മധുരമായകുട്ടികളേ- ഈപരിധിയില്ലാത്തകളിയില്നിങ്ങള്ആത്മാക്കളാകു
ന്നഅഭിനേതാക്കള്പാര്ട്ടുധാരികളാണ്,
നിങ്ങളുടെനിവാസസ്ഥാനംമധുരമായശാന്തിധാമ(സ്വീറ്റ്സൈലന്സ്ഹോം)മാണ്,
ഇപ്പോള്അവിടേയ്ക്ക്പോകണം.
ചോദ്യം :-
ഡ്രാമയുടെ കളിയെ യഥാര്ത്ഥ രീതിയില് അറിയുന്നവരുടെ മുഖത്തു നിന്ന് ഏത് വാക്കു
വരില്ല?
ഉത്തരം :-
ഇത് ഇങ്ങനെ
സംഭവിച്ചില്ലായിരുന്നെങ്കില് അങ്ങനെ സംഭവിക്കുമായിരുന്നു........ ഇങ്ങനെ
സംഭവിക്കരുതായിരുന്നു- ഇങ്ങനെയുള്ള വാക്കുകള് ഡ്രാമയുടെ കളികളെ അറിയുന്നവര്
പറയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ ഡ്രാമയുടെ കളി പേനിനെപ്പോലെ
കറങ്ങിക്കൊണ്ടിരിക്കും, എന്തെല്ലാം സംഭവിക്കുന്നുവോ അവയെല്ലാം ഡ്രാമയില്
ഉള്ളതാണ്, വിഷമിക്കേണ്ട ഒരു കാര്യവുമില്ല.
ഓംശാന്തി.
ബാബ കുട്ടികള്ക്ക് തന്റെ പരിചയം നല്കുമ്പോള് കുട്ടികള്ക്ക് തങ്ങളുടെ പരിചയവും
ലഭിക്കുന്നു. എല്ലാ കുട്ടികളും ഒരുപാട് കാലം ദേഹാഭിമാനത്തിലാണ് കഴിഞ്ഞത്. ദേഹീ
അഭിമാനിയാകുമ്പോഴേ ബാബയുടെ യഥാര്ത്ഥ പരിചയം ലഭിക്കൂ. പക്ഷേ ഡ്രാമയില്
ഇങ്ങനെയല്ല. ഭഗവാന് ഗോഡ് ഫാദറാണ്, രചയിതാവാണ് എന്ന് പറയുന്നുണ്ട് പക്ഷേ
അറിയുന്നില്ല. ശിവലിംഗത്തിന്റെ ചിത്രമുണ്ട് പക്ഷേ ബാബ ഇത്ര വലുതൊന്നുമല്ല.
യഥാര്ത്ഥ രീതിയില് അറിയാത്തതിനാല് ബാബയെ മറന്നുപോകുന്നു. ബാബ രചയിതാവാണ്,
രചിക്കുന്നത് പുതിയ ലോകത്തെയായിരിക്കും, എങ്കില് തീര്ച്ചയായും നമ്മള്
കുട്ടികള്ക്ക് പുതിയ ലോകത്തിലെ രാജധാനിയുടെ സമ്പത്ത് ലഭിക്കും. സ്വര്ഗ്ഗമെന്ന
പേരും ഭാരതത്തില് വളരെ പ്രശസ്തമാണ്, പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ഇന്നയാള്
മരിച്ചു എങ്കില് സ്വര്ഗ്ഗം പൂകി എന്നു പറയാറുണ്ട്. എന്താ ഇപ്പോള് അങ്ങനെ
സംഭവിക്കുന്നുണ്ടോ. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് എല്ലാവരും
മുമ്പ് തുച്ഛബുദ്ധികളായിരുന്നു, യഥാക്രമം് എന്ന് പറയുമല്ലോ. മുഖ്യമായും ഇത്
മനസ്സിലാക്കിക്കൊടുക്കണം അതായത് ഞാന് ഇദ്ദേഹത്തില് വരുന്നു, വളരെ അധികം
ജന്മങ്ങളുടെ അന്തിമ ജന്മത്തിലെ ശരീരത്തില്. ഇദ്ദേഹമാണ് നമ്പര്വണ്. കുട്ടികള്
മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മള് ബ്രഹ്മാവിന്റെ മക്കള് ബ്രാഹ്മണരായി
മാറിയിരിക്കുന്നു. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബ ഇത്രയും കാലമായി
മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുകയാണ്. ഇല്ലെങ്കില് ബാബയെ മനസ്സിലാക്കുക
എന്നത് സെക്കന്റിന്റെ കാര്യമാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില്
നിങ്ങളുടെ വികര്മ്മം വിനാശമാകും. നിശ്ചയം വന്നുകഴിഞ്ഞാല് പിന്നെ ഒരു കാര്യത്തിലും
ചോദ്യം ഉന്നയിക്കില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- നിങ്ങള്
ശാന്തിധാമത്തിലായിരുന്നപ്പോള് പാവനമായിരുന്നു. ഈ കാര്യങ്ങള് നിങ്ങള് തന്നെയാണ്
ബാബയില് നിന്നും കേള്ക്കുന്നത്. മറ്റാര്ക്കും കേള്ക്കാന് കഴിയില്ല. നമ്മള്
ആത്മാക്കള് എവിടെ വസിക്കുന്നവരാണ് എന്നത് നിങ്ങള്ക്ക് അറിയാം. നാടകത്തിലെ
അഭിനേതാക്കള് പറയാറില്ലേ ഞങ്ങള് ഇന്ന നാട്ടുകാരാണെന്ന് പിന്നീട് വസ്ത്രം മാറ്റി
സ്റ്റേജിലേയ്ക്ക് വരും. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ഇവിടെ
വസിക്കുന്നവരല്ല. ഇത് ഒരു നാടകശാലയാണ്. നമ്മള് മൂലവതന നിവാസികളാണ്, അതിനെയാണ്
സ്വീറ്റ് സൈലന്സ് ഹോം എന്ന് പറയുന്നത്, ഇത് ഇപ്പോള് ബുദ്ധിയില് വന്നു. ഈ വീടാണ്
എല്ലാവരും ആഗ്രഹിക്കുന്നത് എന്തെന്നാല് എല്ലാവരും ദുഃഖികളാണ്. നമുക്ക് എങ്ങനെ
തിരിച്ച് വീട്ടിലേയ്ക്ക് പോകാന് പറ്റും എന്ന് ചോദിക്കുന്നു. വീടിന്റെ അറിവ്
ഇല്ലാത്തതിനാല് അലഞ്ഞുതിരിയുന്നു. ഇപ്പോള് അലച്ചിലില് നിന്നും രക്ഷപ്പെട്ടു.
കുട്ടികള്ക്ക് മനസ്സിലായി, സത്യമായും ഇപ്പോള് നിങ്ങള്ക്ക് വീട്ടിലേയ്ക്ക് പോകണം.
ഞാന് ആത്മാവ് എത്ര ചെറിയ ബിന്ദുവാണ്. ഇതും അത്ഭുതമാണ് ഇതിനെയാണ് ദിവ്യശക്തി
എന്നു പറയുന്നത്. ഇത്രയും ചെറിയ ബിന്ദുവില് അത്രയും അധികം പാര്ട്ട്
അടങ്ങിയിട്ടുണ്ട്. പരമപിതാ പരമാത്മാവ് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത്
എന്നതും നിങ്ങള് മനസ്സിലാക്കി. ഏറ്റവും മുഖ്യമായ പാര്ട്ടുധാരി അതാണ്,
ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ. നിങ്ങള് മധുര മധുരമായ കുട്ടികള്ക്ക്
ഇപ്പോള് ഇത് മനസ്സിലായി അതായത് നമ്മള് ആത്മാക്കള് ശാന്തിധാമത്തില് നിന്നാണ്
വന്നത്. ശരീരത്തിലേയ്ക്ക് പ്രവേശിക്കാനായി ആത്മാവ് പുതിയതായി എവിടെ നിന്നും
വരുന്നില്ല. ആത്മാക്കള് എല്ലാവരും സ്വീറ്റ് ഹോമിലാണ് വസിക്കുന്നത്. അവിടെ
നിന്നാണ് പാര്ട്ട് അഭിനയിക്കാന് വരുന്നത്. എല്ലാവര്ക്കും പാര്ട്ട് അഭിനയിക്കണം.
