11.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ സുഖവും ശാന്തിയും നിറഞ്ഞ ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുവാന്, ശാന്തീധാമത്തിലും സുഖധാമത്തിലും തന്നെയാണ് ശാന്തിയുള്ളത്.

ചോദ്യം :-
ഈ യുദ്ധ മൈതാനത്തില് മായ ഏറ്റവും ആദ്യം ഏത് കാര്യത്തിലാണ് യുദ്ധം ചെയ്യുന്നത്?

ഉത്തരം :-
നിശ്ചയത്തിന്റെ കാര്യത്തില്. മുന്നോട്ട് പോകുമ്പോള് നിശ്ചയം കുറയുന്നത് കാരണം മായയോട് തോറ്റ് പോകുന്നു. സര്വ്വരുടേയും ദുഃഖം ഇല്ലാതാക്കി സുഖം നല്കുന്നവനായ ബാബ നമുക്ക് ശ്രീമതം തന്നുകൊണ്ടിരിക്കുന്നു, ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന ഉറച്ച വിശ്വാസമുണ്ടെങ്കില് ഒരിയ്ക്കലും മായയോട് തോല്ക്കില്ല.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തില് നിന്നും സുഖവും ശാന്തിയും നിറഞ്ഞ ലോകത്തിലേയ്ക്ക് കൊണ്ട് പോകൂ.......

ഓംശാന്തി.  
എവിടേയ്ക്ക് കൊണ്ട് പോകണം, എങ്ങനെ കൊണ്ട് പോകണം, ഇത് ആരോടാണ് പറയുന്നത് ..... ഇത് ലോകത്തിലുള്ള ആരും അറിയുന്നില്ല. നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച് ബ്രാഹ്മണകുലഭൂഷണരായ നിങ്ങള് അറിയുന്നുണ്ട്. ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുന്ന പരമാത്മാവ് തന്റെയും രചനയുടെയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിച്ച് തന്നുകൊണ്ടിരിക്കുകയും സര്വ്വരുടെയും ദുഃഖത്തെ ശമിപ്പിച്ച് സുഖികളാക്കി മാറ്റികൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള് കുട്ടികള് അറിയുന്നുണ്ട്. ഇത് പുതിയ കാര്യമൊന്നും അല്ല. ബാബ കല്പ കല്പം വന്ന് സര്വ്വര്ക്കും ശ്രീമതം തന്നുകൊണ്ടിരിക്കുകയാണ്. അതേ അച്ഛനും കുട്ടികളും തന്നെയാണ് എന്ന് കുട്ടികള്കറിയാം. നിങ്ങള് കുട്ടികള്ക്ക് ഈ നിശ്ചയം ഉണ്ടായിരിക്കണം. ബാബ പറയുന്നു, ഞാന് വന്നിരിക്കുന്നത് കുട്ടികളെ സുഖധാമത്തിലേയ്ക്കും ശാന്തീധാമത്തിലേയ്ക്കും കൊണ്ട് പോകുവാന് വേണ്ടിയാണ്. എന്നാല് മായ ഈ നിശ്ചയം ഉറപ്പിക്കുവാന് അനുവദിക്കുന്നില്ല. സുഖധാമത്തിലേയ്ക്ക് പോകെ പോകെ തോറ്റ് പോകുന്നു. ഇത് യുദ്ധ മൈതാനമാണ്. മറ്റെല്ലായുദ്ധങ്ങളും ബാഹുബലം കൊണ്ടുള്ളതാണ് എന്നാല് ഇത് യോഗബലം കൊണ്ടുള്ള യുദ്ധമാണ്. യോഗബലം വളരെ പ്രശസ്തമാണ് അതുകൊണ്ടാണ് സര്വ്വരും യോഗം - യോഗം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത്. നിങ്ങള് ഒരേയൊരു പ്രാവശ്യമാണ് ഈ യോഗം പഠിക്കുന്നത്. മറ്റുള്ളവരെല്ലാം തന്നെ പല പ്രകാരത്തിലുള്ള ഹഠയോഗങ്ങളാണ് പഠിപ്പിക്കുന്നത്. എങ്ങനെയാണ് ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നത് എന്ന് അവര്ക്കറിയില്ല. അവര്ക്ക് പ്രാചീനമായ ഈ യോഗം പഠിപ്പിക്കുവാന് സാധിക്കില്ല. നല്ല രീതിയില് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇത് അതേ ബാബ തന്നെയാണ് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, ആ ബാബയെ തന്നെയാണ്, അല്ലയോ പതീത പാവനാ വരൂ, ശാന്തിയുടെ ലോകത്തിലേയ്ക്ക് കൊണ്ട് പോക്കൂ എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നത്. ശാന്തിയുള്ളത് ശാന്തീധാമത്തിലും സുഖധാമത്തിലുമാണ്. ദുഃഖധാമത്തില് എങ്ങനെ ശാന്തിയുണ്ടാകും? ശാന്തിയില്ലാത്തത് കൊണ്ടാണ് ഡ്രാമയനുസരിച്ച് ബാബ വരുന്നത്, ഇത് ദുഃഖധാമമാണ്. ഇവിടെ ദുഃഖം തന്നെ ദുഃഖമാണ്. ദുഃഖത്തിന്റെ പര്വ്വതങ്ങളാണുള്ളത്. എത്ര ധനവാനാണെങ്കിലും തീര്ച്ചയായും എന്തെങ്കിലും ദുഃഖമുണ്ടായിരിക്കും. വളരെ പ്രിയപ്പെട്ട ബാബയോടൊപ്പമാണ് നമ്മളിരിക്കുന്നത് എന്ന് നിങ്ങള് കുട്ടികള് അറിയുന്നുണ്ട്. ഡ്രാമയുടെ രഹസ്യത്തെയും ഇപ്പോള് നിങ്ങള്ക്കറിയാം. ബാബ ഇപ്പോള് വന്നിരിക്കുകയാണ്, നമ്മളെ കൂടെ കൊണ്ട് പോകും. ബാബ നമ്മള് ആത്മാക്കളോടാണ് സംസാരിക്കുന്നത് കാരണം ബാബ നമ്മള് ആത്മാക്കളുടെ അച്ഛനാണ്. അതുകൊണ്ടാണ് ഇങ്ങനെ പാടപ്പെടുന്നത്, ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പിരിഞ്ഞിരുന്നു എന്ന്. ശാന്തിധാമത്തില് സര്വ്വ ആത്മാക്കളും ഒരുമിച്ചാണ് വസിക്കുന്നത്. ബാബ ഇപ്പോള് വന്നിരിക്കുകയാണ്, അവിടെ ബാക്കിയുള്ള കുറച്ച് ആത്മാക്കളും അവിടെ നിന്നും ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ബാബ നിങ്ങള്ക്ക് എത്രമാത്രം കാര്യങ്ങളാണ് പറഞ്ഞ് തരുന്നത്. നിങ്ങള് വളരെ കുറച്ച് പേര് മാത്രമാണുള്ളത്, പതുക്കെ പതുക്കെ വൃദ്ധിയുണ്ടാകും. നിങ്ങള്ക്ക് ബാബയോട് വളരെ ഗുപ്തമായ സ്നേഹമുണ്ട്. നിങ്ങള് എവിടെയാണിരിക്കുന്നതെങ്കിലും, ബാബ മധുബനിലുണ്ട് എന്നത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ പറയുന്നു എന്നെ അവിടെ (മൂലവതനത്തില്) ഓര്മ്മിക്കൂ. നിങ്ങളുടെ നിവാസസ്ഥാനവും അത് തന്നെയാണ് അപ്പോള് തീര്ച്ചയായും ബാബയേയും ഓര്മ്മവരും.ബാബ ഇപ്പോള് നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ പറയുന്നു - ഞാന് നിങ്ങനെ കൊണ്ട് പോകുവാന് വേണ്ടി വന്നിരിക്കുകയാണ്. രാവണന് നിങ്ങളെ പതീതവും തമോപ്രധാനവുമാക്കി, ഇപ്പോള് സതോപ്രധാനവും പാവനവുമാകണം. പതീതരായിട്ടുള്ളവര്ക്ക് എങ്ങനെ പോകുവാന് സാധിക്കും. തീര്ച്ചയായും പവിത്രമാകണം. ഇപ്പോള് സതോപ്രധാനമായിട്ടുള്ള ഒരാള് പോലും ഇല്ല. ഇത് തമോപ്രധാനമായ ലോകമാണ്. ഇത് മനുഷ്യരുടെ കാര്യം തന്നെയാണ്. മനുഷ്യര്ക്ക് തന്നെയാണ് സതോപ്രധാനത്തിന്റെയും സതോ രജോ തമോയുടെയും രഹസ്യം പറഞ്ഞ് തരുന്നത്. ബാബ കുട്ടികള്ക്കാണ് പറഞ്ഞ് കൊടുക്കുന്നത്. ഇത് വളരെ സഹജമാണ്. നിങ്ങള് ആത്മാക്കള് നിങ്ങളുടെ വീട്ടിലായിരുന്നു. അവിടെ പവിത്ര ആത്മാക്കളാണുള്ളത്. അപവിത്രമായവര്ക്കിരിക്കുവാന് സാധിക്കില്ല. അതിന്റെ പേര് തന്നെ മുക്തീധാമം എന്നാണ്. ബാബ നിങ്ങളെ പാവനമാക്കി അങ്ങോട്ട് കൊണ്ട് പോകുന്നു. അതിനുശേഷം പാര്ട്ടഭിനയിക്കുവാന് വേണ്ടി സുഖധാമത്തിലേയ്ക്ക് വരുന്നു. നിങ്ങള് സതോ രജോ തമോ അവസ്ഥകളിലൂടെ കടന്ന് പോകുന്നു.

