മധുരമായ കുട്ടികളേ - തന്റെ
ഉന്നതിക്കു വേണ്ടി ദിവസവും കണക്കെടുക്കൂ, മുഴുവന് ദിവസവും തന്റെ പെരുമാറ്റം
എങ്ങനെയുള്ളതായിരുന്നു, പരിശോധിക്കൂ യജ്ഞത്തെപ്രതി സത്യസന്ധരായി ഇരിക്കുന്നുണ്ടോ?
ചോദ്യം :-
ഏതെല്ലാം കുട്ടികളെ പ്രതിയാണ് ബാബയ്ക്ക് വളരെയധികം ബഹുമാനമുള്ളത്? ആ
ബഹുമാനത്തിന്റെ അടയാളമെന്താണ്?
ഉത്തരം :-
ഏത്
കുട്ടികളാണോ ബാബയോടോപ്പം സത്യമായിരിക്കുന്നത് യജ്ഞത്തെ പ്രതി
വിശ്വസ്തരായിരിക്കുന്നത്, ഒന്നും തന്നെ ഒളിയ്ക്കാത്തത്, അങ്ങനെയുള്ള കുട്ടികളെ
പ്രതി ബാബയ്ക്ക് വളരെയധികം ബഹുമാനമാണ്. ബഹുമാനം കാരണം അവര്ക്ക് പാലന നല്കി അവരെ
ഉയര്ത്തുന്നു. സേവനത്തിനായി പറഞ്ഞയക്കുന്നു. കുട്ടികള്ക്ക് സത്യം കേള്പ്പിച്ച്
ശ്രീമതം നേടാനുള്ള വിവേകം ആവശ്യമാണ്.
ഗീതം :-
സഭയില്
തെളിഞ്ഞ ദീപം...
ഓംശാന്തി.
ഈ ഗീതം തെറ്റാണ് കാരണം നിങ്ങള് ആത്മാക്കള് വിളക്കല്ല (ദീപം). ആത്മാവിനെ
വാസ്തവത്തില് ദീപം എന്നു പറയില്ല. ഭക്തര് അനേക പേരുകളാണ് വെച്ചിരിക്കുന്നത്.
അതുകൊണ്ട് പറയുന്നു നേതി-നേതി, ഞങ്ങള്ക്കറിയില്ല, നാസ്തികരാണ്. എന്ത്
കേള്ക്കുന്നുവോ അത് പറയുന്നു. ബ്രഹ്മം, ദീപം, കല്ല്, മുള്ള് ഇതെല്ലാം
പരമാത്മാവാണെന്ന് പറയുന്നു. കാരണം ഭക്തീമാര്ഗ്ഗത്തില് ആര്ക്കും തന്നെ ബാബയെ
യഥാര്ത്ഥ രീതിയില് തിരിച്ചറിയാന് സാധിക്കില്ല. ബാബയ്ക്കു തന്നെ വന്ന് തന്റെ
പരിചയം നല്കണം. ശാസ്ത്രത്തില് പോലും ബാബയുടെ പരിചയം ഇല്ല. അതുകൊണ്ടാണ് അവരെ
നാസ്തികര് എന്നു പറയുന്നത്. ഇപ്പോള് കുട്ടികള്ക്ക് ബാബ പരിചയം നല്കി, എന്നാല്
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ ഇത് ബുദ്ധിയുടെ ജോലിയാണ്.
ഈ സമയം എല്ലാവരും കല്ലു ബുദ്ധികളാണ്. ആത്മാവിലാണ് ബുദ്ധിയുള്ളത്. കര്മ്മത്തിലൂടെ
മനസ്സിലാക്കാന് സാധിക്കും ആത്മാവിന്റെ ബുദ്ധി പവിഴമാണോ കല്ലാണോ? മുഴുവന് ആധാരവും
ആത്മാവിലാണ്. മനുഷ്യര് പറയുന്നു- ആത്മാവ് തന്നെയാണ് പരമാത്മാവ്, ആത്മാവ്
നിര്ലേപമാണ്. മനുഷ്യരായിട്ടും പിതാവിനെ അറിയുന്നില്ല. ബാബ പറയുന്നു മായാ രാവണന്
എല്ലാവരെയും കല്ലുബുദ്ധികളാക്കി മാറ്റിയിരിക്കുന്നു. ഓരോ ദിവസം കൂടുന്തോറും
കുടുതല് തമോപ്രധാനമായിത്തീരുന്നു. മായ വളരെയധികം ശക്തിശാലിയാണ്, ഉയരാന്
അനുവദിക്കുന്നില്ല കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് രാത്രിയില്
മുഴുവന് ദിവസത്തെയും കണക്ക് പരിശോധിക്കൂ- എന്തെല്ലാമാണ് ചെയ്തത്? ഞാന്
ദേവതയെപ്പോലെയാണോ ഭക്ഷണം കഴിച്ചത്? നിയമം അനുസരിച്ചുള്ള പെരുമാറ്റമായിന്നോ അതോ
അനാഥനെപ്പോലെയാണോ പെരുമാറിയത്? ദിവസേന തന്റെ കണക്ക് പരിശോധിക്കുന്നില്ല എങ്കില്
ഒരിക്കലും തന്റെ ഉന്നതി ഉണ്ടാവുകയില്ല. വളരെയധികം മായയുടെ അടി ഏല്ക്കുന്നുണ്ട്.
