13.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആദ്യം ഓരോരുത്തരിലും ഈ മന്ത്രം നല്ല രീതിയില് ഊട്ടി ഉറപ്പിക്കൂ നിങ്ങള് ആത്മാവാണ്, നിങ്ങള്ക്ക് അച്ഛനെ ഓര്മ്മിക്കണം, ഓര്മ്മയിലൂടെ മാത്രമേ പാപം നശിക്കൂ.

ചോദ്യം :-
നിങ്ങള് ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്ന സത്യമായ സേവ എന്താണ്?

ഉത്തരം :-
പതിതമായ ഭാരതത്തെ പാവനമാക്കണം - ഇതാണ് സത്യമായ സേവ. ലോകത്തിലെ മനുഷ്യര് ചോദിക്കുന്നു നിങ്ങള് ഭാരതത്തിലെ എന്ത് സേവനമാണ് ചെയ്യുന്നത്? നിങ്ങള് അവര്ക്ക് പറഞ്ഞു കൊടുക്കണം നമ്മള് ശ്രീമത്തനുസരിച്ച് ഭാരതത്തിന്റെ അങ്ങിനെയുള്ള ആത്മീയ സേവനം ചെയ്യുന്നു, അതിലൂടെ ഭാരതം ഡബിള് കിരീടധാരിയായി മാറട്ടെ. ശാന്തിയും സമൃദ്ധിയും നിറഞ്ഞിരുന്ന ഭാരതത്തിന്റെ സ്ഥാപനയാണ് നമ്മള് ചെയ്തുകൊണ്ടിരിക്കുന്നത്.

ഓംശാന്തി.  
ഏറ്റവും ആദ്യത്തെ പാഠമാണ് - കുട്ടികളേ, സ്വയം ആത്മാവാണെന്നു മനസ്സിലാക്കണം അഥവാ മന്മനാഭവ, ഇത് സംസ്കൃത പദമാണ്. കുട്ടികള് സേവ ചെയ്യുമ്പോള് അവര്ക്ക് ആദ്യം ഭഗവാനെക്കുറിച്ച് പഠിപ്പിക്കണം. ആരെങ്കിലും വരുകയാണെങ്കില് അവരെ ശിവബാബയുടെ ചിത്രത്തിനു മുന്നിലേക്ക് കൊണ്ടു പോകണം, മറ്റൊരു ചിത്രത്തിന്റെയും മുന്നിലല്ല. ഏറ്റവും ആദ്യം ബാബയുടെ ചിത്രത്തിനു മുന്നിലേക്കു കൊണ്ടു പോയി അവരോട് പറയണം - ബാബ പറയുകയാണ് സ്വയം ആത്മാവെന്നു മനസ്സിലാക്കി എന്നെ ഓര്മ്മിക്കണമെന്ന്. ഞാന് നിങ്ങളുടെ പരമമായ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. എല്ലാവരെയും ഈയൊരു പാഠം പഠിപ്പിക്കണം. അവിടെ നിന്നു തന്നെ വേണം ആരംഭിക്കുവാന്. സ്വയം ആത്മാവെന്നു മനസ്സിലാക്കി എന്നെ ഓര്മ്മിക്കുക കാരണം പതിതമായ നിങ്ങളാണ് പാവന സതോപ്രധാനമായിത്തീരുന്നത്. ഈയൊരു വാക്കില് തന്നെ എല്ലാ കാര്യങ്ങളും വരുന്നുണ്ട്. പക്ഷേ എല്ലാവരും അങ്ങനെ ചെയ്യുന്നില്ല. ബാബ പറയുന്നു ആദ്യമാദ്യം ശിവബാബയുടെ ചിത്രത്തിലേക്കു തന്നെ കൊണ്ടുപോകണം. ഇതാണ് പരിധിയില്ലാത്ത അച്ഛന്. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. സ്വയം ആത്മാവെന്നു മനസ്സിലാക്കുകയാണെങ്കില് ദുഖത്തിന്റെ തോണി മറുകര കടക്കുന്നു. ഓര്മ്മിച്ച് ഓര്മ്മിച്ച് പവിത്രമായ ലോകത്തേക്ക് എത്തുക തന്നെ വേണം. ഈ പാഠം ഓരോ മണിക്കൂറിലും കുറഞ്ഞത് മൂന്നു മിനിറ്റ് ഓര്മ്മിച്ച് പക്കായാക്കണം. ബാബയെ ഓര്മ്മിച്ചുവോ? ബാബ അച്ഛനുമാണ്, രചനയുടെ രചയിതാവുമാണ്. രചനയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിയാം കാരണം മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ബീജസ്വരൂപനാണ്. ആദ്യമാദ്യം ഇത് നിശ്ചയം ചെയ്യിക്കണം. ബാബയെ ഓര്മ്മിക്കുന്നുണ്ടോ? ഈ ജ്ഞാനം ബാബ തന്നെയാണ് നല്കുന്നത്. ഞങ്ങള് താങ്കള്ക്കു നല്കുന്ന ഈ ജ്ഞാനവും