മധുരമായ കുട്ടികളേ-
നിങ്ങളുടെ ഈ ഗീതങ്ങളാണ് മൃതസഞ്ജീവനിയാകുന്ന ഔഷധം, ഇത് വെക്കുന്നതിലൂടെ
അബോധാവസ്ഥ ഇല്ലാതാകും.
ചോദ്യം :-
അവസ്ഥ മോശമാകാനുള്ള കാരണമെന്താണ്? ഏത് യുക്തിയിലൂടെ അവസ്ഥയെ വളരെ നല്ലതാക്കി
വെക്കാന് സാധിക്കും?
ഉത്തരം :-
1)
ജ്ഞാനത്തിന്റെ നൃത്തം ചെയ്യുന്നില്ല, വ്യര്ത്ഥകാര്യങ്ങളില് തന്റെ സമയത്തെ
പാഴാക്കുകയാണ്, അതിനാല് അവസ്ഥ മോശമാകുന്നു. 2) മറ്റുള്ളവര്ക്ക് ദുഃഖം
കൊടുക്കുമ്പോഴും അതിന്റെ പ്രഭാവം അവസ്ഥയെ ബാധിക്കും. അവസ്ഥ നല്ലതാകുന്നത്
മധുരതയോടെ നടക്കുമ്പോഴും, ഓര്മ്മയില് പൂര്ണ്ണമായും അറ്റന്ഷന് കൊടുക്കുമ്പോഴുമാണ്.
ഉറങ്ങുന്നതിനുമുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും ഓര്മ്മയിലിരിക്കൂ, പിന്നെ
അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരിക്കൂ, എങ്കില് അവസ്ഥ നല്ലതായിരിക്കും.
ഗീതം :-
എന്
മനസ്സിന് കവാടത്തില് വന്നതാരോ...
ഓംശാന്തി.
ഈ പാട്ടും ബാബ കുട്ടികള്ക്കുവേണ്ടി ഉണ്ടാക്കിയതാണ് . ഇതിന്റെ അര്ത്ഥവും
കുട്ടികളല്ലാതെ വേറെയാര്ക്കും അറിയാന് സാധിക്കില്ല. ബാബ പല തവണ
മനസ്സിലാക്കിത്തന്നിട്ടുണ്ട്, അതായത് ഇങ്ങനെയുള്ള നല്ല നല്ല പാട്ടുകള്
വീട്ടിലുണ്ടായിരിക്കണം. ആരെങ്കിലും സ്വബോധമില്ലാതെ വരികയാണെങ്കില് ഈ പാട്ട്
വെക്കുന്നതിലൂടെ ബുദ്ധിയില് പെട്ടെന്ന് അര്ത്ഥം മനസ്സിലാകും അതോടെ അബോധാവസ്ഥ
ഇല്ലാതാകും. ഈ പാട്ടുകള് മൃതസഞ്ജീവനിയാകുന്ന ഔഷധവുമാണ്. ബാബ നിര്ദ്ദേശങ്ങള്
നല്കുന്നുണ്ട്, പക്ഷേ ആരെങ്കിലും പ്രയോഗത്തിലേക്ക് കൊണ്ടുവരണം. ഇപ്പോള് ഈ
ഗീതത്തില്ആരാണ് പറയുന്നത് നമ്മുടേയും നിങ്ങളുടേയും എല്ലാവരുടെയും ഹൃദയത്തില്
ആരാണ് വന്നിരിക്കുന്നത്! ആരാണ് വന്ന് ജ്ഞാനത്തിന്റെ ഡാന്സ് ചെയ്യുന്നത്.
പറയാറില്ലേ ഗോപികമാര് നൃത്തം ചെയ്ത് കൃഷ്ണനെക്കൊണ്ട് നൃത്തം
ചെയ്യിപ്പിച്ചിരുന്നു, ഇതുണ്ടായിരുന്നില്ല. ഇപ്പോള് ബാബ പറയുകയാണ് - അല്ലയോ
സാളിഗ്രാമമായ കുട്ടികളേ എല്ലാവരോടുമാണല്ലോ പറയുന്നത്. പഠിപ്പ് നടക്കുന്നിടമാണ്
വിദ്യാലയം, ഇതും സ്കൂളാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം നമ്മുടെ ഹൃദയത്തില്
ആരുടെ ഓര്മ്മയാണ് വരുന്നത്! ഒരു മനുഷ്യന്റേയും ബുദ്ധിയില് ഈ കാര്യമില്ല. ഈയൊരു
സമയം മാത്രമാണ് നിങ്ങള് കുട്ടികള്ക്ക് ബാബയുടെ ഓര്മ്മയുണ്ടാവുക, വേറെയാരും
ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു നിങ്ങള് ദിവസവും എന്നെ ഓര്മ്മിക്കൂ എങ്കില്
ധാരണ വളരെ നല്ലതായിരിക്കും. ഞാന് എങ്ങനെ നിര്ദ്ദേശം നല്കുന്നുവോ അതേപോലെ നിങ്ങള്
ഓര്മ്മിക്കുന്നില്ല. മായ നിങ്ങളെ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. ഞാന്
പറയുന്നതിനനുസരിച്ച് നിങ്ങള് വളരെ കുറച്ചേ നടക്കുന്നുള്ളു. മായ പറയുന്നതിലൂടെ
വളരെ കൂടുതല് നടക്കുന്നു. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് - രാത്രി ഉറങ്ങുന്നതിന്
മുമ്പ് അരമണിക്കൂറെങ്കിലും ബാബയുടെ ഓര്മ്മയിലിരിക്കണം. ഭാര്യാ-ഭര്ത്താക്കന്മാര്
ഒരുമിച്ചായിക്കോട്ടെ, വേറെ വേറെയായിക്കോട്ടെ ബുദ്ധി ഒരു ബാബയുടെ
ഓര്മ്മയിലായിരിക്കണം. പക്ഷേ വിരളം പേരെ ഓര്മ്മിക്കുന്നുള്ളു. മായ മറപ്പിക്കുന്നു.
ആജ്ഞയനുസരിച്ച് നടക്കുന്നില്ലായെങ്കില് എങ്ങനെ പദവി നേടും. ബാബയെ വളരെ നന്നായി
ഓര്മ്മിക്കണം. ശിവബാബാ അങ്ങ് തന്നെയാണ് സര്വ്വാത്മാക്കളുടേയും പിതാവ്.
എല്ലാവര്ക്കും അങ്ങയില്നിന്നുതന്നെയാണ് സമ്പത്ത് നേടേണ്ടത്. ആര് പുരുഷാര്ത്ഥം
ചെയ്യുന്നില്ലയോ അവര്ക്കും സമ്പത്ത് ലഭിക്കും, എല്ലാവരും ബ്രഹ്മാണ്ഢത്തിന്റെ
അധികാരിയായി മാറും. എല്ലാ ആത്മാക്കളും ഡ്രാമയുടെ നിയമമനുസരിച്ച്
നിര്വ്വാണധാമത്തില് വരും, ഒന്നും ചെയ്തില്ലെങ്കിലും. പകുതി കല്പത്തോളം ഭക്തി
ചെയ്യുന്നു, പക്ഷേ ഞാന് ഗൈഡായി വരാത്തിടത്തോളം ആര്ക്കും തിരിച്ചുപോകാന്
സാധിക്കില്ല. ആരും തന്നെ വഴി കാണിച്ചുതന്നിട്ടില്ല. അഥവാ
കാണിച്ചുതന്നിരുന്നെങ്കില് അവരുടെ പിന്നാലെ എല്ലാവരും കൊതുകിന്കൂട്ടം പോലെ
പോകുമായിരുന്നു. മൂലവതനം എന്താണ് - ഇതാരും അറിയുന്നില്ല. നിങ്ങള്ക്കറിയാം
ഇതുണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതുതന്നെ വീണ്ടും ആവര്ത്തിക്കണം.
ഇപ്പോള് പകല് കര്മ്മയോഗിയായി മാറി ജോലിയില് മുഴുകണം. ഭക്ഷണം പാകം ചെയ്യുന്ന
കര്മ്മമെല്ലാം ചെയ്യണം, വാസ്തവത്തില് കര്മ്മസന്യാസം ചെയ്യുന്നത് തെറ്റാണ്.
