മധുരമായ കുട്ടികളേ-
എല്ലാവര്ക്കും ആദ്യമേ അല്ലാഹുവിന്റെ പാഠം പക്കയാക്കിക്കൊടുക്കൂ, താങ്കള്
ആത്മാക്കള് പരസ്പരം സഹോദരന്മാരാണ്.
ചോദ്യം :-
ഏതൊരു കാര്യത്തിലാണ് ശ്രീമതം മനുഷ്യമതത്തിന് തികച്ചും വിപരീതമായിട്ടുള്ളത്?
ഉത്തരം :-
മനുഷ്യമതം
പറയുന്നു നമ്മള് മോക്ഷത്തിലേയ്ക്ക് പോകുമെന്ന്. ശ്രീമതം പറയുന്നു ഈ ഡ്രാമ
അനാദിയും അവിനാശിയുമാണെന്ന്. മോക്ഷം ആര്ക്കെങ്കിലും ലഭിക്കുക സാധ്യമല്ല. ഈ
പാര്ട്ട് അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് ആരെങ്കിലും പറഞ്ഞാലും ശരി,
പക്ഷേ ഇതില് ഒന്നും ചെയ്യാന് സാധിക്കില്ല. പാര്ട്ട് അഭിനയിക്കാന് വരുകതന്നെ വേണം.
ശ്രീമതം തന്നെയാണ് നിങ്ങളെ ശ്രേഷ്ഠമാക്കി മാറ്റുന്നത്. മനുഷ്യമതം അനേക
പ്രകാരങ്ങളിലുണ്ട്.
ഓംശാന്തി.
ഇപ്പോള് കുട്ടികള്ക്ക് അറിയാം നമ്മള് ബാബയുടെ അടുത്താണ് ഇരിക്കുന്നത്. ബാബയ്ക്കും
അറിയാം കുട്ടികള് എന്റെ അടുത്ത് ഇരിക്കുകയാണ്. ഇതും കുട്ടികള്ക്ക് അറിയാം ബാബ
നമുക്ക് ശിക്ഷണം നല്കുകയാണ് ഇത് പിന്നീട് നമ്മള് മറ്റുള്ളവര്ക്ക് നല്കണം.
ആദ്യമാദ്യം ബാബയുടെ പരിചയം തന്നെ നല്കണം എന്തുകൊണ്ടെന്നാല് എല്ലാവരും ബാബയേയും
ബാബയുടെ ജ്ഞാനത്തേയും മറന്നിരിക്കുകയാണ്. ഇപ്പോള് ബാബ എന്താണോ പഠിപ്പിക്കുന്നത്
അത് ഇനി 5000 വര്ഷങ്ങള്ക്ക് ശേഷമേ ലഭിക്കൂ. ഈ ജ്ഞാനം മറ്റാരിലും ഇല്ല.
മുഖ്യമായത് ബാബയുടെ പരിചയമാണ് പിന്നീട് ഇതെല്ലാം മനസ്സിലാക്കിക്കൊടുക്കണം.
നമ്മള് എല്ലാവരും പരസ്പരം സഹോദരങ്ങളാണ്. മുഴുവന് ലോകത്തിലും എത്ര ആത്മാക്കളുണ്ടോ,
അവര് എല്ലാവരും പരസ്പരം സഹോദരങ്ങളാണ്. എല്ലാവരും തനിക്ക് ലഭിച്ചിരിക്കുന്ന
പാര്ട്ട് ഈ ശരീരത്തിലൂടെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബ
വന്നിരിക്കുകയാണ് പുതിയ ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനായി, അതിനെയാണ്
സ്വര്ഗ്ഗം എന്നു പറയുന്നത്. പക്ഷേ ഇപ്പോള് നമ്മള് എല്ലാ സഹോദരങ്ങളും പതിതമാണ്,
പാവനമായി ഒരാള്പോലുമില്ല. സര്വ്വ പതിതരേയും പാവനമാക്കി മാറ്റുന്നയാള് ഒരേയൊരു
ബാബയാണ്. ഇത് പതിതവും വികാരിയുമായ രാവണ ലോകമാണ്. രാവണന്റെ അര്ത്ഥം തന്നെ ഇതാണ്-
5 വികാരം സ്ത്രീയിലും, 5 വികാരം പുരുഷനിലും. ബാബ വളരെ സഹജമായ രീതിയില്
മനസ്സിലാക്കിത്തരികയാണ്. നിങ്ങള്ക്കും ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും.
