മധുരമായകുട്ടികളെ -
നിങ്ങള്ക്കിപ്പോള്ജ്ഞാനത്തിന്റെദൃഷ്ടിലഭിച്ചിരിക്കുന്നു,
അതിനാല്നിങ്ങളുടെഅലച്ചില്അവസാനിച്ചു,
നിങ്ങള്ശാന്തിധാമം-സുഖധാമത്തെഓര്മ്മിക്കുന്നു.
ചോദ്യം :-
ദേവതകളില് എന്ത് ശക്തിയാണുള്ളത് ഏത് വിശേഷത കാരണമാണ് ആ ശക്തിയുള്ളത്?
ഉത്തരം :-
ദേവതകളില്
മുഴുവന് വിശ്വത്തെയും ഭരിക്കുന്നതിനുള്ള ശക്തിയാണുള്ളത്, ആ ശക്തി പ്രത്യേകിച്ച്
ഏകമതത്തിന്റെ വിശേഷത കാരണമാണ്. അവിടെ ഏകമതമായതുകാരണം മന്ത്രിയെയൊന്നും
വെയ്ക്കേണ്ട ആവശ്യമില്ല. ദേവതകള് സംഗമത്തില് ബാബയില് നിന്നും 21 ജന്മത്തേയ്ക്ക്
രാജ്യം ഭരിക്കുന്നതിനുള്ള ശ്രീമതം നേടുന്നു. അവിടെ ഒരു രാജാവിന്റെ ഒരു ദൈവീക
കുടുംബമായിരിക്കും, രണ്ടാമതൊരു മതം ഉണ്ടാവില്ല.
ഗീതം :-
നയനഹീനര്ക്ക് വഴി കാണിച്ചുകൊടുക്കൂ പ്രഭൂ..........
ഓംശാന്തി.
കുട്ടികള്ക്ക് കണ്ണ് ലഭിച്ചിരിക്കുന്നു, ആദ്യം കണ്ണുണ്ടായിരുന്നില്ല, ഏത് കണ്ണ്?
ജ്ഞാനത്തിന്റെ കണ്ണുണ്ടായിരുന്നില്ല. അജ്ഞാനത്തിന്റെ കണ്ണുണ്ടായിരുന്നു.
ജ്ഞാനസാഗരന് ഒരേയൊരു ബാബ മാത്രമാണെന്ന് കുട്ടികള്ക്കറിയാം. ഏത്
ജ്ഞാനത്തിലൂടെയാണോ സദ്ഗതിയുണ്ടാകുന്നത് അര്ത്ഥം ശാന്തിധാമം-സുഖധാമത്തിലേയ്ക്ക്
പോകാന് കഴിയുന്നത് ആ ആത്മീയ ജ്ഞാനം വേറെ ആരിലുമില്ല. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ദൃഷ്ടി ലഭിച്ചിരിക്കുന്നു - എങ്ങനെ സുഖധാമം മാറിപിന്നീട് മായയുടെ
രാജ്യം അഥവാ ദു:ഖധാമം ഉണ്ടാകുന്നു. വിളിക്കുന്നുണ്ട് നയനഹീനര്ക്ക് വഴി പറഞ്ഞു
കൊടുക്കൂ എന്ന്. ഭക്തി മാര്ഗ്ഗത്തിലെ യജ്ഞം, ദാന-പുണ്യത്തിലൂടെയൊന്നും
ശാന്തിധാമം-സുഖധാമത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി ലഭിക്കുന്നില്ല.
ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് അഭിനയിക്കുക തന്നെ വേണം. ബാബ പറയുന്നു
എനിക്കും പാര്ട്ട് ലഭിച്ചിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് വിളിക്കുന്നുണ്ട്
മുക്തി-ജീവന് മുക്തിയിലേയ്ക്കുള്ള വഴി പറഞ്ഞു തരൂ. അതിനു വേണ്ടി എത്ര ദാന-പുണ്യം,
ജപം-തപം മുതലായവ ചെയ്യുന്നു, എത്ര അലയുന്നു. ശാന്തിധാമം-സുഖധാമത്തില് അലയേണ്ട
കാര്യമില്ല. ഇതും നിങ്ങള്ക്കറിയാം, അവര് കേവലം ശാസ്ത്രങ്ങളുടെ പഠിപ്പും ഭൗതിക
പഠിപ്പും മാത്രമേ അറിയുന്നുള്ളൂ. ഈ ആത്മീയ അച്ഛനെ തീര്ത്തും അറിയുന്നില്ല.
