മധുരമായ കുട്ടികളേ,
നിങ്ങളെ ഭഗവാനാണ് പഠിപ്പിക്കുന്നത്, നിങ്ങളുടെ അടുക്കല് ജ്ഞാന രത്നങ്ങളുണ്ട്,
നിങ്ങള് ഈ രത്നങ്ങളുടെ വ്യാപാരം ചെയ്യണം, നിങ്ങള് ഇവിടെ ജ്ഞാനമാണ് പഠിക്കുന്നത്,
ഭക്തിയല്ല.
ചോദ്യം :-
ഡ്രാമയില് അടങ്ങിയിട്ടുള്ള ഏതൊരു അതിശയകരമായ കാര്യത്തെയാണ് മനുഷ്യര് ഭഗവാന്റെ
ലീലയാണ് അത് എന്ന് കരുതി മഹിമ ചെയ്യുന്നത്?
ഉത്തരം :-
ആര് എന്ത്
ഭാവനയാണോ വെക്കുന്നത് അവര്ക്ക് അതിന്റെ സാക്ഷാത്ക്കാരം ലഭിക്കുമ്പോള്, ഭഗവാനാണ്
സാക്ഷാത്ക്കാരം നല്കിയത് എന്ന് അവര് കരുതുന്നു, എന്നാല് ഇതെല്ലാം
ഡ്രാമയനുസരിച്ച് സംഭവിക്കുന്നതാണ്. ഒരു വശത്ത് ഭഗവാന്റെ മഹിമകള് പാടുന്നു,
മറുഭാഗത്ത് ഈശ്വരന് സര്വ്വവ്യാപിയാണെന്ന് പറഞ്ഞ് നിന്ദിക്കുന്നു.
ഓംശാന്തി.
ഭഗവാനുവാച - കുട്ടികള് അറിയുന്നുണ്ട്, മനുഷ്യനെയോ, ദേവതയെയോ ഭഗവാന് എന്ന്
പറയില്ല. ബ്രഹ്മ ദേവതായ നമഃ, വിഷ്ണു ദേവതായ നമഃ, ശങ്കര ദേവതായ നമഃ എന്നും പിന്നെ
ശിവ പരമാത്മാവായ നമഃ എന്നുമാണ് പറയുന്നത്. നിങ്ങള്ക്കറിയാം ശിവ പരമാത്മാവിന്
തന്റേതായ ശരീരമില്ല. മൂലവതനത്തില് ശിവബാബയും സാളീഗ്രാമങ്ങളുമാണ് വസിക്കുന്നത്.
കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് ആത്മാക്കളെ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്,
മറ്റേതെല്ലാം സത്സംഗങ്ങളുണ്ടോ, വാസ്തവത്തില് അതൊന്നും തന്നെ സത്യമായ
സത്സംഗങ്ങളല്ല. ബാബ പറയുന്നു, അത് മായയുമായിട്ടുള്ള സംഗമാണ്. നമ്മളെ ഭഗവാനാണ്
പഠിപ്പിക്കുന്നത് എന്ന് അവിടെ ആരും പറയില്ല. ഗീത കേള്പ്പിക്കുമ്പോഴും കൃഷ്ണ
ഭഗവാനുവാച എന്നാണ് പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും ഗീത പഠിപ്പിക്കുന്നതും
കുറഞ്ഞു കൊണ്ടിരിക്കുകയാണ് കാരണം തന്റെ ധര്മ്മത്തെ തന്നെ മറന്നു പോയിരിക്കുന്നു.
കൃഷ്ണനെ എല്ലാവര്ക്കും ഇഷ്ടമാണ്, കൃഷ്ണനെ ഊഞ്ഞാലാട്ടാറുണ്ട്. ആരെയാണ്
ഊഞ്ഞാലാട്ടുന്നത് എന്ന് നിങ്ങള്ക്കറിയാം. കുട്ടികളെയാണ് ഊഞ്ഞാലാട്ടുന്നത്,
അച്ഛനെ ഊഞ്ഞാലാട്ടില്ല. നിങ്ങള് ശിവബാബയെ ഊഞ്ഞാലാട്ടുമോ? ബാബ ഒരിക്കലും
കുട്ടിയാകുന്നില്ല, പുനര്ജന്മം എടുക്കുന്നുമില്ല. ബാബ ബിന്ദുവാണ് ബാബയെ എങ്ങനെ
ഊഞ്ഞാലാട്ടാനാണ്. വളരെയധികം പേര്ക്ക് കൃഷ്ണന്റെ സാക്ഷാത്ക്കാരം ലഭിക്കുന്നുണ്ട്.
