13.04.25    Avyakt Bapdada     Malayalam Murli    31.12.2004     Om Shanti     Madhuban


ഈ വര്ഷത്തിന്റെ ആരംഭത്തോടെ പരിധിയില്ലാത്ത വൈരാഗ്യവൃത്തി പ്രത്യക്ഷമാക്കൂ, ഇതാണ് മുക്തിധാമത്തിന്റെ ഗേറ്റിന്റെ താക്കോല്


ഇന്ന് നവയുഗരചയിതാവ് ബാപ്ദാദ തന്റെ കുട്ടികളുമായി നവവര്ഷം ആഘോഷിക്കുന്നതിനു വേണ്ടി പരമാത്മമിലനം ആഘോഷിക്കുന്നതിനു വേണ്ടി കുട്ടികളുടെ സ്നേഹത്തില് തന്റെ ദൂരദേശത്ത് നിന്ന് സാകാരവതനത്തിലേക്ക് മിലനമാഘോഷിക്കുവാന് വന്നിരിക്കുകയാണ്. ലോകത്ത് നവവര്ഷത്തിന്റെ ആശംസകള് പരസ്പരം നല്കുന്നു. എന്നാല് ബാപ്ദാദ താങ്കള് കുട്ടികള്ക്ക് നവയുഗത്തിന്റെയും നവവര്ഷത്തിന്റെയും രണ്ടിന്റെയും ആശംസകള് നല്കുന്നു. പുതുവര്ഷം ഒരു ദിവസം ആഘോഷിക്കാനുള്ളതാണ്. നവയുഗമാണെങ്കില് താങ്കള് സംഗമത്തില് സദാ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. താങ്കളേവരും പരമാത്മാസ്നേഹത്തിന്റെ ആകര്ഷണത്തില് ആകര്ഷിക്കപ്പെട്ടുകൊണ്ട് ഇവിടെ എത്തിച്ചേര്ന്നിരിക്കുന്നു. എന്നാല് ഏറ്റവും ദൂരദേശത്തു നിന്ന് വരുന്നയാള് ആരാണ്? സബിള്വിദേശി? അവരാണെങ്കില് പിന്നെയും ഈ സാകാരദേശത്ത് തന്നെയാണ്. എന്നാല് ബാപ്ദാദ ദൂരദേശി എത്ര ദൂരെ നിന്നാണ് വന്നിരിക്കുന്നത്? കണക്കെടുക്കാനാവും, എത്ര മൈലപ്പുറത്ത് നിന്ന് വന്നിരിക്കുന്നു? അപ്പോള് ദൂരദേശി ബാപ്ദാദ നാനാഭാഗത്തെയും കുട്ടികള്ക്ക് ഡയമണ്ട് ഹാളില് ഇരിക്കുകയാകട്ടെ, മധുബനില് ഇരിക്കുകയാകട്ടെ, ജ്ഞാന്സരോവറില് ഇരിക്കുകയാകട്ടെ, ഗാലറിയില് ഇരിക്കുകയാകട്ടെ, താങ്കളേവര്ക്കുമൊപ്പം ആരാണോ ദൂരെയിരുന്നും ദേശ വിദേശത്ത് ബാപ്ദാദയുമായി മിലനമാഘോഷിക്കുന്നത്, ബാപ്ദാദ കണ്ടുകൊണ്ടിരിക്കുന്നു എല്ലാവരും എത്ര സ്നേഹത്തോടെ, ദൂരെ നിന്ന് കണ്ടുകൊണ്ടുമിരിക്കുന്നു, കേട്ടുകൊണ്ടുമിരിക്കുന്നു. അപ്പോള് നാനാ ഭാഗത്തെയും കുട്ടികള്ക്ക് നവയുഗത്തിന്റെയും നവവര്ഷത്തിന്റെയും കോടി മടങ്ങ് ആശംസകള്, ആശംസകള്, ആശംസകള്. കുട്ടികള്ക്ക് നവയുഗം നയനങ്ങള്ക്ക് മുന്നിലല്ലേ! കേവലം ഇന്ന് സംഗമത്തിലാണ്, നാളെ തന്റെ നവയുഗത്തില് രാജ്യഅധികാരിയായി രാജ്യം ഭരിക്കും. ഇത്രയും സമീപം അനുഭവം ചെയ്യുന്നുണ്ടോ? ഇന്നിന്റെയും നാളെയുടെയും കാര്യമാണ്. ഇന്നലെ ആയിരുന്നു, നാളെ വീണ്ടും ആകണം. തന്റെ നവയുഗത്തിന്റെ സ്വര്ണിമയുഗത്തിന്റെ സ്വര്ണിമവസ്ത്രം മുന്നില് കാണപ്പെടുന്നുണ്ടോ? എത്ര സുന്ദരമാണ്! സ്പഷ്ടമായി കാണപ്പെടുന്നില്ലേ! ഇന്ന് സാധാരണ വസ്ത്രത്തിലാണ്, നാളെ നവയുഗത്തിന്റെ സുന്ദരവസ്ത്രത്തില് തിളങ്ങിക്കൊണ്ട് കാണപ്പെടും. നവവര്ഷത്തിന് ഒരു ദിവസത്തേക്ക് പരസ്പരം സമ്മാനം നല്കുന്നു. എന്നാല് നവയുഗരചയിതാവായ ബാപ്ദാദ താങ്കളെല്ലാവര്ക്കും സ്വര്ണിമലോകത്തിന്റെ സമ്മാനം നല്കി. ഓര്മയില്ലേ! മറന്നിട്ടില്ലല്ലോ! സെക്കന്റില് വരാന് കഴിയും. ഇപ്പോഴിപ്പോള് സംഗമത്തില്, ഇപ്പോഴിപ്പോള് തന്റെ സ്വര്ണിമലോകത്തില് എത്തിച്ചേരുന്നുണ്ടോ അതോ വൈകിപ്പോകുന്നുണ്ടോ? തന്റെ രാജ്യം സ്മൃതിയില് വരുന്നില്ലേ!

