മധുരമായ കുട്ടികളെ -
പദവിയുടെ ആധാരം പഠിപ്പാണ്, ആരാണോ പഴയ ഭക്തര് അവര് നന്നായി പഠിക്കുകയും ഉയര്ന്ന
പദവി നേടുകയും ചെയ്യും.
ചോദ്യം :-
ബാബയുടെ ഓര്മ്മയിലിരിക്കുന്നവരുടെ അടയാളം എന്തായിരിക്കും?
ഉത്തരം :-
ഓര്മ്മയിലിരിക്കുന്നവരില് നല്ല ഗുണമുണ്ടായിരിക്കും. അവര്
പവിത്രമായിക്കൊണ്ടിരിക്കും. രാജകീയത വന്നുകൊണ്ടിരിക്കും. പരസ്പരം മധുരമായ
പാലുപോലുള്ള സ്വഭാവമായിരിക്കും, മറ്റുള്ളവരെ നോക്കാതെ സ്വയത്തെ നോക്കും. അവരുടെ
ബുദ്ധിയിലുണ്ടായിരിക്കും - ആര് ചെയ്യുന്നുവോ അവര് നേടും.
ഓംശാന്തി.
കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നു, ഈ ഭാരതത്തില് ആദി സനാതന ദേവീ ദേവതാ
ധര്മ്മമാണ്, അതിന്റെ ശാസ്ത്രമാണ് ഗീത എന്ന്. ഈ ഗീത ആരാണ് പാടിയത്, ഇത് ആര്ക്കും
അറിയില്ല. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ബാക്കി ഈ ഹോളീ മുതലായവയൊന്നും
തങ്ങളുടെ ഉത്സവങ്ങളല്ല, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ഉത്സവങ്ങളാണ്.
ഉത്സവമാണെങ്കില് കേവലം ഒരേയൊരു ത്രിമൂര്ത്തി ശിവജയന്തിയാണ്. അത്രയേയുള്ളു. കേവലം
ശിവജയന്തിയെന്ന് ഒരിക്കലും പറയരുത്. ത്രിമൂര്ത്തി എന്ന വാക്ക് ഇടുന്നില്ലെങ്കില്
മനുഷ്യര് മനസ്സിലാക്കില്ല. ത്രിമൂര്ത്തിയുടെ ചിത്രത്തിലുള്ളത് പോലെ, ദൈവീക
സ്വരാജ്യം താങ്കളുടെ ജന്മസിദ്ധ അധികാരമാണ് എന്ന് താഴെ എഴുതിയിട്ടുണ്ടായിരിക്കണം.
ശിവഭഗവാന് അച്ഛനുമാണല്ലോ. തീര്ച്ചയായും വരുന്നുണ്ട്, വന്നിട്ട് സ്വര്ഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്നുണ്ട്. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിയിട്ടുമുണ്ട്
രാജയോഗം പഠിക്കുന്നതുകൊണ്ട്. ഉള്ളിലെ ചിത്രങ്ങളിലാണെങ്കില് ഒരുപാട് ജ്ഞാനമുണ്ട്.
മനുഷ്യര് കാണുമ്പോള് അത്ഭുതം ഉണ്ടാകുന്ന തരത്തിലുള്ള ചിത്രങ്ങള് ഉണ്ടാക്കണം. അതും
ആരാണോ വളരെയധികം ഭക്തി ചെയ്തിട്ടുള്ളത്, അവര് തന്നെ നല്ല രീതിയില് ജ്ഞാനവും
എടുക്കും. കുറച്ച് ഭക്തി ചെയ്യുന്നവര് കുറച്ചേ എടുക്കൂ പദവിയും കുറവായിരിക്കും.