എപ്പോഴാണോ എല്ലാവരുടെയും സദ്ഗതിയുണ്ടാകേണ്ടത് അപ്പോഴാണ് ആത്മീയ അച്ഛന് വന്ന്
ജ്ഞാനം നല്കുന്നത്. പഴയ ലോകത്തിന്റെ മാറ്റം ഉണ്ടാകുന്നു. മനുഷ്യനില് നിന്ന്
ദേവതയായി മാറുന്നു പിന്നീട് മുഴുവന് സൃഷ്ടിയിലും ദേവീ ദേവതകളുടെ ഒരേയൊരു രാജ്യം
മാത്രമായിരിക്കും, അതിനെ തന്നെയാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. ഇതും
ഭാരതവാസിക്കള്ക്കറിയാം ഭാരതത്തില് തന്നെയായിരുന്നു ആദി സനാതന ദേവീ ദേവതാ ധര്മ്മം.
ആ സമയത്ത് വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. നിങ്ങള് കുട്ടികള്ക്കായി
ഇപ്പോള് സംഗമയുഗമാണ്. ബാക്കി എല്ലാവരും കലിയുഗത്തിലാണ്. നിങ്ങള് പുരുഷോത്തമ
സംഗമത്തിലിരിക്കുകയാണ്. ആരെല്ലാമാണോ ബാബയെ ഓര്മ്മിക്കുന്നത്, ബാബയുടെ
ശ്രീമതത്തിലൂടെ നടക്കുന്നത്, അവര് സംഗമയുഗത്തിലാണ്. ബാക്കിയെല്ലാവരും
കലിയുഗത്തിലും. ഇപ്പോള് സ്വരാജ്യം, രാജ്യാധികാരമൊന്നുമില്ല. അനേക മതത്തിലൂടെ
രാജ്യം ഭരിക്കുന്നു, സത്യയുഗത്തില് ഒരു മഹാരാജാവിന്റെ മതത്തിലൂടെ മാത്രമാണ്
നടക്കുന്നത്, മന്ത്രി ഉണ്ടായിരിക്കില്ല. ഇത്രയും ശക്തിയുണ്ടായിരിക്കും. പിന്നീട്
എപ്പോഴാണോ പതിതമായി മാറുന്നത് അപ്പോള് മന്ത്രിമാരെയെല്ലാം വെയ്ക്കുന്നു കാരണം
അവര്ക്ക് ശക്തിയുണ്ടായിരിക്കില്ല. ഇപ്പോഴാണെങ്കില് പ്രജകളുടെ രാജ്യമാണ്,
സത്യയുഗത്തില് ഏകാഭിപ്രായമായതു കാരണം ശക്തിയുണ്ടായിരിക്കും. നിങ്ങളിപ്പോള് ആ
ശക്തി എടുത്തുകൊണ്ടിരിക്കുകയാണ്, 21 ജന്മം സ്വതന്ത്രമായി രാജ്യം ഭരിക്കുന്നു.
നിങ്ങളുടെത് ദൈവീക കുടുംബമാണ്. ഇപ്പോള് ഇത് നിങ്ങളുടെ ഈശ്വരീയ പരിവാരമാണ്. ബാബ
പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങള് ഈശ്വരീയ പരിവാരത്തിലെയാണ്. അഥവാ
ദേഹാഭിമാനത്തില് വന്ന് മറന്നു പോവുകയാണെങ്കില് ആസൂരീയ പരിവാരത്തിലേതായിരിക്കും.
ഒരു സെക്കന്റില് ഈശ്വരീയ സമ്പ്രദായത്തിലാകുന്നു പിന്നീട് ഒരു സെക്കന്റില്
ആസൂരീയ പരിവാരത്തിലുമായി മാറുന്നു. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓര്മ്മിക്കുക എന്നത് എത്ര സഹജമാണ്. പക്ഷെ കുട്ടികള്ക്ക് ബുദ്ധിമുട്ടായി
തോന്നുന്നു.
