മധുരമായ കുട്ടികളേ -
രക്ഷാബന്ധനത്തിന്റെ ഉത്സവം പ്രതിജ്ഞയുടെ ഉത്സവമാണ്, ഇത് സംഗമയുഗത്തില് നിന്നാണ്
ആരംഭിക്കുന്നത്, ഇപ്പോള് നിങ്ങള് പവിത്രമാകാനും ആക്കി മാറ്റാനുമുള്ള പ്രതിജ്ഞ
ചെയ്യുന്നു.
ചോദ്യം :-
നിങ്ങളുടെ എല്ലാ കാര്യവും ഏതൊരാധാരത്തിലാണ് സഫലമാവുക? എങ്ങനെ പേര്
പ്രശസ്തമാവുന്നു?
ഉത്തരം :-
ജ്ഞാനബലത്തോടൊപ്പം യോഗത്തിന്റേയും ബലമുണ്ടെങ്കില് എല്ലാ കാര്യങ്ങളും സ്വതവേ
തയ്യാറായിക്കോളും. യോഗം വളാരെ ഗുപ്തമാണ് ഇതിലൂടെ നിങ്ങള് വിശ്വത്തിന്റെ
അധികാരിയായി മാറുന്നു. യോഗത്തിലിരുന്നു കൊണ്ട്
മനസ്സിലാക്കിക്കൊടുക്കുകയാണെങ്കില് പത്രപ്രവര്ത്തകര് താനെ നിങ്ങളുടെ സന്ദേശം
അച്ചടിക്കും. പത്രങ്ങളിലൂടെ തന്നെയാണ് നിങ്ങളുടെ പേര് പ്രശസ്തമാകേണ്ടത്,
ഇതിലൂടെയാണ് വളരെ പേര്ക്ക് സന്ദേശം ലഭിക്കുക.
ഓംശാന്തി.
ഇന്ന് കുട്ടികള്ക്ക് രക്ഷാബന്ധനത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു കാരണം
അതിപ്പോള് സമീപത്താണ്. കുട്ടികള് രാഖി അണിയിക്കുന്നതിനു വേണ്ടി പോകുന്നു.
ഏതൊന്നാണോ കഴിഞ്ഞു പോയത് അതിന്റെയാണ് ഉത്സവം ആഘോഷിക്കുന്നത്. ഇത്
കുട്ടികള്ക്കറിയാം അയ്യായിരം വര്ഷങ്ങള്ക്കു മുന്പും ഈ പ്രതിജ്ഞാ പത്രം
എഴുതിച്ചിരുന്നു, ഇതിന് വളരെയധികം പേരുകള് നല്കിയിരുന്നു. ഇത് പവിത്രതയുടെ
അടയാളമാണ്. എല്ലാവരോടും പറയണം പവിത്രമാകുന്നതിനുള്ള രാഖി അണിയൂ. ഇതും അറിയാം
സത്യയുഗത്തിന്റെ ആദിയിലാണ് പവിത്ര ലോകം ഉണ്ടാകുന്നത്. ഈ പുരുഷോത്തമ
സംഗമയുഗത്തില് തന്നെയാണ് രാഖി ഉത്സവം ആരംഭിക്കുന്നത്, പിന്നീട് ഭക്തി
ആരംഭിക്കുമ്പോള് ഈ ഉത്സവം ആഘോഷിക്കുവാന് തുടങ്ങുന്നു, ഇതിനെയാണ് അനാദി ഉത്സവം
എന്നു പറയുന്നത്. അതും എപ്പോഴാണ് ആരംഭിക്കുന്നത്? ഭക്തി മാര്്ഗ്ഗം മുതല്ക്ക്
കാരണം സത്യയുഗത്തില് ഈ ഉത്സവം തന്നെ ഉണ്ടാവുകയില്ല. ഇത് ഇവിടെയാണ് ഉണ്ടാകുന്നത്.
എല്ലാ ഉത്സവങ്ങളും സംഗമയുഗത്തിലാണ് ഉള്ളത്, അതു തന്നെ പിന്നീട് ഭക്തി മാര്ഗ്ഗം
മുതല്ക്ക് ആരംഭിക്കുന്നു. സത്യയുഗത്തില് യാതൊരു ഉത്സവവും ഉണ്ടാകുന്നില്ല.
