11.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയുടെ സഹയോഗിയായിമാറി ഈ ഇരുമ്പുയുഗമാകുന്ന പര്വ്വതത്തെ സ്വര്ണ്ണിമയുഗമാക്കി മാറ്റണം. പുരുഷാര്ത്ഥം ചെയ്ത് പുതിയലോകത്തേക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് സീറ്റ് റിസര്വ്വ് ചെയ്യണം

ചോദ്യം :-
ബാബയുടെ കടമ എന്താണ്? ഏതൊരു കടമ പൂര്ത്തീകരിക്കുന്നതിനു വേണ്ടിയാണ് ബാബയ്ക്ക് വരേണ്ടി വരുന്നത്?

ഉത്തരം :-
അസുഖമുള്ളവരും, ദുഃഖികളുമായ കുട്ടികളെ സുഖികളാക്കി മാറ്റുക, മായയുടെ കുരുക്കില് നിന്നും മുക്തമാക്കി അളവറ്റ സുഖം നല്കുക - ഇതാണ് ബാബയുടെ കടമ, ഇത് സംഗമയുഗത്തില് മാത്രമേ ബാബയ്ക്ക് പൂര്ത്തീകരിക്കാന് സാധിക്കൂ. ബാബ പറയുന്നു - ഞാന് വന്നിരിക്കുന്നതു തന്നെ നിങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കാനാണ്, എല്ലാവരിലും കൃപ ചൊരിയാനാണ്. ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് 21 ജന്മത്തേക്ക് വേണ്ടി തന്റെ ഭാഗ്യത്തെ ഉയര്ന്നതാക്കി മാറ്റൂ.

ഗീതം :-
ഭോലാനാഥനില് നിന്നും അദ്ഭുതങ്ങള്....

ഓംശാന്തി.  
ഭോലാനാഥനായ ശിവഭഗവാനുവാച - ബ്രഹ്മാ മുഖകമലത്തിലൂടെ ബാബ പറയുന്നു- ഇത് വിവിധ ധര്മ്മങ്ങളുടെ മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷമാണ്. ഈ കല്പ്പ വൃക്ഷത്തിന്റെ, സൃഷ്ടിയുടെ ആദിമദ്ധ്യാന്ത്യത്തിന്റെ രഹസ്യമാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഗീതത്തിലും ബാബയുടെ തന്നെ മഹിമയാണ്. ശിവബാബയുടെ ജന്മം ഇവിടെയാണ്, ബാബ പറയുന്നു ഭാരതത്തിലാണ് ഞാന് വരുന്നത്. ശിവബാബ എപ്പോഴാണ് അവതരിച്ചിരുന്നത് എന്ന് മനുഷ്യര് അറിയുന്നില്ല. കാരണം ഗീതയില് കൃഷ്ണന്റെ പേരെഴുതി. ഗീത പറഞ്ഞത് ദ്വാപരയുഗത്തിലല്ലല്ലോ. ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ 5000 വര്ഷങ്ങള്ക്കു മുമ്പും ഞാന് ഇതുപോലെ ജ്ഞാനം നല്കിയിരുന്നു. ഈ വൃക്ഷത്തിന്റെ ചിത്രത്തിലൂടെ എല്ലാവര്ക്കും മനസ്സിലാക്കാന് സാധിക്കുന്നു. അതുകൊണ്ട് വൃക്ഷത്തെ നല്ല രീതിയില് കാണൂ. സത്യയുഗത്തില് ദേവീദേവതകളുടെ രാജ്യവും്, ത്രേതായുഗത്തില് സീതാരാമന്റെ രാജധാനിയുമാണ് ഉണ്ടായിരുന്നത്. ബാബ ആദിമധ്യഅന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കിത്തരുന്നത്. കുട്ടികള് ചോദിക്കാറുണ്ട് - ബാബാ, ഞങ്ങള് മായയുടെ കുരുക്കില് എപ്പോഴാണ് അകപ്പെട്ടത്? ബാബ പറയുന്നു ദ്വാപരയുഗം മുതല്. മറ്റുള്ള ധര്മ്മങ്ങള് അതിനുശേഷമാണ് വരുന്നത്. നമ്മള് ഈ ലോകത്തിലേക്ക് വീണ്ടും എപ്പോള് വരുമെന്നുള്ളത് കണക്കെടുക്കുമ്പോള് മനസ്സിലാക്കുവാന് സാധിക്കും. ശിവബാബ പറയുന്നു, എന്റെ കടമ നിറവേറ്റുന്നതിനായി ഞാന് 5000 വര്ഷങ്ങള്ക്ക് ശേഷമാണ ്സംഗമയുഗത്തില് വരുന്നത്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ദുഃഖികളാണ്, പ്രത്യേകിച്ച് ഭാരതവാസികള്. ഡ്രാമ അനുസരിച്ച് എനിക്ക് ഭാരതത്തെത്തന്നെ സുഖിയാക്കി മാറ്റുന്നതിനായി വരണം. കുട്ടികള്ക്ക് അസുഖം ബാധിക്കുമ്പോള് അവര്ക്കുള്ള മരുന്നും ചികിത്സയും നല്കുക എന്നുള്ളത് അച്ഛന്റെ കടമയാണ്. നിങ്ങളുടേത് വളരെ വലിയ അസുഖമാണ്. എല്ലാ അസുഖങ്ങളുടെയും മൂല കാരണം പഞ്ചവികാരങ്ങളാണ്. കുട്ടികള് ചോദിക്കാറുണ്ട,് ഈ അസുഖം എപ്പോള് മുതലാണ് ആരംഭിച്ചത്? ദ്വാപരയുഗം മുതല്. രാവണനെക്കുറിച്ചും കുട്ടികള് മനസ്സിലാക്കണം. രാവണനെ ആരും തന്നെ കണ്ടിട്ടില്ല. ബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ബാബയെയും ബുദ്ധികൊണ്ട് തിരിച്ചറിയണം. ആത്മാവില്് മനസ്സും ബുദ്ധിയുമുണ്ട്. ആത്മാവ് മനസ്സിലാക്കുന്നു എന്റെ അച്ഛന് പരമപിതാവായ പരമാത്മാവാണെന്ന്. സുഖ-ദുഃഖത്തിലേക്കും ആത്മാവ് വരുന്നുണ്ട്. ശരീരമുണ്ടെങ്കിലാണ് ആത്മാവിന് ദുഃഖത്തിന്റെ അനുഭൂതിയുണ്ടാകുന്നത്. ഞാനാകുന്ന പരമാത്മാവിനെ ദുഃഖിപ്പിക്കരുത് എന്ന് പറയാറില്ലല്ലോ. ബാബ മനസ്സിലാക്കിത്തരുന്നു കല്പകല്പത്തിലെ സംഗമയുഗത്തില് വന്ന് പാര്ട്ട് അഭിനയിക്കുക എന്നുളളതും എന്റെ പാര്ട്ടാണ്. ഏതു കുട്ടികളെയാണോ ഞാന് സുഖത്തിലേക്ക് പറഞ്ഞയച്ചത് അവര് ഇപ്പോള് ദുഃഖിയായിരിക്കുകയാണ്. അതുകൊണ്ടാണ് ഡ്രാമ അനുസരിച്ച് എനിക്ക് വരേണ്ടതായി വരുന്നത്. ബാക്കി മത്സ്യത്തിന്റെയോ, വരാഹത്തന്റെയോ അവതാരങ്ങളൊന്നും തന്നെ ബാബ എടുക്കുന്നില്ല. പരശുരാമന് മഴു എറിഞ്ഞ് ക്ഷത്രിയരെ കൊന്നു എന്നൊക്കെ പറയാറുണ്ട്. എന്നാല് ഇതെല്ലാം തന്നെ കെട്ടുകഥകളാണ്. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, എന്നെ ഓര്മ്മിക്കൂ.

