മധുരമായ കുട്ടികളേ -
നിങ്ങള് വളരെ വലിയ വജ്രവ്യാപാരികളാണ്, നിങ്ങള് അവിനാശിജ്ഞാനരത്നങ്ങളാകുന്ന
ആഭരണങ്ങള് നല്കി എല്ലാവരേയും ധനവാന്മാരാക്കി മാറ്റണം.
ചോദ്യം :-
തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റുന്നതിനായി ഏതൊരു കാര്യത്തിലാണ് വളരെ വളരെ
ശ്രദ്ധ നല്കേണ്ടത്?
ഉത്തരം :-
സംഗത്തിന്റെ.
കുട്ടികള് നന്നായി മഴ പെയ്യിക്കുന്നവരുമായിവേണം കൂട്ടുകൂടാന്. മഴ
പെയ്യിക്കാത്തത് ആരാണോ അവരുമായി കൂട്ടുകൂടിയിട്ട് എന്ത് പ്രയോജനമാണുള്ളത്!
സംഗദോഷം വളരെ അധികം ബാധിക്കുന്നുണ്ട്, ചിലര് ചിലരുടെ സംഗത്താല് വജ്രസമാനമാകുന്നു,
പിന്നെ ചിലര് ചിലരുടെ സംഗത്താല് കല്ലായി മാറുന്നു. ആരാണോ ജ്ഞാനവാനായിട്ടുള്ളത്
അവര് തീര്ച്ചയായും തനിക്കുസമാനമാക്കി മാറ്റും. സംഗത്തില് നിന്നും സ്വയത്തെ
സംരക്ഷിക്കും.
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് മുഴുവന് സൃഷ്ടിയും, മുഴുവന് ഡ്രാമയും
നല്ലരീതിയില് ബുദ്ധിയില് ഓര്മ്മയുണ്ട്. വ്യത്യാസവും ബുദ്ധിയിലുണ്ട്. ഇതെല്ലാം
ബുദ്ധിയില് പക്കയാക്കി വെക്കണം അതായത് സത്യയുഗത്തില് എല്ലാവരും ശ്രേഷ്ഠാചാരിയും,
നിര്വ്വികാരിയും ,പാവനവും ഒപ്പം ധനവാനുമായിരുന്നു. ഇപ്പോഴാണെങ്കില് ലോകം
ഭ്രഷ്ടാചാരിയും, വികാരിയും, പതിതവും ഒപ്പം ദരിദ്രവുമാണ്. ഇപ്പോള് നിങ്ങള്
കുട്ടികള് സംഗമയുഗത്തിലാണ്. നിങ്ങള് മറുകരയിലേക്ക് പോവുകയാണ്. എങ്ങനെയാണോ
സാഗരത്തിന്റേയും നദിയുടേയും മിലനം നടക്കുന്നത്, അതിനെ സംഗമം എന്നാണ്
വിളിക്കുന്നത്. ഒരു ഭാഗത്ത് മധുരമായ വെള്ളവും മറുഭാഗത്ത് ഉപ്പുവെള്ളവുമായിരിക്കും.
ഇപ്പോള് ഇതും സംഗമമാണ്. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് ലക്ഷ്മീ
നാരായണന്മാരുടെ രാജ്യമുണ്ടായിരുന്നു പിന്നീട് ചക്രം കറങ്ങി ഇങ്ങനെയായി. ഇപ്പോള്
സംഗമമാണ്. കലിയുഗത്തിന്റെ അന്ത്യത്തില് എല്ലാവരും ദുഃഖികളാണ്, ഇതിനെ കാടെന്നാണ്
വിളിക്കുന്നത്. സത്യയുഗത്തെ പൂന്തോട്ടം എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള്
മുള്ളില് നിന്നും പുഷ്പമായി മാറുകയാണ്. ഈ സ്മൃതി നിങ്ങള് കുട്ടികള്ക്ക്
ഉണ്ടായിരിക്കണം. നമ്മള് പരിധിയില്ലാത്ത ബാബയില്നിന്നും സമ്പത്ത് എടുക്കുകയാണ്.
ഇത് ബുദ്ധിയില് ഓര്മ്മവെയ്ക്കണം. 84 ജന്മങ്ങളുടെ കഥ തികച്ചും സാധാരണമാണ്.