നിങ്ങള് ചോദിക്കും ദീപാവലി ഉണ്ടാവുമോ? ഇല്ല. അതും ഇവിടെയാണ് ആഘോഷിക്കുന്നത്,
അവിടെ ഉണ്ടാവുകയില്ല. എന്താണൊ ഇവിടെ ആഘോഷിക്കുന്നത് അത് അവിടെ ആഘോഷിക്കുവാന്
സാധിക്കില്ല. ഇതെല്ലാം കലിയുഗത്തിലെ ഉത്സവങ്ങളാണ്. രക്ഷാബന്ധനം
ആഘോഷിക്കുന്നുണ്ട്, രാഖി എന്തുകൊണ്ടാണ് ആഘോഷിക്കുന്നത് എന്ന് എങ്ങനെ അറിയാന്
സാധിക്കും? നിങ്ങള് എല്ലാവര്ക്കും രാഖി അണിയിച്ചു കൊടുക്കുന്നു, പാവനമാകാന്
പറയുന്നു കാരണം ഇപ്പോള് പാവന ലോകമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ത്രിമൂര്ത്തിയുടെ ചിത്രത്തിലും എഴുതപ്പെട്ടിട്ടുണ്ട് - ബ്രഹ്മാവിലൂടെ പാവന
ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നു അതുകൊണ്ട് പവിതമാക്കുന്നതിനു വേണ്ടി രാഖി ബന്ധനം
ആഘോഷിക്കുന്നു. ഇപ്പോള് ജ്ഞാനമാര്ഗ്ഗത്തിന്റെ സമയമാണ്. നിങ്ങള് കുട്ടികള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഭക്തിയുടെ എന്തെങ്കിലും കാര്യം ആരെങ്കിലും
കേള്പ്പിക്കുകയാണെങ്കില് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം നമ്മളിപ്പോള് ജ്ഞാന
മാര്ഗ്ഗത്തിലാണ്. ജ്ഞാന സാഗരന് ഓരേയൊരു ഭഗവാനാണ്, ബാബ മുഴുവന് ലോകത്തേയും
നിര്വികാരിയാക്കി മാറ്റുന്നു. ഭാരതം നിര്വികാരിയായിരുന്നപ്പോള് മുഴുവന് ലോകവും
നിര്വികാരിയായിരുന്നു. ഭാരതത്തെ നിര്വികാരിയാക്കുന്നതിലൂടെ മുഴുവന് ലോകവും
നിര്വികാരിയാവുന്നു. ഭാരതത്തെ വിശ്വം എന്നു പറയില്ല. ഭാരതം വിശ്വത്തിലുള്ള ഒരു
ഖണ്ഡമാണ്. കുട്ടികള്ക്കറിയാം പുതിയ ലോകത്തില് കേവലം ഒരു ഭാരത ഖണ്ഡമേ
ഉണ്ടായിരുന്നുള്ളു. ഭാരത ഖണ്ഡത്തില് തീര്ച്ചയായും മനുഷ്യരാണ് വസിച്ചിരുന്നത്.
ഭാരതം സത്യഖണ്ഡമായിരുന്നു, സൃഷ്ടിയുടെ ആദിയില് ദേവതാധര്മ്മം മാത്രമായിരുന്നു,
അതിനെയാണ് നിര്വികാരി പവിത്രധര്മ്മം എന്നു പറയുന്നത്. ഇത് അയ്യായിരം
വര്ഷങ്ങള്ക്ക് മുന്പുള്ള കാര്യമാണ്. ഇപ്പോള് ഈ പഴയ ലോകം കുറച്ചു ദിവസം മാത്രമേ
ബാക്കിയുള്ളൂ. നിര്വികാരിയാവാന് എത്ര ദിവസം എടുക്കുന്നു? തീര്ച്ചയായും
സമയമെടുക്കും. ഇവിടെത്തന്നെ പവിത്രമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. എറ്റവും
വലിയ ഉത്സവം ഇതാണ്. പ്രതിജ്ഞ ചെയ്യണം- ബാബാ, ഞങ്ങള് പവിത്രമാവുകതന്നെ ചെയ്യും.
