സദാസ്നേഹിയാകുന്നതിനോടൊപ്പംഅഖണ്ഡ
മഹാദാനിയാകൂഎങ്കില്വിഘ്നവിനാശക,
സമാധാനസ്വരൂപമായിമാറും.
ഇന്ന് പ്രേമസാഗരന് തന്റെ
പരമാത്മ പ്രേമത്തിന് അര്ഹരായ കുട്ടികളുമായി മിലനത്തിന് വന്നിരിക്കുകയാണ്.
താങ്കള് എല്ലാവരും സ്നേഹത്തിന്റെ അലൗകീക വിമാനത്തില് ഇവിടെ
എത്തിചേര്ന്നിരിക്കുകയാണ്! സാധാരണ വിമാനത്തില് ആണോ വന്നത് അതോ സ്നേഹത്തിന്റെ
വിമാനത്തില് പറന്നു എത്തിച്ചേര്ന്നതാണോ? എല്ലാവരുടെയും ഹൃദയത്തില് സ്നേഹത്തിന്റെ
തിരമാലകള് അലയടിക്കുന്നു ഈ സ്നേഹമാണ് ബ്രാഹ്മണ ജീവിതത്തതിന്റെ അടിത്തറ. നിങ്ങള്
എല്ലാവരും വന്ന സമയത്ത് സ്നേഹമാണ് ആകര്ഷിച്ചത്! പിന്നീടാണ് ജ്ഞാനം കേട്ടത്,
സ്നേഹമാണ് പരമാത്മ സ്നേഹി ആക്കിയത്. നമ്മള്പരമാത്മ സ്നേഹത്തിനു അര്ഹരാകും എന്നത്
സ്വപ്നത്തില് പോലും ഉണ്ടായിരുന്നില്ല . ഇപ്പോള് എന്ത് പറയുന്നു?ആയിത്തീര്ന്നു.
സ്നേഹം സാധാരണ സ്നേഹം അല്ല, ഹൃദയത്തില് നിന്നുള്ള സ്നേഹമാണ്.ആത്മീയ സ്നേഹമാണ്,
സത്യമായ സ്നേഹമാണ്, നിസ്വാര്ത്ഥ സ്നേഹമാണ്. ഈ പരമാത്മ സ്നേഹം വളരെ സഹജമായി
ഓര്മ്മയുടെ അനുഭവം ചെയ്യിപ്പിക്കുന്നതാണ്.സ്നേഹമുള്ളവര്ക്ക് ഓര്മ്മിക്കുന്നത്
ബുദ്ധിമുട്ടല്ല, മറക്കുന്നത് ബുദ്ധിമുട്ടാകും. സ്നേഹം ഒരു അലൗകീക കാന്തമാണ്.
സ്നേഹം സഹജ യോഗി ആക്കുന്നു, പരിശ്രമിക്കുന്നതില് നിന്ന് മോചിപ്പിക്കുന്നു.
സ്നേഹത്തോടെ ഓര്മ്മിക്കുന്നതിന് പരിശ്രമം ഉണ്ടാകില്ല. സ്നേഹത്തിന്റെ ഫലമാണ്
കഴിക്കുന്നത്. സ്നേഹത്തിന്റെ അടയാളമാണ് വിശേഷമായി നാനാഭാഗത്തുമുള്ള കുട്ടികള്,
എന്നാല് ഡബിള് വിദേശികളും സ്നേഹം കാരണം ഓടി എത്തിച്ചേര്ന്നതാണ്. നോക്കൂ
എങ്ങനെയാണ് 90 ദേശങ്ങളില് നിന്നും ഓടി എത്തിച്ചേര്ന്നിരിക്കുന്നത്!
ദേശത്തിലുള്ള കുട്ടികള് പ്രഭു പ്രേമത്തിന് അര്ഹരായവരാണ്,ഇന്ന് പക്ഷെ
പ്രത്യേകിച്ച് ഡബിള് വിദേശികള്ക്കുള്ള സുവര്ണ്ണ അവസരമാണ്. നിങ്ങള്ക്ക്
എല്ലാവര്ക്കും പ്രത്യകമായി സ്നേഹം ഉണ്ടല്ലോ! സ്നേഹമില്ലേ! എത്ര സ്നേഹമാണ്?
ആരോടെങ്കിലും ഉപമിക്കാന് കഴിയുമോ?ഒന്നിനോടും ഉപമിക്കാന് കഴിയില്ല. താങ്കളുടെ ഒരു
പാട്ട് ഇല്ലേ ആകാശത്തില് ഇത്രയും നക്ഷത്രങ്ങള് ഇല്ല,സാഗരത്തില് ഇത്രയും ജലം
ഇല്ല...., പരിധികളില്ലാത്ത സ്നേഹമാണ്.
