മധുരമായ കുട്ടികളെ - മായയെ
വശത്താക്കാനുള്ള മന്ത്രമാണ് മന്മനാഭവ, ഈ മന്ത്രത്തില് എല്ലാ ഖജനാവുകളും
അടങ്ങിയിട്ടുണ്ട്, ഈ മന്ത്രം നിങ്ങളെ പവിത്രമാക്കി മാറ്റുന്നു
ചോദ്യം :-
ആത്മാവിന്റെ സുരക്ഷക്കുള്ള നമ്പര് വണ് സാധന എന്താണ്? എങ്ങനെയാണ്?
ഉത്തരം :-
ഓര്മ്മയുടെ
യാത്ര തന്നെയാണ് സുരക്ഷക്കുള്ള നമ്പര് വണ് സാധന എന്തുകൊണ്ടെന്നാല് ഈ
ഓര്മ്മയിലൂടെ മാത്രമാണ് നിങ്ങളുടെ സ്വഭാവം നല്ലതാകുന്നത്. നിങ്ങള് മായയുടെ മേല്
വിജയം നേടുന്നത്. ഓര്മ്മയിലൂടെ പതിത കര്മ്മേന്ദ്രിയങ്ങള് ശാന്തമാകുന്നു. ശക്തി
ഉണ്ടാകുന്നതും ഓര്മ്മയിലൂടെയാണ്. ജ്ഞാനമാകുന്ന വാളില് ഓര്മ്മയുടെ മൂര്ച്ച
ഉണ്ടാകണം. ഓര്മ്മയിലൂടെ തന്നെയാണ് മധുരവും സതോപ്രധാനമാകുന്നത്. ആരിലും ദേഷ്യം
വരില്ല, അതുകൊണ്ട് ഓര്മ്മയുടെ യാത്രയില് ബലഹീനരാകരുത്. ഓര്മ്മയുടെ യാത്രയില്
എത്രത്തോളം ഇരിക്കുന്നുണ്ട് എന്ന് സ്വയത്തോട് ചോദിക്കണം.
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് തീര്ച്ചയായും ദിവസവും മുന്നറിയിപ്പ്
നല്കുകയാണ്. എന്തിന്റെ? സേഫ്റ്റി ഫസ്റ്റ്. എന്താണ് സേഫ്റ്റി? ഓര്മ്മയുടെ
യാത്രയിലൂടെ നിങ്ങള് വളരെ സുരക്ഷിതമായിരിക്കുന്നു. ഇതാണ് കുട്ടികള്ക്ക്
വേണ്ടിയുള്ള മുഖ്യമായ കാര്യം. ബാബ മനസ്സിലാക്കി തരികയാണ് - ഓര്മ്മയുടെ യാത്രയില്
എത്രത്തോളം നിങ്ങള് കുട്ടികള് തല്പരരായിരിക്കുന്നുവോ അത്രയും സന്തോഷം
നിലനില്ക്കുകയും പെരുമാറ്റം നല്ലതാകുകയും ചെയ്യും. കാരണം പവിത്രമാവുക തന്നെ വേണം.
സ്വഭാവവും നല്ലതാകുന്നു. തന്റെ പെരുമാറ്റം മറ്റുള്ളവര്ക്ക് ദുഃഖം കൊടുക്കുന്ന
തരത്തിലല്ലല്ലോ എന്ന് സ്വയം പരിശോധിക്കണം. എന്നില് യാതൊരു തരത്തിലുമുള്ള
ദേഹാഭിമാനവും വരുന്നില്ലല്ലോ. ഇങ്ങനെ നല്ല രീതിയില് തന്റെ പരിശോധന നടത്തണം.
ബാബയിരുന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. നിങ്ങള് കുട്ടികള് പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്യുന്നു. പരിധിയില്ലാത്ത ബാബ കേവലം പഠിപ്പിക്കുക മാത്രമാണ്
ചെയ്യുന്നത്. ബാക്കി എല്ലാവരും ശരീരധാരികളാണ്. ഇതില് മുഴുവന് ലോകവും വരുന്നുണ്ട്.
ഒരേയൊരു ബാബ മാത്രമാണ് വിദേഹി. നിങ്ങള് കുട്ടികള്ക്കും വിദേഹിയായി മാറണമെന്ന്
ബാബ പറയുന്നു. നിങ്ങളെ വിദേഹിയാക്കി മാറ്റാനാണ് ഞാന് വന്നിരിക്കുന്നത്.
