മധുരമായ കുട്ടികളേ - ബാബ
വന്നിരിക്കുന്നു, നിങ്ങള് കുട്ടികളെ ഭക്ത ആത്മാക്കളില് നിന്നും ജ്ഞാനീ-യോഗീ
ആത്മാക്കളാക്കി മാറ്റാന്, പതിതത്തില് നിന്നും പാവനമാക്കി മാറ്റാന്..
ചോദ്യം :-
ജ്ഞാനവാനായിരിക്കുന്ന കുട്ടികള് ഏത് ചിന്തനത്തില് സദാ ഇരിക്കും?
ഉത്തരം :-
ഞാന്
അവിനാശിയായ ആത്മാവാണ്, ഈ ശരീരം വിനാശിയാണ്. ഞാന് 84 ശരീരങ്ങള് ധാരണ
ചെയ്തിട്ടുണ്ട്. ഇപ്പോള് ഇത് അന്തിമജന്മമാണ്. ആത്മാവ് ഒരിക്കലും ചെറുതോ വലുതോ
ആകുന്നില്ല. ശരീരമാണ് ചെറുതും വലുതുമാകുന്നത്. ഈ കണ്ണുകള് ശരീരത്തിലുള്ളതാണ്.
എന്നാല് ഇതിലൂടെ കാണുന്നത് ഞാന് ആത്മാവാണ്. ബാബ ആത്മാക്കള്ക്കാണ് ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രം നല്കുന്നത്. ബാബയും ഏതുവരെ ശരീരത്തിന്റെ ആധാരം
എടുക്കുന്നില്ലയോ അതുവരേക്കും പഠിപ്പിക്കാന് സാധിക്കില്ല. ഇങ്ങനെയുള്ള
ചിന്തനങ്ങള് ജ്ഞാനവാനായിരിക്കുന്ന കുട്ടികള് സദാ ചെയ്തുകൊണ്ടിരിക്കും.
ഓംശാന്തി.
ഇതാരാണ് പറയുന്നത്? ആത്മാവ്. അവിനാശിയായ ആത്മാവ് ശരീരത്തിലൂടെ പറയുന്നു. ശരീരവും,
ആത്മാവും തമ്മില് എത്ര വ്യത്യാസമാണുള്ളത്. ശരീരം 5 തത്വങ്ങള്കൊണ്ട് ഇത്രയും
വലിയ രൂപമായിരിക്കുന്നു. ശരീരം ചെറുതാകട്ടെ എങ്കിലും ആത്മാവിനേക്കാളും വലുതാണ്.
ആദ്യം ചെറിയൊരു മാംസഭാഗം മാത്രമായിരിക്കും, എപ്പോഴാണോ അല്പം വലുതാകുന്നത്
അപ്പോഴാണ് ആത്മാവ് പ്രവേശിക്കുന്നത്. വലുതായി വലുതായി പിന്നീട് ഇത്രയും
വലുതാകുന്നു. ആത്മാവ് ചൈതന്യമല്ലേ. ഏത് വരെ ആത്മാവ് പ്രവേശിക്കുന്നില്ലയോ
അതുവരേക്ക് ഈ ശരീരം കൊണ്ട് ഒരു പ്രയോജനവുമില്ല. എത്ര വ്യത്യാസമാണ്. പറയുന്നതും,
ചലിക്കുന്നതും ആത്മാവുതന്നെയാണ്. ആത്മാവ് ഇത്രയും ചെറിയൊരു ബിന്ദുവാണ്. ആത്മാവ്
ഒരിക്കലും ചെറുതോ വലുതോ ആകുന്നില്ല. വിനാശവും സംഭവിക്കുന്നില്ല. ഇപ്പോള്
പരമാത്മാവായ ബാബ മനസ്സിലാക്കിത്തരികയാണ്, ഞാന് അവിനാശിയാണ് ഈ ശരീരം വിനാശിയാണ്
അതില് ഞാന് പ്രവേശിച്ച് പാര്ട്ട് അഭിനയിക്കുന്നു. ഈ കാര്യം നിങ്ങളിപ്പോള്
ചിന്തനത്തിലേക്ക് കൊണ്ടുവരണം. മുമ്പ് ആത്മാവിനെയും അറിയുമായിരുന്നില്ല,
പരമാത്മാവിനേയും അറിയുമായിരുന്നില്ല. കേവലം പറയുകമാത്രം ചെയ്തിരുന്നു അല്ലയോ
പരംപിതാ പരമാത്മാ... ആത്മാവെന്ന് മനസ്സിലാക്കിയിരുന്നു. എന്നാല് ചിലര് പറയും
നിങ്ങള് തന്നെയാണ് പരമാത്മാവ്. ഇതാരാണ് പറഞ്ഞുതന്നത്? ഭക്തിമാര്ഗ്ഗത്തിലെ
ഗുരുക്കന്മാരും ശാസ്ത്രങ്ങളും. സത്യയുഗത്തില് ആരും പറയുന്നില്ല. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരികയാണ് നിങ്ങള് എന്റെ കുട്ടികളാണ്. ശരീരം നശിക്കുന്നതും
മണ്ണുകൊണ്ടുണ്ടാക്കിയതുമാണ്, ആത്മാവ് അവിനാശിയുമാണ്. എപ്പോള് ആത്മാവുണ്ടോ
അപ്പോള് സംസാരിക്കുന്നു ചലിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ
വന്ന് മനസ്സിലാക്കിത്തരികയാണ്. നിരാകാരനായ ശിവബാബ ഈ സംഗമയുഗത്തില് ഈ
ശരീരത്തിലൂടെ വന്ന് കേള്പ്പിക്കുകയാണ്. ഈ കണ്ണുകള് ശരീരത്തിനല്ലേ ഉള്ളത്.
