മധുരമായ കുട്ടികളെ,
എല്ലാവർക്കും ഈയൊരു സന്ദേശം തന്നെ നൽകൂ, ബാബയുടെ ആജ്ഞയാണ്-ഈ പുരുഷോത്തമ
സംഗമയുഗത്തിൽ പവിത്രമാവുകയാണെങ്കിൽ സത്യയുഗീ സമ്പത്ത് ലഭിക്കും.
ചോദ്യം :-
ഏതൊരു ചിലവ് കുറഞ്ഞ കച്ചവടമാണ് എല്ലാവർക്കും പറഞ്ഞുകൊടുക്കേണ്ടത്?
ഉത്തരം :-
ഈ അന്തിമ
ജന്മത്തിൽ ബാബയുടെ ആജ്ഞയനുസരിച്ച് നടന്ന് പവിത്രമാവുകയാണെങ്കിൽ 21 ജന്മത്തേക്കു
വിശ്വത്തിന്റെ ചക്രവർത്തി പദവി ലഭിക്കും. ഇത് വളരെ ചിലവ് കുറഞ്ഞ കച്ചവടമാണ്.
ഈയൊരു കച്ചവടം ചെയ്യാൻ നിങ്ങൾ എല്ലാവരെയും പഠിപ്പിക്കൂ. പറയൂ-ഇപ്പോൾ ശിവബാബയെ
ഓർമ്മിച്ച് പവിത്രമാകാമെങ്കിൽ പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറാം.
ഓംശാന്തി.
ആത്മീയ കുട്ടികൾക്കറിയാം, ആത്മീയ അച്ഛൻ മനസ്സിലാക്കി തരുന്നു പ്രദർശിനി അഥവാ
മേളയിൽ ഷോ കാണിക്കുമ്പോൾ അഥവാ ചിത്രങ്ങൾ കാണിച്ച് മനുഷ്യർക്ക്
മനസ്സിലാക്കികൊടുക്കുമ്പോൾ ബാബയിൽ നിന്ന് ഇപ്പോൾ പരിധിയില്ലാത്ത സമ്പത്തെടുക്കണം
എന്നു പറഞ്ഞു കൊടുക്കുന്നു. ഏത് സമ്പത്ത്? മനുഷ്യനിൽ നിന്ന് ദേവതയായി മാറാനുള്ള
സമ്പത്ത്. അഥവാ പരിധിയില്ലാത്ത ബാബയിൽ നിന്നും എങ്ങനെയാണ് അരകല്പത്തിലേക്കുള്ള
സ്വർഗ്ഗരാജ്യമാകുന്ന സമ്പത്തെടുക്കേണ്ടതെന്ന് മനസ്സിലാക്കി കൊടുക്കേണ്ടതാണ്.
ബാബ കച്ചവടക്കാരൻ തന്നെയാണ്. ബാബയുമായി ഈ കച്ചവടം ചെയ്യണം. മനുഷ്യർക്ക് അറിയാം
ദേവീ-ദേവതകൾ പവിത്രമായി ജീവിച്ചിരുന്നു. ഭാരതത്തിൽ സത്യയുഗമുണ്ടായിരുന്നപ്പോൾ
ദേവീ-ദേവതകൾ പവിത്രരായിരുന്നു. സ്വർഗ്ഗത്തിലേക്കു പോകുന്നതിനുവേണ്ടി തീർച്ചയായും
അവരെന്തെങ്കിലും പ്രാപ്തി എടുത്തിട്ടുണ്ടായിരിക്കും. സ്വർഗ്ഗത്തിന്റെ സ്ഥാപന
നിർവ്വഹിക്കുന്ന ബാബയ്ക്കല്ലാതെ മറ്റാർക്കും പ്രാപ്തി ചെയ്യിപ്പിക്കാനും
സാധിക്കില്ല. പതിത-പാവനനായ ബാബ തന്നെയാണ് പതിതരെ പാവനമാക്കി പാവന ലോകത്തിന്റെ
രാജ്യം നൽകുന്നത്. കച്ചവടം എത്ര ലാഭത്തിലാണ് നൽകുന്നത്. ഇത് നിങ്ങളുടെ അന്തിമ
ജന്മമാണെന്ന് മാത്രം പറയുന്നു. ഏതു വരെ ഞാൻ ഈ ലോകത്തിലുണ്ടോ, അത്രയും സമയം
പവിത്രമായി ജീവിക്കൂ. ഞാൻ വന്നിരിക്കുകയാണ് പവിത്രമാക്കി മാറ്റാൻ. നിങ്ങൾ ഈ
അന്തിമ ജന്മത്തിൽ പാവനമായി മാറാനുള്ള പുരുഷാർത്ഥം ചെയ്യുകയാണെങ്കിൽ പാവനമായ
ലോകത്തിന്റെ സമ്പത്തെടുക്കാം. കച്ചവടം വളരെ ലാഭകരമാണ്. അതിനാൽ ബാബയ്ക്ക് ചിന്ത
വന്നു കുട്ടികൾക്ക് ഇങ്ങനെയെല്ലാം മനസ്സിലാക്കി കൊടുക്കണം ബാബയുടെ ആജ്ഞയാണ്-
പവിത്രമാകൂ എന്ന്. ഇത് പവിത്രമാകാനുളള പുരുഷോത്തമ സംഗമയുഗമാണ്. ഉത്തമനിലും
ഉത്തമ പുരുഷൻ ദേവതകൾ തന്നെയാണ്. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നില്ലേ!
