09.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - യോഗബലത്തിലൂടെ മോശമായ സംസ്ക്കാരങ്ങളെ പരിവര്ത്തനപ്പെടുത്തി സ്വയത്തില് നല്ല സംസ്ക്കാരങ്ങള് നിറക്കൂ. ജ്ഞാനത്തിന്റേയും പവിത്രതയുടേയും സംസ്ക്കാരം നല്ല സംസ്ക്കാരമാണ്

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ജന്മാവകാശം എന്താണ്? നിങ്ങള്ക്ക് ഇപ്പോള് ഏതൊരു അനുഭവമാണ് ഉണ്ടാകുന്നത്?

ഉത്തരം :-
മുക്തിയും ജീവന്മുക്തിയും നിങ്ങളുടെ ജന്മാവകാശമാണ്. നമുക്ക് ഇപ്പോള് ബാബയോടൊപ്പം തിരിച്ച് വീട്ടിലേയ്ക്ക് പോകണം എന്ന അനുഭവം നിങ്ങള്ക്ക് ഉണ്ടാകുന്നു. നിങ്ങള്ക്ക് അറിയാം- ബാബ വന്നിരിക്കുന്നത് ഭക്തിയുടെ ഫലമായി മുക്തിയും ജീവന്മുക്തിയും നല്കാനാണ്. ഇപ്പോള് എല്ലാവര്ക്കും ശാന്തിധാമത്തിലേയ്ക്ക് പോകണം. എല്ലാവര്ക്കും തന്റെ വീട്ടിന്റെ സാക്ഷാത്ക്കാരം ചെയ്യണം.

ഓംശാന്തി.  
മനുഷ്യര് ബാബയെ സത്യമായ ചക്രവര്ത്തി എന്നും പറയുന്നു. ഇംഗ്ലീഷുകാര് ചക്രവര്ത്തി എന്നു പറയില്ല, അവര് സത്യമായ ഫാദര് എന്നു മാത്രമേ പറയൂ. ഗോഡ് ഫാദര് ഈസ് ട്രൂത്ത് എന്ന് പറയുന്നു. ഭാരതത്തിലാണ് സത്യമായ ചക്രവര്ത്തി എന്നു പറയുന്നത്. ഇപ്പോള് വളരെ വലിയ വ്യത്യാസമുണ്ട്, ബാബ സത്യം മാത്രമാണ് പറയുന്നത്, സത്യം പഠിപ്പിക്കുന്നു, സത്യമാക്കി മാറ്റുന്നു. ഇവിടെ സത്യമായ ചക്രവര്ത്തി എന്നു പറയുന്നു. സത്യമാക്കി മാറ്റുന്നു ഒപ്പം സത്യഖണ്ഢത്തിന്റെ ചക്രവര്ത്തിയാക്കിയും മാറ്റുന്നു. തീര്ച്ചയായും മുക്തിയും നല്കുന്നുണ്ട് ജീവന്മുക്തിയും നല്കുന്നുണ്ട്, ഇതിനെയാണ് ഭക്തിയുടെ ഫലം എന്നു പറയുന്നത്. മുക്തിയും ഉദ്ധരിക്കലും. ഭക്തിയുടെ ഫലം നല്കുന്നു ഒപ്പം മുക്തിയും നല്കുന്നു. കുട്ടികള്ക്ക് അറിയാം നമുക്ക് രണ്ടും നല്കുന്നു. എല്ലാവരേയും മുക്തമാക്കുന്നുണ്ട് പക്ഷേ ഫലം നല്കുന്നത് നിങ്ങള്ക്കാണ്. ലിബറേഷനും ഫ്രൂസനും- ഇതും ഭാഷ ഉണ്ടാക്കിയിരിക്കുകയാണ്. ഭാഷകള് അനേകമുണ്ട്. ശിവബാബയ്ക്കും അനേകം നാമങ്ങള് വെയ്ക്കുന്നുണ്ട്. ആരെങ്കിലും പറയുകയാണ് ഇവരുടെ പേര് ശിവബാബാ എന്നാണ് എങ്കില് പറയും ഞങ്ങള് ഇവരെ അധികാരി എന്നാണ് വിളിക്കുന്നത്. അധികാരി എന്നത് ശരിതന്നെ എങ്കിലും ഒരു പേരുവേണമല്ലോ. നാമത്തിനും രൂപത്തിനും ഉപരിയായി ഒരു വസ്തു