അതിനാല് ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കിക്കൊടുക്കു അതായത് നമ്മള് ആത്മാക്കളുടെ
അച്ഛനാണ് ബാബ, നാം എല്ലാവരും സഹോദരങ്ങളാണ്. ചോദിക്കൂ ഇത് ശരിയാണോ? എഴുതൂ നമ്മള്
എല്ലാവരും സഹോദരങ്ങളാണെന്ന്. നമ്മുടെ അച്ഛനും ഒരാളാണ്. നമ്മള് എല്ലാ
ആത്മാക്കളുടേയും പരമമായ ആത്മാവാണ് ബാബ. ബാബയെ അച്ഛന് എന്നാണ് വിളിക്കുന്നത്. ഇത്
പക്കയായി ബുദ്ധിയില് ഉറപ്പിക്കൂ എങ്കില് സര്വ്വവ്യാപി മുതലായ അഴുക്കുകള്
ഇളകിപ്പോകും. അല്ലാഹുവിനെക്കുറിച്ച് ആദ്യം പഠിപ്പിക്കണം. പറയൂ, ആദ്യം
നല്ലരീതിയില് ഇരുന്ന് ഈ കാര്യം എഴുതൂ- മുമ്പ് സര്വ്വവ്യാപിയാണ് എന്ന്
പറയുമായിരുന്നു, സര്വ്വവ്യാപിയല്ല എന്നത് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. നമ്മള്
എല്ലാവരും സഹോദരങ്ങളാണ്. അല്ലയോ ഗോഡ് ഫാദര്, പരമപിതാ പരമാത്മാ, അല്ലാഹു എന്ന്
എല്ലാ ആത്മാക്കളും വിളിക്കുന്നു. നമ്മള് ആത്മാക്കളാണ് അല്ലാതെ പരമാത്മാവല്ല
എന്ന നിശ്ചയം ആദ്യമേ എല്ലാവരിലും ഇരുത്തണം. എന്നില് പരമാത്മാവ് വ്യാപിച്ചിട്ടും
ഇല്ല. എല്ലാവരിലും ആത്മാവാണ് വ്യാപിച്ചിരിക്കുന്നത്. ആത്മാവ് ശരീരത്തിന്റെ
ആധാരത്തിലാണ് പാര്ട്ട് അഭിനയിക്കുന്നത്. ഇത് ഉറപ്പിക്കൂ. ശരി, പിന്നെ ആ അച്ഛന്
സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. ബാബ തന്നെയാണ്
ടീച്ചറിന്റെ രൂപത്തില് ഇരുന്ന് പഠിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ
കാര്യമില്ല. ഈ ചക്രം അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. തുല്യമാകുന്നത്
എങ്ങനെയാണ് എന്നത് അറിയണം. സത്യയുഗവും ത്രേതയും കഴിഞ്ഞുപോയി, കുറിച്ചുവെയ്ക്കൂ.
അതിനെയാണ് സ്വര്ഗ്ഗം എന്നും സെമി സ്വര്ഗ്ഗം എന്നും പറയുന്നത്. അവിടെ ദേവീ
ദേവതകളുടെ രാജ്യം നടന്നുവന്നു. സത്യയുഗത്തില് 16 കലാ സമ്പൂര്ണ്ണരാണ്,
ത്രേതായുഗത്തില് 14 കലയുള്ളവരും. സത്യയുഗത്തിന്റെ പ്രഭാവം വളരെ വലുതാണ്.
പേരുതന്നെ സ്വര്ഗ്ഗം, ഹെവന് എന്നാണ്. പുതിയ ലോകം എന്ന് സത്യയുഗത്തെയാണ്
പറയുന്നത്. അതിന്റെ തന്നെ മഹിമ ചെയ്യണം. പുതിയ ലോകത്തില് ഒരേയൊരു ആദി സനാതന
ദേവീദേവതാ ധര്മ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. നിശ്ചയത്തിനായി നിങ്ങളുടെ പക്കല്
ചിത്രങ്ങളുമുണ്ട്. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഈ കല്പത്തിന്റെ
ആയുസ്സ് തന്നെ 5000 വര്ഷമാണ്. ഇപ്പോള് സൂര്യവംശിയും ചന്ദ്രവംശിയും ബുദ്ധിയില്
ഇരുന്നു കഴിഞ്ഞു. വിഷ്ണുപുരി തന്നെയാണ് മാറി രാമസീതാ പുരിയായി മാറുന്നത്.