ദൈവീകലോകത്തിന്റെ അധികാരമാണ് നിങ്ങൾക്ക് ബാബയിൽ നിന്ന് സമ്പത്തിന്റെ രൂപത്തിൽ
ലഭിക്കുന്നത്. ഈ അന്തിമ ജന്മം ബാബയുടെ മതപ്രകാരം പവിത്രമാകുകയാണെങ്കിൽ
യോഗബലത്തിലൂടെ സ്വയത്തെ എങ്ങനെ പാവനമാക്കി മാറ്റണം എന്ന യുക്തിയും പറഞ്ഞു
തരുന്നു. കുട്ടികൾക്ക് മംഗളാർത്ഥം ചിലവ് ചെയ്യുക തന്നെ വേണം. ചിലവാക്കാതെ
രാജധാനി സ്ഥാപിക്കാൻ സാധിക്കില്ല. ഇപ്പോൾ ലക്ഷ്മീ-നാരായണന്റെ രാജധാനിയാണ്
സ്ഥാപിക്കുന്നത്. കുട്ടികൾക്ക് തീർച്ചയായും പവിത്രമായി മാറണം. മനസാ-വാചാ കർമ്മണാ
ഏതൊരു തലകീഴായ കർത്തവ്യവും ചെയ്യരുത്. ദേവതകൾക്ക് ഒരിക്കലും ഒരു മോശമായ
ചിന്തപോലും വരില്ല. വായിലൂടെ അങ്ങനെയുളള വാക്കുകളൊന്നും വീഴുകയില്ല. അവർ
സർവ്വഗുണ സമ്പന്നരും, സമ്പൂർണ്ണ നിർവ്വികാരിയും മര്യാദാ പുരുഷോത്തമരുമാണ്.....ആരാണോ
ജീവിച്ചുപോയവർ അവരുടെയെല്ലാം മഹിമ പാടാറുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികളെയും
അതേപോലെയുള്ള ദേവീ-ദേവതകളാക്കി മാറ്റാൻ വന്നിരിക്കുകയാണ്. അതിനാൽ
മനസാ-വാചാ-കർമ്മണാ ഒരു മോശമായ കർമ്മവും ചെയ്യരുത്. ദേവതകൾ സമ്പൂർണ്ണ
നിർവ്വികാരികളായിരുന്നു. ഈ ഗുണവും നിങ്ങൾ ഇപ്പോഴാണ് ധാരണ ചെയ്യുന്നത്
എന്തുകൊണ്ടെന്നാൽ ഈ മൃത്യുലോകത്തിൽ ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. പതിത ലോകത്തെ
മൃത്യുലോകമെന്നും പാവന ലോകത്തെ അമരലോകമെന്നും പറയുന്നു. ഇപ്പോൾ
മൃത്യുലോകത്തിന്റെ വിനാശം തൊട്ട് മുന്നിൽ നിൽക്കുകയാണ്. തീർച്ചയായും അമരപുരിയുടെ
സ്ഥാപനയുണ്ടാകും. ഇത് ശാസ്ത്രങ്ങളിൽ കാണിച്ചിട്ടുള്ള അതേ മഹാഭാരത യുദ്ധമാണ്.
ഇതിലൂടെ പഴയ വികാരി ലോകം സമാപ്തമാകുന്നു. എന്നാൽ ആരിലും ഈ ജ്ഞാനമില്ല. ബാബ
പറയുന്നു എല്ലാവരും അജ്ഞതയാകുന്ന നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണ്.
പഞ്ചവികാരങ്ങളുടെ ലഹരിയിലാണ്. ഇപ്പോൾ ബാബ പറയുന്നു-പവിത്രമാകൂ. മാസ്റ്റർ ഗോഡല്ലേ!
