മധുരമായ കുട്ടികളെ - ബാബ
വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ അലങ്കരിക്കുന്നതിനുവേണ്ടി, ഏറ്റവും നല്ല
അലങ്കാരമാണ് പവിത്രതയുടേത്.
ചോദ്യം :-
പൂര്ണ്ണമായും 84 ജന്മം എടുക്കുന്നവരുടെ മുഖ്യമായ അടയാളം എന്തായിരിക്കും?
ഉത്തരം :-
1. അവര്
അച്ഛനോടൊപ്പം ടീച്ചര്, സദ്ഗുരു മൂന്ന് പേരെയും ഓര്മ്മിക്കും. അച്ഛനെ
ഓര്മ്മിക്കുമ്പോള് ടീച്ചറെ മറക്കില്ല. മൂന്നുപേരെയും ഓര്മ്മിക്കുമ്പോഴേ
കൃഷ്ണപുരിയിലേയ്ക്ക് പോകാന് സാധിക്കൂ, അതായത് തുടക്കം മുതല് പാര്ട്ടഭിനയിക്കാന്
സാധിക്കൂ. 2. അവരെ ഒരിക്കലും മായയുടെ കൊടുങ്കാറ്റിന് തോല്പ്പിക്കാന്
സാധിക്കുകയില്ല.
ഓംശാന്തി.
ബാബ ആദ്യം തന്നെ കുട്ടികളോട് പറയുകയാണ് ഈ കാര്യം മറന്നു പോകുന്നില്ലല്ലോ- ഞാന്
അച്ഛന്റെ മുന്നില്, ടീച്ചറുടെ മുന്നില്, സദ്ഗുരുവിന്റെ മുന്നിലാണിരിക്കുന്നത്.
എല്ലാവരും ഈ ഓര്മ്മയിലാണ് ഇരിക്കുന്നതെന്ന് ബാബ കരുതുന്നില്ല. എങ്കിലും
മനസ്സിലാക്കി തരിക എന്നത് ബാബയുടെ കടമയാണ്. ഇതാണ് അര്ത്ഥസഹിതം ഓര്മ്മിക്കുക
എന്നത്. നമ്മുടെ ബാബ അച്ഛനുമാണ്, ടീച്ചറുമാണ് കൂടാതെ കുട്ടികളെ കൂടെ കൂട്ടി
കൊണ്ടുപോകുന്ന സദ്ഗുരുവുമാണ്. ബാബ വന്നിരിക്കുന്നത് തന്നെ കുട്ടികളെ
അലങ്കരിക്കുവാനാണ്. പവിത്രതയാല് അലങ്കരിക്കുവാനാണ് വന്നിരിക്കുന്നത്.
അളവില്ലാത്ത ധനവും നല്കുന്നുണ്ട്. നിങ്ങള്ക്ക് പോകാനുള്ള പുതിയ ലോകത്തിലേക്ക്
വേണ്ടിയുള്ള ധനമാണ് നല്കുന്നത്. കുട്ടികള്ക്കിത് ഓര്മ്മ ഉണ്ടായിരിക്കണം.
കുട്ടികള് തെറ്റ് ചെയ്യുമ്പോള് എല്ലാം മറന്നു പോകുന്നു. പൂര്ണ്ണമായി
ഉണ്ടായിരിക്കേണ്ട സന്തോഷം കുറഞ്ഞുപോകുന്നു. ഇങ്ങനെയുള്ള അച്ഛനെ ഒരിക്കലും
ലഭിക്കുകയില്ല. തീര്ച്ചയായും നമ്മള് ബാബയുടെ കുട്ടികളാണെന്ന് നിങ്ങള്ക്കറിയാം.
ബാബ നമ്മളെ പഠിപ്പിക്കുകയാണ്, അതുകൊണ്ട് തീര്ച്ചയായും ടീച്ചറും വേണം. പുതിയ
ലോകമായ അമര പുരിയിലേക്ക് വേണ്ടിയാണ് നമ്മള് പഠിക്കുന്നത്. ഇപ്പോള് നമ്മള്
സംഗമയുഗത്തിലാണിരിക്കുന്നത്. ഈ ഓര്മ്മ തീര്ച്ചയായും കുട്ടികള്ക്കുണ്ടായിരിക്കണം.
