11.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഇപ്പോള് നിങ്ങള്ക്ക് സമ്പൂര്ണ്ണമായി മാറണം എന്തുകൊണ്ടെന്നാല് തിരിച്ച് വീട്ടിലേയ്ക്ക് പോകണം പിന്നീട് പാവനലോകത്തിലേയ്ക്ക് വരണം.

ചോദ്യം :-
സമ്പുര്ണ്ണ പാവനമായി മാറുന്നതിനുള്ള യുക്തി എന്താണ്?

ഉത്തരം :-
സമ്പൂര്ണ്ണ പാവനമായി മാറണമെങ്കില് പൂര്ണ്ണമായും യാചകനാകൂ, ദേഹസഹിതം എല്ലാ സംബന്ധങ്ങളേയും മറക്കൂ ഒപ്പം എന്നെ ഓര്മ്മിക്കു അപ്പോള് പാവനമായി മാറും. ഇപ്പോള് നിങ്ങള് ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുവോ അതെല്ലാം നശിക്കാനുള്ളതാണ് അതിനാല് ധനം, സമ്പത്ത്, വൈഭവങ്ങള് എല്ലാറ്റിനേയും മറന്ന് യാചകനായി മാറൂ. ഇങ്ങനെയുള്ള യാചകര് തന്നെയാണ് രാജകുമാരനായി മാറുന്നത്.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളെപ്രതി ആത്മീയ അച്ഛന് മനസ്സിലാക്കിത്തരികയാണ്. കുട്ടികള് ഇത് നല്ലരീതിയില് മനസ്സിലാക്കുന്നുണ്ടാകും അതായത് ആരംഭത്തില് ആത്മാക്കള് എല്ലാവരും പവിത്രമായിരിക്കും. നമ്മള് തന്നെയായിരുന്നു പാവനമായിരുന്നത്, പതിതം, പാവനം എന്ന് ആത്മാവിനെത്തന്നെയാണ് പറയുന്നത്. ആത്മാവ് പാവനമാണെങ്കില് സുഖമുണ്ടാകും. ബുദ്ധിയില് വരുന്നുണ്ട് നമ്മള് പാവനമായി മാറിയാല് പാവനലോകത്തിന്റെ അധികാരിയായി മാറും. ഇതിനുവേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. 5000 വര്ഷങ്ങള്ക്കുമുമ്പ് പാവനലോകമുണ്ടായിരുന്നു. അവിടെ അരകല്പം നിങ്ങള് പാവനമായിരുന്നു, ബാക്കിയുള്ളത് അരകല്പമാണ്. ഈ കാര്യങ്ങള് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള്ക്ക് അറിയാം പതിതവും പാവനവും, സുഖവും ദുഃഖവും, പകലും രാത്രിയും പകുതി പകുതിയാണ്. ആരാണോ നല്ല വിവേകശാലികള്, വളരെ ഭക്തി ചെയ്തവര് അവരാണ് വളരെ നല്ലരീതിയില് മനസ്സിലാക്കുന്നത്. ബാബ പറയുന്നു- മധുരമായ കുട്ടികളേ, നിങ്ങള് പാവനമായിരുന്നു. പുതിയ ലോകത്തില് നിങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ബാക്കി എല്ലാവരും ശാന്തിധാമത്തിലായിരുന്നു. ആദ്യമാദ്യം നമ്മള് പാവനമായിരുന്നു മാത്രമല്ല വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു പിന്നീട് നമ്പര് അനുസരിച്ച് മനുഷ്യസൃഷ്ടി വൃദ്ധി