ബ്രാഹ്മണ ജീവിതത്തിന്റെ
അടിത്തറയും സഫലതയുടെ ആധാരവും - നിശ്ചയബുദ്ധി
ഇന്ന് സമര്ത്ഥനായ ബാബ
നാനാവശത്തെയും സമര്ത്ഥരായ കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ കുട്ടിയും
സമര്ത്ഥനായി ബാബയ്ക്ക് സമാനമാകുന്നതിനുളള പുരുഷാര്ത്ഥത്തില് മുഴുകിയിരിക്കുകയാണ്.
കുട്ടികളുടെ ഈ ലഹരി കണ്ട് ബാപ്ദാദയും സന്തോഷിക്കുന്നു. കുട്ടികളുടെ ഈ
ദൃഢസങ്കല്പം ബാപ്ദാദയ്ക്കും പ്രിയപ്പെട്ടതായി തോന്നുന്നു. ബാപ്ദാദ കുട്ടികളോട്
പറയുന്നതിതാണ്, കുട്ടികള്ക്ക് ബാബയെക്കാളും മുന്നേറുവാന് സാധിക്കും.
എന്തുകൊണ്ടെന്നാല് ഓര്മ്മ ചിഹ്നത്തിന്റെ രൂപത്തിലും ബാബയുടെ പൂജ
സിംഗിളാണ്(ഒറ്റക്കാണ്), താങ്കള് കുട്ടികള്ക്ക് ഡബിള് പൂജയാണ്. ബാപ്ദാദയുടെ
ശിരസ്സിലെ കിരീടധാരിയാണ്. ബാപ്ദാദ കുട്ടികളുടെ സ്വമാനം കണ്ട് പറയുന്നതിതാണ്, ആഹാ
ശ്രേഷ്ഠ സ്വമാനധാരി, സ്വരാജ്യ അധികാരി കുട്ടികളേ ആഹാ ! ഓരോ കുട്ടികളുടെയും
വിശേഷത ബാബയ്ക്ക് ഓരോ കുട്ടിയുടെയും മസ്തകത്തില് തിളങ്ങുന്നതായി കാണപ്പെടുന്നു.
താങ്കളും തന്റെ വിശേഷത മനസ്സിലാക്കി, തിരിച്ചറിഞ്ഞ് വിശ്വ സേവനത്തിനായി
ഉപയോഗിക്കൂ. പരിശോധിക്കണം, ഞാന് പ്രഭുവിനു പ്രിയപ്പെട്ടതായും, പരിവാരത്തിനു
പ്രിയപ്പെട്ടതായും എത്രത്തോളം മാറിയിട്ടുണ്ട് ? എന്തുകൊണ്ടെന്നാല് സംഗമയുഗത്തില്
ബാബ ബ്രാഹ്മണ പരിവാരത്തെയാണ് രചിക്കുന്നത്, അപ്പോള് പ്രഭുവിനു
പ്രിയപ്പെട്ടതാകുന്നതോടൊപ്പം തന്നെ പരിവാരത്തിന്റെ പ്രിയപ്പെട്ടതാകുന്നതും വളരെ
ആവശ്യമാണ്.
ഇന്ന് ബാപ്ദാദ സര്വ്വ
കുട്ടികളുടെയും ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറ നോക്കുകയായിരുന്നു. അടിത്തറയാണ്
നിശ്ചയബുദ്ധി. എപ്പോഴാണോ ഓരോ സങ്കല്പത്തിലും ഓരോ കാര്യത്തിലും നിശ്ചയമുളളത്
അവിടെ വിജയം സുനിശ്ചിതമാണ്. സഫലത ജന്മസിദ്ധ അധികാരത്തിന്റെ രൂപത്തില് സ്വതവെയും
സഹജമായും പ്രാപ്തമാണ്. ജന്മസിദ്ധ അധികാരത്തിനായി പ്രയത്നത്തിന്റെ ആവശ്യമില്ല.
സഫലത ബ്രാഹ്മണജീവിതത്തില് കഴുത്തിലെ മാലയാണ്. ബ്രാഹ്മണ ജീവിതം തന്നെ സഫലതാ
സ്വരൂപമാണ്. സഫലത ഉണ്ടാകുമോ ഇല്ലയോ എന്നൊരു ചോദ്യമേ ബ്രാഹ്മണ ജീവിതത്തിലില്ല.
നിശ്ചയബുദ്ധികള് സദാ ബാബയോടൊപ്പം കമ്പയിന്റായിരിക്കും, അപ്പോള് എവിടെയാണോ ബാബ
കമ്പയിന്റായിരിക്കുന്നത് അവിടെ സഫലത കൂടെ തന്നെയുണ്ട്. പരിശോധിക്കൂ, എത്രത്തോളം
സഫലതാസ്വരൂപമായിട്ടുണ്ട്. അഥവാ സഫലതയില് ശതമാനമാണെങ്കില് അതിനുളള കാരണം
നിശ്ചയത്തില് ശതമാനമാണ്. നിശ്ചയം കേവലം ബാബയിലുളളത് നല്ലതാണ്, എന്നാല് നിശ്ചയം
ബാബയിലും, സ്വയത്തിലും, ഡ്രാമയിലും, അതോടൊപ്പം പരിവാരത്തിലും ആവശ്യമാണ്. ഈ നാലു
നിശ്ചയങ്ങളുടെ ആധാരത്തിലാണ്, സഹജമായും സ്വതവേയും സഫലതയുണ്ടാകുന്നത്.
എല്ലാ കുട്ടികള്ക്കും
ബാബയില് നിശ്ചയമുളളതുകൊണ്ടാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്. ബാബയ്ക്കും താങ്കള്
കുട്ടികളില് നിശ്ചയമുണ്ട്, അതിനാലാണ് താങ്കളെ സ്വന്തമാക്കിയത്. എന്നാല്
ബ്രാഹ്മണജീവിതത്തില് സമ്പന്നവും സമ്പൂര്ണ്ണവുമാകുന്നതിനായി സ്വയത്തിലും നിശ്ചയം
വളരെ ആവശ്യമാണ്. ബാപ്ദാദയിലൂടെ പ്രാപ്തമായ സ്വമാനം - ഞാന് ശ്രേഷ്ഠാത്മാവാണെന്ന്
സദാ സ്മൃതിയുണ്ടായിരിക്കണം. ഞാന് പരമാത്മാവിലൂടെ പ്രാപ്തമാക്കിയ സ്വമാനധാരി
ശ്രേഷ്ഠ ആത്മാവാണ്. സാധാരണ ആത്മാവല്ല. പരമാത്മ സ്വമാനധാരി ആത്മാവാണ്. അപ്പോള്
സ്വമാനം ഓരോ സങ്കല്പത്തിലും ഓരോ കര്മ്മത്തിലും അവശ്യം സഫലത നല്കുന്നു. ഞാന്
സാധാരണ കര്മ്മം ചെയ്യുന്ന ആത്മാവല്ല. സ്വമാനധാരിയാണ്. ഓരോ കര്മ്മവും
സ്വമാനത്തിലാണ് ചെയ്യുന്നതെങ്കില് താങ്കള്ക്ക് സഹജമായും സഫലതയുണ്ടാകുന്നു.
അപ്പോള് സ്വയത്തില് നിശ്ചയബുദ്ധി ഉളളതിന്റെ അടയാളമാണ്, സഫലത അഥവാ വിജയം. അതേപോലെ
ബാബയില് പക്കാ നിശ്ചയമുണ്ടല്ലോ. അതിന്റെ വിശേഷതയാണ്, നിരന്തരം ഞാന് ബാബയുടെത്,
ബാബ എന്റെത് . ഇതാണ് നിരന്തര വിജയത്തിന്റെ ആധാരം. കേവലം ബാബ എന്നല്ല, എന്റെ ബാബ.
എന്റെത് എന്നുളളതില് അധികാരമുണ്ടാകുമല്ലോ. അപ്പോള് എന്റെ ബാബ എന്ന നിശ്ചയബുദ്ധി
ആത്മാക്കള്, സദാ സഫലതയുടെയും വിജയത്തിന്റെയും അധികാരി ആത്മാക്കളായിരിക്കും.
അതേപോലെ ഡ്രാമയിലും പൂര്ണ്ണ നിശ്ചയം ആവശ്യമാണ്. സഫലതയും സമസ്യയും രണ്ടു
പ്രകാരത്തിലുളള കാര്യങ്ങളും ഡ്രാമയില് വരുന്നുണ്ട്. എന്നാല് സമസ്യയുടെ സമയത്തും
നിശ്ചയബുദ്ധി കുട്ടികളുടെ അടയാളമാണ് സമാധാന സ്വരൂപം. സമസ്യകളെ സെക്കന്റില്
സമാധാനസ്വരൂപത്തിലേക്ക് പരിവര്ത്തനപ്പെടുത്തുക. സമസ്യയുടെ ജോലിയാണ് വരിക,
നിശ്ചയബുദ്ധി കുട്ടികളുടെ ജോലിയാണ്, സമാധാന സ്വരൂപത്തിലൂടെ സമസ്യകളെ
പരിവര്ത്തനപ്പെടുത്തുക എന്നുളളത്. എന്തുകൊണ്ടെന്നാല് താങ്കള് ഓരോ ബ്രാഹ്മണ
ആത്മാവും ബ്രാഹ്മണ ജന്മം നേടിയ ഉടന് തന്നെ മായയെ വെല്ലു വിളിച്ചിട്ടുണ്ട്.
