മധുരമായ കുട്ടികളേ -
ബാബയിപ്പോള് നിങ്ങളുടെ പാലന ചെയ്തുകൊണ്ടിരിക്കുകയാണ്, പാഠം
അഭ്യസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, വീട്ടിലിരുന്ന് നിര്ദ്ദേശം
നല്കികൊണ്ടിരിക്കുകയാണ്, അതിനാല് ഓരോ ചുവടിലും നിര്ദ്ദേശം എടുത്തുകൊണ്ടിരിക്കൂ
അപ്പോള് ഉയര്ന്ന പദവി ലഭിക്കും.
ചോദ്യം :-
ശിക്ഷകളില് നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി വളരെ സമയത്തെ ഏതൊരു
പുരുഷാര്ത്ഥമാണ് ആവശ്യമായുള്ളത്?
ഉത്തരം :-
നഷ്ടോമോഹയാകുന്നതിന്റെ. ഒന്നിനോടും മമത്വം ഉണ്ടാവരുത്. തന്റെ ഹൃദയത്തോട്
ചോദിക്കണം - ഒന്നിനോടും എനിക്ക് മോഹമില്ലല്ലോ? ഒരു പഴയ സംബന്ധവും അന്തിമത്തില്
ഓര്മ്മ വരരുത്. യോഗബലത്തിലൂടെ എല്ലാ കര്മ്മ-കണക്കുകളും ഇല്ലാതാക്കണം അപ്പോള്
മാത്രമേ ശിക്ഷകളില്ലാതെ ഉയര്ന്ന പദവി ലഭിക്കൂ.
ഓംശാന്തി.
ഇപ്പോള് നിങ്ങള് ആരുടെ സന്മുഖത്താണ് ഇരിക്കുന്നത്? ബാപ്ദാദയുടെ. ബാബയെന്നും പറയും
അതുപോലെ ദാദയെന്നും പറയും. ബാബയും ഈ ദാദയിലൂടെ നിങ്ങളുടെ സന്മുഖത്ത്
ഇരിക്കുകയാണ്. നിങ്ങള് പുറത്ത് ജീവിക്കുകയാണെങ്കിലും ബാബയുടെ
ഓര്മ്മയിലിരിക്കേണ്ടതുണ്ട്. കത്ത് എഴുതേണ്ടതുണ്ട്. ഇവിടെ നിങ്ങള് സന്മുഖത്താണ്.
സംസാരിക്കുന്നു - ആരോടൊപ്പമാണ്? ബാപ്ദാദയോടൊപ്പം. ഇതാണ് ഉയര്ന്നതിലും ഉയര്ന്ന
രണ്ട് അധികാരി. ബ്രഹ്മാവ് സാകാരനും ശിവന് നിരാകാരനുമാണ്. ഇപ്പോള് നിങ്ങള്ക്കറിയാം
ഉയര്ന്നതിലും ഉയര്ന്ന അധികാരി, ബാബയുമായി എങ്ങനെയാണ് മിലനം ഉണ്ടാകുന്നത്!
പരിധിയില്ലാത്ത ബാബ ആരെയാണോ പതിത പാവനന് എന്ന് പറഞ്ഞ് വിളിക്കുന്നത്, ഇപ്പോള്
യഥാര്ത്ഥത്തില് നിങ്ങള് ബാബയുടെ സന്മുഖത്ത് ഇരിക്കുകയാണ്. അച്ഛന് കുട്ടികളുടെ
പാലന ചെയ്തുകൊണ്ടിരിക്കുകയാണ്, പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വീട്ടിലിരിക്കുമ്പോഴും കുട്ടികള്ക്ക് അഭിപ്രായം ലഭിക്കുന്നതെന്തെന്നാല് വീട്ടില്
ഇങ്ങനെയിങ്ങനെ നടക്കൂ. ഇപ്പോള് ബാബയുടെ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കില്
ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായി മാറും. കുട്ടികള്ക്കറിയാം നമ്മള് ഉയര്ന്നതിലും
ഉയര്ന്ന ബാബയുടെ ശ്രീമതത്തിലൂടെ ഉയര്ന്നതിലും ഉയര്ന്ന പദവി നേടുന്നു. മനുഷ്യ
സൃഷ്ടിയില് ഉയര്ന്നതിലും ഉയര്ന്നത് ഈ ലക്ഷ്മീ നാരായണന്റെ പദവിയാണ്. ഇവര് മുന്പ്
കടന്നു പോയവരാണ്. മനുഷ്യര് പോയി ആ ഉയര്ന്നവരെ നമസ്കരിക്കുന്നു.
മുഖ്യമായിട്ടുള്ളത് പവിത്രതയുടെ കാര്യമാണ്. മനുഷ്യര് മനുഷ്യര് തന്നെയാണ്.
എന്നാല് വിശ്വത്തിന്റെ ആ അധികാരികള് എവിടെക്കിടക്കുന്നു, ഇപ്പോഴത്തെ മനുഷ്യര്
എവിടെക്കിടക്കുന്നു! ഇത് നിങ്ങളുടെ ബുദ്ധിയില് മാത്രമാണുളളത് - ഭാരതം ഏതാണ്ട്
5000 വര്ഷങ്ങള്ക്കു മുമ്പ് ഇങ്ങനെയായിരുന്നു, നമ്മള് തന്നെയാണ് വിശ്വത്തിന്റെ
അധികാരികളായിരുന്നത്. മറ്റാരുടെ ബുദ്ധിയിലും ഇതില്ല. ഇദ്ദേഹത്തിനും
അറിയുമായിരുന്നില്ല, തീര്ത്തും ഘോരമായ അന്ധകാരത്തിലായിരുന്നു. ഇപ്പോള് ബാബ വന്ന്
പറഞ്ഞു തരുന്നു ബ്രഹ്മാവില് നിന്ന് വിഷ്ണുവും, വിഷ്ണുവില് നിന്ന്
ബ്രഹ്മാവാകുന്നതും എങ്ങനെയാണ് എന്ന്. ഇത് വളരെ ഗുഹ്യവും മനോഹരവുമായ കാര്യങ്ങളാണ്
ഇത് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ
മറ്റാര്ക്കും പഠിപ്പിക്കാനും സാധിക്കില്ല. നിരാകാരനായ ബാബ വന്ന്
പഠിപ്പിക്കുകയാണ്. കൃഷ്ണ ഭഗവാനുവാചയല്ല. ബാബ പറയുന്നു ഞാന് നിങ്ങളെ പഠിപ്പിച്ച്
സുഖികളാക്കി മാറ്റുന്നു. പിന്നീട് ഞാന് എന്റെ നിര്വാണധാമത്തിലേയ്ക്ക് തിരിച്ച്
പോകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് സതോപ്രധാനമായി മാറികൊണ്ടിരിക്കുകയാണ്,
ഇതില് ചിലവിന്റെ യാതൊരു കാര്യവുമില്ല. കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓര്മ്മിക്കണം. ഒരു ചിലവുമില്ലാതെ 21 ജന്മത്തേയ്ക്ക് നിങ്ങള് വിശ്വത്തിന്റെ
അധികാരിയായി മാറുന്നു. പൈസയെല്ലാം അയക്കാറുണ്ട്, അതും നിങ്ങളുടെ ഭാവി
ഉണ്ടാക്കാനാണ്. കല്പം മുമ്പും ഖജനാവില് ആര് എത്ര നിക്ഷേപിച്ചിട്ടുണ്ടോ, അത്രയും
മാത്രമേ ഇപ്പോഴും നിക്ഷേപിക്കൂ. കുടുതലും കുറവും നിക്ഷേപക്കാന് സാധിക്കില്ല. ഈ
ജ്ഞാനം ബുദ്ധിയിലുണ്ട് അതുകൊണ്ട് ചിന്തിക്കേണ്ട യാതൊരു കാര്യവുമില്ല. ഒരു
ചിന്തയുമില്ലാതെ നമ്മള് നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്
ബുദ്ധിയില് സ്മരിക്കണം. നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷത്തിലിരിക്കണം,
ഒപ്പം നഷ്ടോമോഹയായി മാറുകയും വേണം. ഇവിടെ നഷ്ടോമോഹയാകുന്നതുകൊണ്ട് പിന്നീട്
അവിടെ നിങ്ങള് മോഹാജീത്ത് രാജാവും റാണിയുമാകും. നിങ്ങള്ക്കറിയാം ഈ പഴയ ലോകം
ഇപ്പോള് അവസാനിക്കുകയാണ്, ഇപ്പോള് തിരിച്ച് പോകണം പിന്നെ ഇതിലെന്തിന് മമത്വം
വെയ്ക്കണം. ചിലര്ക്ക് രോഗം വരുമ്പോള് ഡോക്ടര് പറയുന്നു, കേസ് പ്രതീക്ഷയ്ക്ക്
വകയില്ലാത്തതാണ്, അതിനാല് അവരില് നിന്ന് മമത്വം ഇല്ലാതാക്കണം. ആത്മാവ് ഒരു ശരീരം
ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ആത്മാവ്
അവിനാശിയാണല്ലോ. ആത്മാവ് പോയി കഴിഞ്ഞു, ശരീരം ഇല്ലാതെയായി പിന്നെ അവരെ
ഓര്മ്മിക്കുന്നത്കൊണ്ട് എന്താണ് പ്രയോജനം! ഇപ്പോള് ബാബ പറയുന്നു നിങ്ങള്
നഷ്ടോമോഹയായി മാറൂ. തന്റെ ഹൃദയത്തോട് ചോദിക്കണം - എനിക്ക് ആരിലും മോഹമില്ലല്ലോ?
