09.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - സത്യമായ ബാബയോടൊപ്പം ഉള്ളിലും പുറമെയും സത്യമായിരിക്കൂ, അപ്പോള് മാത്രമാണ് ദേവതയാകാന് സാധിക്കുന്നത്. നിങ്ങള് ബ്രഹ്മണര് തന്നെയാണ് ഫരിസ്തയില് നിന്നും ദേവതയാകുന്നത്

ചോദ്യം :-
ഈ ജ്ഞാനം കേള്ക്കുന്നതിനും അഥവാ ധാരണചെയ്യുന്നതിന്റെയും അധികാരിയാകാന് ആര്ക്കാണ് സാധിക്കുന്നത്?

ഉത്തരം :-
ആരാണോ ആള്റൗണ്ട് പാര്ട്ടഭിനയിച്ചത്, ആരാണോ ഏറ്റവും കൂടുതല് ഭക്തി ചെയ്തിട്ടുള്ളത്, അവര് തന്നെയാണ് ജ്ഞാനത്തെ ധാരണ ചെയ്യുന്നതില് തീവ്രമാകുന്നത്. ഉയര്ന്ന പദവിയും അവര് തന്നെയാണ് നേടുന്നത്. നിങ്ങള് കുട്ടികളോട് പലരും ചോദിക്കാറുണ്ട്- നിങ്ങള് ശാസ്ത്രത്തെ അംഗീകരിക്കുന്നുണ്ടോ? അപ്പോള് പറയൂ ഞങ്ങള് എത്രത്തോളം ശാസ്ത്രം പഠിച്ചിട്ടുണ്ടോ, ഭക്തി ചെയ്തിട്ടുണ്ടോ, അത്രയും ലോകത്തില് മറ്റാരും ചെയ്യുന്നില്ല. ഞങ്ങള്ക്കിപ്പോള് ഭക്തിയുടെ ഫലം ലഭിച്ചിരിക്കുന്നു, അതുകൊണ്ട് ഇപ്പോള് ഭക്തിയുടെ ആവശ്യമില്ല.

ഓംശാന്തി.  
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, സര്വ്വ ആത്മാക്കളുടെയും പിതാവ് സര്വ്വ ആത്മാക്കള്ക്കും മനസ്സിലാക്കി തരുന്നു കാരണം ബാബയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. ഏതെല്ലാം ആത്മാക്കളുണ്ടോ അവരെ ജീവാത്മാക്കള് എന്നാണ് പറയുന്നത്. ശരീരം ഇല്ലെങ്കില് ആത്മാവിന് കാണാന് സാധിക്കില്ല. ഡ്രാമാ പ്ലാനനുസരിച്ച് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ബാബ പറയുന്നു ഞാന് സ്വര്ഗ്ഗത്തെ കാണുന്നില്ല. ആര്ക്ക് വേണ്ടിയാണോ സ്ഥാപിക്കുന്നത് അവര്ക്ക് മാത്രമേ കാണാന് കഴിയൂ. നിങ്ങളെ പഠിപ്പിച്ച് പിന്നീട് ഞാന് അവിടെ ശരീരം ധാരണ ചെയ്യുന്നില്ല. ശരീരം കൂടാതെ എങ്ങനെ കാണാന് സാധിക്കും. അവിടെയും ഇവിടെയും എല്ലായിടത്തും ഉണ്ടെന്നല്ല. എല്ലാം കാണുന്നുണ്ട് എന്നല്ല. ബാബ കേവലം നിങ്ങള് കുട്ടികളെയാണ് കാണുന്നത്, നിങ്ങളെ പുഷ്പങ്ങളാക്കി ഓര്മ്മയുടെ യാത്ര പഠിപ്പിക്കുന്നു. യോഗം എന്ന അക്ഷരം ഭക്തിയുടേതാണ്. ഒരേയൊരു ജ്ഞാന