ചെയ്തിട്ടില്ലേ അതോ മറന്നു പോയോ? വെല്ലുവിളി ഇതാണ് നമ്മള് മായാജീത്താകുന്നവരാണ്.
അപ്പോള് സമസ്യകളുടെ സ്വരൂപം അര്ത്ഥം മായയുടെ സ്വരൂപമാണ്. വെല്ലുവിളിച്ചു എങ്കില്
മായ നേരിടുക തന്നെ ചെയ്യുമല്ലോ. മായ ഭിന്ന-ഭിന്ന സ്വരൂപത്തില് താങ്കളുടെ
വെല്ലുവിളി പൂര്ത്തിയാക്കുന്നതിനായി വരിക തന്നെ ചെയ്യും. താങ്കള്ക്ക്
നിശ്ചയബുദ്ധി വിജയിസ്വരൂപത്തില് മറികടക്കുക തന്നെ വേണം. എന്തുകൊണ്ട്? ഒന്നും
പുതിയതല്ല. എത്ര തവണ വിജയിച്ചതാണ് ? ഇപ്പോള് ഒരു തവണ സംഗമത്തില് മാത്രമാണോ
വിജയിച്ചത്, അതോ അനേക തവണയുളളത് ആവര്ത്തിച്ചത് മാത്രമാണോ? അതിനാല് സമസ്യകള്
താങ്കള്ക്ക് ഒരു പുതിയ കാര്യമല്ല, നത്തിംഗ് ന്യൂ. അനേക തവണ വിജയിയായിട്ടുണ്ട്,
ആയിക്കൊണ്ടിരിക്കുന്നു, ഇനിയും വിജയിയാകുക തന്നെ ചെയ്യും. ഇതാണ് ഡ്രാമയില്
നിശ്ചയബുദ്ധി വിജയികളുടെ അടയാളം. അടുത്തതാണ് ബ്രാഹ്മണ പരിവാരത്തില് നിശ്ചയം.
എന്തുകൊണ്ട്? ബ്രാഹ്മണ പരിവാരത്തിന്റെ അര്ത്ഥം തന്നെ സംഘടന അഥവാ കൂട്ടായ്മ
എന്നാണ്. ചെറിയ പരിവാരമല്ല, ബ്രഹ്മാബാബയുടെ ബ്രാഹ്മണപരിവാരം സര്വ്വ
പരിവാരങ്ങളിലും വെച്ച് ശ്രേഷ്ഠവും വലുതുമാണ്. അപ്പോള് പരിവാരത്തിനിടയില്,
പരിവാരത്തിന്റെ പ്രീതി നിറവേറ്റുന്നതില് തന്നെയാണ് വിജയിയാകേണ്ടത്. അല്ലാതെ
ഇങ്ങനെയല്ല, ഞാന് ബാബയുടെത് ബാബ എന്റെത് അതു മതി, ബാബയുമായാണ് എനിക്ക് കാര്യം,
പരിവാരവുമായി എന്തു കാര്യമാണുളളത്? ഇതിലും നിശ്ചയത്തിന്റെ വിശേഷതയാണ്. നാലു
കാര്യങ്ങളിലും നിശ്ചയമുണ്ടെങ്കില് വിജയം അവശ്യം ലഭിക്കുന്നു. പരിവാരവും നമ്മെ
പല കാര്യങ്ങളിലും ഉറപ്പുളളതാക്കി മാറ്റുന്നു. കേവലം പരിവാരത്തിലും ഈ
സ്മൃതിയുണ്ടാകണം, എല്ലാവരും അവരവരുടെതായ രീതിയില് സംഖ്യാക്രമത്തിലുളള ധാരണാ
സ്വരൂപരാണ്. വൈവിധ്യമാണ്. ഇതിന്റെ ഓര്മ്മ ചിഹ്നമാണ് 108 മുത്തുളള മാല.
ചിന്തിക്കൂ, ഒന്നാം നമ്പറിലുളള മുത്തും 108 നമ്പറിലുളള മുത്തും.
എന്തുകൊണ്ടാണിങ്ങനെ? എല്ലാ മുത്തുകളും ഒന്നാം സ്ഥാനത്തേക്ക് എന്തുകൊണ്ട്
വന്നില്ല? 16,000 എന്തു കൊണ്ടുണ്ടായി? കാരണം? വിവിധ സംസ്കാരങ്ങളെ മനസ്സിലാക്കി
വിവേകശാലികളായി മുന്നോട്ടു പോകണം, നിറവേറ്റണം, ഇതാണ് വിജയി സ്ഥിതി. എന്തായാലും
മുന്നോട്ടു പോയെ മതിയാകൂ. പരിവാരത്തെ ഉപേക്ഷിച്ച് എങ്ങോട്ട് പോകാനാണ്. നമ്മുടെത്
ഇത്രയും വലിയ പരിവാരമാണെന്നുളള ലഹരിയുമുണ്ടല്ലോ.. അപ്പോള് ഈ വലിയ പരിവാരത്തില്
വിശാല ഹൃദയത്തോടെ ഓരോരുത്തരുടെയും സംസ്കാരത്തെ മനസ്സിലാക്കി വേണം ജീവിക്കാന്.
