മധുരമായ കുട്ടികളേ -
ഇപ്പോള് ഈ നാടകം പൂര്ത്തിയാവുകയാണ്, നിങ്ങള്ക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം,
അതുകൊണ്ട് ഈ ലോകത്തോടുള്ള മമത്വം ഇല്ലാതാക്കൂ, വീടിനെയും പുതിയ രാജ്യത്തെയും
ഓര്മ്മിക്കൂ.
ചോദ്യം :-
ദാനത്തിന്റെ മഹത്വം എപ്പോഴാണ്, അതിന്റെ റിട്ടേണ് ഏത് കുട്ടികള്ക്കാണ്
പ്രാപ്തമാകുന്നത്?
ഉത്തരം :-
ദാനത്തിന്റെ
മഹത്വം അപ്പോഴാണ് എപ്പോഴാണോ ദാനം നല്കപ്പെട്ട വസ്തുവിനോട് മമത്വം ഇല്ലാതാകുന്നത്.
ദാനം നല്കി പിന്നീട് ഓര്മ്മ വരുകയാണെങ്കില് അതിന്റെ ഫലം തിരിച്ച്
പ്രാപ്തമാക്കാന് സാധിക്കില്ല. ദാനം ചെയ്യുന്നത് തന്നെ അടുത്ത ജന്മത്തേയ്ക്ക്
വേണ്ടിയാണ് അതുകൊണ്ട് ഈ ജന്മത്തില് നിങ്ങളുടെയടുത്ത് എന്തെല്ലാമുണ്ടോ അതില്
നിന്നെല്ലാം മമത്വം വേര്പെടുത്തൂ. ട്രസ്റ്റിയായി സംരക്ഷിക്കൂ. ഇവിടെ നിങ്ങള്
ഈശ്വരീയ സേവനത്തില് എല്ലാം സഫലമാക്കൂ, ഹോസ്പിറ്റല് അഥവാ കോളേജ് തുറക്കൂ അതില്
അനേകരുടെ മംഗളമുണ്ടാകുന്നു, അതിന്റെ റിട്ടേണ് 21 ജന്മത്തേയ്ക്ക് ലഭിക്കുന്നു.
ഓംശാന്തി.
കുട്ടികള്ക്ക് തന്റെ വീടും രാജധാനിയും ഓര്മ്മയുണ്ടോ? ഇവിടെ എപ്പോള്
ഇരിക്കുകയാണെങ്കിലും വീട്, ജോലി മുതലായവയുടെ ചിന്ത വരരുത്. തന്റെ വീട് മാത്രം
ഓര്മ്മ വരണം. ഇപ്പോള് പഴയ ലോകത്തു നിന്നും പുതിയ ലോകത്തിലേയ്ക്ക് തിരിച്ച്
പോവുകയാണ്, ഈ പഴയ ലോകം അവസാനിക്കാന് പോവുകയാണ്. എല്ലാം അഗ്നിയില് സ്വാഹാ
ചെയ്യപ്പെടും. ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ, മിത്ര-സംബന്ധിയെല്ലാം
നഷ്ടമാകുന്നതാണ്. ഈ ജ്ഞാനം ബാബ തന്നെയാണ് ആത്മാക്കള്ക്ക് മനസ്സിലാക്കി
കൊടുക്കുന്നത്. കുട്ടികളെ, ഇപ്പോള് തന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകണം. നാടകം
പൂര്ത്തിയാവുകയാണ്. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്. ലോകം സദാ ഉണ്ട്, എന്നാല്
അതിന്റെ ചക്രം കറങ്ങി വരാന് 5000 വര്ഷമെടുക്കുന്നു. ഏതെല്ലാം ആത്മാക്കളുണ്ടോ
എല്ലാവരും തിരിച്ച് പോകും. ഈ പഴയ ലോകം തന്നെ അവസാനിക്കും. ബാബ വളരെ നല്ല
രീതിയില് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. ചിലര് ലുബ്ധരായി തന്റെ
സമ്പത്ത് വെറുതെ നഷ്ടപ്പെടുത്തുന്നു. ഭക്തിമാര്ഗ്ഗത്തില് ദാന പുണ്യമെല്ലാം