ബാബ പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില്
വികര്മ്മം വിനാശമാകും. ശരീരത്തിലൂടെ കര്മ്മം ചെയ്യുക തന്നെ വേണം. ശരീരമില്ലാതെ
നിങ്ങള്ക്ക് കര്മ്മം ചെയ്യാന് സാധിക്കില്ല. ജോലിയെല്ലാം ചെയ്തും ബാബയെ
ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. പക്ഷെ ഇവിടെയാണെങ്കില്
ജോലിയൊന്നുമില്ലെങ്കിലും ഓര്മ്മിക്കാന് സാധിക്കുന്നില്ല. മറന്നു പോകുന്നു. ഇതിന്
തന്നെയാണ് പരിശ്രമം. ഭക്തിയിലൊരിക്കലും ഇങ്ങനെ പറയുന്നില്ല മുഴുവന് ദിവസവും
ഭക്തി ചെയ്യൂ. അതിന് സമയമുണ്ട്. അതിരാവിലെ, വൈകുന്നേരം അല്ലെങ്കില് രാത്രിയില്.
പിന്നെ എന്തെങ്കിലും മന്ത്രം ലഭിക്കുകയാണെങ്കില് അത് ബുദ്ധിയിലിരിക്കുന്നു.
അനേകാനേകം ശാസ്ത്രങ്ങളാണ്. ഭക്തിമാര്ഗ്ഗത്തില് അത് പഠിക്കുന്നു. നിങ്ങള്ക്ക് ഒരു
പുസ്തകമോ ഒന്നും പഠിക്കേണ്ടതില്ല, ഉണ്ടാക്കേണ്ടതുമില്ല. ഈ മുരളി അച്ചടിക്കുന്നതും
റിഫ്രഷാകുന്നതിന് വേണ്ടിയാണ്. ബാക്കി യാതൊരു പുസ്തകങ്ങളോ ഒന്നും
ഉണ്ടായിരിക്കില്ല. ഇതെല്ലാം അവസാനിക്കുന്നതാണ്. ജ്ഞാനം ഒരേയൊരു ബാബയില്
മാത്രമാണ്. ഇപ്പോള് നോക്കൂ ജ്ഞാന-വിജ്ഞാന ഭവനെന്ന് പേര് വെച്ചിരിക്കുന്നു,
കേട്ടാല് തോന്നും അവിടെ ജ്ഞാനവും യോഗവും പഠിപ്പിക്കുന്നുവെന്ന്. അര്ത്ഥമില്ലാതെ
അങ്ങനെ അങ്ങനെയുള്ള പേര് വെച്ചിരിക്കുന്നു. ജ്ഞാനമെന്താണ്, യോഗമെന്താണെന്ന്
ഒന്നും തന്നെ അറിയില്ല. ഇപ്പോള് നിങ്ങള് ജ്ഞാനത്തെയും വിജ്ഞാനത്തെയും അറിയുന്നു.
യോഗത്തിലൂടെ ആരോഗ്യമുണ്ടാകുന്നു, അതിനെ വിജ്ഞാനമെന്ന് പറയുന്നു ഇത് ജ്ഞാനമാണ്,
ഇതിലൂടെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാവുന്നു. ലോകത്തിന്റെ
ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നത് അതറിയണം. പക്ഷെ ആ
പഠിപ്പ് പരിധിയുള്ളതാണ്, ഇവിടെയാണെങ്കില് നിങ്ങളുടെ ബുദ്ധിയില് പരിധിയില്ലാത്ത
ചരിത്രവും ഭൂമിശാസ്ത്രവുമാണ്. നമ്മളെങ്ങനെ രാജ്യം നേടുന്നു, എത്ര സമയം, എപ്പോള്
രാജ്യം ഭരിച്ചിരുന്നു, രാജധാനി എങ്ങനെ ലഭിച്ചിരുന്നു - ഈ കാര്യങ്ങള് വേറെ
ആരുടെയും ബുദ്ധിയില് വരുന്നില്ല. ബാബ തന്നെയാണ് നോജേജ് ഫുള്. ഈ സൃഷ്ടി ചക്രം
കറക്കുന്നതെങ്ങനെയാണ്, ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയെ അറിയാത്തതു കാരണം മനുഷ്യര് പറയുന്നു - ഇന്നയാള്
നിര്വ്വാണം പ്രാപിച്ചു അല്ലെങ്കില് ജ്യോതി ജ്യോതിയില് ലയിച്ചു.
നിങ്ങള്ക്കറിയാം എല്ലാ മനുഷ്യരും ഈ സൃഷ്ടി ചക്രത്തില് വരുന്നു, ഇതില് നിന്ന്
ഒരാള്ക്കു പോലും രക്ഷപ്പെടാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തരുകയാണ്
മനുഷ്യാത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു, എത്ര വലിയ ഡ്രാമയാണ്.
എല്ലാവരിലും ആത്മാവുണ്ട്, ആ ആത്മാവില് അവിനാശീ പാര്ട്ടടങ്ങിയിരിക്കുന്നു.
