11.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, തനിക്കുമേല് പൂര്ണ്ണശ്രദ്ധ വെയ്ക്കൂ, ഒരു നിയമവിരുദ്ധമായ പെരുമാറ്റവും ഉണ്ടാകരുത്, ശ്രീമതം് ലംഘിച്ചാല് അധ:പതിച്ചുപോകും.

ചോദ്യം :-
കോടാനു കോടിപതികളാകുന്നതിന് ഏതു കാര്യത്തില് ശ്രദ്ധിക്കണം ?

ഉത്തരം :-
എപ്പോഴും ശ്രദ്ധ വേണം - നമ്മള് എന്തു കര്മ്മം ചെയ്യുന്നുവോ അതു കണ്ട് മറ്റുള്ളവര് ചെയ്യും. ഒരു കാര്യത്തിലും മിഥ്യയായ അഹങ്കാരം ഉണ്ടാവരുത്. മുരളി ഒരിക്കലും മുടക്കരുത്. മനസ്സാ - വാചാ- കര്മ്മണാ സ്വയത്തെ സംരക്ഷിക്കണം, കണ്ണുകള് ചതിക്കാതിരുന്നാല് കോടികള് ശേഖരിക്കുവാന് സാധിക്കും. ഇതിനുവേണ്ടി അന്തര്മുഖിയായി ബാബയെ ഓര്മ്മിക്കൂ, വികര്മ്മങ്ങളില് നിന്നും സുരക്ഷിതരായിരിക്കൂ.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ബാബ മനസിലാക്കിത്തന്നിട്ടുണ്ട്, ഇത് അച്ഛനും, ടീച്ചറും സദ്ഗുരുവുമാണ്. ഇക്കാര്യം ഇവിടെയിരിക്കുമ്പോള് നിങ്ങള് കുട്ടികള് തീര്ച്ചയായും ഓര്മ്മിക്കണം. ഇതും നിങ്ങള് മനസിലാക്കുന്നുണ്ട്- ബാബയെ ഓര്മ്മിച്ച് പവിത്രമായി പവിത്രധാമത്തിലേക്കു പോകാം. ബാബ മനസിലാക്കിത്തന്നു, പവിത്രധാമത്തില് നിന്നുതന്നെയാണ് നിങ്ങള് താഴേക്കുവന്നത്. പേര് പവിത്രധാമം എന്നുതന്നെയാണ്. സതോപ്രധാനത്തില് നിന്നും സതോ, രജോ, തമോ..... ഇപ്പോള് നിങ്ങള്ക്കറിയാം, നമ്മള് അധ:പതിച്ചു അര്ത്ഥം വികാരീലോകത്തിലെത്തി. നിങ്ങള് സംഗമയുഗത്തിലാണ്, ജ്ഞാനം കേട്ടപ്പോള് , നമ്മള് തീരം വിട്ടു കഴിഞ്ഞുവെന്ന ് നിങ്ങള്ക്ക് മനസ്സിലായി..നമ്മള് ശിവബാബയെ ഓര്മ്മിക്കുന്നുവെങ്കില് ശിവാലയം ദൂരെയല്ല., ശിവബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ശിവാലയം വളരെ ദൂരെയാണ്. ശിക്ഷകള് കൂടി അനുഭവിക്കേണ്ടി വന്നാല് പിന്നെ ശിവാലയം വളരെ ദൂരെയാകും. ബാബ കുട്ടികള്ക്ക് കൂടുതലായി ഒരു ബുദ്ധിമുട്ടും തരുന്നില്ല. ഒരു കാര്യം വീണ്ടും വീണ്ടും പറയുന്നു -മനസാ വാചാ കര്മ്മണാ തീര്ച്ചയായും