10.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനുള്ള പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം, ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കുമുള്ള വഴി എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം.

ചോദ്യം :-
ആരാണോ സതോപ്രധാനമായ പുരുഷാര്ത്ഥികള് അവരുടെ ലക്ഷണം എന്തായിരിക്കും?

ഉത്തരം :-
അവര് മറ്റുള്ളവരേയും തനിക്കുസമാനമാക്കി മാറ്റും. അവര് ഒരുപാടുപേരുടെ മംഗളം ചെയ്തുകൊണ്ടിരിക്കും. 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് എടുക്കും ഒപ്പം മറ്റുള്ളവരെക്കൊണ്ടും എടുപ്പിക്കും.

ഗീതം :-
ഓം നമ:ശിവായ...

ഓംശാന്തി.  
ഭക്തര് ആരുടെ മഹിമയാണോ ചെയ്യുന്നത്, നിങ്ങള് ആ ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്, അപ്പോള് എത്ര സന്തോഷമുണ്ടായിരിക്കണം. ശിവനെ നമിക്കുന്നു എന്നു പറയുന്നത് അവരോടാണ്. നിങ്ങള്ക്ക് നമിക്കേണ്ടതില്ല. അച്ഛനെ കുട്ടികള് ഓര്മ്മിക്കുകയാണ് ചെയ്യാറ്, നമിക്കാറില്ല. ഇതും അച്ഛനാണ്, ഈ അച്ഛനിലൂടെ നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നു. നിങ്ങള് നമസ്ക്കരിക്കുന്നില്ല ഓര്മ്മിക്കുകയാണ് ചെയ്യുന്നത്. ജീവാത്മാവ് ഓര്മ്മിക്കുന്നു. ബാബ ഈ ശരീരം ലോണ് എടുത്തിരിക്കുകയാണ്. ബാബ നമുക്ക് വഴി പറഞ്ഞുതരികയാണ് - ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് എങ്ങനെ നേടാന് സാധിക്കും. നിങ്ങള്ക്കും നന്നായി അറിയാം. സത്യയുഗമാണ് സുഖധാമം പിന്നീട് ആത്മാക്കള് എവിടെയാണോ വസിക്കുന്നത് അതാണ് ശാന്തിധാമം. നമ്മള് ശാന്തിധാമത്തിലെ നിവാസികളാണ് എന്നത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ കലിയുഗത്തെയാണ് ദുഃഖധാമം എന്നു പറയുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കള് എല്ലാവരും സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനായി, മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ നാരായണന്മാര് ദേവതകളല്ലേ. പുതിയ ലോകത്തിനായി മനുഷ്യനില് നിന്നും ദേവതയായി മാറണം. ബാബയിലൂടെ നിങ്ങള് പഠിക്കുന്നു. എത്രത്തോളം പഠിക്കുന്നോ, ചിലര് പഠിപ്പില് തീവ്രമായിരിക്കും ചിലര് തണുത്തവരായിരിക്കും. സതോപ്രധാന പുരുഷാര്ത്ഥികള് മറ്റുള്ളവരേയും തനിക്കുസമാനമാക്കി മാറ്റുന്നതിനുള്ള നമ്പര്വൈസ് പുരുഷാര്ത്ഥം ചെയ്യും, വളരെ അധികം പേരുടെ മംഗളം ചെയ്യും. എത്രത്തോളം ധനത്താല് സഞ്ചി നിറച്ച് മറ്റുള്ളവര്ക്ക് ദാനം നല്കുന്നുവോ അത്രയും ലാഭമുണ്ടാകും. മനുഷ്യര് ദാനം ചെയ്യുന്നു, അതിന്റെ ഫലം അടുത്ത ജന്മത്തില് അല്പകാലത്തിലേയ്ക്കായി ലഭിക്കുന്നു. അതില് അല്പം സുഖവും ബാക്കി മുഴുവന് ദുഃഖം തന്നെ ദുഃഖമാണ്. നിങ്ങള്ക്ക് 21 ജന്മങ്ങളിലേയ്ക്കായി സ്വര്ഗ്ഗീയ സുഖം ലഭിക്കുന്നു. സ്വര്ഗ്ഗത്തിലെ സുഖത്തിന്റെ സ്ഥാനം എവിടെയാണ്, ഈ ദുഃഖത്തിന്റെ സ്ഥാനം എവിടെയാണ്! പരിധിയില്ലാത്ത ബാബയിലൂടെ നിങ്ങള്ക്ക് സ്വര്ഗ്ഗത്തില് പരിധിയില്ലാത്ത സുഖം ലഭിക്കുന്നു. ഈശ്വരാര്ത്ഥം ദാനപുണ്യങ്ങള് ചെയ്യാറില്ലേ. അത് പരോക്ഷമായതാണ്. ഇപ്പോള് നിങ്ങള് സന്മുഖത്തല്ലേ. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കിത്തരുകയാണ്- ഭക്തിമാര്ഗ്ഗത്തില് ഈശ്വരാര്ത്ഥം ദാനപുണ്യങ്ങള് ചെയ്യുന്നതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കുന്നു. ആരെങ്കിലും നന്മ ചെയ്യുമ്പോള് നല്ലത് ലഭിക്കുന്നു, മോശമായ പാപങ്ങള് ചെയ്യുമ്പോള് അതിനും സമാനമായത് ലഭിക്കുന്നു. ഇപ്പോള് നിങ്ങള് ഭാവിയിലെ 21 ജന്മങ്ങളിലേയ്ക്ക് സദാ സുഖിയായി മാറുന്നു. പേരുതന്നെ സുഖധാമം എന്നാണ്. പ്രദര്ശിനിയിലും നിങ്ങള്ക്ക് എഴുതുവാന് സാധിക്കും ഇത് ശാന്തിധാമം സുഖധാമത്തിലേയ്ക്കുള്ള വഴിയാണ്, ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും പോകുന്നതിനുള്ള സഹജമായ വഴിയാണ്. ഇപ്പോള് കലിയുഗമല്ലേ. കലിയുഗത്തില് നിന്നും സത്യയുഗത്തിലേയ്ക്ക്, പതിത ലോകത്തില് നിന്നും പാവനമായ ലോകത്തിലേയ്ക്ക് പോകുന്നതിനുള്ള സഹജമായ വഴി - ഒരു കക്കയുടെപോലും ചിലവില്ലാതെ. അപ്പോഴേ മനുഷ്യര് മനസ്സിലാക്കൂ കാരണം കല്ലുബുദ്ധികളല്ലേ. ബാബ വളരെ സഹജമാക്കി മനസ്സിലാക്കിത്തരുന്നു. ഇതിന്റെ പേരുതന്നെ സഹജ രാജയോഗം, സഹജ ജ്ഞാനം എന്നാണ്.

ബാബ നിങ്ങള് കുട്ടികളെ എത്ര വിവേകശാലികളാക്കി മാറ്റുന്നു. ഈ ലക്ഷ്മീ നാരായണന്മാര് വിവേകശാലികളല്ലേ. കൃഷ്ണനെക്കുറിച്ച് എന്തെല്ലാമാണ് എഴുതിവെച്ചിരിക്കുന്നത്, അതെല്ലാം അസത്യമായ കളങ്കങ്ങളാണ്. അമ്മേ ഞാന് വെണ്ണ കഴിച്ചില്ല... എന്ന് കൃഷ്ണന് പറഞ്ഞു ഇപ്പോള് ഇതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. ഞാന് വെണ്ണ കഴിച്ചില്ലെങ്കില് പിന്നെ ആരാണ് കഴിച്ചത്? കുട്ടികള്ക്ക് പാലുകൊടുക്കാറുണ്ട്, കുട്ടികള് വെണ്ണ കഴിക്കുമോ അതോ പാല് കുടിക്കുമോ! വെണ്ണക്കുടം പൊട്ടിച്ചതായി കാണിക്കുന്നു ഇങ്ങനെ ഒരു കാര്യവുമില്ല. കൃഷ്ണന് സ്വര്ഗ്ഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. മഹിമ ഒരേയൊരു ശിവബാബയുടേതാണ്. ലോകത്തില് മറ്റാര്ക്കും മഹിമയില്ല! ഈ സമയത്ത് എല്ലാവരും പതിതരാണ് എന്നാല് ഭക്തിമാര്ഗ്ഗത്തിനും