മധുരമായ കുട്ടികളെ, ഇവിടെ
നിങ്ങളുടെ എല്ലാം ഗുപ്തമാണ്. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു ഷോ ചെയ്യേണ്ട (ആർഭാടത്തിന്റെ)
ആവശ്യമില്ല. തന്റെ പുതിയ രാജധാനിയുടെ ലഹരിയിൽ ഇരിക്കണം.
ചോദ്യം :-
ശ്രേഷ്ഠ ധർമ്മത്തിന്റെയും ദൈവീക കർമ്മത്തിന്റെയും സ്ഥാപനയ്ക്കു വേണ്ടി നിങ്ങൾ
കുട്ടികൾ ഏതൊരു പരിശ്രമമാണ് ചെയ്യുന്നത്?
ഉത്തരം :-
നിങ്ങൾ
ഇപ്പോൾ പഞ്ചവികാരങ്ങളെയും ഉപേക്ഷിക്കുവാനുള്ള പരിശ്രമമാണ് ചെയ്യുന്നത്.
എന്തുകൊണ്ടെന്നാൽ ഈ വികാരങ്ങൾ തന്നെയാണ് എല്ലാവരെയും ഭ്രഷ്ടമാക്കി മാറ്റിയത്.
നിങ്ങൾക്കറിയാം ഈ സമയം എല്ലാവരും ദൈവീക ധർമ്മങ്ങളാലും കർമ്മങ്ങളാലും ഭ്രഷ്ടരാണ്.
ബാബ തന്നെയാണ് ശ്രീമതം നൽകി ശ്രേഷ്ഠമായ ധർമ്മത്തിന്റെയും കർമ്മത്തിന്റെയും
സ്ഥാപന ചെയ്യുന്നത്. നിങ്ങൾ ശ്രീമത്തിലൂടെ നടന്ന് ബാബയുടെ ഓർമ്മയിലൂടെ
വികാരങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുന്നു. പഠിപ്പിലൂടെ സ്വയം സ്വയത്തിന്
രാജതിലകം നൽകുന്നു.
ഗീതം :-
അങ്ങയെ
പ്രാപ്തമാക്കിയ ഞങ്ങൾ ഈ മുഴുവൻ ലോകത്തെയും പ്രാപ്തമാക്കി കഴിഞ്ഞു.......
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. ആത്മീയ കുട്ടികൾ തന്നെയാണ് പറയുന്നത്-
ബാബാ. കുട്ടികൾക്കറിയാം ഈ പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നൽകുന്ന ആളാണ്
അർത്ഥം ബാബ എല്ലാവരുടെയും അച്ഛനാണ്. ബാബയെ എല്ലാ പരിധിയില്ലാത്ത കുട്ടികളും
ആത്മാക്കളും ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും പ്രകാരത്തിൽ
ഓർമ്മിച്ചുകൊണ്ടിരിക്കുന്നു എന്നാൽ അവർക്ക് ഇതറിയില്ല നമുക്ക് ആ പരമപിതാ
പരമാത്മാവിൽ നിന്ന് വിശ്വത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാക്കണം.
നിങ്ങൾക്കറിയാം ബാബ നമുക്ക് നൽകുന്ന സത്യയുഗീ വിശ്വചക്രവർത്തി പദവി അഖണ്ഡവും
അചഞ്ചലവും സുദൃഢവുമാണ്. ഈ ചക്രവർത്തി പദവി 21 ജന്മത്തേക്ക് നിലനിൽക്കുന്നു.
മുഴുവൻ വിശ്വത്തിലും നമ്മുടെ രാജ്യമുണ്ടായിരിക്കും അതിനെ ആർക്കും
തട്ടിയെടുക്കുവാൻ സാധിക്കില്ല, കൊളളയടിക്കാനും സാധിക്കില്ല. നമ്മുടെ രാജധാനി
ദൃഢതയുളളതാണ്. എന്തുകൊണ്ടെന്നാൽ അവിടെ ഒരു ധർമ്മം മാത്രമാണുള്ളത്. ദ്വൈതമില്ല.
സത്യയുഗം അദ്വൈത രാജ്യമാണ്. കുട്ടികൾ എപ്പോഴെല്ലാമാണോ ഗീതം കേൾക്കുന്നത് അപ്പോൾ
തന്റെ രാജധാനിയുടെ ലഹരി ഉണ്ടായിരിക്കണം. ഇങ്ങനെ-ഇങ്ങനെയുള്ള ഗീതങ്ങൾ വീട്ടിൽ
ഉണ്ടായിരിക്കണം. നിങ്ങളുടെ എല്ലാം ഗുപ്തമാണ്. മറ്റു വലിയ-വലിയ വ്യക്തികൾക്കെല്ലാം
ധാരാളം പ്രൗഢത്വമുണ്ട്. നിങ്ങൾക്ക് യാതൊരു പ്രൗഢിയുമില്ല. നിങ്ങൾ
കാണുന്നുണ്ടല്ലോ ബാബ എത്ര സാധാരണ ശരീരത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ഇതും
കുട്ടികൾക്കറിയാം ഇവിടെയുളള ഓരോ മനുഷ്യരും മോശമായതും അധാർമ്മികപരവുമായ
കർമ്മങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിവേകശൂന്യർ എന്ന് പറയുന്നത്. ബുദ്ധി
തീർത്തും പൂട്ടപ്പെട്ടിരിക്കുകയാണ്. നിങ്ങൾ എത്ര വിവേകശാലികളായിരുന്നു.
വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോൾ മായ നമ്മെ ഒരു പ്രയോജനമില്ലാത്തവരും
വിവേകശൂന്യരുമാക്കി മാറ്റി. ബാബയെ ലഭിക്കുന്നതിനായി ധാരാളം യജ്ഞവും തപവുമെല്ലാം
ചെയ്തുവന്നിരുന്നു എന്നാൽ ഒന്നും ലഭിച്ചില്ല. വെറുതെ അലഞ്ഞുകൊണ്ടിരിക്കുന്നു.
ദിവസന്തോറും അമംഗളം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മനുഷ്യർ
തമോപ്രധാനമായി മാറിക്കൊണ്ടിരിക്കുന്നുവോ അത്രത്തോളം അമംഗളം ഉണ്ടാവുക തന്നെ വേണം.
ഏതെല്ലാം ഋഷിമുനിമാരുടെയാണോ മഹിമ പാടിയിരുന്നത് അവർ പവിത്രമായിരുന്നു. അറിയില്ല
അറിയില്ല (നേതി-നേതി) എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തമോപ്രധാനമായതുകൊണ്ടാണ്
പറയുന്നത് ശിവോഹം, സർവ്വവ്യാപി, എന്നിലും നിന്നിലുമെല്ലാം ഈശ്വരനുണ്ടെന്ന്.
സന്യാസിമാർ കേവലം പരമാത്മാവെന്നു പറയുന്നു. പരമപിതാവെന്ന് ഒരിക്കലും പറയില്ല.
പരമപിതാവാണെങ്കിൽ പിന്നെ സർവ്വവ്യാപിയെന്ന് പറയുന്നത് തെറ്റാണ്. അതുകൊണ്ടാണ്
ഈശ്വരൻ അഥവാ പരമാത്മാവെന്ന് പറയുന്നത്. പിതാവ് എന്ന വാക്ക് ബുദ്ധിയിൽ
വരുന്നില്ല. ചിലരെല്ലാം പറയുന്നത് വെറുതെയാണ്. അഥവാ പരമപിതാവാണെന്ന്
മനസ്സിലാക്കുകയാണെങ്കിൽ ബുദ്ധി പെട്ടെന്നു തന്നെ തിളങ്ങും. ബാബ സ്വർഗ്ഗത്തിന്റെ
സമ്പത്ത് നൽകുന്നു. അതിനാൽ ബാബ സ്വർഗ്ഗം സ്ഥാപിക്കുന്ന പിതാവാണ്. പിന്നെന്തിനാണ്
നമ്മൾ നരകത്തിൽ ജീവിക്കുന്നത്. ഇപ്പോൾ നമുക്ക് എങ്ങനെ മുക്തി-ജീവന്മുക്തി
സമ്പത്ത് ലഭിക്കാനാവും? ഇത് ആരുടെയും ബുദ്ധിയിൽ വരുന്നില്ല. ആത്മാവ്
പതിതമായിരിക്കുകയാണ്. ആത്മാവ് ആദ്യം സതോപ്രധാനവും വിവേകശാലിയുമായിരിക്കും
പിന്നീട് സതോ, രജോ, തമോയിലേക്ക് വരുന്നു. വിവേകശൂന്യരാകുന്നു. ഇപ്പോൾ നിങ്ങൾക്ക്
വിവേകം വന്നുകഴിഞ്ഞു. ബാബ നമുക്ക് ഈ സ്മൃതി ഉണർത്തി തന്നു. ഭാരതം പുതിയ
ലോകമായിരുന്നപ്പോൾ നമ്മുടെ രാജ്യമായിരുന്നു. ഒരു മതം, ഒരു ഭാഷ, ഒരു ധർമ്മം, ഒരു
മഹാരാജാ-മഹാറാണിയുടെ രാജ്യമായിരുന്നു. പിന്നീട് ദ്വാപരയുഗത്തിൽ വാമമാർഗ്ഗം
ആരംഭിക്കുന്നു. ഇതെല്ലാം ഓരോരുത്തരുടെയും കർമ്മത്തിൽ ആശ്രയിച്ചിരിക്കും.
