മധുരമായ കുട്ടികളെ,
ബാബയുടെ പാർട്ടാണ് എല്ലാവരുടെയും മംഗളം ചെയ്യുക, അതേപോലെ ബാബയ്ക്കു സമാനം
മംഗളകാരിയായി മാറൂ, തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യൂ.
ചോദ്യം :-
കുട്ടികളുടെ ഏതൊരു വിശേഷത കണ്ടാണ് ബാപ്ദാദ വളരെയധികം സന്തോഷിക്കുന്നത്?
ഉത്തരം :-
പാവപ്പെട്ട
കുട്ടികൾ ബാബയുടെ യജ്ഞത്തിലേക്ക് 8 അണയോ ഒരു രൂപയോ അയക്കുന്നു. പറയുന്നു- ബാബാ
ഇതിനു പകരമായി ഞങ്ങൾക്ക് കൊട്ടാരം നൽകണം. ബാബ പറയുന്നു കുട്ടികളേ, ഈ ഒരു രൂപ
പോലും ശിവബാബയുടെ ഖജനാവിൽ ശേഖരിക്കപ്പെടുന്നു. നിങ്ങൾക്ക് 21 ജന്മത്തേക്ക്
കൊട്ടാരം ലഭിക്കുന്നു. സുദാമയുടെ ഉദാഹരണമുണ്ടല്ലോ! ഒരു കക്കപോലും ചിലവില്ലാതെ
നിങ്ങൾ കുട്ടികൾക്ക് വിശ്വത്തിന്റെ അധികാരി പദവി ലഭിക്കുന്നു. ദരിദ്രരായ
കുട്ടികളുടെ ഈ വിശേഷത കണ്ട് ബാബ വളരെ സന്തോഷിക്കുന്നു.
ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ മുഴുവൻ ലോകവും നേടിക്കഴിഞ്ഞു......
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ബാബയിൽ നിന്ന് ഇപ്പോൾ
പരിധിയില്ലാത്ത സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ പറയുന്നു-ബാബാ
അങ്ങയുടെ ശ്രീമതമനുസരിച്ച് വീണ്ടും അങ്ങയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്ത്
പ്രാപ്തമാക്കുകയാണ്. ഇത് പുതിയ കാര്യമല്ല. കുട്ടികൾക്ക് ജ്ഞാനം ലഭിച്ചിട്ടുണ്ട്.
സുഖധാമത്തിന്റെ സമ്പത്ത് നമ്മൾ കല്പ-കല്പം പ്രാപ്തമാക്കുന്നു. കല്പ-കല്പം 84
ജന്മങ്ങൾ എടുക്കുക തന്നെ വേണം. നമ്മൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നും 21
ജന്മത്തേക്കുളള സമ്പത്ത് നേടുന്നു പിന്നീട് പതുക്കെപ്പതുക്കെ നഷ്ടപ്പെടുത്തുന്നു.
ബാബ മനസ്സിലാക്കി തന്നു-ഇത് അനാദി പൂർവ്വ നിശ്ചിതമായ നാടകമാണ്. നിങ്ങൾ
കുട്ടികളുടെ സത്കാരവുമുണ്ടാകുന്നു. കാരണം ഡ്രാമയിൽ നിങ്ങൾക്ക് ഒരുപാട്
സുഖമുണ്ടെന്നറിയാം. അവസാനമാണ് നിങ്ങൾക്ക് രാവണനിലൂടെ ദുഃഖം ലഭിക്കുന്നത്. ഇപ്പോൾ
നിങ്ങൾ കുറച്ചുപേർ മാത്രമെയുള്ളൂ. ഇനി മുന്നോട്ട് പോകവേ ഒരുപാട്
അഭിവൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. മനുഷ്യനിൽ നിന്ന് ദേവതയായി മാറും. ഞങ്ങൾ
കല്പകല്പം ബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കുന്നു എന്ന് തീർച്ചയായും
ഹൃദയത്തിലുണ്ടാകും. ഇപ്പോൾ ജ്ഞാന സാഗരനായ ബാബയിലൂടെ സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം പ്രാപ്തമാക്കിയെന്ന്
ജ്ഞാനമെടുക്കുന്നവർക്കെല്ലാം മനസ്സിലാകും. ജ്ഞാനസാഗരനും പതിതപാവനനും ശിവബാബ
തന്നെയാണ് അർത്ഥം മുക്തി-ജീവൻമുക്തിയിലേക്ക് കൊണ്ടുപോകുന്നു. ഇതും
നിങ്ങൾക്കിപ്പോഴാണ് മനസ്സിലാകുന്നത്. ഒരുപാട് ഗുരുക്കൻമാരെ സമീപിച്ചിരുന്നല്ലോ!