ഇപ്പോള് ബാബ ജ്ഞാനദൃഷ്ടി തന്നിരിക്കുകയാണ്. ആത്മാവില് ജ്ഞാനമില്ലായെങ്കില്
അജ്ഞാനത്തിന്റെ ദൃഷ്ടിയാണുള്ളത്. ബാബ വരുമ്പോള് ആത്മാവിന് ജ്ഞാനത്തിന്റെ ദൃഷ്ടി
ലഭിക്കുന്നു. ആത്മാവാണ് എല്ലാം ചെയ്യുന്നത്. ആത്മാവ് കര്മ്മം ചെയ്യുന്നു
ശരീരത്തിലൂടെ. ഇപ്പോള് നിങ്ങള് മനസ്സിലാക്കി ബാബ ഈ ശരീരത്തെ
സ്വീകരിച്ചിരിക്കുകയാണ്. തന്റെ രഹസ്യം പറഞ്ഞുതരികയാണ്. സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യവും പറഞ്ഞുതരികയാണ്. മുഴുവന് നാടകത്തിന്റേയും
ജ്ഞാനം പറഞ്ഞുതരികയാണ്. മുമ്പ് നിങ്ങള്ക്കൊന്നും അറിയുമായിരുന്നില്ല.
തീര്ച്ചയായും ഇത് നാടകമാണ്. സൃഷ്ടിയാകുന്ന ചക്രം കറങ്ങുന്നു. പക്ഷേ എങ്ങനെ
കറങ്ങുന്നു, ഇതാരും അറിയുന്നില്ല. രചയിതാവിന്റേയും രചനയുടേയും
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചു. ബാക്കി എല്ലാവരും
ഭക്തരാണ്. ബാബ വന്ന് നിങ്ങളെ ജ്ഞാനി തു ആത്മാക്കളാക്കി മാറ്റുന്നു. മുമ്പ്
നിങ്ങള് ഭക്ത ആത്മാക്കളായിരുന്നു. നിങ്ങള് ആത്മാവ് ഭക്തി ചെയ്തിരുന്നു. ഇപ്പോള്
നിങ്ങള് ആത്മജ്ഞാനം കേള്ക്കുന്നു. ഭക്തിയെ പറയുന്നത് ഇരുട്ടെന്നാണ്. ഇങ്ങനെ
പറയില്ല ഭക്തിയിലൂടെ ഭഗവാനെ ലഭിക്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് ഭക്തിക്കും
പാര്ട്ടുണ്ട്, ജ്ഞാനത്തിനും പാര്ട്ടുണ്ട്. നിങ്ങള്ക്കറിയാം നമ്മള് ഭക്തി
ചെയ്തിരുന്നു. അപ്പോള് ഒരു സുഖവും ഉണ്ടായിരുന്നില്ല. ഭക്തി ചെയ്ത് ഭക്തി ചെയ്ത്
വാതിലുകള് തോറും അലയുകയായിരുന്നു. ബാബയെ തിരയുകയായിരുന്നു. ഇപ്പോള് മനസ്സിലാക്കി
യജ്ഞം, തപസ്സ്, ദാനം, പുണ്യം മുതലായവയെല്ലാം ചെയ്തിരുന്നു. അന്വേഷിച്ചന്വേഷിച്ച്
വാതിലുകള് തോറും അലഞ്ഞ് കഷ്ടപ്പെട്ടു. തമോപ്രധാനമായി മാറി. കാരണം താഴേക്ക്
വീഴണമല്ലോ. അസത്യമായ കര്മ്മം ചെയ്ത് മോശപ്പെട്ടവരായി മാറണം. പതിതരുമായി മാറി.