മഹിമയുണ്ട്, ഭക്തമാല എന്നും പാടപ്പെട്ടിട്ടുണ്ട്. സ്ത്രീകളില് മീരയുടെ നാമവും പുരുഷന്മാരില് നാരദനുമാണ് മുഖ്യം. നിങ്ങള്ക്കറിയാം ഒന്ന് ഭക്തരുടെ മാലയാണ് അടുത്തത് ജ്ഞാനത്തിന്റെ മാലയാണ്. ഭക്തമാലയില് നിന്നും രുദ്രമാലയിലേതായി മാറി ഇനി രുദ്രമാലയില് നിന്നും വിഷ്ണുവിന്റെ മാലയിലേതായി മാറും. രുദ്രമാല സംഗമയുഗത്തിലേതാണ്, ഈ രഹസ്യം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഈ കാര്യങ്ങള് ബാബ സന്മുഖത്തിരുന്ന് നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്. സന്മുഖത്ത് എപ്പോഴാണോ ഇരിക്കുന്നത് അപ്പോള് നിങ്ങള്ക്ക് രോമാഞ്ചം ഉണ്ടാകണം. ആഹാ സൗഭാഗ്യം - 100 ശതമാനം ദുര്ഭാഗ്യശാലിയില് നിന്നും നമ്മള് സൗഭാഗ്യശാലിയായി മാറുകയാണ്. കുമാരിമാര് കാമകഠാരിയ്ക്കുതാഴെ പോയിട്ടില്ല. ബാബ പറയുന്നു അത് കാമ കഠാരിയാണ്. ജ്ഞാനത്തേയും കഠാരി എന്നാണ് പറയുന്നത്. ബാബ പറഞ്ഞിട്ടുണ്ട് ജ്ഞാനം അസ്ത്ര ശസ്ത്രങ്ങളാണ്, അതിനാല് അവര് ദേവിമാര്ക്ക് സ്ഥൂലമായ അസ്ത്ര ശസ്ത്രങ്ങള് നല്കി. അതെല്ലാം ഹിംസിക്കുന്നതിനുള്ള സാധനങ്ങളാണ്. മനുഷ്യര്ക്ക് സ്വദര്ശന ചക്രം എന്താണെന്നതും അറിയില്ല. ശാസ്ത്രങ്ങളിലും കൃഷ്ണന് സ്വദര്ശന ചക്രം നല്കി ഹിംസകനിലും ഹിംസകനാക്കി കാണിച്ചു. വാസ്തവത്തില് ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. നിങ്ങള് ഇപ്പോള് സ്വദര്ശന ചക്രധാരിയായി മാറി എന്നാല് അവര് പിന്നീട് ഹിംസയുടെ കാര്യങ്ങള് കാണിച്ചിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സ്വ അര്ത്ഥം ചക്രത്തിന്റെ ജ്ഞാനം ലഭിച്ചിരിക്കുന്നു. നിങ്ങളെ ബാബ ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണകുല ഭൂഷണര്, സ്വദര്ശന ചക്രധാരി എന്നു വിളിക്കുന്നു. ഇതിന്റെ അര്ത്ഥവും ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു. നിങ്ങള്ക്ക് മുഴുവന് 84 ജന്മങ്ങളുടേയും സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനമുണ്ട്. ആദ്യം സത്യയുഗത്തില് ഒരേയൊരു സൂര്യവംശി ധര്മ്മമായിരുന്നു പിന്നീട് ചന്ദ്രവംശിയും. ഇവ രണ്ടും ചേര്ന്നതാണ് സ്വര്ഗ്ഗം. ഈ കാര്യങ്ങള് നിങ്ങളിലും നമ്പര്വൈസ് ആയാണ് ബുദ്ധിയില് ഇരിക്കുന്നത്. നിങ്ങളെ ബാബ പഠിപ്പിച്ചിട്ടുണ്ട്, നിങ്ങള് പഠിച്ച് സമര്ത്ഥരായി മാറി. ഇപ്പോള് നിങ്ങള്ക്ക് മറ്റുള്ളവരുടെ മംഗളം ചെയ്യണം. സ്വദര്ശന ചക്രധാരിയായി മാറണം. ഏതുവരെ ബ്രഹ്മാമുഖവംശാവലിയായി മാറുന്നില്ലയോ അതുവരെ എങ്ങനെ ശിവബാബയില് നിന്നും സമ്പത്തെടുക്കാന് സാധിക്കും. ഇപ്പോള് നിങ്ങള് ബ്രാഹ്മണരായിരിക്കുന്നു. സമ്പത്ത് ശിവബാബയില് നിന്നും