14.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


(വിശേഷശിവജയന്തി നിമിത്തം)

ചോദ്യം :-
ബാബ കുട്ടികൾക്ക് സംഗമത്തിൽ തന്നെ സൃഷ്ടിയുടെ വാർത്ത കേൾപ്പിക്കുന്നു, സത്യയുഗത്തിലല്ല, എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ സത്യയുഗം തന്നെ ആദിയുടെ സമയമാണ്. ആ സമയത്ത് മുഴുവൻ സൃഷ്ടിയുടെ വാർത്ത അതായത് ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം എങ്ങനെ കേൾപ്പിക്കും, ഏതുവരെ വൃത്തം ആവർത്തിച്ചിട്ടേ ഇല്ലയോ അതുവരെ വാർത്ത കേൾപ്പിക്കുന്നതെങ്ങനെ. സംഗമത്തിൽ തന്നെയാണ് നിങ്ങൾ കുട്ടികൾ ബാബയിലൂടെ പൂർണ വാർത്ത കേൾക്കുന്നത്. നിങ്ങൾക്കാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നത്.

ഓംശാന്തി.  
ഇന്ന് ത്രിമൂർത്തി ശിവജയന്തി -ബ്രാഹ്മണജയന്തി- സംഗമയുഗജയന്തിയുടെ ശുഭദിവസമാണ്. വളരെ പേരുണ്ട് ബാബയ്ക്ക് ഈശ്വരീയജന്മസിദ്ധഅധികാരത്തിന്റെ ആശംസകൾ പോലും നൽകാൻ സാധിക്കാത്തവർ. ധാരാളം പേരുണ്ട് -അവർക്കറിയുകയേ ഇല്ല, ശിവബാബ ആരാണ്, ബാബയിൽ നിന്ന് എന്തു ലഭിക്കണം. അവർക്ക് ആശംസകൾ എന്തു മനസിലാകാനാണ്. പുതിയ കുട്ടികൾക്ക് തീർത്തും മനസിലാക്കാനാവില്ല. ഇതാണ് ജ്ഞാനത്തിന്റെ നൃത്തം. പറയാറുണ്ടല്ലോ-ശ്രീകൃഷ്ണൻ നൃത്തം ചെയ്തിരുന്നു. ഇവിടെ കുട്ടികൾ രാധാ-കൃഷ്ണൻമാരായി നൃത്തം ചെയ്യുന്നു. കുട്ടികൾക്കറിയാം- ഇത് ബാപ്ദാദയാണ്. ദാദയെ മുത്തച്ഛൻ എന്നു പറയുന്നു. ഈ ദാദയാണ് ഭൗതിക പിതാവ്. ഇത് അത്ഭുതകരമായ കാര്യമായി! ആ ദാദ ആത്മീയമാണ്, ഇത് ഭൗതികവും, ഇവരെ പറയുന്നു ബാപ്ദാദ. അച്ഛനിൽ നിന്ന് ദാദയിലൂടെ സമ്പത്ത് ലഭിക്കുന്നു. സമ്പത്ത് മുത്തച്ഛന്റേതാണ്. എല്ലാ ആത്മാക്കളും സഹോദരങ്ങളാണെങ്കിൽ സമ്പത്ത് അച്ഛനിൽ നിന്നാണ് ലഭിക്കുന്നത്. ബാബ പറയുന്നു- നിങ്ങൾ ആത്മാക്കൾക്ക് സ്വന്തം ശരീരം, സ്വന്തം കർമേന്ദ്രിയങ്ങളുണ്ട്. എന്നെ നിരാകാരനെന്നു പറയുന്നു. തീർച്ചയായും എനിക്ക് ശരീരം വേണം. അങ്ങനെയാണ് കുട്ടികൾക്ക് രാജയോഗം പഠിപ്പിക്കുക. അഥവാ മനുഷ്യനിൽ നിന്ന് ദേവത, പതിതത്തിൽ പാവനമാകുന്നതിനുള്ള മാർഗം പറഞ്ഞുതരിക, അഥവാ അഴുക്കുപിടിച്ച വസ്ത്രം അലക്കുക... തീർച്ചയായും വലിയ അലക്കുകാരനാവും. മുഴുവൻ വിശ്വത്തിലെ ആത്മാക്കളെയും ശരീരത്തെയും അലക്കുന്നു. ജ്ഞാന യോഗത്തിലൂടെ നിങ്ങളുടെ ആത്മാക്കളെ അലക്കുന്നു.