പാവനമായി മാറുന്നതിനുവേണ്ടി ഭക്തി ചെയ്തിട്ടുണ്ടായിരുന്നില്ല. ഭഗവാനില്നിന്നും
പാവനമായി മാറാതെ നമുക്ക് പാവനമായ ലോകത്തിലേക്ക് പോകാന് സാധിക്കില്ല. പാവനമായി
മാറാതെ ഭഗവാനെ ലഭിക്കില്ല എന്നല്ല. ഭഗവാനോടാണ് പറയുന്നത് വന്ന് പാവനമാക്കി
മാറ്റൂ. പതിതനാണ് പാവനമാകുന്നതിനുവേണ്ടി ഭഗവാനുമായി മിലനം ചെയ്യുന്നത്. പാവനമായി
മാറിയാല് ഭഗവാനെ ലഭിക്കുന്നില്ല. സത്യയുഗത്തില് ഈ ലക്ഷ്മീനാരായണന് ഭഗവാനെ
ലഭിക്കുന്നില്ല. ഭഗവാന് വന്ന് നിങ്ങള് പതിതരെയാണ് പാവനമാക്കി മാറ്റുന്നത്.
പിന്നീട് നിങ്ങള് ഈ ശരീരത്തെ ഉപേക്ഷിക്കുന്നു. പാവനമായി മാറിയാല് ഈ
തമോപ്രധാനമായ പതിതമായ സൃഷ്ടിയിലിരിക്കാന് സാധിക്കില്ല. ബാബ നിങ്ങളെ പാവനമാക്കി
മാറ്റി അപ്രത്യക്ഷമാകുന്നു, ബാബയുടെ പാര്ട്ട് തന്നെ ഡ്രാമയില് അത്ഭുതമാണ്.
എങ്ങനെയാണോ ആത്മാവിനെ കാണാന് സാധിക്കാത്തത്. സാക്ഷാത്കാരം ലഭിച്ചാലും
മനസ്സിലാക്കാന് സാധിക്കില്ല. മനസ്സിലാക്കാന് സാധിക്കും ഇത് ഈ വ്യക്തിയാണ്, ഇത്
വേറെ വ്യക്തിയാണ്. ഓര്മ്മിക്കുന്നു. ആഗ്രഹിക്കാറുണ്ട്, ഇവരെ ചൈതന്യത്തില്
സാക്ഷാത്കാരം കിട്ടിയാല് നല്ലതായിരുന്നു. എന്നാല് പ്രയോജനമില്ല. ശരി,
ചൈതന്യത്തില് കണ്ടിട്ട് പിന്നെന്താണ്? സാക്ഷാത്കാരം ലഭിച്ചു അപ്രത്യക്ഷമായി.
അല്പകാലത്തെ ക്ഷണഭംഗുരമായ സുഖത്തിന്റെ ആശ പൂര്ത്തീകരിക്കപ്പെട്ടു. അതിനെയാണ്
പറയുന്നത് അല്പകാലത്തെ ക്ഷണഭംഗുരമായ സുഖം. സാക്ഷാത്കാരത്തിന്റെ
ആഗ്രഹമുണ്ടായിരുന്നു അത് ലഭിച്ചു. എന്നാല് ഇവിടുത്തെ പ്രധാനപ്പെട്ട കാര്യമാണ്
പതിതത്തില്നിന്നും പാവനമായി മാറുക എന്നത്. പാവനമായി മാറുകയാണെങ്കില് ദേവതയായി
മാറും. അതായത് സ്വര്ഗ്ഗത്തിലേക്ക് പോകും.
ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമാണ് കാണിക്കുന്നത്.