ചെയ്യാറുണ്ടല്ലോ. ചിലര് ധര്മ്മശാലയുണ്ടാക്കി, ചിലര് ഹോസ്പിറ്റല് ഉണ്ടാക്കി,
ഇതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കുമെന്ന് മനസ്സിലാക്കുന്നു. ഫലമിച്ഛിക്കാതെ,
അനാസക്തരായി എന്തെങ്കിലും ചെയ്യുക - ഇങ്ങനെയുണ്ടായിരിക്കുകയില്ല. ഞങ്ങള്
ഫലത്തിന്റെ ആഗ്രഹം വെയ്ക്കുന്നില്ലായെന്ന് അനേകം പേര് പറയുന്നുണ്ട്. എന്നാല്
അല്ല, തീര്ച്ചയായും ഫലം ലഭിക്കുന്നു. മനസ്സിലാക്കൂ ആരുടെയെങ്കിലും കൈയ്യില്
പണമുണ്ട്, അതിനെ ദാനപുണ്യം നല്കുകയാണെങ്കില് ബുദ്ധിയില് ഇതുണ്ടായിരിക്കും
നമുക്ക് അടുത്ത ജന്മത്തില് ലഭിക്കും. അഥവാ മമത്വം ഉണ്ടായി, ഇത് എന്റെ വസ്തുവാണ്
അങ്ങനെ മനസ്സിലാക്കുകയാണെങ്കില് അവിടെ ലഭിക്കുകയില്ല. ദാനം ചെയ്യുന്നത് തന്നെ
അടുത്ത ജന്മത്തേയ്ക്ക് വേണ്ടിയാണ്. അടുത്ത ജന്മത്തില് ലഭിക്കുമ്പോള് പിന്നീട് ഈ
ജന്മത്തില് എന്തിന് മമത്വം വെയ്ക്കണം, അതുകൊണ്ട് ട്രസ്റ്റിയാവുകയാണെങ്കില് തന്റെ
മമത്വം ഇല്ലാതാകും. ചിലര് നല്ലൊരു സമ്പന്നന്റെ വീട്ടില് പോയി
ജന്മമെടുക്കുകയാണെങ്കില് പറയും അദ്ദേഹം നല്ല കര്മ്മം ചെയ്തിട്ടുണ്ട്. ചിലര്
രാജാ-റാണിയുടെയടുത്ത് ജന്മമെടുക്കുന്നു, കാരണം ദാനപുണ്യം ചെയ്തിട്ടുണ്ട് എന്നാല്
അത് അല്പകാലത്തേയ്ക്ക് ഒരു ജന്മത്തിന്റെ കാര്യമാണ്. ഇപ്പോള് നിങ്ങള് ഈ പഠിപ്പ്
പഠിക്കുകയാണ്. അറിയുന്നുണ്ട് ഈ പഠിപ്പിലൂടെ നമുക്ക് ഇതായി മാറണം, അതിനാല് ദൈവീക
ഗുണം ധാരണ ചെയ്യണം. ആരാണോ ഇവിടെ ദാനം ചെയ്യുന്നത് അവരിലൂടെ ഈ ആത്മീയ
യൂണിവേഴ്സിറ്റി, ഹോസ്പിറ്റല് തുറക്കുകയാണ്. ദാനം നല്കിയാല് പിന്നീട് അതില്
നിന്നും മമത്വം വേര്പെടുത്തണം കാരണം നമ്മള് ഭാവിയിലെ 21 ജന്മത്തേയ്ക്ക് വേണ്ടി
ബാബയില് നിന്നും എടുക്കുകയാണെന്ന് നിങ്ങള്ക്കറിയാം. ഈ ബാബ കെട്ടിടമെല്ലാം
ഉണ്ടാക്കുന്നു. ഇത് താല്ക്കാലികമാണ്. ഇല്ലായെങ്കില് ഇത്രയും എല്ലാ കുട്ടികളും
എവിടെ വസിക്കും. എല്ലാം ശിവബാബയ്ക്കാണ് നല്കുന്നത്. ഉടമസ്ഥന് ബാബയാണ്. ബാബ
ബ്രഹ്മാബാബയിലൂടെ ഇത് ചെയ്യിപ്പിക്കുകയാണ്. ശിവബാബ രാജ്യം ഭരിക്കുന്നില്ല. സ്വയം
ദാതാവാണ്. ബാബയ്ക്ക് എന്തിനോടാണ് മമത്വം ഉണ്ടാവുക. ഇപ്പോള് ബാബ ശ്രീമതം
നല്കുകയാണ് മരണം മുന്നില് നില്ക്കുകയാണ്. മുമ്പ് നിങ്ങള് ആര്ക്കെങ്കിലും