ഇതിനെയാണ് പറയുന്നത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും....... ഇപ്പോള് ഡ്രാമയെന്ന്
പറയുന്നുവെങ്കില് തീര്ച്ചയായും അതിന് സമയവും വേണം. ബാബ മനസ്സിലാക്കി തരുകയാണ് ഈ
ഡ്രാമ 5000 വര്ഷത്തിന്റെയാണ്. ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളില് ഡ്രാമ
ലക്ഷക്കണക്കിന് വര്ഷത്തിന്റെയാണെന്ന് എഴുതിയിരിക്കുന്നു. ഈ സമയം തന്നെയാണ് ബാബ
വന്ന് സഹജ രാജയോഗം പഠിപ്പിച്ചിരുന്നത്, ഈ സമയത്തെക്കുറിച്ച് തന്നെയുള്ള പാട്ടാണ്
കൗരവര് ഘോര അന്ധകാരത്തിലായിരുന്നു, പാണ്ഡവര് പ്രകാശത്തിലുമായിരുന്നു.
മറ്റുള്ളവര് കലിയുഗത്തിന് ഇനിയും 40000 വര്ഷമുണ്ടെന്ന് മനസ്സിലാക്കുന്നു. ഭഗവാന്
വന്നുവെന്നും, ഈ പഴയ ലോകത്തിന്റെ മരണം മുന്നില് നില്ക്കുകയാണെന്നും അവര്ക്ക്
അറിയുകയില്ല. എല്ലാവരും അജ്ഞാന നിദ്രയില് അകപ്പെട്ടിരിക്കുകയാണ്. യുദ്ധം
കാണുമ്പോള് ഇത് മഹാഭാരത യുദ്ധത്തിന്റെ അടയാളമാണെന്ന് പറയും. ഈ റിഹേഴ്സല്
ഉണ്ടായികൊണ്ടിരിക്കും. പിന്നീട് പോകെ-പോകെ നിന്നു പോകും. ഇപ്പോള് നമ്മുടെ
പൂര്ണ്ണമായ സ്ഥാപനയുണ്ടായിട്ടില്ലായെന്ന് നിങ്ങള്ക്കറിയാം. ഗീതയില് ഇങ്ങനെ
പറയുന്നില്ല ബാബ സഹജ രാജയോഗം പഠിപ്പിച്ച് ഇവിടെ തന്നെ രാജ്യം സ്ഥാപിച്ചുവെന്ന്.
ഗീതയില് പ്രളയം കാണിച്ചിട്ടുണ്ട്. എല്ലാവരും മരിച്ചു പോയി, ബാക്കി 5 പാണ്ഡവര്
മാത്രം രക്ഷപ്പെട്ടതായി കാണിച്ചിരിക്കുന്നു. അവരും പര്വ്വതത്തിന് മുകളില് പോയി
മരിക്കുന്നുവെന്ന്. രാജയോഗത്തിലൂടെ എന്ത് സംഭവിച്ചു, ഒന്നും തന്നെ അറിയുകയില്ല.
ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. അത് പരിധിയുള്ള
കാര്യം, പരിധിയുള്ള രചന ബ്രഹ്മാവ് രചിക്കുന്നു, പാലനയും ചെയ്യുന്നു, ബാക്കി
പ്രളയം ഉണ്ടാക്കുന്നില്ല. സ്ത്രീയെ ദത്തെടുക്കുന്നു. ബാബയും വന്ന്
ദത്തെടുക്കുന്നു. പറയുന്നു ഞാന് ഇദ്ദേഹത്തില് പ്രവേശിച്ച് കുട്ടികള്ക്ക് ജ്ഞാനം
കേള്പ്പിക്കുന്നു, ഇദ്ദേഹത്തിലൂടെ കുട്ടികളെ രചിക്കുന്നു. അച്ഛനുമാണ്,
കുടുംബവുമാണ്, ഈ കാര്യങ്ങള് വളരെ ഗുഹ്യവുമാണ്. വളരെ ഗൗരവമുള്ള കാര്യങ്ങളാണ്.
ബുദ്ധിമുട്ടിയാണ് ചിലരുടെ ബുദ്ധിയിലിരിക്കുന്നത്. ബാബയിപ്പോള് പറയുകയാണ്
ആദ്യമാദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ആത്മാവ് തന്നെയാണ് ഒരു ശരീരം
ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നത്. ശരീരത്തിന് തന്നെയാണ് വിവിധ പേരിടുന്നത്.
