10.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഇപ്പോള് സതോപ്രധാനമായി മാറി വീട്ടിലേയ്ക്ക് പോകണം അതിനാല് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി നിരന്തരം ബാബയെ ഓര്മ്മിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ, സദാ ഉന്നതിയെക്കുറിച്ച് ചിന്തിക്കൂ.

ചോദ്യം :-
പഠിപ്പില് ദിനംപ്രതിദിനം മുന്നിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണോ അതോ പിന്നിലേയ്ക്കാണോ പോകുന്നത് എന്നതിന്റെ അടയാളം എന്താണ്?

ഉത്തരം :-
അഥവാ പഠിപ്പില് മുന്നിലേയ്ക്ക് പോവുകയാണെങ്കില് ഭാരരഹിതമായ അനുഭവമുണ്ടാകും. ബുദ്ധിയിലുണ്ടാകും ഈ ശരീരം മോശമായതാണ്, ഇതിനെ ഉപേക്ഷിക്കണം, നമുക്ക് ഇപ്പോള് വീട്ടിലേയ്ക്ക് പോകണം. ദൈവീക ഗുണങ്ങള് ധാരണ ചെയ്തുകൊണ്ടിരിക്കും. അഥവാ പുറകോട്ടാണ് പോകുന്നതെങ്കില് പെരുമാറ്റത്തില് ആസുരീയ അവഗുണങ്ങള് കാണപ്പെടും. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയുണ്ടാകില്ല. അവര്ക്ക് പുഷ്പമായി മാറി എല്ലാവര്ക്കും സുഖം നല്കാന് സാധിക്കില്ല. ഇങ്ങനെയുള്ള കുട്ടികള്ക്ക് മുന്നോട്ട് പോകവേ സാക്ഷാത്ക്കാരങ്ങള് ലഭിക്കും പിന്നീട് വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും.

ഓംശാന്തി.  
നമ്മള് വരുമ്പോള് സതോപ്രധാനമായിരുന്നു എന്ന ചിന്ത ബുദ്ധിയില് ഉണ്ടാവണം. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് ഇവിടെ എല്ലാവരും ഇരിക്കുന്നുണ്ട്, ചിലര് ദേഹാഭിമാനത്തിലാണ് ചിലര് ദേഹീ അഭിമാനിയാണ്. ചിലര് സെക്കന്റില് ദേഹാഭിമാനിയും സെക്കന്റില് ദേഹീ അഭിമാനിയുമായി മാറുന്നു. ഞാന് മുഴുവന് സമയവും ദേഹീ അഭിമാനിയായാണ് ഇരിക്കുന്നത് എന്ന് ആര്ക്കും പറയാന് സാധിക്കില്ല. ബാബ മനസ്സിലാക്കിത്തരികയാണ് ഇടക്ക് ദേഹീ അഭിമാനിയായിരിക്കും ഇടക്ക് ദേഹാഭിമാനത്തിലായിരിക്കും. ഇപ്പോള് കുട്ടികള്ക്ക് ഈ കാര്യം അറിയാം അതായത് നമ്മള് ആത്മാക്കള് ഈ ശരീരം ഉപേക്ഷിച്ച് നമ്മുടെ വീട്ടിലേയ്ക്ക് പോകും. വളരെ സന്തോഷത്തോടെ പോകണം. മുഴുവന് ദിവസവും ചിന്തിക്കുന്നത് ഇതാണ്- ബാബ വഴി പറഞ്ഞുതന്നിട്ടുണ്ടല്ലോ ഇനി എന്തുകൊണ്ട് നമ്മുക്ക് ശാന്തിധാമത്തിലേയ്ക്ക് പൊയ്ക്കൂടാ. മറ്റാരും ഈ ചിന്തയോടെ ഇരിക്കുന്നുണ്ടാകില്ല. ഈ പഠിപ്പ് ആര്ക്കും ലഭിക്കുന്നില്ല. ചിന്തയും ഉണ്ടാകില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇത് ദുഃഖധാമമാണ്. ഇപ്പോള് ബാബ സുഖധാമത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി പറഞ്ഞുതന്നു. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം സമ്പൂര്ണ്ണമായി മാറി യോഗ്യരായി ശാന്തിധാമത്തിലേയ്ക്ക് പോകും, അതിനെയാണ് മുക്തി എന്നു പറയുന്നത്, ഇതിനാണ് മനുഷ്യര് ഗുരുവിനെ ശരണം പ്രാപിക്കുന്നത്. എന്നാല് മനുഷ്യര്ക്ക് മുക്തിയും ജീവന്മുക്തിയും എന്താണ് എന്ന് തന്നെ അറിയില്ല എന്തുകൊണ്ടെന്നാല് ഇത് പുതിയ കാര്യമാണ്. ഇപ്പോള് നമ്മുക്ക് വീട്ടിലേയ്ക്ക് പോകണം എന്നത് നിങ്ങള് കുട്ടികള് മാത്രമേ മനസ്സിലാക്കുന്നുള്ളു. ബാബ പറയുന്നു ഓര്മ്മയുടെ യാത്രയിലൂടെ പവിത്രമായി മാറൂ. നിങ്ങള് ആദ്യമാദ്യം ശ്രേഷ്ഠാചാരീ ലോകത്തിലേയ്ക്ക് വരുമ്പോള് സതോപ്രധാനമായിരുന്നു. ആത്മാവ് സതോപ്രധാനമായിരുന്നു. ആരുമായും ബന്ധം ഉണ്ടാകുന്നതുപോലും പിന്നീടാണ്. എപ്പോഴാണോ ഗര്ഭത്തിലേയ്ക്ക് പ്രവേശിക്കുന്നത് അപ്പോഴാണ് സംബന്ധങ്ങളിലേയ്ക്ക് വരുന്നത്. നിങ്ങള്ക്ക് അറിയാം ഇപ്പോള് ഇത് നമ്മുടെ അന്തിമ ജന്മമാണ്. നമുക്ക് വീട്ടിലേയ്ക്ക് തിരിച്ച് പോകണം. പവിത്രമായി മാറാതെ നമ്മുക്ക് പോകാന് സാധിക്കില്ല. ഇങ്ങനെ ഇങ്ങനെ ഉള്ളിന്റെയുള്ളില് സംസാരിച്ചുകൊണ്ടിരിക്കണം എന്തുകൊണ്ടെന്നാല് ബാബയുടെ ആജ്ഞയാണ് ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും, നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും നമ്മള് വരുമ്പോള് സതോപ്രധാനമായാണ് വന്നത്, ഇപ്പോള് സതോപ്രധാനമായി മാറി വീട്ടിലേയ്ക്ക് തിരിച്ചുപോകണം എന്ന ചിന്ത സദാ ഉണ്ടായിരിക്കണം. ബാബയുടെ ഓര്മ്മയിലൂടെയാണ് സതോപ്രധാനമായി മാറേണ്ടത് എന്തുകൊണ്ടെന്നാല് ബാബതന്നെയാണ് പതിത പാവനന്. നിങ്ങള്ക്ക് ഇന്ന രീതിയില് പാവനമായി മാറാന് കഴിയും എന്ന് നമ്മള് കുട്ടികള്ക്ക് യുക്തികള് പറഞ്ഞുതരുന്നു. മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നത് ബാബ മാത്രമാണ് മറ്റാര്ക്കും അതിനുള്ള അധികാരമില്ല. ബാബ തന്നെയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപന്. ഭക്തി ഏതുവരെ നടക്കും, എന്നതും ബാബയാണ് വന്ന് പറഞ്ഞുതരുന്നത്. ഇത്ര സമയം ജ്ഞാനമാര്ഗ്ഗം, ഇത്ര സമയം ഭക്തി മാര്ഗ്ഗം. ഈ മുഴുവന് ജ്ഞാനവും ഉള്ളില് പതിയണം. എങ്ങനെയാണോ ബാബയുടെ ആത്മാവില് ജ്ഞാനമുള്ളത് അതുപോലെ നിങ്ങളുടെ ആത്മാവിലും ജ്ഞാനമുണ്ട്. ശരീരത്തിലൂടെ കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നു. ശരീരമില്ലാതെ ആത്മാവിന് സംസാരിക്കാന് കഴിയില്ല, ഇതില് പ്രേരണയുടേയോ ആകാശവാണിയുടേയോ കാര്യമില്ല. ഭഗവാനുവാചാ എന്നു പറയുമ്പോള് തീര്ച്ചയായും മുഖം ആവശ്യമാണ്, രഥം ആവശ്യമാണ്. കഴുതയുടേയോ കുതിരയുടേയോ രഥമല്ല അവശ്യം. നിങ്ങളും ആദ്യം കരുതിയിരുന്നത് കലിയുഗം ഇനിയും 40,000 വര്ഷം ബാക്കിയുണ്ട് എന്നാണ്. അജ്ഞാന നിദ്രയില് ഉറങ്ങിക്കിടക്കുകയായിരുന്നു, ഇപ്പോള് ബാബയാണ് ഉണര്ത്തിയത്, നിങ്ങളും അജ്ഞാനത്തിലായിരുന്നു. ഇപ്പോഴാണ് ജ്ഞാനം ലഭിച്ചത്. ഭക്തിയെയാണ് അജ്ഞാനം