മധുരമായ കുട്ടികളേ-
ബ്രാഹ്മണര് കുടുമയാണ് എന്നാല് ശൂദ്രര് പാദമാണ്, എപ്പോള് ശൂദ്രനില് നിന്നും
ബ്രാഹ്മണനാകുന്നുവോ അപ്പോഴേ ദേവതയാകാന് സാധിക്കൂ.
ചോദ്യം :-
നിങ്ങളുടെ ഏതൊരു ശുഭഭാവനയെയാണ് മനുഷ്യര് എതിര്ക്കുന്നത്?
ഉത്തരം :-
ഈ പഴയ ലോകം
അവസാനിക്കണം, പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകണം എന്നതാണ് നിങ്ങളുടെ ശുഭ ഭാവന.
അതിനായി നിങ്ങള് ഈ പഴയ ലോകം വിനാശമായിരിക്കുന്നു എന്നു പറയുന്നു. ഇതിനെയും
മനുഷ്യര് എതിര്ക്കുന്നു.
ചോദ്യം :-
ഈ ഇന്ദ്രപ്രസ്ഥത്തിലെ പ്രധാന നിയമം എന്താണ്?
ഉത്തരം :-
പതിതനും, ശുദ്രനുമായ ഒരാളെയും ഈ ഇന്ദ്രപ്രസ്ഥ സഭയിലേയ്ക്ക് കൊണ്ടുവരാന് പാടില്ല.
അഥവാ ആരെങ്കിലും കൊണ്ടുവന്നാല് അവരിലും പാപം പുരളും.
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. നമ്മള്
നമുക്കുവേണ്ടി നമ്മുടെ ദൈവീക രാജ്യം വീണ്ടും സ്ഥാപിക്കുകയാണ് എന്ന്
ആത്മീയകുട്ടികള്ക്കറിയാം.എന്തെന്നാല് നിങ്ങള് ബ്രഹ്മാകുമാരന്മാരും കുമാരികളുമാണ്,
ഈ കാര്യങ്ങള് നിങ്ങള്ക്കു മാത്രമേ അറിയൂ. പക്ഷേ മായ നിങ്ങളേയും മറപ്പിക്കും.
നിങ്ങള് ദേവതയായി മാറാന് ആഗ്രഹിക്കുമ്പോള് മായ നിങ്ങളെ ബ്രാഹ്മണനില് നിന്നും
ശൂദ്രനാക്കി മാറ്റുന്നു. ശിവബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ബ്രാഹ്മണന്
ശൂദ്രനായി മാറും.് അതായത് നമ്മള് നമ്മുടെ രാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്
എന്ന കാര്യം കുട്ടികള്ക്ക് അറിയാവുന്നതാണ്.എപ്പോള് രാജ്യത്തിന്റെ സ്ഥാപന
പൂര്ത്തിയാകുന്നുവോ പിന്നെ ഈ പഴയ ലോകം അവശേഷിക്കില്ല. എല്ലാവരേയും ഈ വിശ്വത്തില്
നിന്നും ശാന്തിധാമത്തിലേയ്ക്ക് അയക്കും. ഇതാണ് നിങ്ങളുടെ ഭാവന. എന്നാല് നിങ്ങള്
ഈ പഴയ ലോകത്തിന്റെ വിനാശമുണ്ടാകും എന്നു പറയുമ്പോള് തീര്ച്ചയായും മനുഷ്യര് അതിനെ
എതിര്ക്കില്ലേ. അവര് പറയും, ബ്രഹ്മാകുമാരിമാര് എന്താണീ പറയുന്നത്. വിനാശം,
വിനാശം എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. വിനാശത്തിലാണ് പ്രധാനമായും
ഭാരതത്തിനും ഒപ്പം മുഴുവന്ലോകത്തിനും നന്മയുള്ളത് എന്ന് നിങ്ങള്ക്കറിയാം. ഈ
കാര്യങ്ങള് ലോകത്തിലുള്ളവര്ക്ക് അറിയില്ല. വിനാശമുണ്ടായാല് എല്ലാവരും
മുക്തിധാമത്തിലേയ്ക്ക് പോകും. ഇപ്പോള് നിങ്ങള് ഈശ്വരീയ സമ്പ്രദായത്തിലേതായി
മാറിയിരിക്കുന്നു. മുമ്പ് ആസുരീയ സമ്പ്രദായത്തിലേതായിരുന്നു. നിങ്ങളോട് ഈശ്വരന്
സ്വയം പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു. സദാ ഓര്മ്മയില് ഇരിക്കാന് ആര്ക്കും
കഴിയില്ല എന്നത് ബാബയ്ക്ക് അറിയാം. സദാ ഓര്മ്മയില് ഇരുന്നാല് വികര്മ്മം
വിനാശമാകും പിന്നെ കര്മ്മാതീത അവസ്ഥയും ഉണ്ടാകുമായിരുന്നു. ഇപ്പോള് എല്ലാവരും
പുരുഷാര്ത്ഥികളാണ്. ആരാണോ ബ്രാഹ്മണരായി മാറിയത് അവരേ ദേവതയായി മാറൂ.