കൃഷ്ണന്റെ വായില് വിശ്വത്തെ മുഴുവന് കാണിക്കുന്നു, കാരണം വിശ്വത്തിന്റെ
അധികാരിയാവുകയാണ്. വിശ്വം വെണ്ണയാണ്. ലോകത്തിലുള്ളവര് പരസ്പരം വഴക്കടിക്കുന്നതും
ഈ സൃഷ്ടിയാകുന്ന വെണ്ണക്ക് വേണ്ടിയാണ്. നമ്മള് വിജയിക്കും എന്ന് അവര് കരുതുന്നു.
കൃഷ്ണന്റെ വായില് വെണ്ണയും കാണിക്കുന്നു, ഇതെല്ലാം പല പ്രകാരത്തിലുള്ള
സാക്ഷാത്ക്കാരമുണ്ടാകുന്നതാണ്. എന്നാല് അര്ത്ഥമൊന്നും മനസ്സിലാകുന്നില്ല. ഇവിടെ
നിങ്ങള്ക്ക് സാക്ഷാത്ക്കാരത്തിന്റെ അര്ത്ഥം മനസ്സിലാക്കിത്തരുന്നു. ഭഗവാനാണ്
നമുക്ക് സാക്ഷാത്ക്കാരം നല്കുന്നത് എന്നാണ് മനുഷ്യര് കരുതുന്നത്. ബാബ പറയുന്നു-
ആരെയാണോ ഓര്മ്മിക്കുന്നത്, അഥവാ ആരെങ്കിലും കൃഷ്ണനെ വളരെയധികം
പൂജിക്കുകയാണെങ്കില് അല്പകാലത്തേക്ക് അവരുടെ മനോകാമനകള്
പൂര്ത്തീകരിക്കപ്പെടുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഭഗവാനാണ്
സാക്ഷാത്ക്കാരം കാണിച്ചുതന്നത് എന്ന് പറയാന് കഴിയില്ല. ഒരാള് ഏത് ഭാവനയോടെയാണോ
പൂജിക്കുന്നത് അവര്ക്ക് ആ സാക്ഷാത്ക്കാരമുണ്ടാകുന്നു. ഇത് ഡ്രാമയിലുള്ളതാണ്.
ഭഗവാനാണ് സാക്ഷാത്ക്കാരം നല്കുന്നത് എന്നുപറഞ്ഞ് ഭഗവാനെ പ്രശംസിക്കുന്നു. ഒരു
വശത്ത് പ്രശംസിക്കുകയും, മറുവശത്ത് ഭഗവാന് കല്ലിലും മുള്ളിലുമുണ്ട് എന്ന്
പറയുകയും ചെയ്യുന്നു. എത്രമാത്രം അന്ധവിശ്വാസം നിറഞ്ഞ ഭക്തിയാണ് ചെയ്യുന്നത്.
കൃഷ്ണന്റെ സാക്ഷാത്ക്കാരം കിട്ടിയാല് നമ്മള് തീര്ച്ചയായും കൃഷ്ണപുരിയിലേക്ക്
പോകും എന്ന് കരുതുന്നു. പക്ഷേ കൃഷ്ണപുരി എവിടെയാണ്? ഈ രഹസ്യമെല്ലാം ബാബ നിങ്ങള്
കുട്ടികള്ക്ക് ഇപ്പോള് പറഞ്ഞുതരുന്നു. കൃഷ്ണപുരി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് കംസപുരിയാണ്. കംസന്, അകാസുരന്, ബകാസുരന്, കുംഭകര്ണ്ണന്, രാവണന് ഇതെല്ലാം
അസുരന്മാരുടെ പേരാണ്. എന്തൊക്കെയാണ് ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത്. രണ്ട്
പ്രകാരത്തിലുള്ള ഗുരുക്കന്മാരുണ്ട്. ഒന്ന് ഭക്തിമാര്ഗ്ഗത്തിലെ ഗുരുക്കന്മാര്,
അവര് ഭക്തി തന്നെയാണ് പഠിപ്പിക്കുന്നത്. ബാബ ജ്ഞാന സാഗരമാണ്, ബാബയെ സത്ഗുരു
എന്നാണ് പറയുന്നത്. ബാബ ഒരിക്കലും ഭക്തിയല്ല പഠിപ്പിക്കുന്നത്, ജ്ഞാനമാണ്
പഠിപ്പിക്കുന്നത്. മനുഷ്യര് ഭക്തിയില് എത്രമാത്രം സന്തോഷിക്കുന്നുണ്ട്.
