11.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സ്പന്ദനരഹിതമായ അവസ്ഥ അഥവാ അശരീരി സ്ഥിതി ഉണ്ടാക്കുന്നതിനുള്ള സമയമാണിത്, ഈ അവസ്ഥയില് ഇരിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ.

ചോദ്യം :-
സര്വ്വശ്രേഷ്ഠമായ ലക്ഷ്യം ഏതാണ്, ആ ലക്ഷ്യത്തെ എങ്ങനെ പ്രാപ്തമാക്കും?

ഉത്തരം :-
സമ്പൂര്ണ്ണമായും സംസ്ക്കാരസമ്പന്നരായി മാറുക, ഇതാണ് സര്വ്വശ്രേഷ്ഠ ലക്ഷ്യം. കര്മ്മേന്ദ്രിയങ്ങള് അല്പം പോലും ചഞ്ചലമാകരുത് അപ്പോഴേ സമ്പൂര്ണ്ണമായും സംസ്ക്കാര സമ്പന്നരായി മാറൂ. എപ്പോള് ഈ അവസ്ഥ ഉണ്ടാകുന്നുവോ അപ്പോഴേ വിശ്വത്തിന്റെ ചക്രവര്ത്തീ പദം ലഭിക്കൂ. കയറിയാല് വൈകുണ്ഠരസം അനുഭവിക്കാം...... എന്ന പാട്ടുമുണ്ട് അര്ത്ഥം രാജാക്കന്മാരുടേയും രാജാവാകാം, ഇല്ലെങ്കില് പ്രജയാകാം. എന്റെ വൃത്തി എങ്ങനെയുള്ളതാണ്? ഒരു തെറ്റും സംഭവിക്കുന്നില്ലല്ലോ? എന്ന് ഇപ്പോള് പരിശോധിക്കൂ.

ഓംശാന്തി.  
ആത്മാഭിമാനിയായി ഇരിക്കണം. അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. ഇപ്പോള് ബാബ ഓള്റൗണ്ടര്മാരോട് ചോദിക്കുകയാണ് സത്യയുഗത്തില് ആത്മാഭിമാനിയാണോ ഇരിക്കുന്നത് അതോ ദേഹാഭിമാനിയാണോ? അവിടെ സ്വതവേ ആത്മാഭിമാനിയായാണ് ഇരിക്കുന്നത്, മിനിറ്റിന് മിനിറ്റിന് ഓര്മ്മിക്കേണ്ട ആവശ്യമില്ല. അവിടെ ഇങ്ങനെ മനസ്സിലാക്കും അതായത് ഇപ്പോള് ഈ ശരീരത്തിന് പ്രായമായി, ഇപ്പോള് ഇതിനെ ഉപേക്ഷിച്ച് രണ്ടാമതായി പുതിയത് എടുക്കണം. എങ്ങനെയാണോ സര്പ്പത്തിന്റെ ഉദാഹരണം, അതുപോലെ ആത്മാവും പഴയ ശരീരം ഉപേക്ഷിച്ച് പുതിയത് എടുക്കും. ഭഗവാന് ഉദാഹരണ സഹിതം മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് എല്ലാ മനുഷ്യരിലും ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്ത് തനിക്കു സമാനം ജ്ഞാനവാനാക്കി മാറ്റണം. ഇതിലൂടെ പരിസ്ഥാനിലെ നിര്വ്വികാരിയായ ദേവതയായി മാറും. ഉയര്ന്നതിലും ഉയര്ന്ന പഠിപ്പാണ് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുക എന്നത്. മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റി....... എന്ന പാട്ടുമുണ്ട് ഇത് ആരാണ് ചെയ്യുന്നത്? ദേവതകളല്ല ചെയ്തത്. ഭഗവാന് തന്നെയാണ് മനുഷ്യനെ ദേവതയാക്കി മാറ്റുന്നത്. മനുഷ്യര്ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. നിങ്ങളുടെ ഉദ്യേശവും ലക്ഷ്യവും എന്താണ്? എന്ന് എല്ലാവരും നിങ്ങളോട് ചോദിക്കും. അതിനാല് എന്തുകൊണ്ട് ഉദ്യേശവും ലക്ഷ്യവും എഴുതിയ പത്രിക അച്ചടിച്ചുവെച്ചുകൂട. ആരെങ്കിലും ചോദിക്കുമ്പോള് അവര്ക്ക് പത്രിക നല്കിയാല് അവര് മനസ്സിലാക്കും. ബാബ വളരെ നല്ലരീതിയില് മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഈ സമയത്ത് ഇത് കലിയുഗീ പതിതലോകമാണ് ഇതില് അളവില്ലാത്ത ദുഃഖമാണ്. ഇപ്പോള് നമ്മള് മനുഷ്യരെ സത്യയുഗീ പാവനലോകത്തിലേയ്ക്ക് അഥവാ അളവില്ലാത്ത സുഖത്തിന്റെ ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള സേവനം ചെയ്യുകയാണ് അഥവാ വഴി പറഞ്ഞുകൊടുക്കുകയാണ്. ഞങ്ങള് അദ്വൈത ജ്ഞാനം നല്കുന്നു എന്നല്ല. ലോകര് ശാസ്ത്രത്തിലെ ജ്ഞാനത്തെ അദ്വൈതജ്ഞാനം എന്നാണ് പറയുന്നത്. വാസ്തവത്തില് അത് അദ്വൈത ജ്ഞാനമൊന്നുമല്ല. അദ്വൈതജ്ഞാനം എന്ന് എഴുതുന്നതുപോലും തെറ്റാണ്. മനുഷ്യര്ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കണം, നമ്മുടെ ഉദ്യേശവും ലക്ഷ്യവും എന്താണ് എന്നത് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള പത്രികകള് വേണം അച്ചടിക്കാന്. കലിയുഗീ പതീത ഭ്രഷ്ടാചാരീ മനുഷ്യരെ നമ്മള് അതീവ ദുഃഖത്തില് നിന്നും രക്ഷിച്ച് സത്യയുഗീ ശ്രേഷ്ടാചാരീ ലോകത്തിലെ അപാരസുഖത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ബാബ ഈ പ്രബന്ധം കുട്ടികള്ക്ക് നല്കുകയാണ്. ഇങ്ങനെ വ്യക്തമായി എഴുതണം. എല്ലായിടത്തും ഇങ്ങനെയുള്ള പത്രികകള് സൂക്ഷിക്കണം, പെട്ടെന്നുതന്നെ എടുത്തുകൊടുക്കണം എങ്കില് മനസ്സിലാക്കും നമ്മള് ദുഃഖധാമത്തിലാണ്. അഴുക്കില് കിടക്കുകയാണ്. നമ്മള് പതിതമായ കലിയുഗത്തിലെ അഥവാ ദുഃഖധാമത്തിലെ മനുഷ്യരാണ് എന്ന് ഏതെങ്കിലും മനുഷ്യര് മനസ്സിലാക്കുന്നുണ്ടോ. ഇവര് നമ്മെ അപാരസുഖത്തിലേയ്ക്ക് കൊണ്ടുപോകും. അതിനാല് ഇങ്ങനെയുള്ള വളരെ നല്ല പത്രിക അച്ചടിക്കണം. സത്യയുഗിയാണോ അതോ കലിയുഗിയാണോ എന്ന നോട്ടീസ് ബാബ അച്ചടിപ്പിച്ചില്ലേ അതുപോലെയായിരിക്കണം. പക്ഷേ മനുഷ്യര് മനസ്സിലാക്കുന്നേയില്ല. രത്നങ്ങളെ കല്ലുകളാണെന്നു കരുതി എറിയുന്നു. ഇതാണ് ജ്ഞാനരത്നം. അവര് കരുതുന്നത് ശാസ്ത്രങ്ങളില് രത്നമുണ്ട് എന്നാണ്. ഇവിടെ അപാരദുഃഖമാണ് എന്നത് മനസ്സിലാക്കുന്ന രീതിയില് വളരെ വ്യക്തമായി നിങ്ങള് പറഞ്ഞുകൊടുക്കു. ദുഃഖത്തിന്റെയും