അവരുടേയും പരമ്പരകള് ഉണ്ടാകുമല്ലോ. രണ്ട് യുഗങ്ങള് കഴിഞ്ഞുപോയി പിന്നീട് വരുന്നു
ദ്വാപരയുഗം. രാവണന്റെ രാജ്യം. ദേവതകള് വാമമാര്ഗ്ഗത്തിലേയ്ക്ക് പോകുമ്പോഴാണ്
വികാരത്തിന്റെ രീതി ഉണ്ടാകുന്നത്. സത്യത്രേതായുഗങ്ങളില് എല്ലാവരും
നിര്വ്വികാരിയായാണ് ഇരിക്കുന്നത്. ഒരേയൊരു ആദി സനാതന ദേവീദേവതാ ധര്മ്മം
മാത്രമാണ് ഉണ്ടാവുക. ചിത്രവും കാണിച്ചുകൊടുക്കണം, വാക്കുകളാലും മനസ്സിലാക്കി
കൊടുക്കണം. ബാബ ടീച്ചറായി മാറി നമ്മെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. ബാബ തന്റെ
പരിചയം സ്വയം വന്ന് നല്കുന്നു. സ്വയം പറയുന്നു ഞാനും ആത്മാവാണ് പതിതരെ
പാവനമാക്കി മാറ്റാന് എനിക്ക് തീര്ച്ചയായും ശരീരം ആവശ്യമാണ്. ഇല്ലെങ്കില് എങ്ങനെ
സംസാരിക്കും. ഞാന് ചൈതന്യമാണ്, സത്യമാണ്, അമരനുമാണ്. സതോ, രജോ, തമോ
അവസ്ഥകളിലേയ്ക്ക് ആത്മാവാണ് വരുന്നത്. പതിതമായി മാറുന്നതും ആത്മാവുതന്നെയാണ്,
പാവനമായി മാറുന്നതും ആത്മാവുതന്നെയാണ്. ആത്മാവില് തന്നെയാണ് മുഴുവന്
സംസ്ക്കാരങ്ങളുമുള്ളത്. ഭൂതകാലത്തെ കര്മ്മത്തിന്റെ അല്ലെങ്കില് വികര്മ്മത്തിന്റെ
സംസ്ക്കാരം ആത്മാവ് കൊണ്ടുവരുന്നു. സത്യയുഗത്തില് വികര്മ്മം ഉണ്ടാകില്ല, കര്മ്മം
ചെയ്യും, പാര്ട്ട് അഭിനയിക്കും. പക്ഷേ ആ കര്മ്മം അകര്മ്മമായിരിക്കും. ഗീതയിലും
ഈ വാക്കുണ്ട്. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി മനസ്സിലാക്കുകയാണ്. അറിയാം ബാബ
വന്നിരിക്കുകയാണ് പഴയ ലോകത്തെ മാറ്റി പുതിയ ലോകമുണ്ടാക്കാന്, അവിടെ കര്മ്മം
അകര്മ്മമായിരിക്കും. അതിനെയാണ് സത്യയുഗം എന്നു പറയുന്നത് പിന്നെ ഇവിടെ
കര്മ്മങ്ങള് വികര്മ്മമായി മാറുന്നു ഇതിനെ കലിയുഗം എന്നു പറയുന്നു. നിങ്ങള്
ഇപ്പോള് സംഗമത്തിലാണ്. ബാബ രണ്ടുഭാഗത്തുമുള്ള കാര്യങ്ങള് കേള്പ്പിക്കുന്നു.
ഓരോരോ കാര്യങ്ങളേയും വളരെ നല്ലരീതിയില് മനസ്സിലാക്കു- അച്ഛനും ടീച്ചറും എന്താണ്
മനസ്സിലാക്കിത്തന്നത്? ശരി, ബാക്കിയുള്ളത് ഗുരുവിന്റെ കര്ത്തവ്യമാണ്, പതിതരെ
പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് ബാബയെ വിളിച്ചതുതന്നെ. ആത്മാവ് പാവനമായി
മാറുന്നു പിന്നീട് ശരീരവും പാവനമാകുന്നു. എങ്ങനെയാണോ സ്വര്ണ്ണം അതുപോലെയാണ്
ആഭരണം ഉണ്ടാവുക. 24 കാരറ്റിന്റെ സ്വര്ണ്ണം എടുത്ത് അതില് കലര്പ്പ്
ചേര്ത്തുന്നില്ലെങ്കില് ആഭരണവും അത്രയും സതോപ്രധാനമായിരിക്കും. കലര്പ്പ്
ചേര്ക്കുന്നതിലൂടെ പിന്നെ തമോപ്രധാനമായി മാറുന്നു എന്തുകൊണ്ടെന്നാല് അഴുക്ക്
ചേര്ന്നില്ലേ. ആദ്യം ഭാരതം 24 കാരറ്റിന്റെ പക്കാ സ്വര്ണ്ണപക്ഷിയായിരുന്നു
അര്ത്ഥം സതോപ്രധാനമായ പുതിയ ലോകമായിരുന്നു പിന്നീട് ഇപ്പോള് തമോപ്രധാനമാണ്.
