10.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ലക്ഷ്യത്തെ സദാ മുന്നില് വെയ്ക്കൂ എങ്കില് ദൈവീക ഗുണങ്ങള് നിറഞ്ഞുകൊണ്ടിരിക്കും. ഇപ്പോള് സ്വയത്തില് ശ്രദ്ധവെയ്ക്കണം, ആസുരീയ ഗുണങ്ങളെ ഇല്ലാതാക്കി ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം.

ചോദ്യം :-
ആയുഷ്മാന് ഭവ എന്ന വരദാനം ലഭിച്ചിട്ടുണ്ടെങ്കിലും ദീര്ഘായുസ്സിനുവേണ്ടി ഏതൊരു പരിശ്രമമാണ് ചെയ്യേണ്ടത്?

ഉത്തരം :-
ദീര്ഘായുസ്സിനുവേണ്ടി തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനുള്ള പരിശ്രമം ചെയ്യണം. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം സതോപ്രധാനമായി മാറും മാത്രമല്ല ആയുസ്സും വര്ദ്ധിക്കും പിന്നീട് മരണ ഭയം ഇല്ലാതാകും. ഓര്മ്മയിലൂടെ ദുഃഖം ദൂരെയാകും. നിങ്ങള് പുഷ്പമായി മാറും. ഓര്മ്മയിലാണ് ഗുപ്തമായ സമ്പാദ്യമുള്ളത്. ഓര്മ്മയിലൂടെ പാപം ഇല്ലാതാകും. ആത്മാവ് ഭാരരഹിതമാകും, ആയുസ്സും വര്ദ്ധിക്കും.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളെ പ്രതി അച്ഛന് മനസ്സിലാക്കിത്തരുകയാണ്, പഠിപ്പിക്കുകയുമാണ്. എന്താണ് മനസ്സിലാക്കിത്തരുന്നത്? മധുരമായ കുട്ടികളേ, ഒന്നാമത് നിങ്ങള്ക്ക് ദീര്ഘായുസ്സ് വേണം കാരണം നിങ്ങളുടെ ആയുസ്സ് വളരെ നീണ്ടതായിരുന്നു. 150 വര്ഷങ്ങളായിരുന്നു ആയുസ്സ്, ദീര്ഘായുസ്സ് എങ്ങനെയാണ് ലഭിക്കുന്നത്? തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നതിലൂടെ. എപ്പോഴാണോ നിങ്ങള് സതോപ്രധാനമായിരുന്നത് അപ്പോള് നിങ്ങളുടെ ആയുസ്സ് വളരെ വലുതായിരുന്നു. ഇപ്പോള് നിങ്ങള് മുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കുകയാണ്. നമ്മള് തമോപ്രധാനമായതിനാലാണ് നമ്മുടെ ആയുസ്സ് കുറഞ്ഞത് എന്നത് അറിയാം. ആരോഗ്യവും കുറവായിരുന്നു. തീര്ത്തും രോഗിയായി മാറി. ഈ ജീവിതം പഴയതാണ് പുതിയതുമായി താരതമ്യം ചെയ്യുകയാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ നമ്മുടെ ആയുസ്സിനെ നീണ്ടതാക്കാനുള്ള യുക്തികള് പറഞ്ഞുതരികയാണ്. മധുര മധുരമായ കുട്ടികളേ നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് മുമ്പ് നിങ്ങള് എങ്ങനെ ദീര്ഘായുസ്സ് ഉള്ളവരായിരുന്നോ, ആരോഗ്യവാനായിരുന്നോ അതുപോലെയായി