എന്ന് പറയുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ ചിന്തയുണ്ടാകണം അതായത് നമ്മുക്ക് നമ്മുടെ ഉന്നതി എങ്ങനെ ചെയ്യാം, ഉയര്ന്ന പദവി എങ്ങനെ നേടാം? തന്റെ വീട്ടിലേയ്ക്ക് പോയിട്ട് പിന്നീട് രാജധാനിയില് വന്ന് ഉയര്ന്ന ഭാഗ്യം നേടും. അതിനാണ് ഓര്മ്മയുടെ യാത്ര. തീര്ച്ചയായും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. നമ്മള് സര്വ്വാത്മാക്കളുടേയും പിതാവ് പരമാത്മാവാണ്. ഇത് വളരെ സഹജമാണ്. എന്നാല് മനുഷ്യര് ഈ കാര്യം പോലും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ഇത് രാവണരാജ്യമാണ്, അതിനാലാണ് നിങ്ങളുടെ ബുദ്ധി ഭ്രഷ്ടാചാരിയായി മാറിയത്. മനുഷ്യര് കരുതുന്നു ആരാണോ വികാരത്തിലേയ്ക്ക് പോകാത്തത് അവരാണ് പാവനം. സന്യാസിമാരെപ്പോലെ. ബാബ പറയുന്നു അവര് അല്പകാലത്തിലേയ്ക്കാണ് പാവനമായി മാറുന്നത്. ലോകം വീണ്ടും പതിതം തന്നെയല്ലേ. പാവനമായ ലോകം സത്യയുഗം മാത്രമാണ്. പതിതലോകത്തില് സത്യയുഗത്തിലേതുപോലെ പാവനമായവര് ഉണ്ടാകുക സാധ്യമല്ല. അവിടെ രാവണരാജ്യമില്ല, വികാരത്തിന്റെ കാര്യമില്ല. അതിനാല് ചുറ്റിക്കറങ്ങുമ്പോഴും നടക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം ബുദ്ധിയില് ഈ ചിന്തനം നടക്കണം. ബാബയില് ഈ ജ്ഞാനമുണ്ടല്ലോ. ജ്ഞാനസാഗരമായതിനാല് തീര്ച്ചയായും ജ്ഞാനം നിറഞ്ഞിരിക്കും. നിങ്ങളും ജ്ഞാനസാഗരത്തില് നിന്നും പുറപ്പെടുന്ന ജ്ഞാനനദികളാണ്. ബാബ സദാ സാഗരമാണ് എന്നാല് നിങ്ങള് സദാ സാഗരമല്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് എല്ലാവരും സഹോദരങ്ങളാണ്. നിങ്ങള് കുട്ടികള് പഠിക്കുകയാണ്, വാസ്തവത്തില് നദിയുടെ കാര്യമൊന്നുമില്ല. നദി എന്നു പറയുമ്പോള് ഗംഗ യമുന എന്നെല്ലാം പറയുന്നു. നിങ്ങള് ഇപ്പോള് പരിധിയില്ലാത്തിടത്താണ് നില്ക്കുന്നത്. നമ്മള് എല്ലാ ആത്മാക്കളും ഒരേ ഒരു ബാബയുടെ കുട്ടികളാണ് സഹോദരങ്ങളാണ്. ഇപ്പോള് നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ച് പോകണം. അവിടെ നിന്നും വന്നാണ് ശരീരമാകുന്ന സിംഹാസനത്തില് ഇരിക്കുന്നത്. വളരെ ചെറിയ ആത്മാവാണ്, സാക്ഷാത്ക്കാരം ഉണ്ടാകുന്നതിലൂടെ മനസ്സിലാക്കാന് സാധിക്കില്ല. ആത്മാവ് പോകുമ്പോള് ചിലപ്പോള് പറയും നെറ്റിയില് നിന്നാണ് ഇറങ്ങിപ്പോയത്, ചിലപ്പോള് പറയും കണ്ണുകളിലൂടെയാണ്, ചിലപ്പോള് വായിലൂടെ... വായ തുറക്കും. ആത്മാവ് ശരീരം ഉപേക്ഷിക്കുമ്പോള് ശരീരം ജഢമാകുന്നു. ഇതാണ് ജ്ഞാനം. വിദ്യാര്ത്ഥികളുടെ ബുദ്ധിയില് സദാ പഠിക്കുന്ന കാര്യങ്ങള് ഓര്മ്മയിലുണ്ടാകും. മുഴുവന് ദിവസവും നിങ്ങള്ക്കും പഠിപ്പിന്റെ ചിന്ത ഉണ്ടായിരിക്കണം. നല്ല നല്ല വിദ്യാര്ത്ഥികളുടെ കൈയ്യില് എപ്പോഴും എന്തെങ്കിലും പൂസ്തകം ഉണ്ടായിരിക്കും. പഠിച്ചുകൊണ്ടേയിരിക്കും.