എഴുതാറുണ്ട് ഇന്ന് എന്റെ ബുദ്ധിയോഗം ഇന്നാളുടെ പേരിലും രൂപത്തിലും പോയി, ഇന്ന്
ഈ പാപകര്മ്മം ചെയ്തു. ഇങ്ങനെ സത്യം തുറന്നെഴുതുന്നവര് കോടിയില് ചിലര് മാത്രമാണ്.
ബാബ പറയുന്നു ഞാന് എന്താണ് എങ്ങനെയാണ് എന്നുള്ളത് ആരും തന്നെ അറിയുന്നില്ല.
സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കിലേ കുറച്ചെങ്കിലും
ബുദ്ധിയില് ഇരിക്കൂ. ബാബ പറയുന്നു നല്ല-നല്ല കുട്ടികള്, വളരെ നന്നായി ജ്ഞാനം
കേള്പ്പിക്കുന്നവര് എന്നാല് അവര്ക്ക് യോഗമില്ല. പൂര്ണ്ണമായുള്ള തിരിച്ചറിവ്
ഇല്ലാത്തതുകൊണ്ട്, മനസ്സിലാക്കാത്തതുകൊണ്ട് മറ്റുള്ളവര്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നില്ല. മുഴുവന് ലോകത്തിലുള്ള മനുഷ്യര്ക്ക്
രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും ഒന്നും അറിയില്ല. അതുകൊണ്ട് യാതൊന്നും
അറിയാത്തതിനു സമാനമാണ്. എന്നാല് ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇനി വീണ്ടും
സംഭവിക്കും. അയ്യായിരം വര്ഷത്തിനുശേഷം വീണ്ടും എനിക്ക് വന്ന്
മനസ്സിലാക്കിത്തരേണ്ടതായ ഒരു സമയം വരും. രാജ്യപദവി എന്നുള്ളത് ചെറിയ കാര്യമല്ല.
വളരെയധികം പരിശ്രമമുണ്ട്. മായ വളരെയധികം യുദ്ധം ചെയ്യുന്നു, വളരെ വലിയ യുദ്ധം
നടക്കുന്നു, മല്ലയുദ്ധം പോലെ. വളരെ സമര്ത്ഥരായവരോടാണ് മായ ബോക്സിംങ് ചെയ്യുന്നത്.
അതിലും ഒന്നുരണ്ടു പേരെ അബോധാവസ്ഥയിലാക്കുന്നു. ബാബയോട് പറയുന്നു, ബാബ മായയുടെ
കൊടുങ്കാറ്റ് വരുന്നു, ഇന്നതെല്ലാം സംഭവിക്കുന്നു. അതും വളരെക്കുറച്ചു പേര്
മാത്രമേ സത്യം എഴുതുന്നുള്ളൂ. വളരെയധികം പേരും ഒളിച്ചു വയ്ക്കുന്നു. എങ്ങനെ
എനിക്ക് ബാബയോട് സത്യം കേള്പ്പിക്കണം എന്നുള്ള വിവേകമില്ല. എന്തു ശ്രീമതം നേടണം?
