മധുരമായ കുട്ടികളേ-
നിങ്ങള്ക്ക് ബാബയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന അദ്വൈത മതത്തിലൂടെ നടന്ന് കലിയുഗീ
മനുഷ്യരെ, സത്യയുഗീ ദേവതയാക്കുവാനുള്ള ശ്രേഷ്ഠ കര്ത്തവ്യം ചെയ്യണം.
ചോദ്യം :-
എല്ലാ മനുഷ്യരും ദുഖിതരായി മാറുന്നതെന്തുകൊണ്ടാണ്, അതിന്റെ മുഖ്യ കാരണമെന്താണ്?
ഉത്തരം :-
രാവണന്
എല്ലാവര്ക്കും ശാപം നല്കിയിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവരും ദുഖിതരായി
മാറിയിരിക്കുന്നത്. ബാബ സമ്പത്ത് നല്കി, രാവണന് ശാപം നല്കി - ഇത് പോലും
ലോകത്തിന് അറിയുകയില്ല. ബാബ സമ്പത്ത് നല്കിയപ്പോഴാണ് ഭാരതവാസികള് ഇത്രയും
സുഖിയായ സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിയത്, പൂജ്യരായത്.
ശപിക്കപ്പെടുന്നതിലൂടെ പൂജാരിയായി മാറുന്നു.
ഓംശാന്തി.
കുട്ടികള് ഇവിടെ മധുബനില് ബാപ്ദാദയുടെ അടുത്ത് വന്നിരിക്കുകയാണ്. ഹാളില്
വരുമ്പോള്, ആദ്യം സഹോദരി-സഹോദരന്മാര് ഇരിക്കുന്നത് കാണുന്നു പിന്നീട് ബാപ്ദാദ
വരുന്നത് കാണുമ്പോള് ബാബയുടെ ഓര്മ്മ വരുന്നു. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ
കുട്ടികളാണ്, ബ്രാഹ്മണനും ബ്രാഹ്മണിയും. ആ ബ്രാഹ്മണര്ക്കാണെങ്കില് ബ്രഹ്മാബാബയെ
അറിയുകപോലുമില്ല. നിങ്ങള് കുട്ടികള്ക്കറിയാം - ബാബ എപ്പോഴാണോ വരുന്നത് അപ്പോള്
തീര്ച്ചയായും ബ്രഹ്മാ-വിഷ്ണു-ശങ്കരനും വേണം. പറയാറുമുണ്ട് ത്രിമൂര്ത്തി ശിവ
ഭഗവാനുവാച. ഇപ്പോള് മൂന്ന് പേരിലൂടെയും സംസാരിക്കുകയില്ലല്ലോ. ഈ കാര്യങ്ങളെല്ലാം
നല്ല രീതിയില് ബുദ്ധിയില് ധാരണ ചെയ്യണം. പരിധിയില്ലാത്ത ബാബയില് നിന്നും
തീര്ച്ചയായും സമ്പത്ത് ലഭിക്കുന്നു, അതുകൊണ്ട് എല്ലാ ഭക്തരും ഭഗവാനില് നിന്നും
എന്താണ് ആഗ്രഹിക്കുന്നത്? ജീവന് മുക്തി. ഇപ്പോള് ജീവന് ബന്ധനമാണ്. എല്ലാവരും
ബാബയെ ഓര്മ്മിക്കുകയാണ് ,വന്ന് ഈ ബന്ധനത്തില് നിന്ന് മുക്തമാക്കൂ... ഇപ്പോള്
ബാബ വന്നു കഴിഞ്ഞുവെന്ന് നിങ്ങള് കുട്ടികള്ക്ക് തന്നെയാണ് അറിയുന്നത്. കല്പ
കല്പം ബാബ വരുന്നു. വിളിക്കാറുമുണ്ട് - നീ തന്നെയാണ് മാതാവും പിതാവും .........