ബാബ പറയുന്നു ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്, മുഴുവന് ചക്രവും കറങ്ങി അവസാന ഘട്ടത്തില് എത്തി അതിനാല് ബുദ്ധിയില് സദാ ഈ ഓര്മ്മയുണ്ടായിരിക്കണം. ധാരണ ചെയ്ത് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ചിലര്ക്കാണെങ്കില് ധാരണയുണ്ടാകുന്നേയില്ല. സ്ക്കൂളിലും വിദ്യാര്ത്ഥികള് നമ്പര്വൈസ് ആയിരിക്കും. വളരെയധികം വിഷയങ്ങളും ഉണ്ടാകും. ഇവിടെയാണെങ്കില് ഒരു വിഷയമേയുള്ളു. ദേവതയായി മാറണം, പഠിപ്പിന്റെ ഈ ചിന്തതന്നെ നടന്നുകൊണ്ടിരിക്കണം. പഠിപ്പ് മറക്കുക എന്നിട്ട് മറ്റ് പലകാര്യങ്ങളും ചിന്തിക്കുക, ഇങ്ങനെയാകരുത്. കച്ചവടം ചെയ്യുന്നവരായിരിക്കും, തന്റെ കച്ചവടത്തിന്റെ ചിന്തയില്ത്തന്നെ മുഴുകിയിരിക്കും. വിദ്യാര്ത്ഥികള് പഠിപ്പില്ത്തന്നെ മുഴുകിയിരിക്കും. നിങ്ങള് കുട്ടികളും തന്റെ പഠിപ്പില് മുഴുകിയിരിക്കണം.

ഇന്നലെ ഇന്റെര്നാഷണല് യോഗാ കോണ്ഫറന്സിന്റെ ക്ഷണക്കത്ത് വന്നിരുന്നു. നിങ്ങള് അവര്ക്ക് എഴുതണം നിങ്ങളുടേത് ഹഠയോഗമാണ്. ഇതിന്റെ ലക്ഷ്യം എന്താണ്? ഇതിലൂടെ എന്ത് ഗുണമാണ് ഉള്ളത്? ഞങ്ങളാണെങ്കില് രാജയോഗമാണ് പഠിക്കുന്നത്. ജ്ഞാനസാഗരനായ പരമപിതാ പരമാത്മാവ്, രചയിതാവ് ഞങ്ങള്ക്ക് തന്റേയും രചനയുടേയും ജ്ഞാനം കേള്പ്പിക്കുകയാണ്. ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകണം. മന്മനാഭവ ഇതാണ് ഞങ്ങളുടെ മന്ത്രം. ഞങ്ങള് ബാബയേയും ബാബയിലൂടെ ലഭിക്കുന്ന സമ്പത്തിനേയും ഓര്മ്മിക്കുന്നു. നിങ്ങള് ഈ ഹഠയോഗങ്ങള് ചെയ്തുവന്നു, ഇതിന്റെ ലക്ഷ്യം എന്താണ്? ഞങ്ങള് പറയുന്നു ഞങ്ങള് ഇതാണ് പഠിക്കുന്നത്. നിങ്ങളുടെ ഈ ഹഠയോഗത്തിലൂടെ എന്താണ് ലഭിക്കുന്നത്? ഇങ്ങനെ പ്രതികരണം വളരെ ചുരുക്കി എഴുതണം. ഇങ്ങനെയുള്ള ക്ഷണങ്ങള് നിങ്ങള്ക്ക് ഒരുപാട് ലഭിക്കും. ഓള് ഇന്ത്യ റിലീജിയസ് കോണ്ഫറന്സില് നിന്നും നിങ്ങള്ക്ക് ക്ഷണം