കർമ്മങ്ങൾക്കനുസരിച്ച് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. ഇപ്പോൾ ബാബ
പറയുന്നു-ഞാൻ നിങ്ങൾക്ക് 21 ജന്മത്തേക്കുള്ള ചക്രവർത്തി പദവി
പ്രാപ്തമാക്കാനുള്ള കർമ്മമാണ് പഠിപ്പിക്കുന്നത്. സത്യയുഗത്തിലും പരിധിയുള്ള
അച്ഛനുണ്ടായിരിക്കും എന്നാൽ ഈ രാജ്യഭാഗ്യത്തിന്റെ സമ്പത്ത് പരിധിയില്ലാത്ത
ബാബയാണ് നൽകിയതെന്ന ജ്ഞാനം അവിടെയുണ്ടായിരിക്കില്ല. പിന്നീട് ദ്വാപരയുഗം മുതൽ
രാവണ രാജ്യം ആരംഭിക്കുന്നതിലൂടെ വികാരി സംബന്ധമുണ്ടാകുന്നു. പിന്നീട്
കർമ്മങ്ങൾക്കനുസരിച്ചാണ് ജന്മം ലഭിക്കുന്നത്. ഭാരതത്തിൽ പൂജ്യരായ
രാജാക്കന്മാരുണ്ടായിരുന്നു അതേപോലെ പൂജാരി രാജാക്കന്മാരുമുണ്ടായിരുന്നു.
സത്യ-ത്രേതായുഗത്തിൽ എല്ലാവരും പൂജ്യരായിരുന്നു. അവിടെ പൂജയോ ഭക്തിയോ ഇല്ല
പിന്നീട് ദ്വാപരയുഗത്തിൽ ഭക്തിമാർഗ്ഗം ആരംഭിക്കുമ്പോൾ, രാജാവും റാണിയും പോലെ
തന്നെ പ്രജകളും, പൂജാരിയും ഭക്തരുമായി മാറുന്നു. സൂര്യവംശികളായ ഏറ്റവും ഉയർന്ന
പൂജ്യ രാജാക്കന്മാർ പോലും പൂജാരിമാരായി മാറുന്നു.
ഇപ്പോൾ നിങ്ങൾ നിർവ്വികാരിയായി മാറുന്നു അതിന്റെ പ്രാപ്തി 21 ജന്മത്തേക്കാണ്
ഉള്ളത്. പിന്നീട് ഭക്തിമാർഗ്ഗം ആരംഭിക്കുന്നു. ദേവതകളുടെ ക്ഷേത്രങ്ങളുണ്ടാക്കി
പൂജ ചെയ്തുകൊണ്ടിരുന്നു. ഇത് ഭാരതത്തിൽ മാത്രമാണ് നടക്കുന്നത്. ബാബ
കേൾപ്പിക്കുന്ന 84 ജന്മങ്ങളുടെ കഥ പോലും ഭാരതവാസികൾക്കുവേണ്ടിയാണ്. മറ്റെല്ലാ
ധർമ്മത്തിലുള്ളവരും അതിനുശേഷമാണ് വരുന്നത്. പിന്നീട് ഒരുപാട്
അഭിവൃദ്ധിയുണ്ടാകുന്നു. വ്യത്യസ്ത ധർമ്മത്തിലുളളവരുടെ രൂപ-ഭാവങ്ങൾ, ഓരോ
കാര്യത്തിലും വ്യത്യസ്ത-വ്യത്യസ്തമായിരിക്കും. ആചാര-അനുഷ്ഠാനങ്ങളും
വ്യത്യസ്ത-വ്യത്യസ്തമായതായിരിക്കും. ഭക്തിമാർഗ്ഗത്തിനുവേണ്ടി സാമഗ്രികളും വേണം.
