11.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഓർമ്മയുടെ യാത്രയിൽ പന്തയം വെയ്ക്കൂ എങ്കിൽ പുണ്യാത്മാവായി മാറും, സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാകും.

ചോദ്യം :-
ബ്രാഹ്മണ ജീവിതത്തിൽ അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ഉണ്ടാകുന്നില്ലെങ്കിൽ എന്താണ് മനസ്സിലാക്കേണ്ടത്?

ഉത്തരം :-
തീർച്ചയായും സൂക്ഷ്മത്തിലെങ്കിലും എന്തെങ്കിലും പാപം ഉണ്ടാകുന്നുണ്ട്. ദേഹാഭിമാന ത്തിലിരിക്കുമ്പോഴാണ് പാപം സംഭവിക്കുന്നത്, ഈ കാരണത്താൽ ആ സുഖത്തിന്റെ അനുഭൂതി അവർക്ക് ചെയ്യാൻ സാധിക്കില്ല. സ്വയത്തെ ഗോപഗോപികയാണെന്ന് മനസ്സിലാക്കിയിട്ട് പോലും അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ഉണ്ടാകുന്നില്ല എങ്കിൽ, തീർച്ചയായും എന്തെങ്കിലും തെറ്റ് സംഭവിക്കുന്നുണ്ട് അതിനാൽ ബാബയോട് സത്യം പറഞ്ഞ് ശ്രീമതം എടുത്തു കൊണ്ടിരിക്കണം.

ഓംശാന്തി.  
നിരാകാര ഭഗവാനുവാചാ. ഭക്തിമാർഗ്ഗത്തിൽ ധാരാളം പേരുകളുണ്ടെങ്കിലും നിരാകാരനായ ഭഗവാനെന്ന് ശിവനെത്തന്നെയാണ് പറയുന്നത്, ധാരാളം പേരുകളുണ്ട് അതുകൊണ്ടാണ് വിസ്താരത്തിലുള്ളത്. ബാബ സ്വയം വന്ന് പറയുകയാണ് അല്ലയോ കുട്ടികളേ, നിങ്ങളുടെ അച്ഛനായ ശിവബാബയെ തന്നെയാണ് നിങ്ങൾ ഓർമ്മിച്ചിരുന്നതും - അല്ലയോ പതിത പാവനാ എന്ന്, തീർച്ചയായും നാമം ഒന്ന് തന്നെ ആയിരിക്കും. ധാരാളം പേരുകളൊന്നും ഉണ്ടാകില്ല. ശിവായ നമ: എന്ന് പറയുമ്പോൾ ഒരു ശിവൻ എന്ന നാമമല്ലേ ഉള്ളത്. രചയിതാവും ഒന്നാണല്ലോ. ധാരാളം പേരുകളുള്ളതു കൊണ്ട് മനുഷ്യർ ആശയക്കുഴപ്പത്തിലാണ്. താങ്കളുടെ നാമം പുഷ്പയാണെങ്കിൽ ഞാൻ താങ്കളെ ആ പേരിനു പകരം ഷീല എന്ന് വിളിച്ചാൽ നിങ്ങൾ മറുപടി തരുമോ? ഇല്ല. വേറെ ആരേയോ ആണ് വിളിക്കുന്നത് എന്നാണ് മനസ്സിലാക്കുക. ഇതും അതുപോലെയുള്ള കാര്യമായില്ലേ. ബാബയുടെ നാമം ഒന്നാണ്, എന്നാൽ ഭക്തി മാർഗ്ഗമായതു കൊണ്ട്, ധാരാളം ക്ഷേത്രങ്ങൾ ഉള്ളത് കാരണം പല തരത്തിലുള്ള പേരുകൾ വെച്ചിട്ടുണ്ട്. അല്ലെങ്കിൽ എല്ലാവർക്കും ഒരു പേരല്ലേ ഉണ്ടാവുക. ഗംഗാ നദിയെ യമുനാ നദി എന്ന് പറയാൻ കഴിയില്ലല്ലോ. ഏതൊരു വസ്തുവിന്റെയും ഒരു പേരാണ് പ്രസിദ്ധമാകാറുള്ളത്. ഈ ശിവൻ എന്ന നാമവും പ്രസിദ്ധമാണല്ലോ. ശിവായ നമ: എന്നല്ലേ പറയാറുള്ളത്. ബ്രഹ്മ ദേവതായ നമ:, വിഷ്ണു ദേവതായ നമ:, പിന്നീട് പറയുന്നത് ശിവ പരമാത്മായ നമ: എന്നാണ് എന്തുകൊണ്ടെന്നാൽ ഭഗവാനാണ് ഉയർന്നതിലും ഉയർന്നത്. മനുഷ്യരുടെ ബുദ്ധിയിലുമുണ്ട് ഉയർന്നതിലും ഉയർന്നത് എന്ന് നിരാകാരനെയാണ് പറയാറുള്ളത്. ബാബയുടെ നാമവും ഒന്ന് തന്നെയാണ്. ബ്രഹ്മാവിനെ ബ്രഹ്മാവെന്നും വിഷ്ണുവിനെ വിഷ്ണു എന്ന് തന്നെയല്ലേ പറയുക. ധാരാളം പേര് വെക്കുന്നതിലൂടെയാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. മറുപടിയും കിട്ടില്ല, അതോടൊപ്പം ഭഗവാന്റെ രൂപം എന്താണ് എന്നതും അവർക്കറിയില്ല. ബാബ വന്ന് കുട്ടികളോടാണ് സംസാരിക്കുന്നത്. ശിവായ നമ: എന്ന് പറയുന്നുണ്ടെങ്കിൽ ഈ നാമം തന്നെയാണ് ശരിയായത്. ശിവ ശങ്കരൻ എന്ന് പറയുന്നത് പോലും തെറ്റാണ്. ശിവൻ, ശങ്കരൻ പേര് വേറെ തന്നെയാണല്ലോ. ഏതുപോലെയെന്നാൽ ലക്ഷ്മി നാരായണൻ പേര് വേറെ വേറെ അല്ലേ. അവിടെ നാരായണനെ ഒരിക്കലും ലക്ഷ്മി നാരായണൻ എന്ന് വിളിക്കില്ലല്ലോ. ഇന്നുകാലത്താണെങ്കിൽ ഒരാൾക്ക് തന്നെ ഈരണ്ട് പേരുകളൊക്കെയാണ് വെച്ചിട്ടുള്ളത്. ദേവതകൾക്ക് ഇങ്ങനെ ഡബിൾ നാമമൊന്നും ഇല്ല. രാധയുടെ പേര് വേറെ, കൃഷ്ണന്റെ പേര് വേറെ, ഇവിടെയാണെങ്കിൽ ഒരാൾ തന്നെ രാധാകൃഷ്ണനെന്നും, ലക്ഷ്മിനാരായണനെന്നും പേര് വെക്കാറുണ്ട്. ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ,് രചയിതാവ് ഒന്നാണ്, ആ ഭഗവാന്റെ നാമവും ഒന്നാണ്. ആ ഭഗവാനെ അറിയണം. പറയാറുണ്ട് ആത്മാവ് ഒരു നക്ഷത്രത്തെ പോലെയാണ്, ഭ്രുകുടി മദ്ധ്യത്തിൽ തിളങ്ങുന്ന നക്ഷത്രമെന്നും പറയാറുണ്ട് പിന്നീട് ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നും പറയുന്നു. അപ്പോൾ പരമാത്മാവും നക്ഷത്രസമാനമായില്ലേ. ചെറിയതും വലിയതുമായ ആത്മാക്കളൊന്നും ഉണ്ടാകില്ല. കാര്യങ്ങൾ വളരെ സഹജമാണ്.

ബാബ പറയുകയാണ്, അല്ലയോ പതിതപാവനാ വരൂ എന്ന് നിങ്ങൾ വിളിക്കുമായിരുന്നു. പക്ഷെ എങ്ങനെയാണ് പാവനമാക്കി മാറ്റുന്നത്, ഇത് ആർക്കും അറിയില്ല. ഗംഗയെ പതിത പാവനിയാണെന്ന് മനസ്സിലാക്കുന്നുണ്ട്. പതിത പാവനൻ ഒരു ബാബയാണ്. ബാബ പറയുകയാണ് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്- മൻമനാഭവ, മനസ്സുകൊണ്ട് എന്നെ ഓർമ്മിക്കൂ. കേവലം പേര് മാറ്റി എന്നേ ഉള്ളൂ. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് അതായത് ബാബയെ ഓർമ്മിക്കുന്നതിലൂടെ സമ്പത്ത് പ്രാപ്തമാകും എന്നതും അറിയേണ്ടതാണ്. മൻമനാഭവ എന്നും പറയേണ്ട കാര്യമില്ല. പക്ഷെ തീർത്തും പിതാവിനേയും സമ്പത്തിനേയും മറന്നിരിക്കുകയാണ് അതിനാലാണ് പറയുന്നത് അച്ഛനായ എന്നേയും സമ്പത്തിനേയും ഓർമ്മിക്കൂ എന്ന്. സ്വർഗ്ഗത്തിന്റെ രചയിതാവ് ബാബയാണെങ്കിൽ തീർച്ചയായും ബാബയെ ഓർമ്മിക്കുന്നതിലൂടെ നമുക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാകും. കുട്ടി ജനിച്ചാൽ അവകാശി