ഈ ഉത്സവം എറ്റവും വലിയ ഉത്സവമാണ്. എല്ലാവരും വിളിക്കുന്നുണ്ട് അല്ലേയോ പരമപിതാ
പരമാത്മാ, ഇത് പറഞ്ഞിട്ടും പരമ പിതാവിലേക്ക് ബുദ്ധി പോകുന്നില്ല. നിങ്ങള്ക്കറിയാം
പരമപിതാ പരമാത്മാ വരുന്നതു തന്നെ ജീവാത്മാക്കള്ക്കു ജ്ഞാനം നല്കാനാണ്.
ആത്മാ-പരമാത്മാ ഒരുപാടു കാലം വേറിട്ടിരുന്നു... ഈ മേള സംഗമത്തിലാണ് ഉണ്ടാകുന്നത്.
ഇതിനെത്തന്നെയാണ് കുംഭമേള എന്നു പറയുന്നത്, ഇത് അയ്യായിരം വര്ഷങ്ങള്ക്കു ശേഷം
ഒരു പ്രാവശ്യമേ ഉണ്ടാകൂ. വെള്ളത്തില് സ്നാനം ചെയ്യുന്ന മേള അനേക തവണ ആഘോഷിച്ചു
വന്നു, ഇതാണ് ഭക്തി മാര്ഗ്ഗം. നമ്മുടേത് ജ്ഞാനമാര്ഗ്ഗമാണ്. സംഗമത്തില് തന്നെയാണ്
കുംഭമേള നടക്കുന്നത്. വാസ്തവത്തില് മൂന്നു നദികള് ഇല്ല, വെള്ളത്തിന്റെ ഗുപ്ത നദി
എങ്ങനെ ഉണ്ടാവാനാണ്. ബാബ പറയുന്നു നിങ്ങളുടെ ഗീത ഗുപ്തമാണ്. ഇത്
മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തീ
പദവി നേടുന്നു. ഇതില് കളി-തമാശയുടെ കാര്യമൊന്നുമില്ല. അരക്കല്പ്പം പൂര്ണ്ണമായും
ഭക്തി മാര്ഗ്ഗം ഉണ്ടാകുന്നു, ഈ ജ്ഞാനമാര്ഗ്ഗം ഒരു ജന്മത്തില് മാത്രമാണ്.
പിന്നീട് രണ്ടു യുഗത്തില് ജ്ഞാനത്തിന്റെ�പ്രാപ്തിയാണ് അനുഭവിക്കുന്നത്, അവിടെ
ജ്ഞാനം ഉണ്ടാകുന്നില്ല. ദ്വാപര കലിയുഗത്തിലാണ് ഭക്തി ഉണ്ടാകുന്നത്. ഈ ഒരേയൊരു
തവണ മാത്രമാണ് ജ്ഞാനം ലഭിക്കുക, പിന്നീട് ഇതിന്റെ പ്രാപ്തി 21 ജന്മം വരെയുണ്ടാവും.
ഇപ്പോഴാണ് നിങ്ങളുടെ കണ്ണുകള് തുറന്നത്. ആദ്യം നിങ്ങള് അജ്ഞാന നിദ്രയിലായിരുന്നു.
രാഖി ഉത്സവത്തില് ബ്രാഹ്മണര് രാഖി അണിയിക്കുന്നു. നിങ്ങളും ബ്രഹ്മണരാണ്. അവര്
കുഖ വംശാവലികളാണ്, നിങ്ങള് മുഖ വംശാവലികളാണ്. ഭക്തി മാര്ഗ്ഗത്തില് എത്ര
അന്ധവിശ്വാസമാണ്. ചെളിക്കുണ്ടില് അകപ്പെട്ടിരിക്കുകയാണ്. ചെളിക്കുണ്ടില് കാല്
പെട്ടുപോവാറില്ലേ. അതുപോലെ ഭക്തിയുടെ ചെളിക്കുണ്ടില് മനുഷ്യന്
പെട്ടുപോയിരിക്കുകയാണ് ഒറ്റയടിക്ക് കഴുത്തു വരെ താണുപോയിരിക്കുന്നു. അപ്പോഴാണ്
ബാബ രക്ഷയ്ക്കു വേണ്ടി വരുന്നത്. ബാക്കി കുടുമ മാത്രം അവശേഷിക്കുന്നു, അതില്
പിടിച്ചാണ് വലിക്കുന്നത്. കുട്ടികള് മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടി
വളരെയധികം പരിശ്രമിക്കുന്നുണ്ട്. കോടിക്കണക്കിനു മനുഷ്യരാണ്, ഓരോരുത്തര്ക്കും
പറഞ്ഞു കൊടുക്കാന് പ്രയാസമാണ്. നിങ്ങളുടെ പേര് പത്രങ്ങളിലൂടെയാണ് മോശമായത് -
ഇവര് വീട് ഉപേക്ഷിപ്പിക്കുന്നു, സഹോദരീ-സഹോദരനാക്കി മാറ്റുന്നു. ആരംഭത്തിലുള്ള
കാര്യം പത്രങ്ങളിലൂടെ എത്രയാണ് വ്യാപിച്ചത.് പത്രങ്ങളിലൂടെ കോലാഹലം സൃഷ്ടിച്ചു.
ഇപ്പോള് ഓരോരുത്തര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. അവസാനം
നിങ്ങള്ക്ക് ഈ പത്രങ്ങള് തന്നേയാണ് ഉപയോഗത്തിലേക്ക് വരിക.
പത്രങ്ങളിലൂടെത്തന്നെയാണ് നിങ്ങളുടെ പേര് പ്രശസ്തമാവുന്നത്. ഇപ്പോള് ചിന്തിക്കൂ-
മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് എന്തു ചെയ്യണം. രക്ഷാബന്ധനത്തിന്റെ
അര്ത്ഥം എന്താണ്? എപ്പോഴാണോ ബാബ പാവനമാക്കുവാന് വേണ്ടി വരുന്നത്, അപ്പോള് ബാബ
കുട്ടികളെക്കൊണ്ട് പവിത്രതതുടെ പ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു. പതിതരെ
പാവനമാക്കി മാറ്റുന്ന ആളാണ് രാഖി ബന്ധിപ്പിച്ചത്.
കൃഷ്ണന്റെ ജന്മം ആഘോഷിക്കുന്നുണ്ട് അതിനു ശേഷം തീര്ച്ചയായും സിംഹാസനത്തിലും
ഇരിക്കണമല്ലോ. പക്ഷേ കൃഷ്ണന്റെ പട്ടാഭിഷേകത്തെക്കുറിച്ച് കാണിക്കുന്നില്ല.
സത്യയുഗത്തിന്റെ ആരംഭത്തില് ലക്ഷ്മി-നാരയണനായിരുന്നു. അവരുടെയാണ് പട്ടാഭിഷേകം
ഉണ്ടായത്. രാജകുമാരന്റെ ( കൃഷ്ണന്) ജന്മം ആഘോഷിക്കുന്നുണ്ട് പക്ഷേ പട്ടാഭിഷേകം
കാണിക്കുന്നില്ല. ദീപാവലിക്ക് പട്ടാഭിഷേകം ഉണ്ടാകുന്നു, സത്യയുഗത്തില് ഇത് വളരെ
വലിയ ഉത്സവമായിരിക്കും. സംഗമത്തിലുള്ള കാര്യങ്ങളൊന്നും തന്നെ അവിടെ ഉണ്ടാകില്ല.
ഓരോ വീട്ടിലും പ്രകാശമുണ്ടാകേണ്ടത് ഇവിടെയാണ്. അവിടെ ദീപാവലി ആഘോഷിക്കുന്നില്ല.
അവിടെ(സത്യയുഗം) ആത്മാക്കളുടെ ജ്യോതി പ്രകാശിച്ചിരിക്കുകയാണ്. അവിടെ
പട്ടാഭിഷേകമാണ് ആഘോഷിക്കുന്നത് അല്ലാതെ ദീപാവലിയല്ല. ആത്മാക്കളുടെ ജ്യോതി
മുഴുവനായും പ്രകാശിക്കാതെ തിരികെ പോകാന് സാധിക്കില്ല. ഇവിടെ എല്ലാവരും പതിതരാണ്,
അവരെ പാവനമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. കുട്ടികള് ഇതിനെക്കുറിച്ച്
ചിന്തിച്ച്, ഉയര്ന്ന പദവിയുളള ആളുകളുടെ അടുത്തേക്ക് പോകുന്നു. കുട്ടികളുടെ പേര്
മോശമായത് പത്രങ്ങളിലൂടെയാണ്, ഇനി പേര് പ്രശസ്തമാകുന്നതും ഇതിലൂടെയായിരിക്കും.
