10.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഈശ്വരൻ നിങ്ങളുടെ കൂട്ടുകാരനാണ്, രാവണൻ ശത്രുവും. അതിനാൽ നിങ്ങൾ ഈശ്വരനെ സ്നേഹിക്കുകയും രാവണനെ കത്തിക്കുകയും ചെയ്യുന്നു.

ചോദ്യം :-
ഏതുകുട്ടികൾക്കാണ് അനേകരുടെ ആശിർവാദം സ്വതവേ ലഭിച്ചുകൊണ്ടിരിക്കുന്നത്?

ഉത്തരം :-
ഏതു കുട്ടികളാണോ ഓർമ്മയിൽ ഇരുന്ന് സ്വയം പവിത്രമായിരിക്കുകയും മറ്റുള്ളവരെയും തനിക്കുസമാനമാക്കുകയും ചെയ്യുന്നത്, അവർക്ക് അനേകരുടെ ആശിർവാദം ലഭിച്ചുകൊണ്ടിരിക്കും, അവർ വളരെ ഉയർന്ന പദവി നേടുകയും ചെയ്യും. ബാബ നിങ്ങൾ കുട്ടികളെ ശ്രേഷ്ഠമാക്കി മാറ്റുന്നതിനുവേണ്ടി ഒരേ ഒരു ശ്രീമതമാണ് നൽകിയിരിക്കുന്നത്- കുട്ടികളെ, ഒരു ദേഹധാരിയേയും ഓർമ്മിക്കാതെ എന്നെ ഓർമ്മിക്കൂ.

ഗീതം :-
അവസാനം ആ ദിവസവും ഇന്ന് വന്നു......

ഓംശാന്തി.  
ഓംശാന്തിയുടെ അർത്ഥം ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. ഓം അർത്ഥം ഞാൻ ആത്മാവാണ്. ഇതെന്റെ ശരീരമാണ്. ആത്മാവിനെ കാണാൻ സാധിക്കുകയില്ല. നല്ലതും മോശവുമായ സംസ്ക്കാരം ആത്മാവിൽ തന്നെയാണുള്ളത്. മനസ്സും ബുദ്ധിയും ആത്മാവിൽ തന്നെയാണ് ഉള്ളത്. ബുദ്ധി ശരീരത്തിലല്ല. ആത്മാവാണ് മുഖ്യം. എന്റെയാണല്ലോ ശരീരം. ആത്മാവിനെ ആർക്കും കാണാൻ സാധിക്കുകയില്ല. ശരീരത്തെ കാണുന്നത് ആത്മാവാണ്. ശരീരത്തിന് ആത്മാവിനെ കാണാൻ സാധിക്കുകയില്ല. ആത്മാവ് പോയിക്കഴിഞ്ഞാൽ ശരീരം ജഢമായി മാറുന്നു. ആത്മാവിനെ കാണാൻ സാധിക്കുകയില്ല. ശരീരത്തെ കാണാൻ സാധിക്കുന്നതാണ്. അതേപോലെ ആത്മാവിന്റെ അച്ഛനാരാണോ അവരെയാണ് ഗോഡ്ഫാദർ എന്നു പറയുന്നത്. ബാബയേയും കാണാൻ സാധിക്കുകയില്ല. ബാബയെ മനസ്സിലാക്കാനും അറിയാനും സാധിക്കും. നമ്മൾ ആത്മാക്കളെല്ലാം സഹോദരങ്ങളാണ്. ശരീരത്തിലേക്ക് വരുമ്പോഴാണ് പറയുന്നത്, ഇത് സഹോദര സഹോദരങ്ങളാണ്. ഇത് സഹോദരീ സഹോദരനാണ്. ആത്മാക്കളെല്ലാം സഹോദര സഹോദരങ്ങളാണ്. ആത്മാക്കളുടെ ആച്ഛനാണ് പരമപിതാപരമാത്മാവ്. ഭൗതീക സഹോദരീ സഹോദരന്മാർക്ക് പരസ്പരം കാണാൻ സാധിക്കും. ആത്മാക്കളുടെ അച്ഛൻ ഒരാളാണ്. ബാബയെ കാണാൻ സാധിക്കുകയില്ല. അതിനാൽ ബാബ വന്നിരിക്കുകയാണ് പഴയലോകത്തെ പുതിയതാക്കി മാറ്റാൻ. പുതിയ ലോകം സത്യയുഗമായിരുന്നു. ഇപ്പോൾ പഴയ ലോകം കലിയുഗമാണ്. ഇപ്പോൾ അതിന് മാറണം. പഴയ ലോകം അവസാനിക്കുക തന്നെ വേണമല്ലോ. പഴയവീട് ഇല്ലാതാകുമ്പോൾ പുതിയവീട് ഉണ്ടാക്കുമല്ലോ. അതുപോലെ ഈ പഴയലോകത്തിനും അവസാനിക്കണം. സത്യയുഗത്തിനുശേഷം പിന്നീട് തേത്രാ, ദ്വാപരം, കലിയുഗം. പിന്നീട് സത്യയുഗത്തിനു തീർച്ചയായും വരണം. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കണം. ദേവിദേവതകളുടെ രാജ്യമാണ് സത്യയുഗത്തിൽ ഉള്ളത്. സൂര്യവംശി, ചന്ദ്രവംശി, ഇവരെ തന്നെയാണ് ലക്ഷ്മീനാരായണന്റെ കുലത്തിലുള്ളവർ, രാമന്റെയും സീതയുടെയും കുലത്തിലുള്ളവർ എന്നു പറയുന്നത്. ഇത് സഹജമാണല്ലോ. പിന്നീട് ദ്വാപര കലിയുഗത്തിൽ മറ്റുള്ള ധർമ്മങ്ങൾ വരുന്നുണ്ട്. പിന്നീട് ആരെല്ലാമാണോ പവിത്രദേവതകളായിരുന്നത് അവർ അപവിത്രമായിമാറി. ഇതിനെയാണ് രാവണരാജ്യമെന്ന് പറയുന്നത്. രാവണനെ വർഷാ വർഷം കത്തിച്ചുവരികയാണ്. എന്നാൽ രാവണൻ കത്തുകയേയില്ല. പിന്നെയും പിന്നെയും കത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് എല്ലാവരുടേയും വലിയ ശത്രു. അതിനാലാണ് രാവണനെ കത്തിക്കുന്ന ആചാരം ഉണ്ടാക്കിയിട്ടുള്ളത്. ഭാരതത്തിലെ ഒന്നാമത്തെ ശത്രു ആരാണ്? പിന്നീട് ഒന്നാമത്തെ മിത്രം- സദാ സുഖം നൽകുന്ന ആളാണ് അള്ളാഹു. അള്ളാഹുവിനെ മിത്രം എന്നാണല്ലോ പറയുന്നത്. ഇതിനെക്കുറിച്ച് ഒരു കഥയും ഉണ്ട്. അള്ളാഹുവാണ് കൂട്ടുകാരൻ. രാവണനാണ് ശത്രു. അള്ളാഹുവാണ് കൂട്ടുകാരനെങ്കിൽ ആ കൂട്ടുകാരനെ ആരും കത്തിക്കുകയില്ല. രാവണനാണ് ശത്രു. അതിനാലാണ് 10 തലയുള്ള രാവണനെ ഉണ്ടാക്കി വർഷം വർഷം കത്തിക്കുന്നത്. ഗാന്ധിജിയും പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക് രാമരാജ്യം വേണമെന്ന്. രാമരാജ്യത്തിൽ സുഖവും രാവണരാജ്യത്തിൽ ദുഃഖവുമാണുള്ളത്. ഇതിപ്പോൾ ആരാണ് മനസ്സിലാക്കി തരുന്നത്. പതിതപാവനനായ ബാബ. ശിവബാബ. ബ്രഹ്മാവാണ് ദാദ. ബാപ്ദാദയാണ്, ബാബ സദാ സത്യം തന്നെയാണ് പറയുന്നത്. പ്രജാപിതാ ബ്രഹ്മാവും എല്ലാവരുടേയുമാണല്ലോ. പ്രജാപിതാ ബ്രഹ്മാവിനെ ആദം എന്നും പറയാറുണ്ട്. ബ്രഹ്മാവിനെ മുതുമുത്തശ്ശൻ എന്നാണ് പറയുന്നത്. മനുഷ്യസൃഷ്ടിയിൽ പ്രജാപിതാവാണ് ഉള്ളത്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണർ രചിക്കപ്പെടുന്നത്. പിന്നീട് ബ്രാഹ്മണരിൽ നിന്നും ദേവതയായിമാറുന്നു. ദേവതകളാണ് പിന്നീട് വൈശ്യരും ശൂദ്രരുമായി മാറുന്നത്. ബ്രഹ്മാബാബയെയാണ് പറയുന്നത് പ്രജാപിതാ ബ്രഹ്മാവ്. മനുഷ്യസൃഷ്ടിയുടെ മുതിർന്നയാൾ. പ്രജാപിതാ ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ് ഉള്ളത്. ബാബ ബാബ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സാകാര