12.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് പ്രഭുകുമാരനില് നിന്ന് രാജകുമാരനാകണം, അതിനാല് ഓര്മ്മയുടെ യാത്രയിലൂടെ തന്റെ വികര്മ്മങ്ങളെ ഭസ്മമാക്കൂ.

ചോദ്യം :-
ഏതൊരു വിധിയിലൂടെ നിങ്ങളുടെ എല്ലാ ദു:ഖവും ഇല്ലാതാകും?

ഉത്തരം :-
എപ്പോഴാണോ നിങ്ങള് നിങ്ങളുടെ ദൃഷ്ടി ബാബയുടെ ദൃഷ്ടിയുമായി ലയിപ്പിക്കന്നത്, അതായത് ദൃഷ്ടി ലഭിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ദു:ഖവും ഇല്ലാതാകും. എന്തുകൊണ്ടെന്നാല് സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെ എല്ലാ പാപവും ഭസ്മമാകും. ഇതാണ് നിങ്ങളുടെ ഓര്മ്മയുടെ യാത്ര. നിങ്ങള് ദേഹത്തിന്റെ എല്ലാ ധര്മ്മവും ഉപേക്ഷിച്ച് ബാബയെ ഓര്മ്മിക്കൂ, അതിലൂടെ ആത്മാവ് സതോപ്രധാനമാകും, നിങ്ങള് സുഖധാമത്തിന്റെ അധികാരിയാകും.

ഓംശാന്തി.  
ശിവഭഗവാനു വാച, സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ഇരിക്കൂ. ബാബ നിര്ദ്ദേശിക്കുന്നു ശിവ ഭഗവാനുവാച അര്ത്ഥം ശിവബാബ മനസ്സിലക്കി തരുന്നു കുട്ടികളേ സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ഇരിക്കൂ എന്തുകൊണ്ടെന്നാല് നിങ്ങള് എല്ലാവരും സഹോദരങ്ങളാണ്. ഒരേയൊരു ബാബയുടെ കുട്ടികളാണ്. ഏതുപോലെ 5000 - വര്ഷം മുന്പും ബാബയില് നിന്ന് സമ്പത്ത് എടുത്തു, അതുപോലെ ഇപ്പോഴും സമ്പത്ത് എടുക്കണം. ആദി സനാതന ദേവീ - ദേവതാ രാജധാനിയിലായിരുന്നു. നിങ്ങള്ക്ക് സൂര്യ വംശീ അര്ത്ഥം വിശ്വത്തിന്റെ അധികാരി എങ്ങനെയാകാം ബാബ ഇരുന്ന് മനസ്സിലാക്കിച്ചുതരുന്നു. നിങ്ങള് നിങ്ങളുടെ ബാബയെ ഓര്മ്മിക്കൂ. നിങ്ങള് എല്ലാ ആത്മാക്കളും സഹോദരങ്ങളാണ്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഒന്നേയുള്ളൂ. ആ സത്യമായ പ്രഭുവിന്റെ കുട്ടികള് പ്രഭു കുമാരന്മാരാണ്. ഇത് ബാബ ഇരുന്ന് മനസ്സിലാക്കിച്ചു തരുകയാണ്, അതായത് ആ ബാബയുടെ ശ്രീമത്തില് ബുദ്ധിയോഗം വയ്ക്കൂ എങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. എല്ലാ ദു:ഖവും ഇല്ലാതാകും. ബാബയുമായി എപ്പോഴാണോ നമ്മുടെ ദൃഷ്ടി കൂടിച്ചേരുന്നത് അപ്പോള് എല്ലാ ദു:ഖവും