13.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- തന്റെ ലക്ഷ്യത്തെയും ലക്ഷ്യദാതാവായ ബാബയെയും ഓര്മ്മിക്കൂ എങ്കില് ദൈവീക ഗുണങ്ങള് വന്നു ചേരും, ആര്ക്കെങ്കിലും ദുഖം കൊടുക്കുക, ആക്ഷേപിക്കുക ഇതെല്ലാം ആസുരീയ ലക്ഷണമാണ്.

ചോദ്യം :-
ബാബയ്ക്ക് നിങ്ങള് കുട്ടിളോട് വളരെ ഉയര്ന്ന സ്നേഹമാണ്, അതിന്റെ അടയാളമെന്താണ് ?

ഉത്തരം :-
ബാബ നല്കുന്ന മധുര-മധുരമായ പഠിപ്പുകള്, ഈ പഠിപ്പ് നല്കുന്നതു തന്നെയാണ് ബാബയുടെ ഉയര്ന്ന സ്നേഹത്തിന്റെ അടയാളം. ബാബയുടെ ആദ്യത്തെ പഠിപ്പാണ് - മധുരമായ കുട്ടികളെ, 1) ശ്രീമത്ത് തെറ്റിച്ച് ഏതൊരു തലകീഴായ കര്മ്മവും ചെയ്യരുത്. 2) നിങ്ങള് വിദ്യാര്ത്ഥികളാണ് അതുകൊണ്ട് നിങ്ങള് നിയമം കയ്യിലെടുക്കരുത്. നിങ്ങളുടെ വായില് നിന്നും സദാ രത്നങ്ങള് വീഴണം, കല്ലുകളായിരിക്കരുത്.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് ഇവരെ ( ലക്ഷ്മീനാരായണന്) നന്നായി നോക്കൂ. ഇതാണ് നിങ്ങളുടെ ലക്ഷ്യം അതായത് നിങ്ങള് വംശത്തില് ഉള്ളവരായിരുന്നു. ഇത് രാത്രിയുടെയും പകലിന്റെയും വ്യത്യാസമാണ്, അതുകൊണ്ട് ഇടക്കിടെ ഈ ചിത്രം കണ്ടുകൊണ്ടിരിക്കണം. നമുക്ക് ഇതുപോലെയായിത്തീരണം. ഇവരുടെ മഹിമയെക്കുറിച്ചും നല്ല രീതിയില് അറിയാമല്ലോ. ഈ ചിത്രം പോക്കറ്റില് വയ്ക്കുന്നതിലൂടെത്തന്നെ സന്തോഷമുണ്ടാവുന്നു. ഉള്ളില് സംശയങ്ങളൊന്നും ഉണ്ടാകരുത്, അത് ദേഹാഭിമാനമാണ്. ദേഹീഭിമാനിയായി മാറി ഈ ലക്ഷ്മീനാരായണന്റെ ചിത്രത്തെ കാണുകയാണെങ്കില് മനസ്സിലാക്കാന് സാധിക്കുന്നു നമ്മള് ഇവര്ക്കു സമാനമായിക്കൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള്ക്ക് ഇവരെപ്പോലെയാവണം. മധ്യാജീഭവ, ലക്ഷ്മീനാരായണന്റെ ചിത്രത്തെക്കാണണം, ഓര്മ്മിക്കണം. ഒരു ഉദാഹരണം പറയാറുണ്ടല്ലോ, ഞാന് പോത്താണ് എന്ന് ചിന്തിച്ച് സ്വയത്തെ പോത്തിനെപ്പോലെയാണെന്ന് മനസ്സിലാക്കി. നിങ്ങള്ക്കറിയാം ഇത് നമ്മുടെ ലക്ഷ്യമാണ്. ഇവരെപ്പോലെയായി മാറണം പക്ഷേ എങ്ങിനെ മാറും? ബാബയുടെ ഓര്മ്മയിലൂടെ. ഓരോരുത്തരും അവനവനോടു ചോദിക്കൂ- ഇവരെക്കണ്ട് (ലക്ഷ്മീനാരായണന്) നമ്മള് ബാബയെ ഓര്മ്മിക്കുന്നുണ്ടോ? ബാബ നമ്മെ ദേവതയാക്കിയാണ് മാറ്റുന്നത്. എത്ര കഴിയുന്നുവോ ഓര്മ്മിക്കണം. പക്ഷേ ബാബതന്നെ പറയുന്നു ഒരിക്കലും നിരന്തരം ഓര്മ്മിക്കുവാന് സാധിക്കില്ല പുരുഷാര്ത്ഥം ചെയ്യണം. ഗൃഹസ്ഥ വ്യവഹാരത്തിലെ കാര്യങ്ങള് ചെയ്തുകൊണ്ടും ലക്ഷ്മീനാരായണനെ ഓര്മ്മിക്കുകയാണെങ്കില് തീര്ച്ചയായും ബാബയെയും ഓര്മ്മവരും. ബാബയെ ഓര്മ്മിക്കുകയാണെങ്കില് ഇവരെയും തീര്ച്ചയായും ഓര്മ്മ വരും. നമുക്ക് ഇവര്ക്ക് സമാനമായി മാറണം. ഈ ലഹരി മുഴുവന് ദിവസവും ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കില് ഒരിക്കലും പരസ്പരം ആക്ഷേപിക്കുകയില്ല. ഇവര് ഇങ്ങനെയാണ് അവര് അങ്ങനെയാണ് ..... ആരാണോ ഈ കാര്യങ്ങളില് മുഴുകിയിരിക്കുന്നത് അവര്ക്ക് ഒരിക്കലും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. അവര് അതുപോലെത്തന്നെയായിത്തീരുന്നു. എത്ര സഹജമായാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ബാബയെ ഓര്മ്മിക്കൂ ലക്ഷ്മീനാരായണനെ ഓര്മ്മിക്കൂ എന്നാല് ഇവരെ പ്പോലെയായിത്തീരും. ഇവിടെ നിങ്ങള് സന്മുഖത്താണ് ഇരിക്കുന്നത്, എല്ലാവരുടെ വീട്ടിലും ലക്ഷ്മീ നാരായണന്റെ ചിത്രം ഉണ്ടായിരിക്കണം. എത്ര കൃത്യമായ ചിത്രമാണ്. ഇവരെ ഓര്മ്മിക്കുകയാണെങ്കില് ബാബയെയും ഓര്മ്മവരും. മുഴുവന് ദിവസവും മറ്റുള്ള കാര്യങ്ങള് കേള്പ്പിക്കുന്നതിനു പകരം ഈയൊരു കാര്യം കേള്പ്പിച്ചുകൊണ്ടിരിക്കൂ. ഇവര് അങ്ങിനെയാണ് ഇങ്ങനെയാണ്....ഇങ്ങനെ മറ്റുള്ളവരെ നിന്ദിക്കുന്നതിനെ ആശയക്കുഴപ്പത്തിലേക്ക് വരിക എന്നാണ് പറയുന്നത്. നിങ്ങള് തന്റെ ബുദ്ധിയെ ദൈവീകമാറ്റി മാറ്റണം. ആര്ക്കെങ്കിലും ദുഖം നല്കുക, ആക്ഷേപിക്കുക, ചഞ്ചലപ്പെടുത്തുക ഇങ്ങനെയുള്ള സ്വഭാവം പാടില്ല. ഈ സ്വഭാവത്തിലായിരുന്നു നിങ്ങള് അരക്കല്പ്പം ഉണ്ടായിരുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വളരെ മധുരമായ പഠിപ്പാണ് ലഭിക്കുന്നത്. ഇതിനേക്കാള് ഉയര്ന്ന സ്നേഹം മറ്റാരില് നിന്നും ലഭിക്കില്ല. ശ്രീമത്ത് തെറ്റിച്ചിട്ടുള്ള തലകീഴായ കര്മ്മങ്ങള് ചെയ്യരുത്. സാക്ഷാത്കാരത്തിലേക്ക് പോകുന്നതിനെക്കുറിച്ചും ബാബ ബാബ നിര്ദ്ദേശം നല്കുന്നു, കേവലം ഭോഗ് വെച്ച് വരൂ. ആ സമയത്ത് വൈകുണ്ഢത്തിലേക്ക് പോവുകയോ രാസലീലകളില് ഏര്പ്പെടുകയോ ചെയ്യരുത്. ഭോഗ് വയ്ക്കുന്ന സമയത്ത് ബുദ്ധി മറ്റു സ്ഥലത്തേക്ക് പോയി എങ്കില് മനസ്സിലാക്കിക്കൊള്ളൂ മായ പ്രവേശിച്ചു എന്ന്. മായയുടെ നമ്പര് വണ് കര്ത്തവ്യമാണ് പതിതമാക്കുക. നിയമം തെറ്റിച്ചിട്ടുള്ള പെരുമാറ്റത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുണ്ടാകും. അഥവാ അവനവനെ സംരക്ഷിച്ചില്ലായെങ്കില് ഇതിലൂടെ കടുത്ത ശിക്ഷകള് അനുഭവിക്കാന് സാദ്ധ്യതയുണ്ട്. ബാബ അച്ഛനോടൊപ്പം ധര്മ്മരാജനും കൂടിയാണ്. ബാബയുടെ പക്കല് നമ്മുടെ പരിധിയില്ലാത്ത കര്മ്മത്തിന്റെ കണക്കുകളുണ്ടാകും. രാവണന്റെ ജയിലില് എത്ര വര്ഷങ്ങള് ശിക്ഷകള് അനുഭവിച്ചു വന്നു. ഈ ലോകത്തില് അപാര ദുഖമാണുള്ളത്. ഇപ്പോള് ബാബ പറയുന്നു മറ്റ് എല്ലാകാര്യങ്ങളും മറന്ന് ഒരേയൊരു ബാബയെ ഓര്മ്മിക്കൂ. ഉള്ളിലുള്ള എല്ലാ അഴുക്കുകളെയും കളയൂ. ആരാണ് നിങ്ങളെ വികാരത്തിലേക്ക് കൊണ്ടുപോകുന്നത്? മായയുടെ ഭൂതം. നിങ്ങളുടെ ലക്ഷ്യം തന്നെ ഇതാണ്(ലക്ഷ്മീ നാരായണന്). ഇത് രാജയോഗമല്ലേ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ഈ സമ്പത്ത് ലഭിക്കുന്നു. അപ്പോള് ഈ ജോലിയില് മുഴുകണം. ഉള്ളിലുള്ള അഴുക്ക് മുഴുവനും ഇല്ലാതാക്കണം. മായയുടെ ശക്തിയും വളരെ കടുത്തതാണ്. പക്ഷേ അതിനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കണം. എത്ര കഴിയുന്നുവോ ഓര്മ്മയുടെ യാത്രയില് ഇരിക്കണം. എന്തായാലും നിരന്തരം ഓര്മ്മിക്കുവാന് സാധിക്കില്ല. അവസാനം നിരന്തരം ഓര്മ്മയുണ്ടെങ്കില് മാത്രമേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. അഥവാ ഉള്ളില് സംശയമോ മോശമായ ചിന്താഗതികളോ ഉണ്ടെങ്കില് ഉയര്ന്ന പദവി ലഭിക്കില്ല. മായക്ക് വശപ്പെട്ട് തോല്വി സംഭവിക്കും.

ബാബ മനസ്സിലാക്കിത്തരുന്നു - കുട്ടികളേ, മോശമായ ജോലികള് ചെയ്ത് തോല്വി സംഭവിക്കരുത്. നിങ്ങള് നിന്ദിക്കുന്നു എങ്കില് നിങ്ങളുടെ അവസ്ഥതന്നെ മോശമായിത്തീരുകയാണ്. ഇപ്പോള് സദ്ഗതിയുണ്ടാകണമെങ്കില് മോശമായ കര്മ്മം ചെയ്യുന്നത് അവസാനിപ്പിക്കണം. ബാബ കാണുന്നുണ്ട് മായ കഴുത്തു വരെയ്ക്ക് വിഴുങ്ങിയിരിക്കുകയാണ്. അറിയുന്നതുപോലുമില്ല. ഞാന് നല്ലതായി നടക്കുന്നു എന്നാണ് സ്വയം മനസ്സിലാക്കുന്നത്, പക്ഷെ ഇല്ല. ബാബ മനസ്സിലാക്കിത്തരുന്നു - മനസാ, വാചാ, കര്മ്മണാ വായിലൂടെ ജ്ഞാനരത്നങ്ങള് മാത്രം വീഴണം. മോശമായ കാര്യങ്ങള് പറയുന്നത് കല്ലുകള്ക്കു സമാനമാകുന്നു. ഇപ്പോള് കല്ലില് നിന്നും പവിഴത്തിനു സമാനമായിത്തീരുന്നു എങ്കില് വായില് നിന്നും ഒരിക്കലും കല്ലുകള് വീഴരുത്. ബാബയ്ക്ക് എല്ലാം മനസ്സിലാക്കിത്തരണമല്ലോ. അച്ഛന്റെ കടമയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുക. അല്ലാതെ സഹോദരങ്ങളല്ല മനസ്സിലാക്കിത്തരേണ്ടത്. ടീച്ചറുടെ ജോലിയാണ് പഠിപ്പിക്കുക