ബീജം ചെറുതാണെങ്കിലും വൃക്ഷം എത്ര വലുതായിരിക്കും. വൃക്ഷത്തിലെ ഇലകളെയൊന്നും
എണ്ണാൻ സാധിക്കില്ല. അതേപോലെ തന്നെ ഭക്തിയും വിസ്താരത്തിലാണ്. ഒരുപാട്
ശാസ്ത്രങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ഇപ്പോൾ ബാബ കുട്ടികളോട് പറയുന്നു-ഈ
ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളെല്ലാം തന്നെ ഇല്ലാതാകണം. ഇനി അച്ഛനായ എന്നെ
ഓർമ്മിക്കൂ. ഭക്തിമാർഗ്ഗത്തിലെ പ്രഭാവം ഒരുപാടുണ്ടല്ലോ! എത്ര മനോഹരമായ നൃത്തം,
തമാശകൾ, പാട്ട് ഇവയ്ക്കു വേണ്ടിയെല്ലാം എത്രയാണ് ചിലവഴിക്കുന്നത്. ഇപ്പോൾ ബാബ
പറയുന്നു-അച്ഛനായ എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. തന്റെ ആദി സനാതന ധർമ്മത്തെ
ഓർമ്മിക്കൂ. ജന്മ-ജന്മാന്തരങ്ങളിലായി അനേക പ്രകാരത്തിലുള്ള ഭക്തി നിങ്ങൾ
ചെയ്തുവന്നു. സന്യാസിമാരുപോലും ആത്മാക്കൾ വസിക്കുന്ന സ്ഥാനത്തെ അതായത് തത്വത്തെ
പരമാത്മാവാണെന്ന് മനസ്സിലാക്കി വന്നു. ബ്രഹ്മത്തെ അഥവാ തത്വത്തെ തന്നെ
ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തിൽ സതോപ്രധാന സന്യാസിമാർ ഉണ്ടായിരുന്നപ്പോൾ
അവർക്ക് കാട്ടിൽ പോയി ശാന്തിയിൽ ഇരിക്കണമായിരുന്നു. അവർ ബ്രഹ്മത്തിൽ ചെന്ന്
ലയിക്കുകയില്ലല്ലോ. അവർ മനസ്സിലാക്കുന്നു ബ്രഹ്മത്തിന്റെ
ഓർമ്മയിലിരിക്കുന്നതിലൂടെ ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാൽ ബ്രഹ്മത്തിൽ പോയി ലയിക്കാൻ
സാധിക്കും. ബാബ പറയുന്നു- ആരും ലയിക്കുന്നില്ല. ആത്മാവ് അവിനാശിയാണല്ലോ!.
ആത്മാവിന് എങ്ങനെ ലയിക്കാൻ സാധിക്കും. ഭക്തിമാർഗ്ഗത്തിൽ എത്രയാണ്
തലയിട്ടുടക്കുന്നത്. ഭഗവാൻ ഏതെങ്കിലും രൂപത്തിൽ വരും എന്നും പറയുന്നു. ഏതാണ് ശരി?
സന്യാസിമാർ പറയുന്നു- ബ്രഹ്മവുമായി യോഗം വെക്കുകയാണെങ്കിൽ ബ്രഹ്മത്തിൽ ലയിക്കും
എന്ന്. ഗൃഹസ്ഥത്തിലുള്ളവർ പറയുന്നു ഭഗവാൻ ഏതെങ്കിലും രൂപത്തിൽ പതിതരെ പാവനമാക്കി
മാറ്റാൻ വരും. മുകളിൽ നിന്ന് എങ്ങനെ പ്രേരണയിലൂടെ പഠിപ്പിക്കാൻ സാധിക്കും.
