12.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ പഠിപ്പിക്കുന്ന ഈ പഠിപ്പില് അളവറ്റ സമ്പാദ്യമുണ്ട് അതുകൊണ്ട് നല്ല രീതിയില് പഠിക്കൂ, ബന്ധം ഒരിക്കലും മുറിയരുത്

ചോദ്യം :-
വിനാശകാലേ വിപരീത ബുദ്ധിയുള്ളവര്ക്ക് നിങ്ങളുടെ ഏതു കാര്യത്തില് ചിരി വരും?

ഉത്തരം :-
ഇപ്പോള് വിനാശകാലമാണെന്ന് നിങ്ങള് പറയുന്നതു കേള്ക്കുമ്പോള് അവര്ക്ക് ചിരി വരും. നിങ്ങള്ക്കറിയാം ബാബ ഇവിടെത്തന്നെ ഇരിക്കില്ല. ബാബയുടെ കര്ത്തവ്യമാണ് പാവനമാക്കുക എന്നുള്ളത്. പാവനമായിക്കഴിഞ്ഞാല് ഈ പഴയ ലോകം നശിക്കും. പുതിയതു വരും. വിനാശത്തിന് വേണ്ടിയാണ് ഈ യുദ്ധമെല്ലാം. നിങ്ങള് ദേവതയായിക്കഴിഞ്ഞാല് പിന്നീട് ഈ മോശമായ കലിയുഗീ ലോകത്തിലേക്ക് വരാന് സാധിക്കില്ല.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസിലാക്കിത്തരുന്നു. കുട്ടികള്ക്കറിയാം നമ്മള് വളരെയധികം അറിവില്ലാത്തവരായിമാറി. മായാരാവണന് അറിവില്ലാത്തവരാക്കി മാറ്റി. പുതിയ സൃഷ്ടി സ്ഥാപിക്കുന്നതിനു വേണ്ടി ബാബക്കു വരണം എന്ന കാര്യം കുട്ടികള്ക്കറിയാം. മൂന്നു ചിത്രങ്ങളുണ്ട്- ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന, ശങ്കരനിലൂടെ വിനാശം. കാരണം ബാബ ചെയ്യുന്നവന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ഒരാള് തന്നെയാണ്. ആദ്യം ആരുടെ പേര് വരും? ചെയ്യുന്നയാളുടെ. പിന്നീട് ആരിലൂടെ ചെയ്യിക്കുന്നുവോ അവരുടെ പേര ് . ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും എന്ന് പറയാറില്ലേ? ബ്രഹ്മാവിലൂടെ പുതിയ ലോകം സ്ഥാപിക്കുന്നു. ഇക്കാര്യം കുട്ടികള്ക്കറിയാം നമ്മള് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പുതിയ ലോകത്തിന്റെ പേര് തന്നെ ദേവീ ദേവതകളുടെ ലോകം എന്നാണ്. സത്യയുഗത്തില് ദേവീ ദേവതകളാണുള്ളത്. മറ്റാരേയും ദേവീ ദേവതകള് എന്ന് പറയില്ല. അവിടെ മനുഷ്യരില്ല. ഒരു ദേവീ ദേവതാ ധര്മ്മം മാത്രമേ ഉള്ളു, മറ്റൊരു ധര്മ്മവും ഇല്ല. നിങ്ങള് കുട്ടികള്ക്ക് സ്മൃതിവന്നു. ശരിക്കും നമ്മള് ദേവീ ദേവതകള് ആയിരുന്നു, അടയാളവും ഉണ്ട്. ഇസ്ലാമികള്ക്കും, ബൗദ്ധികള്ക്കും അവരവരുടേതായ ചിഹ്നങ്ങളുണ്ട്. നമ്മുടെ രാജ്യം ഉണ്ടായിരുന്ന സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഇപ്പോള് സര്വ്വ ധര്മ്മങ്ങളും ഉണ്ട്, നമ്മുടെ ദേവതാ ധര്മ്മം ഇല്ല. ഗീതയില് വലിയ വലിയ അക്ഷരങ്ങള് ഉണ്ട് എന്നാല് ആരും