10.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഏറ്റവും വലിയ രോഗം ദേഹാഭിമാനത്തിന്റെതാണ്, ഇതിലൂടെയാണ് അധ:പതനം സംഭവിച്ചത്, അതിനാൽ ഇപ്പോൾ ദേഹീ അഭിമാനിയായി മാറൂ.

ചോദ്യം :-
നിങ്ങൾ കുട്ടികളുടെ കർമ്മാതീത അവസ്ഥ എപ്പോൾ ഉണ്ടാകും?

ഉത്തരം :-
യോഗബലത്തിലൂടെ കർമ്മഭോഗിന് മേൽ വിജയം പ്രാപ്തമാക്കുമ്പോൾ, പൂർണ്ണമായും ദേഹീ അഭിമാനിയായി മാറുമ്പോൾ. ഈ ദേഹാഭിമാനത്തിന്റെ രോഗം തന്നെയാണ് ഏറ്റവും വലുത്, ഇതിലൂടെ ലോകം പതിതമായി മാറി. ദേഹീ അഭിമാനിയായി മാറുകയാണെങ്കിൽ അവർ സന്തോഷത്തോടെയും ലഹരിയോടെയും ഇരിയ്ക്കും, പെരുമാറ്റവും നന്നാവും.

ഗീതം :-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിച്ചു പോകരുത്.............