ബാബയില് നിന്നും നേടിയതാണ്. ആദ്യമാദ്യം ഈയൊരു മന്ത്രം പക്കാ ആക്കണം - സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് ധനവാനായിമാറും. ഇതിനെക്കുറിച്ചും മനസ്സിലാക്കി കൊടുക്കണം. ഏതുവരെ ഈ കാര്യം മനസ്സിലാക്കുന്നില്ലയോ അതുവരെയ്ക്കും മുമ്പോട്ട് ചുവട് വെക്കരുത്. ഇങ്ങനെ ബാബയുടെ പരിചയത്തിനുമേല് 2-4 ചിത്രങ്ങള് ഉണ്ടായിരിക്കണം. ഇതിനെക്കുറിച്ച് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അവരുടെ ബുദ്ധിയിലേക്ക് വരും - നമുക്ക് ബാബയെ ഓര്മ്മിക്കണം, ബാബ തന്നെയാണ് സര്വ്വശക്തന്, ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമാണ് പാപം നശിക്കുന്നത്. ബാബയുടെ മഹിമ വളരെയധികം വ്യക്തമാണ്. ആദ്യമാദ്യം ഇത് തീര്ച്ചയായും മനസ്സിലാക്കി കൊടുക്കണം - സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളും മറന്നേക്കൂ. ഞാന് സിക്ക് ധര്മ്മത്തിലുളള ആളാണ്, ഇന്നാളാണ്.... ഇതെല്ലാം തന്നെ വിട്ട് ഒരേയൊരു ബാബയെ ഓര്മ്മിക്കണം. ആദ്യം ബുദ്ധിയില് ഈയൊരു മുഖ്യമായ കാര്യത്തെ ഇരുത്തണം. ആ ബാബ തന്നെയാണ് പവിത്രതയുടെയും, സുഖ- ശാന്തിയുടെയും സമ്പത്ത് നല്കുന്നത്. ബാബ തന്നെയാണ് നമ്മുടെ സംസ്കാരത്തെ ഉദ്ധരിക്കുന്നത്. അപ്പോള് ബാബയ്ക്ക് ചിന്ത വന്നു - വളരെയധികം ആവശ്യമായ ആദ്യത്തെ പാഠം തന്നെ നല്ല രീതിയില് പക്കാ ആക്കുന്നില്ല. എത്രത്തോളം ഇത് നല്ല രീതിയില് അഭ്യസിക്കുന്നുവോ അത്രത്തോളം ബുദ്ധിയില് ഓര്മ്മ നില്ക്കുന്നു. ബാബയുടെ പരിചയം നല്കുന്ന കാര്യത്തില് അഞ്ച് മിനിറ്റ് എടുക്കേണ്ടി വന്നാലും ഒരിക്കലും പിന്മാറരുത്. വളരെ രുചിയോടെ അവര് ബാബയുടെ മഹിമ കേള്ക്കും. ബാബയുടെ ഈ ചിത്രമാണ് മുഖ്യം. ക്യൂ മുഴുവനും ഈ ചിത്രത്തിനു മുന്നിലായിരിക്കണം. എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കണം. പിന്നീടാണ് രചനയുടെ ജ്ഞാനം, എങ്ങനെ ചക്രം കറങ്ങുന്നു. എങ്ങനെയാണോ മസാല പൊടിച്ച്-പൊടിച്ച് അതിനെ വളരെ നേരിയതാക്കി മാറ്റുന്നത്. നിങ്ങള് ഈശ്വരീയ ദൂതരാണ്, അപ്പോള് നല്ല രീതിയില് ഓരോ കാര്യവും ബുദ്ധിയില് ഇരുത്തണം കാരണം ബാബയെ അറിയാത്തതിനാല് എല്ലാവരും നിര്ധനരാണ്. പരിചയം നല്കണം, ബാബ സുപ്രീമായ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. മൂന്നും പറയുന്നതിലൂടെ സര്വ്വവ്യാപി എന്ന കാര്യം ബുദ്ധിയില് നിന്നും ഇല്ലാതായിത്തീരുന്നു. ആദ്യം ഈയൊരു കാര്യം ബുദ്ധിയില് ഇരുത്തണം. ബാബയെ ഓര്മ്മിച്ചാല് മാത്രമേ നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമാകാന് സാധിക്കൂ. ദൈവീകഗുണങ്ങളും ധാരണ ചെയ്യണം. സതോപ്രധാനമായിത്തീരണം. നിങ്ങള് അവരില് ബാബയുടെ ഓര്മ്മ ഉണര്ത്തണം, ഇതില് നിങ്ങള് കുട്ടികളുടെയും നന്മ അടങ്ങിയിരിക്കുന്നു. ഇതിലൂടെ നിങ്ങളും മന്മനാഭവയായിരിക്കും.

