12.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആരാണോ ആദ്യമാദ്യം ഭക്തി ആരംഭിച്ചത്, ആ രഥത്തിലാണ് ബാബ വരുന്നത്. നമ്പര് വണ് പൂജ്യനായിരുന്ന ആള് പിന്നീട് പൂജാരിയായി, ഈ രഹസ്യം സര്വ്വര്ക്കും സ്പഷ്ടമായി കേള്പ്പിക്കൂ.

ചോദ്യം :-
ബാബ തന്റെ അവകാശി കുട്ടികള്ക്ക് എന്ത് സമ്പത്ത് നല്കാനാണ് വന്നിരിക്കുന്നത്?

ഉത്തരം :-
ബാബ സുഖത്തിന്റേയും, ശാന്തിയുടേയും, സ്നേഹത്തിന്റേയും സാഗരനാണ്. ഈ ഖജനാവുകളെല്ലാം ബാബ നിങ്ങള്ക്ക് വില് ചെയ്യുന്നു. 21 ജന്മം വരേയ്ക്കും നിങ്ങള് കഴിച്ചുകൊണ്ടിരുന്നാലും തീരാത്ത വിധത്തിലാണ് വില് ചെയ്യുന്നത്. നിങ്ങളെ കക്കയില് നിന്നും വജ്രമാക്കി മാറ്റുന്നു. നിങ്ങള് ബാബയുടെ മുഴുവന് ഖജനാവും യോഗ ബലത്തിലൂടെ നേടുന്നു. യോഗത്തിലൂടെയല്ലാതെ ഖജനാവ് ലഭിക്കുകയില്ല.

ഓംശാന്തി.  
ശിവഭഗവാനുവാച. ഇപ്പോള് നിരാകാരനായ ശിവ ഭഗവാനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. നിരാകാരനായ ശിവന് ഒന്നേയുള്ളൂ, എല്ലാവരും പൂജിക്കുന്നത് ആ ശിവനെയാണ്. ബാക്കിയുള്ള ദേഹധാരികള്ക്കെല്ലാം അവരുടേതായ സാകാര രൂപമുണ്ട്. ആദ്യമാദ്യം നിരാകാരി ആത്മാവായിരുന്നു, പിന്നീട് സാകാരിയായി. സാകാരിയായി ശരീരത്തില് പ്രവേശിക്കുമ്പോള് അവരുടെ പാര്ട്ട് ആരംഭിക്കുന്നു. മൂലവതനത്തില് ഒരു പാര്ട്ടുമില്ല. നാടകത്തിലെ അഭിനേതാക്കള് വീട്ടിലിരിക്കുമ്പോള് അവര്ക്ക് നാടകത്തിന്റെ പാര്ട്ടില്ല. സ്റ്റേജില് വരുമ്പോള് പാര്ട്ട് ആരംഭിക്കുന്നു. ആത്മാക്കളും ഇവിടെ വന്ന് ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുന്നു. പാര്ട്ടിലാണ് മുഴുവന് ആധാരവും. ആത്മാക്കളില് വ്യത്യാസമില്ല. ഏതു പോലെയാണോ നിങ്ങള് കുട്ടികളുടെ ആത്മാവ് അതുപോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ ആത്മാവും. പരമമായ ആത്മാവായ ബാബ എന്താണ് ചെയ്യുന്നത്? അദ്ദേഹത്തിന്റെ കര്ത്തവ്യം എന്താണ്, അത് അറിയണം. ചിലര് പ്രസിഡന്റാണ്, രാജാവാണ്, ഇതെല്ലാം ആത്മാവിന്റെ കര്ത്തവ്യങ്ങളാണ്. ഇത് പവിത്ര ദേവതകളാണ്, അതു കൊണ്ടാണ് അവരുടെ പൂജ നടക്കുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം ഇവര് ഈ പഠിപ്പ് പഠിച്ച് വിശ്വത്തിന്റെ അധികാരിയായ ലക്ഷ്മീ-നാരായണനായി. ആരാണ് ആക്കിയത്? പരമാത്മാവാണ് ആക്കിമാറ്റിയത്. നിങ്ങള് ആത്മാക്കളും പഠിപ്പിക്കുന്നു. ഏറ്റവും വലിയ കാര്യം എന്നു പറയുന്നത് ബാബ വന്നിട്ട് നിങ്ങള് കുട്ടികളെ പഠിപ്പിക്കുകയും രാജയോഗം പറഞ്ഞു തരികയും ചെയ്യുന്നു. എത്ര സഹജമാണ്. ഇതിനെയാണ് പറയുന്നത് രാജയോഗം എന്ന്. ബാബയെ ഓര്ക്കുന്നതിലൂടെ നമ്മള് സതോപ്രധാനമാകുന്നു. ബാബ സതോപ്രധാനമായാണ് ഇരിക്കുന്നത്. ബാബയുടെ എന്തു മാത്രം മഹിമയാണ് പാടുന്നത്. ഭക്തിമാര്ഗ്ഗത്തില് ഫലങ്ങളും, പാലുമൊക്കെ അഭിഷേകം ചെയ്യുന്നു, ഒന്നും അറിഞ്ഞുകൂടാ. ദേവതകള് രാജ്യം ഭരിച്ചു. ശരി, ശിവന്റെ മേല് എന്തു കൊണ്ടാണ് അഭിഷേകം നടത്തുന്നത്? ഒന്നും അറിഞ്ഞുകൂടാ. ദേവതമാരെ പൂജിയ്ക്കുന്നു. ശിവനുമേല് ഫലങ്ങളും പാലും അഭിഷേകം ചെയ്യുന്നു. ഇത്രയ്ക്കും പൂജിക്കത്തക്ക രീതിയില് അദ്ദേഹം എന്ത് കര്ത്തവ്യമാണ് ചെയ്തത്? ദേവതകളുടേത് പിന്നെയും അറിയാം, അവര് സ്വര്ഗ്ഗത്തിന്റെ അധികാരികളാണ്. അവരെ ആരാണ് അങ്ങനെ ആക്കിത്തീര്ത്തത്, അതും അറിഞ്ഞു കൂടാ. ശിവന്റെ പൂജ ചെയ്യുന്നുണ്ടെങ്കിലും ഇത് ഭഗവാനാണെന്ന് അറിഞ്ഞുകൂടാ. ഭഗവാനാണ് ഇവരെ ഇങ്ങനെ ആക്കിയത്. എന്തു മാത്രം ഭക്തിയാണ് ചെയ്യുന്നത്. എല്ലാവരും അറിവില്ലാത്തവരാണ്. നിങ്ങളും ശിവന്റെ പൂജ ചെയ്തിട്ടുണ്ടാകും, ഇപ്പോള് നിങ്ങള്ക്കറിയാം, നേരത്തെ ഒന്നും അറിഞ്ഞിരുന്നില്ല. അവരുടെ കര്ത്തവ്യം എന്താണ്, എന്തു സുഖമാണ് നല്കുന്നത്, ഒന്നും അറിഞ്ഞുകൂടായിരുന്നു. എന്താ ഈ ദേവതകളാണോ സുഖം നല്കുന്നത്? രാജാവും-റാണിയും, പ്രജകള്ക്ക് സുഖം കൊടുക്കുന്നുണ്ടെന്നത് ശരിതന്നെ, പക്ഷെ അവരെ ശിവബാബയല്ലെ അങ്ങനെ ആക്കിതീര്ത്തത്. മഹിമ ബാബയുടേതാണ്. ഇവര് രാജ്യം മാത്രമെ ഭരിക്കുന്നുള്ളൂ, പ്രജകളും ഉണ്ടാകുന്നു. അല്ലാതെ ഇവര് ആരുടെയും മംഗളം ചെയ്യുന്നില്ല. അഥവാ ചെയ്യുന്നുണ്ടെങ്കിലും അല്പകാലത്തേക്കു മാത്രമാണ്. ഇപ്പോള് നിങ്ങള്കുട്ടികളെ ബാബ വന്നിട്ട് പഠിപ്പിക്കുകയാണ്. ബാബയെയാണ് മംഗളകാരി എന്നു