12.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഈ പഠിപ്പ് വരുമാന മാർഗ്ഗമാണ്, ഇതിലൂടെ നിങ്ങൾ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു, 21 ജന്മത്തേയ്ക്ക് സത്യമായ

ചോദ്യം :-
ബാബ കേൾപ്പിച്ചുതരുന്ന മധുര-മധുരമായ കാര്യങ്ങൾ എപ്പോൾ ധാരണയാകും?

ഉത്തരം :-
എപ്പോഴാണോ ബുദ്ധിയിൽ പരമത്ത് (മറ്റുള്ളവരുടെ അഭിപ്രായം)അഥവാ മൻമത്തിന്റെ(തന്നിഷ്ടം) പ്രഭാവമുണ്ടാകാത്തത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന കുട്ടികളുടെ ബുദ്ധിയിൽ ധാരണയുണ്ടാവുക സാധ്യമല്ല. ആരെങ്കിലും ജ്ഞാനത്തിന്റെയല്ലാതെ വേറെ എന്തെങ്കിലും കേൾപ്പിക്കുകയാണെങ്കിൽ അവർ ശത്രുവിനെ പോലെയാണ്. അസത്യമായ കാര്യങ്ങൾ കേൾപ്പിക്കുന്നവർ ഒരുപാടുണ്ട് അതുകൊണ്ട് മോശമായത് കേൾക്കരുത്, മോശമായത് കാണരുത്, മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നതിന് വേണ്ടി ഒരു ബാബയുടെ ശ്രീമതത്തിലൂടെ മാത്രം നടക്കണം.

ഗീതം :-
നമ്മുടെ തീർത്ഥ സ്ഥാനം വേറിട്ടതാണ്.........

ഓംശാന്തി.  
ഈ ഗീതത്തിൽ നമ്മുടെ മഹിമ ചെയ്യുന്നത് പോലെയാണ്. വാസ്തവത്തിൽ നമ്മുടെ മഹിമ ചെയ്യേണ്ടതില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ഭാരതവാസികൾ വളരെ വിവേകശാലികളായിരുന്നു, ഇപ്പോൾ വിവേകമില്ലാത്തവരായി മാറിയിരിക്കുന്നു. ഇപ്പോൾ ചോദ്യം ഉദിക്കുകയാണ്, ആരായിരുന്നു വിവേകശാലി? ഇത് എവിടെയും എഴുതി വെച്ചിട്ടില്ല. നിങ്ങൾ ഗുപ്തമാണ്. എത്ര അത്ഭുതകരമായ കാര്യങ്ങളാണ്. ഒന്നാമതായി ബാബ പറയുന്നു എന്നിലൂടെ തന്നെയാണ് കുട്ടികൾക്കെന്നെ അറിയാൻ കഴിയുന്നത്. പിന്നീട് എന്നിലൂടെ എല്ലാം അറിയുന്നു. സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ കളിയെന്താണോ, അതിനെ അറിയുന്നു. വേറെയാരും അറിയുന്നില്ല കൂടാതെ മുഖ്യമായൊരു കാര്യം നിരാകാരനായ പരംപിതാ പരമാത്മാവിന് പകരം കൃഷ്ണന്റെ പേരിട്ടു. ഒന്നാമത്തെ ശാസ്ത്രം, ഏതിനെയാണോ ശ്രീമത് ഭഗവത് ഗീതയെന്ന് പറയുന്നത് അത് തന്നെ തെറ്റായിരിക്കയാണ്, അതിനാൽ ആദ്യമാദ്യം വ്യക്തമാക്കണം ഭഗവാൻ ഒന്ന് മാത്രമാണെന്ന്. പിന്നീട് ചോദിക്കണം ഗീതയുടെ ഭഗവാൻ ആരാണ്? ഭാരതത്തിന്റെ ആദി സനാതന ദേവീ ദേവതാ ധർമ്മമാണ്. അഥവാ പുതിയ ധർമ്മമെന്ന് പറയുന്നുവെങ്കിൽ ബ്രാഹ്മണ ധർമ്മമെന്ന് പറയും. ആദ്യം കുടുമയായ ബ്രാഹ്മണർ പിന്നീട് ദേവതകൾ. ഉയർന്നതിലും ഉയർന്ന ബ്രാഹ്മണ ധർമ്മമാണ്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ രചിക്കുന്ന അതേ ബ്രാഹ്മണർ തന്നെയാണ് പിന്നീട് ദേവതയായി മാറുന്നത്. മുഖ്യമായ കാര്യമാണ് ഭഗവാൻ എല്ലാവരുടെയും അച്ഛനാണ്, പുതിയ ലോകത്തിന്റെ രചയിതാവ്. തീർച്ചയായും പുതിയ ലോകമല്ലേ രചിക്കുക. പുതിയ ലോകത്തിൽ പുതിയ ഭാരതമാകുന്നു. ജന്മവും ഭാരതത്തിലെടുക്കുന്നു. ഭാരതത്തെ തന്നെയാണ് ബ്രഹ്മാവിലൂടെ സ്വർഗ്ഗമാക്കി മാറ്റികൊണ്ടിരിക്കുന്നത്. നിങ്ങളെ തന്റെതാക്കി മാറ്റിയതിന് ശേഷം പഠിപ്പിക്കുന്നു മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നതിന്. നിങ്ങളാദ്യം ശൂദ്ര വർണ്ണത്തിലായിരുന്നു പിന്നീട് ബ്രാഹ്മണ വർണ്ണത്തിൽ വന്നു പിന്നീട് ദൈവീക വർണ്ണത്തിൽ. പുറകെ വൃദ്ധിയുണ്ടായികൊണ്ടിരിക്കും. ഒരു ധർമ്മത്തിൽ നിന്ന് അനേകമുണ്ടാകുന്നു. ശാഖോപശാഖകളും എല്ലാ ധർമ്മത്തിലും ഉണ്ടാകുന്നു, ഓരോ ധർമ്മത്തിൽ നിന്നും വരുന്നു. മൂന്ന് ശാഖകളുണ്ടല്ലോ. ഇതാണ് മുഖ്യമായത്. ഓരോന്നിൽ നിന്നും അവരവരുടെ ശാഖകളുണ്ടാകുന്നു. മുഖ്യമായത് അടിത്തറയാണ് പിന്നീട് മൂന്ന് ശാഖകളാണ് മുഖ്യം. തടിമരമാണ് ആദിസനാതന ദേവീദേവതാ ധർമ്മം. അവരിപ്പോൾ എല്ലാവരും രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ദിൽവാഡാ ക്ഷേത്രം വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്, അതിൽ മുഴുവൻ വിവരങ്ങളുമുണ്ട്. കുട്ടികളിവിടെ ഇരിക്കുന്നു കല്പം മുമ്പും നിങ്ങൾ രാജയോഗത്തിന്റെ തപസ്യ ചെയ്തിട്ടുണ്ട്. എങ്ങനെയാണോ ക്രിസ്തുവിന്റെ ഓർമ്മചിഹ്നം ക്രിസ്ത്യൻ ദേശത്തിലുള്ളത്, അതുപോലെ നിങ്ങൾ കുട്ടികൾ ഇവിടെ തപസ്യ ചെയ്യുകയാണ് അപ്പോൾ നിങ്ങളുടെയും ഓർമ്മചിഹ്നം ഇവിടെയുണ്ട്. വളരെ സഹജമാണ്. പക്ഷെ ആരും തന്നെ അറിയുന്നില്ല. സന്യാസിമാരാണെങ്കിൽ ഇതെല്ലാം കല്പനയാണെന്ന് പറയുന്നു, എങ്ങനെ സങ്കല്പിക്കുന്നുവോ അതേപോലെ. നിങ്ങളെക്കുറിച്ചും പറയുന്നു ഈ ചിത്രങ്ങളെല്ലാം സങ്കല്പത്തിലൂടെ ഉണ്ടാക്കിയതാണെന്ന്. ബാബയെ അറിയുന്നതുവരെ സങ്കല്പമെന്ന് തന്നെ മനസ്സിലാക്കുന്നു. നോളേജ് ഫുൾ ഒരു ബാബ മാത്രമാണല്ലോ. അതിനാൽ ബാബയുടെ പരിചയം നൽകലാണ് പ്രധാനം. ആ ബാബ സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നു, കല്പം മുമ്പും നൽകിയിരുന്നു. പിന്നീട് 84 ജന്മങ്ങളെടുക്കേണ്ടി വന്നു. ഭാരതവാസികൾക്ക് തന്നെയാണ് 84 ജന്മങ്ങളുണ്ടാവുന്നത്. പിന്നീട് സംഗമയുഗത്തിൽ ബാബ വന്ന് രാജധാനിയുടെ സ്ഥാപന ചെയ്യുന്നു. നിങ്ങൾ കുട്ടികൾ ബാബയിലൂടെ മനസ്സിലാക്കി. എപ്പോൾ നല്ല രീതിയിൽ മനസ്സിലായോ, ബുദ്ധിയിലിരുന്നാൽ സന്തോഷവുമുണ്ടാകും.