ബാപ്ദാദ സ്നേഹികളായ
കുട്ടികളുമായി മിലനത്തിനാണ് വന്നത്. കുട്ടികളായ നിങ്ങള് എല്ലാവരും സ്നേഹപൂര്വ്വം
ഓര്മ്മിച്ചു, ബാപ്ദാദയും നിങ്ങളുടെ സ്നേഹം കാരണം എത്തിച്ചേര്ന്നു. ഈ സമയത്ത്
ഓരോരുത്തരുടെയും മുഖത്തിലൂടെ സ്നേഹത്തിന്റെ രേഖകള് തിളങ്ങുന്നുണ്ട്. അതുപോലെ
ഇപ്പോള് എന്താണ് ചേര്ക്കേണ്ടത്?സ്നേഹം ഉണ്ട്, ഇത് ഉറപ്പാണ്. ബാപ്ദാദയും
സര്ട്ടിഫിക്കറ്റ് നല്കുന്നു സ്നേഹം ഉണ്ട്. ഇപ്പോള് ചെയ്യേണ്ടത് എന്താണ്?
മനസിലാക്കിയിട്ടുണ്ടല്ലോ. ഇപ്പോള് അടിവരയിടുക മാത്രം ചെയ്യണം. സദാ സ്നേഹി
ആയിരിക്കണം, സദാ. ഇടയ്ക്കിടയ്ക്ക് അല്ല. സ്നേഹം അഖണ്ഡമായതാണ് അതില്
ശതമാനത്തിന്റെ അന്തരം വരുന്നുണ്ട്. അന്തരം ഇല്ലാതാക്കുന്നതിനുള്ള മന്ത്രം
എന്താണ് ? ഈ സമയത്ത് മഹാദാനിയും, അഖണ്ഡ ദാനിയുമാകൂ. സദാ ദാതാവിന്റെ കുട്ടികള്
വിശ്വ സേവധാരികള് സമാനരാണ്. ഒരിക്കലും മാസ്റ്റര് ദാതാവാകാതെ ഇരിക്കുന്ന സമയം
ഉണ്ടാകരുത്, വിശ്വ മംഗളത്തിന്റെ കാര്യത്തില് നിങ്ങളും ബാബയോടൊപ്പം സഹായി
ആക്കുന്നതിനുള്ള സങ്കല്പം ചെയ്തതാണ്. മനസിലൂടെ ശക്തികളുടെ ദാനവും സഹയോഗവും നല്കൂ.
എത്ര അഖണ്ഡ ഖജനാവുകളുടെ അധികാരിയാണ്, ലോകത്തിലെ ഏറ്റവും സമ്പന്നരാണ്. അക്ഷയവും
അഖണ്ഡവുമായ ഖജനാവാണ്. കൊടുക്കും തോറും വര്ദ്ധിച്ചുകൊണ്ടിരിക്കും. കുറവ് വരില്ല,
വര്ദ്ധിച്ചുകൊണ്ടിരിക്കും, വര്ത്തമാന സമയത്ത് നിങ്ങളുടെ ആത്മീയ സഹോദരി
സഹോദരന്മാര് ഈ ഖജനാവുകള്ക്ക് ദാഹിക്കുന്നവര് ആണ്. നിങ്ങളുടെ സഹോദരി
സഹോദരന്മാരോട് ദയ തോന്നുന്നില്ലേ! ദാഹിക്കുന്ന ആത്മാക്കളുടെ ദാഹം
തീര്ക്കുകയില്ലേ?കാതുകളില് ശബ്ദം കേള്ക്കുന്നില്ലേ" ഹേ ഞങ്ങളുടെ ദേവി ദേവന്മാരെ
ഞങ്ങള്ക്ക് ശക്തി തരൂ,സത്യമായ സ്നേഹം തരൂ". താങ്കളുടെ ഭക്തരും ദുഖിതരായ
ആത്മാക്കളും രണ്ടു കൂട്ടരും ദയ കാണിക്കൂ, കൃപ ചെയ്യൂ, ഹേ കൃപയുടെ ദേവി ദേവന്മാരെ
എന്ന് ഉച്ചത്തില് വിളിക്കുന്നുണ്ട്. സമയത്തിന്റെ വിളി കേള്ക്കുന്നില്ലേ!
കൊടുക്കാനുള്ള സമയം ഇപ്പോള് ആണ്.പിന്നീട് എപ്പോള് കൊടുക്കും? നിങ്ങളുടെയടുത്ത്
ശേഖരിക്കപ്പെട്ട ഇത്രയും അഖണ്ഡവും അക്ഷയവുമായ ഖജനാവ്, എപ്പോള് കൊടുക്കും?
അന്തിമ സമയത്ത് കൊടുക്കുമോ?ആ സമയത്ത് കൈകുമ്പിളില് കൊള്ളുന്നത് മാത്രമേ
കൊടുക്കാനാകൂ. നിങ്ങള് ശേഖരിച്ച ഖജനാവുകള് എപ്പോള് കാര്യത്തില് ഉപയോഗിക്കും?
പരോശോധിക്കണം ഓരോ സമയവും ഏതെങ്കിലുമൊക്കെ ഖജനാവുകള് സഫലമാക്കുന്നുണ്ട്! ഇതില്
രണ്ടു നേട്ടമാണ് ഉള്ളത്,ഖജനാവ് സഫലമാക്കുന്നതിലൂടെ ആത്മാക്കളുടെ മംഗളം
ഉണ്ടാവുകയും ഒപ്പം നിങ്ങള് എല്ലാവരും മഹാദാനിയാകുന്നത് കാരണം വിഘ്ന
വിനാശകരാകും,സമസ്യ സ്വരൂപമല്ല, സമാധാന സ്വരൂപം സഹജമായി ആകും. ഡബിള് പ്രയോജനമാണ്.
ഇന്ന് ഇത് വന്നു, നാളെ അത് വന്നു,ഇന്ന് ഇത് സംഭവിച്ചു, നാളെ അത് സംഭവിക്കും.സദാ
കാലത്തേയ്ക്ക് വിഘ്നമുക്തരും സമസ്യാമുക്തരുമാകും. ആരാണോ സമസ്യയ്ക്ക് പിന്നാലെ
സമയം കളയുന്നത്, പരിശ്രമിക്കുന്നുണ്ട്,ചിലപ്പോള് ഉദാസീനരാകുന്നു, മറ്റ്ചിലപ്പോള്
ഉത്സാഹത്തോടെയിരിക്കുന്നു, ഇതില് നിന്നെല്ലാം രക്ഷപ്പെടും, കാരണം ബാപ്ദാദയ്ക്ക്
കുട്ടികള് പരിശ്രമിക്കുന്നത് ഇഷ്ടമാകുന്നില്ല. കുട്ടികള് പരിശ്രമിക്കുന്നത്
ബാപ്ദാദ കാണുമ്പോള് കുട്ടികളുടെ പരിശ്രമം ബാപ്ദാദയ്ക്ക് കണ്ടിരിക്കാന് കഴിയില്ല.
അതിനാല് പരിശ്രമങ്ങളില് നിന്ന് മുക്തരാകൂ. പുരുഷാര്ത്ഥം ചെയ്യണം, എന്നാല് ഏത്
പുരുഷാര്ത്ഥമാണ്? ഇപ്പോഴും തന്റെ കൊച്ചു കൊച്ചു സമസ്യകളില് പുരുഷാര്ത്ഥം
ചെയ്യുന്നുണ്ടോ! ഇപ്പോള് അഖണ്ഡ മഹാദാനിയും സഹയോഗിയുമാകുന്നതിനുള്ള പുരുഷാര്ത്ഥം
ചെയ്യൂ. ബ്രാഹ്മണരുടെ സഹയോഗിയാകൂ, ദുഖിതരും ദാഹിക്കുന്നവരുമായ ആത്മാക്കളോടു
മഹാദാനിയാകൂ.ഇപ്പോള് ഈ പുരുഷാര്ത്ഥത്തിന്റെ ആവശ്യമാണ് ഉള്ളത്. ഇഷ്ടപ്പെട്ടില്ലേ!
ഇഷ്ടമാണോ?പുറകിലിരിക്കുന്നവര്ക്ക് ഇഷ്ടമാണോ! ഇപ്പോള് ചില മാറ്റങ്ങളും
വേണം,സ്വയത്തിനായുള്ള പുരുഷാര്ത്ഥം വളരെ കാലമായി ചെയ്യുന്നു.പാണ്ഡവര്
എങ്ങനെയുണ്ട്! ഇഷ്ടമാണോ? നാളെ മുതല് എന്ത് ചെയ്യും? നാളെ മുതല് തന്നെ തുടങ്ങുമോ
അതോ ഇപ്പോള് മുതല് ആണോ? ഇപ്പോള് തന്നെ സങ്കല്പം ചെയ്യൂ-എന്റെ സമയവും, സങ്കല്പവും
വിശ്വ സേവനത്തിനു വേണ്ടിയുള്ളതാണ്. ഇതില് സ്വയത്തിന്റേത് സ്വാഭാവികമായി തന്നെ
നടക്കും, നില്ക്കില്ല, വര്ധിക്കും. കാരണം? നിങ്ങള് ആരുടെയെങ്കിലും ആശ
പൂര്ത്തികരിക്കുകയാണ്,ദുഖത്തിന് പകരം സുഖം കൊടുക്കുകയാണ്, ബലഹീന ആത്മാക്കള്ക്ക്
ശക്തി കൊടുക്കുകയാണ്, ഗുണം കൊടുക്കുകയാണ്, എങ്കില് അവര് എത്ര ആശീര്വ്വാദം
തരും.സര്വ്വരുടേയും ആശീര്വ്വാദങ്ങള് നേടുന്നത് മുന്നോട്ട് പോകുന്നതിനുള്ള ഏറ്റവും
സഹജമായ മാര്ഗ്ഗമാണ്. പ്രഭാഷണങ്ങള് ചെയ്തില്ലെങ്കിലും,കൂടുതല് പ്രോഗ്രാമുകള്
ചെയ്യാന് കഴിയുന്നില്ല എങ്കിലും കുഴപ്പമില്ല, ചെയ്യാന് കഴിയുമെങ്കില് പിന്നെയും
ചെയൂ.ചെയ്യാന് കഴിഞ്ഞില്ലെങ്കിലും സാരമില്ല, ഖജനാവുകളെ സഫലമാക്കൂ.
കേള്പ്പിച്ചതല്ലേ മനസ്സ് കൊണ്ട് ശക്തികളുടെ ഖജനാവുകള് കൊടുത്ത് കൊണ്ടിരിക്കൂ.