ഓംശാന്തി.  
യാത്രക്കാരന്റെ അർത്ഥം കുട്ടികൾ കേട്ടല്ലോ. നിങ്ങൾ ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണർക്കല്ലാതെ വേറെയാർക്കും മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ല. നിങ്ങൾ ദേവീ ദേവതകളായിരുന്നു, മനുഷ്യർ തന്നെയായിരുന്നു, പക്ഷെ നിങ്ങളുടെ പെരുമാറ്റം വളരെ നല്ലതായിരുന്നു. നിങ്ങൾ സർവ്വഗുണ സമ്പന്നർ, 16 കലാ സമ്പൂർണ്ണരായിരുന്നു. നിങ്ങൾ വിശ്വത്തിന്റെ അധികാരിയായിരുന്നു. വജ്ര സമാനത്തിൽ നിന്ന് കക്കയ്ക്ക് സമാനമായി മാറി, ഇത് ഒരു മനുഷ്യനും അറിയുന്നില്ല. നിങ്ങളും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് പരിവർത്തനപ്പെട്ടു. ഇപ്പോൾ നിങ്ങൾ ദേവതയായി മാറിയിട്ടില്ല. മാറി കൊണ്ടിരിക്കുകയാണ്. ചിലർ കുറച്ച് മാറി, ചിലർ 5 ശതമാനം, ചിലരുടെത് 10 ശതമാനം.... പെരുമാറ്റം മാറിക്കൊണ്ടിരിക്കുകയാണ്. ഭാരതം തന്നെയായിരുന്നു സ്വർഗ്ഗമെന്ന കാര്യം ലോകത്തിലുള്ളവർക്ക് അറിയുകയില്ല, പറയുന്നുമുണ്ട് ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ദേവീ ദേവതകളായിരുന്നു, അവരിൽ അങ്ങനെയുള്ള ഗുണമുണ്ടായിരുന്നു അവരെ ഭഗവാൻ ഭഗവതിയെന്ന് പറഞ്ഞിരുന്നു. ഇപ്പോഴാണെങ്കിൽ ആ ഗുണമില്ല. മനുഷ്യരുടെ ബുദ്ധിയിൽ വരുന്നില്ല, ഭാരതം ഇത്രയും സമ്പന്നമായിരുന്നു, അതിന്റെ പതനമെങ്ങനെയുണ്ടായി. അതും ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. നിങ്ങൾക്കും മനസ്സിലാക്കി കൊടുക്കാൻ സാധിക്കും, ആരുടെ പെരുമാറ്റമാണോ നന്നാവുന്നത്. ബാബ പറയുന്നു, കുട്ടികളെ നിങ്ങൾ ദേവീ ദേവതകളായിരുന്നു അപ്പോൾ ആത്മാഭിമാനികളായിരുന്നു പിന്നീട് എപ്പോഴാണോ രാവണ രാജ്യം ആരംഭിച്ചത് അപ്പോൾ ദേഹാഭിമാനികളായി മാറി. ഈ ദേഹാഭിമാനത്തിന്റെ ഏറ്റവും വലിയ രോഗം നിങ്ങൾക്ക് പിടിപെട്ടു. സത്യയുഗത്തിൽ നിങ്ങൾ ആത്മാഭിമാനികളായിരുന്നു, വളരെ സുഖിയായിരുന്നു, ആരാണ് നിങ്ങളെ ഇങ്ങനെയാക്കി മാറ്റിയത്? ഇതാർക്കും അറിയില്ല. ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് നിങ്ങളുടെ പതനം എന്തുകൊണ്ടുണ്ടായി. തന്റെ ധർമ്മത്തെ മറന്നു പോയി. ഭാരതം നയാ പൈസയ്ക്ക് വിലയില്ലാത്തതായി മാറി. അതിന്റെ മുഖ്യമായ കാരണമെന്താണ്? ദേഹാഭിമാനം. ഇതും ഉണ്ടാക്കപ്പെട്ടിട്ടുള്ള നാടകമാണ്. മനുഷ്യർക്ക് ഇതറിയുകയില്ല ഭാരതം ഇത്രയും സമ്പന്നമായിരുന്നു പിന്നീടെങ്ങനെ ദരിദ്രമായി മാറി, നമ്മൾ ആദി സനാതന ദേവീദേവതാ ധർമ്മത്തിലേതായിരുന്നു പിന്നീടെങ്ങനെ നമ്മൾ ധർമ്മഭ്രഷ്ടരും കർമ്മഭ്രഷ്ടരുമായി മാറി. ബാബ മനസ്സിലാക്കി തരുന്നു, രാവണ രാജ്യമായതിലൂടെ നിങ്ങൾ ദേഹാഭിമാനിയായി മാറി, അതിനാൽ നിങ്ങളുടെ ഈ അവസ്ഥയുണ്ടായി. ഏണിപ്പടിയും കാണിച്ചിരിക്കുന്നു - എങ്ങനെ പതനമുണ്ടായി, നയാ പൈസയ്ക്ക് വിലയില്ലാതായതിന്റെ മുഖ്യമായ കാരണവും ദേഹാഭിമാനമാണ്. ഇതും ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷം കൊടുത്തിരിക്കുന്നു. ഇന്നത്തെക്കാലത്ത് ക്രിസ്ത്യാനികളാണ് വിവേകശാലികൾ. അവരും പറയുന്നു - ക്രിസ്തുവിന് 3000 വർഷം മുമ്പ് സ്വർഗ്ഗമായിരുന്നു, ഭാരതവാസികൾക്ക് ഇതറിയാൻ കഴിയുന്നില്ല പ്രാചീന ഭാരതത്തെ തന്നെയായിരുന്നു സ്വർഗ്ഗം, ഹെവൻ എന്നെല്ലാം പറഞ്ഞിരുന്നത്. ഇന്നത്തെക്കാലത്താണെങ്കിൽ ഭാരതത്തിന്റെ മുഴുവൻ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അറിയുകയില്ല, കുറച്ച് പേരിൽ കുറച്ച് ജ്ഞാനമുണ്ടെങ്കിൽ തന്നെ ദേഹാഭിമാനം ഉണ്ടാകുന്നു. മനസ്സിലാക്കുകയാണ് എന്നെ പോലെ ആരും തന്നെയില്ല. ബാബ മനസ്സിലാക്കി തരുന്നു ഭാരതത്തിന്റെ ഇങ്ങനെയുള്ള ദുർദ്ദശ എന്തു കൊണ്ടുണ്ടായി? ബാപ്പൂ ഗാന്ധിജിയും പറഞ്ഞിട്ടുണ്ടായിരുന്നു - പതിത പാവനാ വരൂ, വന്ന് രാമ രാജ്യം സ്ഥാപിക്കൂ. ആത്മാവിന് തീർച്ചയായും ഒരിക്കൽ ബാബയിൽ നിന്ന് സുഖം ലഭിച്ചിട്ടുണ്ട്, അതുകൊണ്ടാണ് പതിത പാവനനെ ഓർമ്മിക്കുന്നത്.