ദാസ ദാസിയിലും നമ്പര്വൈസായിരിക്കുമല്ലോ. മുഴുവന് ആധാരവും പഠിപ്പിലാണ്. നിങ്ങളിലും
വളരെ കുറച്ച് പേരാണ് ആര്ക്കാണോ നല്ല രീതിയില് യുക്തിയോടുകൂടി സംസാരിക്കാന്
സാധിക്കുന്നത്. നല്ല കുട്ടികളുടെ പെരുമാറ്റവും നല്ലതായിരിക്കും. ഗുണവും
സുന്ദരമായിരിക്കും. എത്രത്തോളം ബാബയുടെ ഓര്മ്മയിലിരിക്കുന്നുവോ അത്രയും
പവിത്രമാവുകയും ചെയ്യും രാജകീയതയും വരും. ശൂദ്രന്മാരില് പോലും വളരെ നന്നായി
പെരുമാറുന്നവരുണ്ട്, ഇവിടെ ചില ബ്രാഹ്മണകുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ച്
ചോദിക്കേണ്ടിതില്ല, ഇവരെ ഈശ്വരനാണോ പഠിപ്പിക്കുന്നതെന്ന് മറ്റുള്ളവരും പറയുന്ന
രീതിയിലാണ് പെരുമാറ്റം. അതിനാല് കുട്ടികളുടെ പെരുമാറ്റം അങ്ങനെയാവരുത്. വളരെ
മധുരമായ പാലുപോലെയായിരിക്കണം, ആര് ചെയ്യുന്നുവോ അവര് നേടും. ചെയ്തില്ലായെങ്കില്
നേടുകയുമില്ല. ബാബയാണെങ്കില് നല്ല രീതിയില് മനസ്സിലാക്കിതന്നുകൊണ്ടിരിക്കുന്നു.
ആദ്യമാദ്യം ബാബയുടെ പരിചയം കൊടുത്തുകൊണ്ടിരിക്കൂ. ത്രിമൂര്ത്തിയുടെ
ചിത്രമാണെങ്കില് വളരെ നല്ലതാണ് - രണ്ടുവശത്തുമായി സ്വര്ഗ്ഗവും നരകവുമുണ്ട്.
ചക്രത്തിലും വ്യക്തമാണ്. ഏത് ധര്മ്മത്തിലുള്ളവരാണെങ്കിലും നിങ്ങള്ക്ക് ഈ
ചക്രത്തില് അഥവാ വൃക്ഷത്തിലൂടെ മനസ്സിലാക്കി കൊടുക്കാന് സാധിക്കും- ഈ കണക്കില്
നിങ്ങള് സ്വര്ഗ്ഗമാകുന്ന പുതിയ ലോകത്തില് വരുക സാധ്യമല്ല. ആരാണോ ഏറ്റവും
ഉയര്ന്ന ധര്മ്മത്തിലുണ്ടായിരുന്നത്, ഏറ്റവും സമ്പന്നമായിരുന്നത്, അവര് തന്നെയാണ്
ഏറ്റവും ദരിദ്രമാകുന്നത്, ആരാണോ ഏറ്റവും ആദ്യമാദ്യം ഉണ്ടായിരുന്നത്, എണ്ണത്തിലും
അവര് വളരെ കൂടുതലായിരിക്കും പക്ഷെ ഹിന്ദുക്കള് ഒരുപാട് പേര് മറ്റു
ധര്മ്മങ്ങളിലേയ്ക്ക് കണ്വെര്ട്ടായി പോയിട്ടുണ്ട്. തന്റെ ധര്മ്മത്തെ അറിയാത്തതു
കാരണം മറ്റ് ധര്മ്മങ്ങളിലേയ്ക്ക് പോയിരിക്കുന്നു അതല്ലെങ്കില്
ഹിന്ദുധര്മ്മമെന്ന് പറയുന്നു. തന്റെ ധര്മ്മത്തെ പോലും അറിയുന്നില്ല. ശാന്തി
ദേവായെന്ന് ഈശ്വരനെ ഒരുപാട് വിളിക്കുന്നു, പക്ഷെ ശാന്തിയുടെ അര്ത്ഥം
മനസ്സിലാക്കുന്നില്ല. പരസ്പരം ശാന്തിയുടെ സമ്മാനം കൊടുത്തുകൊണ്ടേയിരിക്കുന്നു.