വിനയത്തോടെ പോകണം. ശുഭഭാവന ശുഭകാമനയുടെ വൃത്തിയോടെ മുന്നേറണം.... ഇതാണ്
പരിവാരത്തില് നിശ്ചയ ബുദ്ധി വിജയി കുട്ടികളുടെ അടയാളം. അപ്പോള് എല്ലാവരും
വിജയിയല്ലേ... വിജയിയാണോ?
ഡബിള് വിദേശികള് വിജയിയാണോ?
കൈകള് നന്നായി വീശുന്നുണ്ടല്ലോ. വളരെ നല്ലത്. ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. ശരി.
ടീച്ചേഴ്സ് വിജയിയാണോ? അതോ കുറച്ച്-കുറച്ചാണോ? എന്തുചെയ്യും? എന്നല്ല, എങ്ങനെ
എന്നുളളതിനു പകരം ഇങ്ങനെ എന്ന വാക്ക് ഉപയോഗിക്കൂ. എങ്ങനെ ചെയ്യുമെന്നല്ല. ഇങ്ങനെ
ചെയ്യും എന്നായിരിക്കണം. 21 ജന്മങ്ങള് പരിവാരവുമായി ബന്ധമുണ്ട്. അതിനാല് ആരാണോ
പരിവാരത്തിന്റെ കാര്യത്തില് വിജയി, അവര് എല്ലാ കാര്യത്തിലും വിജയിയാണ്.
അപ്പോള് നാലു
പ്രകാരത്തിലുളള നിശ്ചയവും പരിശോധിക്കൂ. എന്തുകൊണ്ടെന്നാല് പ്രഭു പ്രിയര്ക്കൊപ്പം
തന്നെ പരിവാരത്തിനും പ്രിയപ്പെട്ടവരായിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്പര്
ലഭിക്കുന്നത്, ഈ നാലു നിശ്ചങ്ങളുടെ ശതമാനത്തിനനുസരിച്ചായിരിക്കും. അല്ലാതെ ഞാന്
ബാബയുടെത്, ബാബ എന്റെത് ഇത് മാത്രം മതി എന്ന് ചിന്തിക്കരുത്. എന്റെ ബാബ എന്ന്
വളരെ നന്നായി പറയുന്നുണ്ട്. സദാ ഈ നിശ്ചയത്തില് ദൃഢവുമാണ്. ഇതിനായി ആശംസകള്...
എന്നാല് ബാക്കി മൂന്നും ശ്രദ്ധിക്കണം. ടീച്ചേഴ്സ് പറയൂ, ബാക്കി മൂന്നും
ആവശ്യമല്ലേ? അല്ലാതെ മൂന്നും ആവശ്യമാണ് ഒന്നു മാത്രം വേണ്ട എന്നുമല്ല. നാലു
നിശ്ചയവും അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നവര് കൈകള് ഉയര്ത്തൂ. എല്ലാവര്ക്കും
ഈ നാലു കാര്യങ്ങളും ഇഷ്ടമാണോ? ആര്ക്കാണോ മൂന്നു കാര്യങ്ങള് മാത്രം ഇഷ്ടമുളളത്,
അവര് കൈകള് ഉയര്ത്തൂ... ആരുമില്ല. നിറവേറ്റാന് ബുദ്ധിമുട്ടില്ലല്ലോ? വളരെ നല്ലത്.
അഥവാ ഹൃദയത്തില് നിന്നും ആത്മാര്ത്ഥമായി കൈകള് ഉയര്ത്തിയാല് എല്ലാവരും പാസ്സായി.
ശരി.
നോക്കൂ, എവിടെന്നെല്ലാമാണ്,
ഭിന്ന-ഭിന്ന ദേശത്തിലെ ശാഖകള് ഒരുമിച്ച് ചേര്ന്ന് മധുബനില് ഒരു
വൃക്ഷമായിത്തീരുന്നു. മധുബനില് വരുമ്പോള് ഈ സ്മൃതിയുണ്ടാകുമോ - ഞാന് ദില്ലിയാണ്,
ഞാന് കര്ണ്ണാടകത്തില് നിന്നാണ്, ഞാന് ഗുജറാത്തിയാണ്... എന്നൊക്കെ. എല്ലാവരും
മധുബന്നിവാസികളാണ്. അപ്പോള് ഒരു വൃക്ഷത്തിലേതായി. ഈ സമയം എല്ലാവരും എന്താണ്
മനസ്സിലാക്കുന്നത്, മധുബന് നിവാസി എന്നാണോ അതോ അവരവരുടെ ദേശത്തിലെ വാസികള്
എന്നാണോ? മധുബന് നിവാസികളല്ലേ? എല്ലാവരും മധുബന് നിവാസികളാണ്, വളരെ നല്ലത്. ഓരോ
ബ്രാഹ്മണന്റെയും യഥാര്ത്ഥ മേല്വിലാസം മധുബന് തന്നെയല്ലേ. താങ്കളുടെ യഥാര്ത്ഥ
മേല്വിലാസം ഏതാണ്? ബോംബെ ആണോ, ദില്ലിയാണോ, പഞ്ചാബാണോ? മധുബനാണ് നിങ്ങളുടെ
യഥാര്ത്ഥ മേല്വിലാസം. ബാക്കി എല്ലാവരെയും സേവനത്തിനായാണ് ഓരോ
സേവാകേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. അത് സേവാസ്ഥാനമാണ്. താങ്കളുടെ
വീട് മധുബനാണ്. അവസാന സമയം അഭയവും എവിടെയാണ് ലഭിക്കുക? മധുബനില് തന്നെ ലഭിക്കണം.
അതിനാലാണ് ഇവിടെ വലിയ വലിയ സ്ഥാനങ്ങള് ഉണ്ടാക്കുന്നത്.
എല്ലാവരുടെയും ലക്ഷ്യവും
ബാബയ്ക്ക് സമാനമാവുക എന്നുളളതാണ്. അപ്പോള് മുഴുവന് ദിവസവും ഈ ഡ്രില് ചെയ്യൂ -
മനസ്സിന്റെ ഡ്രില്. ശരീരത്തിന്റെ ഡ്രില് ശാരീരിക ആരോഗ്യത്തിനായി ചെയ്യുന്നു. അത്
ചെയ്തുകൊണ്ടിരിക്കണം, എന്തുകൊണ്ടെന്നാല് ഇന്നത്തെക്കാലത്ത് മരുന്നിനെക്കാളും
അത്യാവശ്യം വ്യായാമമാണ്. അപ്പോള് വ്യായാമം സമയത്തിനനുസരിച്ച് നല്ലോണം ചെയ്യണം.
സേവനത്തിന്റെ സമയത്ത് വ്യായാമം ചെയ്തുകൊണ്ടിരിക്കരുത്. ബാക്കിയുളള സമയത്ത്
വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അതിനോടൊപ്പം തന്നെ മനസ്സിന്റെ വ്യായാമവും
ഇടയ്ക്കിടെ ചെയ്യണം. ബാബയ്ക്ക് സമാനമാകണമെങ്കില് ഒന്ന് നിരാകാരി സ്വരൂപം
രണ്ടാമത് അവ്യക്ത ഫരിസ്ത. എപ്പോഴെല്ലാം സമയം ലഭിക്കുന്നുവോ സെക്കന്റില്
ബാബയ്ക്ക് സമാനം നിരാകാരി സ്ഥിതിയില് സ്ഥിതി ചെയ്യൂ. ബാബയ്ക്ക് സമാനമാകണമെങ്കില്
നിരാകാരി സ്ഥിതി ബാബയക്ക് സമാന സ്ഥിതിയാണ്. കാര്യങ്ങള് ചെയ്യുമ്പോള് ഫരിസ്തയായി
കര്മ്മങ്ങള് ചെയ്യൂ.
ഫരിസ്ത അര്ത്ഥം ഡബിള്
ലൈറ്റ് സ്ഥിതി. കാര്യങ്ങളുടെ ഭാരം പാടില്ല, കാര്യങ്ങളുടെ ഭാരം അവ്യക്ത
ഫരിസ്തയാക്കാന് അനുവദിക്കില്ല. അപ്പോള് ഇടയ്ക്കിടെ നിരാകാരി സ്ഥിതിയുടെയും
ഫരിസ്ത സ്ഥിതിയുടെയും മനസ്സിന്റെ വ്യായാമം ചെയ്യൂ എന്നാല് ക്ഷീണം
അനുഭവപ്പെടില്ല. ബ്രഹ്മാബാബയെ സാകാര രൂപത്തില് കണ്ടില്ലേ, ഡബിള് ലൈറ്റ്.
സേവനത്തിന്റെയും ഭാരമില്ല. അവ്യക്ത ഫരിസ്ത സ്വരൂപം. അങ്ങനെയെങ്കില് സഹജമായും
ബാബയ്ക്ക് സമാനമായിത്തീരുന്നു. ആത്മാവും നിരാകാരിയാണ്, ആത്മാവ് നിരാകാരി
സ്ഥിതിയില് സ്ഥിതി ചെയ്താല് നിരാകാരി ബാബയെ സഹജമായും ഓര്മ്മിക്കുവാന് സാധിക്കും.