പറയാന് സാധിക്കുന്നില്ല. ബാബയ്ക്ക് അറിയാം മായ വളരെയധികം ശക്തിശാലിയാണ്. സത്യം
തുറന്നു പറയുന്നതില് വളരെയധികം ലജ്ജ വരുന്നു, അവരില് നിന്നും പുറത്തുപറയാന്
പറ്റാത്ത വിധത്തിലുള്ള കര്മ്മങ്ങളും സംഭവിക്കുന്നു. ബാബ വളരെ ബഹുമാനം നല്കി
ഉയര്ത്തുന്നു. ഈ കുട്ടി നല്ലതാണ്, ഇവരെ ഓള്റൗണ്ട് സേവനത്തിനായി പറഞ്ഞയക്കാം.
എന്നാല് ദേഹ അഹങ്കാരത്തിലേക്ക് വന്ന് മായയുടെ അടി ഏറ്റു കഴിഞ്ഞാല് വീണുപോകും.
ബാബ എഴുന്നേല്പ്പിക്കുന്നതിനായി മഹിമ പാടുന്നു. പാലന നല്കി എഴുന്നേല്പ്പിക്കും.
നിങ്ങള് വളരെ നല്ലതാണ്. സ്ഥൂലമായ സേവനത്തിലും നല്ലതാണ്. എന്നാല് യഥാര്ത്ഥത്തില്
പറയുകയാണെങ്കില് ലക്ഷ്യം വളരെ ഉയര്ന്നതാണ്. ദേഹം, ദേഹ സംബന്ധം എന്നിവ
ഉപേക്ഷിച്ച് സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കുക എന്ന പുരുഷാര്ത്ഥം
ബുദ്ധിയുടെ ജോലിയാണ്. എല്ലാവരും പുരുഷാര്ത്ഥികളാണ്. എത്ര വലിയ രാജധാനിയാണ്
സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്? എല്ലാവരും ബാബയുടെ മക്കളാണ്, വിദ്യാര്ത്ഥികളാണ്,
അനുയായികളുമാണ്. ബാബ മുഴുവന് ലോകത്തിന്റേയും പിതാവാണ്. ആ ഒരു പിതാവിനെയാണ്
എല്ലാവരും വിളിക്കുന്നത്. ബാബ വന്ന് കുട്ടികള്ക്ക് എല്ലാം മനസ്സിലാക്കിത്തരുന്നു.
എങ്കിലും കുട്ടികള്ക്ക് അത്രയും ആദരവില്ല. വലിയ വലിയ ആളുകള് വരുമ്പോള് എത്ര
ബഹുമാനത്തോടെയാണ് അവരെ സംരക്ഷിക്കുന്നത്. എത്ര ആര്ഭാഢത്തോടെ ആയിരിക്കും അവരെ
വരവേല്ക്കുന്നത് . ഈ സമയം എല്ലാവരും പതിതരാണ്. എന്നാല് അവനവനെ പതിതരാണെന്ന് ആരും
മനസ്സിലാക്കുന്നില്ല. മായ തീര്ത്തും തുച്ഛബുദ്ധിയാക്കി മാറ്റുന്നു.
സത്യയുഗത്തിന്റെ ആയുസ്സിനെത്തന്നെ ഇത്ര നീട്ടിക്കാണിച്ചിരിക്കുന്നു, നൂറുശതമാനവും
വിവേക ശൂന്യര് ആയതുകൊണ്ടല്ലേ. മനുഷ്യരായി എന്തെല്ലാം പ്രവൃത്തികളാണ്
ചെയ്തുകൊണ്ടിരികുന്നത്. കേവലം 5000 വര്ഷത്തിന്റെ കാര്യത്തെ ലക്ഷം വര്ഷങ്ങളെന്ന്
പറഞ്ഞു. ഇതും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. 5000 വര്ഷങ്ങള്ക്കു മുമ്പ്
ലക്ഷ്മീ-നാരായണന്റെ രാജധാനി ഉണ്ടായിരുന്നു. അവര് ദൈവീകഗുണങ്ങളുള്ള മനുഷ്യര്
ആയിരുന്നു. അതുകൊണ്ട് അവരെ ദേവത എന്നു പറയുന്നു, ആസുരീയ അവഗുണങ്ങള് ഉള്ളവരെ
അസുരന് എന്നും പറയുന്നു. അസുരനിലും ദേവനിലും രാത്രിയുടെയും പകലിന്റെയും
വ്യത്യാസമുണ്ട്. എത്ര ഭയാനകമായ യുദ്ധമാണ് വരാന് പോകുന്നത്. അതിനുള്ള എല്ലാ
തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. മുഴുവന് ലോകവും ഈ യജ്ഞത്തില് സ്വാഹ ആയിത്തീരും.