ഇവിടെ നിങ്ങള് വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നതിന് നിമിത്തമായി
മാറിയിരിക്കുന്ന കുട്ടികള്ക്ക് ബാബ വിശ്വത്തിന്റെ രാജ്യഭാഗ്യം സമ്മാനമായി
നല്കുന്നു. ഈ സമ്മാനവും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ലഭിക്കുന്നത്.
നല്കുന്നത് ഭഗവാനായ ബാബയാണ്. സമ്മാനം എത്ര വലുതാണ് - സൂര്യവംശീ വിശ്വത്തിന്റെ
രാജ്യ ഭാഗ്യം! ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് വിശ്വത്തിന്റെ
ചരിത്രം-ഭൂമിശാസ്ത്രം, വര്ണ്ണം മുതലായ എല്ലാമുണ്ട്. വിശ്വത്തിന്റെ രാജ്യഭാഗ്യം
നേടണമെങ്കില് കുറച്ച് പരിശ്രമവും ചെയ്യേണ്ടതുണ്ട്. പോയന്റെല്ലാം വളരെ സഹജമാണ്.
ടീച്ചര് എന്ത് ജോലിയാണോ നല്കുന്നത് അത് ചെയ്ത് കാണിക്കണം. അതിനാല് ബാബ
കാണുന്നുണ്ട് ആരിലാണ് പൂര്ണ്ണമായ ജ്ഞാനം. പല കുട്ടികളും മുരളിയില് പോലും ശ്രദ്ധ
നല്കുന്നില്ല. സ്ഥിരമായി മുരളി പഠിക്കുന്നില്ല. ആരാണോ മുരളി പഠിക്കാത്തത് അവര്
ആര്ക്ക് എന്ത് മംഗളം ചെയ്യാനാണ്! ആരുടെയും മംഗളം ചെയ്യാത്ത ഒരുപാട്
കുട്ടികളുണ്ട്. തന്റെയും, മറ്റുള്ളവരുടെയും മംഗളം ചെയ്യുന്നില്ല അതുകൊണ്ട്
കുതിരപട, കാലാള്പട എന്നെല്ലാം പറയപ്പെടുന്നു. വളരെ കുറച്ചാണ് മഹാരഥികള്, സ്വയം
മനസ്സിലാക്കാനും സാധിക്കുന്നു- ആരെല്ലാമാണ് മഹാരഥികള്. പറയുന്നു ബാബാ,
ഗുല്സാറിനെ, കുമാരകയെ, മനോഹര് ദാദിമാരെ അയക്കൂ....... കാരണം സ്വയം കുതിര
പടയാളിയാണ്. അവര് മഹാരഥിയാണ്. ബാബയാണെങ്കില് എല്ലാ കുട്ടികളെയും നല്ല രീതിയില്
മനസ്സിലാക്കുന്നു. ചിലരില് ഗ്രഹപിഴയുമുണ്ടല്ലോ. ചില നല്ല നല്ല കുട്ടികള്ക്കുപോലും
മായയുടെ കൊടുങ്കാറ്റ് വരുന്നതുകൊണ്ട് സ്തുതി പാടകരായി മാറുന്നു. ജ്ഞാനത്തില്
ശ്രദ്ധ വെയ്ക്കുന്നേയില്ല. ബാബയ്ക്ക് ഓരോരുത്തരുടെ സേവനത്തില് നിന്ന് അറിയാന്
സാധിക്കുമല്ലോ. സേവനം ചെയ്യുന്നവര് തന്റെ പൂര്ണ്ണമായ വാര്ത്ത ബാബയ്ക്ക്
നല്കികൊണ്ടിരിക്കും.