ഈ ഓര്മ്മ സഹജമായും സമാനമാക്കുന്നു. ഇപ്പോള് തന്നെ ഒരു നിമിഷം നിരാകാരി
സ്ഥിതിയില് സ്ഥിതി ചെയ്യുവാന് സാധിക്കുമോ? (ബാപ്ദാദ ഡ്രില് ചെയ്യിച്ചു) ഈ
അഭ്യാസവും ശ്രദ്ധയും നടക്കുമ്പോഴും കറങ്ങുമ്പോഴും കര്മ്മങ്ങള് ചെയ്യുമ്പോഴും
ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കണം. ഈ അഭ്യാസം മനസാ സേവനം ചെയ്യുന്നതിലും സഹയോഗം
നല്കുന്നു, ശക്തിശാലി യോഗത്തിന്റെ സ്ഥിതിയിലും വളരെയധികം സഹയോഗം നല്കുന്നു. ശരി.
ഡബിള് വിദേശികളോട് -
നോക്കൂ, ഡബിള് വിദേശികള്ക്ക് ഈ സീസണിലും
എന്തെങ്കിലും കാരണങ്ങളാല് എല്ലാ ഗ്രൂപ്പിലും അവസരം ലഭിക്കുന്നുണ്ട്. എല്ലാ
ഗ്രൂപ്പുകളിലും വരാനുളള സ്വാതന്ത്ര്യമുണ്ട്. അപ്പോള് ഇതും ഭാഗ്യമല്ലേ.. ഡബിള്
ഭാഗ്യം. അപ്പോള് ഈ ഗ്രൂപ്പിലും ബാപ്ദാദ കാണുന്നു, കുറച്ചുപേര് ആദ്യമായി
വന്നവരുണ്ട്. ബാപ്ദാദയുടെ ദൃഷ്ടി എല്ലാ ഡബിള് വിദേശികളിലുമുണ്ട്. എത്രത്തോളം
നിങ്ങള്ക്ക് ബാബയോട് സ്നേഹമുണ്ടോ, അതിന്റെ പതിന്മടങ്ങ് ബാബയ്ക്ക് താങ്കളോടുണ്ട്.
ശരിയല്ലേ.. കോടിമടങ്ങുണ്ടോ? താങ്കളുടെ സ്നേഹവും ആത്മാര്ത്ഥമായ സ്നേഹമാണ്,
അതുകൊണ്ടാണ് ഇവിടെ വരെ എത്തിച്ചേര്ന്നത്. ഡബിള് വിദേശികള് ഈ ബ്രാഹ്മണ
പരിവാരത്തിന്റെ അലങ്കാരമാണ്. പ്രത്യേക അലങ്കാരമാണ്. ബാപ്ദാദ കാണുന്നുണ്ട്, ഓരോ
ദേശത്തിലും - ഓര്മ്മയിലിരിക്കുന്നുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്,
അതിനോടൊപ്പം ഓര്മ്മിക്കുന്നുമുണ്ട്. വളരെ നല്ലത്.
ടീച്ചേഴ്സ് -
ടീച്ചേഴ്സിന്റെ കൂട്ടവും വളരെ വലുതാണ്. ബാപ്ദാദ ടീച്ചേഴ്സിനും ഒരു ടൈറ്റില്
നല്കുന്നുണ്ട്. ഏത് ടൈറ്റില്? (ഫ്രെന്റ്സ്) എല്ലാവരും കൂട്ടുകാര് തന്നെയാണ്.
ഡബിള് വിദേശികള് ആദ്യം ഫ്രെന്റ്സ് ആയിരുന്നല്ലോ. ഇവരുടെ ഈ സംബന്ധം വളരെ നല്ലതാണ്.
ആരാണോ യോഗ്യരായ ടീച്ചര്മാര്, എല്ലാവരെയുമല്ല, യോഗ്യ ടീച്ചേഴ്സിനെ ബാപ്ദാദ
പറയുന്നത്, ഗുരുഭായി എന്നാണ്. എങ്ങനെയാണോ വലിയ കുട്ടികള് അച്ഛന് സമാനമാകുന്നത്,
അതുപോലെ ടീച്ചര്മാരും ഗുരുഭായിയാണ്, എന്തുകൊണ്ടെന്നാല് സദാ ബാബയുടെ സേവനത്തിന്
നിമിത്തമാണ്. ബാബയ്ക്ക് സമാനം സേവാധാരിയാണ്. ടീച്ചര്മാര്ക്ക് ബാബയുടെ
സിംഹാസനമാണ് ലഭിക്കുന്നത്. മുരളി കേള്പ്പിക്കുന്നതിനു വേണ്ടി. ഗുരുവിന്റെ ഗദ്ദി
ലഭിക്കുന്നതു പോലെ. അതിനാല് ടീച്ചര്മാര് അര്ത്ഥം നിരന്തര സേവാധാരികള്. മനസാ
സേവനമാണെങ്കിലും, വാചാ സേവനമാണെങ്കിലും, സംന്ധസമ്പര്ക്കത്തിലൂടെയുളള
സേവനമാണെങ്കിലും, കര്മ്മണാ സേവനമാണെങ്കിലും - സദാ സേവാധാരിയാണ്. അങ്ങനെയല്ലേ..