പേര്, രൂപം, സ്വഭാവം എല്ലാം ഭിന്ന-ഭിന്നമാണ്. ഒരാളുടെ സ്വഭാവം വേറൊരാള്ക്ക്
ലഭിക്കില്ല. എല്ലാ ആത്മാക്കള്ക്കും ജന്മ-ജന്മാന്തരത്തെ തന്റെ സ്വഭാവമുണ്ട്.
തന്റെ വേഷം ഡ്രാമയിലടങ്ങിയിട്ടുള്ളതാണ് അതുകൊണ്ട് ഇതിനെ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയെന്ന് പറയുന്നു, ഇപ്പോള് പരിധിയില്ലാത്ത ബാബ
പറയുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. അതിനാല്
നാമെന്തിന് ബാബയെ ഓര്മ്മിക്കാതിരിക്കണം. ഇത് തന്നെയാണ് പരിശ്രമത്തിന്റെ കാര്യം.
നിങ്ങള് കുട്ടികള് എപ്പോള് ഓര്മ്മയുടെ യാത്രയിലിരിക്കുന്നുവോ അപ്പോള് മായയുടെ
കൊടുങ്കാറ്റ് വരുന്നു, യുദ്ധം നടക്കുന്നു, അതില് പേടിക്കരുത്. മായ
ഇടയ്ക്കിടയ്ക്ക് ഓര്മ്മയെ മുറിക്കും. സങ്കല്പ - വികല്പങ്ങള് ഇങ്ങനെ-ഇങ്ങനെ വരും
അത് പെട്ടെന്ന് തല പുണ്ണാക്കി മാറ്റും. നിങ്ങള് പരിശ്രമിക്കൂ. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് ഈ ലക്ഷ്മീ നാരായണന്റെ കര്മ്മേന്ദ്രിയങ്ങള് എങ്ങനെ വശത്തിലായെന്ന്.
ഇവര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. ഈ പഠിപ്പ് ഇവര്ക്ക് എവിടെ നിന്ന്
ലഭിച്ചു? ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇങ്ങനെയാവുന്നതിനുള്ള പഠിപ്പ് ലഭിച്ചു
കൊണ്ടിരിക്കുകയാണ്. ഇവരില് യാതൊരു വികാരവുമില്ല. അവിടെ രാവണ രാജ്യമല്ല.
പിന്നീടാണ് രാവണ രാജ്യമുണ്ടാകുന്നത്. രാവണന് എന്ത് വസ്തുവാണ്, ഇതാര്ക്കും
അറിയില്ല. ഡ്രാമയനുസരിച്ച് ഇതും അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയുടെ
ആദി-മധ്യ-അന്ത്യത്തെക്കുറിച്ച് അറിയുന്നില്ല, അതുകൊണ്ട് തന്നെ
അറിയില്ല-അറിയില്ല എന്ന് പറഞ്ഞു വന്നു. നിങ്ങളിപ്പോള്
സ്വര്ഗ്ഗവാസിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ
നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരിയല്ലേ. ഇവരുടെ മുന്നില് തല കുനിക്കുന്നവര്
തമോപ്രധാന കനിഷ്ഠ പുരുഷനാണ്. ബാബ പറയുകയാണ് ആദ്യമാദ്യം ഈ ഒരു കാര്യം ഉറപ്പാക്കൂ
- സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതില് തന്നെയാണ്
പരിശ്രമം. എങ്ങനെയാണോ 8 മണിക്കൂര് സര്ക്കാര് ജോലി ചെയ്യുന്നുണ്ടല്ലോ.
നിങ്ങളിപ്പോള് പരിധിയില്ലാത്ത സര്ക്കാരിന്റെ സഹായികളാണ്. നിങ്ങള്ക്ക് കുറഞ്ഞത്
8 മണിക്കൂറെങ്കിലും പുരുഷാര്ത്ഥം ചെയ്ത് ഓര്മ്മയിലിരിക്കണം. ആരുടെയും ഓര്മ്മ
വരാത്ത തരത്തില് നിങ്ങളുടെ അവസ്ഥ ഇങ്ങനെ ഉറപ്പുള്ളതാക്കണം. ബാബയുടെ ഓര്മ്മയില്
തന്നെ ശരീരം ഉപേക്ഷിക്കും. പിന്നീട് അവരാണ് വിജയമാലയിലെ മുത്തായി മാറുക. ഒരു
രാജാവിന് വളരെയധികം പ്രജകളുണ്ടാകുന്നു. ഇവിടെ തന്നെ പ്രജകളെ ഉണ്ടാക്കണം. നിങ്ങള്
വിജയ മാലയിലെ മുത്തുകള് പൂജയ്ക്ക് യോഗ്യരായി മാറും. 16108 ന്റെ മാലയും ഉണ്ട്.