അവസാനം ഗുരുക്കൻമാരെയെല്ലാം ഉപേക്ഷിച്ച് വന്ന് ജ്ഞാനമെടുക്കും. നിങ്ങൾക്കും
ഇപ്പോഴാണ് ഈ ജ്ഞാനം ലഭിച്ചത്. ഇതിനു മുമ്പ് അജ്ഞാനികളായിരുന്നു എന്നറിയാം.
സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നത്. ശിവബാബ, ബ്രഹ്മാ, വിഷ്ണു, ശങ്കരൻ ആരാണ്
എന്നതൊന്നും അറിയില്ലായിരുന്നു. നമ്മൾ വിശ്വത്തിന്റെ അധികാരികളായിരുന്നു എന്ന്
മനസ്സിലായി എങ്കിൽ നിങ്ങളുടെ ബുദ്ധിയിൽ വളരെ നല്ല ലഹരി വർദ്ധിക്കണം. ബാബയേയും
സൃഷ്ടി ചക്രത്തെയും ഓർമ്മിച്ചുകൊണ്ടിരിക്കണം. ഒന്നും രണ്ടും (ബാബയും സമ്പത്തും).
ബാബ മനസ്സിലാക്കി തരുന്നു-ഇതിനു മുമ്പ് നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നല്ലോ!
അച്ഛനെയോ അച്ഛന്റെ രചനയേയോ അറിയില്ലായിരുന്നു. സൃഷ്ടിലെ മുഴുവൻ മനുഷ്യർക്ക്
അച്ഛനെയോ രചനയുടെ ആദി-മദ്ധ്യ അന്ത്യത്തെയോ അറിയില്ല. ഇപ്പോൾ നിങ്ങൾ ശൂദ്രനിൽ
നിന്ന് ബ്രാഹ്മണരായി മാറിയിരിക്കുന്നു. ബാബ എല്ലാ കുട്ടികളോടുമായി
സംസാരിക്കുന്നു. എത്രയധികം കുട്ടികളാണ്. എത്ര സെന്ററുകളാണ്. ഇനിയും സെന്ററുകൾ
തുറക്കപ്പെടും. അതിനാൽ ബാബ മനസ്സിലാക്കി തരുന്നു, ഇതിനുമുമ്പ് നിങ്ങൾക്ക് ഒന്നും
അറിയില്ലായിരുന്നു. ഇപ്പോൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് അറിഞ്ഞു കഴിഞ്ഞു.
ഇപ്പോൾ നമ്മൾ ബാബയിലൂടെ പതിതത്തിൽ നിന്നും പാവനമായി മാറുകയാണെന്നും അറിയാം.
മറ്റെല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ നിങ്ങൾ ഗുപ്തമാണ്.
ബ്രഹ്മാകുമാർ-കുമാരി എന്ന് പറയുന്നുണ്ടെങ്കിലും ഇവരെ പഠിപ്പിക്കുന്നത് ആരാണെന്ന്
മനസ്സിലാക്കുന്നില്ല? ശാസ്ത്രങ്ങളിൽ എവിടെയും എഴുതപ്പെട്ടിട്ടില്ല. ഗീതയുടെ
ഭഗവാനായ ശിവൻ തന്നെയാണ് വന്ന് കുട്ടികൾക്ക് രാജയോഗം പഠിപ്പിച്ചത്. ഇത് നിങ്ങളുടെ
ബുദ്ധിയിൽ വരുന്നുണ്ടല്ലോ! നിങ്ങളും ഗീതാശാസ്ത്രം പഠിച്ചിരിക്കും. ജ്ഞാന മാർഗ്ഗം
തികച്ചും വ്യത്യസ്തമാണെന്ന് നിങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. വിദ്വൽ സദസ്സിൽ
നിന്നും ആരെല്ലാമാണോ ശാസ്ത്രങ്ങൾ പഠിച്ച് അംഗീകാരം പ്രാപ്തമാക്കുന്നത് അതെല്ലാം
ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രമാണ്. ഈ ജ്ഞാനം അവരിലില്ല. ബാബ തന്നെയാണ് വന്ന്
രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നൽകുന്നത്. ബാബ വന്നാണ് നിങ്ങളുടെ
ബുദ്ധിയുടെ പൂട്ട് തുറന്നത്.
മുമ്പ് നമ്മൾ എന്തായിരുന്നു, ഇപ്പോൾ എന്തായിത്തീർന്നു എന്നും അറിയാം. ബുദ്ധിയിൽ
മുഴുവൻ ചക്രവും വന്നുകഴിഞ്ഞു. തുടക്കത്തിൽ ഒന്നും മനസ്സിലാക്കിയില്ലായിരുന്നു.
