14.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങളുടെ ദൃഷ്ടി ശരീരത്തിലേക്ക് പോകരുത്, സ്വയം ആത്മാവെന്ന് മനസ്സിലാക്കൂ, ശരീരത്തെ കാണരുത്.

ചോദ്യം :-
ഓരോ ബ്രാഹ്മണകുട്ടികളും ഏത് രണ്ട് കാര്യത്തിനുമേലാണ് വിശേഷിച്ചും ശ്രദ്ധ നല്കേണ്ടത്?

ഉത്തരം :-
1. പഠനത്തില് 2. ദൈവീക ഗുണങ്ങളില്. ചില കുട്ടികളില് ക്രോധത്തിന്റെ അംശം തന്നെയില്ല. ചിലര് ക്രോധത്തിലേക്ക് വന്ന് വളരെയധികം വഴക്കുണ്ടാക്കുന്നു. കുട്ടികള് ചിന്തിക്കണം നമുക്ക് ദൈവീക ഗുണങ്ങള് ധാരണ ചെയ്ത് ദേവതയായി മാറണം. ഒരിക്കലും ദേഷ്യത്തോടെ സംസാരിക്കരുത്. ബാബ പറയുന്നു ഏതെങ്കിലും കുട്ടികളില് ക്രോധമുണ്ടെങ്കില് അവര് ഭൂതനാഥനും, ഭൂതനാഥിനിയുമാണ്. ഇങ്ങനെ ഭൂതങ്ങളെ കൊണ്ടുനടക്കുന്നവരുമായി നിങ്ങള് സംസാരിക്കുക പോലും ചെയ്യരുത്.

ഗീതം :-
ഭാഗ്യത്തെ ഉണര്ത്തിക്കൊണ്ട് വന്നിരിക്കുകയാണ് ......

ഓംശാന്തി.  
കുട്ടികള് ഗീതം കേട്ടില്ലേ. മറ്റൊരു സത്സംഗത്തിലും ഇങ്ങനെയുള്ള ഗീതങ്ങളുടെ അര്ത്ഥം മനസ്സിലാക്കിത്തരുന്നില്ല. അവിടെ ശാസ്ത്രങ്ങളാണ് കേള്പ്പിക്കുന്നത്. എങ്ങിനെയാണോ ഗുരുദ്വാരയില് ഗ്രന്ഥത്തിന്റെ രണ്ടുവരികള് എടുത്ത് പിന്നീട് വിസ്തരിച്ച് കഥ കേള്പ്പിച്ചുതരുന്നത്. ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കിത്തരുക എന്നതൊന്നും അവിടെയില്ല. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു ഈ ഗീതങ്ങളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലേതാണ്. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് ജ്ഞാനം വേറെയാണ്. ഈ ജ്ഞാനത്തിലൂടെ മാത്രമേ ഓരേയോരു നിരാകാരനായ ശിവനുമായി കൂടിക്കാഴ്ച നടത്താന് സാധിക്കൂ. ഇതിനെയാണ് ആത്മീയജ്ഞാനം എന്നു പറയുന്നത്. ജ്ഞാനം പല പ്രകാരത്തിലുണ്ട്. ഈ പരവതാനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങളോട് ചോദിച്ചാലോ? ഓരോ കാര്യത്തിനും ജ്ഞാനമുണ്ട്. പക്ഷേ അതെല്ലാം തന്നെ ഭൗതീക കാര്യങ്ങളാണ്. കുട്ടികള്ക്കറിയാം, നമ്മള് ആത്മാക്കളുടെ ആത്മീയ അച്ഛന് ഒരാളാണ്, പക്ഷെ രൂപം കാണാന് കഴിയില്ല. ആ നിരാകാരന്റെ ചിത്രവും സാലിഗ്രാമത്തിന് സമാനമാണ്. പരമാത്മാവ് എന്ന് പറയപ്പെടുന്നു. നിരാകാരനുമാണ്. മനുഷ്യനെപ്പോലുള്ള ആകാരമില്ല. ഓരോ വസ്തുവിനും തീര്ച്ചയായും ഒരു രൂപമുണ്ടാവും. എല്ലാറ്റിലും വച്ച് ഏറ്റവും ചെറിയ രൂപമാണ് ആത്മാവിന്റേത്. അത് പ്രകൃതിദത്തം എന്നേ പറയൂ. ആത്മാവ് ഇത്രയും ചെറുതാണ്, ഒരിക്കലും ഈ കണ്ണിലൂടെ കാണാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ദിവ്യദൃഷ്ടിയിലൂടെ എല്ലാ സാക്ഷാത്കാരവും ലഭിക്കുന്നു. കഴിഞ്ഞു പോയ കാര്യങ്ങളെ ദിവ്യദൃഷ്ടിയിലൂടെ കാണാന് സാധിക്കുന്നു. ആദ്യത്തെ നമ്പറില് വരുന്നയാളും ഇപ്പോള് ഭൂതകാലത്തിലായി. ഇനി വീണ്ടും വരികയാണ്, അതുകൊണ്ട് അവരുടെയും (കൃഷ്ണന്) സാക്ഷാത്കാരം ഉണ്ടാകുന്നു. ഇതെല്ലാം വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. ഇതിലൂടെ മനസ്സിലാക്കാന് സാധിക്കുന്നു പരമപിതാവായ പരമാത്മാവിനല്ലാതെ മറ്റാര്ക്കും തന്നെ ആത്മജ്ഞാനം നല്കാന് സാധിക്കില്ല. മനുഷ്യര്ക്ക് ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും യഥാര്ത്ഥ രീതിയില് അറിയില്ല. ലോകത്തില് അനേകം മനുഷ്യമതങ്ങളാണ്. ചിലര് പറയുന്നു ആത്മാവ് പരമാത്മാവിലേക്ക് ലയിക്കുന്നു. ചിലര് മറ്റുപലതും പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എല്ലാം മനസ്സിലായി, അതും നമ്പര്ക്രമമായ പുരുഷാര്ത്ഥമനുസരിച്ച്. എല്ലാവരുടെ ബുദ്ധിയും ഏകരസമായിരിക്കില്ല. ഇടക്കിടെ സ്മൃതി ഉണര്ത്തേണ്ടിവരുന്നു. നമ്മള് ആത്മാവാണ്, ആത്മാവിന് തന്നെ 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിക്കണം. ഇപ്പോള് ബാബ പറയുന്നു,സ്വയം ആത്മാവെന്ന് മനസ്സിലാക്കി പരംപിതാ പരമാത്മാവിനെ അറിയൂ, ഓര്മ്മിക്കൂ. ബാബ പറയുന്നു ഞാന് ബ്രഹ്മാവില് പ്രവേശിച്ച് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുന്നു. നിങ്ങള് കുട്ടികള് സ്വയം ആത്മാവെന്ന് മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ ദൃഷ്ടി ഈ (ബ്രഹ്മാവിന്റെ) ശരീരത്തിലേക്ക് പോകുന്നത്. വാസ്തവത്തില് നിങ്ങള്ക്ക് ഇദ്ദേഹവുമായി ഒരു കാര്യവുമില്ല. സര്വ്വരുടെയും സദ്ഗതിദാതാവ് ഓരേയൊരു ബാബയാണ്. ബാബയുടെ നിര്ദ്ദേശമനുസരിച്ചാണ് നമ്മള് എല്ലാവര്ക്കും സുഖം നല്കുന്നത്. ഞാന് എല്ലാവര്ക്കും സുഖം നല്കുന്നു എന്ന അഹങ്കാരം ബ്രഹ്മാവിനുമി ല്ല. ആരാണോ പൂര്ണ്ണമായും ബാബയെ ഓര്മ്മിക്കാത്തത്, അവരില്നിന്നും അവഗുണങ്ങള് ഇല്ലാതാവുകയില്ല. അവര് സ്വയം ആത്മാവാണെന് നിശ്ചയം ചെയ്യുന്നില്ല. മനുഷ്യര് ആത്മാവിനെക്കുറിച്ചും, പരമാത്മാവിനെക്കുറിച്ചും അറിയുന്നില്ല. സര്വ്വവ്യാപി എന്ന ജ്ഞാനവും ഭാരതവാസികളാണ് പ്രചരിപ്പിച്ചത്. നിങ്ങളിലും ആരെല്ലാമാണോ സേവാധാരികളായ കുട്ടികള് അവര് മനസ്സിലാക്കും, ബാക്കിയുള്ളവര് അത്രക്ക് മനസിലാക്കുന്നില്ല. അഥവാ ബാബയുടെ പൂര്ണ്ണമായ തിരിച്ചറിവ് കുട്ടികള്ക്കുണ്ടെങ്കില് ബാബയെ ഓര്മ്മിക്കും, അവനവനില് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യും.

ശിവബാബയാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഇതാണ് പുതിയ കാര്യം. ബ്രാഹ്മണരും തീര്ച്ചയായും ആവശ്യമാണ്. പ്രജാപിതാബ്രഹ്മാവിന് സന്താനങ്ങളുണ്ടാകുന്നത് എപ്പോഴാണ് എന്നതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയുന്നില്ല. ലോകത്തില് ബ്രാഹ്മണര് ധാരാളമുണ്ട്. പക്ഷേ അവരെല്ലാം തന്നെ കുഖവംശാവലികളാണ്. അവരെ ഒരിക്കലും ബ്രഹ്മാവിന്റെ മുഖവംശാവലി സന്താനമെന്ന് പറയില്ല. ബ്രഹ്മാവിന്റെ സന്താനമാണെങ്കില് ഈശ്വരനാകുന്ന പിതാവില് നിന്നും സമ്പത്ത് ലഭിക്കും. നിങ്ങള്ക്കിപ്പോള് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് ബ്രാഹ്മണര് വേറെയാണ്, അവര്(കുഖവംശാവലി) വേറെയാണ്. നിങ്ങള് ബ്രാഹ്മണര് സംഗമയുഗത്തില് മാത്രമാണുണ്ടാകുന്നത്, അവര് ദ്വാപര-കലിയുഗത്തിലും. ഈ സംഗമയുഗീ ബ്രാഹ്മണര് തന്നെ വേറെയാണ്. പ്രജാപിതാബ്രഹ്മാവിന്റെ കുട്ടികള് ധാരാളമുണ്ട്. പരിധിക്കുളളിലുളള അച്ഛനെയും ബ്രഹ്മാവെന്നു പറയുന്നുണ്ട്, കാരണം കുട്ടികളെ രചിക്കുന്നുണ്ടല്ലോ. പക്ഷേ ഇതെല്ലാം ഭൗതികമായ കാര്യങ്ങളാണ്. സര്വ്വാത്മാക്കളും ബാബയുടെ സന്താനങ്ങളാണ്. നിങ്ങള് മധുരമധുരമായ ആത്മീയ കുട്ടികളാണ്. ഇത് ആര്ക്കാണെങ്കിലും മനസ്സിലാക്കി ക്കൊടുക്കുവാന് എളുപ്പമാണ്. ശിവബാബക്ക് തന്റേതായ ശരീരമില്ല. ശിവജയന്തി ആഘോഷിക്കുന്നുണ്ട്. പക്ഷേ ശിവന് തന്റേതായ ശരീരമില്ല. ബാക്കി എല്ലാവര്ക്കും അവനവന്റെ ശരീരമുണ്ട്. സര്വ്വാത്മാക്കള്ക്കും അവരവരുടേതായ ശരീരമുണ്ട്. ശരീരത്തിനാണ് പേരുണ്ടാകുന്നത്, പരമാത്മാവിന് തന്റേതായ ശരീരമില്ല. അതുകൊണ്ടാണ് പരമാത്മാവ് എന്നു പറയുന്നത് തന്നെ. ബാബയുടെ പേര് ശിവന് എന്നാണ്. ആ പേര് ഒരിക്കലും മാറുകയില്ല. ശരീരം മാറുമ്പോള് പേരിനും മാറ്റം വരുന്നു. ശിവബാബ പറയുന്നു ഞാന് സദാ നിരാകാരനായ പരമാത്മാവാണ്. ഡ്രാമാ പ്ലാന് അനുസരിച്ച് ഇപ്പോള് ഈ ശരീരം എടുത്തിരിക്കുകയാണ്. സന്യാസിമാരുടെ പേരിനും മാറ്റം വരുത്താറുണ്ട്. ഗുരുവിന്റേതായിത്തീര്ന്നവെങ്കില് പേരിന് മാറ്റം വരുത്തുന്നു. നിങ്ങളുടെ പേരും ആദ്യം മാറ്റാറുണ്ടായിരുന്നു. പക്ഷേ ഏതുവരെ പേര് മാറ്റിക്കൊണ്ടിരിക്കും, അങ്ങനെ മാറ്റിയവര് എത്രപേരാണ് ഓടിപ്പോയത്. ആ സമയത്ത് ഉണ്ടായിരുന്നവര്ക്ക് മാത്രം പേര് നല്കി, ഇപ്പോള് പുതിയ പേര് കൊടുക്കുന്നില്ല. ആരുടെ മേലും അത്ര വിശ്വാസമില്ല. വളരെയധികം പേരെ മായ തോല്പ്പിക്കുമ്പോള് അവര് ഓടിപ്പോകുന്നു. അതുകൊണ്ടാണ് ബാബ ആര്ക്കും പേര് കൊടുക്കാത്തത്. ചിലര്ക്ക് മാത്രം കൊടുക്കുക, ചിലര്ക്ക് കൊടുക്കാതിരിക്കുക എന്നതും