മധുരമായ കുട്ടികളേ -
ഓരോരുത്തരുടേയും നാഡി പരിശോധിച്ച് ആദ്യം അവരില് അല്ലാഹുവിനുമേല് നിശ്ചയം
ഉണ്ടാക്കൂ പിന്നീട് മുന്നോട്ട് കൊണ്ടുപോകൂ, അല്ലാഹുവില് നിശ്ചയം ഇല്ലെങ്കില്
പിന്നെ ജ്ഞാനം നല്കുന്നത് സമയം വ്യര്ത്ഥമാക്കലാണ്.
ചോദ്യം :-
ഏതൊരു മുഖ്യമായ പുരുഷാര്ത്ഥമാണ് സ്കോളര്ഷിപ്പ് നേടുന്നതിന് അധികാരിയാക്കി
മാറ്റുന്നത്?
ഉത്തരം :-
അന്തര്മുഖതയുടെ. നിങ്ങള്ക്ക് വളരെ അന്തര്മുഖിയായി ഇരിക്കണം. ബാബ മംഗളകാരിയാണ്.
ഉപദേശം നല്കുന്നത് മംഗളത്തിനായാണ്. ആരാണോ അന്തര്മുഖിയായ യോഗീ കുട്ടികള് അവര്
ഒരിയ്ക്കലും ദേഹാഭിമാനത്തില് വന്ന് പിണങ്ങുകയോ വഴക്കിടുകയോ ചെയ്യില്ല. അവരുടെ
പെരുമാറ്റം വളരെ രാജകീയവും സുന്ദരവുമായിരിക്കും. വളരെ കുറച്ചേ സംസാരിക്കൂ, യജ്ഞ
സേവനത്തില് താല്പര്യമുണ്ടാകും. അവര് ജ്ഞാനം അധികം പറയില്ല, ഓര്മ്മയില് ഇരുന്ന്
സേവനം ചെയ്യും.
ഓംശാന്തി.
എപ്പോഴും കാണാറുണ്ട് പ്രദര്ശിനിയില് സേവനം ചെയ്തതിന്റെ വാര്ത്ത വരുമ്പോള്
പ്രധാനപ്പെട്ട കാര്യമായ ബാബയുടെ പരിചയം, അതില് പരിപൂര്ണ്ണ നിശ്ചയം
ഉണ്ടാക്കാത്തതിനാല് ബാക്കി എന്തെല്ലാം മനസ്സിലാക്കിക്കൊടുക്കുന്നുവോ അത്
ബുദ്ധിയില് ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടാകുന്നു. തീര്ച്ചയായും നല്ലത് നല്ലത്
എന്ന് പറയുന്നുണ്ട് എന്നാല് ബാബയുടെ പരിചയമില്ല. ആദ്യം ബാബയെ തിരിച്ചറിയണം.
ബാബയുടെ മഹാവാക്യമാണ് എന്നെ ഓര്മ്മിക്കൂ, ഞാന് തന്നെയാണ് പതിതപാവനന്. എന്നെ
ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറുന്നു. ഇതാണ്
മുഖ്യമായ കാര്യം. ഭഗവാന് ഒന്നേയുള്ളൂ, ആ ഭഗവാനാണ് പതിത പാവനന്. ജ്ഞാനസാഗരന്,
സുഖസാഗരന്. ബാബ തന്നെയാണ് ഉയര്ന്നതിലും ഉയര്ന്നത്. ഈ നിശ്ചയം ഉണ്ടായാല് പിന്നെ
ഭക്തിമാര്ഗ്ഗത്തിലെ എന്തെല്ലാം ശാസ്ത്രങ്ങള് വേദങ്ങള് ഗീത, ഭാഗവതം മുതലായവയുണ്ടോ
അതെല്ലാം തെറ്റാണെന്ന് തെളിയും. ഭഗവാന് സ്വയം പറയുന്നു, ഇത് ഞാന് പറഞ്ഞതല്ല.
എന്റെ ജ്ഞാനം ശാസ്ത്രങ്ങളിലില്ല. അത് ഭക്തിമാര്ഗ്ഗത്തിലെ ജ്ഞാനമാണ്.