പവിത്രമായി മാറി വേണം അവിടെയ്ക്ക് പോകാന്. മോശമായതിനെ കൊണ്ടുപോകാന്
സാധിക്കുകയില്ല. അതുകൊണ്ടാണ് ആദ്യം തന്നെ മന്ത്രം നല്കുന്നത്. മായയെ
വശത്താക്കാനുള്ള മന്ത്രമാണിത്. പവിത്രമാകാനുള്ള മന്ത്രവും ഇതുതന്നെയാണ്. ഈ
മന്ത്രത്തില് എല്ലാം അടങ്ങിയിട്ടുണ്ട്, ഇതിലൂടെ തന്നെ വേണം പവിത്രമാകാന്.
മനുഷ്യനില് നിന്നും ദേവതയായി മാറണം. നമ്മള് തീര്ച്ചയായും ദേവതയായിരുന്നു,
അതുകൊണ്ട് ബാബ പറയുകയാണ് - സ്വയം സുരക്ഷിതനും ശക്തിശാലിയായ മഹാവീരനുമായി മാറാന്
ആഗ്രഹിക്കുന്നുവെങ്കില് ഈ പുരുഷാര്ത്ഥം ചെയ്യൂ. ബാബ പഠിപ്പ് നല്കി
കൊണ്ടിരിക്കുന്നുണ്ട്. കേവലം ഡ്രാമയെന്നു പറയുന്നു. ഡ്രാമയനുസരിച്ച് എല്ലാം
നല്ല രീതിയില് നടന്നു കൊണ്ടിരിക്കുന്നു പിന്നീട് മുന്നോട്ട് പോകാനുള്ള കാര്യവും
മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു. ഓര്മ്മയുടെ യാത്രയില് ബലഹീനരാകരുത്.
പുറത്ത് ബന്ധനത്തില് കഴിയുന്ന ഗോപികമാര് ഓര്മ്മിക്കുന്നത്രയും
അടുത്തിരിക്കുന്നവര് ഓര്മ്മിക്കുന്നില്ല കാരണം ശിവബാബയെ കാണുന്നതിന് അവരുടെ
ഹൃദയം തുടിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടുകഴിഞ്ഞാല് വയറുനിറഞ്ഞതു പോലെയാണ്. ആരാണോ
നല്ല രീതിയില് ഓര്മ്മിക്കുന്നത്, അവര് ഉയര്ന്ന പദവി നേടുന്നു. വലിയ നല്ല
സെന്ററുകള് സംരക്ഷിക്കുന്നവര് പോലും ഓര്മ്മയുടെ യാത്രയില് ബലഹീനരാകുന്നുണ്ട്.
ഓര്മ്മയുടെ മൂര്ച്ച വളരെ നല്ലതായിരിക്കണം. ജ്ഞാനമാകുന്ന വാളില് ഓര്മ്മയുടെ
മൂര്ച്ച ഇല്ലാത്തതു കാരണം ആരിലും തറയ്ക്കുന്നില്ല, പൂര്ണ്ണമായും മരിക്കുന്നില്ല.
ജ്ഞാനത്തിന്റെ ബാണം എടുത്ത് ബാബയുടെതായി മാറണം അഥവാ മര്ജീവയാകണം. പക്ഷെ
മരിക്കുന്നില്ലായെങ്കില് തീര്ച്ചായായും ജ്ഞാനവാളില് പോരായ്മയുണ്ട്. ഡ്രാമ വളരെ
കൃത്യമായി നടന്നു കൊണ്ടിരിക്കുകയാണെന്ന് ബാബയ്ക്കറിയാം, എന്നാല്
വരാനിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കി തരണമല്ലോ. നമ്മള് എത്രത്തോളം
ഓര്മ്മയിലിരിക്കുന്നുണ്ടെന്ന് എല്ലാവരും തന്റെ ഹൃദയത്തോട് ചോദിക്കണം.
ഓര്മ്മയിലൂടെ മാത്രമെ ശക്തി ലഭിക്കുകയുള്ളു, ജ്ഞാനമാകുന്ന വാളില് മൂര്ച്ച
ഉണ്ടാവണമെന്ന് അതുകൊണ്ടാണ് പറയുന്നത്. സഹജമായ രീതിയില് ജ്ഞാനം മനസ്സിലാക്കി
കൊടുക്കാന് സാധിക്കണം. എത്രത്തോളം ഓര്മ്മയിലിരിക്കുന്നുവോ അത്രത്തോളം മധുരമായി
മാറുന്നു. നിങ്ങള് സതോപ്രധാനമായിരുന്നപ്പോള് വളരെ മധുരവുമായിരുന്നു. ഇപ്പോള്
വീണ്ടും സതോപ്രധാനമായി മാറണം. സ്വഭാവും വളരെ മധുരമുള്ളതാകണം. ഒരിക്കലും
ദേഷ്യപ്പെടരുത്. ദേഷ്യത്തിന്റെ അന്തരീക്ഷം ഉണ്ടാവരുത്. ഇങ്ങനെയുള്ള പരിശ്രമം
ചെയ്യണം കാരണം ഈ ഈശ്വരീയ കോളേജ് സ്ഥാപിക്കുന്നതിനുള്ള സേവനം വളരെ ഉയര്ന്നതാണ്.