മനസ്സിലാക്കുന്നുണ്ട്- ഇപ്പോള് 84 ജന്മങ്ങള് പൂര്ത്തിയായി. നിങ്ങള് കുട്ടികളുടെ
ബുദ്ധി തിരിച്ചറിയുന്നുണ്ട് ,നമ്മള് ഇപ്പോള് സത്യയുഗീ പുന്തോട്ടത്തിലേയ്ക്ക്
പോവുകയാണ്. ഇനിയിപ്പോള് നമ്മുടെ ജന്മം ഈ മൃത്യുലോകത്ത് ഉണ്ടാകില്ല. നമ്മുടെ
ജന്മം അമരലോകത്താണുണ്ടാവുക. ശിവബാബയെ അമരനാഥന് എന്നും വിളിക്കുന്നുണ്ട്. ബാബ
നമ്മെ അമരകഥ കേള്പ്പിക്കുകയാണ്, അവിടെ നമ്മള് ശരീരത്തില് ഇരുന്നുകൊണ്ടും
അമരന്മാരായിരിക്കും. സന്തോഷമായി തന്റെ സമയമാകുമ്പോള് ശരീരം ഉപേക്ഷിക്കും, അതിനെ
മൃത്യുലോകം എന്നു പറയാന് സാധിക്കില്ല. നിങ്ങള് ആര്ക്ക് മനസ്സിലാക്കിക്കൊടുത്താലും
അവര് മനസ്സിലാക്കും- തീര്ച്ചയായും ഇവരില് മുഴുവന് ജ്ഞാനവുമുണ്ട്. സൃഷ്ടിയുടെ
ആദിയും അന്ത്യവും ഉണ്ടല്ലോ. ചെറിയ കുട്ടിയും, യുവാവും, വൃദ്ധനുമാകുന്നു
പിന്നീടാണ് മരണം സംഭവിക്കുന്നത്, വീണ്ടും കുട്ടിയായി മാറും. സൃഷ്ടിയും ആദ്യം
പുതിയതായിരിക്കും പിന്നീട് കാല്ഭാഗം പഴയതാകും, പകുതി പഴയതാകും അതിനുശേഷം
പൂര്ണ്ണമായും പഴയതാകും. വീണ്ടും പുതിയതാകും. ഈ മുഴുവന് കാര്യങ്ങളും മറ്റാര്ക്കും
പരസ്പരം കേള്പ്പിക്കാന് സാധിക്കില്ല. ഇങ്ങനെയൊരു ചര്ച്ച ആര്ക്കും നടത്താന്
കഴിയില്ല. നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ മറ്റാര്ക്കും ആത്മീയ ജ്ഞാനം ലഭിക്കുക
സാധ്യമല്ല. ബ്രാഹ്മണ വര്ണ്ണത്തില് വരുമ്പോഴാണ് കേള്ക്കുന്നത്.
ബ്രാഹ്മണര്ക്കുമാത്രമേ അറിയൂ. ബ്രാഹ്മണരും നമ്പര്വൈസാണ്. ചിലര്ക്ക് നല്ലരീതിയില്
കേള്പ്പിക്കാന് കഴിയും, ചിലര്ക്ക് കഴിയില്ല അതിനാല് അവര്ക്ക് ഒന്നും
ലഭിക്കുന്നില്ല. വജ്രവ്യാപാരികളെ നോക്കൂ, അവരില് ചിലരുടെ പക്കല് കോടിക്കണക്കിന്
രൂപയുടെ സാധനങ്ങളുണ്ടാകും, ചിലരുടെ പക്കലാണെങ്കില് 10,000 രൂപയുടെ സാധനം
പോലുമുണ്ടാകില്ല. നിങ്ങളിലും ഇങ്ങനെയാണ്. നോക്കൂ ഇത് ജനകനാണ്, ഇവര് വളരെ നല്ല
വജ്രവ്യാപാരിയാണ്. ഇവരുടെ പക്കല് മൂല്യമുള്ള രത്നങ്ങളുണ്ട്. ആര്ക്കെങ്കിലും
നല്കി നല്ല ധനവാനാക്കി മാറ്റാന് സാധിക്കും. ചിലര് ചെറിയ വജ്രവ്യാപാരിയായിരിക്കും
അധികം നല്കാന് സാധിക്കില്ല അതിനാല് അവരുടെ പദവിയും കുറവായിരിക്കും.
നിങ്ങളെല്ലാവരും രത്നവ്യാപാരികളാണ്, ഈ അവിനാശിയായ ജ്ഞാനരത്നങ്ങളാണ് ആഭരണങ്ങള്.
ആരുടെപക്കലാണോ നല്ല രത്നങ്ങളുള്ളത് അവര് ധനവാനാകും, മറ്റുള്ളവരേയും ആക്കിമാറ്റും.
എല്ലാവരും നല്ല വജ്രവ്യാപാരികളായിരിക്കും എന്നല്ല. നല്ല നല്ല വജ്രവ്യാപാരികളെ
വലിയ വലിയ സെന്ററുകളിലേയ്ക്ക് അയയ്ക്കും. വലിയ ആളുകള്ക്ക് നല്ല വജ്രങ്ങളാണ്
നല്കാറുള്ളത്, വലിയ വലിയ കടകളില് പ്രഗല്ഭരാണ് ഉണ്ടാവുക. ബാബയേയും രത്നാകരന്-
കച്ചവടക്കാരന് എന്നെല്ലാം വിളിക്കാറുണ്ട്. രത്നങ്ങളുടെ കച്ചവടം നടത്തുന്നു,
ഒപ്പം ഇന്ദ്രജാലവുമുണ്ട് എന്തെന്നാല് ബാബയുടെ പക്കലേ ദിവ്യദൃഷ്ടിയുടെ ചാവിയുള്ളു.