ലക്ഷ്മീ-നാരായണനെ ദേവീ-ദേവതകളെന്ന് പറയുന്നു അർത്ഥം ഈശ്വരനിലൂടെയാണ് ഇവർ ഈ
സമ്പത്ത് പ്രാപ്തമാക്കിയത്. ഇപ്പോൾ ഭാരതം പതിതമാണ്. മനസാ-വാചാ-കർമ്മണാ
അങ്ങനെയുളള കർത്തവ്യമാണ് നടക്കുന്നത്. ഏതൊരു കാര്യവും ആദ്യം വരുന്നത്
ബുദ്ധിയിലാണ് പിന്നീടാണ് വായിലൂടെ വരുക. കർമ്മത്തിലൂടെ വരുന്നതിലൂടെ വികർമ്മമായി
മാറുന്നു. ബാബ പറയുന്നു-സത്യയുഗത്തിൽ ഒരു വികർമ്മവും ഉണ്ടാകുന്നില്ല. ഈ
കലിയുഗത്തിൽ വികർമ്മമുണ്ടാകുന്നു കാരണം രാവണ രാജ്യമാണ്. ഇപ്പോൾ ബാബ
പറയുന്നു-ശേഷിച്ച ആയുസ്സ് പവിത്രമായി മാറൂ. പ്രതിജ്ഞ ചെയ്യണം. പവിത്രമായി
പിന്നീട് എന്നോടൊപ്പം ബുദ്ധിയുടെ യോഗവും വെക്കണം. അതിലൂടെ നിങ്ങളുടെ
ജന്മ-ജന്മാന്തര പാപങ്ങൾ ഇല്ലാതാകുന്നു. അപ്പോൾ മാത്രമെ നിങ്ങൾ 21 ജന്മത്തേക്ക്
സ്വർഗ്ഗത്തിന്റെ അധികാരികളായി മാറുകയുള്ളൂ. ബാബ ഓഫർ ചെയ്യുകയാണ്. ബാബ
മനസ്സിലാക്കി തരുന്നു-ഈ ബ്രഹ്മാവിലൂടെയാണ് സമ്പത്ത് നൽകുന്നത്. ഒന്ന് ശിവബാബ,
ബ്രഹ്മാവ് ദാദയാണ്. അതുകൊണ്ടാണ് എപ്പോഴും ബാപ്ദാദയെന്ന് പറയുന്നത്. ശിവബാബയും
ബ്രഹ്മാവാകുന്ന ദാദയും. ബാബ നല്ല കച്ചവടമാണ് ചെയ്യുന്നത്. മൃത്യുലോകത്തിന്റെ
വിനാശം തൊട്ട് മുന്നിൽ തന്നെ നിൽക്കുകയാണ്. അമരലോകത്തിന്റെ സ്ഥാപനയാണ്
നടന്നുകൊണ്ടിരിക്കുന്നത്. ഭാരതവാസികളുടെ മംഗളത്തിനായാണ് പ്രദർശിനിയും
മേളകളുമെല്ലാം നടക്കുന്നത്. ബാബ തന്നെ വന്നാണ് ഭാരതത്തിൽ രാമരാജ്യം
സ്ഥാപിക്കുന്നത്. രാമരാജ്യത്തിൽ തീർച്ചയായും പവിത്രമായവർ തന്നെയായിരിക്കും. ബാബ
പറയുന്നു-കുട്ടികളെ, കാമം മഹാശത്രുവാണ്. ഈ 5 വികാരങ്ങളെ തന്നെയാണ് മായ എന്നു
പറയുന്നത്. ഈ വികാരങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തെ
ജയിച്ചവരായി മാറും. ദേവീ-ദേവതകൾ തന്നെയാണ് വിശ്വത്തെ ജയിച്ചവർ. മറ്റാർക്കും
വിശ്വത്തെ ജയിച്ചവരായി മാറാൻ സാധിക്കില്ല. ബാബ മനസ്സിലാക്കി തന്നിരുന്നു,
ക്രിസ്ത്യാനികൾ പരസ്പരം ഒരുമിക്കുകയാണെങ്കിൽ മുഴുവൻ സൃഷ്ടിയുടെയും രാജ്യപദവി
നേടാൻ സാധിക്കും. പക്ഷെ നിയമമില്ല. പഴയ ലോകത്തെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഈ
ബോംബുകളെല്ലാം ഉണ്ടാക്കുന്നത്. കല്പ-കല്പം പുതിയലോകം പഴയതും പഴയലോകം പുതിയതായും
മാറുന്നു. പുതിയ ലോകത്തിൽ ഈശ്വരീയ രാജ്യമാണ്. അതിനെ രാമരാജ്യമെന്ന് പറയുന്നു.
