12.01.25    Avyakt Bapdada     Malayalam Murli    15.11.2003     Om Shanti     Madhuban


മനസിനെ ഏകാഗ്രമാക്കി, ഏകാഗ്രതയുടെ ശക്തിയിലൂടെ മാലാഖാ സ്ഥിതിയുടെ അനുഭവം ചെയ്യു


ഇന്ന് സര്വ ഖജനാക്കളുടെയും അധികാരി തന്റെ നാനാഭാഗത്തെയും സമ്പന്ന കുട്ടികളെ കാണുകയാണ്. ഓരോ കുട്ടികളെയും സര്വ ഖജനാക്കളുടെയും അധികാരിയാക്കിയിരിക്കുന്നു. മറ്റാര്ക്കും നല്കാനാവാത്തത്ര ഖജനാക്കളാണ് ലഭിച്ചിരിക്കുന്നത്. അപ്പോള് ഓരോരുത്തരും അവനവനെ ഖജനാക്കളാല് സമ്പന്നരായി അനുഭവം ചെയ്യുന്നുണ്ടോ?. ഏറ്റവും ശ്രേഷ്ഠ ഖജനാവാണ് ജ്ഞാനത്തിന്റെ ഖജനാവ് ശക്തികളുടെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്, ഒപ്പമൊപ്പം ബാബയിലൂടെയും സര്വ ബ്രാഹ്മണാത്മാക്കളിലൂടെയുമുളള ആശീര്വാദങ്ങളുടെ ഖജനാവ്. അപ്പോള് പരിശോധിക്കൂ ഈ സര്വ ഖജനാക്കളും പ്രാപ്തമാണോ? സര്വ ഖജനാക്കളാലും സമ്പന്ന ആത്മാവാരാണോ അവരുടെ ലക്ഷണമാണ് സദാ നയനങ്ങളിലൂടെ, മുഖത്തിലൂടെ, പെരുമാറ്റത്തിലൂടെ സന്തോഷം മറ്റുള്ളവര്ക്കും കൂടി അനുഭവമാകും. ഏതൊരാത്മാവ് സമ്പര്ക്കത്തില് വന്നാലും അവര് അനുഭവം ചെയ്യും ഈ ആത്മാവ് അലൗകിക സന്തോഷത്താല്, അലൗകികനിര്മോഹിയായി കാണപ്പെടുന്നു. താങ്കളുടെ സന്തോഷത്തെ കണ്ട് മറ്റ് ആത്മാക്കളും കുറച്ചു നേരത്തേക്ക് സന്തോഷം അനുഭവം ചെയ്യും. താങ്കള് ബ്രാഹ്മണാത്മാക്കളുടെ വെളുത്ത വസ്ത്രം എല്ലാവര്ക്കും എത്ര വേറിട്ടതും പ്രിയപ്പെട്ടതുമായി തോന്നുന്നതു പോലെ. സ്വച്ഛത, ലാളിത്യം, പവിത്രത അനുഭവമാകുന്നു. ദൂരെ നിന്നേ അറിയുന്നു ഇത് ബ്രഹ്മാകുമാരന്, കുമാരിയാണ്. ഇങ്ങനെ തന്നെ താങ്കള് ബ്രാഹ്മണാത്മാക്കളുടെ പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും സദാ സന്തോഷത്തിന്റെ തിളക്കം, സൗഭാഗ്യത്തിന്റെ തിളക്കം കാണപ്പെടട്ടെ. ഇന്ന് സര്വ ആത്മാക്കളും മഹാദു:ഖിയാണ്, ഇങ്ങനെയുള്ള ആത്മാക്കള് താങ്കളുടെ സന്തുഷ്ടമുഖം കണ്ട് പെരുമാറ്റം കണ്ട് ഒരു മണിക്കൂറിന്റെയെങ്കിലും സന്തോഷത്തിന്റെ അനുഭവം ചെയ്യട്ടെ, ദാഹിക്കുന്ന ആത്മാവിന് ഒരു തുള്ളി ജലം പോലും ലഭിക്കുകയാണെങ്കില് എത്ര സന്തോഷമാകുന്നു. ഇങ്ങനെയുള്ള സന്തോഷത്തിന്റെ അഞ്ജലി ആത്മാക്കള്ക്ക് വളരെ ആവശ്യമാണ്. ഇങ്ങനെ സര്വ ഖജനാക്കളാലും സദാ സമ്പന്നമാകട്ടെ. ഓരോ ബ്രാഹ്മണാത്മാവും സ്വയത്തെ സര്വ ഖജനാക്കളാലും സദാ നിറഞ്ഞതായി അനുഭവം ചെയ്യുന്നുവോ അതോ ഇടയ്ക്കിടെയോ? ഖജനാക്കള് അവിനാശിയാണ്, നല്കുന്ന ദാതാവും അവിനാശിയാണെങ്കില് നമ്മിലുളളതും അവിനാശിയായി വേണം എന്തെന്നാല് താങ്കളെപ്പോലെ അലൗകിക സന്തോഷം മുഴുവന് കല്പത്തില് താങ്കള് ബ്രാഹ്മണര്ക്കല്ലാതെ ആര്ക്കും പ്രാപ്തമാകുന്നില്ല. ഇത് ഇപ്പോഴത്തെ അലൗകിക സന്തോഷം അരകല്പം പ്രാലബ്ധത്തിന്റെ രൂപത്തില് നടക്കുന്നു, അപ്പോള് എല്ലാവരും സന്തുഷ്ടരാണോ! ഇതില് എല്ലാവരും കൈ ഉയര്ത്തി, നല്ലത് സദാ സന്തുഷ്ടരാണോ? ഇടയ്ക്ക് സന്തോഷം പോകുന്നില്ലല്ലോ? ഇടയ്ക്കിടെ പോകുന്നുണ്ട്! സന്തോഷമായിരിക്കുന്നു എന്നാല് സദാ ഏകരസം, അതിനാല് വ്യത്യാസമുണ്ടാകുന്നു. സന്തോഷമായിരിക്കുന്നു എന്നാല് ശതമാനത്തില് അന്തരം വന്നുചേരുന്നു.