ഈ പഠനം വലിയ വരുമാന മാർഗ്ഗമാണ്. പഠനത്തിലൂടെ തന്നെയാണ് മനുഷ്യർ വക്കീൽ മുതലായവ ആകുന്നത്. എന്നാൽ ഈ പഠനം മനുഷ്യനിൽ നിന്ന് ദേവതയാകുന്നതിന്റെയാണ്. പ്രാപ്തി എത്ര വലുതാണ്. ഇതുപോലെയുള്ള പ്രാപ്തി ആർക്കും ചെയ്യാൻ സാധിക്കില്ല. ഗ്രന്ഥത്തിൽ പാടിയിട്ടുണ്ട് - മനുഷ്യനിൽ നിന്ന് ദേവതയായി അനേകം തവണ. പക്ഷെ മനുഷ്യരുടെ ബുദ്ധി പ്രവർത്തിക്കുന്നില്ല. തീർച്ചയായും ആ ദേവീ ദേവതാ ധർമ്മം പ്രായലോപമായി മാറി, അപ്പോഴാണ് എഴുതിയത് മനുഷ്യനിൽ നിന്ന് ദേവതയായി മാറി. ദേവതകൾ സത്യയുഗത്തിലായിരുന്നു. അവരെ തീർച്ചയായും ഭഗവാൻ സംഗമത്തിലായിരിക്കും രചിച്ചിട്ടുണ്ടാവുക. എങ്ങനെ രചിച്ചു? ഇതറിയുന്നില്ല. ഗുരുനാനാക്കും പരമാത്മാവിന്റെ മഹിമ പാടിയിട്ടുണ്ട്. അതുപോലെയുള്ള മഹിമ ആരും പാടിയിട്ടുണ്ടാവില്ല അതുകൊണ്ടാണ് ഗ്രന്ഥത്തെ ഭാരതത്തിൽ പഠിക്കുന്നത്. ഗുരുനാനക്കിന്റെ അവതാരം കലിയുഗത്തിലാണുണ്ടാവുന്നത്. അദ്ദേഹം ധർമ്മ സ്ഥാപകനാണ്. രാജ്യപദവി മുമ്പാണുണ്ടായിരുന്നത്. ബാബ ഈ ദേവീ ദേവതാ ധർമ്മം സ്ഥാപിക്കുന്നു. വാസ്തവത്തിൽ പുതിയ ലോകം ബ്രാഹ്മണരുടെത് തന്നെയാണെന്നാണ് പറയുക. കുടുമ കേവലം ബ്രാഹ്മണർക്ക് തന്നെയാണ് പക്ഷെ രാജധാനി ദേവീ ദേവതകളിൽ നിന്നാണ് ആരംഭിക്കുന്നത്. നിങ്ങൾ ബ്രാഹ്മണർ രചിക്കപ്പെടുകയാണ്. നിങ്ങളുടെ രാജധാനിയില്ല. നിങ്ങൾ നിങ്ങൾക്ക് വേണ്ടി രാജധാനി സ്ഥാപിക്കുകയാണ്. വളരെ അത്ഭുതകരമായ കാര്യങ്ങളാണ്. മനുഷ്യരാണെങ്കിൽ ഒന്നും അറിയുന്നില്ല. ആദ്യമാദ്യം സ്വയം അറിയുന്നുവെങ്കിൽ തങ്ങളിലൂടെ മറ്റുള്ളവരും അറിയുന്നു. നിങ്ങൾ ശൂദ്രനിൽ നിന്ന് ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. ബ്രഹ്മാവിനും ഇപ്പോൾ ബാബയിലൂടെ അറിയേണ്ടി വന്നിരിക്കുകയാണ്. ഒരാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ കുട്ടികൾക്കും പറഞ്ഞുകൊടുക്കുന്നു. അവരുടെ ശരീരത്തിലൂടെ നിങ്ങൾ കുട്ടികൾക്കിരുന്ന് മനസ്സിലാക്കി തരുന്നു. ഇതാണ് അനുഭവത്തിന്റെ കാര്യങ്ങൾ. ശാസ്ത്രങ്ങളിലൂടെ ആരും ഒന്നും തന്നെ അറിയുന്നില്ല. ബാബ പറയുന്നു മുഴുവൻ കല്പത്തിൽ ഒരു തവണ മാത്രമാണ് ഞാൻ ഇങ്ങനെ വന്ന് മനസ്സിലാക്കി തരുന്നത്. മറ്റ് അനേക ധർമ്മങ്ങളുടെ വിനാശവും ഒരു ധർമ്മത്തിന്റെ സ്ഥാപനയും ചെയ്യിക്കുന്നു. ഇത് 5000 വർഷത്തിന്റെ കളിയാണ്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ 84 ജന്മങ്ങളെടുത്തുവെന്ന്. വിഷ്ണുവിന്റെ നാഭിയിൽ ബ്രഹ്മാവിനെ കാണിച്ചിരിക്കുന്നു. ബ്രഹ്മാവും വിഷ്ണുവും ആരുടെ കുട്ടികളാണ്? രണ്ടു കുട്ടികളും ശിവന്റെയാണ്. അത് രചയിതാവാണ്, മറ്റേത് രചന. ഈ കാര്യങ്ങൾ ആരും തന്നെ മനസ്സിലാക്കുന്നില്ല. തികച്ചും പുതിയ കാര്യമാണ്. ബാബയും പറയുന്നു ഇത് പുതിയ കാര്യങ്ങളാണ്. ഒരു ശാസ്ത്രത്തിലും ഈ കാര്യങ്ങൾ ഉണ്ടാവുക സാധ്യമല്ല. ജ്ഞാനത്തിന്റെ സാഗരമാണ് ബാബ, ബാബ തന്നെയാണ് ഗീതയുടെ ഭഗവാൻ. ഭക്തിമാർഗ്ഗത്തിൽ ശിവജയന്തിയും ആഘോഷിക്കാറുണ്ട്. സത്യത്രേതായുഗത്തിൽ ആഘോഷിക്കുന്നില്ല. അതിനാൽ തീർച്ചയായും സംഗമത്തിൽ തന്നെയാണ് വരുക. ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യൂ. മനസ്സിലാക്കി തരുന്ന ബാബയുടെ മഹിമയെന്താണോ, അത് കുട്ടികളുടെതുമാകണം. നിങ്ങൾക്കും മാസ്റ്റർ ജ്ഞാനത്തിന്റെ സാഗരമായി മാറണം. പ്രേമത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം ഇവിടെയായി മാറണം. ആർക്കും ദു:ഖം കൊടുക്കരുത്. വളരെ മധുരമായി മാറണം. നിങ്ങൾ കടുത്ത വിഷത്തെ പോലെയായിരുന്നു, നിങ്ങൾ തന്നെ നിർവ്വികാരി ബ്രാഹ്മണരായി മാറികൊണ്ടിരിക്കുന്നു. ഈശ്വരന്റെ സന്താനമായി മാറികൊണ്ടിരിക്കുകയാണ്. വികാരിയിൽ നിന്നും നിർവികാരി ദേവതയായി മാറികൊണ്ടിരിക്കുന്നു. അരകൽപ്പം നിങ്ങൾ പതീതമായിമാറി ഇപ്പോൾ വളരെ ജീർണ്ണിച്ച അവസ്ഥയായിരിക്കുന്നു. അഴുക്കായ വസ്ത്രത്തെ അടിക്കുന്നതിലൂടെ പൊട്ടി കീറിമുറിഞ്ഞു പോകുന്നു. ഇവിടെയും ജ്ഞാനത്തിന്റെ വടി പ്രയോഗിക്കുന്നതിലൂടെ പൊട്ടിപ്പൊടിഞ്ഞുപോകുന്നു. ചില വസ്ത്രം അത്രയും അഴുക്കുള്ളതാണെങ്കിൽ വൃത്തിയാക്കുന്നതിൽ വളരെയധികം സമയം വേണ്ടി വരുന്നു. പിന്നീട് അവിടെയും കുറഞ്ഞ പദവി ലഭിക്കുന്നു. ബാബ അലക്കുകാരനാണ്. നിങ്ങളും കൂടെ സഹായികളാണ്. അലക്കുകാരും നമ്പർവൈസാണ്. അലക്കുകാരൻ നന്നായി വസ്ത്രം വൃത്തിയാക്കിയില്ലായെങ്കിൽ പറയുമല്ലോ ഇയാൾ ക്ഷുരകനെ പോലെയാണെന്ന്. ഇന്നത്തെക്കാലത്ത് വസ്ത്രം വൃത്തിയായി അലക്കാനും പഠിക്കുന്നു. മുമ്പ് ഗ്രാമത്തിൽ വളരെ മോശമായ വസ്ത്രങ്ങൾ അലക്കിയിരുന്നു. ഈ കലയും പുറത്ത് നിന്ന് വന്നിട്ടുള്ളതാണ്. പുറത്തുള്ളവർ കുറച്ച് ആദരവ് നൽകുന്നു. പൈസ മുതലായവയുടെ സഹായം ചെയ്യുന്നു. ഇവർ നല്ല സാമൂഹികതയുള്ളവരാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ അധ:പതിച്ചിരിക്കുന്നു. വീഴുന്നവരുടെ മേൽ ദയ തോന്നുമല്ലോ. ബാബ പറയുന്നു നിങ്ങളെ എത്ര ധനവാനാക്കി മാറ്റിയിരിന്നു. മായ എന്ത് അവസ്ഥയാക്കിയിരിക്കുന്നു. നിങ്ങളിപ്പോൾ മനസ്സിലാക്കിയിരിക്കുന്നു നമ്മൾ വിജയമാലയിലേതായിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്ത് എന്തായി മാറിയിരിക്കുന്നു. അത്ഭുതമല്ലേ. നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയും, നിങ്ങൾ ഭാരതവാസികൾ സ്വർഗ്ഗവാസികളായിരുന്നു. ഭാരതം തന്നെയായിരുന്നു സ്വർഗ്ഗം പിന്നീട് താഴെയ്ക്ക് വീണ്-വീണ് നരകവാസിയുമായി മാറിയിരിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു - പവിത്രമായി സ്വർഗ്ഗവാസിയായി മാറൂ. മന്മനാ ഭവ. ശിവഭഗവാന്റെ വാക്കാണ് എന്നെ മാത്രം ഓർമ്മിക്കൂ. ഓർമ്മയുടെ യാത്രയിലൂടെ നിങ്ങളുടെ എല്ലാ പാപവും നഷ്ടമാകും. ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട് - കൃഷ്ണൻ ഓടിച്ചു, റാണിയാക്കുന്നതിന്. നിങ്ങൾ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്, റാണിയായി മാറികൊണ്ടിരിക്കുകയാണ്. പക്ഷെ ഈ കാര്യങ്ങളൊന്നും ആരും മനസ്സിലാക്കുന്നില്ല. ഇപ്പോൾ ബാബ വന്ന് കുട്ടികൾക്ക് മനസ്സിലാക്കി തന്നു. ബാബ പറയുന്നു ഞാൻ കല്പ-കല്പം നിങ്ങൾക്ക് മനസ്സിലാക്കി തരാൻ വരുന്നു അതിനാൽ ആദ്യം ഭഗവാൻ ഒന്നാണ്, ഇത് വ്യക്തമാക്കിയതിന് ശേഷം പറയൂ ഗീതയുടെ ഭഗവാൻ ആരാണ്. രാജയോഗം പഠിപ്പിച്ചതാരാണ്? ഭഗവാൻ തന്നെയാണ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിക്കുന്നത് പിന്നീട് വിനാശവും