ഞാനാണെങ്കില് ജ്ഞാനം നല്കി സദ്ഗതി ചെയ്യാനായി വന്നതാണ്. പിന്നീട് ഈ ജ്ഞാനം
പ്രായലോപമാകും. ജ്ഞാനത്തിന്റെ പ്രാലബ്ധം പൂര്ത്തിയായതിനുശേഷം വീണ്ടും
ഭക്തിമാര്ഗ്ഗം ആരംഭിക്കും. എപ്പോള് ബാബയില് നിശ്ചയം ഉണ്ടാകുന്നുവോ അപ്പോള്
മനസ്സിലാക്കും, ഭഗവാനുവാചാ- ഇത് ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ജ്ഞാനവും
ഭക്തിയും പകുതി പകുതിയാണ്. ഭഗവാന് എപ്പോഴാണോ വരുന്നത് അപ്പോള് തന്റെ പരിചയം
നല്കുന്നു - ഞാന് പറയുന്നു 5000 വര്ഷമാണ് ഒരു കല്പം, ഞാന് ബ്രഹ്മാ
മുഖത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്. അതിനാല് ആദ്യം ബുദ്ധിയില് ഇരുത്തേണ്ട
കാര്യം ഭഗവാന് ആരാണ്? എന്നതാണ്. ഈ കാര്യം ഏതുവരെ ബുദ്ധിയില് ഇരിക്കുന്നില്ലയോ
അതുവരെ മറ്റെന്ത് മനസ്സിലാക്കിക്കൊടുത്തിട്ടും ഒരു ഫലവും ഉണ്ടാകില്ല. മുഴുവന്
പരിശ്രമവും ഇതിലാണ്. ബാബ വരുന്നതുതന്നെ ചിതയില് നിന്നും ഉണര്ത്താനാണ്.
ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ ഉണരില്ല. പരമാത്മാവ് ജ്യോതിസ്വരൂപമാണ് അതിനാല്
കുട്ടികളും ജ്യോതിസ്വരൂപമാണ്. എന്നാല് നിങ്ങള് കുട്ടികളുടെ ആത്മാവ്
പതിതമായിരിക്കുകയാണ്, അതിനാല് ജ്യോതി അണഞ്ഞിരിക്കുന്നു. തമോപ്രധാനമായിരിക്കുന്നു.
ആദ്യമാദ്യം ബാബയുടെ പരിചയം നല്കാത്തതിനാല്, അഭിപ്രായം എഴുതിക്കുക മുതലായ
എന്തെല്ലാം കാര്യങ്ങള് ചെയ്യുന്നുവോ അതൊന്നും ഫലം ചെയ്യുന്നില്ല അതിനാല് സേവനം
നടക്കുന്നില്ല. നിശ്ചയമുണ്ടെങ്കില് ബ്രഹ്മാവിലൂടെ ജ്ഞാനം നല്കുകയാണ് എന്നത്
മനസ്സിലാക്കും. ആളുകള് ബ്രഹ്മാവിനെക്കണ്ട് എത്ര സംശയിക്കുന്നു കാരണം ബാബയെ
തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള് എല്ലാവര്ക്കും അറിയും ഇപ്പോള് ഭക്തിമാര്ഗ്ഗം
കഴിഞ്ഞുപോയിരിക്കുന്നു. കലിയുഗത്തിലാണ് ഭക്തിമാര്ഗ്ഗം ഇപ്പോള് സംഗമയുഗത്തില്
ജ്ഞാനമാര്ഗ്ഗമാണ്. നമ്മള് സംഗമയുഗികളാണ്. രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ ലോകത്തിനായി ദൈവീക ഗുണങ്ങള് ധാരണ ചെയ്യുകയാണ്. ആരാണോ
സംഗമയുഗത്തിലല്ലാത്തത് അവര് ദിനംപ്രതിദിനം തമോപ്രധാനമായി മാറും. ആ ഭാഗത്ത്
തമോപ്രധാനത വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു, ഈ ഭാഗത്ത് നിങ്ങളുടെ സംഗമയുഗം
പൂര്ണ്ണമായിക്കൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ.
മനസ്സിലാക്കിക്കൊടുക്കുന്നവരും നമ്പര്വൈസാണ്. ബാബ ദിവസവും പുരുഷാര്ത്ഥം
ചെയ്യിക്കുന്നു. നിശ്ചയബുദ്ധിയാണ് വിജയി. കുട്ടികളില് അളവില്ലാതെ സംസാരിക്കുന്ന
ശീലം കൂടുതലാണ്. ബാബയെ ഓര്മ്മിക്കുന്നില്ല. ഓര്മ്മിക്കുന്നത് വളരെ കഠിനമാണ്.