എടുക്കുകയാണ്. ഇത് മറന്നുപോകരുത്. പോയന്റ്സ് കുറിച്ചുവെയ്ക്കണം. ഈ ഏണിപ്പടി 84 ജന്മങ്ങളുടേതാണ്. ഏണിപ്പടി ഇറങ്ങുന്നത് എളുപ്പമാണ്. ഏണിപ്പടി കയറുമ്പോള് ഇടുപ്പിന് കൈകൊടുത്ത് എത്ര ബുദ്ധിമുട്ടിയാണ് കയറുന്നത്. എന്നാല് ലിഫ്റ്റുമുണ്ട്. ഇപ്പോള് ബാബ വരുന്നത് നിങ്ങള്ക്ക് ലിഫ്റ്റ് നല്കാനാണ്. സെക്കന്റില് ഉയരുന്ന കലയുണ്ടാകുന്നു. ഇപ്പോള് നമ്മുടേത് ഉയരുന്ന കലയാണ് എന്നതില് നിങ്ങള് കുട്ടികള്ക്ക് വളരെ അധികം സന്തോഷം ഉണ്ടാകണം. അതിസ്നേഹിയായ ബാബയെ ലഭിച്ചിരിക്കുന്നു. ബാബയെപ്പോലെ സ്നേഹമുള്ള മറ്റൊന്നുമില്ല. സാധു സന്യാസിമാര് ആരെല്ലാമുണ്ടോ അവര് എല്ലാവരും ആ ഒരേയൊരു പ്രിയതമനെയാണ് ഓര്മ്മിക്കുന്നത്, എല്ലാവരും ബാബയുടെ പ്രിയതമകളാണ്. എന്നാല് ആ പ്രിയതമന് ആരാണ്, ഇതൊന്നും തന്നെ മനസ്സിലാക്കുന്നില്ല. കേവലം സര്വ്വവ്യാപിയെന്നു പറയുന്നു.

നിങ്ങള്ക്ക് ഇപ്പോളറിയാം ശിവബാബ നമ്മളെ ഇദ്ദേഹത്തിലൂടെ പഠിപ്പിക്കുകയാണ്. ശിവബാബയ്ക്ക് തന്റേതായി ശരീരമില്ല. ബാബ പരമാത്മാവാണ്. പരമാത്മാവ് അര്ത്ഥം പരമമായ ആത്മാവ്. പേര് ശിവന് എന്നാണ്. ബാക്കി എല്ലാ ആത്മാക്കള്ക്കും ശരീരത്തിനായി വേറെ വേറെ പേരുകള് ലഭിക്കും. ഒരേയൊരു പരമാത്മാവേയുള്ളു, പേര് ശിവന് എന്നാണ്. പിന്നീട് മനുഷ്യര് അനേകം പേരുകള് വെച്ചു. ഭിന്ന-ഭിന്ന ക്ഷേത്രങ്ങള് നിര്മ്മിച്ചു. ഇപ്പോള് നിങ്ങള് അര്ത്ഥം മനസ്സിലാക്കുന്നുണ്ട്. ബോംബെയില് ബബൂല്നാഥിന്റെ ക്ഷേത്രമുണ്ട്, ഈ സമയം നിങ്ങളെ മുള്ളുകളില് നിന്നും പൂക്കളാക്കി മാറ്റുകയാണ്. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. അതിനാല് ആദ്യത്തെ മുഖ്യമായ കാര്യമിതാണ് അതായത് നമ്മള് ആത്മാക്കള് ഒരേയൊരു ബാബയുടേതാണ്, ബാബയില് നിന്നാണ് ഭാരതവാസികള്ക്ക് സമ്പത്ത് ലഭിക്കുന്നത്. ഈ ലക്ഷ്മീ നാരായണന്മാര് ഭാരതത്തിന്റെ അധികാരികളല്ലേ. ചൈനയുടേതല്ലല്ലോ. ചൈനയുടേതാണെങ്കില് മുഖം തന്നെ വേറെയായിരിക്കും. ഇവര് ഭാരതത്തിന്റേതാണ്. ആദ്യമാദ്യം വെളുത്തതും പിന്നീട് കറുത്തതുമാകുന്നു. ആത്മാവില്ത്തന്നെയാണ് കറ പിടിക്കുന്നത്, കറുക്കുന്നത്. എല്ലാത്തിനും ഉദാഹരണം ബ്രഹ്മാബാബയാണ്. ബ്രഹ്മരി കീടത്തെ പരിവര്ത്തനപ്പെടുത്തി തനിക്കുസമാനമാക്കി മാറ്റുന്നു. സന്യാസിമാര് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്! വെളുത്ത വസ്ത്രം ധരിച്ചവരെ കാഷായ വസ്ത്രം ധരിപ്പിച്ച് തല മുണ്ഢനം ചെയ്യിക്കുന്നു. നിങ്ങളാണെങ്കില് ഈ ജ്ഞാനം എടുക്കുന്നു. ലക്ഷ്മീ നാരായണന്മാരെപ്പോലെ ശോഭനീയരാകുന്നു. ഇപ്പോള് പ്രകൃതി