ഇത് ജഗദംബയും ജഗത്പിതാവുമാണ്. മാതൃഭൂമി, പിതൃഭൂമി എന്നെല്ലാം പറയാറുണ്ടല്ലോ. ഭാരതവാസികള് അങ്ങ് മാതാപിതാവാണ്...... എന്ന മഹിമ പാടി ഓര്മ്മിക്കുന്നുണ്ട്. ഭഗവാന്റെ കൃപകൊണ്ട് അളവറ്റ സുഖം ലഭിക്കുന്നു. പിന്നീട് ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അതനുസരിച്ച് ലഭിക്കുന്നു. ചിലര് സിനിമ കാണുന്നതിനായി ഫസ്റ്റ് ക്ലാസ്സില് റിസര്വ്വേഷന് ചെയ്യാറുണ്ടല്ലോ. ബാബയും അതു തന്നെയാണ് പറയുന്നത്, സൂര്യവംശിയിലോ, ചന്ദ്രവംശിയിലോ സീറ്റ് റിസര്വ്വ് ചെയ്യൂ. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അതനുസരിച്ച് ഉയര്ന്ന പദവിയും ലഭിക്കുന്നു. ഇപ്പോള് എല്ലാ അസുഖങ്ങളില് നിന്നും നിങ്ങളെ മുക്തമാക്കുന്നതിനായാണ് ബാബ വന്നിരിക്കുന്നത്. രാവണന് എല്ലാവര്ക്കും ധാരാളം ദുഃഖം നല്കി. ഒരു മനുഷ്യനും നമുക്ക് ഗതി-സദ്ഗതി നല്കുവാന് സാധിക്കില്ല. ഇത് കലിയുഗത്തിന്റെ അന്ത്യമാണ്. ഗുരുക്കന്മാരും ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാല് പിന്നീട് ഇവിടെത്തന്നെ പുനര്ജന്മമെടുക്കുന്നു. പിന്നീട് അവര്ക്ക് എങ്ങനെ മറ്റുളളവരുടെ സദ്ഗതി ചെയ്യാനാവും? ലോകത്തുളള അനേകം ഗുരുക്കന്മാര് ഒരുമിച്ചു ചേരുകയാണെങ്കില് ഈ പതീതലോകത്തെ പാവനമാക്കുവാന് സാധിക്കുമോ? ഗോവര്ദ്ധന പര്വ്വതത്തെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. ഈ മാതാക്കളാണ് കലിയുഗീ പര്വ്വതത്തെ സത്യയുഗിയാക്കി മാറ്റുന്നത്. ഗോവര്ദ്ധനത്തെ പിന്നീട് പൂജിക്കുന്നുമുണ്ട്, എന്നാല് ഇതാണ് തത്വപൂജ. സന്യാസിമാരും ബ്രഹ്മം അഥവാ തത്വത്തെ ഓര്മ്മിക്കുന്നു. തത്വത്തെ പരമാത്മാവെന്നും അഥവാ ബ്രഹ്മം ഭഗവാനാണെന്നും മനസ്സിലാക്കുന്നു. ബാബ പറയുന്നു ഇതെല്ലാം തന്നെ അവരുടെ ഭ്രമമാണ്. ബ്രഹ്മാണ്ഡത്തില് ആത്മാക്കള് അണ്ഡാകൃതിയിലാണ് വസിക്കുന്നത്. നിരാകാരി വൃക്ഷത്തെയും കാണിക്കുന്നുണ്ട്. ഓരോരുത്തര്ക്കും അവരവരുടേതായ സെക്ഷനുണ്ട്. ഭാരതത്തിലെ സൂര്യവംശി-ചന്ദ്രവംശി രാജധാനിയാണ് ഈ വൃക്ഷത്തിന്റെ അടിത്തറ. പിന്നീട് അഭിവൃദ്ധി പ്രാപിക്കുന്നു. മുഖ്യമായും നാലു ധര്മ്മങ്ങളാണുളളത്. അപ്പോള് ഏതെല്ലാം ധര്മ്മങ്ങള് എപ്പോഴെല്ലാമാണ് വരുന്നതെന്ന് നിങ്ങള് കണക്കു കൂട്ടി നോക്കൂ. ഗുരുനാനാക്ക് 500 വര്ഷങ്ങള്ക്കു മുമ്പാണ് വന്നത്. സിക്ക് ധര്മ്മത്തിലുളളവര്ക്ക് ഒരിക്കലും 84 ജന്മങ്ങള് എടുക്കുവാന് സാധിക്കില്ല. ബാബ പറയുന്നു 84 ജന്മങ്ങള് എടുക്കുന്നത് കേവലം നിങ്ങള് ആള്റൗണ്ടര് ബ്രാഹ്മണരാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ,നിങ്ങള് ആള്റൗണ്ട് പാര്ട്ടാധാരികളാണ്. നിങ്ങളാണ് ബ്രാഹ്മണര്, ദേവത, ക്ഷത്രിയര്, വൈശ്യര്, ശൂദ്രര് എല്ലാ വര്ണ്ണത്തിലേക്കും വരുന്നത്. ആരാണോ ആദ്യമാദ്യം ദേവീദേവതകളായിത്തീരുന്നത് അവരാണ് മുഴുവന് ചക്രത്തിലേക്ക് വരുന്നത്.