കുറച്ചു പൈസ കൊടുക്കുകയാണെങ്കില് അവര് നന്നായി അച്ചടിക്കും. പക്ഷേ നിങ്ങള് എത്ര
സമയം ഇങ്ങനെ പൈസ കൊടുത്തുകൊണ്ടിരിക്കും? പൈസ കൊടുക്കുന്നതും കൈക്കൂലി
നല്കുന്നതിന് സമാനമാണ്. ഇതിലൂടെ പ്രയോജനമില്ല. ഇന്നത്തെക്കാലത്ത് കൈക്കൂലി
കൂടാതെ ഒരു കാര്യവും നടക്കുന്നില്ല. നിങ്ങളും കൈക്കൂലി കൊടുക്കുകയാണ്, മറ്റുള്ള
മനുഷ്യരും കൈക്കൂലി കൊടുക്കുന്നു എങ്കില് രണ്ടു കൂട്ടരും ഒന്നായില്ലേ.
നിങ്ങളുടേത് യോഗ ബലത്തിന്റേ കാര്യമാണ്. നിങ്ങള്ക്ക് യോഗബലം ഇത്രക്കും ആവശ്യമാണ്,
ഇതിലൂടെ നിങ്ങള്ക്ക് ആരിലൂടെയാണെങ്കിലും കാര്യങ്ങള് ചെയ്യിപ്പിക്കാന് സാധിക്കണം.
ജ്ഞാനത്തിന്റെ ഭൂം-ഭൂം വിളി മുഴക്കണം, ജ്ഞാനബലം നിങ്ങളിലുണ്ട്. ഈ
ചിത്രങ്ങളിലെല്ലാം ധാരാളം ജ്ഞാനമാണ്, യോഗം ഗുപ്തമാണ്. പരിധിയില്ലാത്ത സമ്പത്ത്
നേടുന്നതിനു വേണ്ടി സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഇത്
ഗുപ്തമാണ്, ഇതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു.
എവിടെയിരുന്നുകൊണ്ടാണെങ്കിലും നിങ്ങള്ക്ക് ഓര്മ്മിക്കാന് സാധിക്കും. കേവലം
ഇവിടെയിരുന്നുകൊണ്ടുള്ള യോഗമല്ല സാധന. ജ്ഞാനവും യോഗവും രണ്ടും സഹജമാണ്. കേവലം
ഏഴു ദിവസത്തെ കോഴ്സ് നേടിയാല് മതി. കൂടുതല് ആവശ്യമില്ല. പിന്നീട് നിങ്ങള് പോയി
മറ്റുള്ളവരെയും തനിക്ക് സമാനമാക്കു. ബാബ ശന്തിയുടെയും ജ്ഞാനത്തിന്റെയും സാഗരമാണ്.
ഈ രണ്ടു കാര്യങ്ങളാണ് മുഖ്യം. ബാബയില് നിന്നും നിങ്ങള് ശാന്തിയുടെ സമ്പത്ത്
എടുത്തുകൊണ്ടിരിക്കൂ. ഓര്മ്മയും വളരെ സൂക്ഷ്മമാണ്.
നിങ്ങള് കുട്ടികള് പുറമേ ചുറ്റിക്കറങ്ങാന് പോയാലും ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ. പവിത്രമാകൂ ദൈവീകഗുണം ധാരണ ചെയ്യൂ. ഏതൊരു അവഗുണങ്ങളും
ഉണ്ടാവരുത്. കാമത്തിന്റെ അവഗുണം വളരെ കടുത്തതാണ്. ബാബ പറയുന്നു ഇപ്പോള് നിങ്ങള്
പതിതമാവരുത്. പത്നി മുന്നിലുണ്ടെങ്കിലും നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കി
എന്നെ ഓര്മ്മിക്കൂ. കണ്ടിട്ടും കാണാതിരിക്കൂ. നമ്മള് ജ്ഞാനസാഗരനായ അച്ഛനെയാണ്
ഓര്മ്മിക്കുന്നത്. നിങ്ങളെയും തനിക്ക് സമാനമാക്കി മാറ്റുന്നു എങ്കില് നിങ്ങളും
ജ്ഞാനസാഗരനായി മാറുന്നു. ഇതില് സംശയിക്കേണ്ട ആവശ്യമില്ല. ബാബ പരമാത്മാവാണ്.