തമോപ്രധാനമാണ്, അതിനാല് ഈ ഭൂമിയും തമോപ്രധാനമാണ്. നാശം വിതയ്ക്കുന്നതാണ്. അന്തരീക്ഷത്തില് കൊടുങ്കാറ്റ് വീശുന്നു, എത്ര നഷ്ടമുണ്ടാക്കുന്നു, ഉപദ്രവം ഉണ്ടാകുന്നു. ഇപ്പോള് ഈ ലോകത്തില് പരമദുഃഖമാണ്. അവിടെ പിന്നീട് പരമസുഖവും ഉണ്ടാകും. ബാബ പരമദുഃഖത്തില് നിന്നും പരമസുഖത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഇതിന്റെ വിനാശം ഉണ്ടാകുന്നു പിന്നീട് സതോപ്രധാനമായി മാറും. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് ബാബയില് നിന്നും എത്ര സമ്പത്ത് എടുക്കണമോ അത്രയും എടുക്കൂ. ഇല്ലെങ്കില് അവസാനം പശ്ചാത്തപിക്കേണ്ടതായി വരും. ബാബ വന്നു എന്നാല് ഞങ്ങള് ഒന്നും എടുത്തില്ല. ഇതും എഴുതിയിട്ടുണ്ട് - വൈക്കോല്ക്കൂനയ്ക്ക് തീ പിടിക്കുമ്പോള് കുംഭകര്ണ്ണന്മാര് ഉറക്കത്തില് നിന്നും ഉണരും. പിന്നീട് അയ്യോ അയ്യോ എന്ന് നിലവിളിച്ച് മരിച്ചുവീഴും. അയ്യോ അയ്യോ എന്ന നിലവിളിയ്ക്കുശേഷം ജയജയാരവം ഉണരും. കലിയുഗത്തില് അയ്യോ അയ്യോ എന്ന നിലവിളിയല്ലേ ഉള്ളത്. പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നു. വളരെ അധികം പേര് മരിക്കുന്നു. കലിയുഗത്തിനുശേഷം തീര്ച്ചയായും സത്യയുഗമുണ്ടാകും. ഇടയിലുള്ളതാണ് ഈ സംഗമം. ഇതിനെ പുരുഷോത്തമ യുഗം എന്നാണ് പറയുന്നത്. ബാബ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനുള്ള നല്ലയുക്തി പറഞ്ഞുതരുന്നു. കേവലം പറയുന്നു എന്നെ ഓര്മ്മിക്കൂ മറ്റൊന്നും ചെയ്യേണ്ടതില്ല. ഇപ്പോള് നിങ്ങള് കുട്ടികള് തല കുമ്പിടേണ്ട ആവശ്യവുമില്ല. ബാബയുടെ മുന്നില് ആരെങ്കിലും കൈകൂപ്പിയാല് ബാബ പറയും, നിങ്ങള് ആത്മാക്കള്ക്കും കൈയ്യില്ല, ബാബയ്ക്കും കൈയ്യില്ല, പിന്നെ ആരെയാണ് കൈകൂപ്പുന്നത്. കലിയുഗീ ഭക്തിമാര്ഗ്ഗത്തിലെ ഒരു അടയാളവും ഇവിടെ ഉണ്ടാകരുത്. അല്ലയോ ആത്മാവേ നീ എന്തിനാണ് കൈകൂപ്പുന്നത്? കേവലം അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഓര്മ്മിക്കുക എന്നതിന്റെ അര്ത്ഥം കൈകൂപ്പുക എന്നല്ല. മനുഷ്യരാണെങ്കില് സൂര്യനേയും നമസ്ക്കരിക്കും, മഹാത്മാക്കളേയും നമസ്ക്കരിക്കും. നിങ്ങള്ക്ക് നമസ്ക്കരിക്കേണ്ടതില്ല, ഇത് ഞാന് ലോണ് എടുത്ത ശരീരമാണ്. എന്നാല് ആരെങ്കിലും കൈകൂപ്പുകയാണെങ്കില് തിരിച്ച് നമസ്ക്കരിക്കേണ്ടിവരുന്നു. നിങ്ങള്ക്കാണെങ്കില് ഇത് മനസ്സിലാക്കുകയാണ് വേണ്ടത് അതായത് നാം ആത്മാക്കളാണ്, നമുക്ക് ഈ ബന്ധനത്തില് നിന്നും വേറിട്ട് ഇപ്പോള് വീട്ടിലേയ്ക്ക് തിരിച്ചുപോകണം. ഈ ശരീരത്തോട് വെറുപ്പ് തോന്നുന്നു. ഈ പഴയ ശരീരത്തെ ഉപേക്ഷിക്കണം. എങ്ങനെയാണോ സര്പ്പം ചെയ്യുന്നത്. ബ്രഹ്മരിയില് പോലും എത്ര ബുദ്ധിയാണ് അത് കീടങ്ങളെ ബ്രഹ്മരിയാക്കി മാറ്റുന്നു. നിങ്ങള് കുട്ടികളും വിഷയ സാഗരത്തില് മുങ്ങിക്കൊണ്ടിരിക്കുന്നവരെ രക്ഷിച്ച് പാല്ക്കടലിലേയ്ക്ക് കൊണ്ടുപോകുന്നു. ഇപ്പോള് ബാബ പറയുന്നു- ശാന്തിധാമത്തിലേയ്ക്ക് പോകാം. മനുഷ്യര് ശാന്തിക്കുവേണ്ടി എത്ര തലയിട്ട് ഉടയ്ക്കുന്നു. സന്യാസിമാര്ക്ക് സ്വര്ഗ്ഗത്തിലെ ജീവന്മുക്തി ലഭിക്കുകയില്ല. മുക്തി ലഭിക്കും, ദുഃഖത്തില് നിന്നും രക്ഷപ്പെട്ട് ശാന്തിധാമത്തില് ചെന്നിരിക്കും. എങ്കിലും ആത്മാവ് ഏറ്റവുമാദ്യം ജീവന്മുക്തിയിലേയ്ക്കാണ് വരുന്നത്. പിന്നീട് ജീവന് ബന്ധനത്തിലേയ്ക്ക് വരുന്നു. ആത്മാവ് സതോപ്രധാനമാണ് പിന്നീടാണ് ഏണിപ്പടി ഇറങ്ങുന്നത്. ആദ്യം സുഖം അനുഭവിച്ച് പിന്നീട് താഴെയ്ക്ക് ഇറങ്ങി ഇറങ്ങി തമോപ്രധാനമായിത്തീരുന്നു. ഇപ്പോള് വീണ്ടും എല്ലാവരേയും തിരിച്ച് കൊണ്ടുപോകാന് ബാബ വന്നിരിക്കുന്നു. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് പാവനമായി മാറും.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് മനുഷ്യര് ശരീരം ഉപേക്ഷിക്കുമ്പോള് വളരെ അധികം ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടി വരുന്നു എന്തുകൊണ്ടെന്നാല് ശിക്ഷകള് അനുഭവിക്കേണ്ടതുണ്ട്. ശിവനില് ബലിയായാല് മുക്തി ലഭിക്കും എന്നു കരുതിയാണ് കാശി കല്വെട്ടില് ബലിയാകുന്നത്. നിങ്ങള് ഇപ്പോള് ബലിയാവുകയല്ലേ, അതിനാല് ഭക്തിമാര്ഗ്ഗത്തിലും ഈ കാര്യം നടന്നുവരുന്നു. അതിനാല് ചെന്ന് ശിവനില് ബലിയാകുന്നു. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു ആര്ക്കും തിരിച്ചുപോകാന് കഴിയില്ല. ബാക്കി, അത്രയും ബലിയാകുന്നതിലൂടെ പാപം ഇല്ലാതാകുന്നു പിന്നീട് കണക്കുകള് പുതിയതായി തുടങ്ങുന്നു. നിങ്ങള് ഈ സൃഷ്ടി ചക്രത്തെ അറിഞ്ഞുകഴിഞ്ഞു. ഈ സമയത്ത് എല്ലാവരുടേയും താഴേയ്ക്ക് ഇറങ്ങുന്ന കലയാണ്. ബാബ പറയുന്നു ഞാന് വന്ന് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു. എല്ലാവരേയും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പതിതരെ കൂടെക്കൊണ്ടുപോവുകയില്ല അതിനാല് ഇപ്പോള് പവിത്രമായി മാറൂ എങ്കില് നിങ്ങളുടെ ജ്യോതി തെളിയും. വിവാഹസമയത്ത് സ്ത്രീയുടെ തലയില് കുടത്തില് ജ്യോതി തെളിയിക്കാറുണ്ട്. ഈ ആചാരവും ഇവിടെ ഭാരതത്തിലാണുള്ളത്. സ്ത്രീകളുടെ തലയില് കുടം വെച്ച് അതില് ജ്യോതി തെളിയിക്കുന്നു, പതിയുടെമേല്തെളിയിക്കുന്നില്ല, എന്തുകൊണ്ടെന്നാല് പതിയെ ഈശ്വരന് എന്നാണ് പറയുന്നത്. പിന്നെ ഈശ്വരന്റെമേല് എങ്ങനെ ജ്യോതി തെളിയിക്കും. അതിനാല് ബാബ മനസ്സിലാക്കിത്തരുന്നു എന്റെ ജ്യോതി തെളിഞ്ഞതാണ്. ഞാന് നിങ്ങളുടെ ജ്യോതി തെളിയിക്കുന്നു. ബാബയെ പ്രകാശം എന്നും പറയാറുണ്ട്. ബ്രഹ്മസമാജക്കാര് ജ്യോതിയെ അംഗീകരിക്കുന്നുണ്ട്, സദാ ജ്യോതി തെളിഞ്ഞുകൊണ്ടിരിക്കും, അതിനെത്തന്നെയാണ് ഓര്മ്മിക്കുന്നത്, അതിനെയാണ് ഭഗവാന് എന്ന് കരുതുന്നത്. മറ്റുചിലര് കരുതുന്നു ചെറിയ ജ്യോതിയായ ആത്മാവ് വലിയ ജ്യോതിയായ പരമാത്മാവില് ലയിക്കുമെന്ന്. അനേകം അഭിപ്രായങ്ങളുണ്ട്. ബാബ പറയുന്നു നിങ്ങളുടെ ധര്മ്മം വളരെ അധികം സുഖം നല്കുന്നതാണ്. നിങ്ങള് സ്വര്ഗ്ഗത്തില് വളരെ അധികം സുഖം കാണും. പുതിയ ലോകത്തില് നിങ്ങള് ദേവതയാകുന്നു. നിങ്ങളുടെ പഠിപ്പ് ഭാവിയിലെ പുതിയ ലോകത്തിനുവേണ്ടിയുള്ളതാണ്, ബാക്കിയുള്ള പഠിപ്പുകളെല്ലാം ഇവിടേയ്ക്കുവേണ്ടിയുള്ളതാണ്. ഇവിടെ നിങ്ങള്ക്ക് പഠിച്ച് ഭാവിയിലെ പദവി നേടണം. ഗീതയിലും രാജയോഗം പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് അവസാനം യുദ്ധം നടന്നു, ഒന്നും ബാക്കിയില്ലാതായി. പാണ്ഢവരുടെ കൂടെ നായയെകാണിക്കുന്നു. ഇപ്പോള് ബാബ പറയുന്നു ഞാന് നിങ്ങളെ ഭഗവാന് ഭഗവതിയാക്കി മാറ്റുന്നു. ഇവിടെയാണെങ്കില് അനേകം പ്രകാരത്തിലുള്ള ദുഃഖങ്ങള് നല്കുന്ന മനുഷ്യരുണ്ട്. കാമകഠാരി ഉപയോഗിച്ച് എത്ര ദുഃഖം നല്കുന്നു. അതിനാല് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ സന്തോഷം ഉണ്ടായിരിക്കണം അതായത് പരിധിയില്ലാത്ത ബാബ ജ്ഞാനസാഗരന് നമ്മളെ പഠിപ്പിക്കുകയാണ്. വളരെ സ്നേഹിയായ പ്രിയതമനാണ്. നമ്മള് പ്രിയതമകള് അരകല്പം ഓര്മ്മിച്ചിരുന്നു. നിങ്ങള് എന്നെ ഓര്മ്മിച്ചുവന്നു, ഇപ്പോള് ബാബ പറയുന്നു ഞാന് വന്നിരിക്കുന്നു, നിങ്ങള് എന്റെ ശ്രീമതമനുസരിച്ച് നടക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കൂ. രണ്ടാമത് മറ്റാരുമില്ല. എന്നെ ഓര്മ്മിക്കാതെ നിങ്ങളുടെ പാപം ഭസ്മമാവുകയില്ല. ഓരോ കാര്യത്തിലും സര്ജനോട് അഭിപ്രായം ചോദിക്കൂ. അപ്പോള് ഇങ്ങനെ ഇങ്ങനെ കാര്യങ്ങള് ചെയ്യൂ എന്ന് ബാബ നിര്ദേശം നല്കും. അഥവാ നിര്ദേശം അനുസരിച്ച് നടക്കുകയാണെങ്കില് ഓരോ ചുവടിലും കോടികള് ലഭിക്കും. നിര്ദേശം സ്വീകരിച്ചാല് പിന്നീട് ഉത്തരവാദിത്വത്തില് നിന്നും രക്ഷപ്പെട്ടു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ച് കിട്ടിയ മധുര മധുരമായ കട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നേടുന്നതിനായി നേരിട്ട് ഈശ്വരാര്ത്ഥം ദാനപൂണ്യങ്ങള് ചെയ്യണം. ജ്ഞാനധനത്താല് സഞ്ചി നിറച്ച് എല്ലാവര്ക്കും നല്കണം.