ഇന്നത്തെ ദിവസത്തെ വിടയുടെ ദിവസം എന്ന് പറയുന്നു. 12 മണിക്ക് ശേഷം ആശംസകളുടെ ദിവസം എന്ന് പറയുന്നു. അപ്പോള് വിടയുടെ ദിവസം വര്ഷത്തിന്റെ വിടയ്ക്കൊപ്പമൊപ്പം താങ്കളെല്ലാവരും വര്ഷത്തിനൊപ്പം ആര്ക്ക് വിട നല്കി? പരിശോധിച്ചുവോ സദാകാലത്തേക്ക് വിട നല്കിയോ അതോ അല്പകാലത്തേക്ക് വിട നല്കിയോ? ബാപ്ദാദ ആദ്യമേ പറഞ്ഞിട്ടുണ്ട് സമയത്തിന്റെ വേഗത തീവ്രഗതിയിലേക്ക് പോകുകയാണ്. അപ്പോള് മുഴുവന് വര്ഷത്തിന്റെ റിസല്റ്റില് പരിശോധിച്ചു എന്താ എന്റെ പുരുഷാര്ഥത്തിന്റെ വേഗത തീവ്രമായിരുന്നുവോ? അതോ ചിലപ്പോള് അങ്ങനെ ചിലപ്പോള് ഇങ്ങനെ ആയിരുന്നുവോ?

ലോകത്തെ അവസ്ഥകളെ കണ്ടുകൊണ്ട് ഇനി തന്റെ വിശേഷ രണ്ട് സ്വരൂപങ്ങളെ പ്രത്യക്ഷപ്പെടുത്തൂ,ആ രണ്ട് സ്വരൂപമാണ് ഒന്ന് സര്വ്വരേയും പ്രതി ദയാമനസ്കരും മംഗളകാരിയും, രണ്ടാമത് ഓരോ ആത്മാവിനെയും പ്രതി സദാ ദാതാവിന്റെ കുട്ടികള് മാസ്റ്റര് ദാതാവ്. വിശ്വത്തിലെ ആത്മാക്കള് തീര്ത്തും ശക്തിഹീനരും ദു?ഖികളും അശാന്തരുമായി നിലവിളിച്ചു കൊണ്ടിരിക്കുകയാണ്. ബാബയ്ക്ക് മുന്നില് താങ്കള് പൂജ്യ ആത്മാക്കളുടെ മുന്നില് വിളിച്ചു കൊണ്ടിരിക്കുകയാണ് കുറച്ച് നിമിഷങ്ങളിലേക്കെങ്കിലും സുഖം നല്കിയാലും, ശാന്തി നല്കിയാലും. സന്തോഷം നല്കിയാലും, ധൈര്യം നല്കിയാലും. ബാബയ്ക്ക് കുട്ടികളുടെ ദു?ഖം പരവശതയെ കാണുവാന് സാധിക്കുകയില്ല കേള്ക്കുവാന് സാധിക്കുകയില്ല. എന്താ താങ്കള് എല്ലാ പൂജ്യാത്മാക്കള്ക്കും ദയ തോന്നുന്നില്ലേ! യാചിച്ചുകൊണ്ടിരിക്കുകയാണ് തരണേ തരണേ തരണേ... അപ്പോള് ദാതാവിന്റെ മക്കള് കുറച്ച് അഞ്ജലി നല്കു. ബാബയും താങ്കള് കുട്ടികളെ കൂട്ടുകാരാക്കി മാസ്റ്റര് ദാതാവാക്കി, തന്റെ വലംകൈയാക്കി, ഇതേ സൂചന നല്കുകയാണ് ഇത്രയും വിശ്വത്തിലെ ആത്മാക്കള് എല്ലാവര്ക്കും മുക്തി കൊടുക്കണം. മുക്തിധാമത്തിലേക്ക് പോകണം. അപ്പോള് ദാതാവിന്റെ മക്കള് തന്റെ ശ്രേഷ്ഠ സങ്കല്പ്പത്തിലൂടെ, മനസാ ശക്തിയിലൂടെ, ശബ്ദത്തിലൂടെയാകട്ടെ, സംബന്ധസമ്പര്ക്കത്തിലൂടെയാകട്ടെ, ശുഭഭാവന ശുഭകാമനയിലൂടെ ആകട്ടെ, അന്തരീക്ഷത്തില് വൈബ്രേഷനിലൂടെയാകട്ടെ ഏതെങ്കിലും യുക്തിയിലൂടെ മുക്തി കൊടുക്കൂ. നിലവിളിക്കുകയാണ് മുക്തി തരണേ, ബാപ്ദാദ തന്റെ വലം കൈകളോട് പറയുകയാണ് ദയ കാണിക്കൂ.