പക്ഷെ ഇതിന്റെ അര്ത്ഥമൊന്നും ആരും മനസ്സിലാക്കുന്നില്ല. നിരാകാരനായ
ബാബയെക്കുറിച്ച് മനസ്സിലാക്കുന്നു. പാടുന്നുണ്ട് പക്ഷേ ഒന്നും ലഭിക്കുന്നില്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു പിന്നീട്
കല്പത്തിന് ശേഷം ലഭിക്കും. ബാബ പകുതി കല്പത്തേക്ക് വന്ന് സമ്പത്ത് നല്കുന്നു,
പിന്നീട് രാവണന് വന്ന് ശാപം നല്കുന്നുവെന്നും കുട്ടികള്ക്കറിയാം. നമ്മള്
എല്ലാവരും ശപിക്കപ്പെട്ടവരാണെന്നതും ലോകത്തിലുള്ളവര് അറിയുന്നില്ല. രാവണന്റെ
ശാപം നേടിയിരിക്കുകയാണ് അതുകൊണ്ട് എല്ലാവരും ദുഖിതരാണ്. ഭാരതവാസികള്
സുഖികളായിരുന്നു. ഇന്നലെ ഭാരതത്തില് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു.
ദേവതകളുടെ മുന്നില് തല കുനിക്കുന്നു, പൂജ ചെയ്യുന്നു പക്ഷെ ,സത്യയുഗം
എപ്പോഴായിരുന്നു, എന്നത് ആര്ക്കും അറിയുകയില്ല. ഇപ്പോള് നോക്കൂ ലക്ഷക്കണക്കിന്
വര്ഷത്തിന്റെ ആയുസ്സ് കേവലം സത്യയുഗത്തിന് മാത്രം കാണിച്ചിരിക്കുന്നു, പിന്നെ
ത്രേതായുഗത്തില്, ദ്വാപര-കലിയുഗത്തില്, ആ കണക്കനുസരിച്ച് എത്രയധികം
മനുഷ്യരുണ്ടാകും, കേവലം സത്യയുഗത്തില്ത്തന്നെ ഒരുപാട് മനുഷ്യരുണ്ടാകും. ഒരു
മനുഷ്യന്റെ പോലും ബുദ്ധിയിലും ഇരിക്കുന്നില്ല. ബാബയിരുന്ന്
മനസ്സിലാക്കിത്തരുന്നു, നോക്കൂ ,33 കോടി ദേവതകള് ഉണ്ടാകുമെന്ന് പാടുന്നുമുണ്ട്.
അതൊരിക്കലും ലക്ഷക്കണക്കിന് വര്ഷം മുമ്പുണ്ടാകുക സാധ്യമല്ല. അതിനാല് ഇതും
മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടി വരും.
ബാബ നമ്മെ സ്വച്ഛ ബുദ്ധിയുള്ളവരാക്കി മാറ്റുന്നുവെന്ന് നിങ്ങളിപ്പോള്
മനസ്സിലാക്കി. രാവണന് മ്ലേച്ഛ ബുദ്ധിയുള്ളവരാക്കി മാറ്റുന്നു. മുഖ്യമായ
കാര്യമിതാണ്, സത്യയുഗത്തില് പവിത്രമാണ്, ഇവിടെ അപവിത്രമാണ്. ഇതും ആര്ക്കും
അറിയുകയില്ല, രാമരാജ്യം എപ്പോള് മുതല് എപ്പോള് വരെയാണ്? രാവണ രാജ്യം എപ്പോള്
മുതല് എപ്പോള് വരെ ഉണ്ടാകുന്നു? മനസ്സിലാക്കുന്നു, ഇവിടെത്തന്നെയാണ് രാമരാജ്യവും,
രാവണരാജ്യവും. അനേക മത മതാന്തരങ്ങളാണല്ലോ. എത്ര മനുഷ്യരുണ്ടോ, അത്രയും
അഭിപ്രായങ്ങളും. ഇപ്പോള് ഇവിടെ നിങ്ങള് കുട്ടികള്ക്ക് ഒരു അദ്വൈത മതം
ലഭിച്ചിരിക്കുന്നു അത് ബാബ തന്നെയാണ് നല്കുന്നത്. നിങ്ങളിപ്പോള് ബ്രഹ്മാവിലൂടെ
ദേവതയായി മാറിക്കൊണ്ടിരിക്കുന്നു. ദേവതകളുടെ മഹിമ പാടപ്പെടുന്നുണ്ട്-സര്വ്വ
ഗുണസമ്പന്നന്, 16 കലാ സമ്പൂര്ണ്ണന് ...... എങ്കിലും അവരും മനുഷ്യരാണ്, എന്താ
മനുഷ്യരുടെ മഹിമ പാടുമോ? തീര്ച്ചയായും വ്യത്യാസമുണ്ടാകുമല്ലോ. ഇപ്പോള് നിങ്ങള്
കുട്ടികളും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മനുഷ്യനെ ദേവതയാക്കി
മാറ്റുന്നതിനുള്ള കര്ത്തവ്യം പഠിക്കുന്നു. കലിയുഗീ മനുഷ്യരെ നിങ്ങള് സത്യയുഗീ
ദേവതയാക്കുന്നു അഥവാ ശാന്തിധാമത്തിന്റെയും, ബ്രഹ്മാണ്ഢത്തിന്റെയും,
വിശ്വത്തിന്റെയും അധികാരിയാക്കി മാറ്റുന്നു, ഇതാണെങ്കില് ശാന്തിധാമല്ലല്ലോ.