ഇത് കളിയാണ്. ഈ സുര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം എന്താണ്! ഇതെല്ലാം
വിളക്കുകളാണ്. ഇതിലാണ് രാത്രിയുടേയും പകലിന്റേയും കളി നടക്കുന്നത്. ചിലര് സൂര്യ
ദേവതായേ നമ:, ചന്ദ്രദേവതായെ നമ:........... എന്നു പറയുന്നു പക്ഷേ വാസ്തവത്തില്
ഇവര് ആരും ദേവതകളല്ല. ഈ കളിയെക്കുറിച്ച് ആര്ക്കും അറിയില്ല. സൂര്യ
ചന്ദ്രന്മാരെയും ദേവതയെന്നു പറയുന്നു. വാസ്തവത്തില് ഇതെല്ലാം ലോക നാടകത്തിനുള്ള
വിളക്കുകളാണ്. സ്വീറ്റ് സൈലന്സ് ഹോമിലെ നിവാസികളാണ് നാമെല്ലാവരും. ഇവിടെ നമ്മള്
പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, ഇത് പേനിനെപ്പോലെ വട്ടം
കറങ്ങിക്കൊണ്ടിരിക്കുകയാണ്, എന്തെല്ലാം സംഭവിക്കുന്നുവോ അത് ഡ്രാമയില് ഉള്ളതാണ്.
അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില് ഇങ്ങനെ സംഭവിക്കുമായിരുന്നു എന്ന് പറയാന്
പറ്റില്ല. ഇത് ഡ്രാമയല്ലേ. ഉദാഹരണത്തിന് നിങ്ങളുടെ മമ്മയുണ്ടായിരുന്നു, അവര്
മരിച്ചുപോകുമെന്ന് ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. ശരി, ശരീരം ഉപേക്ഷിച്ചു-
ഡ്രാമ. ഇപ്പോള് തന്റെ പുതിയ പാര്ട്ട് അഭിനയിക്കുകയാണ്. വിഷമിക്കേണ്ട ഒരു
കാര്യവുമില്ല. ഇവിടെ നിങ്ങള് എല്ലാ കുട്ടികളുടേയും ബുദ്ധിയിലുണ്ട് നമ്മള്
എല്ലാവരും അഭിനേതാക്കളാണ്, ഇത് തോല്വിയുടേയും വിജയത്തിന്റേയും കളിയാണ്. ഈ
തോല്വിയുടേയും വിജയത്തിന്റേയും കളി മായയെ ആധാരമാക്കിയാണ്. മായയില് നിന്നും
തോല്വി തന്നെ തോല്വി പിന്നീട് വിജയം തന്നെ വിജയം. ഇത് എല്ലാവരും പാടുന്നുണ്ട്
പക്ഷേ ബുദ്ധിയില് അല്പം പോലും ജ്ഞാനമില്ല. നിങ്ങള്ക്ക് അറിയാം മായ എന്താ
സാധനമെന്ന്, ഇത് രാവണനാണ്, ഇതിനെത്തന്നെയാണ് മായ എന്നു പറയുന്നത്. ധനത്തെ
സമ്പത്ത് എന്നാണ് പറയുന്നത്. ധനത്തെ മായ എന്നു പറയില്ല. മനുഷ്യര് കരുതുന്നു
ഇവരുടെ പക്കല് വളരെ അധികം ധനമുണ്ട്. അതിനാല് മായയുടെ ലഹരിയാണ് എന്ന് പറയുന്നു.
പക്ഷേ മായയുടെ ലഹരി എന്താണ്! മായയെ ജയിക്കാനാണ് നമ്മള് പരിശ്രമിക്കുന്നത്.
അതിനാല് ഇവിടെ ഒരു കാര്യത്തിലും സംശയം ഉണ്ടാവരുത്. അവസ്ഥ പാകമാകാത്തതിനാലാണ്
സംശയങ്ങള് വരുന്നത്. ഇപ്പോള് ഭഗവാന് പറയുകയാണ്- ആരോട്? ആത്മാക്കളോട്.