ഉണ്ടാകില്ല. ഏതെങ്കിലും വസ്തുവിന്റേതായിരിക്കുമല്ലോ അധികാരി. നാമവും രൂപവും അത്യാവശ്യമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം- ബാബ മുക്തമാക്കുന്നുണ്ട് വീണ്ടും എല്ലാവര്ക്കും ശാന്തിധാമത്തിലേയ്ക്ക് പോവുകതന്നെ വേണം. തന്റെ വീടിന്റെ സാക്ഷാത്ക്കാരം എല്ലാവര്ക്കും ചെയ്യണം. വീട്ടില് നിന്നല്ലേ വന്നത് അതിനാല് ആദ്യം വീടിന്റെ സാക്ഷാത്ക്കാരം ചെയ്യും, അതിനെയാണ് ഗതി സദ്ഗതി എന്നു പറയുന്നത്. വാക്ക് ഉപയോഗിക്കുന്നുണ്ട് പക്ഷേ അര്ത്ഥരഹിതമായിട്ടാണ്. നിങ്ങള് കുട്ടികള്ക്ക് അനുഭവമാകുന്നുണ്ട്, നമ്മള് നമ്മുടെ വീട്ടിലേയ്ക്കും പോകും പിന്നീട് ഫലവും ലഭിക്കും. നമ്പര് അനുസരിച്ചാണ് നിങ്ങള്ക്ക് ലഭിക്കുന്നത് അതിനാല് മറ്റു ധര്മ്മങ്ങളിലുള്ളവര്ക്കും സമയം അനുസരിച്ചാണ് ലഭിക്കുന്നത്. നിങ്ങള് സ്വര്ഗ്ഗവാസികളാണോ അതോ നരകവാസികളാണോ? എന്ന ഈ നോട്ടീസ് വളരെ നല്ലതാണ് എന്നു ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് . നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ മുക്തിയും ജീവന്മുക്തിയും ഈശ്വരീയ പിതാവില് നിന്നുള്ള ജന്മാവകാശമാണ്. നിങ്ങള്ക്ക് എഴുതാനും സാധിക്കും. ബാബയില് നിന്നും നിങ്ങള് കുട്ടികള്ക്ക് ഈ ജന്മാവകാശം ലഭിക്കുന്നു. ബാബയുടേതായി മാറുന്നതിലൂടെ ഇവ രണ്ടും പ്രാപ്തമാകുന്നു. അത് രാവണനില് നിന്നുള്ള ജന്മാവകാശമാണ്, ഇത് പരമപിതാ പരമാത്മാവില് നിന്നുള്ള ജന്മാവകാശമാണ്. ഇത് ഭഗവാനില് നിന്നുള്ള ജന്മാവകാശമാണ്, അത് ചെകുത്താനില് നിന്നുള്ള ജന്മാവകാശമാണ്. എന്തെങ്കിലും മനസ്സിലാക്കുന്ന രീതിയില് എഴുതണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗം സ്ഥാപിക്കണം. എത്ര കാര്യങ്ങള് ചെയ്യണം! ഇപ്പോള് എല്ലാവരും കുട്ടികളാണ്, മനുഷ്യര് കലിയുഗത്തെക്കുറിച്ച് പറയാറില്ലേ കുട്ടിയാണ് എന്ന് അതുപോലെ. ബാബ പറയുന്നു സത്യയുഗത്തിന്റെ സ്ഥാപന ഇപ്പോഴും കുട്ടിയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുകയാണ്. രാവണനില് നിന്ന് ലഭിക്കുന്നതിനെ സമ്പത്ത് എന്ന് പറയാറില്ല. ഈശ്വരീയ പിതാവില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. രാവണന് പിതാവല്ലല്ലോ. രാവണനെ (5 വികാരങ്ങളാകുന്ന രാവണന്) ചെകുത്താന് എന്നാണ് പറയുന്നത്. ചെകുത്താനില് നിന്നും എന്താണ് സമ്പത്തായി ലഭിക്കുന്നത്? 