പറയുന്നത്. ബാബ തന്റെ പരിചയം നല്കുന്നു, എന്റെ ലിംഗരൂപത്തിലുള്ള പൂജ നിങ്ങള് ചെയ്തിരുന്നു, എന്നിട്ട് പരം ആത്മാവ് എന്ന് പറഞ്ഞിരുന്നു. പരം ആത്മാവ് എന്നത് പരമാത്മാവാകുന്നു. പക്ഷെ ബാബ എന്താണ് ചെയ്യുന്നത് എന്ന് അറിഞ്ഞുകൂടാ. കേവലം സര്വ്വവ്യാപി എന്നു പറയുന്നു. പേരില്നിന്നും രൂപത്തില് നിന്നും വേറിട്ടവനാണ് എന്നു പറയുന്നു. പിന്നീട് പാലും മറ്റും അഭിഷേകം ചെയ്യുന്നത് യോജിക്കുകയില്ല. ആകാരം ഉള്ളതുകൊണ്ടല്ലേ അഭിഷേകം നടത്തുന്നത്. അതിനെ നിരാകാരന് എന്നു പറയാന് കഴിയില്ല. നിങ്ങളോട് മനുഷ്യര് ഒരുപാട് തര്ക്കിക്കും, ബാബയുടെ മുന്നില് വന്നാലും തര്ക്കിക്കുക തന്നെ ചെയ്യും. വെറുതെ സ്വൈര്യം കെടുത്തും. ഒരു നേട്ടവുമില്ല. ഇത് മനസ്സിലാക്കി കൊടുക്കേണ്ടത് നിങ്ങള് കുട്ടികളുടെ ജോലിയാണ്. ബാബാ നമ്മളെ എത്ര ഉയര്ന്നവരാക്കി മാറ്റുന്നു എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഇത് പഠിപ്പാണ്. ബാബ ടീച്ചറായി പഠിപ്പിക്കുകയാണ്. നിങ്ങള് മനുഷ്യനില് നിന്നും ദേവതയാകാന് വേണ്ടി പഠിക്കുകയാണ്. ദേവീ-ദേവതകള് സത്യയുഗത്തിലാണ്. കലിയുഗത്തില് ഉണ്ടാകില്ല. പവിത്രമായിരിക്കാന് രാമരാജ്യം തന്നെ ഇല്ല. ദേവീ-ദേവതകള് പിന്നീട് വാമമാര്ഗ്ഗത്തില് പോകുന്നു. പക്ഷെ ചിത്രത്തില് കാണിച്ചിരിക്കുന്നതു പോലെയൊന്നുമല്ല. ജഗനാഥ ക്ഷേത്രത്തില് നിങ്ങള് കാണുന്നത് കറുത്ത ചിത്രമാണ്. ബാബ പറയുകയാണ് മായയെ ജയിച്ചവരും ജഗത്തിനെ ജയിച്ചവരുമായി മാറൂ. അപ്പോള് പിന്നെ അവര് ജഗത്-നാഥന്എന്ന പേര് വച്ചിരിക്കുകയാണ്. മുകളില് എല്ലാം മോശമായ ചിത്രം കാണിക്കുന്നു, ദേവതകള് വാമമാര്ഗ്ഗത്തില് പോകുമ്പോള് കറുത്തവരാകുന്നു. അവരുടെ പൂജയും ചെയ്യുന്നു. മനുഷ്യര്ക്കാണെങ്കില് ഒന്നും അറിഞ്ഞു കൂടാ-എപ്പോഴാണ് നമ്മള് പൂജ്യരായിരുന്നത് എന്നും അറിഞ്ഞു കൂടാ? 