12.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഇത് കണക്കെടുപ്പിന്റെ സമയമാണ്. രാവണൻ എല്ലാവരെയും ശവതുല്യമാക്കി മാറ്റിയിരിക്കുന്നു, ബാബ വന്നിരിക്കുകയാണ് അമൃതം വർഷിച്ച് കൂടെകൊണ്ടുപോകാൻ.

ചോദ്യം :-
ശിവബാബയെ ഭോലാഭണ്ഡാരിയെന്നും (നിഷ്കളങ്ക ഭണ്ഡാരം) പറയാറുണ്ട് എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ശിവഭോലാനാഥൻ (നിഷ്കളങ്കരുടെ നാഥൻ) വരുമ്പോൾ വേശ്യകളെയും, അഹല്യകളെയും കൂനികളുടെയുമെല്ലാം മംഗളം ചെയ്ത് അവരെയും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. വരുന്നതും നോക്കൂ പതിതലോകത്തിൽ പതിതശരീരത്തിലാണല്ലോ! അതിനാൽ നിഷ്കളങ്കനായില്ലേ! നിഷ്കളങ്കനായ അച്ഛന്റെ ആജ്ഞയാണ്-മധുരമായ കുട്ടികളെ, ഇപ്പോൾ അമൃതം കുടിക്കൂ, വികാരങ്ങളാകുന്ന വിഷത്തെ ഉപേക്ഷിക്കൂ.

ഗീതം :-
ദൂരദേശത്ത് വസിക്കുന്നവനേ.....

ഓംശാന്തി.  
ആത്മീയ കുട്ടികൾ ഗീതം കേട്ടു അർത്ഥം ആത്മാക്കൾ ഈ ശരീരത്തിലെ കർമ്മേന്ദ്രിയമാകുന്ന കാതിലൂടെ ഗീതം കേട്ടു. ദൂരദേശത്തെ വഴിയാത്രക്കാരനാണ് വരുന്നത്, നിങ്ങളും വഴിയാത്രക്കാരല്ലേ! എല്ലാ മനുഷ്യാത്മാക്കളും വഴിയാത്രക്കാരാണ്. ആത്മാക്കൾക്ക് തന്റേതായ വീടില്ല. ആത്മാവ് നിരാകാരിയാണ്. നിരാകാരി ലോകത്തിൽ വസിക്കുന്നത് നിരാകാരി ആത്മാക്കളാണ്. ആ ലോകത്തെ നിരാകാരി ആത്മാക്കളുടെ വീട്, ദേശം അല്ലെങ്കിൽ ലോകം എന്ന് പറയുന്നു. ഈ ലോകത്തെ ജീവാത്മാക്കളുടെ ലോകമെന്ന് പറയുന്നു. ആത്മാക്കൾ ആത്മലോകത്തിൽ നിന്ന് ഈ ലോകത്തിൽ വന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ നിരാകാരിയിൽ നിന്നും സാകാരിയായി മാറുന്നു. ആത്മാവിന് ഒരു രൂപവുമില്ല എന്നല്ല. തീർച്ചയായും രൂപവുമുണ്ട്, നാമവുമുണ്ട്. ഇത്രയും ചെറിയ ആത്മാവ് ഈ ശരീരത്തിലൂടെ എത്ര പാർട്ടാണ് അഭിനയിക്കുന്നത്. ഓരോ ആത്മാവിലും പാർട്ടഭിനയിക്കുന്നതിന്റെ റിക്കോർഡ് ചെയ്തിട്ടുണ്ട്. ഒരു തവണ റിക്കോർഡ് ചെയ്താൽ പിന്നെ എത്ര തവണ ആവർത്തിച്ചാലും അതു മാത്രമെ ആവർത്തിക്കുകയുള്ളൂ. അതേപോലെ ആത്മാവും ഈ ശരീരത്തിനുളളിലെ റിക്കോർഡാണ്. അതിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്. ബാബ നിരാകാരനാണ് അതേപോലെ ആത്മാവും നിരാകാരിയാണ്. ശാസ്ത്രങ്ങളിൽ ചിലതിൽ ബാബ നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെന്ന് എഴുതി വെച്ചിട്ടുണ്ട്. എന്നാൽ നാമ-രൂപത്തിൽ നിന്ന് വേറിട്ടതായി ഒരു വസ്തുവുമില്ല. ആകാശവും അനന്തമാണ്. ആകാശമെന്ന പേരുണ്ടല്ലോ! പേരില്ലാത്ത ഒരു വസ്തുവുമില്ല. മനുഷ്യർ പറയുന്നു-പരമപിതാ പരമാത്മാവെന്ന്. സർവ്വാത്മാക്കളും വസിക്കുന്നത് ദൂരദേശത്താണ്. ഇത് സാകാര ദേശമാണ്. ഇവിടെ രണ്ട് രാജ്യങ്ങളുണ്ട്-രാമരാജ്യവും രാവണരാജ്യവും. പകുതി കല്പം രാമരാജ്യവും ബാക്കി പകുതി കല്പം രാവണരാജ്യവും. അച്ഛൻ ഒരിക്കലും കുട്ടികൾക്ക് വേണ്ടി ദുഃഖത്തിന്റെ ലോകം സ്ഥാപിക്കില്ലല്ലോ. ഈശ്വരൻ തന്നെയാണ് ദുഃഖവും സുഖവും നൽകുന്നതെന്ന് പറയുന്നു. ബാബ മനസ്സിലാക്കി തരുന്നു- ഞാൻ ഒരിക്കലും കുട്ടികൾക്ക് ദുഃഖം നൽകുന്നില്ല. എന്റെ പേരു തന്നെ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ എന്നാണ്. ഇത് മനുഷ്യർക്കു പറ്റിയ തെറ്റാണ്. ഈശ്വരൻ ഒരിക്കലും ദുഃഖം നൽകില്ല. ഈ സമയം ദുഃഖധാമമാണ്. അരകല്പം രാവണരാജ്യത്തിൽ ദുഃഖം തന്നെയാണ് ലഭിക്കുന്നത്. സുഖത്തിന്റെ തരി പോലുമില്ല. സുഖധാമത്തിൽ ദുഃഖവുമില്ല. ബാബ സ്വർഗ്ഗത്തിന്റെ രചന രചിക്കുന്നു. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. സംഗമയുഗത്തെ പുതിയ ലോകമെന്ന് ഒരിക്കലും പറയില്ല. പുതിയ ലോകത്തിന്റെ പേരാണ് സത്യയുഗം. സത്യയുഗം പഴയതാകുമ്പോൾ അതിനെ കലിയുഗമെന്ന് പറയുന്നു. പുതിയ വസ്തു നല്ലതും പഴയ വസ്തു മോശവുമായാണ് കാണപ്പെടുന്നത്. അപ്പോൾ പഴയ വസ്തുവിനെ നശിപ്പിക്കുന്നു. മനുഷ്യർ വിഷത്തെ തന്നെയാണ് സുഖമെന്ന് മനസ്സിലാക്കുന്നത്. അമൃതം ഉപേക്ഷിച്ച് എന്തിനാണ് വിഷം കുടിക്കുന്നതെന്നൊരു ചൊല്ലുണ്ട്. പിന്നീട് പറയാറുണ്ട്, ഈശ്വരനിലൂടെയാണ് എല്ലാവരുടെയും നന്മയുണ്ടാകുന്നതെന്ന്. അങ്ങ് വന്ന് എന്ത് ചെയ്യുകയാണെങ്കിലും അതിലൂടെ നന്മ മാത്രമെ ഉണ്ടാവുകയുള്ളൂ. ഇല്ലായെന്നുണ്ടെങ്കിൽ രാവണരാജ്യത്തിൽ മനുഷ്യർ മോശമായ കർമ്മം മാത്രമെ ചെയ്യുകയുള്ളൂ. ഇത് കുട്ടികൾക്ക് ഇപ്പോൾ മനസ്സിലായിക്കഴിഞ്ഞു-ഗുരുനാനാക്ക് വന്നുപോയിട്ട് 500 വർഷമായി ഇനി എപ്പോൾ വരും? അപ്പോൾ പറയും അദ്ദേഹത്തിന്റെ ആത്മാവാകുന്ന ജ്യോതി ജ്യോതിയിൽ ലയിച്ചു എന്ന്. പിന്നെ എങ്ങനെ വരാനാണ്. നിങ്ങൾ പറയുന്നു, ഇന്നേയ്ക്ക് 4500 വർഷത്തിനുശേഷം വീണ്ടും ഗുരുനാനാക്ക് വരും. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ സമയം എല്ലാവരും തമോപ്രധാനമാണ്. ഇതിനെ കണക്കെടുപ്പിന്റെ സമയമെന്നാണ് പറയുന്നത്. എല്ലാ മനുഷ്യരും മരിച്ചതിനു സമാനമാണ്. എല്ലാവരുടെയും ജ്യോതി അണഞ്ഞിരിക്കുകയാണ്. ബാബ എല്ലാവരെയും ഉണർത്താനാണ് വന്നിരിക്കുന്നത്. കാമ ചിതയിലിരുന്ന് ഭസ്മമായ കുട്ടികളുടെ മേൽ അമൃതം വർഷിച്ച് അവരെ ഉണർത്തി കൂടെകൊണ്ടുപോകുന്നു. മായാ രാവണൻ കാമ ചിതയിലിരുത്തി എല്ലാവരെയും ശവമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാവരും ഉറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ബാബ ജ്ഞാനമാകുന്ന അമൃതം കുടിപ്പിക്കുന്നു. ജ്ഞാനാമൃതവും സാധാരണ വെളളവും തമ്മിൽ എത്ര വ്യത്യാസമാണ്. സിക്കുകാർക്ക് ഏതെങ്കിലും വിശേഷദിനങ്ങൾ ഉണ്ടെങ്കിൽ വളരെ ആഘോഷത്തോടു കൂടി കുളം വൃത്തിയാക്കുന്നു, അതിലെ മണ്ണെടുക്കുന്നു. അതുകൊണ്ടാണ് അതിന് അമൃതസർ എന്ന് പേരുള്ളത്. അമൃതിന്റെ കുളം. ഗുരുനാനാക്കും ബാബയുടെ മഹിമ പാടിയിട്ടുണ്ട്. സ്വയം പറയുന്നു-ഒരേ ഒരു ഓംകാരം സത്യമായ നാമം... ബാബ സദാ സത്യം മാത്രമേ പറയൂ. സത്യനാരായണന്റെ കഥയുണ്ടല്ലോ! മനുഷ്യർ ഭക്തിമാർഗ്ഗത്തിൽ എത്ര കഥകളാണ് കേട്ടുവന്നത്. അമരകഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ.....ശങ്കരൻ പാർവതിയ്ക്ക് അമരകഥ കേൾപ്പിച്ചുകൊടുത്തു എന്ന് പറയുന്നു. അവർ സൂക്ഷ്മവതനത്തിൽ വസിക്കുന്നവരാണ്. അവിടെ എങ്ങനെ കഥ കേൾപ്പിക്കും? ഈ കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കി തരുന്നു, വാസ്തവത്തിൽ ഞാൻ നിങ്ങളെ അമരകഥ കേൾപ്പിച്ച് അമരലോകത്തിലേക്ക് കൊണ്ടുപോകാൻ വന്നിരിക്കുകയാണ്. മൃത്യുലോകത്തിൽ നിന്ന് അമരലോകത്തിലേക്ക് കൊണ്ടുപോകുന്നു. ബാക്കി സൂക്ഷ്മവതനത്തിൽ പാർവ്വതി എന്ത് തെറ്റ് ചെയ്തിട്ടാണ് അമരകഥ കേൾക്കുന്നത്! ശാസ്ത്രങ്ങളിൽ അനേക കഥകൾ എഴുതിയിട്ടുണ്ട്. പക്ഷേ അതൊന്നും സത്യനാരായണന്റെ സത്യമായ കഥയല്ല. നിങ്ങൾ ഭക്തിയിൽ സത്യനാരായണന്റെ കഥ എത്രയധികം കേട്ടിട്ടുണ്ടായിരിക്കും. എന്നിട്ട് ആരെങ്കിലും സത്യനാരായണനായി മാറുന്നുണ്ടോ! ഒന്നുകൂടി താഴേക്ക് വീഴുന്നു. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ നരനിൽ നിന്ന് നാരായണനും നാരിയിൽ നിന്ന് ലക്ഷ്മിയുമായാണ് മാറുന്നത്. ഇതാണ് അമരലോകത്തിലേക്കു പോകുന്നതിനുവേണ്ടിയുള്ള സത്യമായ സത്യനാരായണന്റെ കഥ, മൂന്നാം നേത്രത്തിന്റെ കഥ. നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നു നിങ്ങൾ തന്നെയാണ് പവിത്രരും പൂജ്യരുമായിരുന്നത് പിന്നീട് 84 ജന്മങ്ങൾക്കുശേഷം നിങ്ങൾ തന്നെയാണ് പൂജാരിമാരായി മാറിയത്. മഹിമയുണ്ട്, അങ്ങുതന്നെ പൂജ്യരും അങ്ങ്തന്നെ പൂജാരിയും. ബാബ പറയുന്നു-ഞാൻ സദാ പൂജ്യനാണ്. നിങ്ങളെ വന്ന് പൂജാരിയിൽ നിന്നും പൂജ്യരാക്കി മാറ്റുന്നു. ഇത് പതിതമായ ലോകമാണ്. സത്യയുഗത്തിൽ പൂജ്യരും പാവനരുമായ മനുഷ്യരാണ്. ഈ സമയത്ത് പൂജാരിയും പതിതരുമായ മനുഷ്യരാണ്. സന്യാസിമാരെല്ലാം പാടിക്കൊണ്ടിരിക്കുന്നു-പതിതപാവന സീതാറാം. ഈ വാക്കുകൾ ശരിയാണ്. എല്ലാ സീതമാരും വധുക്കളാണ്. പറയുന്നുണ്ട്, അല്ലയോ രാമാ വന്ന് നമ്മളെ പവനമാക്കി മാറ്റൂ എന്ന്. എല്ലാ ഭക്തരും വിളിക്കുന്നുണ്ട്. ആത്മാവാണ് വിളിക്കുന്നത്- അല്ലയോ രാമാ.... ഗാന്ധിജി പോലും ഗീത കേൾപ്പിച്ച് പൂർത്തിയാക്കുമ്പോൾ പറയുമായിരുന്നു, അല്ലയോ പതിതപാവന സീതാറാം. ഗീത കേൾപ്പിച്ചിട്ടുളളത് കൃഷ്ണനല്ല എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി. ബാബ പറയുന്നു, ഈശ്വരൻ സർവ്വവ്യാപിയല്ല എന്നതിന്റെ അഭിപ്രായം മറ്റുളളവരിൽ നിന്നും സ്വീകരിച്ചുകൊണ്ടിരിക്കൂ. ഗീതയിലെ ഭഗവാൻ ശിവനാണ്, അല്ലാതെ കൃഷ്ണനല്ല. ഗീതയിലെ ഭഗവാനെന്ന് ആരെയാണ് പറയുന്നത്, ഇത് ആദ്യം ചോദിക്കൂ. ഭഗവാൻ എന്ന് നിരാകാരനെയാണോ അതോ സാകാരിയെയാണോ പറയുന്നത്? കൃഷ്ണൻ സാകാരത്തിലാണ്. ശിവൻ നിരാകാരനാണ്. ശിവൻ ഈ ശരീരത്തെ മാത്രമാണ് കടമായി എടുക്കുന്നത്. ബാക്കി മാതാവിന്റെ ശരീരത്തിലൂടെയല്ല ജന്മമെടുക്കുന്നത്. ശിവന് ശരീരമില്ല. ഇവിടെ ഈ മനുഷ്യ ലോകത്തിൽ സ്ഥൂലമായ ശരീരമാണുള്ളത്. ബാബ വന്നാണ് സത്യമായ സത്യനാരായണന്റെ കഥ കേൾപ്പിക്കുന്നത്. ബാബയുടെ മഹിമയാണ്-പതിതപാവനൻ, സർവ്വരുടെ സദ്ഗതി ദാതാവ്. സർവ്വരുടെ മുക്തിദാതാവ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ. ശരി, സുഖം എവിടെയാണ്? ഇവിടെയുണ്ടാകില്ലല്ലോ. സുഖം ലഭിക്കുന്നത് അടുത്ത ജന്മത്തിലാണ് എപ്പോഴാണോ പഴയ ലോകം അവസാനിച്ച് സ്വർഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. ശരി. എന്തിൽ നിന്നാണ് മുക്തമാക്കുന്നത്? രാവണന്റെ ദുഃഖങ്ങളിൽ നിന്ന്. ഇത് ദുഃഖധാമമല്ലേ! ശരി. പിന്നീട് വഴികാട്ടിയുമായി മാറുന്നുണ്ട്. ഈ ശരീരം ഇവിടെ ഇല്ലാതാകുന്നു. ആത്മാക്കളെ മാത്രമാണ് കൊണ്ടുപോകുന്നത്. ആദ്യം പ്രിയതമൻ പിന്നീടാണ് പ്രിയതമകൾ പോകുന്നത്. ബാബ അവിനാശിയും സുന്ദരനുമായ പ്രിയതമനാണ്. എല്ലാവരെയും ദുഃഖത്തിൽ നിന്നും മോചിപ്പിച്ച് പവിത്രമാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നു. വിവാഹം കഴിച്ച് കൊണ്ടുപോകുമ്പോൾ മുന്നിലുണ്ടാകുന്നത് പതിയാണ്. പിറകിലായിരിക്കും വധു പിന്നീടാണ് ഘോഷയാത്രയുണ്ടാകുക. നിങ്ങളുടെ മാലയും ഇങ്ങനെയാണ്. മുകളിലുളള ശിവബാബയാകുന്ന പുഷ്പത്തെ നമിക്കുന്നു. പിന്നീട് ഇരട്ട മണിയാകുന്ന ബ്രഹ്മാവും സരസ്വതിയും. പിന്നീടുളളത് ബാബയുടെ സഹയോഗികളായ നിങ്ങളാണ്. പുഷ്പമാകുന്ന ശിവബാബയുടെ ഓർമ്മയിലൂടെ തന്നെയാണ് സൂര്യവംശി, വിഷ്ണുവിന്റെ മാലയുമുണ്ടാകുന്നത്. ബ്രഹ്മാവും- സരസ്വതിയുമാണ് ലക്ഷ്മി-നാരായണനുമാകുന്നത്. ലക്ഷ്മീ-നാരായണൻ തന്നെയാണ് ബ്രഹ്മാവും-സരസ്വതിയുമാകുന്നത്. ഇവർ പരിശ്രമിച്ചതുകൊണ്ടാണ് പൂജിക്കപ്പെടുന്നത്. മാല എന്താണെന്നുള്ളത് ആർക്കും അറിയില്ല. അർത്ഥമറിയാതെ മാല തിരിച്ചുകൊണ്ടേയിരിക്കും. 16108 ന്റെയും മാലയുണ്ട്. വലിയ-വലിയ ക്ഷേത്രങ്ങളിൽ ഈ മാലയുണ്ടാകും പിന്നീട് പലരും പല ഭാഗത്തു നിന്നും മാല ഉരുട്ടുന്നു. ബ്രഹ്മാബാബ ബോംബെയിൽ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തിൽ പോകുമായിരുന്നു, മാല തിരിക്കുമായിരുന്നു, രാമ-രാമ എന്ന് ജപിക്കുമായിരുന്നു എന്തുകൊണ്ടെന്നാൽ പൂവ് ഒരു ശിവബാബയാണല്ലോ! പുഷ്പത്തെ തന്നെയാണ് രാമ-രാമ എന്ന് പറയുന്നത്. പിന്നീട് മുഴുവൻ മാലയെയും നമസ്കരിക്കുന്നു. അപ്പോൾ ജ്ഞാനമൊന്നുമില്ലല്ലോ. പള്ളിയിലെ അച്ചൻമാരും കൈയ്യിൽ മാല തിരിച്ചുകൊണ്ടിരിക്കുന്നു. ആരുടെ മാലയാണ് ജപിക്കുന്നതെന്ന് ചോദിച്ചാൽ അവർക്കറിയില്ല. അപ്പോൾ പറയും ക്രിസ്തുവിന്റെ ഓർമ്മയിലാണ് തിരിക്കുന്നതെന്ന്. ക്രിസ്തുവിന്റെ ആത്മാവ് എവിടെയാണെന്നുപോലും അവർക്കറിയില്ല. നിങ്ങൾക്കറിയാം ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോൾ തമോപ്രധാനമാണ്. നിങ്ങളും തമോപ്രധാന യാചകരായിരിക്കുന്നു. ഇപ്പോൾ യാചകനിൽ നിന്ന് രാജാവാകുന്നു. ഭാരതം രാജാവായിരുന്നു, ഇപ്പോൾ യാചകനാണ്, വീണ്ടും രാജാവായി മാറുന്നു. ബാബയാണ് ഇങ്ങനെയാക്കുന്നത്. നിങ്ങൾ മനുഷ്യനിൽ നിന്ന് രാജകുമാരനായി മാറുന്നു. രാജകുമാരി-കുമാരന്മാർക്ക് മാത്രം പഠിക്കാനുളള ഒരു കോളേജ് ആദ്യമുണ്ടായിരുന്നു.

നിങ്ങൾ ഇവിടെ പഠിച്ച് 21 ജന്മത്തേക്കുവേണ്ടി സ്വർഗ്ഗത്തിൽ രാജകുമാരനും-കുമാരിയുമായി മാറുന്നു. ശ്രീകൃഷ്ണൻ രാജകുമാരനാണല്ലോ! ശ്രീകൃഷ്ണന്റെയാണ് 84 ജന്മങ്ങളുടെ കഥ എഴുതിയിട്ടുള്ളത്. മനുഷ്യർക്ക് ഇതിനെക്കുറിച്ച് എന്തറിയാനാണ്. ഈ കാര്യങ്ങൾ നിങ്ങൾക്കുമാത്രമെ അറിയൂ. ഭഗവാന്റെ വാക്കുകളാണ്-ബാബ എല്ലാവരുടെയും അച്ഛനാണ്. സ്വർഗ്ഗത്തെ സ്ഥാപിക്കുന്ന ഈശ്വരനാകുന്ന അച്ഛനിൽ നിന്നാണ് നിങ്ങൾ കേൾക്കുന്നത്. സ്വർഗ്ഗീയ ലോകത്തെ സത്യഖണ്ഡമെന്നാണ് പറയുന്നത്. ഈ ലോകം അസത്യഖണ്ഡമാണ്. സത്യഖണ്ഡമാണ് ബാബ സ്ഥാപിക്കുന്നത്. അസത്യഖണ്ഡം രാവണനാണ് സ്ഥാപിക്കുന്നത്. രാവണന്റെ രൂപമുണ്ടാക്കുന്നു എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. രാവണൻ ആരാണ് എന്ന് ആർക്കും അറിയില്ല. രാവണനെ കത്തിക്കുന്നുണ്ടെങ്കിലും പിന്നെയും ജീവിക്കുന്നു. വാസ്തവത്തിൽ രാവണൻ അർത്ഥം സ്ത്രീയുടെ അഞ്ച് വികാരങ്ങളും പുരുഷന്റെ അഞ്ച് വികാരങ്ങളുമാണ്. ഈ വികാരങ്ങളെയാണ് വധിക്കുന്നത്. രാവണനെ വധിച്ചതിനുശേഷം പിന്നീട് സ്വർണ്ണവും മോഷ്ടിക്കുന്നു.