ലഭിച്ചു അവര് നിങ്ങളോട് ചോദിച്ചു- നിങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്? അപ്പോള് പറയൂ ഞങ്ങള് ഇതാണ് പഠിക്കുന്നത്. നിങ്ങളുടെ കാര്യം തീര്ച്ചയായും പറയണം എന്തുകൊണ്ട്? നിങ്ങള് ഈ രാജയോഗം പഠിക്കുകയാണ്. പറയൂ ഞങ്ങള് ഇത് പഠിക്കുകയാണ്. ഞങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണ്, നമ്മള് എല്ലാവരും സഹോദരങ്ങളാണ്. ഞങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നു. പരിധിയില്ലാത്ത ബാബ പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കു എങ്കില് നിങ്ങളുടെ പാപം മുറിയും. ഇങ്ങനെയുള്ള നല്ല നല്ല കത്തുകള് വളരെ നന്നായി അച്ചടിച്ച് വെയ്ക്കു. പിന്നീട് എവിടെയെല്ലാം കോണ്ഫറന്സുകള് നടക്കുന്നുവോ അവിടേയ്ക്കെല്ലാം അയയ്ക്കു. പറയും ഇവര് വളരെ നല്ല മര്യാദയുള്ള കാര്യങ്ങളാണ് പഠിക്കുന്നത്. ഈ രാജയോഗത്തിലൂടെ രാജാക്കന്മാരുടേയും രാജാവായി വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഓരോ 5000 വര്ഷങ്ങള്ക്കും ശേഷം നമ്മള് ദേവതയാകുന്നു പിന്നീട് മനുഷ്യനായി മാറുന്നു. ഇങ്ങനെ വിചാര സാഗര മഥനം ചെയ്ത് ഒന്നാന്തരം കത്തുകള് എഴുതണം. നിങ്ങളോട് ഉദ്ദേശം ചോദിക്കാന് സാധ്യതയുണ്ട്. അതിനാല് നമ്മുടെ ഉദ്ദശ്യ-ലക്ഷ്യം ഇവയാണ് എന്ന് അച്ചടിച്ചുവെയ്ക്കു. ഇങ്ങനെ എഴുതുന്നതിലൂടെ ആകര്ഷണം ഉണ്ടാകും. ഇതില് ഹഠയോഗം ചെയ്യുന്നതിന്റേയോ ശാസ്ത്രങ്ങള് വിസ്തരിക്കുന്നതിന്റേയോ ഒരു കാര്യവുമില്ല. അവര്ക്ക് ശാസ്ത്രങ്ങള് പഠിച്ചതിന്റെ എത്ര അഹങ്കാരമാണ്. അവര് ഞങ്ങളാണ് ശാസ്ത്രത്തിന്റെ അധികാരികള് എന്ന് കരുതുന്നു. വാസ്തവത്തില് അവര് പൂജാരികളാണ്, അധികാരിയെന്ന് പറയുന്നത് പൂജ്യനെയാണ്. പൂജാരിയെ എന്താണ് പറയുക? അതിനാല് ഇത് വ്യക്തമായി എഴുതണം- നമ്മള് എന്താണ് പഠിക്കുന്നത്. ബി.കെ എന്ന പേര് വളരെ പ്രശസ്തമാണ്.