ലിസ്റ്റ് ഉണ്ടാകണം, കുറഞ്ഞത് 101 എണ്ണമെങ്കിലും എന്തായാലും ഉണ്ടാകണം. ഈ ദുഃഖധാമത്തില് അപാര ദുഃഖമാണ് എന്നെല്ലാം എഴുതു, മുഴുവന് ലിസ്റ്റും എടുക്കു. മറുഭാഗത്ത് അപാര സുഖമാണ്, അവിടെ ദുഃഖത്തിന്റെ പേരുപോലുമില്ല. നമ്മള് ആ രാജ്യം അഥവാ സുഖധാമത്തിന്റെ സ്ഥാപന ചെയ്യുകയാണ് എങ്കില് പെട്ടെന്ന് മനുഷ്യര് മൗനം പാലിക്കും. ഈ സമയത്ത് ദുഃഖധാമത്തിലാണ് എന്നത് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ, അവരാണെങ്കില് ഇതിനെ സ്വര്ഗ്ഗം എന്ന് കരുതിയാണ് ഇരിക്കുന്നത്. വലിയ വലിയ കെട്ടിടങ്ങള്, പുതിയ പുതിയ ക്ഷേത്രങ്ങള് മുതലായവ നിര്മ്മിച്ചുകൊണ്ടിരിക്കുന്നു, ഇതെല്ലാം അവസാനിക്കാനുള്ളതാണ് എന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ. കൈക്കൂലിയായി അവര്ക്ക് ഒരുപാട് പണം ലഭിക്കുന്നുണ്ട്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇതെല്ലാം മായയുടേയും സയന്സിന്റേയും അഹങ്കാരമാണ്, മോട്ടറും വിമാനവുമെല്ലാം മായയുടെ പ്രദര്ശനമാണ്. ഇതും നിയമമാണ്, എപ്പോഴാണോ ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് അപ്പോള് മായയും തന്റെ ഷോ കാണിക്കും, ഇതിനെയാണ് മായയുടെ പ്രദര്ശനം എന്ന് പറയുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള് വിശ്വത്തില് ശാന്തിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. അഥവാ മായ പ്രവേശിച്ചുകഴിഞ്ഞാല് കുട്ടികളുടെ ഉള്ള് തിന്നുകൊണ്ടിരിക്കും. എപ്പോഴെങ്കിലും ആരെങ്കിലും ആരുടേയെങ്കിലും നാമരൂപത്തില് കുടുങ്ങിയാല് ബാബ പറയും ഇവരുടെ ദൃഷ്ടി ക്രിമിനലാണ്. കലിയുഗത്തില് എല്ലാവരും ക്രിമിനലുകളാണ്. സത്യയുഗത്തില് എല്ലാവരും സംസ്ക്കാര സമ്പന്നരാണ്. ഈ ദേവതകള്ക്കുമുന്നില് എല്ലാവരും തല കുമ്പിടുന്നു, അങ്ങ് നിര്വ്വികാരിയാണ് ഞങ്ങള് വികാരികളാണ് എന്ന് പറയും അതുകൊണ്ടാണ് ബാബ പറയുന്നത് ഓരോരുത്തരും അവരവരുടെ അവസ്ഥയെ നോക്കൂ. വലിയ വലിയ മഹാരഥികള് സ്വയം നോക്കൂ ഞാന് ആരുടേയും നാമരൂപത്തിലേയ്ക്ക് പോകുന്നില്ലല്ലോ? ഇന്നയാള് വളരെ നല്ലതാണ്, ഇങ്ങനെ ചെയ്താലോ- ഇത്തരത്തില് എന്തെങ്കിലും ഉള്ളില് വരുന്നുണ്ടോ? ഇതും ബാബയ്ക്ക് അറിയാം ഈ സമയത്ത് ആരും സമ്പൂര്ണ്ണമായും സംസ്ക്കാര സമ്പന്നരായി മാറിയിട്ടില്ല. ഈ സമയത്ത് പൂര്ണ്ണമായും സംസ്ക്കാര സമ്പന്നരായി മാറുന്നത് 8 രത്നങ്ങളാണ് അവരാണ് പാസ് വിത്ത് ഹോണറായി മാറുന്നത്. 