നിങ്ങള് കുട്ടികള്ക്കറിയാം ഗീതയുടെ ഭഗവാന് നമ്മേ വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റികൊണ്ടിരിക്കുകയാണ്. ഗീത പോലും മന:പാഠമാക്കുന്ന അനേകരുണ്ട്, ആയിരക്കണക്കിന്
രൂപ സമ്പാദിക്കുന്നു. നിങ്ങള് ബ്രാഹ്മണ സമ്പ്രദായത്തിലുള്ളവരാണ് പിന്നീട് ദൈവീക
സമ്പ്രദായത്തിലാകുന്നു. ഈശ്വരന്റെ സന്താനമെന്നാണ് എല്ലാവരും സ്വയത്തെ പറയുന്നത്
എന്നിട്ടും പറയുന്നു നമ്മളെല്ലാവരും ഈശ്വരനാണ്, ആര്ക്ക് എന്ത് തോന്നുന്നുവോ അത്
പറഞ്ഞുകൊണ്ടിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് മനുഷ്യരുടെ അവസ്ഥ എങ്ങനെയായി
മാറിയിരിക്കുന്നു. ഈ ലോകം തന്നെ അയണ് ഏജ് പതിതമാണ്. ഈ ചിത്രത്തിലൂടെ വളരെ നല്ല
രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഒപ്പം ദൈവീക ഗുണവും ആവശ്യമാണ്.
അകത്തും പുറത്തും സത്യത ഉണ്ടായിരിക്കണം. ആത്മാവും അസത്യമായി മാറിയിരിക്കുന്നു
അവരെ പിന്നീട് സത്യമായ ബാബ സത്യമാക്കി മാറ്റുന്നു. ബാബ തന്നെയാണ്
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ദൈവീക ഗുണം ധാരണ
ചെയ്യിപ്പിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഇങ്ങനെയുള്ള (ലക്ഷ്മീ -നാരായണന്)
ഗുണവാനായി മാറികൊണ്ടിരിക്കുകയാണ്. തന്റെ ചെക്കിംഗ് ചെയ്തുകൊണ്ടിരിക്കൂ - എന്നില്
ഒരു ആസൂരീയ അവഗുണവും ഇല്ലല്ലോ? മുന്നോട്ട് പോകുന്തോറും അനേകര് വീണു പോകുന്ന
തരത്തില് മായയുടെ അടി ഉണ്ടാകുന്നു.
നിങ്ങളെ സംബന്ധിച്ച് ഈ ജ്ഞാനവും യോഗവും തന്നെയാണ് ഹോളി-ധുരിയ. അവരും ഹോളിയെല്ലാം
ആഘോഷിക്കുന്നുണ്ട് എന്നാല് അതിന്റെ അര്ത്ഥം എന്താണ്, ഇതും ആരും അറിയുന്നില്ല.
വാസ്തവത്തില് ഇത് ജ്ഞാനവും യോഗവുമാണ്, ഇതിലൂടെ നിങ്ങള് സ്വയത്തെ വളരെ
ഉയര്ന്നതാക്കി മാറ്റുന്നു. അവരാണെങ്കില് എന്തെല്ലാമാണ് ചെയ്യുന്നത്,
പൊടികളിടുന്നു കാരണം ഇത് ഘോര നരകമാണ്. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ
ലോകത്തിന്റെ വിനാശത്തിന്റെയും കര്ത്തവ്യം ഇപ്പോള് നടന്നു കൊണ്ടിരിക്കുന്നു.