ഇവിടെയാണെങ്കില് തീര്ച്ചയായും കര്മ്മം ചെയ്യേണ്ടതുണ്ട്. അത് സ്വീറ്റ് സൈലന്സ്
ഹോമാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു, നമ്മള് ആത്മാക്കള് സ്വീറ്റ് ഹോമിന്റെ,
ബ്രഹ്മാണ്ഢത്തിന്റെ അധികാരികളാണ്. അവിടെ സുഖ-ദുഖത്തില് നിന്നും
വേറിട്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തില് വിശ്വത്തിന്റെ അധികാരിയാകുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള് യോഗ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്യം
കൃത്യമായി മുന്നില് നില്ക്കുന്നുണ്ട്. നിങ്ങള് കുട്ടികള് യോഗബലമുള്ളവരാണ്. അവര്
ബാഹുബലമുള്ളവരാണ്. നിങ്ങളും യുദ്ധമൈതാനത്തിലാണ്, പക്ഷെ നിങ്ങള് ഡബിള് അഹിംസകരാണ്.
അവര് ഹിംസകരാണ്. ഹിംസയെന്ന് കാമത്തെയാണ് പറയുന്നത്. സന്യാസിമാരും ഇത്
ഹിംസയാണെന്ന് മനസ്സിലാക്കുന്നു.അതുകൊണ്ട് പവിത്രമായി മാറുന്നു. പക്ഷെ
നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും ബാബയോട് പ്രീതിയില്ല. പ്രിയതമന്-പ്രിയതമയുടെ
പ്രീതിയുണ്ടല്ലോ. ആ പ്രിയതമനും പ്രിയതമയുമാണെങ്കില് ഒരു ജന്മത്തേയ്ക്കാണ്
പാടപ്പെടുന്നത്. നിങ്ങളെല്ലാവരും പ്രിയതമനായ എന്റെ പ്രിയതമകളാണ്.
ഭക്തിമാര്ഗ്ഗത്തില് ഒരേയൊരു പ്രിയതമനായ എന്നെ ഓര്മ്മിച്ചു വന്നു. ഇപ്പോള് ഞാന്
പറയുന്നു, ഈ അന്തിമ ജന്മം കേവലം പവിത്രമായി മാറുകയും യഥാര്ത്ഥ രീതിയില്
ഓര്മ്മിക്കുകയുമാണെങ്കില് പിന്നീട് ഓര്മ്മിക്കുന്നതില് നിന്ന് നിങ്ങള് മുക്തമാകും.
സത്യയുഗത്തില് ഓര്മ്മിക്കേണ്ടതിന്റെ ആവശ്യം തന്നെയുണ്ടായിരിക്കില്ല. ദുഖത്തില്
എല്ലാവരും ഓര്മ്മിക്കുന്നു. ഇത് നരകമാണ്. ഇതിനെ സ്വര്ഗ്ഗമെന്ന് പറയുകയില്ലല്ലോ.