പാലനയും ചെയ്യിക്കുന്നത്. ആരാണോ ബ്രാഹ്മണർ അവർ തന്നെയാണ് പിന്നീട് ദേവതയായി മാറുന്നത്. ഈ കാര്യങ്ങൾ ആരുടെ ബുദ്ധിയാലാണോ ഉള്ളത് അവർക്കറിയാം ആരാണോ കല്പം മുമ്പും മനസ്സിലാക്കിയത്. അനുനിമിഷം എന്താണോ സംഭവിച്ചത് ഈ സമയം വരെയുള്ളത് മനസ്സിലാക്കും. ഡ്രാമയിൽ നിങ്ങൾക്ക് ഒരുപാട് പുരുഷാർത്ഥം ചെയ്യണം. ഇതാണെങ്കിൽ കുട്ടികൾ മനസ്സിലാക്കുന്നു ഇപ്പോൾ നമ്മുടെ ആ അവസ്ഥ ആയിട്ടില്ല. സമയമെടുക്കും. കർമ്മാതീതം ആയെങ്കിൽ പിന്നീട് എല്ലാവരും നമ്പർവണ്ണായി പാസാകും പിന്നെ യുദ്ധവും തുടങ്ങും. പരസ്പരം പ്രശ്നവും നടന്നുകൊണ്ടിരിക്കും. നിങ്ങൾക്കറിയാം എവിടെ നോക്കിയാലും യുദ്ധത്തിന്റെ തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്തെല്ലാമാണോ ദിവ്യ ദൃഷ്ടിയിലൂടെ കണ്ടത് അത് പിന്നീട് ഈ കണ്ണുകളിലൂടെ കാണും. വിനാശത്തിന്റെ സാക്ഷാത്ക്കാരം ചെയ്തു പിന്നീടത് കണ്ണുകളിലൂടെ കാണും. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ചെയ്തു പിന്നീട് പ്രായോഗികമായി രാജപദവിയും കാണും. നിങ്ങൾ കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടാവണം. ഇതാണെങ്കിൽ പഴയ ശരീരമാണ്. യോഗത്തിലൂടെ ആത്മാവ് പവിത്രമായി മാറും, പിന്നീട് ഈ പഴയ ശരീരം ഉപേക്ഷിക്കണം. 84 ജന്മങ്ങളുടെ ചക്രം പൂർത്തിയായി പിന്നീട് തീർച്ചയായും എല്ലാവർക്കും പുതിയ ശരീരം ലഭിക്കും. ഇതും മനസ്സിലാക്കുന്നതിന്റെ വളരെ സഹജമായ കാര്യങ്ങളാണ്. മനസ്സിലാക്കി കൊടുക്കാനും കഴിയുന്നു, കലിയുഗത്തിന് ശേഷം തീർച്ചയായും സത്യയുഗമുണ്ടാകും. അനേക ധർമ്മങ്ങളുടെ വിനാശം തീർച്ചയായുമുണ്ടാകും. പിന്നീട് ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപനാർത്ഥം ബാബയ്ക്ക് വരേണ്ടി വന്നു. ഇപ്പോൾ നിങ്ങൾ ദേവതയായി മാറുന്നതിന് വേണ്ടി ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. വേറെയാർക്കും ആകാൻ സാധിക്കില്ല. നിങ്ങൾക്കറിയാം നമ്മൾ ശിവബാബയുടെതായി മാറിയിരിക്കുകയാണ്, ശിവബാബ നമുക്ക് സമ്പത്ത് നൽകികൊണ്ടിരിക്കുന്നു.