ഇല്ലാതാകും. കണ്ണുകള് കൂടിച്ചേരുന്നതിന്റേയും അര്ത്ഥം മനസ്സിലാക്കിച്ചുതരുന്നു. സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ, ഇതാണ് ഓര്മ്മയുടെ യാത്ര. ഇതിനെ യോഗാഗ്നി എന്നും പറയുന്നു. ഈ യോഗാഗ്നിയില് നിങ്ങളുടെ ജന്മ - ജന്മാന്തരത്തെ ഏതൊരു പാപമാണോ ഉള്ളത്, അത് ഭസ്മമാകും. ഇത് ദു:ഖധാമാണ്. എല്ലാവരും നരകവാസികളാണ്. നിങ്ങള് വളരെയധികം പാപം ചെയ്തു, ഇത് രാവണ രാജ്യവും, സത്യയുഗം രാമരാജ്യവുമാകുന്നു. നിങ്ങള് അങ്ങനെ മനസ്സിലാക്കിച്ചു കൊടുക്കൂ. എത്ര തന്നെ വല്ലിയ സഭ ഇരുന്നോട്ടെ, പക്ഷേ നിങ്ങള്ക്ക് പ്രഭാക്ഷണം ചെയ്യുന്നതില് യാതൊരു തടസ്സവുമില്ല. നിങ്ങള് ഭഗവാന്റെ വാക്യങ്ങള് പറഞ്ഞുകൊണ്ടേയിരിക്കൂ. ശിവഭഗവാനു വാച - നമ്മള് എല്ലാ ആത്മാക്കളും ആ ബാബയുടെ സന്താനമാണ്, സഹോദരങ്ങളാണ്. ബാക്കി ശ്രീകൃഷ്ണന് സന്താനമുണ്ടായിരുന്നു, അങ്ങനെ പറയില്ല. ഇത്രയും മഹാറാണിമാരും ഉണ്ടായിരുന്നില്ല. എപ്പോഴാണോ കൃഷ്ണന്റെ സ്വയംവരം കഴിയുന്നത് അപ്പോള് പേരും മാറുന്നു. അതെ, ഇങ്ങനെ പറയും ലക്ഷ്മി - നാരായണന്റെ കുട്ടിയായിരുന്നു. രാധാ - കൃഷ്ണന്റെ സ്വയംവരത്തിന് ശേഷം ലക്ഷ്മി - നാരായണനാകുന്നു, അപ്പോള് അവര്ക്ക് ഒരു കുട്ടിയും ജന്മം എടുക്കുന്നു. പിന്നീട് അവരുടെ രാജധാനി നടന്നുവരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഒരേയൊരു ബാബയെ ഓര്മ്മിക്കണം. ദേഹത്തിന്റെ എല്ലാ ധര്മ്മവും ഉപേക്ഷിക്കൂ, ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ എല്ലാ പാപവും ഭസ്മമാകും. സതോപ്രധാനമായി സ്വര്ഗ്ഗത്തിലേയ്ക്ക് പോകും. സ്വര്ഗ്ഗത്തില് യാതൊരു ദു:ഖവും ഇല്ല. നരകത്തില് അളവറ്റ ദു:ഖമാണ്. സുഖത്തിന്റെ പേരും അടയാളവും ഇല്ല. ഇങ്ങനെ യുക്തിയോടെ പറഞ്ഞുകൊടുക്കുകതന്നെ വേണം. സത്യയുഗത്തില് പാവനമാണ്, കലിയുഗത്തില് പതീതമാണ്. കലിയുഗത്തിന് ശേഷം തീര്ച്ചയായും സത്യയുഗം വരണം. പുതിയ ലോകത്തിന്റെ സ്ഥാപന, പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകും. മഹിമയും പാടപ്പെടുന്നു ബ്രഹ്മാവിലൂടെ സ്ഥാപന. നമ്മള് ബ്രഹ്മാകമാര് - കുമാരിമാര് ദത്തെടുക്കപ്പെട്ട