നിങ്ങള് സന്ദേശവാഹകരാണെങ്കില് ബാബയുടെ സന്ദേശം നല്കണം. ഒരു മനുഷ്യനുപോലും ഇത് അറിയില്ല, ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ് എന്നുളള കാര്യം. ബാബയുടെ പരിചയം ലഭിക്കുന്നതിലൂടെ അവര് സന്തുഷ്ടമായിത്തീരുന്നു. ഭഗവാനുവാച എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം നശിക്കുന്നു. ഇതും നിങ്ങള്ക്ക് മാത്രമാണ് അറിയുന്നത്. ഗീതയോടൊപ്പം മഹാഭാരതയുദ്ധവും കാണിക്കുന്നുണ്ട്. ഇതില് മറ്റു യുദ്ധത്തിന്റെ കാര്യമൊന്നും തന്നെയില്ല. ബാബയെ ഓര്മ്മിക്കുന്നതില് തന്നെയാണ് നിങ്ങളുടെ യുദ്ധവും. പഠിപ്പ് വേറെയാണ്, ബാക്കി യുദ്ധം മുഴുവനും ഓര്മ്മയുടെ കാര്യത്തിലാണ്, കാരണം എല്ലാവരും ദേഹാഭിമാനികളാണ്. നിങ്ങള് ദേഹിഅഭിമാനികളായിത്തീരുകയാണ്. ബാബയെ ഓര്മ്മിക്കുന്നവരാണ്. ആദ്യം ഇത് പക്കാ ആക്കൂ, ബാബ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവുമാണ്. ഇപ്പോള് ഞങ്ങള് അവരുടെത് കേള്ക്കണോ അതോ നിങ്ങളുടെത് കേള്ക്കണോ? ബാബ പറയുന്നു, കുട്ടികളേ, ഇപ്പോള് നിങ്ങള്ക്ക് പൂര്ണ്ണമായും ശ്രീമത്ത് പ്രകാരം ജീവിക്കണം, ശ്രേഷ്ഠമാകുന്നതിനായി. നമ്മുടെ സേവ തന്നെ ഇതാണ്. ശ്രീമത്തനുസരിച്ച് ജീവിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം നശിക്കുന്നു. ബാബയുടെ ശ്രീമത്ത് ഇതാണ് എന്നെ മാത്രം ഓര്മ്മിക്കണം. സൃഷ്ടിയുടെ ചക്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നതും അവരുടെ മതമാണ്. നിങ്ങളും പവിത്രമായിമാറി ബാബയെ ഓര്മ്മിക്കുകയാണെങ്കില് ബാബ പറയുന്നു ഞാന് നിങ്ങളെ കൂടെ കൊണ്ടുപോകാം. ബാബ പരിധിയില്ലാത്ത ആത്മീയ വഴികാട്ടിയാണ്. അവരെ വിളിക്കുന്നതു തന്നെ ഇങ്ങനെയാണ്, പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കി ഈ പതിതലോകത്തില് നിന്നും കൊണ്ടുപോകൂ. മറ്റുളളവര് ഭൗതിക വഴികാട്ടിയാണ്, ബാബ ആത്മീയ വഴികാട്ടിയാണ്. ശിവബാബ നമ്മെ പഠിപ്പിക്കുന്നു. ബാബ നിങ്ങള് കുട്ടികളോടാണ് പറയുന്നത്, ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും, നടക്കുമ്പോഴും എന്നെ ഓര്മ്മിക്കൂ എന്ന്. ഈ കാര്യത്തില് സ്വയം ക്ഷീണിക്കേണ്ടതായ ആവശ്യമില്ല. ബാബ കാണുന്നുണ്ട് - ഇടയ്ക്ക് ചില കുട്ടികള് അതിരാവിലെ വന്ന് ഇരിക്കുമ്പോള് ക്ഷീണിച്ചുപോകുന്നു. ഇത് സഹജ മാര്ഗ്ഗമാണ്, ബുദ്ധിമുട്ടി