നല്കിയിരുന്നതില് മരണത്തിന്റെ കാര്യം ഉണ്ടായിരുന്നില്ല. ഇപ്പോള് ബാബ
വന്നിരിക്കുകയാണ് അതിനാല് ഈ പഴയ ലോകം അവസാനിക്കുക തന്നെ ചെയ്യും. ബാബ പറയുകയാണ്
ഞാന് വരുന്നത് തന്നെ ഈ പതിത ലോകത്തെ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ രുദ്ര
യജ്ഞത്തില് മുഴുവന് പഴയ ലോകവും സ്വാഹാ ആകണം. എന്തെല്ലാം തന്റെ ഭാവിയ്ക്ക് വേണ്ടി
ഉണ്ടാക്കുന്നുണ്ടോ അതെല്ലാം പുതിയ ലോകത്തില് ലഭിക്കും. ഇല്ലായെങ്കില് ഇവിടെ
തന്നെ എല്ലാം അവസാനിക്കും. എന്തെങ്കിലുമെല്ലാം വിഴുങ്ങും. ഇന്നത്തെക്കാലത്ത്
മനുഷ്യര് ഉദാരതയ്ക്ക് വേണ്ടിയാണ് നല്കുന്നത്. വിനാശമുണ്ടാവുകയാണെങ്കില് എല്ലാം
അവസാനിക്കും. ചിലര് ആര്ക്കും ഒന്നും കൊടുക്കില്ല. എല്ലാം അവശേഷിക്കുന്നു. ഇന്ന്
നന്നായിരിക്കും, നാളെ പാപ്പരാകും. ആര്ക്കും ഒരു പൈസയും ലഭിക്കുന്നില്ല
ആര്ക്കെങ്കിലും നല്കി, അവര് മരിച്ചു പോയാല് പിന്നെ ആര് തിരിച്ച് നല്കാനാണ്.
അതിനാല് എന്ത് ചെയ്യണം? ഭാരതത്തിന്റെ 21 ജന്മത്തിന്റെ മംഗളത്തിന് വേണ്ടി, തന്റെ
21 ജന്മത്തിന്റെ മംഗളത്തിന് വേണ്ടി ഉപയോഗിക്കണം. നിങ്ങള് നിങ്ങള്ക്ക് വേണ്ടി
ചെയ്യൂ. ശ്രീമതത്തിലൂടെ ഉയര്ന്ന പദവി നേടുമെന്നറിയാം, അതിലൂടെ 21 ജന്മം
സുഖ-ശാന്തി ലഭിക്കും. ഇതിനെയാണ് പറയുന്നത് അവിനാശിയായ ബാബയുടെ ആത്മീയ
ഹോസ്പിറ്റല്, യൂണിവേഴ്സിറ്റി, ഇതിലൂടെ ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ
ലഭിക്കുന്നു. ചിലര്ക്ക് ആരോഗ്യമുണ്ട്, സമ്പത്തില്ലായെങ്കില്
സന്തോഷമുണ്ടായിരിക്കുക സാധ്യമല്ല. രണ്ടുമുണ്ടെങ്കില് സന്തോഷവുമുണ്ടാകുന്നു. ബാബ
നിങ്ങള്ക്ക് 21 ജന്മത്തേയ്ക്ക് വേണ്ടി രണ്ടും നല്കുന്നു. അത് 21 ജന്മത്തേയ്ക്ക്
ശേഖരിക്കണം. യുക്തി രചിക്കലാണ് കുട്ടികളുടെ ജോലി. ബാബയുടെ വരവിലൂടെ പാവപ്പെട്ട
കുട്ടികളുടെ ഭാഗ്യം തുറക്കപ്പെടുന്നു. ബാബ ഏഴകളുടെ നാഥനാണ്. സമ്പന്നരുടെ
ഭാഗ്യത്തില് ഈ കാര്യമില്ല. ഈ സമയം ഭാരതം വളരെ ദരിദ്രമാണ്. ആരാണോ
സമ്പന്നരായിരുന്നത് അവര് തന്നെയാണ് ദരിദ്രമാക്കിയത്. ഈ സമയം എല്ലാവരും
പാപാത്മാക്കളാണ്. എവിടെയാണോ പുണ്യാത്മാക്കളുള്ളത് അവിടെ പാപാത്മാക്കള് ഒരാള്
പോലും ഉണ്ടായിരിക്കില്ല. അത് സതോപ്രധാന സത്യയുഗമാണ്, ഇത് തമോപ്രധാന കലിയുഗവും.