ശരിയല്ലല്ലോ. എല്ലാവരും - ബാബാ, ഞങ്ങള് അങ്ങയുടെതായിത്തീര്ന്നു എന്ന് പറയുന്നുണ്ട്, പക്ഷേ ആരും തന്നെ യഥാര്ത്ഥരീതിയില് ആകുന്നില്ല. വളരെയധികം പേര്ക്ക് അവകാശിയായിത്തീരുന്നതിന്റെ രഹസ്യത്തെക്കുറിച്ചു പോലും അറിയില്ല. ബാബയുമായി മിലനം ചെയ്യാന് വരുന്നുണ്ടെങ്കിലും അവകാശിയല്ല. വിജയമാലയിലേക്ക് വരാന് സാധിക്കില്ല. ചില നല്ല-നല്ല കുട്ടികള് കരുതുന്നു, ഞങ്ങള് അവകാശികളാണ്. പക്ഷേ ബാബക്കറിയാം, ഇവര് അവകാശികളല്ല. സ്വയം അവകാശിയാകണമെങ്കില് ആദ്യം ഭഗവാനെ തന്റെ അവകാശിയാക്കി മാറ്റേണ്ടതായുണ്ട്. ഈ രഹസ്യത്തെ മനസ്സിലാക്കിത്തരുവാനും ബുദ്ധിമുട്ടാണ്. അവകാശി എന്ന് പറയുന്നത് ആരെയാണെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഭഗവാനെ തന്റെ അവകാശിയാക്കി മാറ്റിയാല് സമ്പത്തും നല്കേണ്ടതായി വരും. അപ്പോഴാണ് ബാബ അവരെയും തന്റെ അവകാശിയാക്കിമാറ്റുന്നത്. സമ്പത്ത് ബാബക്ക് നല്കുവാന് സാധാരണക്കാര്ക്കല്ലാതെ ധനവാന്മാര്ക്ക് സാധിക്കില്ല. എത്ര കുറച്ചുപേരുടെയാണ് മാലയുണ്ടാകുന്നത്. ആരെങ്കിലും ബാബയോട് ചോദിക്കുകയാണെങ്കില് ബാബക്ക് -നിങ്ങള് അവകാശിയാണോ അല്ലയോ എന്ന് പറയാന് കഴിയും. ഈ ബാബക്കും പറയാന് സാധിക്കും. ഇത് ആര്ക്കും മനസിലാക്കാന് കഴിയുന്ന സാധാരണ കാര്യമാണ്. അവകാശിയായി മാറുന്നതിനും വളരെയധികം വിവേകം ആവശ്യമാണ്. ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരിയാണെന്നുളളത് എല്ലാവര്ക്കും അറിയാം പക്ഷേ എങ്ങനെ ഈ അധികാരി പദവി നേടിയെന്ന് അറിയില്ല. ഇപ്പോള് നിങ്ങളുടെ ലക്ഷ്യം തൊട്ടു മുന്നിലാണ്. നിങ്ങള്ക്കും ഇവര്ക്ക് സമാനമായിത്തീരണം. കുട്ടികളും പറയുന്നതിതാണ് ഞങ്ങള് സൂര്യവംശീ ലക്ഷ്മി-നാരായണനായിത്തീരും. അല്ലാതെ സീതാരാമന് എന്നു പറയുന്നില്ല. സീതാരാമന്മാരെയും ശാസ്ത്രത്തില് നിന്ദിച്ചിട്ടുണ്ട്. ലക്ഷ്മീനാരായണനെ നിന്ദിച്ചിതായി കേട്ടിട്ടില്ല. കൃഷ്ണന്റെ ആത്മാവ് അതുതന്നെയാണെങ്കിലും കൃഷ്ണനെക്കുറിച്ച് അറിയാത്തതു കാരണം നിന്ദിക്കുകയാണ്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രവും വളരെയധികം സന്തോഷത്തോടെയാണ് നിര്മ്മിക്കുന്നത്. വാസ്തവത്തില് രാധാ-കൃഷ്ണന്റെ ക്ഷേത്രമാണുണ്ടാക്കേണ്ടത്, കാരണം അവരാണ് സതോപ്രധാനമായവര്. രാധാ-കൃഷ്ണന്റെ യുവാവസ്ഥയാണ് ലക്ഷ്മീ-നാരായണന്, അതുകൊണ്ട് ഇവരെ സതോ എന്നേ പറയൂ. രാധാ-കൃഷ്ണന് ചെറിയ കുട്ടികളായതുകൊണ്ട് സതോപ്രധാനമാണ്. ചെറിയ കുട്ടികള് മഹാത്മാവിനു സമാനമാണ്. ഇവിടെ ചെറിയ കുട്ടികള്ക്ക് വികാരങ്ങള് എന്താണെന്നുളളത് അറിയാത്തതുപോലെ അവിടെ വലിയവര്ക്കും വികാരത്തിനെക്കുറിച്ച് അറിയില്ല. ഈ 5വികാരങ്ങളാകുന്ന ഭൂതങ്ങള് അവിടെയുണ്ടാവില്ല. പഞ്ചവികാരങ്ങളെന്താണെന്നു പോലും അറിയില്ല. ഇത് രാത്രി സമയമാണ്. കാമത്തിന്റെ ചേഷ്ടകളും രാത്രിയിലാണ് കൂടുതലും ഉണ്ടാവുക. ദേവതകള് ജീവിക്കുന്ന സമയം പകലായതു കൊണ്ട് അവിടെ കാമവികാരം ഉണ്ടാവുകയില്ല. വികാരങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ഇപ്പോള് രാത്രിയായതിനാല് എല്ലാവരും വികാരികളാണ്. നിങ്ങള്ക്കറിയാം പകല് സമയമാകുമ്പോഴേക്കും നമ്മുടെ എല്ലാ വികാരങ്ങളും ഇല്ലാതായിത്തീരും. വികാരം എന്താണെന്നു തന്നെ അറിയാത്ത ഒരവസ്ഥ വരുന്നു. ഇവിടെയുള്ളത് രാവണന്റെ വികാരീ അവഗുണങ്ങളാണ്. ഇത് വികാരീലോകമാണ്. നിര്വ്വികാരീലോകത്തില് വികാരത്തിന്റെ കാര്യം തന്നെയില്ല. അതിനെയാണ് ഈശ്വരീയരാജ്യമെന്നു പറയുന്നത്. ഇപ്പോള് ഇത് ആസുരീയരാജ്യമാണ്. പക്ഷേ ഇത് ആര്ക്കും തന്നെ അറിയില്ല. ഇതെല്ലാം തന്നെ നിങ്ങള്ക്ക് നമ്പര്ക്രമമായ പുരുഷാര്ത്ഥമനുസരിച്ച് അറിയാം. ധാരാളം കുട്ടികളുണ്ട്, ബി.കെ.കള് ആരുടെ കുട്ടികളാണെന്ന് ഒരു മനുഷ്യനും അറിയില്ല.

എല്ലാവരും ശിവബാബയെയാണ് ഓര്മ്മിക്കുന്നത്, ബ്രഹ്മാബാബയെയല്ല. ബ്രഹ്മാബാബ സ്വയം പറയുന്നു, നിങ്ങള് ശിവബാബയെ ഓര്മ്മിക്കൂ. ഇതിലൂടെ മാത്രമേ വികര്മ്മത്തെ നശിപ്പിക്കാന് സാധിക്കൂ. മറ്റാരെ ഓര്മ്മിച്ചാലും വികര്മ്മത്തെ നശിപ്പിക്കുവാന് സാധിക്കില്ല. ഗീതയിലും പറയുന്നത് എന്നെമാത്രം ഓര്മ്മിക്കൂ എന്നാണ്. കൃഷ്ണന് ഒരിക്കലും ഇങ്ങനെ പറയുവാന് സാധിക്കില്ല. കാരണം സമ്പത്ത് ലഭിക്കുന്നത് നിരാകാരനായ അച്ഛനില് നിന്നാണല്ലോ. സ്വയം ആത്മാവെന്നു മനസ്സിലാക്കിയാല് മാത്രമേ നിരാകാരനായ അച്ഛനെ ഓര്മ്മിക്കുവാന് സാധിക്കൂ. ഞാന് ആത്മാവാണെന്ന നിശ്ചയം ആദ്യം ഉറപ്പിക്കണം. എന്റെ അച്ഛന് പരമാത്മാവാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് നിങ്ങള്ക്ക് സമ്പത്ത് നല്കുന്നു. ഞാന് എല്ലാവര്ക്കും സുഖം നല്കുന്ന ആളാണ്. ഞാന് എല്ലാവരെയും ശാന്തിധാമത്തിലേക്കു കൊണ്ടുപോകുന്നു. ആരെല്ലാമാണോ കല്പം മുമ്പ് ബാബയില് നിന്നുമുളള സമ്പത്ത് നേടിയത് അവര് തന്നെ വന്ന് വീണ്ടും നേടുന്നു, ബ്രാഹ്മണനായിത്തീരുന്നു. ബ്രാഹ്മണരിലും കുറച്ചു കുട്ടികള് ഉറച്ചവരാണ്. ഒന്നാനമ്മയുടെ കുട്ടികളുമുണ്ട,് രണ്ടാനമ്മയുടെ കുട്ടികളുമുണ്ട്. നമ്മള് നിരാകാരനായ ശിവബാബയുടെ വംശാവലികളാണ്. ഈ വംശം എങ്ങനെയാണ് വര്ദ്ധിക്കുന്നതെന്ന് അറിയാമല്ലോ. ബ്രാഹ്മണനായതി നുശേഷം നമുക്ക് തിരികെ പോകണം. എല്ലാ ആത്മാക്കളും ശരീരം ഉപേക്ഷിച്ചതിനു ശേഷം തിരികെ പോകും. പാണ്ഡവര്ക്കും കൗരവര്ക്കും ശരീരം ഉപേക്ഷിക്കണം. നിങ്ങള് ഈ ജ്ഞാനത്തിന്റെ സംസ്കാരം കൊണ്ടുപോകുന്നു. പിന്നീട് അതിനുശേഷം പ്രാപ്തി അനുഭവിക്കുന്നു. അതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ് പിന്നീട് ജ്ഞാനത്തിന്റെ പാര്ട്ട് ഇല്ലാതാകുന്നു. നിങ്ങള്ക്ക് 84 ജന്മങ്ങള്ക്കു ശേഷമാണ് ജ്ഞാനം ലഭിച്ചിത്. പിന്നീട് ഈ ജ്ഞാനം ലോപിച്ചുപോകുന്നു. നിങ്ങള് പ്രാപ്തി അനുഭവിക്കുന്നു. അവിടെ മറ്റുളള ധര്മ്മത്തിലുളളവരുടെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഭക്തിമാര്ഗ്ഗത്തില് നിങ്ങളുടെ ചിത്രം ഉണ്ടാകുന്നു. സത്യയുഗത്തില് ആരുടെയും തന്നെ ചിത്രമുണ്ടാവുകയില്ല. ഭക്തിമാര്ഗ്ഗത്തില് നിങ്ങളുടെ ചിത്രം ആള്റൗണ്ടായിരിക്കും. നിങ്ങളുടെ രാജ്യത്തില് ആരുടെയും ചിത്രമുണ്ടാകില്ല. ദേവീദേവന്മാര് മാത്രമേ അവിടെ വസിക്കുന്നുള്ളൂ. ആദിസനാതനധര്മ്മം ദേവീദേവതകളുടേതാണെന്നുളളത് ഇതിലൂടെത്തന്നെ മനസ്സിലാക്കാന് സാധിക്കുന്നു. അതിനുശേഷമാണ് സൃഷ്ടിയില് എണ്ണം വര്ദ്ധിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ ജ്ഞാനത്തെ സ്മരിച്ചുകൊണ്ട് അതീന്ദ്രിയസുഖത്തിലിരിക്കണം. വളരെയധികം പോയിന്റുകളുണ്ട്. പക്ഷേ ബാബ മനസ്സിലാക്കിത്തരുന്നു, മായ ഇടക്കിടെ മറപ്പിക്കും. അപ്പോള് ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നതെന്നുളള ഓര്മ്മയുണ്ടായിരിക്കണം. ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. നമുക്കിപ്പോള് തിരികെ വീട്ടിലേക്ക് പോകണം. എത്ര സഹജമായ കാര്യങ്ങളാണ്. മുഴുവന് ആധാരവും ഓര്മ്മയിലാണ്. നമുക്ക് ദേവതയായിത്തീരണം. ദൈവീകഗുണങ്ങളും ധാരണ ചെയ്യണം. പഞ്ചവികാരങ്ങളും ഭൂതങ്ങളാണ്. കാമത്തിന്റെ ഭൂതം, ക്രോധത്തിന്റെ ഭൂതം, ദേഹാഭിമാനത്തിന്റെ ഭൂതം എല്ലാം ഉണ്ടാകുന്നു. ചിലരില് കുറച്ച് ഭൂതങ്ങളുണ്ടാകുന്നു, മറ്റുചിലരില് ധാരാളമുണ്ടാകുന്നു. ഈ അഞ്ച് ഭൂതങ്ങളും വളരെ വലുതാണെന്ന് നിങ്ങള് ബ്രാഹ്മണകുട്ടികള്ക്കറിയാം. നമ്പര്വണ്ണാണ് കാമത്തിന്റെ ഭൂതം, സെക്കന്റ് നമ്പറില് ക്രോധത്തിന്റെ ഭൂതമാണ്. ആരെങ്കിലും കടുത്തവാക്കുകള് ഉപയോഗിച്ച് സംസാരിക്കുകയാണെങ്കില്, ഇവരില് ക്രോധത്തിന്റെ ഭൂതമുണ്ടെന്ന് ബാബ പറയും. ഈ ഭൂതത്തെ ഇല്ലാതാക്കണം. പക്ഷേ ഭൂതത്തെ ഇല്ലാതാക്കുക എന്നത് വളരെയധികം പ്രയാസമാണ്. ക്രോധം പരസ്പരം ദുഃഖം നല്കുന്നു. മോഹം ഒരുപാടുപേര്ക്ക് ദുഃഖം നല്കുന്നില്ല. ആര്ക്കാണോ മോഹമുളളത് അവര്ക്കുമാത്രമേ ദുഃഖമുണ്ടാകൂ. അതുകൊണ്ടാണ് ബാബ മനസ്സിലാക്കിത്തരുന്നത്, ഈ ഭൂതങ്ങളെ ഓടിക്കണം.