5 വികാരങ്ങളാണ് ലഭിക്കുന്നത്, കാണിക്കുന്നതും അതാണ്, തമോപ്രധാനമായി മാറുന്നു. ഇപ്പോള് എത്ര ദസറ ആചരിക്കുന്നു, ആഘോഷിക്കുന്നു. വളരെ അധികം ചിലവ് ചെയ്യുന്നു. വിദേശത്ത് നിന്ന് പോലും എല്ലാവരേയും ക്ഷണിക്കുന്നു. ദസറ ആഘോഷിക്കുന്നതില് ഏറ്റവും പ്രശസ്തം മൈസൂരാണ്. ധനവാന്മാര് ഒരുപാടുണ്ട്. രാവണ രാജ്യത്തില് ധനം ലഭിക്കുമ്പോള് ബുദ്ധി തന്നെ മരവിച്ചുപോകുന്നു. ബാബ വിശദമായി പറഞ്ഞുതരികയാണ്. ഇതിന്റെ പേരുതന്നെ രാവണരാജ്യമെന്നാണ്. അതിനെ ഈശ്വരീയ രാജ്യം എന്നാണ് പറയുന്നത്. രാമരാജ്യം എന്നു പറയുന്നതുപോലും തെറ്റാണ്. ഗാന്ധിജിയും രാമരാജ്യം വേണമെന്ന് ആഗ്രഹിച്ചിരുന്നല്ലോ. മനുഷ്യര് കരുതുന്നത് ഗാന്ധിജിയും അവതാരമാണ് എന്നാണ്. അദ്ദേഹത്തിനും എത്ര പണം കൊടുത്തിരുന്നു. ഭാരതത്തിന്റെ പിതാവ് എന്നാണ് വിളിക്കുന്നത്. എന്നാല് ബാബ മുഴുവന് വിശ്വത്തിന്റേയും പിതാവാണ്. ഇപ്പോള് നിങ്ങള് ഇവിടെ ഇരിക്കുകയാണ്, നിങ്ങള്ക്ക് അറിയാം എത്ര ജീവാത്മാക്കളുണ്ടാകുമെന്ന്. ശരീരം വിനാശിയാണ്, ബാക്കി ആത്മാവ് അവിനാശിയാണ്. ആത്മാക്കള് അനേകമുണ്ട്. മുകളില് നക്ഷത്രങ്ങള് നില്ക്കുന്നില്ലേ അതുപോലെ. നക്ഷത്രങ്ങളാണോ കൂടുതല് അതോ ആത്മാക്കളാണോ? എന്തെന്നാല് നിങ്ങള് ഭൂമിയിലെ നക്ഷത്രങ്ങളാണ്, അത് ആകാശത്തിലെ നക്ഷത്രങ്ങളാണ്. നിങ്ങളെ ദേവത എന്നാണ് വിളിക്കുന്നത് അവര് പിന്നീട് നക്ഷത്രങ്ങളെയും ദേവത എന്നു വിളിക്കുന്നു. നിങ്ങളെ ഭാഗ്യ നക്ഷത്രങ്ങള് എന്ന് പറയാറില്ലേ.

ശരി, ഇതിനെക്കുറിച്ച് പരസ്പരം ചര്ച്ച ചെയ്യണം. ബാബ ഇപ്പോള് ഈ കാര്യം ഉപേക്ഷിക്കുകയല്ല. ഇത് മനസ്സിലാക്കിത്തന്നിട്ടുണ്ട് എല്ലാ ആത്മാക്കളുടേയും പിതാവ് ഒരാളാണ്, ബ്രഹ്മാബാബയുടെ ബുദ്ധിയില് എല്ലാമുണ്ട്, ഏതെല്ലാം മനുഷ്യരുണ്ടോ അവരുടെയെല്ലാം പിതാവാണ്. ഇത് എല്ലാവര്ക്കും അറിയാവുന്നതാണ് മുഴുവന് സൃഷ്ടിയും സമുദ്രത്തിലാണ് നില്ക്കുന്നത്. ഇതും എല്ലാവര്ക്കും അറിയില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് രാവണരാജ്യം എന്നത് ഈ മുഴുവന് സൃഷ്ടിയുമാണ്. രാവണരാജ്യം സാഗരത്തിന് അപ്പുറത്താണ്, ഇങ്ങനെയല്ല. സാഗരം എല്ലാത്തിനും ചുറ്റുമല്ലേ. പറയാറില്ലേ- താഴെ കാളയുണ്ട്, അതിന്റെ കൊമ്പുകളിലാണ് സൃഷ്ടി നില്ക്കുന്നത്. പിന്നീട് എപ്പോള് ക്ഷീണിക്കുന്നോ അപ്പോള് കൊമ്പ് മാറ്റുന്നു. ഇപ്പോള് പഴയലോകം വിനാശമായി പുതിയ ലോകം സ്ഥാപിക്കുകയാണ്. ശാസ്ത്രങ്ങളില് അനേകം പ്രകാരത്തിലുള്ള കാര്യങ്ങള് കെട്ടുകഥകള് എഴുതിവെച്ചിട്ടുണ്ട്. ഇത് കുട്ടികള്ക്ക് മനസ്സിലായിട്ടുണ്ട്- ഇവിടെ എല്ലാ ആത്മാക്കളും ശരീരത്തോടൊപ്പമാണ്, അതിനെയാണ് ജീവാത്മാവ് എന്ന് പറയുന്നത്. ആത്മാക്കളുടെ വീട്ടില് ശരീരം ഉണ്ടാകില്ല. അപ്പോള് നിരാകാരി എന്നാണ് പറയുന്നത്. ജീവന് എന്നത് ആകാരത്തിലാണ്, അതിനാല് സാകാരം എന്ന് പറയുന്നു. നിരാകാരന് ശരീരം ഉണ്ടാകില്ല. ഇത് സാകാര സൃഷ്ടിയാണ്. അത് നിരാകാരീ ആത്മാക്കളുടെ ലോകമാണ്. ഇതിനെ സൃഷ്ടി എന്നു പറയും അതിനെ നിരാകാര ലോകം എന്ന് പറയും. ആത്മാവ് എപ്പോഴാണോ ശരീരത്തിലേയ്ക്ക് വരുന്നത് അപ്പോഴാണ് അഭിനയിക്കാന് തുടങ്ങുന്നത്. ഇല്ലെങ്കില് ശരീരംകൊണ്ട് ഒരു പ്രയോജനവുമില്ല. അതിനാല് അതിനെ നിരാകാരീ ലോകം എന്നാണ് പറയുന്നത്. എത്ര ആത്മാക്കളുണ്ടോ അവര്ക്ക് എല്ലാം അവസാനമാകുമ്പോള് വരണം അതിനാല് ഇതിനെ പുരുഷോത്തമ സംഗമയുഗം എന്നു പറയുന്നു. എല്ലാ ആത്മാക്കളും ഇവിടെ വന്നുകഴിഞ്ഞാല് പിന്നെ അവിടെ ഒരാള് പോലും ശേഷിക്കില്ല. അവിടെ തീര്ത്തും കാലിയാകുമ്പോള് എല്ലാവരും ഇവിടെ നിന്ന് മടങ്ങും. നിങ്ങള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ഈ സംസ്ക്കാരം എടുത്തുകൊണ്ടുപോകുന്നു. ചിലര് ജ്ഞാനത്തിന്റെ സംസ്ക്കാരവും കൊണ്ടുപോകുന്നു, ചിലര് പവിത്രതയുടെ സംസ്ക്കാരവും കൊണ്ടുപോകുന്നു. വരേണ്ടത് വീണ്ടും ഇവിടേയ്ക്കുതന്നെയാണ്. പക്ഷേ ആദ്യം വീട്ടിലേയ്ക്ക് പോകണം. അവിടെ നല്ല സംസ്ക്കാരമാണ്. ഇവിടെ മോശമായ സംസ്ക്കാരമാണ്. നല്ല സംസ്ക്കാരം മാറി മോശമായ സംസ്ക്കാരമായി മാറുന്നു. പിന്നീട് മോശമായ സംസ്ക്കാരം യോഗബലത്തിലൂടെ നല്ലതായി മാറുന്നു. നല്ല സംസ്ക്കാരം അവിടേയ്ക്ക് കൊണ്ടുപോകും. ബാബയിലും പഠിപ്പിക്കുന്ന സംസ്ക്കാരമുണ്ടല്ലോ. അതിനാലാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും രഹസ്യം മനസ്സിലാക്കിത്തരുന്നു. ബീജത്തിന്റെ പരിചയവും തരുന്നു ഒപ്പം മുഴുവന് വൃക്ഷത്തേയും മനസ്സിലാക്കിത്തരുന്നു. ബീജത്തിന്റെ പരിചയം ജ്ഞാനമാണ് എന്നാല് വൃക്ഷത്തിന്റെ പരിചയം