മധുരമായ കുട്ടികളെ -
നിങ്ങള് സര്വ്വ ആത്മാക്കളേയും കര്മ്മബന്ധനങ്ങളില് നിന്നും രക്ഷിക്കുന്ന
രക്ഷാസൈന്യമാണ്, നിങ്ങള് കര്മ്മബന്ധനങ്ങളില് കുടുങ്ങരുത്
ചോദ്യം :-
ഏത് അഭ്യാസം ചെയ്തുകൊണ്ടിരിക്കുമ്പോള് ആത്മാവ് വളരെ-വളരെ ശക്തിശാലിയായി മാറും?
ഉത്തരം :-
എപ്പോഴെല്ലാം
സമയം ലഭിക്കുന്നുവോ ശരീരത്തില്നിന്നും വേറിടാനുള്ള അഭ്യാസം ചെയ്യൂ.
വേറിട്ടിരിക്കുന്നതിലൂടെ ആത്മാവില് ശക്തി തിരിച്ചുവരും, ആത്മാവില് ബലം നിറയും.
നിങ്ങള് ഗുപ്തമായ സൈന്യമാണ്, നിങ്ങള്ക്ക് നിര്ദ്ദേശം ലഭിച്ചിരിക്കുകയാണ് -അറ്റന്ഷന്
പ്ലീസ്.... അതായത് ,ഒരു ബാബയെ ഓര്മ്മിക്കൂ, അശരീരിയാകൂ.
ഓംശാന്തി.
ഓം ശാന്തിയുടെ അര്ത്ഥം ബാബ നല്ലരീതിയില് മനസ്സിലാക്കിത്തന്നു. എവിടെ സൈനികര്
നിരന്നുനില്ക്കുന്നുവോ അവരോട്, അറ്റന്ഷന്.. എന്ന് പറയാറുണ്ട്, അവരുടെ അറ്റന്ഷന്
അര്ത്ഥം ശാന്തതയാണ്. ഇവിടെ നിങ്ങളോടും ബാബ പറയുകയാണ് അറ്റന്ഷന്... അതായത് ഒരു
ബാബയുടെ ഓര്മ്മയിലിരിക്കൂ. വായിലൂടെ പറയേണ്ടിവരുന്നു, അല്ലായെങ്കില് ശബ്ദത്തില്
നിന്നും ദൂരെയിരിക്കണം. അറ്റന്ഷന്, ബാബയുടെ ഓര്മ്മയിലാണോ? ബാബയുടെ നിര്ദ്ദേശം
അഥവാ ശ്രീമതം ലഭിച്ചിരിക്കുകയാണ്, നിങ്ങള് ആത്മാവിനെയും തിരിച്ചറിഞ്ഞു, ബാബയെയും
തിരിച്ചറിഞ്ഞു ബാബയുടെ ഓര്മ്മ കൂടാതെ നിങ്ങള്ക്ക് വികര്മ്മാജിത്തായി മാറാനോ അഥവാ
സതോപ്രധാനമായി പവിത്രമായി മാറാനോ സാധിക്കില്ല. പ്രധാന കാര്യം ഇതാണ്, ബാബ
പറയുകയാണ് മധുര മധുരമായ ഓമനകളായ കുട്ടികളേ! സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓര്മ്മിക്കൂ. ഇതെല്ലാം ഈ സമയത്തെ കാര്യങ്ങളാണ്, ഇതിനെ മനുഷ്യര് അവരുടെ
ഭാഗത്തേക്ക് കൊണ്ടുപോയി. അവരും സൈന്യമാണ്, നിങ്ങളും സൈന്യമാണ്. ഗുപ്തമായ സൈനികരും
ഉണ്ടാകുമല്ലോ. അവര് ഗുപ്തമായി ഇരിക്കും. നിങ്ങളും ഗുപ്തമായവരാണ്. നിങ്ങളും
ഗുപ്തമായിപ്പോകുന്നു അതായത് ബാബയുടെ ഓര്മ്മയില് ലയിച്ചുചേരുന്നു. ഇതിനെയാണ്
പറയുന്നത് ഗുപ്തം. ആര്ക്കും തിരിച്ചറിയാന് സാധിക്കില്ല. നിങ്ങളും ഗുപ്തമല്ലേ.