അല്ലായെങ്കില് പിന്നീട് അവരുടെ ഓര്മ്മ തീര്ച്ചയായും വരും.
നഷ്ടോമോഹയാവുകയാണെങ്കില് ഈ പദവി നേടും. സ്വര്ഗ്ഗത്തിലാണെങ്കില് എല്ലാവരും വരും
- അതൊരു വലിയ കാര്യമല്ല. വലിയ കാര്യമാണ് ശിക്ഷ അനുഭവിക്കാതെ, ഉയര്ന്ന പദവി
നേടുക. യോഗബലത്തിലൂടെ കര്മ്മ കണക്ക് ഇല്ലാതാക്കുകയാണെങ്കില് പിന്നെ ശിക്ഷ
അനുഭവിക്കുകയില്ല. പഴയ സംബന്ധവും ഓര്മ്മ വരില്ല. ഇപ്പോള് ബ്രാഹ്മണരുമായാണ്
നമ്മുടെ ബന്ധം പിന്നീട് നമ്മുടെ ബന്ധം ദേവതകളോടാപ്പമായിരിക്കും. ഇപ്പോഴത്തെ
ബന്ധമാണ് ഏറ്റവും ഉയര്ന്നത്.
ഇപ്പോള് നിങ്ങള് ജ്ഞാനസാഗരനായ ബാബയുടെതായി മാറിയിരിക്കുന്നു. മുഴുവന് ജ്ഞാനവും
ബുദ്ധിയിലുണ്ട്. മുമ്പ് ഇത് അറിയുമായിരുന്നില്ല ഈ സൃഷ്ടി ചക്രം എങ്ങനെയാണ്
കറങ്ങുന്നത്? ഇപ്പോള് ബാബ മനസ്സിലാക്കി തന്നു. ബാബയില് നിന്ന് സമ്പത്ത്
ലഭിക്കുന്നു അപ്പോഴല്ലേ ബാബയോട് സ്നേഹമുണ്ടാവുക. ബാബയിലൂടെ സ്വര്ഗ്ഗത്തിന്റെ
ചക്രവര്ത്തി പദവി ലഭിക്കുന്നു. ബാബയുടെ ഈ രഥം വിശേഷപ്പെട്ടണ്. ഭാരതത്തില്
തന്നെയാണ് ഭാഗീരഥനെന്ന് പാടപ്പെടുന്നത്. ബാബ വരുന്നതും ഭാരതത്തിലാണ്. നിങ്ങള്
കുട്ടികളുടെ ബുദ്ധിയിലിപ്പോള് 84 ജന്മങ്ങളുടെ ഏണിപ്പടിയുടെ ജ്ഞാനമുണ്ട്. നിങ്ങള്
മനസ്സിലാക്കി കഴിഞ്ഞു ഈ 84 ന്റെ ചക്രം നമുക്ക് കറങ്ങുക തന്നെ വേണം. 84 ന്റെ
ചക്രത്തില് നിന്നും രക്ഷപ്പെടാന് സാധിക്കുകയില്ല. നിങ്ങള്ക്കറിയാം പടി
ഇറങ്ങുന്നതിന് വളരെയധികം സമയം ആവശ്യമാണ്, കയറുന്നതിന് കേവലം ഈ അന്തിമ ജന്മം മതി
അതുകൊണ്ടാണ് പറയുന്നത് നിങ്ങള് ത്രിലോകീ നാഥന്, ത്രികാലദര്ശിയായി മാറണം. എന്താ
മുന്പ് നിങ്ങള് അറിയുമായിരുന്നോ നമ്മള് ത്രിലോകീനാഥനായി മാറുമെന്ന്? ഇപ്പോള്
ബാബയെ ലഭിച്ചിരിക്കുന്നു, പഠിപ്പ് നല്കികൊണ്ടിരിക്കുന്നു അങ്ങനെ നിങ്ങള്
മനസ്സിലാക്കുന്നു. ബാബയുടെ അടുത്ത് ആരെങ്കിലും വരുകയാണെങ്കില് ബാബ ചോദിക്കുന്നു
- മുമ്പ് ഈ വസ്ത്രത്തില് ഇതേ കെട്ടിടത്തില് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
പറയുന്നു - അതെ ബാബാ, കല്പ കല്പം കണ്ടിട്ടുണ്ട്. അപ്പോള് മനസ്സിലാക്കാന്
സാധിക്കും ബ്രഹ്മാകുമാരി ശരിയായാണ് മനസ്സിലാക്കി കൊടുക്കുന്നത്. ഇപ്പോള് നിങ്ങള്
കുട്ടികള് സ്വര്ഗ്ഗത്തിന്റെ വൃക്ഷം മുന്നില് കണ്ടുകൊണ്ടിരിക്കുകയാണ്.