ഭക്തിയാണ്. ഭക്തിയില് ഒരുപാട് വിസ്താരമുണ്ടാകുമല്ലോ. ബീജത്തെ ഓര്മ്മിക്കുക വളരെ സഹജമാണ്. അവിടേയ്ക്ക് തന്നെയാണ് പോകേണ്ടത്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാന് കുറച്ച് സമയമേ എടുക്കൂ. പിന്നീട് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറുന്നതിന് കൃത്യം 5000 വര്ഷമെടുക്കുന്നു. ഇത് വളരെ കൃത്യമായി ഉണ്ടാക്കിയിരിക്കുന്ന ചക്രമാണ്, അത് ആവര്ത്തിച്ചുകൊണ്ടേയിരിക്കും. മറ്റാര്ക്കും ഈ കാര്യങ്ങള് പറയാന് സാധിക്കില്ല. നിങ്ങള്ക്ക് പറയാന് സാധിക്കും. പകുതി പകുതിയായി പിരിച്ചിരിക്കുന്നു. പകുതി സ്വര്ഗ്ഗവും പകുതി നരകവും പിന്നീട് അതിന്റെ വിശദാംശങ്ങളും നല്കുന്നു. സ്വര്ഗ്ഗത്തില് ജന്മം കുറവും ആയുസ്സ് കൂടുതലുമായിരിക്കും. നരകത്തില് ജന്മം കൂടുതലും ആയുസ്സ് കുറവുമായിരിക്കും. അവിടെ യോഗിയാണ് ഇവിടെ ഭോഗിയും അതിനാല് വളരെ അധികം ജന്മങ്ങള് എടുക്കേണ്ടതായി വരുന്നു. ഈ കാര്യങ്ങള് മറ്റാര്ക്കും അറിയില്ല. മനുഷ്യര്ക്ക് ഒന്നും അറിയില്ല. ദേവതകള് എപ്പോഴാണ് ഉണ്ടായിരുന്നത്, അവര് എങ്ങനെയാണ് ദേവതയായി മാറിയത്, എത്ര വിവേകശാലികളായി അവര് മാറി- ഇതും നിങ്ങള്ക്ക് അറിയാം. ബാബ കുട്ടികളെ ഈ സമയത്ത് പഠിപ്പിച്ച് 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് നല്കുകയാണ്. ശേഷം നിങ്ങള്ക്ക് ഈ സംസ്ക്കാരമുണ്ടാകില്ല. പിന്നീട് ദുഃഖത്തിന്റെ സംസ്ക്കാരമായിരിക്കും ഉണ്ടാവുക. എങ്ങനെയാണോ രാജ്യം ഭരിക്കേണ്ട സംസ്ക്കാരം ഉണ്ടാകുമ്പോള് പഠിച്ച ജ്ഞാനത്തിന്റെ സംസ്ക്കാരം പൂര്ത്തിയാകുന്നത് അതുപോലെ. ഈ സംസ്ക്കാരം പൂര്ത്തിയായിക്കഴിഞ്ഞാല് പിന്നെ നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് രുദ്രമാലയില് കോര്ക്കപ്പെടും പിന്നീട് നമ്പര്വൈസായി പാര്ട്ട് അഭിനയിക്കാന് വരും. ആരാണോ പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തത് അവരാണ് ആദ്യം വരുന്നത്. അവരുടെ പേരും പറഞ്ഞുതരുന്നു. സ്വര്ഗ്ഗത്തിലെ ആദ്യത്തെ രാജകുമാരന് കൃഷ്ണനാണ്. നിങ്ങള്ക്ക് അറിയാം ഒരാള് മാത്രമായിരിക്കില്ല ഉണ്ടാവുക, മുഴുവന് രാജധാനിയും ഉണ്ടാകും. രാജാവിനൊപ്പം മുഴുവന് രാജധാനിയും വേണം. ഒരാളില് നിന്നും അടുത്തയാള് ജനിക്കുക- ഇതും സാധ്യമാണ്. അഥവാ പറയുകയാണ് 8 