ആദ്യം പവിത്രമായ സ്വര്ണ്ണമായിരുന്നു. പുതിയ ലോകം പവിത്രമാണ്, പഴയലോകം അപവിത്രവും.
അഴുക്ക് പുരളുന്നു. ഇത് ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത് ബാക്കി ഒരു
മനുഷ്യ ഗുരുക്കന്മാര്ക്കും ഇത് അറിയില്ല. വന്ന് പാവനമാക്കി മാറ്റൂ എന്നു പറഞ്ഞ്
വിളിക്കുന്നുണ്ട്. വാനപ്രസ്ഥ അവസ്ഥയില് മനുഷ്യരെ ഗൃഹസ്ഥത്തില് നിന്നും മാറ്റി
നിര്ത്തുക എന്നത് സദ്ഗുരുവിന്റെ ജോലിയാണ്. അതിനാല് ഈ മുഴുവന് ജ്ഞാനവും
ഡ്രാമാപ്ലാന് അനുസരിച്ച് ബാബ തന്നെയാണ് വന്ന് നല്കുന്നത്. ബാബ മനുഷ്യസൃഷ്ടിയുടെ
ബീജരൂപമാണ്. ബാബ തന്നെയാണ് മുഴുവന് വൃക്ഷത്തിന്റെയും ജ്ഞാനം നല്കുന്നത്.
ശിവബാബയുടെ പേര് സദാ ശിവന് എന്നു തന്നെയാണ്. ബാക്കി ആത്മാക്കള് എല്ലാവരും
വരുന്നത് പാര്ട്ട് അഭിനയിക്കാനാണ്, അതിനാല് ഭിന്ന ഭിന്ന നാമങ്ങള് ധാരണ
ചെയ്യുന്നു. ബാബയെ വിളിക്കുന്നുണ്ട് പക്ഷേ ബാബയെ അറിയുന്നില്ല- ബാബ എങ്ങനെയാണ്
ഭാഗ്യശാലീ രഥത്തില് വരുന്നത് നിങ്ങളെ പാവനലോകത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോകുന്നത് എന്നൊന്നും അറിയില്ല. അതിനാല് ബാബ
മനസ്സിലാക്കിത്തരുകയാണ് ഞാന് ബ്രഹ്മാ ശരീരത്തില് വരുന്നു, അതും വളരെ അധികം
ജന്മങ്ങളുടെ അന്തിമ ജന്മത്തില്, പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു.
രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുന്നതിനായി ഈ ഭാഗ്യശാലീ രഥത്തില്
പ്രവേശിക്കേണ്ടതായുണ്ട്. ആദ്യ നമ്പറിലാണ് കൃഷ്ണന്. കൃഷ്ണനാണ് പുതിയ ലോകത്തിന്റെ
അധികാരി. പിന്നീട് കൃഷ്ണന് തന്നെയാണ് താഴേയ്ക്ക് ഇറങ്ങുന്നത്. സൂര്യവംശി,
ചന്ദ്രവംശി പിന്നീട് വൈശ്യവംശി, ശൂദ്രവംശിയാകുന്നു പിന്നെ ബ്രഹ്മാവംശിയാവുന്നു.
ഗോള്ഡനില് നിന്നും സില്വര്......... വീണ്ടും നിങ്ങള് ഇരുമ്പില് നിന്നും
സ്വര്ണ്ണമാവുകയാണ്. ബാബ പറയുന്നു അച്ഛനായ എന്നെ മാത്രം ഓര്മ്മിക്കു. ഞാന്
ആരിലാണോ പ്രവേശിച്ചത്, അവരുടെ ആത്മാവില് ഈ ജ്ഞാനം അല്പം പോലും ഉണ്ടായിരുന്നില്ല.
ഇദ്ദേഹത്തില് ഞാന് പ്രവേശിക്കുന്നു, അതിനാലാണ് ഇദ്ദേഹത്തെ ഭാഗ്യശാലീ രഥം എന്നു
പറയുന്നത്. സ്വയം പറയുന്നു ഞാന് ഇദ്ദേഹത്തിന്റെ വളരെ അധികം ജന്മങ്ങളുടെ അന്തിമ
ജന്മത്തിലാണ് വരുന്നത്. ഗീതയില് വാക്കുകള് കൃത്യമാണ്. ഗീതയെത്തന്നെയാണ്
സര്വ്വശാസ്ത്ര ശിരോമണീ എന്നു പറയുന്നത്.