നിങ്ങളുടെ ഓര്മ്മയാകുന്ന യാത്ര ഗുപ്തമാണ്, കേവലം ബാബ പറയുകയാണ് എന്നെ
ഓര്മ്മിക്കൂ. കാരണം ബാബക്കറിയാം ഓര്മ്മയിലൂടെ ഈ പാവങ്ങളുടെ മംഗളം ഉണ്ടാകും.
ഇപ്പോള് നിങ്ങളെ പാവങ്ങളെന്ന് പറയാം. സ്വര്ഗ്ഗത്തില് പാവങ്ങളെന്ന് പറയില്ല.
ആരാണോ ബന്ധനങ്ങളില് കുരുങ്ങിയിരിക്കുന്നത് അവരെയാണ് പാവങ്ങള് എന്നു പറയുന്നത്.
ഇതും നിങ്ങളാണ് മനസ്സിലാക്കുന്നത്, ബാബ മനസ്സിലാക്കിത്തരികയാണ് - നിങ്ങളെ ലൈറ്റ്
ഹൗസ് എന്ന് വിളിക്കുന്നു. ബാബയേയും ലൈറ്റ് ഹൗസ് എന്ന് പറയുന്നു. ബാബ
വീണ്ടും-വീണ്ടും മനസ്സിലാക്കിത്തരികയാണ് ഒരു കണ്ണില് ശാന്തിധാമവും, മറുകണ്ണില്
സുഖധാമവും വെക്കൂ. നിങ്ങള് ലൈറ്റ് ഹൗസ് പോലെയാണ്. എഴുന്നേല്ക്കുമ്പോഴും,
ഇരിക്കുമ്പോഴും, നടക്കുമ്പോഴും നിങ്ങള് പ്രകാശമായിരിക്കൂ. എല്ലാവര്ക്കും
ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ.
ഈ ദുഃഖധാമത്തില് എല്ലാവരുടെ തോണിയും കുടുങ്ങിയിരിക്കുകയാണ് അപ്പോഴാണ് ബാബയോട്,്
തോണിക്കാരാ ഞങ്ങളുടെ തോണിയെ അക്കരെയെത്തിക്കൂ, അല്ലയോ തോണിക്കാരാ എല്ലാവരുടെ
തോണിയും കുടുങ്ങിയിരിക്കുകയാണ്, എന്നു പറയുന്നത്.അവരെ രക്ഷിക്കാന് ആര്ക്ക്
സാധിക്കും? അതിനായി രക്ഷാസൈന്യമൊന്നുമില്ല. പേരെല്ലാം വച്ചിട്ടുണ്ട്,എന്നാല്
വാസ്തവത്തില് രക്ഷാസൈന്യം നിങ്ങളാണ്.നിങ്ങള് ഓരോരുത്തരേയും രക്ഷിക്കുന്നു.
എല്ലാവരും അഞ്ച് വികാരങ്ങളാകുന്ന ചങ്ങലയില് കുടുങ്ങിയിരിക്കുകയാണ് അതുകൊണ്ടാണ്,്
ഞങ്ങളെ മോചിപ്പിക്കൂ, രക്ഷിക്കൂ... എന്നു പറയുന്നത.് ബാബ പറയുന്നു, ഈ
ഓര്മ്മയാകുന്ന യാത്രയിലൂടെ നിങ്ങള്ക്ക് അക്കരെയെത്താം. ഇപ്പോഴെല്ലാവരും
കുടുങ്ങിയിരിക്കുകയാണ്. ബാബയെ തോട്ടക്കാരനെന്നും പറയും. എല്ലാ കാര്യങ്ങളും ഈ
സമയത്തിന്റേതാണ്. നിങ്ങള്ക്ക് പൂക്കളായി മാറണം, ഇപ്പോഴെല്ലാവരും മുള്ളുകളാണ്
അഥവാ ഹിംസിക്കുന്നവരാണ്. ഇപ്പോള് അഹിംസകരായി മാറി പാവനമായി മാറണം. ആരാണോ
ധര്മ്മസ്ഥാപന ചെയ്യുന്നത്, അവര് പവിത്രാത്മാക്കളായാണ് വരുന്നത് . അവര്ക്ക്
അപവിത്രരാകാന് സാധിക്കില്ല. ആദ്യമാദ്യം വരുമ്പോള് പവിത്രമായതുകാരണം ആത്മാവിനും
ശരീരത്തിനും ദുഃഖം ഉണ്ടാകുന്നില്ല. കാരണം അവരില് പാപമില്ല. നമ്മളെല്ലാവരും
എപ്പോള് പവിത്രമായിരുന്നോ അപ്പോള് ഒരു പാപവും ഉണ്ടായിരുന്നില്ല. അതുപോലെ
മറ്റുള്ളവരിലും ഉണ്ടായിരിക്കില്ല. ഓരോ കാര്യത്തെക്കുറിച്ചും ചിന്തിക്കണം.
പരംധാമത്തില്നിന്നും ആത്മാക്കള് വന്ന് ധര്മ്മസ്ഥാപന ചെയ്യുന്നു. അവരുടേയും
രാജവംശം ഉണ്ടാകും. സിക്ക് ധര്മ്മത്തിന്റേയും രാജവംശം ഉണ്ടാകും. സന്യാസിമാരുടെ
രാജവംശം ഉണ്ടാകുന്നില്ല, രാജാക്കന്മാരും ഉണ്ടാകുന്നില്ല. സിക്ക് ധര്മ്മത്തില്
മഹാരാജാക്കന്മാരെല്ലാം ഉണ്ടാകുമ്പോള് സ്ഥാപന ചെയ്യാന് വേണ്ടി വരുന്നത് പുതിയ
ആത്മാക്കളായിരിക്കും. ക്രിസ്തു വന്ന് ക്രിസ്തുധര്മ്മം സ്ഥാപിച്ചു, ബുദ്ധന് -ബുദ്ധധര്മ്മം
സ്ഥാപിച്ചു, ഇബ്രാഹിം- ഇസ്ലാം ധര്മ്മം - എല്ലാവര്ക്കും പേരിന്റെ ആനുകൂല്യവും
ലഭിക്കുന്നു. ദേവീദേവതാധര്മ്മത്തിന് പേരുതന്നെയില്ല. നിരാകാരനായ ബാബ വന്ന്
ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ബാബ ദേഹധാരിയല്ല. ആരാണോ
ധര്മ്മസ്ഥാപകര് അവരുടെ ദേഹത്തിന് നാമമുണ്ട്, ഇത് ദേഹധാരിയല്ല. രാജവംശം പുതിയ
ലോകത്തിലും ഉണ്ടാകും. ബാബ പറയുന്നു - കുട്ടികളേ, ആത്മീയ സൈനികരാണെന്ന്
മനസ്സിലാക്കൂ. ലോകത്തിലെ സൈന്യത്തിലെല്ലാം സൈന്യാധിപന് ഉണ്ടായിരിക്കും.
സൈന്യാധിപന് വന്ന്, അറ്റന്ഷന്...എന്നു പറയാറുണ്ട് ,എല്ലാവരും പെട്ടെന്ന്
എഴുന്നേറ്റ് നില്ക്കും. അവരോരോരുത്തരും തന്റേതായ ഗുരുക്കന്മാരെ ഓര്മ്മിച്ച്
ശാന്തമായിട്ടിരിക്കും. പക്ഷേ അത് അസത്യമായ ശാന്തിയാണ്. നമ്മള് ആത്മാക്കളാണ്,
നമ്മുടെ ധര്മ്മം ശാന്തിയാണ്, ആരെയാണ് ഓര്മ്മിക്കേണ്ടത് എന്നെല്ലാം
നിങ്ങള്ക്കറിയാം.ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു. ജ്ഞാനസഹിതം
ഓര്മ്മയിലിരിക്കുന്നതിലൂടെ പാപം ഭസ്മമാകും എന്ന അറിവ് ആര്ക്കുമില്ല. മനുഷ്യര്
ഇത് മനസ്സിലാക്കുന്നില്ല - ഞാന് ആത്മാവ് ശാന്തസ്വരൂപമാണ്. നമുക്ക് ഈ ശരീരത്തില്
നിന്നും വേറിട്ടിരിക്കണം. ഇവിടെ നിങ്ങള്ക്ക് ബലം ലഭിക്കുകയാണ് ഇതിലൂടെ
നിങ്ങള്ക്ക് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയിലിരിക്കാന്
സാധിക്കും. ബാബ മനസ്സിലാക്കിത്തരികയാണ് - എങ്ങിനെ സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി വേറിട്ടിരിക്കാം. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള്ക്ക് ഇപ്പോള്
തിരിച്ചുപോകണം. നമ്മളെല്ലാവരും പരംധാമത്തില് വസിച്ചിരുന്നവരാണ്. ഇത്രയും
ദിവസമായപ്പോള് വീട് മറന്നുപോയിരിക്കുന്നു, നമുക്ക് വീട്ടിലേക്ക് പോകണം എന്ന്
ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ. പതിതമായ ആത്മാവിന് വീട്ടിലേക്ക്
തിരിച്ചുപോകാന് സാധിക്കില്ല. ഇങ്ങനെ മനസ്സിലാക്കിത്തരാനും ആരുമുണ്ടായിരുന്നില്ല.
ബാബ മനസ്സിലാക്കിത്തരികയാണ്- ഓര്മ്മിക്കേണ്ടത് ഒരാളെയാണ്. മറ്റുള്ളവരെ
ഓര്മ്മിക്കുന്നതിലൂടെ എന്താണ് പ്രയോജനം! മനസ്സിലാക്കൂ, ഭക്തിമാര്ഗ്ഗത്തില് ശിവ
ശിവയെന്ന് പറഞ്ഞുകൊണ്ടിരിക്കും, ഇതിലൂടെ എന്താണ് ഉണ്ടാകുന്നത് എന്ന് ആര്ക്കും
അറിയില്ല. ശിവനെ ഓര്മ്മിക്കുന്നതിലൂടെ പാപങ്ങള് ഭസ്മമാകുമോ-ഇതും ആര്ക്കും
അറിയില്ല. ശബ്ദം ഉണ്ടാകും. ഈ കാര്യങ്ങളിലൂടെ യാതൊരു പ്രയോജനവുമില്ല. ബാബ ഈ എല്ലാ
ഗുരുക്കന്മാരുടേയും അനുഭവിയല്ലേ.
ബാബ പറയുകയാണ് അല്ലയോ അര്ജ്ജുനാ, ഇതെല്ലാം ഉപേക്ഷിക്കൂ... സത്ഗുരുവിനെ ലഭിച്ചു
ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. സത്ഗുരു അക്കരെ കടത്തുന്ന ബാബ പറയുകയാണ് - ഞാന്
നിങ്ങളെ ആസുരീയലോകത്തില് നിന്നും അക്കരെയെത്തിക്കുകയാണ്. വിഷയസാഗരത്തില് നിന്നും
മറികടക്കണം. ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരികയാണ്. തോണിക്കാരന് തോണി
തുഴയുന്ന ആളാണ് പക്ഷേ മനസ്സിലാക്കുന്നതിനുവേണ്ടി ഈ പേര് വച്ചിരിക്കുകയാണ്. ബാബയെ
- പ്രാണേശ്വരായ ബാബ അഥവാ ജീവദാനം നല്കുന്നത് ബാബയാണ് എന്നാണ് പറയുന്നത്. ബാബ
അമരനാക്കി മാറ്റുന്നു. പ്രാണനെന്ന് ആത്മാവിനെയാണ് പറയുന്നത്. ആത്മാവ് പോയാല് ,
പ്രാണന് പോയി...എന്നു പറയില്ലേ. പിന്നീട് ശരീരത്തെ വെച്ചിരിക്കില്ല.
ആത്മാവുണ്ടെങ്കില് ശരീരത്തിനും ആരോഗ്യമുണ്ട് ആത്മാവില്ലെങ്കില് ശരീരം അഴുകാന്
തുടങ്ങും. അതിനെ വെച്ചിരുന്ന് എന്തു ചെയ്യാനാണ്. മൃഗങ്ങള് പോലും അങ്ങനെ
ചെയ്യില്ല. കേവലം കുരങ്ങന് മാത്രം, അതിന്റെ കുട്ടി മരിച്ചാലും അഴുകിയാല് പോലും
ആ ജഡത്തെ ഉപേക്ഷിക്കില്ല, തൂക്കിയിട്ട് നടക്കും, അത് മൃഗമല്ലേ, നിങ്ങള്
മനുഷ്യരല്ലേ. ശരീരം ഉപേക്ഷിച്ചാല് പിന്നെ, പെട്ടെന്ന് മറവ് ചെയ്യൂ എന്ന് പറയും.