ഇപ്പോള് വരെയും കണക്കെടുക്കൂ. മെഗാ പ്രോഗ്രാം ചെയ്തിട്ടുണ്ടാകാം, കോണ്ഫറന്സ് ചെയ്തിട്ടുണ്ടാകാം, ഭാരതത്തിലോ വിദേശത്തോ സെന്ററുകളും തുറന്നിട്ടുണ്ടാകാം, പക്ഷേ ആകെ വിശ്വത്തിലെ ആത്മാക്കളുടെ സംഖ്യയുടെ കണക്കില് എത്ര ശതമാനത്തിലുള്ള ആത്മാക്കള്ക്ക് മുക്തിയുടെ വഴി പറഞ്ഞുകൊടുത്തിട്ടുണ്ട്? കേവലം ഭാരതമംഗളകാരിയാണോ അതോ വിശ്വത്തില് 5 ഭൂഖണ്ഡങ്ങളും ഉണ്ട്, എവിടെവിടെ സേവാകേന്ദ്രങ്ങള് തുറന്നിട്ടുണ്ടോ അവിടത്തെ മംഗളകാരി ആണോ അതോ വിശ്വമംഗളകാരിയാണോ? വിശ്വത്തിന്റെ മംഗളം ചെയ്യുന്നതിന് വേണ്ടി ഓരോരോ കുട്ടികള്ക്കും ബാബയുടെ കൈ വലംകൈ ആകണം. ആര്ക്കെങ്കിലും എന്തെങ്കിലും നല്കുമ്പോള് എന്തിലൂടെയാണ് നല്കാറുള്ളത്? കൈ കൊണ്ടല്ലേ നല്കാറുള്ളത്. അപ്പോള് ബാപ്ദാദയ്ക്ക് താങ്കള് കൈകളല്ലേ, അപ്പോള് ബാപ്ദാദ വലം കൈകളോട് ചോദിക്കുകയാണ്, എത്ര ശതമാനത്തിന്റെ മംഗളം ചെയ്തിട്ടുണ്ട്? എത്ര ശതമാനത്തിന്റെ ചെയ്തിട്ടുണ്ട്. പറയു കണക്കെടുക്കൂ. പാണ്ഡവര് കണക്കു നോക്കാന് സമര്ഥരല്ലേ? അതിനാല് ബാപ്ദാദ പറയുന്നു ഇനി സ്വപുരുഷാര്ഥത്തിന്റെയും സേവനത്തിന്റെയും ഭിന്നഭിന്ന വിധികളിലൂടെ പുരുഷാര്ഥം തീവ്രമാക്കൂ. സ്വയത്തിന്റെ സ്ഥിതിയിലും നാലു കാര്യങ്ങള് വിശേഷിച്ച് പരിശോധിക്കൂ ഇതിനെ പറയും തീവ്ര പുരുഷാര്ഥം.