ഈശ്വരനെ അറിയാത്തതു കാരണമാണ് രാമ-രാമ എന്ന് ജപിച്ചുകൊണ്ടി രിക്കുന്നത്. അതിനാൽ
നിങ്ങൾ കുട്ടികളുടെ ഉള്ളിൽ ഈ കാര്യങ്ങൾ ധാരണയുണ്ടായിരിക്കണം. വാസ്തവത്തിൽ നമ്മൾ
84 ജന്മങ്ങൾ എടുത്ത് സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറി. ഇപ്പോൾ വീണ്ടും
തീർച്ചയായും സതോപ്രധാനമായി മാറണം. ശിവബാബയുടെ നിർദ്ദേശപ്രകാരം നടക്കുകയാണെങ്കിൽ
21 ജന്മത്തേക്ക് പവിത്രമായ ലോകത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും. ഇനി
വേണമെങ്കിൽ പുരുഷാർത്ഥം ചെയ്യാം, ചെയ്യാതിരിക്കാം. വേണമെങ്കിൽ ഓർമ്മയിലിരുന്ന്
മറ്റുള്ളവർക്ക് വഴി പറഞ്ഞുകൊടുക്കാം, കൊടുക്കാതിരിക്കാം. പ്രദർശിനിയിലൂടെ
കുട്ടികൾ ഒരുപാട് പേർക്ക് വഴി പറഞ്ഞുകൊടുക്കുന്നു. തന്റെയും മംഗളം ചെയ്യണം.
കച്ചവടം വളരെ വളരെ ചെലവ് കുറഞ്ഞതാണ്. കേവലം ഈ അന്തിമജന്മം
പവിത്രമായിരിക്കുന്നതിലൂടെ ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ തമോപ്രധാനത്തിൽ
നിന്നും സതോപ്രധാനമായിത്തീരുന്നു. ജീവിതം തന്നെ പരിവർത്തനപ്പെടുന്നു.
ഇങ്ങനെ-ഇങ്ങനെയെല്ലാം ചിന്തിക്കണം. ബാബയുടെ അടുത്ത് വാർത്തകൾ വരാറുണ്ട്, രാഖി
അണിയാൻ പോയപ്പോൾ ചിലർ പറഞ്ഞു, ഈ തമോപ്രധാന ലോകത്തിൽ പവിത്രമായി ജീവിക്കുക
എന്നുളളത് അസംഭവ്യമാണ്. പാവങ്ങളായ അവർക്ക് അറിയാൻ സാധിക്കുന്നില്ല ഇത്
സംഗമയുമാണെന്ന്. ബാബ തന്നെയാണ് പവിത്രമാക്കി മാറ്റുന്നത്. ഇവരുടെ സഹയോഗി പരമപിതാ
പരമാത്മാവാണ്. ഇതിലൂടെയുളള പ്രാപ്തി വളരെ ഉയർന്നതാണെന്ന് അവർക്ക് അറിയില്ലല്ലോ.
പവിത്രമാകുന്നതിലൂടെ പവിത്രമായ ലോകത്തിന്റെ അധികാരികളായി മാറാം. ബാബ പറയുന്നു-ഈ
മായയാകുന്ന 5 വികാരങ്ങളിൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തിന്റെ
അധികാരികളായി മാറും. അപ്പോൾ എന്തുകൊണ്ട് പവിത്രമായി മാറിക്കൂടാ. ഒന്നാന്തരം
കച്ചവടമാണിത്. ബാബ പറയുന്നു-കാമം മഹാശത്രുവാണ്. ആ വികാരത്തിൽ വിജയം
പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ പവിത്രമായി മാറും. മായയെ ജയിച്ചവർ ജഗത്ത്ജീത്തായി
മാറും. യോഗബലത്തിലൂടെ മായയെ ജയിക്കുന്ന കാര്യമാണ്. പരമപിതാവായ പരമാത്മാവ്
തന്നെയാണ് ആത്മാക്കൾക്ക് മനസ്സിലാക്കിതരുന്നത്-എന്നെ ഓർമ്മിക്കൂ എന്നാൽ
ആത്മാവിലുള്ള കറ ഇല്ലാതാകും. നിങ്ങൾ സതോപ്രധാനമായ ലോകത്തിന്റെ അധികാരികളായി മാറും.