ഭാരതത്തില് വിശ്വവിദ്യാലയങ്ങളെ കുറിച്ച് അനേകം പാടപ്പെടുന്നുണ്ട്. അതല്ല വാസ്തവം.
വിശ്വവിദ്യാലയം ഒന്നു മാത്രമാണ്. ബാബ വന്ന് എല്ലാവര്ക്കും മുക്തി ജീവന് മുക്തി
നല്കുന്നു. മുഴുവന് ലോകത്തിലും എത്ര മനുഷ്യരുണ്ടോ എല്ലാം ഇല്ലാതാകുമെന്ന്
ബാബയ്ക്കറിയാം. മോശമായ ലോകത്തെ ഇല്ലാതാക്കി പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യൂ
എന്ന് പറഞ്ഞ് ബാബയെ വിളിച്ചിരുന്നു. ബാബ വന്നു എന്ന് കുട്ടികള്ക്കും മനസ്സിലായി.
ഇപ്പോള് മായയുടെ ഷോ ഒരുപാടുണ്ട്. ബോംബ് പൊട്ടുന്നതിന്റെ കളിയും കാണിക്കുന്നുണ്ട്.
വലിയ വലിയ കെട്ടിടങ്ങള് ഉണ്ടാക്കികൊണ്ടിരിക്കുന്നു, ഇതാണ് ഷോ. സത്യയുഗത്തില്
ഇത്രയും വലിയ കെട്ടിടങ്ങളൊന്നും ഉണ്ടാക്കുകയില്ല. ഇവിടെ സ്ഥലങ്ങള് കുറവായതു
കാരണം ഉണ്ടാക്കുന്നു. വിനാശമുണ്ടാകുമ്പോള് വലിയ വലിയ കെട്ടിടങ്ങളെല്ലാം വീഴുന്നു.
മുമ്പ് ഇത്ര വലിയ കെട്ടിടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. ബോംബ് പൊട്ടുന്ന
സമയത്ത് ഇലകള് കൊഴിഞ്ഞ് വീഴുന്നതു പോലെ എല്ലാം താഴെ വീഴുന്നു. ഇതിനര്ത്ഥം
കുറച്ചുപേര് മരിക്കും ബാക്കിയുള്ളവര് രക്ഷപെടും എന്നല്ല. സമുദ്രത്തിലാകട്ടെ,
ഭൂമിയിലാകട്ടെ, ആകാശത്തിലോ, പര്വ്വതത്തിലോ, പറക്കുന്നവരോ ആകട്ടെ... എല്ലാവരും
ഇല്ലാതാകും. ഇത് പഴയ ലോകമാണല്ലോ. 84 ലക്ഷം യോനികളെന്ന് പറയുന്നു, എല്ലാം
ഇല്ലാതാകും. അവിടെ പുതിയ ലോകത്തില് ഇങ്ങനെയൊന്നും ഉണ്ടായിരിക്കുകയില്ല.
ഇത്രയധികം മനുഷ്യരോ, കൊതുകോ, ജീവജന്തുക്കളോ ഉണ്ടാവുകയില്ല. ഇവിടെയാണെങ്കില്
എല്ലാം ഒരുപാടുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് ദേവതയായി മാറികൊണ്ടിരിക്കുകയാണ്.