പരംധാമത്തില് വസിക്കുന്നു, അതുകൊണ്ടാണ് ഏറ്റവും ഉയര്ന്നവന്(പരമമായ) എന്നു
പറയുന്നത്. നിങ്ങളും അവിടെത്തന്നെയാണ് വസിക്കുന്നത്. ഇപ്പോള് നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള് ജ്ഞാനം നേടിക്കൊണ്ടിരിക്കുകയാണ്. ആരാണോ പാസ്സ്
വിത്ത് ഓണര് അവരെയാണ് പൂര്ണ്ണ ജ്ഞാനസാഗരന് എന്നു പറയുക. ബാബയും ജ്ഞാന സാഗരനാണ്
നിങ്ങളും ജ്ഞാനസാഗരനാണ്. ആത്മാവ് ഒരിക്കലും ചെറുതും വലുതും ആകുന്നില്ല.
പരമപിതാവ് വലുതല്ല. ആയിരം സൂര്യനേക്കാളും തേജോമയമാണ് എന്നു പറയുന്നത്
അന്ധവിശ്വാസമാണ്. ബുദ്ധിയില് ഏതു രൂപത്തിലാണോ ഭഗവാനെ ഓര്മ്മിക്കുന്നത് അതിന്റെ
സാക്ഷത്കാരമാണ് ഉണ്ടാവുന്നത്, ഇതില് വിവേകം ആവശ്യമാണ്. ആത്മസാക്ഷാത്കാരവും
പരമാത്മാസാക്ഷാത്കാരവും ഏകദേശം ഒരുപോലെ തോന്നിക്കും. ബാബ തിരിച്ചറിവ് നല്കി-
ഞാന് തന്നെയാണ് പതിതപാവനനും ജ്ഞാനസാഗരനും. സമയത്തിനനുസരിച്ച് വന്ന് എല്ലാവരുടെയും
സദ്ഗതി ചെയ്യുന്നു. ഏറ്റവും കൂടുതല് ഭക്തി ചെയ്തതും നിങ്ങളാണ് പിന്നീട് ബാബ
നിങ്ങളെത്തന്നെയാണ് പഠിപ്പിക്കുന്നതും. രക്ഷാബന്ധനത്തിനു ശേഷമാണ്
കൃഷ്ണജന്മാഷ്ടമി ഉണ്ടാകുന്നത്. പിന്നീടാണ് ദസ്ഹറ. വാസ്തവത്തില് ദസ്ഹറക്കു
മുന്പായി കൃഷ്ണനു വരാന് സാധിക്കില്ല. ആദ്യം ദസ്ഹറ ഉണ്ടാവണം പിന്നീട് കൃഷ്ണന്
വരണം. ഇതിന്റെ കണക്കിനെക്കുറിച്ചും നിങ്ങള്ക്ക് അറിയാം. ആദ്യം നിങ്ങള്ക്ക് ഒന്നും
തന്നെ അറിഞ്ഞിരുന്നില്ല. ഇപ്പോള് ബാബ നിങ്ങളെ എത്ര വിവേകശാലിയാക്കിയാണ്
മാറ്റിയത്. ടീച്ചര് വിവേകശാലിയാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ഭഗവാന്
ബിന്ദുസ്വരൂപമാണ്. വൃക്ഷം എത്ര വലുതാണ്. ആത്മാക്കള് മുകളില് ബിന്ദു രൂപത്തിലാണ്
വസിക്കുന്നത്. മധുരമധുരമായ കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്,
വാസ്തവത്തില് ഒരു സെക്കന്റില് വിവേകശാലിയായിത്തീരണം. പക്ഷെ കല്ലുബുദ്ധികള്
മനസ്സിലാക്കുകയില്ല. ഇല്ലെങ്കില് ഇത് ഒരു സെക്കന്റിന്റെ കാര്യമാണ്.