ബാബാ എവിടെയാണോ ശാന്തിയുള്ളത് അവിടേയ്ക്ക് ഞങ്ങളെ കൊണ്ട് പോകൂ എന്ന് പറയുന്നുമുണ്ട്. എവിടെ നിന്നാണ് ശാന്തി ലഭിക്കുന്നത് എന്ന് സന്യാസിമാര്ക്കും അറിയില്ല. സുഖവും ശാന്തിയും നമുക്ക് എവിടെ നിന്നാണ് ലഭിക്കുക എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ നമുക്ക് 21 ജന്മങ്ങളിലേയ്ക്ക് സുഖം നല്കുവാനും പിന്നെ അവസാനം വരുന്നവര്ക്ക് മുക്തി നല്കുവാനും വേണ്ടി ഇപ്പോള് വന്നിരിക്കുകയാണ്. അവസാനം വരുന്നവര്ക്ക് പാര്ട്ടും വളരെ കുറച്ച് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങളുടെ പാര്ട്ടാണ് ഏറ്റവും ഉയര്ന്നത്. നമ്മള് 84 ജന്മങ്ങളുടെ പാര്ട്ട് ഇപ്പോള് പൂര്ത്തിയാക്കിയിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. ചക്രം ഇപ്പോള് പൂര്ത്തിയായി. പഴയ വൃക്ഷം മുഴുവനും ഇപ്പോള് പൂര്ത്തിയാകണം. ഇപ്പോള് നിങ്ങളുടെ ഈ ഗുപ്തമായ ഈശ്വരീയ ഗവണ്മെന്റിന്റെ അഥവാ ദൈവീക വൃക്ഷത്തിന്റെ തൈ ചെടികള് നടുകയാണ്. അവര് കാട്ട് മരങ്ങളുടെ തൈകളാണ് നടുന്നത്. ബാബ മുള്ളുകളെ മാറ്റി ദൈവീക പുഷ്പങ്ങളാക്കികൊണ്ടിരിക്കുകയാണ്. അതും ഗവണ്മെന്റാണ് ഇതും ഗുപ്തമായ ഗവണ്മെന്റാണ്. അവര് ചെയ്യുന്നതും ഇവിടെ നടക്കുന്നതും തമ്മിലുള്ള വ്യത്യാസം എത്രമാത്രമുണ്ട് എന്ന് നോക്കൂ. അവര് ഒന്നും മനസ്സിലാക്കുന്നില്ല. മരങ്ങളുടെ തൈകള് നട്ടുകൊണ്ടിരിക്കുന്നു, പല പ്രകാരത്തിലുള്ള തൈകളുണ്ട്. ചിലര് ഒന്ന് നടുന്നു മറ്റുചിലര് വേറൊന്ന്. നിങ്ങള് കുട്ടികളെ ബാബ വീണ്ടും ദേവതയാക്കികൊണ്ടിരിക്കുകയാണ്. നിങ്ങള് സതോപ്രധാന ദേവതയായിരുന്നു, ഇപ്പോള് 84ന്റെ ചക്രം കറങ്ങി തമോപ്രധാനമായി മാറിയിരിക്കുന്നു. എപ്പോഴും സതോപ്രധാനമായി തന്നെയിരിക്കുന്ന ആരും തന്നെയില്ല. ഓരോ വസ്തുവിനും പുതിയതില് നിന്നും പഴയതാകണം. നിങ്ങള് 24 കാരറ്റ് സ്വര്ണ്ണമായിരുന്നു, ഇപ്പോള് 9 കാരറ്റ് സ്വര്ണ്ണമുള്ള ആഭരണങ്ങളാണ്, വീണ്ടും 24 കാരറ്റ് ആകണം. ആത്മാക്കളല്ലേ അങ്ങനെയാകുന്നത്. സ്വര്ണ്ണം എങ്ങനെയുള്ളതാണോ അതുപോലെയായിരിക്കും