കലിയുഗത്തില് ഇനിയും 40,000 വര്ഷം ബാക്കിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ബാബ
മനസ്സിലാക്കിത്തരികയാണ് മുഴുവന് കല്പവും 5000 വര്ഷത്തിന്റെതാണ്. മനുഷ്യന്
ഇരുട്ടിലല്ലേ. ഇതിനെയാണ് പറയുന്നത് കൂരിരുട്ട്. ജ്ഞാനം ആരിലുമില്ല. എല്ലാവരും
ഭക്തരാണ്. രാവണന് എപ്പോഴാണോ വരുന്നത് അപ്പോള് ഭക്തിയും ഒപ്പമുണ്ട്. എപ്പോള് ബാബ
വരുന്നുവോ അപ്പോള് ജ്ഞാനവും കൂടെയുണ്ട്. ബാബയില് നിന്നും ഒരു പ്രാവശ്യം
ജ്ഞാനത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഇടക്കിടെ ലഭിക്കുന്നില്ല. സത്യയുഗത്തില്
നിങ്ങളാര്ക്കും ജ്ഞാനം കൊടുക്കുന്നില്ല, കാരണം ആവശ്യമില്ല. ആരാണോ
അജ്ഞാനത്തിലുള്ളത് അവര്ക്കാണ് ജ്ഞാനം ലഭിക്കുന്നത്. ബാബയെ ആരും അറിയുന്നില്ല.
ഭക്തിയില് ബാബയെ നിന്ദിക്കുകയല്ലാതെ വേറൊന്നും പറയുന്നതേയില്ല. ഇതും നിങ്ങള്
ഇപ്പോള് മനസ്സിലാക്കി. നിങ്ങള് പറയുന്നു ഈശ്വരന് സര്വ്വവ്യാപിയല്ല, ബാബ
നമ്മളാത്മാക്കള്ക്ക് പിതാവാണ്. അവര് പറയുന്നു അങ്ങനെയല്ല പരമാത്മാവ് തൂണിലും
തുരുമ്പിലുമണ്ട്. നിങ്ങള് കുട്ടികള് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം -
ഭക്തി പൂര്ണ്ണമായും വേറെയാണ്, അതില് അല്പം പോലും ജ്ഞാനമില്ല. സമയം തന്നെ
പൂര്ണ്ണമായും പരിവര്ത്തപ്പെടുന്നു. ഭഗവാന്റെ പേരും മാറുന്നു മനുഷ്യന്റെ പേരും
മാറുന്നു. ആദ്യം പറയുന്നത് ദേവത പിന്നീട് ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്. ദേവതകള്
ദൈവീകഗുണങ്ങളുള്ള മനുഷ്യരാണ്. ഇതാണ് ആസുരീയഗുണങ്ങളുള്ള മനുഷ്യന്. തീര്ത്തും
മോശമായിരിക്കുന്നു. ഗുരുനാനാക്കും പറഞ്ഞിരിക്കുന്നു മഹാ നുണയന്മാര്... മനുഷ്യര്
ആരെങ്കിലും ഇങ്ങനെ പറയുകയാണെങ്കില് പറയും നിങ്ങള് എന്തിനാണ് ഇങ്ങനെ മോശം
പറയുന്നത്. എന്നാല് ബാബ പറയുന്നു ഇതെല്ലാം ആസുരീയസമ്പ്രദായമാണ്. നിങ്ങള്ക്ക്
വ്യക്തമായി മനസ്സിലാക്കിത്തരികയാണ്. കലിയുഗം രാവണസമ്പ്രദായത്തിലും, സത്യയുഗം
രാമന്റെ സമ്പ്രദായത്തിലുമാണ്. ഗാന്ധിജി പോലും പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക്
രാമരാജ്യം വേണം. രാമരാജ്യത്തില് എല്ലാവരും നിര്വ്വികാരികളും, രാവണരാജ്യത്തില്
എല്ലാവരും വികാരികളുമാണ്. ഈ ലോകത്തിന്റെ പേരുതന്നെ വേശ്യാലയമെന്നാണ്. നരകമല്ലേ.
ഈ സമയം മനുഷ്യര് വിഷയ സാഗരത്തിലാണ്. മനുഷ്യനും, മൃഗങ്ങളും എല്ലാവരും ഒരുപോലെയാണ്.
മനുഷ്യര്ക്ക് ഒരു മഹിമയുമില്ല. അഞ്ച് വികാരങ്ങളുടെ മേല് നിങ്ങള് കുട്ടികള് വിജയം
നേടി മനുഷ്യനില് നിന്നും ദേവതാപദവി നേടണം, ബാക്കിയെല്ലാം അവസാനിക്കുന്നതാണ്.