നന്നായി ഓര്മ്മിക്കണം. ഈ സമയം കംസപുരിയായ ആസുരീയ ലോകത്തിലാണ് എന്നതും
നിങ്ങള്ക്കറിയാം. ചിലര്ക്ക് സാക്ഷാത്ക്കാരം ഉണ്ടാകാറുണ്ട് പക്ഷെ
സാക്ഷാത്ക്കാരത്തിലൂടെ ആര്ക്കും കൃഷ്ണപുരി, കൃഷ്ണന്റെ രാജധാനിയിലേയ്ക്ക് പോകാന്
കഴിയുകയില്ല എന്നത് മനസ്സിലാക്കണം. എപ്പോഴാണോ അച്ഛന്, ടീച്ചര്, സദ്ഗുരു
മൂന്നുപേരെയും ഓര്മ്മിക്കുന്നത് അപ്പോഴെ പോകാന് സാധിക്കുകയുള്ളൂ. ബാബ
ആത്മാക്കളോടാണ് സംസാരിക്കുന്നത്. ശരി ബാബാ എന്ന് ആത്മാക്കളും പറയുന്നു. ബാബാ
അങ്ങ് സത്യമാണ് പറയുന്നത്. അങ്ങ് അച്ഛനുമാണ്, പഠിപ്പിക്കുന്ന ടീച്ചറുമാണ്.
പരമാത്മാവാണ് പഠിപ്പിക്കുന്നത്. ലൗകിക പഠനവും ആത്മാവ് തന്നെയാണ് ശരീരത്തോടൊപ്പം
പഠിപ്പിക്കുന്നത്. പക്ഷെ ആ ആത്മാവും പതിതമാണ് ശരീരവും പതിതമാണ്. ഞങ്ങള്
നരകവാസികളാണ് എന്ന് ലോകത്തിലെ മനുഷ്യര്ക്ക് അറിയുകയില്ല.
ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നമ്മളിപ്പോള് നമ്മുടെ വീട്ടിലേക്ക്
പോവുകയാണെന്ന്. ഇത് നിങ്ങളുടെ വീടല്ല. ഇത് രാവണന്റെ വീടാണ്. നിങ്ങളുടെ വീട്ടില്
അപാര സുഖമുണ്ട്. ഞങ്ങള് അന്യരാജ്യത്താണെന്ന് രാഷ്ട്രീയത്തിലുള്ളവര്
മനസ്സിലാക്കുന്നില്ല. മുമ്പ് മുസ്ലിം രാജാക്കന്മാരുടെ ഭരണമായിരുന്നു പിന്നീട്
ക്രിസ്ത്യന് രാജാക്കന്മാരുടെയും. നാം നമ്മുടെ രാജ്യത്തിലേയ്ക്ക് പോവുകയാണെന്ന്
നിങ്ങള്ക്കിപ്പോള് മനസ്സിലായി. മുമ്പ് രാവണ രാജ്യത്തെ തന്റെ രാജ്യമാണ് എന്ന്
മനസ്സിലാക്കി ജീവിച്ചു. നമ്മളാദ്യം രാമരാജ്യത്തിലായിരുന്നു എന്ന കാര്യം മറന്നു
പോയി. പിന്നീട് 84 ജന്മങ്ങളുടെ ചക്രത്തില് വന്നതു കൊണ്ട് രാവണ രാജ്യത്തില്,
ദുഖത്തിലകപ്പെട്ടു. അന്യ രാജ്യത്തില് ദുഖം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ഈ
മുഴുവന് ജ്ഞാനവും ഉള്ളില് വരണം. തീര്ച്ചയായും അച്ഛനെ ഓര്മ്മ വരും. പക്ഷെ മൂന്ന്
പേരെയും ഓര്മ്മിക്കണം. ഈ ജ്ഞാനമെല്ലാം മനുഷ്യര്ക്കെ എടുക്കാന് സാധിക്കൂ.