പരിധിക്കുള്ളിലുള്ള അച്ഛന് നിങ്ങള്ക്ക് ഓരോ ജന്മവും പുതിയത് ലഭിക്കുന്നു. ഈ
പരിധിയില്ലാത്ത അച്ഛന് ഒരു പ്രാവശ്യം വന്ന് 21 ജന്മത്തേക്കുള്ള സമ്പത്ത്
നല്കുന്നു. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത
സമ്പത്ത് നേടുന്നു. നിങ്ങളുടെ ആയുസ്സും വര്ദ്ധിക്കുന്നു. 21 ജന്മത്തേക്കും
നിങ്ങള്ക്ക് ഒരച്ഛനായിയിരിക്കും എന്നല്ല ഇതിനര്ത്ഥം. അതായത് നിങ്ങളുടെ ആയുസ്സ്
വര്ദ്ധിക്കുന്നു. നിങ്ങള് ഓരിക്കലും ദുഖം കാണുന്നില്ല. അവസാനസമയത്ത് നിങ്ങളുടെ
ബുദ്ധിയില് ഈ മുഴുവന് ജ്ഞാനവും ഉണ്ടാവും. ബാബയെ ഓര്മ്മിക്കണം, സമ്പത്ത് നേടണം.
കുട്ടി ജനിച്ചാല് അപ്പോള്ത്തന്നെ അവകാശിയായി മാറുന്നു. ബാബയെ തിരിച്ചറിഞ്ഞു
എങ്കില് ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ, പവിത്രമാകൂ. ദൈവീകഗുണം ധാരണ ചെയ്യൂ.
ബാബയും സമ്പത്തും എത്ര സഹജമാണ്. ലക്ഷ്യവും മുന്നിലുണ്ട്.
ഇപ്പോള് കുട്ടികള്ക്ക് ഈ കാര്യത്തെക്കുറിച്ച് ചിന്തിക്കണം - നമുക്ക് എങ്ങനെ
പത്രങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കണം. ത്രിമൂര്ത്തിയുടെ ചിത്രവും നല്കണം കാരണം
ഇതിലൂടെ മനസ്സിലാക്കുവാന് സാധിക്കുന്നു ബ്രഹ്മാവിലൂടെയാണ് സ്ഥാപനയെന്ന്.
ബ്രാഹ്മണരെ പാവനമാക്കിമാറ്റുവാനാണ് ബാബ വന്നിരിക്കുന്നത് അതുകൊണ്ടാണ് രാഖി
അണിയിക്കുന്നത്. പതിതപാവനനായ ബാബ ഭാരതത്തെ പാവനമാക്കുകയാണ്, ഓരോരുത്തര്ക്കും
പാവനമാകണം കാരണം പാവനലോകമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങളുടെ
84 ജന്മങ്ങള് പൂര്ത്തിയായി. ആരാണോ വളരെയധികം ജന്മങ്ങളെടുത്തത്, അവര് നല്ല
രീതിയില് മനസ്സിലാക്കുന്നു. അവസാനം വരുന്നവര്ക്ക് ഇത്രയ്ക്കും
സന്തോഷമുണ്ടായിരിക്കുകയില്ല കാരണം ഭക്തി ചെയ്തത് കുറവായിരിക്കും. ഭക്തിയുടെ ഫലം
നല്കാനാണ് ബാബ വന്നിരിക്കുന്നത്. ആരാണ് ഏറ്റവും കൂടുതല് ഭക്തി ചെയ്തത്
എന്നതിനെക്കുറിച്ചും നിങ്ങള്ക്കിപ്പോള് അറിയാം. നിങ്ങള് തന്നെയാണ് ആദ്യത്തെ
നമ്പറിലേക്ക് വന്നിരുന്നത്, നിങ്ങള് തന്നെയാണ് അവ്യഭിചാരി ഭക്തി ചെയ്തത്.
നിങ്ങള് തന്നെ അവനവനോട് ചോദിക്കണം ഞങ്ങളാണോ കൂടുതല് ഭക്തി ചെയ്തത് അതോ ഇവരാണോ?