സമീപത്തല്ലേ. മനുഷ്യര് ബാബയെക്കുറച്ച് പറയുന്നു - നാമ രൂപത്തില് നിന്ന്
വേറിട്ടതാണ്, എങ്കില് പിന്നെ കുട്ടികള് എവിടെ നിന്ന് വന്നു! അവരും നാമ രൂപത്തില്
നിന്നും വേറിട്ടവരാകും! അക്ഷരം എന്താണോ പറയുന്നത് അത് തികച്ചും തെറ്റാണ്. ആരാണോ
കല്പം മുമ്പും മനസ്സിലാക്കിയിരുന്നത് അവരുടെ ബുദ്ധിയിലേ ഇരിക്കൂ. പ്രദര്ശിനിയില്
നോക്കൂ എങ്ങനെ എങ്ങനെയാണ് വരുന്നത്. ചിലരാണെങ്കില് കേട്ടതും കേള്ക്കാതെയുമുള്ള
കാര്യങ്ങളില് എഴുതുന്നു, ഇതെല്ലാം കല്പനയാണ്. അപ്പോള് മനസ്സിലാക്കാന് സാധിക്കും
ഇവര് നമുടെ കുലത്തിലേതല്ല. അനേക പ്രകാരത്തിലുള്ള മനുഷ്യരുണ്ട്. നിങ്ങളുടെ
ബുദ്ധിയില് മുഴുവന് വൃക്ഷം, ഡ്രാമ, 84 ന്റെ ചക്രം എല്ലാം വന്നു കഴിഞ്ഞു. ഇപ്പോള്
പുരുഷാര്ത്ഥം ചെയ്യണം. അതും ഡ്രാമയനുസരിച്ച് തന്നെയാണ് ഉണ്ടാകുന്നത്. ഡ്രാമയില്
അടങ്ങിയിട്ടുണ്ട്. ഇങ്ങനെയുമല്ല, ഡ്രാമയില് പുരുഷാര്ത്ഥം ചെയ്യാനുണ്ടെങ്കില്
ചെയ്യും, ഇങ്ങനെ പറയുന്നത് തെറ്റാണ്. ഡ്രാമയെ പൂര്ണ്ണമായും മനസ്സിലാക്കുന്നില്ല,
അവരെ പിന്നീട് നാസ്തികരെന്ന് പറയുന്നു. അവര്ക്ക് ബാബയോട് പ്രീതി വെയ്ക്കാന്
സാധിക്കില്ല. ഡ്രാമയുടെ രഹസ്യത്തെ തലതിരിഞ്ഞ് മനസ്സിലാക്കിയത് കാരണം വീണ്
പോകുന്നു, പിന്നീട് മനസ്സിലാക്കാന് കഴിയുന്നു ഇവരുടെ ഭാഗ്യത്തിലില്ല.
വിഘ്നമെല്ലാം അനേകപ്രകാരത്തില് വരും. അതിനെ ശ്രദ്ധിക്കരുത്. ബാബ പറയുന്നു നല്ല
കാര്യങ്ങളെന്താണോ നിങ്ങളെ കേള്പ്പിക്കുന്നത് അത് കേള്ക്കൂ. ബാബയെ
ഓര്മ്മിക്കുന്നതിലൂടെ വളരെയധികം സന്തോഷമുണ്ടായിരിക്കും. ബുദ്ധിയിലുണ്ട് ഇപ്പോള്
84 ന്റെ ചക്രം പൂര്ത്തിയാവുകയാണ്, ഇപ്പോള് തന്റെ വീട്ടിലേയ്ക്ക് പോകണം.
ഇങ്ങനെയിങ്ങനെ തന്നോട് തന്നെ സംസാരിക്കണം. നിങ്ങള് പതിതരാണെങ്കില് പോകാന്
സാധിക്കില്ല. തീര്ച്ചയായും ആദ്യം പ്രിയതമന് വേണം, പുറകെ വിവാഹ ഘോഷയാത്രയും.
പാടാറുമുണ്ടല്ലോ ഭോലാനാഥന്റെ വിവാഹ ഘോഷയാത്രയെന്ന്. എല്ലാവര്ക്കും നമ്പര്വൈസായി
പോകണം, ഇത്രയും ആത്മാക്കളുടെ കൂട്ടം എങ്ങനെ നമ്പര്വൈസായി പോകാന് സാധിക്കും!