ആത്മാക്കളോട് സംസാരിക്കാന് തീര്ച്ചയായും ഭഗവാന് ശിവന് വേണം. കൃഷ്ണന്
ദേഹധാരിയാണല്ലോ. കൃഷ്ണന് എങ്ങനെ ആത്മാക്കളോട് പറയാന് കഴിയും. നിങ്ങള്ക്ക് ഒരു
ദേഹധാരിയല്ല ജ്ഞാനം പറഞ്ഞുതരുന്നത്. ബാബയ്ക്ക് ദേഹമേയില്ല. ബാക്കി എല്ലാവര്ക്കും
ദേഹമുണ്ട്, അവരുടെ പൂജ ചെയ്യുന്നു അവരെ ഓര്മ്മിക്കുന്നത് സഹജമാണ്. ബ്രഹ്മാ,
വിഷ്ണു, ശങ്കരന്മാരെയാണ് ദേവത എന്നു പറയുന്നത്. ശിവനെ ഭഗവാന് എന്നാണ് പറയുന്നത്.
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, അവര്ക്ക് ദേഹമില്ല. ഇതും നിങ്ങള്ക്ക് അറിയാം
എപ്പോഴാണോ നിങ്ങള് ആത്മാക്കള് മൂലവതനത്തില് ഉണ്ടായിരുന്നത് അപ്പോള് നിങ്ങള്ക്ക്
ദേഹമുണ്ടായിരുന്നോ? ഇല്ല. നിങ്ങള് ആത്മാക്കളായിരുന്നു. ഈ ബാബയും ആത്മാവാണ്.
പക്ഷേ പരമമാണെന്ന് മാത്രം, അവരുടെ പാര്ട്ടിനെക്കുറിച്ച് പാടിയിട്ടുണ്ട്.
പാര്ട്ട് അഭിനയിച്ചിട്ട് പോയിട്ടുണ്ട്, അതിനാലാണ് പൂജയുണ്ടാകുന്നത്. പക്ഷേ ഒരു
മനുഷ്യനുപോലും ഇതറിയില്ല- 5000 വര്ഷങ്ങള്ക്ക് മുമ്പും രചയിതാവായ പരമപിതാ
പരമാത്മാവ് വന്നിരുന്നു, അവരാണ് ഹെവന്ലി ഗോഡ് ഫാദര്. ഓരോ 5000 വര്ഷങ്ങള്ക്ക്
ശേഷവും കല്പത്തിന്റെ സംഗമയുഗത്തില് അവര് വരുന്നു, പക്ഷേ കല്പത്തിന്റെ ആയുസ്സിനെ
വലിച്ചു നീട്ടിയതു കാരണം എല്ലാം മറന്നുപോയി. നിങ്ങള് കുട്ടികള്ക്ക് അച്ഛന്
ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്, നിങ്ങള് സ്വയം പറയുന്നു ബാബാ ഞങ്ങള് കല്പ കല്പം
അങ്ങയെ കണ്ടുമുട്ടുന്നു മാത്രമല്ല അങ്ങയില് നിന്നും സമ്പത്തും എടുക്കുന്നു,
പിന്നീട് എങ്ങനെയാണ് നഷ്ടപ്പെടുത്തുന്നത്- ഇത് ബുദ്ധിയിലുണ്ട്. ജ്ഞാനം അനേക
പ്രകാരത്തിലുണ്ട്, പക്ഷേ ജ്ഞാനസാഗരന് എന്ന് ഭഗവാനെ മാത്രമേ പറയൂ. ഇപ്പോള് എല്ലാം
മനസ്സിലാക്കുന്നുണ്ട്- വിനാശം തീര്ച്ചയായും ഉണ്ടാകും. മുമ്പും വിനാശം
ഉണ്ടായിരുന്നു. എങ്ങനെ സംഭവിച്ചു- ഇത് ആര്ക്കും അറിയില്ല.
ശാസ്ത്രങ്ങളിലാണെങ്കില് വിനാശത്തെക്കുറിച്ച് എന്തെല്ലാമാണ്
എഴുതിവെച്ചിരിക്കുന്നത്. പാണ്ഢവരുടേയും കൗരവരുടേയും യുദ്ധം എങ്ങനെ സാധ്യമാകും!
ഇപ്പോള് നിങ്ങള് ബ്രാഹ്മണര് സംഗമയുഗത്തിലാണ്. ബ്രാഹ്മണര്ക്ക് യുദ്ധമൊന്നുമില്ല.
ബാബ പറയുന്നു നിങ്ങള് എന്റെ കുട്ടികള് നോണ് വയലന്സാണ്, ഡബിള് അഹിംസകരാണ്.
