09.06.24    Avyakt Bapdada     Malayalam Murli    15.02.20     Om Shanti     Madhuban


മനസിനെ സ്വച്ഛമാക്കി, ബുദ്ധിയെ ക്ലിയറാക്കി വെച്ച് ഡബിള് ലൈറ്റ് മാലാഖാ സ്ഥിതിയുടെ അനുഭവം ചെയ്യൂ


ഇന്ന് ബാപ്ദാദ തന്റെ സ്വരാജ്യ അധികാരി കുട്ടികളെ കണ്ട് കൊണ്ടിരിക്കുകയാണ്. സ്വരാജ്യം ബ്രാഹ്മണജീവിതത്തിന്റെ ജന്മസിദ്ധ അധികാരമാണ്. ബാപ്ദാദ ഓരോ ബ്രാഹ്മണരെയും സ്വരാജ്യത്തിന്റെ സിംഹാസനധാരിയാക്കിയിട്ടുണ്ട്. സ്വരാജ്യത്തിന്റെ അധികാരം ജന്മനാ തന്നെ ഓരോ ബ്രാഹ്മണ ആത്മാവിന് പ്രാപ്തമാണ്. എത്രത്തോളം സ്വരാജ്യ സ്ഥിതി ഉണ്ടാകുന്നുവോ അത്രയും തന്നെ അവനവനില് ലൈറ്റിന്റെയും മൈറ്റിന്റെയും അനുഭവം ചെയ്യുന്നു.

ബാപ്ദാദ ഇന്ന് ഓരാേ കുട്ടിയുടെയും മസ്തകത്തില് ലൈറ്റിന്റെ കിരീടം കാണുകയാണ്. എത്രത്തോളം അവനവനില് മെറ്റ്െ ധാരണ ചെയ്തിട്ടുണ്ടോ അത്ര തന്നെ യഥാക്രമമായി ലൈറ്റിന്റെ കിരീടം തിളങ്ങുന്നു. ബാപ്ദാദ എല്ലാ കുട്ടികള്ക്കും സര്വ ശക്തിയുടെ അധികാരമായി നല്കിയിട്ടുണ്ട്. ഓരോരുത്തരും മാസ്റ്റര് സര്വശക്തിവാനാണ്. കുട്ടികള് ധാരണ ചെയ്യുന്നതില് യഥാക്രമമായിരിക്കുന്നു. ബാപ്ദാദ കണ്ടു സര്വശക്തികളുടെ ജ്ഞാനവും എല്ലാവരിലുമുണ്ട്. ധാരണയുമുണ്ട് , എന്നാല് ഒരു കാര്യത്തിന്റെ വ്യത്യാസം വരുന്നു. ഏതാരെു ബ്രാഹ്മണാത്മാവിനോടു ചോദിച്ചാലും ഓരോരുത്തരും ശക്തികളുടെ വര്ണനയും വളരെ നന്നായി ചെയ്യും, പ്രാപ്തിയുടെ വര്ണനയും വളരെ നന്നായി ചെയ്യും. പക്ഷേ വ്യത്യാസം ഇതാണ് സമയത്ത് ഏത് ശക്തിയുടെ ആവശ്യകതയാണോ ആ സമയത്ത് ആ ശക്തി കാര്യത്തിലുപയോഗിക്കാന് കഴിയില്ല. സമയത്തിനു ശേഷം തിരിച്ചറിയുന്നു ഈ ശക്തിയുടെ ആവശ്യകതയുണ്ടായിരുന്നു. ബാപ്ദാദ കുട്ടികളോട് പറയുന്നു സര്വ്വശക്തികളുടെ സമ്പത്ത് ഇത്രയും ശക്തിശാലിയാണ് അതിലൂടെ യാതൊരു സമസ്യയും താങ്കള്ക്ക് മുന്നില് നിലനില്ക്കുകയില്ല. സമസ്യാ മുക്തമാകാന് കഴിയും. വെറും സര്വ ശക്തികളെ പ്രത്യക്ഷ രൂപത്തില് സ്മൃതിയില് വെക്കു സമയത്ത് കാര്യത്തിലുപയോഗിക്കൂ. ഇതിനു തന്റെ ബുദ്ധിയുടെ ലൈന് ക്ലിയറായി വെക്കൂ. എത്രത്തോളം ബുദ്ധിയുടെ ലൈന് തെളിഞ്ഞതും സ്വച്ഛവുമാകുന്നുവോ അത്രയും നിര്ണയ ശക്തി തീവ്രമായതിനാല് ഏത് സമയത്ത് ഏതു