108 ലുള്ളവര് പോലും ആയിട്ടില്ല. അല്പം പോലും ചഞ്ചലമാകാന് പാടില്ല, ഇത് വളരെ ബുദ്ധിമുട്ടാണ്. വിരളം ചിലരേ ഇങ്ങനെയുള്ളു. കണ്ണുകള് എന്തെങ്കിലും ചതി ചെയ്യുന്നു. അതിനാല് ഡ്രാമ പെട്ടെന്ന് ആരെയും സംസ്ക്കാര സമ്പന്നരാക്കി മാറ്റില്ല. വളരെ അധികം പുരുഷാര്ത്ഥം ചെയ്ത് തന്റെ പരിശോധന നടത്തണം- എന്റെ കണ്ണുകള് ഒരിയ്ക്കലും എന്നെ ചതിക്കുന്നില്ലല്ലോ? വിശ്വത്തിന്റെ അധികാരിയാവുക എന്നത് വളരെ ഉയര്ന്ന ലക്ഷ്യമാണ്. കയറിയാല് നുകരാം.... അര്ത്ഥം രാജാക്കന്മാരുടേയും രാജാവാകാം, വീണുപോയാല് പ്രജകളില് വരും. ഇന്നുകാലത്ത് എല്ലാവരും വികാരികളാണ്. എത്ര വലിയ ആളാണെങ്കിലും ശരി, അഥവാ റാണിയായാലും ശരി അവരുടെ ഉള്ളിലും ഭയമുണ്ടാകും ആരെങ്കിലും എന്നെ വധിക്കുമോ എന്ന്. ഓരോ മനുഷ്യനിലും അശാന്തിയുണ്ട്. ചില കുട്ടികള് എത്ര അശാന്തിയാണ് പരത്തുന്നത്. നിങ്ങള് ശാന്തി സ്ഥാപിക്കുകയാണ്, അതിനാല് ആദ്യം സ്വയം ശാന്തമായിരിക്കു, അപ്പോഴേ മറ്റുള്ളവരിലും ആ ബലം നിറയൂ. അവിടെ വളരെ ശാന്തിയോടെയാണ് രാജ്യം ഭരിക്കുന്നത്. കണ്ണുകള് സിവിലായിരിക്കും. അതിനാല് ബാബ പറയുകയാണ് തന്റെ പരിശോധന നടത്തൂ- ഇന്ന് ഞാന് ആത്മാവിന്റെ വൃത്തി എങ്ങനെയുള്ളതായിരുന്നു? ഇതില് വളരെ അധികം പരിശ്രമമുണ്ട്. തന്നില് ശ്രദ്ധ വെയ്ക്കണം. പരിധിയില്ലാത്ത ബാബയോടുപോലും ഒരിയ്ക്കലും സത്യം പറയുന്നില്ല. ഓരോ ചുവടിലും തെറ്റുകള് സംഭവിച്ചുകൊണ്ടിരിക്കുന്നു. അല്പമെങ്കിലും ക്രിമിനല് ദൃഷ്ടിയോടെ നോക്കിയെങ്കില്, തെറ്റ് സംഭവിച്ചുവെങ്കില്, ഉടനെ കുറിച്ചുവെക്കൂ. ഏതുവരെ തെറ്റില്ലാത്തവരായി മാറുന്നില്ലയോ അതുവരെ 10-20 തെറ്റെങ്കിലും ദിവസവും ചെയ്യുന്നുണ്ടാകും. പക്ഷേ സത്യം ആരും പറയുന്നില്ല. ദേഹാഭിമാനം കാരണം എന്തെങ്കിലും തീര്ച്ചയായും ഉണ്ടാകും. അത് ഉള്ള് തിന്നുകൊണ്ടിരിക്കും. തെറ്റ് എന്ന് എന്തിനേയാണ് പറയുന്നത് എന്നതുപോലും ചിലര് മനസ്സിലാക്കുന്നില്ല. എന്താ മൃഗങ്ങള് മനസ്സിലാക്കുമോ! നിങ്ങളും ഈ ജ്ഞാനം ലഭിക്കുന്നതിനുമുമ്പ് കുരങ്ങുബുദ്ധികളായിരുന്നു. ഇപ്പോള് ചിലര് 50 ശതമാനം, ചിലര് 10 ശതമാനം എന്നിങ്ങനെ പരിവര്ത്തനപ്പെടുന്നു. ഈ കണ്ണുകള് വളരെ അധികം ചതിക്കുന്നവയാണ്. കണ്ണുകള് വളരെ തീവ്രതയുള്ളവയാണ്.