ബ്രാഹ്മണര്ക്കുശേഷമാണ് ദേവതകള്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്,ബ്രാഹ്മണരാണ്
കുടുമ. കുട്ടികള് കുട്ടിക്കരണം മറിഞ്ഞ് കളിക്കുമ്പോള് ആദ്യം ശിരസ്സും
കുടുമയുമാണ് വരുന്നത്. ബ്രാഹ്മണര്ക്ക് എപ്പോഴും കുടുമയുണ്ടാകും. നിങ്ങള്
ബ്രാഹ്മണരാണ്. ആദ്യം ശൂദ്രന് അഥവാ പാദമായിരുന്നു. ഇപ്പേള് കുടുമയായ
ബ്രാഹ്മണരായിരിക്കുന്നു ഇനി ദേവതയായി മാറും. ദേവതയെന്ന് പറയുന്നത് മുഖത്തെയാണ്,
ക്ഷത്രിയരാണ് ഭുജങ്ങള്, വൈശ്യരാണ് വയറ്, ശൂദ്രര് പാദങ്ങളാണ്. ശൂദ്രന് അര്ത്ഥം
ശൂദ്ര ബുദ്ധി അഥവാ തുച്ഛബുദ്ധിയുള്ളവര്. ബാബയെ അറിയാത്തവരെയും, ബാബയുടെ ഗ്ലാനി
ചെയ്യുന്നവരെയുമാണ് തുച്ഛബുദ്ധികള് എന്നു പറയുന്നത്. അപ്പോഴാണ്,് എപ്പോഴെല്ലാം
ഭാരതത്തിന് ഗ്ലാനി ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാന് വരുന്നു എന്ന് ബാബ പറയുന്നത്.
ആരാണോ ഭാരതവാസികള് അവരോടാണ് ബാബ സംസാരിക്കുന്നത്. യദാ യദാഹി ധര്മ്മസ്യ... ബാബ
വരുന്നതും ഭാരതത്തിലാണ്, മറ്റൊരു സ്ഥലത്തും വരുന്നില്ല. ഭാരതമാണ് അവിനാശീ ഖണ്ഢം.
ബാബയും അവിനാശിയാണ്. ബാബ ഒരിക്കലും ജനന മരണത്തിലേയ്ക്ക് വരുന്നില്ല. ബാബ ഇരുന്ന്
അവിനാശിയായ ആത്മാക്കളെയാണ് കേള്പ്പിക്കുന്നത്. ഈ ശരീരം വിനാശിയാണ്. ഇപ്പോള്
നിങ്ങള് ശരീരത്തിന്റെ അഭിമാനത്തെ ഉപേക്ഷിച്ച് ഞാന് ആത്മാവാണ് എന്ന്
മനസ്സിലാക്കാന് തുടങ്ങിയിരിക്കുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഹോളി
സമയത്ത് അഗ്നികുണ്ഢം ഉണ്ടാക്കുമ്പോള് മുഴുവന് പഴയ വസ്തുക്കളും അതില്
കത്തിക്കരിയുന്നു എന്നാല് ചരട് കരിയുന്നില്ല. ആത്മാവ് ഒരിയ്ക്കലും വിനാശമാകില്ല.
ഈ ഉദാഹരണം അതിനെക്കുറിച്ചുള്ളതാണ്. ആത്മാവ് അവിനാശിയാണ് എന്നത് ഒരു മനുഷ്യനും
അറിയില്ല. ആത്മാവ് നിര്ലേപമാണ് എന്നാണ് അവര് കരുതുന്നത്. ബാബ പറയുന്നു-
അങ്ങനെയല്ല, ആത്മാവുതന്നെയാണ് നല്ലതും മോശവുമായ കര്മ്മങ്ങള് ഈ ശരീരത്തിലൂടെ
ചെയ്യുന്നത്. ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നു എന്നിട്ട്
കര്മ്മക്കണക്കുകള് അനുഭവിക്കുന്നുവെങ്കില് ആത്മാവ് കണക്കും കൊണ്ടല്ലേ വരുന്നത്,
അതിനാല് ആസുരീയ ലോകത്തില് മനുഷ്യര് അപാരമായ ദുഃഖം അനുഭവിക്കുന്നു. ആയുസ്സും
കുറവായിരിക്കും പക്ഷേ മനുഷ്യര് ഈ ദുഃഖത്തെയാണ് സുഖം എന്ന് കരുതുന്നത്.
നിര്വ്വികാരിയായി മാറൂ... എന്ന് എത്ര പറഞ്ഞുതന്നു, പക്ഷേ എന്നിട്ടും വിഷമില്ലാതെ
ഞങ്ങള്ക്ക് ഇരിക്കാന് കഴിയില്ല എന്നു നിങ്ങള് പറയുന്നു. എന്തെന്നാല് ശൂദ്ര
സമ്പ്രദായമല്ലേ. ശൂദ്രബുദ്ധിയല്ലേ. നിങ്ങള്ബ്രാഹ്മണര് കുടുമയാണ്. കുടുമ ഏറ്റവും
ഉയര്ന്നതാണ്. ദേവതകളേക്കാള് ഉയര്ന്നതാണ്. നിങ്ങള് ഈ സമയത്ത് ദേവതകളേക്കാള്
ഉയര്ന്നതാണ്. എന്തെന്നാല് നിങ്ങളിപ്പോള് ബാബയുടെ കൂടെയാണ്. ബാബ ഈ സമയത്ത്
നിങ്ങളെ പഠിപ്പിക്കുകയാണ്. ബാബ അനുസരണയുള്ള സേവകനായി മാറിയിരിക്കുകയല്ലേ. ബാബ
കുട്ടികളുടെ അനുസരണയുള്ള സേവകനല്ലേ. കുട്ടികളെ ജനിപ്പിച്ച്, സംരക്ഷിച്ച്,
പഠിപ്പിച്ച് പിന്നീട് വലുതാക്കി വൃദ്ധനാകുമ്പോള് മുഴുവന് സമ്പാദ്യവും
കുട്ടികള്ക്കു നല്കി സ്വയം ഗുരുവില് ശരണം പ്രാപിച്ച് എല്ലാത്തില് നിന്നും
വേറിട്ട് പോയിരിക്കുന്നു. വാനപ്രസ്ഥിയായി മാറുന്നു. മുക്തിധാമത്തിലേയ്ക്ക്
പോകുന്നതിനായി ഗുരുവില് ശരണം പ്രാപിക്കുന്നു. പക്ഷേ അവര്ക്ക്
മുക്തിധാമത്തിലേയ്ക്ക് പോകാന് സാധിക്കില്ല. അതിനാല് മാതാവും പിതാവും കുട്ടികളെ
സംരക്ഷിക്കുന്നു. അഥവാ അമ്മയ്ക്ക് അസുഖം വന്നാല്, കുട്ടി വിസര്ജ്ജനം നടത്തിയാല്
അത് അച്ഛന് വൃത്തിയാക്കേണ്ടി വരുമല്ലോ. അപ്പോള് അമ്മയും, അച്ഛനും കുട്ടികളുടെ
സേവകരല്ലേ. അവര് മുഴുവന് സമ്പത്തും കുട്ടികള്ക്ക് നല്കുന്നു. പരിധിയില്ലാത്ത
ബാബയും പറയുന്നു ഞാന് എപ്പോള് വരുന്നോ അപ്പോള് ഏതെങ്കിലും ചെറിയ കുട്ടിയുടെ
അടുത്തേയ്ക്കല്ല വരുന്നത്. നിങ്ങള് വലുതായില്ലേ. ബാബ ഇരുന്ന് നിങ്ങള്ക്ക്
പഠിപ്പ് നല്കുന്നു. നിങ്ങള് ശിവബാബയുടെ കുട്ടിയാകുമ്പോള് നിങ്ങളെ ബി.കെ എന്നു
പറയുന്നു. നിങ്ങള് ആദ്യം ശൂദ്ര കുമാരി -കുമാരന്മാരായിരുന്നു,
വേശ്യാലയത്തിലായിരുന്നു. ഇപ്പോള് നിങ്ങള് വേശ്യാലയത്തില് വസിക്കുന്നവരല്ല.