എന്നുളളത്. ടീച്ചര് എല്ലാം പറഞ്ഞുതരണമല്ലോ. വിദ്യാര്ത്ഥികള് ഒരിക്കലും നിയമം കൈയ്യിലെടുക്കരുത്. നിങ്ങള് വിദ്യാര്ത്ഥികളല്ലേ. ബാബയ്ക്ക് മനസ്സിലാക്കിത്തരുവാന് സാധിക്കും. ബാക്കി കുട്ടികള്ക്കുളള ബാബയുടെ നര്ദ്ദേശമാണ് ഒരേയൊരു ബാബയെ ഓര്മ്മിക്കൂ. നിങ്ങളുടെ ഭാഗ്യം ഇപ്പോള് തുറന്നിരിക്കുകയാണ്. ശ്രീമത്ത് പ്രകാരം മുന്നേറിയില്ലെങ്കില് നിങ്ങളുടെ ഭാഗ്യം തന്നെയാണ് മോശമാകുന്നത് പിന്നീട് വളരെ പശ്ചാത്തപിക്കേണ്ടതായി വരുന്നു. ബാബയുടെ ശ്രീമത്ത് പാലിക്കുന്നില്ലെങ്കില്, ഒന്ന് ശിക്ഷകള് അനുഭവിക്കേണ്ടതായി വരുന്നു, രണ്ട് പദവി ഭ്രഷ്ടമായിത്തീരുന്നു. ജന്മജന്മാന്തരത്തേക്ക് കല്പകല്പാന്തരത്തേക്ക് ഇതു തന്നെയായിരിക്കും. ബാബ വന്ന് പഠിപ്പിക്കുന്നു എങ്കില് ബുദ്ധിയിലുണ്ടായിരിക്കണം-ബാബ നമ്മുടെ ടീച്ചറാണ്, ബാബയില് നിന്നുമാണ് നമുക്ക് ആത്മജ്ഞാനം ലഭിക്കുന്നത്. ആത്മാക്കളുടെയും പരമാത്മാവിന്റെയും മേള എന്നാണ് പറയുക. ഇനി വീണ്ടും 5000 വര്ഷങ്ങള്ക്കുശേഷം മാത്രമേ ഇത് ലഭിക്കൂ, അതുകൊണ്ട് ഈ സമയം എത്രത്തോളം സമ്പത്ത് വേണമോ എടുക്കുവാന് സാധിക്കും. ഇല്ലെങ്കില് വളരെ പശ്ചാത്തപിക്കേണ്ടതായി വരുന്നു, കരയേണ്ടിവരും. എല്ലാം സാക്ഷാത്കാരമുണ്ടാകുമല്ലോ. സ്കൂളില് കുട്ടികള് ട്രാന്സ്ഫറായിക്കഴിഞ്ഞാല് പിന്നില് ഇരിക്കുന്നവരെ എല്ലാവരും ശ്രദ്ധിക്കുന്നു. ഇവിടെയും ട്രാന്സ്ഫറാകുന്നു. നിങ്ങള്ക്കറിയാം ഇവിടെ ശരീരം ഉപേക്ഷിച്ച് പോയാല് പിന്നീട് സത്യയുഗത്തില് രാജകുമാരന്മാരുടെ കോളേജില് പോയി ഭാഷ പഠിക്കാം. അവിടെയുളള മാതൃഭാഷയും എല്ലാവര്ക്കും പഠിക്കേണ്ടതായുണ്ട്. വളരെയധികം പേരിലും പൂര്ണ്ണ ജ്ഞാനമില്ല. നിരന്തരമായി പഠിക്കുന്നുമില്ല. ഒന്നോ രണ്ടോ തവണ പഠിപ്പ് മുടക്കിയാല് പിന്നെ അതൊരു സ്വഭാവമായിത്തീരുന്നു. മായയുടെ ശിഷ്യന്മാരുടെ കൂട്ടുകെട്ടില് പെടുന്നു. ശിവബാബയുടെ ശിഷ്യരായി വളരെ കുറച്ചു പേര് മാത്രമേയുളളൂ. ബാക്കിയെല്ലാവരും മായയുടെ ശിഷ്യഗണങ്ങളാണ്. നിങ്ങള് ശിവബാബയുടെ ശിഷ്യരാകുമ്പോള് അത് മായയ്ക്ക് സഹിക്കുവാന് സാധിക്കില്ല. അതുകൊണ്ട് നിങ്ങള് സ്വയത്തെ വളരെയധികം സംരക്ഷിക്കണം. മോശമായ മനുഷ്യരില് നിന്നും നിങ്ങള് അവനവനെ വളരെയധികം സംരക്ഷിക്കണം. ഹംസങ്ങളും കൊറ്റികളുമല്ലേ. ബാബ രാത്രിയിലും നിങ്ങളെ പഠിപ്പിച്ചിരുന്നു, മുഴുവന് ദിവസം ആരെയെങ്കിലും നിന്ദിക്കുക പരചിന്തനം ചെയ്യുക, ഇതിനെയൊന്നും ദൈവീകഗുണങ്ങളെന്നു പറയുകില്ല. ദേവതകളൊരിക്കലും ഇങ്ങനെയുളള കര്മ്മങ്ങള് ചെയ്യില്ല. ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കാനാണ് ബാബ പറയുന്നത്, എന്നിട്ടും ചില കുട്ടികള് നിന്ദിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. നിങ്ങള് ജന്മജന്മാന്തരം മറ്റുളളവരെ നിന്ദിച്ചുകൊണ്ട് വന്നു. ഇതിന്റെ മോശസംസ്കാരം തീര്ച്ചയായും ഉളളിലുണ്ടാവുക തന്നെ ചെയ്യും. ഇതിലൂടെ അവനവനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെയധികം പേര്ക്ക് നഷ്ടങ്ങളും ഉണ്ടാക്കുന്നു. ഇവര് അങ്ങനെയാണ്, ഇങ്ങനെയാണ്..... ഇതറിഞ്ഞതിലൂടെ നിങ്ങള്ക്ക് എന്തു നേട്ടമുണ്ടാകാനാണ്. എല്ലാവരുടെയും സഹായകന് ഒരേയൊരു ബാബയാണ്. ഇപ്പോള് നിങ്ങള്ക്ക് ശ്രീമത്ത് പ്രകാരം മുന്നേറണം. മനുഷ്യമതം നിങ്ങളെ വളരെയധികം മോശമാക്കി മാറ്റുന്നു. മനുഷ്യര് പരസ്പരം മറ്റുളളവരെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ആക്ഷേപിക്കുക എന്നുളളതും മായയുടെ ഭൂതമാണ്. ഇത് പതിതലോകമാണ്. നിങ്ങള്ക്കറിയാം നമ്മളിപ്പോള് പതിതത്തില് നിന്നും പാവനമായിത്തീരുകയാണ്. അപ്പോള് അതിന് ഈ കാര്യങ്ങളെല്ലാം തന്നെ വിഘ്നമായി നില്ക്കുന്നു. അതുകൊണ്ട് ഇന്നു മുതല്ക്ക് തന്റെ ചെവി പിടിക്കണം- ഒരിക്കലും എന്നില് നിന്നും ഇങ്ങനെയുളള കര്മ്മങ്ങള് ഉണ്ടാകരുത്. ഇനി ആരെങ്കിലും അതുപോലെ ചെയ്യുന്നത് നിങ്ങള് കാണുകയാണെങ്കില് അത് ബാബയ്ക്ക് റിപ്പോര്ട്ട് ചെയ്യണം. ഇതിലൂടെ നിങ്ങള്ക്കെന്താണ് ലഭിക്കുന്നത്! നിങ്ങളെന്തിനാണ് പരസ്പരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്! ബാബയ്ക്കെല്ലാം കേള്ക്കേണ്ടിവരുമല്ലോ. ബാബ കണ്ണുകളും കാതുകളും ലോണ് എടുത്തിരിക്കുകയല്ലേ. ബാബയും കാണുന്നുണ്ട് ഈ ദാദയും കാണുന്നുണ്ട്. ചിലരുടെ പെരുമാറ്റവും വായുമണ്ഡലവും തീര്ത്തും നിയമവിരുദ്ധമാണ്. അച്ഛനില്ലാത്തവരെ അനാഥര് എന്നാണ് പറയുക. അവര്ക്ക് തന്റെ അച്ഛന് ആരാണെന്ന് അറിയുന്നില്ല, ഓര്മ്മിക്കുകയും ചെയ്യുന്നില്ല. ഉദ്ധരിക്കുന്നതിനു പകരം ഒന്നുകൂടി മോശമാവുകയാണുണ്ടാകുന്നത്. ഇതിലൂടെ അവനവന്റെ പദവി തന്നെ നഷ്ടപ്പെടുത്തുന്നു. ശ്രീമത്ത് പ്രകാരം മുന്നേറുന്നില്ലെങ്കില് അനാഥരാണ്. മാതാപിതാവിന്റെ ശ്രീമത്ത് പ്രകാരം ജീവിക്കുന്നില്ല. അങ്ങുതന്നെ മാതാവും പിതാവും ബന്ധുവും....ഇങ്ങനെയും ആവുന്നു.

