മധുരമായ കുട്ടികളേ -
ആത്മാഭിമാനിയായി ബാബയെ ഓര്മ്മിക്കുന്നതിനുള്ള ശ്രീമതം നിങ്ങള്ക്ക്
ലഭിച്ചിരിക്കുന്നു, ഒരു കാര്യത്തിലും നിങ്ങള് വാദിക്കരുത്.
ചോദ്യം :-
ബുദ്ധിയോഗം സ്വച്ഛമായി ബാബയുമായി യോജിപ്പിക്കണം, അതിനുള്ള യുക്തി എതാണ്
രചിച്ചിട്ടുള്ളത്?
ഉത്തരം :-
7 ദിവസത്തെ
ഭട്ഠി. ആരെങ്കിലും പുതിയവര് വരികയാണെങ്കില് അവരെ 7 ദിവസത്തേയ്ക്ക്
ഭട്ഠിയിലിരുത്തൂ. ഇതിലൂടെ ബുദ്ധിയിലെ അഴുക്കെല്ലാം ഇല്ലാതാക്കി ഗുപ്തമായ ബാബയെയും
ഗുപ്തമായ പഠിപ്പിനെയും ഗുപ്തമായ സമ്പത്തിനെയും തിരിച്ചറിയാന് സാധിക്കുന്നത്.
വെറുതെ അങ്ങനെയിരിക്കുകയാണെങ്കില് സംശയിച്ച് പോകും, ഒന്നും മനസ്സിലാക്കുകയില്ല.
ഗീതം :-
ഉണരൂ
പ്രിയതമകളേ ഉണരൂ...
ഓംശാന്തി.
കുട്ടികളെ ജ്ഞാനിതൂ ആത്മാവാക്കി മാറ്റുന്നതിന് വേണ്ടി ഇങ്ങനെയിങ്ങനെയുള്ള
ഏതെല്ലാം ഗീതങ്ങളാണോ അവ കേള്പ്പിച്ച് പിന്നീടതിന്റെ അര്ത്ഥം കണ്ടുപിടിക്കണം.
അപ്പോള് വായ തുറക്കുന്നു. അറിയാന് സാധിക്കും എത്രത്തോളം സൃഷ്ടിയുടെ ആദി, മദ്ധ്യ,
അന്ത്യത്തിന്റെ ജ്ഞാനം ബുദ്ധിയിലുണ്ട്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുകളില്
നിന്ന് മൂലവതനം, സൂക്ഷ്മ വതനം, സ്ഥൂലവതനത്തിന്റെ ആദി, മധ്യ, അന്ത്യത്തിന്റെ
മുഴുവന് രഹസ്യവും തിളങ്ങിക്കൊണ്ടിരിക്കുന്നു. ബാബയിലും ഈ ജ്ഞാനമാണുള്ളത് അതാണ്
നിങ്ങളെ കേള്പ്പിക്കുന്നത്. ഇത് തീര്ത്തും പുതിയ ജ്ഞാനമാണ്. ശാസ്ത്രങ്ങളിലെല്ലാം
പേരുകളുണ്ട്, എന്നാല് ആ പേര് പറയുന്നതിലൂടെ എല്ലാവരും സംശയിക്കുന്നു,
തര്ക്കിക്കാന് തുടങ്ങും. ഇവിടെ വളരെ സരളമായ രീതിയിലൂടെയാണ് മനസ്സിലാക്കി
തരുന്നത്- ഭഗവാനുവാച, എന്നെ ഓര്മ്മിക്കൂ, ഞാന് തന്നെയാണ് പതിത പാവന്. ഒരിക്കലും
കൃഷ്ണനെയോ അഥവാ ബ്രഹ്മാ, വിഷ്ണു, ശങ്കരനെയോ പതിത പാവനന് എന്ന് പറയില്ല. സൂക്ഷ്മ
വതന വാസികളെ പോലും നിങ്ങള് പതിത പാവനന് എന്ന് പറയുന്നില്ലായെങ്കില്
സ്ഥൂലവതനത്തിലെ മനുഷ്യരെങ്ങനെ പതിതപാവനന് ആകും? ഈ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില്
മാത്രമാണുള്ളത്. ശാസ്ത്രങ്ങളെക്കുറിച്ച് കൂടുതല് തര്ക്കിക്കുന്നത് നല്ലതല്ല.