ആരാണോ ഏറ്റവും കൂടുതല് സേവനം ചെയ്യുന്നത്, അവര് തന്നെയാണ് കൂടുതല് ഭക്തിയും
ചെയ്തത്. ബാബ അവരുടെ പേര് എഴുതുമായിരുന്നു - കുമാരക(ദാദി പ്രകാശ്മണി), ജനക്(ദാദി
ജാനകിജി), മനോഹര്, ഗുല്സാര് എന്നിവര്. പക്ഷേ ഇവിടെ നമ്പര്വൈസായി ഇരുത്താന്
സാധിക്കില്ലല്ലോ. അപ്പോള് കുട്ടികള് ചിന്തിക്കണം - രക്ഷാബന്ധനത്തെക്കുറിച്ച്
പത്രങ്ങളില് എങ്ങനെ കൊടുക്കണമെന്ന്. നിങ്ങള് മന്ത്രിമാരുടെ പക്കല് പോയി രാഖി
അണിയിക്കുന്നുണ്ട് ഇതെല്ലാം തന്നെ നല്ലതാണ്, പക്ഷേ അവര് ആരും തന്നെ
പവിത്രമായിരിക്കുന്നില്ലല്ലോ. നിങ്ങള് പറയുന്നു പവിത്രമാവുകയാണെങ്കില് പവിത്ര
ലോകത്തെ സ്ഥാപിക്കാന് സാധിക്കും. 63 ജന്മങ്ങള് വികാരിയായിത്തീര്ന്നു, ഇപ്പോള്
ബാബ പറയുന്നു ഈ അന്തിമ ജന്മം പവിത്രമായിമാറൂ. ഈശ്വരനെ ഓര്മ്മിക്കൂ എന്നാല്
നിങ്ങളുടെ ശിരസ്സില് എന്തെല്ലാം തന്നെ പാപങ്ങളുണ്ടോ അതെല്ലാം ഇല്ലാതാകുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പാസ്സ്
വിത്ത് ഓണറാകുന്നതിനു വേണ്ടി ബാബയ്ക്കു സമാനം ജ്ഞാനസാഗരമായിത്തീരണം. ഏതെങ്കിലും
അവഗുണം ഉളളിലുണ്ടെങ്കില് അതിനെ പരിശോധിച്ച് ഇല്ലാതാക്കണം. ശരീരത്തെ കണ്ടുകൊണ്ടും
കാണാതെ, സ്വയം ആത്മാവെന്നു നിശ്ചയിച്ച് ആത്മാവിനെ നോക്കി സംസാരിക്കണം.
2) തന്റെ ഓരോ കാര്യവും
വളരെയധികം സഹജമാകണമെങ്കില് യോഗബലം നല്ല രീതിയില് ശേഖരിക്കണം. പത്രങ്ങളിലൂടെ
ഓരോരുത്തര്ക്കും പാവനമാകുന്നതിന്റെ സന്ദേശം നല്കണം. തനിക്കു സമാനമാക്കി
മാറ്റുന്നതിനുളള സേവനം ചെയ്യണം.
വരദാനം :-
ദേഹ-ബോധത്തെ
ദേഹീ-അഭിമാനി സ്ഥിതിയിലേക്ക് പരിവര്ത്തനം ചെയ്യുന്ന പരിധിയില്ലാത്ത വൈരാഗിയായി
ഭവിക്കൂ
പോകെ-പോകെ അഥവാ വൈരാഗ്യം
ഖണ്ഢിതമാകുന്നുണ്ടെങ്കില് അതിന്റെ മുഖ്യ കാരണമാണ്- ദേഹ- ബോധം. ഏതുവരെ
ദേഹ-ബോധത്തിന്റെ വൈരാഗ്യമില്ലയോ അതുവരെ ഏത് കാര്യത്തിന്റെയും വൈരാഗ്യം സദാകാലം
നിലനില്ക്കുകയില്ല. സംബന്ധത്തോട് വൈരാഗ്യം - ഇതത്ര വലിയ കാര്യമല്ല, ആ വൈരാഗ്യം
ലോകത്തിലും പലര്ക്കും വരുന്നുണ്ട് എന്നാല് ഇവിടെ ദേഹ-ബോധത്തിന്റെ ഏതെല്ലാം
ഭിന്ന-ഭിന്ന രൂപങ്ങളാണോ ഉള്ളത്, അതിനെ അറിഞ്ഞ്, ദേഹ-ബോധത്തെ ദേഹീ-അഭിമാനി
സ്ഥിതിയിലേക്ക് പരിവര്ത്തനം ചെയ്യുക - ഇതാണ് പരിധിയില്ലാത്ത വൈരാഗിയാകുന്നതിന്റെ
വിധി.
സ്ലോഗന് :-
സങ്കല്പമാകുന്ന പാദം ഉറച്ചതാണെങ്കില് കറുത്ത മേഘങ്ങള് പോലെയുള്ള പ്രശ്നങ്ങളും
പരിവര്ത്തനപ്പെടും.