ശക്തിയുടെ ആവശ്യകതയാണോ അത് കാര്യത്തിലുപയോഗിക്കാന് സാധിക്കും. എന്തെന്നാല്സമയാനുസരണം ബാപ്ദാദ ഓരോരോ കുട്ടികളെയും വിഘ്ന മുക്തം, സമസ്യാ മുക്തം, പരിശ്രമത്തിന്റെ പുരുഷാര്ഥത്തില് നിന്നു മുക്തമായി കാണുവാന് ആഗ്രഹിക്കുന്നു. ആകുക തന്നെ വേണം എല്ലാവര്ക്കും, എന്നാല് വളരെ കാലത്തെ ഈ അഭ്യാസം ആവശ്യമാണ്. ബ്രഹ്മാ ബബയുടെ വിശേഷ സംസ്കാരം കണ്ടിരുന്നു ഉടന് ദാനം മഹാപുണ്യം. ജീവിതത്തിന്റെ ആരംഭം മുതലേ ഓരോ കാര്യത്തിലും ഉടന് ദാനവും ഉടന് കാര്യവും ചെയ്തു. ബ്രഹ്മാബാബയുടെ നിര്ണയ ശക്തിയുടെ വിശേഷത സദാ ഫാസ്റ്റായിരുന്നു. അപ്പോള് ബാപ്ദാദ റിസല്റ്റ് കണ്ടു. എല്ലാവരെയും കൂടെ കൂട്ടിക്കൊണ്ട് പോകുക തന്നെ വേണം. ബാപ്ദാദയ്ക്ക് ഒപ്പം പോകുന്നവരല്ലേ! അതോ പുറകെ പുറകെ വരുന്നവരാണോ? ഒപ്പം പോകുക തന്നെ വേണമെങ്കില് ഫോളോ ബ്രഹ്മാബാബ. കര്മത്തില് ബ്രഹ്മാബാബയെ ഫോളോ ചെയ്യുക , സ്ഥിതിയില് നിരാകാരി ശിവബാബയെ ഫോളോ ചെയ്യണം. ഫോളോ ചെയ്യാന് അറിയാമല്ലോ?

ഡബിള് വിദേശികള്ക്ക് ഫോളോ ചെയ്യാന് അറിയാമല്ലോ? ഫോളോ ചെയ്യണമെങ്കില് സഹജമല്ലേ! ഫോളോ ചെയ്യുക തന്നെ വേണമെങ്കില് എന്തുകൊണ്ട്, എന്ത് , എങ്ങനെ... ഇത് സമാപ്തമാകുന്നു. എല്ലാവര്ക്കും അനുഭവമാണ് വ്യര്ഥ സങ്കല്പത്തിന്റെ നിമിത്തം ഈ എന്തുകൊണ്ട്, എന്ത്, എങ്ങനെ.... തന്നെയാണ് ആധാരമാകുന്നത്. ഫോളോ ഫാദറില് ഈ വാക്ക് സമാപ്തമാകുന്നു. എങ്ങനെ ഇല്ല, ഇങ്ങനെ. ബുദ്ധി ഉടന് നിര്ണയിക്കുന്നു ഇങ്ങനെ പോകൂ, ഇങ്ങനെ ചെയ്യു. അപ്പോള് ബാപ്ദാദ ഇന്ന് വിശേഷിച്ച് എല്ലാ കുട്ടികള്ക്കും ആദ്യം വന്നവരാകട്ടെ, പഴയവരാകട്ടെ ഈ സൂചനയാണ് നല്കുന്നത് തന്റെ മനസിനെ സ്വച്ഛമാക്കി വെക്കൂ. വളരെ പേരുടെ മനസില് ഇപ്പോഴും വ്യര്ഥത്തിന്റെയും നെഗറ്റീവിന്റെയും ചെറുതും വലുതുമായ കറയുണ്ട്. ഇതിന്റെ കാരണത്താല് പുരുഷാര്ഥത്തിന്റെ ശ്രേഷ്ഠ വേഗത്തില് തീവ്ര ഗതിയില് തടസം വരുന്നു.