ബാബ സംഗമത്തിലാണ് സമ്പത്ത് നൽകുന്നത്. ഏറ്റവും ഉത്തമ പുരുഷൻ ഈ
ലക്ഷ്മീ-നാരായണനായിരുന്നു. അവരെ തന്നെയാണ് മര്യാദാ പുരുഷോത്തമരെന്നും ദേവീ-ദേവതാ
ധർമ്മത്തിലുള്ളവരുമെന്ന് പറയുന്നത്. വളരെ നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്,
എന്നാൽ ചിലപ്പോൾ ഈ പോയിന്റുകളെല്ലാം മറന്നുപോകുന്നു. പ്രഭാഷണത്തിൽ ഈ
പോയിന്റുകളൊന്നും മനസ്സിലാക്കികൊടുത്തില്ലല്ലോ എന്ന് പിന്നീട് ഓർമ്മ വരും.
മനസ്സിലാക്കികൊടുക്കാൻ ഒരുപാട് പോയിന്റുകളുണ്ട്. അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്.
വക്കീൽമാരും പല-പല പോയിന്റുകൾ മറന്നുപോകാറുണ്ട്. അതേ പോയിന്റ് പിന്നീട് ഓർമ്മ
വരുകയാണെങ്കിൽ പ്രശ്നങ്ങളുണ്ടാക്കും. ഡോക്ടർമാർക്കും ഇങ്ങനെയെല്ലാം
സംഭവിക്കാറുണ്ട്. ഈ രോഗത്തിന് ഇന്ന മരുന്ന് ശരിയായിരിക്കും എന്ന് ചിന്തിക്കുന്നു.
ഇവിടെയും ഒരുപാട് പോയിന്റുകളുണ്ട്. ബാബ പറയുന്നു, ഇന്ന് നിങ്ങൾക്ക് ഗുഹ്യമായ
പോയിന്റുകൾ മനസ്സിലാക്കിതന്നു. എന്നാൽ മനസ്സിലാക്കുന്നവരെല്ലാം പതിതരാണ്.
വിളിക്കുന്നുണ്ട്-അല്ലയോ പതിത-പാവനാ... പക്ഷേ ആരോടെങ്കിലും നിങ്ങൾ പതിതരാണെന്ന്
പറയുകയാണെങ്കിൽ അവർ പിണങ്ങുന്നു. ഈശ്വരന്റെ മുന്നിൽ സത്യം പറയുന്നു, അല്ലയോ
പതിതപാവനാ വരൂ, വന്ന് നമ്മെ പാവനമാക്കി മാറ്റൂ എന്ന്. പക്ഷേ ഈശ്വരനെ
മറന്നുപോകുമ്പോൾ പിന്നെ അസത്യം പറയുന്നു. അതിനാൽ വളരെ യുക്തിയോടുകൂടി
മനസ്സിലാക്കികൊടുക്കണം, പാമ്പ് ചാവുകയും വേണം എന്നാൽ വടി ഒടിയാനും പാടില്ല. ബാബ
പറയുന്നു- എലിയിൽ നിന്നും ഗുണമെടുക്കൂ. എലി കടിച്ചാൽ രക്തം വരുന്നു എന്നാൽ
കടിച്ചത് അല്പം പോലും അറിയുന്നില്ല. വളരെ യുക്തിയോടുകൂടിയാണ് കടിക്കുന്നത്.
അതിനാൽ കുട്ടികളുടെ ബുദ്ധിയിൽ എല്ലാ പോയിന്റുകളും ഉണ്ടാകണം.
യോഗത്തിലിരിക്കുന്നവർക്ക് സമയത്തിന് സഹായം ലഭിക്കുന്നു. കേൾക്കുന്നയാൾ
കേൾപ്പിക്കുന്ന യാളെക്കാളും കൂടുതൽ ബാബയുടെ സ്നേഹിയാകാനും സാധ്യതയുണ്ട്.
അങ്ങനെയും സംഭവിക്കാം. അപ്പോൾ ബാബ സ്വയം ഇരുന്ന് മനസ്സിലാക്കി കൊടുക്കുന്നു.
അതിനാൽ ഈ രീതിയിൽ മനസ്സിലാക്കികൊടുക്കൂ, അതിലൂടെ അവർ പവിത്രമായി മാറുന്നത് വളരെ
നല്ലതാണെന്ന് പറയണം. ഈ ഒരു ജന്മം പവിത്രമാകുന്നതിലൂടെ നമ്മൾ 21 ജന്മത്തേക്ക്
പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും. ഭഗവാന്റെ വാക്കുകളാണ്-ഈ അന്തിമ ജന്മം
പവിത്രമായി മാറൂ എന്നാൽ ഞാൻ ഗ്യാരന്റി നൽകുകയാണ് ഡ്രാമയുടെ പദ്ധതിയനുസരിച്ച്
നിങ്ങൾക്ക് 21 ജന്മത്തേക്കുവേണ്ടി സമ്പത്ത് പ്രാപ്തമാക്കാൻ സാധിക്കും. നമ്മൾ
കല്പ-കല്പം സമ്പത്ത് പ്രാപ്തമാക്കിക്കൊണ്ടേയിരിക്കുന്നു. സേവനത്തിനോട്
താൽപര്യമുള്ളവർ, നമുക്കും ചെന്ന് മനസ്സിലാക്കികൊടുക്കണമെന്ന് പറയും.