അതിനുവേണ്ടിയുളള തയ്യാറെടുപ്പുകള് ആവശ്യമല്ലേ. ബോംബുകള് ഉണ്ടാക്കി പിന്നീട്
നശിപ്പിച്ച് കളയുന്നില്ലല്ലോ, അത് ഉപയോഗിക്കുക തന്നെ ചെയ്യും. കുറച്ചു
സമയത്തിനുള്ളില് എല്ലാവര്ക്കും ധാരാളം ബോംബുകള് ഉണ്ടാകും കാരണം വിനാശം
പെട്ടെന്നുതന്നെ ഉണ്ടാകണം. ആ സമയത്ത് ആശുപത്രികളൊന്നും തന്നെ ഉണ്ടാവില്ല.
ആര്ക്കും അറിയുക പോലുമില്ല. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. വിനാശത്തിന്റെ
സാക്ഷാത്കാരം ചെറിയ കാര്യമല്ല. മുഴുവന് ലോകവും അഗ്നിക്ക് ഇരയാകുന്നത് കാണാന്
സാധിക്കുമോ. ചുറ്റുപാടും അഗ്നി ബാധിച്ചതായി സാക്ഷാത്കാരം ലഭിക്കും. മുഴുവന്
ലോകവും നശിക്കുന്നു. എത്ര വലിയ ലോകമാണ്. ആകാശം കത്തിനശിക്കുകയില്ല. ബാക്കി
ഇതിനുള്ളില് എന്തെല്ലാം ഉണ്ടോ സര്വ്വതും നശിക്കും. സത്യയുഗവും കലിയുഗവും തമ്മില്
രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. എത്ര ധാരാളം മനുഷ്യരാണ് , മൃഗങ്ങളാണ്
എത്ര സാമഗ്രികളാണ്? ഇതും കുട്ടികളുടെ ബുദ്ധിയില് ഇരിക്കാന് ബുദ്ധിമുട്ടാണ്.
5000 വര്ഷത്തിന്റെ കാര്യമാണ് എന്നുള്ളത് ചിന്തിക്കണം. ദേവീദേവതകളുടെ രാജ്യം
ഉണ്ടായിരുന്നില്ലേ. ആ സമയത്ത് എത്ര കുറച്ച് മനുഷ്യരായിരുന്നു. ഇപ്പോള്
മനുഷ്യരുടെ എണ്ണം വര്ദ്ധിച്ചിരിക്കുന്നു. ഇത് കലിയുഗമാണ് തീര്ച്ചയായും ഇതിന്റെ
വിനാശം സംഭവിക്കണം.
ഇപ്പോള് ബാബ ആത്മാക്കളോട് പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. അതും വിവേകത്തോടെ
ഓര്മ്മിക്കണം. വെറുതെ ശിവ-ശിവ എന്നു പറയേണ്ട ആവശ്യമില്ല. ചെറിയ കുട്ടികള്ക്കും
വിവേകമില്ലാതെ പറഞ്ഞുകൊണ്ടിരിക്കാന് സാധിക്കും. ബാബ ബിന്ദുസ്വരൂപനാണ് എന്ന്
അനുഭവത്തോടെയല്ല പറയുന്നത്. നമ്മളും ചെറിയ ബിന്ദുസ്വരൂപമായ ആത്മാക്കളാണ്.