ബാപ്ദാദ സദാ ശ്രീമതം നല്കുന്നു മനസില് സദാ ഓരോ ആത്മാവിനെ പ്രതിയും ശുഭഭാവന, ശുഭ കാമന വെക്കു ഇതാണ് സ്വച്ഛമായ മനസ്. അപകാരിക്കു മേലും ഉപകാരത്തിന്റെ വിചാരം വെക്കുക ഇതാണ് സ്വച്ഛമായ മനസ്. സ്വയത്തെ പ്രതി അഥവാ അന്യരെ പ്രതി വ്യര്ഥ സങ്കല്പം വരിക ഇത് സ്വച്ഛ മനസല്ല. അപ്പോള് സ്വച്ഛ മനസും ക്ലീന് ക്ലിയര് ബുദ്ധിയും. നിര്ണയിക്കൂ, അവനവനെ ശ്രദ്ധയോടെ നോക്കൂ, മേലെ മേലെ നിന്നല്ല, ശരിയാണ്, ശരിയാണ്. അല്ല , ചിന്തിച്ചിട്ട് നോക്കൂ മനസും ബുദ്ധിയും സ്പഷ്ടമാണോ, ശ്രേഷ്ഠമാണോ? അപ്പോള് ഡബിള് ലൈറ്റ് സ്ഥിതി ആകാന് കഴിയും. ബാബയെപ്പോലെ സ്ഥിതിയുണ്ടാക്കുവാന് ഇതാണ് സഹജ മാര്ഗം. ഈ അഭ്യാസം അന്തിമത്തിലല്ല വളരെക്കാലത്തേക്ക് ആവശ്യമാണ്. അപ്പോള് പരിശോധിക്കാനറിയാമോ? അവനവനെ പരിശോധിക്കുക മറ്റുള്ളവരെ ചെയ്യേണ്ട. ബാപ്ദാദ ആദ്യമേ തന്നെ ചിരിക്കാനുള്ള കാര്യം പറഞ്ഞിരുന്നു പല കുട്ടികളുടെയും ദൂരക്കാഴ്ച വളരെ തീക്ഷ്ണമാണ് സമീപ കാഴ്ച ദുര്ബലമാണ് അതിനാല് മറ്റുള്ളവരെ വിധിക്കുന്നതില് വളരെ സമര്ഥരാണ്. അവനവനെ പരിശോധിക്കുന്നതില് ദുര്ബലമാകരുത്.

ബാപ്ദാദ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇപ്പോള് ഞാന് ബ്രഹ്മാകുമാരിയാണ് /ബ്രഹ്മാകുമാരനാണ് ഇത് പക്കയായതുപോലെ, നടക്കുമ്പോഴും കറങ്ങുമ്പോഴും ചിന്തിക്കുന്നു ഞാന് ബ്രഹ്മാകുമാരിയാണ്, ഞാന് ബ്രഹ്മാകുമാരന് ബ്രാഹ്മണാത്മാവാണ്. ഇങ്ങനെ ഇപ്പോള് ഈ സ്വാഭാവിക സ്മൃതിയും സ്വഭാവവുമുണ്ടാക്കൂ ഞാന് മാലാഖയാണ്. അമൃതവേളയില് എഴുന്നേല്ക്കുമ്പോഴേ ഇത് പക്കയാക്കൂ ഞാന് മാലാഖ പരമാത്മ ശ്രീമതത്തില് താഴെ ഈ സാകാരശരീരത്തില് വന്നിരിക്കുന്നു , എല്ലാവര്ക്കും സന്ദേശം നല്കുന്നതിനു വേണ്ടി അഥവാ ശ്രേഷ്ഠ കര്മം ചെയ്യുന്നതിനു വേണ്ടി. കാര്യം പൂര്ത്തിയായതും തന്റെ ശാന്തിയുടെ സ്ഥിതിയില് സ്ഥിതി ചെയ്യു. ഉയര്ന്ന സ്ഥിതിയിലേക്ക് പോകൂ. പരസ്പരവും മാലാഖാ സ്വരൂപത്തില് കാണൂ. താങ്കളുടെ മനോവൃത്തി മറ്റുള്ളവരെയും പതിയെ പതിയെ മാലാഖയാക്കിത്തരും. താങ്കളുടെ ദൃഷ്ടി മറ്റുള്ളവര്ക്കു മേലും പ്രഭാവം വീഴ്ത്തും. ഇത് പക്കയാണോ ഞാന് മാലാഖയാണ്? മാലാഖയായി ഭവിക്കട്ടെ എന്ന വരദാനം എല്ലാവര്ക്കും ലഭിച്ചിട്ടുണ്ടോ? ഒരു സെക്കന്റില് മാലാഖ അതായത് ഡബിള് ലൈറ്റാകാന് കഴിയുമോ? ഒരു സെക്കന്റില്, മിനിറ്റിലല്ല, 10 സെക്കന്റിലല്ല, ഒരു സെക്കന്റില് വിചാരിച്ചു , ആയി. ഇങ്ങനെ അഭ്യാസമുണ്ടോ? നല്ലതാണ് ഒരു സെക്കന്റില് ആകാന് കഴിയുന്നത് രണ്ടു സെക്കന്റിലല്ല. ഒരു സെക്കന്റില് ആകാന് കഴിയുക , അവര് ഒരു കൈ കൊണ്ട് കയ്യടിക്കൂ. ആകാന് കഴിയുമാേ? കൈ പൊക്കാനല്ല. ഡബിള് വിദേശികള് ഉയര്ത്തുന്നില്ല! സമയമെടുക്കുന്നുണ്ടോ? അല്പം സമയമെടുക്കുന്നു എന്ന് വിചാരിക്കുന്നവര് ഒരു സെക്കന്റിലല്ല അല്പ സമയം എടുക്കുന്നു അവര് കൈ ഉയര്ത്തൂ. (വളരെ പേര് കെെ ഉയര്ത്തി) നല്ലതാണ് എന്നാല് അവസാന മണിക്കൂറിലെ പരീക്ഷ ഒരു സെക്കന്റില് വരണം , പിന്നെന്തു ചെയ്യും? പെട്ടെന്നു വരണം സെക്കന്റേത് വരണം. കൈ ഉയര്ത്തി, കുഴപ്പമില്ല. തിരിച്ചറിഞ്ഞു ഇതും വളരെ നല്ലതാണ്. പക്ഷേ ഈ അഭ്യാസം ചെയ്യുക തന്നെ വേണം. ചെയ്യേണ്ടി വരും എന്നല്ല, ചെയ്യുക തന്നെ വേണം. ഈ അഭ്യാസം വളരെ വളരെ വളരെ ആവശ്യമാണ്. ശരി എന്നിട്ടും ബാപ്ദാദ കുറച്ച് സമയം നല്കുന്നു. എത്ര സമയം വേണം? 2000 വരെ വേണം. 21ാം നൂറ്റാണ്ടിനെ താങ്കള് വെല്ലുവിളിച്ചിട്ടുണ്ട്, പെരുമ്പറയടിച്ചിട്ടുണ്ട് , ഓര്മയുണ്ടോ? വെല്ലുവിളിച്ചു സ്വര്ണിമയുഗ ലോകം വരും അല്ലെങ്കില് അന്തരീക്ഷമുണ്ടാക്കും. വെല്ലുവിളിച്ചിട്ടില്ലേ! അപ്പോള് ഇതുവരെയും വളരെ സമയമുണ്ട്. എത്ര സ്വയത്തിനും മേല് ശ്രദ്ധ നല്കാനാവുമോ, നല്കാനാവുമോ എന്നല്ല നല്കുക തന്നെ വേണം. ദേഹബോധം വരുന്നതിന് എത്ര സമയമെടുക്കുന്നു എന്ന പോലെ! രണ്ടു സെക്കന്റ്? ആഗ്രഹിക്കുന്നേയില്ലെങ്കിലും പക്ഷേ ദേഹബോധത്തില് വരുന്നു , അപ്പോള് എത്ര സമയമെടുക്കുന്നു? ഒരു സെക്കന്റോ അതോ അതിലും കുറവായി തോന്നുന്നുവോ? അറിയുകയില്ല ദേഹബോധത്തില് വന്നിരിക്കുന്നു എന്നു തന്നെ. ഇങ്ങനെ തന്നെ ഈ അഭ്യാസം ചെയ്യു എന്തു സംഭവിച്ചാലും എന്ത് ചെയ്യുകയാണെങ്കിലും പക്ഷേ അറിയുകയേ ചെയ്യുന്നില്ല ഞാന് ആത്മബോധത്തിന്റെ ശക്തിശാലി സ്ഥിതിയില് സ്വാഭാവികമായിരിക്കുന്നു. മാലാഖാ സ്ഥിതിയും സ്വാഭാവികമാകേണ്ടതുണ്ട്. എത്രത്തോളം തന്റെ സ്വഭാവം മാലാഖാ സ്വഭാവത്തിന്റതാകുമോ അപ്പോള് സ്വഭാവം സ്ഥിതിയെ സ്വാഭാവികമാക്കിത്തരും അപ്പോള് ബാപ്ദാദ എത്ര സമയത്തിനു ശേഷം ചോദിച്ചു? എത്ര സമയം വേണം? ജയന്തി പറയൂ എത്ര സമയം വേണം? വിദേശത്തിനു വേണ്ടി താങ്കള് പറയൂ എത്ര സമയം വിദേശികള്ക്ക് വേണം? ജനക് പറയൂ. (ദാദിജി പറഞ്ഞു ഇന്നത്തെ ഇന്ന് ആകും, നാളെയല്ല) ഇന്നത്തെ ഇന്നാണെങ്കില് ഇപ്പോഴിപ്പോള് മാലാഖയായോ? ആകും എന്നല്ല. ഏതു വരെ പോകും? ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും സ്നേഹമുണ്ട്. അപ്പോള് ഇങ്ങനെയാണ് മനസിലാക്കുന്നത് ഒരു കുട്ടി പോലും കുറഞ്ഞതായിരിക്കരുത്. യഥാക്രമം എന്തുകൊണ്ട്? എല്ലാവരും നമ്പര് വണ് ആകുമെങ്കില് എത്ര നല്ലതാണ്. ശരി

ഭരണ വിഭാഗ (അഡ്മിനിസ്ട്രേഷന് വിങ് ) ത്തിലെ സഹോദരീ സഹോദരന്മാരോട് : പരസ്പരം ചേര്ന്ന് എന്തു പ്രോഗ്രാമുണ്ടാക്കി? എത്രയും പെട്ടെന്ന് താങ്കള് ശ്രേഷ്ഠാത്മാക്കളുടെ കയ്യില് ഈ കാര്യം വരട്ടെ ഇങ്ങനെ തീവ്രപുരുഷാര്ഥത്തിന്റെ പദ്ധതിയുണ്ടാക്കിയോ. വിശ്വ പരിവര്ത്തനം ചെയ്യണമെങ്കില് മുഴുവന് ഭരണവും മാറേണ്ടിവരുമല്ലോ! എങ്ങനെ ഈ കാര്യം സഹജമായി വര്ധിക്കും, പടരും , ഇങ്ങനെ ആലോചിച്ചുവോ? ആരെല്ലാം കുറഞ്ഞത് വലിയ വലിയ പട്ടണങ്ങളില് നിമിത്തമാണോ അവര്ക്ക് വ്യക്തിപരമായ സന്ദേശം നല്കാനുള്ള പദ്ധതിയുണ്ടാക്കിയോ? കുറഞ്ഞത് ഇതു മനസിലാക്കട്ടെ ഇപ്പോള് ആധ്യാത്മികതയിലൂടെ പരിവര്ത്തനം നടക്കാം , നടക്കണം. അപ്പോള് സ്വന്തം വിഭാഗത്തെ ഉണര്ത്തണം , അതിനാണ് ഈ വിഭാഗം ഉണ്ടാക്കിയിട്ടുള്ളത്. അപ്പോള് ബാപ്ദാദ വിങ്ങിലുള്ളവരുടെ സേവനം കണ്ട് സന്തുഷ്ടനാണ് പക്ഷേ ഈ റിസല്റ്റ് കാണണം ഓരോ വിഭാഗത്തിലുള്ളവരും അവരവരുടെ വിഭാഗത്തിലുള്ളവര്ക്ക് ഏതുവരെ സന്ദേശം നല്കിയിട്ടുണ്ട്! കുറച്ചേറെ ഉണര്ത്തിയോ അതോ കൂട്ടുകാരാക്കിയോ? സഹയോഗി കൂട്ടുകാരാക്കിയോ? ബ്രഹ്മാകുമാരനാക്കിയില്ല എന്നാല് സഹയോഗി, കൂട്ടുകാരാക്കിയോ?

എല്ലാ വിഭാഗങ്ങളോടും ബാപ് ദാദ പറയുന്നു ഇപ്പോള് ധര്മ നേതാക്കള് വന്ന പോലെ നമ്പര്വണ്കാരായിരുന്നില്ല എന്നിട്ടും ഒരു സ്റ്റേജില് എല്ലാവരും ഒന്നിച്ചു , എല്ലാവരുടെ വായില് നിന്നും ഇത് പുറപ്പെട്ടു നാമെല്ലാവര്ക്കും ചേര്ന്ന് ആധ്യാത്മിക ശക്തിയെ പടര്ത്തണം.ഇങ്ങനെ ഓരോ വിഭാഗത്തിലുള്ളവരും ആരെല്ലാം വന്നിട്ടുണ്ടോ എല്ലാ വിഭാഗക്കാര്ക്കും ഈ റിസള്ട്ട് പുറപ്പെടുവിക്കണം എന്റെ വിഭാഗത്തിലുള്ളവരില് ഏതുവരെ സന്ദേശം എത്തി? രണ്ടാമത് ആധ്യാത്മികതയുടെ ആവശ്യമുണ്ട് , ഞാനും സഹയോഗിയാകും ഈ റിസള്ട്ട് ആണ്. റെഗുലര് വിദ്യാര്ത്ഥിയാകുന്നില്ല പക്ഷേ സഹയോഗി ആകാന് കഴിയും അപ്പോള് ഇതുവരെയും ഓരോ വിഭാഗത്തിലുള്ളവര്ക്കും എന്തെല്ലാം സേവനം