ഒന്നും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു വിനാശകാലേ വിപരീത ബുദ്ധിയുള്ളവരുമുണ്ട് പ്രീത ബുദ്ധിയുള്ളവരുമുണ്ട്. ഈ സമയത്ത് തന്നെ വിനാശം നടക്കണം. പരിവര്ത്തനമാകേണ്ട സമയത്ത്, സംഗമയുഗത്തിലാണ് ബാബ വരുന്നത്. ബാബ നിങ്ങള് കുട്ടികള്ക്ക് തിരിച്ച് തരുന്നത് സര്വ്വതും പുതിയതാണ്. ബാബ സ്വര്ണ്ണപ്പണിക്കാരനാണ്, അലക്കുകാരനാണ്, വലിയ വ്യാപാരിയുമാണ്. ബാബയുമായി വ്യാപാരം നടത്തുന്നവര് വിരളം പേരാണ്. ഈ വ്യപാരത്തില് നിന്നും നേട്ടം കൂടുതലാണ്. പഠിപ്പില് നേട്ടം കൂടുതലാണ്. പഠിപ്പാണ് സമ്പാദ്യമെന്ന് മഹിമയായി പറയാറുണ്ട്. അതും ജന്മ ജന്മാന്തരത്തേക്കുള്ള സമ്പാദ്യമാണ്. അതുകൊണ്ട് നല്ല രീതിയില് ഈ പഠിപ്പ് പഠിക്കണം, ഞാന് വളരെ സഹജമായാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഒരാഴ്ച പഠിച്ചിട്ട് പിന്നെ എവിടെവേണമെങ്കിലും പൊക്കോളൂ, ഈ പഠിപ്പും നിങ്ങളുടെ അടുക്കല് വരും അഥവാ മുരളി കിട്ടിക്കൊണ്ടിരിക്കും. പിന്നീടൊരിക്കലും ബന്ധം മുറിയില്ല. ഇത് ആത്മാക്കള്ക്ക് പരമാത്മാവുമായുള്ള ബന്ധമാണ്. വിനാശകാലേ വിപരീത ബുദ്ധി വിനശന്തി, പ്രീതബുദ്ധി വിജയന്തി എന്ന അക്ഷരം ഗീതയിലുമുണ്ട്. ഈ സമയത്ത് മനുഷ്യര് പരസ്പരം വെട്ടിയും കൊന്നും ജീവിക്കുകയാണെന്ന് നിങ്ങള്ക്കറിയാം. മനുഷ്യരെപ്പോലെ വേറെ ആരിലും ക്രോധമോ വികാരങ്ങളോ ഇല്ല. ദ്രൗപദി നിലവിളിച്ചതായി പറയുന്നുണ്ടല്ലോ. ബാബ പറയുന്നു നിങ്ങളെല്ലാവരും ദ്രൗപദിമാരാണ്. ഭഗവാനുവാച, ബാബ പറയുന്നു - കുട്ടികളേ, വികാരങ്ങളിലേക്കു പോകരുത്. നിങ്ങളെ ഞാന് സ്വര്ഗ്ഗത്തിലേക്കു കൊണ്ടു പോകാം, നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ. വിനാശകാലമല്ലേ. ആര് പറഞ്ഞാലും കേള്ക്കില്ല, യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു. എത്ര മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യര്ക്ക് ഒരു വിലയുമില്ല. വിലയുള്ളവരുണ്ടെങ്കില്, മഹിമയുണ്ടെങ്കില് അതു ദേവീ ദേവതകള്ക്കാണ്. നിങ്ങളിപ്പോള് ദേവീ ദേവതകളാകുവാനുള്ള പുരുഷാര്ത്ഥത്തിലാണ്. വാസ്തവത്തില് ദേവതകളെക്കാളും നിങ്ങളുടെ മഹിമ ഉയര്ന്നതാണ്. നിങ്ങളെ ഇപ്പോള് ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പഠിപ്പ് എത്ര ഉയര്ന്നതാണ്. പഠിക്കുന്നവര് വളരെ ജന്മങ്ങള് എടുത്ത് അന്തിമത്തില് തീര്ത്തും തമോപ്രധാനമായവരാണ്. ഞാനാണെങ്കില് സദാ തന്നെ സതോപ്രധാനമാണ്.

ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളുടെ അനുസരണയുള്ള സേവകനായി വന്നിരിക്കുകയാണ്. നമ്മളെത്ര മോശമായിപ്പോയി എന്നൊന്നു ചിന്തിച്ചു നോക്കൂ. ബാബ തന്നെയാണ് വന്ന് മനോഹരമാക്കി മാറ്റുന്നത് . ഭഗവാനിരുന്ന് പഠിപ്പിച്ച് മനുഷ്യരെ എത്ര ഉയര്ന്നവരാക്കി മാറ്റുന്നു. ബാബ സ്വയം പറയുന്നു ഞാന് വളരെ ജന്മങ്ങളുടെ അന്തിമത്തില് നിങ്ങള് സര്വ്വരേയും തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കുന്നതിന് വേണ്ടി വരുന്നു. ഇപ്പോള് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു, ഞാന് നിങ്ങളെ സ്വര്ഗ്ഗവാസിയാക്കി പിന്നീട് നിങ്ങളെങ്ങനെ നരകവാസിയായി, ആരാണ് ആക്കിമാറ്റിയത്? വിനാശകാലേ വിപരീതബുദ്ധിയെന്ന് പറയാറില്ലേ. പ്രീതബുദ്ധി വിജയന്തി. എത്രത്തോളം പ്രീതബുദ്ധി വരുന്നുവോ അര്ത്ഥം വളരെ ഓര്മ്മിക്കുന്നുവോ, അത്രയും നിങ്ങള്ക്ക് തന്നെയാണ് നേട്ടം. യുദ്ധമൈതാനമല്ലേ. ഗീതയില് ഏതു യുദ്ധത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നാര്ക്കും അറിയില്ല. അവര് കൗരവ-പാണ്ഡവ യുദ്ധം കാണിച്ചിരിക്കുന്നു. കൗരവസമ്പ്രദായവും പാണ്ഡവസമ്പ്രദായവും ഉണ്ട് എന്നാല് യുദ്ധമൊന്നുമില്ല. ബാബയെ അറിയുന്നവരെയും, പ്രീത ബുദ്ധിയുള്ളവരെയുമാണ് പാണ്ഡവര് എന്ന് പറയുന്നത്. ബാബയോടു വിപരീത ബുദ്ധിയുള്ളവരെയാണ് കൗരവര് എന്ന് പറയുന്നത്. വാക്കുകളൊക്കെ വളരെ നല്ല രീതിയില് മനസിലാക്കാന് സാധിക്കുന്നതാണ്.

ഇപ്പോള് സംഗമയുഗമാണ്. നിങ്ങള് കുട്ടികള്ക്കറിയാം പുതിയ ലോകം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബുദ്ധിയെ പ്രവര്ത്തിപ്പിക്കണം. ഇപ്പോള് ലോകം എത്ര വലുതാണ്. സത്യയുഗത്തില് വളരെ കുറച്ചു മനുഷ്യരേയുള്ളൂ. വൃക്ഷം ചെറുതായിരിക്കും. ആ വൃക്ഷം പിന്നീട് വലുതാകുന്നു. മനുഷ്യസൃഷ്ടിയാകുന്ന തലകീഴായ വൃക്ഷം എങ്ങനെയുള്ളതാണെന്ന് മനുഷ്യര്ക്കറിയില്ല. ഇതിനെ കല്പവൃക്ഷം എന്ന് പറയുന്നു. വൃക്ഷത്തിന്റെ ജ്ഞാനവും വേണമല്ലോ? മറ്റ് വൃക്ഷങ്ങളുടെ ജ്ഞാനം വളരെ സരളമാണ്. പെട്ടെന്ന് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഈ വൃക്ഷത്തിന്റെ ജ്ഞാനവും സരളമാണ് എന്നാല് ഇതാണ് മനുഷ്യ വൃക്ഷം. മനുഷ്യര്ക്ക് തങ്ങളുടെ വൃക്ഷത്തെക്കുറിച്ചറിയില്ല. ഗോഡ് ഈസ് ക്രിയേറ്റര് എന്നാണ് പറയുന്നത് അപ്പോള് തീര്ച്ചയായും ചൈതന്യമായിരിക്കും. ബാബ സത്യമാണ്, ചൈതന്യമാണ,് ജ്ഞാന സാഗരമാണ്... ബാബയില് എന്തു ജ്ഞാനമാണുള്ളതെന്ന് ആര്ക്കും അറിയില്ല. ബാബ തന്നെയാണ് ബീജരൂപം... ചൈതന്യം... ബാബയില് നിന്നുമാണ് മുഴുവന് രചനയും