ബാപ്ദാദ ഓട്ടോമാറ്റിക് ടിവിയിലൂടെ എല്ലാ കുട്ടികളുടെയും മുഖം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള് എന്താണ് കാണപ്പെടുന്നത്? ഒരു ദിവസം താങ്കളും തന്റെ സന്തോഷത്തിന്റെ ചാര്ട്ട് പരിശോധിക്കു അമൃതവേള മുതല് രാത്രി വരെ എന്താ ഒരേ പോലെയാണോ സന്തോഷത്തിന്റെ ശതമാനം? അതോ മാറുന്നുണ്ടോ?പരിശോധിക്കാന് അറിയാമല്ലോ,ഇന്നത്തെ കാലത്ത് നോക്കൂ സയന്സ് പോലും പരിശോധിക്കുവാനുള്ള യന്ത്രം വളരെ തീവ്രമാക്കിയിരിക്കുകയാണ്. അപ്പോള് താങ്കളും പരിശോധിക്കൂ അവിനാശിയാക്കൂ. എല്ലാ കുട്ടികളുടെയും വര്ത്തമാനപുരുഷാര്ത്ഥം ബാപ്ദാദയും പരിശോധിച്ചു. പുരുഷാര്ത്ഥം എല്ലാവരും ചെയ്യുന്നുണ്ട് ചിലര് യഥാശക്തി ചിലര് ശക്തിശാലി. അപ്പോള് ബാപ്ദാദ ഇന്ന് എല്ലാ കുട്ടികളുടെയും മനസ്സിന്റെ സ്ഥിതിയെ പരിശോധിച്ചു എന്തെന്നാല് അടിസ്ഥാനമാണ് മന്മനാഭവ. സേവനത്തിലും നോക്കുകയാണെങ്കില് മനസാ സേവനം ശ്രേഷ്ഠ സേവനമാണ്. പറയുന്നുമുണ്ട് മന്ജീത്ത് ജഗത്ജീത്. അപ്പോള് മനസ്സിന്റെ ഗതിയെ പരിശോധിച്ചു. എന്താണ് കണ്ടത്? മനസ്സിന്റെ അധികാരിയായി മനസ്സിനെ നടത്തുന്നു എന്നാല് ഇടയ്ക്കിടെ മനസ്സ് താങ്കളെയും നടത്തുന്നു. മനസ്സ് പരവശവും ആക്കുന്നു. ബാപ്ദാദ കണ്ടു മനസ്സുകൊണ്ട് മുഴുകുന്നുണ്ട് എന്നാല് മനസ്സിന്റെ സ്ഥിതി ഏകാഗ്രമാകുന്നില്ല.

വര്ത്തമാന സമയം മനസ്സിന്റെ ഏകാഗ്രത ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യിക്കും. ഇപ്പോള് റിസള്ട്ടില് കണ്ടു മനസ്സിനെ ഏകാഗ്രമാക്കുവാന് ആഗ്രഹിക്കുന്നുണ്ട് എന്നാല് ഇടയ്ക്കിടെ അലഞ്ഞു നടക്കുന്നു. ഏകാഗ്രതയുടെ ശക്തി അവ്യക്ത മാലാഖാസ്ഥിതിയുടെ അനുഭവം സഹജമായി ചെയ്യിക്കും. മനസ്സ് അലയുന്നു, വ്യര്ത്ഥകാര്യങ്ങളില് ആകട്ടെ, വ്യര്ത്ഥ സങ്കല്പങ്ങളില് ആകട്ടെ, വ്യര്ത്ഥവ്യവഹാരത്തില് ആകട്ടെ. ചില ചിലര്ക്ക് ശരീരത്തില് നിന്ന് പോലും ഏകാഗ്രമായി ഇരിക്കുവാനുള്ള ശീലം ഉണ്ടാകുന്നില്ല ചിലര്ക്ക് ഉണ്ടാകുന്നു. അപ്പോള് മനസ്സ് എവിടെ വേണമോ എങ്ങനെ വേണമോ എത്ര സമയം വേണമോ അത്രയും ഇങ്ങനെ ഏകാഗ്രമാകുക ഇതിനെയാണ് പറയുന്നത് മനസ്സ് വശത്താണ്. ഏകാഗ്രതയുടെ ശക്തി, അധികാരിയുടെ ശക്തി സഹജമായി നിര്വിഘ്നമാക്കി മാറ്റുന്നു. യുദ്ധം ചെയ്യേണ്ടി വരുന്നില്ല. ഏകാഗ്രതയുടെ ശക്തിയിലൂടെ സ്വതവേ തന്നെ ഒരു ബാബ രണ്ടാമതൊരാളില്ല ഈ അനുഭൂതി ഉണ്ടാകുന്നു. സ്വതവേ ഉണ്ടാകും പരിശ്രമം ചെയ്യേണ്ടി വരില്ല. ഏകാഗ്രതയുടെ ശക്തിയിലൂടെ സ്വതവേ തന്നെ ഏകരസ മാലാഖ സ്വരൂപത്തിന്റെ അനുഭൂതി ഉണ്ടാകുന്നു. ബ്രഹ്മാബാബയോട് സ്നേഹമില്ലേ അപ്പോള് ബ്രഹ്മാബാബയ്ക്ക് സമാനമാകുക, അര്ത്ഥം മാലാഖ ആകുക. ഏകാഗ്രതയുടെ ശക്തിയിലൂടെ സ്വതവേ തന്നെ സര്വ്വരെയും പ്രതി സ്നേഹം, മംഗളം, ബഹുമാനത്തിന്റെ മനോവൃത്തി ഉണ്ടായിരിക്കുക തന്നെയാണ്. എന്തെന്നാല് ഏകാഗ്രത അര്ത്ഥം സ്വമാനത്തിന്റെ സ്ഥിതി. മാലാഖാസ്ഥിതി സ്വമാനമാണ്. ബ്രഹ്മാബാബയെ കണ്ടതുപോലെ വര്ണ്ണിക്കുന്നുമുണ്ട് സമ്പന്നതയുടെ സമയം സമീപം വന്നുകൊണ്ടിരുന്നപ്പോള് എന്തു കണ്ടു? നടക്കുമ്പോഴും കറങ്ങുമ്പോഴും മാലാഖ രൂപം, ദേഹ ബോധ രഹിതം. ദേഹത്തിന്റെ തോന്നല് വന്നിരുന്നുവോ? മുന്നിലൂടെ പോയിക്കൊണ്ടിരുന്നപ്പോള് ദേഹം കാണാമായിരുന്നുവോ അതോ മാലാഖാരൂപം അനുഭവമായിരുന്നുവോ? കര്മ്മം ചെയ്തു കൊണ്ടും സംഭാഷണം നടത്തിക്കൊണ്ടും നിര്ദ്ദേശം നല്കിക്കൊണ്ടും ഉണര്വുത്സാഹം വര്ധിപ്പിച്ചു കൊണ്ടും ദേഹത്തില് നിന്ന് വേറിട്ട സൂക്ഷ്മ പ്രകാശരൂപത്തിന്റെ അനുഭൂതി ചെയ്തു. പറയുന്നില്ലേ ബ്രഹ്മബാബ സംസാരിച്ചിരിക്കവേ ഇങ്ങനെ തോന്നുമായിരുന്നു സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നാല് ഇവിടെയേ ഇല്ല, നോക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്നാല് ദൃഷ്ടി അലൗകികമാണ്. ഇത് സ്ഥൂല ദൃഷ്ടി അല്ല. ദേഹ ബോധത്തില് നിന്ന് വേറിട്ട മറ്റുള്ളവര്ക്കും ദേഹത്തിന്റെ ബോധം വന്നില്ല, വേറിട്ട രൂപം കാണപ്പെടുന്നു ദേഹത്തില് ഇരുന്നുകൊണ്ടും മാലാഖ സ്വരൂപം. ഓരോ കാര്യത്തിലും മനോവൃത്തിയിലും ദൃഷ്ടിയിലും