ഒരു കാര്യം ആദ്യം ഇതു പരിശോധിക്കു നിമിത്ത ഭാവമുണ്ടോ? ഏതെങ്കിലും റോയല് രൂപത്തിലെ ഞാനെന്ന ഭാവം ഇല്ലല്ലോ? എന്റേതെന്ന് ഭാവം ഇല്ലല്ലോ? സാധാരണ ആള്ക്കാരുടെ ഞാന് എന്റേത് എന്നതും സാധാരണമാണ് സ്ഥൂലമാണ് എന്നാല് ബ്രാഹ്മണ ജീവിതത്തിലെ ഞാന് എന്റേത് സൂക്ഷ്മവും രാജകീയവുമാണ്. അതിന്റെ ഭാഷ അറിയാമോ എന്താണെന്ന്? ഇതൊക്കെ നടക്കുക തന്നെ ചെയ്യും ഇതൊക്കെ സംഭവിക്കുക തന്നെ ചെയ്യും. ഇതെല്ലാം ഉണ്ടാവേണ്ടതാണ്. പോയിക്കൊണ്ടിരിക്കുന്നു കണ്ടുകൊണ്ടിരിക്കുന്നു... അപ്പോള് ഒരു നിമിത്ത ഭാവം ഓരോ കാര്യത്തിലും നിമിത്തം. സേവനത്തില് ആകട്ടെ സ്ഥിതിയിലാകട്ടെ സംബന്ധസമ്പര്ക്കത്തില് മുഖവും പെരുമാറ്റവും നിമിത്ത ഭാവത്തിന്റേതാകട്ടെ. അവര്ക്ക് രണ്ടാമത് വിശേഷത ഉണ്ടാകും വിനയ ഭാവന. നിമിത്തവും വിനയഭാവത്തോടെയും നിര്മ്മാണം ചെയ്യുക. അപ്പോള് മൂന്ന് കാര്യങ്ങള് പറഞ്ഞു നിമിത്തം, വിനയം, നിര്മ്മാണം നാലാമതാണ് നിര്വാണം. എപ്പോള് ആഗ്രഹിക്കുന്നുവോ നിര്വാണ ധാമത്തില് എത്തിച്ചേരുന്നു. നിര്വാണ സ്ഥിതിയില് സ്ഥിതി ചെയ്യുക എന്തെന്നാല് സ്വയം നിര്വാണ സ്ഥിതിയിലാകും, അപ്പോള് മറ്റുള്ളവരെ നിര്വാണ ധാമത്തില് എത്തിക്കാനാകും. ഇപ്പോള് എല്ലാവരും മുക്തി ആഗ്രഹിക്കുന്നു മോചിപ്പിക്കു, മോചിപ്പിക്കു നിലവിളിച്ചു കൊണ്ടിരിക്കുന്നു. അപ്പോള് ഈ നാല് കാര്യങ്ങള് നല്ല ശതമാനത്തില് പ്രായോഗിക ജീവിതത്തില് ഉണ്ടാവുക അര്ത്ഥം തീവ്ര പുരുഷാര്ത്ഥി. അപ്പോള് ബാപ്ദാദ പറയും ആഹാ! ആഹാ! കുട്ടികളെ ആഹാ! താങ്കളും പറയും ആഹാ ബാബ ആഹാ ആഹാ ഡ്രാമ ആഹാ! ആഹാ പുരുഷാര്ത്ഥം ആഹാ! എന്നാല് അറിയാമോ ഇപ്പോള് എന്ത് ചെയ്യുന്നു? അറിയാമോ? ഇടയ്ക്ക് വാഹ് എന്ന് പറയുന്നു ഇടയ്ക്ക് വൈ (എന്തുകൊണ്ട് ) എന്ന് പറയുന്നു. വാഹ് എന്നതിന് പകരം വൈ. വൈ അയ്യോ എന്നായി മാറുന്നു. അതിനാല് വൈ അല്ല വാഹ്! താങ്കള്ക്കും എന്താണ് ഇഷ്ടം വാഹ് എന്നാണോ വൈ എന്നാണോ? എന്താണ് നന്നായി തോന്നുന്നത്? ആഹാ! ഇടയ്ക്ക് വൈ എന്ന് പറയുന്നില്ലല്ലോ? അറിയാതെ വന്നുചേരുന്നു.

ഡബിള് വിദേശികള് വൈ വൈ പറയുന്നുണ്ടോ? ഇടയ്ക്കിടെ പറയാറുണ്ടോ? ആരാണോ ഡബിള് വിദേശികള് ഒരിക്കലും വൈ എന്ന് പറയാത്തത് അവര് കൈ ഉയര്ത്തു. വളരെ കുറവാണ്. ശരി ഭാരത വാസികള് ആരാണോ ആഹാ ആഹാ എന്നതിന് പകരം എന്ത് എന്തുകൊണ്ട് എന്ന് പറയുന്നത് അവര് കൈ ഉയര്ത്തു. എന്താ എന്തുകൊണ്ട് എന്ന് പറയുന്നുണ്ടോ? ആരാണ് താങ്കള്ക്ക് അതിന് അനുവാദം നല്കിയത്? സംസ്കാരങ്ങളോ? പഴയ സംസ്കാരങ്ങള് താങ്കള്ക്ക് വൈ എന്നതിന് അനുവാദം നല്കിയിരിക്കുന്നു ബാബ പറയുന്നു ആഹാ ആഹാ എന്ന് പറയൂ. വൈ വൈ എന്നല്ല. അപ്പോള് പുതിയ വര്ഷത്തില് എന്തു ചെയ്യും? ആഹാ ആഹാ പറയുമോ? അതോ ഇടയ്ക്കിടെ വൈ പറയാനുള്ള അനുവാദം എടുക്കുമോ? വൈ നല്ലതല്ല. വൈ (വയറ്റില് ഗ്യാസ് ) ഉണ്ടാകുമ്പോള് മോശമാകുന്നില്ലേ. അപ്പോള് വൈ ഗ്യാസ് ആണ് ഇത് പറയാതിരിക്കു. ആഹാ ആഹാ എത്ര നന്നായി തോന്നുന്നു. ശരി പറയൂ ആഹാ ആഹാ ആഹാ!