ഒരുപാട് വാദവിവാദങ്ങള് ഉണ്ടാക്കുന്നു. പരസ്പരം വടികൊണ്ട് അടിക്കാന് പോലും
മുതിരുന്നു. നിങ്ങള്ക്ക് വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്. ശാസ്ത്രങ്ങളുടെ
കാര്യങ്ങളില് ഒരുപാടൊന്നും പോകരുത്. മുഖ്യമായ കാര്യം തന്നെ ആത്മാഭിമാനിയായി
മാറുന്നതിനാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുക ഒപ്പം ബാബയെ ഓര്മ്മിക്കുക,
ഈ ശ്രീമതമാണ് മുഖ്യം. ബാക്കിയെല്ലാം വിസ്താരമാണ്. ബീജം എത്ര ചെറുതാണ്, ബാക്കി
വൃക്ഷത്തിന്റെ വിസ്താരമാണുള്ളത്. ഏതുപോലെയാണോ ബീജത്തില് മുഴുവന് ജ്ഞാനവും
അടങ്ങിയിട്ടുള്ളത് അതുപോലെ ഈ മുഴുവന് ജ്ഞാനവും ബീജമാകുന്നബാബയിലടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ ബുദ്ധിയില് ബീജവും വൃക്ഷവും വന്നു കഴിഞ്ഞു. ഏതുപോലെയാണോ
നിങ്ങളറിയുന്നത് അതുപോലെ മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല.
വൃക്ഷത്തിന്റെ ആയുസ്സ് തന്നെ നീട്ടിയെഴുതിയിരിക്കുകയാണ്. ബാബയിരുന്ന്
ബീജത്തിന്റെയും വൃക്ഷത്തിന്റെയും അഥവാ ഡ്രാമയാകുന്ന ചക്രത്തിന്റെയും രഹസ്യം
മനസ്സിലാക്കി തരികയാണ്. നിങ്ങള് സ്വദര്ശന ചക്രധാരിയാണ്. ആരെങ്കിലും പുതിയവര്
വരികയാണെങ്കില്, ബാബ സ്വദര്ശന ചക്രധാരിയായ കുട്ടികളേ, എന്ന മഹിമ പറഞ്ഞാല്
അവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. അവര് സ്വയത്തെ കുട്ടിയാണെന്ന് പോലും
മനസ്സിലാക്കുന്നില്ല. ഈ ബാബയും ഗുപ്തമാണ്, ജ്ഞാനവും ഗുപ്തമാണ്, സമ്പത്തും
ഗുപ്തമാണ്. പുതിയവര് കേട്ട് സംശയിക്കാന് തുടങ്ങും. അതുകൊണ്ടാണ് 7 ദിവസത്തെ
ഭട്ടിയിലിരുത്തുന്നത്. ഈ 7 ദിവസത്തെ ഭാഗവതം അഥവാ രാമായണമെല്ലാം വെയ്ക്കുന്നത്,
വാസ്തവത്തില് ഈ സമയം 7 ദിവസത്തിന്റെ ഭട്ഠിയുടെ കാര്യമാണ്. അതിനാല് ബുദ്ധിയില്
ഏതെല്ലാം അഴുക്കുകളുണ്ടോ അതു മുഴുവന് ഇല്ലാതാക്കി പിന്നീട് ബാബയുമായി ബുദ്ധിയോഗം
വെയ്ക്കണം. ഇവിടെ എല്ലാവരും രോഗികളാണ്. സത്യയുഗത്തില് ഈ രോഗങ്ങളൊന്നും
ഉണ്ടായിരിക്കില്ല. ഇത് പകുതി കല്പത്തിന്റെ രോഗമാണ്, 5 വികാരങ്ങളുടെ രോഗം വലിയ
ഭാരിച്ചതാണ്. അവിടെ ദേഹീ അഭിമാനികളായാണ് കഴിയുന്നത്. അറിയാം നമ്മള് ആത്മാവ് ഒരു
ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുകയാണ്. ആദ്യം സാക്ഷാത്ക്കാരം ഉണ്ടാകുന്നു.
അകാല മൃത്യു ഒരിക്കലും സംഭവിക്കില്ല. നിങ്ങളെ കാലത്തിന് മേല് വിജയം
പ്രാപ്തമാക്കി തരികയാണ്. കാലന്റെയും കാലന് എന്നാണ് പറയുന്നത്. മഹാകാലന്റെയും
ക്ഷേത്രങ്ങള് ഉണ്ടാകുന്നു. സിക്കുകാരുടെ അകാല സിംഹാസനമുണ്ട്. വാസ്തവത്തില് അകാല
സിംഹാസനം ഈ ഭ്രൂമദ്ധ്യമാണ്, എവിടെയാണോ ആത്മാവ് സ്ഥിതി ചെയ്യുന്നത്. എല്ലാ
ആത്മാക്കളും ഈ അകാല സിംഹാസനത്തിലാണിരിക്കുന്നത്. ഇത് ബാബയിരുന്ന് മനസ്സിലാക്കി
തരുകയാണ്. ബാബയ്ക്ക് തന്റെതായ സിംഹാസനമില്ല. ബാബ വന്ന് ഈ ബ്രഹ്മാവിന്റെ
സിംഹാസനമെടുക്കുകയാണ്. ഈ സിംഹാസനത്തിലിരുന്ന് നിങ്ങള് കുട്ടികളെ സ്ഥൂല
സിംഹാസനധാരിയാക്കി മാറ്റുകയാണ്. ലക്ഷ്മീ നാരായണന്മാര് ആസനസ്ഥരായിരിക്കുന്ന
സ്ഥൂല സിംഹാസനം എങ്ങനെയുണ്ടായിരിക്കുമെന്ന് നിങ്ങള്ക്കറിയാം. സ്ഥൂല
സിംഹാസനത്തിന്റെ മഹിമയുണ്ടല്ലോ.