വന്നു എന്ന് അച്ഛൻ പറയുമല്ലോ. പെൺകുട്ടിയാണെങ്കിൽ ഇങ്ങനെ പറയില്ല. നിങ്ങൾ ആത്മാക്കൾ എല്ലാവരും ആൺകുട്ടികളാണ്. പറയാറുണ്ട് ആത്മാവ് ഒരു നക്ഷത്രം പോലെയാണ്. പിന്നെ എന്തിനാണ് പെരുവിരലിന്റെ ആകൃതിയാണ് എന്ന് പറയുന്നത്. ആത്മാവ് വളരെ സൂക്ഷ്മമാണ്, ഈ കണ്ണുകളിലൂടെ കാണാൻ സാധിക്കില്ല. എന്നാൽ ദിവ്യദൃഷ്ടിയിലൂടെ കാണാൻ സാധിക്കും എന്തുകൊണ്ടെന്നാൽ അവ്യക്തമായ വസ്തുവാണ്. ദിവ്യദൃഷ്ടിയിൽ ചൈതന്യം കണ്ടു എന്ന് പറയാറുണ്ട് പിന്നെ അപ്രത്യക്ഷമായി എന്നും പറയാറുണ്ട്. അതിലൂടെ ഒന്നും പ്രാപ്തമാകില്ല, കേവലം സന്തോഷിക്കാം. ഇതിനെയാണ് ഭക്തിയിലൂടെ കിട്ടുന്ന അല്പ കാലത്തിന്റെ സുഖം എന്ന് പറയുന്നത്. ഇതാണ് ഭക്തിയുടെ ഫലം. ആരാണോ തീവ്രഭക്തി ചെയ്തത് അവർക്ക് സ്വതവെ നിയമമനുസരിച്ച് ഈ ജ്ഞാനത്തിലൂടെ ഫലം ലഭിക്കും. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ഒരുമിച്ച് കാണിക്കാറുണ്ട്. ബ്രഹ്മാവിൽ നിന്നും വിഷ്ണുവാകും, ഭക്തിയുടെ ഫലമാണ് വിഷ്ണുവിന്റെ രൂപത്തിൽ ലഭിക്കുക, രാജ്യാധികാരം കിട്ടും. വിഷ്ണുവിന്റെയും കൃഷ്ണന്റെയും സാക്ഷാത്കാരം ധാരാളം കണ്ടിട്ടുണ്ടാകും. മനസ്സിലാക്കിത്തരികയാണ് ഭിന്ന- ഭിന്ന നാമരൂപത്തിലാണ് ഭക്തി ചെയ്തത്. സാക്ഷാത്കാരത്തെ ഒരിക്കലും യോഗം അഥവാ ജ്ഞാനമെന്ന് പറയില്ല. തീവ്രമായ ഭക്തിയിലൂടെയാണ് സാക്ഷാത്കാരം ഉണ്ടാകുന്നത്. ഇനി സാക്ഷാത്കാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ ലക്ഷ്യം മനുഷ്യനിൽ നിന്നും ദേവതയാവുക എന്നതാണ്. നിങ്ങൾ ദേവിദേവതാ ധർമ്മത്തിലേതാവുകയാണ്. ബാക്കി പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നതിന് വേണ്ടിയാണ് കേവലം ബാബ പറയുന്നത് മറ്റ് സംഗങ്ങളിൽ നിന്നും, ദേഹത്തിൽ നിന്നും ബുദ്ധിയോഗത്തെ മാറ്റി ബാബയെ ഓർമ്മിക്കൂ. ഏതുപോലെയാണോ പ്രിയതമനും പ്രിയതമയും ജോലികളും ചെയ്യുന്നുണ്ടാകും പക്ഷെ ഹൃദയം പ്രിയതമന്റെ കൂടെ തന്നെയായിരിക്കും. മനസ്സുകൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ എന്ന് ബാബ പറഞ്ഞിട്ടും ബുദ്ധി ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും അലയുന്നുണ്ട്. ഇപ്പോൾ നിങ്ങൾ അറിയുന്നുണ്ട് നിങ്ങൾക്ക് താഴെ ഇറങ്ങാൻ ഒരു കല്പം എടുത്തു. സത്യയുഗം മുതൽ ഏണിപ്പടി താഴേക്ക് ഇറങ്ങുകയാണ് ചെയ്തത്. അല്പാല്പം കറ പിടിക്കാനും തുടങ്ങി. സതോവിൽ നിന്ന് തമോവിലേക്ക് വന്നു. ഇപ്പോൾ വീണ്ടും തമോവിൽ നിന്നും സതോവാകുന്നതിന് ബാബ നിങ്ങളെ ജംബ് ചെയ്യിക്കുകയാണ്. സെക്കന്റിൽ തമോപ്രധാനതയിൽ നിന്നും സതോപ്രധാനമാകും.