പ്രാപിക്കുന്നു. ഇപ്പോള് നിങ്ങള് മധുരമായ കുട്ടികള്ക്ക് ആരാണ് മനസ്സിലാക്കിത്തരുന്നത്? ബാബ. ആത്മാക്കള്ക്ക് പരമാത്മാവായ ബാബ മനസ്സിലാക്കിത്തരുകയാണ്, ഇതിനെയാണ് സംഗമം എന്ന് പറയുന്നത്. ഇതിനെത്തന്നെയാണ് കുംഭം എന്നും പറയുന്നത്. മനുഷ്യന് ഈ സംഗമയുഗത്തെ മറന്നിരിക്കുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് 4 യുഗങ്ങളുണ്ട്, അഞ്ചാമത് ഈ ചെറിയ അധിക യുഗമായ സംഗമയുഗമാണ്. ഇതിന്റെ ആയുസ്സ് കുറവാണ്. ബാബ പറയുന്നു ഞാന് ഇവരുടെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിലെ വാനപ്രസ്ഥ അവസ്ഥയിലാണ് ഇവരില് പ്രവേശിക്കുന്നത്. കുട്ടികള്ക്ക് ഇത് സല്ക്കാരമാണല്ലോ. ബാബ ഇവരില് പ്രവേശിച്ചിട്ടുണ്ട്, ഇവരുടെ ജീവിതകഥയും കേള്പ്പിച്ചിട്ടുണ്ട്. ബാബ പറയുന്നു ഞാന് ആത്മാക്കളോടുതന്നെയാണ് സംസാരിക്കുന്നത്. ആത്മാവും ശരീരവും രണ്ടും ഒരുമിച്ച് പാര്ട്ട് നടക്കുന്നു. ഇതിനെയാണ് ജീവാത്മാവ് എന്ന് പറയുന്നത്. പവിത്ര ജീവാത്മാവും അപവിത്ര ജീവാത്മാവും. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് സത്യയുഗത്തില് കുറച്ച് ദേവീ ദേവതകളേ ഉണ്ടാകൂ. പിന്നീട് തന്നെക്കുറിച്ച് പറയും നമ്മള് ജീവാത്മാക്കള് സത്യയുഗത്തില് പാവനമായിരുന്നു നമ്മള് തന്നെ പിന്നീട് 84 ജന്മങ്ങള്ക്കുശേഷം പതിതമായി മാറി. പതിതത്തില് നിന്നും പാവനം, പാവനത്തില് നിന്നും പതിതം- ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഓര്മ്മിക്കുന്നതും പതിതപാവനനായ ആ ബാബയെത്തന്നെയാണ്. അതിനാല് ഓരോ 5000 വര്ഷങ്ങള്ക്കും ശേഷം ബാബ ഒരു തവണ മാത്രമാണ് വരുന്നത്, വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ഭഗവാന് ഒന്നേയുള്ളു, അതിനാല് തീര്ച്ചയായും ഭഗവാന് തന്നെ പഴയ ലോകത്തെ പുതിയതാക്കി മാറ്റും. പിന്നീട് പുതിയതിനെ പഴയതാക്കി മാറ്റുന്നത് ആരാണ്? രാവണന്, എന്തുകൊണ്ടെന്നാല് രാവണനാണ് ദേഹാഭിമാനിയാക്കി മാറ്റുന്നത്. ശത്രുവിനെയാണ് കത്തിക്കുന്നത്, മിത്രത്തെ കത്തിക്കാറില്ല. സര്വ്വരുടേയും മിത്രം ഒരേയൊരു ബാബയാണ് കാരണം ബാബയാണ് സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത്. ബാബയെ എല്ലാവരും ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് ബാബ സര്വ്വര്ക്കും സുഖം നല്കുന്നവരാണ്. എങ്കില് തീര്ച്ചയായും ദുഃഖം നല്കാനും ഒരാള് ഉണ്ടാകും. അതാണ് 5 വികാരങ്ങളാകുന്ന രാവണന്. അരകല്പം രാമരാജ്യം, അരകല്പം രാവണ രാജ്യം. സ്വസ്തിക വരക്കാറില്ലേ. ഇതിന്റെ അര്ത്ഥവും ബാബ മനസ്സിലാക്കിത്തരുകയാണ്. ഇതില് പൂര്ണ്ണമായും നാല് ഭാഗങ്ങളുണ്ടാകും. അല്പം കുറവോ കൂടുതലോ ആവുകയില്ല. ഈ ഡ്രാമ വളരെ കൃത്യമാണ്. ചിലര് കരുതുന്നു ഈ നാടകത്തില് നിന്നും രക്ഷപ്പെടണം, ഇവിടെ വളരെ ദുഃഖമാണ് ഇതിലും നല്ലത് ജ്യോതി ജ്യോതിയില് ചെന്ന് ലയിക്കുന്നതാണ് അഥവാ ബ്രഹ്മത്തില്പോയി ലയിക്കുന്നതാണ്. പക്ഷേ ആര്ക്കും പോകാന് സാധിക്കില്ല. എന്തെല്ലാമാണ് ചിന്തിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് ഭിന്ന ഭിന്ന പ്രകാരത്തിലുള്ള പ്രയത്നങ്ങളും ചെയ്യുന്നു. സന്യാസി ശരീരം വിടുകയാണെങ്കില് അവര് സ്വര്ഗ്ഗത്തിലെത്തി അല്ലെങ്കില് വൈകുണ്ഠത്തിലെത്തി എന്ന് ഒരിയ്ക്കലും പറയില്ല. പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ് അവര് സ്വര്ഗ്ഗംപൂകി എന്നു പറയുന്നത്. ആത്മാക്കള്ക്ക് സ്വര്ഗ്ഗത്തെ ഓര്മ്മയുണ്ടല്ലോ. നിങ്ങള്ക്കാണ് ഏറ്റവും കൂടുതല് ഓര്മ്മയുള്ളത്. നിങ്ങള്ക്ക് ചരിത്രം ഭൂമിശാസ്ത്രം രണ്ടുമറിയാം, ബാക്കി ആര്ക്കും അറിയുകയുമില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. ബാബ ഇരുന്ന് കുട്ടികള്ക്ക് മുഴുവന് രഹസ്യങ്ങളും മനസ്സിലാക്കിത്തരുകയാണ്.

ഇത് മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്. വൃക്ഷത്തിന് തീര്ച്ചയായും ബീജവും ഉണ്ടാകും. പാവനലോകം എങ്ങനെയാണ് പതിതമായി മാറുന്നത് എന്ന് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. പിന്നീട് ഞാന് തന്നെയാണ് അതിനെ പാവനമാക്കി മാറ്റുന്നത്. പാവനലോകത്തെയാണ് സ്വര്ഗ്ഗം എന്ന് വിളിക്കുന്നത്. സ്വര്ഗ്ഗം കഴിഞ്ഞുപോയി ഇനി വീണ്ടും വരും അതിനാലാണ് പറയുന്നത് ലോകത്തിന്റെ ചരിത്രം ആവര്ത്തിക്കുന്നതാണ് അര്ത്ഥം ലോകം തന്നെയാണ് പഴയതില് നിന്നും പുതിയതും പുതിയതില് നിന്നും പഴയതുമായി മാറുന്നത്. ആവര്ത്തിക്കുക എന്നാല് അര്ത്ഥം ഡ്രാമാ എന്നാണ്. ഡ്രാമ എന്ന വാക്ക് വളരെ നല്ലതാണ്, ശോഭിക്കുന്നതാണ്. ചക്രം അതേപോലെ ആവര്ത്തിക്കുന്നതാണ്, നാടകത്തെ അതേപോലെ എന്നു പറയാന് കഴിയില്ല. അഥവാ ആര്ക്കെങ്കിലും അസുഖമാണെങ്കില് അവര് അവധി എടുക്കാറുണ്ട്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്- നമ്മള് പൂജ്യ ദേവതകളായിരുന്നു പിന്നീട് പൂജാരിയായി മാറി. ബാബ വന്ന് എങ്ങനെയാണോ 5000 വര്ഷങ്ങള്ക്കുമുമ്പ് പറഞ്ഞുതന്നത് അതുപോലെ പതിതത്തില് നിന്നും പാവനമായി മാറുന്നതിനുള്ള യുക്തി പറഞ്ഞുതരികയാണ്. കുട്ടികളേ എന്നെ ഓര്മ്മിക്കു എന്നു മാത്രം പറയുന്നു. ബാബ ആദ്യമാദ്യം നിങ്ങളെയാണ് ആത്മാഭിമാനിയാക്കി മാറ്റുന്നത്. ആദ്യമാദ്യം ഈ പാഠം പഠിപ്പിക്കുന്നു അതായത് കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. നിങ്ങളെ ഇത്രത്തോളം ഓര്മ്മിക്കുന്നു, എന്നിട്ടും നിങ്ങള് മറന്നുപോകുന്നു! ഡ്രാമയുടെ അന്ത്യമാകുന്നതുവരെ മറന്നുകൊണ്ടേയിരിക്കും. അന്തിമത്തില് എപ്പോള് വിനാശത്തിന്റെ സമയം വരുന്നുവോ അപ്പോള് പഠിപ്പ് പൂര്ത്തിയാകും പിന്നീട് നിങ്ങള് ശരീരം ഉപേക്ഷിക്കും. സര്പ്പവും ഒരു പഴയ ഉറ ഉപേക്ഷിച്ച് അടുത്തത് എടുക്കാറില്ലേ. അതിനാല് ബാബയും മനസ്സിലാക്കിത്തരുകയാണ് നിങ്ങള് ഇരിക്കുമ്പോഴും നടക്കുമ്പോഴും ആത്മാഭിമാനിയായി ഇരിക്കൂ. മുമ്പ് നിങ്ങള്ക്ക് ദേഹാഭിമാനമുണ്ടായിരുന്നു. ഇപ്പോള് ബാബ പറയുന്നു ആത്മാഭിമാനിയായി മാറൂ. ദേഹാഭിമാനത്തില് വരുന്നതിനാല് 5 വികാരങ്ങള് നിങ്ങളെ പിടികൂടുന്നു. ആത്മാഭിമാനിയാവുകയാണെങ്കില് ഒരു വികാരത്തിനും നിങ്ങളെ സ്പര്ശിക്കാന് സാധിക്കില്ല. ദേഹീ അഭിമാനിയായി മാറി വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ഈ സംഗമത്തില് ആത്മാക്കള്ക്ക് പരമാത്മാവിന്റെ സ്നേഹം ലഭിക്കുന്നു. ഇതിനെ കല്ല്യാണകാരിയായ സംഗമയുഗം എന്നാണ് പറയുന്നത്, ഇവിടെയാണ് ബാബയും കുട്ടികളും വന്ന് കണ്ടുമുട്ടുന്നത്. നിങ്ങള് ആത്മാക്കളും ശരീരത്തിലാണ്. ബാബയും ശരീരത്തില് വന്നാണ് നിങ്ങളില് ആത്മനിശ്ചയം ഉണ്ടാക്കുന്നത്. എല്ലാവരേയും തിരിച്ച് കൊണ്ടുപോകേണ്ട സമയമാകുമ്പോള് ഒരു തവണ മാത്രമാണ് ബാബ വരുന്നത്. ഞാന് നിങ്ങളെ എങ്ങനെ തിരികെക്കൊണ്ടുപോകും എന്നതും മനസ്സിലാക്കിത്തന്നിട്ടുണ്ട്. നിങ്ങള് പറയുന്നുണ്ട് ഞങ്ങള് പതിതമാണ് അങ്ങ് പാവനമാണ്. അങ്ങ് വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ബാബ എങ്ങനെ പാവനമാക്കി മാറ്റും എന്നത് നിങ്ങള്ക്ക് അറിയില്ലായിരുന്നു. ഏതുവരെ ആക്കി മാറ്റുന്നില്ലയോ അതുവരെ എന്ത് അറിയാനാണ്. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട് ആത്മാവ് ചെറിയ നക്ഷത്രമാണ്. ബാബയും ചെറിയ നക്ഷത്രമാണ്. പക്ഷേ ബാബ ജ്ഞാനസാഗരനും ശാന്തിയുടെ സാഗരനുമാണ്. നിങ്ങളെയും തനിക്കുസമാനമാക്കി മാറ്റുന്നു. ഈ ജ്ഞാനം നിങ്ങള് കുട്ടികളിലുണ്ട് പിന്നീട് നിങ്ങള് ഇത് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. പിന്നെ നിങ്ങള് സത്യയുഗത്തില് എത്തുമ്പോള് ഈ ജ്ഞാനം കേള്പ്പിക്കുമോ? ഇല്ല. ജ്ഞാനസാഗരനായ ബാബ ഒന്നേയുള്ളു ബാബ നിങ്ങളെ ഇപ്പോള് പഠിപ്പിക്കുകയാണ്. എല്ലാവര്ക്കും ജീവിത കഥ ഉണ്ടാകുമല്ലോ. ബാബ അത് കേള്പ്പിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ നിങ്ങള് മിനിറ്റിന് മിനിറ്റിന് മറന്നുപോകുന്നു, നിങ്ങളുടെ യുദ്ധം മായയുമായാണ്. ഞാന് ബാബയെ ഓര്മ്മിക്കുകയാണ് എന്ന് നിങ്ങള് അനുഭവം ചെയ്യുന്നുണ്ട്, പിന്നീട് മറന്നുപോകുന്നു. ബാബ പറയുന്നു മായയാണ് നിങ്ങളുടെ ശത്രു അത് നിങ്ങളെ മറപ്പിക്കും അര്ത്ഥം ബാബയില് നിന്നും മുഖം തിരിപ്പിക്കും. നിങ്ങള് കുട്ടികള് ഒരു തവണയാണ് ബാബയുടെ സന്മുഖത്ത് വരുന്നത്. ബാബ ഒരു തവണയാണ് സമ്പത്ത് തരുന്നത്. പിന്നീട് ബാബയ്ക്ക് സന്മുഖത്ത് വരേണ്ട ആവശ്യമില്ല. പാപാത്മാവില് നിന്നും പുണ്യാത്മാവും സ്വര്ഗ്ഗത്തിന്റെ അധികാരിയുമാക്കി മാറ്റി. കഴിഞ്ഞു. പിന്നീട് വന്ന് എന്തുചെയ്യാനാണ്. നിങ്ങള് എന്നെ വിളിച്ചു ഞാനും കൃത്യസമയത്ത് വന്നു. ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും ഞാന് എന്റെ സമയമാകുമ്പോള് വരും. ഇത് ആര്ക്കും അറിയില്ല. ശിവരാത്രി എന്തിനാണ് ആഘോഷിക്കുന്നത്, ശിവന് എന്താണ് ചെയ്തത്? ഇത് ആര്ക്കും അറിയില്ല അതിനാല് ശിവരാത്രിയ്ക്ക് അവധിപോലും നല്കുന്നില്ല. ബാക്കി എല്ലാവര്ക്കും വേണ്ടി അവധി നല്കുന്നു എന്നാല് ശിവബാബ വരുന്നു, ഇത്രയും പാര്ട്ട് അഭിനയിക്കുന്നു, എന്നിട്ടും ബാബയെ ആര്ക്കും അറിയില്ല. അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. ഭാരതത്തില് എത്ര അജ്ഞാനമാണ്.