മൃഗങ്ങള് പഠിക്കുന്നില്ല. സത്യയുഗത്തില് വക്കീല് മുതലായ പഠിപ്പൊന്നും
ഉണ്ടായിരിക്കുകയില്ല എന്നതും നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ബാബ ഇവിടെ
നിന്ന് തന്നെ എല്ലാവരെയും വളരെ സമ്പന്നരാക്കി മാറ്റുന്നുണ്ടെങ്കിലും എല്ലാവരും
രാജാവൊന്നുമാകുന്നില്ല. വ്യാപാരവും നടക്കും പക്ഷെ അവിടെ നിങ്ങള്ക്ക് അളവറ്റ ധനം
ഉണ്ടായിരിക്കും. നഷ്ടം മുതലായവയൊന്നും സംഭവിക്കുന്ന കാര്യമേയില്ല. അവിടെ കൊള്ളയും
കൊലയുമൊന്നും ഉണ്ടാവുകയില്ല. പേര് തന്നെ സ്വര്ഗമെന്നാണ്. നമ്മള്
സ്വര്ഗത്തിലായിരുന്നു പിന്നീട് പുനര് ജന്മം എടുത്തെടുത്ത് താഴെ ഇറങ്ങി വന്നു
എന്ന് നിങ്ങള്ക്കിപ്പോള് ഓര്മ്മ വരുന്നുണ്ട്. ബാബ കഥ പറയുന്നതും അവരോട്
തന്നെയാണ്. 84 ജന്മമെടുക്കുന്നില്ലായെങ്കില് മായ തോല്പ്പിക്കും. ഇതും ബാബ
മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. മായയുടെത് വളരെ വലിയ കൊടുങ്കാറ്റാണ്.
അനേകരെ മായ തോല്പിക്കാനായി പരിശ്രമിക്കുന്നുണ്ട്, മുന്നോട്ട് പോകുമ്പോള് നിങ്ങള്
ഒരുപാട് കാണുകയും കേള്ക്കുകയും ചെയ്യും. ബാബയുടെയടുത്ത് എല്ലാവരുടെയും ചിത്രം
ഉള്ളതുകൊണ്ട് നിങ്ങള്ക്ക് അദ്ഭുതം കാണിച്ചുതരാന് കഴിയും - ഇന്നയാള് ഇത്രയും
ദിവസം വന്നു, ബാബയുടെതായി മാറി പിന്നീട് മായ വിഴുങ്ങി. മരിച്ചു, മായയോടൊപ്പം
പോയി. ഇവിടെ ആരെങ്കിലും ശരീരം ഉപേക്ഷിക്കുകയാണെങ്കില് ഈ ലോകത്ത് തന്നെ വന്ന്
ജന്മമെടുക്കുന്നു. നിങ്ങള് ശരീരം ഉപേക്ഷിക്കുകയാണെങ്കില് ബാബയോടൊപ്പം
പരിധിയില്ലാത്ത വീട്ടിലേയ്ക്ക് പോകുന്നു. അവിടെ ബാബയും മമ്മയും കുട്ടികളും
എല്ലാവരും ഉണ്ടാകും. കുടുംബവും അങ്ങനെ തന്നെയായിരിക്കും. മൂലവതനത്തില് അച്ഛനും
സഹോദരങ്ങളും, മറ്റൊരു സംബന്ധവും ഉണ്ടായിരിക്കുകയില്ല. ഇവിടെ അച്ഛനും സഹോദരീ
സഹോദരനും. പിന്നെ വൃദ്ധി പ്രാപിക്കുന്നു. ചെറിയച്ഛന്, അമ്മാവന് മുതലായ
സംബന്ധങ്ങള് ഉണ്ടാകുന്നു. ഈ സംഗമയുഗത്തില് നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെതായി
മാറി കഴിയുമ്പോള് സഹോദരി- സഹോദരനാണ്. ശിവബാബയെ ഓര്മ്മിക്കുമ്പോള് സഹോദര-
സഹോദരനാണ്. ഈ എല്ലാ കാര്യങ്ങളും നല്ല രീതിയില് ഓര്മ്മിക്കണം. അനേകം കുട്ടികള്
മറന്നു പോകുന്നുണ്ട്. ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. അച്ഛന്റെ കടമ
കുട്ടികളെ തലയില് വയ്ക്കുക എന്നതാണ്, അതിനാലാണ് നമസ്തേ നമസ്തേ
പറഞ്ഞുകൊണ്ടിരിക്കുന്നത്. അര്ത്ഥവും പറഞ്ഞു തരുന്നുണ്ട്. ഭക്തി ചെയ്യുന്ന സാധു
- സന്യാസിമാര് ആര്ക്കും ജീവന് മുക്തിക്കുള്ള വഴിയൊന്നും പറഞ്ഞു കൊടുക്കുന്നില്ല,
അവരും മുക്തിക്ക് വേണ്ടിയുള്ള പുരുഷാര്ത്ഥമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്
നിവൃത്തി മാര്ഗത്തിലുള്ളവരാണ്. അവരെങ്ങനെയാണ് രാജയോഗം പഠിപ്പിക്കുക. രാജയോഗം
പ്രവൃത്തിമാര്ഗത്തിലുള്ളവര്ക്കാണ്. പ്രജാപിതാ ബ്രഹ്മാവിന് 4 കൈകള്
കാണിച്ചിരിക്കുന്നത് പ്രവൃത്തിമാര്ഗത്തിലുള്ളതു കൊണ്ടാണല്ലോ. ഇവിടെ ബാബ ഇവരെ
ദത്തെടുത്തതുകൊണ്ട് ബ്രഹ്മാ, സരസ്വതി എന്ന് പേര് വെച്ചിരിക്കുന്നു.