ഇന്ന് നിങ്ങൾ കുട്ടികൾ വന്നിരിക്കുന്നു, അറിയാം ഞങ്ങൾ ശിവബാബയ്ക്ക് ആശംസകളേകാൻ വന്നിരിക്കുകയാണ്. ബാബ പിന്നെ പറയുന്നു -നിങ്ങൾ ആർക്കാണോ ആശംസകൾ നൽകുന്നത് ആ ബാബയും നിങ്ങൾ കുട്ടികൾക്ക് ആശംസകൾ നൽകുന്നു. എന്തെന്നാൽ നിങ്ങൾ വളരെ സൗഭാഗ്യശാലി സർവോത്തമബ്രാഹ്മണകുലഭൂഷണരാണ്. ദേവതകൾ ഇത്രയും ഉത്തമരല്ല നിങ്ങളുടെ അത്രയും. ബ്രാഹ്മണർ ദേവതകളെക്കാൾ ഉയർന്നവരാണ്. ഉയർന്നതിലും ഉയർന്നതാണ് ബാബ. പിന്നെ ആ ആൾ വരുന്നു ബ്രഹ്മാശരീരത്തിൽ. അദ്ദേഹത്തിന്റെ മക്കൾ നിങ്ങൾ ഉയർന്നതിലും ഉയർന്ന ബ്രാഹ്മരാകുന്നു. ബ്രാഹ്മണരുടെയാണ് കുടുമ. അതിനു താഴെയാണ് ദേവതമാർ. ഏറ്റവും മുകളിലാണ് ബാബ. ബാബയാണ് നിങ്ങൾ കുട്ടികളെ ബ്രാഹ്മണ- ബ്രാഹ്മണിമാരാക്കിയത്. -സ്വർഗത്തിന്റെ സമ്പത്തു നൽകാൻ. ഈ ലക്ഷ്മീനാരായണന്റെ നോക്കൂ എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. തല കുമ്പിടുന്നു. ഭാരതവാസികൾ ഇതറിയണം- ഇവരും മനുഷ്യരാണ്. ലക്ഷ്മി- നാരായണൻ -രണ്ടു പേരും വേറെ വേറെയാണ്. ഇവിടെയാണെങ്കിൽ ഒരു മനുഷ്യന് രണ്ട് പേരിട്ടിരിക്കുന്നു. ഒരാളുടെ പേര് ലക്ഷ്മീ നാരായണൻ അതായത് സ്വയം വിഷ്ണുചതുർഭുജമെന്നു പറയുന്നു.ലക്ഷ്മീനാരായണൻ അഥവാ രാധേ കൃഷ്ണൻ എന്നു പേരിട്ടിട്ടുണ്ട് അപ്പോൾ ചതുർഭുജമായില്ലേ. ആ വിഷ്ണു സൂക്ഷ്മവതനത്തിന്റെ ലക്ഷ്യമാണ്. നിങ്ങൾ ഈ വിഷ്ണുപുരിയുടെ യജമാനരാവും. ഈ ലക്ഷ്മീനാരായണൻ വിഷ്ണുപുരിയുടെ യജമാനരാണ്. വിഷ്ണുവിന് 4 കൈകളാണ്. രണ്ട് ലക്ഷ്മിയുടെയും രണ്ട് നാരായണന്റെയും. നിങ്ങൾ പറയും ഞങ്ങൾ വിഷ്ണുപുരിയുടെ യജമാനരാവുകയാണ്. നല്ലത്, ബാബയുടെ മഹിമയുടെ ഗീതം കേൾപ്പിക്കൂ. (എത്ര മധുരം എത്ര പ്രിയങ്കരൻ ശിവഭോലാ ഭഗവാൻ..)