പവിത്രമാകണം. ഈ കണ്ണുകളും വളരെയധികം ചതിക്കും. അതുകൊണ്ട് കണ്ണുകളെ വളരെയധികം സൂക്ഷിക്കണം. ബാബ പറയുന്നു, ധ്യാനവും (സാക്ഷാത്കാരം), യോഗവും തമ്മില് വളരെയധികം വ്യത്യാസമുണ്ട്. യോഗം അര്ത്ഥം ഓര്മ്മ. കണ്ണുകള് തുറന്നിരിക്കുമ്പോഴും നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കുവാന് സാധിക്കും. ധ്യാനത്തിനെ യോഗം എന്ന് പറയില്ല. ഭോഗ് കൊണ്ടുപോകുമ്പോഴും നിര്ദ്ദേശമനുസരിച്ച് മാത്രം പോകണം. ഇക്കാര്യത്തിലും മായ വളരെയധികം വരും. മായ മൂക്കിനിടിക്കും. ബാബയെപോലെ തന്നെ മായയും വളരെ ബലവാനാണ്. ഇത്രയും ബലവാനാണ്- മുഴുവന് ലോകത്തിനേയും വേശ്യാലയത്തിലേക്ക് തള്ളിയിട്ടു. അതുകൊണ്ട് ഇക്കാര്യത്തില്(സാക്ഷാത്കാരം) വളരെയധികം സൂക്ഷിക്കണം. ബാബയെ ഓര്മിക്കുന്നതും നിയമമനുസരിച്ചായിരിക്കണം. നിയമവിരുദ്ധമായ കര്മം ചെയ്താല് പാടെ വീഴ്ത്തിക്കളയും. സാക്ഷാത്കാരത്തിനു വേണ്ടി ആഗ്രഹിക്കരുത്. ഇച്ഛാമാത്രം അവിദ്യ ....ബാബയുടെ ആജ്ഞയനുസരിച്ച് നടക്കുകയാണെങ്കില് ആവശ്യപ്പെടാതെ തന്നെ ബാബ നിങ്ങളുടെ സര്വ്വ ആഗ്രഹങ്ങളും പൂര്ത്തികരിച്ചു തരും. ബാബയെ അനുസരിക്കാതെ തെറ്റായ വഴി തിരഞ്ഞെടുത്താല് സ്വര്ഗത്തിലെത്തുന്നതിനു പകരം നരകത്തില് തന്നെ വീഴും. ആനയെ മുതല പിടിച്ചു എന്ന് പറയുന്നുണ്ട്. വളരെപ്പേര്ക്ക് ജ്ഞാനം നല്കിയിരുന്നവര്, ബാബക്ക് ഭോഗ് ് അര്പ്പിച്ചിരുന്നവര് ഇന്നെവിടെപ്പോയി, നിയമവിരുദ്ധമായ പെരുമാറ്റം കാരണം പൂര്ണ്ണമായും മായാവിയായി. ദേവതയാകാന് വന്ന് ചെകുത്താനായി. ദേവതയാകേണ്ടിയിരുന്ന നല്ല പുരുഷാര്ത്ഥി കുട്ടികള് അസുരന്മാരായി, അസുരന്മാരുടെ കൂടെ ജീവിക്കുന്നുവെന്നും ബാബക്കറിയാം. വഞ്ചകരാകുന്നു. ബാബയുടേതായതിനുശേഷം പിന്നെ മായയുടേതാകുന്നവരെയാണ് വഞ്ചകര് എന്ന് പറയുന്നത്. തന്റെ മേല് ശ്രദ്ധ വേണം. ശ്രീമതം ലംഘിച്ചാല് വീഴും. അറിയാന് പോലും പറ്റില്ല. അങ്ങനെ ആരും നരകത്തിലേക്കു പോകാതിരിക്കാന് വേണ്ടി ബാബ കുട്ടികള്ക്ക് മുന്നറിയിപ്പു തരുന്നു.