സാഗരനാണ് ജ്ഞാനം നല്കുന്നത്, ആ ജ്ഞാന സാഗരനെ തന്നെയാണ് സദ്ഗുരു എന്നും പറയുന്നത്. ബാക്കി എല്ലാവരും ഗുരുക്കന്മാരാണ്. സത്യം പറയുന്നത്, സത്യഖണ്ഡം സ്ഥാപിക്കുന്നത് ബാബ മാത്രമാണ്. ഭാരതം സത്യ ഖണ്ഡമായിരുന്നു, എല്ലാ ദേവീ ദേവതകളും അവിടെയാണ് വസിച്ചിരുന്നത്. നിങ്ങള് ഇപ്പോള് മനുഷ്യനില് നിന്നും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു- സത്യമായ ബാബയോടൊപ്പം ഉള്ളിലും പുറമെയും സത്യമായിരിക്കണം. ആദ്യം ഓരോ ചുവടും അസത്യം മാത്രമായിരുന്നു, അഥവാ സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി നേടാന് ആഗ്രഹിക്കുന്നുവെങ്കില് ഇതെല്ലാം തന്നെ ഉപേക്ഷിക്കണം. സ്വര്ഗ്ഗത്തില് വളരെയധികം പേര് വരുന്നുവെങ്കിലും ആരാണോ ബാബയെ മനസ്സിലാക്കിയിട്ടും വികര്മ്മത്തിന്റെ വിനാശം ചെയ്യാത്തത് അവര്ക്ക് ശിക്ഷകള് അനുഭവിച്ച് കര്മ്മക്കണക്ക് തീര്ക്കേണ്ടതായി വരുന്നു, പിന്നീട് പദവിയും കുറഞ്ഞത് ലഭിക്കുന്നു. ഈ പുരുഷോത്തമ സംഗമയുഗത്തില് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കലിയുഗത്തിലോ സത്യയുഗത്തിലോ രാജധാനിയുടെ സ്ഥാപന ഉണ്ടാകില്ല, കാരണം ബാബ സത്യയുഗത്തിലോ കലിയുഗത്തിലോ വരുന്നില്ല. ഈ യുഗത്തെയാണ് പുരുഷോത്തമ മംഗളകാരി യുഗമെന്ന് പറയുന്നത്. ഈ സമയത്താണ് ബാബ വന്ന് എല്ലാവരുടെയും മംഗളം ചെയ്യുന്നത്. കലിയുഗത്തിന് ശേഷം വീണ്ടും സത്യയുഗം വരണം അതുകൊണ്ട് തീര്ച്ചയായും സംഗമയുഗം ആവശ്യമാണ്. ബാബ പറഞ്ഞ് തന്നു ഇത് പതിത ലോകമാണ്. ഇങ്ങനെ ഒരു മഹിമയുമുണ്ട് അല്ലയോ ദൂര ദേശത്തില് വസിക്കുന്ന ഭഗവാനേ..... അപ്പോള് ഈ പരദേശത്തില് തന്റെ കുട്ടികളെ എവിടുന്ന് ലഭിക്കാനാണ്. പരദേശത്തില് പരന്റെ കുട്ടികളെയല്ലേ ലഭിക്കുക. അവര്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നു - ഞാന് ആരിലാണ് പ്രവേശിക്കുന്നത്. തന്റെ പരിചയവും നല്കുന്നു ഒപ്പം ആരിലാണോ പ്രവേശിക്കുന്നത് അവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു, ഇത് താങ്കളുടെ വളരെ ജന്മങ്ങള്ക്കു ശേഷമുള്ള അവസാന ജന്മമാണ്. എത്ര വ്യക്തമാണ്.