കര്മ്മത്തിലും നിര്മോഹത്വം അനുഭവപ്പെടുന്നു. ഇവര് സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നാല് വേറിട്ട സ്നേഹിയായി തോന്നുന്നു. ആത്മീയ സ്നേഹി. മാലാഖാ സ്ഥിതിയുടെ അനുഭൂതി സ്വയം ചെയ്യുന്നു മറ്റുള്ളവര്ക്കും ചെയ്യിക്കുന്നു എന്തെന്നാല് മാലാഖ ആകാതെ ദേവത ആവുക സാധ്യമല്ല. മാലാഖയില് നിന്നാണ് ദേവത. അപ്പോള് നമ്പര് വണ് ബ്രഹ്മാവിന്റെ ആത്മാവ് പ്രത്യക്ഷ രൂപത്തിലും മാലാഖാജീവിതത്തിന്റെ അനുഭവം ചെയ്യിച്ചു. മാലാഖാസ്വരൂപം ആയി തീര്ന്നു. അതേ മാലാഖ രൂപത്തിനൊപ്പം താങ്കള് ഏവര്ക്കും മാലാഖയായി പരമധാമത്തിലേക്ക് പോകണം. അപ്പോള് ഇതിന് വേണ്ടി മനസ്സിന്റെ ഏകാഗ്രതയില് ശ്രദ്ധ നല്കു. ആജ്ഞയിലൂടെ മനസ്സിനെ നടത്തൂ. ചെയ്യണമെങ്കില് മനസ്സ് ആജ്ഞ നല്കണം. എന്നാല് ചെയ്യേണ്ടതില്ല പക്ഷേ മനസ്സ് ചെയ്യാന് പറയുകയാണ് എങ്കില് ഇത് അധികാരമല്ല. ഇപ്പോള് പല കുട്ടികളും പറയുന്നു ആഗ്രഹിക്കുന്നില്ല എന്നാല് സംഭവിച്ചു പോയി, വിചാരിച്ചില്ല എന്നാല് സംഭവിച്ചു പോയി, ചെയ്യേണ്ടതില്ല എന്നാല് സംഭവിച്ചു പോകുന്നു ഇതാണ് മനസ്സിന് വശീഭൂതമാകുന്ന അവസ്ഥ. അപ്പോള് ഇങ്ങനെയുള്ള അവസ്ഥ നല്ലതായി തോന്നുന്നില്ലല്ലോ! ഫോളോ ബ്രഹ്മാബാബ. ബ്രഹ്മ ബാബയെ കണ്ടു മുന്നില് നില്ക്കുന്നുണ്ടായിട്ടും എന്താണ് അനുഭവമായിരുന്നത്? മാലാഖ നില്ക്കുകയാണ് മാലാഖ ദൃഷ്ടി നല്കുകയാണ്. അപ്പോള് മനസ്സിന്റെ ഏകാഗ്രതയുടെ ശക്തി സഹജമായി മാലാഖയാക്കും. ബ്രഹ്മാബാബയും കുട്ടികളോട് ഇതാണ് പറയുന്നത് സമാനമാകു. ശിവബാബ പറയുന്നു നിരാകാരിയാകൂ, ബ്രഹ്മാബാബ പറയുന്നു മാലാഖയാകൂ. അപ്പോള് എന്താണ് മനസ്സിലാക്കുന്നത്? റിസള്ട്ടില് എന്തു കണ്ടു? മനസ്സിന്റെ ഏകാഗ്രത കുറവാണ്. ഇടയ്ക്കിടെ വളരെയധികം ചുറ്റിക്കറങ്ങുന്നുണ്ട് മനസ്സ് അലയുകയാണ്. എവിടേക്ക് പോകേണ്ടതില്ലയോ അവിടേക്ക് പോകുന്നു എങ്കില് അതിനെ എന്താണ് പറയുക? അലയുക എന്ന് പറയുമല്ലോ! അപ്പോള് ഏകാഗ്രതയുടെ ശക്തിയെ വര്ദ്ധിപ്പിക്കു. അധികാരത്തിന്റെ സ്റ്റേജിന്റെ സീറ്റില് സെറ്റ് ആയിരിക്കു. എപ്പോഴാണോ സെറ്റ് ആകുന്നത് അപ്പോള് അപ്സെറ്റ് ആവുകയില്ല, സെറ്റ് അല്ല എങ്കില് അപ്സെറ്റ് ആകുന്നു. ഭിന്നഭിന്നമായ ശ്രേഷ്ഠ സ്ഥിതികളുടെ സീറ്റില് സെറ്റ് ആയിരിക്കു, ഇതിനെ പറയുന്നു ഏകാഗ്രതയുടെ ശക്തി. ശരിയാണോ? ബ്രഹ്മ ബാബയോട് സ്നേഹം ഇല്ലേ! എത്ര സ്നേഹമുണ്ട്? എത്രയാണ്? വളരെ സ്നേഹമാണ്! അപ്പോള് സ്നേഹത്തിന്റെ പ്രതികരണമായി ബാബയ്ക്ക് എന്താണ് നല്കിയിട്ടുള്ളത്? ബാബയ്ക്കും സ്നേഹമാണ് അതുകൊണ്ടാണല്ലോ താങ്കള്ക്കും സ്നേഹമുള്ളത്! അപ്പോള് പകരമായി എന്ത് നല്കി? സമാനമാകുക ഇതാണ് പകരം. ശരി