ബനാറസ്സില് നോക്കിയാല് അവിടെയെല്ലാം തന്നെ ദേവതകളുടെ ക്ഷേത്രങ്ങള്
ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ കച്ചവടമാണ്, ഭക്തിയുടെ
വ്യാപാരമാണ്. നിങ്ങള് കുട്ടികളുടേത് ജ്ഞാന രത്നങ്ങളുടെ വ്യാപാരമാണ്, ഇതിനെയും
വ്യാപാരം എന്നാണ് പറയുന്നത്. ബാബയും രത്നങ്ങളുടെ വ്യാപാരിയാണ്. ഇത് ഏത്
രത്നങ്ങളാണ് എന്ന് നിങ്ങള്ക്കറിയാം! കല്പത്തിന് മുന്പ് മനസ്സിലാക്കിയവര്
തന്നെയാണ് ഈ കാര്യങ്ങള് മനസ്സിലാക്കുന്നത്, മറ്റുള്ളവര് ഇത് മനസ്സിലാക്കില്ല.
വലിയ വലിയ ആളുകളും അവസാനം വന്ന് മനസ്സിലാക്കും. പരിവര്ത്തനപ്പെട്ടു പോയതാണല്ലോ.
ഒരു രാജാജനകന്റെ കഥ കേള്പ്പിക്കുകയാണ്. ജനകന് പിന്നെ അനുജനകനായി മാറി . ചിലരുടെ
പേര് കൃഷ്ണനെന്നാണെങ്കില് പറയും നിങ്ങള് അനുദേവീ കൃഷ്ണനാകുമെന്ന്. സര്വ്വഗുണ
സമ്പന്നനായ ആ കൃഷ്ണന് എവിടെയിരിക്കുന്നു, ഇവര് എവിടെയിരിക്കുന്നു. ചിലരുടേത്
ലക്ഷ്മി എന്നായിരിക്കും പേര് എന്നാല് അവരും ഈ ലക്ഷ്മീ നാരായണന്റെ മുന്നില്
ചെന്ന് മഹിമ പാടും. ഇവരും നമ്മളും തമ്മില് എന്ത് വ്യത്യാസമാണുള്ളത് എന്ന്
മനസ്സിലാക്കുന്നില്ല. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന അറിവ്
നിങ്ങള്ക്കുണ്ട്. നിങ്ങള് തന്നെയാണ് 84 ജന്മം എടുക്കുന്നത്. അനേകം തവണ ഈ ചക്രം
കറങ്ങിയതാണ്. ഇത് ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള് ഈ നാടകത്തിനുള്ളിലെ
അഭിനേതാക്കളാണ്. നമ്മള് ഈ നാടകത്തില് പാര്ട്ടഭിനയിക്കുവാന് വന്നവരാണ് എന്ന്
മനുഷ്യര് അറിയുന്നുണ്ട്. എന്നാല് ഈ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ
അറിയുന്നില്ല.
നമ്മള് ആത്മാക്കള് വസിക്കുന്നത് ഏറ്റവും ഉയര്ന്ന സ്ഥാനത്താണ് എന്ന് നിങ്ങള്
കുട്ടികള്ക്കറിയാം. അവിടെ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശമൊന്നും
ഉണ്ടായിരിക്കില്ല. ഇതെല്ലാം മനസ്സിലാക്കുന്ന കുട്ടികള് വളരെ സാധാരണവും
പാവപ്പെട്ടവരുമായിരിക്കും കാരണം ഭാരതം തന്നെയാണ് വളരെ സമ്പന്നമായിരുന്നത്,
ഇപ്പോള് ഭാരതം തന്നെയാണ് ദരിദ്രമായി മാറിയിരിക്കുന്നത്. മുഴുവന് നാടകവും
ഭാരതത്തിലാണ് നടക്കുന്നത്. ഭാരതം പോലെയുള്ള പവിത്രമായ ഖണ്ഡം വേറെയില്ല. പാവനമായ
ലോകത്തില് പാവനമായ ഖണ്ഡമായിരിക്കും മറ്റൊരു ഖണ്ഡവും ഉണ്ടായിരിക്കില്ല. ബാബ
പറയുന്നു, ഈ ലോകം മുഴുവന് പരിധിയില്ലാത്ത ഒരു ദ്വീപാണ്. ലങ്ക ഒരു ദ്വീപാണ്.