വികാരികള്ക്കാര്ക്കും ഇവിടെ ഇരിക്കാന് കഴിയില്ല.അതിനുള്ള അനുമതിയില്ല. നിങ്ങള്
ബി.കെയാണ്. ഇത് ബി.കെ. കള്ക്ക് ഇരിക്കുന്നതിനുള്ള സ്ഥാനമാണ്. ചില കുട്ടികള്
ഇത്രയും അറിവില്ലാത്തവരാണ്, അവര് ശൂദ്രന് എന്നാല്് പതിതമായ വികാരത്തിലേയ്ക്ക്
പോവുന്നവരെയാണ് എന്നാണ് കരുതിയിരിക്കുന്നത് , അവര്ക്ക് ഇവിടെ വരാനുള്ള
അനുമതിയില്ല എന്നതുപോലും അറിയില്ല. ഇന്ദ്രസഭയുടെ കാര്യമല്ലേ. ഇന്ദ്രസഭ ഇതാണ്.
ഇവിടെയാണ് ജ്ഞാനത്തിന്റെ മഴ പെയ്യുന്നത്. ഏതെങ്കിലും ബി.കെ അപവിത്രമായ
ആരെയെങ്കിലും സഭയില് ഒളിപ്പിച്ച് ഇരുത്തിയാല് രണ്ടുപേര്ക്കും കല്ലായി മാറട്ടെ
എന്ന ശാപം ലഭിക്കും. ഇത് സത്യം സത്യമായ ഇന്ദ്രപ്രസ്ഥമല്ലേ. ഇത് ഏതെങ്കിലും
ശൂദ്രകുമാരി- കുമാരന്മാരുടെ സത്സംഗമല്ല. പവിത്രമായത് ദേവതകളാണ്, പതിതമായത്
ശൂദ്രരും. പതിതരെ ബാബ വന്ന് പാവനമായ ദേവതകളാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള്
പതിതരില് നിന്നും പാവനമായി മാറുകയാണ്. അതിനാല് ഇത് ഇന്ദ്രസഭയാണ്. അഥവാ
ചോദിക്കാതെ ഏതെങ്കിലും വികാരിയെ കൊണ്ടുവന്നാല് വളരെയധികം ശിക്ഷ ലഭിക്കും.
കല്ലുബുദ്ധിയായി മാറും. ഇവിടെ പവിഴബുദ്ധിയായിക്കൊണ്ടിരിക്കുകയല്ലേ. അതിനാല്
ആരാണോ അവരെ കൊണ്ടുവരുന്നത് അവര്ക്കും ശാപം ലഭിക്കും. നിങ്ങള് എന്തിനാണ്
വികാരികളെ ഒളിപ്പിച്ച് കൊണ്ടുവരുന്നത്? ഇന്ദ്രനോട് (ബാബയോട്)
ചോദിച്ചതുമില്ലായെങ്കില് എത്ര ശിക്ഷ ലഭിക്കും. തീര്ത്തും കല്ലുബുദ്ധിയായി മാറും.
അല്ലെങ്കിലും കല്ലുബുദ്ധിയാണ്. പവിഴബുദ്ധിയാകുന്നതിനുള്ള പുരുഷാര്ത്ഥമേ
ചെയ്യുന്നില്ല. ഇത് ഗുപ്തമായ കാര്യങ്ങളാണ്,ഇത് നിങ്ങള് കുട്ടികള്ക്ക് മാത്രമേ
മനസ്സിലാക്കാന് സാധിക്കൂ. ഇവിടെ ബി.കെ യാണ് ഇരിക്കുന്നത്, അവരെ ദേവത അഥവാ
കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയാക്കുന്നത് ബാബയാണ്.
ബാബ മധുര മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്- ഒരു നിയമവും
ലംഘിക്കരുത്. ഇല്ലെങ്കില് അവരെ 5 ഭൂതങ്ങള് പിടികൂടും. കാമം, ക്രോധം, ലോഭം, മോഹം,
അഹങ്കാരം- എന്നിവ അരകല്പത്തിലെ വളരെ വലിയ 5 ഭൂതങ്ങളാണ്. നിങ്ങള് ഇവിടെ ഭൂതങ്ങളെ
ഓടിക്കാന് വന്നതാണ്. ശുദ്ധവും പവിത്രവുമായിരുന്ന ആത്മാവ് ഇപ്പോള് അപവിത്രവും,
അശുദ്ധവും, ദുഃഖിയും, രോഗിയുമായിരിക്കുന്നു. ഈ ലോകത്തില് അളവില്ലാത്ത ദുഃഖമുണ്ട്.
ബാബ വന്ന് നിങ്ങള് കുട്ടികളിലൂടെയാണ് ജ്ഞാനമഴ പെയ്യിക്കുന്നത്.
നിങ്ങള്ക്കുവേണ്ടി സ്വര്ഗ്ഗം രചിക്കുന്നു. നിങ്ങള് തന്നെയാണ് യോഗബലത്തിലൂടെ
ദേവതയാകുന്നത്. ബാബ സ്വയം ആവുന്നില്ല. ബാബ സേവകനാണ്. ടീച്ചറും,
വിദ്യാര്ത്ഥികളുടെ സേവകനാണ്. സേവനം ചെയ്യുന്നു, പഠിപ്പിക്കുന്നു. ടീച്ചര്
പറയുന്നു ഞാന് നിങ്ങളുടെ അനുസരണയുള്ള സേവകനാണ്. എല്ലാവരേയും വക്കീലും,
എഞ്ചിനീയറും ഒക്കെയാക്കി മാറ്റുന്നുവെങ്കില് സേവകരല്ലേ. അതുപോലെയാണ്
ഗുരുക്കന്മാരും വഴി പറഞ്ഞുതരുന്നത്. സേവകനായി മാറി മുക്തിധാമത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള സേവനം ചെയ്യുന്നു. പക്ഷേ ഇന്നുകാലത്തെ
ഗുരുക്കന്മാര്ക്ക് ആരെയും കൂടെകൊണ്ടുപോകാന് സാധിക്കില്ല കാരണം അവരും പതിതമാണ്.
ഒരേയൊരു സദ്ഗുരു മാത്രമാണ് സദാ പവിത്രമായിട്ടുള്ളത് ബാക്കിയുള്ള എല്ലാ
ഗുരുക്കന്മാരും പതിതമാണ്. ഈ ലോകം മുഴുവനും പതിതമാണ്. പാവനലോകം എന്ന് പറയുന്നത്
സത്യയുഗത്തെയാണ്, പതിതലോകം എന്നു പറയുന്നത് കലിയുഗത്തെയാണ്. സത്യയുഗത്തെയാണ്
പൂര്ണ്ണ സ്വര്ഗ്ഗം എന്നു പറയുന്നത്. ത്രേതായുഗത്തില് രണ്ട് കലകള് കുറയുന്നു. ഈ
കാര്യങ്ങള് മനസ്സിലാക്കുന്നതും ധാരണ ചെയ്യുന്നതും നിങ്ങള് കുട്ടികള് മാത്രമാണ്.
ലോകത്തിലെ മനുഷ്യര്ക്ക് ഒന്നും അറിയില്ല. മുഴുവന് ആളുകളും സ്വര്ഗ്ഗത്തിലേയ്ക്ക്
പോകും എന്നുമല്ല. ആരാണോ കല്പം മുമ്പ് ഉണ്ടായിരുന്നത്, അതേ ഭാരതവാസികളാണ് വീണ്ടും
വന്ന് സത്യ- ത്രേതായുഗങ്ങളിലെ ദേവതകളായി മാറുന്നത്. അവര് തന്നെയാണ് ദ്വാപരം
മുതല് സ്വയം ഹിന്ദുവാണ് എന്നും പറയുന്നത്. ഇപ്പോഴും ഹിന്ദു ധര്മ്മത്തിലേയ്ക്ക്
മുകളില് നിന്നും താഴേയ്ക്ക് ആത്മാക്കള് ഇറങ്ങിവരുന്നുണ്ട്, അവരും സ്വയം
ഹിന്ദുവാണ് എന്നാണ് പറയുന്നത്. പക്ഷേ അവരൊന്നും ദേവതയായി മാറുകയോ,
സ്വര്ഗ്ഗത്തില് വരുകയോ ചെയ്യില്ല. അവര് വീണ്ടും ദ്വാപരത്തിനുശേഷം തന്റെ
സമയമാകുമ്പോള് ഇറങ്ങിവരും എന്നിട്ട് ഹിന്ദുവാണെന്ന് പറയും. ദേവതയാകുന്നത്
നിങ്ങളാണ്, നിങ്ങള്ക്കാണ് ആദി മുതല് അന്ത്യം വരെ പാര്ട്ടുള്ളത്. ഈ ഡ്രാമയില്
വലിയ യുക്തിയുണ്ട്. ഇത് അധികം പേരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല അതിനാല്
ഉയര്ന്ന പദവിയും പ്രാപ്തമാക്കാന് സാധിക്കുന്നില്ല.