പേരും ഒരുമിച്ചാണ് വരുന്നത് അപ്പോഴും ശ്രീകൃഷ്ണന് നമ്പര്വണ്ണിലല്ലേ വരിക. 8 പേരും ഒരുമിച്ചാണ് വരുന്നതെങ്കില് പിന്നെ കൃഷ്ണനുമാത്രം ഇത്രയും മഹിമ പാടുന്നത് എന്തിനാണ്? ഈ കാര്യങ്ങളെല്ലാം മുന്നോട്ട് പോകവേ മനസ്സിലാക്കിത്തരും. പറയാറില്ലേ ഇന്ന് നിങ്ങള്ക്ക് വളരെ ഗുഹ്യത്തിലും ഗുഹ്യമായ കാര്യങ്ങള് കേള്പ്പിക്കുന്നുവെന്ന്. എന്തെങ്കിലും ബാക്കിയുണ്ടാകുമല്ലോ. ഈ യുക്തി വളരെ നല്ലതാണ് - ഏത് കാര്യം മനസ്സിലാകുന്നില്ലയോ അതിനെക്കുറിച്ച് ഇങ്ങനെ പറയണം ഈ കാര്യങ്ങള്ക്ക് മുതിര്ന്ന സഹോദരിയ്ക്ക് ഉത്തരം നല്കാന് കഴിയും അല്ലെങ്കില് ബാബ ഇതിനെക്കുറിച്ച് ഒന്നും ഇപ്പോള് പറഞ്ഞിട്ടില്ല എന്നും പറയാവുന്നതാണ്. ദിനം പ്രതിദിനം ഗുഹ്യത്തിലും ഗുഹ്യമായ കാര്യങ്ങള് മനസ്സിലാക്കിത്തരും. ഇത് പറയുന്നതില് ലജ്ജിക്കേണ്ട ആവശ്യമില്ല. ഗുഹ്യത്തിലും ഗുഹ്യമായ കാര്യങ്ങള് നിങ്ങളെ കേള്പ്പിക്കുമ്പോള് നിങ്ങള്ക്ക് വളരെ സന്തോഷമുണ്ടാകും. അവസാനം പിന്നീട് പറയും മന്മനാഭവ, മദ്ധ്യാജീഭവ. ഈ പദങ്ങള് ശാസ്ത്രങ്ങള് നിര്മ്മിച്ചവര് ഉണ്ടാക്കിയതാണ്. സംശയിക്കേണ്ട കാര്യമേയില്ല. കുട്ടി അച്ഛന്റേതായി എങ്കില് പരിധിയില്ലാത്ത സുഖം ലഭിച്ചു. ഇതില് മനസാ, വാചാ, കര്മ്മണാ പവിത്രതയുടെ ആവശ്യകതയുണ്ട്. ലക്ഷ്മീ നാരായണന് ബാബയുടെ സമ്പത്ത് ലഭിച്ചിട്ടുണ്ടല്ലോ. ഇവരാണ് നമ്പര് വണ് ആകുന്നത്, ഇവരുടെ പൂജ തന്നെയാണ് ഉണ്ടാകുന്നത്. സ്വയത്തെയും നോക്കൂ - എന്റെ ഉള്ളില് ഇങ്ങനെയുള്ള ഗുണങ്ങളുണ്ടോ? ഇപ്പോള് നിര്ഗുണരല്ലേ. തന്റെ അവഗുണങ്ങളെക്കുറിച്ചും ചിലര്ക്ക് അറിയില്ല.

ഇപ്പോള് നിങ്ങള് ബാബയുടേതായി മാറി അതിനാല് തീര്ച്ചയായും പരിവര്ത്തനപ്പെടേണ്ടി വരും. ബാബ ബുദ്ധിയുടെ പൂട്ട് തുറന്നിട്ടുണ്ട്. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും രഹസ്യം മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബ്രഹ്മാവ് പതിതമാണ് എന്നാല് വിഷ്ണു പാവനമാണ്. ദത്തെടുക്കുന്നത് ഈ പുരുഷോത്തമ സംഗമയുഗത്തില് തന്നെയാണ്. പ്രജാപിതാ ബ്രഹ്മാവ് എപ്പോഴാണോ ഉണ്ടാകുന്നത് അപ്പോഴാണ് ദത്തെടുക്കുന്നത്. സത്യയുഗത്തില് ദത്തെടുക്കില്ല. ഇവിടെയും ആര്ക്കെങ്കിലും കുട്ടികള് ഇല്ലെങ്കില് അവര് ദത്തെടുക്കുന്നു. പ്രജാപിതാവിനും തീര്ച്ചയായും