വലിയൊരു പെട്ടിയ്ക്കുള്ളില് ഇട്ടുവെക്കാറുണ്ട്. 8 ന്റെ മാലയുണ്ട്, 108 ന്റെയും
ഉണ്ട്. പിന്നെ അവസാനം 16108 ന്റെയും ഉണ്ടാക്കുന്നു. നിങ്ങള് കുട്ടികള് തന്നെയാണ്
ബാബയില് നിന്ന് രാജയോഗം പഠിച്ച് മുഴുവന് വിശ്വത്തെയും സ്വര്ഗ്ഗമാക്കി
മാറ്റുന്നത് അതുകൊണ്ടാണ് നിങ്ങള്ക്ക് പൂജ ലഭിക്കുന്നത്. നിങ്ങള് തന്നെയാണ്
പൂജ്യര്, പിന്നീട് പൂജാരിയായി മാറുന്നു. ഈ ദാദ പറയുകയാണ് ഞാന് സ്വയം മാല
കറക്കിയിട്ടുണ്ട്, ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് ഇങ്ങനെയുള്ള രുദ്രമാലയും
ഉണ്ടായിരിക്കണം. നിങ്ങള് ആദ്യം രുദ്രമാലയും പിന്നീട് വിഷ്ണുവിന്റെയും മാല
ഉണ്ടാക്കുന്നു. ആദ്യ നമ്പറില് രുദ്രമാലയാണ് അതില് ശിവനുമുണ്ട്, വിഷ്ണുവിന്റെ
മാലയില് ശിവന് എവിടെ നിന്ന് വരാനാണ്. അത് വിഷ്ണുവിന്റെ മാലയാണ്. ഈ കാര്യങ്ങളും
ആരും മനസ്സിലാക്കുന്നില്ല. നിങ്ങളിപ്പോള് പറയുകയാണ് ഞങ്ങള് ശിവബാബയുടെ കഴുത്തിലെ
മാലയായി മാറുന്നു. ബ്രാഹ്മണരുടെ മാല ഉണ്ടാക്കാന് സാധിക്കുകയില്ല. ബ്രാഹ്മണരുടെ
മാല ഉണ്ടാകുന്നുമില്ല. നിങ്ങള് എത്ര ഓര്മ്മിച്ചുകൊണ്ടിരിക്കുന്നുവോ പിന്നീട്
അവിടെയും അടുത്ത് വന്ന് രാജ്യം ഭരിക്കും. ഈ പഠിപ്പ് വേറെ ഒരു സ്ഥലത്തും
ലഭിക്കുക സാധ്യമല്ല. നമ്മളിപ്പോള് ഈ പഴയ ശരീരം ഉപേക്ഷിച്ച് സ്വര്ഗ്ഗവാസിയായി
മാറുമെന്ന് നിങ്ങള്ക്കറിയാം. മുഴുവന് ഭാരതവും സ്വര്ഗ്ഗവാസിയായി മാറും.
വിശേഷിച്ച് ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം. 5000 വര്ഷത്തിന്റെ കാര്യമാണ്,
ലക്ഷക്കണക്കിന് വര്ഷത്തിന്റെ കാര്യം സംഭവ്യമല്ല. ദേവതകളുടെയും 5000 വര്ഷമാണ്,
സ്വര്ഗ്ഗത്തെ മനുഷ്യര് മറന്നിരിക്കുന്നു. അതിനാല് അങ്ങനെ തന്നെ പറയുന്നു. ബാക്കി
ഒന്നും തന്നെയില്ല. ഇതിലും പഴയ വര്ഷമൊന്നും ഇല്ല. ഉള്ളത് സൂര്യവംശീ - ചന്ദ്രവംശീ,
പിന്നീട് മറ്റു ധര്മ്മത്തിലുള്ളവര് വരുന്നു. പഴയ വസ്തുക്കള് എന്തിന് കൊള്ളും.