ചിന്തിക്കണം, ബാബയെ നിഷ്ക്കളങ്കനായ ഭഗവാന് എന്ന് എന്തുകൊണ്ടാണ് പറയുന്നത്?
നിഷ്ക്കളങ്കനായ ഭഗവാന് എന്ന് പറയുന്നതിലൂടെ ബുദ്ധി മുകളിലേയ്ക്ക് പോകുന്നു. സാധു
സന്യാസിമാര് മുതലായവര് വിരലിലൂടെ സൂചനയും അങ്ങനെയല്ലേ നല്കുന്നത് മുകളില്
ഓര്മ്മിക്കൂ. യഥാര്ത്ഥ രീതിയില് ആര്ക്കും അറിയാന് സാധിക്കില്ല. ഇപ്പോള് പതിത
പാവനനായ ബാബ സന്മുഖത്ത് വന്ന് പറയുകയാണ് എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ
വികര്മ്മങ്ങള് വിനാശമാകും. ഗ്യാരണ്ടിയാണ്. ഗീതയില് പോലും എഴുതിയിട്ടുണ്ട്
എന്നാല് നിങ്ങള് ഗീതയിലെ ഒരു ഉദാഹരണമെടുക്കുമ്പോള് അവര് പത്തെണ്ണമെടുക്കും,
അതിനാല് ആവശ്യമില്ല. ആരണോ ശാസ്ത്രങ്ങളെല്ലാം പഠിച്ചിട്ടുള്ളത് അവര് മനസ്സിലാക്കും
നമുക്ക് യുദ്ധം ചെയ്യാന് സാധിക്കും. നിങ്ങള് കുട്ടികള്ക്കാര്ക്കാണോ ഈ
ശാസ്ത്രങ്ങളൊന്നും തന്നെ അറിയാത്തത്, നിങ്ങളതിന്റെ പേര് പോലും എടുക്കരുത്.
ഇത്രമാത്രം പറയൂ ഭഗവാന് പറയുകയാണ്, നിങ്ങളുടെ അച്ഛനെ ഓര്മ്മിക്കൂ, അദ്ദേഹത്തെ
തന്നെയാണ് പതിതപാവനന് എന്ന് പറയുന്നത്. പാടാറുണ്ട് പതിത പാവന സീതാറാം...
സന്യസിമാര് പോലും അവിടെയും ഇവിടെയുമെല്ലാം പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയുള്ള
അഭിപ്രായമുള്ളവര് ഒരുപാട് പേര് ഉണ്ടല്ലോ. ഈ ഗീതം എത്ര സുന്ദരമാണ്, ഡ്രാമാ
പ്ലാനനുസരിച്ച് കല്പ കല്പം ഇങ്ങനെയുള്ള ഗീതം ഉണ്ടാക്കുന്നു. നിങ്ങള്
കുട്ടികള്ക്ക് വേണ്ടിതന്നെ ഉണ്ടാക്കിയത് പോലെയാണ്. ഇങ്ങനെയിങ്ങനെയുള്ള നല്ല
നല്ല ഗീതങ്ങള് ഉണ്ട്. കണ്ണ് കാണാത്തവര്ക്ക് വഴി കാണിക്കൂ പ്രഭോ......
പ്രഭുവെന്നത് കൃഷ്ണനെയല്ല പറയുന്നത്. പ്രഭു അഥവാ ഈശ്വരന് എന്ന് നിരാകാരനെ
തന്നെയയാണ് പറയുന്നത്. ഇവിടെ നിങ്ങള് പറയുന്നു ബാബ, പരംപിതാ പരരമാത്മാവെന്ന്.
അതും ആത്മാവ് തന്നെയല്ലേ. ഭക്തി മാര്ഗ്ഗത്തില് വളരെയധികം ആഴങ്ങളിലേയ്ക്ക് പോയി.