ബാബ മനസ്സിലാക്കി തരുകയാണ് എന്റെ കുട്ടികൾ ആരാണോ ശൂദ്രനിൽ നിന്ന് ബ്രാഹ്മണനായി മാറിയത് അവരും പൂർണ്ണമായും ദേഹീ അഭിമാനിയായി മാറിയിട്ടില്ല. ഇടയ്ക്കിടയ്ക്ക് ദേഹാഭിമാനത്തിലേയ്ക്ക് വരുന്നു. ഇതാണ് ഏറ്റവും പഴയ രോഗം, അതിലൂടെയാണ് ഈ അവസ്ഥയുണ്ടായത്. ദേഹീ അഭിമാനിയാകുന്നതിൽ വലിയ പരിശ്രമമുണ്ട്. എത്രത്തോളം ദേഹീ അഭിമാനിയാകുന്നുവോ അത്രത്തോളം ബാബയെ ഓർമ്മിക്കും. പിന്നീട് അളവറ്റ സന്തോഷമുണ്ടാകും. പാടുന്നുണ്ട് - ചിന്തയുണ്ടായിരുന്നു ദൂരെ പരബ്രഹ്മത്തിലിരിക്കുന്ന പരമേശ്വരനെക്കുറിച്ച്, അവരെ ലഭിച്ചു കഴിഞ്ഞു, അവരിലൂടെ 21 ജന്മത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ബാക്കി എന്ത് വേണം. നിങ്ങൾ കേവലം ദേഹീ അഭിമാനിയായി മാറൂ, ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓർമ്മിക്കൂ. വേണമെങ്കിൽ ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നോളൂ. മുഴുവൻ ലോകത്തിലുള്ളവരും ദേഹാഭിമാനത്തിലാണ്. ഭാരതം ഇത്രയും ഉയർന്നതായിരുന്നു അതിന്റെ പതനമുണ്ടായിരിക്കുന്നു. ചരിത്രം-ഭൂമിശാസ്ത്രമെന്താണ്, ഇതാർക്കും പറയാൻ സാധിക്കില്ല. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ദേവതകൾ ആത്മാഭിമാനികളായിരുന്നു. അറിഞ്ഞിരുന്നു ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു. പരമാത്മാ-അഭിമാനിയായിരുന്നില്ല. നിങ്ങൾ ബാബയെ എത്ര ഓർമ്മിക്കുമോ, ദേഹീ അഭിമാനിയായിരിക്കുമോ അത്രയും വളരെ മധുരമായി മാറും. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ വഴക്കിടുക, ലഹള കൂടുക എന്നീ കുരങ്ങു സ്വഭാവം കാണിക്കുന്നു, ഇത് അച്ഛൻ മനസ്സിലാക്കി തരുന്നു. ഇത് ബാബയും അറിയുന്നു. കുട്ടികൾ ദേഹാഭിമാനത്തിൽ വന്ന് ശിവബാബയെ മറക്കുകയാണ്. നല്ല-നല്ല കുട്ടികൾ ദേഹാഭിമാനത്തിലിരിക്കുന്നു. ദേഹീ അഭിമാനിയാകുന്നേയില്ല. നിങ്ങൾക്കാർക്കു വേണമെങ്കിലും ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി കൊടുക്കാൻ കഴിയും. സൂര്യവംശീ ചന്ദ്രവംശീ രാജധാനിയായിരുന്നു. ഡ്രാമയെ ആർക്കും തന്നെ അറിയുകയില്ല. ഭാരതം ഇത്രയും വീണു, അധ:പതനത്തിന്റെ വേരാണ് ദേഹാഭിമാനം. കുട്ടികളിലും ദേഹാഭിമാനം വരുന്നു. ഇത് മനസ്സിലാക്കുന്നില്ല നമുക്ക് നിർദ്ദേശം