വിവേകത്തോടെ ഓര്മ്മിക്കണം. ആദ്യം ഞാന് ആത്മാവാണെന്നത് ഉറപ്പിക്കണം. പിന്നീട്
ബാബയുടെ പരിചയം ബുദ്ധിയില് ധാരണ ചെയ്യൂ. അന്തര്മുഖികളായ കുട്ടികള്ക്കേ നല്ല
രീതിയില് മനസ്സിലാക്കാന് സാധിക്കൂ. നമ്മള് ആത്മാക്കള് ബിന്ദുസ്വരൂപരാണ്. നമ്മള്
ആത്മാക്കള്ക്ക് ഇപ്പോള് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്, എങ്ങനെ നമ്മളില് 84
ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്, എങ്ങനെ ആത്മാവിന് സതോപ്രധാനമായിത്തീരാന്
സാധിക്കും. ഇതെല്ലാം വളരെ അന്തര്മുഖിയായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. സമയം
എടുക്കും. ഇത് നമ്മുടെ അന്തിമജന്മമാണെന്ന് കുട്ടികള്ക്ക് അറിയാം. ഇപ്പോള്
നമുക്ക് വീട്ടിലേക്ക് പോകണം. ഈ കാര്യം ബുദ്ധിയില് പക്ക ആയിരിക്കണം. ഞാന്
ആത്മാവാണ്. ശരീരഭാരം ഇല്ലാതാക്കണം. അപ്പോഴേ സംസാരശൈലി നല്ലാതാകൂ. ഇല്ലെങ്കില്
പെരുമാറ്റം തീര്ത്തും മോശമായിത്തീരും. കാരണം ശരീരത്തില് നിന്നും വേറിടാനുള്ള
അഭ്യാസം ഇല്ലല്ലോ. ദേഹഭിമാനത്തിലേക്ക് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. ഈ
യജ്ഞത്തോട് വളരെയധികം സത്യസന്ധത ആവശ്യമാണ്. പക്ഷെ ഇപ്പോള് എല്ലാവരും വളരെ
അലസരാണ്. കഴിക്കുന്നത്, കുടിക്കുന്നത്, വാതാവരണം ഒന്നും തന്നെ
ഉദ്ധരിച്ചിട്ടില്ല. ഇനിയും സമയം ആവശ്യമാണ്. സേവാധാരികുട്ടികളെ മാത്രമേ ബാബ
ഓര്മ്മിക്കൂ, പദവിയും അവരാണ് നേടുന്നത്. വെറുതെ സ്വയത്തെ സന്തുഷ്ടമാക്കരുത്.
ഇതില് വളരെയധികം അന്തര്മുഖത ആവശ്യമാണ്. മനസ്സിലാക്കിക്കൊടുക്കാനും യുക്തി വേണം.
ചിത്രപ്രദര്ശിനിയില് വരുന്നവര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. താങ്കളുടെ
കാര്യം നല്ലതാണെന്ന് മാത്രം പറഞ്ഞു പോകുന്നു. ഇവിടെയും സംഖ്യാക്രമമാണ്. നമ്മള്
ബാബയുടെ കുട്ടികളാണ്, ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്താണ് ലഭിക്കുന്നത്
എന്ന നിശ്ചയം ഉണ്ട്. എനിക്ക് ബാബയുടെ സേവനം പൂര്ണ്ണമായും ചെയ്യണം, ഇതു തന്നെയാണ്
നിങ്ങളുടെ കര്ത്തവ്യം. മുഴുവന് ദിവസവും വിചാരസാഗരമഥനം നടന്നുകൊണ്ടിരിക്കണം.
ബ്രഹ്മാബാബയും വിചാരസാഗര മഥനം ചെയ്തിട്ടുണ്ടായിരിക്കില്ലേ. ഇല്ലെങ്കില് ഈ പദവി
എങ്ങനെ നേടും! ബാബയും ദാദയും ഒരുമിച്ച് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു.
രണ്ട് എഞ്ചിനാണ് ലഭിച്ചിരിക്കുന്നത് കാരണം വളരെ ഉയരത്തില് കയറണമല്ലോ.
പര്വ്വതത്തില് കയറുന്ന വാഹനത്തിന് രണ്ട് എഞ്ചിന് വയ്ക്കാറുണ്ട്. മുന്നോട്ടു
പോകവേ ഇടയ്ക്ക് വാഹനം നിന്നാല് വഴുതി താഴേക്ക് വരുന്നു. എന്റെ കുട്ടികളും
ഇങ്ങനെയാണ്. കയറി-കയറി പരിശ്രമം ചെയ്ത്-ചെയ്ത് പിന്നീട് കയറാന് സാധിക്കുന്നില്ല.