മനുഷ്യര് പറയും, സ്വര്ഗ്ഗത്തില് പോയി... മൃതദേഹം എടുക്കുമ്പോള് ആദ്യം കാല്
ശ്മശാനത്തിന്റെ ഭാഗത്തേക്കായിരിക്കും. പിന്നീട് എപ്പോഴാണോ ഉള്ളിലേക്ക്
കടക്കുന്നത്, പൂജയെല്ലാം ചെയ്യുമ്പോള് മനസ്സിലാക്കും ഇപ്പോള് സ്വര്ഗ്ഗത്തിലേക്ക്
പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോള് തല തിരിച്ച് ശ്മശാനത്തിന്റെ ഭാഗത്തേക്കാക്കും.
നിങ്ങള് കൃഷ്ണന് നരകത്തെ ചവിട്ടിമാറ്റുന്നതായിട്ട് കൃത്യമായി കാണിച്ചിട്ടുണ്ട്.
കൃഷ്ണന്റെ ഈ ശരീരമല്ല. പേരും രൂപവും എല്ലാം മാറുന്നുണ്ട്. എത്ര കാര്യങ്ങള് ബാബ
മനസ്സിലാക്കിത്തരുന്നു. ശേഷം ബാബ പറയുന്നു - മന്മനാഭവ.
ഇവിടെ വന്നിരിക്കുമ്പോള് അറ്റന്ഷന് ഉണ്ടായിരിക്കണം. ബുദ്ധി ബാബയിലായിരിക്കണം.
നിങ്ങളുടെ അറ്റന്ഷന് സദാ കാലത്തേക്കു വേണ്ടിയാണ്. ഏതുവരെ ജീവിക്കുന്നോ, ബാബയെ
ഓര്മ്മിക്കണം. ഓര്മ്മയിലൂടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും.
ഓര്മ്മിക്കുന്നില്ലായെങ്കില് പാപം ഭസ്മമാകില്ല. ബാബയെ ഓര്മ്മിക്കണം,
ഓര്മ്മിക്കുമ്പോള് കണ്ണുകള് അടക്കരുത്. സന്യാസിമാര് കണ്ണുകളടച്ചിരിക്കുന്നു.
ചിലര് സ്ത്രീകളുടെ മുഖത്തുപോലും നോക്കില്ല. പട്ട കെട്ടിയിട്ടിരിക്കും. ഇവിടെ
നിങ്ങളിരിക്കുമ്പോള് രചയിതാവിന്റേയും രചനയുടെയും ആദി മദ്ധ്യ അന്ത്യത്തിന്റെ
സ്വദര്ശനചക്രത്തെ കറക്കണം. നിങ്ങള് ലൈറ്റ് ഹൗസല്ലേ. ഇതാണ് ദുഃഖധാമം, ഒരു കണ്ണില്
ദുഖഃധാമവും, മറുകണ്ണില് സുഖധാമവുമാണ്. എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും
സ്വയം ലൈറ്റ്ഹൗസാണെന്ന് മനസ്സിലാക്കൂ. ബാബ വ്യത്യസ്തമായ യുക്തികളിലൂടെ
പറഞ്ഞുതരികയാണ്. നിങ്ങള് സ്വയത്തേയും സംരക്ഷിക്കണം. നിങ്ങള് ലൈറ്റ് ഹൗസായി
മാറുന്നതിലൂടെ തന്റെ മംഗളവും ചെയ്യുന്നു, ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം, ആരെ
വഴിയില് കിട്ടിയാലും അവര്ക്ക് പറഞ്ഞുകൊടുക്കണം. പരിചയമുള്ളവരെ കാണാറുണ്ടല്ലോ,
അവര് പരസ്പരം കാണുമ്പോള് രാമ,രാമാ എന്ന് പറയും.അവരോട് , താങ്കള്ക്കറിയാമോ ഇത്
ദുഃഖധാമമാണ്, ശാന്തിധാമവും സുഖധാമവുമുണ്ട്. താങ്കള് ശാന്തിധാമത്തിലേക്കും
സുഖധാമത്തിലേക്കും പോകാന് ആഗ്രഹിക്കുന്നുണ്ടോ? എന്ന് ചോദിക്കൂ.ഈ 3 ചിത്രങ്ങള്
മനസ്സിലാക്കിക്കൊടുക്കാന് വളരെ സഹജമാണ്. താങ്കള്ക്ക് സൂചന തരുകയാണ്. ലൈറ്റ് ഹൗസും
സൂചനയല്ലേ നല്കുന്നത്. ഈ തോണി രാവണന്റെ ജയിലില് തൂങ്ങിക്കിടക്കുകയാണ്. മനുഷ്യന്,
മനുഷ്യരെ മോചിപ്പിക്കാന് സാധിക്കില്ല. ലോകത്തിലുള്ളതെല്ലാം കൃത്രിമമായ
പരിധിയുള്ള കാര്യമാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. സാമൂഹ്യസേവനവും അതല്ല.
വാസ്തവത്തില് സത്യമായ സേവ - എല്ലാവരുടേയും തോണി അക്കരെയെത്തിക്കുക എന്നതാണ്.
മനുഷ്യരുടെ സേവനം എങ്ങനെ ചെയ്യാമെന്ന് നിങ്ങളുടെ ബുദ്ധിയില് ഉണ്ടാകണം ആദ്യം
പറയണം, മുക്തിധാമത്തിലേക്ക് പോകുന്നതിനുവേണ്ടിയും, ഈശ്വരനെ
ലഭിക്കുന്നതിനുവേണ്ടിയും നിങ്ങള് ഗുരുവിന്റെ അടുക്കല് പോകാറില്ലേ- പക്ഷേ
ലഭിക്കുന്നില്ല. ലഭിക്കാനുള്ള വഴി ബാബയാണ് പറഞ്ഞുതരുന്നത്. ലോകത്തിലുള്ളവര്
മനസ്സിലാക്കുന്നത് ശാസ്ത്രങ്ങളെല്ലാം പഠിക്കുന്നതിലൂടെ ഭഗവാനെ ലഭിക്കുമെന്നാണ്,
ആശവെക്കുകയാണ് എപ്പോഴെങ്കിലും ഏതെങ്കിലും രൂപത്തില് ലഭിക്കും... എപ്പോള് ലഭിക്കും
- ഈ ബാബ എല്ലാം നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു. നിങ്ങള് ചിത്രത്തില്, ഒരാളെ
ഓര്മ്മിക്കണം എന്നു കാണിച്ചിട്ടുണ്ട്. ആരെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവരും
സൂചിപ്പിക്കുകയാണ് കാരണം നിങ്ങള് പഠിപ്പിച്ചതാണ്. അവരും ഇതുപോലെ സൂചന നല്കുകയാണ്.
സാഹബിനെ ജപിക്കൂ, ബാബ സത്ഗുരുവാണ്. അനേകപ്രകാരത്തിലുള്ള പഠിപ്പുകള്
നല്കുന്നയാളെയാണ് ഗുരുവെന്ന് പറയുന്നത്. അശരീരിയായി മാറാനുള്ള പഠിപ്പ് ആര്ക്കും
അറിയുന്നില്ല. നിങ്ങള്പറയൂ ശിവബാബയെ ഓര്മ്മിക്കൂ. ഭക്തര് ശിവന്റെ
ക്ഷേത്രത്തിലേക്കെല്ലാം പോകുന്നു. അവര്ക്കും ശിവനെ ബാബയെന്നു പറയുന്ന ശീലമാണ്
ഉള്ളത്.വേറെ ആരെയും ബാബയെന്ന് പറയാറില്ല. പക്ഷേ അവര് നിരാകാരനെയല്ല
ഓര്മ്മിക്കുന്നത്. ശരീരധാരിയെയാണ്. ശിവന് നിരാകാരനാണ്, സത്യമായ ബാബയാണ്,
എല്ലാവരുടേയും ബാബയാണ്. എല്ലാ ആത്മാക്കളും അശരീരിയാണ്.
നിങ്ങള് കുട്ടികള് ഇവിടെയിരിക്കുമ്പോള് ഈ ലഹരിയിലിരിക്കൂ. നിങ്ങള്ക്കറിയാം
നമ്മള് എങ്ങനെ കുടുങ്ങിക്കിടന്നവരായിരുന്നു. ഇപ്പോള് ബാബ വന്ന് വഴി
പറഞ്ഞുതരികയാണ്, ബാക്കിയെല്ലാവരും കുടുങ്ങിയിരിക്കുകയാണ്, മോചിതരല്ല.