കര്മ്മം കൂടാതെയിരിക്കാന് സാധിക്കില്ല. കര്മ്മസന്യാസിയെന്ന് തെറ്റായ പേരാണ്
വെച്ചിരിക്കുന്നത്. പകല് ജോലിയെല്ലാം ചെയ്യൂ, രാത്രിയിലും രാവിലേയും ബാബയെ
നല്ലരീതിയില് ഓര്മ്മിക്കൂ. ആരെയാണോ ഇപ്പോള് സ്വന്തമാക്കിയിരിക്കുന്നത്, ആ ആളെ
ഓര്മ്മിക്കുമ്പോള് സഹായം ലഭിക്കും. ഓര്മ്മിക്കുന്നില്ലായെങ്കില് സഹായം
ലഭിക്കില്ല. ധനികര്ക്ക് ബാബയുടേതായി മാറുന്നതില് ഹൃദയം തകരും, പദവിയും
ലഭിക്കില്ല. ഈ ഓര്മ്മ വളരെ സഹജമാണ്. ബാബ നമുക്ക് പിതാവുമാണ്, ടീച്ചറുമാണ്,
ഗുരുവുമാണ്. മുഴുവന് രഹസ്യവും ബാബ പറഞ്ഞുതരികയാണ് - ഈ മുഴുവന് ലോകത്തിന്റേയും
ഭൂമിശാസ്ത്രവും ചരിത്രവും എങ്ങിനെയാണ് ആവര്ത്തിക്കുന്നത്. ബാബയെ ഓര്മ്മിക്കണം,
സ്വദര്ശനചക്രം കറക്കണം. എല്ലാവരേയും തിരികെ കൂട്ടിക്കൊണ്ടുപോകുന്നത് ബാബയാണ്.
ഇങ്ങനെ ഇങ്ങനെയുള്ള ചിന്തകളില് ഇരിക്കണം. രാത്രി ഉറങ്ങുന്ന സമയത്തും ഈ ജ്ഞാനം
ബുദ്ധിയില് കറങ്ങിക്കൊണ്ടേയിരിക്കണം. രാവിലെ എഴുന്നേല്ക്കുമ്പോഴും ഈ ജ്ഞാനം
ഓര്മ്മയുണ്ടായിരിക്കണം നമ്മള് ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവത, ക്ഷത്രിയര്,
വൈശ്യര് ,ശൂദ്രരായി മാറുന്നത്. പിന്നെ ബാബ വന്ന് വീണ്ടും നമ്മള് ശൂദ്രനില്നിന്നും
ബ്രാഹ്മണനാക്കി മാറ്റുന്നു. ബാബ ത്രിമൂര്ത്തിയാണ്, ത്രികാലദര്ശിയാണ്,
ത്രിനേത്രിയാണ്. നമ്മുടെ ബുദ്ധി തുറന്നുതന്നിരിക്കുന്നു. ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രവും ലഭിച്ചു. ഇങ്ങനെയുള്ള ബാബ വേറെയുണ്ടാകില്ല. ബാബ രചനകളെ
രചിക്കുന്നതുകൊണ്ട് മാതാവുമായി. ജഗദംബയെ നിമിത്തമാക്കി മാറ്റുന്നു. ബാബ ഈ
ശരീരത്തില് പ്രവേശിച്ച് ബ്രഹ്മാവിന്റെ രൂപത്തിലൂടെ കളിച്ച് രസിക്കുകയും
ചെയ്യുന്നു. ചുറ്റിക്കറങ്ങാനും പോകുന്നു. നമ്മള് ബാബയെയല്ലേ ഓര്മ്മിക്കുന്നത്!
നിങ്ങള്ക്കറിയാം ഈ രഥത്തിലേക്കാണ് വരുന്നത്. നിങ്ങള് പറയും ബാപ്ദാദ നമ്മുടെ കൂടെ
കളിക്കുന്നു. കളിയിലൂടെയും ബാബ ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യിക്കുകയാണ്
. ബാബ പറയുന്നു, ഞാന് ഈ ശരീരത്തിലൂടെ കളിച്ചുകൊണ്ടിരിക്കുകയാണ്. ചൈതന്യമല്ലേ.