കുട്ടികളാകുന്നു. നമ്മള് ബ്രാഹ്മണര് ഏറ്റവും ഉയര്ന്നവരാകുന്നു. വിരാട രൂപവും ഉണ്ടല്ലോ. അതിനാല് ആദ്യം തീര്ച്ചയായും ബ്രാഹ്മണന് ആകണം. ബ്രഹ്മാവും ബ്രാഹ്മണനാണ്. ദേവതമാര് സത്യയുഗത്തിലാണ്. സത്യയുഗത്തില് സദാ സുഖം, ദു:ഖത്തിന്റെ പേരുപോലും ഇല്ല. കലിയുഗത്തില് അപരമപാരം ദു:ഖം, എല്ലാവരും ദു:ഖിതര്. ദു:ഖമില്ലാത്ത ഒരാളുപോലും ഇല്ല. ഇത് രാവണ രാജ്യമാണ്. ഈ രാവണന് ഭാരത ത്തിന്റെ നമ്പര് വണ് ശത്രുവാണ്. ഓരോരുത്തരിലും അഞ്ച് വികാരമുണ്ട്. സത്യയുഗത്തില് യാതൊരു വികാരവും ഇല്ല. അത് പവിത്ര ഗൃഹസ്ഥ ധര്മ്മമാണ്. ഇപ്പോള് ദു:ഖത്തിന്റെ പര്വ്വതം വീണിരിക്കുകയാണ്, ഇനിയും വീഴും. ഇത്രയും ബോംബും മറ്റും തയ്യാറാക്കുന്നത് വെറുതേ വയ്ക്കുന്നതിനു വേണ്ടിയല്ല. വളരെ ആഴത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, പിന്നീട് റിഹേഴ്സലുമുണ്ടാകും, അതിനു ശേഷം ഫൈനലുമുണ്ടാകും. ഇപ്പോള് സമയം വളരെ കുറവാണ്, നാടകം അതിന്റെ സമയത്ത് പൂര്ത്തിയാകുക തന്നെ വേണമല്ലോ.

ആദ്യമാദ്യം ശിവബാബയുടെ ജ്ഞാനം ഉണ്ടായിരിക്കണം. ഏതെങ്കിലും പ്രഭാക്ഷണവും മറ്റും ആരംഭിക്കുമ്പോള് എല്ലായ്പ്പോഴും ആദ്യമാദ്യം പറയണം ശിവായ നമ: എന്തുകൊണ്ടെന്നാല് ശിവബാബയുടെ ഏതൊരു മഹിമയാണോ ഉള്ളത്, അത് മറ്റാര്ക്കും ഉണ്ടാകുവാനേ കഴിയില്ല. ശിവജയന്തി വജ്ജ്ര തുല്ല്യമാണ്. കൃഷ്ണന് ചരിത്രവും മറ്റും ഒന്നുമില്ല. സത്യയുഗത്തില് കൊച്ചുകുട്ടികള്പോലും സതോപ്രധാനമായിരിക്കും. കുട്ടികളില് യാതൊരു ചഞ്ചലതയും ഉണ്ടായിരിക്കില്ല. കൃഷ്ണനെ കുറിച്ചു കാണിക്കുന്നു - വെണ്ണ കഴിച്ചു, ഇത് ചെയ്തു, - ഇത് മഹിമയ്ക്ക് പകരം അങ്ങനെ നിന്ദ ചെയ്തിരുന്നു. ഈശ്വരന് സര്വ്വവ്യാപിയാണെന്ന് എത്ര സന്തോഷത്തോടെ പറയുന്നു. നിന്നിലുമുണ്ട്, എന്നിലുമുണ്ട്. ഇത് ഏറ്റവും വല്ലിയ നിന്ദയാകുന്നു, പക്ഷേ തമോപ്രധാന മനുഷ്യന് ഈ കാര്യങ്ങള് മനസ്സിലാക്കുന്നതേയില്ല. അതിനാല് ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം - അത് നിരാകാരനയ ബാബയാണ്, ആ ബാബയുടെ പേരാണ് മംഗളകാരി ശിവന്, സര്വ്വരുടേയും സത്ഗതി ദാതാവ്. ആ നിരാകാരനായ ബാബ സുഖസാഗരനാണ്, ശാന്തി സാഗരനാണ്. ഇപ്പോള് ഇത്രയും ദു:ഖം എന്തുകൊണ്ട് ഉണ്ടായി ? എന്തുകൊണ്ടെന്നാല് രാവണ രാജ്യമാണ്. രാവണന് എല്ലാവരുടേയും ശത്രുവാണ്, അതിനെ കൊല്ലുന്നു, പക്ഷേ മരിക്കുന്നില്ല. ഇവിടെ കേവലം ഒരു ദു:ഖം മാത്രമല്ല, അപരംഅപാരം ദു:ഖമാണ്. സത്യയുഗത്തില് അപരംഅപാരം സുഖമാണ്. 