വിശ്രമ പ്രിയരല്ലല്ലോ. സേവാധാരിയാണ്. സേവ, സേവ, സേവ. ശരിയല്ലേ. നല്ലത്.
സേവനത്തിന്റെ അവസരം ദില്ലി
ആഗ്രാ സോണിനാണ് -
ആഗ്രാ സാഥിയാണ്.
ദില്ലിയുടെ സൈന്യം വളരെ വലുതാണ്. ശരി, ദില്ലിയിലാണ് സ്ഥാപനയുടെ അടിത്തറയുളളത്,
ഇത് വളരെ നല്ലതാണ്. ഇപ്പോള് ബാബയെ പ്രത്യക്ഷപ്പെടുത്തുന്നതിന്റെ അടിത്തറ
എവിടുന്നാണുണ്ടാകുക? ദില്ലിയില് നിന്നാണോ മഹാരാഷ്ട്രയില് നിന്നാണോ?
കര്ണ്ണാടകത്തില് നിന്നാണോ, ലണ്ടനില് നിന്നാണോ... എവിടെ നിന്നുണ്ടാകും?
ദില്ലിയില് നിന്നുണ്ടാകുമോ? നിരന്തര സേവനവും തപസ്യയും ചെയ്യൂ. സേവനത്തിന്റെയും
തപസ്യയുടെയും ബാലന്സിലൂടെയാണ് പ്രത്യക്ഷതയുണ്ടാകുക. എങ്ങനെയാണോ സേവനത്തിന്റെ
ഡയലോഗ് ഉണ്ടാക്കിയത്, അതുപോലെ ദില്ലിയില് തപസ്യയെക്കുറിച്ച്
വര്ണ്ണിക്കുന്നതിന്റെ ഡയലോഗ് ഉണ്ടാക്കൂ, അപ്പോള് ദില്ലിയെ ദില്ലി എന്ന് പറയാം.
ദില്ലി ബാബയുടെ ഹൃദയം തന്നെയാണ്, എന്നാല് ബാബയ്ക്ക് ഹൃദയത്തിനിഷ്ടപ്പെട്ട
കാര്യങ്ങളും ചെയ്തു കാണിക്കൂ. പാണഡവര് പറയൂ, ചെയ്യേണ്ടേ.. ചെയ്യും തീര്ച്ചയായും
ചെയ്യും. ഈ രീതിയിലുളള തപസ്യ ചെയ്യണം, എല്ലാ ശലഭങ്ങളും ബാബാ-ബാബാ എന്ന് പറഞ്ഞ്
ദില്ലിയുടെ വിശേഷ സ്ഥാനത്ത് എത്തിച്ചേരണം. ശലഭങ്ങള് ബാബാ-ബാബാ എന്ന് പറഞ്ഞ്
വരുമ്പോഴാണ് പ്രത്യക്ഷതയുണ്ടാകുന്നത്. അപ്പോള് ഇങ്ങനെ ചെയ്യണം. അടുത്ത വര്ഷം ഈ
ഡയലോഗ് നടത്തണം, ഇതിന്റെ റിസള്ട്ട് കേള്പ്പിക്കണം - എത്ര ഈയാമ്പാറ്റകള്
ബാബാ-ബാബാ എന്ന് പറഞ്ഞ് സ്വാഹാ ചെയ്തു? ശരിയല്ലേ? വളരെ നല്ലത്, മാതാക്കളും
ധാരാളമുണ്ട്.
കുമാര്-കുമാരിമാര് -
പകുതി ഹാള് കുമാര്-കുമാരിമാരാണല്ലോ. കുമാര്-കുമാരിമാര്ക്ക് ശബാഷ്.
കുമാര്-കുമാരിമാര് ജ്വാലാ രൂപരായി ആത്മാക്കളെ പാവനമാക്കി മാറ്റുന്നവരാണ്.