നിങ്ങൾ കുട്ടികൾക്കറിയാം കലിയുഗം മുൾകാടാണ്. ബോംബെയിൽ ബബുൾനാഥന്റെ ക്ഷേത്രമുണ്ട്. ബാബ വന്ന് മുള്ളുകളെ പൂവാക്കി മാറ്റുന്നു. എല്ലാവരും പരസ്പരം മുളളുകൾ ഏൽപ്പിക്കുന്നു അർത്ഥം കാമ വികാരത്തിൽ പോകുന്നു. അതുകൊണ്ടാണ് ഈ ലോകത്തെ മുൾകാടെന്ന് പറയുന്നത്. സത്യയുഗത്തെ അളളാഹുവിന്റെ പൂന്തോട്ടമെന്നാണ് പറയുന്നത്. ഈ പുഷ്പങ്ങൾ തന്നെയാണ് മുള്ളുകളാകുന്നത് പിന്നീട് വീണ്ടും മുള്ളിൽ നിന്നും പുഷ്പമായി മാറുന്നു. ഇപ്പോൾ നിങ്ങൾ 5 വികാരങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുന്നു. ഈ രാവണരാജ്യം നശിക്കുക തന്നെ വേണം. അവസാനം വലിയ യുദ്ധമുണ്ടാകും. സത്യം-സത്യമായ ദസറയുമുണ്ടാകണം. രാവണരാജ്യം തന്നെ നശിക്കുന്നു, പിന്നീട് നിങ്ങൾ ലങ്ക കൊള്ളയടിക്കും. നിങ്ങൾക്ക് സ്വർണ്ണകൊട്ടാരം ലഭിക്കും. ഇപ്പോൾ നിങ്ങൾ രാവണനുമേൽ വിജയം പ്രാപിച്ച് സ്വർഗ്ഗത്തിന്റെ അധികാരിയാകുന്നു. ബാബ മുഴുവൻ വിശ്വത്തിന്റെയും രാജ്യഭാഗ്യം നൽകുന്നു. അതുകൊണ്ടാണ് ബാബയെ ശിവഭോലാഭണ്ഡാരിയെന്ന് പറയുന്നത്. വേശ്യകളേയും കൂനികളെയും അഹല്യകളെയുമെല്ലാം ബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. എത്ര നിഷ്കളങ്കനാണ്. പതിതലോകത്തിൽ പതിതശരീരത്തിലേക്കാണ് വരുന്നത്. ബാക്കി ആരെല്ലാമാണോ സ്വർഗ്ഗത്തിലേക്ക് യോഗ്യതയില്ലാത്തവർ അവർ വിഷം കുടിക്കുന്നത് ഉപേക്ഷിക്കുകയില്ല. ബാബ പറയുന്നു-ഈ അന്തിമ ജന്മം പവിത്രമായി മാറൂ. ഈ വികാരം നിങ്ങളെ ആദി-മദ്ധ്യ-അന്ത്യം ദുഃഖിയാക്കി മാറ്റുന്നു. ഈ ഒരു ജന്മത്തേക്കുവേണ്ടി വിഷം കുടിക്കുന്നത് ഉപേക്ഷിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലേ! ഞാൻ നിങ്ങളെ അമൃതം കുടിപ്പിച്ച് അമരനാക്കി മാറ്റുന്നു എന്നാലും നിങ്ങൾ പാവനമായി മാറുന്നില്ല. വിഷമില്ലാതെയും സിഗററ്റും മദ്യവുമില്ലാതെയും ജീവിക്കാൻ സാധിക്കില്ലേ! പരിധിയില്ലാത്ത ബാബ നിങ്ങളോട് പറയുന്നു-കുട്ടികളെ, ഈ ഒരു ജന്മത്തേക്കു വേണ്ടി പാവനമാകൂ എന്നാൽ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും. പഴയ ലോകത്തിന്റെ വിനാശവും പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുക എന്നതും ബാബയുടെ മാത്രം കർത്തവ്യമാണ്. ബാബ വന്നിരിക്കുകയാണ് മുഴുവൻ ലോകത്തെയും ദുഃഖത്തിൽ നിന്നും മുക്തമാക്കി സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും കൊണ്ടുപോകുന്നതിനായി. ഇപ്പോൾ എല്ലാ ധർമ്മവും നശിക്കുന്നു. വീണ്ടും ഒരേ ഒരു ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. സിക്കുകാരുടെ ഗ്രന്ഥത്തിലും പരമപിതാ പരമാത്മാവിനെ അകാലമൂർത്തി എന്ന് പറയുന്നു. ബാബ മഹാകാലനാണ്, കാലന്റെയും കാലനാണ്. ആ കാലൻ(മരണം) ഒന്ന് രണ്ടുപേരെ മാത്രമെ കൊണ്ടുപോകുകയുള്ളൂ. ഞാൻ എല്ലാ ആത്മാക്കളെയും കൊണ്ടുപോകും. അതുകൊണ്ടാണ് മഹാകാലനെന്ന് പറയുന്നത്. ബാബ വന്ന് കുട്ടികളെ എത്രത്തോളം വിവേകശാലികളാക്കി മാറ്റുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ അന്തിമ ജന്മത്തിൽ വിഷത്തെ ത്യാഗം ചെയ്ത് അമൃതം കുടിക്കുകയും കുടിപ്പിക്കുകയും വേണം. പാവനമായി മാറണം. മുള്ളുകളെ പുഷ്പമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

2. വിഷ്ണുവിന്റെ കഴുത്തിലെ മാലയിലെ മുത്തായി മാറണമെങ്കിൽ ബാബയുടെ ഓർമ്മയിൽ ഇരിക്കണം. പൂർണ്ണ സഹയോഗികളായി മാറി ബാബക്ക് സമാനം ദുഃഖഹർത്താവായി മാറണം.

വരദാനം :-
തന്റെ അലൗകിക ആത്മീയവൃത്തിയിലൂടെ സർവ ആത്മാക്കളുടെയും മേൽ തന്റെ പ്രഭാവം ചൊരിയുന്ന മാസ്റ്റർ ജ്ഞാനസൂര്യനായി ഭവിക്കട്ടെ.

ഏതെങ്കിലും ആകർഷകമായ സാധനം ചുറ്റുപാടുമുള്ളവരെ തനിക്കു നേർക്ക് ആകർഷിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ പോകുന്നു. അതുപോലെ താങ്കളുടെ മനോവൃത്തി അലൗകികവും ആത്മീയവുമാകുമെങ്കിൽ അതിന്റെ പ്രഭാവം അനേകാത്മാക്കളുടെ മേൽ സ്വതവേ പതിയുന്നു. അലൗകികവൃത്തി അർഥം വേറിട്ട നിർമോഹി സ്ഥിതി സ്വതവേ അനേക ആത്മാക്കളെ ആകർഷിക്കുന്നു. ഇങ്ങനെയുള്ള അലൗകിക ശക്തിശാലി ആത്മാക്കൾ ജ്ഞാനസൂര്യനായി തന്റെ പ്രഭാവം നാലുപാടും പരത്തുന്നു.

സ്ലോഗന് :-
സദാ സ്വമാനത്തിന്റെ സീറ്റിൽ സ്ഥിതിചെയ്യൂ എങ്കിൽ സർവ ശക്തികളും താങ്കളുടെ ആജ്ഞ അനുസരിച്ചുകൊണ്ടിരിക്കും.

അവ്യക്തസൂചനകൾ- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ

ജ്ഞാനിയാകുന്നതിനൊപ്പമൊപ്പം സ്നേഹിയാകൂ. സ്വയത്തിന്റെ സേവനം വിശ്വസേവനത്തിന്റെ ആധാരമാണ്. സേവനത്തിൽ കേവലം രണ്ട് വാക്ക് ഓർമിക്കുക. ഒന്ന് നിമിത്തമാണ്. രണ്ട്-വിനയമുള്ളവരാകുക തന്നെ വേണം. ഇതിൽ ഏകതയുടെ അന്തരീക്ഷമുണ്ടാകും. പരസ്പരം സഹയോഗിയാകും. എന്റെ -നിന്റെ യുടെ, പേര്- പ്രശസ്തിയുടെ, ഉരസലിന്റെ ഭാവനകൾ സമാപ്തമാകും.