ഡ്രാമയിലടങ്ങിയിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ. 60 വര്ഷങ്ങള്ക്കു ശേഷം
വാനപ്രസ്ഥ അവസ്ഥയിലെത്തുമ്പോഴാണ് മനുഷ്യര് ഗുരുവിനെ സ്വീകരിക്കുന്നത്.
ഇദ്ദേഹത്തിലും 60 വയസ്സ് കഴിഞ്ഞ ശേഷമാണ് ബാബ പ്രവേശിക്കുന്നത്, അപ്പോള് അച്ഛനും
ടീച്ചറും സദ്ഗുരുവുമാകുന്നു. ഇപ്പോളാണെങ്കില് നിയമങ്ങള് തന്നെ
തെറ്റിയിരിക്കുന്നു. ചെറിയ കുട്ടികളെ പോലും ഗുരുവാക്കി മാറ്റുന്നു. ബാബ
നിരാകാരനാണ്. നിങ്ങള് ആത്മാക്കള്ക്ക് ബാബ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ്.
നിരാകാരി ലോകത്തെ ആത്മാക്കളുടെ ലോകമെന്ന് പറയുന്നു. ലോകം തന്നെ ഇല്ല എന്നൊന്നും
പറയാന് സാധ്യമല്ല. ശാന്തിധാമമെന്ന് പറയുന്നു. അവിടെ ആത്മാക്കളാണ് വസിക്കുന്നത്.
അഥവാ പരമാത്മാവിന് പേര്, രൂപം, കാലം ഒന്നും ഇല്ലായെങ്കില് കുട്ടികള് എവിടെ
നിന്നാണ് വരുന്നത്.
ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നതെന്ന്
നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലായി. ചരിത്രം ചൈതന്യത്തിനാണുള്ളത്,
ഭൂമിശാസ്ത്രം ജഢവസ്തുവും. നമ്മള് ഏതു കാലഘട്ടം വരേക്കും രാജ്യം
ഭരിക്കുന്നുണ്ടെന്ന് നമ്മുടെ ആത്മാവിന്നറിയാം. ചരിത്രം പാടപ്പെടുന്നുണ്ട് അതിനെ
കഥയെന്ന് പറയുന്നു. ദേശത്തിന്റെതാണ് ഭൂമിശാസ്ത്രം. ചൈതന്യം രാജ്യം ഭരിക്കുന്നു,
ജഡം രാജ്യം ഭരിക്കുന്നില്ല. ഇന്നയാളുടെ രാജ്യമുണ്ടായിരുന്നത് എത്ര സമയം വരെയാണ്,
ക്രിസ്ത്യാനികള് ഭാരതത്തില് എപ്പോള് മുതല് എപ്പോള് വരെ രാജ്യം ഭരിച്ചു. ഈ
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും ആരും അറിയുന്നില്ല. സത്യയുഗത്തിന്
ലക്ഷക്കണക്കിന് വര്ഷമുണ്ടെന്ന് പറയുന്നു. അവിടെ ആര്, എത്ര സമയം രാജ്യം ഭരിച്ചു-
ഇതാര്ക്കും അറിയുകയില്ല. ഇതിനെയാണ് ചരിത്രമെന്ന് പറയുന്നത്. ആത്മാവ് ചൈതന്യവും
ശരീരം ജഢവുമാണ്. മുഴുവന് കളിയും ജഢത്തിന്റെയും ചൈതന്യത്തിന്റെയുമാണ്. മനുഷ്യ
ജീവിതം തന്നെയാണ് ഉത്തമമെന്ന് പാടുന്നുണ്ട്. കണക്കെടുക്കുന്നതും മനുഷ്യന്റെയാണ്.