മനുഷ്യര്ക്ക് ഭൂമിയില് എത്ര സ്ഥലമാണ് വേണ്ടത്, എത്ര ഫര്ണ്ണിച്ചര് മുതലായവയെല്ലാം
ആവശ്യമാണ്. ആത്മാവാണെങ്കില് ബിന്ദുവാണ്. ആത്മാവിന് എന്താണ് വേണ്ടത്? ഒന്നും
വേണ്ട. ആത്മാവ് ഇത്രയും ചെറിയ സ്ഥലമാണ് എടുക്കുന്നത്. ഈ സാകാരി വൃക്ഷവും
നിരാകാരി വൃക്ഷവും തമ്മില് എത്ര വ്യത്യാസമുണ്ട്! അത് ബിന്ദുവിന്റെ വൃക്ഷമാണ്. ഈ
എല്ലാ കാര്യങ്ങളും ബാബ ബുദ്ധിയിലിരുത്തിതരുകയാണ്. നിങ്ങള്ക്കല്ലാതെ ഈ കാര്യങ്ങള്
ഈ ലോകത്തില് മറ്റാര്ക്കും കേള്ക്കാന് സാധിക്കില്ല. ബാബയിപ്പോള് തന്റെ വീടിന്റെയും
രാജധാനിയുടെയും ഓര്മ്മ ഉണര്ത്തി തരുകയാണ്. നിങ്ങള് കുട്ടികള് രചയിതാവിനെ
അറിയുന്നതിലൂടെ സൃഷ്ടി ചക്രത്തിന്റെ ആദി-മധ്യ-അന്ത്യത്തെയും അറിയുന്നു. നിങ്ങള്
ത്രികാലദര്ശിയും, ആസ്തികരുമായി മാറിയിരിക്കുന്നു. മുഴുവന് ലോകത്തിലും ആസ്തികരായി
മറ്റാരും തന്നെയില്ല. അത് പരിധിയുള്ള പഠിപ്പാണ്, ഇത് പരിധിയില്ലാത്ത പഠിപ്പാണ്.
അത് പഠിപ്പിക്കുന്നത് അനേകം ടീച്ചര്മാരാണ്, ഇവിടെ പഠിപ്പിക്കുന്നത് ഒരേയൊരു
ടീച്ചറാണ്. ഇത് അത്ഭുതമാണ്. ഈ ടീച്ചര് അച്ഛനുമാണ്, ടീച്ചറുമാണ് ഗുരുവുമാണ്. ഈ
ടീച്ചറാണെങ്കില് മുഴുവന് ലോകത്തിന്റെയുമാണ്. എന്നാല് എല്ലാവരും പഠിക്കുന്നില്ല.
ബാബയെ അറിയുകയാണെങ്കില് അനേകര് ഓടി വരും, ബാപ്ദാദയെ കാണുന്നതിന് വേണ്ടി.
ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറായ ബാബ വന്നിരിക്കുകയാണ്, അതിനാല് പെട്ടെന്ന്
ഓടി വരും. ബാബയുടെ പ്രത്യക്ഷത അപ്പോഴാണ് ഉണ്ടാകുന്നത് എപ്പോഴാണോ യുദ്ധം
ആരംഭിക്കുന്നത്, പിന്നീട് ആര്ക്കും വരാനും സാധിക്കില്ല. നിങ്ങള്ക്കറിയാം ഇപ്പോള്
അനേക ധര്മ്മങ്ങളുടെ വിനാശവുമുണ്ടാകുന്നു. ഏറ്റവുമാദ്യം ഒരു ഭാരതം
മാത്രമായിരുന്നു മറ്റൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില്
ഭക്തി മാര്ഗ്ഗത്തിന്റെയും കാര്യങ്ങളുണ്ട്. ബുദ്ധികൊണ്ട് ഒന്നും
മറന്നുപോകുന്നില്ല. എന്നാല് ഓര്മ്മയുണ്ടായിട്ടും ഈ ജ്ഞാനമുണ്ട്, ഭക്തിയുടെ
പാര്ട്ട് പൂര്ത്തിയായി ഇപ്പോള് നമുക്ക് തിരിച്ച് പോകണം. ഈ ലോകത്തിലിരിക്കാന്
സാധ്യമല്ല. വീട്ടിലേയ്ക്ക് പോവുമ്പോള് സന്തോഷമുണ്ടായിരിക്കണമല്ലോ. നിങ്ങള്
കുട്ടികള്ക്ക് മനസ്സിലായി ഇപ്പോള് നിങ്ങളുടെ വാനപ്രസ്ഥ അവസ്ഥയാണ്. നിങ്ങള്
രണ്ടണ ഈ രാജധാനി സ്ഥാപിക്കുന്നതിന് വേണ്ടി ഉപയോഗിച്ചുവെങ്കില്, അതും എന്താണോ
ചെയ്തത്, കല്പം മുമ്പത്തേപോലെയാണ്. നിങ്ങളും കല്പം മുമ്പ് ഉള്ളവര് തന്നെയാണ്.
നിങ്ങള് പറയുന്നു ബാബാ അങ്ങും കല്പം മുമ്പുള്ള അതേ ബബായാണ്. നമ്മള് കല്പ കല്പം
ബാബയില് നിന്ന് പഠിക്കുന്നു. ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠരായി മാറണം. ഈ
കാര്യങ്ങള് വേറെ ആരുടെ ബുദ്ധിയിലും ഉണ്ടായിരിക്കുകയില്ല. നിങ്ങള്ക്ക് ഈ
സന്തോഷമുണ്ട് ശ്രീമതത്തിലൂടെ നമ്മള് നമ്മുടെ രാജധാനി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കേവലം ബാബ പറയുന്നു പവിത്രമായി മാറൂ. നിങ്ങള്
പവിത്രമായി മാറുകയാണെങ്കില് മുഴുവന് ലോകവും പവിത്രമായി മാറും. എല്ലാവരും
തിരിച്ച് പോകും. ബാക്കി മറ്റു കാര്യങ്ങളെ നമ്മളെന്തിന് ചിന്തിക്കണം. എങ്ങനെ
ശിക്ഷകള് അനുഭവിക്കും, എന്താവും, ഇതില് നമുക്കെന്താണ് നഷ്ടം. നമുക്ക് നമ്മുടെ
ചിന്ത വെയ്ക്കണം. മറ്റു ധര്മ്മങ്ങളിലുള്ളവരുടെ കാര്യങ്ങളിലേയ്ക്ക് നമ്മളെന്തിന്
പോകണം. നമ്മള് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവരാണ്. വാസ്തവത്തില് ഇതിന്റെ
പേര് ഭാരതമെന്നാണ് പിന്നീട് ഹിന്ദുസ്ഥാന് എന്ന് വെച്ചിരിക്കുന്നു. ഹിന്ദു ഒരു
ധര്മ്മമല്ല. നമ്മള് എഴുതുന്നു നമ്മള് ദേവതാ ധര്മ്മത്തിലുള്ളവരാണ് എങ്കിലും അവര്
ഹിന്ദുവെന്ന് എഴുതുന്നു കാരണം ദേവീ ദേവതാ ധര്മ്മം എപ്പോഴായിരുന്നുവെന്ന്
അറിയുകയില്ല. ആരും തന്നെ മനസ്സിലാക്കുന്നില്ല. ഇപ്പോള് ഇത്രയും ബി.കെ. ഉണ്ട്,
ഇതപ്പോള് കുടുംബമായില്ലേ! വീട്ടുകാരായില്ലേ! ബ്രഹ്മാവ് പ്രജാപിതാവാണ്,
എല്ലാവരുടെയും ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര്. ആദ്യമാദ്യം നിങ്ങള്
ബ്രാഹ്മണരാകുന്നു പിന്നീട് വര്ണ്ണങ്ങളില് വരുന്നു.
നിങ്ങളുടെ ഇത് കോളേജും അഥവാ യൂണിവേഴ്സിറ്റിയുമാണ്, ഹോസ്പിറ്റലുമാണ്.
പാടപ്പെടുന്നുണ്ട് ജ്ഞാനാഞ്ചനം സദ്ഗുരു നല്കി, അജ്ഞാന അന്ധകാരം ഇല്ലാതായി...
യോഗബലത്തിലൂടെ നിങ്ങള് സദാ ആരോഗ്യമുള്ളവരും ധനവാനുമാകുന്നു. പ്രകൃതി ചികിത്സ
ചെയ്യിപ്പിക്കുമല്ലോ. ഇപ്പോള് നിങ്ങളുടെ ആത്മാവ് ആരോഗ്യമുള്ളതാകുന്നതിലൂടെ
ശരീരവും ആരോഗ്യമുള്ളതാകുന്നു. ഇതാണ് ആത്മീയ പ്രകൃതി ചികിത്സ. ആരോഗ്യം, ധനം,
സന്തോഷം 21 ജന്മത്തേയ്ക്ക് ലഭിക്കുന്നു. മുകളില് പേരെഴുതൂ പ്രകൃതി ചികിത്സ.
മനുഷ്യരെ പവിത്രമാക്കി മാറ്റുന്നതിനുള്ള യുക്തികള് എഴുതുന്നതില് ഒരു
നഷ്ടവുമുണ്ടാകുന്നില്ല. ആത്മാവ് പതിതമായി മാറിയിരിക്കുന്നു അതുകൊണ്ടാണല്ലോ
വിളിക്കുന്നത്. ആത്മാവ് ആദ്യം സതോപ്രധാന പവിത്രമായിരുന്നു പിന്നീട് അപവിത്രമായി
മാറിയിരിക്കുന്നു വീണ്ടും എങ്ങനെ പവിത്രമായി മാറും? ഭഗവാനുവാച - മന്മനാ ഭവ,
എന്നെ ഓര്മ്മിക്കൂ അപ്പോള് ഞാന് ഗ്യാരണ്ടി ചെയ്യുന്നു നിങ്ങള് പവിത്രമായി മാറും.
ബാബ എത്ര യുക്തികളാണ് പറഞ്ഞു തരുന്നത് - ഇങ്ങനെയിങ്ങനെ ബോര്ഡ് വെയ്ക്കൂ. എന്നാല്
ആരും തന്നെ അങ്ങനെയുള്ള ബോര്ഡ് വെയ്ക്കുന്നില്ല. ചിത്രം മുഖ്യമായത് വെയ്ക്കൂ.