ഇപ്പോള് നിങ്ങള് സതോപ്രധാനമാകുന്നതിനുള്ള പുരുഷാര്തത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്.
ബാബ നിങ്ങള് കുട്ടികള്ക്ക് സ്മൃതി ഉണര്ത്തി തരികയാണ് അതിനാല് നിങ്ങള്
മനസ്സിലാക്കുന്നു ഒരുകാലത്ത് നമ്മളും സ്വര്ഗ്ഗവാസിയായിരുന്നു. പിന്നീട് നമ്മള്
84 ജന്മങ്ങളെടുക്കുന്നു. ബാക്കി 84 ലക്ഷം യോനികള് എന്നത് തെറ്റാണ്. എന്താ ഇത്രയും
ജന്മം മൃഗങ്ങളുടെ യോനിയിലായിരുന്നോ! അവസാനത്തേതാണോ ഈ മനുഷ്യ ജന്മം? എന്താ
ഇപ്പോള് തിരിച്ച് പോകേണ്ടേ?
ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് - മരണം മുന്നില് നില്ക്കുകയാണ്. 40-50 ആയിരം
വര്ഷമൊന്നുമില്ല. മനുഷ്യരാണെങ്കില് തികച്ചും ഘോര അന്ധകാരത്തിലാണ് അതുകൊണ്ടാണ്
കല്ലു ബുദ്ധിയെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള് കല്ല് ബുദ്ധിയില് നിന്ന് പവിഴ
ബുദ്ധിയായി മാറിയിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഒരു സന്യാസിമാര്ക്കും പറഞ്ഞു
തരാന് സാധിക്കില്ല. ബാബയിപ്പോള് നിങ്ങള്ക്ക് സ്മൃതിയുണര്ത്തി തരികയാണ് -
തിരിച്ച് വീട്ടിലേയ്ക്ക് പോകണം. എത്ര സാധിക്കുമോ തന്റെ സമ്പത്തെല്ലാം
ട്രാന്സ്ഫര് ചെയ്യൂ. ബാബാ, ഇതെല്ലാം എടുക്കൂ, ഞങ്ങള്സത്യയുഗത്തില് 21
ജന്മത്തേയ്ക്ക് നേടാം. ഈ ബ്രഹ്മാബാബയും ദാന-പുണ്യം ചെയ്തിരുന്നു. വളരെയധികം
താത്പര്യമുണ്ടായിരുന്നു. വ്യാപാരികള് രണ്ട് പൈസയായിരുന്നു ദാനം കൊടുക്കുന്നത്.
ബാബ ഒരു അണ കൊടുത്തിരുന്നു. ആര് വന്നാലും വാതില്ക്കല് നിന്ന് വെറുതെ
പോകുമായിരുന്നില്ല. ഇപ്പോള് ഭഗവാന് സന്മുഖത്ത് വന്നിരിക്കുകയാണ്, ഇത് ആര്ക്കും
അറിയുകയില്ല. മനുഷ്യര് ദാന പുണ്യം ചെയ്ത് ചെയ്ത് മരിച്ചു പോകും പിന്നീട് എവിടെ
ലഭിക്കും? പവിത്രമാകുന്നില്ല, ബാബയോട് പ്രീതി വെയ്ക്കുന്നില്ല. ബാബ മനസ്സിലാക്കി
തരികയാണ് യാദവരുടെയും കൗരവരുടെയും വിനാശകാലേ വിപരീത ബുദ്ധിയാണ്. പാണ്ഡവരുടേത്
വിനാശകാലേ പ്രീത ബുദ്ധിയാണ്. യൂറോപ്പിലുള്ളവരെല്ലാം യാദവരാണ് അവര് മിസൈലെല്ലാം
പുറത്തിറക്കികൊണ്ടിരിക്കുന്നു. ശാസ്ത്രങ്ങളിലാണെങ്കില് എന്തെല്ലാം കാര്യങ്ങളാണ്
എഴുതിയിരിക്കുന്നത്. ഡ്രാമാ പ്ലാനനുസരിച്ച് അനേകം ശാസ്ത്രങ്ങളെഴുതിയിരിക്കുന്നു.
ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. പ്രേരണ അര്ത്ഥം ചിന്ത. ബാബയിങ്ങനെ
പ്രേരണയിലൂടെയൊന്നും പഠിപ്പിക്കുന്നില്ല. ബാബ മനസ്സിലാക്കി തരികയാണ് ഇദ്ദേഹവും
ഒരു വ്യാപാരിയായിരുന്നു. നല്ല പേരുണ്ടായിരുന്നു. എല്ലാവരും ആദരിച്ചിരുന്നു. ബാബ
പ്രവേശിച്ചതോടുകൂടി ഇദ്ദേഹം ഗ്ലാനി അനുഭവിക്കാന് തുടങ്ങി. ശിവബാബയെ
അറിയുന്നില്ല. ബാബയെ ശകാരിക്കാനും സാധിക്കുകയില്ല. ശകാരം ഇദ്ദേഹമാണ്
അനുഭവിക്കുന്നത്. കൃഷ്ണന് പറഞ്ഞിട്ടുണ്ടല്ലോ - ഞാന് വെണ്ണ തിന്നുന്നില്ല. ഇതും
പറയുന്നുണ്ട് പ്രവൃത്തിയെല്ലാം ബാബയുടേതാണ്, ഞാന് ഒന്നും ചെയ്യുന്നില്ല.
ഇന്ദ്രജാലക്കാരന് ബാബയാണ്, ഞാനല്ല. വെറുതെ ഇദ്ദേഹത്തിന് ശകാരം നല്കുകയാണ്. എന്താ
ഞാന് ആരെയെങ്കിലും ഓടിച്ചുകൊണ്ടു വന്നിട്ടുണ്ടോ? ആരോടും പറഞ്ഞിട്ടില്ല നിങ്ങള്
ഓടി രക്ഷപ്പട്ടു വരൂ. ഞാനാണെങ്കില് അവിടെയായിരുന്നു, നിങ്ങളിവിടേയ്ക്ക് സ്വയം
ഓടി വന്നതാണ്. വെറുതെ ദോഷം നല്കിയിരിക്കുകയാണ്. എത്ര ഗ്ലാനി അനുഭവിച്ചു.
ശാസ്ത്രങ്ങളില് എന്തെല്ലാം കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. ബാബ മനസ്സിലാക്കി
തരികയാണ് ഇത് വീണ്ടും ഉണ്ടാകും. ഇത് മുഴുവന് ജ്ഞാനത്തിന്റെ കാര്യമാണ്. ഒരു
മനുഷ്യനും ഇത് ചെയ്യാന് സാധിക്കില്ല. അതും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ രാജ്യത്ത്
ഇത്രയും കന്യകമാരും മാതാക്കളും വന്നിരിക്കുക. ആര്ക്കും ഒന്നും ചെയ്യാന്
സാധിച്ചില്ല. ആരുടെയെങ്കിലും സംബന്ധി വന്നാല് വന്നതുപോലെ ഓടിക്കുമായിരുന്നു.
ബാബ പറയുമായിരുന്നു നിങ്ങളിവര്ക്ക് മനസ്സിലാക്കി കൊടുത്ത് കൊണ്ട് പോകൂ.
ഞാനൊരിക്കലും തടയുന്നില്ല എന്നാല് ആര്ക്കും ധൈര്യം ഉണ്ടായിരുന്നില്ല. ബാബയുടെ
ശക്തിയുണ്ടായിരുന്നില്ലേ. ഒന്നും പുതിയതല്ല. ഇതെല്ലാം വീണ്ടും സംഭവിക്കും.
ഗ്ലാനിയും അനുഭവിക്കേണ്ടി വരും. ദ്രൗപതിയുടെയും കാര്യമുണ്ട്. ഇതെല്ലാം
ദ്രൗപതിമാരും ദുശാസന്മാരുമാണ്, ഒരാളുടെ മാത്രം കാര്യമല്ല. ശാസ്ത്രങ്ങളില് ഈ
കിംവതന്തികളെല്ലാം ആരാണ് എഴുതിയത്? ബാബ പറയുന്നു ഇതും ഡ്രാമയിലെ പാര്ട്ടാണ്.