ഡബിള് വിദേശികളും വന്നിരിക്കുന്നു. നല്ലതാണ്. ഡബിള് വിദേശികളിലൂടെയും മധുബന്റെ അലങ്കാരം വര്ദധിക്കുന്നു. ഇന്റര്നാഷണല് ആകുകയാണല്ലോ! നോക്കൂ മധുബനില് വിംഗുകളുടെ സേവനം നടക്കുന്നു അതിലൂടെയാണ് നാനാഭാഗത്തും ശബ്ദം വ്യാപിക്കുന്നത്. എപ്പോള് മുതലാണോ ഈ വിംഗുകളുടെ സേവനം ആരംഭിച്ചത് അപ്പോള് മുതല്ക്കാണ് വി ഐ പി ക്വാളിറ്റി സേവനം ആരംഭിച്ചത്. വിവി ഐ പി യുടെ കാര്യം വിടു, അവര്ക്ക് എവിടെയാണ് സമയം ഉള്ളത്. വലിയ വലിയ പരിപാടികള് ചെയ്തിട്ടുണ്ട് അതിലൂടെയും ശബ്ദം പരക്കുന്നു. ഇപ്പോള് ഡല്ഹിയും കൊല്ക്കത്തയും ചെയ്തുകൊണ്ടിരിക്കുകയല്ലേ! നല്ല പദ്ധതി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. പരിശ്രമവും നന്നായി ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്ദാദയുടെ അടുക്കല് വാര്ത്ത എത്തിച്ചേരുന്നുണ്ട്. ഡല്ഹിയുടെ ശബ്ദം വിദേശം വരെ എത്തണം. മാധ്യമങ്ങള് എന്താണ് ചെയ്യുന്നത്? കേവലം ഭാരതം വരെ. വിദേശത്തുനിന്ന് ശബ്ദം വന്നു ഡല്ഹിയില് ഈ പരിപാടി ഉണ്ടായി കല്ക്കത്തയില് ഈ പരിപാടി ഉണ്ടായി. എങ്ങനെ അവിടെ നിന്നും ശബ്ദം ഇന്ത്യയിലേക്ക് വരട്ടെ. ഇന്ത്യയുടെ കുംഭകര്ണ്ണന് വിദേശം മുതല് ഉണരണമല്ലോ.! അപ്പോള് വിദേശത്തിന്റെ വാര്ത്തയ്ക്ക് മഹത്വം ഉണ്ട്. പരിപാടി ഭാരതത്തിലാണ് വാര്ത്ത വിദേശത്തെ മാധ്യമങ്ങളില് നിന്ന് എത്തട്ടെ, അപ്പോള് ശബ്ദം വ്യാപിക്കുന്നു. ഭാരതത്തിന്റെ ശബ്ദം വിദേശത്ത് എത്തട്ടെ, വിദേശത്തെ ശബ്ദം ഭാരതത്തില് എത്തട്ടെ അതിന് പ്രഭാവമുണ്ട്. നല്ലത്. എന്ത് പരിപാടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു നന്നായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ബാപ്ദാദ ഡല്ഹിക്കാര്ക്കും പ്രേമത്തിന്റെ പ്രയത്നത്തിന് ആശംസകള് നേരുന്നു. കല്ക്കത്തക്കാര്ക്കും അഡ്വാന്സായി ആശംസകള് എന്തെന്നാല് സഹയോഗം, സ്നേഹം, ധൈര്യം മൂന്നു കാര്യങ്ങളും കൂടിച്ചേരുമ്പോഴാണ് ശബ്ദം മുഴങ്ങുന്നത്. ശബ്ദം മുഴങ്ങും എന്തുകൊണ്ട് മുഴങ്ങില്ല. ഇപ്പോള് മീഡിയക്കാര് ഈ അത്ഭുതം ചെയ്യണം എല്ലാവരും ടിവിയില് കണ്ടു, ഇത് ടിവിയില് വന്നു, ഇത് മാത്രമല്ല. ഇത് ഭാരതത്തില് മാത്രമല്ല. ഇനി വിദേശത്തേക്കും എത്തിക്കണം. ഇപ്പോള് കാണാം ഈ വര്ഷം ശബ്ദം മുഴങ്ങുന്നതിനായി എത്ര ധൈര്യത്തോടെ ഉഷാറോടെ ഉശിരോടെ ആഘോഷിക്കുന്നു എന്ന് കാണാം. ബാപ്ദാദയ്ക്ക് വാര്ത്ത കിട്ടി ഡബിള് വിദേശികള്ക്ക് വളരെ ഉത്സാഹം ഉണ്ട്. അല്ലേ. നല്ലതാണ്. പരസ്പരം കാണുമ്പോള് ഇനിയും ഉത്സാഹം വരുന്നു, ആരാണോ തുടങ്ങിവയ്ക്കുന്നത് അവര് ബ്രഹ്മാസമാനം. നല്ലതാണ്. ദാദിക്കും സങ്കല്പം വരുന്നു, ബിസി ആക്കുന്നതിന്റെ മാര്ഗ്ഗം നന്നായി അറിയാം. നല്ലത്, നിമിത്തം അല്ലേ.