ബാബ പറയുന്നു ,നിങ്ങള് ധാരാളം വേദശാസ്ത്രങ്ങള് കേട്ടു വന്നു. ഇപ്പോള് ഇതുകൂടി കേള്ക്കൂ എന്നിട്ടു തീരുമാനിക്കൂ - ശാസ്ത്രത്തില് പറയുന്നതാണോ ശരി, ഗുരുക്കന്മാര് പറയുന്നതാണോ ശരി, അതോ എന്താണോ ബാബ കേള്പ്പിക്കുന്നത് അതാണോ ശരി. ബാബയെയാണ് സത്യം എന്നു പറയുന്നത്. ബാബ പറയുന്ന സത്യമായ വചനങ്ങളിലൂടെയാണ് സത്യയുഗം സ്ഥാപിക്കപ്പെടുന്നത്. പിന്നീട് ദ്വാപരയുഗം മുതല്ക്ക് നിങ്ങള് അസത്യമായത് കേട്ടു വന്നതിലൂടെയാണ് നരകം ഉണ്ടായത്.

ബാബ പറയുന്നു, ഞാന് നിങ്ങളുടെ അടിമയാണ്. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് പാടി വന്നു-ഞാന് അടിമയാണ്, ഞാന് അടിമയാണ്... ഇപ്പോള് ഞാന് കുട്ടികളുടെ സേവനം ചെയ്യാനായി വന്നിരിക്കുകയാണ്. ബാബയുടെ മഹിമയാണ് നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി. ബാബ പറയുന്നു, നിങ്ങള് കുട്ടികളെ സദാ സുഖികളാക്കി മാറ്റുക എന്നത് എന്റെ കടമയാണ്. ഗീതത്തിലും പറയുന്നുണ്ട്, തടസ്സങ്ങളെ ഇല്ലാതാക്കണമെന്ന്... ബാക്കി ഇതിനുവേണ്ടി ഉടുക്ക് കൊട്ടേണ്ടതായ ആവശ്യമൊന്നുമില്ല. ഇവിടെ ആദി മദ്ധ്യ അന്ത്യത്തിന്റെ മുഴുവന് വര്ത്തകളുമാണ് കേള്പ്പിച്ചു തരുന്നത്. ബാബ പറയുന്നു, നിങ്ങള് കുട്ടികളെല്ലാവരും അഭിനേതാക്കളാണ്. ഞാന് ഈ സമയത്ത് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. ഞാന് ഈ ബ്രഹ്മാവിലൂടെയാണ് സ്ഥാപന നിര്വ്വഹിക്കുന്നത്. ബാക്കി ഗീതയില് കേള്പ്പിക്കുന്നതു പോലെയൊന്നുമല്ല. ഇപ്പോഴത്തെതാണ് പ്രാക്ടിക്കലായ കാര്യങ്ങള്. കുട്ടികള്ക്ക് ഇപ്പോഴാണ് ബാബ സഹജമായ ജ്ഞാനം കേള്പ്പിക്കുന്നത്, രാജയോഗം പഠിപ്പിക്കുന്നത്. യോഗം പഠിപ്പിക്കുവാനും, സഞ്ചി നിറയ്ക്കുവാനും, അസുഖത്തെ ഇല്ലാതാക്കാനും...... ഗീതത്തിന്റെയും പൂര്ണ്ണമായ അര്ത്ഥത്തെക്കുറിച്ച് മനസ്സിലാക്കണം. യോഗം പഠിപ്പിക്കുക മാത്രമല്ല, പഠിപ്പിക്കാനായി കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. കുട്ടികള് യോഗം പഠിച്ച് മറ്റുളളവര്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. പറയുന്നു, യോഗത്തിലൂടെ നമ്മുടെ ജ്യോതിയെ പ്രകാശിപ്പിക്കുന്നവനേ... ഇങ്ങനെയുളള ഗീതങ്ങള് വീട്ടിലിരുന്നുകൊണ്ട് കേള്ക്കുകയാണെങ്കില് മുഴുവന് ദിവസവും ജ്ഞാനം ബുദ്ധിയില് കറങ്ങിക്കൊണ്ടിരിക്കുന്നു. ബാബയുടെ സ്മൃതിയിലൂടെ സമ്പത്തിന്റെ ലഹരിയും ഉണ്ടാകുന്നു. കേവലം പരമാത്മാ അല്ലെങ്കില് ഭഗവാന് എന്നു പറയുന്നതിലൂടെ മുഖം മധുരിക്കില്ല. അച്ഛന് അര്ത്ഥം സമ്പത്ത്.