ഇങ്ങനെയുള്ള ചിന്തകളുണ്ടായിരിക്കണം. ഇങ്ങനെയുള്ള ബാബയില് അര്പ്പണമാകണം.
ഭക്തിമാര്ഗ്ഗത്തില് നിങ്ങള് പാടിക്കൊണ്ടേ വന്നതല്ലേ അവകാശിയാകും... ഇപ്പോള് ബാബ
പറയുകയാണ് എന്നെ ഈ ഒരു ജന്മത്തില് തന്റെ അവകാശിയാക്കി മാറ്റൂ. എങ്കില് ഞാന് 21
ജന്മങ്ങളിലേക്ക് രാജ്യഭാഗ്യം നല്കാം. ഇപ്പോള് ഈ ആജ്ഞ നല്കിയാല് ആ
നിര്ദ്ദേശങ്ങള്ക്കനുസരിച്ച് നടക്കണം. എങ്ങനെ കാണുന്നുവോ അതേപോലെ നിര്ദ്ദേശങ്ങള്
നല്കും. നിര്ദ്ദേശങ്ങളിലൂടെ നടക്കുമ്പോള് മമത്വം ഇല്ലാതാകും, പക്ഷേ ഭയപ്പെടുന്നു.
ബാബ പറയുന്നു നിങ്ങള് അര്പ്പണമാകുന്നില്ലെങ്കില് ഞാന് എങ്ങനെ സമ്പത്ത് നല്കും.
നിങ്ങളുടെ പൈസയൊന്നും എടുത്തുകൊണ്ടുപോകുന്നില്ലല്ലോ. ബാബ പറയുന്നു, നിങ്ങളുടെ
പൈസ, സാഹിത്യവിഭാഗത്തിനായി ഉപയോഗിക്കൂ. ട്രസ്റ്റിയല്ലേ. ബാബ ഉപദേശങ്ങള്
തന്നുകൊണ്ടേയിരിക്കുന്നു. ബാബക്കുള്ള തെല്ലാം കുട്ടികള്ക്കുവേണ്ടിയാണ്.
കുട്ടികളില്നിന്നും ഒന്നും എടുക്കുന്നില്ല. യുക്തിയോടെ മനസ്സിലാക്കിത്തരികയാണ്
കേവലം മമത്വം ഉപേക്ഷിക്കണം. മോഹവും വളരെ കടുത്തതാണ് (കുരങ്ങനെപ്പോലെ). ബാബ
പറയുന്നു നിങ്ങള് കുരങ്ങനെപ്പോലെ എന്തിന് മോഹം വെക്കുന്നു. വീടു വീടുകള് എങ്ങനെ
ക്ഷേത്രമായി മാറും. ഞാന് നിങ്ങളെ കുരങ്ങന്റെ അവസ്ഥയില്നിന്ന് മോചിപ്പിച്ച്
ക്ഷേത്രത്തിലിരിക്കാന് യോഗ്യരാക്കി മാറ്റുകയാണ്. നിങ്ങള് ഈ കുപ്പത്തൊട്ടിയില്
എന്തിനാണ് മമത്വം വെക്കുന്നത്. ബാബ കേവലം ശ്രീമത്ത് നല്കുകയാണ് - എങ്ങിനെ
സംരക്ഷിക്കാം. എന്നാലും ബുദ്ധിയിലിരിക്കുന്നില്ല. ഇതെല്ലാം ബുദ്ധിയുടെ ജോലിയാണ്.
ബാബ വഴി പറഞ്ഞുതരികയാണ് അമൃതവേളയിലും എങ്ങനെ ബാബയോട് സംസാരിക്കാം. ബാബാ, അങ്ങ്
പരിധിയില്ലാത്ത ടീച്ചറും പിതാവുമാണ്. അങ്ങേക്ക് മാത്രമേ പരിധിയില്ലാത്ത
ലോകത്തിന്റെ ഹിസ്റ്ററിയും ജ്യോഗ്രഫിയും പറഞ്ഞുതരാന് സാധിക്കൂ. ലക്ഷ്മീനാരായണന്റെ
84 ജന്മത്തിന്റെ കഥ ലോകത്തിലുള്ള മനുഷ്യര്ക്ക് അറിയില്ല. ജഗദംബയെ മാതാവും
പിതാവുമെന്ന് പറയുന്നു. അതാരാണ്. സത്യയുഗത്തിലായിരിക്കില്ല. അവിടത്തെ മഹാറാണിയും
മഹാരാജനും ലക്ഷ്മീനാരായണനാണ്. അവര്ക്ക് അവരുടെ സിംഹാസനത്തിലിരിക്കാന് മകനുണ്ട്.
നമുക്ക് എങ്ങനെ അവരുടെ കുട്ടിയായി സിംഹാസനത്തിലിക്കാനാവും. ഇപ്പോള്
നിങ്ങള്ക്കറിയാം ഈ ജഗദംബ ബ്രാഹ്മണിയാണ്, ബ്രഹ്മാവിന്റെ പുത്രി സരസ്വതിയാണ്.
മനുഷ്യര് ഈ രഹസ്യം അറിയുന്നില്ല. രാത്രിയില് ബാബയുടെ ഓര്മ്മയിലിരിക്കുമെന്ന്
നിയമം വെക്കു എങ്കില് വളരെ നന്നായിരിക്കും. നിയമമുണ്ടാക്കുമ്പോള് നിങ്ങള്ക്ക്
അളവില്ലാത്ത സന്തോഷമുണ്ടായിരിക്കും മറ്റൊരു ബുദ്ധിമുട്ടുമുണ്ടായിരിക്കില്ല. ഒരു
ബാബയുടെ കുട്ടികളായ നമ്മള് സഹോദരീസഹോദരന്മാരാണ് എന്ന് പറയും. പിന്നീട് മോശമായ
ദൃഷ്ടി വെക്കുന്നത് കുറ്റകൃത്യമാകും. ലഹരിയിലും സതോ, രജോ, തമോഗുണിയും
ഉണ്ടാകുമല്ലോ. തമോഗുണി ലഹരി വര്ദ്ധിച്ചാല് മരിക്കും. ഇങ്ങനെയുള്ള നിയമമുണ്ടാക്കൂ
- കുറച്ചുസമയം ബാബയെ ഓര്മ്മിച്ച് ബാബയുടെ സേവനത്തിന് പോകണം. പിന്നെ മായയുടെ
കൊടുങ്കാറ്റ് വരില്ല. ഈ ലഹരിയില് മുഴുവന് ദിവസവും നില്ക്കും, അവസ്ഥയും വളരെ
ശുദ്ധമായിരിക്കും. യോഗത്തിലും ലൈന് ക്ലിയറായിരിക്കും. പാട്ടുകളും വളരെ നല്ലതാണ്,
പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോള് നൃത്തം ചെയ്യാനാരംഭിക്കും, നവോന്മേഷം ലഭിക്കും.
രണ്ടോ, നാലോ, അഞ്ചോ പാട്ടുകള് വളരെ നല്ലതാണ്. പാവപ്പെട്ടവരും ബാബയുടെ സേവനത്തില്
മുഴുകുമ്പോള് അവര്ക്ക് കൊട്ടാരം ലഭിക്കും. ശിവബാബയുടെ ഭണ്ഡാരത്തിലൂടെ എല്ലാം
ലഭിക്കും. സേവാധാരിയായിരിക്കുന്ന കുട്ടികള്ക്ക് ബാബ എന്താണ് കൊടുക്കാതിരിക്കുക.
ശിവബാബയുടെ ഭണ്ഢാരം നിറഞ്ഞത് തന്നെയാണ്.
ഇതാണ് ജ്ഞാനത്തിന്റെ നൃത്തം. ബാബ വന്ന് ഗോപികമാരെ ജ്ഞാനത്തിന്റെ ഡാന്സ്
ചെയ്യിക്കുകയാണ്. എവിടെയിരിക്കുമ്പോഴും ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ എങ്കില്
അവസ്ഥ വളരെ നല്ലതായിരിക്കും. എങ്ങിനെയാണോ ബാബ ജ്ഞാനയോഗത്തിന്റെ
ലഹരിയിലിരിക്കുന്നത് അതേപോലെ നിങ്ങള് കുട്ടികളേയും പഠിപ്പിക്കുകയാണ്.