ഈ സംഗമത്തില് തന്നെയാണ് ബാബ വന്ന് ബ്രാഹ്മണകുലവും ദേവീദേവതാ കുലവും
സ്ഥാപിക്കുന്നത്. ബാക്കിയുള്ളവരുടെ കാര്യങ്ങള് എല്ലാവര്ക്കും അറിയാവുന്നതാണ്,
ഇവരെക്കുറിച്ചാണ് ഒന്നും അറിയാത്തത്. വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തില്
അതായത് സംഗമത്തിലാണ് ബാബ വരുന്നത്. ബാബ പറയുന്നു ഞാന് ബീജരൂപമാണ്. കൃഷ്ണന്
സത്യയുഗവാസിയാണ്. കൃഷ്ണനെ മറ്റൊരിടത്തും ആര്ക്കും കാണാന് സാധിക്കില്ല.
പുനര്ജന്മത്തില് നാമം, രൂപം, ദേശം, കാലം എല്ലാം മാറിയിട്ടുണ്ടാകും. ആദ്യം ചെറിയ
കുട്ടി സുന്ദരമായിരിക്കും പിന്നീട് വലുതാകുന്നു പിന്നീട് ആ ശരീരം ഉപേക്ഷിച്ച്
രണ്ടാമതെടുക്കുന്നു. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഡ്രാമ
നിശ്ചിതമാണ്. രണ്ടാമതൊരു ശരീരത്തില് പ്രവേശിക്കുമ്പോള് അവരെ കൃഷ്ണന് എന്നു
പറയില്ല. ആ രണ്ടാമത്തെ ശരീരത്തില് പേര് മുതലായ എല്ലാം വേറെ ആയിരിക്കും. സമയം,
രൂപം, തിയതി, ദിവസം എല്ലാം മാറിയിട്ടുണ്ടാകും. വിശ്വത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും അതുപോലെ ആവര്ത്തിക്കും എന്ന് പറയാറുണ്ട്. അതിനാല് ഈ ഡ്രാമ
ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. സതോ, രജോ, തമോയിലേയ്ക്ക് വരുകതന്നെ വേണം.
സൃഷ്ടിയുടെ പേര്, യുഗത്തിന്റെ പേര് എല്ലാം മാറിക്കൊണ്ടിരിക്കും. ഇപ്പോള്ഇത്
സംഗമയുഗമാണ്. ഞാന് വരുന്നതുതന്നെ സംഗമയുഗത്തിലാണ്. ഇത് നമുക്ക് ഉള്ളിന്റെ
ഉള്ളില് പക്കയാക്കണം. ബാബ നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ് ബാബ പിന്നീട്
സതോപ്രധാനമായി മാറുന്നതിനുള്ള യുക്തിയും വളരെ നല്ലരീതിയില് പറഞ്ഞുതരുന്നു.
ഗീതയിലുമുണ്ട് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളും ഉപേക്ഷിച്ച് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. തീര്ച്ചയായും വീട്ടിലേയ്ക്ക് തിരിച്ചുപോകണം.
ഭഗവാന്റെ അടുത്തേയ്ക്ക് പോകുന്നതിനായി ഭക്തിമാര്ഗ്ഗത്തില് എത്ര പരിശ്രമിക്കുന്നു.
അതാണ് മുക്തിധാമം. കര്മ്മത്തില് നിന്നും മുക്തമായി നമ്മള് നിരാകാരീ ലോകത്തില്
ചെന്നിരിക്കും. പാര്ട്ടുധാരി വീട്ടിലേയ്ക്കുപോയാല് പാര്ട്ടില് നിന്നും മുക്തമായി.