വലിയ ധനവാനായിരിക്കുന്നവര് ഇത് തന്നെയാണ് തങ്ങളുടെ സ്വര്ഗ്ഗമെന്ന്
മനസ്സിലാക്കുന്നു. വിമാനം മുതലായ എല്ലാ വൈഭവങ്ങളുമുണ്ട്, എത്ര
അന്ധവിശ്വാസത്തിലാണിരിക്കുന്നത്. പാടുന്നുമുണ്ട് നീ തന്നെയാണ് മാതാവും പിതാവും
...... പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. ധാരാളം സുഖം ലഭിച്ചത് ആരില് നിന്നാണ്
- ഇത് ആരും അറിയുന്നില്ല. പറയുന്നത് ആത്മാവാണല്ലോ. നമുക്ക് ധാരാളം സുഖം
ലഭിക്കുന്നുവെന്ന് നിങ്ങള് ആത്മാക്കള് മനസ്സിലാക്കുന്നു. അതിന്റെ പേര് തന്നെ
സ്വര്ഗ്ഗം, സുഖധാമം എന്നാണ്. സ്വര്ഗ്ഗം എല്ലാവര്ക്കും വളരെ മധുരമായും
അനുഭവപ്പെടുന്നു. സ്വര്ഗ്ഗത്തില് വജ്രങ്ങളുടെയും, രത്നങ്ങളുടെയും എത്ര
കൊട്ടാരങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങളിപ്പോള് അറിയുന്നു. ഭക്തിമാര്ഗ്ഗത്തിലും
അളവറ്റ ധനമുണ്ടായിരുന്നു, അതുകൊണ്ടാണ് സോമനാഥക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്.
ഓരോ ഓരോ ചിത്രവും ലക്ഷങ്ങള് വിലയുള്ളതായിരുന്നു. അതെല്ലാം എവിടെപ്പോയി? എത്രയാണ്
മോഷ്ടിച്ചുകൊണ്ടു പോയത്!..... ഇത്രയും അളവറ്റ ധനമുണ്ടായിരുന്നു. ഇപ്പോള് നിങ്ങള്
കുട്ടികളുടെ ബുദ്ധിയിലുണ്ട് ,നമ്മള് ബാബയിലൂടെ വീണ്ടും സ്വര്ഗ്ഗത്തിന്റെ
അധികാരിയാവുകയാണ്. നമ്മുടെ കൊട്ടാരം സ്വര്ണ്ണത്തിന്റേതായിരിക്കും. വാതിലുകളില്
പോലും വജ്രം പതിച്ചിട്ടുണ്ടായിരിക്കും. ജൈനന്മാരുടെ ക്ഷേത്രങ്ങള് പോലും അങ്ങിനെ
ഉണ്ടാക്കപ്പെട്ടതാണ്. മുമ്പ് ഉണ്ടായിരുന്ന വജ്രം മുതലായവയൊന്നും തന്നെ
ഇപ്പോഴില്ലല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം, നമ്മള് ബാബയില് നിന്നും
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ശിവബാബ വരുന്നത് തന്നെ
ഭാരതത്തിലാണ്. ഭാരതത്തിനും ശിവഭഗവാനില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത്
ലഭിക്കുന്നു. ക്രിസ്റ്റ്യന്സും പറയുന്നു ക്രിസ്തുവിന് 3000 വര്ഷം മുമ്പ് ഭാരതം
സ്വര്ഗ്ഗമായിരുന്നു. രാജ്യം ഭരിച്ചിരുന്നതാരാണ്? ഇത് ആര്ക്കും അറിയുകയില്ല.
ബാക്കി ഈ ഭാരതം വളരെ പഴയതാണെന്ന് മനസ്സിലാക്കുന്നു. അപ്പോള് സ്വര്ഗ്ഗമായിരുന്നത്
ഇത് തന്നെയല്ലേ. ബാബയെ ഹെവന്ലി ഗോഡ് ഫാദര് അഥവാ സ്വര്ഗ്ഗം സ്ഥാപിക്കുന്ന അച്ഛന്
എന്ന് പറയുകയും ചെയ്യുന്നു. തീര്ച്ചയായും അച്ഛന് വന്നുകഴിയുമ്പോള് നിങ്ങള്
സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും
സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നു പിന്നീട് അരക്കല്പത്തിനുശേഷം രാവണ രാജ്യം
ആരംഭിക്കുന്നു. ലക്ഷക്കണക്കിന് വര്ഷത്തിന്റെ കാര്യങ്ങള് ബുദ്ധിയില് നിന്നും
പുറത്ത് പോകുന്ന തരത്തില് ചിത്രങ്ങളില് അത്രക്ക് വ്യക്തമായി കാണിക്കൂ.
