മധുരമായ കുട്ടികളേ - ബാബ
വന്നിരിക്കുകയാണ് നിങ്ങളുടെ ഭാഗ്യമുണർത്താൻ, പാവനമാകുന്നതിലൂടെ മാത്രമേ ഭാഗ്യം
ഉണരുകയുള്ളൂ.
ചോദ്യം :-
ഏത് കുട്ടികളുടെ ഭാഗ്യമാണോ തെളിഞ്ഞിരിക്കുന്നത് അവരുടെ അടയാളമെന്തായിരിക്കും?
ഉത്തരം :-
അവർ
സുഖത്തിന്റെ ദേവതയായിരിക്കും. പരിധിയില്ലാത്ത ബാബയിൽ നിന്ന് സുഖത്തിന്റെ
സമ്പത്തെടുത്ത് എല്ലാവർക്കും സുഖം നൽകും. അവരാണ് വ്യാസന്റെ കുട്ടികൾ, സത്യം
സത്യമായ സുഖദേവൻ. 2 - അവർ 5 വികാരങ്ങളെ സന്യാസം ചെയ്ത് സത്യം സത്യമായ രാജയോഗി,
രാജഋഷിയെന്ന് വിളിക്കപ്പെടുന്നു. 3 - അവരുടെ അവസ്ഥ ഏകരസമായിരിക്കുന്നു, അവർക്ക്
ഒരു കാര്യത്തിലും കരച്ചിൽ വരില്ല. അവരെത്തന്നെയാണ് മോഹാജീത്ത് എന്ന് പറയുന്നത്.
ഗീതം :-
ഭാഗ്യമുണർത്തി വന്നിരിക്കുന്നു......
ഓംശാന്തി.
ഗീതത്തിന്റെ ഒരു വരി കേൾക്കുമ്പോഴേക്കും മധുര-മധുരമായ കുട്ടികൾക്ക്
രോമാഞ്ചമുണ്ടാവണം. ഇതാണെങ്കിൽ സാധാരണയായ ഗീതമാണ് എന്നാൽ ഇതിന്റെ സാരം മറ്റാർക്കും
അറിയുകയില്ല. ബാബ തന്നെയാണ് വന്ന് ഓരോ ഗീതത്തിന്റെയും ശാസ്ത്രത്തിന്റെയും അർത്ഥം
മനസ്സിലാക്കിത്തരുന്നത്. മധുര-മധുരമായ കുട്ടികൾക്ക് ഇതുമറിയാം കലിയുഗത്തിൽ
എല്ലാവരുടെയും ഭാഗ്യം ഉറങ്ങിക്കിടക്കുകയാണ്. സത്യയുഗത്തിൽ ഭാഗ്യം ഉണർന്ന്
തന്നെയിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തുന്നതും നിർദ്ദേശം
നൽകുന്നതും അഥവാ ഭാഗ്യമുണ്ടാക്കി നൽകുന്നതും ഒരേയൊരു ബാബയാണ്. ബാബ
തന്നെയാണിരുന്ന് കുട്ടികളുടെ ഭാഗ്യമുണർത്തുന്നത്. കുട്ടികൾ ജന്മമെടുക്കുമ്പോൾ
ഭാഗ്യമുണരുന്നത് പോലെ. കുട്ടി ജനിച്ചു, ഞാൻ അവകാശിയാണ് എന്ന് കുട്ടിക്ക്
മനസ്സിലാകും. അതുപോലെ ഇത് പരിധിയില്ലാത്ത കാര്യമാണ്. കുട്ടികൾക്കറിയാം കൽപ-കൽപം
നമ്മുടെ ഭാഗ്യം തെളിയുകയും അണയുകയും ചെയ്യുന്നു. പാവനമാകുമ്പോൾ ഭാഗ്യം
തെളിയുന്നു. പാവന ഗൃഹസ്ഥാശ്രമമെന്ന് പറയപ്പെടുന്നു. ആശ്രമം എന്ന വാക്ക് തന്നെ
പവിത്രമാണ്. പവിത്ര ഗൃഹസ്ഥാശ്രമം, പിന്നെ അതിന് വിപരീതമായി അപവിത്ര പതീത ധർമ്മം,
ആശ്രമമെന്ന് പറയില്ല. ഗൃഹസ്ഥ ധർമ്മമാണെങ്കിൽ എല്ലാവർക്കുമുണ്ട്.