മുഴുവൻ ലോകത്തും ഒരാൾക്കൊഴിച്ച് ആരംഭം മുതൽ ഇപ്പോൾ വരെ യാതൊരു മഹിമയും ഇത്രയ്ക്കില്ല, നമ്പർവൈസായിരിക്കുമല്ലോ. ഏറ്റവും കൂടുതൽ സർവോത്തമ മഹിമ ഉയർന്നതിലും ഉയർന്ന പരമപിതാ പരമാത്മാവിന്റേതാണ്, ആ ആളുടെ മക്കളാണ് നിങ്ങളെല്ലാവരും. പറയുന്നു നാം ഈശ്വരീയസന്താനങ്ങളാണ്. ഈശ്വരനാണെങ്കിൽ സ്വർഗ രചയിതാവാണ്. പിന്നെ നിങ്ങൾ നരകത്തിൽ എന്തിന് കിടക്കുന്നു. ഈശ്വരന്റെ ജന്മം ഇവിടെയാണ്. ക്രിസ്ത്യൻസ് പറയും ഞങ്ങൾ ക്രിസ്തുവിന്റെയാണ്. ഇവിടെ ഭാരതവാസികൾ മറന്നുപോയിരിക്കുന്നു- നാം പരമപിതാ പരമാത്മാ ശിവന്റെ നേരിട്ടുള്ള മക്കളാണ്. ബാബ ഇവിടെ വരുന്നു- കുട്ടികളെ തന്റേതാക്കി രാജ്യഭാഗ്യം നൽകുവാൻ. ഇന്ന് ബാബ നല്ല രീതിയിൽ മനസിലാക്കി തരുന്നു- എന്തെന്നാൽ പുതിയവരും ധാരാളമുണ്ട്. ഇവർക്ക് മനസിലാക്കിക്കുക പ്രയാസമാണ്. ശരി, എന്നിരുന്നാലും സ്വർഗവാസിയാകുന്നു. സ്വർഗത്തിൽ സൂര്യവംശി രാജാറാണിയുമുണ്ട്, ദാസ-ദാസിമാരുമുണ്ട്. പ്രജകളുമുണ്ടാകുന്നു. അവരിൽ ചിലർ ദരിദ്രർ, ചിലർ ധനികരാകുന്നു. അവർക്കും ദാസ-ദാസികളുണ്ടാകുന്നു. മുഴുവൻ രാജധാനിയും ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. ഇതാണെങ്കിൽ മറ്റാർക്കും അറിയുകയില്ല. എല്ലാവരുടെയും ആത്മാവ് തമോപ്രധാനമാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ആർക്കുമില്ല. (ഗീതം)ഇപ്പോൾ ബാബയുടെ മഹിമ കേട്ടു. അത് എല്ലാവരുടെയും അച്ഛനാണ്. ഭഗവാനെ അച്ഛനെന്നു പറയുന്നു. പരിധിയില്ലാത്ത സുഖം നൽകുന്ന പിതാവ്. ഇതേ ഭാരതത്തിലായിരുന്നു പരിധിയില്ലാത്ത സുഖം ഉണ്ടായിരുന്നത്, ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നത്. ഈ ലക്ഷ്മീ നാരായണൻ ചെറുപ്പത്തിൽ രാധാ കൃഷ്ണനാണ്. പന്നീട് സ്വയംവരത്തിനു ശേഷം ലക്ഷ്മീ നാരായണനെന്ന പേരു വീഴുന്നു. ഈ ഭാരതത്തിൽ 5000 വർഷങ്ങൾക്കു മുമ്പ് ദേവതമാരുടെ രാജ്യമുണ്ടായിരുന്നു. ലക്ഷ്മീനാരായണനല്ലാതെ ആരുടെയും രാജ്യമുണ്ടായിരുന്നില്ല. ഒരു ഖണ്ഡവുമില്ല. അപ്പോൾ ഇനി ഭാരതവാസികൾക്കും തീർച്ചയായും അറിയണം- ലക്ഷ്മീനാരായണൻ മുൻജന്മത്തിൽ എന്തു കർമമാണ് ചെയ്തത്. എന്തു കർമം ചെയ്തിട്ടാണ് ബിർള ഇത്രയും പണക്കാരനായത് എന്നു പറയാറുണ്ടല്ലോ. തീർച്ചയായും പറയും