ദിവസന്തോറും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം വളരെ നല്ല രീതിയിൽ തുറന്നു
കൊണ്ടേയിരിക്കുന്നു. ഭഗവാൻ എപ്പോഴാണ് വന്നതെന്നും ഗീതയുടെ ജ്ഞാനം കേൾപ്പിച്ച
ഭഗവാൻ ആരായിരുന്നു എന്നു പോലും ആർക്കും അറിയില്ല. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി.
ബുദ്ധിയിൽ മുഴുവൻ ചക്രത്തിന്റെയും ജ്ഞാനമുണ്ട്. നമ്മൾ എപ്പോൾ മുതൽ തോറ്റുപോയി,
എങ്ങനെയാണ് വാമമാർഗ്ഗത്തിലേക്ക് പോകുന്നത്, എങ്ങനെ ഏണിപ്പടി ഇറങ്ങി.
ഏണിപ്പടിയുടെ ചിത്രത്തിൽ എത്ര സഹജമായാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. 84
ജന്മങ്ങളുടെ ഏണിപടിയാണ്. എങ്ങനെയാണ് ഇറങ്ങുന്നത്, കയറുന്നത്. പതിത-പാവനൻ ആരാണ്?
ആരാണ് പതിതമാക്കി മാറ്റിയത്? ഇതെല്ലാം നിങ്ങളിപ്പോൾ മനസ്സിലാക്കി. മറ്റെല്ലാവരും
വെറുതെ പാടിക്കൊണ്ടിരിക്കുന്നു. രാവണരാജ്യം എപ്പോഴാണ് തുടങ്ങുന്നതെന്ന്
മനസ്സിലാക്കുന്നില്ലല്ലോ? എപ്പോൾ മുതൽക്കാണ് പതിതമായത്? ഈ ജ്ഞാനം ആദി-സനാതന
ദേവീ-ദേവതാ ധർമ്മത്തിലുള്ളവർക്കാണ്. ബാബ പറയുന്നു- ഞാൻ തന്നെയാണ് ആദി-സനാതന
ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്തത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ബാബയ്ക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കി തരാൻ സാധിക്കില്ല. നിങ്ങളെ സംബന്ധിച്ച്
ഇത് ഒരു കഥയാണ്-എങ്ങനെ രാജ്യം നേടി എങ്ങനെ നഷ്ടപ്പെടുത്തി. ഈ പരിധിയില്ലാത്ത
ചരിത്രവും ഭൂമിശാസ്ത്രവുമാണ് നമ്മൾ പഠിക്കുന്നത്. നമ്മൾ എങ്ങനെ 84 ജന്മങ്ങളുടെ
ചക്രം കറങ്ങി, നമ്മൾ വിശ്വത്തിന്റെ അധികാരികളായിരുന്നു, പിന്നീട് രാവണൻ രാജ്യം
പിടിച്ചെടുത്തു-ഈ ജ്ഞാനം ബാബയാണ് നൽകിയത്. മനുഷ്യർ ദസറയെല്ലാം
ആഘോഷിക്കാറുണ്ടെങ്കിലും ഒരു ജ്ഞാനവുമില്ല. നിങ്ങൾക്കും ഈ ജ്ഞാനമില്ലായിരുന്നു.
ഇപ്പോൾ ജ്ഞാനം ലഭിക്കുമ്പോൾ നിങ്ങൾ സന്തോഷത്തിലിരിക്കുന്നു. ജ്ഞാനം സന്തോഷം
നൽകുന്നു. പരിധിയില്ലാത്ത ജ്ഞാനം ബുദ്ധിയിലുണ്ട്. ബാബ നിങ്ങളുടെ സഞ്ചി നിറച്ചു
കൊണ്ടിരിക്കുന്നു, പറയാറുണ്ടല്ലോ- സഞ്ചി നിറക്കൂ. ആരോടാണ് പറയുന്നത്?
സാധു-സന്യാസിമാരോടല്ല പറയുന്നത്. ഭോലാനാഥനെന്ന് ശിവനെയാണ് പറയുന്നത്. ശിവനോടാണ്
യാചിക്കുന്നത്. നിങ്ങൾക്ക് ഇപ്പോൾ സന്തോഷത്തിന്റെ അതിര് വർദ്ധിക്കുന്നു.
നിങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബുദ്ധിയിൽ എത്ര ജ്ഞാനം വന്നു
കഴിഞ്ഞു! പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു.