ഇത് സത്യനാരായണന്റെ കഥയാണ്. അവരാണെങ്കില് അസത്യമായ കഥകള് കേള്പ്പിക്കുന്നു,
അതിലൂടെ ആരെങ്കിലും ലക്ഷ്മീ നാരായണന്മാരായി മാറുന്നുണ്ടോ. ഇവിടെ നിങ്ങള്
പ്രാക്ടിക്കലായി ആയിത്തീരുകയാണ്, കലിയുഗത്തില് എല്ലാം അസത്യമാണ്. അസത്യം നിറഞ്ഞ
മായ... രാവണന്റെ രാജ്യം തന്നെ അസത്യമാണ്. സത്യഖണ്ഢമുണ്ടാക്കുന്നത് ബാബയാണ്. ഇതും
നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്കറിയാം, നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ്
മനസ്സിലാക്കുന്നത,്എന്തുകൊണ്ടെന്നാല് ഇത് പഠിപ്പാണ്, അഥവാ ആരെങ്കിലും വളരെ
കുറച്ചേ പഠിക്കുന്നുള്ളുവെങ്കില് തോറ്റുപോകും. ഇവിടെയാണെങ്കില് ഒരുതവണയേ
പഠിക്കാന് പറ്റൂ. പിന്നീട് പഠിക്കുക ബുദ്ധിമുട്ടായിത്തീരും. ആരംഭത്തില് ആരാണോ
പഠിച്ച് ശരീരം ഉപേക്ഷിച്ചു് പോയത് അവര് ഈ സംസ്ക്കാരവും കൊണ്ടാണ് പോയിരിക്കുന്നത്.
വീണ്ടും വന്ന് പഠിക്കുന്നുണ്ടാകും. പേരും രൂപവുമെല്ലാം മാറിയിട്ടുമുണ്ടാകും.
ആത്മാവിന് പൂര്ണ്ണമായും 84 ജന്മങ്ങളുടെ പാര്ട്ട് ലഭിച്ചിരിക്കുന്നു, ആത്മാവ്
ഭിന്ന ഭിന്ന, നാമ-രൂപ-കാല- ദേശങ്ങളില് പാര്ട്ടഭിനയിക്കുന്നു. ഇത്രയും ചെറിയ
ആത്മാവിന് എത്ര വലിയ ശരീരമാണ് ലഭിക്കുന്നത്. ആത്മാവ് എല്ലാവരിലും ഉണ്ടാവുമല്ലോ.
ഇത്രയും ചെറിയ ആത്മാവ് അത്രയും ചെറിയ കൊതുകില് പോലും ഉണ്ട്. ഇതെല്ലാം വളരെ
സൂക്ഷ്മമായ മനസ്സിലാക്കേണ്ട കാര്യമാണ്. ഏത് കുട്ടികളാണോ ഇത് വളരെ നല്ലരീതിയില്
മനസ്സിലാക്കുന്നത് അവരാണ് മാലയിലെ മണിയായി മാറുന്നത്. ബാക്കിയുള്ളവര് ചെന്ന്
കാലണയുടെ പദവി നേടും.ആദ്യം നിങ്ങള് മുള്ളായിരുന്നു, ഇപ്പോള് പൂക്കളായി മാറുന്ന
നിങ്ങളുടെ പൂന്തോട്ടം ഉണ്ടാവുകയാണ്. ബാബ പറയുന്നു- കാമവികാരത്തിന്റെ മുള്ള് വളരെ
മോശമാണ്. ഇത് ആദി -മദ്ധ്യ- അന്ത്യം ദുഃഖം നല്കുന്നു. ദുഃഖത്തിന്റെ പ്രധാനകാരണം
കാമമാണ്. കാമത്തെ ജയിക്കുന്നതിലൂടെ ജഗത്ജീത്തായി മാറും, വളരെയധികം പേര്ക്ക്
ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇതിലാണ്. വളരെ കുറച്ചുപേരാണ് പവിത്രമായി
മാറുന്നത്. ആരാണോ കല്പം മുമ്പ് ആയത് അവരാണ് വീണ്ടും ആകുന്നത്. പുരുഷാര്ത്ഥം
ചെയ്ത് ആര് ഉയര്ന്നതിലും ഉയര്ന്ന ദേവതയായി മാറും എന്ന് മനസ്സിലാക്കാന് സാധിക്കും.