ആത്മാവിന്റെ ജ്ഞാനം ആരിലും തന്നെ ഇല്ല, തികച്ചും
ദേഹാഭിമാനത്തിലകപ്പെട്ടിരിക്കുകയാണ്. ദേഹീ അഭിമാനിയാകുന്നതില് വളരെ
പരിശ്രമമുണ്ട്. രാവണന് തികച്ചും വിപരീതമാക്കി മാറ്റിയിരിക്കുന്നു. ബാബയിപ്പോള്
നേരെയാക്കിയിരിക്കുന്നു.
ദേഹീ അഭിമാനിയായി മാറുന്നതിലൂടെ സ്വതവേ സ്മൃതിയുണ്ടായിരിക്കുന്നു നമ്മള്
ആത്മാവാണ്, ഈ ദേഹം വേഷം അഭിനയിക്കുന്നതിനുവേണ്ടിയുള്ളതാണ്. ഈ
സ്മൃതിയുണ്ടായിരിക്കുകയാണെങ്കില് തന്നെ ദൈവീക ഗുണം വന്നു ചേരും. നിങ്ങള്ക്ക്
ആര്ക്കും ദുഃഖം നല്കുവാന് സാധിക്കില്ല. ഭാരതത്തില് തന്നെയാണ് ഈ ലക്ഷ്മീ
നാരായണന്റെ രാജ്യമുണ്ടായിരുന്നത്. 5000 വര്ഷത്തിന്റെ കാര്യമാണ്. അഥവാ ആരെങ്കിലും
ലക്ഷം വര്ഷമെന്ന് പറയുകയാണെങ്കില് ഘോര അന്ധകാരത്തിലാണ്. ഡ്രാമയനുസരിച്ച് എപ്പോള്
സമയം പൂര്ത്തിയായോ അപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. ഇപ്പോള് ബാബ പറയുകയാണ്
എന്റെ ശ്രീമതത്തിലൂടെ നടക്കൂ. മരണം മുന്നില് നില്ക്കുകയാണ്. പിന്നീട് ഉള്ളില്
എന്ത് ആശയാണോ ഉള്ളത്, അത് ശേഷിക്കും. തീര്ച്ചയായും മരിക്കുക തന്നെ ചെയ്യും. ഇത്
അതേ മഹാഭാരതയുദ്ധമാണ്. എത്ര തന്റെ മംഗളം ചെയ്യാന് സാധിക്കുമോ അത്രയും നല്ലതാണ്.
ഇല്ലായെങ്കില് നിങ്ങള് വെറും കൈയോടെ പോകും. മുഴുവന് ലോകവും വെറും കൈയോടെ
പോകുന്നു. കേവലം നിങ്ങള് കുട്ടികള് മാത്രമാണ് നിറഞ്ഞ കൈയോടെ അര്ത്ഥം ധനവാനായി
പോവുന്നത്. ഇതില് മനസ്സിലാക്കുന്നതിന് വളരെ വിശാല ബുദ്ധി വേണം. എത്ര
ധര്മ്മത്തിലുള്ള മനുഷ്യരാണ്. ഓരോരുത്തരുടെയും പാര്ട്ട് നടക്കുന്നു. ഒരാളുടെ
പാര്ട്ട് മറ്റൊരാള്ക്ക് ലഭിക്കുകയില്ല. എല്ലാവരുടെയും സ്വഭാവം അവരവരുടേതാണ്,
എത്രയധികം സ്വഭാവങ്ങളാണ്, ഇതെല്ലാം ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. അത്ഭുതകരമായ
കാര്യമല്ലേ. ബാബയിപ്പോള് പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. നമ്മള്
ആത്മാക്കള് 84 ന്റെ ചക്രത്തില് വരുന്നു, നമ്മള് ആത്മാക്കള് ഈ നാടകത്തിലെ
അഭിനേതാക്കളാണ്, ഇതില് നിന്ന് നമുക്ക് പുറത്തുകടക്കാന് സാധ്യമല്ല, മോക്ഷം നേടാന്
സാധിക്കില്ല. പിന്നീട് പരിശ്രമിക്കുന്നത് വെറുതെയാണ്. ബാബ പറയുന്നു ഡ്രാമയില്
നിന്ന് ആരെങ്കിലും പുറത്തു പോവുക, വേറെ ആരെയെങ്കിലും കൂട്ടി ചേര്ക്കുക- ഇത്
സംഭവിക്കുകയില്ല. ഈ മുഴുവന് ജ്ഞാനവും എല്ലാവരുടെയും ബുദ്ധിയിലിരിക്കുക