ആരെങ്കിലും തീവ്രമായ ഭക്തി ചെയ്താല് അവര്ക്ക് സാക്ഷാത്ക്കാരം ലഭിക്കുന്നു. ഇവിടെ
ആ കാര്യമില്ല. ഇവിടെ അനായാസമായി വീട്ടിലി രിക്കെത്തന്നെ അനേകം പേര്ക്ക്
സാക്ഷാത്ക്കാരമുണ്ടാകുന്നു. ദിനം പ്രതിദിനം സഹജമായി മാറും. പലര്ക്കും
ബ്രഹ്മാവിന്റേയും കൃഷ്ണന്റേയും സാക്ഷാത്ക്കാരമുണ്ടായിട്ടുണ്ട്. അവരോട് പറയും
ബ്രഹ്മാവിന്റെ അടുത്തേക്ക് പോകൂ. അവരുടെ അടുത്ത് പോയി രാജകുമാരനാകുന്നതിനുള്ള
പഠിപ്പ് പഠിക്കൂ. പവിത്രമായ ഈ രാജകുമാരനും, രാജകുമാരിയും വരാറില്ലേ. രാജകുമാരനെ
പവിത്രം എന്ന് പറയാം. പവിത്രമായല്ലേ ജന്മമുണ്ടാകുന്നത്. പതിതരെ ഭ്രഷ്ടാചാരി
എന്നാണ് വിളിക്കുന്നത്. പതിതത്തില് നിന്നും പാവനമായി മാറണം, ഇത് ബുദ്ധിയില്
ഉണ്ടാവണം. ആര്ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാനും സാധിക്കും. മനുഷ്യര്
മനസ്സിലാക്കുന്നുണ്ട്- ഇവര് വളരെ വിവേകശാലികളാണ്. പറയൂ- ഞങ്ങളുടെ പക്കല്
ശാസ്ത്രങ്ങളുടെ ജ്ഞാനമൊന്നുമില്ല. ഇത് ആത്മീയ ജ്ഞാനമാണ്, ഇത് ആത്മീയ അച്ഛന്
മനസ്സിലാക്കിത്തരുന്നതാണ്. ഇതാണ് ത്രിമൂര്ത്തി ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാര്.
ഇതും രചനയാണ്. രചയിതാവ് ഒരേയൊരു ബാബയാണ്, ബാക്കിയുള്ളത് പരിധിയുള്ള രചയിതാവാണ്,
ഇത് പരിധിയില്ലാത്ത ബാബയാണ്, പരിധിയില്ലാത്ത രചയിതാവാണ്. ബാബയിരുന്ന്
പഠിപ്പിക്കുന്നു, പരിശ്രമിക്കണം. ബാബ പുഷ്പമാക്കി മാറ്റുന്നു. നിങ്ങള് ഈശ്വരീയ
കുലത്തിലേതാണ്, നിങ്ങളെ ബാബ പവിത്രമാക്കി മാറ്റുകയാണ്. അഥവാ പിന്നീട്
അപവിത്രമായി മാറിയാല് കുലകളങ്കിതരായി മാറും. ബാബക്ക് അറിയാമല്ലോ. പിന്നീട്
ധര്മ്മരാജനിലൂടെ ഒരുപാട് ശിക്ഷകള് അനുഭവിക്കേണ്ടിവരും. ബാബയോടൊപ്പം
ധര്മ്മരാജനുമുണ്ട്. ധര്മ്മരാജന്റെ ഡ്യൂട്ടി ഇപ്പോഴാണ് പൂര്ത്തിയാവുന്നത്.
സത്യയുഗത്തിലുണ്ടാവുകയില്ല. പിന്നീട് ദ്വാപരം മുതലാണ് ആരംഭിക്കുന്നത്.
ബാബയിരുന്ന് കര്മ്മം, അകര്മ്മം, വികര്മ്മം എന്നിവയുടെ ഗതി
മനസ്സിലാക്കിത്തരുകയാണ്. ഇവര് മുന് ജന്മത്തില് ഇങ്ങനെയുള്ള കര്മ്മം
ചെയ്തിട്ടുണ്ടാകും അതിനാലാണ് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് എന്ന് പറയാറില്ലേ.
സത്യയുഗത്തില് ഇങ്ങനെ പറയില്ല. മോശമായ കര്മ്മങ്ങളുടെ പേരുപോലും അവിടെയില്ല.