ലക്ഷ്മീനാരായണന് ഒന്നു മാത്രമല്ല, ഇവരുടെ രാജവംശവും ഉണ്ടാകുമല്ലോ, പിന്നീട്
അവരുടെ കുട്ടികള് രാജാവായി മാറും. അനേകം രാജാക്കന്മാര് ഉണ്ടാകുമല്ലോ. മുഴുവന്
മാലയും ഉണ്ടാക്കപ്പെട്ടതാണ്. മാലയേയും സ്മരിക്കുന്നുണ്ടല്ലോ. ആരാണോ ബാബയുടെ
സഹായിയായി മാറി സര്വ്വീസ് ചെയ്യുന്നത് അവരുടെ മാലയാണ് ഉണ്ടാക്കുന്നത്. ആരാണോ
മുഴുവന് ചക്രത്തിലും വന്ന്, പൂജ്യനും പൂജാരിയുമാകുന്നത് അവരുടെ
ഓര്മ്മചിഹ്നമാണിത്. നിങ്ങള് പൂജ്യനില് നിന്നും പൂജാരിയായി മാറുമ്പോള് പിന്നീട്
നിങ്ങളുടെ മാലയെ ഇരുന്ന് പൂജിക്കുന്നു. ആദ്യം മാലയില് കൈ വെച്ച് പിന്നെ ശിരസ്സ്
നമിക്കും. പിന്നീട് മാല കറക്കാന് തുടങ്ങുന്നു. നിങ്ങളും മുഴുവന് ചക്രവും
കറങ്ങുന്നു അതിനു ശേഷം ശിവബാബയില് നിന്നും സമ്പത്ത് നേടുന്നു. ഈ രഹസ്യം നിങ്ങള്
തന്നെയാണ് അറിയുന്നത്. മനുഷ്യരാണെങ്കില് പലരും പലരുടെയും പേരില് മാല കറക്കുന്നു.
ഒന്നും തന്നെ അറിയുകയുമില്ല. ഇപ്പോള് നിങ്ങള്ക്ക് മാലയുടെ മുഴുവന് ജ്ഞാനവുമുണ്ട്,
വേറെ ആര്ക്കും ഈ ജ്ഞാനമില്ല. ഇത് ആരുടെ മാലയാണ് കറക്കുന്നതെന്ന് ക്രിസ്റ്റ്യന്സ്
മനസ്സിലാക്കുന്നില്ല. ആരാണോ ബാബയുടെ സഹായിയായി മാറി സര്വ്വീസ് ചെയ്യുന്നത്
അവരുടെതാണ് ഈ മാല. ഈ സമയം എല്ലാവരും പതിതമാണ്, ആരാണോ പാവനമായിരുന്നത് അവര്
എല്ലാവരും ഇവിടെ വന്ന് വന്ന് ഇപ്പോള് പതിതമായി മാറിയിരിക്കുന്നു, പിന്നീട്
നമ്പര്ക്രമമായി എല്ലാവരും പോകും. നമ്പര്ക്രമമായി വരുന്നു, നമ്പര്ക്രമമായി
പോകുന്നു. വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇത് വൃക്ഷമാണ്. ശാഖകളും
ഉപശാഖകളും, മഠങ്ങളും ആശ്രമങ്ങളുമാണ്. ഇപ്പോള് ഈ മുഴുവന് വൃക്ഷവും
നശിക്കാനുള്ളതാണ്, പിന്നീട് നിങ്ങളുടെ ഫൗണ്ടേഷന് സ്ഥാപിക്കും. നിങ്ങളാണ് ഈ
വൃക്ഷത്തിന്റെ ഫൗണ്ടേഷന്. അതില് സൂര്യവംശിയും ചന്ദ്രവംശിയും രണ്ടുമുണ്ട്.
സത്യ-ത്രേതായുഗത്തില് ആരാണോ രാജ്യം ഭരിച്ചിരുന്നത്, അവരുടെ ധര്മ്മം ഇപ്പോഴില്ല,
കേവലം ചിത്രമുണ്ട്. ആരുടെ ചിത്രമാണോ ഉള്ളത് അവരുടെ ജീവചരിത്രം അറിയണമല്ലോ.