നിങ്ങള് ഈശ്വരീയ സന്താനങ്ങളെ പോലും മായ പെട്ടെന്ന് അങ്ങനെ ഇടിച്ചു വീഴ്ത്തുന്നു
അവര് ശക്തമായി ചെളികുഴിയിലേയ്ക്ക് വീഴുന്നു. പിന്നീട് അതില് നിന്ന് പുറത്തുവരാന്
വളരെയധികം പരിശ്രമം ചെയ്യണം, ഇതില് പിന്നെ ആശിര്വാദം മുതലായവയുടെ ഒരു കാര്യവും
ഉണ്ടായിരിക്കില്ല. പിന്നീട് ഇതില് നിന്നും ഉയര്ന്നു വരുന്നത് ബുദ്ധിമുട്ടാണ്,
അതുകൊണ്ട് വളരെയധികം ശ്രദ്ധ ആവശ്യമാണ്. മായയുടെ യുദ്ധത്തില് നിന്ന്
രക്ഷപ്പെടുന്നതിന് വേണ്ടി ഒരിക്കലും ദേഹാഭിമാനത്തില് കുടുങ്ങരുത്. സദാ ജാഗ്രത,
എല്ലാവരും സഹോദരി -സഹോദരന്മാരാണ്. ബാബ എന്താണോ പഠിപ്പിച്ചുകൊടുക്കുന്നത് അതു
തന്നെയാണ് സഹോദരിമാരും പഠിപ്പിക്കുന്നത്. സമര്പ്പണം ബാബയുടെയാണ്,
സഹോദരിമാരുടെയല്ല. ബ്രഹ്മാവിന്റെയും സമര്പ്പണമല്ല. അദ്ദേഹവും
പുരുഷാര്ത്ഥത്തിലൂടെയാണ് പഠിച്ചത്. പുരുഷാര്ത്ഥം നന്നായി ചെയ്യുക അര്ത്ഥം തന്റെ
തന്നെ മംഗളം ചെയ്യലാണ്. സ്വയത്തെ പഠിപ്പിക്കുകയാണെങ്കില് നമ്മള് നമ്മുടെ തന്നെ
മംഗളം ചെയ്യുകയാണ്.
ഇന്ന് ഹോളിയാണ്, ഇപ്പോള് ഹോളിയുടെ ജ്ഞാനവും കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്.
ജ്ഞാനവും യോഗവും. പഠിപ്പിനെ ജ്ഞാനം എന്ന് പറയുന്നു. യോഗം എന്ത് വസ്തുവാണ്,
ആര്ക്കും അറിയുകയില്ല. യോഗം ജ്ഞാനത്തില് നിന്ന് വ്യത്യസ്തമാണ്. ജ്ഞാനം
നിങ്ങള്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു, ഇതിലൂടെ നിങ്ങള് പ്രാപ്തി നേടുന്നു.
ബാക്കി അത് ശാന്തിധാമമാണ്. ഇവിടെ പാര്ട്ടഭിനയിച്ച് ക്ഷീണിച്ച് പോകുന്നു അതിനാല്
വീണ്ടും ശാന്തിയിലേയ്ക്ക് പോകാന് ആഗ്രഹിക്കുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില്
ഈ ചക്രത്തിന്റെ ജ്ഞാനമുണ്ട്. ഇപ്പോള് നമ്മള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകും
പിന്നീട് 84 ജന്മങ്ങളെടുത്ത് നരകത്തില് വരും. വീണ്ടും അതേ അവസ്ഥ ഉണ്ടാകും, ഇത്
നടന്നുകൊണ്ടേയിരിക്കും. ഇതില് നിന്ന് ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. ചിലര്
പറയുന്നു ഈ ഡ്രാമ ഉണ്ടാക്കിയിരിക്കുന്നത് തന്നെ എന്തിനാണ്? ഹേയ്, ഇതാണെങ്കില്
പഴയ ലോകത്തിന്റെയും പുതിയ ലോകത്തിന്റെയും കളിയാണ്. അനാദിയായി
ഉണ്ടാക്കിയിട്ടുള്ളതാണ്. വൃക്ഷത്തിലൂടെ മനസ്സിലാക്കി കൊടുക്കുക വളരെ നല്ലതാണ്.
ഏറ്റവും ആദ്യത്തെ മുഖ്യമായ കാര്യമാണ് ബാബയെ ഓര്മ്മിക്കൂ അപ്പോള് പാവനമായി മാറാം.