ആഭരണങ്ങളും. ഇപ്പോള് കറുത്ത് പോയിരിക്കുകയാണ്. ആദരവ് നഷ്ടപ്പെടാതിരിക്കുവാന് വേണ്ടിയാണ് കറുത്തത് എന്നതിന് പകരം ശ്യാമന് എന്ന് പറയുന്നത്. ആത്മാവ് സതോപ്രധാനവും പവിത്രവുമായിരുന്നു ഇപ്പോള് എത്രമാത്രം അഴുക്ക് പിടിച്ചിരിക്കുകയാണ്. വീണ്ടും പവിത്രമാകുവാന് വേണ്ടിയുള്ള യുക്തി ബാബ പറഞ്ഞ് തരികയാണ്. ഇത് യോഗാഗ്നിയാണ് ഇതിലൂടെയാണ് നിങ്ങളുടെ അഴുക്ക് ഇല്ലാതാകുന്നത്. ബാബയെ ഓര്മ്മിക്കണം. എന്നെ ഈ രീതിയില് ഓര്മ്മിക്കൂ എന്ന് ബാബ പറഞ്ഞ് തരുന്നു. ഞാനാണ് പതീത പാവനന്. നിങ്ങളെ അനേക പ്രാവശ്യം ഞാന് പതീതത്തില് നിന്നും പാവനമാക്കി മാറ്റിയിട്ടുണ്ട്. ഇതും നിങ്ങള്ക്ക് അറിയില്ലായിരുന്നു. ഇന്ന് നമ്മള് പതീതമാണ്, നാളെ വീണ്ടും പാവനമാകും എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. അവര് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിനാണ് എന്ന് പറഞ്ഞ് മനുഷ്യരെ ഘോരഅന്ധകാരത്തിലേയ്ക്ക് തള്ളിയിട്ടു. ബാബ വന്ന് എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയില് പറഞ്ഞ് തരുന്നു. നമ്മളെ ആരാണ് പഠിപ്പിക്കുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം, ജ്ഞാന സാഗരനും പതീത പാവനനുമായ ബാബ സര്വ്വരുടെയും സത്ഗതി ദാതാവാണ്. ഭക്തീമാര്ഗ്ഗത്തില് മനുഷ്യര് എത്രമാത്രം മഹിമകള് പാടുന്നുണ്ട് എന്നാല് അതിന്റെ അര്ത്ഥം അറിയുന്നില്ല. പ്രാര്ത്ഥിക്കുമ്പോള് എല്ലാവരെയും ഒരുമിച്ച് സ്തുതിക്കുന്നു. എല്ലാം കൂട്ടികലര്ത്തിയിരിക്കുകയാണ്, ആര് എന്ത് പഠിപ്പിച്ചുവോ അത് പറഞ്ഞുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു നിങ്ങള് എന്തൊക്കെ പഠിച്ചിട്ടുണ്ടോ അതെല്ലാം മറക്കൂ. എന്റേതായി മാറൂ. കുടുംബത്തിലിരുന്ന് കൊണ്ടും വളരെ യുക്തിയോടു കൂടി മുന്നോട്ട് പോകണം. ഒരു ബാബയെ മാത്രമാണ് ഓര്മ്മിക്കേണ്ടത്. അവരുടേത് ഹഠയോഗമാണ്. നിങ്ങള് രാജയോഗികളാണ്. വീട്ടില് ഉള്ളവര്ക്കും ജ്ഞാനം കൊടുക്കണം. നിങ്ങളുടെ പെരുമാറ്റം കണ്ട് ഫോളോ ചെയ്യണം. ഒരിക്കലും പരസ്പരം വഴക്ക് കൂടരുത് . ഒരുപക്ഷേ വഴക്ക് കൂടുന്നുവെങ്കില് എന്ത് മനസ്സിലാക്കും, ഇവരില് വളരെയധികം ക്രോധം ഉണ്ട്. നിങ്ങളില് യാതൊരു വികാരവും ഉണ്ടാകരുത്. മനുഷ്യരുടെ ബുദ്ധിയെ നശിപ്പിക്കുന്നതാണ് സിനിമ, അത് ഒരു നരകം പോലെയാണ്. അവിടെ പോകുന്നതിലൂടെ ബുദ്ധി നശിച്ചുപോകുന്നു. ലോകത്തില് എത്രമാത്രം അഴുക്കാണുള്ളത്. ഒരു ഭാഗത്ത് ഗവണ്മെന്റ് നിയമം കൊണ്ടുവരുന്നു അതായത് 18 വയസ്സ് പൂര്ത്തിയാകാതെ വിവാഹം കഴിക്കരുത്, എന്നിട്ടും എത്രമാത്രം വിവാഹം നടക്കുന്നു. മടിയില് കുട്ടികളെ ഇരുത്തി വിവാഹം കഴിപ്പിക്കുന്നു. ഇപ്പോള് നമ്മള് അറിയുന്നു ബാബ നമ്മളെ ഈ ഛീ- ഛീ ലോകത്ത് നിന്ന് കൊണ്ടുപോകുന്നു. നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ബാബ പറയുന്നു - നഷ്ടോമോഹയാകൂ, കേവലം ബാബയെ ഓര്മ്മിക്കൂ. കുടുംബത്തില് ഇരുന്നുകൊണ്ടും ബാബയെ ഓര്മ്മിക്കൂ. കുറച്ച് പരിശ്രമിക്കൂ അപ്പോള് വിശ്വത്തിന്റെ അധികാരിയാകും. ബാബ പറയുന്നു ബാബയെ മാത്രം ഓര്മ്മിക്കൂ, ആസുരീയ അവഗുണങ്ങള് ഉപേക്ഷിക്കൂ. ദിവസവും രാത്രി തന്റെ കണക്ക് കാണിക്കൂ, ഇതാണ് നിങ്ങളുടെ വ്യാപാരം. പക്ഷേ വളരെ കുറച്ചുപേര് മാത്രമാണ് ഈ ബിസിനസ്സ് ചെയ്യുന്നത്. ഒരു സെക്കന്റില് ദരിദ്രനില് നിന്നും കിരീടധാരിയാക്കുന്നു- ഇന്ദ്രജാലമാണല്ലോ. അങ്ങനെയുള്ള ഇന്ദ്രജാലകാരന്റെ കൈ പിടിക്കുക തന്നെ വേണം. ആ ബാബ നമ്മളെ യോഗബലത്തിലൂടെ പതീതത്തില് നിന്നും പാവനമാക്കുന്നു. മറ്റാര്ക്കും അങ്ങനെ ആക്കി മാറ്റുവാന് കഴിയില്ല. ഗംഗയിലൂടെ ആരും പാവനമാകുന്നില്ല. നിങ്ങള് കുട്ടികളില് ഇപ്പോള് എത്രമാത്രം ജ്ഞാനം ഉണ്ട്. ബാബ വീണ്ടും വന്നിരിക്കുന്നു - നിങ്ങള് കുട്ടികളില് അത്രയും സന്തോഷമുണ്ടായിരിക്കണം. ദേവിമാരുടെ എത്ര ചിത്രം ഉണ്ടാക്കുന്നു, പക്ഷേ അവര്ക്ക് ആയുധവും മറ്റും നല്കി ഭയാനകമാക്കിയിരിക്കുന്നു. ബ്രഹ്മാവിനു പോലും എത്ര കൈ കാണിക്കുന്നു. ഇപ്പോള് ബ്രഹ്മാവിന് ലക്ഷകണക്കിന് കൈകള് ഉണ്ടെന്ന് നിങ്ങള്ക്കറിയാം. ഇത്രയും ബ്രഹ്മാകമാര് - കുമാരിമാര് ഈ ബാബയിലുടെ ജനിച്ചതാണല്ലോ, അപ്പോള് പ്രജാപിതാ ബ്രഹ്മാവിന് അത്രയും കൈകളുമുണ്ട്.