ഇപ്പോള് നിങ്ങള് ഇവിടെ പുരുഷാര്ത്ഥിയാണ്, സമ്പൂര്ണ്ണ പവിത്രമല്ല. സമ്പൂര്ണ്ണ പവിത്രമായവരെ ഫരിസ്ത എന്നാണ് പറയുക. ആരാണോ പവിത്രമല്ലാത്തത് അവരെ പതിതര് എന്ന് പറയുന്നു. ഫരിസ്തയായതിന് ശേഷം പിന്നീട് ദേവതയാകുന്നു. സൂക്ഷ്മ വതനത്തില് നിങ്ങള് സമ്പൂര്ണ്ണ ഫരിസ്തയെ കാണുന്നു, അവരെയാണ് ഫരിസ്ത എന്ന് പറയുന്നത്. അതുകൊണ്ട് ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളെ, ഒരേയൊരു അള്ളാഹുവിനെ ഓര്മ്മിക്കണം. ബാബയെ തന്നെയാണ് അള്ളാഹുവെന്നും പറയുന്നത്. കുട്ടികള് മനസ്സിലാക്കിയിരിക്കുന്നു ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. സ്വര്ഗ്ഗം എങ്ങനെയാണ് രചിക്കുന്നത്? ഓര്മ്മയുടെ യാത്രയിലൂടെയും ജ്ഞാനത്തിലൂടെയും. ഭക്തിയില് ജ്ഞാനമുണ്ടാകുന്നില്ല. ജ്ഞാനം ഒരു ബാബ മാത്രമാണ് ബ്രാഹ്മണര്ക്ക് നല്കുന്നത്. ബ്രാഹ്മണര് കുടുമയല്ലേ. ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ്, പിന്നീട് കുട്ടിക്കരണം മറിച്ചില് കളിക്കുന്നു. ബ്രാഹ്മണന്, ദേവത, ക്ഷത്രിയന്.... ഇതിനെയാണ് പറയുന്നത് വിരാട രൂപം. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റേതിനെ വിരാട രൂപമെന്ന് പറയില്ല. അതില് കുടുമയായ ബ്രാഹ്മണരില്ല. ബാബ ബ്രഹ്മാവിന്റെ ശരീരത്തിലാണ് വരുന്നത്- ഇതാരും അറിയുന്നില്ല. ബ്രാഹ്മണ കുലം തന്നെയാണ് സര്വ്വോത്തമ കുലം, അപ്പോള് ബാബ വന്ന് പഠിപ്പിക്കുന്നു. ബാബ ശൂദ്രരെ പഠിപ്പിക്കില്ലല്ലോ. ബ്രാഹ്മണരെ മാത്രമാണ് പഠിപ്പിക്കുന്നത്. പഠിക്കുന്നതിലും സമയം എടുക്കുന്നുണ്ട്, രാജധാനി സ്ഥാപിക്കണം. നിങ്ങള് ഉയര്ന്നതിലും ഉയര്ന്ന പുരുഷോത്തമരാകൂ. പുതിയ ലോകം ആര് രചിക്കും? ബാബ തന്നെ രചിക്കും. ഇത് മറക്കരുത്. മായ നിങ്ങളെ മറപ്പിക്കുന്നു, മായയുടെ ജോലി തന്നെ ഇതാണ്. ജ്ഞാനത്തില് ഇത്രയും ബുദ്ധിമുട്ടിക്കുന്നില്ല, ഓര്മ്മയില് തന്നെയാണ് ബുദ്ധിമുട്ടിക്കുന്നത്. ആത്മാവില് വളരെ അഴുക്ക് നിറഞ്ഞിരിക്കുന്നു, അത് ബാബയുടെ ഓര്മ്മ കൂടാതെ ശുദ്ധമാവുകയില്ല. യോഗമെന്ന വാക്കില് കുട്ടികള് വളരെ സംശയത്തിലേക്ക് വരുന്നു. പറയുന്നു ബാബാ ഞങ്ങള്ക്ക് യോഗം ലഭിക്കുന്നില്ല. വാസ്തവത്തില് യോഗമെന്ന വാക്ക് ഹഠയോഗികളുടേതാണ്. സന്യാസി പറയുന്നു ബ്രഹ്മവുമായി യോഗം വയ്ക്കണം. ഇപ്പോള് ബ്രഹ്മ തത്വമാണെങ്കില് വളരെ വലുതും വിശാലവുമാണ്, ഏതുപോലെയാണോ ആകാശത്തില് നക്ഷത്രങ്ങള് കാണപ്പെടുന്നത്, അതുപോലെയാണ് അവിടെയും