മുന്നോട്ട് പോകുന്തോറും മനസ്സിലാക്കാന് സാധിക്കും - ആരെല്ലാമാണ് ഈ
കുലത്തിലുള്ളത് ആരെല്ലാമാണ് മറ്റ് ധര്മ്മങ്ങളിലേയ്ക്ക് മാറിപ്പോയവര്, അവരും വരും.
എപ്പോള് എല്ലാവരും വരുന്നുവോ അപ്പോള് മനുഷ്യര് അത്ഭുതപ്പെടും. എല്ലാവരോടും ഇത്
തന്നെ പറയണം ദേഹാഭിമാനം ഉപേക്ഷിച്ച് ദേഹീ അഭിമാനിയാകൂ. നിങ്ങള്ക്ക് വേണ്ടി
പഠിപ്പ് തന്നെയാണ് വലിയ ഉത്സവം, അതിലൂടെ നിങ്ങള്ക്ക് വളരെയധികം
സമ്പാദ്യമുണ്ടാകുന്നു. ആ മനുഷ്യരാണെങ്കില് ഇങ്ങനെയുള്ള ഉത്സവങ്ങള്
ആഘോഷിക്കുന്നതിന് വേണ്ടി എത്രയധികം പൈസയാണ് ചിലവാക്കുന്നത്, എത്ര വഴക്ക്
മുതലായവ ഉണ്ടാകുന്നു. പഞ്ചായത്തീ രാജില് ബഹളം തന്നെ ബഹളമാണ്, ആര്ക്കെങ്കിലും
കൈക്കൂലി കൊടുത്തും കൊല്ലിപ്പിക്കാന് ശ്രമിക്കുന്നു. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്
ഉണ്ടായികൊണ്ടിരിക്കുന്നു. കുട്ടികള്ക്കറിയാം സത്യയുഗത്തില് യാതൊരു ഉപദ്രവവും
ഉണ്ടായിരിക്കുകയില്ല. രാവണരാജ്യത്തില് ഒരുപാട് ഉപദ്രവമുണ്ടാകുന്നു.
ഇപ്പോഴാണെങ്കില് തമോപ്രധാനമാണല്ലോ. പരസ്പരം അഭിപ്രായ ഐക്യമില്ലാത്തതുകാരണം
വളരെയധികം വഴക്കുണ്ടാകുന്നു, അതുകൊണ്ട് ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്
ഈ പഴയ ലോകത്തെ മറന്ന് ഏകാന്തരായി മാറൂ, വീടിനെ ഓര്മ്മിക്കൂ. തന്റെ സുഖധാമത്തെ
ഓര്മ്മിക്കൂ, ആരോടും കൂടുതല് സംസാരിക്കാതിരിക്കൂ, ഇല്ലായെങ്കില് ബുദ്ധിമുട്ട്
അനുഭവിക്കേണ്ടിവരും. വളരെ മധുരമായും, ശാന്തമായും, സ്നേഹത്തോടെയും
സംസാരിക്കുന്നത് നല്ലതാണ്. കൂടുതല് സംസാരിക്കാതിരിക്കുന്നതും നല്ലതാണ്.
ശാന്തിയിലിരിക്കുന്നത് ഏറ്റവും നല്ലതാണ്. നിങ്ങള് കുട്ടികളാണെങ്കില്
ശാന്തിയിലൂടെ വിജയം നേടുന്നവരാണ്. ഒരു ബാബയോടല്ലാതെ വേറെ ആരുമായും പ്രീതി
വെയ്ക്കരുത്. ബാബയില് നിന്ന് എത്ര സമ്പത്ത് എടുക്കാമോ അത്രയും എടുക്കൂ.
ഇല്ലായെങ്കില് ലൗകിക അച്ഛന്റെ സ്വത്തിന് വേണ്ടി എത്രയാ വഴക്കടിക്കേണ്ടി വരുന്നത്.