ടീച്ചർക്ക് വീട്ടിലിരുന്നുകൊണ്ട് പ്രേരണ നൽകുവാൻ സാധിക്കുമോ! പ്രേരണ എന്ന
വാക്കില്ല. പ്രേരണയിലൂടെ ഒരു കാര്യവും നടക്കുന്നില്ല. ശങ്കരന്റെ പ്രേരണയിലൂടെ
വിനാശമെന്നാണ് പറയാറുള്ളത്. എന്നാൽ ഇത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. യാദവർക്ക്
മിസൈലുകളെല്ലാം ഉണ്ടാക്കുക തന്നെ വേണം. ഇത് വെറും മഹിമ മാത്രമാണ് പറയുന്നത്.
ആർക്കും തന്റെ വലിയവരുടെ മഹിമയെക്കുറിച്ച് അറിയില്ല. ധർമ്മ സ്ഥാപകരെയും ഗുരു
എന്നാണ് പറയുന്നത് എന്നാൽ അവർ ധർമ്മം മാത്രമാണ് സ്ഥാപിക്കുന്നത്. സദ്ഗതി
ചെയ്യുന്നവരെയാണ് ഗുരു എന്ന് പറയുക. മറ്റു ഗുരുക്കന്മാരെല്ലാം ധർമ്മം
സ്ഥാപിക്കാനാണ് വരുന്നത്. ആ ഗുരുക്കന്മാരുടെ പിറകിൽ അവരുടെ വംശാവലികളും
വന്നുകൊണ്ടിരിക്കുന്നു. അവർ ആരുടെയും സദ്ഗതി ചെയ്യുന്നില്ല. അപ്പോൾ അവരെ ഗുരു
എന്ന് എങ്ങനെയാണ് പറയുന്നത്. സർവ്വരുടെയും സദ്ഗതി ദാതാവാകുന്ന ഗുരു ഒന്നു
മാത്രമെയുള്ളൂ. ഭഗവാനാകുന്ന അച്ഛൻ വന്നിട്ടാണ് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത്.
മുക്തി-ജീവന്മുക്തി നൽകുന്നത്. സദ്ഗതി നൽകുന്ന ഭഗവാനെ ഓർമ്മിക്കാതിരിക്കാൻ
ആർക്കും സാധിക്കില്ല. തന്റെ പതിയോട് എത്രതന്നെ സ്നേഹമുണ്ടെങ്കിലും, അല്ലയോ
ഭഗവാനേ, അല്ലയോ ഈശ്വരാ എന്ന് തീർച്ചയായും പറയുന്നു എന്തുകൊണ്ടെന്നാൽ ഭഗവാൻ
തന്നെയാണ് സർവ്വരുടെയും സദ്ഗതി ദാതാവ്. ബാബ മനസ്സിലാക്കി തരുന്നു, ഇത് മുഴുവൻ
രചനയാണ്. രചയിതാവാകുന്ന അച്ഛൻ ഞാനാണ്. എല്ലാവർക്കും സുഖം നൽകുന്ന ബാബ ഒന്നു
മാത്രമാണ്. ഒരു സഹോദരന് മറ്റൊരു സഹോദരന് സമ്പത്ത് നൽകാൻ സാധിക്കില്ല. സമ്പത്ത്
എപ്പോഴും അച്ഛനിൽ നിന്നാണ് ലഭിക്കുന്നത്. നിങ്ങൾ പരിധിയില്ലാത്ത
കുട്ടികൾക്കെല്ലാം പരിധിയില്ലാത്ത അച്ഛൻ, പരിധിയില്ലാത്ത സമ്പത്ത് നൽകുന്നു.