രാവണന് ലങ്കയില് വസിച്ചിരുന്നതായാണ് കാണിക്കുന്നത്. നിങ്ങള്ക്കറിയാം ഈ ലോകം
മുഴുവന് ഇപ്പോള് രാവണന്റെ രാജ്യമാണ്. ലോകം മുഴുവനും സമുദ്രത്തിലാണ്
നില്ക്കുന്നത്. ഇത് ദ്വീപാണ്. ഇവിടെ രാവണന്റെ രാജ്യമാണ്. സീതകളെല്ലാം ഇപ്പോള്
രാവണന്റെ ജയിലിലാണ്. എന്നാല് അവര് പരിധിയുള്ള കഥകള് എഴുതിവെച്ചിരിക്കുന്നു.
സത്യത്തില് ഇതെല്ലാം പരിധിയില്ലാത്ത കാര്യങ്ങളാണ്. പരിധിയില്ലാത്ത നാടകമാണ്,
അതില് പിന്നെ ചെറിയ ചെറിയ നാടകങ്ങള് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സിനിമയും മറ്റും
ഇപ്പോഴാണ് കണ്ടു പിടിച്ചത്, ബാബക്ക് മനസ്സിലാക്കിത്തരാനും എളുപ്പമാണ്.
പരിധിയില്ലാത്ത മുഴുവന് ഡ്രാമയും നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. മൂലവതനവും
സൂക്ഷ്മവതനവുമൊന്നും മറ്റാരുടെയും ബുദ്ധിയിലുണ്ടായിരിക്കില്ല. നമ്മള് ആത്മാക്കള്
മൂലവതനത്തില് വസിക്കുന്നവരാണ് എന്ന് നിങ്ങള്ക്കറിയാം. ദേവതകള് സൂക്ഷ്മവതനവാസി
കളാണ്, അവരെ ഫരിസ്ത എന്നും പറയുന്നു. അവിടെ എല്ലും മാംസവുമൊക്കെയുള്ള ശരീരം
ഉണ്ടായിരിക്കില്ല. ഈ സൂക്ഷ്മവതനത്തിന്റെ പാര്ട്ടും കുറച്ച് സമയത്തേക്കുള്ളതാണ്.
ഇപ്പോള് നിങ്ങള് വരികയും പോവുകയും ചെയ്യുന്നുണ്ട്, പിന്നെ ഒരിക്കലും
പോകുന്നില്ല. നിങ്ങള് ആത്മാക്കള് മൂലവതനത്തില് നിന്നും വരുമ്പോള് സൂക്ഷ്മലോകം
വഴിയല്ല വരുന്നത്, നേരെ സകാരലോകത്തിലേക്കാണ് വരുന്നത്. ഇപ്പോള് നിങ്ങള് സൂക്ഷ്മ
വതനത്തില് പോകുന്നുണ്ട്. സൂക്ഷ്മവതനത്തിന്റെ പാര്ട്ട് ഇപ്പോഴാണ്. ഈ രഹസ്യമെല്ലാം
കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. ബാബക്കറിയാം, നമ്മള് ആത്മാക്കള്ക്ക്
മനസ്സിലാക്കി കൊടുക്കുകയാണെന്ന്. സന്യാസിമാര്ക്കൊന്നും ഈ കാര്യങ്ങള് അറിയില്ല.
അവര്ക്ക് ഒരിക്കലും ഈ കാര്യങ്ങള് പറഞ്ഞ് തരുവാന് സാധിക്കില്ല. ബാബ തന്നെയാണ്
കുട്ടികളോട് സംസാരിക്കുന്നത്. ഇന്ദ്രിയങ്ങളില്ലാതെ സംസാരിക്കുവാന് സാധിക്കില്ല.
ബാബ പറയുന്നു, ഞാന് ഈ ഇന്ദ്രിയങ്ങളുടെ ആധാരമെടുത്ത് നിങ്ങള് കുട്ടികളെ
പഠിപ്പിക്കുന്നു. നിങ്ങള് ആത്മാക്കളുടെ ദൃഷ്ടിയും ബാബയിലേക്കാണ്. ഇതെല്ലാം
പുതിയ കാര്യങ്ങളാണ്. നിരാകാരനായ ബാബയുടെ പേര് ശിവബാബ എന്നാണ്. നിങ്ങള്
ആത്മാക്കളുടെ പേര് ആത്മാവ് എന്നുതന്നെയാണ്. നിങ്ങളുടെ ശരീരത്തിന്റെ പേരാണ്
മാറുന്നത്. മനുഷ്യര് പറയുന്നത് പരമാത്മാവ് നാമ രൂപത്തില് നിന്നും വേറിട്ടവനാണ്
എന്നാണ്, പക്ഷേ ശിവന് എന്ന് പറയുന്നുണ്ട്. ശിവന്റെ പൂജയും ചെയ്യുന്നുണ്ട്.