ഓരോ കുട്ടികളും വിശേഷിച്ച,് പഠിപ്പിലും ദൈവീകഗുണങ്ങളിലും വളരെയധികം ശ്രദ്ധ നല്കണം. പല കുട്ടികളിലും ക്രോധത്തിന്റെ അംശം തന്നെയില്ല. ചിലര് ക്രോധത്തിലേക്കു വന്ന് വളരെയധികം വഴക്കുണ്ടാക്കുന്നു. നമുക്ക് ദൈവീകഗുണങ്ങള് ധാരണ ചെയ്ത് ദേവതയായിത്തീരണം എന്നതിനെക്കുറിച്ച് കുട്ടികള്ക്ക് ചിന്തവേണം. ഒരിക്കലും ദേഷ്യത്തിലേക്ക് വന്ന് സംസാരിക്കരുത്. ആരെങ്കിലും ദേഷ്യപ്പെടുന്നുവെങ്കില്, ഇവരില് ക്രോധത്തിന്റെ ഭൂതമുണ്ടെന്ന് മനസ്സിലാക്കണം. അവര് ഭൂതനാഥനും, ഭൂതനാഥിനിയുമാണ്. ഇങ്ങനെ ഭൂതങ്ങളുളളവരുമായി ഒരിക്കലും സംസാരിക്കരുത്. ഒരാള് ക്രോധത്തിലേക്ക് വന്ന് സംസാരിക്കുമ്പോള് മറ്റുളളവരിലും ആ ഭൂതം വരുന്നു. ഭൂതങ്ങള് പരസ്പരം കലഹിക്കുക തന്നെ ചെയ്യും. ഭൂതനാഥിനി എന്നുളളത് വളരെ മോശമായ വാക്കാണ്. ഭൂതം പ്രവേശിക്കാതിരിക്കാനാണ് മനുഷ്യര് (ചിലരില്നിന്ന്) അകന്നു നില്ക്കുന്നത്. ഭൂതത്തിന്റെ മുന്നില് നില്ക്കാന് പോലും പാടില്ല, അത് ഉളളില് കയറിക്കൂടും. ബാബ വന്ന് ആസുരീയ അവഗുണത്തെ ഇല്ലാതാക്കി ദൈവീകഗുണത്തെ ധാരണ ചെയ്യിക്കുകയാണ്. ബാബ പറയുകയാണ്, ഞാന് വന്നിരിക്കുന്നതുതന്നെ ദൈവീകഗുണത്തെ ധാരണചെയ്യിച്ച് ദേവതയാക്കുന്നതിനായാണ്. നമ്മള് ദൈവീകഗുണങ്ങള് ധാരണ ചെയ്യുകയാണെന്ന് കുട്ടികള്ക്കുമറിയാം. ദേവതകളുടെ ചിത്രവും മുന്നിലുണ്ട്. ബാബ മനസ്സിലാക്കിത്തരികയാണ,് ക്രോധിക്കുന്നവരില് നിന്ന് പൂര്ണമായും ഒഴിഞ്ഞുമാറണം. അവനവനെ രക്ഷിക്കാനുളള യുക്തി വേണം. നമ്മളില് ഒരിക്കലും ക്രോധം പാടില്ല, ഇല്ലെങ്കില് നൂറുമടങ്ങ് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ബാബ നമുക്ക് കല്പം മുമ്പത്തേതു പോലെയാണ് പറഞ്ഞുതരുന്നതെന്ന് കുട്ടികളും മനസ്സിലാക്കുന്നുണ്ട്. പക്ഷേ നമ്പര്ക്രമമായ പുരുഷാര്ത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. സ്വയം തന്റെ മേലും ദയ കാണിക്കണം, മറ്റുളളവരുടെ മേലും ദയ കാണിക്കണം. ചിലര് തന്റെ മേല് ദയകാണിക്കാതെ മറ്റുളളവരുടെ മേല് മാത്രം ദയ കാണിക്കുമ്പോള്, മറ്റുളളവര് ഉയരുകയും, സ്വയം അതുപോലെത്തന്നെ ഇരിക്കുകയും ചെയ്യുന്നു. സ്വയം വികാരങ്ങള്ക്കു മേല് വിജയം പ്രാപ്തമാക്കുന്നില്ല. മറ്റുളളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുമ്പോള് അവര് അതില് വിജയം പ്രാപിക്കുന്നു. ഇങ്ങനെയുളള അത്ഭുതങ്ങളും സംഭവിക്കുന്നുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാവും,പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനത്തെ സ്മരിച്ച് അതീന്ദ്രിയസുഖത്തിലിരിക്കണം. ആരോടും പരുക്കനായ രീതിയില് സംസാരിക്കരുത്. ആരെങ്കിലും ദേഷ്യത്തോടെ സംസാരിക്കുകയാണെങ്കില് അവരില് നിന്നും അകന്നിരിക്കണം.