യോഗം രണ്ട് പ്രകാരത്തിലുണ്ട്- ഒന്ന് ഹഠയോഗം, രണ്ടാമത് സഹജയോഗം. ഇത് ഒരു മനുഷ്യനും പഠിപ്പിക്കാന് സാധിക്കില്ല. രാജയോഗം പഠിപ്പിക്കുന്നത് ഒരേ ഒരു പരമാത്മാവാണ്. പിന്നീട് മനുഷ്യ മതത്തിലുള്ള അനേകം പ്രകാരത്തിലുള്ള യോഗങ്ങളുണ്ട്. അവിടെ ദേവതകള്ക്ക് ആരുടേയും നിര്ദേശത്തിന്റെ ആവശ്യമില്ല എന്തുകൊണ്ടെന്നാല് സമ്പത്ത് നേടിയിട്ടുണ്ട്. അവര് ദേവതകളാണ് അര്ത്ഥം ദൈവീക ഗുണങ്ങള് നിറഞ്ഞവര്, ആരിലാണോ ഇങ്ങനെയുള്ള ഗുണങ്ങള് ഇല്ലാത്തത് അവരെയാണ് അസുരന് എന്നു പറയുന്നത്. ദേവതകളുടെ രാജ്യം ഉണ്ടായിരുന്നു പിന്നീട് അത് എവിടെപ്പോയി? 84 ജന്മങ്ങള് എങ്ങനെ എടുത്തു? ഏണിപ്പടി ഉപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കണം. ഏണിപ്പടി വളരെ നല്ലതാണ്. എന്താണോ നിങ്ങളുടെ ഹൃദയത്തിലുള്ളത് അതാണ് ഈ ഏണിപ്പടികളിലുള്ളത്. എല്ലാത്തിന്റേയും ആധാരം പഠിപ്പാണ്. പഠിപ്പാണ് വരുമാന മാര്ഗ്ഗം. ഇതാണ് സര്വ്വശ്രേഷ്ഠമായ പഠിപ്പ്. ഏറ്റവും നല്ലത്. ഏറ്റവും നല്ല പഠിപ്പ് ഏതാണ് എന്നത് ലോകത്തിലുള്ളവര്ക്ക് അറിയില്ല. ഈ പഠിപ്പിലൂടെ മനുഷ്യനില് നിന്നും ഡബിള് കിരീടധാരി ദേവതയായി മാറുന്നു. ഇപ്പോള് നിങ്ങള് ഡബിള് കിരീടധാരിയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. പഠിപ്പ് ഒന്നുതന്നെയാണ് പിന്നീട് പലരും പല പദവികളിലെത്തുന്നു! അത്ഭുതമാണ്, ഒരേഒരു പഠിപ്പിലൂടെ രാജധാനി സ്ഥാപിതമാകുന്നു, രാജാവും ഉണ്ടാകുന്നു ദരിദ്രനും ഉണ്ടാകുന്നു. ബാക്കി അവിടെ ദുഃഖത്തിന്റെ കാര്യമില്ല. ഭാഗ്യമുണ്ടല്ലോ. ഇവിടെ അനേകപ്രകാരത്തിലുള്ള ദുഃഖങ്ങളുണ്ട്. ദാരിദ്യം, അസുഖങ്ങള്, ധാന്യങ്ങള്ലഭിക്കുന്നു, വെള്ളപ്പൊക്കം ഉണ്ടാകുന്നു. ലക്ഷപതിയാകട്ടെ അല്ലെങ്കില് കോടിപതിയാകട്ടെ പക്ഷേ ജന്മമെടുക്കുന്നത് വികാരത്തിലൂടെയല്ലേ. വളരെ ക്ഷീണിക്കുക, കൊതുക് കടിക്കുക, ഇതെല്ലാം ദുഃഖം തന്നെയല്ലേ. അതിഘോര നരകം എന്നതാണ് പേര്. എന്നിട്ടും പറയുന്നു ഇന്നയാള് സ്വര്ഗ്ഗം പൂകി. പക്ഷേ സ്വര്ഗ്ഗം വരുന്നതേയുള്ളു പിന്നെങ്ങിനെ സ്വര്ഗ്ഗത്തിലേയ്ക്ക് പോകും. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുക എന്നത് വളരെ സഹജമാണ്. ഇപ്പോള് ബാബ ഇങ്ങനെയുള്ള പദ്ധതി നല്കിയിട്ടുണ്ട്, അത് എഴുതുക എന്നത് കുട്ടികളുടെ ജോലിയാണ്. ധാരണയുണ്ടായാല് തീര്ച്ചയായും എഴുതുകയും ചെയ്യും. മുഖ്യമായ കാര്യം കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു, ഇപ്പോള് തിരിച്ച് പോകണം. നമ്മള് സതോപ്രധാനമായിരുന്നപ്പോള് സന്തോഷത്തിന് അളവുണ്ടായിരുന്നില്ല. ഇപ്പോള് തമോപ്രധാനമായിരിക്കുന്നു. എത്ര