5000 വര്ഷം മുന്പും പരിധിയില്ലാത്ത ബാബയുടെ കുട്ടിയായി ബാബയില് നിന്ന് ഈ സമ്പത്ത് എടുത്തു. ശിവബാബ തീര്ച്ചയായും വരും, വന്ന് എന്തെങ്കിലും ചെയ്യുമല്ലോ. ആക്യുറേറ്റ് ചെയ്യുന്നു അതിനാല് മഹിമ പാടുന്നു. ശിവരാത്രിയും പാടുന്നു, കൃഷ്ണന്റെ രാത്രിയും പാടുന്നു. ഇപ്പോള് കൃഷ്ണ രാത്രിയും, ശിവരാത്രിയും മനസ്സിലാക്കണം. ശിവബാബ വരുന്നത് തന്നെ പരിധിയില്ലാത്ത രാത്രിയിലും, കൃഷ്ണന്റെ ജന്മം അമൃത വേളയിലുമാണ്, അല്ലാതെ രാത്രിയില്ലല്ല. ശിവരാത്രി ആഘോഷിക്കുന്നു പക്ഷേ അതിന് പ്രത്യേകിച്ച് സമയമോ, തിയതിയോ ഇല്ല. കൃഷ്ണന് ജനിക്കുന്നത് അമൃതവേള സമയത്താണ്. ഏറ്റവും ശുഭ മുഹൂര്ത്തമാണ് അമൃതവേള. ഈ ലോകത്തുള്ളവര് കൃഷ്ണന്റെ ജന്മം 12 മണിക്ക് ആഘോഷിക്കുന്നു, പക്ഷേ അത് പ്രഭാതമാകുന്നില്ല. രാവിലെ 2 - 3 മണിയെയാണ് പ്രഭാതമെന്ന് പറയുന്നത്, എതുകൊണ്ടെന്നാല് ആ സമയമാണ് സ്മരിക്കുന്നതും. 12 മണിക്ക് വികാരത്തില് നിന്ന് എഴുന്നേറ്റ് ഒരാളുപോലും ഭഗവാന്റെ പേരുപോലും പറയുന്നില്ല, പൂര്ണ്ണമായിട്ടും ഇല്ല. 12 മണിയെ അമൃതവേള എന്ന് പറയുവാനേ കഴിയില്ല. ആ സമയം മനുഷ്യര് പതീതം മോശമായിരിക്കും. വായൂമണ്ഡലം പോലും അശുദ്ധമായിരിക്കും. രണ്ടര മണിക്ക് പോലും ആരും എഴുന്നേല്ക്കാറില്ല. അമൃതവേളയുടെ സമയം 3 - 4 മണിയാണ്. ആ സമയം മനുഷ്യര് എഴുന്നേറ്റ് ഭക്തി ചെയ്യുന്നു, ഈ സമയവും മനുഷ്യര് ഉണ്ടാക്കിയതാണ്, പക്ഷേ അങ്ങനെ ഒരു സമയവും ഇല്ല. അതിനാല് നിങ്ങളും കൃഷ്ണന്റെ വേള എഴുന്നേല്ക്കൂ, ശിവന്റെ വേള ആരും എഴുന്നേല്ക്കുന്നില്ല. ഇതെല്ലാം സ്വയം ബാബ വന്ന് മനസ്സിലാക്കിച്ചു തരുന്നു. അതിനാല് ആദ്യമാദ്യം ശിവബാബയുടെ മഹിമ പാടണം. ഗീതം അന്തിമത്തില് അല്ല, ആദ്യമേ മുഴക്കണം. ശിവബാബ ഏറ്റവും മധുരമായ ബാബയാണ്, ആ ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. ഇന്നേയ്ക്ക് 