ഓര്മ്മിക്കുകയാണെങ്കില് സന്തോഷത്തിന്റെ ലഹരിയുണ്ടായിരിക്കും. അല്ലെങ്കില്
വ്യര്ത്ഥകാര്യങ്ങളിലിരിക്കുന്നതിലൂടെ അവസ്ഥ മോശമാകും. അതിരാവിലെ
എഴുന്നേല്ക്കുന്നതും വളരെ നല്ലതാണ്. ബാബയുടെ ഓര്മ്മയിലിരുന്നുകൊണ്ട് ബാബയോട്
മധുരമായി സംസാരിക്കൂ. പ്രഭാഷണം ചെയ്യുന്നവര് വിചാരസാഗരമഥനം ചെയ്യേണ്ടതുണ്ട്.
ഇന്ന് ഈ പോയിന്റുകള് മനസ്സിലാക്കിക്കൊടുക്കും, ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കും.
ബാബയോട് ധാരാളം കുട്ടികള് പറയാറുണ്ട് ഞങ്ങള് ജോലി ഉപേക്ഷിക്കട്ടേ? പക്ഷേ ബാബ
പറയുന്നു ആദ്യം സേവനത്തിന്റെ തെളിവ് നല്കൂ. ബാബ ഓര്മ്മയുടെ യുക്തി വളരെ നന്നായി
പറഞ്ഞിട്ടുണ്ട്. പക്ഷേ കോടിയില് ചിലരേ ഈ ശീലമുള്ളവരുള്ളൂ. ചിലര്
ഓര്മ്മിക്കുന്നത് വളരെ പ്രയാസപ്പെട്ടിട്ടാണ്. നിങ്ങള് കുമാരിമാരുടെ പേര്
പ്രസിദ്ധമാണ്. എല്ലാവരും കുമാരിമാരുടെ കാല് പിടിക്കാറുണ്ട്. നിങ്ങള് 21
ജന്മത്തിലേക്ക് ഭാരതത്തിന് സ്വരാജ്യം കൊടുപ്പിക്കുന്നു. നിങ്ങളുടെ
ഓര്മ്മചിഹ്നമായി ക്ഷേത്രവുമുണ്ട്. ബ്രഹ്മാകുമാരന്മാരുടേയും കുമാരിമാരുടേയും പേരും
പ്രസിദ്ധമായല്ലോ. 21 കുലത്തെ ഉദ്ധരിക്കുന്നവരാണ് കുമാരിമാര്. അതിന്റെ അര്ത്ഥവും
മനസ്സിലാക്കണം. നിങ്ങള് കുട്ടികള്ക്കറിയാം ഇത് 5000 വര്ഷത്തിന്റെ ഡ്രാമയാണ്,
എന്തു കഴിഞ്ഞുപോയോ അത് ഡ്രാമയാണ്. തെറ്റ് സംഭവിച്ചു അത് ഡ്രാമ. ഇനി മുന്നോട്ട്
തന്റെ രജിസ്റ്റര് ശരിയാക്കിവെക്കണം. തന്റെ രജിസ്റ്ററിനെ മോശമാക്കരുത്. വളരെ
വലിയ പരിശ്രമമാണ്, അപ്പോഴാണ് ഇത്രയും ഉയര്ന്ന പദവി ലഭിക്കുക. ബാബയുടേതായി
മാറിക്കഴിഞ്ഞാല് ബാബ സമ്പത്തും നല്കും. കുപുത്രന്മാര്ക്ക് സമ്പത്ത്
കൊടുക്കില്ലല്ലോ. സഹായിക്കുന്നത് കടമയാണ്. വിവേകശാലികള് ആരാണോ അവര് ഓരോ
കാര്യത്തിലും സഹായിക്കും. ബാബ നോക്കൂ എത്ര സഹായിക്കുന്നു. ധൈര്യം എന്റേയും സഹായം
ഈശ്വരന്റേയും. മായയുടെ മേല് വിജയം നേടാനും ശക്തി വേണം. ഒന്ന് ആത്മീയപിതാവിനെ
ഓര്മ്മിക്കണം, ഒപ്പം മറ്റെല്ലാ സംഗവും വിട്ട് ഒരു സംഗത്തോട് യോജിപ്പിക്കണം. ബാബ