ശിക്ഷകളനുഭവിച്ച് എല്ലാവരും മോചിതരാകും. നിങ്ങള്കുട്ടികള്ക്ക്
മനസ്സിലാക്കിത്തരികയാണ്, ശിക്ഷകള് അനുഭവിച്ച് പദവി നേടണ്ട. ശിക്ഷകള് വളരെയധികം
അനുഭവിക്കുമ്പോള് പദവി ഭ്രഷ്ടമാകും, ശിക്ഷകള് അനുഭവിക്കുന്നില്ലായെങ്കില് നല്ല
പദവി ലഭിക്കും. ഇതാണ് മുള്ളുകള് നിറഞ്ഞ കാട്. എല്ലാവരും പരസ്പരം മുള്ളുകൊണ്ട്
കുത്തിക്കൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തെയാണ് ഈശ്വരന്റെ പൂന്തോട്ടമെന്ന്
പറയുന്നത്. സ്വര്ഗ്ഗമുണ്ടായിരുന്നു എന്ന് ക്രിസ്ത്യാനികളും പറഞ്ഞിരുന്നു. ചില
സമയത്ത് സാക്ഷാത്കാരവും ഉണ്ടായിരുന്നു. ഈ ധര്മ്മത്തിലുള്ളവരാണെങ്കില് അവര്
വീണ്ടും തന്റെ ധര്മ്മത്തിലേക്ക് വരും. ബാക്കി കേവലം കണ്ടതില് മാത്രമെന്തു
പ്രയോജനം! കാണുന്നതിലൂടെ ആര്ക്കും പോകാന് സാധിക്കില്ല. ബാബയെ തിരിച്ചറിഞ്ഞ്
ജ്ഞാനമെടുക്കണം. എല്ലാവര്ക്കും വരാന് സാധിക്കില്ല. ദേവതകള് വളരെ കുറച്ചുപേരാണ്.
ഇപ്പോള് ഇത്രയും ഹിന്ദുക്കളാണ്, വാസ്തവത്തില് ദേവതകളായിരുന്നില്ലേ. എന്നാല് അവര്
പാവനമായിരുന്നു, ഇവര് പതിതമാണ്. പതിതരെ ദേവതകളെന്ന് പറയുന്നത് ശോഭനീയമല്ല. ഇത്
ഒരു ധര്മ്മമാണ്, ഇതിനെത്തന്നെയാണ് ധര്മ്മഭ്രഷ്ടരെന്നും കര്മ്മഭ്രഷ്ടരെന്നും
പറയുന്നത്. ആദിസനാതന ധര്മ്മത്തെ ഹിന്ദുധര്മ്മമെന്ന് പറയുന്നു.
നമ്മള് കുട്ടികള്ക്ക് വളരെ പ്രിയപ്പെട്ടത് ബാബയാണ്, ബാബ നിങ്ങളെ എന്തില്നിന്നും
എന്താക്കി മാറ്റുകയാണ്. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ബാബ
എങ്ങിനെയാണ് വരുന്നത്. ദേവതകളുടെ കാലു പോലും പഴയ തമോപ്രധാനമായ സൃഷ്ടിയില്
പതിയുന്നില്ല എങ്കില് ബാബ എങ്ങിനെ വരുന്നുണ്ടാകും? ബാബ നിരാകാരനാണ്. ബാബക്ക്
തന്റേതായ കാലില്ല. അതുകൊണ്ട് ഇദ്ദേഹത്തിലേക്ക് പ്രവേശിക്കുകയാണ്.
ഇപ്പോള് നിങ്ങള് കുട്ടികള് ഈശ്വരീയ ലോകത്തിലാണിരിക്കുന്നത്, മറ്റുള്ളവര് ആസുരീയ
ലോകത്തിലാണ്. ഇത് വളരെ ചെറിയ സംഗമയുഗമാണ്. നിങ്ങള് മനസ്സിലാക്കണം, നമ്മള്
ദൈവീകലോകത്തിലുമല്ല, ആസുരീയ ലോകത്തിലുമല്ല. നമ്മുടേത് ഈശ്വരീയ ലോകമാണ്.നമ്മളെ
വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ബാബ വന്നിരിക്കുകയാണ്. ബാബ പറയുകയാണ്
അതാണ് എന്റെ വീട്. നിങ്ങളുടെ സേവനത്തിനായി ഞാന് എന്റെ വീടുപേക്ഷിച്ച്
വന്നിരിക്കുകയാണ്. ഭാരതം സുഖധാമമായി മാറിക്കഴിഞ്ഞാല് ഞാന് പിന്നീട് വരില്ല. ഞാന്
വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല, നിങ്ങളാണ് മാറുന്നത്. ഞാന്
ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. ബ്രഹ്മാണ്ഡത്തില് എല്ലാം വരുന്നുണ്ട്. ഇപ്പോഴും
അവിടെ അധികാരിയായി ഇരിക്കുന്നവരുണ്ട്, അവര്ക്കും ഇവിടേക്ക് വരണം, പക്ഷേ അവര്
വന്ന് വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. മനസ്സിലാക്കിത്തരാന്
വളരെയധികമുണ്ട്. ചില വിദ്യാര്ത്ഥികള് വളരെ നല്ലതാണ്. സ്കോളര്ഷിപ്പ് നേടുന്നു.