മൃഗങ്ങളുടെ കണക്കെടുക്കാനൊന്നും സാധിക്കുകയില്ല. നിങ്ങളിലാണ് മുഴുവന് കളിയും
നടക്കുന്നത്. ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങളാണ് കേള്ക്കുന്നത്. ബാബ ബ്രഹ്മാ
ശരീരത്തില് വന്ന് നിങ്ങള്ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു,
പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമെന്ന് ഇതിനെയാണ് പറയുന്നത്. ഈ ജ്ഞാനം
ഇല്ലാത്തതു കാരണം നിങ്ങള് വിവേകമില്ലാത്തവരായി മാറി. മനുഷ്യനായി ജനിച്ച്
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയുന്നില്ലായെങ്കില് ആ മനുഷ്യനെ കൊണ്ട്
എന്താണ് പ്രയോജനം. ഇപ്പോള് ബാബയിലൂടെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
കേട്ടു കൊണ്ടിരിക്കുകയാണ്. ഈ പഠിപ്പ് വളരെ നല്ലതാണ്, ആരാണ് പഠിപ്പിക്കുന്നത്?
ബാബ. ഉയര്ന്നതിലും ഉയര്ന്ന പദവി തരുന്നത് ബാബയാണ്. ഈ ലക്ഷ്മീ നാരായണനും
അവരോടൊപ്പം സ്വര്ഗത്തില് വസിക്കുന്നവരുടെയും പദവി ഉയര്ന്നതിലും ഉയര്ന്നതാണല്ലോ.
അവിടെ വക്കീല്പണിയൊന്നും ഇല്ല. അവിടെ കേവലം പഠിക്കുക മാത്രമാണ് ചെയ്യുന്നത്.
വിദ്യ പഠിക്കാതെ വീടെല്ലാം ഉണ്ടാക്കുന്നതെ ങ്ങനെയാണ്? പരസ്പരം ശില്പ വിദ്യ
പഠിപ്പിക്കുന്നു. അല്ലെങ്കില് ഇത്രയും വീടുകളെല്ലാം ആരാണ് ഉണ്ടാക്കുന്നത്?
താനേയൊന്നും ഉണ്ടാവുകയില്ല. ഈ എല്ലാ കാര്യങ്ങളും നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ചാണ് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലും ഇരിക്കുന്നത്. നമ്മള്
എത്ര സമയം രാജ്യം ഭരിച്ചിരുന്നു, പിന്നീട് രാവണരാജ്യത്തിലേയ്ക്ക് വന്നു, ഈ ചക്രം
കറങ്ങി കൊണ്ടിരിക്കുകയാണ് എന്നതെല്ലാം നിങ്ങള്ക്ക് അറിയാം. നമ്മള് രാവണ
രാജ്യത്തിലാണ് എന്ന കാര്യം ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. ബാബാ ഞങ്ങളെ രാവണ
രാജ്യത്തു നിന്ന് മോചിപ്പിക്കൂ എന്ന് പറയുന്നു. കോണ്ഗ്രസ്സുകാര് ക്രിസ്ത്യന്
രാജ്യത്തു നിന്നും തങ്ങളെ മോചിപ്പിച്ചു. ഗോഡ് ഫാദര് ഞങ്ങളെ മോചിപ്പിക്കൂ എന്ന്
ഇപ്പോള് വീണ്ടും പറയുന്നു. നിങ്ങള്ക്ക് സ്മൃതി വരുന്നുണ്ടല്ലോ, ഇങ്ങനെ
പറയുന്നതെന്തുകൊണ്ടാണ് എന്ന് ആരും അറിയുന്നില്ല. മുഴുവന് സൃഷ്ടിയിലും
രാവണരാജ്യമാണ്, രാമരാജ്യം വേണമെന്ന് എല്ലാവരും പറയുന്നുണ്ട് അപ്പോള്
മോചിപ്പിക്കുന്നത് ആരാണ് എന്ന കാര്യം ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഗോഡ് ഫാദര്
ലിബറേറ്റ് ചെയ്ത്(മുക്തമാക്കി) ഗൈഡായി മാറി കൂടെ കൂട്ടികൊണ്ടുപോകുമെന്ന്
മനസ്സിലായി. ഭാരതവാസികള്ക്ക് ഇത്രപോലും ബുദ്ധിയില്ല. ഇവര് തികച്ചും
തമോപ്രധാനമാണ്. അവര് (വിദേശികള്) ഇത്രയും ദുഃഖവും അനുഭവിക്കുന്നില്ല, സുഖവും
ഇത്രയ്ക്ക് അനുഭവിക്കുന്നില്ല. ഭാരതവാസികള് വളരെയധികം സുഖികളുമാകുന്നുണ്ട്
ദുഃഖികളുമാകുന്നുണ്ട്. കണക്കല്ലേ. ഇപ്പോള് വളരെയധികം ദുഖമാണ്. ആരാണോ ധാര്മ്മിക
ചിന്താഗതിയുളളവര് അവര് ഓര്മ്മിക്കുന്നു- ഓ ഗോഡ് ഫാദര്, ലിബറേറ്റര്. ബാബ വന്ന്
നമ്മുടെ ദുഃഖത്തെ ഇല്ലാതാക്കി സുഖധാമത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുമെന്ന്
നിങ്ങളുടെ മനസ്സിലുമുണ്ട്. ശാന്തിധാമിലേയ്ക്ക് കൊണ്ടു പോകൂ എന്ന് അവര് പറയും.
ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും കൊണ്ടു പോകൂ എന്ന് നിങ്ങള് പറയും.
ഇപ്പോള് ബാബ വന്നിരിക്കുകയാണ് അതുകൊണ്ട് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം.
ഭക്തിമാര്ഗത്തില് കാതിന് ഇമ്പം തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
യാഥാര്ത്ഥ്യമുള്ളതായി ഒന്നും തന്നെയില്ല. ആട്ടയില് ചേര്ത്ത ഉപ്പ് പോലെയാണ്.
ചണ്ഡികാ ദേവിയുടെ മേളയും നടത്താറുണ്ട്. ഇപ്പോള് ചണ്ഡികകളുടെ മേള
നടത്തുന്നതെന്തിനാണ്? ചണ്ഡികയെന്ന് ആരെയാണ് പറയുന്നത്? ചണ്ഡാളന്മാരുടെ ജന്മവും
ഇവിടെ തന്നെയാണ് നടക്കുന്നതെന്ന് ബാബ പറഞ്ഞു തന്നു. ഇവിടെ വസിച്ച്, കഴിച്ച്,
കുടിച്ച്, എന്തങ്കിലും കൊടുത്തിട്ട് പിന്നീട് പറയും - ഞങ്ങള് തന്നത് ഞങ്ങള്ക്ക്
തിരിച്ച് തരൂ. ഞങ്ങള് അംഗീകരിക്കുന്നില്ല. സംശയം വരുകയാണെങ്കില് അവര്
എന്താവാനാണ്? ഇങ്ങനെയുള്ള ചണ്ഡികകളുടെ മേളയും നടത്താറുണ്ട്. എങ്കിലും സത്യയുഗി
ആകുമല്ലോ. കുറച്ചു സമയമെങ്കിലും സഹായിയായി മാറിയിട്ടുണ്ടെങ്കില് സ്വര്ഗത്തില്
വരും. ഭക്തര്ക്ക് ഇതൊന്നും അറിയുകയില്ല, ആരുടെ പക്കലും ജ്ഞാനമില്ല. അത്
ചിത്രങ്ങളുടെ ഗീതയാണ്, വളരെയധികം പണം സമ്പാദിക്കുന്നു. ഇന്നത്തെ കാലത്ത്
എല്ലാവര്ക്കും ചിത്രങ്ങളോടാണ് പ്രിയം ഉണ്ടാവുന്നത്. അതിനെ കലയെന്നാണ് കരുതുന്നത്.
മനുഷ്യര്ക്കെന്തറിയാം ദേവതകളുടെ ചിത്രം എങ്ങനെയിരിക്കുമെന്ന്? നിങ്ങള്
യഥാര്ത്ഥത്തില് എത്ര ഫസ്റ്റ് ക്ലാസായിരുന്നു.പിന്നീട് എന്തായിമാറി.സത്യയുഗത്തില്
അന്ധനും ബധിരനുമൊന്നും ഉണ്ടായിരിക്കുകയില്ല. ദേവതകള്ക്ക് സ്വാഭാവിക
ശോഭയായിരിക്കും. അവിടെ നാച്യുറല് ബ്യൂട്ടിയായിരിക്കും. അതിനാല് ബാബ എല്ലാം
മനസ്സിലാക്കി തന്നുകൊണ്ട് പറയുകയാണ് - കുട്ടികളെ, ബാബയെ ഓര്മ്മിക്കൂ. ബാബ അച്ഛനും
ടീച്ചറും സദ്ഗുരുവുമാണ്. മൂന്ന് രൂപത്തിലും ഓര്മ്മിക്കുക യാണെങ്കില് മൂന്ന്
തരത്തിലുള്ള സമ്പത്തും ലഭിക്കും. പിന്നീട് വരുന്നവര്ക്ക് മൂന്ന് രൂപത്തില്
ഓര്മ്മിക്കുവാന് സാധിക്കുകയില്ല. അവര് മുക്തിയിലേക്ക് പോകും.