ബാബയെ ഓര്മ്മിക്കുന്നതിനെ വിട്ട് തന്റെ തന്നെ കാര്യങ്ങള്
കേള്പ്പിച്ചുകൊണ്ടിരിക്കും. ബാബയില് നിശ്ചയം ഉണ്ടാകാതെ മറ്റു ചിത്രങ്ങളിലേയ്ക്ക്
പോകാന് പാടില്ല. നിശ്ചയമില്ലെങ്കില് ഒന്നും മനസ്സിലാക്കില്ല. അല്ലാഹുവില്
നിശ്ചയമില്ലെങ്കില് പിന്നെ സമ്പത്തിനുനേര്ക്ക് പോകുന്നത് സമയം പാഴാക്കലാണ്.
ആരുടേയും നാഡി അറിയുന്നില്ല, ഉദ്ഘാടനം ചെയ്യുന്നവര്ക്കും ആദ്യം ബാബയുടെ പരിചയം
നല്കണം. ഇതാണ് ഉയര്ന്നതിലും ഉയര്ന്ന ജ്ഞാനസാഗരനായ പിതാവ്. ബാബ ഈ ജ്ഞാനം
ഇപ്പോഴാണ് നല്കുന്നത്. സത്യയുഗത്തില് ഈ ജ്ഞാനത്തിന്റെ ആവശ്യം ഉണ്ടാകില്ല.
പിന്നീടാണ് ഭക്തി ആരംഭിക്കുന്നത്. എപ്പോഴാണോ ദുര്ഗ്ഗതിയുണ്ടാകുന്നത് അതായത്
എന്റെ നിന്ദ പൂര്ണ്ണമാകുന്നത് അപ്പോഴാണ് ഞാന് വരുന്നത്. അരകല്പം അവര്ക്ക് നിന്ദ
ചെയ്യണം, ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ കര്ത്തവ്യത്തെ അറിയുന്നില്ല. നിങ്ങള്
കുട്ടികള് ഇരുന്ന് മനസ്സിലാക്കിക്കൊടുക്കുന്നു എന്നാല് നിങ്ങള്ക്ക് സ്വയം
ബാബയുമായി യോഗമില്ലെങ്കില് പിന്നെ നിങ്ങള് മറ്റുള്ളവര്ക്ക് എന്ത്
മനസ്സിലാക്കിക്കൊടുക്കും. തീര്ച്ചയായും ശിവബാബാ എന്ന് പറയുന്നുണ്ട് എന്നാല്
യോഗത്തില് ഒട്ടും തന്നെ ഇരിക്കുന്നില്ലെങ്കില് വികര്മ്മം വിനാശമാകില്ല,
ധാരണയുണ്ടാകില്ല. മുഖ്യമായ കാര്യം ഒരു ബാബയെ ഓര്മ്മിക്കുക എന്നതാണ്. ജ്ഞാനിയായ
ആത്മാവാകുന്നതിനോടൊപ്പം യോഗിയുമായി മാറാത്തത് ഏത് കുട്ടികളാണോ അവരില്
ദേഹാഭിമാനത്തിന്റെ അംശം തീര്ച്ചയായും ഉണ്ടാകും. യോഗമില്ലാതെ
മനസ്സിലാക്കിക്കൊടുത്തതുകൊണ്ട് ഒരു കാര്യവുമില്ല. പിന്നീട് ദേഹാഭിമാനത്തില്
വന്ന് ആരെയെങ്കിലും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഞാന് നന്നായി പ്രഭാഷണം
ചെയ്യുന്നുണ്ട് എന്ന് കണ്ടാല് കുട്ടികള് കരുതും ഞാന് ജ്ഞാനിയായ ആത്മാവാണെന്ന്.
ബാബ പറയുന്നു ജ്ഞാനിയായ ആത്മാവുതന്നെയാണ് എന്നാല് യോഗം കുറവാണ്, യോഗത്തിന്റെ
കാര്യത്തില് പുരുഷാര്ത്ഥം കുറവാണ്. ബാബ എത്ര മനസ്സിലാക്കിത്തരുന്നു - ചാര്ട്ട്
വെയ്ക്കൂ. മുഖ്യമായത് യോഗത്തിന്റെ കാര്യമാണ്. കുട്ടികളില് ജ്ഞാനം
മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള ലഹരിയുണ്ട് എന്നാല് യോഗമില്ല.