വാക്കിലൂടെ ജ്ഞാനത്തിന്റെ ഖജനാവും, കര്മ്മത്തിലൂടെ ഗുണങ്ങളുടെ ഖജനാവും, ബുദ്ധി
കൊണ്ട് സമയത്തിന്റെ ഖജനാവും, സംബന്ധ സമ്പര്ക്കത്തിലൂടെ സന്തോഷത്തിന്റെ ഖജനാവും
സഫലമാക്കൂ. സഫലമാക്കുന്നതിലൂടെ സഹജമായി സഫലത മൂര്ത്തിയായി മാറും. സഹജമായി
പറന്നുകൊണ്ടിരിക്കും കാരണം ആശിര്വ്വാദങ്ങള് ഒരു ലിഫ്റ്റ് പോലെ പ്രവര്ത്തിക്കും,
ഏണിപ്പടി അല്ല. സമസ്യകള് വരുന്നു അത് സമാപ്തമാക്കുന്നു ചിലപ്പോള് രണ്ടു
ദിവസമെടുക്കും, ചിലപ്പോള് രണ്ടു മണിക്കൂര് എടുക്കും, ഈ ഏണിപ്പടി കയറേണ്ടതാണ്.
സഫലമാക്കൂ സഫലതാമൂര്ത്തിയാകൂ. ആശിര്വ്വാദങ്ങളുടെ ലിഫ്റ്റിലൂടെ
ആഗ്രഹിക്കുന്നിടത്ത് സെക്കന്ഡില് എത്തി ചേരും. ആഗ്രഹിക്കുമ്പോള് സൂക്ഷ്മ
വദനത്തില് എത്തിച്ചേരൂ, ആഗ്രഹിക്കുമ്പോള് പരന്ധാമില്
എത്തിച്ചേരൂ,ആഗ്രഹിക്കുമ്പോള് നമ്മുടെ രാജ്യത്തിലേക്ക് എത്തൂ, എല്ലാം
സെക്കന്റില്. ലണ്ടനില് ഒരു മിനിറ്റിന്റെ പ്രോഗ്രാം ചെയ്തിരുന്നു. ബാപ്ദാദ
പറയുന്നു ഒരു സെക്കന്റ്. ഒരു സെക്കന്റില് ആശീര്വ്വാദങ്ങളുടെ ലിഫ്റ്റില് കയറൂ.
സ്മൃതിയുടെ സ്വിച്ച് ഓണ് ആക്കിയാല് മാത്രം മതി, പ്രയത്നങ്ങളില് നിന്ന് മുക്തമാകൂ.
ഇന്ന് ഡബിള് വിദേശികളുടെ
ദിവസമാണ്.ബാപ്ദാദ ഡബിള് വിദേശികളെ ആദ്യം ഏത് രൂപത്തിലാണ് കാണാന് ആഗ്രഹിക്കുന്നത്?
പ്രയത്നങ്ങളില് നിന്ന് മുക്തരും, സഫലത മൂര്ത്തി ആശീര്വ്വാദങ്ങള്ക്ക് യോഗ്യര്.
ആകില്ലേ? ഡബിള് വിദേശികള്ക്ക് ബാബയോടു സ്നേഹം വളരെ കൂടുതലാണ്, ശക്തി വേണം,പക്ഷെ
സ്നേഹം നന്നായി ഉണ്ട്. അതിശയം ചെയ്തല്ലോ? നോക്കൂ 90 ദേശങ്ങളില്
നിന്നുള്ളവരാണ്,വെവ്വേറെ ദേശങ്ങളാണ്, വ്യത്യസ്ത സമ്പ്രദായങ്ങളിലുള്ളവരാണ്
എങ്കിലും 5 ഭൂഖണ്ഡങ്ങളിലെ ഒരു ചന്ദന വൃക്ഷം തയ്യാറായി. ഒരു വൃക്ഷത്തിലേതായി. ഒരേ
ബ്രാഹ്മണ സംസ്ക്കാരത്തിലേതായി, ഇപ്പോള് പാശ്ചാത്യ സംസ്ക്കാരം ഉണ്ടോ? ഞങ്ങളുടേത്
പാശ്ചാത്യ സംസ്കാരമാണ്. . . . അല്ലലോ! ബ്രാഹ്മണര് അല്ലെ? ആരാണോ നമ്മുടേത്
ഇപ്പോള് ബ്രാഹ്മണ സംസ്കാരമാണ് എന്ന് മനസിലാക്കുന്നത് അവര് കൈ ഉയര്ത്തൂ.
ബ്രാഹ്മണ സംസ്ക്കാരം, അതില് മറ്റ് ഒന്നും കൂട്ടി ചേര്ക്കരുത്. ഒരുപോലെ അല്ലെ!
ബാപ്ദാദ ഇതിനുള്ള ആശംസകള് നല്കുന്നു, എല്ലാവരും ചേര്ന്ന് ഒരു വൃക്ഷമായി മാറി.
എത്ര നല്ലതാണ്! ആരോട് വേണമെങ്കിലും ചോദിക്കൂ,അമേരിക്കയിലുള്ളവരോട് ചോദിക്കൂ,
യൂറോപ്പിലുള്ളവരോട് ചോദിക്കൂ, താങ്കള് ആരാണ്?എന്ത് പറയും? ബ്രാഹ്മണന് ആണല്ലോ!അതോ
യു.കെ യിലേതാണ്, ആഫ്രിക്കക്കകാരന്, അമേരിക്കക്കാരന് എന്ന് പറയുമോ അല്ലലോ,
എല്ലാവരും ബ്രാഹ്മണര് മാത്രമാണ്, ഒരു അഭിപ്രായമുള്ളവര് ആയി, ഒരു സംസ്ക്കാരം
ഉള്ളവര് ആയി. ബ്രാഹ്മണര് ആണ്, ഏക മതം ശ്രീമതം ആണ്. ഇത് രസകരമല്ലേ! രസകരമായതാണോ
പ്രയാസമാണോ? പ്രയാസം ഇല്ലലോ! തല കുലുക്കുന്നുണ്ട്, നല്ലതാണ്.