വളരെയധികം വാങ്ങിക്കുന്നു, പഴയ വസ്തുക്കള്ക്ക് വളരെയധികം വിലയിടുന്നു. ഏറ്റവും
മൂല്യമുള്ളത് ശിവബാബയ്ക്കാണ്, എത്രയധികം ശിവലിംഗങ്ങളാണ് ഉണ്ടാക്കുന്നത്. ആത്മാവ്
ഇത്രയും ചെറിയ ബിന്ദുവാണ്, ഇത് ആരുടെ ബുദ്ധിയിലും വരുന്നില്ല. അതി സൂക്ഷ്മ
രൂപമാണ്. ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത് ഇത്രയും ചെറിയ ബിന്ദുവില് ഇത്രയും
പാര്ട്ടടങ്ങിയിരിക്കുന്നു, ഈ നാടകം ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു, അവിടെ
നിങ്ങള്ക്കീ ജ്ഞാനം ഉണ്ടായിരിക്കില്ല. ഇത് പ്രായലോപമായി പോകുന്നു. അതിനാല്
പിന്നീട് ആര്ക്കെങ്കിലും സഹജ രാജയോഗം എങ്ങനെ പഠിപ്പിക്കാന് സാധിക്കും. ഇതെല്ലാം
ഭക്തിമാര്ഗ്ഗത്തിന് വേണ്ടി ഇരുന്ന് ഉണ്ടാക്കിയതാണ്. ഇപ്പോള് കുട്ടികള്ക്കറിയാം
ബാബയിലൂടെ ബ്രാഹ്മണര്, ദേവതാ, ക്ഷത്രിയര് - ഭാവിയിലേയ്ക്ക് വേണ്ടി മൂന്ന്
ധര്മ്മത്തിന്റെയും സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ആ പഠിപ്പ് നിങ്ങള്
പഠിക്കുന്നത് ഈ ജന്മത്തേയ്ക്ക് വേണ്ടിയാണ്. ഈ പഠിപ്പിന്റെ പ്രാപ്തി നിങ്ങള്ക്ക്
പുതിയ ലോകത്തില് ലഭിക്കുന്നു. ഈ പഠിപ്പ് സംഗമയുഗത്തിലാണുണ്ടാവുന്നത്. ഇത്
പുരുഷോത്തമ സംഗമയുഗമാണ്. മനുഷ്യനില് നിന്ന് ദേവതയാകുന്നത് തീര്ച്ചയായും
സംഗമത്തിലാണ്. ബാബ കുട്ടികള്ക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരുന്നു. ഇതും
ബാബയ്ക്കറിയാം നിങ്ങള്ക്ക് മുഴുവന് ദിവസവും ഈ ഓര്മ്മയിലിരിക്കാന് സാധിക്കില്ല,
അസാദ്ധ്യമാണ്, അതുകൊണ്ട് ചാര്ട്ട് വെയ്ക്കൂ, നോക്കൂ നമുക്ക് എത്രത്തോളം
ഓര്മ്മയിലിരിക്കാന് സാധിക്കുന്നുണ്ട്? ദേഹത്തിന്റെ അഭിമാനമുണ്ടായാല് ഓര്മ്മ
എങ്ങനെ ഉണ്ടാകും! തലയ്ക്കുമുകളില് ഒരുപാട് പാപഭാരമുണ്ട്. അതിനാല് ബാബ പറയുന്നു
ഓര്മ്മയിലിരിക്കൂ. ത്രിമൂര്ത്തിയുടെ ചിത്രം പോക്കറ്റിലിടൂ, പക്ഷെ നിങ്ങള്
ഇടയ്ക്കിടയ്ക്ക് മറന്നു പോവുകയാണ്. അള്ളാഹുവിനെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്ത്
മുതലായ എല്ലാം ഓര്മ്മ വരുന്നു. ബാഡ്ജ് സദാ ധരിക്കൂ. ലിറ്ററേച്ചറും ഉണ്ട്,
ഏതെങ്കിലും നല്ല ആളുകള് വരുകയാണെങ്കില് അവര്ക്ക് കൊടുക്കണം. നല്ല ആളുകള്
ഒരിക്കലും വെറുതെ വാങ്ങില്ല. പറയും, ഇതിന്റെ വിലയെത്രയാണ്? പറയൂ - ഇത്
പാവങ്ങള്ക്കാണെങ്കില് വെറുതെ കൊടുക്കാറുണ്ട്, ഉള്ളത് എത്രയാണോ അത് തന്നാല് മതി.