സേവനത്തിനായി ഓടുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ധാരാളം ജ്ഞാനമഴ
പെയ്യിക്കുന്നു. പവിത്രമായ ആത്മാക്കൾക്ക് ധാരണയുമുണ്ടാകുന്നു. തന്റെ പേര്
പ്രശസ്തമാക്കി കാണിക്കുന്നു. പ്രദർശിനിയിലും മേളയിലും അറിയാൻ സാധിക്കും-ആര്
എത്രത്തോളം സേവനം ചെയ്യുന്നു എന്ന്. ആര് എങ്ങനെയെല്ലാം മനസ്സിലാക്കി
കൊടുക്കുന്നു എന്ന് പരിശോധിക്കേണ്ട കടമ ടീച്ചർമാർക്കുളളതാണ്. കൂടുതലായും
ലക്ഷ്മീ-നാരാ യണന്റെയും ഏണിപ്പടിയുടെയും ചിത്രത്തിൽ മനസ്സിലാക്കികൊടുക്കുക
എന്നത് വളരെ നല്ലതാണ്. യോഗബലത്തിലൂടെയാണ് ഈ ലക്ഷ്മീ-നാരായണനായി മാറുന്നത്.
ലക്ഷ്മീ-നാരായണൻ തന്നെയാണ് ആദി ദേവനും ആദി ദേവിയും. ചതുർഭുജധാരിയിൽ ലക്ഷ്മിയും
നാരായണനും രണ്ടുപേരും വരും. രണ്ടു കൈകൾ ലക്ഷ്മിയുടെയും മറ്റുരണ്ട് കൈകൾ
നാരായണന്റെതുമാണ്. ഇത് ഭാരതവാസികൾക്ക് അറിയില്ല. മഹാലക്ഷ്മിയ്ക്ക് നാല്
കൈകളുണ്ട്. ഇതിനർത്ഥം തന്നെ അവർ യുഗിളാണ് എന്നാണ്. വിഷ്ണു എന്നത്
ചതുർഭുജധാരിയാണ്.
ദിവസവും പ്രദർശിനിയിൽ മനസ്സിലാക്കികൊടുക്കാറുണ്ട്. ശാസ്ത്രത്തിൽ രഥത്തെയും
കാണിച്ചിട്ടുണ്ട്. രഥത്തിലിരുന്നത് അർജ്ജുനനും, കൃഷ്ണൻ രഥത്തെ തെളിച്ചു
എന്നെല്ലാം പറയുന്നത് കഥകളാണ്. ഇപ്പോൾ ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്.
ജ്ഞാനാമൃതത്തിന്റെ കലശം ലക്ഷ്മിയുടെ ശിരസ്സിൽ വെച്ചതായാണല്ലോ കാണിക്കുന്നത്.
വാസ്തവത്തിൽ കലശം ജഗദംബയുടെ ശിരസ്സിലാണ് വെച്ചിരിക്കുന്നത്. അവരാണ് പിന്നീട്
ലക്ഷ്മിയായി മാറുന്നത്. ഇതും മനസ്സിലാക്കികൊടുക്കണം. സത്യയുഗത്തിൽ ഒരു ധർമ്മം
ഒരു മതമുള്ള മനുഷ്യരാണ്. ദേവതകളുടേത് ഒരു മതമാണ്. ദേവതകളെ തന്നെയാണ് ശ്രീയെന്നു
പറയുന്നത്. മറ്റാരെയും പറയുകയില്ല. അപ്പോൾ ഈ ബാബയ്ക്ക് ചിന്ത വന്നിരുന്നു,
മനസ്സിലാക്കികൊടുക്കുമ്പോൾ ചുരുങ്ങിയ വാക്കുകൾ പ്രയോഗിക്കണം. ഈ അന്തിമ ജന്മത്തിൽ
5 വികാരങ്ങളിൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ രാമരാജ്യത്തിന്റെ അധികാരികളായി മാറും.
ഇത് ലാഭകരമായ കച്ചവടമാണ്. ബാബ വന്ന് അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യുന്നു.
ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാബ തന്നെയാണ് ജ്ഞാന രത്നം നൽകുന്നത്. ഇന്ദ്രസഭയിൽ
ചിലർ മരതക പരി, പുഷ്യരാഗ പരി(മാലാഖ)... എന്നെല്ലാം പേരുണ്ട്. എല്ലാവരും സഹയോഗികൾ
തന്നെയാണ്. വജ്രങ്ങൾ പല വിധത്തിലുള്ളതായിരിക്കുമല്ലോ! അതുകൊണ്ടാണ് 9 രത്നങ്ങൾ
കാണിച്ചിട്ടുള്ളത്. നല്ല രീതീയിൽ പഠിച്ചവർക്ക് പദവിയും ലഭിക്കുമെന്നത്
തീർച്ചയാണ്. നമ്പർവൈസാണല്ലോ! ഇതു തന്നെയാണ് പുരുഷാർത്ഥം ചെയ്യാനുള്ള സമയം. നമ്മൾ
ബാബയുടെ മാലയിലെ മുത്തായി മാറുന്നു എന്ന് കുട്ടികൾക്കറിയാം. എത്രത്തോളം ശിവബാബയെ
ഓർമ്മിക്കുന്നുവോ അത്രത്തോളം നമ്മൾ ഓർമ്മയാകുന്ന ഓട്ടമത്സരത്തിൽ
മുന്നിലെത്തുകയാണ്. പാപവും പെട്ടെന്ന് വിനാശമാകും.
ഇത് വളരെ നീണ്ട പഠിപ്പൊന്നുമല്ല കേവലം പവിത്രമായി മാറണം. ദൈവീക ഗുണങ്ങളും ധാരണ
ചെയ്യണം. വായിലൂടെ ഒരിക്കലും കല്ലുകൾ വരരുത്. വായിലൂടെ കല്ലുകൾ എറിയുന്നവർ
കല്ലുബുദ്ധികളായി മാറുന്നു. ജ്ഞാനരത്നങ്ങൾ വരുന്നവർ മാത്രമെ ഉയർന്ന പദവി
പ്രാപ്തമാക്കുകയുള്ളൂ. ഇത് വളരെ സഹജമാണ്. ജിജ്ഞാസുക്കൾക്കും
മനസ്സിലാക്കികൊടുക്കണം, പതിതപാവനനും സർവ്വരുടെയും മുക്തി - ജീവൻമുക്തി
ദാതാവുമായ പരമപിതാപരമാത്മാവായ ശിവൻ പറയുന്നു-അല്ലയോ ഭാരതവാസികളായ ആത്മീയ
കുട്ടികളെ, ഈ രാവണ രാജ്യമാകുന്ന മൃത്യുലോകത്തിന്റെ, കലിയുഗത്തിലെ ഈ അന്തിമ
ജന്മത്തിലും പവിത്രമായി ജീവിക്കുന്നതിലൂടെയും പരമപിതാവായ പരമാത്മാവുമായി
ബുദ്ധിയോഗബലത്തിന്റെ യാത്രയിലൂടെയും തമോപ്രധാന ആത്മാക്കൾ സതോപ്രധാനമായി
സതോപ്രധാന സത്യയുഗീ വിശ്വത്തിൽ പവിത്രത, സുഖം, ശാന്തി, സമ്പത്തുകളാൽ സമ്പന്ന
മര്യാദാ പുരുഷോത്തമരും ദൈവീക പദവിയും വീണ്ടും പ്രാപ്തമാക്കാൻ സാധിക്കും. 5000
വർഷം മുമ്പത്തേതുപോലെ. എന്നാൽ ഭാവിയിലുണ്ടാകാൻ പോകുന്ന മഹാവിനാശത്തിന്റെ മുമ്പ്
തന്നെ ബാബ നമുക്ക് സമ്പത്ത് നൽകുന്നു, പഠിപ്പ് പഠിപ്പിക്കുന്നു. എത്രത്തോളം
പഠിക്കുന്നുവോ അത്രത്തോളം പദവിയും പ്രാപ്തമാക്കും. കൂടെ കൊണ്ടുപോവുക തന്നെ
ചെയ്യുമല്ലോ പിന്നെ നമുക്ക് ഈ പഴയ ശരീരത്തിന്റെയും ഈ പഴയ ലോകത്തിന്റെയും
ചിന്തയുണ്ടാകേണ്ട ആവശ്യമെന്താണ്. നിങ്ങൾക്ക് പഴയ ലോകത്തെ ഉപേക്ഷിക്കാനുള്ള
സമയമാണിത്. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങൾ ബുദ്ധിയിൽ മനനം ചെയ്തുകൊണ്ടേയിരി
ക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഇനി മുന്നോട്ട് പോകുന്തോറും പുരുഷാർത്ഥം ചെയ്ത്
ചെയ്ത് സമയം സമീപത്തെത്തുമ്പോൾ പിന്നീട് അലസതയും ഉണ്ടാവില്ല. ഈ ലോകവും കുറച്ചു
സമയത്തേക്കു മാത്രമാണ് ഉള്ളത് എന്ന് കാണുമ്പോൾ ബുദ്ധിയോഗം ബാബയിലേക്ക് വെക്കും.