സാധ്യമല്ല. മുഴുവന് ദിവസവും ഇങ്ങനെയുള്ള ജ്ഞാനത്തില് രസിക്കണം. ഒരു നിമിഷം അര
നിമിഷം... ഇത് ഓര്മ്മിക്കൂ പിന്നീട് അതിനെ വര്ദ്ധിപ്പിച്ചുകൊണ്ടു പോകൂ. 8
മണിക്കൂര് വേണമെങ്കില് സ്ഥൂലമായ സേവനം ചെയ്തോളൂ, വിശ്രമിക്കുകയും ചെയ്തോളൂ, ഈ
ആത്മീയ ഗവണ്മെന്റിന്റെ സേവനത്തിലും സമയം നല്കൂ. നിങ്ങള് നിങ്ങളുടെയും സേവനം
ചെയ്യുന്നുണ്ട്, ഇതാണ് മുഖ്യമായ കാര്യം. ഓര്മ്മയുടെ യാത്രയിലിരിക്കൂ, ബാക്കി
ജ്ഞാനത്തിലൂടെ ഉയര്ന്ന പദവി നേടണം. തന്റെ ഓര്മ്മയുടെ പൂര്ണ്ണമായ ചാര്ട്ട്
വെയ്ക്കൂ. ജ്ഞാനം സഹജമാണ്. എങ്ങനെയാണോ ഞാന് മനുഷ്യ സൃഷ്ടിയുടെ ബീജരൂപമാണ്,
ഇതിന്റെ ആദി-മധ്യ-അന്ത്യത്തെ അറിയുന്നുവെന്ന് ബാബയുടെ ബുദ്ധിയിലുള്ളത്. നമ്മളും
ബാബയുടെ കുട്ടികളാണ്. ബാബയിത് മനസ്സിലാക്കി തന്നിട്ടുണ്ട്, എങ്ങനെയാണ് ഈ സൃഷ്ടി
ചക്രം കറങ്ങുന്നത്. ആ സമ്പത്തിന് വേണ്ടി നിങ്ങള് 8- 10 മണിക്കൂര്
നല്കുന്നുണ്ടല്ലോ. നല്ല കസ്റ്റമറെ ലഭിക്കുകയാണെങ്കില് രാത്രിയിലും ഒരിക്കലും
കോട്ടുവായ വരില്ല. കോട്ടുവായ വന്നുവെങ്കില് ഇദ്ദേഹം ക്ഷിണിച്ചിരിക്കുന്നുവെന്ന്
അറിയാന് കഴിയുന്നു. ബുദ്ധി പുറത്തെവിടെയോ അലയുകയാണ്. സെന്ററുകളിലും വളരെ
ശ്രദ്ധയോടെയിരിക്കണം. ഏത് കുട്ടികളാണോ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാത്തത്,
തന്റെ പഠിപ്പില് തന്നെ മുഴുകിയിരിക്കുന്നത് അവരുടെ ഉന്നതി സദാ
ഉണ്ടായികൊണ്ടിരിക്കുന്നു. നിങ്ങള് മറ്റുള്ളവരുടെ ചിന്തനം ചെയ്ത് തന്റെ പദവി
ഭ്രഷ്ഠമാക്കരുത്. മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്... ആരെങ്കിലും മോശമായി
സംസാരിക്കുകയാണെങ്കില് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് കളയൂ.
എപ്പോഴും തന്നെ നോക്കണം, മറ്റുള്ളവരെയല്ല നോക്കേണ്ടത്. തന്റെ പഠിപ്പ്
ഉപേക്ഷിക്കരുത്. അനേകം പേര് ഇങ്ങനെ ദേഷ്യപ്പെടാറുണ്ട്. വരുന്നത്
അവസാനിപ്പിക്കുന്നു, പിന്നീട് വരുന്നു. വരാതെ എവിടേയ്ക്ക് പോകും? സ്ക്കൂള് ഒന്നു
മാത്രമാണ്. സ്വന്തം കാലില് കോടാലി വെയ്ക്കരുത്. നിങ്ങള് നിങ്ങളുടെ പഠിപ്പില്
മുഴുകിയിരിക്കൂ. വളരെ സന്തോഷത്തിലിരിക്കൂ. ഭഗവാനാണ് പഠിപ്പിക്കുന്നത്, വേറെന്ത്
വേണം! ഭഗവാന് നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ്, ആ ഒരാളില് മാത്രം
ബുദ്ധിയോഗം വെയ്ക്കണം. നിങ്ങളെ നമ്പര്വണ് വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്ന ഈ മുഴുവന് ലോകത്തിന്റെയും നമ്പര്വണ് പ്രിയതമനാണ് ബാബ.