പറയുന്നു ഈ വസ്തു ലക്ഷം വര്ഷം പഴക്കമുള്ളതാണ്. ഇപ്പോള് വാസ്തവത്തില് പഴയതിലും
പഴയത് ആദി സനാതന ദേവീ ദേവതാധര്മ്മമാണ്. അതിനും മുന്പ് യാതൊരു വസ്തുവും ഉണ്ടാവുക
സാധ്യമല്ല. ബാക്കി എല്ലാം 2500 വര്ഷം പഴക്കമുള്ള വസ്തുക്കളായിരിക്കും, താഴെ
നിന്ന് കുഴിച്ചെടുക്കുകയാണല്ലോ. ഭക്തിമാര്ഗ്ഗത്തില് പൂജ ചെയ്യുന്ന ആ പഴയ ചിത്രം
മണ്ണില് നിന്നും പുറത്തെടുത്തതാണ,് കാരണം ഭൂമികുലുക്കത്തില് ക്ഷേത്രങ്ങള്
മുതലായവയെല്ലാം തകര്ന്നു പോയിരുന്നു പിന്നീട് പുതിയത് ഉണ്ടാക്കുന്നു.
വജ്രങ്ങളുടെയും, സ്വര്ണ്ണത്തിന്റെയും ഖനികളും ഇപ്പോള് കാലിയായിക്കഴിഞ്ഞു, അത്
വീണ്ടും അവിടെ നിറയും. ഈ എല്ലാ കാര്യങ്ങളും നിങ്ങളുടെ ബുദ്ധിയിലുണ്ടല്ലോ. ബാബ
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിത്തരുന്നു. സത്യയുഗത്തില്
വളരെക്കുറച്ച് മനുഷ്യരേ ഉണ്ടായിരിക്കുകയുള്ളൂ പിന്നീട് വൃദ്ധി ഉണ്ടാകുന്നു.
എല്ലാ ആത്മാക്കളും പരംധാമത്തില് നിന്ന് വന്നു കൊണ്ടിരിക്കുന്നു. വന്ന് വന്ന്
വൃക്ഷം വലുതാകുന്നു. പിന്നീട് എപ്പോഴാണോ വൃക്ഷം ജീര്ണ്ണിച്ച അവസ്ഥ
പ്രാപിക്കുന്നത് അപ്പോള് രാമനും പോയി രാവണനും പോയി എന്ന് പറയുന്നു, അവരുടേത്
വലിയ പരിവാരമാണ്. അനേക ധര്മ്മമുണ്ടല്ലോ. നമ്മുടെ പരിവാരം എത്ര ചെറുതാണ്. ഇത്
കേവലം ബ്രാഹ്മണരുടെ മാത്രം പരിവാരമാണ്. എത്രയധികം ധര്മ്മങ്ങളാണ്, ജനസംഖ്യ
മാറുമല്ലോ. അതെല്ലാം രാവണ സമ്പ്രദായമാണ്. ബാക്കി കുറച്ച് അവശേഷിക്കും. രാവണ
സമ്പ്രദായം പിന്നീട് സ്വര്ഗ്ഗത്തില് വരില്ല, എല്ലാവരും മുക്തിധാമത്തിലിരിക്കും.
ബാക്കി നിങ്ങള് ആരാണോ പഠിക്കുന്നത് അവര് നമ്പര്ക്രമമായി സ്വര്ഗ്ഗത്തില് വരും.
ആ നിരാകാരി വൃക്ഷം എങ്ങിനെയാണെന്ന് ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കി, ഇത്
മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. പഠിപ്പില്
ശ്രദ്ധിച്ചില്ലായെങ്കില് പരീക്ഷയില് തോറ്റുപോകും. പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് സന്തോഷവും ഉണ്ടാവും. അഥവാ വികാരത്തില് വീണാല്
പിന്നെ ബാക്കി ഇതെല്ലാം മറന്നു പോകും. ആത്മാവ് എപ്പോഴാണോ പവിത്ര
സ്വര്ണ്ണമാകുന്നത് അപ്പോള് അതില് നല്ല രീതിയില് ധാരണ ഉണ്ടാകും.