കുലീനത കാണിക്കണം. നിങ്ങളുടെ ആചാരങ്ങള് മറ്റുള്ളവരില് നിന്നും തികച്ചും
വേറിട്ടതായിരിക്കണം. കുലീനരായിട്ടുള്ളവര് സ്വയമേ തന്നെ എന്തെങ്കിലും തരും. ഇത്
നമ്മള് എല്ലാവര്ക്കും മംഗളത്തിന് വേണ്ടി നല്കുന്നു. ചിലര് പഠിച്ചിട്ട്
നിങ്ങള്ക്ക് പൈസ അയച്ചു തരും. ചിലവ് നിങ്ങള് ചെയ്യുന്നുണ്ടല്ലോ. പറയൂ, ഞങ്ങള്
ഞങ്ങളുടെ ശരീരം-മനസ്സ്-ധനം എല്ലാം ഭാരതത്തിന്റെ സേവനത്തിന് വേണ്ടി ചിലവ്
ചെയ്യുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
പരിധിയില്ലാത്ത സര്ക്കാരിന്റെ സേവിക്കുന്നതിന് വേണ്ടി കുറഞ്ഞത് 8
മണിക്കൂറെങ്കിലും ഓര്മ്മയിലിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. ഓര്മ്മയില്
മായ ഏത് വിഘ്നമാണോ ഇടുന്നത് അതില് പേടിക്കരുത്.
2. ഈ പുരുഷോത്തമ
സംഗമയുഗത്തില് ഈശ്വരീയ സമ്പ്രദായത്തിന്റെതായി മാറി, ഈശ്വരീയ മതത്തിലൂടെ നടക്കണം.
കര്മ്മം ചെയ്തും ഒരു ബാബയുടെ ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം.
വരദാനം :-
അന്തര്മുഖതയുടെ ഗുഹയില് കഴിയുന്നവരായ ദേഹത്തില് നിന്ന് വേറിട്ട ദേഹിയായി
ഭവിക്കട്ടെ
പാണ്ഡവരുടെ ഏതു ഗുഹകളാണോ
കാണിക്കുന്നത്- അത് ഈ അന്തര്മുഖതയുടെ ഗുഹകളാണ്. എത്രത്തോളം ദേഹത്തില് നിന്നുപരി,
ദേഹീരൂപത്തില് സ്ഥിതി ചെയ്യുവാനുള്ള ഗുഹയില് കഴിയുന്നുവോ അത്രയും ലോകത്തിന്റെ
അന്തരീക്ഷത്തില് നിന്ന് ഉപരിയായി മാറുന്നു. അന്തരീക്ഷത്തിന്റെ പ്രഭാവത്തിലേക്ക്
വരുന്നില്ല. ഗുഹയ്ക്കുള്ളില് കഴിയുന്നതിലൂടെ പുറമെയുള്ള അന്തരീക്ഷത്തില്
നിന്നുപരിയാകുന്നതു പോലെ ഈ അന്തര്മുഖതയുടെ ഗുഹയും ഏറ്റവും വേറിട്ടതും ബാബയ്ക്കു
പ്രിയപ്പെട്ടതുമാക്കുന്നു. ആരാണോ ബാബയ്ക്ക് പ്രിയപ്പെട്ടത്അവര് സ്വതവേ ഏറ്റവും
വേറിട്ടതാകുന്നു.
സ്ലോഗന് :-
സാധന
ബീജമാണ്, സാധനം അതിന്റെ വിസ്താരമാണ്. വിസ്താരത്തില് സാധനയെ മറയ്ക്കരുത്.
അവ്യക്തസൂചനകള്-
ആത്മീയസ്ഥിതിയില് കഴിയാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ
അന്തര്മുഖിയാകുന്നതിന്റെ
ലക്ഷണം സദാ സാഗരത്തിന്റെ ആഴങ്ങളില് മുങ്ങിയിരിക്കുന്ന ഗംഭീരമൂര്ത്തി.
മുഖത്തിലൂടെ ആത്മീയസ്ഥിതിയുടെ ചിഹ്നം കാണപ്പെടും. ഒന്ന് മനനചിന്തനം ചെയ്യുന്ന
മുഖം, പിന്നെ രമണീകം അര്ഥം പുഞ്ചിരിക്കുന്ന മുഖം, രണ്ടു ലക്ഷണങ്ങളും മുഖത്തിലൂടെ
പ്രത്യക്ഷമാകും. അന്തര്മുഖി സദാ ഹര്ഷിതമുഖമായി കാണപ്പെടും, എന്തെന്നാല് മായയുടെ
എതിരിടല് അവസാനിച്ചിരിക്കും.