ബാബയാണ്, ശിവബാബ നിരാകാരനായ ബാബയാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടിയെ രചിച്ചിരിക്കുകയാണ് എന്ന് പാടാറുണ്ട്. ഇത് നിങ്ങളുടെ പഴയ വസ്ത്രമാണ്. ഇതു തന്നെയാണ് പതിതലോകം, രാവണരാജ്യം. ഇപ്പോൾ രാവണന്റെ ആസുരീയ ലോകം അവസാനിക്കാൻ പോവുകയാണ്. ഇതിനുവേണ്ടിതന്നെയാണ് മഹാഭാരതയുദ്ധം. പിന്നീട് സത്യയുഗത്തിൽ ഈ രാവണനാകുന്ന ശത്രുവിനെ ഒരാളും കത്തിക്കുക തന്നെയില്ല. രാവണൻ ഉണ്ടാവുക തന്നെയില്ല. രാവണൻ തന്നെയാണ് ദുഃഖത്തിന്റെ ലോകം ഉണ്ടാക്കിയത്. ആർക്കാണോ ധാരാളം പൈസയുള്ളത്, വലിയ വലിയ കൊട്ടാരങ്ങളുള്ളത്, അവർ സ്വർഗത്തിൽ ആണ് എന്നല്ല.

ബാബ മനസ്സിലാക്കി തരികയാണ്, ആരുടെ കൈവശം കോടികൾ ഉണ്ടെങ്കിലും പക്ഷെ ഇതെല്ലാം തന്നെ മണ്ണിൽ ലയിച്ചുചേരാനുള്ളവയാണ്. പുതിയ ലോകത്തിൽ പിന്നീട് പുതിയ ഖനികൾ ഉണ്ടാകുന്നു. അതുപയോഗിച്ച് പുതിയ ലോകത്തിൽ കെട്ടിടങ്ങൾ മുതലായവ ഉണ്ടാക്കപ്പെടും. ഈ പഴയ ലോകത്തിന് ഇപ്പോൾ അവസാനിക്കണം. മനുഷ്യർ ഭക്തി ചെയ്യുന്നതു തന്നെ സദ്ഗതിയ്ക്കു വേണ്ടിയാണ്. ഞങ്ങളെ പാവനമാക്കി മാറ്റൂ, ഞങ്ങൾ വികാരികളായി മാറിയിരിക്കുകയാണ്. വികാരത്തെയാണ് പതിതം എന്നു പറയുന്നത്. സത്യയുഗത്തിൽ തന്നെയാണ് നിർവികാരി. സമ്പൂർണ്ണ നിർവ്വികാരി. സത്യയുഗത്തിൽ കുട്ടികൾ യോഗബലത്തിലൂടെയാണ് ജന്മമെടുക്കുന്നത്. വികാരം അവിടെ ഉണ്ടാകുന്നേയില്ല. ദേഹ അഭിമാനവും ഇല്ല. കാമക്രോധം മുതലായ 5 വികാരങ്ങളൊന്നും തന്നെയില്ല. അതിനാൽ അവിടെ ഒരിക്കലും രാവണനെ കത്തിക്കുന്നില്ല. ഇവിടെയാണ് രാവണരാജ്യം. ഇപ്പോൾ ബാബ പറയുകയാണ്, നിങ്ങൾ പവിത്രമായി മാറൂ. ഈ പതിതലോകം അവസാനിക്കുകയാണ്. ആരാണോ ശ്രീമതപ്രകാരം പവിത്രമായി മാറുന്നത്, അവരാണ് ബാബയുടെ മതപ്രകാരം നടന്ന് വിശ്വത്തിലെ ചക്രവർത്തി പദവിയുടെ സമ്പത്ത് നേടിയെടുക്കുന്നത്. ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നല്ലോ. ഇപ്പോൾ രാവണ രാജ്യമാണ്. ഇതിന് അവസാനിക്കണം. സത്യയുഗീ രാമരാജ്യത്തിന്റെ സ്ഥാപനയുണ്ടാകണം. സത്യയുഗത്തിൽ വളരെ കുറച്ചു മനുഷ്യരെ വസിക്കുകയുള്ളൂ. തലസ്ഥാനം ഡൽഹിയിൽ തന്നെയായിരിക്കും. അവിടെയാണ് ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നത്. ഡൽഹി സത്യയുഗത്തിൽ സ്വർഗമായിരുന്നു. ഡൽഹി തന്നെയാണ് രാജ്യസിംഹാസനമായിരുന്നത്. രാവണ രാജ്യത്തിലും ഡൽഹി തലസ്ഥാനമാണ്. രാമ രാജ്യത്തിലും ഡൽഹി തലസ്ഥാനം തന്നെയായിരിക്കും. പക്ഷെ രാമരാജ്യത്തിൽ വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരം ഉണ്ടായിരുന്നു. അളവില്ലാത്ത സുഖം ഉണ്ടായിരുന്നു. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾ വിശ്വത്തിലെ രാജ്യം നഷ്ടപ്പെടുത്തി. ഞാൻ നിങ്ങൾക്ക് വീണ്ടും നൽകുകയാണ്. നിങ്ങൾ എന്റെ മതപ്രകാരം നടക്കൂ, ശ്രേഷ്ഠമായി മാറണമെങ്കിൽ കേവലം എന്നെ മാത്രം ഓർമ്മിക്കൂ. ഒരു ദേഹധാരിയേയും ഓർമ്മിക്കാതിരിക്കൂ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ ഓർമ്മിക്കുകയാണെങ്കിൽ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായിമാറും. നിങ്ങൾ എന്റെ അടുത്തേക്കു വരും. എന്റെ കഴുത്തിലെ മാലയായിമാറി പിന്നീട് വിഷ്ണുവിന്റെ മാലയായിമാറും. മാലയിൽ മുകളിൽ ഞാനാണ്. പിന്നീടുള്ള രണ്ടു പേരാണ് ബ്രഹ്മാ സരസ്വതി. അവരാണ് സത്യയുഗത്തിലെ മഹാരാജാ മഹാറാണിയായി മാറുന്നത്. ബാക്കിയുള്ള മാലകൾ നമ്പർവൈസായി സിംഹാസനത്തിൽ ഇരിക്കുന്നവരുടെയാണ്. ഞാൻ ഈ ഭാരതത്തെ ബ്രഹ്മാസരസ്വതി, ബ്രാഹ്മണരിലൂടെയാണ് സ്വർഗമാക്കി മറ്റുന്നത്. ആരാണോ പരിശ്രമിക്കുന്നത് അവരുടെ തന്നെയാണ് ഓർമ്മ ചിഹ്നമുണ്ടാക്കുന്നത്. അവർ തന്നെയാണ് രുദ്രമാലയും വിഷ്ണുവിന്റെ മാലയും. രുദ്രമാല ആത്മാക്കളുടെയും വിഷ്ണുവിന്റെ മാല മനുഷ്യരുടെയും ആണ്. ആത്മാക്കൾക്ക് വസിക്കുവാനുള്ള സ്ഥാനം നിരാകാര പരംധാമമാണ്. ഇതിനെയാണ് ബ്രഹ്മാണ്ഡം എന്നു പറയുന്നത്. ആത്മാവ് അണ്ഡം പോലെയല്ല. ആത്മാവ് നക്ഷത്രത്തെ പോലെയാണ്. നമ്മളെല്ലാ ആത്മാക്കളും അവിടെ നക്ഷത്രത്തെ പോലെ ഇരുന്നവരാണ്. ബാബയോടൊപ്പം നമ്മൾ ആത്മാക്കളും വസിച്ചിരുന്നു. അതാണ് മുക്തിധാമം. മനുഷ്യരെല്ലാവരും മുക്തിധാമത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ തിരിച്ച് ഒരാൾക്ക് പോലും പോകാൻ സാധിക്കുകയില്ല. എല്ലാവർക്കും പാർട്ടിലേക്ക് വരുക തന്നെ വേണം. അതു വരെയ്ക്കും ബാബ നിങ്ങളെ തയ്യാറാക്കി കൊണ്ടിരിക്കും. നിങ്ങൾ തയ്യാറായി ക്കഴിഞ്ഞാൽ പിന്നീട് ഏതെല്ലാം ആത്മാക്കളുണ്ടോ, അവരെല്ലാവരും വരും. പിന്നീട് എല്ലാം അവസാനിച്ചു. നിങ്ങൾ പോയി പുതിയ ലോകത്തിൽ രാജ്യം ഭരിക്കും. പിന്നീട് നമ്പർവൈസായി ചക്രം കറങ്ങും. ഗീതത്തിൽ കേട്ടല്ലോ- അവസാനം ആ ദിവസവും ഇന്ന് വന്നെത്തി. നിങ്ങൾക്കറിയാം ആരെല്ലാമാണോ ഭാരതവാസികൾ , ഇപ്പോൾ നരകവാസികളാണ്. അവർ പിന്നീട് സ്വർഗവാസിയായിമാറും. ബാക്കി എല്ലാ ആത്മാക്കളും ശാന്തി ധാമത്തിലേക്ക് പോകും. മനസ്സിലാക്കി കൊടുക്കാൻ വളരെ കുറച്ചെയുള്ളൂ. അള്ളാഹുവായ ബാബയും ചക്രവർത്തി പദവിയായ സമ്പത്തും. അള്ളാഹുവിന് ചക്രവർത്തി പദവി ലഭിച്ചു. ഇപ്പോൾ ബാബ പറയുകയാണ്, ഞാൻ അതേ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ്, നിങ്ങൾ 84 ജന്മം അനുഭവിച്ച് ഇപ്പോൾ പതിതമായി മാറിക്കഴിഞ്ഞു. രാവണനാണ് നിങ്ങളെ പതിതമാക്കിമാറ്റിയത്. പിന്നീട് ആര് പാവനമാക്കിമാറ്റും. ഭഗവാനെ തന്നെയാണ് പതിതപാവനൻ എന്നു പറയുന്നത്. നിങ്ങൾ എങ്ങനെയാണ് പതിതത്തിൽ നിന്നും പാവനവും പാവനത്തിൽ നിന്നും പതിതവുമായി മാറിയത്. എല്ലാ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കും. ഇതിനു വേണ്ടി തന്നെയാണ് വിനാശം. ബ്രഹ്മാവിന്റെ ആയുസ്സ് ശാസ്ത്രങ്ങളിൽ 100 വർഷമായാണ് കാണിക്കുന്നത്. ഇവിടെ ബാബ ഇരുന്ന് സമ്പത്ത് നൽകുന്ന ബ്രഹ്മാവിന്റെയും ശരീരം ഇല്ലാതാകും. ആത്മാക്കളെ ഇരുത്തി ആത്മാക്കളുടെ അച്ഛൻ മനസ്സിലാക്കി തരികയാണ്, മനുഷ്യന് മനുഷ്യനെ പാവനമാക്കാൻ സാധിക്കുകയില്ല. ദേവതകൾ ഒരിക്കലും വികാരത്തിലൂടെ ജന്മമെടുക്കുന്നില്ല. പുനർ ജന്മത്തിലേക്ക് എല്ലാവരും വരുന്നുണ്ടല്ലോ. എപ്പോഴെങ്കിലും ഭാഗ്യം ഉണരുന്നതിന് വേണ്ടി ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ബാബ വരുന്നത് തന്നെ മനുഷ്യരുടെ ഭാഗ്യത്തെ ഉണർത്തുവാൻ വേണ്ടിയാണ്. എല്ലാവരും പതിതവും ദുഃഖിയുമാണല്ലോ. വിനാശമുണ്ടാകുമ്പോൾ അയ്യോ അയ്യോ എന്നു പറയും. അതിനാൽ ബാബ പറയുകയാണ് അയ്യോ അയ്യോ എന്നു പറയുന്നതിനുമുമ്പേ പരിധിയില്ലാത്ത അച്ഛനായ എന്നിൽ നിന്നും സമ്പത്ത് നേടൂ. ഭാരതത്തിന്റെ പതനവും ഭാരതത്തിന്റെ ഉയർച്ചയും. ഭാരതം തന്നെയാണ് ഉയരുന്നതും ഭാരതം തന്നെയാണ് വീഴുന്നതും. ഇതിന്റെ തന്നെ കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഉയർച്ച. സ്വർഗത്തിൽ ആരെല്ലാമാണ് രാജ്യം ഭരിക്കുന്നത്. ഇത് ബാബ തന്നെ ഇരുന്നാണ് മനസ്സിലാക്കി തരുന്നത്. ഭാരതത്തിന്റെ ഉയർച്ച ദേവതകളുടെ രാജ്യം, ഭാരതത്തിന്റെ വീഴ്ച രാവണരാജ്യം. ഇപ്പോൾ പുതിയലോകം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിന്റെ സമ്പത്ത് നേടാൻ ബാബയിൽ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. ഇത് മനുഷ്യനിൽ നിന്നും ദേവതയായിമാറുവാനുള്ള പഠിപ്പാണ്. ഇതും നല്ല രീതിയിൽ മനസ്സിലാക്കണം. ആരാരിൽ നിന്നും ധർമ്മം എപ്പോൾ വരുന്നു, ദ്വാപരയുഗത്തിനു