സത്യയുഗത്തില് എല്ലാ വസ്തുക്കളും സതോപ്രധാനമായിരിക്കും. ഇവിടെ വലിയ ആളുകളുടെ
വീടുകളില് പോയാല് വളരെ വൃത്തി കാണാറുണ്ട്. നിങ്ങള് ഏറ്റവും നല്ല
ദേവതയാവുന്നവരാണ്. വലിയ മനുഷ്യര് എന്ന് പറയുകയില്ല. നിങ്ങള് ഉയര്ന്നതിലും
ഉയര്ന്ന ദേവതയാവുകയാണ് എന്നത് ഒരു പുതിയ കാര്യമല്ല. 5000 വര്ഷങ്ങള്ക്കു മുമ്പും
സംഖ്യാക്രമത്തില് നിങ്ങള് ഇതു പോലെയായി മാറിയിട്ടുണ്ട്. സത്യയുഗത്തില് ഇത്രയും
അഴുക്കൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഞങ്ങള് ഉയര്ന്ന ദേവതായാവുകയാണ്
എന്നതില് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ആരാണോ നമ്മളെ ഇത്രയും
ഉയര്ന്നതാക്കി മാറ്റുന്നത് ആ ഒരേയൊരു ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്.
പഠിപ്പില് എപ്പോഴും സംഖ്യാക്രമമുണ്ടാകും. ചിലര് കുറച്ചു പഠിക്കുന്നു, ചിലര്
കൂടുതല് പഠിക്കുന്നു. ഇപ്പോള് കുട്ടികള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്,
വലിയ വലിയ സെന്ററുകള് തുറക്കുന്നതിലൂടെ സമ്പന്നര്ക്കും മനസ്സിലാക്കാന് സാധിക്കും.
ഭാരതത്തിന്റെ പ്രാചീന രാജയോഗം പാടപ്പെടുന്നുണ്ട്. രാജയോഗം പഠിക്കാന് ഏറ്റവും
കൂടുതല് ഉത്സാഹമുള്ളത് വിദേശത്തുള്ളവര്ക്കാണ്. ഭാരതവാസികളുടെ ബുദ്ധി
തമോപ്രധാനമാണ്. വിദേശിയരുടെ ബുദ്ധി തമോ ആണെങ്കിലും ഭാരതത്തിന്റെ പ്രാചീന രാജയോഗം
പഠിക്കാനവര്ക്ക് ഉത്സാഹമുണ്ട്. ഏതൊന്നിലൂടെയാണോ ഭാരതം സ്വര്ഗ്ഗമായി
മാറിയിരുന്നത് ആ പ്രാചീന രാജയോഗം പ്രസിദ്ധമാണ്. വളരെ കുറച്ചു പേര് മാത്രമേ
വരുന്നുള്ളു, അവര് പൂര്ണ്ണ രീതിയില് മനസ്സിലാക്കുന്നു. സ്വര്ഗ്ഗം കഴിഞ്ഞു
പോയതാണ് അത് തീര്ച്ചയായും വീണ്ടും ഉണ്ടാകും. ലോകാത്ഭുതങ്ങളില് ഏറ്റവും വലിയ
അത്ഭുതമാണ് സ്വര്ഗ്ഗം അഥവാ ഹെവന്. സ്വര്ഗ്ഗമെന്ന പേര് വളരെ പ്രസിദ്ധമാണ്.
സ്വര്ഗ്ഗവും നരകവും, ശിവാലയവും വേശ്യാലയവും. നമുക്കിപ്പോള് ശിവാലയത്തിലേയ്ക്ക്
പോകണമെന്ന ഓര്മ്മ കുട്ടികളില് നമ്പര്വൈസാണ്. അവിടെയ്ക്ക് പോകണമെങ്കില് ശിവബാബയെ
ഓര്മ്മിക്കണം. എല്ലാവരെയും കൂട്ടികൊണ്ട് പോകുന്ന വഴികാട്ടിയാണ് ശിവബാബ. ഭക്തിയെ
രാത്രിയെന്നും ജ്ഞാനത്തെ പകലെന്നും പറയുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്.