ഇവിടെ വളരെ സരളമായ കാര്യങ്ങളാണ്. അള്ളാഹുവും സമ്പത്തും. ഭഗവാന് അള്ളാഹു,
സമ്പത്ത് ചക്രവര്ത്തീ പദവി. ഇത്രയും സരളമായ കാര്യമാണ്. ബാബയെ ഓര്മ്മിക്കൂ
എന്നാല് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. വാസ്തവത്തില് ഈ ലക്ഷ്മീ
നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരികളും സമ്പൂര്ണ്ണ നിര്വികാരികളുമായിരന്നു.
അതിനാല് ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങള് ഇങ്ങനെ സമ്പൂര്ണ്ണമായി
മാറുകയുള്ളൂ. ആര് എത്രത്തോളം ഓര്മ്മിക്കുന്നുവോ ഒപ്പം സേവനവും ചെയ്യുന്നോ അത്രയും
അവര് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. അത് മനസ്സിലാക്കാനും സാധിക്കുന്നു,
സ്ക്കൂളില് വിദ്യാര്ത്ഥികള്ക്കെന്താ മനസ്സിലാക്കന് സാധിക്കില്ലേ, ഞാന് കുറച്ചേ
പഠിക്കുന്നുള്ളൂ! ആരാണോ പൂര്ണ്ണമായ രീതിയില് ശ്രദ്ധിക്കാത്തത്, പിറകില്
തന്നെയിരിക്കുന്നത്, തീര്ച്ചയായും തോറ്റു പോകും.
സ്വയം സ്വയത്തെ റിഫ്രഷ് ആക്കുന്നതിന് വേണ്ടി ജ്ഞാനത്തിന്റെ ഏതെല്ലാം നല്ല നല്ല
ഗീതങ്ങളാണോ ഉണ്ടാക്കിയിട്ടുള്ളത് അവ കേള്ക്കണം. ഇങ്ങനെയിങ്ങനെയുള്ള ഗീതങ്ങള്
തന്റെ വീട്ടില് വെയ്ക്കണം. ആര്ക്കും ഇതില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും.
എങ്ങനെയാണ് മായയുടെ നിഴല് വീണ്ടും വീഴുന്നത്. ശാസ്ത്രങ്ങളില് ഈ കാര്യങ്ങളൊന്നും
ഇല്ല. കല്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. ബ്രഹ്മാവിന്റെ പകലും ബ്രഹ്മാവിന്റെ
രാത്രിയും പകുതി പകുതിയാണ്. ഈ ഗീതവും ആരോ ഉണ്ടാക്കിപ്പിച്ചതാണ്. ബാബ
ബുദ്ധിവാന്മാരുടെയും ബുദ്ധിയാണ് അതിനാല് ആരുടെയോ ബുദ്ധിയില് വന്നു അവര്
ഇരുന്നുണ്ടാക്കി. ഈ ഗീതങ്ങളിലൂടെയും പോലും എത്ര പേര്ക്കാണ് സാക്ഷാത്കാരം
ലഭിക്കുന്നത്. ഒരു ദിവസം ഈ ജ്ഞാനത്തിന്റെ ഗീതങ്ങള് പാടുന്നവര്
നിങ്ങളുടെയടുത്തേയ്ക്ക് വരും. ബാബയുടെ മഹിമയില് ലയിക്കുന്ന ഗീതങ്ങള് പാടും.
അങ്ങനെയങ്ങനെയുള്ളവരും വരും. ഈണത്തിനും പ്രാധാന്യമുണ്ട്. സംഗീത വിദ്യയ്ക്കും
വളരെയധികം പ്രസിദ്ധിയുണ്ട്. ഇപ്പോള് ഇങ്ങനെയുള്ള ആരും ഇല്ല. ഒരു ഗീതം മാത്രമേ
ഉണ്ടാക്കിയിരുന്നുള്ളൂ. എത്ര മധുരവും എത്ര പ്രിയനുമാണ്...... ബാബ വളരെ മധുരവും
വളരെയധികം പ്രിയങ്കരനുമാണ്. അതുകണ്ടാണ് എല്ലാവരും ബാബയെ ഓര്മ്മിക്കുന്നത്.
അല്ലാതെ ദേവതകള് ബാബയെ ഓര്മ്മിക്കുന്നില്ല. ചിത്രത്തില് രാമന്റെ മുന്നില് പോലും
ശിവനെ കാണിച്ചിട്ടുണ്ട്, രാമന് പൂജ ചെയ്യുകയാണ്. ഇത് തെറ്റാണ്. ദേവതകള്
ആരെയെങ്കിലും ഓര്മ്മിക്കുമോ. ഓര്മ്മിക്കുന്നത് മനുഷ്യരാണ്. നിങ്ങളും ഇപ്പോള്
മനുഷ്യരാണ് പിന്നീട് ദേവതയായി മാറും. ദേവതയും മനുഷ്യരും തമ്മില് രാത്രിയുടെയും
പകലിന്റെയും വ്യത്യാസമുണ്ട്. അതേ ദേവതകള് പിന്നീട് മനുഷ്യരായി മാറുന്നു.