യോഗമില്ലാത്തതിനാല് വികര്മ്മം വിനാശമാകില്ല പിന്നീട് എന്ത് പദവി നേടും!
യോഗത്തില് ഒരുപാട് കുട്ടികള് തോറ്റിരിക്കുന്നു. ഞാന് 100 ശതമാനമാണ് എന്ന്
കരുതുന്നു. എന്നാല് ബാബ പറയുന്നു 2 ശതമാനമാണ്. ബാബ സ്വയം പറയുന്നു ഭോജനം
കഴിക്കുന്ന സമയത്ത് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നു, പിന്നീട് മറന്നുപോകുന്നു.
സ്നാനം ചെയ്യുമ്പോഴും ബാബയെ ഓര്മ്മിക്കുന്നു. ബാബയുടെ കുട്ടിയാണ് എന്നിട്ടും
മറന്നുപോകുന്നു. ഇദ്ദേഹം നമ്പര് വണ് ആണ്, അപ്പോള് തീര്ച്ചയായും ഇദ്ദേഹത്തിന്റെ
ജ്ഞാനവും യോഗവും ശരിയായിരിക്കും. എന്നിട്ടും ബാബ പറയുന്നു യോഗത്തില് വളരെ അധികം
പരിശ്രമമുണ്ട്. ട്രയല് ചെയ്തുനോക്കൂ എന്നിട്ട് അനുഭവം കേള്പ്പിക്കൂ.
തയ്യല്ക്കാരന് തുണി തയ്ക്കുകയാണെങ്കിലും ബാബയുടെ ഓര്മ്മയുണ്ടോ എന്ന് നോക്കണം.
വളരെ മധുരമായ പ്രിയതമനാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രയും നമ്മുടെ
വികര്മ്മം വിനാശമാകും, നമ്മള് സതോപ്രധാനമായിത്തീരും. ഞാന് എത്ര സമയം ഓര്മ്മയില്
ഇരിക്കുന്നുണ്ട് എന്ന് സ്വയം നോക്കണം. ബാബയോട് റിസള്ട്ട് എന്താണെന്ന് പറയണം.
ഓര്മ്മയില് ഇരിക്കുന്നതിലൂടെ മാത്രമേ മംഗളമുണ്ടാകൂ. അല്ലാതെ അധികം
മനസ്സിലാക്കിക്കൊടുത്തതുകൊണ്ട് മംഗളം ഉണ്ടാകില്ല. ഒന്നും മനസ്സിലാക്കുന്നില്ല.
അല്ലാഹുവില്ലാതെ എങ്ങനെ കാര്യം നടക്കും? ഒരു അല്ലാഹുവിനെ അറിയില്ല ബാക്കിയെല്ലാം
ബിന്ദുതന്നെ ബിന്ദുവാണ്. അല്ലാഹുവിനൊപ്പം ബിന്ദുവായിരിക്കുന്നതിലൂടെ ലാഭം
ഉണ്ടാകുന്നു. യോഗമില്ലെങ്കില് ദിവസം മുഴുവനും വ്യര്ത്ഥമാക്കുന്നു. ഇവര് എന്ത്
പദവി നേടും എന്നതില് ബാബയ്ക്ക് അലിവ് തോന്നുന്നു. ഭാഗ്യത്തില് ഇല്ലെങ്കില് ബാബ
എന്തുചെയ്യും. ബാബ ഓരോ നിമിഷവും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു - ദൈവീക
ഗുണങ്ങള് നിറയ്ക്കു, ബാബയുടെ ഓര്മ്മയില് ഇരിക്കൂ. ഓര്മ്മ വളരെ അത്യാവശ്യമാണ്.