അതുകൊണ്ട് തന്നെയാണ് എന്നെ ഓർമ്മിക്കുന്നത്-അല്ലയോ പരമപിതാവേ, ക്ഷമിക്കൂ, ദയ
കാണിക്കൂ എന്ന്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഭക്തിമാർഗ്ഗത്തിൽ അനേക
പ്രകാരത്തിലുള്ള മഹിമ ചെയ്യുന്നു. ഇതും ഡ്രാമയനുസരിച്ച് അവരവരുടെ പാർട്ട്
അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു-ഞാൻ ഇവരുടെയൊന്നും വിളി
കേട്ടിട്ടല്ല വരുന്നത്. ഇത് ഡ്രാമയിൽ നിശ്ചയിക്കപ്പെട്ടിട്ടുളളതാണ്. ഡ്രാമയിൽ
ബാബയുടെ വരവിന്റെ പാർട്ട് അടങ്ങിയിട്ടുണ്ട്. അനേക ധർമ്മത്തിന്റെ വിനാശം, ഒരു
ധർമ്മത്തിന്റെ സ്ഥാപന അഥവാ കലിയുഗത്തിന്റെ വിനാശം, സത്യയുഗത്തിന്റെ സ്ഥാപന
എന്നിവ ചെയ്യുക തന്നെ വേണം. ഞാൻ എന്റെ സമയത്ത് സ്വതവേ വരുകയാണ്. ഈ
ഭക്തിമാർഗ്ഗത്തിന്റെയും പാർട്ട് ഡ്രാമയിലുണ്ട്. ഭക്തിമാർഗ്ഗത്തിലെ പാർട്ട്
എപ്പോഴാണോ പൂർത്തിയാകുന്നത് അപ്പോഴാണ് ഞാൻ വരുന്നത്. കുട്ടികളും പറയുന്നു, നമ്മൾ
മനസ്സിലാക്കിക്കഴിഞ്ഞു, 5000 വർഷത്തിനുശേഷം വീണ്ടും അങ്ങയുമായി കൂടിക്കാഴ്ച
നടത്തിയിരിക്കുകയാണ്. ബാബാ അങ്ങ് കല്പം മുമ്പും ബ്രഹ്മാവിന്റെ ശരീരത്തിൽ തന്നെ
വന്നിരുന്നു. ഈ ജ്ഞാനം നിങ്ങൾക്ക് ഇപ്പോഴാണ് ലഭിക്കുന്നത് പിന്നീട് ഒരിക്കലും
ലഭിക്കില്ല. ഇതാണ് ജ്ഞാനം, മറ്റേത് ഭക്തിയാണ്. ജ്ഞാനത്തിന്റെ പ്രാപ്തി, കയറുന്ന
കലയാണ്. സെക്കന്റിൽ ജീവന്മുക്തി എന്ന് പറയാറുണ്ട്. ജനകന് സെക്കന്റിൽ ജീവന്മുക്തി
ലഭിച്ചിരുന്നില്ലേ! ഇങ്ങനെയുണ്ട്, രാധ പിന്നീട് അനുരാധയായി(ഓരോരുത്തരും)
മാറുന്നു. ജനകനും പിന്നീട് ഈ ജ്ഞാനത്തിലൂടെ സീതയുടെ അച്ഛൻ അനുജനകനായി മാറി. ഇതും
ഒരു ഉദാഹരണം മാത്രമാണ് നൽകിയിരുക്കുന്നത്. ഒന്നും മനസ്സിലാക്കുന്നില്ല. ജനകൻ
സെക്കന്റിൽ ജീവന്മുക്തി പ്രാപ്തമാക്കി എന്ന് പറയാറുണ്ട്. ഒരു ജനകൻ മാത്രമാണോ
ജീവന്മുക്തി പ്രാപ്തമാക്കിയത്? ജീവന്മുക്തി അർത്ഥം ഈ രാവണരാജ്യത്തിൽ നിന്നും
ജീവിതമുക്തി.
ബാബയ്ക്കറിയാം എല്ലാ കുട്ടികളും എത്ര ദുർഗതിയാണ് പ്രാപിച്ചിരിക്കുന്നത്. അവരുടെ
സദ്ഗതിയുണ്ടാകണം. ദുർഗതിയിൽ നിന്ന് പിന്നീട് ഉയർന്ന ഗതി, മുക്തി-ജീവന്മുക്തി
പ്രാപിക്കുന്നു. ആദ്യം മുക്തിയിലേക്കുപോയി പിന്നീട് ജീവന്മുക്തിയിലേക്കു വരും.