സഹജമാണ്. അനേകം പോയന്റുകള് ബാബ കേള്പ്പിച്ചുകൊണ്ടിരിക്കുന്നു അതിനാല് ഇരുന്ന് വളരെ നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം. അഥവാ അംഗീകരിക്കുന്നില്ലെങ്കില് അവര് നമ്മുടെ കുലത്തിലേതല്ല എന്നത് മനസ്സിലാക്കാം. പഠിപ്പില് ദിനംപ്രതിദിനം മുന്നോട്ട് പോകണം. പിന്നോട്ട് പോകരുത്. ദൈവീക ഗുണങ്ങള്ക്ക് പകരം ആസുരീയ അവഗുണങ്ങള് ധാരണ ചെയ്യുക ഇത് പിന്നിലേയ്ക്ക് പോകലല്ലേ. ബാബ പറയുന്നു വികാരങ്ങളെ ഉപേക്ഷിച്ചുകൊണ്ടിരിക്കു, ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. വളരെ ഭാരരഹിതമായിരിക്കും. ഈ ശരീരം മോശമായതാണ്, ഇതിനെ ഉപേക്ഷിക്കണം. നമ്മുക്ക് ഇപ്പോള് വീട്ടിലേയ്ക്ക് പോകണം. ബാബയെ ഓര്മ്മിച്ചില്ലെങ്കില് പുഷ്പമായി മാറില്ല. വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. മുന്നോട്ട് പോകവേ നിങ്ങള്ക്ക് സാക്ഷാത്ക്കാരങ്ങള് ലഭിക്കും. ചോദിക്കും, നിങ്ങള് എന്ത് സേവനമാണ് ചെയ്തത്? നിങ്ങള് ഒരിയ്ക്കലും കോടതി കണ്ടിട്ടുണ്ടാകില്ല. ബാബ എല്ലാം കണ്ടിട്ടുണ്ട്, എങ്ങനെയാണ് അവര് കള്ളന്മാരെ പിടിക്കുന്നത്, പിന്നീട് കേസ് നടക്കും അതിനാല് അവിടെയും നിങ്ങള്ക്ക് എല്ലാം സാക്ഷാത്ക്കാരത്തിലൂടെ കാണിച്ചുതരും. ശിക്ഷകള് അനുഭവിച്ച് പിന്നീട് കാലണയുടെ പദവി നേടും. ടീച്ചര്ക്ക് ദയ തോന്നുമല്ലോ. ഇവര്തോറ്റുപോകുമോ. ബാബയെ ഓര്മ്മിക്കുക എന്ന വിഷയം വളരെ നല്ലതാണ്, ഇതിലൂടെ പാപം ഇല്ലാതാകും. ബാബ നമ്മെ പഠിപ്പിക്കുകയാണ്. ഇതുതന്നെ സ്മരിച്ച് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കണം. വിദ്യാര്ത്ഥികള് ടീച്ചറെ ഓര്മ്മിക്കും മാത്രമല്ല ബുദ്ധിയില് പഠിപ്പും ഉണ്ടാകും. ടീച്ചറെ തീര്ച്ചയായും ഓര്മ്മയുണ്ടാകുമല്ലോ. ഇത് ബുദ്ധിയില് ഉണ്ടാകണം- നമ്മള് എല്ലാ സഹോദരങ്ങള്ക്കും ഒരു ടീച്ചറേയുള്ളു, ബാബ സുപ്രീം ടീച്ചറാണ്. മുന്നോട്ട് പോകവേ അനേകം പേര്ക്ക് മനസ്സിലാകും- അല്ലയോ പ്രഭോ അങ്ങയുടെ ലീല... മഹിമ പാടി മരിക്കും പക്ഷേ ഒന്നും നേടാന് സാധിക്കില്ല. ദേഹാഭിമാനത്തില് വരുന്നതിനാലാണ് തലതിരിഞ്ഞ കര്മ്മങ്ങള് ചെയ്യുന്നത്. ദേഹീ അഭിമാനിയായി മാറിയാല് നല്ല കര്മ്മങ്ങള് ചെയ്യാന് തുടങ്ങും. ബാബ പറയുന്നു ഇപ്പോള് നിങ്ങളുടെ വാനപ്രസ്ഥ അവസ്ഥയാണ്. തിരിച്ച് പോവുകതന്നെ വേണം. കണക്കുവഴക്കുകള് ഇല്ലാതാക്കി എല്ലാവര്ക്കും