2. ഭഗവാന്റെ അവകാശിയാകുന്നതിനായി ആദ്യം ഭഗവാനെ തന്റെ അവകാശിയാക്കി മാറ്റണം. വിവേകശാലികളായിത്തീര്ന്ന് തന്റെ സര്വ്വതും ബാബയ്ക്ക് സമര്പ്പിച്ച് മമത്വത്തെ ഇല്ലാതാക്കണം. തന്റെമേല് താന് തന്നെ ദയ കാണിക്കണം.

വരദാനം :-
സാക്ഷി അവസ്ഥയില് സ്ഥിതിചെയ്തുകൊണ്ട് ശ്രേഷ്ഠമായ സ്ഥിതിയാലൂടെ സര്വ്വാത്മാക്കള്ക്കും സകാശ് നല്കിക്കൊണ്ടിരിക്കുന്ന, ബാബക്ക് സമാനമായ അവ്യക്ത ഫരിഷ്തയായി ഭവിക്കട്ടെ.

നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും സ്വയത്തെ നിരാകാരി ആത്മാവെന്നും,കര്മ്മങ്ങള് ചെയ്യുമ്പോള് അവ്യക്തഫരിഷ്തയെന്നും മനസ്സിലാക്കുകയാണെങ്കില് വര്ദ്ധിച്ച സന്തോഷമുണ്ടാകും. ഫരിഷ്ത എന്നാല് ഉയര്ന്ന അവസ്ഥയില് സ്ഥിതിചെയ്യുന്നവര് എന്നാണര്ത്ഥം.ഈ ദേഹത്തിന്റെ ലോകത്ത് എന്തുതന്നെ നടക്കുകയാണെങ്കിലും സാക്ഷി സ്ഥിതിയില് ഇരുന്നുകൊണ്ട് എല്ലാ പാര്ട്ടുകളും നോക്കിക്കാണുകയും സകാശ് നല്കുകയും ചെയ്തുകൊണ്ടിരിക്കൂ.സീറ്റില് നിന്നും ഇറങ്ങിയാല് സകാശ് നല്കാന് കഴിയില്ല.ശ്രേഷ്ഠമായ അവസ്ഥയില് സ്ഥിതി ചെയ്തുകൊണ്ട് വൃത്തിയിലൂടെയും, ദൃഷ്ടിയിലൂടെയും സഹയോഗത്തിന്റെയും മംഗളത്തിന്റെയും സകാശ് നല്കിക്കൊണ്ടിരിക്കൂ.സങ്കല്പങ്ങള് മിക്സ് ആവരുത്,അപ്പോള് മാത്രമേ ഏത് പ്രകാരത്തിലുമുള്ള വായുമണ്ഢലത്തിലും സുരക്ഷിതരായി ഇരുന്നുകൊണ്ട് ബാബക്ക് സമാനം അവ്യക്ത ഫരിഷ്താ ഭവ: എന്ന വരദാനത്തിന് അര്ഹരാകുകയുള്ളൂ.

സ്ലോഗന് :-
ഓര്മ്മയുടെ ബലത്തിലൂടെ ദു:ഖത്തെ സുഖത്തിലേക്കും,അശാന്തിയെ ശാന്തിയിലേക്കും പരിവര്ത്തനം ചെയ്യൂ.

തന്റെ ശക്തിശാലിയായ മനസ്സിലൂടെ സകാശ് നല്കുന്ന സേവനം ചെയ്യൂ...

എവിടെയാണെങ്കിലും തന്റെ ശുഭഭാവന,ശ്രേഷ്ഠകാമന,ശ്രേഷ്ഠവൃത്തി,ശ്രേഷ്ഠ വൈബ്രേഷന് എന്നിവയിലൂടെ അനേകം ആത്മാക്കളുടെ സേവനം ചെയ്യാന് കഴിയും.ലൈറ്റ്ഹൗസ്,മൈറ്റ്ഹൗസ് ആയി മാറുക എന്നതാണ് ഇതിനുള്ള വിധി.ഇതില് സ്ഥൂലമായ സാധനങ്ങളുടേയോ, ചാന്സിന്റെയോ,സമയത്തിന്റെയോ കാര്യമേയില്ല.ലൈറ്റിലും,മൈറ്റിലും സമ്പന്നമായി മാറേണ്ട ആവശ്യം മാത്രമേയുള്ളൂ.