ചെയ്തുവോ, ഇപ്പോള് ധര്മ്മ നേതാക്കളെ വിളിച്ചത് പോലെ ഇങ്ങനെ ഓരോ രാജ്യത്തെയും ഓരോ വിഭാഗക്കാര്ക്കും ചെയ്യു. ആദ്യം ഇന്ത്യയില് തന്നെ ചെയ്യു, പിന്നാലെ അന്താരാഷ്ട്രമായി ചെയ്യുക. ഓരോ വിഭാഗത്തിന്റെ ഇങ്ങനെ ഭിന്ന ഭിന്ന സ്റ്റേജിലുള്ളവര് കൂടിച്ചേരണം, ഈ അനുഭവം ചെയ്യണം ഞങ്ങള്ക്ക് സഹയോഗിയാകണം. ഈ ഓരോ വിഭാഗത്തിന്റെ റിസള്ട്ട് ഇതുവരെ എത്രത്തോളം ആയിട്ടുണ്ട്? മുന്നോട്ട് എന്ത് പദ്ധതിയാണ് ഉള്ളത്?എന്തെന്നാല് ഓരോ വിഭാഗം ഓരോരുത്തരെ അഥവാ ലക്ഷ്യം വെച്ച് സമീപത്തേക്ക് കൊണ്ടുവരികയാണെങ്കില് പിന്നെ എല്ലാ വിഭാഗത്തിന്റെയും സമീപ സഹയോഗികള് ഇല്ലേ അവര്ക്ക് കൂടി ചേര്ന്ന് വലിയ സംഘടന ഉണ്ടാക്കാം.പരസ്പരം നോക്കി ഉണര്വുത്സാഹത്തിലേക്ക് വരുന്നു. ഇപ്പോള് പകുത്ത് ഇരിക്കുകയാണ് ,ചില പട്ടണങ്ങളില് ചിലര് ചില പട്ടണങ്ങളില് ചിലര്.നല്ല നല്ലവരുമുണ്ട് എന്നാല് എല്ലാവരുടെയും ആദ്യം സംഘടന കൂട്ടിച്ചേര്ക്കൂ,പിന്നെ എല്ലാവരുടെയും ചേര്ത്തുള്ള സംഘടന മധുബനില് ചെയ്യും. അപ്പോള് ഇങ്ങനെയുള്ള പദ്ധതി എന്തെങ്കിലും ഉണ്ടാക്കിയോ? ഉണ്ടാക്കപ്പെടും തീര്ച്ചയായും. വിദേശത്തുള്ളവര്ക്കും സന്ദേശം നല്കിയിരുന്നു ചിതറി പോയവര് വളരെയാണ്. അഥവാ ഭാരതത്തിലും നോക്കുകയാണെങ്കില് നല്ല നല്ല സഹയോഗി ആത്മാക്കള് പലസ്ഥലങ്ങളിലും പുറത്തുവന്നിട്ടുണ്ട് പക്ഷേ ഗുപ്തമായിരിക്കുകയാണ്. അവരെ കൂട്ടിച്ചേര്ത്ത് എന്തെങ്കിലും വിശേഷ പരിപാടി വെച്ച് അനുഭവത്തിന്റെ കൊടുക്കല് വാങ്ങലുകള് ചെയ്യാം അതിലൂടെ വ്യത്യാസം ഉണ്ടാകുന്നു സമീപത്തേക്ക് വരുന്നു. ചില വിഭാഗത്തിന്റെ 5 ഉണ്ടാകും ചിലതില് 8 ഉണ്ടാകും ,ചിലതില് 25 30 ഉണ്ടാകും.സംഘടനയിലേക്ക് വരുന്നതിലൂടെ മുന്നേറി പോകുന്നു. ഉണര്വുത്സാഹം വര്ദ്ധിക്കുന്നു.അപ്പോള് ഇതുവരെയും എല്ലാ വിഭാഗത്തിന്റെയും എന്ത് സേവനം ഉണ്ടായോ അതിന്റെ റിസള്ട്ട് പുറപ്പെടുവിക്കണം.കേട്ടോ എല്ലാ വിഭാഗത്തില് ഉള്ളവരും കേട്ടുകൊണ്ടിരിക്കുകയല്ലേ! ഓരോ വിഭാഗത്തില് ഉള്ളവരും ആരാണോ ഇന്ന് വിശേഷിച്ച് വന്നിട്ടുള്ളത് അവര് കൈ ഉയര്ത്തു. വളരെയുണ്ട്. ഇപ്പോള് റിസള്ട്ട് നല്കണം എത്രയെത്ര , ആരാര് എത്ര ശതമാനം സമീപ സഹയോഗിയാണ്? പിന്നെ അവര്ക്കായി രസകരമായ പരിപാടി ഉണ്ടാക്കാം ശരിയല്ലേ!