ബാബ പറയുന്നു നമ്മള് ആത്മാക്കള് അശരീരിയായാണ് വന്നത്. ശരീരം ഉണ്ടായിരുന്നില്ല. എന്താ എപ്പോഴെങ്കിലും നിങ്ങള്ക്ക് അറിയുമായിരുന്നോ രണ്ടാമത് ഏത് ശരീരമാണ് എടുക്കുക, ഏത് സംബന്ധത്തിലേയ്ക്കാണ് പോവുക? എന്നെല്ലാം. അറിയില്ലായിരുന്നു. ഗര്ഭത്തില് സ്തംഭനരഹിതമായാണ് ഇരുന്നത്. ആത്മാവ് തീര്ത്തും നിശ്ചേഷ്ടമായിരിക്കുന്നു. ശരീരം എപ്പോഴാണോ വലുതാകുന്നത് അപ്പോഴേ അറിയാന് കഴിയൂ. അതിനാല് നിങ്ങള്ക്ക് അങ്ങനെയായി തിരിച്ചുപോകണം. ഈ പഴയ ശരീരം ഉപേക്ഷിച്ച് നമ്മുക്ക് പോകണം അത്രയേയുള്ളു പിന്നീട് ശരീരം എടുക്കുമ്പോള് സ്വര്ഗ്ഗത്തില് തന്റെ പാര്ട്ട് അഭിനയിക്കും. ഇപ്പോഴുള്ളത് സ്തംഭനരഹിതമാകുന്നതിനുള്ള സമയമാണ്. തീര്ച്ചയായും ആത്മാവ് സംസ്ക്കാരം കൊണ്ടുപോകും പക്ഷേ ശരീരം വലുതാകുമ്പോഴാണ് സംസ്ക്കാരം പ്രത്യക്ഷമാകുന്നത്. ഇപ്പോള് നിങ്ങള്ക്ക് വീട്ടിലേയ്ക്ക് പോകണം അതിനാല് പഴയ ലോകത്തിന്റെ, ഈ ശരീരത്തിന്റെ അഭിമാനത്തെ പറത്തിക്കളയണം. ഒന്നും ഓര്മ്മ വരരുത്. വളരെ അധികം പഥ്യം വെയ്ക്കണം. എന്താണോ ഉള്ളിലുള്ളത് അതുതന്നെയാണ് പുറത്തുവരിക. ശിവബാബയുടെ ഉള്ളിലും ജ്ഞാനമുണ്ട്, എനിക്കും പാര്ട്ടുണ്ട്. എന്നെത്തന്നെയാണ് ജ്ഞാനസാഗരന്........ എന്നു പറഞ്ഞ് മഹിമ പാടുന്നത്, അര്ത്ഥം ഒന്നും അറിയുന്നില്ല. ഇപ്പോള് നിങ്ങള് അര്ത്ഥ സഹിതം അറിയുന്നു. ബാക്കി ആത്മാക്കളുടെ ബുദ്ധി കാലണയ്ക്കു വിലയില്ലാത്തതായിത്തീരുന്നു. ഇപ്പോള് ബാബ എത്ര ബുദ്ധിവാനാക്കി മാറ്റുന്നു. മനുഷ്യരുടെ കൈയ്യിലാണെങ്കില് കോടികളുണ്ട്, നൂറുകോടിയുണ്ട്. ഇത് മായയുടെ ഷോയല്ലേ. സയന്സിന്റെ ഉപയോഗമുള്ള എന്തെല്ലാം വസ്തുക്കളുണ്ടോ അതെല്ലാം അവിടെയും ഉണ്ടാകും. ഇത് ഉണ്ടാക്കുന്നവര് അവിടെയും വരും. രാജാവായി മാറില്ല. ഇവര് അവസാന സമയത്ത് നിങ്ങളുടെ അടുത്തേയ്ക്ക് വരും പിന്നീട് മറ്റുള്ളവരേയും പഠിപ്പിക്കും. ഒരു ബാബയില് നിന്നും നിങ്ങള് എത്ര