സൂക്ഷ്മവതനത്തില് എന്തെല്ലാം കാണുന്നുവോ അതെല്ലാം സാക്ഷാത്ക്കാരത്തിന്റെ
കാര്യങ്ങളാണെന്ന് ബാബ മനസ്സിലാക്കി തരുന്നു. ബാക്കി ചരിത്രവും
ഭൂമിശാസ്ത്രവുമെല്ലാം ഇവിടുത്തെയാണ്. ഇതിന്റെ ആയുസ്സ് ആര്ക്കും അറിയുകയില്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നുണ്ട്, പിന്നീട് ആര്ക്കു
വേണമെങ്കിലും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ആദ്യമാദ്യം
ബാബയുടെ പരിചയം നല്കണം. ബാബ പരിധിയില്ലാത്ത പരമമായ പിതാവാണ്. ലൗകിക അച്ഛനെ
പരമാത്മാവ് അല്ലെങ്കില് സുപ്രീം ആത്മാവ് എന്നൊരിക്കലും പറയാന് സാധിക്കില്ല.
സുപ്രീം ഒരാള് മാത്രമാണ്. ബാബയെയാണ് ഭഗവാന് എന്ന് പറയുന്നത്. ബാബ നോളജ്ഫുള് ആയതു
കാരണം നിങ്ങളെയും ജ്ഞാനം പഠിപ്പിക്കുന്നു. ഈ ഈശ്വരീയ ജ്ഞാനം വരുമാനമാര്ഗമാണ്.
ജ്ഞാനത്തില് തന്നെ ഉത്തമരും മദ്ധ്യമരും കനിഷ്ഠരുമുണ്ട്. ബാബ ഉയര്ന്നതിലും
ഉയര്ന്നതാണെങ്കില് പഠിപ്പും ഉയര്ന്നതിലും ഉയര്ന്നതാണ്, പദവിയും ഉയര്ന്നതിലും
ഉയര്ന്നതാണ്. ചരിത്രവും ഭൂമിശാസ്ത്രവും പെട്ടെന്ന് മനസ്സിലാക്കാം. ബാക്കി
ഓര്മ്മയുടെ യാത്രയിലാണ് യുദ്ധം നടക്കുന്നത്. ഇതില് നിങ്ങള് തോറ്റു
പോവുകയാണെങ്കില് ജ്ഞാനത്തിലും തോറ്റു പോവുകയാണ്. തോറ്റ് പിന്നീട് ഓടിപോകുന്നു,
അതോടെ ജ്ഞാനത്തില് നിന്ന് തന്നെ ഓടി പോകുന്നു. പിന്നെ എങ്ങനെയായിരുന്നോ
അതുപോലെയാവുന്നു, അഥവാ അതിനെക്കാളും മോശമാകുന്നു. ബാബയുടെ മുന്നില്
പെരുമാറ്റത്തിലൂടെ ദേഹാഭിമാനം തെളിഞ്ഞു കാണുന്നു. ബ്രാഹ്മണരുടെ മാലയും ഉണ്ട്.
പക്ഷെ എന്തു കൊണ്ടാണ് ഞാന് നമ്പര്വൈസായി ഇവിടെ ഇരിക്കുന്നത് എന്ന് പലര്ക്കും
അറിയില്ല. ദേഹാഭിമാനം ഉണ്ടല്ലോ. നിശ്ചയം ഉള്ളവര്ക്കാണെങ്കില് തീര്ച്ചയായും അപാര
സന്തോഷമുണ്ടായിരിക്കും. ഞാന് ഈ ശരീരം ഉപേക്ഷിച്ചാല് രാജാവായി മാറും
എന്നാര്ക്കാണ് നിശ്ചയമുള്ളത്? (എല്ലാവരും കൈ ഉയര്ത്തി) കുട്ടികള്ക്ക് ഇത്രയും
സന്തോഷം ഉണ്ടാകുന്നു. നിശ്ചയം ഉള്ളതിനാല് ഇനി നിങ്ങളില് പൂര്ണ്ണമായും ദൈവീക
ഗുണങ്ങളും കാണപ്പെടണം. നിശ്ചയബുദ്ധി അര്ത്ഥം വിജയമാലയില് കോര്ക്കപ്പെടുന്നവര്.