ഇപ്പോള് നിങ്ങള് കുട്ടികള് ബാബയില് നിന്നും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേട്ട് പിന്നീട് മറ്റുളളവര്ക്ക് കേള്പ്പിച്ചു കൊടുക്കുന്നു. ഇതിനെയാണ് ശംഖധ്വനിയെന്നു പറയുന്നത്. നിങ്ങളുടെ കൈയ്യില് പുസ്തകങ്ങളൊന്നുമില്ല. കുട്ടികള്ക്ക് ഈ കാര്യങ്ങളെല്ലാം തന്നെ ധാരണ ചെയ്യേണ്ടതായിട്ടുണ്ട്. നിങ്ങള് സത്യമായ ആത്മീയ ബ്രാഹ്മണനാണ്. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്. സത്യമായ ഗീതയിലൂടെയാണ് ഭാരതം സ്വര്ഗ്ഗമായിത്തീരുന്നത്. മറ്റുളളവര് കേവലം കഥകള് ഉണ്ടാക്കിയിരിക്കുകയാണ്. നിങ്ങള് പാര്വ്വതിമാര്ക്കാണ് ബാബ അമരകഥ കേള്പ്പിക്കുന്നത്. നിങ്ങളെല്ലാവരും ദ്രൗപദിമാരുമാണ്. സത്യയുഗത്തില് വികാരങ്ങളുണ്ടാകില്ല. അപ്പോള് അവിടെ കുട്ടികളെങ്ങനെ ജന്മമെടുക്കുമെന്നുളളത് മറ്റുളളവര് ചോദിക്കും. ദേവതകള് നിര്വ്വികാരികളാണ് അവിടെ വികാരത്തിന്റെ കാര്യങ്ങള് എങ്ങനെയുണ്ടാകും? യോഗബലത്തിലൂടെ കുട്ടികള് എങ്ങനെയുണ്ടാകുമെന്നുളളത് അവര്ക്കറിയില്ലല്ലോ! അപ്പോള് നിങ്ങളോട് അവര് തര്ക്കിക്കുമായിരിക്കും. എന്നാല് ഇതെല്ലാം തന്നെ ശാസ്ത്രങ്ങളില് പോലും എഴുതപ്പെട്ടിട്ടുളള കാര്യങ്ങളാണ്. സത്യയുഗം സമ്പൂര്ണ്ണമായ നിര്വ്വികാരി ലോകമാണ്. ഇത് വികാരി ലോകമാണ്. ബാബക്കറിയാം ഡ്രാമ അനുസരിച്ച് മായ നിങ്ങളെ വീണ്ടും ദുഃഖിയാക്കി മാറ്റുക തന്നെ ചെയ്യും. ഞാന് കല്പകല്പം എന്റെ കടമ നിറവേറ്റുന്നതിനുവേണ്ടി വരുന്നു. കല്പം മുമ്പുളള അതേ നഷ്ടപ്പെട്ട് വീണ്ടുകിട്ടിയ കുട്ടികള് മാത്രമേ സമ്പത്തെടുക്കുവാനായി വരുകയുളളൂ എന്ന് ബാബയ്ക്കറിയാം. അവരുടെ അടയാളങ്ങളും കാണപ്പെടുമല്ലോ. ഇത് അതേ മഹാഭാരതയുദ്ധമാണ്. നിങ്ങള്ക്ക് വീണ്ടും ദേവീദേവത അഥവാ സ്വര്ഗ്ഗത്തിന്റെ അധികാരിയായിത്തീരുന്നതിനായുളള പുരുഷാര്ത്ഥം ചെയ്യണം. ഇതില് സ്ഥൂലമായ യുദ്ധത്തിന്റെ കാര്യം തന്നെ വരുന്നില്ല. അസുരന്മാരുടെയും, ദേവന്മാരുടെയും യുദ്ധത്തിന്റെ കാര്യം തന്നെയില്ല. സത്യയുഗത്തില് മായയുണ്ടെങ്കിലല്ലേ യുദ്ധമുണ്ടാകൂ. അരക്കല്പം യുദ്ധമില്ല, അസുഖങ്ങളില്ല, ദുഃഖമോ അശാന്തിയോ ഇല്ല. അവിടെ സദാ സുഖം മാത്രമേയുളളൂ വസന്തം തന്നെ വസന്തമാണ്. ആശുപത്രികളൊന്നുമുണ്ടാകില്ല, സ്കൂളില് പഠിക്കേണ്ടതായി തന്നെ വരും. ഇപ്പോള് നിങ്ങള് ഓരോരുത്തരും ഇവിടെ നിന്നും സമ്പത്ത് നേടിയാണ് അങ്ങോട്ട് പോകുന്നത്. മനുഷ്യര് പഠിപ്പിലൂടെയാണല്ലോ തന്റെ സ്വന്തം കാലില് ജീവിക്കാന് പഠിക്കുക. ഇതില് ഒരു കഥയുമുണ്ട് - ആരോ ചോദിച്ചു നിങ്ങള് ആരുടേതാണ് അനുഭവിക്കുന്നത്? ഞാന് എന്റെ ഭാഗ്യത്തിലുളളതാണ് അനുഭവിക്കുന്നതെന്ന് മറുപടി പറഞ്ഞു. അത് പരിധിയ്ക്കുളളിലുളള ഭാഗ്യമാണ്. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത ഭാഗ്യമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. നിങ്ങള് ഇപ്പോഴുണ്ടാക്കുന്ന ഭാഗ്യത്തിലൂടെ 21 ജന്മത്തേക്ക് രാജ്യഭാഗ്യം നേടുന്നു. ഇത് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്താണ്. ഭാരതം ആദ്യം എത്ര സുഖിയായിരുന്നു എന്നാല് ഇപ്പോള് അതിന്റെ അവസ്ഥ എന്തായിത്തീര്ന്നിരിക്കുന്നു എന്നതിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും. ആരാണോ കല്പം മുമ്പ് രാജ്യഭാഗ്യം നേടിയിട്ടുളളത് അവരാണ് ഇപ്പോഴും നേടുക. ഡ്രാമയില് എന്തുണ്ടോ അതു ലഭിക്കുമെന്നു ചിന്തിക്കുകയാണെങ്കില് വിശന്നു മരിക്കേണ്ടതായി വരും. ഡ്രാമയുടെ ഈ രഹസ്യത്തെക്കുറിച്ച് പൂര്ണ്ണമായും മനസ്സിലാക്കണം. ശാസ്ത്രങ്ങളില് ചിലര് ലക്ഷക്കണക്കിനു വര്ഷങ്ങളുണ്ടെന്നു പറഞ്ഞു, മറ്റുചിലര് കോടിക്കണക്കിനു വര്ഷങ്ങളെന്നു പറഞ്ഞു. അനേകാനേകം മതങ്ങളാണ്. ചിലര് പറയാറുണ്ട് ഞങ്ങള് സുഖികള് തന്നെയാണെന്ന്. എന്താ അവര്ക്ക് അസുഖങ്ങളൊന്നും തന്നെ വരാറില്ലേ. സന്യാസിമാര് പറയുന്നു, രോഗങ്ങളെല്ലാം തന്നെ ശരീരത്തിനാണുണ്ടാകുന്നത്. ആത്മാവ് നിര്ലേപമാണ്. മുറിവു പറ്റുകയാണെങ്കില് ദുഃഖമുണ്ടാകുന്നത് ആത്മാവിനാണല്ലോ-ഇതെല്ലാം തന്നെ വളരെയധികം മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഈ വിദ്യാലയത്തില് ഒരേയൊരു ടീച്ചറാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഇതു മാത്രമാണ് ജ്ഞാനം. നരനില് നിന്നും നാരായണനായിത്തീരുന്നതിനുളള ഒരേയൊരു ലക്ഷ്യമാണ്. ആരാണോ തോല്ക്കുന്നത് അവര് ചന്ദ്രവംശിയിലേക്കു വരുന്നു. എപ്പോഴാണോ ദേവതകളുണ്ടായിരുന്നത് അപ്പോള് ക്ഷത്രിയര് ഉണ്ടായിരുന്നില്ല. എപ്പോഴാണോ ക്ഷത്രിയര് ഉണ്ടായിരുന്നത് അപ്പോള് വൈശ്യര് ഉണ്ടായിരുന്നില്ല. വൈശ്യര് ഉണ്ടായപ്പോള് ശൂദ്രന്മാരും ഉണ്ടായിരുന്നില്ല. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. മാതാക്കള്ക്ക് അതി സഹജമാണ്. ഒരേയൊരു പരീക്ഷയാണുളളത്. വൈകിവരുന്നവര്ക്ക് എങ്ങനെ പഠിക്കാന് സാധിക്കാനാകുമെന്ന് വിചാരിക്കരുത്. എന്നാല് ഇപ്പോള് പ്രത്യക്ഷത്തില് നോക്കുകയാണെങ്കില് പുതിയവരാണ് വളരെ തീവ്രഗതിയില് മുന്നേറിക്കൊണ്ടിരിക്കുന്നത്. ബാക്കി മായാ രാവണന് രൂപമൊന്നുമില്ല, ഇവരില് കാമത്തിന്റെ ഭൂതമുണ്ടെന്നു പറയുമെങ്കിലും രാവണന് രൂപമോ, ശരീരത്തിന്റെ ആകൃതിയോ ഒന്നും തന്നെയില്ല.

ശരി, എല്ലാത്തിന്റെയും സാക്രീനാണ് മന്മനാഭവ. പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ വികര്മ്മങ്ങളെല്ലാം തന്നെ നശിക്കുന്നു. ബാബ വഴികാട്ടിയായി വരുന്നു. ബാബ പറയുന്നു-കുട്ടികളേ, ഞാന് സന്മുഖത്ത് നിങ്ങള് കുട്ടികളെ പഠിപ്പിക്കുകയാണ്. കല്പകല്പത്തിലുളള എന്റെ കടമ നിറവേറ്റുകയാണ്. പാരലൗകിക അച്ഛന് പറയുന്നു ഞാന് എന്റെ കടമ നിറവേറ്റുന്നതിനായാണ് വരുന്നത് - നിങ്ങള് കുട്ടികളുടെ സഹയോഗത്തിലൂടെ. സഹായം നല്കും അപ്പോള് തന്നെയല്ലേ ഉയര്ന്ന പദവി നേടാന് നിങ്ങള്ക്ക് സാധിക്കുന്നത്. ഞാന് എത്ര വലിയ അച്ഛനാണ്. എത്ര വലിയ യജ്ഞമാണ് രചിച്ചത്. ബ്രഹ്മാമുഖവംശാവലികളായ നിങ്ങള് ബ്രാഹ്മണ-ബ്രാഹ്മണിമാര് സഹോദരി -സഹോദരന്മാരാണ്. സഹോദരി സഹോദരനായാല് ഭാര്യാ-ഭര്ത്തൃ ദൃഷ്ടി പരിവര്ത്തിതമാകും. ബാബ പറയുന്നു ഈ ബ്രാഹ്മണ കുലത്തെ കളങ്കപ്പെടുത്തരുത്. ഇതാണ് പവിത്രമായിരിക്കുന്നതിനുളള യുക്തികള്. മനുഷ്യര് പറയുന്നു ഇതെങ്ങനെ സംഭവിക്കും? ഒരുമിച്ചിരുന്നുകൊണ്ടും എങ്ങനെ അഗ്നി ബാധിക്കാതിരിക്കും! ബാബ പറയുന്നു, മദ്ധ്യത്തില് ജ്ഞാനത്തിന്റെ വാള് വെക്കുന്നിതിലൂടെ ഒരിക്കലും അഗ്നി ബാധിക്കില്ല. എന്നാല് രണ്ടു പേരും മന്മനാഭവയായിരിക്കണം, ശിവബാബയുടെ ഓര്മ്മയുണ്ടായിരിക്കണം, സ്വയത്തെ ബ്രാഹ്മണനെന്നു മനസ്സിലാക്കണം. മനുഷ്യര് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കാത്തതുകൊണ്ടാണ് പ്രശ്നങ്ങള് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്, ഈ ആക്ഷേപങ്ങളും സഹിക്കേണ്ടതായി വരുന്നു. കൃഷ്ണനെ ഒരിക്കലും ആര്ക്കും ആക്ഷേപിക്കാന് സാധിക്കില്ല. കൃഷ്ണന് നേരിട്ടങ്ങനെ ഇറങ്ങി വരുകയാണെങ്കില് വിദേശത്തു നിന്നും എല്ലാവരും വിമാനത്തില് പറന്നെത്തും. വളരെ വലിയ തിരക്കുണ്ടാകും. അപ്പോള് ഭാരതത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്നറിയില്ല.