എനിക്ക് മുക്തി ലഭിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആര്ക്കും
മുക്തി ലഭിക്കുകയില്ല. ഈ ഡ്രാമ അനാദിയും അവിനാശിയുമാണ്. അഥവാ ആരെങ്കിലും
പറയുകയാണ് ഈ പാര്ട്ട് അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇതില് ആര്ക്കും
ഒന്നും ചെയ്യാന് സാധിക്കില്ല. ഇത് അനാദിയായി ഉണ്ടാക്കപ്പെട്ട ഡ്രാമയാണ്. ആര്ക്കും
മുക്തി പ്രാപ്തമാക്കാന് സാധിക്കില്ല. അതെല്ലാം അനേക പ്രകാരത്തിലുള്ള
മനുഷ്യമതങ്ങളാണ്. ഇതാണ് ശ്രീമതം, ശ്രേഷ്ഠമാക്കി മാറ്റുന്നതിനുള്ളത്. മനുഷ്യനെ
ശ്രേഷ്ഠം എന്ന് പറയില്ല. ദേവതകളേയാണ് ശ്രേഷ്ഠര് എന്ന് പറയുന്നത്. അവരുടെ
മുന്നില് എല്ലാവരും നമസ്ക്കരിക്കുന്നു. എങ്കില് അവര് ശ്രേഷ്ഠരല്ലേ. പക്ഷേ ഇതും
ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് 84 ജന്മങ്ങള്
എടുക്കുകതന്നെ വേണം. ശ്രീകൃഷ്ണന് ദേവതയാണ്, വൈകുണ്ഠത്തിന്റെ രാജകുമാരന്. കൃഷ്ണന്
ഇവിടെ എങ്ങനെ വരും. ഗീത കേള്പ്പിച്ചതും കൃഷ്ണനല്ല. കേവലം ദേവത മാത്രമായിരുന്നു
അതിനാലാണ് എല്ലാവരും കൃഷ്ണനെ പൂജിക്കുന്നത്. ദേവതകള് പാവനമാണ്, സ്വയം താനാണ്
പതിതം. പറയുന്നുമുണ്ട് നിര്ഗുണനായ എന്നില് ഒരു ഗുണവുമില്ല......... അങ്ങ് ഞങ്ങളെ
ഇങ്ങനെയാക്കി മാറ്റൂ. ശിവനു മുന്നില് ചെന്ന് ഞങ്ങള്ക്ക് മുക്തി നല്കൂ എന്ന് പറയും.
ശിവന് ഒരിയ്ക്കലും ജീവന്മുക്തിയിലേയ്ക്കോ, ജീവതബന്ധനത്തിലേയ്ക്കോ വരുന്നില്ല
അതിനാലാണ് ശിവന്റെ മുന്നില്ചെന്ന് മുക്തി നല്കൂ എന്നു പറയുന്നത്. ജീവന്മുക്തി
നല്കുന്നതും ശിവന് തന്നെയാണ്.
ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ബാബയുടേയും മമ്മയുടേയും
കുട്ടികളാണ്, ബാബയില് നിന്നും നമുക്ക് അളവില്ലാത്ത ധനം ലഭിക്കുന്നു.
മനുഷ്യരാണെങ്കില് അറിവില്ലാതെ യാചിച്ചുകൊണ്ടിരിക്കുകയാണ്. അറിവില്ലാത്തവര്
തീര്ച്ചയായും ദുഃഖിയായിരിക്കില്ലേ. അളവില്ലാത്ത ദൂഃഖം അനുഭവിക്കേണ്ടിവരുന്നു.
അതിനാല് ഈ കാര്യങ്ങളെല്ലാം കുട്ടികള് ബുദ്ധിയില് വെയ്ക്കണം. ഒരു പരിധിയില്ലാത്ത
അച്ഛനെ അറിയാത്തതുകാരണം പരസ്പരം എത്ര വഴക്കടിക്കുന്നു. അനാഥരായിരിക്കുന്നു.
പരിധിയുള്ള അനാഥരാണ് അവര്, എന്നാല് ഇത് പരിധിയില്ലാത്ത അനാഥത്വമാണ്. ബാബ പുതിയ
ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ളത് പതിതമായ ആത്മാക്കളുടെ പതിത
ലോകമാണ്. പാവനലോകം എന്ന് സത്യയുഗത്തെയാണ് പറയുന്നത്, പഴയലോകം എന്ന് കലിയുഗത്തേയും.
എങ്കില് ബുദ്ധിയില് ഈ മുഴുവന് കാര്യങ്ങളുമുണ്ടല്ലോ. പഴയ ലോകത്തിന്റെ
വിനാശമുണ്ടാകും പിന്നെ പുതിയ ലോകത്തിലേയ്ക്ക് ട്രാന്സ്ഫര് ആവും. ഇപ്പോള് നമ്മള്
താല്ക്കാലികമായ സംഗമയുഗത്തില് നില്ക്കുകയാണ്. പഴയലോകത്തില് നിന്നും പുതിയതായി
മാറുകയാണ്. പുതിയ ലോകത്തെക്കുറിച്ചും അറിയാം. നിങ്ങളുടെ ബുദ്ധി പുതിയ
ലോകത്തിലേയ്ക്ക് പോകണം. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ബുദ്ധിയില്
ഇതുണ്ടാകണം അതായത് നമ്മള് പഠിപ്പ് പഠിക്കുകയാണ്. ബാബ നമ്മെ പഠിപ്പിക്കുകയാണ്.