അതിനാൽ ഇപ്പോൾ തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. എല്ലാവരുടെയും മംഗളം
ചെയ്യണം. മുമ്പെല്ലാം പരസ്പരം അമംഗളം തന്നെയാണ് ചെയ്തു വന്നിരുന്നത്.
എന്തുകൊണ്ടെന്നാൽ ആസുരീയ മതമായിരുന്നു. ഇപ്പോൾ നിങ്ങൾ ശ്രീമതത്തിലൂടെയാണ്
നടക്കുന്നതെങ്കിൽ അവനവന്റെ മംഗളം ചെയ്യണം. ഈ പരിധിയില്ലാത്ത പഠിപ്പ് എല്ലാവരും
പഠിച്ച് സെന്ററുകൾ തുറന്നുകൊണ്ടേയിരിക്കണം എന്നാണ് നിങ്ങളുടെ ഹൃദയത്തിലുളളത്.
പറയുന്നു- ബാബാ പ്രദർശിനി നൽകൂ, പ്രൊജക്റ്റർ നൽകൂ നമ്മൾ സെന്റർ തുറക്കാം എന്ന്.
നമുക്ക് ഈ പരിധിയില്ലാത്ത ജ്ഞാനത്തിലൂടെ ലഭിച്ച ലഹരി മറ്റുള്ളവർക്കും അനുഭവം
ചെയ്യിപ്പിച്ചു കൊടുക്കണം. ഡ്രാമയനുസരിച്ച് ഈ പുരുഷാർത്ഥവും മുന്നോട്ടു പോകുന്നു.
ബാബ വന്നിരിക്കുകയാണ് വീണ്ടും ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റാൻ. നിങ്ങൾക്കറിയാം
നമ്മൾ മുമ്പ് നരകവാസികളായിരുന്നു. ഇപ്പോൾ സ്വർഗ്ഗവാസിയായി
മാറിക്കൊണ്ടിരിക്കുന്നു. ഈ ചക്രം നിങ്ങളുടെ ബുദ്ധിയിൽ സദാ കറങ്ങിക്കൊണ്ടിരിക്കണം.
അതിലൂടെ സദാ നിങ്ങൾ സന്തോഷത്തിലിരിക്കും. മറ്റുള്ളവർക്ക്
മനസ്സിലാക്കികൊടുക്കാനുള്ള ലഹരിയും വേണം. നമ്മൾ ബാബയിൽ നിന്ന് ജ്ഞാനം നേടുകയാണ്.
ജ്ഞാനം അറിയാത്ത നിങ്ങളുടെ മറ്റു സഹോദരീ- സഹോദരൻമാർക്ക് വഴി പറഞ്ഞു കൊടുക്കുക
എന്നത് നിങ്ങളുടെ ധർമ്മമാണ്. എല്ലാവരുടെയും മംഗളം ചെയ്യുക എന്നത് ബാബയുടെ
പാർട്ടാണ്. അതേ പോലെ മറ്റെല്ലാവരുടെയും മംഗളകാരിയായി മാറുക എന്നതും നിങ്ങളുടെ
പാർട്ടാണ്. ബാബ മംഗളകാരിയാക്കി മാറ്റി എങ്കിൽ അവനവന്റെയും മംഗളം ചെയ്യണം.
മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ബാബ പറയുന്നു- നിങ്ങൾ ഇന്ന സെന്ററിൽ പോയി സേവനം
ചെയ്യൂ. ഒരു സ്ഥലത്ത് മാത്രം ഇരുന്ന് സേവനം ചെയ്യരുത്. എത്രത്തോളം
സമർത്ഥശാലികളാണോ അത്രത്തോളം അവർക്ക് സേവനം ചെയ്യാനുള്ള താൽപര്യവുമുണ്ടായിരിക്കും.
ഇന്ന സ്ഥലത്ത് പുതിയ സെന്റർ തുറന്നിട്ടുണ്ട്. ആരെല്ലാമാണ് സേവനയുക്തർ, വിശ്വസ്തർ,
ആജ്ഞാകാരികൾ എന്നെല്ലാം അറിയാമല്ലോ. അജ്ഞാനകാലത്തിൽ പോലും കുപുത്രരായ
കുട്ടികളുടെ മേൽ അച്ഛൻ ദേഷ്യപ്പെടാറുണ്ട്. ഇവിടെ പരിധിയില്ലാത്ത ബാബയാണ്
പറയുന്നു, ഞാൻ വളരെ സാധാരണ രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇതിൽ പേടിക്കേണ്ട
ആവശ്യമില്ല. ഇവിടെ ആര് എന്തു ചെയ്യുന്നുവോ അവർക്ക് പ്രാപ്തിയും ലഭിക്കും.