ബാപ്ദാദ സേവനത്തില് എന്ത്
നവീനതയാണ് ആഗ്രഹിക്കുന്നത്? ഏത് സേവനം ചെയ്താലും വളരെ വളരെവളരെ നല്ലതായി
ചെയ്യുന്നുണ്ട്. അതിന്റെ ആശംസകള് ഉണ്ട്. മുന്നോട്ടേക്ക് എന്താണ് ചേര്ക്കേണ്ടത്?
നിങ്ങളുടെയും മനസ്സില് ഉണ്ടല്ലോ ഏതെങ്കിലും പുതുമ വേണമെന്ന്. ബാപ്ദാദ കണ്ടു,
ചെയ്യുന്ന എല്ലാ പ്രോഗ്രാമിലും,സമയം കൊടുത്ത്, സ്നേഹത്തോടെ ചെയ്തതാണ്,
പ്രയത്നിക്കുകയും സ്നേഹത്തോടെ ചെയ്യുകയും ചെയ്തു. സ്തൂല ധനവും ഉപയോഗിച്ചു, അത്
കോടിമടങ്ങായി നിങ്ങളുടെ പരമാത്മാവിന്റെ ബാങ്കില് ശേഖരണമായി. അത് ഉപയോഗിക്കുക
അല്ല, ശേഖരിക്കുക ആണ്. ഫലം നോക്കുമ്പോള് കണ്ടു സന്ദേശം എത്തിക്കുന്ന കാര്യവും,
പരിചയം കൊടുക്കുന്ന കാര്യവും എല്ലാവരും വളരെ നല്ലതായി ചെയ്തു. ചെയ്ത
ഇടങ്ങളിലെല്ലാം, ഇപ്പോള് ദില്ലിയില് നടക്കുന്നുണ്ട്, ലണ്ടനില് ചെയ്തു, ഡബിള്
വിദേശികള് കാള് ഓഫ് ടൈം, പീസ് ഓഫ് മൈന്ഡ് എന്നീ പ്രോഗ്രാമുകള് ചെയ്തു. ഈ
പ്രോഗ്രാമുകള് എല്ലാം ബാപ്ദാദയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഏതെല്ലാം കാര്യങ്ങള്
ചെയ്യാമോ ചെയ്തുകൊണ്ടിരിക്കൂ. സന്ദേശം കിട്ടുന്നു, സ്നേഹി ആകുകയും
ചെയ്യുന്നു,സഹയോഗിയും ആകുന്നു, കുറച്ച് പേര് സംബന്ധത്തിലേക്ക് വരുകയും
ചെയ്യുന്നു, പക്ഷെ ഇനി ഇതും കൂട്ടിച്ചേര്ക്കണം. ഏതെങ്കിലും വലിയ പ്രോഗ്രാം
ചെയ്യുമ്പോള് അതിലൂടെ സന്ദേശം കിട്ടുന്നു, ഒപ്പം എന്തെങ്കിലും അനുഭവം ചെയ്തിട്ട്
പോകണം, ആ അനുഭവം മുന്നോട്ട് കൊണ്ടുപോകും. ഏതുപോലെ ഈ കാള് ഓഫ് ടൈം, പീസ് ഓഫ്
മൈന്ഡ് പ്രോഗ്രാമുകളില് അനുഭവം ചെയ്യുന്നത് കൂടുതലാണ്. വലിയ പരിപാടികളിലൂടെ വളരെ
നല്ലതായി സന്ദേശം കിട്ടുന്നുണ്ട്, വരുന്നവര്ക്കെല്ലാം വളരെ നല്ലതായി അനുഭവം
ചെയ്യിപ്പിക്കുന്നതിന്റെ ലക്ഷ്യം വയ്ക്കൂ, എന്തെങ്കിലും ഒരു അനുഭവം ചെയ്യണം,
കാരണം അനുഭവം ഒരിക്കലും മറക്കില്ല, അനുഭവം അങ്ങനെയാണ് ആഗ്രഹിക്കാതെ തന്നെ
അതിലേക്ക് ആകര്ഷിക്കും. ബാപ്ദാദ ചോദിക്കുകയാണ് ആദ്യമേ ബ്രാഹ്മണര് എല്ലാവരും,
ജ്ഞാനത്തിന്റെ ഏതെല്ലാം പോയിന്റുകള് ഉണ്ടോ സ്വയം അതിന്റെ അനുഭവിയാണോ? ഓരോ
ശക്തിയുടെയും അനുഭവം ചെയ്തോ, ഓരോ ഗുണത്തിന്റെയും അനുഭവം ചെയ്തോ? ആത്മീയ
സ്ഥിതിയുടെ അനുഭവം ചെയ്തോ? പരമാത്മ സ്നേഹത്തിന്റെ അനുഭവം ചെയ്തോ? ജ്ഞാനം
മനസ്സിലാക്കുന്നതില് പാസ് ആയി, ജ്ഞാനത്തില് സമ്പന്നരായി, ഇതില് ബാപ്ദാദയും
ശ്രദ്ധിക്കുന്നുണ്ട്, ശരിയാണ്.ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, ഡ്രാമ