ബ്രാഹ്മണ കുട്ടികള് വേണം. ഇത് മുഖവംശാവലിയാണ്. അവര് ശരീരവംശാവലിയാണ്. ബ്രഹ്മാവ് പ്രശസ്തമാണ്. ഇവരുടെ സര്നേമ് പരിധിയില്ലാത്തതാണ്. എല്ലാവരും മനസ്സിലാക്കുന്നുണ്ട് പ്രജാപിതാ ബ്രഹമാവ് ആദിദേവനാണ്, അവരെ ഇംഗ്ലീഷില് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദര് എന്ന് വിളിക്കുന്നു. ഇതാണ് പരിധിയില്ലാത്ത സര്നേമ്. ബാക്കിയുള്ളതെല്ലാം പരിധിയുള്ള സര്നേമാണ് അതിനാല് ബാബ മനസ്സിലാക്കിത്തരികയാണ് - ഇത് തീര്ച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം അതായത് ഭാരതമാണ് ഏറ്റവും വലിയ തീര്ത്ഥസ്ഥാനം, ഇവിടെയാണ് പരിധിയില്ലാത്ത ബാബ വരുന്നത്. മുഴുവന് ഭാരതത്തിലും വസിക്കുകയാണ് എന്നല്ല. ശാസ്ത്രങ്ങളില് മഗധദേശം എന്ന് എഴുതിയിട്ടുണ്ട്, പക്ഷേ ജ്ഞാനം എവിടെയാണ് പഠിപ്പിച്ചത്? അബുവില് എങ്ങനെയാണ് വന്നത്? ദില്വാഡാ ക്ഷേത്രവും ഇവിടുത്തെ പൂര്ണ്ണമായ ഓര്മ്മചിഹ്നമാണ്. ആരാണോ ഇത് നിര്മ്മിച്ചത്, അവരുടെ ബുദ്ധിയില് വന്നു അവര് ഇരുന്ന് പണികഴിപ്പിച്ചു. കൃത്യമായ മോഡല് ഉണ്ടാക്കാന് സാധിക്കില്ലല്ലോ. ബാബ ഇവിടെത്തന്നെയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് അല്ലാതെ മഗധ ദേശത്തിലല്ല. അത് പാക്കിസ്ഥാനിലാണ്. എന്നാല് ഇത് പവിത്രമായ സ്ഥാനമാണ്. വാസ്ഥവത്തില് പാക്കിസ്ഥാന് (പവിത്രമായ ദേശം) എന്ന് സ്വര്ഗ്ഗത്തെയാണ് പറയുന്നത്. പവിത്രതയും അപവിത്രതയും കൊണ്ട് ഈ മുഴുവന് ഡ്രാമയും ഉണ്ടാക്കിയിരിക്കുന്നു.

അതിനാല് മധുര മധുരമായ ഓമന മക്കളേ- നിങ്ങള് ഇത് മനസ്സിലാക്കുന്നുണ്ടല്ലോ ആത്മാവും പരമാത്മാവും വളരെക്കാലം വേര്പിരിഞ്ഞിരുന്നു... എത്ര കാലങ്ങള്ക്കുശേഷമാണ് കണ്ടുമുട്ടുന്നത്? വീണ്ടും എപ്പോള് കാണും? ദല്ലാളിന്റെ രൂപത്തില് സദ്ഗുരുവിനെ ലഭിച്ചപ്പോള് സുന്ദരമായ മിലനം നടന്നു. ഗുരുക്കന്മാര് അനേകമുണ്ട് അതിനാല് സദ്ഗുരു എന്നാണ് പറയുന്നത്. സ്ത്രീ വിവാഹിതയാകുമ്പോള് പറയാറുണ്ട് ഈ പതി നിന്റെ ഗുരുവും ഈശ്വരനും കൂടിയാണെന്ന്. എന്നാല് പതി ഏറ്റവുമാദ്യം അപവിത്രമാക്കി മാറ്റുന്നു. ഇന്നുകാലത്ത് ലോകത്ത് വളരെ അധികം അഴുക്കാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പുഷ്പമായി മാറണം. നിങ്ങള് കുട്ടികളെ വളരെ ഉറച്ച കങ്കണം ബാബ അണിയിക്കുന്നു.