വീണ്ടും മാറും. ആയുസ്സ് കുറവാകുമ്പോള് മരണഭയം ഉണ്ടാകും. നിങ്ങള്ക്ക് ഗ്യാരന്റി ലഭിക്കുകയാണ് സത്യയുഗത്തില് ഒരിയ്ക്കലും ഇതുപോലെ പെട്ടെന്ന് മരിക്കില്ല. ബാബയെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് ദീര്ഘായുസ്സും ഉണ്ടാകും എല്ലാ ദുഃഖങ്ങളും ദൂരെയാവുകയും ചെയ്യും. ഒരു പ്രകാരത്തിലുള്ള ദുഃഖവും ഉണ്ടാകില്ല, പിന്നെ നിങ്ങള്ക്ക് എന്താ വേണ്ടത്? നിങ്ങള് പറയുന്നു ഉയര്ന്ന പദവിയും വേണം. ഇങ്ങനെയുള്ള പദവിയും ലഭിക്കും എന്നത് നിങ്ങള്ക്ക് അറിയില്ലായിരുന്നു. ഇപ്പോള് ബാബ ഇങ്ങനെയെല്ലാം ചെയ്യൂ എന്ന് യുക്തികള് പറഞ്ഞുതരികയാണ്. ലക്ഷ്യം മുന്നിലുണ്ട്. നിങ്ങള്ക്ക് ഇങ്ങനെയുള്ള പദവി നേടാന് കഴിയും. ഇവിടെവെച്ചുതന്നെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. എന്റെയുള്ളില് ഒരു അവഗുണവും ഇല്ലല്ലോ? എന്ന് തന്നോടുതന്നെ ചോദിക്കണം. അനേക പ്രകാരത്തിലുള്ള അവഗുണങ്ങളുണ്ട്. സിഗരറ്റ് വലിക്കുക, മോശമായ ഭക്ഷണം കഴിക്കുക ഇതെല്ലാം അവഗുണങ്ങളാണ്. വികാരമാണ് ഏറ്റവും വലിയ അവഗുണം, ഇതിനെത്തന്നെയാണ് മോശസ്വഭാവം എന്ന് പറയുന്നത്. ബാബ പറയുന്നു നിങ്ങള് വികാരികളായിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് നിര്വ്വികാരിയാകുന്നതിനുള്ള യുക്തി പറഞ്ഞുതരികയാണ്. ഇവിടെ ഈ വികാരങ്ങളെ അഥവാ അവഗുണങ്ങളെ ഉപേക്ഷിക്കണം. ഒരിയ്ക്കലും വികാരിയായി മാറരുത്. ഈ സമയത്ത് ആരാണോ ശ്രേഷ്ഠമാകുന്നത് അവര് 21 ജന്മങ്ങളിലേയ്ക്ക് ശ്രേഷ്ഠരായിരിക്കും. ഏറ്റവും പ്രധാനമായ കാര്യം നിര്വ്വികാരിയാവുക എന്നതാണ്. ജന്മ ജന്മാന്തരമായി എന്ത് ഭാരമാണോ തലയില് കൊണ്ടുനടക്കുന്നത് അത് യോഗബലത്തിലൂടെയേ ഇറങ്ങൂ. കുട്ടികള്ക്ക് അറിയാം ജന്മ ജന്മാന്തരങ്ങളായി നമ്മള് വികാരികളായിരുന്നു. ഇപ്പോള് നമ്മള് ബാബയോട് പ്രതിജ്ഞ ചെയ്യുകയാണ് ഇനി ഒരിയ്ക്കലും വികാരിയായി മാറില്ല. ബാബയും പറഞ്ഞിട്ടുണ്ട് അഥവാ വികാരിയായി മാറിയാല് 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടിവരും ഒപ്പം പദവിയും ഭ്രഷ്ടമാകും കാരണം നിന്ദ ചെയ്യിച്ചില്ലേ, എന്നുവെച്ചാല് വികാരീ മനുഷ്യരോടൊപ്പം പോയി. ഇങ്ങനെ ഒരുപാടുപേര് പോകുന്നുണ്ട് അര്ത്ഥം തോല്വി ഏറ്റുവാങ്ങുന്നുണ്ട്. ഈ വികാരീ കാര്യം ചെയ്യരുത് എന്നത് നിങ്ങള്ക്ക് മുമ്പ് അറിയില്ലായിരുന്നു. ചില നല്ല കുട്ടികള് ഉണ്ട് അവര് പറയും ഞങ്ങള് ബ്രഹ്മചര്യം പാലിക്കും. സന്യാസിമാരെക്കണ്ട് കരുതുന്നു പവിത്രത നല്ലതാണെന്ന്. പവിത്രതയും അപവിത്രതയും, ലോകത്തില് അപവിത്രത വളരെ അധികമുണ്ട്. കക്കൂസില് പോകുന്നതും അപവിത്രതയാണ് അതിനാല് ഉടനെ തന്നെ കുളിക്കണം. അപവിത്രത അനേക പ്രകാരത്തിലുണ്ട്. ആര്ക്കെങ്കിലും ദുഃഖം നല്കുക, വഴക്കിടുക അടികൂടുക ഇതും അപവിത്രമായ കര്ത്തവ്യങ്ങളാണ്. ബാബ പറയുന്നു ജന്മ ജന്മാന്തരങ്ങള് നിങ്ങള് പാപം ചെയ്തിട്ടുണ്ട്. ആ മുഴുവന് ശീലങ്ങളും ഇപ്പോള് ഇല്ലാതാക്കണം. ഇപ്പോള് നിങ്ങള്ക്ക് സത്യം സത്യമായ മഹാത്മാവായി മാറണം. സത്യം സത്യമായ മഹാത്മാക്കള് ഈ ലക്ഷ്മീ നാരായണന്മാരാണ് അല്ലാതെ മറ്റാര്ക്കും ഇവിടെ ആവാന് സാധിക്കില്ല കാരണം എല്ലാവരും തമോപ്രധാനമാണ്. ഒരുപാട് ഗ്ലാനിയും ചെയ്യുന്നില്ലേ. അവര് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അവര്ക്ക് അറിയില്ല. ഒന്ന് ഗുപ്തമായിട്ടുള്ള പാപം ഇനി പ്രത്യക്ഷത്തിലുള്ള പാപവും ഉണ്ട്. ഇത് തമോപ്രധാനമായ ലോകമാണ്. കുട്ടികള്ക്ക് അറിയാം ബാബ ഇപ്പോള് നമ്മളെ വിവേകശാലിയാക്കി മാറ്റുകയാണ് അതിനാലാണ് എല്ലാവരും ബാബയെ ഓര്മ്മിക്കുന്നത്. പാവനമായി മാറണം ഒപ്പം ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം എന്ന ഏറ്റവും ശ്രേഷ്ഠമായ വിവേകം നിങ്ങള്ക്കാണ് ലഭിക്കുന്നത്. നിങ്ങള് ദേവതകള്ക്കുമുന്നില് എന്തെല്ലാം മഹിമകള് പാടിയോ അതുപോലെയായി നിങ്ങള്ക്ക് ഇപ്പോള് മാറണം. ബാബ മനസ്സിലാക്കിത്തരുന്നു മധുര മധുരമായ കുട്ടികളേ, നിങ്ങള് എത്ര മധുര മധുരമായ പുഷ്പമായിരുന്നു പിന്നീട് മുള്ളായി മാറി. ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിക്കു എങ്കില് ഓര്മ്മയിലൂടെ നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കും. പാപവും ഭസ്മമാകും. തലയിലെ ഭാരം ഇല്ലാതാകും. തന്നില് ശ്രദ്ധ വെയ്ക്കണം. തന്റെയുള്ളില് എന്തെല്ലാം അവഗുണങ്ങളുണ്ടോ അതെല്ലാം ഇല്ലാതാക്കണം. നാരദന്റെ ഉദാഹരണമുണ്ടല്ലോ, നാരദനോട് ചോദിച്ചു നിങ്ങള് യോഗ്യനാണോ? നാരദനു മനസ്സിലായി ഞാന് യോഗ്യനല്ല. ബാബ നിങ്ങളെ ശ്രേഷ്ഠമാക്കുന്നു, നിങ്ങള് ബാബയുടെ കുട്ടികളല്ലേ. അഥവാ ആരുടേയെങ്കിലും പിതാവ് രാജാവാണെങ്കില് പറയില്ലേ എന്റെ അച്ഛന് രാജാവാണ്, അച്ഛന് വളരെ സുഖം നല്കുന്നയാളാണ്. നല്ല സ്വഭാവമുള്ള രാജാവാണെങ്കില് അവര്ക്ക് ഒരിയ്ക്കലും ദേഷ്യം വരില്ല. ഇപ്പോഴാണെങ്കില് പതുക്കെ പതുക്കെ എല്ലാവരുടേയും കലകള് കുറഞ്ഞിരിക്കുകയാണ്. എല്ലാ അവഗുണങ്ങളും പ്രവേശിച്ചിരിക്കുന്നു. കലകള് കുറഞ്ഞുവന്നു. തമോ ആയിമാറി. തമോപ്രധാനത്തിന്റേയും അന്തിമത്തിലെത്തി. എത്ര ദുഃഖിയായിരിക്കുന്നു. നിങ്ങള്ക്ക് എത്ര സഹിക്കേണ്ടി വരുന്നു. ഇപ്പോള് അവിനാശിയായ സര്ജനിലൂടെ നിങ്ങളുടെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു ഈ 5 വികാരങ്ങള് ഇടക്കിടെ നിങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. നിങ്ങള് ബാബയെ ഓര്മ്മിക്കാന് എത്ര പരിശ്രമിക്കുന്നോ അത്രത്തോളം മായ നിങ്ങളെ താഴെ വീഴ്ത്താന് പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു മായയുടെ കൊടുങ്കാറ്റിനും നിങ്ങളെ ഇളക്കാന് സാധിക്കരുത് അത്രയും ശക്തിശാലിയായിരിക്കണം നിങ്ങളുടെ അവസ്ഥ. രാവണന് എന്ന് പറയുന്നത് മറ്റെന്തെങ്കിലും വസ്തുവോ അഥവാ മറ്റേതെങ്കിലും വ്യക്തിയോ അല്ല. 5 വികാരങ്ങളാകുന്ന മായയെത്തന്നെയാണ് രാവണന് എന്ന് പറയുന്നത്. നിങ്ങള് ആരാണെന്നത് ആസുരീയ രാവണ സമ്പ്രദായം തിരിച്ചറിയുന്നില്ല. ഈ ബീ.കെ എന്താണ് മനസ്സിലാക്കിത്തരുന്നത്? ഇതൊന്നും സത്യത്തില് ആര്ക്കും അറിയില്ല. ഇവരെ ബീ.കെ എന്ന് എന്തുകൊണ്ടാണ് വിളിക്കുന്നത്? ബ്രഹ്മാവ് ആരുടെ സന്താനമാണ്? ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാബ ഇരുന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. ആയുഷ്മാന് ഭവ, ധനവാന് ഭവ...... നിങ്ങളുടെ എല്ലാ കാമനകളും പൂര്ത്തിയാക്കുകയാണ്, വരദാനം നല്കുകയാണ്. പക്ഷേ കേവലം വരദാനം കൊണ്ട് ഒന്നും നടക്കില്ല. പരിശ്രമിക്കണം. ഓരോ കാര്യവും മനസ്സിലാക്കാനുള്ളതാണ്. സ്വയം രാജ്യതിലകം നല്കുന്നതിനുള്ള അധികാരിയായി മാറണം. ബാബ അധികാരിയാക്കി മാറ്റുകയാണ്. നിങ്ങള് കുട്ടികളെ പഠിപ്പിക്കുകയാണ് ഇങ്ങനെ ഇങ്ങനെയെല്ലാം ചെയ്യൂ എന്ന് പറഞ്ഞുതരുന്നു. ആദ്യം ഇതാണ് പഠിപ്പിക്കുന്നത് അതായത് എന്നെ മാത്രം ഓര്മ്മിക്കു. മനുഷ്യര് ഓര്മ്മിക്കുന്നില്ല