ദേവതകള് സത്യയുഗത്തില് വസിച്ചിരുന്നു. ഇപ്പോള് ഈ കലിയുഗത്തില് അസുരന്മാരാണ്
വസിക്കുന്നത്. അസുരന്മാരുടെ അടയാളമെന്താണ്? 5 വികാരം. ദേവതകളെ പറയുന്നത്
സമ്പൂര്ണ്ണനിര്വ്വികാരിയെന്നും അസുരന്മാരെ പറയുന്നത് സമ്പൂര്ണ്ണ
വികാരിയെന്നുമാണ്. സത്യയുഗത്തില് 16 കലാ സമ്പൂര്ണ്ണരാണ്. ഇവിടെ ഒരു കലയുമില്ല.
എല്ലാവരുടെ കലയും നഷ്ടപ്പെട്ടു. ഇപ്പോള് ബാബ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുന്നു. ബാബ വരുന്നതും പഴയ ആസുരീയ ലോകത്തെ പരിവര്ത്തനം
ചെയ്യാനാണ്. രാവണരാജ്യമാകുന്ന വേശ്യാലയത്തെ ശിവാലയമാക്കി മാറ്റാനാണ്. ഇപ്പോള്
ഇവിടേയും ഇങ്ങനെയുള്ള പേരുകള് വെക്കുന്നുണ്ട് ത്രിമൂര്ത്തി ഭവനം, ത്രിമൂര്ത്തി
പാത... മുമ്പ് ഇങ്ങനെയുള്ള നാമങ്ങളുണ്ടായിരുന്നില്ല. ഇപ്പോള് എന്താണ്
സംഭവിക്കേണ്ടത്? ഈ മുഴുവന് ലോകവും ആരുടേതാണ്? പരമാത്മാവിന്റേതല്ലേ.
പരമാത്മാവിന്റെ ഈ ലോകം പകുതി കല്പം പവിത്രവും, പകുതി കല്പം അപവിത്രവുമായിരുന്നു.
രചയിതാവെന്ന് ബാബയെയല്ലേ പറയുന്നത്. അപ്പോള് ബാബയുടേതാണ് ഈ ലോകം. ബാബ
മനസ്സിലാക്കിത്തരികയാണ് ഞാനാണ് അധികാരി. ഞാന് ബീജരൂപനും, ചൈതന്യവും,
ജ്ഞാനത്തിന്റെ സാഗരവുമാണ്. എന്നിലെ മുഴുവന് ജ്ഞാനവും വേറെ ആരിലുമില്ല.
നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ഈ സൃഷ്ടിചക്രത്തിന്റെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബയിലാണുള്ളത്. ബാക്കി എല്ലാം അബദ്ധമാണ്.
മുഖ്യമായ അബദ്ധം വളരെ മോശമാണ്, ഇതാണ് ബാബ പരാതിയായി പറയുന്നത.് നിങ്ങള് എന്നെ
തൂണിലും, തുരുമ്പിലും, പൂച്ചയിലും ഉണ്ടെന്ന് മനസ്സിലാക്കിയിരിക്കുകയായിരുന്നു.
നിങ്ങള്ക്ക് എന്ത് ദുര്ദ്ദശയാണ് സംഭവിച്ചിരുന്നത്.
പുതിയ ലോകത്തിലെ മനുഷ്യരും പഴയ ലോകത്തിലെ മനുഷ്യരും രാത്രിയും പകലും തമ്മിലുള്ള
വ്യത്യാസമുണ്ട്. പകുതി കല്പം മുതല് അപവിത്രരായ മനുഷ്യര് പവിത്രരായ ദേവതകളുടെ
മുന്നില് തല കുനിക്കുകയായിരുന്നു. ഇതും കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്
ആദ്യമാദ്യം പൂജ ചെയ്യുന്നത് ശിവബാബയെയാണ്. ആ ശിവബാബയാണ് നിങ്ങളെ പൂജാരിയില്
നിന്നും പൂജ്യരാക്കി മാറ്റുന്നത്. രാവണന് നിങ്ങളെ പൂജ്യരില് നിന്നും
പൂജാരിയാക്കി മാറ്റുന്നു. പിന്നീട് ബാബ ഡ്രാമയുടെ നിയമമനുസരിച്ച് നിങ്ങളെ
പൂജ്യരാക്കി മാറ്റുകയാണ്. രാവണന് തുടങ്ങിയ പേരുകളെല്ലാം നിലനില്ക്കുന്നുണ്ടല്ലോ.
ദസറയെല്ലാം ആഘോഷിക്കുമ്പോള് ധാരാളം മനുഷ്യരെ പുറത്തു നിന്നും വിളിക്കുന്നു.