എങ്ങനെയാണ് ചക്രം കറങ്ങികൊണ്ടേയിരിക്കുന്നത്, ആര്ക്കും അറിയില്ല.
നിങ്ങള്ക്കിപ്പോള് അറിയാന്സാധിച്ചു നമ്മള് സത്യം സത്യമായ ദേവതകളായി മാറുന്നു.
ഇപ്പോള് നമ്മള് ബ്രാഹ്മണരാണ്. പുതിയ ലോകത്തില് ദേവതകളായി അറിയപ്പെടും ഇപ്പോള്
നിങ്ങള്ക്ക് അതിശയം തോന്നുകയാണ്. ഈ ബ്രഹ്മാവ് സ്വയം ഈ ജന്മത്തില് ആദ്യം
പൂജാരിയായിരുന്നു, ശ്രീ നാരായണന്റെ മഹിമ പാടിയിരുന്നു, നാരായണനോട് വളരെ
സ്നേഹമായിരുന്നു. ഇപ്പോള് അത്ഭുതം തോന്നുന്നു, നമ്മള് തന്നെയാണ്
ആയികൊണ്ടിരിക്കുന്നത്. അതിനാല് എത്ര സന്തോഷമുണ്ടായിരിക്കണം. നിങ്ങള്
അറിയപ്പെടാത്ത യോദ്ധാക്കളാണ്, അഹിംസകര്. സത്യമായും നിങ്ങള് ഡബിള് അഹിംസകരാണ്.
കാമവികാരവുമില്ല, ആ യുദ്ധവുമില്ല. കാമം വേറെയാണ്, ക്രോധം വേറൊന്നാണ്. അതിനാല്
നിങ്ങള് ഡബിള് അഹിംസകരാണ്. നോണ് വയലന്സ് സേന. സേനയെന്ന പേരുള്ളതുകൊണ്ട് അവര്
പിന്നെ സേനകളെ നിര്ത്തിയിരിക്കുകയാണ്. മഹാഭാരത യുദ്ധത്തില് പുരുഷന്മാരുടെ പേര്
കാണിച്ചിരിക്കുന്നു. സ്ത്രീകളില്ല. വാസ്തവത്തില് നിങ്ങള് ശിവശക്തി സേനകളാണ്.
ഭൂരിപക്ഷവും നിങ്ങളായതുകാരണമാണ് ശിവശക്തി സേനയെന്ന് പറയപ്പെടുന്നു. ഈ
കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള് നവയുഗത്തെ ഓര്മ്മിക്കുന്നു. ലോകത്തിലെ ഒരാള്ക്കുപോലും
നവയുഗത്തെക്കുറിച്ച് അറിയുകയില്ല. അവര് മനസ്സിലാക്കിയിരിക്കുന്നത് നവയുഗം 40000
വര്ഷങ്ങള്ക്ക് ശേഷം വരും എന്നാണ്. സത്യയുഗമാണ് നവയുഗം, ഇത് വളരെ വ്യക്തമാണ്.
അതിനാല് ബാബ അഭിപ്രായം നല്കുകയാണ് ഇങ്ങനെയിങ്ങനെയുള്ള നല്ല ഗീതങ്ങള് കേട്ട്
റിഫ്രഷ് ആവുകയും മറ്റുള്ളവര്ക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്യണം. ഇതെല്ലാം
യുക്തികളാണ്. ഇതിന്റെ അര്ത്ഥവും നിങ്ങള്ക്ക് മാത്രമാണ് മനസ്സിലാക്കാന്
സാധിക്കുക. സ്വയം റിഫ്രഷ് ചെയ്യുന്നതിന് വേണ്ടിയുള്ള വളരെ നല്ല നല്ല ഗീതങ്ങളാണ്.
ഈ ഗീതം വളരെയധികം സഹായിക്കുന്നു. അര്ത്ഥം അറിയുകയാണെങ്കില് മുഖവും വിടരും,
സന്തോഷവും ഉണ്ടാകും. ബാക്കി ആര്ക്കാണോ കൂടുതല് ധാരണ ചെയ്യാന് സാധിക്കാത്തത്
അവര്ക്ക് വേണ്ടി ബാബ പറയുന്നു വീട്ടിലിരുന്ന് ബാബയെ ഓര്മ്മിച്ചുകൈാണ്ടിരിക്കൂ.