അകത്ത് ആരെങ്കിലും വരുകയാണെങ്കില് പറയൂ നിങ്ങള് ആത്മാവ് പരംധാമത്തില്
വസിക്കുന്നവരാണ്. ഇവിടെ ഈ ശരീരം പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി
ലഭിച്ചിരിക്കുകയാണ്. ഈ ശരീരം വിനാശിയല്ലേ. ബാബയെ ഓര്മ്മിക്കുകയാണെങ്കില്
വികര്മ്മം വിനാശമാകും. ഇപ്പോള് നിങ്ങളുടെ ആത്മാവ് അപവിത്രമാണ് വീണ്ടുമത്
പവിത്രമായി മാറും അപ്പോള് വീട്ടിലേയ്ക്ക് പോകാന് സാധിക്കും. മനസ്സിലാക്കി
കൊടുക്കാന് വളരെ സഹജമാണ്. ആരാണോ കല്പം മുമ്പ് ഉള്ളവര് അവര് വന്ന് പുഷ്പമായി മാറും.
ഇതില് ഭയക്കേണ്ട ഒരു കാര്യവുമില്ല. നിങ്ങള് നല്ല കാര്യങ്ങളാണ് എഴുതുക. ആ ഗുരു
ജനങ്ങളും മന്ത്രം നല്കാറുണ്ടല്ലോ. ബാബയും മന്മനാ ഭവയുടെ മന്ത്രം നല്കി പിന്നീട്
രചയിതാവിന്റെയും രചനയുടെയും രഹസ്യം മനസ്സിലാക്കി തരുന്നു. ഗൃഹസ്ഥ
വ്യവഹാരിത്തിലിരിക്കുമ്പോഴും കേവലം ബാബയെ ഓര്മ്മിക്കൂ. മറ്റുള്ളവര്ക്കും പരിചയം
നല്കൂ, ലൈറ്റ് ഹൗസായി മാറൂ. നിങ്ങള് കുട്ടികള്ക്ക് ദേഹീ അഭിമാനിയാകുന്നതിന് വളരെ
ഗുപ്തമായി പരിശ്രമിക്കണം. എങ്ങനെയാണോ ബാബ മനസ്സിലാക്കുന്നത് ഞാന് ആത്മാക്കളെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെ നിങ്ങള് കുട്ടികളും
ആത്മാഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യൂ. മുഖത്തിലൂടെ ശിവ ശിവ എന്ന്
പറയുകയല്ല വേണ്ടത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം കാരണം
തലയില് പാപത്തിന്റെ ഭാരം ഒരുപാടുണ്ട്. ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് പാവനമായി
മാറൂ. കല്പം മുമ്പ് ആര് എങ്ങനെയെങ്ങനെ സമ്പത്തെടുത്തോ, അവര് തങ്ങളുടെ
സമയമനുസരിച്ച് എടുക്കും. മാറ്റമുണ്ടാകുക സാധ്യമല്ല. മുഖ്യമായ കാര്യം ഇത്
തന്നെയാണ് ദേഹീ അഭിമാനിയായി ബാബയെ ഓര്മ്മിക്കണം അപ്പോള് മായയുടെ
പ്രഹരമേല്ക്കില്ല. ദേഹാഭിമാനത്തില് വന്ന് ഏതെങ്കിലും തരത്തിലുള്ള വികര്മ്മം
ചെയ്താല് പിന്നെ നൂറ് മടങ്ങ് പാപമായി മാറുന്നു. പടി ഇറങ്ങുന്നതില് 84 ജന്മം
എടുക്കുന്നു. ഇപ്പോള് വീണ്ടും കയറുന്ന കല ഒരേയൊരു ജന്മത്തിലുണ്ടാവുന്നു. ബാബ
വരുമ്പോഴാണ് ലിഫ്റ്റിന്റെ കണ്ടുപിടുത്തവും വന്നത്. മുന്പെല്ലാം മുതുകില്
കൈകുത്തിയാണ് ഗോവണി കയറിയിരുന്നത്. ഇപ്പോള് സഹജമായി ലിഫ്റ്റ് വന്നിരിക്കുന്നു.
ഇതും ലിഫ്റ്റാണ് ഇതിലൂടെ ഒരു സെക്കന്റില് മുക്തി ജീവന് മുക്തിയിലേയ്ക്ക്
പോകുന്നു. ജീവന് ബന്ധനം വരെ വരുന്നതില് 5000 വര്ഷം, 84 ജന്മമെടുക്കുന്നു. ജീവന്
മുക്തിയില് പോകുന്നതിന് ഒരു ജന്മം മതി. എത്ര സഹജമാണ്. നിങ്ങളിലും ആരാണോ അവസാനം
വരുന്നത് അവരും പെട്ടെന്ന് കയറും. മനസ്സിലാക്കുന്നു നഷ്ടപ്പെട്ടു പോയത്
നല്കുന്നതിന് വേണ്ടി ബാബ വന്നിരിക്കുകയാണ്. ബാബയുടെ ശ്രീമതത്തിലൂടെ തീര്ച്ചയായും
നടക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യാതൊരു
ചിന്തയുമില്ലാതെ തന്നെ തന്റെ ഗുപ്തമായ രാജധാനി ശ്രീമതത്തിലൂടെ സ്ഥാപന ചെയ്യണം.