നൽകുന്നതാരാണ്. സദാ മനസ്സിലാക്കൂ - ശിവബാബ പറയുകയാണ്. ശിവബാബയെ ഓർമ്മിക്കാത്തതിലൂടെ തന്നെയാണ് ദേഹാഭിമാനം വരുന്നത്. മുഴുവൻ ലോകവും ദേഹാഭിമാനിയായി മാറി കഴിഞ്ഞു അപ്പോഴാണ് ബാബ പറയുന്നത് എന്നെ മാത്രം ഓർമ്മിക്കൂ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് ഈ ദേഹത്തിലൂടെ കേൾക്കുന്നു, പാർട്ടഭിനയിക്കുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. പ്രഭാഷണമെല്ലാം വളരെ നല്ല രീതിയിൽ ചെയ്യുന്നു പക്ഷെ പെരുമാറ്റവും നല്ലതാവണമല്ലോ. ദേഹാഭിമാനം കാരണം തോറ്റു പോവുകയാണ്. ആ സന്തോഷവും ലഹരിയുമുണ്ടാകുന്നില്ല. പിന്നീട് വലിയ വികർമ്മവും അവരിൽ നിന്നുണ്ടാവുന്നു, അത് കാരണം വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. ദേഹാഭിമാനിയാകുന്നതിലൂടെ വലിയ നഷ്ടമുണ്ടാകുന്നു. വളരെയധികം ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നു. ബാബ പറയുന്നു ഇത് ഈശ്വരീയ വേൾഡ് ഗവൺമെന്റാണല്ലോ. ഈശ്വരനായ എന്റെ ഗവൺമെന്റിന്റെ വലം കൈയാണ് ധർമ്മ രാജൻ. നിങ്ങൾ നല്ല കർമ്മം ചെയ്യുകയാണെങ്കിൽ അതിന്റെ ഫലവും നല്ലത് ലഭിക്കുന്നു. മോശമായ കർമ്മം ചെയ്യുകയാണെങ്കിൽ അതിന്റെ ശിക്ഷ അനുഭവിക്കും. എല്ലാവരും ഗർഭ ജയിലിലും ശിക്ഷകൾ അനുഭവിക്കുന്നു. അതിനും ഒരു കഥയുണ്ട്. ഈ കാര്യങ്ങളെല്ലാം ഈ സമയത്തിന്റെയാണ്. മഹിമ ഒരു ബാബയുടെയാണ്. വേറെയാരുടെയും മഹിമയില്ല അതുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നു ത്രിമൂർത്തി ശിവജയന്തി രത്ന സമാനം. ബാക്കി എല്ലാം കക്കക്കുതുല്യമാണ്. ശിവബാബയ്ക്കല്ലാതെ വേറെയാർക്കും പാവനമാക്കി മാറ്റാൻ കഴിയില്ല. പാവനമായി മാറുന്നു പിന്നീട് രാവണൻ പതിതമാക്കി മാറ്റുന്നു. അത് കാരണം എല്ലാവരും ദേഹാഭിമാനികളായി മാറി. ഇപ്പോൾ നിങ്ങൾ ദേഹീ അഭിമാനികളായി മാറുകയാണ്. ഈ ദേഹീ അഭിമാനീ അവസ്ഥ 21 ജന്മത്തേയ്ക്ക് നടക്കുന്നു. അതിനാൽ ബലിയർപ്പണം ഒന്നിന്റേതു മാത്രം സ്തുതിക്കപ്പെടുന്നു. ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നത് ശിവബാബയാണ്, ഇതാർക്കും അറിയുകയില്ല ശിവബാബ എപ്പോൾ വന്നു, ശിവബാബയുടെ ചരിത്രമാണെങ്കിൽ ആദ്യമാദ്യം വേണം. ശിവൻ എന്ന് പറയുന്നത് തന്നെ പരംപിതാ പരമാത്മാവിനെയാണ്.