5000 - വര്ഷം മുന്പ് ഈ ശ്രീ കൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു. അവിടെ അപരംഅപാരം സുഖമായിരുന്നു. ഇപ്പോള് പോലും സ്വര്ഗ്ഗത്തിന്റെ മഹിമ പാടികൊണ്ടിരിക്കുന്നു. ആരെങ്കിലും മരിച്ചാലും പറയുന്നു, ഇന്നായാള് സ്വര്ഗ്ഗത്തില് പോയി. എന്നാല്, ഇപ്പോള് നരകമാണ്. സ്വര്ഗ്ഗമാണെങ്കില് പുനര്ജന്മവും സ്വര്ഗ്ഗത്തില് എടുക്കും. മനസ്സിലാക്കി കൊടുക്കണം നമ്മുടെ അടുത്ത് ഇത്രയും വര്ഷത്തെ അനുഭവം ഉണ്ട്, അത് കേവലം 15 - മിനിട്ട് കൊണ്ട് മനസ്സിലാക്കിച്ചു തരുവാന് കഴിയില്ല. ഇതില് സമയം വേണം. ആദ്യമാദ്യം ഒരു സെക്കന്റിന്റെ കാര്യം കേള്പ്പിക്കണം, പരിധിയില്ലാത്ത ബാബ ദു:ഖം ഹരിച്ച് സുഖം നല്കുന്നവന്, ആ ബാബയുടെ പരിചയം നല്കണം. ബാബ നമ്മള് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. നമ്മള് എല്ലാ ബി കെ - യും ശിവബാബയുടെ ശ്രീമത്ത് അനുസരിച്ച് നടക്കുന്നു. ബാബ പറയുന്നു നിങ്ങള് എല്ലാം സഹോദര - സഹോദരങ്ങളാണ്. ബാബ നമ്മുടെ അച്ഛനാണ്. ബാബ 5000 - വര്ഷം മുമ്പും വന്നിരുന്നു, അതിനാല് ശിവജയന്തിയും ആഘോഷിക്കുന്നു. സ്വര്ഗ്ഗത്തില് യാതൊരു ആഘോഷവും ഇല്ല. ശിവജയന്തിയുണ്ടാകുന്നു, അതിനെ പിന്നീട് ഭക്തി മാര്ഗ്ഗത്തില് ഓര്മ്മ ചിഹ്നത്തിന്റെ രൂപത്തില് ആഘോഷിക്കുന്നു. ഇത് ഗീതാ എപ്പിസോഡ് നടന്നുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന, ശങ്കരനിലൂടെ പഴയ ലോകത്തിന്റെ വിനാശം ചെയ്യിക്കുന്നു. ഇപ്പോള് ഈ പതീതമായ ലോകത്തിന്റെ വായൂമണ്ഡലം നിങ്ങള് കണ്ടുകൊണ്ടിരിക്കുന്നു, ഈ പതീതമായ ലോകത്തിന്റെ വിനാശം തീര്ച്ചയായും സംഭവിക്കണം, അതിനാല് പറയുന്നു പാവനമായ ലോകത്തിലേയ്ക്ക് കൊണ്ടു പോകൂ. അളവറ്റ ദു:ഖമാണ്, - യുദ്ധം, മരണം, വിധവയാകുക, ശരീരഹത്യ ചെയ്യുക..... സത്യയുഗം അപാരസുഖത്തിന്റെ രാജ്യമാണ്. ഈ ലക്ഷ്യത്തിന്റെ ചിത്രം തീര്ച്ചയായും അവിടെ കൊണ്ടുപോകണം. ഈ ലക്ഷ്മി - നാരായണന് വിശ്വത്തിന്റെ അധികാരിയായിന്നു. 