മനസ്സിലാക്കുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. നിങ്ങള് ഇപ്പോള് ബാബയുടെ പേരും,
രൂപവും, ദേശവും, കാലവുമെല്ലാം മനസ്സിലാക്കി. നിങ്ങള്ക്കറിയാം പേരോ രൂപമോ
ഇല്ലാത്ത ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട
കാര്യമാണ്. സെക്കന്റില് ജീവന്മുക്തി അഥവാ നരനില് നിന്നും നാരായണനാവാന് സാധിക്കും
എന്ന് പറയുന്നുണ്ട്. അച്ഛന് സ്വര്ഗ്ഗം സ്ഥാപിക്കുന്നവനാണ്, നമ്മള് ആ അച്ഛന്റെ
കുട്ടികളായിരിക്കുകയാണ് അതിനാല് സ്വര്ഗ്ഗത്തിന്റെ അധികാരികള് തന്നെയാണ്. പക്ഷേ
ഇതും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു - കുട്ടികളേ, നിങ്ങളുടെ ലക്ഷ്യം നരനില്
നിന്നും നാരായണനാവുക എന്നതാണ്. രാജയോഗമല്ലേ. വളരെയധികം പേര്ക്ക്
ചതുര്ഭുജത്തിന്റെ സാക്ഷാത്ക്കാരമുണ്ടാകുന്നുണ്ട്, നമ്മള് വിഷ്ണുപുരിയുടെ
അധികാരിയാകുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്. നിങ്ങള്ക്കറിയാം -
സ്വര്ഗ്ഗത്തില് ഈ ലക്ഷ്മീ നാരായണന്റെ സിംഹാസനത്തിന് പുറകില് വിഷ്ണുവിന്റെ ചിത്രം
വെക്കാറുണ്ട് അതായത് വിഷ്ണുപുരിയില് ഇവരുടെ രാജ്യമാണ്. ഈ ലക്ഷ്മീ നാരായണന്
വിഷ്ണുപുരിയുടെ അധികാരികളാണ്. അത് കൃഷ്ണപുരിയും, ഇത് കംസപുരിയുമാണ്.
ഡ്രാമയനുസരിച്ച് ഈ പേരും പറയുന്നുണ്ട്. ബാബ പറയുന്നു എന്റെ രൂപം വളരെ
സൂക്ഷ്മമാണ്. ആര്ക്കും അറിയുവാന് സാധിക്കില്ല. എന്നാല് ആത്മാവ് ഒരു നക്ഷത്രം
പോലെയാണ് എന്ന് പറയുന്നുണ്ട് പക്ഷേ ശിവലിംഗ രൂപമാണ് ഉണ്ടാക്കിയിരിക്കുന്നത്,
ഇല്ലായെങ്കില് എങ്ങനെ പൂജ ചെയ്യും. രുദ്ര യജ്ഞം രചിക്കുമ്പോള് വിരലിന്റെ
ആകൃതിയിലാണ് സാലിഗ്രാമങ്ങളെ ഉണ്ടാക്കുന്നത്. പിന്നെ ആത്മാവ് ഒരു നക്ഷത്രം
പോലെയാണെന്നും പറയുന്നു. ആത്മാവിനെ കാണാന് വേണ്ടി വളരെയധികം
പരിശ്രമിക്കുന്നുണ്ട് എന്നാല് ആര്ക്കും കാണുവാന് സാധിക്കില്ല. രാമകൃഷണന്റെയും,
വിവേകാനന്ദന്റെയും ഉദാഹരണങ്ങള് കാണിക്കുന്നുണ്ട്, ആത്മാവ് തന്നിലേക്ക് വന്ന്
ലയിക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹത്തിന് ആരുടെ സാക്ഷാത്ക്കാരമാണ്
ലഭിച്ചത്?ആത്മാവിന്റെയും ,പരമാത്മാവിന്റെയും രൂപം ഒന്ന് തന്നെയാണ്. ഒരു
ബിന്ദുവിനെയാണ് കണ്ടത്, പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ആരും ആത്മാവിന്റെ
സാക്ഷാത്ക്കാരം വേണം എന്ന് ആഗ്രഹിക്കുന്നില്ല. പരമാത്മാവിന്റെ സാക്ഷാത്ക്കാരം
ലഭിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഗുരുവില് നിന്നും പരമാത്മാവിന്റെ
സാക്ഷാത്ക്കാരം ലഭിക്കും എന്നാണ് കരുതിയത്. വിവേകാനന്ദന് പറഞ്ഞത്, അത് ഒരു
ജ്യോതിയായിരുന്നു, അത് എന്നിലേക്ക് ലയിച്ചു ചേര്ന്നു എന്നാണ്. അദ്ദേഹം ഇതില്
തന്നെ വളരെയധികം സന്തുഷ്ടനായി. ഇതാണ് പരമാത്മാവിന്റെ രൂപം എന്ന് ചിന്തിച്ചു.