ശരി എല്ലാവരും പറക്കുന്ന കലയുളളവരല്ലേ? പറക്കുന്ന കല വേഗതയുള്ള കലയാണ്. നടക്കുന്ന കല, കയറുന്ന കല ഇവ വേഗതയുള്ള കലയല്ല. പറക്കുന്ന കലാ വേഗവും ആണ് ഒന്നാമതെത്തിക്കുന്നതും ആണ്. ശരി

മാതാക്കള് എന്തു ചെയ്യും? മാതാക്കള് തന്റെ സമാനക്കാരെ ഉണര്ത്തു. ഏറ്റവും കുറഞ്ഞത് പരാതി പറയാനായി ഒരു മാതാക്കളും ഉണ്ടാവാതിരിക്കട്ടെ. മാതാക്കളുടെ സംഖ്യ എപ്പോഴും കൂടുതലായിരിക്കുന്നു. ബാപ്ദാദക്ക് സന്തോഷമാണ് ഈ ഗ്രൂപ്പില് എല്ലാവരുടെയും സംഖ്യ നന്നായി വന്നിട്ടുണ്ട്. കുമാരന്മാരുടെ സംഖ്യയും നന്നായി വന്നിട്ടുണ്ട്. നോക്കൂ കുമാരന് തന്റെ തരക്കാരെ ഉണര്ത്തു. നല്ലത്. കുമാരന് ഈ അത്ഭുതം കാണിക്കട്ടെ സ്വപ്ന മാത്ര പോലും പവിത്രതയില് പരിപക്വമാണ്. ബാപ്ദാദ വിശ്വത്തില് വെല്ലുവിളിച്ച് പറഞ്ഞു ബ്രഹ്മകുമാരന്, യൂത്ത് കുമാരന്, ഡബിള്കുമാരന് അല്ലേ. ബ്രഹ്മാകുമാരനും ആണ് ശരീരം കൊണ്ടും കുമാരന് ആണ്. അപ്പോള് പവിത്രതയുടെ പരിഭാഷ പ്രത്യക്ഷത്തില് കാണിക്കണം. അപ്പോള് ഓര്ഡര് ചെയ്യട്ടെ താങ്കളെ പരിശോധിക്കട്ടെ പവിത്രതയില്. ചെയ്യട്ടെ ഓര്ഡര്? ഇതില് കൈ ഉയര്ത്തുന്നില്ല. മെഷീനുകള് ഉണ്ട് പരിശോധിക്കുന്നതിന്. സ്വപ്നത്തില് പോലും വരാന് അപവിത്രതയ്ക്ക് ധൈര്യം വരരുത്. കുമാരിമാര്ക്കും ഇങ്ങനെയാകണം. കുമാരി അര്ത്ഥം പൂജ്യ പവിത്രകുമാരി. കുമാരന്മാരും കുമാരന്മാരും ബാപ്ദാദയ്ക്ക് ഇത് വാക്ക് തരണം ഞങ്ങളെല്ലാം ഇത്രയും പവിത്രമാണ് സ്വപ്നത്തില് പോലും അപവിത്ര സങ്കല്പം വരികയില്ല. അപ്പോള് കുമാരന്മാരുടെയും കുമാരിമാരുടെയും പവിത്രതയുടെ സെറിമണി ആഘോഷിക്കും. ഇപ്പോള് കുറേശ്ശെ കുറേശ്ശെ ഉണ്ട്, ബാപ്ദാദയ്ക്ക് അറിയാം. അപവിത്രതയുടെ അവിദ്യ ആകണം എന്തെന്നാല് പുതിയ ജന്മമെടുത്തുവല്ലോ. പവിത്രത താങ്കളുടെ കഴിഞ്ഞ ജന്മത്തെ കാര്യമാണ്. മര്ജീവ ജന്മം, ജന്മം തന്നെ ബ്രഹ്മാമുഖത്തിലൂടെ പവിത്ര ജന്മമാണ്. അപ്പോള് പവിത്ര ജന്മത്തിന്റെ മര്യാദ വളരെ ആവശ്യമാണ്. കുമാര് കുമാരിമാര്ക്ക് ഈ കൊടി പാറിക്കണം. പവിത്രമാണ്, പവിത്ര സംസ്കാരം വിശ്വത്തില് പടര്ത്തും ഈ മുദ്രാവാക്യം വരട്ടെ. കേട്ടോ കുമാരിമാര്. കുമാരിമാര് എത്രയാണ്. ഇപ്പോള് കാണാം കുമാരിമാര് ഈ ശബ്ദം പടര്ത്തുമോ അതോ കുമാരന്മാരോ? ബ്രഹ്മാബാബയെ ഫോളോ ചെയ്യൂ. അപവിത്രതയുടെ പേരടയാളം ഇല്ല ബ്രാഹ്മണ ജീവിതം എന്നാല് ഇതാണ്. മാതാക്കളിലും മോഹം ഉണ്ട് എങ്കില് അപവിത്രതയാണ്. മാതാക്കളും ബ്രാഹ്മണരാണല്ലോ. അപ്പോള് മാതാക്കളിലും അരുത്,കുമാരിമാരിലും അരുത്, കുമാരന്മാരിലും അരുത്, അധര് കുമാരിമാരിലും അരുത്. ബ്രാഹ്മണന് എന്നാല് തന്നെ പവിത്ര ആത്മാവ്. അഥവാ അപവിത്രതയുടെ എന്തെങ്കിലും കാര്യമുണ്ടാവുകയാണെങ്കില് അത് വലിയ പാപമാണ്. ഈ പാപത്തിന്റെ ശിക്ഷ വളരെ കടുത്തതാണ്. ഇങ്ങനെ കരുതരുത് ഇതൊക്കെ നടക്കുന്നതാണ്. കുറച്ചൊക്കെ നടക്കും. ഇല്ല. ഇത് ആദ്യ വിഷയമാണ്. നവീനത തന്നെ പവിത്രതയുടെതാണ്. ബ്രഹ്മ ബാബ അഥവാ ആക്ഷേപങ്ങള് സഹിച്ചു എങ്കില് അത് പവിത്രതയുടെ കാരണത്താലാണ്. സംഭവിച്ചു പോയി ഇങ്ങനെ വിടരുത്. അലസരാകരുത് ഇതില്. ഏതൊരു ബ്രാഹ്മണനും സറണ്ടര് ആകട്ടെ, സേവാധാരി ആകട്ടെ, കുടുംബസ്ഥരാകട്ടെ, ഈ കാര്യത്തില് ധര്മ്മരാജനും വിടുകയില്ല. ബ്രഹ്മാബാബയും ധര്മ്മരാജന് ഒപ്പം നില്ക്കും അതിനാല് കുമാരന്, കുമാരിമാര് എവിടെ ആയാലും മധുബനിലാകട്ടെ, സെന്ററില് ആകട്ടെ എന്നാല് ഇതിന്റെ മുറിവ് സങ്കല്പ്പ മാത്രയുടെ മുറിവാണെങ്കിലും വളരെ വലിയ മുറിവാണ്. ഗീതം പാടുന്നുണ്ടല്ലോ പവിത്ര മനസ്സ് വയ്ക്കു പവിത്ര ശരീരം വെക്കൂ... ഗീതം ഇല്ലേ താങ്കളുടെ. അപ്പോള് മനസ്സ് പവിത്രമാണെങ്കില് ജീവിതം പവിത്രമാണ്. ഇതില് ലഘുവാകരുത്. കുറച്ച് ചെയ്താല് എന്താണ്! കുറച്ചല്ല വളരെയാണ്. ബാപ്ദാദ ഔദ്യോഗികമായി സൂചന നല്കുകയാണ് ഇതില് രക്ഷപ്പെടുവാന് ആകില്ല. ഇതിന്റെ കര്മ്മ കണക്ക് നല്ല രീതിയില് എടുക്കും, ആര് തന്നെയായാലും അതിനാല് സൂക്ഷിക്കുക, ജാഗ്രത. കേട്ടോ എല്ലാവരും ശ്രദ്ധയോടെ രണ്ടു കാതുകളും തുറന്നു കേള്ക്കുക. മനോവൃത്തിയിലും സ്പര്ശിക്കരുത്. ദൃഷ്ടിയിലും സ്പര്ശനം അരുത്. സങ്കല്പത്തില് ഇല്ല എങ്കില് വൃത്തിയിലും ദൃഷ്ടിയിലും എന്താകാനാണ്! എന്തെന്നാല് സമയം സമ്പന്നതയുടേത് സമീപം വരികയാണ്, തീര്ത്തും ശുദ്ധമാകുന്നതിന്. അതില് ഈ സാധനം മുഴുവന് വെളുത്ത കടലാസില് കറുത്ത കറയാണ്. ശരി ആര് എവിടെ നിന്ന് വന്നതായാലും എല്ലാ ഭാഗത്തുനിന്നും വന്നിട്ടുള്ള കുട്ടികള്ക്ക് ആശംസകള്.