5000 - വര്ഷത്തിന്റെ കാര്യം കേള്പ്പിക്കണം - ഇവര് എങ്ങനെ ഈ ജന്മം നേടി ? ഇതാകുവാന് എന്ത് കര്മ്മം ചെയ്തു ? കര്മ്മം - അകര്മ്മം - വികര്മ്മം ഇതിന്റെ ഗതി ബാബ മനസ്സിലാക്കിച്ചു തരുന്നു. സത്യയുഗത്തിലെ കര്മ്മം അകര്മ്മമാണ്. ഇവിടെ രാവണ രാജ്യമായതു കാരണം കര്മ്മം വികര്മ്മമാകുന്നു അതിനാല് ഇതിനെ പാപാത്മാക്കളുടെ ലോകമെന്ന് പറയുന്നു. കൊടുക്കല് - വാങ്ങല് പോലും പാപാ അത്മാക്കളുമായിട്ടാണ്. വയറ്റില് കുട്ടി ഉണ്ടായിട്ടുപോലും എന്ഗേജ്മെന്റ് നടത്തുന്നു. എത്ര ക്രിമിനല് ദൃഷ്ടിയാണ്. ഇവിടെ ക്രിമിനല് ദൃഷ്ടി. സത്യയുഗത്തില് സിവില് (നിര്വ്വികാരി ) ദൃഷ്ടി. ഇവിടെ കണ്ണുപോലും വളരെ പാപം ചെയ്യുന്നു. അവിടെ യാതൊരു പാപവും ചെയ്യുന്നില്ല. സത്യയുഗം മുതല് കലിയുഗാന്ത്യം വരയുള്ള ഹിസ്റ്റ്റി - ജ്യോഗ്രഫി ആവര്ത്തിക്കുന്നു. ഇത് അറിയുക തന്നെ വേണമല്ലോ. ദു:ഖധാം, സുഖധാം എന്തുകൊണ്ട് പറയുന്നു? മുഴുവന് ആധാരവും പതീതവും പാവനവുമാകുന്നതിലാണ്, അതിനാല് ബാബ പറയുന്നു കാമ വികാരം മഹാശത്രുവാണ്, ഇതിന്റെ മേല് വിജയം നേടുന്നതിലൂടെ നിങ്ങള് ജഗത് ജീത്താകും. അരകല്പം പവിത്ര ലോകമാണ്, അവിടെ ശ്രേഷ്ഠ ദേവതമാരായിരുന്നു. ഇപ്പോള് ഭ്രഷ്ഠാചാരിയായി. ഒരു ഭാഗത്ത് പറയുന്നു ഇത് ഭ്രഷ്ഠാചാരി ലോകമാണ്, പിന്നീട് എല്ലാവരേയും ശ്രീ ശ്രീ എന്നും പറയുന്നു, എന്താണോ വായില് വരുന്നത് അത് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് എല്ലാം മനസ്സിലാക്കണം. ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്. ബാബ പറയുകയാണ് ഒരേയൊരു ബാബയെ ഓര്മ്മിക്കൂ അപ്പോള് പാപം ഇല്ലാതാകും. നിങ്ങള് സതോപ്രധാനമാകും. സുഖധാമിന്റെ അധികാരിയാകും. ഇപ്പോള് ദു:ഖമാണ്. എത്രതന്നെ അവര് കോണ്ഫറന്സ്, സഘടനം നടത്തിക്കോട്ടേ, പക്ഷേ ഇതിലൂടെ ഒന്നും സംഭവിക്കില്ല. ഏണിപ്പടി ഇറങ്ങി താഴേയ്ക്ക് തന്നെ വന്നു. ബാബ തന്റെ കര്ത്തവ്യം തന്റെ കുട്ടികളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള് വിളിച്ചിരുന്നല്ലോ പതീത - പാവനാ വരൂ, അതിനാല് ബാബ തന്റെ സമയത്ത് വന്നിരിക്കുന്നു. യദാ യദാഹി ധര്മ്മസ്യാ...... ഇതിന്റെ അര്ത്ഥം പോലും അറിയുന്നില്ല. വിളിക്കുന്നു അതിനാല് തീര്ച്ചയായും സ്വയം പതീതമാണ്. ബാബ പറയുന്നു രാവണന് നിങ്ങളെ പതീതമാക്കി, ഇപ്പോള് ബാബ പാവനമാക്കുവാന് വന്നിരിക്കുന്നു. അത് പാവന ലോകമായിരുന്നു, ഇപ്പോള് പതീതമായി. അഞ്ച് വികാരം എല്ലാവരിലുമണ്ട്, അപരം അപാരം ദു:ഖമാണ്. എല്ലാ ഭാഗത്തും അശാന്തി തന്നെ അശാന്തി. എപ്പോഴാണോ നിങ്ങള് പൂര്ണ്ണമായും തമോപ്രധാനം, പാപ ആത്മാവാകുന്നത് അപ്പോള് ബാബ വരുന്നു. ആരാണോ ബാബയെ സര്വ്വവ്യാപിയെന്ന് പറഞ്ഞ് അപകാരം ചെയ്തത്, അങ്ങനെയുള്ളവരുടെ പോലും ഉപകാരം ചെയ്യുവാന് ബാബ വരുന്നു. ഈ പതീത രാവണ ലോകത്ത് വരൂ എന്ന് പറഞ്ഞ് നിങ്ങള് ബാബയെ ക്ഷണിച്ചിരുന്നു. പതീത ശരീരത്തില് വരൂ. ബാബയ്ക്കും രഥം വേണമല്ലോ. പാവന രഥം വേണമെന്നില്ല. രാവണ രാജ്യത്തില് എല്ലാം പതീതമാണ്, പാവനമാരും തന്നെയില്ല. എല്ലാവരും വികാരത്തിലൂടെ ജന്മം എടുക്കുന്നു . ഇത് വികാരി ലോകം, അത് നിര്വികാരി ലോകം. ഇപ്പോള് നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനം എങ്ങനെയാകും? പതീത - പാവനന് ബാബയാണ്. ബാബയുമായി യോഗം വയ്ക്കൂ, ഭാരതത്തിന്റെ പ്രാചീന രാജയോഗം ഇതാണ്. തീര്ച്ചയായും കുടുംബ മാര്ഗ്ഗത്തിലാണ്. വരുന്നതും നോക്കൂ എത്ര അതിശയമാണ്, ഇത് (ബ്രഹ്മാ ) പിതാവുമാണ്, മാതാവുമാണ് എന്തുകൊണ്ടെന്നാല് ഗൗ മുഖം വേണം, അതിലൂടെയാണ് അമൃത് വരുന്നത്. അപ്പോള് ഇത് അമ്മയും - അച്ഛനുമായി, പിന്നീട് മാതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി സരസ്വതിയെ ഹെഡാക്കി, ആ സരസ്വതിയെ പറയും ജഗതംബ. കാളി മാതാവുമാണ്. എന്താ അത്രയും കറുത്ത ശരീരം ആര്ക്കെങ്കിലും ഉണ്ടോ? കൃഷ്ണനെ കറുപ്പിച്ച് കാണിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല് കാമ വികാരത്തിന്റെ ചിതയില് ഇരുന്ന് കറുത്തുപോയി. കൃഷ്ണന് തന്നെയാണ് കറുത്തതും, പിന്നീട് വെളുത്തതാകുന്നതും. ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതിന് സമയം വേണം. കോടിയിലും ചിലര് അതിലും ചിലരുടെ ബുദ്ധിയില് മാത്രമേ ഇത് ഇരിക്കുകയുള്ളൂ, എന്തുകൊണ്ടെന്നാല് എല്ലാവരിലും അഞ്ച് വികാരം പ്രവേശിച്ചിരിക്കുന്നു. നിങ്ങള് ഈ കാര്യങ്ങള് സഭയില് പോലും മനസ്സിലാക്കിച്ചു കൊടുക്കൂ എന്തുകൊണ്ടെന്നാല് ആര്ക്കും