മൃഗങ്ങൾക്കുമുണ്ട്. കുട്ടികളെല്ലാം ജനിക്കുന്നു. മൃഗങ്ങൾ പോലും ഗൃഹസ്ഥ
ധർമ്മത്തിലാണെന്ന് പറയാറുമുണ്ട്. ഇപ്പോൾ കുട്ടികൾക്കറിയാം നമ്മൾ സ്വർഗ്ഗത്തിൽ
പവിത്ര ഗൃഹസ്ഥാശ്രമത്തിലായിരുന്നു, ദേവീ -ദേവതയായിരുന്നു. അവരുടെ മഹിമയും
പാടുന്നു സർവ്വ ഗുണസമ്പന്നൻ.... നിങ്ങൾ സ്വയവും പാടിയിരുന്നു. ഇപ്പോൾ മനസ്സിലായി
നമ്മൾ മനുഷ്യനിൽ നിന്നും വീണ്ടും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്.
ദേവീ-ദേവതകളുടെ ധർമ്മമാണ്. പിന്നീട് ബ്രഹ്മാ-വിഷ്ണു-ശങ്കരനെയും ദേവതയെന്ന്
പറയുന്നു. ബ്രഹ്മദേവതായ നമ: വിഷ്ണു ദേവതായ നമ:... ശിവനെക്കുറച്ച് പറയും
പരമാത്മായ നമ: അതിനാൽ വ്യത്യാസമുണ്ടല്ലോ. ശിവനും ശങ്കരനും ഒന്നാണെന്ന് പറയാൻ
സാധിക്കില്ല. കല്ലുബുദ്ധിയായിരുന്നു, ഇപ്പോൾ പവിഴബുദ്ധിയായി
മാറിക്കൊണ്ടിരിക്കുകയാണ്. ദേവതകളെ കല്ലുബുദ്ധിയെന്ന് പറയുകയില്ല. പിന്നീട്
ഡ്രാമാ പ്ലാൻ അനുസരിച്ച് രാവണരാജ്യമാകുമ്പോൾ അവർക്കും പടിയിറങ്ങണം. പവിഴബുദ്ധിയിൽ
നിന്ന് കല്ലുബുദ്ധിയായി മാറണം. ഏറ്റവും ബുദ്ധിവാനാക്കി മാറ്റുന്നത് ഒരേയൊരു ബാബ
തന്നെയാണ്. നിങ്ങളെ പവിഴ ബുദ്ധിയാക്കി മാറ്റുന്നു. നിങ്ങളിവിടെ പവിഴബുദ്ധിയായി
മാറുന്നതിനായി വന്നിരിക്കുകയാണ്. പവിഴനാഥന്റെയും ക്ഷേത്രമുണ്ട്. അവിടെ ഉൽസവങ്ങളും
നടക്കുന്നു. പക്ഷെ പവിഴനാഥൻ ആരാണ് എന്ന് ആർക്കും അറിയില്ല. വാസ്തവത്തിൽ
പവിഴമാക്കി മാറ്റുന്നത് ബാബ തന്നെയാണ്. ബാബ ബുദ്ധിവാൻമാരുടെയും ബുദ്ധിവാനാണ്.
ഇതാണ് നിങ്ങൾ കുട്ടികൾക്ക് വേണ്ടിയുള്ള ടോണിക്ക്. ബുദ്ധിക്കെത്ര മാറ്റം വരുന്നു.
പറയാറുണ്ടല്ലോ മോശമായത് കാണരുത്.... ഇപ്പോൾ കുരങ്ങന്മാരൊന്നുമല്ല കാര്യം.
മനുഷ്യൻ തന്നെയാണ് കുരങ്ങനെപ്പോലെയായിരിക്കുന്നത്. ഏപ്സിനെ (ചിമ്പാൻസിയെ)
മനുഷ്യരുമായി താരതമ്യം ചെയ്യുന്നു. ഇതിനെയാണ് പറയുന്നത് മുള്ളുകളുടെ കാട്.
പരസ്പരം എത്രയാണ് ദുഃഖം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ
ബുദ്ധിക്ക് ടോണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത ബാബ ടോണിക്ക്
നൽകിക്കൊണ്ടിരിക്കുന്നു. ഇത് പഠിപ്പാണ്, ഇതിനെ ജ്ഞാനാമൃതമെന്നും പറയുന്നു.