പുതിയ വസ്തുവിലും പഴയ വസ്തുവിലും വളരെയധികം വ്യത്യാസമുണ്ട്. ഇപ്പോള് കുട്ടികളുടെ
മനസ്സിലുണ്ട് - ഇത്രയും ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ്, ഉയര്ന്നതിലും ഉയര്ന്ന
കെട്ടിടത്തിലിരുന്ന് പഠിക്കുമ്പോള് വലിയ വലിയ ആളുകളും വരുന്നു. ഓരോരുത്തര്ക്കും
ഇരുന്ന് മനസ്സിലാക്കി കൊടുക്കേണ്ടി വരും. വാസ്തവത്തില് ഏകാന്തമായ ഒരു സ്ഥാനമാണ്
പഠനത്തിനാവശ്യം. ബ്രഹ്മ- ജ്ഞാനികളുടെ ആശ്രമം നഗരത്തില് നിന്നും ദൂരെയായിരിക്കും,
താഴെയായിരിക്കും. ഇത്രയും വലിയ കൊട്ടാരത്തിലൊന്നുമായിരിക്കുകയില്ല. ഇപ്പോള് തമോ
പ്രധാനമായതുകാരണം നഗരത്തിനകത്ത് കുടുങ്ങിയിരിക്കുകയാണ്. ആ ശക്തിയെല്ലാം
ഇല്ലാതായി. ഈ സമയം എല്ലാവരുടെ ബാറ്ററിയും കാലിയാണ്. ഇപ്പോള് ബാറ്ററി എങ്ങനെ
ചാര്ജ് ചെയ്യാം - ബാബയില് നിന്നല്ലാതെ വേറെ ഒരു ബാറ്ററിയില് നിന്നും ചാര്ജ്
ചെയ്യാന് സാധിക്കുകയില്ല. ബാറ്ററി ചാര്ജ് ചെയ്യുന്നതിലൂടെയാണ് കുട്ടികളില് ശക്തി
വരുന്നത്. അതിന് മുഖ്യമായത് ഓര്മ്മയാണ്. അതില് തന്നെയാണ് മായയുടെ വിഘ്നമുള്ളതും.
ചിലര് സര്ജനോട് സത്യം പറയുന്നു ചിലര് മറച്ച് വെക്കുന്നു. ഉള്ളില് എന്തെല്ലാം
കുറവുകളുണ്ടോ അവയെല്ലാം ബാബയോട് പറയണം. ഈ ജന്മത്തില് എന്തല്ലാം പാപം
ചെയ്തിട്ടുണ്ടോ അത് അവിനാശി സര്ജന്റെ മുന്നില് വര്ണ്ണിക്കണം, ഇല്ലെങ്കിലത്
മനസ്സിനകത്ത് മുറിവുണ്ടാക്കും. കേള്പ്പിച്ചതിനു ശേഷം പിന്നെ വെയ്ക്കരുത്.
ഉള്ളില് വെച്ചാല് പിന്നീടത് ബുദ്ധിമുട്ടായി മാറും. ആരാണോ സത്യം സത്യമായ
കുട്ടികളായി മാറുന്നത്, അവര് ഈ ജന്മം ഇന്ന ഇന്ന പാപങ്ങള് ചെയ്തു എന്ന് ബാബയോട്
പറയും. ഇത് നിങ്ങളുടെ അന്തിമ ജന്മമാണെന്ന് എല്ലാ ദിവസവും ബാബ പറയാറുണ്ട്.
തമോപ്രധാനത്തിലൂടെ തീര്ച്ചയായും പാപം ഉണ്ടാവുക തന്നെ ചെയ്യുമല്ലോ.
ബാബ പറയുകയാണ് അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് ആരാണോ നമ്പര് വണ് പതിതമായി
മാറുന്നത്, അതില് ഞാന് പ്രവേശിക്കുന്നു കാരണം പിന്നീട് അദ്ദേഹത്തിന് തന്നെ
നമ്പര്വണ്ണിലേയ്ക്ക് പോകണം. വളരെയേറെ പരിശ്രമം ചെയ്യണം. ഈ ജന്മത്ത് പാപം
ഉണ്ടാവുകതന്നെ ചെയ്യുമല്ലോ. നമ്മള്എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പലര്ക്കും
അറിയുകപോലുമില്ല. സത്യം പറയുകയുമില്ല. ചിലര് സത്യം പറയും. എപ്പോഴാണോ കര്മ്മാതീത
അവസ്ഥ ഉണ്ടാകുന്നത്, അപ്പോള് മാത്രമേ കര്മ്മേന്ദ്രിയങ്ങള് ശാന്തമാവുകയുള്ളൂ
എന്ന് ബാബ മനസ്സിലാക്കി തരുന്നു. എങ്ങനെയാണോ വയസ്സാകുമ്പോള് കര്മ്മേന്ദ്രിയങ്ങള്
ശാന്തമാകുന്നത്. ഇവിടെ ചെറുപ്പത്തില് തന്നെ കര്മ്മേന്ദ്രിയങ്ങള് ശാന്തമാകുന്നു.
നല്ല രീതിയില് യോഗം വെയ്ക്കുകയാണെങ്കില് എല്ലാത്തിനും അവസാനം ഉണ്ടാകും.