84 ജന്മത്തിന്റെ കണക്കും ആരുടെയും ബുദ്ധിയില് ഇല്ല. ആദ്യം പൂജ്യരും സതോപ്രധാനമായവരും പിന്നീട് 84 ജന്മം എടുത്തെടുത്ത് തമോപ്രധാനമായ പൂജാരിയാകുന്നു. രഘുനാഥ ക്ഷേത്രത്തില് കറുത്ത ചിത്രം കാണിക്കുന്നു, അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ വന്നിട്ട് മനസ്സിലാക്കി തരുന്നു. ജ്ഞാന ചിതയിലിരുന്ന് വെളുത്തവരാകുന്നു, കാമചിതയിലിരുന്ന് കറുത്തവരായി പോകുന്നു. ദേവതകള് വാമമാര്ഗ്ഗത്തില് പോയി വികാരിയാകുമ്പോള് അവരെ ദേവത എന്ന് വിളിക്കാന് കഴിയില്ല. വാമമാര്ഗ്ഗത്തില് പോയതുകൊണ്ടാണ് കറുത്തവരായത്. ഇതിന്റെ അടയാളമാണ് കാണിക്കുന്നത്. കൃഷ്ണനും കറുപ്പ്, രാമനും കറുപ്പ്, ശിവനെയും കറുത്തവനാക്കുന്നു. നിങ്ങള്ക്കറിയാം ശിവബാബ കറുത്തവനാകുന്നില്ല. ശിവബാബ വജ്രമാണ്, നിങ്ങളെയും വജ്രം പോലെ ആക്കുന്നു. ബാബ ഒരിക്കലും തമോപ്രധാനമാകുന്നില്ല പിന്നെ എന്തുകൊണ്ടാണ് കറുത്തതാക്കുന്നത്! ആരെങ്കിലും കറുത്തവര് ഇരുന്ന് കറുത്തതായി ഉണ്ടാക്കിയിട്ടുണ്ടാകും. ശിവബാബ പറയുന്നു, ഞാന് എന്ത് കുറ്റമാണ് ചെയ്തത് എന്നെ കറുത്തതാക്കാന്. ഞാന് വരുന്നതു തന്നെ സര്വ്വരേയും സതോപ്രധാനമാക്കാനാണ്, ഞാന് സദാ പരിശുദ്ധമാണ്. മനുഷ്യന്റെ ബുദ്ധി അങ്ങനെ ആയിരിക്കുകയാണ്. ഒന്നും മനസ്സിലാക്കുന്നില്ല. ശിവബാബ സര്വ്വരേയും വജ്രമാക്കുന്നവനാണ്. ഞാന് സദാ സതോപ്രധാന യാത്രക്കാരനാണ്. എന്നെ കറുത്തവനാക്കാന് ഞാന് എന്താണ് ചെയ്തത്. ഇപ്പോള് നിങ്ങള്ക്കും ഉയര്ന്ന പദവി നേടാന് വേണ്ടി വെളുത്തവരാകണം. ഉയര്ന്ന പദവി എങ്ങനെ നേടണം? അത് ബാബ മനസ്സിലാക്കി തന്നു- ഫോളോ ഫാദര്. ഏതു പോലെ ഇദ്ദേഹം(ബ്രഹ്മാബാബ) സര്വ്വതും ബാബയില് അര്പ്പിച്ചുവോ അതുപോലെ. ഈ അച്ഛനെ നോക്കൂ എങ്ങനെ എല്ലാം കൊടുത്തു. സാധാരണക്കാരനായിരുന്നു, വളരെ പാവപ്പെട്ടവനുമായിരുന്നില്ല, വളരെ പണക്കാരനുമായിരുന്നില്ല. ബാബ ഇപ്പോള് പറയുകയാണ് നിങ്ങള് കഴിക്കുന്നതും കുടിക്കുന്നതും ഇടത്തരവും സാധാരണവുമായിരിക്കണം. വളരെ ഉയര്ന്നതുമായിരിക്കരുത്, വളരെ താഴ്ന്നതുമായിരിക്കരുത്. ബാബയാണ് എല്ലാ ശിക്ഷണവും നല്കുന്നത്. ഈ ബാബയും കാണാന് സാധാരണക്കാരനാണ്. നിങ്ങളോട് (പലരും) പറയുന്നു ഭഗവാന് എവിടെയാണെന്ന് കാണിച്ചുതരൂ. ഹേയ്, ആത്മാവ് ബിന്ദുവാണ്, അതിനെ കാണാന് കഴിയുമോ! ആത്മാവിന്റെ സാക്ഷാത്ക്കാരം ഈ കണ്ണുകളിലൂടെ നടക്കില്ല എന്ന് അറിയാം. നിങ്ങള് പറയുന്നു