ഇതില് ഒരു പ്രശ്നവുമില്ല. എത്ര ആഗ്രഹിക്കുന്നുവോ അത്രയും തന്റെ പഠിപ്പിലൂടെ
എടുക്കാന് സാധിക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യമായ
ബാബ സത്യമാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ് അതുകൊണ്ട് സത്യതയിലൂടെ നടക്കണം.
തന്റെ ചെക്കിംഗ് ചെയ്യണം - എന്നില് യാതൊരു ആസൂരീയ അവഗുണവും ഇല്ലല്ലോ? ഞാന്
കൂടുതല് സംസാരിക്കുന്നില്ലല്ലോ? വളരെ മധുരമായി മാറി ശാന്തിയോടെയും സ്നേഹത്തോടെയും
സംസാരിക്കണം.
2. മുരളിയില് പൂര്ണ്ണ
ശ്രദ്ധ നല്കണം. ദിവസവും മുരളി പഠിക്കണം. തന്റെയും മറ്റുള്ളവരുടെയും മംഗളം
ചെയ്യണം. ടീച്ചര് എന്ത് ജോലിയാണോ നല്കിയിരിക്കുന്നത് അത് ചെയ്ത് കാണിക്കണം.
വരദാനം :-
ഹോളി എന്ന
ശബ്ദത്തിന്റെ അര്ത്ഥത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് പുരുഷാര്ത്ഥത്തിന്റെ
വേഗതയെ വര്ദ്ധിപ്പിക്കുന്നവരായ തീവ്ര പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.
ഹോളി അര്ത്ഥം എന്താണോ
കഴിഞ്ഞുപോയതും നടന്നതുമായ സംഭവത്തെ തീര്ത്തും ഇല്ലാതാക്കുക. ഹോളി ആഘോഷിക്കുക
അര്ത്ഥം കഴിഞ്ഞു പോയതിന് വിട്ട് മുന്നോട്ട് പോകുക. കഴിഞ്ഞുപോയ കാര്യങ്ങള് ഇങ്ങനെ
അനുഭവമുണ്ടാകണം എങ്ങനെയാണോ വളരെ പഴയത്, ഈ ജന്മത്തെ കാര്യമല്ല, എപ്പോഴാണോ
ഇങ്ങനെയൊരു സ്ഥിതിയുണ്ടാകുന്നത് അപ്പോള് പുരുഷാര്ത്ഥത്തിന്റെ വേഗത വര്ദ്ധിക്കും.
അതിനാല് തന്റെ അഥവാ മറ്റുള്ളവരുടെ കഴിഞ്ഞു പോയ കാര്യങ്ങളെ ഒരിക്കലും
ചിന്തനത്തില് കൊണ്ടുവരരുത,് മനസ്സില് സൂക്ഷിക്കരുത്, കൂടാതെ ഒരിക്കലും
വര്ണിക്കരുത.് അപ്പോഴേ തീവ്രപുരുഷാര്ത്ഥിയായി മാറാന് സാധിക്കൂ.
സ്ലോഗന് :-
ഓര്മ്മയുടെ
സഹജമായ സാധനയാണ് സ്നേഹം. അതിനാല് സദാ സ്നേഹിയായിരിക്കൂ സ്നേഹിയാക്കി മാറ്റൂ.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങള്
ڇഗുപ്ത ബന്ധനസ്ഥരായ
ഗോപികമാരുടെ മഹിമാഗാനംڈ
ഗീതം:-
കാണുന്നില്ലെങ്കിലും സ്നേഹിക്കൂ, വീട്ടിലിരുന്നുകൊണ്ട് സ്മരിക്കൂ..........