ഇപ്പോള് നിങ്ങള് നിര്വ്വികാരികളായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് തന്നെയാണ്
കല്പ കല്പം ബാബയില് നിന്നും സമ്പത്ത് എടുക്കുന്നത്. ഇതില് ബുദ്ധിമുട്ടിന്റെ ഒരു
കാര്യവുമില്ല. ജ്ഞാനം വളരെ സഹജമാണ്. 84 ജന്മങ്ങളുടെ ചക്രം നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, ബാക്കി കുറച്ച് സമയമേയുള്ളു.
ധനികര്ക്കുപോലും ധാന്യം ലഭിക്കാത്ത, വെള്ളം ലഭിക്കാത്ത സമയം ഇനി വരാനിരിക്കുന്നു.
ഇതിനെയാണ് ദുഃഖത്തിന്റെ പര്വ്വതം എന്ന് പറയുന്നത്, ഭീകരമായ കളിയല്ലേ. ഇതില്
എല്ലാം അവസാനിക്കും. ആരെങ്കിലും തെറ്റ് ചെയ്യുമ്പോള് അവര്ക്ക് അതിനുള്ള ശിക്ഷ
ലഭിക്കുന്നു, ഇവര് എന്ത് തെറ്റാണ് ചെയ്തത്? കേവലം ഒരേയൊരു തെറ്റേ ചെയ്തിട്ടുള്ളു,
ബാബയെ മറന്നുപോയി. നിങ്ങളാണെങ്കില് ബാബയില് നിന്നും സമ്പത്ത് എടുക്കുകയാണ്.
ബാക്കി എല്ലാവരും മരിച്ചുതന്നെ കിടക്കുകയാണ്. മഹാഭാരതയുദ്ധം ചെറുതായി
ആരംഭിച്ചാല് മരിച്ചുപോകും. നിങ്ങള് ജയിക്കുമല്ലോ. നിങ്ങള് ഈ പഠിപ്പിന്റെ
ശക്തികൊണ്ട് ട്രാന്സ്ഫറായി അമരലോകത്തിലേയ്ക്ക് പോകുന്നു. പഠിപ്പിനെ വരുമാന
മാര്ഗ്ഗം എന്നാണ് പറയുക. ശാസ്ത്രങ്ങളുടേയും പഠിപ്പുണ്ട്, അതിലൂടെയും വരുമാനം
ഉണ്ടാകും, പക്ഷേ ആ പഠിപ്പ് ഭക്തിയുടേതാണ്. ഇപ്പോള് ബാബ പറയുന്നു ഞാന് നിങ്ങളെ ഈ
ലക്ഷ്മീ നാരായണന്മാരെപ്പോലെയാക്കി മാറ്റുകയാണ്. നിങ്ങള് ഇപ്പോള്
സ്വച്ഛബുദ്ധികളായി മാറുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് ഉയര്ന്നതിലും
ഉയര്ന്നതായി മാറുന്നു, പിന്നീട് പുനര്ജന്മങ്ങള് എടുത്ത് എടുത്ത് താഴേയ്ക്ക്
വീഴുന്നു. പുതിയതില് നിന്നും പഴയതായി മാറുന്നു. ഏണിപ്പടി തീര്ച്ചയായും
ഇറങ്ങണമല്ലോ. ഇപ്പോള് സൃഷ്ടിയുടേയും ഇറങ്ങുന്ന കലയാണ്. ഉയരുന്ന
കലയായിരുന്നപ്പോള് ഈ ദേവതകളുടെ രാജ്യമായിരുന്നു, സ്വര്ഗ്ഗമായിരുന്നു. ഇപ്പോള്
നരകമാണ്. ഇപ്പോള് നിങ്ങള് വീണ്ടും പുരുഷാര്ത്ഥം ചെയ്യുകയാണ്- സ്വര്ഗ്ഗവാസിയായി
മാറുന്നതിനുവേണ്ടി. ബാബാ- ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
ഓ ഗോഡ് ഫാദര് എന്നു പറഞ്ഞ് വിളിക്കുന്നു പക്ഷേ ആ ഈശ്വരന് ആത്മാക്കളുടെ
ഉയര്ന്നതിലും ഉയര്ന്ന അച്ഛനാണ്, നമ്മള് ഈശ്വരന്റെ കുട്ടികള് പിന്നെ
എന്തുകൊണ്ടാണ് ദുഃഖിക്കുന്നത്? ഇത് മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നു ദുഃഖിയായും മാറണം. ഇത് സുഖ ദുഃഖത്തിന്റെ കളിയല്ലേ. വിജയത്തില്
സുഖമുണ്ട്, തോല്വിയില് ദുഃഖവും. ബാബ രാജ്യം നല്കി, രാവണന് അത് തട്ടിയെടുത്തു.
ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്- ബാബയില് നിന്നും നമുക്ക്
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കും. ബാബ വന്നിരിക്കുന്നു, ഇപ്പോള്
ബാബയെ ഓര്മ്മിച്ചാല് മാത്രം മതി പാപം ഇല്ലാതാകും. ജന്മ ജന്മാന്തരങ്ങളിലെ
പാപത്തിന്റെ ഭാരം തലയിലുണ്ടല്ലോ. ഇതും നിങ്ങള്ക്ക് അറിയാം, നിങ്ങള് ആരും
അതീവദുഃഖികളാവുന്നില്ല. കുറച്ച് സുഖമുണ്ട്- ആട്ടയില് ഉപ്പിട്ടതുപോലെ. ഇതിനെയാണ്
കാഗവിഷ്ടസമാനമായ സുഖം എന്നു പറയുന്നത്. നിങ്ങള്ക്ക് അറിയാം സര്വ്വരുടേയും സദ്ഗതി
ദാതാവ് ഒരേയൊരു ബാബയാണ്. ജഗത്തിന്റെ ഗുരുവും ഒന്നാണ്. വാനപ്രസ്ഥത്തിലാണ്
ഗുരുവിനെ നേടുന്നത്. ഇപ്പോള് ചെറിയ പ്രായത്തില് തന്നെ ഗുരുവിനെ തേടുന്നു അഥവാ
മരിച്ചുപോയാലും സദ്ഗതി നേടണം എന്ന് കരുതുന്നു. ബാബ പറയുന്നു വാസ്തവത്തില് ആരെയും
ഗുരു എന്നു പറയാന് കഴിയില്ല. സദ്ഗതി നല്കുന്നവരാണ് ഗുരു. സദ്ഗതി ദാതാവ്
ഒന്നേയുള്ളു. ബാക്കി ക്രിസ്തു, ബുദ്ധന് ഇവര് ആരും ഗുരുവല്ല. അവര് വരുമ്പോള്
എന്താ എല്ലാവര്ക്കും സദ്ഗതി ലഭിക്കുന്നുണ്ടോ! ക്രിസ്തു വന്നു അവരുടെ പിന്നാലെ
ബാക്കി എല്ലാവരും വരാന് തുടങ്ങി. ആരെല്ലാം ആ ധര്മ്മത്തിലുള്ളവരാണോ അവരെല്ലാം
വന്നു. പിന്നീട് എങ്ങനെ അവരെ ഗുരുവെന്ന് പറയും, കാരണം കൊണ്ടുവരാനാണ്
നിമിത്തമായത്. പതിത പാവനന് എന്ന് ഒരേയൊരു ബാബയെയാണ് പറയുന്നത്, ബാബ എല്ലാവരേയും
തിരികെ കൊണ്ടുപോകുന്നയാളാണ്. സ്ഥാപനയും ചെയ്യുന്നുണ്ട്, എല്ലാവരേയും തിരികെ
കൊണ്ടുപോവുകയും ചെയ്യുന്നു. പ്രളയമൊന്നും ഉണ്ടാകുന്നില്ല.
സര്വ്വശാസ്ത്രങ്ങളുടേയും മാതാവും ശിരോമണിയുമായി ശ്രീമത് ഭഗവത്ഗീത എന്ന് മഹിമ
പാടാറുണ്ട്. പാടുന്നുണ്ട്- യദാ യദാഹി........... ഭാരതത്തില് തന്നെയാണ് അച്ഛന്
വരുന്നത്. സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദം നല്കുന്ന അച്ഛനാണ് എന്നിട്ടും
അവരെയും സര്വ്വവ്യാപി എന്നു പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സന്തോഷമാണ്
എന്തെന്നാല് പുതിയ ലോകത്തില് മുഴുവന് വിശ്വത്തിലും നമ്മുടെ മാത്രം ഭരണമായിരിക്കും.