ഇന്നലെയും ബാബ പറഞ്ഞിരുന്നു, ധാരാളം ഗോപന്മാര് കമ്മിറ്റികളൊക്കെയുണ്ടാക്കുന്നുണ്ട്. എന്തുതന്നെ ചെയ്താലും ശ്രീമതത്തിന്റെ ആധാരമില്ലാതെയാണ് ചെയ്യുന്നതെങ്കില് ഡിസ്സര്വീസ് ചെയ്യുകയാണ്. ശ്രീമതമില്ലാതെ ചെയ്താല് വീണുകൊണ്ടേയിരിക്കും. ബാബ ആരംഭത്തില് കമ്മിറ്റിയുണ്ടാക്കിയപ്പോള് അമ്മമാരുടെയാണ് ഉണ്ടാക്കിയത്, കാരണം കലശം മാതാക്കള്ക്കാണ് ലഭിക്കുന്നത്. വന്ദേ മാതരം എന്നല്ലേ പാടിയിരിക്കുന്നത്. ഇപ്പോള് ഗോപന്മാരും കമ്മിറ്റി ഉണ്ടാക്കുന്നു, പക്ഷെ څവന്ദേ ഗോപംچ എന്നു പാടിയിട്ടില്ലല്ലോ. ശ്രീമതത്തിലൂടെയല്ല നടക്കുന്നതെങ്കില് മായയുടെ വലയില് കുടുങ്ങിപ്പോകുന്നു. ബാബ അമ്മമാരുടെ കമ്മിറ്റിയുണ്ടാക്കി എല്ലാം അവരെ ഏല്പിച്ചു. പുരുഷന്മാരാണ് സാധാരണ എല്ലാം കളഞ്ഞുകുളിക്കുന്നത്, സ്ത്രീകളല്ല. അതുകൊണ്ട് ബാബയും കലശം മാതാക്കളുടെ മേലെ വയ്ക്കുന്നു. പക്ഷെ ഈ ജ്ഞാന മാര്ഗത്തില് മാതാക്കളും എല്ലാം നഷ്ടപ്പെടുത്തി പാപ്പരാകാറുണ്ട്. കോടി കോടി ഭാഗ്യശാലികളാകേണ്ടവര് മായയോടു പരാജയപ്പെട്ട് പാപ്പരാകാറുണ്ട്. ഇവിടെ സ്ത്രീയും പുരുഷനും രണ്ടു കൂട്ടരും പാപ്പരാകാന് സാധ്യതുണ്ട്, പാപ്പരാകുന്നുമുണ്ട്. എത്ര പേരാണ് തോല്വി സമ്മതിച്ചു പോയത് - എല്ലാം കളഞ്ഞുകുളിച്ചില്ലേ. ബാബ പറയുകയാണ്, ഭാരതവാസികളാണ് പൂര്ണ്ണമായും കളഞ്ഞുകുളിച്ചത്. മായ എത്ര ശക്തിശാലിയാണ്, നമ്മള് എങ്ങനെ ജീവിച്ചവരാണ്, എവിടെനിന്നാണ് വീണ് അധപതിച്ചു പോയത് എന്നു പോലും മനസ്സിലാകുന്നില്ല. ഇവിടെയും ഉയരത്തിലേക്കു കയറി കയറി വന്ന്, ശ്രീമതം മറന്ന് തന്റെ വഴിക്കു നടക്കുമ്പോള് പാപ്പരാകുന്നു. പുറത്തുള്ളവര് പാപ്പരായാലും ചിലപ്പോള് അഞ്ചാറുവര്ഷത്തിനുശേഷം എഴുന്നേല്ക്കുന്നു. ഇവിടെ 84 ജന്മത്തേക്ക് പാപ്പരായിപ്പോകുന്നു. ഉയര്ന്ന പദവി നേടുവാന് സാധിക്കില്ല. എത്ര പേരാണ് പാപ്പരായിക്കൊണ്ടിരിക്കുന്നത്. ബാബയുടെ അടുക്കല് ഫോട്ടോയുണ്ടായിരുന്നെങ്കില് പറഞ്ഞുതരാമായിരുന്നു. ബാബ പറയുന്നത് വളരെ ശരിയാണെന്ന് നിങ്ങളും സമ്മതിക്കും. എത്ര വലിയ മഹാരഥിയായിരുന്നു, എത്ര പേരെ ഉയര്ത്തി-പക്ഷെ ഇന്നില്ല. കളഞ്ഞുകുളിച്ചു. ബാബ വീണ്ടും വീണ്ടും കുട്ടികള്ക്ക് മുന്നറിയിപ്പ് തരുന്നു- തനിക്കു തോന്നിയതുപോലെ കമ്മിറ്റികള് ഉണ്ടാക്കുന്നതില് ഒരു കാര്യവുമില്ല. പരസ്പരം കൂടിയിരുന്ന് പരദൂഷണം പറയുക, അവരങ്ങനെയാണ്, ഇവര് ഇങ്ങിനെയാണ്, ........ മുഴുവന് ദിവസവും ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബാബയുമായി ബുദ്ധിയോഗം ഉണ്ടെങ്കിലേ സതോപ്രധാനമാകൂ. ബാബയുടേതായിട്ട് ബാബയുമായി കണക്ഷനില്ലെങ്കില് വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കും. കണക്ഷന് തന്നെ മുറിഞ്ഞുപോകുന്നു. കണക്ഷന് വിട്ടുപോയാല് ,മായ എന്തുകൊണ്ട് എന്നെ ഇത്രയും ശല്യപ്പെടുത്തുന്നു എന്ന് പേടിക്കരുത്. എങ്ങനെയെങ്കിലും ബാബയുമായി കണക്ഷന് യോജിപ്പിച്ചു വരണം. ഇല്ലെങ്കിലെങ്ങനെ ബാറ്ററി ചാര്ജ്ജാകും. വികര്മ്മം ഉണ്ടാകുമ്പോള് ബാറ്ററി ഡിസ്ചാര്ജ്ജാകും. ആരംഭത്തില് എത്രപേരാണ് ബാബയുടെ കുട്ടികളായത്. ഭട്ഠിയില് വന്നു, പക്ഷെ ഇന്നെവിടെപ്പോയി. വീണുപോയി - കാരണം പഴയ ലോകം ഓര്മ്മവന്നു. ഇപ്പോള് ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് പരിധിയില്ലാത്ത വൈരാഗ്യം ഉണര്ത്തുകയാണ്. ഈ പഴയ ലോകത്തിനോട് ഒരാഗ്രഹവും വയ്ക്കരുത്. ഹൃദയം സ്വര്ഗത്തില് വയ്ക്കണം. ലക്ഷ്മീനാരായണനെപ്പോലെ ആകണമെങ്കില് പരിശ്രമിക്കണം. ബുദ്ധിയോഗം ഒരു ബാബയുമായിട്ടായിരിക്കണം. പഴയ ലോകത്തിനോട് വൈരാഗ്യം വരണം. സുഖധാമത്തിനേയും, ശാന്തീധാമത്തിനേയും ഓര്മ്മിക്കൂ. സാധിക്കുന്നിടത്തോളം എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും, കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. വളരെ സഹജമാണിത്. നരനില് നിന്നും നാരായണനാവാന് വേണ്ടിയാണ് നിങ്ങള് ഇവിടെ വന്നിരിക്കുന്നത്. സര്വ്വരോടും പറയണം ഇപ്പോള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം കാരണം ഇപ്പോള് മടക്കയാത്രയാണ്. ലോക ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുക അര്ത്ഥം നരകത്തില് നിന്നും സ്വര്ഗം, വീണ്ടും സ്വര്ഗത്തില് നിന്നു നരകം. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും.