പക്ഷേ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ദേവതകളെ എത്ര നിന്ദിക്കുന്നു.
അങ്ങനെയുള്ള സംഭവങ്ങളൊന്നും നടന്നിട്ടേയില്ല. ഏതുപോലെയാണോ ഈശ്വരന്
നാമരൂപത്തില്നിന്ന് വേറെയാണ് എന്നു പറയുന്നത്. അതായത് ഇല്ല എന്നര്ത്ഥം. അതേപോലെ
എന്തെല്ലാം കളികള് നടക്കുന്നുണ്ടോ അതൊന്നും ഇല്ല. ഇതെല്ലാം മനുഷ്യന്റെ
ബുദ്ധിയാണ്. മനുഷ്യന്റെ മതത്തെ ആസുരീയമതമെന്ന് പറയുന്നു. ഏത് പോലെ രാജാവും
റാണിയും അതുപോലെ പ്രജകളും. എല്ലാവരും അങ്ങനെയാണ് മാറുന്നത്. ഇതിനെയാണ് പറയുന്നത്
ആസുരീയലോകം. എല്ലാവരും പരസ്പരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ബാബ
മനസ്സിലാക്കിത്തരികയാണ് - കുട്ടികളേ, എപ്പോള് ഇരിക്കുന്നുവോ അപ്പോള് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. നിങ്ങള്
അജ്ഞാനത്തിലായിരുന്നപ്പോള് പോലും പരമാത്മാവ് മുകളിലാണെന്ന് മനസ്സിലാക്കിയിരുന്നു.
ഇപ്പോള് ബാബ ഇവിടേക്ക് വന്നുകഴിഞ്ഞു എന്നറിയുന്നതിനാല് മുകളിലാണെന്ന്
മനസ്സിലാക്കുന്നില്ല. നിങ്ങള് ബാബയെ ഈ ശരീരത്തിലേക്കാണ് വിളിച്ചത്.
നിങ്ങളെപ്പോഴാണോ തന്റേതായ സെന്ററുകളില് ഇരിക്കുന്നത് അപ്പോള് മനസ്സിലാക്കണം
ശിവബാബ മധുബനില് ഈ ശരീരത്തിലാണ്. ഭക്തിമാര്ഗ്ഗത്തിലും പരമാത്മാവ്
മുകളിലുണ്ടെന്ന് കരുതിയിരുന്നു. അല്ലയോ ഭഗവാനേ... ഇപ്പോള് നിങ്ങള് ബാബയെ
എവിടെയാണ് ഓര്മ്മിക്കുന്നത്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങള്ക്കറിയാം
ബ്രഹ്മാവിന്റെ ശരീരത്തില് ഇവിടെ ഓര്മ്മിക്കുന്നു. മുകളിലല്ല. ബാബ ഇവിടെ
വന്നുകഴിഞ്ഞു - ഈ പുരുഷോത്തമ സംഗമയുഗത്തില്. ബാബ പറയുന്നു നിങ്ങളെ ഉയര്ന്നതാക്കി
മാറ്റുന്നതിനുവേണ്ടി ഇവിടെ വന്നിരിക്കുകയാണ്. നിങ്ങളെന്നെ ഇവിടെ ഓര്മ്മിക്കണം.
ഭക്തര് മുകളിലാണ് ഓര്മ്മിക്കുന്നത്. നിങ്ങള് വിദേശത്താണെങ്കില് പോലും പറയും
ബ്രഹ്മാവിന്റെ ശരീരത്തിലാണ് ശിവബാബ. തീര്ച്ചയായും ശരീരം വേണമല്ലോ. നിങ്ങള്
എവിടെയിരിക്കുമ്പോഴും ഇവിടെ ശിവബാബയെ ഓര്മ്മിക്കണം. ബ്രഹ്മാവിന്റെ
ശരീരത്തില്ത്തന്നെ ഓര്മ്മിക്കേണ്ടതായിട്ടുണ്ട്. ചില ബുദ്ധിഹീനരായവര് ബ്രഹ്മാവിനെ
അംഗീകരിക്കുന്നില്ല. ബ്രഹ്മാവിനെ ഓര്മ്മിക്കരുത് എന്ന് ശിവബാബ പറഞ്ഞിട്ടില്ല.