ശരി മനസ്സിനെ ആജ്ഞയില് നടത്തു. സെക്കന്ഡില് എവിടെ വേണമോ അവിടെക്ക് മനസ്സ് മുഴുകട്ടെ ഇരിക്കട്ടെ. ഈ വ്യായാമം ചെയ്യു. (ഡ്രില് ) ശരി പല സ്ഥലത്തും കുട്ടികള് കേട്ടുകൊണ്ടിരിക്കുകയാണ്. ഓര്മ്മിക്കുന്നുമുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇതുകേട്ട് സന്തോഷിക്കുന്നുമുണ്ട്. സയന്സിന്റെ സാധനങ്ങള് വാസ്തവത്തില് താങ്കള് കുട്ടികള്ക്ക് സുഖം നല്കുന്നതിന് വേണ്ടിയാണ്.

നാനാഭാഗത്തെയും സര്വ്വ ഖജനാക്കളാലും സദാ സമ്പന്നമായ കുട്ടികള്ക്ക്, സദാ സൗഭാഗ്യശാലി, സന്തുഷ്ട മുഖവും പെരുമാറ്റത്തിലൂടെയും സന്തോഷത്തിന്റെ അഞ്ജലി നല്കുന്നവരായ വിശ്വമംഗളകാരി കുട്ടികള്ക്ക്, സദാ മനസ്സിന്റെ അധികാരിയായി ഏകാഗ്രതയുടെ ശക്തിയിലൂടെ മനസ്സിനെ നിയന്ത്രിക്കുന്ന മന്ജീത്ത് ജഗദ്ജിത്ത് കുട്ടികള്ക്ക്, സദാ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയായ പവിത്രതയുടെ വ്യക്തിത്വത്തില് കഴിയുന്ന പവിത്ര ബ്രാഹ്മണ ആത്മാക്കള്ക്ക്, സദാ ഡബിള് ലൈറ്റായി മാലാഖ ജീവിതത്തില് ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്ന ഇങ്ങനെയുള്ള ബ്രഹ്മാബാബയ്ക്ക് സമാന കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും. നാനാവശത്തും കേള്ക്കുന്ന, ഓര്മിക്കുന്ന സര്വ്വ കുട്ടികള്ക്കും വളരെ വളരെ ഹൃദയത്തിന്റെ ആശീര്വാദങ്ങള് സഹിതം സ്നേഹ സ്മരണയും, സര്വ്വര്ക്കും നമസ്തേയും.

വരദാനം :-
സാകാര ബാബയെ ഫോളോ ചെയ്ത് നമ്പര് വണ് നേടുന്ന സമ്പൂര്ണ്ണ മാലാഖയായി ഭവിക്കട്ടെ.

നമ്പര്വണ് ആയി വരാനുള്ള സഹജ മാര്ഗമാണ് നമ്പര് വണ്ണായ ബ്രഹ്മബാബ ആ ഒന്നിനെ നോക്കൂ. അനേകരെ നോക്കുന്നതിന് പകരം ഒന്നിനെ നോക്കൂ ഒന്നിനെ ഫോളോ ചെയ്യൂ. ഹം സോ ഫരിസ്ഥ എന്ന മന്ത്രം പക്കയാക്കിയാല് വ്യത്യാസം ഇല്ലാതായിക്കോളും, പിന്നെ സയന്സിന്റെ യന്ത്രം തന്റെ ജോലി ആരംഭിക്കും, താങ്കള് സമ്പൂര്ണ്ണ മാലാഖ ദേവതകളായി പുതിയ ലോകത്ത് അവതരിക്കും. അപ്പോള് സമ്പൂര്ണ്ണ മാലാഖ ആവുക അര്ത്ഥം സാകാര ബ്രഹ്മാബാബയെ ഫോളോ ചെയ്യുക.

സ്ലോഗന് :-
ബഹുമാനത്തെ ത്യാഗം ചെയ്യുന്നതിലൂടെ സര്വ്വരാലും അംഗീകരിക്കപ്പെടാനുള്ള ഭാഗ്യം അടങ്ങിയിട്ടുണ്ട്

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് നല്കുന്നതിന്റെ സേവനം ചെയ്യു

ബാപ്ദാദയ്ക്ക് ദയ തോന്നുന്നതുപോലെ താങ്കള് കുട്ടികളും മാസ്റ്റര് ദയാമനസ്കരായി മനസാ തന്റെ മനോവൃത്തിയിലൂടെ അന്തരീക്ഷത്തിലൂടെ ആത്മാക്കള്ക്ക് ബാബയില് നിന്നും ലഭിച്ചിട്ടുള്ള ശക്തികള് നല്കു. കുറച്ച് സമയത്തില് മുഴുവന് വിശ്വത്തിന്റെ സേവനം സമ്പന്നമാക്കണമെങ്കില്, തത്വങ്ങള് സഹിതം എല്ലാവരെയും പാവനം ആക്കണമെങ്കില് തീവ്രഗതിയിലൂടെ സേവനം ചെയ്യൂ.