ഗൃഹസ്ഥ വ്യവഹാരത്തിലുന്നും കേവലം ഈ മന്ത്രം ഓര്മ്മ വെയ്ക്കൂ - ബാബയെ ഓര്മ്മിക്കൂ
പവിത്രമാകൂ. മുമ്പ് പുരുഷന്മാര് പത്നിമാരോട് പറയുമായിരുന്നു വീട്ടിലിരുന്നാലും
ഭഗവാനെ ഓര്മ്മിക്കാന് സാധിക്കുമല്ലോ പിന്നെ ക്ഷേത്രങ്ങളില് പോയി അലയേണ്ടതിന്റെ
ആവശ്യമെന്താണ്? ഞങ്ങള് നിങ്ങള്ക്ക് വീട്ടില് മൂര്ത്തിയെ നല്കാം, ഇവിടെയിരുന്ന്
ഓര്മ്മിക്കൂ, ബുദ്ധിമുട്ട് അനുഭവിക്കാനെന്തിനാണ് പോകുന്നത്? അങ്ങനെ ഒരുപാട്
പുരുഷന്മാര് സ്ത്രീകളെ പോകാന് അനുവദിക്കുമായിരുന്നില്ല. ഒരേ കാര്യം തന്നെയാണ്,
പൂജ ചെയ്യണം ഓര്മ്മിക്കണം. ഒരു തവണ കണ്ടുകഴിയുമ്പോള് പിന്നെ അതുപോലെ
ഓര്മ്മിക്കാന് സാധിക്കുന്നു. കൃഷ്ണന്റെ ചിത്രം സാധാരണമാണ് - മയില് പീലി
കിരീടധാരി. നിങ്ങള് കുട്ടികള്ക്ക് സാക്ഷത്ക്കാരം ഉണ്ടായി എങ്ങനെയാണ് അവിടെ ജന്മം
ഉണ്ടാകുന്നത്, അതും സാക്ഷാത്ക്കാരം ചെയ്തു, എന്താ നിങ്ങള്ക്കതിന്റെ ഫോട്ടോ
എടുക്കാന് സാധിക്കുമോ? കൃത്യമായി ആര്ക്കും എടുക്കാന് സാധിക്കില്ല. കേവലം
ദിവ്യദൃഷ്ടിയിലൂടെ കാണാനേ സാധിക്കൂ, ഉണ്ടാക്കാന് സാധിക്കില്ല, ബാക്കി, കണ്ട്
വര്ണ്ണക്കാന് സാധിക്കും, അതേ രീതിയില് പെയിന്റ് ചെയ്യാന് സാധിക്കില്ല. ഒരു പക്ഷെ
സമര്ത്ഥ ശാലിയായ ചിത്രകാരനാണെങ്കിലും, സാക്ഷാത്ക്കാരം ചെയ്താല് പോലും കൃത്യമായി
രൂപങ്ങളെടുക്കാന് സാധിക്കില്ല. അതിനാല് ബാബ മനസ്സിലാക്കി തന്നു, ആരോടും
കൂടുതലായി തര്ക്കിക്കരുത്, പറയൂ, നിങ്ങള് പാവനാമായി മാറുന്നതിലാണ് നേട്ടം. ഒപ്പം
ശാന്തി യാചിക്കുന്നുണ്ടെങ്കില് ബാബയെ ഓര്മ്മിക്കൂ, പവിത്രമായി മാറൂ. പവിത്രമായ
ആത്മാവിന് ഇവിടെ ഇരിക്കാന് സാധിക്കില്ല. തിരിച്ച് പോകും. ആത്മാക്കളെ പാവനമാക്കി
മാറ്റുന്നതിനുള്ള ശക്തി ഒരു ബാബയിലാണുള്ളത്, മറ്റാര്ക്കും പാവനമാക്കി മാറ്റാന്
സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഇത് മുഴുവന് സ്റ്റേജാണ്, ഇതിലാണ് നാടകം
ഉണ്ടാകുന്നത്. ഈ സമയം മുഴുവന് സ്റ്റേജിലും രാവണ രാജ്യമാണ്. മുഴുവന് സമുദ്രത്തിലും
സൃഷ്ടി നിലനില്ക്കുകയാണ്. ഇത് പരിധിയില്ലാത്ത ദ്വീപാണ്. അത് പരിധിയുള്ളതാണ്. ഇത്
പരിധിയില്ലാത്തതാണ്. ഏതിലാണോ പകുതി കല്പം ദൈവീക രാജ്യവും, പകുതി കല്പം ആസൂരീയ
രാജ്യവുണ്ടാകുന്നത്. നോക്കുകയാണെങ്കില് രാജ്യങ്ങള് വേറെ വേറെയാണ്, എന്നാല് ഇത്
മുഴുവന് പരിധിയില്ലാത്ത കാര്യമാണ്. നിങ്ങള്ക്കറിയാം നമ്മള് ഗംഗ, യമുനാ നദിയുടെ
മധുരമായ തീരത്ത് തന്നെയായിരിക്കും. സമുദ്രത്തിലേയ്ക്കൊന്നും പോകേണ്ട ആവശ്യമില്ല.