ശപിക്കേണ്ടതായോ ദേഷ്യപ്പെടേണ്ടതായോ ഉളള കാര്യമൊന്നുമില്ല. ബാബ മനസ്സിലാക്കി
തരുന്നു, എന്തുകൊണ്ട് നല്ല രീതിയിൽ സേവനം ചെയ്ത് അവനവന്റെയും മറ്റുള്ളവരുടെയും
മംഗളം ചെയ്തുകൂടാ. എത്രത്തോളം മറ്റുള്ളവരുടെ മംഗളം ചെയ്യുന്നുവോ അത്രത്തോളം
ബാബയും സന്തോഷിക്കുന്നു. പൂന്തോട്ടത്തിൽ ബാബയും കാണും ഈ പുഷ്പം എത്ര നല്ലതാണ്.
ഇത് മുഴുവൻ പൂന്തോട്ടമാണ്. പൂന്തോട്ടം കാണാൻ വേണ്ടിയാണ് ബാബ ഇടയ്ക്ക് സെന്റർ
ചുറ്റി കറങ്ങാൻ പറയുന്നത്. ഏതെല്ലാം പൂക്കളാണുളളത്! എങ്ങനെയെല്ലാമാണ് സേവനം
ചെയ്യുന്നത്! പോയാലല്ലേ അറിയാൻ സാധിക്കൂ. എങ്ങനെ സന്തോഷത്തിൽ നൃത്തമാടുന്നു
എന്ന് ബാബയോടും വന്ന് പറയാറുണ്ട്- ബാബാ ഞങ്ങൾ ഇന്നയാൾക്ക് ഇപ്രകാരം
മനസ്സിലാക്കിക്കൊടുത്തു. ഇന്ന് തന്റെ പതിയെ, തന്റെ
സഹോദരനെക്കൊണ്ടുവന്നിരിക്കുകയാണ്! ബാബ വന്ന് എങ്ങനെ വജ്രതുല്യമായ
ജീവിതമുണ്ടാക്കുന്നു എന്നത് മനസ്സിലാക്കി. ഇതെല്ലാം കേൾക്കുമ്പോൾ ഞങ്ങൾക്കും
കാണണം എന്നു തോന്നും. കുട്ടികളിൽ ഉന്മേഷം വരുമ്പോൾ മറ്റുള്ളവരേയും കൊണ്ടുവരുന്നു.
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമറിയണം. ഭാരതം വിശ്വത്തിന്റെ
അധികാരിയായിരുന്നോ എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാൻ സാധിക്കും. ഇപ്പോൾ
എന്താണ് അവസ്ഥ? സത്യ-ത്രേതായുഗത്തിൽ എത്ര സുഖമുണ്ടായിരുന്നു. ഇപ്പോൾ ബാബ വീണ്ടും
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അവസാന സമയം ലോകത്ത്
ഒരുപാട് ബഹളമുണ്ടാകുമെന്നറിയാം. യുദ്ധമൊന്നും അവസാനിക്കുന്നില്ലല്ലോ!
എവിടെയെങ്കിലും യുദ്ധമുണ്ടായിക്കൊണ്ടേയിരിക്കും. എവിടെ നോക്കിയാലും
കോലാഹലമായിരിക്കും. എത്ര പ്രശ്നങ്ങളാണ്. വിദേശത്ത് എന്തെല്ലാമാണ് നടക്കുന്നത്.
ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നേയില്ല. എത്ര കൊടുങ്കാറ്റാണ്
ഉണ്ടാകുന്നത്. മനുഷ്യരും മരിച്ചു കൊണ്ടേയിരിക്കുന്നു. ദുഃഖത്തിന്റെ ലോകമാണ്.
നിങ്ങൾ കുട്ടികൾക്കറിയാം- ഈ ദുഃഖത്തിന്റെ ലോകത്തിൽ നിന്ന് ഞങ്ങൾ പോയിക്കഴിഞ്ഞു.
ബാബ ധൈര്യം നൽകിക്കൊണ്ടിരിക്കുന്നു. ഇത് മോശമായ ലോകമാണ്. കുറച്ചു സമയത്തിനുളളിൽ
നമ്മൾ വിശ്വത്തിൽ രാജ്യം ഭരിക്കും. ഇതിൽ സന്തോഷമുണ്ടായിരിക്കണമല്ലോ! സെന്ററുകൾ
തുറന്നു കൊണ്ടേയിരിക്കുന്നു. ബാബ എഴുതുന്നു, സെന്ററുകൾ തുറക്കുമ്പോൾ, നല്ല-നല്ല
കുട്ടികൾ പോകൂ. ഹൃദയത്തിൽ സ്ഥാനം പിടിച്ചവരുടെ പേരും എഴുതും. അനേകരുടെ
മംഗളമുണ്ടാകുന്നു. ബാബാ ഞങ്ങൾ ബന്ധനസ്ഥരാണ് എന്ന് ഒരുപാട് പേർ എഴുതുന്നുണ്ട്.