വിദ്യാര്ത്ഥികള്ക്ക് ഈ കാര്യം ഓര്മ്മവേണം എന്നാല് ആ ഓര്മ്മ നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ചാണുള്ളത്. ബാബയും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്
ഓര്മ്മയും സ്നേഹവും നല്കുന്നു. നന്നായി പഠിക്കുന്ന കുട്ടികളെ തീര്ച്ചയായും
ടീച്ചര് കൂടുതല് സ്നേഹിക്കും. എത്ര വ്യത്യാസമുണ്ടാകുന്നു. ഇപ്പോള് ബാബ
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. കുട്ടികള് ധാരണ ചെയ്യണം. ഒരു ബാബയുടെ
നേര്ക്കല്ലാതെ മറ്റെവിടേയ്ക്കും ബുദ്ധി പോകരുത്. ബാബയെ
ഓര്മ്മിക്കുന്നില്ലെങ്കില് എങ്ങനെ പാപം ഇല്ലാതാകും. മായ അടിക്കടി നിങ്ങളുടെ
ബുദ്ധിയോഗം മുറിക്കുന്നു. മായ വളരെ ചതിക്കുന്നു. ബാബ ഉദാഹരണം നല്കുന്നു
ഭക്തിമാര്ഗ്ഗത്തില് അദ്ദേഹം ലക്ഷ്മിയുടെ ഒരുപാട് പൂജ ചെയ്തിട്ടുണ്ട്.
ചിത്രത്തില് ലക്ഷ്മി കാല് തടവുന്നതുകണ്ടപ്പോള് അതില് നിന്നും മുക്തമാക്കിച്ചു.
ഭഗവാന്റെ ഓര്മ്മയില് ഇരിക്കുമ്പോള് ബുദ്ധി അവിടേയ്ക്കും ഇവിടേയ്ക്കും
പോവുകയാണെങ്കില് സ്വയം തന്നെ അടിക്കുമായിരുന്നു- ബുദ്ധി എന്തുകൊണ്ടാണ് മറ്റുള്ള
കാര്യങ്ങളിലേയ്ക്ക് പോകുന്നത്? അവസാനം വിനാശവും കണ്ടു, സ്ഥാപനയും കണ്ടു.
സാക്ഷാത്ക്കാരത്തിനുള്ള ആഗ്രഹം പൂര്ത്തിയായി, ഇപ്പോള് പുതിയ ലോകം വരും, ഞാന്
ഇതായി മാറും എന്നു മനസ്സിലായി. ബാക്കി ഈ പഴയ ലോകത്തിന്റെ വിനാശമുണ്ടാകും. പക്കാ
നിശ്ചയം വന്നു. തന്റെ രാജധാനിയുടെ സാക്ഷാത്ക്കാരം ഉണ്ടായി, സ്വര്ഗ്ഗത്തിന്റെ
രാജപദവി ലഭിക്കാന് പോവുകയാണ് പിന്നെ ഈ രാവണ രാജ്യത്തില് ഇനി എന്തുചെയ്യാനാണ്,
ഇതാണ് ഈശ്വരീയ ബുദ്ധി. ഈശ്വരന് പ്രവേശിച്ച് ഈ ബുദ്ധി പ്രവര്ത്തിപ്പിച്ചു.
ജ്ഞാനകലശം മാതാക്കള്ക്കാണ് ലഭിക്കുന്നത്, അതിനാല് മാതാക്കള്ക്ക് എല്ലാം നല്കി,
നിങ്ങള് കാര്യങ്ങളെല്ലാം നോക്കൂ, എല്ലാവരേയും പഠിപ്പിക്കൂ. പഠിപ്പിച്ച്
പഠിപ്പിച്ച് ഇതുവരെ എത്തി. ഒന്നു രണ്ടുപേരെ കേള്പ്പിച്ച് കേള്പ്പിച്ച് നോക്കൂ
ഇപ്പോള് എത്രപേരായെന്ന്. ആത്മാവ് പവിത്രമായിക്കൊണ്ടിരിക്കുന്നു പിന്നീട്
ആത്മാവിന് ശരീരവും പവിത്രമായത് വേണം. മനസ്സിലാക്കുന്നുമുണ്ട് എന്നിട്ടും മായ
മറപ്പിക്കുന്നു.
നിങ്ങള് 7 ദിവസം പഠിക്കൂ എന്നു പറയുമ്പോള് അവര് പറയും നാളെ വരാമെന്ന്.
രണ്ടാമത്തെ ദിവസം മായ നശിപ്പിച്ചിട്ടുണ്ടാകും. വരുന്നതേയില്ല. ഭഗവാന്
പഠിപ്പിക്കുകയാണ് എന്നിട്ടും വന്ന് ഭഗവാനില് നിന്നും പഠിക്കുന്നില്ല!