ഇരിക്കേണ്ടതായ ആവശ്യമില്ല. എവിടെ കറങ്ങാന് പോയാലും, വളരെ താല്പര്യത്തോടെ ബാബയെ ഓര്മ്മിക്കണം. ഉളളില് ബാബാ, ബാബാ എന്നുളള ലഹരിയുണ്ടാവണം. ആരാണോ ഓരോ നിമിഷവും ബാബയെ ഓര്മ്മിക്കുന്നത്, അവര്ക്കേ ഇത്രയ്ക്കും ലഹരി ഉണ്ടാകൂ. ഇടയ്ക്കിടെ ബുദ്ധിയില് വരുന്ന മറ്റുളള പല കാര്യങ്ങളും എടുത്തുകളയണം. ബാബയോടൊപ്പം അതി സ്നേഹത്തോടെയാണെങ്കില് അവര്ക്ക് അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതിയുണ്ടാകുന്നു. എപ്പോഴാണോ നിങ്ങള് ബാബയുടെ ഓര്മ്മയില് മുഴുകുന്നത്, അപ്പോള് മാത്രമേ തമോപ്രധാന അവസ്ഥയില് നിന്നും സതോപ്രധാനമായിത്തീരൂ. പിന്നീട് നിങ്ങളുടെ സന്തോഷത്തിന് അതിരുണ്ടാവുകയില്ല. ഈ കാര്യങ്ങളെക്കുറിച്ചുളള വര്ണ്ണന ഇവിടെയാണുണ്ടാവുക അതുകൊണ്ടാണ് ഇങ്ങനെയൊരു മഹിമ - അതീന്ദ്രിയസുഖം ഗോപഗോപികമാരോടു ചോദിക്കണം, ആരെയാണോ ഭഗവാനാകുന്ന അച്ഛന് വന്ന് പഠിപ്പിക്കുന്നത്.

ഭഗവാനുവാചയാണ് എന്നെ മാത്രം ഓര്മ്മിക്കണം. ബാബയുടെ തന്നെ മഹിമ പറഞ്ഞു കൊടുക്കണം. സദ്ഗതിയുടെ സമ്പത്ത് ഒരേയൊരു ബാബയില് നിന്നാണ് ലഭിക്കുന്നത്. എല്ലാവര്ക്കും സദ്ഗതി തീര്ച്ചയായും ലഭിക്കും. ആദ്യം എല്ലാവരും ശാന്തിധാമത്തിലേക്ക് പോകുന്നു. ഇത് ബുദ്ധിയിലുണ്ടായിരിക്കണം ബാബ നമുക്ക് സദ്ഗതി നല്കുകയാണ്. ശാന്തിധാമം, സുഖധാമം എന്ന് ഏതിനെയാണ് പറയുന്നത് എന്ന് നിങ്ങള്ക്ക് അറിയാം. ശാന്തിധാമത്തില് എല്ലാ ആത്മാക്കളും വസിക്കുന്നു. അത് മധുരമായ വീടാണ്, ശാന്തിയുടെ വീടാണ്. ശാന്തിയുടെ കൊടുമുടി. അതിനെ ആര്ക്കും തന്നെ ഈ കണ്ണുകളിലൂടെ കാണാന് സാധിക്കില്ല. ശാസ്ത്രജ്ഞന്മാരുടെ ബുദ്ധി, ഇവിടെ ഈ കണ്ണുകളിലൂടെ എന്ത് സാധനങ്ങളാണോ കാണുന്നത്, അതിലേക്കു മാത്രമേ പോകൂ. ആത്മാക്കളെ ഒരിക്കലും ഈ കണ്ണുകളിലൂടെ ആര്ക്കും കാണാന് സാധിക്കില്ല. മനസ്സിലാക്കാനേ സാധിക്കൂ. ആത്മാവിനെ കാണാന് സാധിക്കുന്നില്ലെങ്കില് പിന്നെ ബാബയെ എങ്ങനെ കാണാന് സാധിക്കുന്നു. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളല്ലേ. ഇതൊന്നും കണ്ണുകളിലൂടെ കാണേണ്ടതല്ല. ഭഗവാനുവാച എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം നശിക്കുന്നു. ഇത് ആരാണ് പറഞ്ഞത്? പൂര്ണ്ണമായും മനസ്സിലാക്കാത്തതു കാരണം കൃഷ്ണനാണെന്നു പറഞ്ഞു. കൃഷ്ണനെ എല്ലാവരും വളരെ നന്നായി ഓര്മ്മിക്കുന്നു. ഓരോ ദിവസം കൂടുന്തോറും ബഹുദൈവാരാധന ചെയ്യുന്നു.