നരനില് നിന്നും നാരായണനും, നാരിയില് നിന്നും ലക്ഷ്മിയുമാകുന്നുണ്ടല്ലോ. പുതിയ
ലോകത്തില് സ്ത്രീയും, പുരുഷനും പാവനമായിരുന്നു. ഇപ്പോള് പതിതമാണ്.
പാവനമായിരുന്നപ്പോള് സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനമായിരിക്കുന്നു.
ഇവിടെ രണ്ടുപേര്ക്കും പുരുഷാര്ത്ഥം ചെയ്യണം. ഈ ജ്ഞാനം സന്യാസിമാര്ക്ക് നല്കാന്
കഴിയില്ല. അവരുടെ ധര്മ്മം തന്നെ വേറെയാണ്, നിവൃത്തി മാര്ഗ്ഗമാണ്. ഇവിടെ ഭഗവാന്
പതി-പത്നി ഇരുകൂട്ടരേയും പഠിപ്പിക്കുന്നു. രണ്ടുപേരോടും പറയുന്നു ഇപ്പോള്
ശൂദ്രനില് നിന്നും ബ്രാഹ്മണനായി മാറി പിന്നീട് ലക്ഷ്മീ നാരായണനായി മാറണം.
എല്ലാവരും ആയിത്തീരില്ല, ലക്ഷ്മീ നാരായണനും പരമ്പരയുണ്ടാകും. അവര് എങ്ങനെയാണ്
രാജ്യം നേടിയത്- ഇത് ആര്ക്കും അറിയില്ല. സത്യയുഗത്തില് ഇവരുടെ
രാജ്യമുണ്ടായിരുന്നു, ഇതും മനസ്സിലാക്കുന്നുണ്ട് പക്ഷേ സത്യയുഗത്തിന് പിന്നീട്
ലക്ഷക്കണക്കിന് വര്ഷങ്ങള് നല്കിയെങ്കില് ഇത് അജ്ഞാനമായില്ലേ. ബാബ പറയുന്നു ഇത്
മുള്ളുകളുടെ കാടാണ്. അത് പൂക്കളുടെ പുന്തോട്ടമാണ്. ഇവിടെ വരുന്നതിനു മുമ്പ്
നിങ്ങള് അസുരന്മാരായിരുന്നു. ഇപ്പോള് നിങ്ങള് അസുരനില് നിന്നും ദേവതയാകുന്നു.
ആരാണ് ദേവതയാക്കിമാറ്റുന്നത്? പരിധിയില്ലാത്ത ബാബ. ദേവതകളുടെ രാജ്യം
ഉണ്ടായിരുന്നപ്പോള് മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഇതും നിങ്ങള്
മനസ്സിലാക്കുന്നുണ്ട്. ആര്ക്കാണോ മനസ്സിലാക്കാന് സാധിക്കാത്തത്, അവരെയാണ് പതിതര്
എന്ന് പറയുന്നത്. ഇത് ബ്രഹ്മാകുമാര്-കുമാരിമാരുടെ സഭയാണ്. അഥവാ ആരെങ്കിലും
ചെകുത്താന്റെ പണിചെയ്താല് സ്വയം ശപിക്കപ്പെട്ടവരായി മാറും. കല്ലുബുദ്ധിയായി മാറും.
നരനില് നിന്നും നാരായണനായി മാറുന്ന സ്വര്ണ്ണത്തിന്റെ ബുദ്ധിയല്ല എന്ന തെളിവ്
ലഭിക്കും. മൂന്നാംകിട ദാസ- ദാസിയായി മാറും. ഇപ്പോഴും രാജാക്കന്മാര്ക്ക് ദാസ-
ദാസിമാരുണ്ട്. ഈ കോലാഹലങ്ങളില് നിന്ന് ഒളിഞ്ഞിരിക്കാന് ആര്ക്കാണ് സാധിക്കുക...
എന്നൊരു പാട്ടുമുണ്ട്.അഗ്നിഗോളങ്ങളും വരും, വിഷത്തിന്റെ ഗോളങ്ങളും വരും.