ഓര്മ്മയിലൂടെ സ്നേഹമുണ്ടാകും അപ്പോഴേ ശ്രീമതം അനുസരിച്ച് നടക്കൂ. പ്രജകള് അനേകം
ഉണ്ടാകും. നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത് ഈ ലക്ഷ്മീ നാരായണനായി മാറാനാണ്,
ഇതില് പരിശ്രമമുണ്ട്. തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് പോകും എന്നാല് ശിക്ഷകള്
അനുഭവിച്ച് പിന്നീട് അവസാനം പോയി കുറഞ്ഞ പദവി നേടും. ബാബയ്ക്ക് എല്ലാ
കുട്ടികളേയും അറിയാമല്ലോ. ഏത് കുട്ടികളാണോ യോഗത്തില് പാകമാകാത്തത് അവര്
ദേഹാഭിമാനത്തില് വന്ന് പിണങ്ങുകയും വഴക്കിടുകയും അടികൂടുകയും ചെയ്യും. ആരാണോ
ഉറച്ച യോഗികള് അവരുടെ പെരുമാറ്റം വളരെ രാജകീയവും സുന്ദരവുമായിരിക്കും, വളരെ
കുറച്ചേ സംസാരിക്കൂ. യജ്ഞ സേവനത്തില് അസ്ഥികള് തന്നെ ഇല്ലാതായാലും ശരി യജ്ഞ
സേവനത്തില് താല്പര്യം ഉണ്ടാകും. ഇങ്ങനെയും ചിലരുണ്ട്. എന്നാല് ബാബ പറയുന്നു
ഓര്മ്മയില് കൂടുതലായി ഇരിക്കൂ എങ്കില് ബാബയോട് സ്നേഹമുണ്ടാകും അതിനാല്
സന്തോഷമായിരിക്കും.
ബാബ പറയുന്നു ഞാന് ഭാരതഖണ്ഢത്തില് തന്നെയാണ് വരുന്നത്. വന്ന്
ഭാരതത്തെത്തന്നെയാണ് ഉയര്ന്നതാക്കി മാറ്റുന്നത്. സത്യയുഗത്തില് നിങ്ങള്
വിശ്വത്തിന്റെ അധികാരികളായിരുന്നു, സദ്ഗതിയിലായിരുന്നു പിന്നീട് ആരാണ്
ദുര്ഗ്ഗതിയിലാക്കിയത്? (രാവണന്) എപ്പോഴാണ് ആരംഭിച്ചത്? (ദ്വാപരം മുതല്) പിന്നീട്
ഒരു സെക്കന്റുകൊണ്ട് അരകല്പത്തിലേയ്ക്ക് സദ്ഗതി നേടുന്നു, 21
ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് നേടുന്നു. അതിനാല് എപ്പോഴാണോ നല്ല നല്ല ആളുകള്
ആദ്യമായി വരുന്നത് അപ്പോള് അവര്ക്ക് ബാബയുടെ പരിചയം നല്കൂ. ബാബ പറയുന്നു
കൂട്ടികളേ- ജ്ഞാനത്തിലൂടെ മാത്രമേ നിങ്ങളുടെ സദ്ഗതി ഉണ്ടാകൂ. നിങ്ങള്
കുട്ടികള്ക്ക് അറിയാം ഈ ഡ്രാമ സെക്കന്റ് ബൈ സെക്കന്റ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇത് ബുദ്ധിയില് ഓര്മ്മ നിന്നാല്ത്തന്നെ നിങ്ങള് നല്ലരീതിയില് നില്ക്കും. ഇവിടെ
ഇരിക്കുമ്പോഴും ബുദ്ധിയില് ഉണ്ടായിരിക്കണം ഈ സൃഷ്ടി ചക്രം എങ്ങനെയാണ്
ഒച്ചിനെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുന്നത്. സെക്കന്റുകള് തോറും
നീങ്ങിക്കൊണ്ടിരിക്കുന്നു. ഡ്രാമ അനുസരിച്ചാണ് മുഴുവന് പാര്ട്ടുകളും
അഭിനയിക്കുന്നത്. ഒരു സെക്കന്റ് കഴിഞ്ഞാല് കഴഞ്ഞു. കറങ്ങിക്കൊണ്ടേയിരിക്കും.
വളരെ പതുക്കെ പതുക്കെയാണ് കറങ്ങുന്നത്. ഇതാണ് പരിധിയില്ലാത്ത ഡ്രാമ. വൃദ്ധരുടെ
ബുദ്ധിയില് ഈ കാര്യങ്ങള് ഇരിക്കുകയില്ല. ജ്ഞാനവും ഇരിക്കില്ല. യോഗവും
ഉണ്ടാകില്ല എങ്കിലും കുട്ടികളാണല്ലോ. സേവനം ചെയ്യുന്നവരുടെ പദവി ഉയര്ന്നതാണ്.