ശാന്തിയിൽ നിന്ന് പിന്നീട് സുഖധാമത്തിലേക്ക് വരുന്നു. ഈ ചക്രത്തിന്റെ മുഴുവൻ
രഹസ്യവും ബാബ മനസ്സിലാക്കി തന്നു. നിങ്ങളോടൊപ്പം മറ്റ് ഒരുപാട് ധർമ്മങ്ങളും
വന്നുപോകുന്നുണ്ട്. മനുഷ്യ സൃഷ്ടി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ബാബ
പറയുന്നു-ഈ സമയം മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം തമോപ്രധാനവും
ജീർണ്ണിച്ചിരിക്കുകയുമാണ്. ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ അടിത്തറ മുഴുവൻ
ജീർണ്ണിച്ചിരിക്കുന്നു. മറ്റെല്ലാ ധർമ്മങ്ങളുമുണ്ട്. ഭാരതത്തിൽ ആരും സ്വയത്തെ
ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റേതാണെന്ന് മനസ്സിലാക്കുന്നില്ല. ദേവത
ധർമ്മത്തിലെതാണെങ്കിലും ഈ സമയം ആരും ഞങ്ങൾ ആദി സനാതന ദേവീ-ദേവത
ധർമ്മത്തിലെതാണെന്ന് മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ദേവതകൾ
പവിത്രമായിരുന്നല്ലോ! നമ്മൾ പവിത്രമല്ലല്ലോ. നമ്മൾ അപവിത്രരും പതിതരും സ്വയത്തെ
എങ്ങനെ ദേവതയെന്ന് പറയും? ഹിന്ദു എന്ന് പറയുന്നതും ഡ്രാമയുടെ
പദ്ധതിയനുസരിച്ചുള്ള ആചാരമാണ്. ജനസംഖ്യയുടെ പട്ടികയിൽ പോലും ഹിന്ദു എന്ന
ധർമ്മമാണ് എഴുതാറുളളത്. ഗുജറാത്തികളാണെങ്കിലും ഹിന്ദു ഗുജറാത്തിയെന്ന് പറയുന്നു.
അവരോട് നിങ്ങൾ ചോദിക്കൂ ഹിന്ദു എന്ന ധർമ്മം എവിടെ നിന്നു വന്നു എന്ന്? എന്നാൽ
ഇത് ആർക്കും അറിയില്ല. വെറുതെ പറയുന്നു-നമ്മുടെ ധർമ്മം കൃഷ്ണനാണ്
സ്ഥാപിച്ചതെന്ന്. എപ്പോൾ? ദ്വാപരയുഗത്തിൽ. ദ്വാപരയുഗം മുതലാണ് മനുഷ്യർ തന്റെ
ധർമ്മത്തെ മറന്ന് ഹിന്ദു എന്ന് പറയാൻ തുടങ്ങിയത്. അതിനാൽ അവരെ ദൈവീക ധർമ്മ
ഭ്രഷ്ഠമായവരെന്നാണ് പറയുന്നത്. സത്യയുഗത്തിൽ എല്ലാവരും നല്ല കർമ്മമാണ്
ചെയ്യുന്നത്. ഇവിടെ എല്ലാവരും മോശമായ കർമ്മമാണ് ചെയ്യുന്നത് അതുകൊണ്ടാണ്
ദേവീ-ദേവതകളെ ധർമ്മഭ്രഷ്ടരും കർമ്മഭ്രഷ്ടരും എന്ന് പറയുന്നത്. ഇപ്പോൾ വീണ്ടും
ശ്രേഷ്ഠമായ ധർമ്മത്തിന്റെയും ശ്രേഷ്ഠമായ ദൈവീക കർമ്മത്തിന്റെയും സ്ഥാപനയാണ്
നടക്കുന്നത്. അതുകൊണ്ടാണ് പറയുന്നത് ഇപ്പോൾ ഈ 5 വികാരങ്ങളെ ഉപേക്ഷിക്കൂ. ഈ
വികാരങ്ങളെല്ലാം പകുതി കല്പമായിട്ടുള്ളതാണ്. ഈയൊരു ജന്മത്തിൽ ഇവയെ
ഉപേക്ഷിക്കാനാണ് പ്രയത്നമുള്ളത്. പരിശ്രമമില്ലാതെ ഒരിക്കലും വിശ്വത്തിന്റെ
ചക്രവർത്തി പദവി ലഭിക്കുകയില്ല. ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമെ നിങ്ങൾക്ക്
സ്വയത്തിന് രാജതിലകം നൽകാൻ സാധിക്കുകയുള്ളൂ. അർത്ഥം രാജ്യഭാഗ്യത്തിന്റെ
അധികാരിയായി മാറൂ. എത്രത്തോളം നല്ല രീതിയിൽ ഓർമ്മിക്കുന്നുവോ ശ്രീമതം
പാലിക്കുന്നുവോ അത്രത്തോളം നിങ്ങൾ രാജാക്കന്മാരുടെയും രാജാവായി മാറും.