മരണത്തിന് എന്തായാലും വരണമല്ലോ. മനുഷ്യന്റേയോ ആയുധത്തിന്റേയോ ആവശ്യം പോലും
വരില്ല, അങ്ങനെയുള്ള വസ്തുക്കളാണ് കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ
ഇരുന്നുതന്നെ അത്രയും ബോംബുകള് വിക്ഷേപിക്കും, അതിന്റെ കാറ്റ് അത്രയും
വ്യാപിച്ച് പെട്ടെന്നു തന്നെ എല്ലാം നശിപ്പിക്കും. ഇത്രയും കോടിക്കണക്കിന്
മനുഷ്യരുടെ വിനാശമുണ്ടാകണം, എന്താ ചെറിയ കാര്യമാണോ! സത്യയുഗത്തില് വളരെ
കുറച്ചുപേരേ ഉണ്ടാകൂ. ബാക്കി എല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകും, അവിടെയാണ്
നമ്മള് ആത്മാക്കള് വസിക്കുന്നത്. സുഖധാമം സ്വര്ഗ്ഗമാണ്, ദുഃഖധാമം നരകമാണ്. ഈ
ചക്രം കറങ്ങിക്കൊണ്ടിരിക്കും. പതിതമായി മാറുന്നതിലൂടെ ദുഃഖധാമമുണ്ടാകുന്നു
പിന്നീട് ബാബ വന്ന് സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പരമപിതാ പരമാത്മാവ്
ഇപ്പോള് എല്ലാവരുടേയും സദ്ഗതി ചെയ്യുകയാണ് അപ്പോള് എത്ര സന്തോഷമുണ്ടായിരിക്കണം.
മനുഷ്യര് പേടിക്കുന്നു, മരണത്തിലൂടെയേ ഗതിയും, സദ്ഗതിയും ഉണ്ടാകൂ എന്നത് അവര്
മനസ്സിലാക്കുന്നില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര-മധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും, സുപ്രഭാതവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പൂക്കളുടെ പൂന്തോട്ടത്തിലേയ്ക്ക് പോകുന്നതിനായി ഉള്ളിലുള്ള കാമത്തിന്റേയും,
ക്രോധത്തിന്റേയും മുള്ളുകളെ എടുത്തുകളയണം. ശാപം ലഭിക്കുന്ന തരത്തിലുള്ള ഒരു
കാര്യവും ചെയ്യരുത്.
2) സത്യഖണ്ഢത്തിന്റെ
അധികാരിയായി മാറുന്നതിനായി സത്യനാരായണന്റെ കഥ കേള്ക്കുകയും കേള്പ്പിക്കുകയും
വേണം. ഈ അസത്യ ഖണ്ഢത്തെ മാറ്റി നിര്ത്തണം.
വരദാനം :-
ഗുണങ്ങളുടെ(ലൈറ്റിന്റെ) ആധാരത്തില് ജ്ഞാന-യോഗത്തിന്റെ ശക്തികളെ പ്രയോഗത്തില്
കൊണ്ടുവരുന്ന പ്രയോഗശാലി ആത്മാവായി ഭവിക്കട്ടെ.
പ്രകൃതിയിലെ പ്രകാശത്തെ
അനേകപ്രകാരത്തിലുള്ള ഉപകാരപ്രദമായ കാര്യങ്ങളില് ഉപയോഗിക്കുന്നതുപോലെ,നിങ്ങളും
പരമാത്മാവില് നിന്നുമുള്ള അവിനാശി ഗുണങ്ങളെയും,ആത്മീയഗുണങ്ങളെയും
ഒരുമിച്ചുചേര്ത്ത് ജീവിതത്തില് പ്രാവര്ത്തികമാക്കുകയും ,ആ സ്ഥിതിയില്
ഇരുന്നുകൊണ്ട് ജ്ഞാന-യോഗത്തിന്റെ ശക്തികളെ ഉപയോഗിക്കുകയും
ചെയ്യൂ.അവസ്ഥയും,സ്വരൂപവും ഡബിള്ലൈറ്റ് ആണെങ്കില് ഗുണങ്ങളെ ഉപയോഗിക്കുന്നതിലൂടെ
സഫലത ലഭിക്കുന്നത് എളുപ്പമായിത്തീരും.ഈ അവസ്ഥയെ ഓരോരുത്തരും കാര്യങ്ങളില്
ഉപയോഗിക്കാന് തുടങ്ങുമ്പോള് പ്രയോഗശാലി ആത്മാക്കളുടെ ശക്തിശാലിയായ സംഘടന രൂപം
കൊള്ളും.
സ്ലോഗന് :-
വിഘ്നങ്ങളുടെ അംശത്തയും,വംശത്തെയും സമാപ്തമാക്കുന്നവര് തന്നെയാണ് വിഘ്നവിനാശകര്.