നടക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, മനുഷ്യര്ക്ക് തങ്ങളുടെ വൃക്ഷത്തെക്കുറിച്ചറിയില്ല ,മറ്റു വൃക്ഷങ്ങളെക്കുറിച്ചറിയാം. വൃക്ഷങ്ങളുടെ വിത്തുകള് ചൈതന്യമായിരുന്നെങ്കില് പറഞ്ഞുതരുമായിരുന്നു, എന്നാല് ആ വിത്തുകള് ജഡമാണ്. നിങ്ങള് കുട്ടികള്ക്ക് തന്നെയാണ് രചനയുടേയും, രചയിതാവിന്റേയും രഹസ്യം മനസ്സിലാക്കിത്തരുന്നത്. ബാബ സത്യമാണ് ..ചൈതന്യമാണ് ..ജ്ഞാന സാഗരമാണ്. ചൈതന്യമാണെങ്കിലല്ലേ സംസാരിക്കുവാന് സാധിക്കൂ. മനുഷ്യ ശരീരമാണ് ഏറ്റവും അമൂല്യമായതെന്ന് പാടുന്നുണ്ട്. ഇതിന്റെ മൂല്യം പറയുവാന് സാധിക്കില്ല. ബാബ വന്ന് ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരികയാണ്.

നിങ്ങള് രൂപ-ബസന്താണ്. ബാബയാണ് ജ്ഞാനസാഗരന്. ബാബയില് നിന്നും നിങ്ങള്ക്ക് രത്നങ്ങള് ലഭിക്കുന്നു. ഈ ജ്ഞാനരത്നങ്ങളിലൂടെ നിങ്ങള്ക്ക് സ്ഥൂല രത്നങ്ങള് ലഭിക്കും. ലക്ഷ്മീ നാരായണന്റെ അടുക്കല് നോക്കൂ എത്ര രത്നങ്ങളാണുള്ളത്. വജ്രങ്ങളുടേയും, രത്നങ്ങളുടേയും കൊട്ടാരത്തിലാണ് ജീവിക്കുന്നത്. പേര് തന്നെ സ്വര്ഗ്ഗമെന്നാണ്, നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറിക്കൊണ്ടിരിക്കുന്നു. ചില ദരിദ്രര്ക്ക് ലോട്ടറിയടിച്ചാല് ഭ്രാന്തായിപ്പോകാറുണ്ട്. ബാബയും പറയുന്നു നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുകയാണ്.. അപ്പോള് മായ എത്രമാത്രം എതിര്ക്കുന്നു. നിങ്ങള്ക്ക് മുന്നോട്ടു പോകുമ്പോള് മനസ്സിലാകും എത്രയോ നല്ല നല്ല കുട്ടികളെ മായ വിഴുങ്ങിയെന്ന്. പൂര്ണ്ണമായും വിഴുങ്ങിക്കളയുന്നു. തവളയെ എങ്ങനെയാണ് സര്പ്പം വിഴുങ്ങുന്നതെന്ന് നിങ്ങള് കണ്ടിട്ടില്ലേ. മുതല ആനയെ പിടിക്കുന്നതുപോലെ, സര്പ്പം തവളയെ പൂര്ണ്ണമായും വിഴുങ്ങിക്കളയുന്നു. മായയും അങ്ങനെയാണ് കുട്ടികളെ ജീവനോടെ വിഴുങ്ങി അവസാനിപ്പിച്ചുകളയും. പിന്നീടൊരിക്കലും ബാബയുടെ പേര് പോലും പറയില്ല. യോഗബലത്തിന്റെ ശക്തി നിങ്ങളില് വളരെ കുറവാണ്. മുഴുവന് ആധാരവും യോഗബലമാണ്. സര്പ്പം തവളയെ വിഴുങ്ങുന്നതു പോലെ നിങ്ങള് കുട്ടികളും മുഴുവന് ചക്രവര്ത്തീ പദവിയെയും വിഴുങ്ങുന്നു. മുഴുവന് വിശ്വത്തിന്റേയും ചക്രവര്ത്തീ പദവി നിങ്ങള് ഒറ്റ സെക്കന്റില് എടുക്കുന്നു. ബാബ വളരെ സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്. ആയുധങ്ങളൊന്നും ഇവിടെയില്ല. ബാബ ജ്ഞാന യോഗത്തിന്റെ അസ്ത്ര ശസ്ത്രങ്ങള് തരുന്നു. അതിനെ പിന്നീട് ഭക്തര് സ്ഥൂല ആയുധങ്ങളായി കാണിച്ചിരിക്കുന്നു.