നല്ലത് ആരാണോ ദൂരദേശത്തില് നിന്ന് കേട്ടുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നത് ഭാരതത്തിലും വിദേശത്തിലും ആ കുട്ടികളോടും ചോദിക്കുകയാണ് ആഹാ ആഹാ എന്ന് പറയുന്നുവോ അതോ വൈ വൈ എന്ന് പറയുന്നുവോ? ഇപ്പോള് വിടയുടെ ദിവസമല്ലേ! ഇന്ന് വര്ഷത്തിന് വിട നല്കാനുള്ള അവസാന ദിനമാണ്. അപ്പോള് എല്ലാവരും സങ്കല്പം ചെയ്യു വൈ എന്ന് പറയുകയില്ല. ചിന്തിക്കുക പോലും ഇല്ല. ചോദ്യചിഹ്നം ഇല്ല ആശ്ചര്യ ചിഹ്നമില്ല ബിന്ദു. ചോദ്യചിഹ്നം എഴുതി നോക്കൂ എത്ര വളഞ്ഞതാണ് ബിന്ദു എത്ര എളുപ്പമാണ്. കേവലം നയനങ്ങളില് ബാബയാകുന്ന ബിന്ദുവിനെ ഉള്ക്കൊള്ളൂ. മീനങ്ങളില് കാണുന്ന ബിന്ദു അടങ്ങിയിട്ടുള്ളത് പോലെ! ഇങ്ങനെ തന്നെ സദാ നയനങ്ങളില് ബിന്ദു ആയ ബാബയെ അലിയിക്കൂ. ഉള്ക്കൊള്ളാന് അറിയാമല്ലോ? അറിയാമോ അതോ ഫിറ്റ് ആകുന്നില്ലേ? മേലു കീഴായി പോകുന്നുണ്ടോ? അപ്പോള് എന്തു ചെയ്യും? ആര്ക്കു വിട നല്കും? വൈ എന്നതിന്? ഒരിക്കലും ആശ്ചര്യത്തിന്റെ ലക്ഷണം പോലും വരരുത്, ഇതെങ്ങനെ! ഇങ്ങനെയും ഉണ്ടാകുമോ! എന്ത് സംഭവിക്കാന് പാടില്ലായിരുന്നു, എന്തുകൊണ്ട് സംഭവിക്കുന്നു! ചോദ്യചിഹ്നമല്ല ആശ്ചര്യത്തിന്റെ അടയാളം പോലും അരുത്. ബാബയും ഞാനും മാത്രം. പല കുട്ടികളും പറയുന്നു ഇതൊക്കെ നടക്കുമല്ലോ! ബാപ്ദാദയോട് വളരെ രമണികമായ കാര്യങ്ങള് ആത്മീയ സംഭാഷണത്തില് പറയുന്നു, മുന്നില് പറയുവാന് സാധിക്കുകയില്ലല്ലോ. അപ്പോള് ആത്മീയ സംഭാഷണത്തില് എല്ലാം പറഞ്ഞു കേള്പ്പിക്കുന്നു. ശരിയെന്തു നടക്കും പക്ഷേ താങ്കള്ക്ക് നടത്താന് പാടില്ല, താങ്കള്ക്ക് പറക്കണം അതുകൊണ്ട് നടക്കുന്നതിന്റെ കാര്യങ്ങള് എന്തിന് കാണുന്നു, പറക്കു, പറത്തൂ. ശുഭഭാവന, ശുഭകാമന ഇങ്ങനെയുള്ള ശക്തിശാലിയാണ് ഇടയ്ക്ക് വെറും വൈ വരരുത്, ശുഭഭാവന ശുഭകാമന അല്ലാതെ അപ്പോള് ഇത്രയും ശക്തിശാലിയാണ് ആരെങ്കിലും അശുഭ ഭാവനക്കാരെ പോലും ശുഭഭാവനയാല് മാറ്റുവാന് സാധിക്കും. രണ്ടാം നമ്പര് അഥവാ മാറ്റാന് സാധിക്കുകയില്ല എങ്കില് പോലും താങ്കളുടെ ശുഭഭാവന ശുഭകാമന അവിനാശിയാണ് ഇടയ്ക്കിടെ ഉള്ളതല്ല, അവിനാശിയാണ് അതിനാല് താങ്കള്ക്ക് മേല് അശുഭഭാവനയുടെ പ്രഭാവം വീഴുവാന് സാധിക്കുകയില്ല. ചോദ്യത്തില് പോയിക്കൊണ്ടിരിക്കുകയാണോ ഇതെന്തുകൊണ്ട് സംഭവിക്കുന്നു? ഇതേതുവരെ നടക്കും? എങ്ങനെ നടക്കും? ഇതിലൂടെ ശുഭഭാവനയുടെ ശക്തി കുറഞ്ഞു പോകുന്നു. ഇല്ലെങ്കില് ശുഭഭാവന ശുഭകാമന ഈ സങ്കല്പശക്തിയില് വലിയ ശക്തിയാണ്. നോക്കൂ താങ്കള് എല്ലാവരും ബാപ്ദാദയുടെ അടുക്കല് വന്നിരിക്കുന്നു. ആദ്യത്തെ ദിവസം ഓര്മ്മിക്കു ബാപ്ദാദ എന്താണ് നല്കിയത്? വന്നത് പതവിതരാകട്ടെ പാപിയാകട്ടെ സാധാരണക്കാരാകട്ടെ ചിന്താഗതിയുള്ളവരാകട്ടെ ഭിന്നഭിന്ന ഭാവനയുള്ളവരാകട്ടെ ബാപ്ദാദ എന്താണ് ചെയ്തത്? ശുഭഭാവന വെച്ചല്ലോ! എന്റേതാണ്, മാസ്റ്റര് സര്വ്വശക്തിവാനാണ്, ഹൃദയ സിംഹാസനധാരിയാണ് ഈ ശുഭഭാവനച്ചില്ലേ, ശുഭ കാമന വെച്ചില്ലേ, അതിലൂടെ തന്നെ ബാബയുടെ തായല്ലോ. ബാബ പറഞ്ഞുവോ എന്താ പാപി എന്തിന് വന്നിരിക്കുന്നു? ശുഭഭാവന വെച്ചു എന്റെ കുട്ടികള്, മാസ്റ്റര് സര്വ്വശക്തിവാന് കുട്ടികള്, ബാബ താങ്കള്ക്ക് എല്ലാവര്ക്കും മേല് ശുഭ ഭാവന വെച്ചു, ശുഭ കാമന വെച്ചു എങ്കില് താങ്കളുടെ ഹൃദയം എന്തു പറഞ്ഞു? എന്റെ ബാബ. ബാബ എന്തു പറഞ്ഞു? എന്റെ കുട്ടികള്. ഇങ്ങനെ തന്നെ അഥവാ ശുഭഭാവന ശുഭകാമന വെച്ചു എങ്കില് എന്താണ് കാണപ്പെടുക? എന്റെ കല്പം മുമ്പത്തെ മധുര സഹോദരന് എന്റെ നഷ്ടപ്പെട്ട തിരികെ കിട്ടിയ സഹോദരി. പരിവര്ത്തനം ഉണ്ടായിക്കോളും.