നിങ്ങൾക്കറിയാം ദേഹാഭിമാനം കാരണം അധ:പതനമുണ്ടാകുന്നു. അങ്ങനെയാകുമ്പോൾ ബാബ ഉയർത്തുന്നതിന് വരുന്നു. ഉത്ഥാനവും പതനവും, രാവും പകലും, ജ്ഞാന സൂര്യൻ ഉദിച്ചു, അജ്ഞാന അന്ധകാരം വിനാശമായി. ഏറ്റവും വലിയ അജ്ഞാനമാണ് ഈ ദേഹാഭിമാനം. ആത്മാവിനെയാണെങ്കിൽ ആർക്കും അറിയുകയില്ല. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നു അതിനാൽ എത്ര പാപാത്മാവായി മാറി അതുകൊണ്ടാണ് താഴെയ്ക്ക് വീണ് പോയത്. 84 ജന്മങ്ങളെടുത്തു, താഴെയ്ക്ക് പടിയിറങ്ങി വന്നു. ഈ കളി ഉണ്ടാക്കപ്പെട്ടതാണ്. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങൾ കുട്ടികൾക്ക് മാത്രമേ അറിയൂ വേറെയാർക്കും അറിയുകയില്ല. ലോകത്തിന്റെ പതനം എങ്ങനെയുണ്ടായി. അവരാണെങ്കിൽ മനസ്സിലാക്കുകയാണ് സയൻസിലൂടെ ഒരുപാട് പുരോഗതിയുണ്ടായിരിക്കുന്നുവെന്ന്. ഇത് മനസ്സിലാക്കുന്നില്ല ലോകം ഒന്ന് കൂടി പതിത നരകമായി മാറികഴിഞ്ഞുവെന്ന്. ദേഹാഭിമാനം വളരെയധികമാണ്. ബാബ പറയുന്നു ഇപ്പോൾ നിങ്ങൾക്ക് ദേഹീ അഭിമാനിയായി മാറണം. നല്ല നല്ല മഹാരഥികളൊരുപാടുണ്ട്. വളരെ നന്നായി ജ്ഞാനം കേൾപ്പിക്കും പക്ഷെ ദേഹാഭിമാനം പൂർണ്ണമായും പോയിട്ടില്ല. ദേഹാഭിമാനം കാരണം ചിലരിൽ ക്രോധത്തിന്റെ അംശം, ചിലരിൽ മോഹത്തിന്റെ അംശം കുറച്ചൊക്കെയുണ്ട്. പെരുമാറ്റം നന്നാക്കണമല്ലോ. വളരെ വളരെ മധുരമായി മാറണം. അപ്പോഴാണ് ഉദാഹരണം നൽകുന്നത് - സിംഹവും ആടും ഒരുമിച്ച് വെള്ളം കുടിക്കുന്നു. അവിടെ അങ്ങനെ ദു:ഖം നൽകുന്ന തരത്തിലുള്ള ഒരു മൃഗവും ഉണ്ടായിരിക്കില്ല. ഈ കാര്യങ്ങളും ചിലർ ബുദ്ധിമുട്ടിയാണ് മനസ്സിലാക്കുന്നത്. നമ്പർവൈസായി മനസ്സിലാക്കുന്നവരാണ്. കർമ്മഭോഗ് ഇല്ലാതാകണം, കർമ്മാതീത അവസ്ഥയുണ്ടാകണം, ഇത് പരിശ്രമമാകുന്നു. വളരെയധികം ദേഹാഭിമാനത്തിൽ വരുന്നു. അറിയാൻ കഴിയില്ല - നമുക്കീ നിർദ്ദേശം നൽകുന്നതാരാണ്. ശ്രീമതം, ശ്രീകൃഷ്ണനിൽ നിന്ന് എങ്ങനെ ലഭിക്കും. ശിവബാബ പറയുകയാണ് ഇദ്ദേഹമില്ലാതെ ശ്രീമതമെങ്ങനെ നൽകും. എന്റെ സ്ഥായിയായ രഥമിതാണ്. ദേഹാഭിമാനത്തിൽ വന്ന് തലതിരിഞ്ഞ കാര്യങ്ങൾ ചെയ്ത് വെറുതെ തനിക്കു തന്നെ നഷ്ടം വരുത്തി വെക്കരുത്. ഇല്ലായെങ്കിൽ ഫലമെന്താകും! വളരെ കുറഞ്ഞ പദവി കിട്ടും. പഠിച്ചവരുടെ മുന്നിൽ പഠിക്കാത്തവർ തല കുമ്പിടും. അനേകർ പറയുന്നുണ്ട് ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പൂർണ്ണമാകണം പക്ഷെ ആകുന്നില്ല. അതിനാൽ അവർക്ക് മനസ്സിലാക്കി കൊടുക്കേണ്ടി വരും. നിങ്ങൾക്കല്ലാതെ വേറെയാർക്കും മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ല. പക്ഷെ ദേഹീ അഭിമാനി സ്ഥിതിയുണ്ടായിരിക്കണം, അവർക്കേ ഉയർന്ന പദവി നേടാൻ സാധിക്കൂ. ഇപ്പോഴാണെങ്കിൽ ആരുടെയും കർമ്മാതീത അവസ്ഥയുണ്ടായിട്ടില്ല. ഇവരുടെ(ബാബയുടെ) മുകളിലാണെങ്കിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. വളരെയധികം ചിന്തയുണ്ട്. കേവലം മനസ്സിലാക്കുന്നു എല്ലാം ഡ്രാമയനുസരിച്ച് സംഭവിക്കുന്നു. എന്നിട്ടും മനസ്സിലാക്കി കൊടുക്കുന്നതിന് യുക്തികളെല്ലാം രചിക്കേണ്ടതുണ്ടല്ലോ അതിനാൽ ബാബ പറയുകയാണ് നിങ്ങൾക്ക് കൂടുതൽ ദേഹീ അഭിമാനിയാകാൻ സാധിക്കണം. നിങ്ങളുടെ മുകളിൽ ഒരു ഭാരവുമില്ല, ബാബയുടെ മുകളിലാണെങ്കിൽ ഭാരമുണ്ട്. ഹെഡാണെങ്കിൽ ഇവരാണല്ലോ - പ്രജാപിതാ ബ്രഹ്മാവ്. പക്ഷെ ഇതാർക്കും അറിയുകയില്ല ഇദ്ദേഹത്തിൽ ശിവബാബയിരിക്കുന്നുവെന്ന്. നിങ്ങളിലും ചിലർ വളരെ ബുദ്ധിമുട്ടിയാണ് ഈ നിശ്ചയത്തിലിരിക്കുന്നത്. അതിനാൽ ലോകത്തിന്റെ ഈ ചരിത്രവും ഭൂമിശാസ്ത്രവും അറിയണമല്ലോ. ഭാരതത്തിൽ സ്വർഗ്ഗം എപ്പോഴായിരുന്നു, പിന്നീട് എവിടെ പോയി? എങ്ങനെ പതനമുണ്ടായി? ഇതാർക്കും അറിയുകയില്ല. എപ്പോൾ വരെ നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നില്ലയോ അതുവരെ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല അതിനാൽ ബാബ നിർദ്ദേശം നൽകുന്നു. എഴുതി പഠിക്കൂ എങ്കിൽ സ്ക്കൂളിൽ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പറയണം. പതനത്തിന് മേൽ പ്രഭാഷണം ചെയ്യണം. ഭാരതം വജ്രസമാനമായിരുന്നു അത് പിന്നെങ്ങനെ കക്കയ്ക്ക് സമാനമായി മാറി? എത്ര വർഷമെടുത്തു? നമ്മൾ മനസ്സിലാക്കി കൊടുക്കുന്നു. അങ്ങനെയുള്ള നോട്ടീസ് വിമാനത്തിലൂടെ വീഴ്ത്താൻ സാധിക്കുന്നു. മനസ്സിലാക്കി കൊടുക്കുന്നവർ വളരെ സമർത്ഥരായിരിക്കണം. ഗവൺമെന്റ് ആഗ്രഹിക്കുകയാണെങ്കിൽ ഗവൺമെന്റിന്റെ തന്നെ ഹാൾ വിജ്ഞാന ഭവൻ ഡൽഹിയിലുള്ളത,് അവിടെയ്ക്ക് എല്ലാവരെയും വിളിക്കണം. ദിനപത്രങ്ങളിലും ഇടണം. കാർഡും എല്ലാവർക്കും അയക്കണം. ഞങ്ങൾ താങ്കൾക്ക് മുഴുവൻ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആദ്യം മുതൽ അവസാനം വരെ മനസ്സിലാക്കി തരുന്നു. താങ്കൾക്ക് വരാം, പോകാം. പൈസയുടെയൊന്നും കാര്യമേയില്ല. നോക്കൂ നമ്മെ ആരെങ്കിലും വന്നുകണ്ടു, സമ്മാനം തരുകയാണെങ്കിൽ നമുക്ക് എടുക്കാൻ പറ്റില്ല. സേവനം ചെയ്യുന്നതിന് ഉപയോഗിക്കാം, അല്ലാതെ നമുക്ക് എടുക്കാൻ പാടില്ല. ബാബ പറയുന്നു ഞാൻ നിങ്ങളിൽ നിന്ന് സ്വീകരിച്ചിട്ട് എന്ത് ചെയ്യാനാണ്, അത് പിന്നീട് നിറച്ച് കൊടുക്കേണ്ടി വരും. ഞാൻ പക്കാ സ്വർണ്ണവ്യാപാരിയാണ്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹാഭിമാനത്തിൽ വന്ന് ഒരു തലകീഴായ കർമ്മവും ചെയ്യരുത്. ദേഹീ അഭിമാനിയാകുന്നതിനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം. തന്റെ പെരുമാറ്റം നല്ലതാക്കണം.