എന്താണ്, ജ്ഞാനം മനസിലാക്കി, എന്നാല് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്നത്രയും,
ഏത് സാഹചര്യത്തിലാണോ, ആ സാഹചര്യത്തില് ആത്മീയ ബലത്തിന്റെ അനുഭവം ഉണ്ടാകണം,
പരമാത്മ ശക്തിയുടെ അനുഭവം ഉണ്ടാകണം, അത് ഉണ്ടാകുന്നുണ്ടോ? ഏത് സമയത്ത് എത്രസമയം
എത്ര അളവില് അനുഭവം ചെയ്യാന് ആഗ്രഹിക്കുന്നുണ്ടോ അത് അനുഭവമാകുന്നുണ്ടോ? അതോ
പലപ്പോഴും പലവിധത്തില് ആണോ?ഞാന് ആത്മാവാണ് എന്ന് ചിന്തിക്കുമ്പോഴും ആവര്ത്തിച്ച്
ദേഹാഭിമാനം വരുന്നുണ്ട് എങ്കില്, അനുഭവം എങ്ങനെ ഉരുപയോഗപ്പെടും? അനുഭവിമൂര്ത്തി
ഓരോ വിഷയത്തിന്റെയും, ഓരോ ശകതികളുടെയും അനുഭവി മൂര്ത്തിയായിരിക്കും. അതിനാല്
സ്വപ്നത്തില് പോലും അനുഭവത്തെ കൂടുതല് വര്ധിപ്പിക്കൂ. പൂര്ണ്ണമായും അനുഭവം ഇല്ല
എന്നല്ല, ഇടയ്ക്കിടയ്ക്ക് ഉണ്ട്, സം ടൈം. ബാപ്ദാദ ആഗ്രഹിക്കുന്നത് സം ടൈം (ഇടയ്ക്കിടയ്ക്ക്)
അല്ല, സം തിങ് (ചിലതെല്ലാം)ആകുന്നു, അതിനാല് സം ടൈം ആകുന്നു, നിങ്ങളുടെ എല്ലാം
ലക്ഷ്യമാണ്, ചോദിക്കാറുണ്ട് ലക്ഷ്യം എന്താണ്? പറയും ബാബയ്ക്ക് സമാനമാകണം.
എല്ലാവരും ഒരു ഉത്തരമാണ് തരുന്നത്. ബാബയ്ക്ക് സമാനം, ബാബ സം ടൈം, സം തിങ്
ആയിരുന്നില്ല, ബ്രഹ്മ ബാബ സദാ രഹസ്യ യുക്തവും, യോഗയുക്തവും, ഓരോ ശക്തിയിലും സദാ
ആയിരുന്നു, ഇടയ്ക്കിടയ്ക്ക് അല്ല. അനുഭവം ഉണ്ടാകുന്നത്, സദാ കാലത്തേയ്ക്ക് കൂടെ
വരും, അത് ഇടയ്ക്കിടയ്ക്ക് അല്ല വരുന്നത്. അതിനാല് സ്വയം അനുഭവി മൂര്ത്തി ആയി
ഓരോ കാര്യത്തിലും അനുഭവി ആകൂ,ജ്ഞാനസ്വരൂപത്തിന്റെ അനുഭവി ആകൂ,
യോഗയുക്തമായിരിക്കുന്നതിന്റെ അനുഭവി ആകൂ, ധാരണ സ്വരൂപത്തിന്റെ അനുഭവി ആകൂ. ആള്
റൌണ്ട് സേവനത്തില് മനസ്സാ, വാചാ, കര്മ്മണാ, സംബന്ധ സമ്പര്ക്കത്തില്, സര്വ്വതിലും
അനുഭവി ആകൂ, എങ്കില് ബഹുമതിയോടെ ജയിച്ചു എന്ന് പറയാം. എന്ത് ആകാനാണ്
ആഗ്രഹിക്കുന്നത്? ജയിച്ചാല് മതിയോ ബഹുമതിയോടെ ജയിക്കണമോ?പിന്നാലെ വരുന്നവരും
ജയിക്കും, താങ്കള് ടൂ ലേറ്റ് (വളരെ വൈകി) ആകുന്നതിനു മുന്പ് എത്തിയവരാണ്,
ഇപ്പോള് പുതിയതായി വന്നവരാണ് എങ്കിലും ടൂ ലേറ്റ് എന്ന ബോര്ഡ്
വച്ചിട്ടില്ല.ലേറ്റ് എന്ന ബോര്ഡ് ഉണ്ട്, ടൂ ലേറ്റ് വച്ചിട്ടില്ല.അതുകൊണ്ടു
പുതിയവര് ആണെങ്കിലും ഇപ്പോഴും തീവ്രപുരുഷാര്ത്ഥം ചെയ്ത്, മുന്നിലേക്ക് പോകാന്
കഴിയും, എന്ത്കൊണ്ടെന്നാല് ഫലം പ്രഖ്യാപിച്ചിട്ടില്ല. രണ്ടു സ്ഥാനം മാത്രമാണ്
പുറത്ത് വന്നിട്ടുള്ളത് അച്ഛനും അമ്മയുടേത്. സഹോദരി സഹോദരന്മാരുടെ ആരുടേയും
മൂന്നാമത്തെ സ്ഥാനം പുറത്ത് വന്നിട്ടില്ല. ദാദിമാരോട് കൂടുതല് സ്നഹമാണെന്നു
നിങ്ങള് പറയുമെങ്കിലും, സ്ഥാനം പുറത്ത് വന്നിട്ടില്ല. നിങ്ങള് വളരെ കാലത്തിനു
ശേഷം തിരികെ കിട്ടിയവരാണ്, വളരെയധികം വാത്സല്യമുള്ള ഭാഗ്യവാന്മാരാണ്,പറക്കാന്
ആഗ്രഹിക്കുന്നിടത്തോളം ഉയരത്തില് പറക്കൂ. കൊച്ചു കുട്ടികളെ അവരുടെ അച്ഛന് വിരല്
പിടിച്ച് നടത്താറില്ലേ, കൂടുതല് സ്നേഹം തരുന്നു, മുതിര്ന്നവരെ വിരല് കൊടുത്ത്
നടത്തില്ല, അവര് സ്വന്തം കാലില് നടക്കും. പുതിയവര് ആണെങ്കിലും മുന്നേറാന്
സാധിക്കും. സുവര്ണ്ണ അവസരമാണ്. എത്രയും വേഗം ടൂ ലേറ്റ് എന്ന ബോര്ഡ് വയ്ക്കും,
അതിനു മുന്പേ ചെയ്യൂ. ആദ്യമായി വന്ന പുതിയവര് കൈ ഉയര്ത്തൂ. ശരി.ആശംസകള്.
ആദ്യമായി നമ്മുടെ വീടായ മധുബനില് വന്നിരിക്കുകയാണ്, അതിനാല് ബാപ്ദാദയും മുഴുവന്
പരിവാരവും,ദേശത്തിലുള്ളവര് ആയാലും വിദേശികള് ആണെങ്കിലും എല്ലാവരുടെയും ഭാഗത്ത്
നിന്ന് കോടാനുകോടി മടങ്ങ് ആശംസകള്.ശരി ഇപ്പോള് സെക്കന്റില് ഏത് സ്ഥിതിയില്
സ്ഥിതി ചെയ്യാന് ബാപ്ദാദ നിര്ദ്ദേശം തരുന്നുവോ ആ സ്ഥിതിയില് സെക്കന്റില്
ഇരിക്കാന് സാധിക്കുമോ! അതോ പുരുഷാര്ത്ഥത്തിനു സമയം എടുക്കുമോ? ഇപ്പോള്
സെക്കന്റിന്റെ അഭ്യാസമാണ് വേണ്ടത്, മുന്നോട്ട് വരന് പോകുന്ന അന്തിമ സമയത്ത് പാസ്
വിത്ത് ഓണര് ആകുന്നതിന്റെ സര്ട്ടിഫിക്കറ്റ് നേടണം, അതിനുള്ള അഭ്യാസം ഇപ്പോള്
മുതല് ചെയ്യണം. സെക്കന്റില് എവിടെ ഏത് സ്ഥിതിയാണോ ആഗ്രഹിക്കുന്നത് ആ സ്ഥിതിയില്
സ്ഥിതി ചെയ്യണം. എവര്റെഡി ആകണം. തയ്യാറാണോ.
ഇപ്പോള് ആദ്യം ഒരു
സെക്കന്ഡില് പുരുഷോത്തമ സംഗമയുഗി ശ്രേഷ്ഠ ബ്രാഹ്മണന് ആണ്, ഈ സ്ഥിതിയില് സ്ഥിതി
ചെയ്യൂ.... ഇപ്പോള് ഞാന് ഫരിശ്ത രൂപം ആണ്, ഡബിള് ലൈറ്റ് ആണ്..., ഇപ്പോള് വിശ്വ
കല്യാണകാരി ആയി മനസ്സിലൂടെ നാല്ഭാഗത്തും ശക്തിയുടെ കിരണങ്ങള് കൊടുക്കുന്നതിന്റെ
അനുഭവം ചെയ്യൂ. അതുപോലെ മുഴുവന് ദിവസവും സെക്കന്റില് സ്ഥിതി ചെയ്യാന് കഴിയണം!
ഇതിന്റെ അനുഭവം ചെയ്ത് കൊണ്ടിരിക്കൂ. ഇതിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ.
പെട്ടെന്നു എന്ത് വേണമെങ്കിലും സംഭവിക്കും. സമയം കൂടുതല് കിട്ടില്ല.
ബഹളത്തിനിടയിലും സെക്കന്ഡില് അചഞ്ചലമാകാന് കഴിയണം. ഇതിന്റെ അഭ്യാസം സ്വയം സമയം
കണ്ടെത്തി ഇടയ്ക്കിടയ്ക്ക് ചെയ്തുകൊണ്ടിരിക്കൂ. ഇതിലൂടെ മനസ്സിനെ
നിയന്ത്രിക്കുന്നത് സഹജമാകും. നിയന്ത്രണ ശക്തിയും, ഭരണ ശക്തിയും വര്ധിക്കും. ശരി.