വെള്ളമൊന്നുമല്ല. ഇക്കാലത്ത് എല്ലാ വസ്തുക്കളെയും അമൃതമെന്ന് പറയുന്നു.
ഗംഗാജലത്തെയും അമൃതമെന്ന് പറയുന്നു. ദേവതകളുടെ കാൽ കഴുകി കുടിക്കുന്നു, വെള്ളം
സൂക്ഷിച്ച് വെക്കുന്നു, അതിനെ കൈക്കുമ്പിളിൽ അമൃതാണെന്ന് കരുതുന്നു. ഇങ്ങനെ
കൈക്കുമ്പിളിൽ എടുക്കുന്ന ജലത്തെ ഇത് പതീതരെ പാവനമാക്കി മാറ്റുന്നതാണ് എന്ന്
പറയാനാകില്ല. ഗംഗാജലത്തെ പതീത പാവനിയെന്നാണ് പറയാറുളളത്. മനുഷ്യൻ മരിക്കുന്ന
സമയത്ത് ഗംഗജലം വായിലുണ്ടാകണം എന്ന് പറയാറുണ്ട്. കാണിച്ചിരിക്കുന്നു അർജ്ജുനൻ
ബാണം അയച്ചു ഗംഗാജലം കുടിപ്പിച്ചു. നിങ്ങൾ കുട്ടികൾ ബാണം മുതലായവയൊന്നും
അയക്കുന്നില്ല. ഒരു ഗ്രാമമുണ്ട് അവിടെ ബാണങ്ങളുപയോഗിച്ച് യുദ്ധം ചെയ്യുന്നു.
അവിടുത്തെ രാജാവിനെ ഈശ്വരന്റെ അവതാരമെന്ന് പറയുന്നു. ബാബ പറയുന്നു - ഇതെല്ലാം
ഭക്തിമാർഗ്ഗത്തിലെ ഗുരുക്കൻമാരാണ്. സത്യം സത്യമായ സദ്ഗുരു ഒന്ന് മാത്രമാണ്.
സർവ്വരുടെയും സദ്ഗതി ദാതാവ് ഒന്നാണ്, ആരാണോ എല്ലാവരെയും കൂടെ കൂട്ടിക്കൊണ്ട്
പോകുന്നത്. തിരിച്ച് കൂട്ടിക്കൊണ്ട് പോകാൻ ബാബക്കല്ലാതെ മറ്റാർക്കും
സാധിക്കില്ല. ബ്രഹ്മത്തിൽ ലീനമാകുന്നതിന്റെ കാര്യമൊന്നുമില്ല. ഈ നാടകം
ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, ആ ചക്രം അനാദിയായി കറങ്ങിക്കൊണ്ടിരിക്കുന്നു.
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവർത്തിക്കുന്നത് എന്ന് ഇപ്പോൾ
നിങ്ങൾക്കറിയാം. മനുഷ്യർ അർത്ഥം ആത്മാക്കൾ തങ്ങളുടെ അച്ഛനായ രചിയിതാവിനെ
അറിയുന്നില്ല, ഓർമ്മിക്കുകയും ചെയ്യുന്നുണ്ട് - അല്ലയോ ഗോഡ് ഫാദർ. പരിധിയുള്ള
അച്ഛനെ ഒരിക്കലും ഗോഡ് ഫാദർ എന്ന് പറയുകയില്ല. ഗോഡ് ഫാദർ എന്ന വാക്ക് വളരെ
വിനയത്തോടെ പറയുന്നു. ഭഗവാനെത്തന്നെയാണ് പതീത പാവനൻ, ദുഖത്തെ ഹരിച്ച് സുഖം
തരുന്നവൻ എന്ന് പറയുന്നത്. ഒരു ഭാഗത്ത് പറയുന്നു ഈശ്വരൻ ദുഃഖത്തെ ഹരിച്ച് സുഖം
തരുന്നവനാണ്, പിന്നെ എന്തെങ്കിലും ദുഃഖമുണ്ടാവുകയോ കുട്ടിയോ മറ്റോ
മരിക്കുകയാണെങ്കിൽ ഈശ്വരൻ തന്നെയാണ് സുഖവും ദുഃഖവും തരുന്നത് എന്നും പറയുന്നു.
ഈശ്വരൻ ഞങ്ങളുടെ കുട്ടിയെ തിരിച്ചെടുത്തു, ഇത് എന്താണ് ചെയ്തത്! ഈശ്വരനെ പിന്നെ
നിന്ദിക്കുന്നു. പറയുകയും ചെയ്യുന്നു ഈശ്വരൻ കുട്ടിയെ നൽകി പിന്നീട് അഥവാ ഈശ്വരൻ
തിരിച്ചെടുത്തുവെങ്കിൽ നിങ്ങൾ എന്തിന് കരയണം. ഈശ്വരന്റെയടുത്ത് പോയതല്ലേ.
സത്യയുഗത്തിൽ ആരും ഒരിക്കലും കരയുകയില്ല. ബാബ മനസ്സിലാക്കിത്തരികയാണ് കരയുന്നതിൽ
ഒരു കാര്യവുമില്ല. ആത്മാവിന് തന്റെ കർമ്മക്കണക്കനുസരിച്ച് പോയി പാർട്ടഭിനയിക്കണം.
ജ്ഞാനമില്ലാത്തത് കാരണം മനുഷ്യർ എത്രയാണ് കരയുന്നത്. ഭ്രാന്തന്മാരെപ്പോലെ...
ഇവിടെയാണെങ്കിൽ ബാബ മനസ്സിലാക്കിത്തരുന്നു - അമ്മ മരിച്ചാലും ഹൽവ കഴിക്കണം....
അച്ഛൻ മരിച്ചാലും ഹൽവ കഴിക്കണം.... നഷ്ടോമോഹയായി മാറണം. നമ്മുടേത്
പരിധിയില്ലാത്ത ഒരേയൊരു ബാബയാണ്, രണ്ടാമതൊരാളില്ല. കുട്ടികൾക്ക് അങ്ങനെയുള്ള
അവസ്ഥയുണ്ടാവണം. മോഹാജീത്ത് രാജാവിന്റെ കഥയും കേട്ടിട്ടുണ്ടല്ലോ. സത്യയുഗത്തിൽ
ഒരിക്കലും ദുഃഖത്തിന്റെ കാര്യം തന്നെയില്ല. അകാലമൃത്യുവും ഒരിക്കലും
ഉണ്ടാവുന്നില്ല. കുട്ടികൾക്കറിയാം നമ്മൾ കാലന് മേൽ വിജയം നേടിയിരിക്കുകയാണ്.
ബാബയെ മഹാകാലനെന്നും പറയുന്നു, കാലന്റെയും കാലൻ. നിങ്ങൾക്ക് കാലന് മേൽ വിജയം
നേടണം അർത്ഥം കാലൻ ഒരിക്കലും വിഴുങ്ങുകയില്ല. കാലന് ആത്മാവിനെയും, ശരീരത്തെയും
വിഴുങ്ങാൻ സാധിക്കില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു.
അതിനെയാണ് കാലൻ വിഴുങ്ങിയെന്ന് പറയുന്നത്, അല്ലാതെ കാലൻ ഒരു വസ്തുവൊന്നുമല്ല.
മനുഷ്യർ മഹിമ പാടിക്കൊണ്ടിരിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.
അച്യുതം കേശവം.... ബാബ മനസ്സിലാക്കിത്തരുന്നു ഈ 5 വികാരങ്ങൾ നിങ്ങളുടെ ബുദ്ധിയെ
വളരെയധികം മോശമാക്കി മാറ്റിയിരിക്കുന്നു. ഈ സമയം ആരും തന്നെ ബാബയെ അറിയുന്നില്ല
അതിനാൽ ഇതിനെ അനാഥരുടെ ലോകമെന്ന് പറയുന്നു. എത്രയാണ് പരസ്പരം
വഴക്കടിച്ചുകൊണ്ടിരിക്കുന്നത്. ഈ മുഴുവൻ ലോകവും ബാബയുടെ വീടാണല്ലോ. ബാബ മുഴുവൻ
ലോകത്തിലേയും കുട്ടികളെ പതീതത്തിൽ നിന്ന് പാവനമാക്കി മാറ്റാൻ വന്നിരിക്കുകയാണ്.