ഭഗവാന് പഠിപ്പിക്കുന്നു. അപ്പോള് തീര്ച്ചയായും ഏതെങ്കിലും ശരീരധാരി കാണും. നിരാകാരന് എങ്ങനെ പഠിപ്പിക്കും. മനുഷ്യര്ക്ക് ഒന്നും അറിഞ്ഞുകൂടാ. ഏതുപോലെയാണോ നിങ്ങള് ആത്മാക്കള് ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുന്നത്. ആത്മാവ് തന്നെയാണ് പാര്ട്ട് അഭിനയിക്കുന്നത്. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ സംസാരിക്കുന്നത്. അപ്പോള് ആത്മാഉവാചാ എന്നാകും. പക്ഷെ ആത്മാഉവാച ശോഭിക്കുകയില്ല. ആത്മാവ് വാനപ്രസ്ഥം, വാണിയ്ക്കുപരിയാണ്, വാചാ (ശബ്ദമുണ്ടാക്കുന്നത്) ശരീരത്തിലൂടെയേ ചെയ്യൂ. വാണിയ്ക്കുപരിയായിരിക്കുന്നത് ആത്മാവാണ്. വാണിയില് വരണമെന്നുണ്ടെങ്കില് ശരീരം തീര്ച്ചയായും വേണം. ബാബയും ജ്ഞാനത്തിന്റെ സാഗരനാണെങ്കില് തീര്ച്ചയായും ആരുടെയെങ്കിലും ശരീരത്തിന്റെ ആധാരമെടുക്കുമല്ലോ. അതിനെ രഥം എന്നാണ് പറയുന്നത്. അല്ലെങ്കില് എങ്ങനെ കേള്പ്പിക്കാന് സാധിക്കും? പതിതനില് നിന്നും പാവനമാക്കാനാണ് ബാബ ശിക്ഷണം നല്കുന്നത്. പ്രേരണയുടെ കാര്യമൊന്നുമില്ല. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ബാബ എങ്ങനെയാണ് വരുന്നത്? ആരുടെ ശരീരത്തിലാണ് വരുന്നത്? വരുന്നത് തീര്ച്ചയായും മനുഷ്യനില് തന്നെയാണ്. ഏത് മനുഷ്യനിലാണ് വരുന്നത്? നിങ്ങള്ക്കല്ലാതെ, ആര്ക്കും അറിഞ്ഞുകൂടാ. രചയിതാവ് സ്വയം വന്നിട്ട് തന്റെ പരിചയം നല്കുകയാണ്. ഞാന് എങ്ങനെ ഏതു രഥത്തില് വരുന്നുവെന്ന് ബാബ വന്നിട്ട് പറയുന്നു. ബാബയുടെ രഥം ഏതാണെന്ന് കുട്ടികള്ക്കറിയാം. ധാരാളം മനുഷ്യര് ആശയക്കുഴപ്പത്തിലാണ്. ആരെയാരെയൊക്കെയാണ് രഥമാക്കുന്നത്. മൃഗങ്ങളിലൊന്നും വരാന് സാധിക്കുകയില്ല. ഏതു മനുഷ്യനിലാണ് വരുന്നതെന്ന് ബാബ വന്നിട്ട് പറഞ്ഞു തരികയാണ്. ഇത് (സ്വയം) അറിയാന് സാധിക്കില്ല. വരുന്നത് ഭാരതത്തിലാണ്. ഭാരതവാസികളിലും ആരുടെ ശരീരത്തിലാണ് വരുന്നത്, പ്രസിഡന്റിന്റേയും സന്യാസിമാരുടെയും മഹാത്മാക്കളുടെയും ശരീരത്തിലാണോ വരുന്നത്? പവിത്രമായ രഥത്തിലേ വരൂ എന്നൊന്നുമില്ല. ഇത് രാവണ രാജ്യമാണ്. ദൂരദേശത്തില് വസിക്കുന്നവന് എന്ന് മഹിമയും പാടാറുണ്ട്.