അപ്പോള് ഈ വര്ഷത്തില് എന്തെങ്കിലും ചെയ്തു കാണിക്കുക. കേവലം കൈ ഉയര്ത്തുകയല്ല. കൈ ഉയര്ത്തുക വളരെ എളുപ്പമാണ്. മനസ്സിന്റെ കൈ ഉയര്ത്തുക എന്തെന്നാല് വളരെ ജോലി ബാക്കി കിടക്കുന്നു. ബാപ്ദാദ ദൃഷ്ടി വയ്ക്കുന്നുണ്ട് ആത്മാക്കളുടെ മേല് വളരെ ദയ വരുന്നുണ്ട്. ഇപ്പോള് പ്രകൃതിയും അസ്വസ്ഥമായിരിക്കുന്നു. പ്രകൃതി സ്വയം ബുദ്ധിമുട്ടിയിരിക്കുന്നു അപ്പോള് എന്തു ചെയ്യും? ആത്മാക്കളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു. ബാബയ്ക്ക് കുട്ടികളെ കണ്ട് ദയ തോന്നുന്നു. താങ്കള് എല്ലാവര്ക്കും ദയ വരുന്നില്ലേ? കേവലം വാര്ത്ത കേട്ട് മിണ്ടാതിരിക്കുകയാണോ, ഇത്രയും ആത്മാക്കള് പോയി അത്രമാത്രം എന്ന്. ആത്മാക്കള് സന്ദേശത്തില് നിന്നും വഞ്ചിക്കപ്പെട്ടു പോയി. ഇപ്പോള് ദാതാവാകു, ദയാമനസ്കരാകു. ഇത് അപ്പോഴാണ് ഉണ്ടാവുക ദയ അപ്പോള് വരും, എപ്പോഴാണോ ഈ വര്ഷത്തിന്റെ ആരംഭത്തില് അവനവനില് പരിധിയില്ലാത്ത വൈരാഗ്യവൃത്തി പ്രത്യക്ഷപ്പെടുത്തുക. പരിധിയില്ലാത്ത വൈരാഗ്യവൃത്തി. ഈ ദേഹത്തിന്റെ ദേഹ ബോധത്തിന്റെ സ്മൃതി ഇതും പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ കുറവാണ്. ആകര്ഷണമാണ്. വൈരാഗ്യം ഇല്ലായെങ്കില് ആകര്ഷണം ഉണ്ട്. കരുതിയില്ലാത്ത വൈരാഗിയായി മാറുമ്പോള് മനോവൃത്തിയിലും വൈരാഗി, ദൃഷ്ടിയിലും പരിധിയില്ലാത്ത വൈരാഗി, സംബന്ധസമ്പര്ക്കത്തില്, സേവനത്തില് എല്ലാത്തിലും പരിധിയില്ലാത്ത വൈരാഗി.... അപ്പോള് മുക്തിധാമത്തിന്റെ കവാടം തുറക്കും. ഇപ്പോഴാണെങ്കില് ആത്മാക്കള് ശരീരം വിട്ട് പോവുകയാണ് പിന്നീട് ജന്മമെടുക്കും പിന്നെ ദു?ഖിയാകും. ഇനി മുക്തിധാമത്തിന്റെ കവാടം തുറക്കുന്നതിന് നിമിത്തം താങ്കള് അല്ലേ? ബ്രഹ്മാബാബയുടെ കൂട്ടുകാരല്ലേ! അപ്പോള് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയാണ് കവാടം തുറക്കാനുള്ള താക്കോല്. ഇപ്പോള് താക്കോല് ഇട്ടിട്ടില്ല, താക്കോല് തയ്യാറായിട്ടേയില്ല. ബ്രഹ്മ ബാബയും കാത്തിരിക്കുകയാണ്,അഡ്വാന്സ് പാര്ട്ടിയും കാത്തിരിക്കുകയാണ്,പ്രകൃതിയും കാത്തിരിക്കുകയാണ്, വളരെ ബുദ്ധിമുട്ടിയിരിക്കുന്നു. മായയും തന്റെ ദിനങ്ങള് എണ്ണി കൊണ്ടിരിക്കുകയാണ്. ഇപ്പോള് പറയൂ ഹേ മാസ്റ്റര് സര്വ്വശക്തന് പറയൂ എന്തു ചെയ്യണം?