2. വളരെ വളരെ മാധുര്യം, ശീതളമായി മാറണം. ഉള്ളിൽ ക്രോധത്തിന്റെയും മോഹത്തിന്റെയും ഏത് ഭൂതമുണ്ടോ, അതിനെ പുറത്താക്കണം.

വരദാനം :-
റിഗാർഡ് ( ബഹുമാനം) കൊടുക്കുന്നതിന്റെ കണക്ക്(റെക്കാർഡ്) ശരിയാക്കി വെച്ച് സന്തോഷത്തിന്റെ മഹാദാനം ചെയ്യുന്ന പുണ്യാത്മാവായി ഭവിക്കട്ടെ.

വർത്തമാന സമയത്ത് നാല് ഭാഗത്തും ബഹുമാനം കൊടുക്കുന്നതിന്റെ റെക്കാർഡ് ശരിയാക്കി വെക്കുന്നതിന്റെ ആവശ്യകതയുണ്ട്. ഈ റെക്കാർഡ് പിന്നീട് നാല് ഭാഗത്തും മുഴങ്ങും. ബഹുമാനം കൊടുക്കുക, ബഹുമാനം എടുക്കുക, ചെറിയ കുട്ടികൾക്കും ബഹുമാനം കൊടുക്കുക, വലിയവർക്കും കൊടുക്കുക. ഈ ബഹുമാനത്തിന്റെ കണക്ക് ഇപ്പോൾ എടുക്കണം, എങ്കിൽ സന്തോഷത്തിന്റെ ദാനം ചെയ്യുന്ന മഹാദാനി പുണ്യാത്മാവായി മാറും. ഏവർക്കും ബഹുമാനം കൊടുത്ത് സന്തുഷ്ടരാക്കുക- ഇത് ഏറ്റവും വലിയ പുണ്യകർമ്മമാണ്, സേവനമാണ്.

സ്ലോഗന് :-
ഓരോ നിമിഷവും അന്തിമ നിമിഷമെന്ന് മനസ്സിലാക്കി നടക്കൂ എങ്കിൽ എവർ റെഡിയാകും.

മാതേശ്വരിജിയുടെ മഹാവാക്യങ്ങൾ

1) തമോഗുണി മായയുടെ വിസ്താരം -

സതോഗുണി, രജോഗുണി, തമോഗുണി എന്ന് പറയാറുണ്ട്, ഇതിനെ യഥാർത്ഥമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യർ മനസ്സിലാക്കുന്നത് ഈ മൂന്നു ഗുണങ്ങളും ഒരുമിച്ചു നടന്നു കൊണ്ടിരിക്കും എന്നാണ്, പക്ഷെ വിവേകം എന്താണ് പറയുന്നത് - ഈ മൂന്നു ഗുണങ്ങളും ഒരുമിച്ചു വന്നതാണോ അതോ ഓരോ ഗുണത്തിന്റേയും പാർട്ട് വേറെ വേറെ യുഗത്തിലാണോ, വിവേകം പറയുന്നതിതാണ് ഈ മൂന്നു ഗുണങ്ങളും ഒരുമിച്ച് നടക്കില്ല, സത്യയുഗത്തിൽ സതോഗുണിയായിരുന്നു, ദ്വാപരത്തിൽ രജോഗുണിയായി, കലിയുഗത്തിൽ തമോഗുണിയായി. എപ്പോഴാണോ സതോ ഉണ്ടായിരുന്നത് അപ്പോൾ രജോ തമോ ഉണ്ടായിരുന്നില്ല. രജോ ആകുമ്പോൾ സതോഗുണമുണ്ടാകില്ല. എന്നാൽ ഈ മൂന്ന് ഗുണങ്ങളും ഒരുമിച്ചാണ് നടക്കുന്നത് എന്നാണ് മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നത്. ഇങ്ങനെ പറയുന്നത് തെറ്റാണ്, അവർ മനസ്സിലാക്കുന്നതിതാണ്, എപ്പോഴാണോ മനുഷ്യൻ സത്യം പറയുന്നത്, പാപകർമ്മം ചെയ്യാത്തത്, അപ്പോൾ സതോഗുണിയാണ് പക്ഷെ വിവേകം പറയുന്നതിതാണ് എപ്പോഴാണോ നാം സതോഗുണമെന്ന് പറയുന്നത്, സതോഗുണം എന്നതിന്റെ അർത്ഥമിതാണ്, സമ്പൂർണ്ണമായ സുഖമുണ്ടാകും, അപ്പോൾ മുഴുവൻ സൃഷ്ടിയും സതോഗുണിയായിരിക്കും. അല്ലാതെ ഇങ്ങനെയല്ല സത്യം പറയുന്നവർ സതോഗുണിയും അസത്യം പറയുന്നവർ കലിയുഗി തമോഗുണിയാണ്, ലോകം ഇങ്ങനെയാണ് നടന്നു വന്നിരിക്കുന്നത്. നാം എപ്പോഴാണോ സത്യയുഗമെന്ന് പറയുന്നത്, അതിനർത്ഥമാകുന്നത് മുഴുവൻ സൃഷ്ടിയും സതോഗുണിയും സതോപ്രധാനവുമാകണം എന്നാണ്. അങ്ങനെയും ഒരു സമയമുണ്ടായിരുന്നു അന്ന് സത്യയുഗത്തിൽ സൃഷ്ടി പൂർണ്ണമായും സതോഗുണിയായിരുന്നു. ഇപ്പോൾ ആ സത്യയുഗമില്ല, ഇപ്പോൾ കലിയുഗി ലോകമാണ്, ഇവിടെ നിറഞ്ഞിരിക്കുന്നത് തമോപ്രധാനതയാണ്. ഈ തമോഗുണി സമയത്ത് സതോഗുണം എവിടെ നിന്ന് വരാനാണ്. ഇപ്പോൾ ഘോരമായ അന്ധകാരമാണുള്ളത്, ഇതിനെയാണ് ബ്രഹ്മാവിന്റെ രാത്രി എന്ന് പറയുന്നത്. ബ്രഹ്മാവിന്റെ പകലാണ് സത്യയുഗം, ബ്രഹ്മാവിന്റെ രാത്രിയാണ് കലിയുഗം, രണ്ടിനേയും ഒരുമിപ്പിക്കാൻ കഴിയില്ലല്ലോ.