മുതുമുത്തശ്ശനില്ലെങ്കില് പിന്നെ മാതാവിനെ എങ്ങനെ ലഭിക്കാനാണ്, ഇത്ര ബുദ്ധിപോലുമില്ല. മായ ഒറ്റയടിക്ക് ബുദ്ധിയെ വലിച്ചെറിയുന്നു. പരിധിയില്ലാത്ത അച്ഛന്റെ ആജ്ഞ അനുസരിക്കുന്നില്ലെങ്കില് ശിക്ഷ അനുഭവിക്കുന്നു. ലേശം പോലും സദ്ഗതിയുണ്ടാവുകയില്ല. ബാബ കാണുകയാണെങ്കില്പറയുവാന് സാധിക്കും ഇവരുടെ ഗതി എന്തായിത്തീരുമെന്ന്. ഇവര് എരിക്കിന് പുഷ്പമാണ്, ഇവരെയൊന്നും ആര്ക്കും തന്നെ ഇഷ്ടപ്പെടില്ല. അപ്പോള് തീര്ച്ചയായും സ്വയത്തെ ഉദ്ധരിക്കണം. ഇല്ലെങ്കില് പദവി തന്നെ നഷ്ടപ്പെടുന്നു. ജന്മജന്മാന്തരത്തേക്ക് നഷ്ടമുണ്ടാകുന്നു. പക്ഷേ ഈ കാര്യങ്ങളൊന്നും തന്നെ ദേഹാഭിമാനികളുടെ ബുദ്ധിയിലിരിക്കുകയില്ല. ആത്മാഭിമാനികള്ക്കേ ബാബയോട് സ്നേഹമുണ്ടാകൂ. ബലിയര്പ്പണമാകുക എന്നുളളത് ചിറ്റമ്മയുടെ വീടുപോലെയല്ല. വലിയ-വലിയ ധനവാന്മാര്ക്ക് ബലിയര്പ്പണമാകുവാന് സാധിക്കില്ല. മറ്റുളളവര്ക്ക് ബലിയര്പ്പണമാകുന്നതിന്റെ അര്ത്ഥം പോലും മനസ്സിലാവുകയില്ല. കേള്ക്കുമ്പോള് തന്നെ ഹൃദയം വേദനിക്കുന്നു. ചിലര് ബന്ധനമുക്തരാണ്, അവര്ക്ക് കുട്ടികളൊന്നുമില്ല. അവര് ഇങ്ങനെ പറയും ബാബാ അങ്ങാണ് ഞങ്ങളുടെ സര്വ്വസ്വവും. ഇങ്ങനെ വായിലൂടെ പറയുമെങ്കിലും അത് സത്യമല്ല. ബാബയോടും ചിലപ്പോള് അസത്യം പറയുന്നു. ബലിയര്പ്പണമായി എങ്കില് എല്ലാ മമത്വങ്ങളും ഇല്ലാതാകണം. ഇപ്പോള് അവസാനസമയമായതിനാല് ശ്രീമത്ത് പാലിക്കണം. തന്റെ സമ്പത്തില് നിന്നുമുളള മമത്വത്തെയും ഇല്ലാതാക്കണം. ചിലര് ബന്ധനമുക്തരായവരുമുണ്ട്. ശിവബാബയെ തന്റെതാക്കി മാറ്റി അര്ത്ഥം ദത്തെടുത്തു. ബാബ നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ്. ബാബയുടെ പൂര്ണ്ണ സമ്പത്തും നേടുന്നതിനായി നമ്മള് ബാബയെ തന്റെതാക്കി മാറ്റുകയാണ്. ആരാണോ ബാബയുടെ കുട്ടികളാകുന്നത്, അവര് തീര്ച്ചയായും രാജധാനിയിലേക്കു വരുന്നു. പക്ഷേ അതിലും പദവിയില് വ്യത്യാസമുണ്ടാകുന്നു. ധാരാളം ദാസ-ദാസിമാര് തന്നെ ആവശ്യമാണ്. പരസ്പരം ആജ്ഞ നല്കുന്നു. ദാസിമാരിലും നമ്പര്വൈസാണ്. രാജകീയ കുലത്തില് പുറമെയുളള ദാസദാസിമാര്ക്ക് പ്രവേശനമില്ല. ബാബയുടേതായവര്ക്ക് തീര്ച്ചയായും അതനുസരിച്ചുളള പദവിയും ലഭിക്കുന്നു. കാല്ക്കാശിനുപോലും ബുദ്ധിയില്ലാത്ത ചില കുട്ടികളും ബാബയ്ക്കുണ്ട്.

ബാബ ഒരിക്കലും കുട്ടികളോട് മമ്മയെയോ തന്റെ ഈ രഥത്തെയോ(ബ്രഹ്മാവ്) ഓര്മ്മിക്കാനായി പറഞ്ഞിട്ടില്ലല്ലോ. ബാബ പറയുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ എന്നാണ്. ദേഹത്തിന്റെ എല്ലാ ബന്ധങ്ങളെയും മറന്ന് സ്വയം ആത്മാവെന്നു മനസ്സിലാക്കണം. ബാബ മനസ്സിലാക്കിത്തരുന്നു പ്രീതി വെയ്ക്കണമെങ്കില് ഒരേയൊരു ബാബയോട് വെയ്ക്കൂ എന്നാല് തോണി മറുകര കടക്കും. ബാബയുടെ നിര്ദ്ദേശമനുസരിച്ച് ജീവിക്കണം. മോഹാജീത്ത് രാജാവിന്റെ കഥയില്ലേ. ആദ്യംതന്നെ കുട്ടികളോടുളള മോഹമാണ്, കാരണം കുട്ടികളാണല്ലോ സമ്പത്തിന്റെ അവകാശികളായിത്തീരുന്നത്. പത്നിയ്ക്ക് പകുതിയല്ലേ ലഭിക്കൂ പക്ഷേ കുട്ടികള് മുഴുവന് സമ്പത്തിന്റെയും അധികാരികളായിത്തീരുന്നു. അപ്പോള് ബുദ്ധി അങ്ങോട്ട് പോകുന്നു, ബാബയെ പൂര്ണ്ണ അവകാശിയാക്കുകയാണെങ്കില് ബാബ തന്റെ സര്വ്വ സമ്പത്തും നമുക്ക് നല്കുന്നു. ഇവിടെ കൊടുക്കല് വാങ്ങലിന്റെ കാര്യമല്ല. ഇതിലെല്ലാം തന്നെ വിവേകം പ്രയോഗിക്കണം. നിങ്ങള് ഇവിടെ കേള്ക്കുന്നുണ്ടങ്കിലും അടുത്ത ദിവസം എല്ലാം തന്നെ മറന്നു പോകുന്നു. ബുദ്ധിയിലുണ്ടെങ്കില് മറ്റുളളവര്ക്കും മനസ്സിലാക്കി കൊടുക്കുവാന് സാധിക്കുന്നു. ബാബയെ ഓര്മ്മിച്ചാല് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായിത്തീരുന്നു. ഇത് വളരെയധികം സഹജമാണ്, വായിലൂടെ ഈ കാര്യങ്ങള് പറഞ്ഞു കൊടുത്താല് മതി. ലക്ഷ്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കണം. വിശാലബുദ്ധികളായ കുട്ടികള് പെട്ടെന്നു തന്നെ കാര്യങ്ങള് മനസ്സിലാക്കുന്നു. അന്തിമസമയത്ത് ഈ ചിത്രങ്ങളെല്ലാം ഉപയോഗത്തിലേക്ക് വരുന്നു. ഈ ചിത്രങ്ങളില് മുഴുവന് രഹസ്യങ്ങളും അടങ്ങിയി രിക്കുന്നു. ലക്ഷ്മി-നാരായണനും രാധാ-കൃഷ്ണനും പരസ്പരം എന്തു സംബന്ധമാണുളളത്? ഇതൊന്നും ആര്ക്കും തന്നെ അറിയുന്നില്ല. ലക്ഷ്മിനാരായണന് തന്നെയാണ് ഏറ്റവും ആദ്യത്തെ മഹാരാജാ -മഹാറാണിമാര്. യാചകനില് നിന്നും രാജകുമാരനാകുന്നു. യാചകനില് നിന്നും രാജാവാകുന്നില്ല. രാജകുമാരനായതിനുശേഷം മാത്രമാണ് രാജാവാകുന്നത്. ഇതെല്ലാം തന്നെ വളരെയധികം സഹജമാണ് പക്ഷേ മായ ചിലരെ പിടികൂടുന്നുണ്ട്. ആരെയെങ്കിലും ആക്ഷേപിക്കുക, നിന്ദിക്കുക ഇതെല്ലാം വളരെയധികം പേരുടെ സ്വഭാവമായിരിക്കുകയാണ്. മറ്റൊരു ജോലിയുമില്ലാത്തവരാണ് ഇങ്ങനെ ചെയ്യുക. അങ്ങനെയുളളവര് ബാബയെ ഓര്മ്മിക്കുന്നില്ല. പരസ്പരം ആക്ഷേപിക്കുക എന്ന ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് മായയുടെ പാഠം. ബാബയുടെ പാഠം തീര്ത്തും നേരായതാണ്. അവസാന സമയത്ത് ഈ സന്യാസിമാരെല്ലാവരും ഉണരുന്നു, ബ്രഹ്മാകുമാരി-കുമാരന്മാരിലാണ് ജ്ഞാനമുളളതെന്ന് പറയുന്നു. കുമാര്-കുമാരിമാര് പവിത്രമായവരാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. നമ്മുടെ ഉളളില് മോശമായിട്ടുളള ഒരു ചിന്താഗതികളും വരരുത്. വളരെയധികം പേരില് ഇപ്പോഴും മോശമായ ചിന്താഗതികള് നടക്കുന്നുണ്ട്, അവര്ക്ക് അതിനുളള ശിക്ഷകളും വളരെ കടുത്തതാണ്. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട്. അഥവാ നിങ്ങളില് മോശമായ ഏതെങ്കിലും പെരുമാറ്റം കാണുകയാണെങ്കില് പിന്നെ ഇവിടെയിരിക്കുവാന് സാധിക്കില്ല. യോഗ്യരല്ലാത്തതു കാരണം കുറച്ച് ശിക്ഷകളും നല്കേണ്ടതായി വരുന്നു. ബാബയെ ചതിക്കുകയാണ്. നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. അവസ്ഥ മുഴുവനും താഴേക്കു പോകുന്നു. അവസ്ഥ താഴേക്കു പോകുന്നതിനെത്തന്നെയാണ് ശിക്ഷ എന്നു പറയുന്നത്. ശ്രീമത്ത് പ്രകാരം മുന്നേറിയില്ലെങ്കില് തന്റെ പദവി നഷ്ടപ്പെട്ടു പോകുന്നു. ബാബയുടെ നിര്ദ്ദേശം പാലിച്ചില്ലെങ്കില് വീണ്ടും ഭൂതത്തിന്റെ പ്രവേശനം ഉണ്ടാകുന്നു. ബാബയ്ക്ക് ഇടയ്ക്കിടെ ഇങ്ങനെ തോന്നാറുണ്ട് ഇപ്പോള് തന്നെ കടുത്ത ശിക്ഷകളൊന്നും തന്നെ ആരംഭിക്കേണ്ട എന്ന്. ശിക്ഷകളും വളരെയധികം ഗുപ്തമാണല്ലോ. കടുത്ത പീഢനങ്ങള് കുട്ടികള് അനുഭവിക്കരുതെന്ന് ബാബയ്ക്ക് തോന്നാറുണ്ട്. വളരെയധികം പേര് താഴേക്ക് വീണു പോകുന്നു, ശിക്ഷകള് അനുഭവിക്കുന്നു. ബാബ എല്ലാം നമുക്ക് സൂചനയിലൂടെ മനസ്സിലാക്കിത്തരുന്നു. ധാരാളം പേര് തന്റെ ഭാഗ്യത്തിനു കുറുകെ വര വീഴ്ത്തുന്നു. അതുകൊണ്ടാണ് ബാബ ശ്രദ്ധയോടെയിരിക്കുവാന് പറയുന്നത്. ഇപ്പോള് തെറ്റുകള് ചെയ്യാനുളള സമയമല്ല. സ്വയം അവനവനെ ഉദ്ധരിക്കൂ. അന്തിമ സമയം വരാന് ഒട്ടും താമസമില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നിയമം തെറ്റിച്ചിട്ടുളള, ശ്രീമത്തിനു വിരുദ്ധമായ പെരുമാറ്റങ്ങളൊന്നും തന്നെ പാടില്ല. സ്വയം തന്നെ സ്വയത്തെ ഉദ്ധരിക്കണം. മോശമായ മനുഷ്യരില് നിന്നും സ്വയത്തെ സംരക്ഷിക്കണം.

2. ബന്ധനമുക്തരാണെങ്കില് പൂര്ണ്ണമായും ബലിയര്പ്പണം ചെയ്യണം. തന്റെ മമത്വത്തെ ഇല്ലാതാക്കണം. ഒരിക്കലും ആരെയും നിന്ദിക്കരുത്, പരചിന്തനം ചെയ്യരുത്. മോശമായ അഴുക്ക് ചിന്തകളില് നിന്നും സ്വയത്തെ മുക്തമാക്കണം.

വരദാനം :-
സമര്ത്ഥ സ്ഥിതിയുടെ സ്വിച്ച് ഓണ് ചെയ്ത് വ്യര്ത്ഥത്തിന്റെ അന്ധകാരത്തെ സമാപ്തമാക്കുന്ന അവ്യക്ത ഫരിസ്തയായി ഭവിയ്ക്കട്ടെ.

എങ്ങനെയാണോ സ്ഥൂലമായ ലൈറ്റിന്റെ സ്വിച്ച് ഓണ് ചെയ്യുന്നതിലൂടെ അന്ധകാരം സമാപ്തമാകുന്നത്, അതുപോലെ സമര്ത്ഥ സ്ഥിതിയാണ് സ്വിച്ച്, ഈ സ്വിച്ച് ഓണ് ചെയ്താല് വ്യര്ത്ഥത്തിന്റെ അന്ധകാരം സമാപ്തമാകുന്നു. ഓരോരോ വ്യര്ത്ഥ സങ്കല്പത്തെയും സമാപ്തമാക്കുന്നതിന്റെ പ്രയത്നത്തില് നിന്നും മുക്തമാകുന്നു. സ്ഥിതി സമര്ത്ഥമാണെങ്കില് മഹാദാനി-വരദാനിയായിത്തീരുന്നു എന്തുകൊണ്ടെന്നാല് ദാതാവിന്റെ അര്ത്ഥം തന്നെ സമര്ത്ഥം എന്നാണ്. സമര്ത്ഥരായവര്ക്കെ നല്കുവാന് സാധിക്കൂ. എവിടെ സമര്ത്ഥതയുണ്ടോ അവിടെ വ്യര്ത്ഥം സമാപ്തമാകുന്നു. അപ്പോള് ഇതാണ് അവ്യക്ത ഫരിസ്തകളുടെ ശ്രേഷ്ഠ കാര്യം.

സ്ലോഗന് :-
സത്യതയുടെ ആധാരത്തില് സര്വ്വാത്മാക്കളുടെ ഹൃദയത്തില് നിന്നുമുളള ആശീര്വ്വാദങ്ങള് പ്രാപ്തമാക്കുന്നവര് തന്നെയാണ് ഭാഗ്യശാലി ആത്മാക്കള്.