ഇവിടെ മോശമായതും, നല്ലതും രണ്ടുമുണ്ട്. സുഖം-ദുഃഖം ഇവ രണ്ടുമുണ്ട്. അതില് സുഖം
വളരെ കുറവാണ്. പിന്നീട് അവിടെ ദുഃഖത്തിന്റെ പേരുപോലുമുണ്ടാകില്ല. സത്യയുഗത്തില്
ദുഃഖം എവിടെനിന്നു വരാനാണ്! നിങ്ങള് ബാബയില് നിന്നും പുതിയ ലോകത്തിന്റെ സമ്പത്ത്
നേടുകയാണ്. ബാബ ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണ്. ദുഃഖം എപ്പോഴാണ്
ആരംഭിക്കുന്നത് എന്നതും നിങ്ങള്ക്കറിയാം. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സിനെ
വലിച്ചുനീട്ടി. നിങ്ങള്ക്കറിയാം ഇപ്പോള് അരകല്പത്തിലേക്ക് നമ്മുടെ ദുഃഖം
ഇല്ലാതാകും, അതോടൊപ്പം നമ്മള് സുഖം നേടുകയും ചെയ്യും. ഈ സൃഷ്ടി ചക്രം എങ്ങനെയാണ്
കറങ്ങുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമാണ്. ഈ
കാര്യങ്ങളെല്ലാം നിങ്ങളുടെയല്ലാതെ മറ്റാരുടെയും ബുദ്ധിയില് ഇരിക്കുക സാധ്യമല്ല.
ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നതിനാല് എല്ലാകാര്യങ്ങളും ബുദ്ധിയില് നിന്നും
മാഞ്ഞുപോകുന്നു.
ഇപ്പോള് നിങ്ങള്ക്ക് - ഈ ചക്രം 5000 വര്ഷത്തിന്റേതാണ് എന്നറിയാം. സൂര്യവംശി,
ചന്ദ്രവംശി രാജ്യം ഉണ്ടായിരുന്നു എന്നത് ഇന്നലത്തെ കാര്യമാണ്. ബ്രാഹ്മണരുടെ പകല്
എന്ന് പറയാറുണ്ട് എന്നാല് ശിവബാബയുടെ പകല് എന്ന് പറയാറില്ല. ബ്രാഹ്മണരുടെ പകലും,
പിന്നീട് ബ്രാഹ്മണരുടെ രാത്രിയും. ബ്രാഹ്മണര് പിന്നീട് ഭക്തിമാര്ഗ്ഗത്തിലേക്കും
പോകുന്നു. ഇപ്പോള് സംഗമമാണ്. രാത്രിയുമല്ല പകലുമല്ല. നിങ്ങള്ക്ക റിയാം നമ്മള്
ബ്രാഹ്മണര് പിന്നീട് ദേവതയാകും, അതിനുശേഷം ത്രേതായുഗത്തില് ക്ഷത്രിയരാകും. ഇത്
ബുദ്ധിയില് പക്കയായി ഓര്മ്മിക്കു. ഈ കാര്യങ്ങള് മറ്റാര്ക്കും അറിയില്ല. അവര്
പറയും, ശാസ്ത്രങ്ങളില് ഇത്രയും ആയുസ്സ് എഴുതിയിട്ടുണ്ട്, പിന്നെ നിങ്ങള് ഈ
കണക്ക് എവിടെ നിന്നും കൊണ്ടുവന്നതാണ്? ഈ അനാദിയായ ഡ്രാമ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമാണ്, ഇത് ആര്ക്കും അറിയില്ല. നിങ്ങള് കുട്ടികളുടെ
ബുദ്ധിയിലുണ്ട്, അരകല്പം സത്യ-ത്രേതായുഗമാണ് പിന്നീട് പകുതി മുതലാണ് ഭക്തി
ആരംഭിക്കുന്നത്. അത് ത്രേതയും ദ്വാപരവും തമ്മിലുള്ള സംഗമമാണ്. ദ്വാപരത്തിലും ഈ
ശാസ്ത്രങ്ങള് പതുക്കെ പ്പതുക്കെയാണ് നിര്മ്മിക്കുന്നത്. ഭക്തിമാര്ഗ്ഗത്തിലെ
സാമഗ്രികള് വളരെ നീണ്ടതാണ്. വൃക്ഷം എത്ര വലുതും നീളമുള്ളതുമാണോ അതുപോലെ. ഇതിന്റെ
ബീജമാണ് ബാബ. ഇത് തലതിരിഞ്ഞ വൃക്ഷമാണ്. ആദ്യമാദ്യം ആദി സനാതന ദേവീദേവതാ
ധര്മ്മമാണ്. ബാബ കേള്പ്പിക്കുന്ന ഈ കാര്യങ്ങള് വളരെ പുതിയതാണ്. ഈ ദേവീദേവതാ
ധര്മ്മത്തിന്റെ സ്ഥാപകനെ ആര്ക്കും അറിയില്ല. കൃഷ്ണന് കുട്ടിയാണ്. ജ്ഞാനം
കേള്പ്പിക്കുന്നത് ബാബയാണ്. എന്നാല് അച്ഛന്റെ പേര് മാറ്റി പകരം മകന്റെ
പേരുവെച്ചു. കൃഷ്ണന്റെ ചരിത്രമെല്ലാം കാണിക്കുന്നുണ്ട്. ബാബ പറയുന്നു ലീല
കൃഷ്ണന്റേതല്ല. അല്ലയോ പ്രഭോ, അങ്ങയുടെ ലീല അപരമപാരമാണ്... എന്ന് പാടാറുണ്ട്.