ബാബ പറയുന്നു- ഇവിടെ സ്വദര്ശന ചക്രധാരിയാകണം. നമ്മള് എത്ര പ്രാവശ്യം ചക്രം തിരിഞ്ഞതാണെന്ന സ്മൃതിയില് ഇരിക്കണം. ഇപ്പോള് വീണ്ടും നമ്മള് ദേവതയാകുകയാണ്. ലോകത്തില് ആരും ഈ രഹസ്യത്തെ മനസ്സിലാക്കുന്നില്ല. ദേവതകള്ക്ക് ഈ ജ്ഞാനമില്ല. അവര് പവിത്രമായവരാണ്. ശംഖൂതുവാന് അവര്ക്ക് ജ്ഞാനമേ ഇല്ലല്ലോ. അവര് പവിത്രമായതിനാല് അവര്ക്ക് ഈ അടയാളം നല്കേണ്ട ആവശ്യമേയില്ല. രണ്ടു കൂട്ടരും (ദേവതകളും അസുരന്മാരും) ഒരുമിച്ചുള്ള സമയത്താണ് അടയാളങ്ങള് വേണ്ടിവരുന്നത്. നിങ്ങള്ക്കും അടയാളമില്ല. കാരണം നിങ്ങള് ഇന്ന് ദേവതയായി നാളെ അസുരനായേക്കാം. ബാബ ദേവതയാക്കി മാറ്റുന്നു, മായ അസുരനാക്കി മാറ്റുന്നു. ബാബ മനസ്സിലാക്കിത്തരുമ്പോഴാണ് അറിയുന്നത് സത്യത്തില് നമ്മുടെ അവസ്ഥ താഴ്ന്നിരിക്കുകയാണെന്ന്. എത്രയോ പേരാണ് ബാബയുടെ ഖജനാവില് നിക്ഷേപിച്ചിട്ട് ( ബാബക്ക് നല്കിയിട്ട് ) തിരികെ ചോദിച്ച് അസുരന്മാരാകുന്നത്. ഇതില് യോഗത്തിന്റെ തന്നെയാണ് കുറവ്. യോഗത്തിലൂടെ തന്നെ പവിത്രമാകണം. നിങ്ങള് ബാബയെ വിളിക്കുന്നുമുണ്ടല്ലോ, ബാബാ വരൂ, ഞങ്ങളെ പതിതത്തില് നിന്ന് പാവനമാക്കൂ, അങ്ങിനെ ഞങ്ങള് സ്വര്ഗത്തില് പോകട്ടെ. ഓര്മ്മയുടെ യാത്ര തന്നെ പാവനമായി ഉയര്ന്ന പദവി നേടുന്നതിനുവേണ്ടിയാണ്. പക്ഷേ ചിലര് മുന്നോട്ടു പോകെ മരിച്ചു പോകുന്നു (ജ്ഞാനം വിട്ടു പോകുന്നു) പിന്നെ കുറച്ചു ജ്ഞാനമെങ്കിലും കേട്ടിട്ടുണ്ടെങ്കില് ശിവാലയത്തില് തീര്ച്ചയായും വരും, പദവി എങ്ങിനെയുള്ളതാണെങ്കിലും വരും. ഒരു പ്രാവശ്യം ഓര്മ്മിച്ചിട്ടുണ്ടെങ്കില് സ്വര്ഗത്തില് തീര്ച്ചയായും വരും. പക്ഷെ ഉയര്ന്ന പദവി കിട്ടില്ല എന്നുമാത്രം. സ്വര്ഗം എന്ന് കേള്ക്കുമ്പോഴേ സന്തോഷം വരണം. തോറ്റ് കാല്ക്കാശിന്റെ പദവി കിട്ടുന്നതില് തൃപ്തരാകരുത്. ഞാന് വേലക്കാരനായിപ്പോയി എന്ന ഫീലിംഗ് എന്തായാലും വരുമല്ലോ? അന്തിമ സമയത്ത് നിങ്ങള്ക്ക് സാക്ഷാത്കാരം ഉണ്ടാകും - എന്തു വികര്മ്മം ചെയ്തിട്ടാണ് എന്റെ പദവി