നിങ്ങള് കുട്ടികള് ഈ സമയം പറയുന്നു - നമ്മള് എന്തില് നിന്നും എന്തായി മാറി. എന്തു വേണമെങ്കിലും പറയാം, നമ്മള് ഇങ്ങനെ തന്നെ ആയിരുന്നു. മനുഷ്യര് തന്നെയായിരുന്നു എന്നാല് ഗുണവും, അവഗുണവും ഉണ്ടാകുമല്ലോ. ദേവതകളില് ദൈവീകഗുണങ്ങള് ഉണ്ട്. അതുകൊണ്ട് അവരുടെ മഹിമ പാടുന്നു- അങ്ങ് സര്വ്വഗുണസമ്പന്നനാണ്... നമ്മള് നിര്ഗുണര്, പരാജിതര്, ഒരു ഗുണവുമില്ലാത്തവര്... ഈ സമയത്ത് ലോകം മുഴുവന് നിര്ഗുണന്മാരാണുള്ളത് അഥവാ ഒരാളില്പ്പോലും ദൈവീക ഗുണങ്ങളില്ല. ഗുണങ്ങള് പഠിപ്പിച്ചു തരുന്ന ബാബയെ അറിയില്ല. അതുകൊണ്ട് പറയുന്നു വിനാശകാലേ വിപരീത ബുദ്ധി. സംഗമയുഗത്തില് വിനാശം ഉണ്ടാകണം. പഴയ ലോകം നശിക്കണം, പുതിയ ലോകം സ്ഥാപിക്കണം. ഇതിനെയാണ് വിനാശകാലം എന്ന് പറയുന്നത്. ഇതാണ് അന്തിമ വിനാശം പിന്നീട് അരകല്പത്തേക്ക് യുദ്ധമൊന്നും ഉണ്ടാകില്ല. മനുഷ്യര്ക്ക് ഇതൊന്നും തന്നെ അറിയില്ല. വിനാശകാലേ വിപരീത ബുദ്ധികളല്ലേ അതുകൊണ്ട് തീര്ച്ചയായും പഴയ ലോകം നശിക്കും. ഈ പഴയ ലോകത്തില് എത്ര ആപത്തുകളാണുള്ളത്. മരിച്ചുകൊണ്ടേയിരിക്കുന്നു. ബാബ ഈ സമയത്തെ അവസ്ഥയെക്കുറിച്ചു പറയുകയാണ്. വ്യത്യാസം വളരെയധികമുണ്ട്. ഇന്ന് ഭാരതത്തിന്റെ അവസ്ഥ ഇതാണ്, നാളെ ഭാരതം എന്താകും? ഇന്നിങ്ങനെയാണ്, നാളെ നിങ്ങളെവിടെയായിരിക്കും? നിങ്ങള്ക്കറിയാം ആദ്യം ഈ ലോകം എത്ര ചെറുതായിരുന്നു. അവിടെ കൊട്ടാരങ്ങളില് വജ്രങ്ങളും, രത്നങ്ങളും ഉണ്ടായിരിക്കും. ഭക്തിമാര്ഗത്തിലും നിങ്ങളുടെ ക്ഷേത്രങ്ങള് ചെറുതായിരുന്നില്ല. സോമനാഥക്ഷേത്രം മാത്രമല്ല ഉണ്ടായിരുന്നത്, ഒരാള്ഉണ്ടാക്കുന്നതു കണ്ട് മറ്റുള്ളവരും ഉണ്ടാക്കാന് തുടങ്ങും. ഒരു സോമനാഥക്ഷേത്രത്തില് നിന്നുമാത്രം എത്രയധികം കൊള്ളയടിച്ചുകൊണ്ടു പോയി. പിന്നീട് അവരുടെ ഓര്മ്മചിഹ്നങ്ങള് ഉണ്ടാക്കി. പിന്നീട് ചുവരുകളിലെല്ലാം കല്ലുകള് പതിക്കാന് തുടങ്ങി. ഈ കല്ലുകള്ക്കെല്ലാം എത്ര വിലയാണുള്ളത്? ഇത്ര ചെറിയ വജ്രങ്ങള്ക്ക് പോലും എത്ര വിലയാണുള്ളത്? ബാബ (ബ്രഹ്മാബാബ) വജ്രവ്യാപാരിയായിരുന്നു. ചെറിയ ഒരു തരം വജ്രമുണ്ടായിരുന്നു, 90 രൂപവിലയുള്ള ചെറിയ വജ്രം. അതിനിപ്പോള് ആയിരക്കണക്കിന് രൂപ വിലയുണ്ട്. ലഭിക്കാനേയില്ല. മൂല്യം വളരെയധികം വര്ദ്ധിച്ചുപോയി. ഈ സമയത്ത് വിദേശങ്ങളിലും ധാരാളം ധനം ഉണ്ട്, എന്നാല് സത്യയുഗത്തിന് മുന്പില് അതൊന്നുമല്ല.

ഇപ്പോള് ബാബ പറയുന്നു വിനാശകാലേ വിപരീതിബുദ്ധികളാണ്. വിനാശം സമീപത്താണെന്ന് നിങ്ങള് പറയുന്നതു കേള്ക്കുമ്പോള് മനുഷ്യര് ചിരിക്കും. ബാബ പറയുന്നു ഞാനിവിടെ എത്ര നാളിരിക്കും, എനിക്കിവിടെ എന്തു രസം ലഭിക്കാനാണ്? ഞാന് സുഖിയുമല്ല, ദു:ഖിയുമാകുന്നില്ല. പാവനാമാക്കുക എന്ന കര്ത്തവ്യമാണുള്ളത്. നിങ്ങള് ഇങ്ങനെയായിരുന്നു ഇപ്പോള് ഇങ്ങനെയായി, വീണ്ടും നിങ്ങളെ ഇങ്ങനെ ഉയര്ന്നവരാക്കി മാറ്റുന്നു. നിങ്ങള്ക്കറിയാം നമ്മള് വീണ്ടും ദേവതയാകുന്നവരാണ്. നമ്മള് ദൈവീക കുലത്തിലെ ബന്ധുവായിരുന്നു എന്ന് നിങ്ങളിപ്പോള് മനസ്സിലാക്കി. രാജധാനി ഉണ്ടായിരുന്നു. പിന്നീടിങ്ങനെ രാജധാനി നഷ്ടപ്പെടുത്തി. ശേഷം വീണ്ടും മുന്നോട്ടു വന്നു. ഇപ്പോള് ചക്രം പൂര്ത്തിയായിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ലക്ഷക്കണക്കിന് വര്ഷങ്ങളൊന്നുമില്ല. ഈ യുദ്ധം വിനാശത്തിന് വേണ്ടി തന്നെയാണ്, ആ വശത്തുള്ളവര് (യൂറോപ്പുവാസികള്) സുഖമായി മരിക്കും. ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല. ആശുപത്രികളൊന്നും ഉണ്ടായിരിക്കില്ല. സേവനം ചെയ്യുവാനും നിലവിളിക്കാനും ആരുമുണ്ടായിരിക്കില്ല. അവിടെ അത്തരമൊരു സമ്പ്രദായമേ ഇല്ല. വളരെ സഹജമായി അവര് മരിക്കും. ഇവിടെയുള്ളവര് ദുഃഖിച്ചു മരിക്കും കാരണം നിങ്ങള് വളരെ സുഖമനുഭവിച്ചവരാണ് അതുകൊണ്ട് ദുഃഖവും നിങ്ങള്ക്ക് കാണണം. ഇവിടെ രക്തത്തിന്റെ നദികള് ഒഴുകും. അവര് വിചാരിക്കും ഈ യുദ്ധമൊക്കെ വീണ്ടും ശാന്തമാകും. എന്നാല് ശാന്തമാകില്ല. മൃഗത്തിന് പ്രാണവേദന വേട്ടക്കാരന് ആനന്ദം - ഈ അവസ്ഥയായിരിക്കും. നിങ്ങള് ദേവതയാവുകയാണ് പിന്നീട് ഈ കലിയുഗമാകുന്ന മോശമായ സൃഷ്ടിയിലേക്കു വരില്ല. ഭഗവാനുവാചാ ഗീതയിലുമുണ്ട്, വിനാശവും കാണൂ, സ്ഥാപനയും കാണൂ, സാക്ഷാത്കാരം കിട്ടിയില്ലേ! ഈ സാക്ഷാത്കാരം അന്തിമ സമയത്തും ഉണ്ടാകും ഇന്നയാള് ഇങ്ങനെയായി. പിന്നീട് ആ സമയത്ത് നിലവിളിക്കും വളരെയധികം പശ്ചാത്തപിക്കും. ശിക്ഷയും ലഭിക്കും, ഭാഗ്യവും മുറിയും. പക്ഷേ എന്തു ചെയ്യുവാന് സാധിക്കും? ഇത് 21 ജന്മത്തേക്കുള്ള ലോട്ടറിയാണ്. സ്മൃതിയില് വരുന്നുണ്ടല്ലോ. സക്ഷാത്കാരമുണ്ടാകാതെ ആര്ക്കും ശിക്ഷ ലഭിക്കില്ല. കോടതി ഉണ്ടായിരിക്കുമല്ലോ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്നില് ജ്ഞാനരത്നങ്ങള് ധാരണ ചെയ്ത് രൂപ-ബസന്താകണം. ജ്ഞാന രത്നങ്ങളിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തീ പദവിയുടെ ലോട്ടറി നേടണം.

2) ഈ വിനാശകാലത്ത് ബാബയോടു പ്രീതി വച്ച് ഒരാളുടെ ഓര്മ്മയില് തന്നെ ഇരിക്കണം. അന്തിമ സമയത്ത് പശ്ചാത്തപിക്കേണ്ടി വരുന്ന തരത്തില്, ഭാഗ്യം നഷ്ടമാകുന്ന രീതിയിലുള്ള ഒരു കര്മ്മവും ചെയ്യരുത്.

വരദാനം :-
സദാസ്നേഹിയായി മാറി പറക്കുന്ന കലയുടെ പ്രാപ്തമാക്കുന്ന നിശ്ചിതവിജയികളും,നിശ്ചിന്തരുമായി ഭവിക്കട്ടെ.

സ്നേഹികുട്ടികള്ക്ക് ബാപ്ദാദയില്നിന്നും പറക്കുന്ന കലയുടെ വരദാനം ലഭിച്ചുകൊണ്ടിരിക്കുന്നു.പറക്കുന്ന കലയിലൂടെ സെക്കന്റില് ബാപ്ദാദയുടെ അടുത്ത് എത്തിച്ചേരുകയാണെങ്കില് ഏത് രൂപത്തില് വരുന്ന മായക്കും താങ്കളെ തൊടാന്പോലും കഴിയില്ല.പരമാത്മാവിന്റെ കുടക്കീഴിനുള്ളിലേക്ക് മായയുടെ നിഴലിനുപോലുംവരാനാവില്ല.സ്നേഹം പരിശ്രമത്തെ വിനോദമാക്കി പരിവര്ത്തനം ചെയ്യും. സ്നേഹം ഓരോ കര്മ്മത്തിലും നിശ്ചിതവിജയി സ്ഥിതിയുടെ അനുഭവം ചെയ്യിക്കും.സ്നേഹികളായ കുട്ടികള് എല്ലാസമയത്തും നിശ്ചിന്തരായി ഇരിക്കും.

സ്ലോഗന് :-
ഒന്നും പുതിയതല്ല ( നത്തിംഗ് ന്യൂ) എന്ന സ്മൃതിയിലൂടെ സദാ ഇളകാത്ത അവസ്ഥയിലിരിക്കുകയാണെങ്കില് സന്തോഷനൃത്തം ചെയ്തുകൊണ്ടിരിക്കാം.