സത്യയുഗത്തില് ഇങ്ങനെയുള്ള മോശമായ അസുഖങ്ങളോ അഴുക്കോ ഒന്നും
ഉണ്ടായിരിക്കുകയില്ല. മനുഷ്യര് വളരെ ശുദ്ധിയും വൃത്തിയുമുള്ളവരായിരിക്കും. അവിടെ
രാമരാജ്യമാണ്. ഇവിടെ രാവണ രാജ്യമായതു കാരണം പല പ്രകാരത്തിലുള്ള മോശമായ രോഗവും
മറ്റും ഉണ്ടാകുന്നു. സത്യയുഗത്തില് ഇതൊന്നും ഉണ്ടായിരിക്കുകയില്ല. കാര്യമേ
പറയേണ്ട. പുതിയ ലോകം, സ്വര്ഗ്ഗം - പേര് വളരെ ഫസ്റ്റ് ക്ലാസ്സാണ്. വളരെ
ശുദ്ധമായിരിക്കും. ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് എല്ലാ കാര്യങ്ങളും നിങ്ങള്
കേള്ക്കുന്നതെന്ന് ബാബ മനസ്സിലാക്കി തരികയാണ്. മുമ്പ് കേട്ടിരുന്നില്ല. ഇന്നലെ
മൃത്യു ലോകത്തിന്റെ അധികാരിയായിരുന്നു, ഇന്ന് അമര ലോകത്തിന്റെ അധികാരിയായി
മാറുന്നു. ഇന്നലെ വരെ മൃത്യു ലോകത്തിലായിരുന്നു, ഇപ്പോള് സംഗമയുഗത്തില്
വന്നതിലൂടെ അമര ലോകത്തിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന നിശ്ചയം നിങ്ങള്ക്കിപ്പോഴുണ്ട്. പഠിപ്പിക്കുന്ന
ആളെയും ഇപ്പോഴാണ് ലഭിച്ചത്. നല്ല രീതിയില് പഠിക്കുന്നവര് പൈസ മുതലായവയൊക്കെ
നല്ല രീതിയില് സമ്പാദിക്കും. പഠിപ്പിനെ തന്നെയാണ് സമര്പ്പണം എന്ന് പറയുന്നത്. ഈ
പഠിപ്പിലൂടെ നിങ്ങള് വളരെ ഉയര്ന്ന പദവി നേടുന്നു. നിങ്ങളിപ്പോള് വെളിച്ചത്തിലാണ്.
ഇത് നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ ആര്ക്കും അറിയുകയില്ല. എന്നിട്ടും
ഇടയ്ക്കിടയ്ക്ക് നിങ്ങള് മറക്കുകയാണ്. പഴയ ലോകത്തിലേയ്ക്ക് പോകുന്നു. മറക്കുക
അര്ത്ഥം പഴയ ലോകത്തിലേക്ക് പോവുക.
ഞങ്ങള് കലിയുഗത്തിലല്ല എന്ന് സംഗമയുഗീ ബ്രാഹ്മണരായ നിങ്ങള് കുട്ടികള്ക്കിപ്പോള്
മനസ്സിലായി. നമ്മള് പുതിയ ലോകത്തിന്റെ അധികാരിയായി മാറാന് പോവുകയാണ് എന്ന
നിശ്ചയം സദാ ഉണ്ടായിരിക്കണം. പുതിയ ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ബാബ
നമ്മളെ പഠിപ്പിക്കുന്നത്. ഇതാണ് ശുദ്ധ അഹങ്കാരം. അത് അശുദ്ധ അഹങ്കാരവും. നിങ്ങള്
കുട്ടികള്ക്കൊരിക്കലും അശുദ്ധമായ ചിന്ത വരരുത്. പുരുഷാര്ത്ഥം ചെയ്ത് - ചെയ്ത്
പിന്നീട് അവസാന റിസല്റ്റ് വരും. ഈ സമയം വരെയും എല്ലാവരും പുരുഷാര്ത്ഥികളാണെന്ന
കാര്യം ബാബ മനസ്സിലാക്കി തരുകയാണ്. പരീക്ഷ നടക്കുമ്പോഴാണ് നമ്പര്വൈസായി