ചെറിയ-ചെറിയ നക്ഷത്രങ്ങള്ക്ക് സമാനം ആത്മാക്കളുള്ളത്. അത് ആകാശത്തിനും ഉപരിയാണ്, അവിടെ സൂര്യ-ചന്ദ്രന്മാരുടെ പ്രകാശമില്ല. അപ്പോള് നോക്കൂ എത്ര ചെറിയ-ചെറിയ റോക്കറ്റുകളാണ് നിങ്ങള്. അതുകൊണ്ടാണ് ബാബ പറയുന്നത്- ഏറ്റവും ആദ്യം ആത്മാവിന്റെ ജ്ഞാനം നല്കണം. അത് ഒരു ഭഗവാന് മാത്രമാണ് നല്കാന് സാധിക്കുന്നത്. ഭഗവാനെ മാത്രമല്ല അറിയാത്തത്, ആത്മാവിനെയും അറിയുന്നില്ല. ഇത്രയും ചെറിയ ആത്മാവില് 84 ചക്രത്തിന്റെ അവിനാശി പാര്ട്ട് നിറഞ്ഞിരിക്കുന്നുണ്ട്, ഇതിനെ തന്നെയാണ് അത്ഭുതമെന്ന് പറയുന്നത്, വേറൊന്നും പറയാന് സാധിക്കില്ല. ആത്മാവ് 84-ന്റെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഓരോ അയ്യായിരം വര്ഷത്തിന് ശേഷവും ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇത് ഡ്രാമയില് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം അവിനാശിയാണ്, ഒരിക്കലും നശിക്കുന്നില്ല. മനുഷ്യര് കാണിക്കുന്നത് വലിയ പ്രളയമുണ്ടാകുന്നു പിന്നീട് കൃഷ്ണന് കാല് വിരല് കുടിച്ചുകൊണ്ട് ആലിലയില് വരുന്നു എന്നെല്ലാമാണ്. എന്നാല് ഇങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല. ഇത് നിയമ വിരുദ്ധമായതാണ്. മഹാപ്രളയം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മത്തിന്റെ വിനാശവുമാണ് നടന്നുകെണ്ടേയിരിക്കുന്നത്. ഈ സമയം മുഖ്യമായും 3 ധര്മ്മങ്ങളാണുള്ളത്. ഇതാണെങ്കില് മംഗളകരമായ സംഗമയുഗമാണ്. പഴയലോകവും പുതിയ ലോകവും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഇന്നലെ പുതിയ ലോകമായിരുന്നു, ഇന്ന് പഴയതാണ്. ഇന്നലെത്തെ ലോകത്തില് എന്തുണ്ടായിരുന്നു - ഇത് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ആര് ഏത് ധര്മ്മത്തിലേതാണോ, ആ ധര്മ്മത്തെ തന്നെ സ്ഥാപിക്കുന്നു. അവര് കേവലം ഒരാള് വരുന്നു, വളരെ പേര് ഉണ്ടായിരിക്കില്ല. പിന്നീട് പതുക്കെ-പതുക്കെ വൃദ്ധി പ്രാപിക്കുന്നു.

ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്ക് യാതൊരു ബുദ്ധിമുട്ടും നല്കുന്നില്ല. കുട്ടികള്ക്കെങ്ങനെ ബുദ്ധിമുട്ട് നല്കും! അതിസ്നേഹിയായ പിതാവല്ലേ. പറയുകയാണ് ഞാന് നിങ്ങളുടെ സദ്ഗതി ദാതാവ്, ദുഃഖ ഹര്ത്താ സുഖ കര്ത്താവാണ്. ഓര്മ്മിക്കുന്നതും എന്നെത്തന്നെയാണ്. ഭക്തിയില് എന്തെല്ലാമാണ് ചെയ്തത്, എത്ര ഗ്ലാനികളാണ് എനിക്ക് നല്കുന്നത്! പറയുന്നു ഈശ്വരന് ഒന്നാണ്. സൃഷ്ടി ചക്രവും