കുമാര്-കുമാരിമാര്ക്ക് മറ്റുളളവരുടെ മേല് ദയ തോന്നണം, ഇന്നത്തെ
കുമാര്-കുമാരിമാര് എത്രയാണ് അലയുന്നത്. അലയുന്ന ഹംജിന്സ്(സമാനതലത്തിലുളളവര്ക്ക്)
വഴി പറഞ്ഞു കൊടുക്കൂ. ശരി, ഏതെല്ലാം കുമാര്-കുമാരിമാരാണോ വന്നിരിക്കുന്നത്,
ഇവരില് ആരാണോ ഈ മുഴുവന് വര്ഷവും ആത്മാക്കളുടെ സേവനത്തില് മറ്റുളളവരെ തനിക്കു
സമാനമാക്കി മാറ്റിയത്, അവര് ഉയരത്തില് കൈകള് ഉയര്ത്തൂ. കുമാരിമാര് തനിക്കു
സമാനമാക്കി മാറ്റിയോ? നല്ല പ്ലാനുകള് ഉണ്ടാക്കുന്നു. ഹോസ്റ്റലില്
താമസിക്കുന്നവര് കൈകള് ഉയര്ത്തുന്നു. ഇപ്പോഴും സേവനത്തിന്റെ തെളിവ്
നല്കിയിട്ടില്ല. അപ്പോള് കുമാര്-കുമാരിമാര്ക്ക് സേവനത്തിന്റെ തെളിവ് നല്കണം.
ശരിയല്ലേ. നല്ലത്.
നാനാവശത്തെയും
വിജയിരത്നങ്ങള്ക്ക്, സദാ നിശ്ചയബുദ്ധി സഹജമായും സഫലതാ മൂര്ത്തികളായ
കുട്ടികള്ക്ക്, സദാ എന്റെ ബാബാ എന്ന അധികാരത്തോടെ ഓരോ സേവനത്തിലും സഫലത
പ്രാപ്തമാക്കുന്ന സഫലതാമൂര്ത്തികളായ കുട്ടികള്ക്ക്, സദാ സമാധാന സ്വരൂപരായി
സമസ്യകളെ പരിവര്ത്തനപ്പെടുത്തുന്ന, പരിവര്ത്തക ആത്മാക്കള്ക്ക്, ഇങ്ങനെയുളള
ശ്രേഷ്ഠരായ കുട്ടികള്ക്ക്, സദാ ബാബയെ പ്രത്യക്ഷപ്പെടുത്തുന്നതിന്റെ പ്ലാനുകളെ
പ്രത്യക്ഷത്തിലേക്ക് കൊണ്ടു വരുന്ന കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും,
ആശംസകളും, അക്ഷൗഹിണി തവണ ആശംസകളും നമസ്കാരവും.
ദാദിജിയോട് -
എല്ലാവര്ക്കും താങ്കളോട് സ്നേഹമുണ്ട്, ബാബയ്ക്കും താങ്കളോട് സ്നേഹമുണ്ട്. (രതന്മോഹിനി
ദാദിയോട്) സഹയോഗിയാകുന്നതിലൂടെ സൂക്ഷ്മത്തില് വളരെയധികം പ്രാപ്തികള്
ലഭിക്കുന്നുണ്ട്. അങ്ങനെയല്ലേ... ആദി രത്നങ്ങളാണ്. ആദി രത്നം ഇപ്പോഴും
നിമിത്തമാണ്. ശരി. ഓംശാന്തി.
വരദാനം :-
സര്വ്വതും
അങ്ങയുടെത്-അങ്ങയുടെത് എന്ന് പറഞ്ഞ്, എന്റെത് എന്നതിന്റെ അംശ മാത്ര പോലും
സമാപ്തമാക്കുന്ന ഡബിള് ലൈറ്റായി ഭവിയ്ക്കട്ടെ.
ഏതൊരു പ്രകാരത്തിലുളള
എന്റെത് എന്നതും - എന്റെ സ്വഭാവം, എന്റെ സംസ്കാരം.... എന്റെത് എന്നത് എന്തു
തന്നെയായാലും അത് ഭാരമാണ്. ഭാരമുളളവര്ക്ക് പറക്കുവാന് സാധിക്കില്ല. ഈ എന്റെത്
എന്നതാണ് മലിനമാക്കുന്നത്. അതിനാല് ഇപ്പോള് എല്ലാം ബാബയുടെത് എന്നാക്കി മാറ്റി
സ്വച്ഛമാകൂ. ഫരിസ്ത അര്ത്ഥം തന്നെ എന്റെത് എന്നതിന്റെ അംശമാത്ര പോലുമില്ല.
സങ്കല്പത്തില് പോലും എന്റെത് എന്നതിന്റെ ഭാരം വരികയാണെങ്കില് മലിനമായി എന്ന്
മനസ്സിലാക്കിക്കോളൂ. അപ്പോള് ഈ അഴുക്കിന്റെ ഭാരത്തെ സമാപ്തമാക്കി, ഡബിള്
ലൈറ്റായി മാറൂ.
സ്ലോഗന് :-
ആരാണോ
ബാപ്ദാദയെ തന്റെ നയനങ്ങളില് ഉള്ക്കൊള്ളിക്കുന്നത്, അവരാണ് ലോകത്തിലെ പ്രകാശം.