മധുബന് കാര്ക്ക് കാലിയായിരിക്കാന് പാടില്ല. കാലിയാകുവാന് ആഗ്രഹിക്കുന്നുണ്ടോ? ബിസി ആയിരിക്കുവാന് അല്ലേ ആഗ്രഹിക്കുന്നത്! അതോ ക്ഷീണിച്ചു പോയോ? ഇടയ്ക്കിടെ 15 ദിവസം അവധിയും ഉണ്ടാകുന്നു ഉണ്ടാവുകയും വേണം. പക്ഷേ പരിപാടിക്ക് പുറകെ പരിപാടി ലിസ്റ്റില് ഉണ്ടായിരിക്കണം. അപ്പോള് ഉണര്വുത്സാഹം ഉണ്ടാകുന്നു. ഇല്ലെങ്കില് സേവനം ഇല്ലാതിരിക്കുമ്പോള് ദാദി ഒരു പരാതി പറയുന്നു. പരാതി പറയട്ടെ, എല്ലാവരും പറയുന്നുണ്ട് അവരവരുടെ ഗ്രാമത്തില് പോകണം, ചുറ്റിക്കറങ്ങാനായി പോവണം. സേവനത്തിന് വേണ്ടിയും ചുറ്റിക്കറങ്ങാനായി പോകാം. അതിനാല് ബിസി ആയിരിക്കുന്നത് നല്ലതാണ്. ബിസി ആണെങ്കില് തട്ടലും മുട്ടലും ഉണ്ടാവുകയില്ല. നോക്കു മധുബന്കാരുടെ ഒരു വിശേഷതയ്ക്ക് ബാപ്ദാദ കോടിമടങ്ങ് ആശംസകള് നല്കുന്നു. 100 മടങ്ങും അല്ല കോടിമടങ്ങ്. ഏത് കാര്യത്തിലാണ്? ആര് എപ്പോള് വന്നാലും ഇങ്ങനെ സേവനത്തിന്റെ ലഹരി ചേരുന്നു എന്തെല്ലാം ഉള്ളിലുണ്ടെങ്കിലും മറഞ്ഞു പോകുന്നു. അവ്യക്തിമായി കാണപ്പെടുന്നു. അക്ഷീണരായി കാണപ്പെടുന്നു. അവര് അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുപോകുന്നു ഇവിടെയുള്ളവരെല്ലാം മാലാഖയായി തോന്നുന്നു. അപ്പോള് ഈ വിശേഷത വളരെ നല്ലതാണ് ആ സമയത്ത് വിശേഷ മനോബലം വന്നുചേരുന്നു. സേവനത്തിന്റെ തിളക്കം വന്നുചേരുന്നു. അപ്പോള് ഈ സര്ട്ടിഫിക്കറ്റ് ബാപ്ദാദ നല്കുകയാണ് ആശംസയല്ലേ? അപ്പോള് മധുബന്കാര് കൈയ്യടിക്കൂ. വളരെ നല്ലത്. ബാപ്ദാദയും ആ സമയം ചുറ്റി കറങ്ങാനായി വരുന്നു. താങ്കള്ക്ക് അറിയാന് കഴിയുകയില്ല എന്നാല് ബാപ്ദാദ ചുറ്റി കറങ്ങാന് വരുന്നുണ്ട്. അപ്പോള് മധുബന്കാരുടെ ഈ വിശേഷത ഇനിയും വര്ദ്ധിക്കട്ടെ.ശരി

മീഡിയ വിങ്ങ് : വിദേശത്തും മീഡിയ ആരംഭിച്ചില്ലേ! ബാപ്ദാദ കണ്ടു മീഡിയയില് ഇപ്പോള് നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോള് മാധ്യമങ്ങളില് പുറത്തു വരാന് തുടങ്ങിയിട്ടുണ്ട് , പ്രിയത്തോടെ നല്കുന്നുണ്ട്. അപ്പോള് പരിശ്രമത്തിന്റെ ഫലവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് ഇനിയും വിശേഷിച്ച് മാധ്യമങ്ങളില് ടിവി പോലുള്ളവയില് സ്ഥിരമായി അല്പസമയം എങ്കിലും നല്കിയിട്ടുണ്ടല്ലോ. പതിവായി നടക്കുന്നുണ്ടല്ലോ. അപ്പോള് ഈ പരിപാടി നല്ലതാണ്. എല്ലാവര്ക്കും കേട്ടിട്ട് നല്ല അനുഭവം ഉണ്ടാകുന്നു. ഇങ്ങനെ മാധ്യമങ്ങളില് വിശേഷിച്ച് ആഴ്ചകളില്, ഓരോ ദിവസങ്ങളില്, ഒന്നിടവിട്ട് ദിവസങ്ങളില് എപ്പിസോഡ് സംപ്രേഷണം ചെയ്യട്ടെ. ഇത് ആദ്ധ്യാത്മിക ശക്തി വര്ധിപ്പിക്കാനുള്ള അവസരമാണെന്ന്. ഇങ്ങനെ പുരുഷാര്ത്ഥം ചെയ്യു. അങ്ങനെ സഫലത