ഈ പറയുന്ന ദ്വാരകയല്ലാം സമുദ്രത്തിന്റെ അടിയിലൊന്നുമല്ല. ദ്വാരക മറ്റൊരു
ദ്വീപല്ല. നിങ്ങള് കുട്ടികള് എല്ലാ സാക്ഷാത്ക്കാരവും ചെയ്തിട്ടുണ്ട്. തുടക്കതില്
ഈ സന്ദേശിയും ഗുല്സാറും ഒരുപാട് സാക്ഷാത്ക്കാരം ചെയ്യുമായിരുന്നു. ഇവര് വലിയ
പാര്ട്ടഭിനയിച്ചു. എന്തുകൊണ്ടെന്നാല് ഭട്ടിയില് കുട്ടികളെ
ആനന്ദിപ്പിക്കണമായിരുന്നു. അതുകൊണ്ട് സാക്ഷാത്ക്കാരത്തിലൂടെ ഒരുപാടൊരുപാട്
ആനന്ദിപ്പിച്ചിട്ടുണ്ട്. ബാബ പറയുന്നു - പിന്നീട് അവസാനവും ഒരുപാട്
ആനന്ദിപ്പിക്കും. പിന്നീട് ആ പാര്ട്ട് വേറെയാണ്. ഗീതത്തിലുമുണ്ടല്ലോ -
ഞാനെന്താണോ കണ്ടത് അത് നീ കണ്ടിട്ടില്ല. നിങ്ങള് പെട്ടെന്ന് പെട്ടെന്ന്
സാക്ഷാത്ക്കാരം ചെയ്തുകൊണ്ടേയിരിക്കും. ഏതു പോലെയാണോ പരീക്ഷയുടെ ദിവസങ്ങള്
അടുത്തു വരുമ്പോള് നമ്മള് എത്ര മാര്ക്കോടു കൂടി പാസാവുമെന്നുളളത് അറിയാന്
സാധിക്കുന്നത്. നിങ്ങളുടെ ഇതും ഒരു പഠിപ്പാണ്. ഇപ്പോള് നിങ്ങള്
നോളജ്ഫുള്ളായിരിക്കുന്നു. എല്ലാവരും നിറഞ്ഞിരിക്കില്ല. സ്ക്കൂളില് എപ്പോഴും
നമ്പര്വൈസായിരിക്കും. ഇതും ജ്ഞാനമാണ് - മൂലവതനം, സൂക്ഷ്മ വതനം, മൂന്ന്
ലോകത്തിന്റെയും ജ്ഞാനം നിങ്ങളിലുണ്ട്. ഈ സൃഷ്ടി ചക്രത്തെ നിങ്ങള്ക്കറിയാം, ഇത്
കറങ്ങികൊണ്ടേയിരിക്കുന്നു. ബാബ പറയുന്നു നിങ്ങള്ക്ക് ഏതൊരു ജ്ഞാനമാണോ
നല്കിയിട്ടുള്ളത്, ഇത് മറ്റാര്ക്കും മനസ്സലാക്കി തരാന് സാധിക്കില്ല.
നിങ്ങളുടെയടുത്ത് പരിധിയില്ലാത്ത ദശയാണ്. ചിലരുടെത് ബൃഹസ്പതിയുടെ ദശയാണ്,
ചിലരുടെത് രാഹുവിന്റെ ദശയാണ്. രാഹുവിന്റേതാണെങ്കില് പോയി ചണ്ഡാലനും മറ്റുമായായി
മാറും. ഇതാണ് പരിധിയില്ലാത്ത ദശ, മറ്റേത് പരിധിയുള്ള ദശ. പരിധിയില്ലാത്ത ബാബ
പരിധിയില്ലാത്ത കാര്യങ്ങളാണ് കേള്പ്പിക്കുന്നത്, പരിധിയില്ലാത്ത സമ്പത്ത്
നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. നിങ്ങള് അനേക
തവണ ചക്രവര്ത്തി പദവി നേടിയിട്ടുമുണ്ട് നഷ്ടപപ്പെടുത്തിയിട്ടുമുണ്ട്, ഇത് വളരെ
ഉറപ്പുള്ള കാര്യമാണ്, ഒന്നും പുതിയതല്ല, അതുകൊണ്ട് നിങ്ങള്ക്ക് സദാ
ഹര്ഷിതമായിരിക്കാന് സാധിക്കും. ഇല്ലായെങ്കില് മായ വിഘ്നങ്ങളിടും.