ഒന്ന് മാത്രമാണുള്ളത്, അല്ലാതെ ആകാശത്തില് മറ്റൊരു ലോകമുണ്ട് എന്നല്ല. ആകാശത്തില് നക്ഷത്രങ്ങളാണുള്ളത്. മനുഷ്യരാണെങ്കില് കരുതുന്നത് ഓരോരോ നക്ഷത്രത്തിലും സൃഷ്ടി ഉണ്ടെന്നാണ്. താഴേക്കും ലോകമുണ്ട് എന്നാണ്. ഇതെല്ലാമാണ് ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങള്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഒന്നാണ്. പറയുന്നുണ്ട് മുഴുവന് സൃഷ്ടിയിലെയും ആത്മാക്കള് അങ്ങില് കോര്ക്കപ്പെട്ടിരിക്കുന്നു, ഇതൊരു മാല പോലെയാണ്. ഇതിനെ പരിധിയില്ലാത്ത രുദ്രമാലയെന്നും പറയാന് സാധിക്കും. ചരടില് ബന്ധിച്ചിരിക്കുന്നു. പാടുന്നുണ്ട് എന്നാല് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ വന്ന് മനസ്സിലാക്കി തരുന്നു കുട്ടികളെ ഞാന് നിങ്ങള്ക്ക് അല്പം പോലും ബുദ്ധിമുട്ട് നല്കുന്നില്ല. ഇതും പറഞ്ഞ് തന്നിട്ടുണ്ട് ആരാണോ ആദ്യമാദ്യം ഭക്തി ചെയ്തിട്ടുള്ളത് അവര് ജ്ഞാനത്തില് വേഗത്തില് പോകും. ഭക്തി കൂടുതല് ചെയ്തിട്ടുണ്ടെങ്കില് ഫലവും അവര്ക്ക് കൂടുതല് ലഭിക്കണം. പറയുന്നു ഭക്തിയുടെ ഫലം ഭഗവാനാണ് നല്കുന്നത്, ഭഗവാന് ജ്ഞാനത്തിന്റെ സാഗരനാണ്. അപ്പോള് തീര്ച്ചയായും ജ്ഞാനത്തിലൂടെ തന്നെയായിരിക്കും ഫലം നല്കുക. ഭക്തിയുടെ ഫലത്തെക്കുറിച്ച് ആര്ക്കും അറിയില്ല. ഭക്തിയുടെ ഫലമാണ് ജ്ഞാനം, അതിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്താകുന്ന സുഖം ലഭിക്കുന്നത്. അപ്പോള് ഫലം നല്കുന്നത് അര്ത്ഥം നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയാക്കുന്നത് ഒരു ബാബയാണ്. രാവണനെയും ആര്ക്കും അറിയില്ല. ഇത് പഴയ ലോകമാണെന്ന് പറയുന്നുണ്ട്. എപ്പോള് മുതല് പഴയതാണ് - ആ കണക്കെടുക്കാന് സാധിക്കില്ല. ബാബയാണ് മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ബീജരൂപന്. സത്യമാണ്. ഒരിക്കലും നശിക്കുന്നില്ല. ഇതിനെയാണ് തലകീഴായ വൃക്ഷമെന്ന് പറയുന്നത്. ബാബ മുകളിലാണ്. ആത്മാക്കളാണ് ബാബയെ മുകളിലേക്ക് നോക്കി വിളിക്കുന്നത്, ശരീരത്തിന് വിളിക്കാന് സാധിക്കില്ല. ആത്മാവ് ഒരു ശരീരത്തില് നിന്നിറങ്ങി അടുത്തതിലേക്ക് പോകുന്നു. ആത്മാവ് കുറയുന്നുമില്ല, കൂടുന്നുമില്ല, ഒരിക്കലും മൃത്യു പ്രാപിക്കുന്നുമില്ല. ഈ കളി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. മുഴുവന് കളിയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം ബാബ പറഞ്ഞ് തന്നു. ആസ്തികരാക്കി. ഇതും