ശിവജയന്തി അർത്ഥം തന്നെ ഭാരതത്തിന് സമ്പത്ത് ലഭിക്കുക എന്നാണ്. ശിവബാബ വന്നു, വന്ന് എന്ത് ചെയ്തു. ഇസ്ലാം, ബൗദ്ധി മുതലായവർ വന്ന് അവരുടെ ധർമ്മം സ്ഥാപിച്ചു. ബാബ വന്ന് എന്ത് ചെയ്തു? തീർച്ചയായും സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തു. എങ്ങനെ സ്ഥാപിച്ചു, എങ്ങനെയാണ് സ്ഥാപന ഉണ്ടാവുന്നത് അതിപ്പോൾ നിങ്ങൾക്കറിയാം. പിന്നീട് സത്യയുഗത്തിൽ ഇതെല്ലാം മറക്കും. ഇതും അറിയാം 21 ജന്മത്തിന്റെ സമ്പത്ത് ഇപ്പോഴാണെടുക്കുന്നത്. ഇത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. അവിടെ മനസ്സിലാക്കും ഇത് അച്ഛനാണ്, ഇത് കുട്ടിയാണ്. കുട്ടികൾക്ക് സമ്പത്ത് ലഭിക്കുന്നു. പക്ഷെ ഇത് ഇപ്പോഴത്തെതിന്റെ പ്രാപ്തിയാണ്. സത്യമായ സമ്പാദ്യം ചെയ്ത് 21 ജന്മത്തേയ്ക്ക് വേണ്ടി നിങ്ങളിപ്പോൾ സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. 84 ജന്മങ്ങൾ എടുക്കുക തന്നെ വേണം. സതോപ്രധാനത്തിൽ നിന്ന് പിന്നീട് സതോ രജോ തമോയിൽ വരും. ഇത് നല്ല രീതിയിൽ ഓർമ്മിക്കുന്നതിലൂടെ സന്തോഷത്തിലിരിക്കും. മനസ്സിലാക്കി കൊടുക്കുന്നതിൽ വളരെയധികം പരിശ്രമം ഉണ്ടാവുന്നു. എപ്പോൾ മനസ്സിലാക്കുന്നുവോ അപ്പോൾ അവർക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു. ഏത് കുട്ടികളാണോ നല്ല രീതിയിൽ മനസ്സിലാക്കുന്നത് അവർ പിന്നീട് അനേകർക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. മുള്ളുകളെ പുഷ്പമാക്കി മാറ്റികൊണ്ടിരിക്കുന്നു. ഇതാണ് പരിധിയില്ലാത്ത പഠിപ്പ്. സമ്പത്തും പരിധിയില്ലാത്തത് ലഭിക്കുന്നു. പിന്നീട് ഇതിന്റെ ത്യാഗവും പരിധിയില്ലാത്തതാണ്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും മുഴുവൻ ലോകത്തിന്റെയും ത്യാഗം ചെയ്യണം എന്തുകൊണ്ടെന്നാൽ നിങ്ങൾക്കറിയാം ഈ പഴയ ലോകം അവസാനിക്കുകയാണ്. ഇപ്പോൾ പുതിയ ലോകത്തിലേയ്ക്ക് പോകണം അതിനാൽ പരിധിയില്ലാത്ത സന്യാസം ചെയ്യിക്കുന്നു. സന്യാസിമാരുടെത് പരിധിയുള്ള സന്യാസമാണ് കൂടാതെ അവരുടെത് ഹഠയോഗമാണ്. ഇതിൽ ഹഠയോഗത്തിന്റെ കാര്യമില്ല. ഇതാണെങ്കിൽ പഠിപ്പാണ്. പാഠശാലയിൽ പഠിക്കണം, മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നതിന് വേണ്ടി. ശിവ ഭഗവാനുവാച - കൃഷ്ണനല്ല. കൃഷ്ണനൊരിക്കലും പുതിയ ലോകം സ്ഥാപിക്കാൻ കഴിയില്ല. കൃഷ്ണനെ സ്വർഗ്ഗസ്ഥനായ പിതാവെന്ന് പറയുകയില്ല. സ്വർഗ്ഗത്തിലെ രാജകുമാരൻ എന്ന് പറയുമ്പോൾ എത്ര മധുര-മധുരമായ കാര്യങ്ങൾ മനസ്സിലാക്കാനും ധാരണ ചെയ്യാനുമുണ്ട്. ദൈവീക ലക്ഷണവും വേണം. ഒരിക്കലും കേട്ടു കേൾപ്പിച്ച കാര്യങ്ങളിൽ മുഴുകരുത്. വ്യാസനെഴുതിയ കാര്യങ്ങളിൽ പെട്ടുപോയി മോശമായ ഗതിയാണല്ലോ ഉണ്ടായത്. ജ്ഞാനത്തിന്റെ കാര്യങ്ങളല്ലാതെ വേറെയെന്തെങ്കിലും കേൾപ്പിക്കുകയാണെങ്കിൽ മനസ്സിലാക്കൂ ഇവർ നമ്മുടെ ശത്രുവാണ്. ദുർഗതിയിലേയ്ക്ക് കൂട്ടികൊണ്ട് പോകും. ഒരിക്കലും പരമത്തിലേയ്ക്ക് പോകരുത്. മൻമത്ത്, പരമത്തിലേയ്ക്ക് പോയെങ്കിൽ ഇവർ മരിച്ചു. ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ് അസത്യമായ കാര്യങ്ങൾ പറയുന്നവരാണെങ്കിലോ ഒരുപാടുണ്ട്. നിങ്ങൾക്ക് ബാബയിൽ നിന്ന് തന്നെ കേൾക്കണം. മോശമായത് കേൾക്കരുത്, മോശമായത് കാണരുത്....... ബാപ്ദാദ വന്നത് തന്നെ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നതിനാണെങ്കിൽ ബാബയുടെ ശ്രീമതത്തിൽ നടക്കണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇവിടെ ബാബയ്ക്ക് സമാനം സുഖത്തിന്റെ സാഗരം, പ്രേമത്തിന്റെ സാഗരമായി മാറണം. സർവ്വഗുണങ്ങളും ധാരണ ചെയ്യണം. ആർക്കും ദു:ഖം കൊടുക്കരുത്.