ബാക്കിയുള്ളവരുടേത് കുറഞ്ഞ പദവിയായിരിക്കും. തീര്ച്ചയായും ഇത് ചിന്തിക്കണം. ഇത്
പരിധിയില്ലാത്ത ഡ്രാമയാണ്, ചക്രം കറങ്ങിക്കൊണ്ടിരിക്കും. റെക്കോര്ഡ്
കറങ്ങിക്കൊണ്ടിരിക്കില്ലേ അതുപോലെയാണ്. നമ്മുടെ ആത്മാവിലും ഇങ്ങനെയുള്ള
റെക്കോര്ഡ് നിറഞ്ഞിട്ടുണ്ട്. ചെറിയ ആത്മാവില് ഇത്രയും വലിയ പാര്ട്ട്
അടങ്ങിയിട്ടുണ്ട്, ഇതിനെയാണ് അത്ഭുതം എന്നു പറയുന്നത്. ഒന്നും കാണാനും കഴിയില്ല.
ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇടുങ്ങിയ ബുദ്ധിയുള്ളവര്ക്ക് ഇത് മനസ്സിലാകില്ല.
ഇതില് നമ്മള് എന്തെല്ലാം പറയുന്നുണ്ടോ, സമയം പോയിക്കൊണ്ടേയിരിക്കുകയാണ് പിന്നീട്
5000 വര്ഷങ്ങള്ക്കുശേഷം അത് ആവര്ത്തിക്കും. ഇങ്ങനെ ആരും മനസ്സിലാക്കുന്നില്ല.
ആരാണോ മഹാരഥികള് അവര് ഈ കാര്യങ്ങളില് ശ്രദ്ധ വെച്ച് അടിക്കടി മനസ്സിലാക്കിത്തരും
അതിനാല് ബാബ പറയുന്നു ആദ്യമാദ്യം ബാബയുടെ ഓര്മ്മയാകുന്ന ഭാണ്ഡം മുറുക്കൂ. ബാബ
പറയുന്നു എന്നെ ഓര്മ്മിക്കൂ. ആത്മാവിന് ഇപ്പോള് വീട്ടിലേയ്ക്ക് പോകണം.
ദേഹത്തിന്റെ മുഴുവന് സംബന്ധങ്ങളേയും ഉപേക്ഷിക്കണം. എത്ര സാധിക്കുമോ അത്രയും
ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഈ പുരുഷാര്ത്ഥം ഗുപ്തമാണ്. ബാബ വഴി
പറഞ്ഞുതരികയാണ്, പരിചയവും ബാബയുടേത് നല്കൂ. ഓര്മ്മിക്കുന്നത് കുറവാണെങ്കില്
പരിചയം നല്കുന്നതും കുറവായിരിക്കും. ആദ്യം ബാബയുടെ പരിചയം ബുദ്ധിയില് ഇരിക്കണം.
പറയൂ, തീര്ച്ചയായും അവര് നമ്മുടെ അച്ഛനാണ് എന്നത് ഇപ്പോള് എഴുതൂ. ദേഹസഹിതം എല്ലാം
ഉപേക്ഷിച്ച് ഇപ്പോള് ഒരേയൊരു ബാബയെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ മാത്രമേ നിങ്ങള്
തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറൂ. മുക്തിധാമം, ജീവന്മുക്തി
ധാമങ്ങളില് ദുഃഖമോ വേദനയോ ഉണ്ടാകില്ല. ദിനംപ്രതിദിനം നല്ലകാര്യങ്ങള്
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. പരസ്പരം ഈ കാര്യങ്ങള് തന്നെ സംസാരിക്കൂ.
യോഗ്യരായും മാറണമല്ലോ. ബ്രാഹ്മണനായിട്ട് ബാബയുടെ ആത്മീയ സേവനം
ചെയ്യുന്നില്ലെങ്കില് പിന്നെ എന്ത് ഉപകാരമാണുള്ളത്. പഠിപ്പിനെ നല്ലരീതിയില്
ധാരണ ചെയ്യണമല്ലോ. ഒരക്ഷരം പോലും ധാരണയാവാത്ത ഒരുപാടുപേരുണ്ട് എന്നത് ബാബയ്ക്ക്
അറിയാം. യഥാര്ത്ഥ രീതിയില് ബാബയെ ഓര്മ്മിക്കുന്നില്ല. രാജാറാണിയുടെ പദവി
നേടുന്നതില് പരിശ്രമമുണ്ട്. ആരാണോ പരിശ്രമിക്കുന്നത് അവരേ ഉയര്ന്ന പദവി നേടൂ.