ഭാരതം അവിനാശി ദേശമാണെന്ന് കുട്ടികള്ക്കറിയാം. അത് ഒരിക്കലും നശിക്കുകയില്ല. അവിനാശിയായ ബാബ അവിനാശിയായ ഭാരത ദേശത്തിലാണ് വരുന്നത്. ഏത് ശരീരത്തിലാണ് വരുന്നത് എന്നത് സ്വയം വന്നിട്ട് പറയുകയാണ്. മറ്റാര്ക്കും ഇത് അറിയാന് കഴിയില്ല. സന്യാസിമാരിലോ മഹാത്മാക്കളിലോ വരാന് കഴിയില്ല എന്ന് നിങ്ങള്ക്കറിയാം. അവര് ഹഠയോഗികളാണ്, നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ബാക്കിയുള്ളവരെല്ലാം ഭാരതവാസികളായ ഭക്തരാണ്. ഇനി ഭക്തരിലും ഏത് ഭക്തനിലാണ് വരേണ്ടത്? പഴയ ഭക്തനാണ് ആവശ്യം, ആരാണോ വളരെ ഭക്തി ചെയ്തത്. ഭക്തിയുടെ ഫലം നല്കാന് ഭഗവാനു വരേണ്ടി വരുന്നു. ഭാരതത്തില് ഭക്തന്മാര് ധാരാളമുണ്ട്. പലരും പറയും- എങ്കില് ഇന്നയാള് വലിയ ഭക്തനാണല്ലോ, അദ്ദേഹത്തിന്റെ ശരീരത്തിലല്ലേ വരേണ്ടത്. അങ്ങനെ നോക്കുകയാണെങ്കില് ഭക്തന്മാര് ഒരുപാടുണ്ട്. നാളെത്തന്നെ ആര്ക്കെങ്കിലും വൈരാഗ്യം വന്നാല്, ഭക്തനായിത്തീരും. അവര് ഈ ജന്മത്തിലെ ഭക്തരാണ്. അവരില് വരാന് കഴിയില്ല. ഞാന് അദ്ദേഹത്തിലാണ് വരുന്നത്, ആരാണോ ആദ്യമാദ്യം ഭക്തി ആരംഭിച്ചത്. ദ്വാപരം മുതല്ക്കാണ് ഭക്തി ആരംഭിച്ചത്. ആര്ക്കും ഈ കണക്ക് മനസ്സിലാകുകയില്ല. എത്ര ഗുപ്തമായ കാര്യമാണ്. ഞാന് വരുന്നത് ആ ആളിലാണ് ആരാണോ ആദ്യമായി ഭക്തി ആരംഭിക്കുന്നത് . നമ്പര് വണ് പൂജ്യനായിരുന്ന ആളാണ് പിന്നീട് നമ്പര് വണ് പൂജാരിയാകുന്നതും. സ്വയം പറയുകയാണ് ഈ രഥമാണ് ആദ്യത്തെ നമ്പറില് പോകുന്നത്. പിന്നീട് 84 ജന്മം എടുക്കുന്നതും ഇദ്ദേഹം തന്നെയാണ്. ഞാന് ഇദ്ദേഹത്തിന്റെ വളരെ ജന്മത്തിന്റെ അന്ത്യത്തിന്റേയും അന്ത്യത്തില് പ്രവേശിക്കുന്നു. ഇദ്ദേഹത്തിനു തന്നെയാണ് പിന്നീട് നമ്പര് വണ് രാജാവാകേണ്ടത്. ഇദ്ദേഹം തന്നെയാണ് വളരെ ഭക്തി ചെയ്തിരുന്നത്. ഭക്തിയുടെ ഫലം ലഭിക്കേണ്ടതും ഇദ്ദേഹത്തിനു തന്നെയാണ്. ഇദ്ദേഹം എങ്ങനെയാണ് ബാബയില് അര്പ്പണമായതെന്ന് ബാബ കുട്ടികള്ക്ക് കാണിച്ചു തരികയാണ്. സര്വ്വതും കൊടുത്തു. ഇത്രയും കുട്ടികളെ പഠിപ്പിക്കാന് ധനവും വേണം. ഈശ്വരന് യജ്ഞം രചിച്ചിരിക്കുകയാണ്. ഈശ്വരന് ഇദ്ദേഹത്തില് വന്നിട്ട് രുദ്ര ജ്ഞാനയജ്ഞം രചിക്കുന്നു, ഇതിനെ പഠിപ്പ് എന്നും പറയുന്നു. ജ്ഞാന സാഗരനായ രുദ്രന് ശിവബാബ, ജ്ഞാനം നല്കാന് വേണ്ടി യജ്ഞം രചിച്ചിരിക്കുകയാണ്. അക്ഷരം പൂര്ണ്ണമായും ശരിയാണ്. രാജസ്വ, സ്വരാജ്യം നേടാന് വേണ്ടിയുള്ള യജ്ഞം. എന്തു കൊണ്ടാണ് ഇതിനെ യജ്ഞം എന്ന് പറയുന്നത്? അവരാണെങ്കില് യജ്ഞത്തില് ആഹൂതിയൊക്കെ നിറയെ ഇടുന്നുണ്ട്. നിങ്ങള് പഠിക്കുകയാണ് ചെയ്യുന്നത്, എന്ത് ആഹൂതിയാണ് ചെയ്യുന്നത്? നിങ്ങള്ക്കറിയാം നമ്മള് പഠിച്ചിട്ട് സമര്ത്ഥരാകും. പിന്നീട് മുഴുവന് ലോകവും ഇതില് സ്വാഹ ആകും. യജ്ഞത്തില് അവസാനസമയത്ത് എന്തെല്ലാം സാധനങ്ങളുണ്ടോ, എല്ലാം ഇടുന്നു.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മളെ ബാബ പഠിപ്പിക്കുകയാണ്. ബാബ വളരെ സാധാരണമാണ്. മനുഷ്യന് എന്തറിയാം. വലിയ വലിയ ആളുകള്ക്ക് വളരെ വലിയ മഹിമയുണ്ടായിരിക്കും. ബാബ സാധാരണവും സിമ്പിളുമാണ്. മനുഷ്യര്ക്ക് എങ്ങനെ അറിയാന് സാധിക്കും. ഈ ദാദാ ആണെങ്കില് രത്ന വ്യാപാരിയായിരുന്നു. ശക്തി ഒന്നും കാണാന് കഴിയില്ലായിരുന്നു. ഇദ്ദേഹത്തില് എന്തോ ശക്തിയുണ്ട് എന്ന് പറയുമായിരുന്നു. അത്രയെയുള്ളൂ. ഇദ്ദേഹത്തില് സര്വ്വശക്തിവാന് ബാബയുണ്ട് എന്ന് അറിഞ്ഞിരുന്നില്ല. ഇദ്ദേഹത്തില് ശക്തിയുണ്ട്, ആ ശക്തി എവിടെ നിന്നുമാണ് വന്നത്? ബാബ പ്രവേശിച്ചതിനു ശേഷമല്ലേ ശക്തി വന്നത്. ബാബ ഖജനാവ് വെറുതേ തരികയാണോ. നിങ്ങള് യോഗബലത്തിലൂടെ നേടുകയാണ്. ബാബ സര്വ്വശക്തിവാനാണ്. ബാബയുടെ ശക്തി എവിടെയും പോകുന്നില്ല. എന്തു കൊണ്ടാണ് പരമാത്മാവിനെ സര്വ്വശക്തിവാന് എന്നു പറയുന്നത്, ഇതും ആര്ക്കുമറിഞ്ഞുകൂടാ. ബാബ വന്നിട്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരികയാണ്. ബാബ പറയുകയാണ് ആരിലാണോ പ്രവേശിക്കുന്നത്, അതില് പൂര്ണ്ണമായും തുരുമ്പ് പിടിച്ചിരിക്കുകയായിരുന്നു. പഴയ ലോകം, പഴയ ശരീരം, ഇദ്ദേഹത്തിന്റെ ഒരുപാട് ജന്മങ്ങളുടെ അന്ത്യത്തിലാണ് ഞാന് വരുന്നത്, നിറഞ്ഞിരിക്കുന്ന അഴുക്കിനെ ആര്ക്കും ഇല്ലാതാക്കാന് കഴിയില്ല. അഴുക്ക് ഇല്ലാതാക്കുന്നത് ഒരേയൊരു സദ്ഗുരുവാണ്, ബാബ സദാ ശുദ്ധമാണ്. അത് നിങ്ങള്ക്കറിയാം. ഇതെല്ലാം ബുദ്ധിയില് ഇരുത്താന് സമയം ആവശ്യമാണ്. നിങ്ങള് കുട്ടികള്ക്ക് ബാബ സര്വ്വതും څവില്چ ചെയ്യുന്നു. ജ്ഞാനത്തിന്റെ സാഗരനും, ശാന്തിയുടെ സാഗരനുമായ ബാബ മുഴുവനും കുട്ടികള്ക്കും څവില്چ ചെയ്യുന്നു. വരുന്നതു തന്നെ പഴയ ലോകത്താണ്. പ്രവേശിക്കുന്നതും അദ്ദേഹത്തിലാണ്, ആരാണോ വജ്രം പോലെയായിരുന്നത് പിന്നീട് കക്ക