പോകണം. ആഗ്രഹിച്ചാലും ഇല്ലെങ്കിലും തീര്ച്ചയായും പോകണം. ലോകം മുഴുവന് കാലിയാകുന്ന ഒരു ദിവസവും വരും. പിന്നീട് ഭാരതം മാത്രമാകും. അരകല്പത്തിലേയ്ക്ക് ഭാരതം മാത്രമേ ഉണ്ടാകൂ അപ്പോള് ലോകം എത്രത്തോളം കാലിയാകും. നിങ്ങളുടെയല്ലാതെ മറ്റാരുടേയും ബുദ്ധിയില് ഇങ്ങനെയുള്ള ചിന്തകള് ഉണ്ടാവില്ല. പിന്നീട് നിങ്ങള്ക്ക് ഒരു ശത്രുവും ഉണ്ടാകില്ല. ശത്രുക്കള് എന്തിനാണ് വന്നത്? ധനത്തിനുവേണ്ടി. ഭാരതത്തിലേയ്ക്ക് ഇത്രയും മുസ്ലീങ്ങളും ഇംഗ്ലീഷുകാരും വന്നത് എന്തിനാണ്? പണം കണ്ടു. ധനം വളരെ അധികം ഉണ്ടായിരുന്നു, ഇപ്പോള് ഇല്ല അതിനാല് ഇപ്പോള് മറ്റാരുമില്ല. ധനമെല്ലാം എടുത്ത് കാലിയാക്കി. മനുഷ്യര്ക്ക് ഇത് അറിയില്ല. ബാബ പറയുന്നു ധനം നിങ്ങള് സ്വയം കാലിയാക്കിയതാണ്, ഡ്രാമയിലെ പദ്ധതി അനുസരിച്ച്. നിങ്ങള്ക്ക് നിശ്ചയമുണ്ട് നമ്മള് പരിധിയില്ലാത്ത ബാബയുടെ അടുത്തേയ്ക്ക് വന്നിരിക്കുകയാണ്. ഇത് ഈശ്വരീയ പരിവാരമാണ് എന്ന കാര്യം ഒരിയ്ക്കലും മറ്റാരുടേയും ചിന്തയില്പോലും വരില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര-മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബുദ്ധിയില് പഠിപ്പിന്റെ ചിന്തയുണ്ടാകണം. ഏതൊരു കാര്യം ചെയ്യുമ്പോഴും ബുദ്ധിയില് സദാ ജ്ഞാനം ഊറിക്കൊണ്ടിരിക്കണം. ഇത് ഏറ്റവും നല്ല പഠിപ്പാണ്, ഇത് പഠിച്ച് ഡബിള് കിരീടധാരിയായി മാറണം.

2) നമ്മള് ആത്മാക്കള് സഹോദരങ്ങളാണ് എന്ന അഭ്യാസം ചെയ്യണം. ദേഹാഭിമാനത്തില് വരുന്നതിനാലാണ് തലതിരിഞ്ഞ കര്മ്മങ്ങള് ഉണ്ടാകുന്നത് അതിനാല് എത്ര സാധിക്കുമോ ദേഹീ അഭിമാനിയായികഴിണം.

വരദാനം :-
സത്യതയുടെ ശക്തിയിലൂടെ സദാ സന്തോഷത്തില് നൃത്തം ചെയ്യുന്ന ശക്തിശാലീ മഹാന് ആത്മാവായി ഭവിക്കൂ.

സത്യം നൃത്തം ചെയ്ത് കൊണ്ടിരിക്കും എന്ന് ഒരു ചൊല്ലുണ്ട്. സത്യസന്ധന് അര്ത്ഥം സത്യതയുടെ ശക്തിയുള്ളവന് സദാ നൃത്തം ചെയ്തു കൊണ്ടിരിക്കും, ഒരിക്കലും വാടി പോകില്ല, കുടുങ്ങി പോകില്ല, ഭയപ്പെടില്ല, ദുര്ബലനാകില്ല. അവര് സദാ സന്തോഷത്തില് നൃത്തം ചെയ്ത് കൊണ്ടിരിക്കും. ശക്തിശാലിയായിരിക്കും. അവരില് നേരിടാനുള്ള ശക്തിയുണ്ടായിരിക്കും, സത്യത ഒരിക്കലും കുലുങ്ങില്ല, അചഞ്ചലമായിരിക്കും. സത്യതയുടെ തോണി ഉലയും എന്നാല് മുങ്ങില്ല. അതിനാല് സത്യതയുടെ ശക്തി ധാരണ ചെയ്യുന്ന ആത്മാവ് തന്നേയാണ് മഹാന്.

സ്ലോഗന് :-
തിരക്കുള്ള മനസിനേയും ബുദ്ധിയേയും സെക്കന്റില് സ്റ്റോപ്പ് ചെയ്യുന്നത് തന്നേയാണ് ശ്രേഷ്ഠ അഭ്യാസം.