സെന്ററുകൾ തുറന്നാൽ ഒരുപാട് പേർക്ക് വന്ന് സമ്പത്ത് പ്രാപ്തമാക്കാം. ഇതെല്ലാം
നശിക്കണമെന്നറിയാം. അതിനാൽ എന്തുകൊണ്ട് അനേകരുടെ മംഗളത്തിനു വേണ്ടി
പ്രയോഗിച്ചുകൂടാ! ഡ്രാമയിൽ അവരുടെ പാർട്ടെങ്ങനെയാണ്. ഓരോരുത്തരും അവനവന്റെ
പാർട്ടാണ് അഭിനയിക്കുന്നത്. മറ്റുള്ളവരെ ബന്ധനമുക്തരാക്കുന്നതിനുവേണ്ടി
എന്തെങ്കിലും സഹായം ചെയ്യാം എന്ന് ദയ തോന്നണം. അവരും സമ്പത്തെടുത്തോട്ടെ.
ബാബയ്ക്കെത്ര ചിന്തകളാണുള്ളത്. എല്ലാവരും കാമചിതയിൽ കത്തിയെരിഞ്ഞിരിക്കുകയാണ്.
മുഴുവൻ ശ്മശാനമായി മാറിക്കഴിഞ്ഞു. അളളാഹു വന്ന് ശ്മശാനത്തിൽ നിന്ന് ഉണർത്തി
എല്ലാവരെയും കൊണ്ടുപോകുന്നു എന്ന് പറയാറുമുണ്ട്.
രാവണൻ എങ്ങനെ തോൽപ്പിച്ചു എന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. മുമ്പൊന്നും
മനസ്സിലാക്കിയില്ലായിരുന്നു. ബ്രഹ്മാവ് വജ്രവ്യാപാരിയും കോടിപതിയുമാണ്, ഇത്രയും
കുട്ടികളുമുണ്ട്, ലഹരിയുണ്ടാകുണ്ടല്ലോ! നമ്മൾ പൂർണ്ണമായും പതിതമായിരുന്നു എന്ന്
ഇപ്പോൾ മനസ്സിലാക്കുന്നു. പഴയ ലോകത്തിൽ എത്ര തന്നെ ലക്ഷപതികളും
കോടിപതികളുമുണ്ടായാലും അതെല്ലാം കക്കക്കു സമാനമാണ്. ഇപ്പോൾ അതെല്ലാം തന്നെ
നശിച്ചു. മായ എത്ര ശക്തിശാലിയാണ്. ബാബ പറയുന്നു-കുട്ടികളെ, സെന്റർ തുറക്കൂ എന്നാൽ
അനേകരുടെ മംഗളമുണ്ടാകും. പാവപ്പെട്ടവർ പെട്ടെന്നു തന്നെ ഉണരും. ധനവാൻമാർ അല്പം
പതുക്കെയാണ് ഉണരുക. അവർ അവരുടെ സന്തോഷത്തിൽ തന്നെ ലയിച്ചിരിക്കുന്നു. മായ
തീർത്തും തന്റെ വശത്താക്കിയിരിക്കുന്നു. മനസ്സിലാക്കികൊടുക്കുമ്പോൾ
മനസ്സിലാക്കുന്നുണ്ട് എന്നാൽ എങ്ങനെ ഉപേക്ഷിക്കും എന്ന് അവർ ചിന്തിക്കുന്നു?