പരിശ്രമിച്ചാലേ രാജപദവിയിലേയ്ക്ക് പോകാന് സാധിക്കൂ. നമ്പര് വണ് ആയവര്ക്കാണ്
സ്ക്കോളര്ഷിപ്പ് ലഭിക്കുക. ഈ ലക്ഷ്മീ-നാരായണന്മാര് സ്കോളര്ഷിപ്പ് നേടിയവരാണ്.
പിന്നീടാണ് നമ്പര്വൈസ്. വളരെ വലിയ പരീക്ഷയല്ലേ. സ്കോളര്ഷിപ്പ് നേടിയവരുടെ
മാലയാണ് ഉണ്ടാക്കിയിരിക്കുന്നത്. 8 രത്നങ്ങളുടെ. 8 ഉണ്ട്, പിന്നീടാണ് 100,
പിന്നീടാണ് 16000. എങ്കില് മാലയില് കോര്ക്കപ്പെടാന് എത്ര പുരുഷാര്ത്ഥം ചെയ്യണം.
അന്തര്മുഖിയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നതിലൂടെ സ്കോളര്ഷിപ്പ്
നേടുന്നതിന് അധികാരിയായി മാറും. നിങ്ങള് വളരെ അന്തര്മുഖിയായി ഇരിക്കണം. ബാബ
മംഗളകാരിയാണ്. അതുകൊണ്ട് വഴി പറഞ്ഞുതരുന്നത് മംഗളം ഉണ്ടാകാനാണ്. മംഗളം മുഴുവന്
ലോകത്തിനും ഉണ്ടാകണം. എന്നാല് നമ്പര്വൈസ് ആണ്. നിങ്ങള് ഇവിടെ ബാബയുടെ
അടുത്തേയ്ക്ക് പഠിക്കാനായി വന്നതാണ്. നിങ്ങളിലും ആരാണോ പഠിപ്പില് ശ്രദ്ധ
നല്കുന്നത് അവരാണ് നല്ല വിദ്യാര്ത്ഥികള്. ചിലര് തീരെ ശ്രദ്ധ നല്കുന്നില്ല.
ഭാഗ്യത്തില് ഉണ്ടെങ്കില് എന്ന് ഒരുപാടുപേര് വിചാരിച്ചിരിക്കുന്നുണ്ട്.
പഠിക്കണമെന്ന ലക്ഷ്യമേയില്ല. അതിനാല് കുട്ടികള് ഓര്മ്മയുടെ ചാര്ട്ട് വെയ്ക്കണം.
നമുക്ക് ഇപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ജ്ഞാനം ഇവിടെത്തന്നെ
ഉപേക്ഷിച്ചാണ് പോവുക. ജ്ഞാനത്തിന്റെ പാര്ട്ട് പൂര്ത്തിയാകുന്നു. ആത്മാവ് എത്ര
ചെറുത്, അതില് എത്ര പാര്ട്ടാണ്, അത്ഭുതമല്ലേ. ഇത് മുഴുവനും അവിനാശിയായ ഡ്രാമയാണ്.
ഇങ്ങനെ ഇങ്ങനെ നിങ്ങള് അന്തര്മുഖിയായി മാറി തന്നോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കൂ
എങ്കില് നിങ്ങള്ക്ക് വളരെ അധികം സന്തോഷം ഉണ്ടാകും അതായത് ബാബ വന്ന് ആത്മാവ്
ഒരിയ്ക്കലും വിനാശമാകില്ല എന്നിങ്ങനെയുള്ള കാര്യങ്ങള് കേള്പ്പിക്കുന്നു.
ഡ്രാമയില് ഓരോരോ മനുഷ്യരുടേയും, ഓരോരോ വസ്തുവിന്റേയും പാര്ട്ട്
അടങ്ങിയിരിക്കുന്നു. ഇതിനെ അന്ത്യമില്ലാത്തത് എന്ന് പറയില്ല. അന്ത്യം ഉണ്ടാകും
എന്നാല് ഇത് അനാദിയാണ്. എത്ര വസ്തുക്കളുണ്ട്. ഇതിനെ അത്ഭുതം എന്ന് പറയണം!