ആ രാജ്യം ആരാലും തട്ടിയെടുക്കാന് സാധിക്കില്ല. ഇവിടെയാണെങ്കില് തുണ്ട്
തുണ്ടാക്കി പരസ്പരം എത്ര വഴക്കടിക്കുന്നു. നിങ്ങള്ക്ക് ആണെങ്കില് ആനന്ദമാണ്. ഈ
ലഹരിയില് ഇരിക്കണം. കല്പ കല്പം നാം ബാബയില് നിന്നും സമ്പത്ത് എടുക്കുന്നു
എങ്കില് എത്ര സന്തോഷം ഉണ്ടാകണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുവെന്ന് എന്നിട്ടും
മറന്ന് പോകുന്നു. പറയുന്നു- ബാബാ യോഗം മുറിഞ്ഞുപോയി. ബാബ പറഞ്ഞിട്ടുണ്ട് യോഗം
എന്ന വാക്ക് മാറ്റൂ. അത് ശാസ്ത്രങ്ങളിലെ പദമാണ്. ബാബ പറയുന്നു- എന്നെ
ഓര്മ്മിക്കു. യോഗം എന്നത് ഭക്തിമാര്ഗ്ഗത്തിലെ വാക്കാണ്. ബാബയില് നിന്നും
സ്വര്ഗ്ഗത്തിലെ ചക്രവര്ത്തീ പദവി ലഭിക്കുന്നു, ബാബയെ നിങ്ങള്
ഓര്മ്മിക്കുന്നില്ലെങ്കില് വികര്മ്മം എങ്ങനെ വിനാശമാകും. രാജ്യം എങ്ങനെ ലഭിക്കും.
ഓര്മ്മിക്കുന്നില്ലെങ്കില് പദവിയും കുറഞ്ഞുപോകും, ശിക്ഷകളും അനുഭവിക്കേണ്ടതായി
വരും. ഈ ബുദ്ധിപോലുമില്ല. ഇത്രയും വിവേകശൂന്യരായി മാറി. ഞാന് കല്പ കല്പം
നിങ്ങളോട് പറയുന്നുണ്ട്- എന്നെ മാത്രം ഓര്മ്മിക്കു. ജീവിച്ചിരിക്കെ ഈ ലോകത്തില്
നിന്നും മരിക്കൂ. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും
മാത്രമല്ല നിങ്ങള് വിജയമാലയിലെ മണിയായി മാറുകയും ചെയ്യും. എത്ര സഹജമാണ്.
ഉയര്ന്നതിലും ഉയര്ന്ന ശിവബാബ പിന്നെ ബ്രഹ്മാവ് രണ്ടുപേരും വലിയവരാണ്. ബാബ
പാരലൗകികവും ബ്രഹ്മാബാബ അലൗകികവും. വളരെ സാധാരണ ടീച്ചറാണ്. ആ ടീച്ചേഴ്സാണെങ്കില്
പിന്നെയും ശിക്ഷിക്കും എന്നാല് ഇവിടെയാണെങ്കില് സ്നേഹത്തോടെ
ലാളിച്ചുകൊണ്ടിരിക്കുന്നു. പറയുന്നു മധുരമായ കുട്ടികളേ, ബാബയെ ഓര്മ്മിക്കൂ,
സതോപ്രധാനമായി മാറണം. പതിത പാവനന് ഒരേയൊരു ബാബയാണ്. ഗുരുവും അതു തന്നെയാണ്
മറ്റാരും ഗുരുവല്ല. പറയുന്നു ബുദ്ധന് നിര്വ്വാണത്തിലേയ്ക്ക് പോയി- ഇതെല്ലാം
പൊങ്ങച്ചമാണ്. ഒരാള്ക്കുപോലും തിരിച്ചുപോകാന് പറ്റില്ല. എല്ലാവര്ക്കും ഡ്രാമയില്
പാര്ട്ടുണ്ട്. എത്ര വിശാല ബുദ്ധിയും സന്തുഷ്ടരുമാകണം. മുകളില് നിന്നും തുടങ്ങി
മുഴുവന് ജ്ഞാനവും ബുദ്ധിയിലുണ്ട്. ബ്രാഹ്മണര് തന്നെയാണ് ജ്ഞാനം എടുക്കുന്നത്.
ശൂദ്രനിലോ, ദേവതയിലോ ഈ ജ്ഞാനമില്ല. ഇപ്പോള് മനസ്സിലാക്കേണ്ടവര് മനസ്സിലാക്കും.