സേവനം ചെയ്യുന്നതിലൂടെ സഹായവും ലഭിക്കും. ആർക്ക് എത്രത്തോളം സുഖത്തിന്റെ വഴി
പറഞ്ഞുകൊടുക്കുന്നുവോ അത്രത്തോളം സന്തോഷവും ലഭിക്കും, പുരുഷാർത്ഥവും നടക്കും.
ഭാഗ്യം കാണപ്പെടാൻ സാധിക്കും. നിങ്ങൾക്കറിയാം കോടിപതികളും
കോടാനുകോടിപതികളുമെല്ലാം ഇല്ലാതാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഉയർന്ന
പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി വായിലൂടെ സദാ ജ്ഞാന-രത്നങ്ങൾ വീഴണം.
കല്ലുകളായിരിക്കരുത്. മനസാ-വാചാ-കർമ്മണാ മര്യാദാ പുരുഷോത്തമരാക്കി മാറ്റുന്ന
കർമ്മങ്ങൾ ചെയ്യണം.
2. ഈ അന്തിമ ജന്മത്തിൽ
പവിത്രമാകുന്നതിനുള്ള പ്രതിജ്ഞ ചെയ്യണം. എല്ലാവർക്കും പവിത്രമായി മാറാനുള്ള
യുക്തി പറഞ്ഞുകൊടുക്കണം.
വരദാനം :-
എവർറെഡിയായി
ഓരോ പരിതസ്ഥിതിയാകുന്ന പരീക്ഷയിലും ഫുൾപാസാകുന്ന എവർഹാപ്പിയായി ഭവിക്കട്ടെ.
ആരാണോ എവർറെഡി അവരുടെ
പ്രാക്ടിക്കൽ സ്വരൂപം എവർഹാപ്പിയുടേത് ആയിരിക്കും. ഏതൊരു പരിതസ്ഥിതിയാകുന്ന
പരീക്ഷ അഥവാ പ്രകൃതിദുരന്തത്തിലൂടെ വന്ന പരീക്ഷ അഥവാ ഏതെങ്കിലും ശാരീരിക
കർമഭോഗത്തിന്റെ രൂപത്തിൽ വന്ന പരീക്ഷ -ഈ എല്ലാ പ്രകാരത്തിലുമുള്ള പരീക്ഷകളിലും
ഫുൾപാസ് ആകുന്നവരെ തന്നെയാണ് എവർറെഡി എന്നു പറയുന്നത്. സമയം ആർക്കു വേണ്ടിയും
കാത്തിരിക്കാത്തതു പോലെ , ഇങ്ങനെ ഒരിക്കലും ഒരു തടസവും നിൽക്കുകയില്ല. മായയുടെ
സൂക്ഷ്മവും സ്ഥൂലവുമായ വിഘ്നം ഒരു സെക്കന്റിൽ സമാപ്തമാകട്ടെ, അപ്പോൾ
എവർഹാപ്പിയായിരിക്കാം.
സ്ലോഗന് :-
സമയത്ത്
സർവ ശക്തികളെയും കാര്യത്തിലുപയോഗിക്കുക അർഥം മാസ്റ്റർ സർവശക്തിവാൻ ആകുക.
അവ്യക്തസൂചനകൾ- ഏകതയുടെയും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ
ഏകതയ്ക്ക് രണ്ട്
ആധാരമുണ്ട്- ഒന്ന് വിശ്വാസം, രണ്ട് -സ്നേഹം. ഒരിക്കലും പരസ്പരം വിശ്വാസം
കുറയരുത്. ഒരാൾ പറഞ്ഞു, അടുത്തയാൾ അനുസരിച്ചു.. ഇതാണ് ഏകതയുടെ ചരടിൽ
കോർക്കപ്പെടാനുള്ള വിധി. ഹൃദയത്തിന്റെ പരസ്പരസ്നേഹം സമീപത്തേക്ക് കൊണ്ടുവരുന്നു.
ബാബയോട് എല്ലാവരോടും സ്നേഹമുള്ള പോലെ പരിവാരത്തോടും ഹൃദയത്തിന്റെ സത്യമായ
സ്നേഹമുണ്ടാകണം. ഇതിനായി സ്വമാനത്തിൽ കഴിഞ്ഞ് ഏവർക്കും ബഹുമാനം കൊടുക്കൂ.