സ്വര്ണ്ണപ്പാത്രമുണ്ടാക്കുന്നത് പവിത്രമായ സ്വര്ണ്ണത്തിലാണ് . അഥവാ ആരെങ്കിലും
പതിതമാവുകയാണെങ്കില് ജ്ഞാനം കേള്പ്പിക്കുവാന് സാധിക്കുകയില്ല. ഇപ്പോള് നിങ്ങള്
മുന്നിലിരിക്കുകയാണ്, ഗോഡ്ഫാദര് ശിവബാബ നമ്മള് ആത്മാക്കളെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. നമ്മള് ആത്മാക്കള് ഈ അവയവങ്ങളിലൂടെ
കേട്ടുകൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്ന ആള് ബാബയാണ്, ഇങ്ങനെയൊരു പാഠശാല
മുഴുവന് ലോകത്തിലും എവിടെയാണുണ്ടാവുക. ബാബ ഗോഡ്ഫാദറാണ്, ടീച്ചറുമാണ്,
സദ്ഗുരുവുമാണ്, എല്ലാവരെയും തിരിച്ച് കൊണ്ടുപോവുകയും ചെയ്യും. ഇപ്പോള് നിങ്ങള്
ബാബയുടെ സന്മുഖത്തിരിക്കുകയാണ്. സന്മുഖത്തിരുന്ന് മുരളി കേള്ക്കുന്നതില് എത്ര
വ്യത്യാസമാണ്. ഈ ടേപ്പ് റിക്കോര്ഡര് വന്നതോടെ എല്ലാവരുടെ അടുത്തും ഒരേ ദിവസം
എത്തിച്ചേരും. കുട്ടികളുടെ സുഖത്തിന് വേണ്ടിയാണ് ബാബ ഇങ്ങനെയുള്ള വസ്തുക്കളെല്ലാം
ഉണ്ടാക്കിക്കുന്നത്. അത്ര വലിയ കാര്യമൊന്നുമല്ലല്ലോ. ഇത് കറുത്ത
ചക്രവര്ത്തിയാണല്ലോ. ആദ്യം വെളുത്തതായിരുന്നു, ഇപ്പോള് കറുത്തതായി
മാറിയിരിക്കുന്നു അതിനാലാണ് ശ്യാമ സുന്ദരന് എന്ന് പറയുന്നത്. നിങ്ങള്ക്കറിയാം
നമ്മള് സുന്ദരനായിരുന്നു, ഇപ്പോള് ശ്യാമനായിരിക്കുന്നു വീണ്ടും സുന്ദരമാകും.
എന്തുകൊണ്ടാണ് കേവലം ഒരാള് മാത്രമായത്? ഒരാളെ മാത്രം സര്പ്പം കടിക്കുമോ?
മായയെയാണല്ലോ സര്പ്പമെന്ന് പറയുന്നത്. വികാരത്തില് പോകുന്നത് കൊണ്ട് കറുത്തതായി
മാറുന്നു. വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പരിധിയില്ലാത്ത ബാബ പറയുന്നു
ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും ഈ അന്തിമ ജന്മം എനിക്കുവേണ്ടി പവിത്രമാകൂ.