ജ്ഞാനത്തിന്റെ സാഗരനാണ്. ബാബ പറയുന്നു ഞാന് ഇവരിലേക്ക് പ്രവേശിച്ചിരിക്കുകയാണ്,
എന്നിട്ട് സംസാരിക്കുകയാണ്. വേറെയാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല അതായത്
ഞാന് അച്ഛനാണ്, ടീച്ചറാണ്, ഗുരുവാണ്. ബ്രഹ്മാവിനേയും വിഷ്ണുവിനേയും ശങ്കരനേയും
രചിക്കുന്നവനാണ്. ഈ കാര്യങ്ങളെപ്പറ്റി നിങ്ങള് കുട്ടികള്ക്ക് മാത്രമാണ്
മനസ്സിലാക്കാന് സാധിക്കുന്നത്. ശരി,
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഴയ
കുപ്പത്തൊട്ടിയോട് മമത്വം വെക്കരുത്, ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടന്ന് തന്റെ
മമത്വം ഇല്ലാതാക്കണം. സൂക്ഷിപ്പുകാരനായിരിക്കണം.
2) ഈ അവസാനജന്മത്തില്
ഭഗവാനെ തന്റെ അവകാശിയാക്കിമാറ്റി ബാബയില് അര്പ്പണമാകണം, അപ്പോള് 21
ജന്മത്തിലേക്ക് രാജ്യഭാഗ്യം ലഭിക്കും. ബാബയെ ഓര്മ്മിച്ച് സേവനം ചെയ്യണം,
ലഹരിയിലിരിക്കണം. രജിസ്റ്റര് ഒരിക്കലും മോശമാകാതിരിക്കാന് ശ്രദ്ധിക്കണം.
വരദാനം :-
പ്രത്യക്ഷഫലത്തിലൂടെ അതീന്ദ്രിയസുഖത്തിന്റെ അനുഭൂതി ചെയ്യുന്ന നിസ്വാര്ത്ഥ
സേവാധാരിയായി ഭവിക്കട്ടെ.
സത്യയുഗത്തില്
സംഗമയുഗത്തിലെ കര്മ്മങ്ങളുടെ ഫലങ്ങളാണ് ലഭിക്കുന്നത്.എന്നാല് ഇവിടെ ബാബയുടേതായി
മാറുന്നതിലൂടെ പ്രത്യക്ഷഫലം സമ്പത്തിന്റെ രൂപത്തില് ലഭിക്കുന്നു.സേവനങ്ങള്
ചെയ്യുമ്പോള് സേവനങ്ങള്ക്കൊപ്പം സന്തോഷവും ലഭിക്കുന്നു.ആരാണോ ഓര്മ്മയിലിരുന്ന്,
നിസ്വാര്ത്ഥഭാവത്തോടെ സേവനം ചെയ്യുന്നത് അവര്ക്ക് സേവനത്തിന്റെ പ്രത്യക്ഷഫലം
തീര്ച്ചയായും കിട്ടും.പ്രത്യക്ഷഫലം തന്നെയാണ് പാകപ്പെട്ട ഫലം.പാകപ്പെട്ട ഫലം സദാ
ആരോഗ്യവാന്മാരാക്കി മാറ്റുന്നു. സന്തോഷം, അതീന്ദ്രിയസുഖം,ഡബിള്ലൈറ്റിന്റെ
അനുഭൂതി എന്നിവ യോഗയുക്തമായ യഥാര്ത്ഥസേവനത്തിന്റെ ഫലങ്ങളാണ.്
സ്ലോഗന് :-
തന്റെ
പെരുമാറ്റത്തിലൂടെ ആത്മീയമായ കുലീനതയുടെ തിളക്കവും,അന്തസ്സും അനുഭവം
ചെയ്യിക്കുന്നവര് തന്നെയാണ് വിശേഷആത്മാക്കള്.