(അനേകരെ ഓര്മ്മിക്കുന്നു). ഭക്തിയിലും ആദ്യം ഒരേയൊരു ശിവനെയായിരുന്നു ഭക്തി ചെയ്തു വന്നത്. അത് ഏകദൈവ ഭക്തിയാണ്, പിന്നീട് ലക്ഷ്മി-നാരായണന്റെ ഭക്തി....... ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. അവരാണ് വിഷ്ണുവിനു സമാനമാകുന്നതിന്റെ സമ്പത്ത് നല്കുന്നത്. നിങ്ങള് ശിവവംശികളായി പിന്നീട് വിഷ്ണുപുരിയുടെ അധികാരിയായിത്തീരുന്നു. എപ്പോഴാണോ ആദ്യത്തെ പാഠം നല്ല രീതിയില് പഠിക്കുന്നത് അപ്പോഴെ മാല ഉണ്ടാവുകയുളളൂ. ബാബയെ ഓര്മ്മിക്കുക എന്നുളളത് ചിറ്റമ്മയുടെ വീടുപോലെ അത്ര എളുപ്പമുളള കാര്യമല്ല. മനസ്സിനെയും ബുദ്ധിയെയും മറ്റെല്ലാ വശത്തു നിന്നും മാറ്റി വെച്ച് ഒരേയൊരു ബാബയില് മാത്രം മുഴുകണം. എന്തെല്ലാമാണോ ഈ കണ്ണുകളിലൂടെ കാണുന്നത്, അതില് നിന്നെല്ലാം ബുദ്ധിയോഗത്തെ മാറ്റി വെക്കൂ.

ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ, ഇതില് സംശയിക്കേണ്ടതായ കാര്യമില്ല. ബാബ ഈ രഥത്തില് വസിക്കുന്നു, ഇതിന്റെ മഹിമ പാടുന്നു - ബാബ നിരാകാരനാണ്. ഇവരിലൂടെ നിങ്ങള്ക്ക് ഇടയ്ക്കിടെ സ്മൃതി ഉണര്ത്തുകയാണ് - മന്മനാഭവയായിരിക്കൂ. ഇതിലൂടെ നിങ്ങള് എല്ലാവരുടെ മേലും ഉപകാരം ചെയ്യുകയാണ്. നിങ്ങള് ഭക്ഷണം ഉണ്ടാക്കുന്നവരോടും പറയണം - ശിവബാബയുടെ സ്മൃതിയിലിരുന്ന് ഭോജനം ഉണ്ടാക്കുകയാണെങ്കില് കഴിക്കുന്നവരുടെ ബുദ്ധി ശുദ്ധമായിത്തീരും. പരസ്പരം മറ്റുളളവര്ക്ക് സ്മൃതി നല്കണം. ഓരോരുത്തരും കുറച്ചു സമയമെങ്കിലും ഓര്മ്മിക്കുന്നു. ചിലര് അരമണിക്കൂര് ഇരിക്കുന്നു. ചിലര് പത്തു മിനിട്ട് ഇരിക്കുന്നു. ശരി, അഞ്ചു നിമിഷമെങ്കിലും വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുകയാണെങ്കില് രാജധാനിയിലേക്കു വരുന്നു. രാജാ-റാണി എപ്പോഴും എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങളും സ്നേഹസാഗരനായിത്തീരുകയാണ്, അതുകൊണ്ട് എല്ലാവരോടും സ്നേഹമുണ്ടാകുന്നു. സ്നേഹം തന്നെ സ്നേഹമാണ്. ബാബ സ്നേഹത്തിന്റെ സാഗരനാണെങ്കില് കുട്ടികള്ക്കും തീര്ച്ചയായും ആ രീതിയിലുളള സ്നേഹമുണ്ടായിരിക്കണം. എന്നാല് മാത്രമേ അവിടെയും(സത്യയുഗം) അങ്ങനെയുളള സ്നേഹമുണ്ടാകൂ. രാജാ-റാണിമാര്ക്കും വളരെയധികം സ്നേഹമുണ്ടാകും. കുട്ടികള് തമ്മിലും വളരെ നല്ല സ്നേഹമുണ്ടായിരിക്കും. പരിധിയില്ലാത്ത