പകുതി കൽപം തീർത്തും പാവന ലോകമായിരുന്നല്ലോ. പാടിയിട്ടുമുണ്ട് രാമൻ രാജാവ് ,രാമൻ
പ്രജ..... അവിടെ പിന്നെ അധർമ്മത്തിന്റെ കാര്യമേയുണ്ടാവില്ലല്ലോ. പറയുന്നുമുണ്ട്
അവിടെ സിംഹവും ആടും ഒരുമിച്ച് വെള്ളം കുടിക്കുന്നു,അപ്പോൾ പിന്നെ അവിടെ രാവണനും
മറ്റും എവിടെ നിന്ന് വന്നു. മനസ്സിലാക്കുന്നില്ല, പുറത്തുള്ളവർ ഇങ്ങനെയുള്ള
കാര്യം കേട്ട് ചിരിക്കുകയാണ്. ബാബ വന്ന് ജ്ഞാനം നൽകുന്നു, ഇത് പതീത ലോകമാണല്ലോ.
ഇപ്പോൾ പ്രേരണയിലൂടെ പതീതരെ പാവനമാക്കി മാറ്റുമോ! വിളിക്കുകയാണ്, പതീതപാവനാ വരൂ..
അപ്പോൾ തീർച്ചയായും ഭാരതത്തിൽത്തന്നെയായിരിക്കും വന്നിട്ടുണ്ടാവുക. ഇപ്പോഴും
പറയുന്നു ജ്ഞാനത്തിന്റെ സാഗരനായ ഞാൻ നിങ്ങളെ എനിക്ക് സമാനം മാസ്റ്റർ
ജ്ഞാനസാഗരനാക്കി മാറ്റാനായി വന്നിരിക്കുകയാണ്. ബാബയെത്തന്നെയാണ് സത്യം സത്യമായ
വ്യാസൻ എന്ന് പറയുന്നത്. അതിനാൽ ബാബ വ്യാസദേവനും ബാബയുടെ കുട്ടികളായ നിങ്ങൾ
സുഖദേവനുമാണ്, നിങ്ങൾ ഇപ്പോൾ സുഖത്തിന്റെ ദേവതയായി മാറുകയാണ്. സുഖത്തിന്റെ
സമ്പത്ത് വ്യാസനിൽനിന്ന്, ശിവാചാര്യനിൽ നിന്ന് എടുത്തുകൊണ്ടിരിക്കുകയാണ്.
വ്യാസന്റെ കുട്ടികളാണ് നിങ്ങൾ. പക്ഷെ മനുഷ്യർ ആശയക്കുഴപ്പത്തിലാകരുത,് അതിനാൽ
പറയുകയാണ് ശിവന്റെ കുട്ടികൾ. ബാബയുടെ യഥാർത്ഥ പേരാണ് ശിവൻ. ആത്മാവിനെയും അറിയണം,
പരമാത്മാവിനെയും അറിയണം. ബാബ തന്നെയാണ് വന്ന് പതീതത്തിൽ നിന്ന് പാവനമാക്കി
മാറ്റുന്നതിന്റെ വഴി പറഞ്ഞു തരുന്നത്. പറയുന്നു ഞാൻ നിങ്ങൾ ആത്മാക്കളുടെ
അച്ഛനാണ്. പെരുവിരൽ പോലെയാണ്. ഇത്രയും വലുതിനൊന്നും ഇവിടെ ഇരിക്കാൻ സാധിക്കില്ല.
അതാണെങ്കിൽ വളരെ സൂക്ഷ്മമാണ്. ഡോക്ടർമാരും ആത്മാവിനെ കാണുന്നതിന് വേണ്ടി തല
പുണ്ണാക്കുന്നു - പക്ഷെ കാണാൻ സാധിക്കുകയില്ല. ആത്മാവിനെ തിരിച്ചറിയാൻ
സാധിക്കുന്നു. ബാബ ചോദിക്കുകയാണ,് ഇപ്പോൾ നിങ്ങൾ ആത്മാവിനെ തിരിച്ചറിഞ്ഞുവോ?
ഇത്രയും ചെറിയ ആത്മാവിൽ അവിനാശിയായ പാർട്ടടങ്ങിയിരിക്കുന്നു. ഒരു റിക്കാർഡ് പോലെ.
ആദ്യം നിങ്ങൾ ദേഹാഭിമാനികളായിരുന്നു, ഇപ്പോൾ ദേഹീ അഭിമാനിയായി മാറിയിരിക്കുകയാണ്.