അതിനാൽ മധുരമധുരമായ കുട്ടികൾക്ക് പുരുഷാർത്ഥം ചെയ്യണം. ബാബ പഠിപ്പിച്ചു കൊണ്ടേയിരിക്കും. നല്ല നല്ല വിവേകശാലികളായ കുട്ടികൾ സ്വയം അനുഭവം ചെയ്യുന്നുണ്ടാകും - ഇത് ശരിക്കും ബുദ്ധിമുട്ടാണ്. ചിലർ പറയും, ചിലർ തീർത്തും പറയില്ല. തന്റെ അവസ്ഥയെ കുറിച്ച് പറയണം. ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ സമ്പത്ത് എങ്ങനെ പ്രാപ്തമാക്കും. വിധിപൂർവ്വം ഓർമ്മിക്കില്ല, മനസ്സിലാക്കുകയാണ് എന്തായാലും ഞാൻ ശിവബാബയുടേതാണല്ലോ. ഓർമ്മിക്കുന്നില്ലെങ്കിൽ വീണു പോകും. ബാബയെ നിരന്തരമായും ഓർമ്മിക്കുന്നതിലൂടെ ക്ലാവ് ഇല്ലാതാകും, ശ്രദ്ധയുണ്ടാകണം. ഏതു വരെ ശരീരമുണ്ടോ അതു വരെ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കണം. ബുദ്ധിയും പറയുന്നുണ്ട് - ഓർമ്മ ഇടയ്ക്കിടയ്ക്ക് മറക്കുന്നുണ്ട്. ഈ യോഗബലത്തിലൂടെ നിങ്ങൾക്ക് ചക്രവർത്തി പദവി പ്രാപ്തമാക്കും. എല്ലാവർക്കും ഒരു പോലെ ഓടി എത്താൻ സാധിക്കില്ലല്ലോ, അങ്ങനെ നിയമവുമില്ല. പന്തയത്തിലും കുറച്ച് വ്യത്യാസങ്ങൾ വരാറുണ്ടല്ലോ. നമ്പർവൺ, പിന്നെ പ്ലസ്സിൽ വരും. ഇവിടെയും കുട്ടികൾ പന്തയത്തിലാണ്. മുഖ്യമായത് ഓർമ്മയുടെ കാര്യമാണ്. നിങ്ങൾക്കറിയാം നിങ്ങൾ പാപാത്മാവിൽ നിന്നും പുണ്യാത്മാവാകുകയാണ്. ബാബ നിർദേശം നൽകിയിട്ടുണ്ട്, ഇപ്പോൾ പാപം ചെയ്യുകയാണെങ്കിൽ അത് നൂറ് മടങ്ങാകും. ധാരാളം പേരുണ്ട് പാപം ചെയ്തിട്ടും അത് ബാബയോട് പറയില്ല. പിന്നെ അത് വർദ്ധിക്കുകയും ചെയ്യും. പിന്നീട് അന്തിമത്തിൽ തോറ്റും പോകാറുണ്ട്. കേൾപ്പിക്കാൻ മടിയുണ്ടാകും. സത്യം പറയാതിരിക്കുമ്പോൾ സ്വയം സ്വയത്തെ ചതിക്കുകയാണ്. ചിലർക്ക് ഭയവുമുണ്ടാകും - എന്റെ ഈ കാര്യം കേട്ടാൽ ബാബ എന്ത് പറയും. ചിലരാണെങ്കിൽ ബാബയോട് സ്വയം ചെയ്ത ചെറിയ തെറ്റു പോലും പറയാറുണ്ട്. പക്ഷെ ബാബ അവരോട് പറയാറുണ്ട് - വളരെ നല്ല നല്ല കുട്ടികൾ വലിയ വലിയ തെറ്റുകൾ ചെയ്യുന്നുണ്ട്. നല്ല നല്ല മഹാരഥികളെ പോലും മായ വിടില്ല. മായ ബലവാൻമാരെയാണ് തന്റെ ചക്രത്തിലേക്ക് കൊണ്ടു വരിക, ഇതിൽ വളരെ സമർത്ഥരായിരിക്കണം. അസത്യത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല. സത്യം പറയുന്നതിലൂടെ ഭാരരഹിതരാകാം. എത്ര തന്നെ ബാബ മനസ്സിലാക്കി തന്നാലും പിന്നെയും എന്തെങ്കിലുമൊക്കെ പറ്റിക്കൊണ്ടിരിക്കും. അനേക പ്രകാരത്തിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ ബാബയിൽ നിന്നും രാജ്യം നേടണമെങ്കിൽ മറ്റെല്ലാത്തിൽ നിന്നും തന്റെ ബുദ്ധിയെ മാറ്റണം. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ജ്ഞാനം ലഭിച്ചു കഴിഞ്ഞു, 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. നിങ്ങൾ തന്റെ ജന്മങ്ങളെ കുറിച്ചും അറിഞ്ഞു കഴിഞ്ഞു. ചിലർ ജന്മനാ വികലാംഗരായിരിക്കും. തന്റെ കർമ്മത്തിന് അനുസരിച്ചു തന്നെയാണ് അങ്ങിനെയാകുന്നത്. ബാക്കി മനുഷ്യൻ മനുഷ്യൻ തന്നെയാകും. അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് ഒന്ന് പവിത്രമായിരിക്കണം, രണ്ടാമത്തേത് അസത്യം, പാപമൊന്നും ചെയ്യരുത്. ഇല്ലെങ്കിൽ വളരെ നഷ്ടമുണ്ടാകും. നോക്കൂ ചിലരിൽ നിന്ന് അല്പം തെറ്റ് സംഭവിക്കുമ്പോഴേക്കും ബാബയുടെ അടുത്തേക്ക് വരും. എന്നിട്ട് പറയും ബാബാ ക്ഷമിക്കണം, ഇനി ഒരിക്കലും ഇങ്ങനെയുള്ള കർമ്മമൊന്നും ചെയ്യില്ല എന്ന് പറയാറുണ്ട്. ബാബ അപ്പോൾ പറയും ഇങ്ങനെയുള്ള തെറ്റുകൾ ധാരാളം കുട്ടികളിൽ നിന്നും സംഭവിക്കുന്നുണ്ട് , നിങ്ങൾ സത്യം പറഞ്ഞുവല്ലോ, ചിലർ കേൾപ്പിക്കുന്നതു പോലുമില്ല. ചിലർ ഫസ്റ്റ്ക്ലാസ്സ് പെൺമക്കളാണ്, ഒരിക്കലും അവരുടെ ബുദ്ധി എങ്ങോട്ടും പോകില്ല. ഏതുപോലയാണോ ബോംബെയിൽ നിർമ്മല ഡോക്ടർ ഉണ്ട്, കുട്ടി നമ്പർവൺ ആണ്. തീർത്തും ശുദ്ധമായ ഹൃദയമാണ്, ഒരിക്കലും തലതിരിഞ്ഞ ചിന്തകൾ വരാറില്ല അതിനാൽ അവർ ബാബയുടെ ഹൃദയത്തിലായിരിക്കും വസിക്കുക. ഇതുപോലെ ഇനിയും പെൺമക്കളുണ്ട്. അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് കേവലം സത്യമായ ഹൃദയത്തോടു കൂടി ബാബയെ ഓർമ്മിക്കൂ. കർമ്മം നിങ്ങൾക്ക് ചെയ്യുക തന്നെ വേണം. ബുദ്ധിയോഗം ബാബയുടെ കൂടെ ആയിരിക്കണം. കൈകൾ കൊണ്ട് ജോലികൾ ചെയ്തോളൂ എന്നാൽ മനസ്സിൽ ബാബയായിരിക്കണം. ഈ അവസ്ഥ അവസാനമാണ് ഉണ്ടാവുക. അതിനെക്കുറിച്ചാണ് പാടാറുള്ളത് - അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കണം അവർക്കാണ് ഈ സ്ഥിതി പ്രാപ്തമാക്കാൻ സാധിക്കുന്നത്. ആരാണോ പാപം ചെയ്തു കൊണ്ടിരിക്കുന്നത് അവർക്ക് ഈ സ്ഥിതി പ്രാപ്തമാക്കാൻ സാധിക്കില്ല. ബാബ എല്ലാം നല്ല രീതിയിൽ മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണല്ലോ ഭക്തി മാർഗ്ഗത്തിലും നല്ല കർമ്മത്തിനും മോശമായ കർമ്മത്തിനും അതിന്റെ ഫലം ലഭിക്കുന്നത്. കൊടുക്കുന്നത് ബാബ തന്നെയാണ്. ആരാണോ മറ്റുള്ളർക്ക് ദുഃഖം നൽകുന്നത് അവർക്ക് തീർച്ചയായും ദുഃഖം അനുഭവിക്കേണ്ടി വരും. ഏതുപോലെയുള്ള കർമ്മമാണോ ചെയ്യുന്നത് അത് അനുഭവിക്കേണ്ടി വരും. ഇവിടെ ബാബ സ്വയം ഹാജറാണ്, മനസ്സിലാക്കി തരുന്നുണ്ട് എങ്കിലും ഇത് ഗവൺമെന്റല്ലേ, എന്നോടൊപ്പം ധർമ്മരാജനും ഉണ്ടല്ലോ. ഈ സമയത്ത് എന്നിൽ നിന്നും ഒന്നും ഒളിപ്പിക്കരുത്. ബാബ എല്ലാം അറിയുന്നുണ്ട് അങ്ങനെയല്ല, ഞങ്ങൾ ഹൃദയത്തിനുള്ളിൽ നിന്നും ബാബയോട് ക്ഷമ ചോദിച്ചു എന്നെല്ലാം പറയാറുണ്ട്, ഒരു ക്ഷമയും കിട്ടില്ല. ആരുടെ പാപവും ഒരിക്കലും ഒളിഞ്ഞിരിക്കില്ല. പാപം ചെയ്യുന്നതിലൂടെ ദിനം പ്രതിദിനം പാപാത്മാവായി തീരും. ഭാഗ്യത്തിൽ ഇല്ലെങ്കിൽ ഇങ്ങനെയുണ്ടാകും. രജിസ്റ്റർ മോശമാകും. ഒരു തവണ അസത്യം പറയും, സത്യം ബാബയോട് പറയുന്നില്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കും അവർ ഇപ്പോഴും അങ്ങനെയുള്ള കർമ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അസത്യത്തെ ഒരിക്കലും ഒളിപ്പിക്കാൻ സാധിക്കില്ല. ബാബ വീണ്ടും കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് - കക്ക മോഷ്ടിക്കുന്നവൻ ലക്ഷം മോഷ്ടിക്കും അതിനാൽ നിങ്ങൾ ബാബയോട് ചെയ്ത തെറ്റ് പറയണം. ബാബ ചോദിക്കുകയാണെങ്കിൽ അവർ പറയും അതെ ബാബാ എന്നിൽ നിന്ന് തെറ്റ് സംഭവിച്ചു, അത് എന്തുകൊണ്ടാണ് സ്വയം തുറന്ന് പറയാത്തത്. ധാരാളം കുട്ടികൾ ഒളിപ്പിച്ചു വെക്കുന്നുണ്ട് എന്നതും ബാബക്കറിയാം. ബാബയോട് കേൾപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ശ്രീമത്ത് കിട്ടും. എവിടെ നിന്നെങ്കിലും കത്ത് വരുകയാണെങ്കിൽ അവരോട് എന്താണ് പറയേണ്ടത് എന്ന് ബാബയോട് ചോദിക്കണം. കേൾപ്പിച്ചാൽ ശ്രീമത്ത് കിട്ടും. ചിലരിൽ മോശമായ ശീലങ്ങളുണ്ട് - അതുകൊണ്ടാണ് അതെല്ലാം ഒളിപ്പിക്കുന്നത്. ചിലർക്ക് ലൗകിക വീട്ടിൽ നിന്നും സാധനങ്ങൾ കിട്ടാറുണ്ട്. അത് ഉപയോഗിച്ചോളൂ അഥവാ അണിഞ്ഞോളൂ എന്ന് തന്നെയാണ് പറയുക പിന്നീട് അതിന്റെ ഉത്തരവാദിത്ത്വം ബാബക്കാണ്. അവസ്ഥ നോക്കി ചിലരോട് അത് യജ്ഞത്തിൽ കൊടുക്കാനും പറയാറുണ്ട്. അതേ സാധനം യജ്ഞത്തിൽ നിന്നും മാറ്റി കൊടുക്കും, ഇല്ലെങ്കിൽ ലൗകിക വീടിനെ ഓർമ്മിക്കും. ബാബ വളരെ ശ്രദ്ധയോടെയാണ് ചെയ്യാറുള്ളത്. മാർഗ്ഗം വളരെ ഉയർന്നതാണ്. ചുവട് ചുവടുകളിൽ സർജനോട് നിർദേശം ചോദിക്കണം. ബാബ കത്ത് എങ്ങനെ എഴുതണം എന്നതും പഠിപ്പിച്ച് തരും, അപ്പോൾ അവർക്ക് ഉള്ളിൽ അമ്പ് തറക്കുന്നത് പോലെ തോന്നും പക്ഷെ ധാരാളം കുട്ടികളിലും ദേഹാഭിമാനമാണ്. ശ്രീമത്തിലൂടെ നടക്കാത്തതു കൊണ്ട് തന്റെ സമ്പാദ്യത്തെ അവർ മോശമാക്കും. ശ്രീമത്തിലൂടെ നടക്കുകയാണെങ്കിൽ ഓരോ സ്ഥിതിയിലും പ്രയോജനമുണ്ടാകും. വഴി എത്ര സഹജമാണ്. കേവലം ഓർമ്മയിലൂടെ നിങ്ങൾക്ക് വിശ്വത്തിന്റെ അധികാരിയാകാൻ കഴിയും. വൃദ്ധരാണെങ്കിൽ അവരോടും ബാബയേയും സമ്പത്തിനേയും ഓർമ്മിക്കു എന്നാണ് പറയുന്നത്. പ്രജകളെ ഉണ്ടാക്കുന്നില്ലെങ്കിൽ രാജാവും രാജ്ഞിയുമാകാൻ സാധിക്കില്ല. പിന്നെയും ആരാണോ ഒളിപ്പിക്കുന്നത്, അവരേക്കാൾ ഉയർന്ന പദവി