ശേഷമാണ് മറ്റുള്ള ധർമ്മങ്ങളെല്ലാം വരുന്നത്. ആദ്യം സുഖം അനുഭവിച്ചു. പിന്നീട് ദുഃഖവും. ഈ മുഴുവൻ ചക്രവും ബുദ്ധിയിൽ ഇരുത്തണമല്ലോ. ഇതിലൂടെയാണ് നിങ്ങൾ ചക്രവർത്തി മഹാരാജാവും മഹാറാണിയുമായി മാറുന്നത്. കേവലം അള്ളാഹുവിനെയും സമ്പത്തിനെയും മനസ്സിലാക്കണം. ഇപ്പോൾ വിനാശം ഉണ്ടാവുക തന്നെ വേണം. യുദ്ധം ഇത്രയും തീവ്രമായി നടക്കും, വിദേശത്തിൽ നിന്നും വരാൻ പോലും സാധിക്കില്ല. അതിനാലാണ് ബാബ മനസ്സിലാക്കി തരുന്നത്, ഭാരതഭൂമി ഏറ്റവും ഉത്തമമാണ്. ശക്തിശാലിയായ യുദ്ധം നടക്കും, അതിലൂടെ അവിടെയുള്ളവർ അവിടെ തന്നെയിരിക്കും. 50-60 ലക്ഷം നൽകിയാലും വളരെ പ്രയാസപ്പെട്ടെ വരാൻ സാധിക്കൂ. ഭാരതഭൂമി എറ്റവും ഉത്തമമാണ്. ഇവിടെയാണ് ബാബ വന്ന് അവതാരമെടുക്കുന്നത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. കേവലം കൃഷ്ണന്റെ പേര് വെച്ചതിലൂടെ മുഴുവൻ മഹിമയും ഇല്ലാതായി. സർവ്വ മനുഷ്യരുടെയും മുക്തിദാതാവ് ഇവിടെ വന്നു തന്നെയാണ് അവതാരമെടുക്കുന്നത്. ശിവജയന്തിയും ഇവിടെ തന്നെയാണ് ആഘോഷിക്കുന്നത്. ആരാണോ ഗോഡ്ഫാദർ, ഗോഡ്ഫാദർ തന്നെയാണ് മുക്തമാക്കുന്നത്. ഇങ്ങനെയുള്ള ബാബയെ നമിക്കണം. ബാബയുടെ ജയന്തി ആഘോഷിക്കണം. ബാബ ഇവിടെ ഭാരതത്തിൽ വന്നാണ് എല്ലാവരെയും പാവനമാക്കി മറ്റുന്നത്. അതിനാൽ ഇത് വളരെ വലിയ തീർത്ഥാടനകേന്ദ്രമാണ്. എല്ലാവരെയും ദുർഗതിയിൽ നിന്നും മോചിപ്പിച്ച് സദ്ഗതി തരുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾക്കറിയാം നമ്മുടെ ബാബ നമ്മളെ ഈ ശരീരത്തിലൂടെ രഹസ്യം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ആത്മാക്കൾ ഈ ശരീരത്തിലൂടെയാണ് കേൾക്കുന്നത്. ആത്മ അഭിമാനിയായിമാറണം. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. അപ്പോൾ കറകൾ ഇല്ലാതാകും. പാവനമായി ബാബയുടെ അടുത്തുവരും. എത്രത്തോളം ഓർമ്മിക്കുന്നുണ്ടോ അത്രയും പവിത്രമായിമാറും. മറ്റുള്ളവരെയും തനിക്കു സമാനമാക്കിമാറ്റുകയാണെങ്കിൽ അനേകരുടെ ആശിർവാദം ലഭിച്ചുകൊണ്ടിരിക്കും. ഉയർന്ന പദവി നേടും. അതിനാൽ പാടാറുണ്ട്, സെക്കന്റിലാണ് ജീവന്മുക്തി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രീമതത്തിലൂടെ പവിത്രമായിമാറി ഓരോ ചുവടും ബാബയുടെ മതപ്രകാരം നടന്ന് വിശ്വത്തിലെ ചക്രവർത്തി പദവി നേടണം. ബാബയ്ക്ക് സമാനം ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവരായിമാറണം.