കാരണം അവര് അറിയുന്നേയില്ല അതിനാല് അവരുടെ ഓര്മ്മയും തെറ്റായിട്ടുള്ളതാണ്. ഈശ്വരന് സര്വ്വവ്യാപിയാണ് എന്ന് പറയുന്നു. പിന്നെങ്ങനെ ശിവബാബയെ ഓര്മ്മിക്കും! ശിവ ഭഗവാന്റെ ക്ഷേത്രത്തില് ചെന്ന് പൂജചെയ്യുന്നു, നിങ്ങള് ചോദിക്കൂ ഇവരുടെ കര്ത്തവ്യം എന്താണ്? അപ്പോള് പറയും ഭഗവാന് സര്വ്വവ്യാപിയാണെന്ന്. പൂജ ചെയ്യുന്നു, അവരോട് കൃപ യാചിക്കുന്നു, എന്നിട്ട് ചിലര് ചോദിക്കുന്നു പരമാത്മാവ് എവിടെയാണ്? അപ്പോള് പറയും സര്വ്വവ്യാപിയാണെന്ന്. ചിത്രത്തിനു മുന്നില് എന്താണ് പറയുന്നത് അതിനുശേഷം ചിത്രമില്ലെങ്കില് എല്ലാം മാറി മറിയും. ഭക്തിയില് എന്തെല്ലാം തെറ്റുകളാണ് ചെയ്യുന്നത്. എന്നിട്ടും ഭക്തിയോട് എത്ര സ്നേഹമാണ്. കൃഷ്ണനുവേണ്ടി ജലപാനം പോലും ഇല്ലാതെ ഇരിക്കുന്നു. ഇവിടെ നിങ്ങള് പഠിക്കുകയാണ് എന്നാല് അവിടെ ഭക്തര് എന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങള്ക്ക് ഇപ്പോള് ചിരി വരും. ഡ്രാമ അനുസരിച്ച് ഭക്തി ചെയ്ത് ഓരോ ചുവടുകള് താഴേയ്ക്ക് ഇറങ്ങി വന്നു. മുകളിലേയ്ക്ക് കയറാന് ആര്ക്കും കഴിയില്ല. ഇപ്പോള് പുരുഷോത്തമ സംഗമയുഗമാണ് നടക്കുന്നത്, പക്ഷേ ഇത് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് പുരുഷോത്തമനായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്യുകയാണ്. അദ്ധ്യാപകര് വിദ്യാര്ത്ഥികളുടെ സേവകരല്ലേ, വിദ്യാര്ത്ഥികളുടെ സേവനം ചെയ്യുകയാണ്! ഗവണ്മെന്റും സേവകനാണ്. ബാബയും പറയുന്നു- സേവനം ചെയ്യുകയാണ്, നിങ്ങളെ പഠിപ്പിക്കുന്നുമുണ്ട്. എല്ലാ ആത്മാക്കളുടേയും പിതാവാണ്. ടീച്ചറായും മാറുന്നു. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനവും കേള്പ്പിക്കുന്നു. ഈ ജ്ഞാനം മറ്റൊരു മനുഷ്യനിലും ഉണ്ടാവുക സാദ്ധ്യമല്ല. ആര്ക്കും പഠിപ്പിക്കാന് കഴിയില്ല. നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നതും ഇങ്ങനെയായി മാറാനാണ്. ലോകത്തില് മനുഷ്യരുടെ ബുദ്ധി എത്ര തമോപ്രധാനമാണ്. വളരെ ഭയാനകമായ ലോകമാണ്. എന്താണോ മനുഷ്യന് ചെയ്യാന് പാടില്ലാത്തത് അത് ചെയ്യുന്നു. എത്ര കൊലപാതകങ്ങളും കൊള്ളയും നടത്തുന്നു. എന്താണ് ചെയ്യാത്തത്. 100 ശതമാനം തമോപ്രധാനമാണ്. ഇപ്പോള് നിങ്ങള് വീണ്ടും 100 ശതമാനം സതോപ്രധാനമാവുകയാണ്. അതിനായി യുക്തി പറഞ്ഞുതന്നിട്ടുണ്ട് ഓര്മ്മയുടെ യാത്ര. ഓര്മ്മയിലൂടെയേ വികര്മ്മം വിനാശമാകൂ, ബാബയുടെ അടുത്തേയ്ക്ക് എത്താന് കഴിയും. അച്ഛനായ ഭഗവാന് എങ്ങനെയാണ് വരുന്നത്- അതും നിങ്ങള്ക്ക് ഇപ്പോള് മനസ്സിലായി. ഈ രഥത്തില് വന്നിട്ടുണ്ട്. ബ്രഹ്മാവിലൂടെ കേള്പ്പിക്കുന്നു. അത് പിന്നീട് നിങ്ങള് ധാരണ ചെയ്ത് മറ്റുള്ളവരെ കേള്പ്പിക്കുമ്പോള് അവര്ക്കും നേരിട്ട് കേള്ക്കാന് ആഗ്രഹമുണ്ടാകുന്നു. ബാബയുടെ പരിവാരത്തിലേയ്ക്ക് പോകണം എന്ന് ചിന്തിക്കുന്നു. ഇവിടെ അച്ഛനുമുണ്ട് അമ്മയുമുണ്ട് കുട്ടികളുമുണ്ട്. കുടുംബത്തിലേയ്ക്കാണ് വരുന്നത്. എന്നാല് ആ ലോകം തന്നെ ആസുരീയമാണ്. അതിനാല് ആസുരീയ കുടുംബത്തില് നിങ്ങള് വളരെ ബുദ്ധിമുട്ടുന്നു അതിനാലാണ് ജോലിപോലും ഉപേക്ഷിച്ച് ബാബയുടെ അടുത്തേയ്ക്ക് റിഫ്രഷ് ആകുന്നതിനായി വരുന്നത്. ഇവിടെ വസിക്കുന്നത് ബ്രാഹ്മണരാണ്. അതിനാലാണ് ഈ കുടുംബത്തില് വന്നിരിക്കുന്നത്. വീട്ടിലേയ്ക്ക് പോയാല് പിന്നെ ഇങ്ങനെയുള്ള കുടുംബമായിരിക്കില്ല. അവിടെ ദേഹധാരിയായി മാറും, ആ ജോലികളില് നിന്നും തിരക്കുകളില് നിന്നും മാറിയാണ് നിങ്ങള് ഇവിടേയ്ക്ക് വരുന്നത്. ഇപ്പോള് ബാബ പറയുന്നു ദേഹത്തിന്റെ മുഴുവന് സംബന്ധങ്ങളേയും ഉപേക്ഷിക്കൂ. സുഗന്ധമുള്ള പുഷ്പമായി മാറണം. പുഷ്പത്തില് സുഗന്ധം ഉണ്ടാകും. എല്ലാവരും എടുത്ത് മണത്തുനോക്കുന്നു. എരിക്കിന് പുവിനെ ആരും എടുക്കില്ല. അതിനാല് പുഷ്പമായി മാറാന് പുരുഷാര്ത്ഥം ചെയ്യണം അതിനാലാണ് ബാബയും പുഷ്പങ്ങള് കൊണ്ടുവരുന്നത്, ഇതുപോലായി മാറണം. ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ഒരു ബാബയെ ഓര്മ്മിക്കണം. നിങ്ങള്ക്ക് അറിയാം ഈ ദേഹത്തിന്റെ സംബന്ധികള് നശിക്കാനുള്ളതാണ്. നിങ്ങള് ഇവിടെ ഗുപ്തമായി സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് സമ്പാദ്യം ഉണ്ടാക്കി വളരെ സന്തോഷത്തോടെ ഹര്ഷിത മുഖരായി ശരീരം ഉപേക്ഷിക്കണം. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയുണ്ടെങ്കില് നിങ്ങള്ക്ക് ഒരിയ്ക്കലും ക്ഷീണം തോന്നില്ല. ബാബയുടെ ഓര്മ്മയില് അശരീരിയായി എത്ര ചുറ്റിക്കറങ്ങിയാലും, വേണമെങ്കില് ഇവിടെ നിന്ന് താഴെ അബുറോഡുവരെ പോയിനോക്കൂ ക്ഷീണമേ തോന്നില്ല. പാപം മുറിഞ്ഞുപോകും. ഭാരരഹിതമാകും. നിങ്ങള് കുട്ടികള്ക്ക് എത്ര ലാഭമുണ്ടാകുന്നു ബാക്കി ആര്ക്കും ഇത് അറിയാന് കഴിയില്ല. മുഴുവന് ലോകത്തിലുമുള്ള മനുഷ്യര് വിളിക്കുന്നു അല്ലയോ പതിതപാവനാ വരൂ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ്. പിന്നീട് അവരെ എങ്ങനെ മഹാത്മാവ് എന്ന് പറയും. പതിതര്ക്കുമുന്നില് ആരെങ്കിലും തലകുമ്പിടുമോ? പാവനമായവരുടെ മുന്നിലാണ് തലകുമ്പിടുന്നത്. കന്യകയുടെ ഉദാഹരണമുണ്ട്- എപ്പോള് വികാരിയായി മാറുന്നോ അപ്പോള് എല്ലാവര്ക്കും മുന്നില് തലകുമ്പിടുന്നു പിന്നീട് വിളിക്കാന് തുടങ്ങും പതിതപാവനാ വരൂ എന്നും പറഞ്ഞ്. വിളിക്കേണ്ടി വരാന് എന്തിനാണ് പതിതമായത്. എല്ലാവരുടേയും ശരീരം വികാരത്തിലൂടെ ജന്മമെടുത്തതാണ് കാരണം രാവണ രാജ്യമാണ്. ഇപ്പോള് നിങ്ങള് രാവണനില് നിന്നും രക്ഷപ്പെട്ട് വന്നിരിക്കുകയാണ്. ഇതിനെയാണ് പുരുഷോത്തമ സംഗമയുഗം എന്നു വിളിക്കുന്നത്. ഇപ്പോള് നിങ്ങള് രാമരാജ്യത്തിലേയ്ക്ക് പോകുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യയുഗമാണ് രാമരാജ്യം. കേവലം ത്രേതായുഗത്തെ രാമരാജ്യം എന്നു പറയുകയാണെങ്കില് പിന്നെ സൂര്യവംശീ ലക്ഷ്മീ നാരായണന്മാരുടെ രാജ്യം എവിടെപ്പോയി? അതിനാല് ഈ മുഴുവന് ജ്ഞാനവും ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. പുതിയവരും വരുന്നുണ്ട് അവര്ക്ക് നിങ്ങള് ജ്ഞാനം നല്കുന്നു. യോഗ്യരാക്കി മാറ്റുന്നു. ചിലര്ക്ക് അത്തരത്തിലുള്ള കൂട്ടുകെട്ട് ലഭിക്കുന്നു അതിലൂടെ യോഗ്യരില് നിന്നും അയോഗ്യരായി മാറുന്നു. ബാബ പാവനമാക്കി മാറ്റുകയാണ്. അതിനാല് ഇപ്പോള് പതിതമാകരുത്. ബാബ ഇപ്പോള് പാവനമാക്കാന് വന്നിരിക്കുന്നു, പക്ഷേ മായ ഇത്രയും ശക്തിശാലിയാണ് അത് പതിതമാക്കി മാറ്റുന്നു. തോല്പ്പിക്കുന്നു. ബാബാ രക്ഷിക്കൂ എന്നു പറയുന്നു. യുദ്ധത്തിന്റെ മൈതാനത്തില് ഒരുപാടുപേര് മരിക്കാറുണ്ട് പിന്നീട് എന്താ അവരെ രക്ഷിക്കാറുണ്ടോ! ഈ മായയുടെ വെടിയുണ്ട തോക്കിന്റെ വെടിയുണ്ടയേക്കാള് കഠിനമാണ്. കാമത്തിന്റെ മുറിവേറ്റു അര്ത്ഥം മുകളില് നിന്നും താഴേയ്ക്ക് വീണു. സത്യയുഗത്തില് എല്ലാവരും പവിത്ര ഗൃഹസ്ഥധര്മ്മത്തിലായിരിക്കും അവരെയാണ് ദേവത എന്നു വിളിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ എങ്ങനെയാണ് വരുന്നത്, എവിടെയാണ് ഇരിക്കുന്നത്, എങ്ങനെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്? അര്ജുനന്റെ രഥത്തില് ഇരുന്ന് ജ്ഞാനം നല്കിയതായി കാണിക്കുന്നു. പിന്നീട് അവരെ സര്വ്വവ്യാപി എന്ന് പറയുന്നത് എന്തുകൊണ്ടാണ്? സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ബാബയെത്തന്നെ മറന്നുപോയി. ഇപ്പോള് ബാബ സ്വയം തന്റെ പരിചയം നല്കുകയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മഹാനാത്മാവായി മാറുന്നതിനായി അപവിത്രതയുടെ മോശമായ എന്തെല്ലാം ശീലങ്ങളുണ്ടോ അവയെ കളയണം. ദുഃഖം നല്കുക, വഴക്കിടുക, അടികൂടുക....... ഇതെല്ലാം അപവിത്രമായ കര്ത്തവ്യങ്ങളാണ് ഇതൊന്നും നിങ്ങള് ചെയ്യരുത്. സ്വയം സ്വയത്തിന് രാജ്യതിലകം നല്കുന്നതിന് അധികാരിയായി മാറണം.

2) ബുദ്ധിയെ എല്ലാ ജോലികാര്യങ്ങളില് നിന്നും ദേഹധാരികളില് നിന്നും വേര്പെടുത്തി സുഗന്ധമുള്ള പുഷ്പമായി മാറണം. ഗുപ്തമായ സമ്പാദ്യം ശേഖരിക്കുന്നതിനായി നടക്കുമ്പോഴും കറങ്ങുമ്പോഴും അശരീരിയായിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
തന്റെ ശുഭ-ചിന്തനത്തിന്റെ ശക്തിയിലൂടെ ആത്മാക്കളെ ചിന്താമുക്തമാക്കുന്ന ശുഭചിന്തകമണിയായി ഭവിക്കൂ

ഇന്നത്തെ വിശ്വത്തില് എല്ലാ ആത്മാക്കളും ചിന്താമണികളാണ്. ആ ചിന്താമണികളെ താങ്കള് ശുഭ ചിന്തകമണികള് തന്റെ ശുഭ ചിന്തനത്തിന്റെ ശക്തിയിലൂടെ പരിവര്ത്തനം ചെയ്യാന് സാധിക്കും. ഏതുപോലെയാണോ സൂര്യന്റെ കിരണങ്ങള് ദൂരെ-ദൂരെ വരെയുള്ള അന്ധകാരത്തെ ഇല്ലാതാക്കുന്നത് അതുപോലെ താങ്കള് ശുഭ ചിന്തകമണികളുടെ ശുഭ സങ്കല്പമാകുന്ന തിളക്കം അഥവാ കിരണങ്ങള് വിശ്വത്തില് നാല്ശത്തും പരന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് മനസ്സിലാക്കുന്നു ഏതോ ആത്മീയ പ്രകാശം ഗുപ്ത രൂപത്തില് കാര്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഈ ടച്ചിംങ് ഇപ്പോള് ആരഭിച്ചിട്ടുണ്ട്, അവസാനം അന്വേഷിച്ച്-അന്വേഷിച്ച് സ്ഥാനത്ത് എത്തിച്ചേരും.

സ്ലോഗന് :-
ബാപ്ദാദയുടെ നിര്ദ്ദേശത്തെ വ്യക്തമായി പിടിച്ചെടുക്കുന്നതിന് വേണ്ടി മനസ്സിന്റെയും ബുദ്ധിയുടെയും ലൈന് ക്ലിയറാക്കി വയ്ക്കൂ.