ഇങ്ങനെയായിപ്പോയതെന്ന്. എന്തുകൊണ്ട് മഹാറാണിയായിക്കൂടാ? ഓരോ ചുവടിലും ശ്രദ്ധിച്ചാലേ നിങ്ങള്ക്ക് കോടി കോടിപതികളാകുവാന് കഴിയൂ. ക്ഷേത്രങ്ങളില് ദേവതകള്ക്ക് താമരയുടെ അടയാളം കാണിച്ചിട്ടുണ്ട്. പദവിയില് വ്യത്യാസമുണ്ടാകുമല്ലോ. ഇന്നത്തെ രാജപദവിക്ക് എത്ര ഷോയാണ്. അതും വെറും അല്പകാലത്തേക്കുള്ളത്. സദാകാലത്തേക്ക് രാജവാകുവാന് ഇവിടെ ആര്ക്കും സാധിക്കില്ല. ബാബ പറയുന്നു- നിങ്ങള്ക്ക് ലക്ഷ്മീ നാരായണന് ആകണമെങ്കില് അതുപോലെ പുരുഷാര്ത്ഥവും ചെയ്യണം. ഞാന് എത്ര മറ്റുള്ളവരുടെ നന്മ ചെയ്യുന്നുണ്ട്? എത്ര സമയം ഞാന് അന്തര്മുഖിയായി ബാബയെ ഓര്മ്മിക്കുന്നുണ്ട്? ഇപ്പോള് നമ്മള് നമ്മുടെ മധുരമായ വീട്ടിലേക്ക് മടങ്ങിപ്പോവുകയാണ്. എന്നിട്ട് സുഖധാമത്തിലേക്ക് വരും. ജ്ഞാനത്തിന്റെ ഈ മഥനം ഉള്ളില് നടക്കണം. ബാബയില് ജ്ഞാനവും യോഗവും - രണ്ടുമുണ്ട്. നിങ്ങളിലും ഉണ്ടാവണം. നമ്മളെ ശിവബാബയാണ് പഠിപ്പിക്കുന്നതെന്നറിയാമല്ലോ. അപ്പോള് ജ്ഞാനവുമായി യോഗവുമായി. ജ്ഞാനവും, യോഗവും ഒരുമിച്ചാണുള്ളത്. അല്ലാതെ യോഗത്തിലിരുന്ന് ബാബയെ ഓര്മ്മിച്ചപ്പോള് ജ്ഞാനം മറന്നുപോയി എന്നു വരാന് പാടില്ല. ബാബ യോഗം പഠിപ്പിക്കുമ്പോള് ജ്ഞാനം മറക്കാറുണ്ടോ? മുഴുവന് ജ്ഞാനവും ബാബയിലുണ്ട്. നിങ്ങള് കുട്ടികളിലും മുഴുവന് ജ്ഞാനവും ഉണ്ടായിരിക്കണം. പഠിക്കണം. ഞാന് എന്തു കര്മ്മം ചെയ്യുന്നുവോ അതു കണ്ടു മറ്റുള്ളവരും ചെയ്യും. ഞാന് മുരളി കേട്ടില്ലെങ്കില് മറ്റുള്ളവരും കേള്ക്കില്ല. മിഥ്യാഹങ്കാരം വന്നാല് മായ പെട്ടെന്ന് ആക്രമിക്കും. ഒരോ ചുവടും ബാബയുടെ ശ്രീമത്തനുസരിച്ചായിരിക്കണം. ഇല്ലെങ്കില് എന്തെങ്കിലും വികര്മ്മം ഉണ്ടായിക്കൊണ്ടിരിക്കും. പല കുട്ടികളും തെറ്റു ചെയ്തിട്ട് ബാബയോടു പറയാതിരിക്കുമ്പോള് തന്റെ തന്നെ നാശം ചെയ്യുകയാണ്. തെറ്റു സംഭവിക്കുമ്പോള് മായ പ്രഹരിക്കും. ചില്ലിക്കാശിന് വിലയില്ലാത്തവരാക്കി മാറ്റും. പുരുഷന്മാരുടെ ഇങ്ങിനെയുള്ള കമ്മിറ്റികള് ഉണ്ടാക്കുവാന് ബാബ ഇതുവരെ പറഞ്ഞിട്ടില്ല. കമ്മിറ്റിയില് ഒന്നോ രണ്ടോ വിവേകശാലികളായ പെണ്കുട്ടികള് തീര്ച്ചയായും വേണം. അവരുടെ നിര്ദ്ദേശമനുസരിച്ചായിരിക്കണം പ്രവര്ത്തിക്കേണ്ടത്. ലക്ഷ്മിക്കാണല്ലോ കലശം നല്കിയിരിക്കുന്നത്. അമൃത് കുടിപ്പിച്ചിരുന്നു, എന്നിട്ട് യജ്ഞത്തില് വിഘ്നവുമുണ്ടാക്കിയിരുന്നു എന്നും പാടിയിട്ടുണ്ട്. പലതരത്തിലുള്ള വിഘ്നമിടുന്നവരുണ്ട്. ദിവസം മുഴുവനും ആവശ്യമില്ലാത്ത കാര്യങ്ങള് സംസാരിച്ചു കൊണ്ടിരിക്കും. ഇത് വളരെ മോശമായ കാര്യമാണ്. എന്ത് പ്രശ്നമുണ്ടങ്കിലും ബാബയ്ക്ക് റിപ്പോര്ട്ട് നല്കണം. പരിവര്ത്തനപ്പെടുത്തുന്ന ആള് ഒരു ബാബ തന്നെയാണ്. നിങ്ങള് നിയമം കൈയ്യിലെടുക്കരുത്. നിങ്ങള് ബാബയെ ഓര്മ്മിക്കൂ. സര്വ്വര്ക്കും ബാബയെ പരിചയപ്പെടുത്തൂ, എങ്കില് ഇങ്ങനെയാകാന് (ലക്ഷ്മീനാരായണന്) സാധിക്കും. മായ വളരെ കടുത്തതാണ്. ആരേയും വിടില്ല. ബാബക്ക് മുടങ്ങാതെ വാര്ത്തകള് എഴുതണം. ബാബയില് നിന്നും നിര്ദ്ദേശങ്ങള് സ്വീകരിക്കണം. നിര്ദ്ദേശങ്ങള് അല്ലെങ്കിലും സദാ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. കുട്ടികള് ഇങ്ങനെ കരുതുന്നു, ബാബ സ്വയമേവ തന്നെ ഇക്കാര്യത്തില് മനസിലാക്കിത്തന്നതാണ്, ബാബ അന്തര്യാമിയാണ് എന്നെല്ലാം. ബാബ പറയുന്നു, അല്ല- ഞാന് കേവലം ജ്ഞാനം പഠിപ്പിക്കുകയാണ്. ഇതില് അന്തര്യാമിയുടെ കാര്യമേയില്ല. ശരിയാണ്, എനിക്കറിയാം ഇതെല്ലാം എന്റെ കുട്ടികളാണ്, ഒരോ ശരീരത്തിനുള്ളിലും എന്റെ കുട്ടികളാണിരിക്കുന്നത്. അല്ലാതെ എല്ലാവരുടേയും ഉള്ളില് ബാബയിരിക്കുന്നു എന്നല്ല. മനുഷ്യര് തലകീഴായി മനസ്സിലാക്കിയിരിക്കുന്നു. ബാബ പറയുന്നു, എല്ലാ (ഭൃകുടി) സിംഹാസനത്തിലും ആത്മാവാണ് സ്ഥിതി ചെയ്യുന്നത് എന്നെനിക്കറിയാം. ഇതൊക്കെ എത്ര സഹജമായ കാര്യങ്ങളാണ്. എല്ലാ ചൈതന്യ ആത്മാക്കളും അവരവരുടെ സിംഹാസനത്തില് ഇരിക്കുന്നു, എന്നിട്ടും പരമാത്മാവ് സര്വ്വവ്യാപിയാണെന്ന് പറയുന്നു- ഇതാണ് ഒരേയൊരു തെറ്റ്. ഇക്കാരണത്താലാണ് ഭാരതം ഇത്രയും അധഃപതിച്ചത്. ബാബ പറയുന്നു-നിങ്ങള് എന്നെ ഒരുപാട് നിന്ദിച്ചു. വിശ്വത്തിന്റെ അധികാരിയാക്കിയ ബാബയെ നിങ്ങള് നിന്ദിച്ചു. അതുകൊണ്ട് ബാബ പറയുകയാണ്-യദാ യദാഹി..... സര്വ്വവ്യാപി എന്നുള്ള ജ്ഞാനം വിദേശികള് പഠിച്ചത് ഭാരതവാസികളില് നിന്നുമാണ്, ഏതുപോലെയാണോ ഭാരതീയരും അവരില് നിന്നും പുതിയ പുതിയ വിദ്യകള് തലകീഴായി പഠിക്കുന്നത്. നിങ്ങള് ഒരു ബാബയെത്തന്നെ ഓര്മ്മിക്കണം, ബാബയുടെ പരിചയം സര്വ്വര്ക്കും കൊടുക്കണം. നിങ്ങളാണ് അന്ധന്മാരുടെ ഊന്നുവടി. വടികൊണ്ട് വഴി പറഞ്ഞു കൊടുക്കാറില്ലേ. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ആജ്ഞയനുസരിച്ച് ഓരോ കാര്യവും ചെയ്യണം. ശ്രീമതം ഒരിക്കലും ലംഘിക്കാതിരിക്കുമ്പോഴാണ് ആവശ്യപ്പെടാതെ തന്നെ സര്വ്വ മനോകാമനകളും പൂര്ത്തീകരിക്കപ്പെടുന്നത്. സാക്ഷാത്കാരത്തിന്റെ ആഗ്രഹം പാടില്ല. ഇച്ഛാമാത്രം അവിദ്യ ആകണം.

2. പരസ്പരം കൂടിയിരുന്ന് പരദൂഷണം നടത്തരുത്. അന്തര്മുഖിയായിരുന്ന് പരിശോധിക്കണം - ഞാന് എത്ര സമയം ബാബയെ ഓര്മ്മിക്കുന്നുണ്ട്, ഉള്ളില് ജ്ഞാനത്തിന്റെ മഥനം നടക്കുന്നുണ്ടോ?

വരദാനം :-
സംബന്ധസമ്പര്ക്കത്തില് വരുന്ന ഓരോ ആത്മാക്കള്ക്കും ദാനം നല്കുന്ന മഹാദാനി വരദാനിയായി ഭവിക്കട്ടെ.

മുഴുവന് ദിവസവും ആരെല്ലാമാണോ സംബന്ധസമ്പര്ക്കത്തില് വരുന്നത് അവര്ക്കെല്ലാം ഏതെങ്കിലും ശക്തിയോ,ജ്ഞാനമോ,ഗുണമോ ദാനമായി നല്കൂ.താങ്കളുടെ പക്കല് ജ്ഞാനത്തിന്റെയും ,ശക്തികളുടെയും,ഗുണങ്ങളുടെയും ഖജനാവുകള് ഉണ്ട്.ഒരു ദിവസം പോലും ദാനം നല്കാതെയിരിക്കരുത്.അപ്പോള് മാത്രമേ താങ്കളെ മഹാദാനി എന്ന് വിളിക്കാനാകൂ.രണ്ടാമതായി,ദാനം എന്ന വാക്കിന്റെ ആത്മീയഅര്ത്ഥം സഹയോഗം നല്കുക എന്നാണ്.തന്റെ ശ്രേഷ്ഠസ്ഥിതിയുടെ വായുമണ്ഡലത്തിലൂടെയും,തന്റെ മനോഭാവത്തിന്റെ വൈബ്രേഷനുകളിലൂടെയും ഓരോ ആത്മാക്കള്ക്കും സഹയോഗം നല്കുമ്പോഴാണ് താങ്കളെ വരദാനി എന്ന് വിളിക്കുക.

സ്ലോഗന് :-
ആരാണോ ബാപ്ദാദയുടെയും,ഈശ്വരീയകുടുംബത്തിന്റെയും സമീപത്തുള്ളവര് ,അവരുടെ മുഖത്ത് സന്തുഷ്ടത,ആത്മീയത,പ്രസന്നത എന്നിവ നിറഞ്ഞ പുഞ്ചിരിയുണ്ടാകും.