ഉണ്ട്. ബന്ധങ്ങളും നന്നായി വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള് എന്തെങ്കിലും അത്ഭുതം ചെയ്തു കാണിക്കുമോ മാധ്യമങ്ങളില്. ചെയ്യാനാകുമോ? ഗ്രൂപ്പിന് ചെയ്യാന് കഴിയുമോ? ശരി എന്ന് പറയും. ഉണര്വുത്സാഹം ഉണ്ടെങ്കില് സഫലത ഉള്ളത് തന്നെയാണ്. എന്തുകൊണ്ട് സാധിക്കുകയില്ല! അവസാനം സമയമാകുമ്പോള് എന്തൊക്കെ സാധനങ്ങള് ഉണ്ടോ താങ്കള്ക്ക് അവ ഉപയോഗത്തില് വരും.താങ്കള്ക്ക് ഓഫര് ചെയ്യും ഓഫര് ചെയ്യും എന്തെങ്കിലും നല്കു. എന്തെങ്കിലും നല്കു. സഹായിക്കു. ഇപ്പോള് താങ്കള്ക്ക് പറയേണ്ടി വരുന്നു സഹയോഗി ആകു. പിന്നീട് അവര് പറയും ഞങ്ങളെ സഹയോഗി ആക്കു. കേവലം ഈ കാര്യം പക്കയാക്കി വയ്ക്കു മാലാഖ മാലാഖ മാലാഖ പിന്നീട് നോക്കൂ താങ്കളുടെ ജോലി എത്ര പെട്ടെന്ന് നടക്കുന്നു. പിറകെ വരണം എന്നല്ല വരും എന്നാല് നിഴലിനെ പോലെ അവര് തനിയെ പിറകെ വരും. കേവലം താങ്കളുടെ അവസ്ഥകളില് അവസ്ഥകളുടെ നില്ക്കലിലൂടെ നിന്ന് പോയിരിക്കുകയാണ്. സദാ തയാറാകൂ അപ്പോള് കേവലം സ്വിച്ച് ഇടുന്നതിന്റെ സമയമേ വേണ്ടൂ. ശരി ചെയ്തുകൊണ്ടിരിക്കുകയാണ് ചെയ്യുകയും ചെയ്യും.

നാനാ ഭാഗത്തെയും ദേശ വിദേശത്തെ സാകാര സ്വരൂപത്തില് അഥവാ സൂക്ഷ്മ സ്വരൂപത്തില് മിലനം ആഘോഷിക്കുന്ന സര്വ്വ സ്വരാജ് അധികാരി ആത്മാക്കള്ക്ക് , സദാ ഈ ശ്രേഷ്ഠ അധികാരത്തെ തന്റെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രത്യക്ഷമാക്കുന്ന വിശേഷ ആത്മാക്കള്ക്ക് , സദാ ബാപ്ദാദയെ ഓരോ ചുവട്ടില് പിന്തുടരുന്നവര്ക്ക്, സദാ മനസ്സിനെ സ്വച്ഛവും ബുദ്ധിയെ ക്ലിയറുമായി വെക്കുന്ന ഇങ്ങനെയുള്ള സ്വതവേ തീവ്രപുരുഷാര്ത്ഥി ആത്മാക്കള്ക്ക്, സദാ കൂടെ കഴിയുന്ന കൂടെ പോകുന്ന ഡബിള് ലൈറ്റ് കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ നമസ്തേ.

വരദാനം :-
സാധനങ്ങളെ നിര്ലേപം അഥവാ വേറിട്ടതായി കാര്യത്തില് ഉപയോഗിക്കുന്ന പരിധിയില്ലാത്ത വൈരാഗിയായി ഭവിക്കട്ടെ.

പരിധിയില്ലാത്ത വൈരാഗി അര്ത്ഥം ഒന്നിലും ആകര്ഷണമില്ല, ബാബയുടെ സ്നേഹി. ഈ പ്രിയം തന്നെയാണ് വേറിട്ടതാക്കുന്നത്. ബാബയുടെ സ്നേഹിയല്ലെങ്കില് വേറിട്ടതാകാനും കഴിയുകയില്ല. ആകര്ഷണത്തിലേക്ക് വരും. ആര് ബാബയുടെ പ്രിയപ്പെട്ടതാണോ അവര് സര്വ്വ ആകര്ഷണങ്ങളില് നിന്നും ഉപരി അതായത് വേറിട്ടതാകും ഇതിനെയാണ് പറയുന്നത് നിര്ലേപ സ്ഥിതി. ഏതൊരു പരിധിയുള്ള ആകര്ഷണത്തിന്റെയും ലേപത്തില് വരുന്നവരല്ല. രചന അഥവാ സാധനങ്ങളെ നിര്ലേപമായി കാര്യത്തില് കൊണ്ടുവരൂ. ഇങ്ങനെ പരിധിയില്ലാത്ത വൈരാഗി തന്നെയാണ് രാജഋഷി.

സ്ലോഗന് :-
ഹൃദയത്തിന്റെ സത്യതയും ശുദ്ധതയും ഉണ്ടെങ്കില് പ്രഭു സംപ്രീതനാകും