പഠിപ്പിക്കുന്ന ടീച്ചർ പഠിപ്പിക്കാൻ വന്നിരിക്കുകയാണ്. ഈ പാഠശാല മനുഷ്യനിൽ
നിന്ന് ദേവതയായി മാറാനുള്ളതാണ്. നരനിൽ നിന്ന് നാരായണനായി മാറാനുള്ള കഥയാണ്
കേൾപ്പിക്കുന്നത്. ഈ കഥ എത്ര പ്രസിദ്ധമാണ്. ഇതിനെ അമരകഥയെന്നും, സത്യനാരായണന്റെ
കഥയെന്നും മൂന്നാം കണ്ണിന്റെ കഥയെന്നും പറയുന്നു. മൂന്നിന്റെയും അർത്ഥം ബാബ
മനസ്സിലാക്കി തരുന്നു. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് കഥകളുണ്ട്. അതിനാൽ നോക്കൂ എത്ര
നല്ല ഗീതമാണ്. ബാബ നമ്മെ മുഴുവൻ വിശ്വത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. ഈ
അധികാരി പദവി മറ്റാർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ
സ്മൃതിയുണ്ടായിരിക്കണം നമ്മൾ ഒരു മതം, ഒരു രാജ്യം ഒരു ധർമ്മത്തിന്റെ
സ്ഥാപനയ്ക്ക് നിമിത്തമാണ്. അതിനാൽ ഒരു മതമായി തന്നെ കഴിയണം.
2. സ്വയത്തിന് രാജതിലകം
നൽകുന്നതിനു വേണ്ടി വികാരങ്ങളെ ഉപേക്ഷിക്കുവാനുള്ള പരിശ്രമം ചെയ്യണം. പഠിപ്പിൽ
പരിപൂർണ്ണ ശ്രദ്ധ നൽകണം.
വരദാനം :-
കർമാതീതസ്ഥിതിയിൽ സ്ഥിതി ചെയ്ത് നാനാഭാഗത്തെയും സേവനങ്ങളെ കൈകാര്യം ചെയ്യുന്ന
സിദ്ധിസ്വരൂപമായി ഭവിക്കട്ടെ.
മുന്നോട്ടു പോകവെ
നാനാഭാഗത്തെയും സേവനങ്ങളുടെ വിസ്താരത്തെ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഭിന്ന
ഭിന്ന മാർഗങ്ങൾ അവലംബിക്കേണ്ടി വരും. എന്തെന്നാൽ ആ സമയത്ത്, എഴുത്തു കൈമാറ്റമോ
ടെലിഗ്രാമോ ടെലിഫോണോ ഒന്നും പ്രയോജനത്തിൽ വരില്ല. ഇങ്ങനെയുള്ള സമയത്ത് വയർലെസ്
സെറ്റ് വേണം. ഇതിനായി ഇപ്പോഴിപ്പോൾ കർമയോഗി, ഇപ്പോഴിപ്പോൾ കർമാതീതസ്ഥിതിയിൽ
സ്ഥിതി ചെയ്യുന്നതിനുള്ള അഭ്യാസം ചെയ്യൂ. അപ്പോൾ നാനാഭാഗത്തും സങ്കൽപങ്ങളുടെ
സിദ്ധിയിലൂടെ സേവനത്തിൽ സഹയോഗിയാകാൻ സാധിക്കും.
സ്ലോഗന് :-
പരമാത്മാസ്നേഹത്തിന്റെ പാലനയുടെ സ്വരൂപം- താങ്കളുടെ സഹജയോഗീജീവിതമാണ്.
അവ്യക്തസൂചനകൾ- ഏകതയുടെയും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ
ഓരോരുത്തർക്കും രണ്ട്
കാര്യങ്ങൾ വിശേഷിച്ച് ഓർമയിൽ വെക്കണം.- ഒന്ന് സദാ സംസ്കാരങ്ങളെ ചേർക്കാനുള്ള
ഏകത. രണ്ടാമത്- പരസ്പരം വിശ്വാസം വെച്ച് സദാ സന്തുഷ്ടമായിരിക്കുക, എല്ലാവരെയും
സന്തുഷ്ടമാക്കുക. ഈ രണ്ടു കാര്യങ്ങൾ സദാ ശ്രദ്ധയിൽ വെക്കുമെങ്കിൽ ബാബ എന്താണോ
എങ്ങനെയാണോ അങ്ങനെ കാണപ്പെടും, പ്രത്യക്ഷതയുണ്ടാകും.