നിങ്ങള് ജ്ഞാനി - യോഗികളാണ്. നിങ്ങളുടെ വായില് നിന്ന് സദാ ജ്ഞാന- രത്നങ്ങള് വരണം. ജ്ഞാന - രത്നമല്ലാതെ വേറൊരു കാര്യവുമില്ല. ഈ രത്നങ്ങളുടെ മൂല്യം തിട്ടപ്പെടുത്തുവാനെ കഴിയില്ല. ബാബ പറയുന്നു - മന്മനാ ഭവ. ബാബയെ ഓര്മ്മിക്കൂ അപ്പോള് ദേവതയാകും. ശരി.

രാത്രി ക്ലാസ്സ് ( 11 - 3 - 68 )

നിങ്ങളുടെ അടുത്ത് പ്രദര്ശിനിയുടെ ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടി വലിയ വലിയ വ്യക്തികള് വരുന്നു, അവര് ഇത്രമാത്രം മനസ്സിലാക്കുന്നു അതായത് ഭഗവാനെ ലഭിക്കുന്നതിനു വേണ്ടി ഇവര് നല്ല വഴി കണ്ടു പിടിച്ചു. ഏതുപോലെ ഭഗവാനെ പ്രാപ്തമാക്കുന്നതിനു വേണ്ടി സത്സംഗം ചെയ്യുന്നു, വേദങ്ങള് പഠിക്കുന്നു, അതുപോലെ ഇവര് ഈ വഴി കണ്ടുപിടിച്ചു. ഇവരെ ഭഗവാന് പഠിപ്പിക്കുന്നു- അത് അവര് മനസ്സിലാക്കുന്നില്ല. കേവലം നല്ല കര്മ്മം ചെയ്യുന്നു, പവിത്രതയുണ്ട്, ഭഗവാനുമായി യോജിപ്പിക്കുന്നു. ഈ ദേവിമാര് നല്ല വഴികണ്ടുപിടിച്ചു. അത്രമാത്രം. ആരാണോ ഉദ്ഘാടനം ചെയ്യുന്നത്, അവര് സ്വയത്തെ ഉയര്ന്നത് എന്ന് മനസ്സിലാക്കുന്നു. ചില വലിയ വലിയ വ്യക്തികള് ബാബയെ കുറിച്ച് മനസ്സിലാക്കുന്നു, ഇത് ഏതോ മഹാ പുരുഷനാണ്, പോയി ബാബയെ കാണാം. ബാബ പറയും ആദ്യം ഫോം പൂരിപ്പിച്ച് അയക്കൂ. ആദ്യം നിങ്ങള് കുട്ടികള് അവര്ക്ക് ബാബയുടെ പൂര്ണ്ണ പരിചയം കൊടുക്കൂ. പരിചയം ഇല്ലാതെ വന്നിട്ട് എന്തുചെയ്യും. എപ്പോള് പൂര്ണ്ണമായും നിശ്ചയം വരുന്നുവോ അപ്പോള് ശിവബാബയുമായി മിലനം നടത്തുവാന് കഴിയും. പരിചയമില്ലാതെ മിലനം ചെയ്തിട്ട് എന്തുചെയ്യും? ചില സമ്പന്നര് വരും, വിചാരിക്കും ഇവര്ക്ക് എന്തെങ്കിലും നല്കാം. പാവപ്പെട്ടവര് ഒരു രൂപ നല്കും. സമ്പന്നര് 100 രൂപ നല്കും. പക്ഷേ പാവപ്പെട്ടവന്റെ ഒരു രൂപയാണ് വിലയുള്ളത്. ആ സമ്പന്നര്ക്ക് ഒരിക്കലും ഓര്മ്മയുടെ യാത്രയില് യഥാര്ത്ഥമായി ഇരിക്കുവാനേ കഴിയില്ല, അവര് ആത്മാഭിമാനിയാകില്ല. പതീതത്തില് നിന്ന് പാവനം എങ്ങനെയാകാം ഇത് ആദ്യം എഴുതി നല്കണം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകണം, ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. ബാബ പറയുന്നു ബാബയെ മാത്രം ഓര്മ്മിക്കൂ എങ്കില് തുരുമ്പ് ഇല്ലാതാകും. പ്രദര്ശിനിയും മറ്റും കാണുവാന് വരുന്നു, പക്ഷേ പിന്നീട് 2-3 പ്രാവശ്യം വന്ന് മനസ്സിലാക്കുന്നുവെങ്കില് അവര്ക്ക് അമ്പ് തറച്ചു എന്ന് മനസ്സിലാക്കാം. ദേവതാധര്മ്മത്തിലേതാണ്, അവര് ഭക്തി നല്ല രീതിയില് ചെയ്തു. ചിലര്ക്ക് നല്ലതായി തോന്നുന്നു, പക്ഷേ ലക്ഷ്യം മനസ്സിലാക്കുന്നില്ല, പിന്നെ അവരെ കൊണ്ട് എന്ത് പ്രയോജനം. ഡ്രാമ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു-ഇത് നിങ്ങള് കുട്ടികള് അറിയുന്നു. ഏതൊന്നാണോ നടന്നുകൊണ്ടിരിക്കുന്നത്, ബുദ്ധിയിലൂടെ മനസ്സിലാക്കുന്നുണ്ട് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ബുദ്ധിയില് ചക്രം കറങ്ങികൊണ്ടിരിക്കുന്നു, ആവര്ത്തിച്ചുകൊ ണ്ടിരിക്കുന്നു. ആര് എന്തു ചെയ്തുവോ അത് തന്നെചെയ്യുന്നു. ബാബ ആരില് നിന്ന് എടുക്കുന്നു, ആരില് നിന്ന് എടുക്കുന്നില്ല ഇത് ബാബയുടെ കൈയ്യിലാണ്. ഇപ്പോള് സെന്റര് തുറക്കുന്നു, അപ്പോള് ഈ പൈസ പ്രയോജനത്തില് വരുന്നു. എപ്പോള് നിങ്ങളുടെ പ്രഭാവം ഉണ്ടാകുന്നുവോ പിന്നീട് ഈ പൈസ എന്തു ചെയ്യും? പതീതത്തില് നിന്ന് പാവനമാകുക -ഇതാണ് മുഖ്യ കാര്യം. ഇതില് മുഴുകുന്നതും ബുദ്ധിമുട്ട് തന്നെയാണ്. നമുക്ക് ബാബയുടെ ഓര്മ്മയില് ഇരിക്കണം. ആഹാരം കഴിക്കൂ, ബാബയെ ഓര്മ്മിക്കൂ. മനസ്സിലാക്കും ആദ്യം നമുക്ക് ബാബയില് നിന്ന് സമ്പത്ത് എടുക്കണം. നമ്മള് ആത്മാവാണ് - ഇത് ആദ്യം പക്കയാക്കണം. അങ്ങനെയുള്ള ആരെങ്കിലും വരുന്നുവെങ്കില് തീവ്രമായി പോകുവാന് കഴിയും. വാസ്തവത്തില് നിങ്ങള് കുട്ടികള് മുഴുവന് വിശ്വത്തേയും യോഗബലത്തിലൂടെ പവിത്രമാക്കുന്നവരാണ് അപ്പോള് നിങ്ങള്ക്ക് എത്ര ലഹരി ഉണ്ടായിരിക്കണം. മുഖ്യ കാര്യം പവിത്രതയിലാണ്. ഇവിടെ പഠിപ്പിക്കുന്നുമുണ്ട്, പവിത്രവുമാകണം, സ്വച്ഛമായിരിക്കണം. ഉള്ളില് വേറൊരു കാര്യവും ഓര്മ്മ വരരുത്. അശരീരി ഭവ - ഇത് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. ഇവിടെ നിങ്ങള് പാര്ട്ട് അഭിനയിക്കുവാന് വന്നിരിക്കുന്നു. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് അഭിനയിക്കണം. ഈ ജ്ഞാനം ബുദ്ധിയില് ഉണ്ടായിരിക്കണം. ഏണിപ്പടിയുടെ ചിത്രവും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കുവാന് കഴിയും. രാവണ രാജ്യം പതീതം, രാമ രാജ്യം പാവനം. വീണ്ടും പതീതത്തില് നിന്നും പാവനം എങ്ങനെയാകും, ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ചിന്തിച്ചുകൊണ്ടിരിക്കണം- ഇതിനെയാണ് വിചാര സാഗര മന്ഥനം എന്ന് പറയുന്നത്. 84 ജന്മത്തിന്റെ ചക്രം ഓര്മ്മയില് വരണം. ബാബ പറയുന്നു ബാബയെ ഓര്മ്മിക്കൂ. ഇതാണ് ആത്മീയ യാത്ര. ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. ആ സ്ഥൂലയാത്രയിലൂടെ വീണ്ടും വികര്മ്മം ഉണ്ടാകുന്നു. പറയൂ, ഇത് ഏലസ്സാണ്(രക്ഷാകവചം). ഇതിനെ മനസ്സിലാക്കൂ എങ്കില് എല്ലാ ദു:ഖവും ഇല്ലാതാകും. ഏലസ്സ് അണിയുന്നത് തന്നെ ദു:ഖം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്. ശരി

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നഷ്ടോമോഹയായി ബാബയെ ഓര്മ്മിക്കണം. കുടുംബത്തില് ഇരുന്നും വിശ്വത്തിന്റെ അധികാരിയാകുന്നതിന് പരിശ്രമിക്കണം. അവഗുണങ്ങളെ ഉപേക്ഷിക്കണം.