ശരി, ഇന്ന് ഭോഗ് ദിവസമാണ്. ഇതാണ് പിതൃഗൃഹം അതാണ് ഭര്ത്തൃഗൃഹം. സംഗമത്തിലാണ് കൂടിക്കാഴ്ച. ചിലര് ഇത് മായാജാലമെന്നു കരുതുന്നു. ഈ സാക്ഷാത്കാരങ്ങള് എന്താണെന്നുളളത് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഭക്തിമാര്ഗ്ഗത്തില് എങ്ങനെയാണ് സാക്ഷാത്കാരങ്ങള് ഉണ്ടാകുന്നത്, ഇതില് സംശയം പാടില്ല. ഇതാണ് രീതിയും സമ്പ്രദായവും. ശിവബാബയുടെ ഭണ്ഡാരമാണെങ്കില് തീര്ച്ചയായും ബാബയെ ഓര്മ്മിച്ച് ഭോഗ് വെക്കുകതന്നെ വേണം. യോഗത്തിലിരിക്കുന്നത് നല്ലതു തന്നെയാണ്. ബാബയുടെ ഓര്മ്മ ഉണ്ടായിരിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയത്തെ ബ്രഹ്മാമുഖവംശാവലിയെന്നു മനസ്സിലാക്കി പക്കാ ബ്രാഹ്മണനായിത്തീരണം. ഒരിക്കലും തന്റെ ഈ ബ്രാഹ്മണകുലത്തെ കളങ്കപ്പെടുത്തരുത്.

2) ബാബയ്ക്കു സമാനം നിരാകാരി, നിര്വികാരി, നിരഹങ്കാരിയായി മാറി തന്റെ കടമകളെ നിറവേറ്റണം. ആത്മീയ സേവനത്തില് തല്പരരായിരിക്കണം.

വരദാനം :-
സ്നേഹത്തിന്റെ ശക്തിയിലൂടെ മായയുടെ ശക്തിയെ സമാപ്തമാക്കുന്ന സമ്പൂര്ണ്ണജ്ഞാനിയായി ഭവിക്കട്ടെ.

സ്നേഹത്തില് അലിഞ്ഞുചേരുന്നതുതന്നെയാണ് സമ്പൂര്ണ്ണമായ ജ്ഞാനം.സ്നേഹം ബ്രാഹ്മണജന്മത്തിന്റെ വരദാനമാണ്.സംഗമയുഗത്തില് സ്നേഹസാഗരന് സ്നേഹത്തിന്റെ രത്നങ്ങളും ,മുത്തുകളും തളിക നിറച്ച് തന്നുകൊണ്ടിരിക്കുന്നുണ്ട്.അതിനാല് താങ്കള് സ്നേഹസമ്പന്നരായി മാറൂ.സ്നേഹത്തിന്റെ ശക്തിയിലൂടെ പരിതസ്ഥിതിയാകുന്ന പര്വതത്തെ പരിവര്ത്തനം ചെയ്യുമ്പോള് അവ വെള്ളത്തെപ്പോലെ ഭാരരഹിതമായി മാറും .മായയുടെ എത്രവലിയ ഭയാനകവും,റോയലുമായ രൂപങ്ങളെ നേരിടേണ്ടി വരുമ്പോഴും സെക്കന്റില് സ്നേഹത്തിന്റെ സാഗരത്തില് അലിഞ്ഞുചേരൂ.അപ്പോള് സ്നേഹത്തിന്റെ ശക്തിയിലൂടെ മായയുടെ ശക്തികള് സമാപ്തമാകും.

സ്ലോഗന് :-
ശരീരം- മനസ്സ-് ധനം,മനസ്സ് -വാക്ക്-കര്മ്മം എന്നിവയിലൂടെ ബാബയുടെ കര്ത്തവ്യങ്ങളില് സദാ സഹയോഗം നല്കുന്നവര് തന്നെയാണ് യോഗികള്.