ബാബ പറയുകയാണ് നിങ്ങളുടെ ആത്മാവ് വളരെ പതിതമാണ്, പറക്കാന് സാധിക്കില്ല. ചിറക്
ഒടിഞ്ഞിരിക്കുകയാണ്. രാവണന് എല്ലാ ആത്മാക്കളുടെയും ചിറക് മുറിച്ചിരിക്കുകയാണ്.
ശിവബാബ പറയുകയാണ് എനിക്കല്ലാതെ മറ്റാര്ക്കും നിങ്ങളെ പാവനമാക്കി മാറ്റാന്
സാധിക്കില്ല. എല്ലാ അഭിനേതാക്കളും ഇവിടെയുണ്ട്, വൃദ്ധി നേടികൊണ്ടേയിരിക്കുന്നു,
തിരിച്ചാരും പോകുന്നില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ജീവിച്ചിരിക്കെ തന്നെ എല്ലാം ദാനം ചെയ്ത് മമത്വം ഇല്ലാതാക്കണം. പൂര്ണ്ണമായും
വില് ചെയ്ത് ട്രസ്റ്റിയായി മാറി ഭാരരഹിതമായിരിക്കണം. ദേഹീ അഭിമാനിയായി മാറി
എല്ലാ ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം.
വരദാനം :-
ഭിന്നതയെ
മാറ്റി ഏകത കൊണ്ടുവരുന്ന സത്യമായ സേവാധാരി ആയി ഭവിക്കൂ.
ബ്രാഹ്മണ പരിവാരത്തിന്റെ
വിശേഷതയാണ് അനേകതയുണ്ടെങ്കിലും ഏകത. താങ്കളുടെ ഏകതയിലൂടെ തന്നെയാണ് മുഴുവന്
വിശ്വത്തിലും ഏകധര്മ്മം, ഏകരാജ്യത്തിന്റെ സ്ഥാപന നടക്കുന്നത്. അതുകൊണ്ട് വിശേഷ
ശ്രദ്ധ നല്കി വിഭിന്നതയെ ഇല്ലാതാക്കൂ..... ഏകത കൊണ്ടുവരൂ.... അപ്പോള് പറയാം
സത്യമായ സേവാധാരി. സേവാധാരി തന്നെപ്രതിയല്ല മറിച്ച് സേവനത്തെ പ്രതിയായിരിക്കും.
തന്റേതെല്ലാം സേവനത്തെപ്രതി സ്വാഹ ചെയ്യുന്നു. ഏതുപോലെ സാകാരബാബ സേവനത്തില്
എല്ലുകള്പോലും സ്വാഹാ ചെയ്തു, അതുപോലെ താങ്കളുടെ ഓരോ കര്മ്മേന്ദ്രിയത്തിലൂടെയും
സേവനം നടന്നുകൊണ്ടിരിക്കണം.
സ്ലോഗന് :-
പരമാത്മാ
സ്നേഹത്തില് ലയിച്ചിരിക്കൂ..... അപ്പോള് ദുഃഖത്തിന്റെ ലോകം മറക്കാം.
അവ്യക്ത സൂചന :- കംബയിന്റ്
രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയി ആകൂ. സദാ സ്മൃതി ഉണ്ടായിരിക്കണം ഞാന്
കംബയിന്റ് ആയിരുന്നു, ഒരുമിച്ചാണ്, ഒരുമിച്ച് തന്നെ ഇരിക്കും. അനേക
പ്രാവശ്യമുള്ള കംബയിന്റ് സ്വരൂപത്തെ വേറെയാക്കുവാന് ആര്ക്കും ശക്തിയില്ല. ഇത്
ആത്മാ-പരമാത്മാ കൂട്ടുകെട്ടാണ്. സ്നേഹത്തിന്റെ അടയാളമാണ് കംബയിന്റായിരിക്കുക.
പരമാത്മാവ് കൂട്ടുകെട്ട് എവിടെയാണെങ്കില് തന്നേയും നിറവേറ്റും, ഓരോരുത്തരുമായും
കംബയിന്റ് രൂപത്തിലുള്ള സ്നേഹസംബന്ധവും നിറവേറ്റുന്നു.