നിങ്ങളെല്ലാവരും ഓരേയൊരു പ്രിയതമന്റെ പ്രിയതമകളാണ്. എല്ലാ പ്രിയതമകളും ആ ഒരു
പ്രിയതമനെ തന്നെയാണ് ഓര്മ്മിക്കുന്നത്. പ്രിയതമന് വന്ന് എല്ലാവര്ക്കും സുഖം
നല്കുന്നു. പകുതി കല്പം ആ പ്രിയതമനെയാണ് ഓര്മ്മിച്ചത്, ഇപ്പോള് ലഭിച്ചുവെങ്കില്
എത്ര സന്തോഷമുണ്ടായിരിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ
ഹര്ഷിതമായിരിക്കുന്നതിന് വേണ്ടി ഒന്നും പുതിയതല്ല എന്ന പാഠം ഉറപ്പിക്കണം.
പരിധിയില്ലാത്ത ബാബ നമുക്ക് പരിധിയില്ലാത്ത ചക്രവര്ത്തി പദവി
നല്കികൊണ്ടിരിക്കുകയാണ് - ഈ സന്തോഷത്തില് കഴിയണം.
2) ജ്ഞാനത്തിന്റെ നല്ല
നല്ല ഗീതങ്ങള് കേട്ട് സ്വയത്തെ റിഫ്രഷാക്കണം. അതിന്റെ അര്ത്ഥം കണ്ടുപിടിച്ച്
മറ്റുള്ളവരെ കേള്പ്പിക്കണം.
വരദാനം :-
മായയുടെ
സംബന്ധങ്ങളോട് വിടപറഞ്ഞ് ബാബയുടെ സംബന്ധങ്ങളുമായി കൊടുക്കല് വാങ്ങല് നടത്തുന്ന
മായാജീത്ത് മോഹാജീത്ത് ഭവ
ഇപ്പോള് സ്മൃതിയില് നിന്നു
പോലും പഴയതെല്ലാം ക്യാന്സല് ചെയ്ത് സിംഗിളാകൂ. പരസ്പരം സഹയോഗികളാകണം എന്നാല്
കൂട്ടുകാരല്ല. ഒരേയൊരു ബാബയെ തന്റെ കൂട്ടുകാരനാക്കൂ എന്നാല് മായയുടെ
സംബന്ധങ്ങളോട് വിടനല്കാന് സാധിക്കും. മായാജീത്ത് മോഹാജീത്ത് വിജയിയായിരിക്കുന്നു.
അഥവാ ലേശം പോലും ആരിലെങ്കിലും മോഹമുണ്ടെങ്കില് തീവ്രപുരുഷാര്ത്ഥിക്കു പകരം
പുരുഷാര്ത്ഥിയായിത്തീരുന്നു. അതിനാല് എന്തുതന്നെ സംഭവിച്ചാലും സന്തോഷത്താല്
നൃത്തമാടൂ. എലിക്ക് പ്രാണവേദന പൂച്ചയ്ക്ക് വിളയാട്ടം - ഇതിയെയാണ് നഷ്ടോമോഹ എന്ന്
പറയുന്നത്. ഇങ്ങനെ നഷ്ടോമോഹാ ആയിരിക്കുന്നവര് തന്നെയാണ് വിജയമാലയിലെ മണിയായി
മാറുക.
സ്ലോഗന് :-
സത്യതയുടെ
വിശേഷതയിലൂടെ വജ്രത്തിന്റെ തിളക്കത്തെ വര്ദ്ധിപ്പിക്കൂ.
അവ്യക്ത സൂചന -ഏകാന്തപ്രിയരാകൂ
ഏകതയെയും ഏകാഗ്രതയെയും സ്വീകരിക്കൂ.
ബാപ്ദാദ ആഗ്രഹിക്കുന്നു
ഓരോ കുട്ടിയും ഏകരസവും ശ്രേഷ്ഠ സ്ഥിതിയുടെയും ആസനധാരി, ഏകാന്തവാസി, അശരീരി,
ഏകതയുടെ സ്ഥാപകന്, ഏകനാമി, എകോണമിയുടെ അവതാരമായി മാറണം. പരസ്പരം മറ്റുളളവരുടെ
അഭിപ്രായങ്ങളെ മനസ്സിലാക്കി, അംഗീകരിച്ച്, പരസ്പരം സൂചന നല്കി, കാര്യങ്ങള്
കൈമാറി സംഘടനയുടെ ശക്തിയുടെ സ്വരൂപം പ്രത്യക്ഷമാക്കൂ. എന്തുകൊണ്ടെന്നാല്
താങ്കളുടെ കൂട്ടായ്മയുടെ ഏകതയുടെ ശക്തി, മുഴുവന് ബ്രാഹ്മണ പരിവാരത്തെയും
കൂട്ടായ്മയിലേക്ക് കൊണ്ടുവരാന് നിമിത്തമാകുന്നു.