ഗുരുവില് നിന്നും ഭഗവാന്റെ സാക്ഷാത്ക്കാരമുണ്ടാകും എന്ന ഭാവനയുണ്ടായിരുന്നു.
പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ഭക്തിമാര്ഗ്ഗത്തില് ആര്
മനസ്സിലാക്കിത്തരാനാണ്? ബാബ പറയുന്നു - ഏത് രൂപത്തില് എങ്ങനെയുള്ള ഭാവനയാണോ
ഉള്ളത്, ഏത് രൂപമാണോ കാണുന്നത്, അവര്ക്ക് ആ രൂപത്തില് സാക്ഷാത്ക്കാരം
ലഭിക്കുന്നു. ഗണേശനെ വളരെയധികം പൂജിക്കുന്നവര്ക്ക് ആ ഗണേശന്റെ ചൈതന്യ
രൂപത്തിന്റെ സാക്ഷാത്ക്കാരമുണ്ടാകുന്നു. അല്ലാതെ അവര്ക്ക് എങ്ങനെ നിശ്ചയമുണ്ടാകും.
തേജോമയമായ രൂപം കാണുമ്പോള്, നമുക്ക് ഭഗവാന്റെ സാക്ഷാത്ക്കാരം ലഭിച്ചു എന്ന് അവര്
കരുതും. അതില് അവര് സന്തോഷിക്കുന്നു. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്, കലകള്
ഇറങ്ങുകയാണ്. ആദ്യത്തെ ജന്മം വളരെ നല്ലതായിരിക്കും പിന്നെ കുറഞ്ഞ് കുറഞ്ഞ്
അവസാനമാകുന്നു. കുട്ടികള് തന്നെയാണ് ഈ കാര്യങ്ങളെ അറിയുന്നത്, കല്പത്തിന് മുന്പ്
ആര്ക്കാണോ ജ്ഞാനം പറഞ്ഞ് തന്നത് അവര്ക്ക് തന്നെയാണ് ഇപ്പോള്
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നത്. കല്പത്തിന് മുന്പുള്ളവര് തന്നെയാണ്
വരുന്നത്, മറ്റുള്ളവരുടെ ധര്മ്മം തന്നെ വ്യത്യസ്തമാണ്. ബാബ പറയുന്നു - ഓരോ
ചിത്രത്തിലും ഭഗവാനുവാച ..എന്നത് എഴുതൂ. വളരെ യുക്തിപൂര്വ്വം മനസ്സിലാക്കി
കൊടുക്കണം. ഭഗവാനുവാച - യാദവരും, കൗരവരും, പാണ്ഡവരും എന്തുചെയ്തിട്ടാണ് പോയത്
എന്നതിന്റെ ചിത്രമാണിത്. നിങ്ങള് നിങ്ങളുടെ അച്ഛനെ അറിയുന്നുണ്ടോ എന്ന് ചോദിച്ച്
നോക്കൂ. അറിയുന്നില്ല അര്ത്ഥം ബാബയോട് പ്രീതിയില്ല, അപ്പോള് വിപരീത ബുദ്ധിയാണ്.
ബാബയോട് പ്രീതി ഇല്ലായെങ്കില് വിനാശമാകും സംഭവിക്കുക. പ്രീതിനിറഞ്ഞ
ബുദ്ധിയുള്ളവര്ക്ക് വിജയവും ലഭിക്കുന്നു, സത്യമേവ ജയതേ - ഇതിന്റെ അര്ത്ഥവും
ശരിയാണ്. ബാബയുടെ ഓര്മ്മയില്ലായെങ്കില് വിജയം നേടുവാന് സാധിക്കില്ല.
ഗീത ശിവഭഗവാനാണ് കേള്പ്പിച്ചത് എന്ന് നിങ്ങള് തെളിയിച്ച് കൊടുക്കുകയാണ്. ശിവ
ഭഗവാന് തന്നെയാണ് ബ്രഹ്മാവിലൂടെ രാജയോഗം പഠിപ്പിച്ചത്. ഇവരാണെങ്കില് ഗീത
കൃഷ്ണഭഗവാന്റെയാണെന്ന് വിചാരിച്ച് പ്രതിജ്ഞ എടുപ്പിക്കുന്നു. അവരോട് ചോദിക്കണം,
കൃഷ്ണനെയാണോ വിളിപ്പുറത്ത് ഹാജരാകുന്നവന് എന്ന് പറയുന്നത്, അതോ ഭഗവാനെയാണോ?