പോലെയായി. അവര് ഇപ്പോള് കോടിപതികളാണെങ്കിലും, അല്പകാലത്തേക്കു മാത്രമാണ്. എല്ലാവരുടേയും നശിക്കും. യോഗ്യതയുള്ളവരായി മാറുന്നത് നിങ്ങളാണ്. ഇപ്പോള് നിങ്ങളും വിദ്യാര്ത്ഥികളാണ്. ഇദ്ദേഹവും വിദ്യാര്ത്ഥിയാണ്, ഇദ്ദേഹവും വളരെ ജന്മത്തിന്റെ അന്ത്യത്തിലാണ്. അഴുക്ക് നിറഞ്ഞിരിക്കുകയാണ്. വളരെ നന്നായി പഠിച്ചയാളില്പോലും അഴുക്ക് നിറഞ്ഞിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഏറ്റവും പതീതമാകുന്നതും, അദ്ദേഹത്തിനു തന്നെയാണ് പിന്നീട് പാവനമാകേണ്ടതും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ബാബ യഥാര്ത്ഥമായ കാര്യം പറഞ്ഞു തരികയാണ്. ബാബ സത്യമാണ്. ബാബ ഒരിക്കലും തലകീഴായി കേള്പ്പിക്കുകയില്ല. ഈ കാര്യങ്ങള് മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കുകയില്ല. നിങ്ങള് കുട്ടികളെ കൂടാതെ മനുഷ്യര് എങ്ങനെ അറിയാനാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഉയര്ന്ന പദവി നേടാന് വേണ്ടി പൂര്ണ്ണമായും ഫാദറിനെ ഫോളോ ചെയ്യണം. സര്വ്വതും ബാബയില് അര്പ്പിച്ച് ട്രസ്റ്റിയായി സംരക്ഷിക്കണം, പൂര്ണ്ണമായും ബലിയാകണം. കഴിക്കുന്നതും കുടിക്കുന്നതും താമസം-ജീവിതരീതി ഇടത്തരവും സാധാരണവുമായിരിക്കണം. വളരെ ഉയര്ന്നതുമായിരിക്കരുത്, വളരെ താഴ്ന്നതുമായിരിക്കരുത്.

2. ബാബ ഇഷ്ടദാനം ചെയ്തിട്ടുള്ള സുഖത്തിന്റെയും ശാന്തിയുടെയും ജ്ഞാനത്തിന്റെയും ഖജനാവ് മറ്റുള്ളവര്ക്കും നല്കണം, മംഗളകാരിയാകണം.

വരദാനം :-
പവിത്രതയുടെ ഗുഹ്യതയെ മനസ്സിലാക്കി സുഖ ശാന്തി സമ്പന്നമാകുന്ന മഹാന് ആത്മാവായി ഭവിയ്ക്കട്ടെ.

പവിത്രതയുടെ ശക്തിയുടെ മഹാനതയെ മനസ്സിലാക്കി ഇപ്പോഴെ പവിത്രമായ പൂജ്യ ദേവാത്മാക്കളാകൂ. അല്ലാതെ അവസാനമാകാം എന്നല്ല. വളരെയധികം സമയം ശേഖരിക്കപ്പെട്ട ശക്തിയാണ് അവസാനം ഉപയോഗത്തിലേക്ക് വരുന്നത്. പവിത്രമാകുന്നത് ഒരു സാധാരണ കാര്യമല്ല. ബ്രഹ്മചാരികളുണ്ട്, പവിത്രമായി ജീവിക്കുന്നവരുണ്ട്. എന്നാല് പവിത്രത ജനനിയാണ്. സങ്കല്പത്തിലൂടെയാണെങ്കിലും വൃത്തിയിലൂടെ വായുമണ്ഡലത്തിലൂടെ, വാണിയിലൂടെ സമ്പര്ക്കത്തിലൂടെ, സുഖ ശാന്തിയുടെ ജനനിയായിത്തീരണം. ഇവരെയാണ് മഹാന് ആത്മാക്കള് എന്ന് പറയുന്നത്.

സ്ലോഗന് :-
ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്ത് സര്വ്വാത്മാക്കള്ക്കും ദയയുടെ ദൃഷ്ടി നല്കൂ, വൈബ്രേഷന് വ്യാപിപ്പിക്കൂ.