ഈശ്വരന്റെ അത്ഭുതം എന്നും പറയാന് കഴിയില്ല. ഭഗവാന് പറയുന്നു എന്റേയും പാര്ട്ട്
ഇതിലടങ്ങിയിട്ടുണ്ട്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
യോഗത്തില് വളരെ അധികം പരിശ്രമമുണ്ട്, കര്മ്മം ചെയ്യുമ്പോള് എത്ര സമയം ബാബയുടെ
ഓര്മ്മ നിലനില്ക്കുന്നുണ്ട് എന്നത് ട്രയല് ചെയ്ത് നോക്കണം! ഓര്മ്മയില്
ഇരിക്കുന്നതിലാണ് മംഗളമുള്ളത്, മധുരമായ പ്രിയതമനെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം,
ഓര്മ്മയുടെ ചാര്ട്ട് വെയ്ക്കണം.
2) സൂക്ഷ്മബുദ്ധിയായി ഈ
ഡ്രാമയുടെ രഹസ്യത്തെ മനസ്സിലാക്കണം. ഇത് വളരെ വളരെ മംഗളകാരിയായ ഡ്രാമയാണ്,
നമ്മള് എന്താണോ പറയുന്നത് അഥവാ ചെയ്യുന്നത് അത് വീണ്ടും 5000 വര്ഷങ്ങള്ക്കുശേഷം
ആവര്ത്തിക്കും, ഇതിനെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കി സന്തോഷമായിരിക്കണം.
വരദാനം :-
തന്റെ
ശ്രേഷ്ഠമായ ജീവിതത്തിലൂടെ പരമാത്മജ്ഞാനത്തിന്റെ പ്രത്യക്ഷ തെളിവ് നല്കുന്നവരായ
മായ പ്രൂഫ് ആയി ഭവിക്കു.
സ്വയത്തില്
പരമാത്മജ്ഞാനത്തിന്റെ പ്രത്യക്ഷ തെളിവാണ് മായ പ്രൂഫ് ആയി മാറുന്നത്. താങ്കളുടെ
ശ്രേഷ്ഠമായ പവിത്ര ജീവിതം തന്നെ പ്രത്യക്ഷ തെളിവാണ്. എത്ര വലിയ അസംഭവമായ
കാര്യമാണ് സംഭവമാക്കി മാറ്റിയത്. അതാണ് പ്രവൃത്തിയിലിരുന്നു കൊണ്ടും
ഉപരാമമായരിക്കുക. ദേഹം ദേഹത്തിന്റെ ലോകത്തിലെ സംബന്ധങ്ങളില് നിന്നും
വേറിട്ടിരിക്കുക. പഴയ ശരീരത്തിലെ കണ്ണുകളിലൂടെ പഴയ ലോകത്തിലെ വസ്തുക്കളെ
കണ്ടുകൊണ്ടും കാണാതിരിക്കുക. അതായത് സമ്പൂര്ണ്ണ പവിത്ര ജീവിതം ജീവിക്കുക. ഇതാണ്
പരമാത്മ പ്രത്യക്ഷത ചെയ്യാനുള്ള അല്ലെങ്കില് മായാപ്രൂഫായി മാറാനുള്ള സഹജമായ
മാര്ഗ്ഗം.
സ്ലോഗന് :-
അറ്റന്ഷന്നാകുന്ന കാവല്ക്കാരന് നല്ലതാണെങ്കില് അതീന്ദ്രിയ സുഖമാകുന്ന ഖജനാവ്
കൊള്ളയടിക്കപ്പെടില്ല.
അവ്യക്ത സൂചന : കമ്പൈന്ഡ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയികളായി മാറൂ.
ബാബയെ കംപൈനിയനാക്കി
മാറ്റി. എന്നാല് ഇപ്പോള് ബാബയെ കമ്പൈന്ഡ് സ്വരൂപത്തില് അനുഭവം ചെയ്യൂ. ഈ
സ്മൃതിയുടെ അനുഭവത്തെ വീണ്ടും വീണ്ടും ഓര്മ്മയിലേക്ക് കൊണ്ടുവരുമ്പോള് സ്മൃതി
സ്വരൂപമായി മാറാം. വീണ്ടും വീണ്ടും പരിശോധിക്കു കംപൈന്ഡാണല്ലോ, അകന്നില്ലല്ലോ.
എത്രത്തോളം കമ്പൈന്ഡ് സ്വരൂപത്തിന്റെ അനുഭവം വര്ദ്ധിപ്പിക്കുന്നോ അത്രയും
ബ്രാഹ്മണ ജീവിതം വളരെ വിചിത്രവും ആനന്ദത്തിന്റെ അനുഭവം ഉണ്ടാവുകയും ചെയ്യും.