ഈശ്വരന് ഇവിടെയെല്ലാം ഉണ്ടെന്നു വിചാരിച്ച് സത്യം പറയൂ എന്ന് പറയണം.
അങ്ങനെയാകുമ്പോള് ആശയക്കുഴപ്പമുണ്ടാകും. പ്രതിജ്ഞയും അസത്യമാകും. സേവനം
ചെയ്യുന്ന കുട്ടികള്ക്ക് ഗുപ്തമായ ലഹരിയുണ്ടായിരിക്കണം. ലഹരിയോടുകൂടി
പറഞ്ഞുകൊടുക്കുകയാണെങ്കില് സഫലത ലഭിക്കും. നിങ്ങളുടെ ഈ പഠിത്തവും ഗുപ്തമാണ്,
പഠിപ്പിക്കുന്നവരും ഗുപ്തമാണ്. നിങ്ങള്ക്കറിയാം നമ്മള് പുതിയ ലോകത്തില് പോയി
ഇതുപോലെ ആയിത്തീരുമെന്ന്. മഹാഭാരതയുദ്ധത്തിനു ശേഷമാണ് പുതിയ ലോകം
സ്ഥാപിക്കുന്നത്. കുട്ടികള്ക്ക് ഇപ്പോള് ഈ ജ്ഞാനം ലഭിക്കുകയാണ്. നമ്പര്ക്രമം
അനുസരിച്ചാണ് ധാരണയാകുന്നത്. യോഗത്തിലും നമ്പര്വാറാണ്. നമ്മള് എത്ര സമയം
ഓര്മ്മിക്കുന്നുണ്ട് എന്നും പരിശോധിക്കണം. ബാബ പറയുന്നു നിങ്ങളുടെ ഈ
പുരുഷാര്ത്ഥം ഭാവിയിലെ 21 ജന്മങ്ങളിലേക്ക് വേണ്ടിയുള്ളതാണ്. ഇപ്പോള് തോറ്റു
പോയാല് കല്പ-കല്പാന്തരത്തേക്ക് തോറ്റു പോകും, ഉയര്ന്ന പദവി നേടുവാനും
സാധിക്കില്ല. ഉയര്ന്ന പദവി നേടുവാന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം.
വികാരത്തിലേക്ക് പോയിട്ട് പിന്നെ സെന്ററുകളില് വരുന്നവരുമുണ്ട്. ഈശ്വരന് എല്ലാം
കാണുന്നുണ്ട്, അറിയുന്നുണ്ട് എന്ന് ഓര്ക്കണം. ബാബക്ക് ഇതെല്ലാം കാണേണ്ട
ആവശ്യമെന്താണ്. നിങ്ങള് കള്ളം പറയുകയും, വികര്മ്മം ചെയ്യുകയും ചെയ്താല്
നിങ്ങള്ക്ക് തന്നെയാണ് നഷ്ടമുണ്ടാവുക. നിങ്ങള്ക്കറിയാം, മുഖം കറുപ്പിച്ചാല്
ഉയര്ന്ന പദവി നേടുവാന് സാധിക്കില്ല ബാബ അറിഞ്ഞാലും കാര്യം അത് തന്നെയല്ലേ.
ബാബക്ക് എന്ത് കിട്ടാനാണ്. തന്റെയുള്ളില് തോന്നണം - ഞാന് ഇങ്ങനെയുള്ള കര്മ്മം
ചെയ്യുന്നതിലൂടെ ദുര്ഗ്ഗതിയാകും ഉണ്ടാവുക എന്ന്. ബാബ എന്ത് പറയാനാണ്?
ഡ്രാമയിലുണ്ടെങ്കില് പറയുന്നുമുണ്ട്, ബാബയില് നിന്നും ഒളിപ്പിക്കുന്നതിലൂടെ
തന്റെ തന്നെ സത്യനാശമാണ് സംഭവിക്കുന്നത്. പാവനമാകുവാന് വേണ്ടി ബാബയെ
ഓര്മ്മിക്കണം,നല്ല രീതിയില് പഠിച്ച് ഉയര്ന്ന പദവി നേടണം എന്ന
ചിന്തയുണ്ടായിരിക്കണം. ആരെങ്കിലും മരിച്ചാലും, ജീവിച്ചാലും, അതിനെക്കുറിച്ച്
ചിന്തിക്കേണ്ടതില്ല. ബാബയില് നിന്നും എങ്ങനെ സമ്പത്തെടുക്കാം എന്നതാണ്
ചിന്തിക്കേണ്ടത്. ആര്ക്കെങ്കിലും കുറച്ചെങ്കിലും മനസ്സിലാക്കി കൊടുക്കണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും, പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഗുപ്തമായ ലഹരിയോടു കൂടി സേവനം ചെയ്യണം. മനസ്സിന് കുറ്റബോധം തോന്നുന്ന
തരത്തിലുള്ള യാതൊരു കര്മ്മവും ചെയ്യരുത്. നമ്മള് എത്രത്തോളം ബാബയെ
ഓര്മ്മിക്കുന്നുണ്ട് എന്ന് സ്വയം പരിശോധിക്കണം.