2. മനുഷ്യനിൽ നിന്നും ദേവതയാകുന്ന ഈ പഠിപ്പ് സദാ പഠിച്ചുകൊണ്ടിരിക്കണം. സർവ്വരെയും തനിക്കു സമാനമാക്കി മാറ്റുവാനുള്ള സേവനം ചെയ്ത് ആശിർവാദം പ്രാപ്തമാക്കണം.

വരദാനം :-
മംഗളത്തിന്റെ മനോവൃത്തിയും ശുഭചിന്തകഭാവത്തിലൂടെയും വിശ്വമംഗളത്തിനു നിമിത്തമാകുന്ന തീവ്രപുരുഷാർഥി ഭവ.

തീവ്രപുരുഷാർഥി അവരാണ് ആരാണോ എല്ലാവരെയും പ്രതി മംഗളത്തിന്റെ മനോവൃത്തിയും ശുഭചിന്തകഭാവം വെക്കണം. അഥവാ ആരെങ്കിലും വീണ്ടും വീണ്ടും വീഴ്ത്തുവാൻ ശ്രമിച്ചോട്ടെ, മനസിനെ ഇളക്കട്ടെ, വിഘ്നരൂപമാകട്ടെ, എന്നാലും താങ്കൾക്ക് അവരെ പ്രതി സദാ ശുഭചിന്തകന്റെ ഇളകാത്ത ഭാവമാകണം, പ്രശ്നങ്ങൾ കാരണം ഭാവം മാറരുത്. ഓരോ പരിതസ്ഥിതിയിലും മനോവൃത്തിയും ഭാവവും യഥാർഥമാണ് എങ്കിൽ താങ്കൾക്കു മേൽ അവരുടെ പ്രഭാവം പതിയുകയില്ല. പിന്നെ ഒരു വ്യർഥ കാര്യങ്ങളും കാണാനേ ഉണ്ടാവില്ല. സമയം മിച്ചപ്പെടും. ഇതാണ് വിശ്വമംഗളകാരി സ്ഥിതി.

സ്ലോഗന് :-
സന്തുഷ്ടത ജീവിതത്തിന്റെ അലങ്കാരമാണ്. അതിനാൽ സന്തുഷ്ടമണിയായി സന്തുഷ്ടമായിരിക്കൂ, സർവരെയും സന്തുഷ്ടമാക്കൂ.

അവ്യക്തസൂചനകൾ- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ

ഏകമതം അർഥം ഏകതയുടെ അന്തരീക്ഷമുണ്ടാക്കുന്നതിനു വേണ്ടി ഉൾക്കൊള്ളാനുള്ള ശക്തി ധാരണ ചെയ്യൂ. ഭിന്നതകളെ ഉൾക്കൊള്ളൂ. ഓരോരുത്തരുടെയും വിശേഷതകളെ കാണൂ, കുറവുകളെ തീർത്തും നോക്കേണ്ടതില്ല. ചന്ദ്രനും സൂര്യനും ഗ്രഹണം ബാധിക്കുമ്പോൾ പറയാറുള്ള പോലെ- നോക്കാൻ പാടില്ല, നോക്കിയാൽ ഗ്രഹണം ബാധിക്കും. അപ്പോൾ ആരുടെയെങ്കിലും കുറവും ഗ്രഹണമാണ്. അതിനെ ഒരിക്കലും നോക്കരുത്.