പാസ്സാവുകയും പിന്നീട് ട്രാന്സ്ഫറാവുകയും ചെയ്യുന്നത്. നിങ്ങളുടേത്
പരിധിയില്ലാത്ത പഠിപ്പാണ് ഇത് നിങ്ങള്ക്കു മാത്രമേ അറിയൂ. നിങ്ങള് എത്രയാണ്
മനസ്സിലാക്കി കൊടുക്കുന്നത്. പരിധില്ലാത്ത ബാബയില് നിന്നും സമ്പത്ത്
എടുക്കുന്നതിനുവേണ്ടി പുതിയവര് വന്നുകൊണ്ടിരിക്കുകയാണ്. ദൂരെയിരിക്കുന്നവര്
കേട്ട് കേട്ട് നിശ്ചയബുദ്ധികളായിമാറി സന്മുഖത്തേക്ക് പോകാന് ആഗ്രഹിക്കുന്നു. ഏത്
അച്ഛനാണോ നിങ്ങളെ പഠിപ്പിക്കുന്നത് ഈ അച്ഛനെ തീര്ച്ചയായും സന്മുഖത്ത് മിലനം
ചെയ്യേണ്ടതുണ്ട്. ഇവിടെ വരുന്നത് മനസ്സിലാക്കിയിട്ടാണ്. ചിലര്
മനസ്സിലാക്കുന്നില്ല എന്നാല് ഇവിടെ വരുമ്പോള് മനസ്സിലാക്കുന്നു. ബാബ പറയുന്നു
മനസ്സിലാക്കാന് പറ്റാത്ത എന്തെങ്കിലും കാര്യങ്ങള് ഉണ്ടെങ്കില് ചോദിക്കൂ. ബാബ
കാന്തമാണല്ലോ. ആരുടെ ഭാഗ്യത്തിലുണ്ടോ അവര്ക്ക് നല്ലരീതിയില് പിടിച്ചെടുക്കാന്
സാധിക്കും. ഭാഗ്യത്തിലില്ലെങ്കില് അവസാനിച്ചു. കേട്ടിട്ടും കേള്ക്കാതിരിക്കുന്നു.
ഇവിടെ ആരാണ് ഇരുന്ന് പഠിപ്പിക്കുന്നത്? ഭഗവാന് .അദ്ദേഹത്തിന്റെ പേരാണ് ശിവന്.
നമുക്ക് സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നത് ശിവബാബ തന്നെയാണ്. വെറെ ഏതു
പഠിപ്പാണ് നല്ലത്? 21 ജന്മത്തേയ്ക്കുള്ള ചക്രവര്ത്തി പദവിയാണ് ഈ പഠിപ്പിലൂടെ
ലഭിക്കുന്നതെന്ന് നിങ്ങള് പറയും. ഇങ്ങനെ മനസ്സിലാക്കി തന്ന് കൂടെകൂട്ടികൊണ്ടു
പോകുന്നു. ചിലര് പൂര്ണ്ണമായും മനസ്സിലാക്കാത്തതു കാരണം സേവനമൊന്നും
ചെയ്യുന്നില്ല. ബന്ധനമാകുന്ന ചങ്ങലയെ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു.
ആരംഭത്തില് എങ്ങനെയാണോ ചങ്ങലയില് നിന്ന് മോചിതരായി നിങ്ങള് വന്നിരുന്നത്.
എങ്ങനെയാണോ ചിലരില് ലഹരി ഉണ്ടാകുന്നത്. ഇങ്ങനെ ആകര്ഷണമുള്ള പാര്ട്ടും ഡ്രാമയില്
ഉണ്ടായിരുന്നു. ഡ്രാമയില് ഭട്ടി ഉണ്ടായിരുന്നു. ജീവിച്ചിരിക്കെ മരിച്ചിട്ടും
ചിലര് മായയുടെ നേര്ക്ക് പോകുന്നുണ്ട്. യുദ്ധം ഉണ്ടാവുക തന്നെ വേണമല്ലോ. ഇവര്
വളരെ ധൈര്യശാലിയാണ് എന്ന് മായ കാണുന്നുണ്ട്. ഉറച്ചവരാണോ അല്ലയോ? എന്ന് ഇപ്പോള്
ഞാനും നോക്കട്ടെ. കുട്ടികളെ വളരെയധികം സംരക്ഷിച്ചിരുന്നു. എല്ലാം പഠിപ്പിച്ചു.