വിഘ്നെങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ബുദ്ധിയിലുണ്ടായിരിക്കണം കല്പം
മുമ്പ് ആരാണോ സഹായം ചെയ്തത് അവര് ഇപ്പോഴും അവശ്യം ചെയ്യും, ചിന്തയുടെ
കാര്യമില്ല.
2) സദാ
സന്തോഷമുണ്ടായിരിക്കണം ഇപ്പോള് നമ്മുടെ വാനപ്രസ്ഥ അവസ്ഥയാണ്, നമ്മള് തിരിച്ച്
വീട്ടിലേയ്ക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനിയാകുന്നതിന്റെ വളരെ ഗുപ്തമായ
പരിശ്രമം ചെയ്യണം. യാതൊരു വികര്മ്മവും ചെയ്യരുത്.
വരദാനം :-
ഏതൊരു
വികരാള സമസ്യയേയും ശീതളമാക്കി മറ്റുന്നവരായ സമ്പൂര്ണ്ണ നിശ്ചയബുദ്ധിയായി
ഭവിക്കട്ടെ.
ഏതുപോലെ ബാബയില്
നിശ്ചയമുണ്ടോ അതുപോലെ സ്വയത്തിലും ഡ്രാമയിലും സമ്പൂര്ണ്ണ നിശ്ചയം വേണം.
സ്വയത്തില് അഥവാ ദുര്ബലതയുടെ സങ്കല്പം ഉണ്ടാവുകയാണെങ്കില് അത് ദുര്ബലതയുടെ
സംസ്കാരത്തെ സൃഷ്ടിക്കുന്നു. അതിനാല് വ്യര്ത്ഥ സങ്കല്പമാകുന്ന ദുര്ബലതയുടെ
അണുക്കളെ തന്റെ ഉള്ളില് പ്രവേശിക്കാന് അനുവദിക്കരുത്. ഒപ്പമൊപ്പം ഡ്രാമയുടെ
ഏതൊരു ദൃശ്യം കാണുകയാണെങ്കിലും, ഇളക്കങ്ങളുടെ ദൃശ്യത്തില് പോലും മംഗളത്തിന്റെ
അനുഭവം ഉണ്ടാകണം, വായുമണ്ഡലം ഇളകിയേക്കാം, പ്രശ്നങ്ങള് വികരാള രൂപത്തില് വരാം
എന്നാല് സദാ നിശ്ചയബുദ്ധി വിജയിയായി മാറൂ എങ്കില് വലിയ പ്രശ്നങ്ങള് പോലും
ശീതളമായി മാറും.
സ്ലോഗന് :-
ആര്ക്കാണോ
ബാബയോടും സേവനത്തോടും സ്നേഹമുള്ളത് അവര്ക്ക് പരിവാരത്തിന്റെ സ്നേഹം സ്വതവേ
ലഭിക്കുന്നു.
അവ്യക്ത സൂചന :
സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വായത്തമാക്കൂ..
ഏതുപോലെ പരമാത്മാ ഒന്നാണോ
എന്നതുപോലെ സര്വ്വ ഭിന്ന - ഭിന്ന ധര്മ്മത്തിലുള്ളവര്ക്കും മാന്യതയുണ്ട്.
എങ്ങനെയാണോ യഥാര്ത്ഥ സത്യജ്ഞാനം ഒരു ബാബയുടേത് അഥവാ ഒരേയൊരു വഴി മാത്രം, ഈ ശബ്ദം
എപ്പോള് ഉയരന്നുവോ അപ്പോള് മാത്രമേ ആത്മാക്കളുടെ അനേക വൈക്കോല്കൂനകള് പിടിച്ച്
അലയുന്നത് നിര്ത്തുക. അപ്പോള് ഇതു മനസ്സിലാക്കും ഒരേയൊരു വഴി മാത്രമാണുള്ളത്.
നല്ല മാര്ഗമാണ്. എന്നാല് എല്ലാറ്റിനുമുപരി ഒരേയൊരു ബാബയുടെ ഒരേയൊരു പരിചയം,
ഒരേയൊരു വഴി. ഈ സത്യതയുടെ പരിചയത്തിന്റെ അഥവാ സത്യ ജ്ഞാനത്തിന്റെ ശക്തിയുടെ
അലകള് പരത്തൂ അപ്പോള് മാത്രമേ പ്രത്യക്ഷതയുടെ പതാകയുടെ താഴെ സര്വ്വ
ആത്മാക്കള്ക്കും ആശ്രയമെടുക്കാന് കഴിയൂ.