പഠിക്കുന്നു. ഒരേയൊരു ബാബ ലോകത്തെ എന്തില് നിന്നും എന്താക്കി മാറ്റുന്നു. കണ്ടുപിടുത്തങ്ങള് സാധാരണ ഒരാളാണ് ചെയ്യുന്നത് പിന്നീട് അത് എല്ലായിടങ്ങളിലേയ്ക്കും പരക്കും. ബോംബുണ്ടാക്കിയതും മുമ്പ് ഒരാളായിരുന്നു. ഇതിലൂടെ ലോകത്തിന്റെ വിനാശമുണ്ടാകും എന്നു മനസ്സിലാക്കി. പിന്നീട് മറ്റുള്ളവരും ഉണ്ടാക്കാന് തുടങ്ങി. അവിടെയും സയന്സ് വേണമല്ലോ. സമയം ബാക്കിയുണ്ട്. പഠിച്ച് സമര്ത്ഥരായി മാറും. ബാബയുടെ പരിചയം ലഭിച്ചാല് പിന്നെ സ്വര്ഗ്ഗത്തില് ചെന്ന് ജോലിക്കാരായി മാറും. അവിടെയുള്ളതെല്ലാം സുഖത്തിന്റെ കാര്യങ്ങളാണ്. സുഖധാമത്തില് എന്താണോ ഉണ്ടായിരുന്നത് അത് വീണ്ടും ഉണ്ടാകും. അവിടെ രോഗത്തിന്റേയോ ദുഃഖത്തിന്റേയോ ഒരു കാര്യവുമില്ല. ഇവിടെയാണെങ്കില് അളവില്ലാത്ത ദുഃഖമാണ്. അവിടെ അളവില്ലാത്ത സുഖമാണ്. ഇപ്പോള് നമ്മള് ഇതിന്റെ സ്ഥാപന ചെയ്യുകയാണ്. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത് ഒരേ ഒരു ബാബയാണ്. ആദ്യം സ്വയം ഈ അവസ്ഥ ഉണ്ടാക്കണം, കേവലം പാണ്ഢിത്യം മാത്രം പോര. ഇങ്ങനെ ഒരു പണ്ഢിതന്റെ കഥയുണ്ട്, രാമ നാമം ജപിക്കുകയാണെങ്കില് അക്കരെയെത്തും എന്നു പറഞ്ഞു.... ഇത് ഈ സമയത്തെ കാര്യമാണ്. നിങ്ങള് ബാബയുടെ ഓര്മ്മയിലൂടെ വിഷയ സാഗരത്തില് നിന്നും ക്ഷീരസാഗരത്തിലേയ്ക്ക് പോകുന്നു. ഇവിടെ നിങ്ങള് കുട്ടികളുടെ അവസ്ഥ വളരെ നല്ലതായിരിക്കണം. യോഗബലമില്ല, ദൃഷ്ടി ക്രിമിനലാണ് എങ്കില് അവരുടെ വാക്കുകള്ക്ക് ലക്ഷ്യത്തിലെത്താന് സാധിക്കില്ല. ദൃഷ്ടി സിവിലായിരിക്കണം. ബാബയുടെ ഓര്മ്മയില് ഇരുന്ന് ആര്ക്ക് ജ്ഞാനം നല്കിയാലും അമ്പ് തറക്കും. ജ്ഞാനമാകുന്ന വാളിന് യോഗമാകുന്ന മൂര്ച്ചവേണം. ജ്ഞാനത്തിലൂടെ ധനത്തിന്റെ സമ്പാദ്യമുണ്ടാകുന്നു. ശക്തി ഓര്മ്മയുടേതാണ്. വളരെ അധികം കുട്ടികളുണ്ട് ഇങ്ങനെയുമുണ്ട് അവര് തീരെ ഓര്മ്മിക്കുന്നില്ല, അറിയുന്നേയില്ല. ബാബ പറയുന്നു മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുക്കണം ഇത് ദുഃഖധാമമാണ്, സത്യയുഗമാണ് സുഖധാമം. കലിയുഗത്തില് സുഖത്തിന്റെ പേരുപോലുമില്ല. അഥവാ ഉണ്ടെങ്കിലും അത് കാകവൃഷ്ടസമാനമാണ്. സത്യയുഗത്തിലാണെങ്കില് അളവറ്റ സുഖമാണ്. മനുഷ്യര് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. മുക്തിയ്ക്കുവേണ്ടിയാണ് തലയിട്ട് ഉടയ്ക്കുന്നത്. ജീവന്മുക്തിയുടെ കാര്യം ആര്ക്കും അറിയില്ല. പിന്നെ എങ്ങിനെ ജ്ഞാനം നല്കാന് കഴിയും. അവര് വരുന്നതുതന്നെ രജോപ്രധാന സമയത്താണ് പിന്നെ എങ്ങിനെ അവര് രാജയോഗം പഠിപ്പിക്കും. ഇവിടെയുള്ള സുഖം കാക്കകാഷ്ഠത്തിന് സമാനമാണ്. രാജയോഗത്തിലൂടെ എന്താണ് സംഭവിച്ചത്- ഇതും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇതും ഡ്രാമ അനുസരിച്ച് നടക്കുന്നതാണ്. പത്രങ്ങളിലും നിങ്ങളെ നിന്ദിച്ച് എഴുതും, ഇത് സംഭവിക്കുകതന്നെ വേണം. അബലകള്ക്കുമേലെ വ്യത്യസ്ത തരത്തിലുള്ള പഴിചാരലുകള് ഉണ്ടാകും. ലോകത്തില് അനേക തരത്തിലുള്ള ദുഃഖങ്ങളുണ്ട്. ഇപ്പോള്അല്പമെങ്കിലും സുഖമുണ്ടോ. എത്ര വലിയ ധനവാനുമാകട്ടെ, അസുഖം വന്നു, അന്ധനായി മാറി, എങ്കില് ദുഃഖമുണ്ടാകുമല്ലോ. ദുഃഖത്തിന്റെ ലിസ്റ്റില് എല്ലാം എഴുതു. രാവണരാജ്യത്തില് കലിയുഗത്തിന്റെ അന്ത്യത്തില് ഈ കാര്യങ്ങളാണുള്ളത്. സത്യയുഗത്തില് ദുഃഖിപ്പിക്കുന്ന ഒരു കാര്യം പോലും ഉണ്ടാകില്ല. സത്യയുഗം വന്നുപോയല്ലോ. ഇപ്പോഴുള്ളത് സംഗമയുഗമാണ്. ബാബയും വരുന്നത് സംഗമയുഗത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം 5000 വര്ഷങ്ങള്ക്കുള്ളില് നമ്മള് ഏതെല്ലാം ജന്മങ്ങള് എടുക്കുന്നു. എങ്ങനെയാണ് സുഖത്തില് നിന്നും ദുഃഖത്തിലേയ്ക്ക് വരുന്നത്. ആരുടെ ബുദ്ധിയിലാണോ മുഴുവന് ജ്ഞാനവുമുള്ളത്, ധാരണയുള്ളത് അവര്ക്ക് മനസ്സിലാക്കാന് സാധിക്കും. ബാബ നിങ്ങള് കുട്ടികളുടെ സഞ്ചി നിറക്കുകയാണ്. ധനം നല്കാതെ ധനം വര്ദ്ധിക്കില്ല- എന്ന് പാടാറുണ്ട്. ധനം ദാനം നല്കുന്നില്ലാ എങ്കില് അതിന് അര്ത്ഥം അവരുടെ പക്കല് ധനം ഇല്ല എന്നതാണ്. എങ്കില് പിന്നെ ലഭിക്കുകയുമില്ല. കണക്കുണ്ടല്ലോ! നല്കുന്നേയില്ല എങ്കില് പിന്നെ എവിടെ നിന്നു ലഭിക്കും. എങ്ങനെ വൃദ്ധിയുണ്ടാകും. ഇതെല്ലാം അവിനാശിയായ ജ്ഞാനരത്നങ്ങളാണ്. എല്ലാകാര്യത്തിലും നമ്പര്വൈസ് ആയിരിക്കുമല്ലോ. ഇതും നിങ്ങളുടെ ആത്മീയ സേനയാണ്. ചില ആത്മാക്കള് ചെന്ന് ഉയര്ന്ന പദവി നേടും ചില ആത്മാക്കള് ചെന്ന് പ്രജയുടെ പദവി നേടും. എങ്ങനെയാണോ കല്പം മുമ്പ് നേടിയത് അതുപോലെ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്നില് ശ്രദ്ധ വെയ്ക്കുന്നതിനായി ഓരോ ചുവടിലും പരിശോധിക്കണം - 1. ഇന്ന് ആത്മാവായ എന്റെ വൃത്തി എങ്ങനെയുള്ളതായിരുന്നു? 2. കണ്ണുകള് സിവിലായിരുന്നുവോ? 3. ദേഹാഭിമാനത്തിന് വശപ്പെട്ട് എന്ത് പാപമാണ് ഉണ്ടായത്?

2) ബുദ്ധിയില് അവിനാശിയായ ജ്ഞാനധനത്തെ ധാരണചെയ്ത് പിന്നീട് ദാനം നല്കണം. ജ്ഞാനമാകുന്ന വാളിന്റെ മൂര്ച്ച ഓര്മ്മയാണ് അതിനെ തീര്ച്ചയായും വര്ദ്ധിപ്പിക്കണം.

വരദാനം :-
സത്യതയുടെ ശക്തിയെ ധാരണ ചെയ്ത് സര്വ്വരെയും ആകര്ഷിക്കുന്ന നിര്ഭയരും വിജയിയുമായി ഭവിക്കൂ

താങ്കള് കുട്ടികള് സത്യതയുടെ ശക്തിശാലി ശ്രേഷ്ഠ ആത്മാക്കളാണ്. സത്യ ജ്ഞാനം, സത്യമായ ബാബ, സത്യമായ പ്രാപ്തി, സത്യമായ ഓര്മ്മ, സത്യമായ ഗുണം, സത്യമായ ശക്തികള് എല്ലാം പ്രാപ്തമാണ്. ഇത്രയും വലിയ അധികാരത്തിന്റെ ലഹരി ഉണ്ടായിരിക്കുകയാണെങ്കില് ഈ സത്യതയുടെ അധികാരം ഓരോ ആത്മാവിനേയും ആകര്ഷിച്ചുകൊണ്ടിരിക്കും. അസത്യഖണ്ഢത്തിലും ഇങ്ങനെ സത്യതയുടെ ശക്തിയുള്ളവര് വിജയിയാകുന്നു. സത്യതയുടെ പ്രാപ്തി സന്തോഷവും നിര്ഭയതയുമാണ്. സത്യം പറയുന്നവര് നിര്ഭയമായിരിക്കും. അവര്ക്കൊരിക്കലും ഭയമുണ്ടായിരിക്കില്ല.

സ്ലോഗന് :-
വായുമണ്ഢലത്തെ പരിവര്ത്തനപ്പെടുത്തുന്നതിന്റെ സാധനയാണ് - പോസിറ്റീവായ സങ്കല്പവും ശക്തിശാലിയായ മനോഭാവവും.