2) സാരമൊന്നുമില്ലാത്ത കലിയുഗി ലോകത്തിൽ നിന്നും സാരമുള്ള സത്യയുഗി ലോകത്തിലേക്ക് കൊണ്ടുപോവുക - ഇത് ഒരേ ഒരു പരമാത്മാവിന്റെ ജോലിയാണ്

ഈ കലിയുഗി ലോകത്തെ നിസ്സാര ലോകമെന്ന് എന്തുകൊണ്ടാണ് പറയുന്നത്, എന്തുകൊണ്ടെന്നാൽ ഈ ലോകത്തിൽ സാരമുള്ളതായി ഒന്നുമില്ല. ഒരു വസ്തുവിലും ശക്തിയില്ല, സുഖവും ശാന്തിയും പവിത്രതയുമില്ല, എന്നാൽ ഈ സൃഷ്ടിയിൽ ഒരു സമയത്ത് ശാന്തിയും സുഖവും പവിത്രതയുമുണ്ടായിരുന്നു. ഇപ്പോൾ ആ ശക്തിയില്ല കാരണം സൃഷ്ടിയിൽ പഞ്ചഭൂതങ്ങൾ പ്രവേശിച്ചിരിക്കുകയാണ്. അതിനാൽ ഈ സൃഷ്ടിയെ ഭയത്തിന്റെ സാഗരമെന്നും കർമ്മബന്ധനത്തിന്റെ സാഗരമാണെന്നും പറയുന്നു. അതിനാലാണ് മനുഷ്യൻ ദു:ഖത്താൽ പരമാത്മാവിനെ വിളിക്കുന്നത്. ഭഗവാനേ ഈ ഭവസാഗരത്തിൽ നിന്നും അക്കരെയെത്തിക്കൂ എന്ന്, ഇതിൽ നിന്നും തെളിയിക്കപ്പെടുന്നതിതാണ് നിർഭയതയുടേയും ഒരു ലോകമുണ്ട്, അങ്ങോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ രണ്ട് ലോകങ്ങളാണുള്ളത്, ഒന്ന് സാരമുള്ള സത്യയുഗി ലോകം, രണ്ടാമത്തേത് നിസ്സാരമായ കലിയുഗി ലോകവും. ഈ സൃഷ്ടിയിൽ തന്നെയാണ് ഈ രണ്ട് ലോകങ്ങളും ഉള്ളത്. ഇപ്പോൾ പരമാത്മാവ് സാരമുള്ള ആ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ശരി, ഓം ശാന്തി.

അവ്യക്ത സൂചനകൾ:- നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

എങ്ങനെയാണോ ജ്ഞാനത്തിന്റെ വിഷയമുള്ളത് അതേപോലെ സേവനത്തിന്റെയും വിഷയമുണ്ട്, ആര് ഇതിൽ വിശ്വസ്തരായ നിശ്ചയബുദ്ധികളാണോ അവർക്ക് തന്നെയാണ് ആദ്യനമ്പറിലേക്ക് പോകാൻ സാധിക്കുന്നത്. രാവിലെ മുതൽ രാത്രി വരെ തന്റെ പ്രോഗ്രാം തയ്യാറാക്കി ഡെയ്ലി ഡയറി എഴുതൂ, എന്തുകൊണ്ടെന്നാൽ ഉത്തരവാദപ്പെട്ട ആത്മാക്കളാണ്, സാധാരണ ആത്മാക്കളല്ല, വിശ്വമംഗളകാരി ആത്മാക്കളാണ്. അതായത് എത്രയും ഉന്നത വ്യക്തികളാണോ, അവരുടെ ദിനചര്യ സെറ്റായിരിക്കും.