സ്നേഹം. ഇവിടെ സ്നേഹത്തിന്റെ പേരില്ല, അതിനുപകരം മര്ദ്ദനമാണ്. അവിടെ ഈ കാമകഠാരിയുടെ ഹിംസയും ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ഭാരതത്തിന്റെ മഹിമ അപരംഅപാരമായി പാടപ്പെടുന്നത്. ഭാരതത്തെപ്പോലുളള പവിത്രമായ ദേശം മറ്റേതും തന്നെയില്ല. ഇതാണ് ഏറ്റവും വലിയ തീര്ത്ഥസ്ഥാനം. ബാബ ഇവിടെ ഭാരതത്തിലേക്കു വന്ന് എല്ലാവരുടെയും സേവ ചെയ്യുന്നു, എല്ലാവരെയും പഠിപ്പിക്കുന്നു. പഠിപ്പാണ് മുഖ്യം. ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് നിങ്ങള് ഭാരതത്തിന്റെ എന്ത് സേവനമാണ് ചെയ്യുന്നതെന്ന്? പറയൂ, എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ഭാരതം പാവനമാകണമെന്ന്, ഇപ്പോള് പതിതമല്ലേ, ഞങ്ങള് ശ്രീമത്തനുസരിച്ച് ഭാരതത്തെ പാവനമാക്കുകയാണ്. എല്ലാവരോടും പറയുന്നു, ബാബയെ ഓര്മ്മിക്കുകയാണെങ്കില് പതിതത്തില് നിന്നും പാവനമായിത്തീരുമെന്ന്. ഞങ്ങള് ഈ ആത്മീയ സേവനമാണ് ചെയ്യുന്നത്. വിശ്വകിരീടധാരിയായിരുന്ന ഭാരതത്തെ, ശാന്തിയും സമൃദ്ധിയും നിറഞ്ഞിരുന്ന ഭാരതത്തെ വീണ്ടും സ്ഥാപിക്കുകയാണ്, ശ്രീമത്ത് പ്രകാരം, കല്പം മുമ്പത്തേതുപോലെ ഡ്രാമാ പ്ലാനനുസരിച്ച്. ഈ അക്ഷരത്തെ പൂര്ണ്ണമായും ഓര്മ്മയില് വെക്കണം. മനുഷ്യര് ആഗ്രഹിക്കുന്നു, വിശ്വത്തില് ശാന്തി വേണമെന്ന്, അതാണ് നമ്മള് ചെയ്തുകൊണ്ടിരിക്കുന്നത്. ഭഗവാനുവാച - ബാബ നമ്മള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്, ബാബയെത്തന്നെ ഓര്മ്മിക്കണമെന്ന്. ഇതും ബാബയ്ക്ക് അറിയാം നിങ്ങള് ആര്ക്കും തന്നെ എപ്പോഴും ബാബയുടെ ഓര്മ്മയിലിരിക്കാനും സാധിക്കില്ലെന്ന്. ഇതില് തന്നെയാണ് പ്രയത്നം മുഴുവനും. ഓര്മ്മയിലൂടെയാണ് നിങ്ങളുടെ കര്മ്മാതീത അവസ്ഥയുണ്ടാകുന്നത്. നിങ്ങള്ക്ക് സ്വദര്ശന ചക്രധാരിയായിത്തീരണം. ഇതിന്റെ അര്ത്ഥവും ആരുടെയും തന്നെ ബുദ്ധിയിലില്ല. ശാസ്ത്രങ്ങളില് എന്തെല്ലാം തന്നെ കാര്യങ്ങളാണ് എഴുതപ്പെട്ടിട്ടുളളത്. ഇപ്പോള് ബാബ പറയുന്നു എന്തൊക്കെ പഠിച്ചുവോ അതെല്ലാം മറന്നേക്കൂ, സ്വയം ആത്മാവെന്നു മനസ്സിലാക്കൂ. അതുമാത്രമേ കൂടെവരൂ മറ്റൊന്നും തന്നെ കൂടെ വരില്ല. ബാബയുടെ ഈ പഠിപ്പിലൂടെയുളള പ്രാപ്തിയും നിങ്ങളുടെ കൂടെ വരുന്നു. അതിനുവേണ്ടിയാണ് പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്.

ചെറിയ-ചെറിയ കുട്ടികളെ നിസ്സാരമായി കാണരുത്. എത്രത്തോളം ചെറുതാണോ അത്രയ്ക്കും ഉയര്ന്ന പേര് നേടാന് സാധിക്കുന്നു. ചെറിയ ചെറിയ കുട്ടികളിരുന്ന് മുതിര്ന്നവര്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അത്ഭുതം സൃഷ്ടിക്കുന്നു. അവരെയും തനിക്കു സമാനമാക്കി മാറ്റണം. ആരെങ്കിലും എന്തെങ്കിലും ചോദ്യങ്ങള് ചോദിക്കുകയാണെങ്കില് അതിന് ഉത്തരം പറയാന് സാധിക്കണം, ആ രീതിയിലുളള തയ്യാറെടുപ്പ് നടത്തൂ. പിന്നീട് എവിടെയെല്ലാം തന്നെ സെന്ററുകളുണ്ടോ മ്യൂസിയമുണ്ടോ അവിടേക്ക് അവരെ പറഞ്ഞയക്കണം. ഇങ്ങനെയുളള ഗ്രൂപ്പിനെ തയ്യാറാക്കൂ. ഇതുതന്നെയാണ് ഇതിനുളള സമയം. ഇങ്ങനെയുളള സേവനം ചെയ്യണം. വൃദ്ധരായ വലിയവര്ക്കു പോലും ചെറിയ കുമാരിമാര് മനസ്സിലാക്കി കൊടുക്കുക എന്നുളളത് അത്ഭുതമാണ്. ആരെങ്കിലും നിങ്ങളോട് ആരുടെ കുട്ടിയാണെന്നു ചോദിച്ചാല് പറയൂ, ഞങ്ങള് ശിവബാബയുടെ സന്താനമാണെന്ന്. ബാബ നിരാകാരനാണ്. ബ്രഹ്മാവിന്റെ ശരീരത്തിലേക്കു വന്ന് ഞങ്ങളെ പഠിപ്പിക്കുന്നു. ഈ പഠിപ്പിലൂടെയാണ് നമ്മള് ലക്ഷ്മി-നാരായണനായിത്തീരുന്നത്. സത്യയുഗത്തില് ഈ ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നല്ലോ. ഇവരെ ആരാണ് ഇങ്ങനെയാക്കിത്തീര്ത്തത്? തീര്ച്ചയായും അതുപോലെയുളള ശ്രേഷ്ഠ കര്മ്മം ചെയ്തതു കൊണ്ടല്ലേ. ബാബ കര്മ്മം അകര്മ്മം വികര്മ്മം ഇവയുടെ ഗതിയെക്കുറിച്ച് മനസ്സിലാക്കിത്തരുകയാണ്. ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്. ബാബ തന്നെയാണ് അച്ഛനും ടീച്ചറും സദ്ഗുരുവും. മുഖ്യമായും ഈയൊരു കാര്യത്തെ തന്നെ ഊട്ടി ഉറപ്പിച്ച് പറഞ്ഞുകൊടുക്കണം. ആദ്യമാദ്യം അളളാഹു, അളളാഹുവിനെക്കുറിച്ച് മനസ്സിലാക്കിയാല് ഇത്രയ്ക്കും ചോദ്യങ്ങള് ചോദിക്കില്ല. അളളാഹുവിനെക്കുറിച്ച് മനസ്സിലാക്കാതെ നിങ്ങള് മറ്റുളള ചിത്രങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുത്താല് നിങ്ങളുടെ തല ചൂടാകും. ആദ്യത്തെക്കാര്യം തന്നെ അളളാഹുവിനെക്കുറിച്ചാണ് പറഞ്ഞുകൊടുക്കേണ്ടത്. നമ്മള് ശ്രീമത്ത് പ്രകാരം ജീവിക്കുന്നു. ചിലര് ഇങ്ങനെയുമുണ്ട് അളളാഹുവിനെ മനസ്സിലാക്കി എങ്കില് ബാക്കിയുളള ചിത്രങ്ങളൊന്നും തന്നെ നോക്കേണ്ടതായ കാര്യമില്ല എന്നു പറയുന്നവര്. അളളാഹുവിനെ അറിഞ്ഞു അര്ത്ഥം സര്വ്വതും അറിഞ്ഞു കഴിഞ്ഞു. ഭിക്ഷ ലഭിച്ചു കഴിഞ്ഞാല് അവര് പോകും. നിങ്ങള് ഫസ്റ്റ് ക്ലാസ്സ് ഭിക്ഷയാണ് നല്കുന്നത്. ബാബയുടെ പരിചയം നല്കുന്നതിലൂടെ മാത്രമേ, ബാബയെ ഓര്മ്മിച്ച് തമോപ്രധാന അവസ്ഥയില് നിന്നും സതോപ്രധാന അവസ്ഥയിലേക്ക് പോകാന് സാധിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്യുന്നതിനുവേണ്ടി ഉളളില് ബാബാ ബാബാ എന്ന ലഹരി വര്ദ്ധിച്ചുകൊണ്ടിരിക്കണം. കഷ്ടപ്പെട്ടല്ല വളരെ ഇഷ്ടത്തോടെ ബാബയെ നടക്കുമ്പോഴും കറങ്ങുമ്പോഴുമെല്ലാം ഓര്മ്മിക്കണം. ബുദ്ധി മറ്റെല്ലാ വശത്തു നിന്നും മാറ്റി വെച്ച് ഒരേയൊരു ബാബയില് വെക്കണം.

2. എങ്ങനെയാണോ ബാബ സ്നേഹത്തിന്റെ സാഗരന് അതുപോലെ ബാബയ്ക്കു സമാനം സ്നേഹത്തിന്റെ സാഗരനായിത്തീരണം. എല്ലാവര്ക്കും ഉപകാരം ചെയ്യണം. ബാബയുടെ ഓര്മ്മയിലിരിക്കണം, എല്ലാവരിലും ബാബയുടെ ഓര്മ്മ ഉണര്ത്തണം.

വരദാനം :-
ശാന്തിയുടെ ശക്തിയുടെ സാധനയിലൂടെ വിശ്വത്തെ ശാന്തമാക്കുന്ന ആത്മീയ ശസ്ത്രധാരിയായി ഭവിയ്ക്കട്ടെ.

ശാന്തിയുടെ ശക്തിയുടെ സാധനയാണ് ശുഭസങ്കല്പം, ശുഭഭാവന, നയനങ്ങളുടെ ഭാഷ, എങ്ങനെയാണോ നാവിന്റെ ഭാഷയിലൂടെ ബാബയുടെയും രചനയുടെയും പരിചയം നല്കുന്നത്, അതു പോലെ ശാന്തിയുടെ ശക്തിയുടെ ആധാരത്തില് നയനങ്ങളുടെ ഭാഷയിലൂടെ നയനങ്ങളിലൂടെ ബാബയുടെ അനുഭൂതി ചെയ്യിക്കുവാന് സാധിക്കുന്നു. സ്ഥൂല സേവനത്തിന്റെ സാധനങ്ങളെക്കാളും കൂടുതല് ശാന്തിയുടെ ശക്തിയാണ് അതി ശ്രേഷ്ഠം. ആത്മീയ സേനയുടെ വിശേഷ ശസ്ത്രമാണിത്. ഈ ശസ്ത്രത്തിലൂടെയാണ് അശാന്തമായ വിശ്വത്തെ ശാന്തമാക്കുന്നത്.

സ്ലോഗന് :-
നിര്വ്വിഘ്നമായിരിക്കുക, നിര്വിഘ്നമാക്കുക - ഇതാണ് സത്യമായ സേവനത്തിന്റെ തെളിവ്.