പറഞ്ഞ് തന്നിട്ടുണ്ട് ഈ ലക്ഷ്മീ-നാരായണനില് ഈ ജ്ഞാനമില്ല. അവിടെ ആസ്തികന്റേയോ-നാസ്തികന്റെയോ അറിവേ ഉണ്ടായിരിക്കില്ല. ഈ സമയം ബാബ തന്നെയാണ് അര്ത്ഥം മനസ്സിലാക്കി തരുന്നത്. നാസ്തികരെന്ന് അവരെയാണ് പറയുന്നത് ആര്ക്കാണോ ബാബയെയും, രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും, കാലയളവിനെക്കുറിച്ചും അറിയാത്തത്. ഈ സമയം നിങ്ങള് ആസ്തികരായിരിക്കുന്നു. അവിടെ ഈ കാര്യങ്ങളേയില്ല. കളിയല്ലേ. ഏതൊരു കാര്യമാണോ ഒരു സെക്കന്റില്നടക്കുന്നത് അത് പിന്നീട് അടുത്തസെക്കന്റില് ഉണ്ടാകുകയില്ല. നാടകം ടിക്ക്-ടിക്ക് എന്ന് നടന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ചക്രം കറങ്ങിക്കൊണ്ടിരിക്കും. ഏതുപോലെയാണോ സിനിമയുള്ളത്, രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം വീണ്ടും അതേ സിനിമ അതുപോലെ ആവര്ത്തിക്കും. ഇടിച്ച് പൊളിച്ച കെട്ടിടമെല്ലാം വീണ്ടും ഉണ്ടായിരിക്കുന്നത് കാണാം. അത് അതുപോലെ ആവര്ത്തിക്കപ്പെടുന്നു. ഇതില് സംശയിക്കേണ്ട കാര്യം തന്നെയില്ല. മുഖ്യമായ കാര്യമിതാണ് ആത്മാക്കളുടെ പിതാവാണ് പരമാത്മാവ്. ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പിരിഞ്ഞു... വേറിടുന്നുണ്ട്, ഇവിടെ പാര്ട്ടഭിനയിക്കുന്നതിന് വരുന്നു. നിങ്ങള് പൂര്ണ്ണമായും അയ്യായിരം വര്ഷം വേര്പിരിയുന്നു. നിങ്ങള് മധുരമായ കുട്ടികള്ക്ക് ആള്റൗണ്ട് പാര്ട്ട് ലഭിച്ചിരിക്കുന്നു അതുകൊണ്ട് നിങ്ങള്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നതും. ജ്ഞാനത്തിനും അധികാരി നിങ്ങളാണ്. ഏറ്റവും അധികം ഭക്തി ആരാണോ ചെയ്തിട്ടുള്ളത്, ജ്ഞാനത്തിലും അവരാണ് തീവ്രമായി പോകുക, പദവിയും ഉയര്ന്നത് നേടും. ഏറ്റവും ആദ്യം ഒരു ശിവബാബയുടെ ഭക്തിയാണ് ഉണ്ടാകുന്നത് പിന്നീടാണ് ദേവതകളുടേത്. പിന്നീട് 5 തത്വങ്ങളുടെ പോലും ഭക്തി ചെയ്യുന്നു, വ്യഭിചാരിയായി തീരുന്നു. ഇപ്പോള് പരിധിയില്ലാത്ത ബാബ നിങ്ങളെ പരിധിയില്ലാത്തതിലേക്ക് കൊണ്ട് പോകുന്നു, മനുഷ്യര് പിന്നീട് പരിധിയില്ലാത്ത ഭക്തിയുടെ അജ്ഞാനത്തിലേക്ക് കൊണ്ട് പോകുന്നു. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു- സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഒരാളെ ഓര്മ്മിക്കൂ. ഇവിടെ നിന്ന് പുറത്തേക്കു പോകുന്നതിലൂടെ മായ വീണ്ടും മറപ്പിക്കുന്നു. ഏതുപോലെയാണോ ഗര്ഭത്തില് പശ്ചാതപിക്കുന്നത്- ഞാന് ഇങ്ങനെ ചെയ്യില്ല, പുറത്ത് വരുന്നതിലൂടെ മറന്ന് പോകുന്നു. ഇവിടെയും ഇങ്ങനെയാണ് പുറത്ത് പോകുന്നതിലൂടെ തന്നെ മറക്കുന്നു. ഇത് സ്മൃതിയുടെയും വിസ്മൃതിയുടെയും കളിയാണ്. ഇപ്പോള് നിങ്ങള് ബാബയുടെ ദത്തെടുക്കപ്പെട്ട കുട്ടികളായിരിക്കുന്നു. ശിവപിതാവല്ലേ. ബാബയാണ് സര്വ്വ ആത്മാക്കളുടെയും പരിധിയില്ലാത്ത പിതാവ്. ബാബ എത്ര ദൂരെ നിന്നാണ് വരുന്നത്. ബാബയുടെ വീടാണ് പരംധാമം. പരംധാമത്തില് നിന്നാണ് വരുന്നതെങ്കില് തീര്ച്ചയായും കുട്ടികള്ക്കായി സമ്മാനവും കൊണ്ടായിരിക്കും വരിക. ഉളളം കൈയ്യില് സ്വര്ഗ്ഗം സമ്മാനമായി കൊണ്ട് വരുന്നു. ബാബ പറയുന്നു സെക്കന്റില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി നേടൂ. കേവലം ബാബയെ അറിയൂ. എല്ലാ ആത്മാക്കള്ക്കും അച്ഛനല്ലേ. പറയുകയാണ് ഞാന് നിങ്ങളുടെ അച്ഛനാണ്. ഞാന് എങ്ങനെയാണ് വരുന്നത്- അതും നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. എനിക്ക് രഥം തീര്ച്ചയായും വേണം. ഏത് രഥം? ഏതെങ്കിലും മഹാത്മാവിന്റേത് എടുക്കാന് സാധിക്കില്ല. മനുഷ്യര് പറയുന്നു നിങ്ങള് ബ്രഹ്മാവിനെ ഭഗവാന്, ബ്രഹ്മാവിനെ ദേവതയെന്ന് പറയുന്നു. നോക്കൂ, ഞങ്ങള് എപ്പോഴാണ് പറഞ്ഞത്! വൃക്ഷത്തിന്റെ മുകളില് തീര്ത്തും അവസാന ഭാഗത്താണ് നില്ക്കുന്നത്, എപ്പോഴാണോ മുഴുവന് വൃക്ഷവും തമോപ്രധാനമായിരിക്കുന്നത്. ബ്രഹ്മാവ് അവിടെയാണ് നില്ക്കുന്നത് അപ്പോള് വളരെ ജന്മങ്ങളുടെ അവസാനത്തെ ജന്മമായില്ലേ. ബ്രഹ്മാബാബ സ്വയം പറയുന്നു എന്റെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തില് വാനപ്രസ്ഥ അവസ്ഥയാകുമ്പോഴാണ് ബാബ വന്നത്. ബാബ വന്ന് ജോലിമുതലായവയെല്ലാം ഉപേക്ഷിപ്പിച്ചു. 60 വയസ്സിന് ശേഷമാണ് മനുഷ്യര് ഭക്തി ചെയ്യുന്നത് ഭഗവാനെ ലഭിക്കാനായി.

ബാബ പറയുന്നു നിങ്ങളെല്ലാവരും മനുഷ്യ മതത്തിലായിരുന്നു, ഇപ്പോള് ബാബ നിങ്ങള്ക്ക് ശ്രീമതം നല്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്രം എഴുതുന്നവരും മനുഷ്യരാണ്. ദേവതകളാണെങ്കില് എഴുതുന്നുമില്ല, പഠിക്കുന്നുമില്ല. സത്യയുഗത്തില് ശാസ്ത്രം ഉണ്ടായിരിക്കില്ല. ഭക്തി തന്നെയില്ല. ശാസ്ത്രങ്ങളില് എല്ലാ കര്മ്മകാണ്ഢവും എഴുതിയിട്ടുണ്ട്. ഇവിടെ ആ കാര്യമേയില്ല. ബാബ ജ്ഞാനം നല്കുന്നത് നിങ്ങള് കാണുന്നു. ഭക്തി മാര്ഗ്ഗത്തില് നമ്മള് ധാരാളം ശാസ്ത്രങ്ങള് പഠിച്ചിട്ടുണ്ട്. ആരെങ്കിലും ചോദിക്കുകയാണ് നിങ്ങള് വേദങ്ങള്-ശാസ്ത്രങ്ങള് മുതലായവ അംഗീകരിക്കുന്നുണ്ടോ? പറയൂ, ഇവിടെ എത്ര മനുഷ്യരുണ്ടോ അവരെക്കാളും ഞങ്ങള് അംഗീകരിക്കുന്നു. തുടക്കം മുതല് അവ്യഭിചാരി ഭക്തി ഞങ്ങളാണ് ആരംഭിച്ചത്. ഇപ്പോള് ഞങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു. ജ്ഞാനത്തിലൂടെ സദ്ഗതി ഉണ്ടാകുന്നു പിന്നീട് ഞങ്ങള് ഭക്തികൊണ്ട് എന്ത് ചെയ്യും. ബാബ പറയുന്നു- കുട്ടികളെ, ആസുരീയമായത് കേള്ക്കരുത്, ആസുരീയമായത് കാണരുത്... ബാബ എത്ര സരളമായ രീതിയിലാണ് മനസ്സിലാക്കി തരുന്നത്- മധുര-മധുരമായ കുട്ടികളെ, സ്വയം ആത്മാവെന്ന് നിശ്ചയിക്കൂ. ഞാന് ആത്മാവാണ്, അവര് പറയുന്നു സ്വയം അള്ളാഹുവാണെന്ന്. നിങ്ങള്ക്ക് അറിവ് ലഭിക്കുന്നു ഞാന് ആത്മാവാണ്, ബാബയുടെ കുട്ടിയാണ്. ഇത് മായ അടിക്കടി മറപ്പിക്കുന്നു. ദേഹാഭിമാനിയാകുന്നതിലൂടെ തന്നെയാണ് തെറ്റായ കര്മ്മം ഉണ്ടാകുന്നത്. ഇപ്പോള് ബാബ പറയുന്നു-കുട്ടികളെ ബാബയെ മറക്കരുത്. സമയം പാഴാക്കരുത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ആത്മീയ കുട്ടികളെ പ്രതി മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രചയിതാവിന്റേയും രചനയുടെയും രഹസ്യത്തെ യഥാര്ത്ഥത്തില് മനസ്സിലാക്കി ആസ്തികരാകണം.
ഡ്രാമയുടെ ജ്ഞാനത്തില് സംശയിക്കരുത്. തന്റെ ബുദ്ധിയെ പരിധിയുള്ളതില് നിന്നും വേര്പെടുത്തി പരിധിയില്ലാത്തതിലേക്ക് കൊണ്ട് പോകണം.

2) സൂക്ഷ്മവതനവാസി ഫരിസ്തയാകുന്നതിന് വേണ്ടി സമ്പൂര്ണ്ണമായും പവിത്രമാകണം. ആത്മാവില് എന്ത് അഴുക്കാണോ നിറഞ്ഞിട്ടുള്ളത്, അതിനെ ഓര്മ്മയുടെ ബലത്തിലൂടെ ഇല്ലാതാക്കി ശുദ്ധമാക്കണം.

വരദാനം :-
ഈശ്വരീയ രസം അനുഭവം ചെയ്ത് ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യുന്ന ശ്രേഷ്ഠ ആത്മാവായി ഭവിക്കൂ.

ഏത് കുട്ടികളാണോ ഈശ്വരീയ രസത്തിന്റെ അനുഭവം ചെയ്യുന്നത് അവര്ക്ക് ലോകത്തിലെ എല്ലാ രസവും മിഥ്യയായി തോന്നുന്നു. ഏതെങ്കിലും ഒരു രസം മധുരമാകുകയാണെങ്കില് ഒന്നിന്റെ നേരെ മാത്രം ശ്രദ്ധ പോകില്ലേ. മനസ് സഹജമായി മുഴുകി പോകുന്നു, പരിശ്രമിക്കേണ്ടി വരുന്നില്ല. ബാബയുടെ സ്നേഹം, ബാബയുടെ സഹായം, ബാബയുടെ കൂട്ട്, ബാബയിലൂടെ സര്വ പ്രാപ്തികള് സഹജമായി ഏകരസ സ്ഥിതി ഉണ്ടാക്കുന്നു. ഇപ്രകാരം ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യുന്ന ആത്മാക്കള് തന്നേയാണ് ശ്രേഷ്ഠര്.

സ്ലോഗന് :-
അഴുക്ക് വലിച്ചെടുത്ത് രത്നങ്ങള് നല്കല് തന്നേയാണ് മാസ്റ്റര് സാഗരമാകല്.