2) തന്റെ പെരുമാറ്റം അങ്ങനെയുള്ളതായിരിക്കണം, അത് കണ്ട് എല്ലാവരും ഫോളോ ചെയ്യണം. യാതൊരു വികാരവും ഉള്ളില് ഉണ്ടായിരിക്കരുത് - ഇത് പരിശോധിക്കണം.

വരദാനം :-
ഡബിള് സേവനത്തിലൂടെ അലൗകിക ശക്തിയുടെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്നവരായ വിശ്വസേവാധാരിയായി ഭവിക്കട്ടെ.

ഏതു പോലെ ബാബയുടെ സ്വരൂപം തന്നെ വിശ്വ സേവകന് അതുപോലെ താങ്കളും വിശ്വ സേവാധാരിയാണ്. ശരീരത്തിലൂടെ സ്ഥൂല സേവനം ചെയ്യുമ്പോഴും മനസ്സിലൂടെ വിശ്വപരിവര്ത്തനത്തിന്റെ സേവനം ചെയ്യുന്നതില് തല്പരരാകൂ. ഒരേസമയം ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുമിച്ച് സേവനം ചെയ്യണം. ആരാണോ മനസ്സാ സേവനവും കര്മ്മണാ സേവനവും ഒപ്പം ഒപ്പം ചെയ്യുന്നത് അവരെ കാണുന്നവര്ക്ക് ഈ അനുഭവം അല്ലെങ്കില് സാക്ഷാത്കാരം ലഭിക്കും ഏതോ അലൗകിക ശക്തി ഇവരിലുണ്ട്. അതിനാല് ഈ അഭ്യാസത്തെ നിരന്തരവും സ്വാഭാവികവുമാക്കി മാറ്റൂ.. മനസാ സേവനത്തിന് വേണ്ടി വിശേഷിച്ചും ഏകാഗ്രതയുടെ അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ..

സ്ലോഗന് :-
സര്വ്വരുടെയും ഗുണഗ്രാഹിയാകൂ, എന്നാല് ബ്രഹ്മാ ബാബയെ ഫോളോ ചെയ്യൂ.

അവ്യക്ത സൂചന : സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വായത്തമാക്കൂ..

ഇപ്പോള് സത്യതയുടെയും നിര്ഭയതയുടെയും ആധാരത്തില് സത്യയുടെ പ്രത്യക്ഷത ചെയ്യൂ.. വായിലൂടെ സത്യതയുടെ അഥോറിറ്റി സ്വതവേ ബാബയുടെ പ്രത്യക്ഷത ചെയ്യും. ഇപ്പോള് പരമാത്മാ ബോംബ് (സത്യ ജ്ഞാനം) ലൂടെ ഭൂമിയെ പരിവര്ത്തനം ചെയ്യൂ. ഇതിനുള്ള സഹജ സാധനയാണ് - സദാ വായിലൂടെ അഥവാ സങ്കല്പത്തില് നിരന്തരം ജപമാലപോലെ പരമാത്മതി സ്മൃതി. എല്ലാവരുടെയും ഉള്ളില് ഒരേയൊരു ശബ്ദം ഉണ്ടായിരിക്കണം 'മേരാ ബാബ'. സങ്കല്പത്തില് വാക്കില് കര്മ്മത്തില് ഈ അഖണ്ഡ ശബ്ദമായിരിക്കണം, ഇതു തന്നെയാണ് അജപാജപം. എപ്പോഴാണോ ഈ അജപാജപം നടക്കുന്നത് അപ്പോള് മറ്റെല്ലാ കാര്യങ്ങളും സ്വതവേ സമാപ്തമാകും.