ബ്രഹ്മാബാബ കൂടാതെ എങ്ങനെ ബാബയെ ഓര്മ്മിക്കാന് കഴിയും. ബാബ പറയുന്നു ഞാന് ഈ
ശരീരത്തിലാണ് ഇരിക്കുന്നത്. നിങ്ങള് ബ്രഹ്മാവിന്റെ ശരീരത്തിലൂടെ എന്നെ
ഓര്മ്മിക്കണം. അതുകൊണ്ടാണ് നിങ്ങള് ബാബയേയും, ദാദയേയും രണ്ടുപേരേയും
ഓര്മ്മിക്കുന്നത്. ബുദ്ധിയില് ഈ ജ്ഞാനമുണ്ട് - ഇദ്ദേഹത്തിന് തന്റേതായ
ആത്മാവുണ്ട്. ശിവബാബക്ക് തന്റേതായ ശരീരമില്ല. ബാബ പറയുകയാണ് ഞാന് ഈ പ്രകൃതിയെ
ആധാരമായി എടുക്കുന്നു. ബാബ മുഴുവന് ബ്രഹ്മാണ്ഢത്തിന്റേയും സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റേയും രഹസ്യം മനസ്സിലാക്കിത്തരികയാണ്. ആരും
ബ്രഹ്മാണ്ഢത്തെക്കുറിച്ച് അറിയുന്നില്ല. ബ്രഹ്മത്തിലാണ് ഞാനും നിങ്ങളും
വസിക്കുന്നത്, പരമമായ ബാബയും, പരമമായ ആത്മാക്കളും ശാന്തിധാമമാകുന്ന
ബ്രഹ്മലോകത്തിലുള്ളവരാണ്. ശാന്തിധാമമെന്ന പേര് വളരെ മധുരമാണ്. ഈ കാര്യങ്ങളെല്ലാം
നിങ്ങളുടെ ബുദ്ധിയിലുണ്ട്. നമ്മള് വാസ്തവത്തില് ബ്രഹ്മതത്വത്തില്
വസിച്ചിരുന്നവരാണ്. ഈ ലോകത്തെയാണ് നിര്വ്വാണധാമമെന്നും വാനപ്രസ്ഥമെന്നൊക്കെ
പറയുന്നത്. ഈ കാര്യമിപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്. എപ്പോഴാണോ ഭക്തി
നടക്കുന്നത് അപ്പോള് ജ്ഞാനമെന്ന അക്ഷരം തന്നെയില്ല. ഇത് പുരുഷോത്തമ സംഗമയുഗമാണ്.
അപ്പോഴാണ് പരിവര്ത്തനമുണ്ടാകുന്നത്. പഴയ ലോകത്തില് അസുരന്മാര് വസിക്കുന്നു,
പുതിയ ലോകത്തില് ദേവതകള് വസിക്കുന്നു. അസുരന്മാരെ ദേവതകളാക്കി പരിവര്ത്തനം
ചെയ്യുന്നതിനുവേണ്ടി ബാബക്ക് വരേണ്ടിവരുന്നു. സത്യയുഗത്തില് നിങ്ങള്ക്ക് ഒന്നും
അറിയില്ല. കലിയുഗത്തിലായിരിക്കുമ്പോഴും ഒന്നും അറിയില്ല. പുതിയ
ലോകത്തിലിരിക്കുമ്പോള് ഈ പഴയ ലോകത്തെക്കുറിച്ച് അറിയില്ല. പഴയ
ലോകത്തിലിരിക്കുമ്പോള് പുതിയതിനെയും അറിയില്ല. അവര് ലക്ഷം വര്ഷങ്ങളാണെന്ന് പറയും.
നിങ്ങള് കുട്ടികള്ക്കറിയാം ബാബ ഈ സംഗമയുഗത്തില് കല്പ-കല്പം വരുന്നു. വന്ന് ഈ
വ്യത്യസ്തമായ വൃക്ഷത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരികയാണ്. ഈ ചക്രം എങ്ങനെ
കറങ്ങുന്നു എന്നതും നിങ്ങള് കുട്ടികള്ക്കാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങളുടെ
ജോലിയാണ് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നത്. ഓരോരുത്തര്ക്കും
മനസ്സിലാക്കിക്കൊടുക്കാന് വളരെ സമയമെടുക്കും. അതുകൊണ്ട് നിങ്ങള് എല്ലാവര്ക്കും
ഒരുമിച്ച് മനസ്സിലാക്കിക്കൊടുക്കുന്നു. ധാരാളം പേര് മനസ്സിലാക്കുന്നുണ്ട്. ഈ
മധുര മധുരമായ കാര്യങ്ങള് വളരെയധികം പേര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. നിങ്ങള്
ചിത്രപ്രദര്ശിനിയിലെല്ലാം മനസ്സിലാക്കിക്കൊടുക്കുന്നില്ലേ. ഇനി ശിവജയന്തിയിലും
നല്ലരീതിയില് എല്ലാവരേയും വിളിച്ച് മനസ്സിലാക്കിക്കൊടുക്കണം. ഈ കളിയുടെ കാലാവധി
എത്രയാണ്. നിങ്ങള്ക്ക് കൃത്യമായി പറഞ്ഞുകൊടുക്കാം. ഇതും വിഷയമാണല്ലോ.
നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തരികയല്ലേ- ഇതിലൂടെയാണ് നിങ്ങള് ദേവതയായി
മാറുന്നത്. എങ്ങനെയാണോ നിങ്ങള് മനസ്സിലാക്കി ദേവതയായി മാറുന്നത് അതേപോലെ
മറ്റുള്ളവരേയും മാറ്റണം. ബാബ നമുക്ക് ഇത് മനസ്സിലാക്കിത്തരികയാണ്. നമ്മള് ആരേയും
നിന്ദിക്കുന്നില്ല. നമ്മള് പറഞ്ഞുകൊടുക്കുന്നത് - ജ്ഞാനം സദ്ഗതിമാര്ഗ്ഗമാണ്
എന്നാണ്, ഒരു സദ്ഗുരുവാണ് അക്കരെയെത്തിക്കുന്നത്. ഇങ്ങനെയുള്ള മുഖ്യമുഖ്യ
പോയിന്റുകള് എടുത്ത് മനസ്സിലാക്കിക്കൊടുക്കൂ. ഈ മുഴുവന് ജ്ഞാനവും ബാബക്കല്ലാതെ
ആര്ക്കും നല്കാന് സാധിക്കില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പൂജാരിയില് നിന്നും പൂജ്യരായി മാറുന്നതിനുവേണ്ടി സമ്പൂര്ണ്ണ നിര്വികാരിയായി
മാറണം. ജ്ഞാനവാനായി മാറി തന്നെ പരിവര്ത്തനം ചെയ്യണം. അല്പകാലത്തെ സുഖത്തിന്റെ
പുറകെ പോകരുത്.
2) ബാബയേയും, ദാദയേയും
ഓര്മ്മിക്കണം. ബ്രഹ്മാബാബയില്ലാതെ ശിവബാബയെ ഓര്മ്മിക്കാന് സാധിക്കില്ല.
ഭക്തിയില് മുകളില് ഓര്മ്മിച്ചു, ഇപ്പോള് ബ്രഹ്മാവിന്റെ ശരീരത്തിലേക്ക്
വന്നിരിക്കുകയാണ് അതുകൊണ്ട് രണ്ടുപേരും ഓര്മ്മവരണം.
വരദാനം :-
ഓരോ
കര്മ്മത്തിലും വിജയിയാകും എന്ന ഉറച്ച നിശ്ചയവും,ലഹരിയും ഉള്ള അധികാരി ആത്മാവായി
ഭവിക്കട്ടെ.
വിജയം നമ്മുടെ
ജന്മസിദ്ധാധികാരമാണ്-ഈ സ്മൃതിയില് സദാ പറന്നുയരൂ.എന്തുതന്നെ വന്നാലും ഞാന് സദാ
വിജയിയാണ് എന്ന കാര്യം ഓര്മ്മ വെക്കണം.എന്തുതന്നെ സംഭവിച്ചാലും ഈ നിശ്ചയം
ഉറച്ചതായിരിക്കണം.ലഹരിയുടെ ആധാരം നിശ്ചയമാണ്.നിശ്ചയം കുറവാകുമ്പോള് ലഹരിയും
കുറയുന്നു.ഇതിനാലാണ് നിശ്ചയബുദ്ധി വിജയി എന്ന് പറയുന്നത്.ചിലപ്പോള് മാത്രം
നിശ്ചയമുള്ളവരായി മാറരുത്.അവിനാശിയായ അച്ഛന്റെ അവിനാശി പ്രാപ്തികളുടെ
അധികാരിയായി മാറൂ.ഓരോ കര്മ്മത്തിലും വിജയത്തിന്റെ നിശ്ചയവും ലഹരിയും ഉണ്ടാകട്ടെ.
സ്ലോഗന് :-
ബാബയുടെ
കുടക്കീഴില് ഇരിക്കുകയാണെങ്കില് ഒരു വിഘ്നവും നിലനില്ക്കുകയില്ല.