2) നല്ല രീതിയില് പഠിച്ച്
ഉയര്ന്ന പദവി നേടണം എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം. ഏതെങ്കിലും
വികര്മ്മങ്ങള് ചെയത് കള്ളം പറഞ്ഞ് തനിക്ക് നഷ്ടമുണ്ടാക്കരുത്.
വരദാനം :-
മന്മനാഭവയെന്ന മഹാമന്ത്രത്തിലൂടെ സര്വ്വ ദു:ഖങ്ങളെയും മറികടക്കുന്ന ,സദാ
സുഖസ്വരൂപരായി ഭവിക്കട്ടെ.
എപ്പോഴെങ്കിലും, ഏതെങ്കിലും
വിധത്തിലുള്ള ദു:ഖങ്ങള് വരികയാണെങ്കില് അവയെ അകറ്റാനുള്ള മന്ത്രം
ഉപയോഗിക്കൂ.സ്വപ്നത്തില്പ്പോലും ഒരുവിധത്തിലുമുള്ള ദു:ഖത്തിന്റെ അനുഭവം
ഉണ്ടാകരുത്.ശരീരത്തിന് അസുഖം വരികയോ,സാമ്പത്തികമായി ഉയര്ച്ച-താഴ്ച്ചകള്
ഉണ്ടാവുകയോ, അങ്ങിനെ എന്തുവന്നാലും ദു:ഖത്തിന്റെ അലകള് ഉള്ളില് ഉണ്ടാകരുത്.
സാഗരത്തില് തിരമാലകള് വരികയും പോവുകയും ചെയ്യാറുണ്ട്.എന്നാല് തിരമാലകള്ക്കൊപ്പം
കളിക്കാന് അറിയുന്നവര്ക്ക് അതൊരു നല്ല അനുഭവമായിരിക്കും.അവര് അനായാസമായി,ഒരു
വിനോദമെന്നപോലെ അവയെ ചാടിക്കടന്ന് പോകുന്നതുകാണാം.താങ്കള് സാഗരന്റെ കുട്ടികള്
സുഖസ്വരൂപരാണ്,നിങ്ങളിലേക്ക് ദു:ഖത്തിന്റെ അലകള്പോലും വരരുത്.
സ്ലോഗന് :-
ഓരോ
സങ്കല്പത്തിലൂടെയും ദൃഢതയാകുന്ന വിശേഷതയെ പ്രാവര്ത്തികമാക്കുകയാണെങ്കില്
പ്രത്യക്ഷത ലഭിക്കും.
അവ്യക്ത
സൂചന-ഏകാന്തപ്രിയരായിമാറി,ഏകതയെയും ഏകാഗ്രതയെയും സ്വന്തമാക്കൂ...
സ്വഉന്നതിക്കുവേണ്ടിയാണെങ്കിലും,സേവനത്തിന്റെ ഉന്നതിക്കുവേണ്ടിയാണെങ്കിലും ഒരാള്
ഒരു അഭിപ്രായം പറഞ്ഞാല്,മറ്റേയാള് അതിനെ ശരി വെക്കണം(ശരി,
അങ്ങിനെയാകട്ടെ),ഇങ്ങിനെ സദാ ഐക്യത്തോടെയും,ദൃഢതയോടെയും
മുന്നോട്ടുപോകണം.എങ്ങിനെയാണോ ദാദിമാര് ഒന്നിച്ച് ഐക്യത്തോടെയും,ദൃഢതയോടെയും
ഉറച്ചിരിക്കുന്നത് ,അതുപോലെ ആദിയിലെ സേവനങ്ങള് ചെയ്യുന്ന രത്നങ്ങളുടെ
കൂട്ടായ്മയും ഉറച്ചതാകട്ടെ.ഇപ്പോള് ഇതിന്റെ വളരെ വലിയ ആവശ്യമാണുള്ളത്.