ഇവരെപ്പോലെ എല്ലാം ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയാണ്. ഭാഗ്യത്തിൽ
ഇല്ലായെന്നുണ്ടെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഉപേക്ഷിക്കുന്നത് അവർക്ക്
ബുദ്ധിമുട്ടുപോലെയാണ്. വളരെ മോശമായ ലോകമാണെന്നുളള വൈരാഗ്യം അപ്പോൾ വരുന്നു
പിന്നീട് ആ വൈരാഗ്യം അപ്പോൾ തന്നെ ഇല്ലാതാകുന്നു. കോടിയിൽ ചിലർ മാത്രമെ
വരുകയുള്ളൂ. ബോംബെയിൽ നൂറുകണക്കിന് പേർ വരുന്നു. ചിലർക്കെല്ലാം
പ്രഭാവമുണ്ടാകുന്നു. ഭാവിയിലേക്കുവേണ്ടി എന്തെങ്കിലുമുണ്ടാക്കാം എന്ന്
മനസ്സിലാക്കുന്നു. കക്കക്കു പകരം നമുക്ക് വജ്രം ലഭിക്കുമെന്ന് അറിയാം. ബാബ
മനസ്സിലാക്കി തരാറുണ്ടല്ലോ-തന്റെ പഴയ സാമഗ്രികളെല്ലാം സ്വർഗ്ഗത്തിലേക്ക്
ട്രാൻസ്ഫർ ചെയ്യൂ. സ്വർഗ്ഗത്തിൽ 21 ജന്മത്തേക്കുവേണ്ടി നിങ്ങൾക്ക് രാജ്യഭാഗ്യം
ലഭിക്കും. ചിലരെല്ലാം 8 അണ അല്ലെങ്കിൽ ഒരു രൂപ വരെ അയ്ക്കുന്നു. ബാബ
പറയുന്നു-നിങ്ങളുടെ ഒരു രൂപയാണെങ്കിലും ശിവബാബയുടെ ഖജനാവിൽ ശേഖരിക്കപ്പെട്ടു.
നിങ്ങൾക്ക് 21 ജന്മത്തേക്കു വേണ്ടി കൊട്ടാരം ലഭിക്കും. സുദാമയുടെ
ഉദാഹരണമുണ്ടല്ലോ! ഇങ്ങനെയുള്ളവരെ കണ്ട് ബാബ വളരെ സന്തോഷിക്കുന്നു. ഒരു
ചിലവുമില്ലാതെയാണ് നിങ്ങൾ കുട്ടികൾക്ക് വിശ്വത്തിന്റെ ചക്രവർത്തി പദവി
ലഭിക്കുന്നത്. യുദ്ധമൊന്നുമില്ല. മനുഷ്യർ ചെറിയ ഒരു തുണ്ടു ഭൂമിക്കു വേണ്ടി
എത്രയാണ് യുദ്ധമുണ്ടാക്കുന്നത്. നിങ്ങളോട് ഇത്രമാത്രമെ പറയുന്നുള്ളൂ-മൻമനാഭവ.
ഇവിടെത്തന്നെ ഇരിക്കേണ്ട ആവശ്യമില്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയേയും
സമ്പത്തിനെയും ഓർമ്മിക്കൂ. സന്തോഷത്തിൽ ഇരിക്കൂ. കഴിക്കുന്നതും കുടിക്കുന്നതും
ശുദ്ധമായിരിക്കണം. നിങ്ങൾക്കറിയാം ഒരു രാജകുമാരന്റെ ജന്മമെടുക്കാൻ ഞാൻ ആത്മാവ്
യോഗ്യമാണോ, ഏതു വരെ പവിത്രമായി മാറിയിട്ടുണ്ട്. മുന്നോട്ട് പോകുന്തോറും
ലോകത്തിന്റെ അവസ്ഥ വളരെ മോശമായി മാറുക തന്നെ വേണം. കഴിക്കാൻ ധാന്യങ്ങൾ
ലഭിക്കുന്നില്ലെങ്കിൽ പുല്ല് കഴിക്കേണ്ടതായി വരും. വെണ്ണയില്ലാതെ ഞങ്ങൾക്ക്
ജീവിക്കാൻ കഴിയില്ലെന്ന് പിന്നെങ്ങനെ പറയാൻ സാധിക്കും! ഒന്നും ലഭിക്കില്ല.
ഇപ്പോഴും എത്രയോ സ്ഥലത്ത് മനുഷ്യർ പുല്ല് കഴിച്ചാണ് ജീവക്കുന്നത്. നിങ്ങൾ
വളരെയധികം ആനന്ദത്തിലാണ് ബാബയുടെ വീട്ടിൽ ജീവിക്കുന്നത്. വീട്ടിൽ ആദ്യം അച്ഛൻ
കുട്ടികളെയല്ലേ കഴിപ്പിക്കുക. കാലം വളരെ മോശമാണ്. ഇവിടെ നിങ്ങൾ വളരെ സുഖത്തിലാണ്
ജീവിക്കുന്നത്. കേവലം ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ. തന്റെയും
മറ്റുള്ളവരുടെയും മംഗളം ചെയ്യണം. മുന്നോട്ട് പോകവേ എല്ലാവരും താനേ വന്നോളും,
ഭാഗ്യം ഉണരും. ഉണരണമല്ലോ! പരിധിയില്ലാത്ത രാജധാനിയാണ് സ്ഥാപിക്കപ്പെടുന്നത്.