പറഞ്ഞുകൊടുക്കുവാനുള്ള അധികാരമുണ്ട്. അങ്ങനെയുള്ള ചാന്സ് എടുക്കണം. ഒഫിഷ്യല് സഭയില് ആരും ഇടയ്ക്ക് ചോദ്യം ഉന്നയിക്കില്ല. കേള്ക്കുവാന് ആഗ്രഹിക്കുന്നില്ലായെങ്കില് ശബ്ദം ഉണ്ടാക്കാതെ ശാന്തിയോടെ പോകൂ. ഇങ്ങനെ - ഇങ്ങനെ ഇരുന്ന് മനസ്സിലാക്കിച്ചുകൊടുക്കൂ - ഇപ്പോള് അപാര ദു:ഖമാണ്. ദു:ഖത്തിന്റെ പര്വ്വതം വീഴാനിരിക്കുന്നു. നമ്മള് ബാബയെ, രചനയെ അറിഞ്ഞിരിക്കുന്നു. നിങ്ങള്ക്ക് ഒരാളുടെ പോലും കര്ത്തവ്യം അറിയില്ല, ബാബ ഭാരതത്തെ സ്വര്ഗം എപ്പോള് എങ്ങെനെയാക്കി - ഇത് നിങ്ങള് അറിയുന്നില്ല, വരൂ എങ്കില് മനസ്സിലാക്കിച്ചുതരാം. 84- ജന്മം എങ്ങനെ എടുക്കുന്നു. 7 - ദിവസത്തെ കോഴ്സ് എടുക്കൂ എങ്കില് 21 - ജന്മത്തേയ്ക്ക് പാപാത്മാവില് നിന്ന് പുണ്യാത്മാവാകും. ശരി

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കര്മ്മം - അകര്മ്മം - വികര്മ്മത്തിന്റെ ഗുഹ്യ ഗതി എതൊന്നാണോ ബാബ മനസ്സിലാക്കി തന്നത്, അത് ബുദ്ധിയില് വച്ച് പാപ ആത്മാക്കളുമായി ഇപ്പോള് കൊടുക്കല് - വാങ്ങല് ചെയ്യരുത്.

2) ശ്രീമതത്തിലൂടെ തന്റെ ബുദ്ധിയോഗം ഒരു ബാബയില് അര്പ്പിക്കണം. സതോപ്രധാനമാകുന്ന പുരുഷാര്ത്ഥം ചെയ്യണം. ദു:ഖധാമത്തെ സുഖധാമമാക്കുന്നതിനു വേണ്ടി പതീതത്തില് നിന്ന് പാവനമാകുന്ന പുരുഷാര്ത്ഥം ചെയ്യണം. ക്രിമിനല് ദൃഷ്ടിയെ പരിവര്ത്തനം ചെയ്യണം.

വരദാനം :-
നോളജ്ഫുളായി സര്വ്വ വ്യര്ത്ഥ ചോദ്യങ്ങളേയും യജ്ഞത്തില് സ്വാഹ ചെയ്യുന്ന നിര്വ്വിഘ്നരായി ഭവിക്കൂ

എപ്പോള് ഏതെങ്കിലും വിഘ്നം വരുന്നോ അപ്പോള് എന്ത്-എന്തുകൊണ്ട് എന്ന അനേകം ചോദ്യങ്ങളിലേക്ക് പോകുന്നു, പ്രശ്നചിത്തരാകുക അര്ത്ഥം പരവശരാകുക. നോളജ്ഫുളായി യജ്ഞത്തില് സര്വ്വ വ്യര്ത്ഥ ചോദ്യങ്ങളേയും സ്വാഹ ചെയ്യൂ എങ്കില് താങ്കളുടേയും സമയം ലാഭിക്കും മറ്റുള്ളവരുടേയും സമയം ലാഭിക്കും, ഇതിലൂടെ സഹജമായി തന്നെ നിര്വിഘ്നമായി തീരും. നിശ്ചയവും വിജയവും ജന്മസിദ്ധ അധികാരമാണ് - ഈ ലഹരിയില് കഴിയുകയാണെങ്കില് ഒരിക്കലും പരവശരാകില്ല.

സ്ലോഗന് :-
സദാ ഉത്സാഹത്തില് കഴിയുക മറ്റുള്ളവര്ക്കും ഉത്സാഹം നല്കുക - ഇതാണ് താങ്കളുടെ കര്ത്തവ്യം.