ലീല ഒരാളുടേതാണ്. ശിവബാബയുടെ മഹിമ വളരെ വേറിട്ടതാണ്. ബാബ സദാ പാവനനാണ്, എന്നാല്
ബാബക്ക് പാവനമായ ശരീരത്തില് വരാന് സാധിക്കില്ല. ബാബയെ വിളിക്കുന്നതുതന്നെ,വന്ന്
പതിതലോകത്തെ പാവനമാക്കൂ... എന്നു പറഞ്ഞാണ്. അതിനാല് ബാബ പറയുന്നു എനിക്കും പതിത
ലോകത്തില് വരേണ്ടിവരുന്നു. ഇവരുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ്
വന്ന് പ്രവേശിക്കുന്നത്. ബാബ പറയുന്നു അതിനാല് മുഖ്യമായ കാര്യം അല്ലാഹുവിനെ
ഓര്മ്മിക്കു, ബാക്കിയുള്ളതെല്ലാം നിത്യവൃത്തിയാണ്. എല്ലാവര്ക്കും ധാരണ ചെയ്യാന്
സാധിക്കില്ല. ആര്ക്ക് ധാരണ ചെയ്യാന് സാധിക്കുമോ അവര്ക്കാണ്
മനസ്സിലാക്കിത്തരുന്നത്. ബാക്കി പറയുന്നത് മന്മനാഭവ എന്നാണ്. ബുദ്ധി നമ്പര്വൈസ്
ആയിരിക്കുമല്ലോ. മേഘങ്ങളില് ചിലത് നന്നായി മഴ പെയ്യിക്കും ചിലത് അല്പം
പെയ്യിച്ച് തിരികെപ്പോകും. നിങ്ങളും മേഘങ്ങളല്ലേ. ചിലര് തീര്ത്തും
വര്ഷിക്കുന്നതേയില്ല. ജ്ഞാനത്തെ ആകര്ഷിക്കാനുള്ള ശക്തിയില്ല. മമ്മയും ബാബയും
വളരെ നല്ല മേഘങ്ങളല്ലേ. ആരാണോ നന്നായി മഴ പെയ്യിക്കുന്നത് അവരുമായിവേണം
കുട്ടികള് കൂട്ടുകൂടാന്. മഴ പെയ്യിക്കാത്തവരുമായി കൂട്ടുകൂടിയാല് എന്തുണ്ടാകും?
സംഗദോഷവും വളരെയധികം ബാധിക്കുന്നുണ്ട്. ചിലര് ചിലരുടെ സംഗത്താല് വജ്രമായി
മാറുന്നു എന്നാല് ചിലര്ചിലരുടെ സംഗത്തില് കല്ലായി മാറുന്നു. നല്ലവരെ പിന്തുടരണം.
ജ്ഞാനവാനായവര് തനിക്കുസമാനം പുഷ്പമാക്കി മാറ്റും. സത്യമായ ബാബയില് നിന്നും
ജ്ഞാനവാനും യോഗിയുമായ കുട്ടികളുടെ സംഗത്തില് ഇരിക്കണം. ഞങ്ങള് ഇന്നയാളുടെ
വാലുപിടിച്ച് അക്കരെയെത്തും എന്നു കരുതരുത്. ഇങ്ങനെ ഒരുപാടുപേര് പറയുന്നുണ്ട്.
പക്ഷേ ഇവിടെ ആ കാര്യമില്ല. എന്താ വിദ്യാര്ത്ഥികള് ആരുടെയെങ്കിലും
വാലുപിടിച്ചതുകൊണ്ട് പാസാകുമോ? പഠിക്കണമല്ലോ. ബാബയും വന്ന് ജ്ഞാനമാണ് നല്കുന്നത്.