ഇപ്പോള് ഈ ഗീതം ഏതോ ലഹരി
പിടിച്ച ബന്ധനസ്ഥരായ ഗോപികമാരുടെ മഹിമാഗാനമാണ്, ഇത് കല്പ-കല്പമായുള്ള
വിചിത്രമായ കളിയാണ്. കാണുന്നില്ലെങ്കിലും സ്നേഹിക്കുന്നു, ലോകര്ക്ക് എന്തറിയാം,
കല്പ-കല്പമായുള്ള പാര്ട്ട് അതേപടി ആവര്ത്തിക്കുകയാണ്. ആ ഗോപിക വീട്
ഉപേക്ഷിച്ചിരുന്നില്ലെങ്കിലും പക്ഷെ കര്മ്മബന്ധനങ്ങള്
തീര്പ്പാക്കിക്കൊണ്ടിരിക്കുകയാണ്, അപ്പോള് ഇവര് എത്രമാത്രം ലഹരിയില്
ആടിപ്പാടിക്കൊണ്ടിരിക്കുകയാണ്. അതിനാല് വാസ്തവത്തില് വീട് വിടുന്നതിന്റെ
കാര്യമൊന്നുമില്ല. വീട്ടിലിരുന്നുകൊണ്ട്, കണ്ടില്ലെങ്കിലും ആ സുഖത്തിലിരുന്ന്
സേവനം ചെയ്യണം. ഏത് സേവനമാണ് ചെയ്യേണ്ടത്? പവിത്രമായിരുന്ന് പവിത്രമാക്കി
മാറ്റാനുള്ള മൂന്നാമത്തെ നേത്രം നിങ്ങള്ക്കിപ്പോള് ലഭിച്ചിരിക്കയാണ്. ആദി മുതല്
അന്ത്യം വരെ ബീജത്തിന്റെയും വൃക്ഷത്തിന്റെയും രഹസ്യം നിങ്ങളുടെ ദൃഷ്ടിയിലുണ്ട്.
അപ്പോള് ബലിയര്പ്പണം ഈ ജീവിതത്തിന്റെതാണ്, ഈ ജ്ഞാനത്തിലൂടെ 21 ജന്മത്തേക്ക്
സൗഭാഗ്യം ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇക്കാര്യത്തില് അഥവാ അല്പമെങ്കിലും
നാട്ടുനടപ്പുള്ള വികാരീ കുലമര്യാദകള് വന്നാല് അവര്ക്ക് സേവനം ചെയ്യാന്
സാധിക്കില്ല, ഇത് തങ്ങളിലുള്ള കുറവാണ്. പലര്ക്കും ഈ വിചാരം വരുന്നു, ഈ
ബ്രഹ്മാകുമാരിമാര് വീട് ഉപേക്ഷിപ്പിക്കാന് വന്നിരിക്കുകയാണ്, പക്ഷെ ഇതില് വീട്
വിടുന്നതിന്റെ കാര്യമൊന്നുമില്ല, വീട്ടിലിരുന്നുകൊണ്ടും പവിത്രമായിരിക്കണം
സേവനവും ചെയ്യണം, ഇതില് ബുദ്ധിമുട്ടുള്ളതായി ഒന്നും തന്നെയില്ല.
പവിത്രമായിരിക്കാമെങ്കില് പവിത്രലോകത്തില് പോകുന്നതിന്റെ അധികാരിയാകും. ബാക്കി
ആരാണോ പോകാത്തവര് അവര് കല്പം മുമ്പത്തെപ്പോലെ ശത്രുതയുടെ പാര്ട്ട് അഭിനയിക്കും,
ഇക്കാര്യത്തില് ആരുടെയും കുറ്റം പറയാനില്ല. നമ്മള്ക്ക് പരമാത്മാവിന്റെ
കാര്യത്തെക്കുറിച്ച് അറിയാമെന്നത് പോലെ ഡ്രാമക്കുള്ളില് ഓരോരുത്തരുടെയും
പാര്ട്ടിന്റെ അറിവുള്ളതിനാല് വെറുപ്പ് തോന്നുകയില്ല. അങ്ങിനെയുള്ള
തീവ്രപുരുഷാര്ത്ഥി ഗോപികമാര് മത്സരിച്ച് വിജയമാലയിലും വരിക സാദ്ധ്യമാണ്. ശരി,
ഓം ശാന്തി.