നിങ്ങൾക്കറിയാം ആത്മാവ് 84 ജന്മങ്ങൾ എങ്ങനെയാണ് എടുത്തുകൊണ്ടിരിക്കുന്നത്. അതിന്
അവസാനമുണ്ടാവില്ല. ചിലർ ചോദിക്കുകയാണ് - ഈ ഡ്രാമ എപ്പോൾ മുതൽ ആരംഭിച്ചു. പക്ഷെ
ഇതാണെങ്കിൽ അനാദിയാണ്, ഇതൊരിക്കലും നശിക്കുന്നില്ല. ഇതിനെയാണ് പറയുന്നത്
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അവിനാശീ വേൾഡ് ഡ്രാമ. ലോകത്തെയും നിങ്ങൾക്കറിയാം.
എങ്ങനെയാണോ പഠിപ്പില്ലാത്ത കുട്ടികൾക്ക് പഠിപ്പ് നൽകുന്നത്, അതുപോലെ ബാബ നിങ്ങൾ
കുട്ടികൾക്ക് പഠിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ
പഠിക്കുന്നത്. ഇതാണ് കല്ലു ബുദ്ധികൾക്ക് വേണ്ടിയുള്ള ഭക്ഷണം. ബുദ്ധിക്ക് വിവേകം
ലഭിച്ചിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് വേണ്ടി തന്നെയാണ് ബാബ ചിത്രം
ഉണ്ടാക്കിയിരിക്കുന്നത്. വളരെ സഹജമാണ്. ത്രിമൂർത്തി, ബ്രഹ്മാ, വിഷ്ണു, ശങ്കരൻ,
ഇപ്പോൾ എന്തുകൊണ്ടാണ് ബ്രഹ്മാവിനെ ത്രിമൂർത്തിയെന്ന് പറയുന്നത്! ദേവ ദേവ മഹാദേവൻ......
ഒന്നിനു മുകളിൽ മറ്റൊന്ന് വെച്ചിരിക്കുന്നു. അർത്ഥം ഒന്നും തന്നെ അറിയുന്നില്ല.
ഇപ്പോൾ ബ്രഹ്മാവിനെങ്ങനെ ആയിത്തീരാൻ സാധിക്കും, പ്രജാപിതാ ബ്രഹ്മാവെന്നാണ്
പറയുന്നത്. അതിനാൽ സൂക്ഷ്മവതനത്തിൽ എങ്ങിനെ ദേവതയാകാൻ സാധിക്കും. പ്രജാപിതാ
ബ്രഹ്മാവാണെങ്കിൽ ഇവിടെയായിരിക്കണം. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബ
പറയുകയാണ് - ഞാൻ ഈ ശരീരത്തിൽ പ്രവേശിച്ച് ഇതിലൂടെ നിങ്ങൾക്ക്
മനസ്സിലാക്കിത്തരികയാണ്, ഇദ്ദേഹത്തെ എന്റെ രഥമാക്കി മാറ്റുകയാണ്. ഇദ്ദേഹത്തിന്റെ
അനേകജന്മങ്ങളുടെ അവസാനത്തിൽ ഞാൻ വരുന്നു. ഇദ്ദേഹവും 5 വികാരങ്ങളുടെ സന്യാസം
ചെയ്യുന്നു. സന്യാസം ചെയ്യുന്നവരെ യോഗി, ഋഷിയെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ
രാജഋഷിയാണ്. നിങ്ങൾ പ്രതിജ്ഞ ചെയ്യുകയാണ്. ആ സന്യാസിമാരാണെങ്കിൽ വീടെല്ലാം
ഉപേക്ഷിച്ച് പോവുകയാണ്. ഇവിടെയാണെങ്കിൽ സ്ത്രീയും പുരുഷനും
ഒരുമിച്ചാണിരിക്കുന്നത്. ഞങ്ങൾ വികാരത്തിലൊരിക്കലും പോകില്ല എന്ന് പറയുന്നു.
മുഖ്യമായ കാര്യം വികാരത്തിന്റേത് തന്നെയാണ്.