അതായത് ചക്രവര്ത്തിയായി മാറുന്നവര്. തീര്ച്ചയായും ഇങ്ങനെയൊരു ദിവസം വരും,
മറ്റെല്ലാ തീര്ത്ഥാടനങ്ങളും ഉപേക്ഷിച്ച് വിദേശീയരെല്ലാവരും ആബുവില് എത്തി ചേരും.
അവര് ഭാരതത്തിലെ രാജയോഗം പഠിക്കാന് ആഗ്രഹിക്കുന്നു. ആരാണ് സ്വര്ഗം സ്ഥാപിച്ചത്?
പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്, കല്പം മുമ്പും നടന്നിട്ടുണ്ടെങ്കില് തീര്ച്ചയായും
മ്യൂസിയം ഉണ്ടാകും. ഇങ്ങനെയുള്ള പ്രദര്ശിനി സദാ കാലത്തേയ്ക്ക് വെയ്ക്കാന്
ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കണം. നാലഞ്ച് വര്ഷത്തേയ്ക്ക് കെട്ടിടം
ലീസിനെടുത്തും പ്രദര്ശിനി വെക്കാന് സാധിക്കും. നമ്മള് ഭാരതത്തിന്റെ സേവനം
ചെയ്യുകയാണ്, ഭാരതത്തെ സുഖധാമമാക്കി മാറ്റുന്നതിന് വേണ്ടി. ഇതിലൂടെ അനേകരുടെ
മംഗളമുണ്ടാകും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അപാര
സന്തോഷത്തിലിരിക്കുന്നതിനു വേണ്ടി സദാ സ്മൃതിയുണ്ടായിരിക്കണം, സ്വയം ബാബ നമ്മളെ
അലങ്കരിച്ചു കൊണ്ടിരിക്കുകയാണ്, നമുക്ക് അളവില്ലാത്ത സമ്പാദ്യം നല്കുകയാണ്.
നമ്മള് പുതിയ ലോകം അമരപുരിയിലേക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ്.
2. വിജയ മാലയില്
കോര്ക്കപ്പെടുന്നതിനു വേണ്ടി നിശ്ചയബുദ്ധിയായി മാറി ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം.
എന്ത് കൊടുത്തുവോ അത് തിരിച്ചെടുക്കാനുള്ള സങ്കല്പം ഒരിക്കലും വരരുത്.
സംശയബുദ്ധിയായി മാറി തന്റെ പദവി നഷ്ടപ്പെടുത്തരുത്.
വരദാനം :-
ക്രോധി
ആത്മാവിന് ദയയുടെ ശീതള ജലത്തിലൂടെ ഗുണദാനം നല്കുന്ന വരദാനി ആത്മാവായി ഭവിക്കട്ടെ.
താങ്കളുടെ മുന്നില്
ആരെങ്കിലും ക്രോധാഗ്നിയില് എരിഞ്ഞു കൊണ്ട് വന്നാല്, താങ്കളെ ആക്ഷേപിച്ചാല്,
നിന്ദിച്ചാല്.. അപ്പോള് ഇങ്ങനെയുള്ള ആത്മാവിനും തന്റെ ശുഭ ഭാവന, ശുഭകാമനയിലൂടെ,
മനോവൃത്തിയിലൂടെ, സ്ഥിതിയിലൂടെ ഗുണദാനം അല്ലെങ്കില് സഹനശീലതയുടെ ശക്തിയുടെ
വരദാനം നല്കൂ. ക്രോധി ആത്മാവ് പരവശമാണ്, ഇങ്ങനെയുള്ള പരവശ ആത്മാവിനെ ദയയുടെ
ശീതള ജലത്തിലൂടെ ശാന്തമാക്കിക്കൊടുക്കൂ, ഇത് താങ്കള് വരദാനി ആത്മാവിന്റെ
കര്ത്തവ്യമാണ്. ചൈതന്യത്തില് എപ്പോള് താങ്കളില് ഇങ്ങനെയുള്ള സംസ്കാരം
നിറഞ്ഞിരിക്കുന്നു അപ്പോള് ജഡചിത്രങ്ങളിലൂടെ ഭക്തര്ക്ക് വരദാനം ലഭിക്കുന്നു.
സ്ലോഗന് :-
ഓര്മ്മയിലൂടെ സര്വ ശക്തികളുടെയും ഖജനാവ് അനുഭവം ചെയ്യുന്നവര് തന്നെയാണ്
ശക്തിസമ്പന്നമാകുന്നത്.