ഓരോരുത്തരും കല്പം മുമ്പത്തെ പോലെ പുരുഷാർത്ഥം ചെയ്യുന്നു. കുട്ടികൾക്ക് വളരെ
സന്തോഷത്തിൽ കഴിയണം. ബാപ്ദാദയുടെ ചിത്രം കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട്
രോമാഞ്ചം കൊളളണം. സന്തോഷത്തിന്റെ ലഹരി സ്ഥിരമായി ഉണ്ടായിരിക്കണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ
അളവറ്റ സന്തോഷത്തിൽ കഴിയുന്നതിനു വേണ്ടി പരിധിയില്ലാത്ത ജ്ഞാനം ബുദ്ധിയിൽ
വെക്കണം. ജ്ഞാന രത്നങ്ങളാൽ തന്റെ സഞ്ചി നിറച്ച് അവനവന്റെയും മറ്റുള്ളവരുടെയും
മംഗളം ചെയ്യണം. ജ്ഞാനത്തിൽ വളരെ-വളരെ സമർത്ഥശാലികളായി മാറണം.
2. ഭാവിയിലെ 21
ജന്മത്തേക്കുള്ള രാജ്യഭാഗ്യത്തിന്റെ അധികാരം നേടുന്നതിനായി തന്റേ സാധന
സാമഗ്രികളെല്ലാം ട്രാൻസഫർ ചെയ്യണം. ഈ മോശമായ ലോകത്തിൽ നിന്ന് മുക്തമാകാനുള്ള
യുക്തി രചിക്കണം.
വരദാനം :-
ഒരു ബാബയുടെ
സ്നേഹത്തിൽ ലയിച്ചിരുന്ന് സദാ കയറുന്ന കലയുടെ അനുഭവം ചെയ്യുന്ന സഫലതാമൂർത്തിയായി
ഭവിക്കട്ടെ.
സേവനത്തിലും സ്വയത്തിന്റെ
കയറുന്ന കലയിലും സഫലതക്കുള്ള മുഖ്യ ആധാരമാണ്-ഒരു ബാബയോട് മുറിയാത്ത സ്നേഹം.
ബാബയെയല്ലാതെ മറ്റൊന്നും തന്നെ കാണപ്പെടരുത്. സങ്കൽപത്തിലും ബാബ, വാക്കിലും ബാബ,
കർമ്മത്തിലും ബാബയോടൊപ്പം. അങ്ങനെയുള്ള സ്നേഹത്തിൽ ലയിച്ചിരിക്കുന്ന ആത്മാവ് ഒരു
വാക്ക് പറയുകയാണെങ്കിൽ പോലും അവരുടെ സ്നേഹവാക്ക് മറ്റേ ആത്മാവിനെയും സ്നേഹത്തിൽ
ബന്ധിക്കുന്നു. അങ്ങനെയുള്ള ലൗലീന ആത്മാവിന്റെ ഒരു ബാബ എന്ന ശബ്ദം പോലും
ഇന്ദ്രജാലത്തിന്റെ ജോലി ചെയ്യും. അവർ ആത്മീയ ഇന്ദ്രജാലക്കാരായി മാറും.
സ്ലോഗന് :-
ആരാണോ
അന്തർമുഖിയായി ലൈറ്റ്-മൈറ്റ് രൂപത്തിൽ സ്ഥിതി ചെയ്യുന്നത് അവരാണ് യോഗീ-തൂ
ആത്മാവ്.
അവ്യക്ത സൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറ ശക്തമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
താങ്കൾക്ക് എന്ത് തന്നെ
ഡ്യൂട്ടി ലഭിച്ചാലും അതിൽ കൃത്യതയോടെയിരിക്കൂ, ആരാണോ ഡ്യൂട്ടിയിൽ
കൃത്യതയോടെയിരിക്കുന്നത് അവരെ എല്ലാവരും സത്യസന്ധരും വിശ്വസ്തരുമാണെന്ന
ദൃഷ്ടിയോടെയാണ് കാണുക. ഇവിടെയും ആരാണോ സേവനത്തിൽ കൃത്യതയോടെയിരിക്കുന്നത് അവർ
തന്നെയാണ് ബാബക്ക് വിശ്വസ്തരായിട്ടുള്ളത്. ഒന്ന്, ബാബയിൽ പൂർണ്ണ വിശ്വാസമുള്ളവർ,
മറ്റൊന്ന്, ബാബയോടൊപ്പം സേവനത്തിലും വിശ്വസ്തർ. അങ്ങനെയുള്ള വിശ്വസ്തരായ
നിശ്ചയബുദ്ധികളായ കുട്ടികൾ സദാ വിജയിയും നിശ്ചിന്തരുമായിരിക്കുന്നു.