നിങ്ങൾക്ക് പ്രാപ്തമാക്കാം. ബാബയുടെ കടമയാണ് മനസ്സിലാക്കി തരുക എന്നത്. ആരും ഒരിക്കലും പിന്നെ പറയരുത് ഞങ്ങൾക്ക് ഇത് അറിയില്ലായിരുന്നു എന്ന്. ബാബ എല്ലാ നിർദ്ദേശവും തരുന്നുണ്ട്. തെറ്റുകളെ പെട്ടെന്ന് തന്നെ പറയണം. പിന്നെ അവർ ചെയ്യില്ല, അങ്ങനെയുമില്ല. ഇതിൽ ഭയക്കേണ്ട കാര്യമില്ല. സ്നേഹത്തോടു കൂടിയാണ് ഇത് മനസ്സിലാക്കി തരുന്നത്. ബാബയോട് പറയുന്നതിലൂടെ മംഗളമുണ്ടാകും. ബാബ പരിപാലിച്ചു കൊണ്ട് സ്നേഹത്തോടെ മനസ്സിലാക്കി തരും. ഇല്ലെങ്കിൽ ഹൃദയത്തിൽ നിന്ന് ഒറ്റയടിക്ക് താഴെ വീഴും. ബ്രഹ്മാ ബാബയുടെ മനസ്സിൽ നിന്നും താഴെ വീണു അർത്ഥം ശിവബാബയുടെ മനസ്സിൽ നിന്നും താഴെ വീണു എന്നതാണ്. നേരിട്ട് ശിവബാബയുടെ മനസ്സിൽ ഞങ്ങൾ സ്ഥാനം നേടും ഇതൊന്നും നടക്കില്ല. എത്രത്തോളം ബാബയെ ഓർമ്മിക്കൂ എന്ന് മനസ്സിലാക്കി തരുന്നുവോ അത്രയും നിങ്ങളുടെ ബുദ്ധി പുറത്ത് അലഞ്ഞ് തിരിയുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം ബാബ നേരിട്ട് വന്ന് മനസ്സിലാക്കി തരുകയാണ്, ഇതിന് ശേഷമാണല്ലോ പിന്നീട് ശാസ്ത്രങ്ങളെല്ലാം ഉണ്ടാക്കപ്പെട്ടത്. അതിൽ ഗീത തന്നെയാണ് ഭാരതത്തിന്റെ സർവ്വോത്തമമായ ശാസ്ത്രം. മഹിമയുണ്ട് സർവ്വശാസ്ത്രമയി ശിരോമണി ഗീതാ എന്ന്, ഇത് ഭഗവാനാണ് പറഞ്ഞു തന്നത് എന്നാണ് പറയുന്നത്. പിന്നീടാണ് മറ്റ് ധർമ്മങ്ങളെല്ലാം വന്നത്. ഗീതയാണ് മാതാ പിതാവ് ബാക്കിയുള്ളതെല്ലാം ഗീതയുടെ കുട്ടികളാണ്. ഗീതയിലുള്ളത് ഭഗവാനുവാചയാണ്. കൃഷ്ണനെ ദൈവീക സമ്പ്രദായത്തിലേതാണ് എന്ന് പറയാറുണ്ട്. ബ്രഹ്മാ വിഷ്ണു ശങ്കരനും കേവലം ദേവതകളാണ്. അപ്പോൾ ദേവതകളേക്കാൾ ഉയർന്നതായിരിക്കുമല്ലോ ഭഗവാൻ. ബ്രഹ്മാ വിഷ്ണു ശങ്കരനെ പോലും രചിച്ചത് ശിവൻ തന്നെയാണ്. ഇത് വളരെ സ്പഷ്ടമാണ്. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തു , കൃഷ്ണനിലൂടെ സ്ഥാപന ചെയ്തു എന്ന് പറയാറില്ലല്ലോ. ബ്രഹ്മാവിന്റെ രൂപവും കാണിച്ചിട്ടുണ്ട്. എന്തിന്റെ സ്ഥാപനയാണ് ചെയ്തത്? വിഷ്ണുപുരിയുടെ. ഈ ചിത്രം നിങ്ങളുടെ മനസ്സിൽ അച്ചടിച്ചിരിക്കണം. ബ്രഹ്മാ ബാബയിലൂടെയാണ് നമ്മൾ ശിവബാബയുടെ സമ്പത്ത് നേടുന്നത്. അച്ഛനില്ലാതെ മുത്തച്ഛന്റെ സമ്പത്ത് പ്രാപ്തമാകില്ലല്ലോ. ആരെ കാണുകയാണെങ്കിലും അവരോട് മനസ്സു കൊണ്ട് ബാബയെ ഓർമ്മിക്കൂ എന്ന് പറയണം.ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ലക്ഷ്യം വളരെ ഉയർന്നതാണ് അതിനാൽ ഓരോ ചുവടിലും സർജനോട് നിർദേശം ചോദിക്കണം. ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെയാണ് പ്രയോജനമുള്ളത്, ബാബയിൽ നിന്നും ഒന്നും ഒളിപ്പിച്ച് വെക്കരുത്.