കുട്ടികളോട് ഈ ഭിക്ഷ യാചിക്കുകയാണ്. താമരപ്പൂവിന് സമാനം പവിത്രമാകൂ, എന്നെ
ഓര്മ്മിക്കുകയാണെങ്കില് ഈ അന്തിമ ജന്മത്തിലും പവിത്രമാകും
ഓര്മ്മയിലിരിക്കുന്നതുകൊണ്ട് മുന്ജന്മങ്ങളിലെ വികര്മ്മവും വിനാശമാകും. ഇത്
യോഗാഗ്നിയാണ്, ഇതിലൂടെ ജന്മ-ജന്മാന്തരത്തിലെ പാപം ഭസ്മമാകുന്നു. സതോപ്രധാനത്തില്
നിന്നും സതോ, രജോ, തമോയില് വരുന്നത് കൊണ്ട് കല കുറഞ്ഞുപോകുന്നു. അഴുക്ക്
പിടിക്കുന്നു. ഇപ്പോള് ബാബ പറയുന്നു കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ബാക്കി
വെള്ളത്തിന്റെ നദികളിലെല്ലാം സ്നാനം ചെയ്യുന്നതുകൊണ്ട് പാവനമാകുന്നില്ല. വെള്ളവും
തത്വമാണല്ലോ. 5 തത്വമെന്ന് പറയപ്പെടുന്നു. ഈ നദികള്ക്കെങ്ങനെ പതിത പാവനിയാകാന്
സാധിക്കും. നദികളെല്ലാം സാഗരത്തില് നിന്ന് പുറപ്പെടുന്നതാണ്. ആദ്യം സാഗരം
പതിതപാവനനായിരിക്കണമല്ലോ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വിജയമാലയില് വരുന്നതിനുവേണ്ടി ബാബയുടെ സഹായിയായി മാറി സര്വ്വീസ് ചെയ്യണം. ഒരു
പ്രിയതമനുമായി സത്യമായ പ്രീതി വെയ്ക്കണം. ഒന്നിനെ മാത്രം ഓര്മ്മിക്കണം.
2. തന്റെ കൃത്യമായ
ലക്ഷ്യത്തെ മുന്നില് വെച്ച് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ഡബിള് അഹിംസകരായി
മാറി മനുഷ്യനെ ദേവതയാക്കുന്നതിനുള്ള ശ്രേഷ്ഠ കര്ത്തവ്യം ചെയ്തുകൊണ്ടിരിക്കണം.
വരദാനം :-
വിജയിയായി
മാറുന്നതിന്റെ ലഹരിയിലൂടെ സദാ ഹര്ഷിതരായി
ഇരുന്നുകൊണ്ട്,സര്വ്വആകര്ഷണങ്ങളില്നിന്നും മുക്തരാകുന്നവരായി ഭവിക്കട്ടെ.
വിജയീരത്നങ്ങളുടെ
ഓര്മ്മചിഹ്നമായാണ് ബാബയുടെ കഴുത്തിലെ മാലക്ക് ഇപ്പോഴും പൂജ ലഭിക്കുന്നത്.അതിനാല്
സദാ ഈ ലഹരിയുണ്ടാകണം,നമ്മള് ബാബയുടെ കഴുത്തിലെ മാലയാണ്,നമ്മള് വിശ്വത്തിന്റെ
അധികാരിയുടെ മക്കളാണ്...നമുക്കെന്താണോ ലഭിച്ചത് അത് മറ്റാര്ക്കും ലഭിക്കുകയില്ല....ഈ
ലഹരിയും, സന്തോഷവും സ്ഥായിയായി നില്ക്കുകയാണെങ്കില് ഏത് പ്രകാരത്തിലുമുള്ള
ആകര്ഷണങ്ങളില് നിന്നും ഉപരിയായി നില്ക്കാനാവും.ആരാണോ സദാ വിജയികള്,അവര് സദാ
ഹര്ഷിതരായിരിക്കുകയും,ഒരേയൊരു ബാബയുടെ ഓര്മ്മയില് മാത്രം ആകര്ഷിതതരായി
ഇരിക്കുകയും ചെയ്യും.
സ്ലോഗന് :-
ഒരേയൊരു
ബാബയുടെ ഓര്മ്മയില് മുഴുകുക എന്നാല് ഏകാന്തവാസിയാകുക എന്നാണര്ത്ഥം.
അവ്യക്ത സൂചന-സമയത്തെ
സമീപത്തേക്ക് കൊണ്ടുവരണം,ആത്മാക്കള്ക്ക് മുക്തി നല്കണം- ഇപ്പോള്എല്ലാവരും
ചേര്ന്ന് പരസ്പരം ധൈര്യത്തോടെ ഈ സങ്കല്പങ്ങള് എടുക്കണം,സങ്കല്പിക്കുന്ന
കാര്യങ്ങളുടെ സ്മൃതിസ്വരൂപമായി മാറുമ്പോള് മാത്രമേ ഇത്
സാധ്യമാവുകയുള്ളൂ.എവിടെയാണോ ഐക്യവും,ദൃഢതയുമുള്ളത് അവിടെ
അസാധ്യമായതുപോലും,സാധ്യമായി മാറുകതന്നെ ചെയ്യും.