നിങ്ങള് കുട്ടികള്ക്ക് അറിയാം ശിവബാബയാണ് ഉയര്ന്നതിലും ഉയര്ന്നത് എങ്കില് തീര്ച്ചയായും ബാബ മനുഷ്യനേയും ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റും. ബാബ പറയുന്നു ഞാന് ബ്രഹ്മാവിന് ജ്ഞാനം നല്കി, യോഗം പഠിപ്പിച്ചു പിന്നീട് ഇവര് നരനില് നിന്നും നാരായണനായി മാറി. അവര് ഈ ജ്ഞാനം കേട്ടിട്ടുണ്ട്. ഈ ജ്ഞാനം നിങ്ങള്ക്കുള്ളതാണ്, മറ്റുള്ളവര്ക്ക് ഇത് ശോഭിക്കില്ല. നിങ്ങള്ക്ക് വീണ്ടും ദേവതയാകണം, ബാക്കിയാരും ആകുന്നില്ല. ഇതാണ് നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള കഥ. ആരെല്ലാമാണോ മറ്റുധര്മ്മങ്ങള് സ്ഥാപിച്ചത് അവരെല്ലാം ഇപ്പോള് പുനര്ജന്മങ്ങള് എടുത്ത് തമോപ്രധാനമായിരിക്കുന്നു പിന്നീട് അവര്ക്ക് എല്ലാവര്ക്കും സതോപ്രധാനമായി മാറണം. ആ പദവിയുടെ ആധാരത്തില് വീണ്ടും ആവര്ത്തിക്കണം. ഉയര്ന്ന പാര്ട്ടുധാരിയായി മാറാന് നിങ്ങള് എത്ര പുരുഷാര്ത്ഥം ചെയ്യുന്നു. ആരാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത്? ബാബ. നിങ്ങള് ശ്രേഷ്ഠരായി മാറുന്നു പിന്നീട് ഒരിയ്ക്കലും നിങ്ങള് ഓര്മ്മിക്കുകപോലുമില്ല. സ്വര്ഗ്ഗത്തില് ആരെങ്കിലും ഓര്മ്മിക്കുമോ. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, പിന്നീട് ഉയര്ന്നതാക്കി മാറ്റുകയും ചെയ്യുന്നു. നാരായണനുമുമ്പ് ശ്രീകൃഷ്ണനാണ്. പിന്നീട് നിങ്ങള് എന്തിനാണ് നരനില് നിന്നും നാരായണനായി മാറണം എന്ന് പറയുന്നത്? എന്തുകൊണ്ടാണ് നരനില് നിന്നും കൃഷ്ണനാകണം എന്ന് പറയാത്തത്? ആദ്യം നാരായണനായാണോ മാറുന്നത്? ആദ്യം രാജകുമാരനായ ശ്രീ കൃഷ്ണനായി മാറും! കുട്ടികള് പുഷ്പമാണ് അവര് പിന്നീട് യുഗള്ആകുന്നു. ബ്രഹ്മചാരിയ്ക്കാണ് മഹിമയുണ്ടാകുന്നത്. ചെറിയ കുട്ടികളെ സതോപ്രധാനമെന്നു പറയും, നിങ്ങള് കുട്ടികള്ക്ക് ചിന്ത വരണം- ഞങ്ങള് ആദ്യമാദ്യം തീര്ച്ചയായും രാജകുമാരനായി മാറും. യാചകനില് നിന്നും രാജകുമാരന് എന്ന് പാട്ടുമുണ്ട്. യാചകന് എന്ന് ആരെയാണ് പറയുന്നത്? ആത്മാവിനെത്തന്നെയാണ് ശരീരത്തോടൊപ്പം യാചകന് അല്ലെങ്കില് ധനികന് എന്ന് പറയുന്നത്. നിങ്ങള്ക്ക് അറിയാം ഈ സമയത്ത് എല്ലാവരും യാചകരായി മാറുന്നു. എല്ലാം തീര്ന്നിരിക്കുന്നു. നിങ്ങള്ക്ക് ഈ സമയത്താണ് ശരീരസഹിതം യാചകനായി മാറേണ്ടത്. എത്ര ധനവും സമ്പത്തും ഉണ്ടോ അതെല്ലാം അവസാനിക്കും. ആത്മാവിന് യാചകനായി മാറണം, എല്ലാം ഉപേക്ഷിക്കണം. പിന്നീട് രാജകുമാരനാകണം. നിങ്ങള്ക്ക് അറിയാം ധനം സമ്പത്ത് എല്ലാം ഉപേക്ഷിച്ച് യാചകരായി മാറി നമ്മള് വീട്ടിലേയ്ക്ക് പോകും. പിന്നീട് രാജകുമാരനായി പുതിയ ലോകത്തില് വരും. എന്തെല്ലാമുണ്ടോ, അതിനെയെല്ലാം ഉപേക്ഷിക്കണം. ഈ പഴയ സാധനങ്ങള്കൊണ്ട് ഒരു കാര്യവുമില്ല. ആത്മാവ് പവിത്രമായി മാറും പിന്നീട് പാര്ട്ട് അഭിനയിക്കാനായി വരും. കല്പം മുമ്പത്തേതുപോലെ. എത്രത്തോളം നിങ്ങള് ധാരണ ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നിങ്ങള് നേടും. അഥവാ ഇപ്പോള് ആരുടേയെങ്കിലും കൈയ്യില് 5 കോടിയുണ്ടെങ്കില്പോലും അതും ഇല്ലാതാകും. നമ്മള് വീണ്ടും നമ്മുടെ പുതിയ ലോകത്തിലേയ്ക്ക് പോവുകയാണ്. നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത് പുതിയ ലോകത്തിലേയ്ക്ക് പോകുന്നതിനുവേണ്ടിയാണ്. നമ്മള് പുതിയ ലോകത്തിലേയ്ക്കായി പഠിക്കുകയാണ് എന്ന് മനസ്സിലാക്കുന്ന സത്സംഗം മറ്റൊന്നില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ നമ്മളെ ആദ്യം യാചകനാക്കി പിന്നീട് അധികാരിയാക്കി മാറ്റും. ദേഹത്തിന്റെ എല്ലാ സംബന്ധവും ഉപേക്ഷിച്ചാല് യാചകനായില്ലേ. ഒന്നുമില്ല. ഇപ്പോള് ഭാരതത്തില് ഒന്നുമില്ല. ഇപ്പോള് ഭാരതം യാചകനും, പാപ്പരുമാണ്. പിന്നീട് സമ്പന്നമാകേണ്ടി വരും. ആരാണ് ആവുന്നത്? ആത്മാവ് ശരീരത്തിലൂടെ ആവുന്നു. ഇപ്പോള് രാജാവും റാണിയും ഒന്നുമില്ല. അവരും പാപ്പരാണ്, രാജാവിനും റാണിക്കും കിരീടം ഇല്ല. പ്രകാശ കിരീടവുമില്ല രത്നങ്ങള് പതിച്ച കിരീടവുമില്ല. അന്ധകാരത്തിന്റെ ലോകമാണ്, സര്വ്വവ്യാപി എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. പറയുന്നു എല്ലാവരിലും ഭഗവാനുണ്ട്. എല്ലാം ഒന്നാണ്, പട്ടിയിലും പൂച്ചയിലും ഉണ്ട്- ഇതിനെയാണ് പറയുന്നത് അന്ധകാരത്തിന്റെ ലോകം........ നിങ്ങള് ബ്രാഹ്മണരുടെ രാത്രിയായിരുന്നു. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് ജ്ഞാനത്തിന്റെ പകല് വന്നുകൊണ്ടിരിക്കുന്നു. സത്യയുഗത്തില് എല്ലാവരും തെളിഞ്ഞ ദീപങ്ങളായിരിക്കും. ഇപ്പോള് ദീപം തീര്ത്തും മങ്ങിയിരിക്കുന്നു. ഭാരതത്തില് തന്നെയാണ് ദീപം തെളിയിക്കുന്ന ആചാരമുള്ളത്. ബാക്കി ആരും ദീപം തെളിയിക്കുന്നില്ല. നിങ്ങളുടെ ദീപം തെളിഞ്ഞിരിക്കുന്നു. സതോപ്രധാനമായ ലോകത്തിന്റെ അധികാരികളായിരുന്നു, ആ ശക്തി കുറഞ്ഞ് കുറഞ്ഞ് വന്ന് ഇപ്പോള് ഒട്ടും ശക്തിയില്ലാത്തവരായി മാറി. പിന്നീട് ബാബ വന്നു നിങ്ങള്ക്ക് ശക്തി നല്കാന്. ബാറ്ററി നിറയുകയാണ്. ആത്മാവിന് പരമാത്മാവായ ബാബയുടെ ഓര്മ്മയുള്ളതിനാല് ബാറ്ററി നിറയുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, നമുക്ക് തിരിച്ച് പോകണം അതിനാല് ആത്മാവിന് ബാബയുടെ ഓര്മ്മയിലൂടെ സതോപ്രധാനവും പാവനവുമായി തീര്ച്ചയായും മാറണം. ബാബയ്ക്കു സമാനം ജ്ഞാനസാഗരനും ശാന്തിസാഗരനുമായി ഇപ്പോള്ത്തന്നെ മാറണം.

2) ഈ ദേഹത്തില് നിന്നുപോലും പൂര്ണ്ണമായും യാചകനായി മാറുന്നതിനായി ബുദ്ധിയില് ഉണ്ടാകണം ഈ കണ്ണുകള്കൊണ്ട് എന്തെല്ലാം കാണുന്നുവോ അതെല്ലാം നശിക്കാനുള്ളതാണ്. നമുക്ക് യാചകനില് നിന്നും രാജകുമാരനാകണം. നമ്മള് പഠിക്കുന്നതുതന്നെ പുതിയ ലോകത്തിലേയ്ക്കുവേണ്ടിയാണ്.

വരദാനം :-
മാന്ത്രികം കാണിക്കുന്നതിന് പകരം അവിനാശീ ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രമായി മാറുന്ന സിദ്ധി സ്വരൂപരായി ഭവിക്കൂ

ഇന്നത്തെ കാലത്ത് അല്പകാലത്തെ സിദ്ധിയുള്ളവരുണ്ട് അവര് അന്തിമത്തില് മുകളില് നിന്ന് വന്നത് കാരണം സതോപ്രധാന സ്ഥിതിയനുസരിച്ച് പവിത്രതയുടെ ഫലസ്വരൂപമായി അല്പകാലത്തിന്റെ അദ്ഭുതം കാണിക്കുന്നു എന്നാല് ആ സിദ്ധി സദാകാലം ഉണ്ടായിരിക്കുകയില്ല എന്തുകൊണ്ടെന്നാല് കുറഞ്ഞ സമയത്തിനുള്ളില് തന്നെ സതോ രജോ തമോ മൂന്ന് അവസ്ഥകളിലൂടെയും കടന്ന് പോകുന്നു. താങ്കള് പവിത്ര ആത്മാക്കള് സദാ സിദ്ധി സ്വരൂപമാണ്, മാന്ത്രികം കാണിക്കുന്നതിന് പകരം തിളങ്ങുന്ന ജ്യോതി സ്വരൂപമാക്കുന്നവരാണ്. അവിനാശീ ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രമാക്കുന്നവരാണ്, അതുകൊണ്ട് എല്ലാവരും താങ്കളുടെ അടുത്ത് തന്നെ അജ്ഞലി സ്വീകരിക്കുന്നതിനായി വരും.

സ്ലോഗന് :-
പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുടെ വായുമണ്ഢലമുണ്ടെങ്കില് സഹയോഗി സഹജയോഗിയായി മാറും.