നിങ്ങൾക്കറിയാം ശിവബാബ രചയിതാവാണ്. ശിവബാബ പുതിയ രചന രചിക്കുന്നു. ശിവബാബ
തന്നെയാണ് ബീജരൂപൻ, സച്ചിദാനന്ദസാഗരൻ, ജ്ഞാനത്തിന്റെ സാഗരൻ. സ്ഥാപന, പാലന,
വിനാശം ചെയ്യുന്നതെങ്ങനെയാണ് എന്ന് ബാബക്ക് മാത്രമേ അറിയുകയുള്ളൂ. ഈ
കാര്യങ്ങളൊന്നും മനുഷ്യർക്കറിയുകയില്ല. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ഈ എല്ലാ
കാര്യങ്ങളുമറിയാം, അതിനാൽ എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓരോ
ആത്മാവിന്റെയും കർമ്മക്കണക്ക് അവരവരുടേതാണ്, അതിനാൽ ആരെങ്കിലും ശരീരം
വിടുകയാണെങ്കിൽ കരയരുത്. പൂർണ്ണമായും നഷ്ടോമോഹയായി മാറണം. ബുദ്ധിയിലുണ്ടാവണം
നമ്മുടേത് ഒരേയൊരു പരിധിയില്ലാത്ത ബാബയാണ്, രണ്ടാമതൊരാളില്ല.
2) ബുദ്ധിയെ മോശമാക്കുന്ന
5 വികാരങ്ങളെ ത്യാഗം ചെയ്യണം. സുഖത്തിന്റെ ദേവതയായി മാറി എല്ലാവർക്കും സുഖം
നൽകണം. ആർക്കും ദുഖം കൊടുക്കരുത്.
വരദാനം :-
സദാ
മര്യാദകളുടെ അതിർവരമ്പുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നതിൽ ശ്രദ്ധാലുക്കളായ
മര്യാദാപുരുഷോത്തമരായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ അവനവനെ
ബാബയുടെ അഥവാ രാമന്റെ സത്യമായ സീതയെന്ന് മനസ്സിലാക്കി സദാ മര്യാദകളുടെ
അതിരുകൾക്കുള്ളിൽ നിൽക്കുന്നത് അതായത് ശ്രദ്ധയോടെ ഇരിക്കുന്നത് അവർ സ്വതവേ
കെയർഫുള്ളും (ശ്രദ്ധാലുക്കൾ) ചിയർഫുള്ളും (സന്തോഷവാൻ) ആയിരിക്കും. അതിനാൽ രാവിലെ
മുതൽ രാത്രി വരെക്ക് നമുക്ക് ഏതെല്ലാം മര്യാദകളാണോ ലഭിച്ചിട്ടുള്ളത്
അവയെക്കുറിച്ചുള്ള സ്പഷ്ടമായ അറിവ് ബുദ്ധിയിൽ വെച്ചുകൊണ്ട് അവനവനെ സത്യമായ
സീതയെന്ന് മനസ്സിലാക്കി മര്യാദകളുടെ അതിരുകൾക്കുള്ളിൽ ഇരിക്കുന്നവരെയാണ് മര്യാദാ
പുരുഷോത്തമർ എന്ന് പറയുന്നത്.
സ്ലോഗന് :-
സേവനങ്ങളിലേക്ക് അമിതമായി പോകാതെ സേവനങ്ങളിലും സ്വപുരുഷാർത്ഥത്തിലും ബാലൻസ്
കൊണ്ടുവരൂ.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങൾ -
'അഖണ്ഢ ജ്യോതിതത്വവും,
ശാന്തിയുടെ വിശ്രമസ്ഥാനവും, സാകാരീലോകമാകുന്ന കളിസ്ഥലവും'
ആത്മാക്കളുടെ നിവാസ സ്ഥാനം
അഖണ്ഢ ജ്യോതിമഹത്തത്വമാണ്, അവിടെ ഈ ശരീരത്തിന്റെ പാർട്ടിൽ നിന്ന് മുക്തമാണ്
അർത്ഥം ദുഃഖത്തിൽ നിന്നും സുഖത്തിൽ നിന്നും വേറിട്ട അവസ്ഥയിലാണ്. ആ ലോകത്തെ
ശാന്തിയുടെ വിശ്രമസ്ഥാനമെന്നും പറയുന്നു. അതുപോലെ ആത്മാക്കൾ അവരുടെ ശരീര സഹിതം
പാർട്ടഭിനയിക്കുന്ന കളിസ്ഥലമാണ് ഈ സാകാരീലോകം. അപ്പോൾ മുഖ്യമായും രണ്ട്
ലോകങ്ങളാണ് ഒന്ന് നിരാകാരി ലോകം, രണ്ടാമത് സാകാരി ലോകം. ലോകർ കേവലം പേര് മാത്രം
പറയുന്നു, പരമാത്മാവ് രചനയും, പാലനയും, സംഹാരവും നടത്തുന്നു, കഴിപ്പിക്കുന്നതും,
വധിക്കുന്നതും, കത്തിക്കുന്നതും പരമാത്മാവാണ്. ദുഃഖവും സുഖവും നൽകുന്നതും
പരമാത്മാവാണ്, എപ്പോൾ ആർക്കെങ്കിലും ദുഃഖം വരുന്നോ അപ്പോൾ പറയുന്നു അല്ലയോ പ്രഭൂ
അങ്ങയിലൂടെ മാധുര്യമുണ്ടാകട്ടെ, ഇത് അയഥാർത്ഥ ജ്ഞാനമാണ് എന്തുകൊണ്ടെന്നാൽ ഇത്
പരമാത്മാവിന്റെ കർത്തവ്യമല്ല, പരമാത്മാവ് ദുഃഖ ഹർത്താവോ, ദുഃഖ കർത്താവോ അല്ല.