പറയുന്നുമുണ്ട്- ങാ, തീര്ച്ചയായും വരാം പക്ഷേ മായ പറപ്പിക്കുന്നു. പതിവായി വരാന്
അനുവദിക്കുന്നില്ല. ആരാണോ കല്പം മുമ്പ് പുരുഷാര്ത്ഥം ചെയ്തത് അവര് തീര്ച്ചയായും
ചെയ്യും വേറെ ഒരു മാര്ഗ്ഗവുമില്ല. നിങ്ങള് വളരെ അധികം പുരുഷാര്ത്ഥം ചെയ്യുന്നു.
വലിയ വലിയ മ്യൂസിയങ്ങള് നിര്മ്മിക്കുന്നു. ആരാണോ കല്പം മുമ്പ് മനസ്സിലാക്കിയത്
അവരേ മനസ്സിലാക്കൂ. വിനാശം ഉണ്ടാകണം. സ്ഥാപനയും നടന്നുകൊണ്ടിരിക്കുന്നു. ആത്മാവ്
പഠിച്ച് ഫസ്റ്റ് ക്ലാസ് ശരീരം എടുക്കും. പ്രധാന ലക്ഷ്യം ഇതുതന്നെയല്ലേ.
എന്തുകൊണ്ട് ഈ ഓര്മ്മ നില്ക്കുന്നില്ല. ഇപ്പോള് നമ്മള് പുതിയ ലോകത്തിലേയ്ക്ക്
പോവുകയാണ്, തന്റെ പുരുഷാര്ത്ഥം അനുസരിച്ച്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബുദ്ധിയില് സദാ ഓര്മ്മവേണം അതായത് നമ്മള് അല്പ സമയത്തേയ്ക്ക് സംഗമയുഗത്തില്
ഇരിക്കുകയാണ്, പഴയ ലോകം വിനാശമായാല് നമ്മള് പുതിയ ലോകത്തിലേയ്ക്ക് ട്രാന്സ്ഫറാകും
അതിനാല് പഴയ ലോകത്തില് നിന്ന് ബുദ്ധിയോഗത്തെ എടുത്തുമാറ്റണം.
2) സര്വ്വ ആത്മാക്കള്ക്കും
ബാബയുടെ പരിചയം നല്കി കര്മ്മം, അകര്മ്മം, വികര്മ്മം എന്നിവയുടെ ഗുഹ്യഗതി
കേള്പ്പിക്കണം, ആദ്യം അല്ലാഹുവിന്റെ പാഠം പക്കയാക്കിക്കണം.
വരദാനം :-
ശ്രേഷ്ഠ
പ്രാപ്തികളുടെ പ്രത്യക്ഷ ഫലത്തിലൂടെ സദാ സന്തുഷ്ടമായിരിക്കുന്ന എവര്ഹെല്ത്തിയായി
ഭവിക്കട്ടെ.
സംഗമയുഗത്തില്
ഇപ്പോഴിപ്പോള് ചെയ്തു, ഇപ്പോഴിപ്പോള് ശ്രേഷ്ഠ പ്രാപ്തിയുടെ അനുഭൂതിയുണ്ടായി
ഇതാണ് പ്രത്യക്ഷഫലം. ഏറ്റവും ശ്രേഷ്ഠഫലമാണ് സമീപതയുടെ അനുഭവമുണ്ടാകുക.
ഇന്നത്തെക്കാലത്ത് സാകാരലോകത്ത് പറയുന്നു പഴം കഴിക്കൂ എങ്കില് ആരോഗ്യമായിരിക്കും.
ആരോഗ്യശാലിയായിരിക്കാനുള്ള വസ്തുവായി പഴത്തെ പറയുന്നു. താങ്കള് കുട്ടികള് ഓരോ
സെക്കന്റും പ്രത്യക്ഷഫലം കഴിച്ചു കൊണ്ടുതന്നെയിരിക്കുന്നു. അതിനാല് സദാ
ആരോഗ്യശാലി തന്നെയാണ്. അഥവാ താങ്കളോട് ആരെങ്കിലും വിശേഷം ചോദിക്കുകയാണ് എന്താണ്
നിങ്ങളുടെ അവസ്ഥ എന്ന്, അപ്പോള് പറയൂ മാലാഖമാരുടെ സ്ഥിതിയും സന്തുഷ്ടമായ
അവസ്ഥയുമാണ്.
സ്ലോഗന് :-
സര്വ്വരുടെയും ആശീര്വാദങ്ങളുടെ ഖജനാവിനാല് സമ്പന്നമാകു എങ്കില്
പുരുഷാര്ത്ഥത്തില് പരിശ്രമിക്കേണ്ടി വരില്ല.