2) ഈ പുരുഷോത്തമ സംഗമയുഗത്തില് സ്വയം സര്വ്വ ബന്ധനങ്ങളില് നിന്നും മുക്തമായി ജീവന്മുക്തമാകണം. ബ്രഹ്മരിയ്ക്കുസമാനം ഭൂം ഭൂം ചെയ്ത് തനിക്കുസമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം.

വരദാനം :-
സര്വ്വ പ്രാപ്തികളുടെയും അനുഭവത്തിലൂടെ ശക്തിശാലിയായി മാറുന്നവരായ സദാ സഫലത മൂര്ത്തിയായി ഭവിക്കട്ടെ.

ആരാണോ സര്വ്വ പ്രാപ്തികളുടെയും അനുഭവീ മൂര്ത്തി അവരാണ് ശക്തിശാലി. അങ്ങനെയുള്ള ശക്തിശാലി സര്വ്വ പ്രാപ്തികളുടെയും അനുഭവീ ആത്മാക്കള്ക്കു തന്നെയാണ് സഫലതാമൂര്ത്തിയായി മാറാനും സാധിക്കുക. എന്തുകൊണ്ടെന്നാല് ഇപ്പോള് സര്വ്വാത്മാക്കളും അന്വേഷിക്കുകയാണ് സുഖ ശാന്തിയുടെ മാസ്റ്റര് ദാതാവ് എവിടെയാണ്? അതിനാല് എപ്പോഴാണോ താങ്കളുടെ അടുത്ത് സര്വ്വശക്തികളുടെയും സ്റ്റോക്ക് ഉണ്ടാകുന്നത് അപ്പോള് മാത്രമേ എല്ലാവരെയും സന്തുഷ്ടമാക്കാന് സാധിക്കുകയുള്ളൂ. എങ്ങനെയാണോ വിദേശരാജ്യങ്ങളില് ഒരു സ്റ്റോറില് തന്നെ എല്ലാ സാധനങ്ങളും ലഭിക്കുന്നത് അങ്ങനെ കുട്ടികള്ക്കുമാകണം. ഇങ്ങനെ ആകരുത് സഹന ശക്തിയുണ്ട്,നേരിടാനുള്ള ശക്തിയില്ല. സര്വ്വശക്തികളുടെയും സ്റ്റോക്ക് ആവശ്യമാണ് എങ്കില് മാത്രമേ സഫലതാ മൂര്ത്തിയായി മാറാന് സാധിക്കൂ..

സ്ലോഗന് :-
മര്യാദകളാണ് ബ്രാഹ്മണ ജീവിതത്തിന്റെ ചുവട.് ചുവടിന്മേല് ചുവട് വയ്ക്കുക അര്ത്ഥം ലക്ഷ്യത്തിന് സമീപം എത്തിച്ചേരുക.

അവ്യക്ത സൂചന : സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വായത്തമാക്കൂ..

ഇന്നത്തെകാലത്ത് ചില ആളുകള് ഒരു പ്രത്യേക ഭാഷ ഉപയോഗിക്കുന്നു, നമുക്ക് അസത്യം കാണാന് കഴിയില്ല, നമുക്ക് അസത്യം കേള്ക്കാന് കഴിയില്ല, അതിനാല് അസത്യം കാണുമ്പോഴും നുണ കേള്ക്കുമ്പോഴും ഉള്ളില് ആവേശം വരുന്നൂ. പക്ഷേ അത് അസത്യമാണെങ്കില് കൂടാതെ ആ അസത്യം കാണുമ്പോള് നിങ്ങള് ആവേശഭരിതനാകുകയാണെങ്കില് ആ ആവേശവും അസത്യമല്ലേ? അസത്യത്തെ ഇല്ലാതാക്കാന് നിങ്ങളുടെ ഉള്ളില് സത്യത്തിന്റെ ശക്തി ധാരണ ചെയ്യൂ.