നിങ്ങള് കുട്ടികള് ആല്ബം കണ്ടിട്ടുണ്ടാകും. എന്നാല് ചിത്രത്തിലൂടെ ഒന്നും
മനസ്സിലാക്കാന് സാധിക്കുകയില്ല. എന്തെല്ലാമാണ് സംഭവിച്ചിരുന്നതെന്ന് ചിലര്
ഇരുന്ന് മനസ്സിലാക്കി തരുന്നു. ഭട്ടിയില് എങ്ങനെയാണോ ഇരുത്തിയിട്ടുണ്ടായിരുന്നത്,
എതുപോലെയാണോ പണവും അച്ചടിക്കുമ്പോള് ചിലത് മോശമാകുന്നത്, അതുപോലെ ആരൊക്കെയോ
എങ്ങനെയൊക്കെയോ പോയി. ഇതും ഈശ്വരീയ മിഷിനറിയാണ്. ഈശ്വരനിരുന്ന് ധര്മ്മത്തിന്റെ
സ്ഥാപന ചെയ്യുന്നു. ഈ കാര്യം ആര്ക്കും അറിയുകയില്ല. ബാബയെ വിളിക്കുന്നുണ്ട്
പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. ഇത് എങ്ങനെ സംഭവ്യമാകും എന്ന് പറയുന്നു. മായാ
രാവണന് ഒറ്റയടിക്ക് അങ്ങനെയാക്കി മാറ്റുന്നു. ശിവബാബയെ പൂജിക്കുന്നു,
സര്വ്വവ്യാപി എന്നും പറയുന്നു. എങ്ങനെയാണ് സര്വ്വ വ്യാപിയാകുന്നതെന്ന് ശിവബാബയും
പറയുന്നു. പൂജ ചെയ്യുന്നു, ശിവലിംഗത്തെ ശിവനെന്ന് പറയുന്നു. ഇതില് ശിവന്
ഇരിക്കുന്നുണ്ടെന്ന് ഒരിക്കലും പറയാന് സാധിക്കില്ല. കല്ലിലും തൂണിലുമെല്ലാം
ഭഗവാനുണ്ടെന്ന് പറയുന്നു... എന്താ എല്ലാം തന്നെ ഭഗവാനാണോ. ഭഗവാന്
അസഖ്യമൊന്നുമല്ലല്ലോ എങ്ങനെയാണോ കല്പ്പം മുമ്പ് മനസ്സിലാക്കി തന്നത് അതുപോലെ
ബാബയിപ്പോള് മനസ്സിലാക്കി തരുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഇങ്ങനെയുള്ള മധുരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം അതില് ആരിലും ദേഷ്യം വരരുത്.
ബാബയ്ക്കു സമാനം വിദേഹിയാകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. ഓര്മ്മയുടെ
ബലത്തിലൂടെ സ്വഭാവത്തെ മധുരവും കര്മ്മേന്ദ്രിയങ്ങളെ ശാന്തവുമാക്കണം.
2) ഇപ്പോള് നമ്മള്
സംഗമയുഗികളാണ്, കലിയുഗികളല്ല എന്ന ലഹരിയിലിരിക്കണം. പുതിയ ലോകത്തിന്റെ
അധികാരിയാക്കുന്നതിനു വേണ്ടി നമ്മളെ ബാബ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അശുദ്ധ
ചിന്തകളെ സമാപ്തമാക്കണം.
വരദാനം :-
അകാല
സിംഹാസനത്തിലും ഹൃദയസിംഹാസനത്തിലും ഇരുന്ന് സദാ ശ്രേഷ്ഠ കര്മ്മം ചെയ്യുന്ന
കര്മ്മയോഗിയായി ഭവിക്കട്ടെ
ഈ സമയം നിങ്ങള്
കുട്ടികള്ക്കെല്ലാം രണ്ട് സിംഹാസനം ലഭിച്ചിരിക്കുന്നു - ഒന്ന് അകാല സിംഹാസനം,
രണ്ടാമത്തേത് ഹൃദയ സിംഹാസനം. എന്നാല് ആര്ക്കാണോ രാജ്യമുണ്ടാകുന്നത് അവരാണ്
സിംഹാസനത്തിലിരിക്കുന്നത്. അകാല സിംഹാസനധാരിയാണെങ്കില് സ്വരാജ്യാധികാരിയാണ്,
ബാബയുടെ ഹൃദയസിംഹാസനധാരിയാണെങ്കില് ബാബയുടെ സമ്പത്തിന് അധികാരിയുമാണ്, ഇതില്
രാജ്യഭാഗ്യമെല്ലാം വരുന്നു. കര്മ്മയോഗി എന്നാല് രണ്ട് സിംഹാസനധാരി. ഇങ്ങനെയുള്ള
സിംഹാസനധാരി ആത്മാക്കളുടെ എല്ലാ കര്മ്മവും ശ്രെഷ്ഠമായിരിക്കും കാരണം എല്ലാ
കര്മ്മേന്ദ്രിയങ്ങളും നിയമത്തിനും ഓര്ഡറും അനുസരിച്ച് നടക്കുന്നു.
സ്ലോഗന് :-
ആരാണോ സദാ
സ്വമാനത്തിന്റെ സീറ്റില് സെറ്റായി ഇരിക്കുന്നത് അവരാണ് ഗുണവാനും മഹാനും.