ജന്മം എടുക്കുക ജന്മം ഉപേക്ഷിക്കുക, സുഖദുഃഖങ്ങൾ അനുഭവിക്കുക എന്നിവയെല്ലാം ഓരോ
മനുഷ്യാത്മാവിന്റേയും സംസ്ക്കാരമനുസരിച്ചാണ്. ശരീരത്തിന് ജന്മം നൽകുന്ന
മാതാപിതാക്കളും അവരും കർമ്മബന്ധനമനുസരിച്ചാണ് അച്ഛനും മക്കളുമാകുന്നത്, ഈ രീതിയിൽ
ആത്മാക്കളുടെ പിതാവ് പരംപിതാ പരമാത്മാവാണ്. പരമാത്മാവ് എങ്ങിനെയാണ്
പരിധിയില്ലാത്ത രചനയുടെ സ്ഥാപനയും, പാലനയും ചെയ്യുന്നത്! എങ്ങനെയാണ് തന്റെ
മൂന്ന് രൂപങ്ങളുടെ ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ രചയിതാവായത് പിന്നീട് ഈ ആകാരീ
രൂപങ്ങളിലൂടെ ദൈവീക സൃഷ്ടിയുടെ സ്ഥാപനയും, ആസുരീയ ലോകത്തിന്റെ വിനാശവും പിന്നീട്
ദൈവീക ലോകത്തിന്റെ പാലനയും ചെയ്യിക്കുന്നു. പരമാത്മാവിന്റെ ഈ മൂന്ന്
കർത്തവ്യങ്ങളും പരിധിയില്ലാത്തതാണ്. ബാക്കി ഈ സുഖം-ദുഃഖം, ജനന-മരണം എന്നിവ
കർമ്മമനുസരിച്ചാണ് ഉണ്ടാകുന്നത്. പരമാത്മാവ് സുഖദാതാവ് മാത്രമാണ് ബാബ ഒരിക്കലും
തന്റെ കുട്ടികൾക്ക് ദുഃഖം നൽകുന്നില്ല. ശരി - ഓം ശാന്തി.
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത (പവിത്രത) യുള്ളവരായി മാറൂ..
സമ്പൂർണ്ണ പവിത്രത അർത്ഥം
മനസ്സിൽ പോലും ഒരു വികാരവും ഇല്ലാതിരിക്കുന്ന അവസ്ഥ.ജ്ഞാനം, ഗുണങ്ങൾ,
സർവ്വശക്തികളുടെയും പ്രാപ്തികൾ എന്നിവയാൽ സമ്പന്നമായി സർവ്വ പ്രാപ്തികളുടേയും
കിരീടം സ്പഷ്ടമായി കാണപ്പെടണം. സ്വയത്തെ സദാ ലൈറ്റ് ആയി ആത്മസ്വരൂപത്തിൽ അനുഭവം
ചെയ്തുകൊണ്ടിരിക്കൂ. കർമ്മം ചെയ്യുമ്പോഴും അവനവനെ ലൈറ്റ് അഥവാ ഭാരരഹിതമായി
അനുഭവം ചെയ്യൂ.