2) ദേഹത്തിൽ നിന്നും ദേഹധാരികളിൽ നിന്നും ബുദ്ധിയോഗത്തെ മാറ്റി ഒരു ബാബയുടെ കൂടെ വെക്കൂ. കർമ്മം ചെയ്തു കൊണ്ടും ഒരു ബാബയുടെ ഓർമ്മയിൽ ഇരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
സദാ ഏകരസ സമ്പന്ന സ്ഥിതിയിൽ ഇരിക്കുന്ന പുരുഷാർത്ഥി ഒപ്പം പ്രാലബ്ധി സ്വരൂപരായി ഭവിക്കട്ടെ.

ബാപ്ദാദ വതനത്തിൽ നിന്ന് നോക്കുന്നുണ്ട് അതായത് പല കുട്ടികളുടെയും സ്ഥിതി വല്ലാതെ മാറുന്നുണ്ട്, ചിലപ്പോൾ ആശ്ചര്യത്തിന്റെ മൂഡ്, ചിലപ്പോൾ ചോദ്യചിഹ്നത്തിന്റെ മൂഡ്, ചിലപ്പോൾ ആശയക്കുഴപ്പത്തിന്റെ മൂഡ്, ചിലപ്പോൾ ടെൻഷൻ, ചിലപ്പോൾ അറ്റൻഷന്റെ ഊഞ്ഞാൽ......എന്നാൽ സംഗമയുഗം പ്രാലബ്ധത്തിന്റെ യുഗമാണ് പുരുഷാർത്ഥിയുടേതല്ല അതിനാൽ എന്താണോ ബാബയുടെ ഗുണങ്ങൾ അത് തന്നെയാണ് കുട്ടികളുടേതും, എന്താണോ ബാബയുടെ സ്ഥിതി അത് തന്നെ കുട്ടികളുടേതും- ഇത് തന്നെയാണ് സംഗമയുഗത്തിന്റെ പ്രാലബ്ധം. അതിനാൽ സദാ ഏകരസം ഒരേ ഒരു സമ്പന്ന സ്ഥിതിയിലിരിക്കൂ അപ്പോൾ പറയാം ബാബക്ക് സമാനം അതായത് പ്രാലബ്ധി സ്വരൂപമുള്ളവർ.

സ്ലോഗന് :-
ബാപ്ദാദയുടെ കൈയ്യിൽ ബുദ്ധിയാകുന്ന കൈ വെക്കുകയാണെങ്കിൽ പരീക്ഷകളാകുന്ന സാഗരത്തിൽ മുങ്ങിപ്പോവുകയില്ല.

അവ്യക്ത സൂചനകൾ- നിശ്ചയത്തിന്റെ അടിത്തറ ശക്തമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

വിശ്വസ്തതയുടെ ആദ്യത്തെ അടയാളമാണ് - ഓരോ സെക്കന്റും ഓരോ ചുവടും ശ്രീമതമനുസരിച്ച് കൃത്യമായി നടക്കുക. കൃത്യമായ മൂർത്തിയാകുക അർത്ഥം ചുറ്റിക മുട്ടേൽക്കുക. ചുറ്റിക കൊണ്ട് തന്നെയാണ് അതിനെ മുട്ടി-മുട്ടി ശരിയാക്കുന്നത്. താങ്കൾ കുട്ടികളാണെങ്കിൽ ചുറ്റിയിടിയുടെ അനുഭവികളാണ്, ഒന്നും പുതിയതല്ല. കളി പോലെ തോന്നുമല്ലോ. നോക്കിക്കൊണ്ടിരിക്കും, പുഞ്ചിരിച്ചുകൊണ്ടുമിരിക്കും, ആശീർവ്വാദങ്ങൾ കൊടുത്തുകൊണ്ടിരിക്കും. നായക നടൻ അർത്ഥം കൃത്യമായ പാർട്ട് അഭിനയിക്കുന്ന നിശ്ചയബുദ്ധി, നിശ്ചിന്ത ആത്മാവ്.