ആരാണോ മനസ്സിലാക്കാത്തത് അവര് മരിച്ചവരാണ്. പദവിയും കുറവാകും. സ്ക്കൂളിലും
പഠിക്കുന്നില്ലെങ്കില് പദവി കുറഞ്ഞുപോകും. അല്ലാഹു ബാബ, സമ്പത്ത് ചക്രവര്ത്തീപദം.
നമ്മള് വീണ്ടും നമ്മുടെ രാജധാനിയിലേയ്ക്ക് പോവുകയാണ്. ഈ പഴയ ലോകം അവസാനിക്കും.
ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
നമുക്ക് ഇങ്ങനെയുള്ള പുതിയ ലോകത്തിന്റെ രാജധാനിയാണ് നല്കുന്നത് അത് ആര്ക്കും
തട്ടിയെടുക്കാന് സാധിക്കില്ല- ഈ സന്തോഷത്തിന്റെ ലഹരിയില് ഇരിക്കണം.
2) വിജയമാലയിലെ മണിയായി
മാറുന്നതിനായി ജീവിച്ചിരിക്കെത്തന്നെ പഴയ ലോകത്തില് നിന്നും മരിക്കണം. ബാബയുടെ
ഓര്മ്മയില് വികര്മ്മത്തെ വിനാശമാക്കണം.
വരദാനം :-
തന്റെ
ശക്തിശാലി സ്ഥിതിയിലൂടെ സര്വരുടെയും ശുഭകാമനകളെ പൂര്ത്തീകരിക്കുന്ന മഹാദാനിയായി
ഭവിക്കട്ടെ
പിറകെ വരുന്ന ആത്മാക്കള്
അല്പം കിട്ടിയാല് തൃപ്തരാകും, എന്തെന്നാല് അവരുടെ പാര്ട്ട് തന്നെ കണം മാത്രം
എടുക്കുന്നതിന്റേതാണ്, അപ്പോള് ഇങ്ങനെയുള്ള ആത്മാക്കള്ക്ക് അവരുടെ ഭാവനയുടെ ഫലം
പ്രാപ്തമാകുന്നു, ആരും വഞ്ചിതരാകരുത്. അതിനു വേണ്ടി ഇപ്പോള് മുതലേ അവനവനില്സര്വ
ശക്തികള് ശേഖരിക്കൂ. എപ്പോള് താങ്കള് തന്റെ സമ്പൂര്ണ ശക്തിശാലി, മഹാദാനി
സ്ഥിതിയില് സ്ഥിതി ചെയ്യുമ്പോള് ഏതൊരു ആത്മാവിനും തന്റെ സഹയോഗത്തിലൂടെ, മഹാദാനം
നല്കുന്നതിലൂടെ കര്ത്തവ്യത്തിന്റെ ആധാരത്തിലൂടെ ,ശുഭഭാവനയുടെ സ്വിച്ച് ഓണ്
ചെയ്യുന്നതേ ദൃഷ്ടിയിലൂടെ സംതൃപ്തമാക്കും.
സ്ലോഗന് :-
സദാ
ഈശ്വരീയമര്യാദകളിലൂടെ പൊയ്ക്കൊണ്ടിരിക്കൂ, എങ്കില് മര്യാദാപുരുഷോത്തമരാകും.
അവ്യക്തസൂചനകള്-
ആത്മീയസ്ഥിതിയില് കഴിയുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ
സേവനത്തിന്റെ സ്ഥിതിയില്
പോകുമ്പോള് ഇത് അനുഭവമുണ്ടാകണം- ഈ ആത്മാക്കള് വളരെ സമയമായി അന്തര്മുഖതയുടെ,
ആത്മീയതയുടെ, ഗുഹയില് നിന്ന് പുറത്ത് വന്ന് സേവനത്തിന് വേണ്ടി വന്നിരിക്കുന്നു.
തപസ്വീരൂപം കാണപ്പെടുന്നു. പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ രേഖകള് മുഖത്തിലൂടെ
കാണപ്പെടട്ടെ. എത്ര തന്നെ അതിആത്മീയത അത്രയും തന്നെ അതി ദയ. ഇങ്ങനെയുള്ള
സേവനത്തിന്റെ സമയമാണിപ്പോള്.