ഈ വര്ഷത്തില് എന്തെങ്കിലും നവീനത ചെയ്യുമല്ലോ! പുതിയ വര്ഷം എന്ന് പറയുന്നു എങ്കില് നവീനത ചെയ്യണമല്ലോ! ഇപ്പോള് പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ, മുക്തിധാമത്തില് പോകുന്നതിന്റെ താക്കോല് തയ്യാറാക്കു. താങ്കള് എല്ലാവര്ക്കും ആദ്യം മുക്തിധാമത്തില് പോകണമല്ലോ. ബ്രഹ്മാബാബയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട് ഒപ്പം പോകും, ഒപ്പം വരും, ഒപ്പം രാജ്യം ഭരിക്കും, ഒപ്പം ഭക്തിയും ചെയ്യും... അപ്പോള് ഇനി തയ്യാറാകൂ. ഈ വര്ഷത്തില് ചെയ്യുമോ അതോ അടുത്ത വര്ഷം വേണോ? ആരാണ് കരുതുന്നത് ഈ വര്ഷം അറ്റന്ഷന് വെച്ച് വീണ്ടും വീണ്ടും ചെയ്യും അവര് കൈ ഉയര്ത്തു. ചെയ്യുമോ? പിന്നെ അഡ്വാന്സ് പാര്ട്ടി താങ്കള്ക്ക് വളരെ ആശംസകള് നല്കും. അവരും ക്ഷണിച്ചിരിക്കുന്നു. ശരി ടീച്ചേഴ്സ് എന്തുപറയുന്നു? ആദ്യത്തെ വരിയിലുള്ളവര് എന്തു പറയുന്നു? ആദ്യം ആദ്യ വരിയിലെ പാണ്ഡവര്, ആദ്യ വരിയിലെ ശക്തികള് ആര് ചെയ്യുമോ അവര് കൈ ഉയര്ത്തു. പകുതി കൈ അല്ല പകുതി ഉയര്ത്തുകയാണെങ്കില് പറയും പകുതി ചെയ്യും. കൈ നീട്ടി ഉയര്ത്തൂ. ശരി ആശംസകള് ആശംസകള്. നല്ലത് ഡബിള് വിദേശികള് കൈ ഉയര്ത്തു. പരസ്പരം നോക്കൂ ആര് ഉയര്ത്തിയിട്ടില്ല. ശരി ഈ സിന്ധി ഗ്രൂപ്പും കൈ ഉയര്ത്തുകയാണ് അല്ഭുതം ആണ്. താങ്കളും ചെയ്യുമോ? സിന്ധി ഗ്രൂപ്പ് ചെയ്യുമോ? അപ്പോള് ഡബിള് ആശംസകള്. വളരെ നല്ലത്. പരസ്പരം കൂട്ടുനല്കി ശുഭഭാവനയുടെ സൂചന നല്കി കയ്യോട് കൈ ചേര്ത്ത് ചെയ്യുക തന്നെ വേണം. ശരി (സഭയില് ആരോ ശബ്ദം ഉണ്ടാക്കി ) എല്ലാവരും ഇരിക്കൂ. നത്തിംഗ് ന്യൂ.

ഇപ്പോള് ഇപ്പോള് ഒരു സെക്കന്ഡ് ബിന്ദുവായി ബിന്ദുവായ ബാബയെ ഓര്മ്മിക്കു. എന്തുതന്നെ കാര്യങ്ങളുണ്ടെങ്കിലും അതിന് ബിന്ദുവിടു. ഇടാന് സാധിക്കുമോ? ഒരു സെക്കന്ഡില് ഞാന് ബാബയുടെത് ബാബ എന്റേത് അത്രമാത്രം. ശരി

ഇപ്പോള് നാനാഭാഗത്തേയും സര്വ്വ പുതിയ യുഗത്തിന്റെ യജമാനരായ കുട്ടികള്ക്ക്, നനഭാഗത്തെയും പുതിയ വര്ഷം ആഘോഷിക്കുന്നതില് ഉണര്വുത്സാഹം ഉള്ളവരായ കുട്ടികള്ക്ക് സദാ പറന്നു കൊണ്ടിരിക്കുക, പറത്തി കൊണ്ടിരിക്കുക. ഇങ്ങനെ പറക്കുന്നവരായി കുട്ടികള്ക്ക്, സദാ തീവ്രപുരുഷാര്ത്ഥത്തിലൂടെ വിജയിമാലയുടെ മണികള് ആകുന്ന വിജയി രത്നങ്ങള്ക്ക് പുതുവര്ഷത്തിന്റെയും പുതുയുഗത്തിന്റെയും ആശീര്വാദങ്ങള്, ഒപ്പം ഒപ്പം കോടിമടങ്ങ് തളികകള് നിറച്ചുനിറച്ച് ആശംസകള്, ആശംസകള്. ഒരു കൈ കൊണ്ട് കൈയ്യടിക്കൂ. ശരി

വരദാനം :-
ഏകാഗ്രതയുടെ അഭ്യാസത്തിലൂടെ ഏക രസ സ്ഥിതി ഉണ്ടാക്കുന്നവരായ സര്വ്വ സിദ്ധി സ്വരൂപരായി ഭവിക്കട്ടെ.

എവിടെ ഏകാഗ്രതയുണ്ടോ അവിടെ സ്വതവേ ഏക രസ സ്ഥിതിയുണ്ട്. ഏകാഗ്രതയിലൂടെ സങ്കല്പ്പം വാക്ക് കര്മ്മത്തിന്റെ വ്യര്ഥം സമാപ്തമായി പോകുന്നു. സമര്ത്ഥത കൈവരുന്നു. ഏകാഗ്രത അര്ത്ഥം ഒരേ ശ്രേഷ്ഠ സങ്കല്പത്തില് സ്ഥിതിചെയ്യുക. ഏതൊരു ബീജരൂപമായ സങ്കല്പത്തില് മുഴുവന് വൃക്ഷമാകുന്ന വിസ്താരം അടങ്ങിയിട്ടുണ്ട്. ഏകാഗ്രതയെ വര്ദ്ധിപ്പിക്കു എങ്കില് സര്വ്വതരത്തിലും ഉള്ള ഇളക്കങ്ങള് സമാപ്തമായി ക്കോളും. എല്ലാ സങ്കല്പം, വാക്ക്, കര്മ്മവും സഹജമായി സിദ്ധമാകും. അതിനുവേണ്ടി ഏകാന്തവാസിയാകു.

സ്ലോഗന് :-
ഒരുതവണ സംഭവിച്ച തെറ്റിനെ വീണ്ടും വീണ്ടും ചിന്തിക്കുക അര്ത്ഥം കറയ്ക്കു മേല് കറ വീഴ്ത്തുക അതിനാല് കഴിഞ്ഞതിന് ബിന്ദുവിടൂ

അവ്യക്ത സൂചനകള്: കമ്പൈന്ഡ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയി ആകൂ

ഈ സമയം ആത്മാക്കളും ശരീരവും കമ്പൈന്ഡ് ആണ്, ഇങ്ങനെ ബാബയും താങ്കളും കമ്പായിന്റായിരിക്കു. കേവലം ഇത് ഓര്മ്മവയ്ക്കു എന്റെ ബാബ. തന്റെ മസ്തകത്തില് സദാ കൂട്ടിന്റെ തിലകമണിയൂ. ആരാണ് കൂടെയുണ്ടാകുന്നത് അവരെ ഒരിക്കലും മറക്കുകയില്ല. അപ്പോള് കൂട്ടുകാരനെ സദാ കൂടെ വയ്ക്കു. കൂടെ ഉണ്ടാകുമെങ്കില് കൂടെ പോകും. കൂടെ കഴിയണം കൂടെ പോകണം ഓരോ സെക്കന്റ് ഓരോ സങ്കല്പത്തില് കൂടെ തന്നെയാണ്.