നാനാഭാഗത്തുമുള്ള
കുട്ടികളുടെ കത്തുകള് ധാരാളം വന്നു, അനുഭവവും ധാരാളം വന്നു,ബാപ്ദാദ
കുട്ടികള്ക്ക് പകരമായി വളരെയധികം ഹൃദയത്തിന്റെ ആശിര്വാദങ്ങളും, ഹൃദയത്തില്
നിന്നുള്ള സ്നേഹസ്മരണകളും കോടാനുകോടി മടങ്ങായി നല്കുന്നു. ബാപ്ദാദ
നോക്കുകയായിരുന്നു നാനാഭാഗത്തുള്ള കുട്ടികള് കേള്ക്കുകയും, കാണുകയും
ചെയ്യുന്നുണ്ട്. ആരെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ടോ, അവരും ഓര്മ്മയിലാണ്.
എല്ലാവരുടെയും ബുദ്ധി ഈ സമയത്ത് മധുബനിലാണ്. നാനാഭാഗത്തുമുള്ള ഓരോ കുട്ടിയും
പേര് സഹിതമായി സ്നേഹസ്മരണകള് സ്വീകരിച്ചാലും.
സദാ ഉന്മേഷത്തിന്റെയും
ഉത്സാഹത്തിന്റെയും ചിറകുകളിലൂടെ ഉയര്ന്ന സ്ഥിതിയില് പറന്നുകൊണ്ടിരിക്കുന്ന
ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ സ്നേഹത്തില് ലവ്
ലീനമായിരിക്കുന്ന,ലയിച്ചിരിക്കുന്ന കുട്ടികള്ക്ക്, സദാ പ്രയത്നങ്ങളില് നിന്ന്
മുക്തം, സമസ്യാ മുക്തം, യോഗയുക്തം,രഹസ്യ യുക്തരായ കുട്ടികള്ക്ക്, സദാ ഓരോ
പരിസ്ഥിതിയിലും സെക്കന്ഡില് പാസ് ആകുന്നവര്ക്ക്, ഓരോ സമയത്തും സര്വ്വശക്തി
സ്വരൂപമായിരിക്കുന്ന മാസ്റ്റര് സര്വ്വശക്തിവനായ കുട്ടികള്ക്ക് ബാപ്ദാദയുടെ
സ്നേഹ സ്മരണകളും നമസ്തേയും.
വരദാനം :-
സ്വര്ണ്ണിമയുഗ സ്വഭാവത്തിലൂടെ സ്വര്ണ്ണിമ യുഗത്തിന്റെ സേവനം ചെയ്യുന്ന ശ്രേഷ്ഠ
പുരുഷാര്ത്ഥിയായി ഭവിക്കട്ടെ
ഏത് കുട്ടികളുടെ
സ്വഭാവത്തിലാണോ ഈര്ഷ്യ, സിദ്ധമാക്കുകന്നത്തിന്റെയും വാശിയുടെയും ഭാവത്തിന്റെ
അഥവാ പഴയ സംസ്കാരങ്ങളുടെ കലര്പ്പു ചേര്ന്നിട്ടില്ലാത്തത് അവരാണ് സ്വര്ണ്ണിമ
യുഗത്തിന്റെ സ്വഭാവം ഉള്ളവര്. അതുപോലെ സ്വര്ണ്ണിമയുഗത്തിന്റെ സ്വഭാവം ഉള്ള സദാ
ഹാം ജി യുടെ സംസ്ക്കാരം ഉണ്ടാക്കുന്ന ശ്രേഷ്ഠ പുരുഷാര്ത്ഥികളായ കുട്ടികള് സമയവും
സേവനത്തിനും അനുസൃതമായി സ്വയത്തിനെ മോള്ഡ് ചെയ്ത് യഥാര്ത്ഥ സ്വര്ണ്ണമായി
മാറുന്നു. സേവനത്തില് അഭിമാനത്തിന്റെയും അപമാനത്തിന്റെയും കലര്പ്പ് കലരരുത്
അപ്പോള് സ്വര്ണ്ണിമയുഗത്തിന്റെ സേവനം ചെയ്യുന്നവര് എന്ന് പറയാം.
സ്ലോഗന് :-
എന്ത്
എന്ത്കൊണ്ട് എന്ന ചോദ്യങ്ങളെ സമാപ്തമാക്കി സദാ പ്രസന്നചിത്തരായിരിക്കൂ.
അവ്യക്ത സൂചന-സഹജയോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
ലൗലീന സ്ഥിതിയുള്ള
സമനാരായ ആത്മാക്കള് സദാ യോഗിയാണ്. യോഗം വയ്ക്കുന്നവര് അല്ല, ലൗലീനരായിരിക്കും.
വേറെ അല്ലാത്തതിനാല് ഓര്മ്മിക്കേണ്ടതില്ല. സ്വതവേ ഓര്മ്മ ഉണ്ടാകും.കൂടെ
ഉള്ളിടത്ത് സ്വതവേ ഓര്മ്മ ഉണ്ടാകും.സമനാരായ ആത്മാക്കളുടെ സ്ഥിതി കൂടെ
ഇരിക്കുന്നതും ലയിച്ചിരിക്കുന്നതുമാണ്.