മായയുടെ ഗ്രഹണം അഥവാ കൊടുങ്കാറ്റ് ഏറ്റാല് ഒറ്റയടിക്ക് താഴേക്ക് വീണ്
തവിടുപൊടിയാകുന്നു. അല്പം സേവനം ചെയ്യുമ്പോഴേക്കും അഹങ്കാരം വരുന്നു,
വീണുപോകുന്നു, ബാബയാണ് ഒപ്പം ധര്മ്മരാജനും ഉണ്ടെന്ന് മനസ്സിലാക്കുന്നില്ല. അഥവാ
എന്തെങ്കിലും തലകീഴായത് ചെയ്യുകയാണെങ്കില് വളരെ വലിയ ശിക്ഷ ലഭിക്കുന്നു. ഇതിലും
നല്ലത് പുറമേപ്പോയി ജീവിക്കുകയാണ്. ബാബയുടേതായി സമ്പത്ത് നേടുക എന്നുള്ളത്
ചിറ്റമ്മയുടെ വീട്ടില് പോകലല്ല. ബാബയുടേതായി മാറി എന്തെങ്കിലും പാപം
ചെയ്യുകയാണെങ്കില് പേര് മോശമാകും. വളരെയധികം മുറിവേല്ക്കുന്നു. അവകാശിയായി
മാറുക എന്നുള്ളത് ചിറ്റമ്മയുടെ വീട്ടിലേക്ക് പോകലല്ല. പ്രജയിലും ചിലര് ഇത്രയും
ധനവാനായി മാറുന്നു, കാര്യമേ പറയണ്ട. അജ്ഞാനകാലത്തിലും ചിലര് നല്ലവരായിരിക്കും,
മറ്റു ചിലര് പലതുമായിരിക്കും. യോഗ്യത ഇല്ലാത്ത കുട്ടിയോട്, എന്റെ മുന്നില് പോലും
വന്ന് നില്ക്കരുതെന്ന് പറയും. ഇവിടെ ഒന്നോ രണ്ടോ കുട്ടികളുടെ കാര്യമല്ല. മായ
വളരെ ശക്തിശാലിയാണ്. ഇതില് കുട്ടികള്ക്ക് വളരെ അന്തര്മുഖിയായിരിക്കണം. എങ്കിലേ
മറ്റുള്ളവര്ക്ക് മനസിലാക്കിക്കൊടുക്കാന് സാധിക്കൂ. ചിലര് നിങ്ങള് പറയുന്നത്
കേള്ക്കുമ്പോള് സമര്പ്പണമനോഭാവത്തോടെ ഈ ജ്ഞാനം അംഗീകരിക്കും, അവസാനം
പശ്ചാത്തപിക്കുന്നു, ഇങ്ങനെയൊരു അച്ഛനെയാണ് ഒരുപാട് ആധിക്ഷേപിച്ചത്.
സര്വ്വവ്യാപി എന്നു പറയുക അഥവാ അവനവനെ ഈശ്വരന് എന്നു പറയുന്നവര്ക്ക് ശിക്ഷ ഒട്ടും
കുറവല്ല. വെറുതെ ആര്ക്കും മുകളിലേക്ക് പോകാന് സാധിക്കില്ല. അവര്ക്കാണ് ഏറ്റവും
കൂടുതല് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക. സമയമാകുമ്പോള് ബാബ ഇവരില് നിന്നെല്ലാം
കണക്കെടുക്കും. കണക്കെടുപ്പിന്റെ സമയത്ത് എല്ലാവരുടെയും കര്മ്മത്തിന്റെ
കണക്കുകള് തീരുമല്ലോ, ഇതില് വളരെയധികം വിശാല ബുദ്ധി ആവശ്യമാണ്.
മനുഷ്യരാണെങ്കില് ആര്ക്കെല്ലാമാണ് ശാന്തിയുടെ സമ്മാനം നല്കിക്കൊണ്ടിരിക്കുന്നത്.