2. കേട്ടുകേൾവിയുടെ കാര്യങ്ങളിൽ ഒരിക്കലും വിശ്വസിക്കരുത്. പരമതത്തിലൂടെ നടക്കരുത്. മോശമായത് കേൾക്കരുത്, മോശമായയത് കാണരുത്..........

വരദാനം :-
ഞാൻ എന്ന ഭാരത്തെ സമാപ്തമാക്കി പ്രത്യക്ഷഫലത്തിന്റെ അനുഭവം ചെയ്യുന്ന ബാലകനും അധികാരിയുമായി ഭവിക്കട്ടെ.

ഏതെങ്കിലും പ്രകാരത്തിലുള്ള ഞാനെന്ന ഭാവം വന്നാൽ തലയിൽ ഭാരം വരുന്നു. എന്നാൽ ബാബ ഓഫർ തരികയാണ് അതായത് എല്ലാ ഭാരവും എനിക്ക് തരൂ താങ്കൾ കേവലം നൃത്തം ചെയ്യൂ, പറക്കൂ... പിന്നെ ഈ ചോദ്യം എന്തുകൊണ്ട്- അതായത് സേവനം എങ്ങനെ നടക്കും, പ്രഭാഷണം എങ്ങനെ ചെയ്യും- താങ്കൾ കേവലം നിമിത്തമാണെന്ന് മനസ്സിലാക്കി കണക്ഷൻ പവർഹൗസുമായി യോജിപ്പിച്ച് ഇരിക്കൂ, നിരാശരാകരുത് എങ്കിൽ ബാപ്ദാദ എല്ലാം സ്വമേധയാ ചെയ്യിപ്പിക്കും. ബാലകനും അധികാരിയുമെന്ന് മനസ്സിലാക്കി ശ്രേഷ്ഠ സ്ഥിതിയിൽ സ്ഥിതി ചെയ്യൂ എങ്കിൽ പ്രത്യക്ഷഫലത്തിന്റെ അനുഭൂതി ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന് :-
ജ്ഞാന ദാനത്തിനൊപ്പം ഗുണദാനവും ചെയ്യൂ എങ്കിൽ സഫലത കിട്ടിക്കൊണ്ടിരിക്കും.

അവ്യക്ത സൂചനകൾ- നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

എങ്ങനെയുള്ള കടുത്ത പരിതസ്ഥിതിയാകട്ടെ എന്നാൽ കളിയാണെന്ന് മനസ്സിലാക്കുന്നതിലൂടെ കടുത്ത സമസ്യ പോലും ഭാരരഹിതമായി മാറുന്നു. പല കുട്ടികളിലും ധൈര്യമുണ്ട് അതിനാൽ ഏതെങ്കിലും പ്രശ്നം വന്നാൽ പറയുന്നു- ശരി ചെയ്യാം, നോക്കാം എന്ന്. ധൈര്യമൊക്കെയുണ്ട് പക്ഷെ വിശ്വാസമില്ല. വിശ്വാസമുള്ളവരുടെ വാക്ക് അങ്ങിനെയായിരിക്കില്ല. വിശ്വസ്തതയുടെ അർത്ഥം തന്നെ ഇതാണ്-മനസ്സ്, വാക്ക്, കർമ്മം ഓരോ കാര്യത്തിലും നിശ്ചയബുദ്ധി, അവരുടെ മുഖത്ത് നിന്നും ഒരിക്കലും ധൈര്യം കെടുത്തുന്ന ഒരു വാക്ക് പോലും വരില്ല.