എനിക്ക് ജ്ഞാനം നല്കണം എന്നത് ബാബയുടെ ബുദ്ധിയിലുണ്ട്. ഭക്തിമാര്ഗ്ഗത്തില്
എനിക്ക് പോയി ജ്ഞാനം നല്കണം എന്ന കാര്യം ബാബയുടെ ബുദ്ധിയില് ഉണ്ടാകില്ല. ഇതെല്ലാം
ഡ്രാമയില് ഉള്ളതാണ്. ബാബ ഒന്നും ചെയ്യുന്നില്ല. ഡ്രാമയില് ദിവ്യദൃഷ്ടി
ലഭിക്കാനുള്ള പാര്ട്ടുണ്ടെങ്കില് സാക്ഷാത്ക്കാരമുണ്ടാകുന്നു. ബാബ പറയുന്നു
ഞാനിരുന്ന് സാക്ഷാത്ക്കാരം ചെയ്യിക്കുകയാണ്- ഇങ്ങനെയല്ല. ഇതും ഡ്രാമയില്
ഉള്ളതാണ്. അഥവാ ഏതെങ്കിലും ദേവിയുടെ സാക്ഷാത്ക്കാരം ചെയ്യാന്
ആഗ്രഹിക്കുന്നുണ്ടെങ്കില്, ദേവിയല്ലല്ലോ ചെയ്യിക്കുന്നത്. പറയുന്നു- അല്ലയോ
ഭഗവാനേ, ഞങ്ങള്ക്ക് സാക്ഷാത്ക്കാരം നല്കൂ. ബാബ പറയുന്നു ഡ്രാമയില് ഉണ്ടെങ്കില്
സംഭവിക്കും. ഞാനും ഡ്രാമയില് ബന്ധിതനാണ്.
ബാബ പറയുന്നു, ഞാന് ഈ സൃഷ്ടിയില് വന്നിരിക്കുന്നു. ഇവരുടെ മുഖത്തിലൂടെ ഞാന്
സംസാരിക്കുകയാണ്, ഇവരുടെ കണ്ണുകളിലൂടെ നിങ്ങളെ കാണുന്നുണ്ട്. അഥവാ ഈ
ശരീരമില്ലെങ്കില് എങ്ങനെ കാണാന് സാധിക്കും? പതിത ലോകത്തില്ത്തന്നെയാണ് എനിക്ക്
വരേണ്ടി വരുന്നത്. സ്വര്ഗ്ഗത്തില് എന്നെ വിളിക്കുന്നില്ല. എന്നെ വിളിക്കുന്നത്
സംഗമത്തിലാണ്. സംഗമയുഗത്തില് വന്ന് ശരീരം സ്വീകരിക്കുമ്പോഴാണ് കാണുന്നത്.
നിരാകാര രൂപത്തില് ഒന്നും കാണാന് സാധിക്കില്ല. കര്മ്മേന്ദ്രിയങ്ങളില്ലാതെ
ആത്മാവിന് ഒന്നും ചെയ്യാന് കഴിയില്ല. ബാബ പറയുന്നു, ശരീരമില്ലാതെ എനിക്ക് എങ്ങനെ
കാണാന് സാധിക്കും, എങ്ങനെ സംസാരിക്കാന് കഴിയും. ഈശ്വരന് എല്ലാം കാണുന്നുണ്ട്,
എല്ലാം ഭഗവാനാണ് ചെയ്യുന്നത് എന്ന് പറയുന്നത് അന്ധവിശ്വാസമാണ്. എങ്ങനെ കാണും?
കര്മ്മേന്ദ്രിയങ്ങള് ലഭിക്കുമ്പോഴല്ലേ കാണാന് കഴിയൂ. ബാബ പറയുന്നു-നല്ലതും
മോശവുമായ കര്മ്മങ്ങള് ഡ്രാമ അനുസരിച്ച് എല്ലാവരും ചെയ്യുന്നുണ്ട്. ഉള്ളതാണ്.
ഇത്രയും കോടിക്കണക്കിന് മനുഷ്യരുടെ കണക്ക് എനിക്കിരുന്ന് എഴുതാന് സാധിക്കുമോ,
എനിക്ക് ശരീരമുള്ളപ്പോഴാണ് ഞാന് എല്ലാം ചെയ്യുന്നത്. ചെയ്യുന്നവനും,
ചെയ്യിപ്പിക്കുന്നവനും എന്ന് പറയുന്നത് അപ്പോഴാണ്. ഇല്ലെങ്കില് പറയാന് പറ്റില്ല.
ഞാന് ഇദ്ദേഹത്തില് വരുമ്പോഴാണ് പാവനമാക്കുന്നത്. മുകളില് ആത്മാവ് എന്ത് ചെയ്യും?
ശരീരത്തിലൂടെയല്ലേ പാര്ട്ട് അഭിനയിക്കുന്നത്. ഞാനും ഇവിടെ വന്ന് പാര്ട്ട്
അഭിനയിക്കുകയാണ്. സത്യയുഗത്തില് എനിക്ക് പാര്ട്ടില്ല. പാര്ട്ടില്ലാതെ ആര്ക്കും
ഒന്നും ചെയ്യാന് കഴിയില്ല. ആത്മാവിനെ വിളിക്കാറുണ്ട്, അതും ശരീരത്തില് വന്നല്ലേ
സംസാരിക്കാറ്. കര്മ്മേന്ദ്രിയങ്ങളില്ലാതെ ഒന്നും ചെയ്യാന് സാധിക്കില്ല. ഇതാണ്
വിസ്താരത്തിലുള്ള അറിവ്. മുഖ്യമായ കാര്യം പറയുന്നുണ്ട് ബാബയേയും, സമ്പത്തിനേയും
ഓര്മ്മിക്കു... പരിധിയില്ലാത്ത ബാബ ഇത്രയും ശ്രേഷ്ഠനാണ്, ആ ബാബയില് നിന്നും
സമ്പത്ത് എപ്പോഴാണ് ലഭിക്കുക - ഇത് ആര്ക്കും അറിയില്ല. വന്ന് ദുഃഖത്തെ
ഇല്ലാതാക്കൂ, സുഖം നല്കൂ എന്ന് പറയുന്നുണ്ട് എന്നാല് എപ്പോള്? ഇത് ആര്ക്കും
അറിയില്ല. നിങ്ങള് കുട്ടികള് ഇപ്പോള് പുതിയ കാര്യങ്ങള് കേള്ക്കുകയാണ്.
നിങ്ങള്ക്കറിയാം നമ്മള് അമരരായി മാറുകയാണ്, അമരലോകത്തിലേക്ക് പോവുകയാണ്. നിങ്ങള്
അമരലോകത്തിലേക്ക് എത്ര തവണ പോയിട്ടുണ്ട്? അനേകം തവണ. ഇതിന് ഒരിക്കലും
അവസാനമുണ്ടാകില്ല. വളരെപ്പേര് ചോദിക്കുന്നു, എന്താ മോക്ഷം ലഭിക്കില്ലേ? പറയൂ-
ഇല്ല, ഇത് അനാദിയായ അവിനാശീ ഡ്രാമയാണ്, ഇതിന് ഒരിക്കലും വിനാശം സംഭവിക്കില്ല. ഈ
ചക്രം അനാദിയായി കറങ്ങിക്കൊണ്ടിരിക്കും. ഈ സമയത്ത് നിങ്ങള്ക്ക് സത്യമായ നാഥനെ
അറിയാം. നിങ്ങള് സന്യാസികളല്ലേ. എന്നാല് ആ ഭിക്ഷാടകരല്ല. സന്യാസിമാരെയും
ഭിക്ഷാടകര് എന്നു പറയാറുണ്ട്. നിങ്ങള് രാജഋഷികളാണ്, ഋഷിയെയും സന്യാസി എന്നു
പറയാറുണ്ട്. ഇപ്പോള് വീണ്ടും ധനവാനാവുകയാണ്. ഭാരതം എത്ര സമ്പന്നമായിരുന്നു,
ഇപ്പോള് എത്രത്തോളം യാചകരായി മാറി. പരിധിയില്ലാത്ത ബാബ വന്ന് പരിധിയില്ലാത്ത
സമ്പത്ത് നല്കുന്നു. ഗീതവുമുണ്ട്- ബാബാ അങ്ങ് എന്ത് നല്കുന്നുവോ അതുപോലെ
മറ്റാര്ക്കും നല്കാന് സാധിക്കില്ല. അങ്ങ് ഞങ്ങളെ വിശ്വത്തിന്റെ
അധികാരിയാക്കുന്നു, അത് ആരാലും തട്ടിയെടുക്കാന് സാധിക്കില്ല. ഇങ്ങനെയുള്ള
ഗീതങ്ങള് ഉണ്ടാക്കുന്നവര് അര്ത്ഥം ചിന്തിക്കുന്നില്ല. നിങ്ങള്ക്കറിയാം, അവിടെ
വിഭജനം ഉണ്ടായിരിക്കില്ല. അവിടെ ആകാശം, ഭൂമി എല്ലാം നിങ്ങളുടേതായിരിക്കും.
അതിനാല് ഇത്രയും സന്തോഷം കുട്ടികള്ക്ക് ഉണ്ടായിരിക്കണം. എപ്പോഴും മനസ്സിലാക്കണം
ശിവബാബയാണ് കേള്പ്പിക്കുന്നത് എന്തുകൊണ്ടെന്നാല് ബാബ ഒരിക്കലും അവധിയെടുക്കില്ല,
ഒരിക്കലും അസുഖം വന്ന് മുടങ്ങില്ല. ശിവബാബയെയാണ് ഓര്മ്മിക്കേണ്ടത്. ബാബയെയാണ്
നിരഹങ്കാരി എന്നു പറയുന്നത്. ഞാന് അത് ചെയ്യുന്നു, ഞാന് ഇത് ചെയ്യുന്നു, ഈ
അഹങ്കാരം ഉണ്ടാകരുത്. സേവനം ചെയ്യുക എന്നത് കടമയാണ്, ഇതില് അഹങ്കാരം വരരുത്.