അത്ഭുതമാണ്, ഇവിടെയിരുന്നുകൊണ്ട് പവിത്രമായി മാറി വീണ്ടും പോയി പതിതമായി
മാറുന്നു. ഇങ്ങിനെയുള്ള പാകപ്പെടാത്തവരെ കൊണ്ടുവരരുത്. ബ്രാഹ്മണിയുടെ ജോലിയാണ്
നിര്ണ്ണയിച്ചു കൊണ്ടുവരിക എന്നത്. നിങ്ങള്ക്കറിയാം ആത്മാവ് ശരീരത്തെ ധാരണ ചെയ്ത്
പാര്ട്ട് അഭിനയിക്കുകയാണ്. ആത്മാവിന് അവിനാശിയായ പാര്ട്ട് ലഭിച്ചിരിക്കുകയാണ്.
ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ലൈറ്റ്
ഹൗസായി മാറി എല്ലാവര്ക്കും ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കുമുള്ള വഴി
പറഞ്ഞുകൊടുക്കണം. എല്ലാവരുടെ തോണിയേയും ദുഃഖധാമത്തില്നിന്നും
രക്ഷിക്കുന്നതിനുള്ള സേവനം ചെയ്യണം. സ്വമംഗളവും ചെയ്യണം.
2) തന്റെ
ശാന്തസ്വരൂപസ്ഥിതിയില് സ്ഥിതി ചെയ്തുകൊണ്ട് ശരീരത്തില് നിന്നും
വേറിടുന്നതിനുള്ള അഭ്യാസം ചെയ്യണം. ഓര്മ്മിക്കുമ്പോള് കണ്ണുകള് തുറന്നിരിക്കണം,
ബുദ്ധിയിലൂടെ രചയിതാവിനേെയും രചനയെയും സ്മരിക്കണം.
വരദാനം :-
തന്റെ
സങ്കല്പങ്ങളെ ശുദ്ധവും,ജ്ഞാനസ്വരൂപവും,ശക്തിസ്വരൂപവുമാക്കി മാറ്റുന്ന
സമ്പൂര്ണ്ണ പവിത്രരായി ഭവിക്കട്ടെ.
ബാബക്ക് സമാനമാകുന്നതിനായി
പവിത്രതയുടെ ഫൗണ്ടേഷനെ ഉറപ്പുള്ളതാക്കൂ.ഫൗണ്ടേഷനില് ബ്രഹ്മചര്യവ്രതം ധാരണ
ചെയ്യുക എന്നത് സാധാരണമായ കാര്യമാണ്.ഈയൊരു കാര്യത്തില്മാത്രം
സന്തോഷിച്ചിരിക്കരുത്.ദൃഷ്ടി,മനോഭാവം എന്നിവയുടെ പവിത്രതക്ക് കൂടുതല്
അടിവരയിടണം.ഒപ്പം തന്റെ സങ്കല്പങ്ങളെ ശുദ്ധവും, ജ്ഞാനസ്വരൂപവുമാക്കി
മാറ്റണം.ഇപ്പോള് സങ്കല്പങ്ങള് വളരെയധികം ദുര്ബലമാണ്.ഈ ദുര്ബലതയെ
സമാപ്തമാക്കിയാല് മാത്രമേ സമ്പൂര്ണ്ണപവിത്ര ആത്മാവ് എന്ന് പറയാനാവുകയുള്ളൂ.
സ്ലോഗന് :-
ദൃഷ്ടിയില്
എല്ലാവര്ക്കും വേണ്ടി ശുഭ ഭാവനയും,കരുണയുമുണ്ടെങ്കില് അഭിമാനമോ, അപമാനമോ
അല്പംപോലും തോന്നുകയില്ല.