വാസ്തവത്തില് ശാന്തി ഒരാള്ക്കേ സ്ഥാപിക്കാന് സാധിക്കൂ. കുട്ടികള്ക്ക് എഴുതണം-
ലോകത്തില് പവിത്രത, ശാന്തി, സമൃദ്ധി ഭഗവാന്റെ ശ്രീമതം അനുസരിച്ച് സ്ഥാപിച്ചു
കൊണ്ടിരിക്കുകയാണ്. ശ്രീമതം പ്രസിദ്ധമാണ്. ശ്രീമദ് ഭഗവദ്ഗീതാ ശാസ്ത്രത്തിന്
എത്ര ബഹുമാനമാണ് നല്കുന്നത്. ആരെങ്കിലും മറ്റുള്ളവരുടെ ശാസ്ത്രത്തെ അഥവാ
ക്ഷേത്രത്തെ എന്തെങ്കിലും ചെയ്യുകയാണെങ്കില് അവര് കലഹിക്കുന്നു. ഇപ്പോള്
നിങ്ങള്ക്കറിയാം ഈ മുഴുവന് പഴയ ലോകവും കത്തിക്കരിഞ്ഞ് ഭസ്മമാവാന് പോവുകയാണ്. ഈ
ക്ഷേത്രങ്ങളും മസ്ജിദുകളും എല്ലാം ഭസ്മമാക്കിക്കൊണ്ടിരിക്കും. ഇതെല്ലാം
സംഭവിക്കുന്നതിനു മുമ്പായി പവിത്രമാകണം. ഈയൊരു ലഹരി വരണം. ഗൃഹസ്ഥവും
ശ്രദ്ധിക്കണം. ഇവിടേക്ക് ധാരാളം പേര് വരുന്നുണ്ട്. ഇവിടെ ആടുകളേപ്പോലെയാക്കി
മാറ്റരുത്, എന്തുകൊണ്ടെന്നാല് ഇത് അമൂല്യ ജീവിതമല്ലേ. ഇവിടെ വളരെയധികം
സംരക്ഷിക്കണം. കുട്ടികളെയെല്ലാം കൊണ്ടുവരുന്നത് അവസാനിപ്പിക്കേണ്ടിവരും. ഇത്രയും
ചെറിയ കുട്ടികളെ എവിടെ ഇരുത്തി സംരക്ഷിക്കാനാണ്. കുട്ടികള്ക്ക് അവധി ലഭിച്ചാല്
ഇനി എവിടേക്ക് പോകാം എന്ന് ചിന്തിക്കുന്നു, ശരി ഇത്തവണ മധുബനില് ബാബയുടെ
അടുത്തേക്ക് പോകാം. അങ്ങനെയാണെങ്കില് ഇതൊരു സത്രമായിത്തീരും. പിന്നീട് എങ്ങനെ
സര്വ്വകലാശായാകുമോ! ബാബ പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്, പിന്നീട് ആജ്ഞ നല്കും
- കുട്ടികളെ ആരും കൊണ്ടുവരരുത്. ഈ ബന്ധനവും കുറയും. മാതാക്കളില് ദയ തോന്നുന്നു.
കുട്ടികള്ക്കറിയാം ശിവബാബ ഗുപ്തമാണ്. ഇദ്ദേഹത്തോട് പലര്ക്കും ആദരവില്ല.
ഞങ്ങള്ക്ക് ശിവബാബയുമായാണ് കണക്ഷന് എന്നു ചിന്തിക്കുന്നു. ശിവബാബ പോലും ഈ
ശരീരത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത് - ഇത്ര പോലും മനസ്സിലാക്കുന്നില്ല.
മായ മൂക്കിന് പിടിച്ച് തലകീഴായ കര്മ്മങ്ങള് ചെയ്യിപ്പിക്കുന്നു. ആരെയും വെറുതെ
വിടുന്നില്ല. രാജധാനിയില് എല്ലാവരും ആവശ്യമാണല്ലോ. അവസാനം എല്ലാത്തിന്റേയും
സാക്ഷാത്കാരം ഉണ്ടാകും. ശിക്ഷകളുടെയും സാക്ഷാത്കാരം ഉണ്ടാകും. കുട്ടികള്ക്ക്
ആദ്യം തന്നെ സാക്ഷാത്കാരം ലഭിച്ചിട്ടുണ്ട്. എങ്കിലും പാപം ചെയ്യുന്നത്
ഉപേക്ഷിക്കുന്നില്ല. ചില കുട്ടികള് പ്രതിജ്ഞ എടുത്തതു പോലെയാണ് ഞങ്ങള്ക്ക്
തേര്ഡ് ക്ലാസ്സായി തന്നെ തീര്ന്നാല് മതി, അതുകൊണ്ട് ഞങ്ങള് പാപം ചെയ്യുന്നതും
ഉപേക്ഷിക്കില്ല. കുറച്ചു കൂടി നല്ല രീതിയില് തനിക്കുള്ള ശിക്ഷകള്
തയ്യാറാക്കുകയാണ്. മനസ്സിലാക്കിത്തരേണ്ടതായില്ലേ. ഒരിക്കലും ഇങ്ങനെ ഒരു
പ്രതിജ്ഞ എടുക്കരുത് - ഞങ്ങള്ക്ക് തേര്ഡ് ക്ലാസ്സ് ആയാല് മതി. ഞങ്ങള്ക്ക്
ഇപ്പോള് ലക്ഷ്മീനാരായണന് ആയിത്തീരണം എന്ന പ്രതിജ്ഞ എടുക്കൂ. ചിലരാണെങ്കില് നല്ല
രീതിയില് പ്രതിജ്ഞ എടുക്കുന്നു, ചാര്ട്ട് എഴുതുന്നു - ഇന്നത്തെ ദിവസം ഞാന് ഒന്നും
തന്നെ ചെയ്തില്ലല്ലോ! ഇങ്ങനെ ഒരുപാടു പേര് ചാര്ട്ട് വച്ചിരുന്നു, അവര് ഇന്നില്ല.