തീര്ച്ചയായും ശിവ ജയന്തിയോടൊപ്പമാണ് രക്ഷാബന്ധനവും ആഘോഷിക്കുന്നത്. ഗീതാ ജയന്തിയും ഉണ്ടാകണം. കൃഷ്ണന്റെ ജയന്തി അല്പസമയത്തിനുശേഷം പുതിയ ലോകത്തിലാണുണ്ടാകുന്നത്. ബാക്കി ആഘോഷങ്ങളെല്ലാം ഈ സമയത്തേതാണ്. രാമനവമി എപ്പോഴാണ് ഉണ്ടായത്- ഇതും ആര്ക്കും അറിയില്ല. നിങ്ങള് പറയും പുതിയ ലോകത്തില് 1250 വര്ഷങ്ങള്ക്കുശേഷമാണ് രാമനവമി ഉണ്ടാകുന്നത്. ശിവജയന്തി, കൃഷ്ണ ജയന്തി, രാമജയന്തി ഇവ എപ്പോഴാണ് ഉണ്ടായത്...? ഇത് ആര്ക്കും പറയാന് സാധിക്കില്ല. നിങ്ങള് കുട്ടികളും ഇപ്പോള് ബാബയിലൂടെ മനസ്സിലാക്കിയിരിക്കുന്നു. കൃത്യമായി പറയാന് കഴിയും. നിങ്ങള്ക്ക് ഈ മുഴുവന് ലോകത്തിന്റേയും ജീവിതകഥ പറയാന് സാധിക്കും. ലക്ഷക്കണക്കിന് വര്ഷങ്ങളാണെങ്കില് പറയാന് കഴിയില്ല. ബാബ എത്ര നല്ല പരിധിയില്ലാത്ത പഠിപ്പാണ് പഠിപ്പിക്കുന്നത്. ഒരു തവണകൊണ്ട് നിങ്ങള് 21 ജന്മങ്ങളില് നഗ്നമാകുന്നതില് നിന്നും രക്ഷപ്പെടുന്നു. ഇപ്പോള് നിങ്ങള് 5 വികാരങ്ങളാകുന്ന രാവണന്റെ അന്യരാജ്യത്തിലാണ്. ഇപ്പോള് മുഴുവന് 84 ജന്മങ്ങളുടെ ചക്രം നിങ്ങളുടെ സ്മൃതിയില് വരുന്നുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കുന്നതിനായി മനസാ വാചാ കര്മ്മണാ തീര്ച്ചയായും പവിത്രമായി മാറണം. നല്ല സംസ്ക്കാരങ്ങള് യോഗബലത്തിലൂടെ ധാരണ ചെയ്യണം. സ്വയം ഗുണവാനായി മാറണം.

2) സദാ സന്തോഷമായിരിക്കുന്നതിനുവേണ്ടി ബാബ ദിവസവും കേള്പ്പിക്കുന്ന അതീവ രഹസ്യമായ കാര്യങ്ങളെ കേള്ക്കുകയും അത് മറ്റുള്ളവരെ കേള്പ്പിക്കുകയും വേണം. ഒരു കാര്യത്തിലും സംശയിക്കരുത്. യുക്തിപൂര്വ്വം ഉത്തരം നല്കണം. ലജ്ജിക്കരുത്.

വരദാനം :-
സുഖ സ്വരൂപരായി ഓരോ ആത്മാവിനും സുഖം നല്കുന്നവരായ മാസ്റ്റര് സുഖദാതാവായി ഭവിക്കട്ടെ.

ഏതൊരു കുട്ടികളാണോ യഥാര്ത്ഥ കര്മ്മങ്ങള് ചെയ്യുന്നത് അവര്ക്ക് കര്മ്മത്തിന്റെ പ്രത്യക്ഷഫലമായ സന്തോഷവും ശക്തിയും ലഭിക്കുന്നു. അവര് സദാ സന്തുഷ്ട ഹൃദയരായിരിക്കും, അവരില് സങ്കല്പ്പത്തില് പോലും ദുഖത്തിന്റെ അലകള് വരുന്നില്ല. സംഗമയുഗീ ബ്രാഹ്മണന് എന്നാല്ദുഖത്തിന്റെ പേരും അടയാളവും ഇല്ലാത്തവര് എന്നാണ് കാരണം സുഖ ദാതാവിന്റെ മക്കളാണ്. ഇങ്ങനെയുള്ള സുഖദാതാവിന്റെ മക്കള് സ്വയവും മാസ്റ്റര് സുഖദാതാക്കളായിരിക്കും. അവര് ഓരോ ആത്മാവിനും സദാ സുഖം നല്കി കൊണ്ടിരിക്കും. അവര് ഒരിക്കലും ദുഖം നല്കില്ല ദുഖം എടുക്കില്ല.

സ്ലോഗന് :-
മാസ്റ്റര് ദാതാവായി സഹയോഗം, സ്നേഹം, സഹാനുഭൂതി നല്കുക - ഇതാണ് ദയാഹൃദയ ആത്മാക്കളുടെ ലക്ഷണം.