അഹങ്കാരം വന്നാല് വീണു. സേവനം ചെയ്തുകൊണ്ടേയിരിക്കൂ, ഇത് ആത്മീയ സേവനമാണ്.
മറ്റെല്ലാം ഭൗതികമാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
പഠിപ്പിക്കുന്നതിന് പ്രതിഫലമായി പുഷ്പമായി കാണിച്ചുകൊടുക്കണം. പരിശ്രമിക്കണം.
ഒരിക്കലും ഈശ്വരീയ കുലത്തിന്റെ പേരിനെ മോശമാക്കരുത്, ജ്ഞാനവാനും യോഗിയുമായത്
ആരാണോ അവരുമായി കൂട്ടുകൂടണം.
2) ഞാന് എന്ന ഭാവത്തെ
ത്യാഗം ചെയ്ത് നിരഹങ്കാരിയായി മാറി ആത്മീയ സേവനം ചെയ്യണം, ഇത് തന്റെ കടമയാണ്
എന്ന് മനസ്സിലാക്കണം. അഹങ്കാരത്തിലേക്ക് വരരുത്.
വരദാനം :-
വ്യര്ത്ഥത്തെപ്പോലും ശുഭഭാവത്തോടെയും,ശ്രേഷ്ഠഭാവനയിലൂടെയും പരിവര്ത്തനം
ചെയ്യുന്ന സത്യമായ മര്ജീവയായി ഭവിക്കട്ടെ.
ബാപ്ദാദയുടെ
ശ്രീമതമാണ്,കുട്ടികളേ വ്യര്ത്ഥം കേള്ക്കരുത്,കേള്പ്പിക്കരുത്, ചിന്തിക്കരുത്.സദാ
ശുഭഭാവനയോടെ ചിന്തിക്കൂ,ശുഭമായവാക്കുകള് പറയൂ. വ്യര്ത്ഥത്തെപ്പോലും ശുഭഭാവനയോടെ
കേള്ക്കൂ..ശുഭചിന്തകരായിമാറി ,സംസാരത്തിന്റെ ഭാവത്തെ പരിവര്ത്തനപ്പെടുത്തൂ.സദാ
ഭാവത്തെയും, ഭാവനയെയും ശ്രേഷ്ഠമാക്കിവെക്കൂ. സ്വയത്തെയാണ് പരിവര്ത്തനപ്പെടു
ത്തേണ്ടത് അല്ലാതെ അന്യരെയല്ല.സ്വപരിവര്ത്തനം അന്യരുടെയും
പരിവര്ത്തനമാണ്.ഇക്കാര്യത്തില്, ആദ്യം ഞാന്-ഇങ്ങിനെ മര്ജീവാ ആകുന്നതിലാണ്
ആനന്ദമുള്ളത്. ഇതിനെയാണ് മഹാബലി എന്നുപറയുന്നത്. ഇതില് സന്തേഷത്തോടെ മരിക്കൂ..
ഈമരണം തന്നെയാണ് ജീവിതം,ഇതുതന്നെയാണ് സത്യമായജീവദാനം.
സ്ലോഗന് :-
സങ്കല്പങ്ങളുടെ ഏകാഗ്രത ശ്രേഷ്ഠപരിവര്ത്തനത്തില് തീവ്രഗതി കൊണ്ടുവരുന്നു.
അവ്യക്തസൂചന-
ഏകാന്തപ്രിയരായിമാറൂ...ഏകതയെയും,ഏകാന്തതയെയും സ്വന്തമാക്കൂ....
കൂട്ടായ്മയുടെ ശക്തിയിലൂടെ
എന്തുവേണമെങ്കിലും ചെയ്യാനാകും.കൂട്ടായ്മയുടെ ഓര്മ്മചിഹ്നമാണ്
പഞ്ചപാണ്ഢവര്.ഐക്യത്തിന്റെ ശക്തി,ശരി അങ്ങിനെ ചെയ്യാം..ഇങ്ങിനെ ചെയ്യാം...എന്നിങ്ങനെ
അഭിപ്രായങ്ങള് പങ്കുവെക്കുക.പിന്നീട് ഐക്യമാകുന്ന ബന്ധനത്തില് സ്വയം
ബന്ധിക്കുക.ഈഐക്യം തന്നെയാണ് സഫലതയിതേക്കുള്ളമാര്ഗ്ഗം.