മായ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അരക്കല്പ്പം ഞാന് സുഖം നല്കുന്നു,
അരക്കല്പ്പം പിന്നീട് മായ ദുഃഖം നല്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അന്തര്മുഖിയായി ശരീര ബോധത്തില് നിന്നും ഉപരിയായി ഇരിക്കാനുള്ള അഭ്യാസം ചെയ്യണം.
കഴിക്കുന്നതും കുടിക്കുന്നതും പെരുമാറ്റവും എല്ലാം നല്ലതാക്കണം. കേവലം അവനവനെ
സന്തുഷ്ടമാക്കി അലസരാകരുത്.
2) കയറ്റം വളരെ
ഉയരത്തിലുള്ളതാണ്, അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇരിക്കണം. ഏതൊരു കര്മ്മം
ചെയ്യുകയാണെങ്കിലും വളരെ സൂക്ഷിച്ച് ചെയ്യണം. അഹങ്കാരത്തിലേക്ക് വരരുത്.
തലകീഴായ കര്മ്മങ്ങള് ചെയ്ത് അവനവനുള്ള ശിക്ഷകളെ തയ്യാറാക്കരുത്. നമുക്ക് ഈ
ലക്ഷ്മീനാരായണനേപ്പോലെ ആയി മാറണം എന്ന പ്രതിജ്ഞ എടുക്കൂ.
വരദാനം :-
ആത്മീയതയാകുന്ന ശ്രേഷ്ഠ സ്ഥിതിയിലൂടെ അന്തരീക്ഷത്തെ ആത്മീയമാക്കി മാറ്റുന്നവരായി
ഭവിക്കൂ.
ആത്മീയതയാകുന്ന
സ്ഥിതിയിലൂടെ തന്റെ സേവാകേന്ദ്രത്തെ ആത്മീയ അന്തരീക്ഷമുള്ളതാക്കി മാറ്റു ഇതിലൂടെ
തന്റെയും വരുന്ന ആത്മാക്കളുടെയും സഹജമായ ഉന്നതി ഉണ്ടാക്കാന് സാധിക്കും. കാരണം
ആര് വരുന്നൊ അവര് ബാഹ്യമായ അന്തരീക്ഷത്തില് തളര്ന്നു പോയവരാണ് അവര്ക്ക്
എക്സ്ട്രാ സഹയോഗത്തിന്റെ ആവശ്യമുണ്ട്. അതുകൊണ്ട് അവര്ക്ക് ആത്മീയ
അന്തരീക്ഷത്തിന്റെ സഹയോഗം കൊടുക്കു. സഹജപുരുഷാര്ത്ഥിയായി മാറു, മാറ്റു. വരുന്ന
ഓരോ ആത്മാക്കളും അനുഭവം ചെയ്യണം ഈ സ്ഥാനം സഹജമായി തന്നെ ഉയര്ച്ച
പ്രാപ്തമാക്കാനുള്ളതാണ്.
സ്ലോഗന് :-
വരദാനിയായി
മാറി ശുഭ ഭാവനയുടെയും ശുഭകാമനയുടെയും വരദാനം കൊടുത്തു കൊണ്ടിരിക്കൂ.
അവ്യക്ത സൂചന കമ്പൈന്ഡ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയികളായി മാറൂ.
ബാബ കമ്പൈന്ഡാണ് അതുകൊണ്ട്
ഉത്സാഹത്തോടെ ഉന്മേഷത്തോടെ മുന്നോട്ട് പോകു. ദുര്ബലത, നിരാശ ഇവയെല്ലാം ബാബയ്ക്ക്
അര്പ്പിക്കു, തന്റെ കൈവശം വെക്കരുത്. ഉത്സാഹവും ഉന്മേഷവും തന്റെ കൈവശം വെക്കു.
സദാ ഉത്സാഹത്തിലും ഉന്മേഷത്തിലും നൃത്തം ചെയ്യു, പാടിക്കൊണ്ടിരിക്കു,
ബ്രഹ്മാഭോജനം കഴിക്കൂ.