മുൻജന്മത്തിൽ ദാനപുണ്യങ്ങൾ ചെയ്തിട്ടുണ്ടാകും. ചിലരുടെ അടുക്കൽ ധാരാളം ധനമുണ്ട്, ചിലർക്ക് കഴിക്കാൻ ലഭിക്കുന്നില്ല എന്തെന്നാൽ ഇങ്ങനെയുള്ള കർമമാണ് ചെയ്തിട്ടുള്ളത്. കർമങ്ങളെ അംഗീകരിക്കുന്നു. കർമം, അകർമം, വികർമത്തിന്റെ ഗതി ഗീതയുടെ ഭഗവാൻ കേൾപ്പിച്ചിരുന്നു. അതിന്റെ മഹിമ കേട്ടിട്ടുണ്ട്. ശിവഭഗവാൻ ഒന്നാണ്. മനുഷ്യനെ ഭഗവാൻ എന്നു പറയാറില്ല. ഇപ്പോൾ ബാബ എവിടെ വന്നു! മനസിലാക്കിത്തരുന്നു -മുന്നിൽ മഹാഭാരതയുദ്ധം നിൽക്കുകയാണ്, അപ്പോൾ മധുരമധുരമായ ബാബ മനസിലാക്കിത്തരികയാണ്, ഈ ബാബയെ ദു:ഖത്തിൽ എല്ലാവരും ഓർമിക്കുന്നു. ദു:ഖത്തിൽ സ്മരിക്കുന്നു ഏവരും... ശിവബാബയെ ദു:ഖത്തിൽ എല്ലാവരും സ്മരിക്കുന്നു. സുഖത്തിൽ ആരും ചെയ്യുന്നില്ല. സ്വർഗത്തിൽ ദു:ഖമുണ്ടായിരുന്നില്ല. അവിടെ ബാബയിൽ നിന്നു നേടിയ സമ്പത്തായിരുന്നു. 5000 വർഷം മുമ്പ് ശിവബാബ വന്നപ്പോൾ ഭാരതത്തെ സ്വർഗമാക്കി. ഇപ്പോൾ നരകമാണ്. ബാബ വന്നിരിക്കുന്നത് സ്വർഗമുണ്ടാക്കാനാണ്. ലോകത്തിനാണെങ്കിൽ അറിയുകയേയില്ല. പറയുന്നു- നാമെല്ലാം അന്ധരാണ്. അന്ധർക്ക് ഊന്നുവടിയായ അങ്ങ് പ്രഭോ വരൂ, വന്ന് കണ്ണുകൾ പ്രദാനം ചെയ്യൂ. നിങ്ങൾ കുട്ടികൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. എവിടെയാണോ നാം ആത്മാക്കൾ വസിക്കുന്നത് അതാണ് ശാന്തിധാം. ബാബയും അവിടെയാണ് വസിക്കുന്നത്. നിങ്ങൾ ആത്മാക്കളും ഞാനും വസിക്കുന്നു. ഇദ്ദേഹത്തിന്റെ ആത്മാവിനോട് പറയുന്നു- ഞാൻ നിങ്ങളെല്ലാ ആത്മാക്കളുടെയും അച്ഛൻ അവിടെ വസിക്കുന്നു. നിങ്ങൾ പുനർജന്മങ്ങളുടെ പാർട്ടഭിനയിക്കുന്നു. ഞാൻ എടുക്കുന്നില്ല. നിങ്ങൾ വിശ്വത്തിന്റെ അധികാരികളാകുന്നു. ഞാൻ ആകുന്നില്ല. നിങ്ങൾക്ക് 84 ജന്മങ്ങളെടുക്കേണ്ടി വരുന്നു. നിങ്ങൾക്ക് മനസിലാക്കിത്തന്നിരുന്നു- ഹേ കുട്ടികളെ, നിങ്ങൾ സ്വന്തം ജന്മങ്ങളെ അറിയുന്നില്ല. 84 ലക്ഷം ജന്മമെന്നു പറയുന്നു- ഇത് അസത്യമായ കാര്യമാണ്. ഞാൻ ജ്ഞാനസാഗരനായ പതിതപാവനനാണ്. ഞാൻ വരുന്നത് എല്ലാവരും പതീതരായിരിക്കുമ്പോഴാണ്. അപ്പോഴാണ് വന്ന് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിൻരെ രഹസ്യം മനസിലാക്കിത്തന്ന് ത്രികാലദർശിയാക്കുന്നത്. ധാരാളം പേർ ചോദിക്കുന്നു- ആദ്യമാദ്യം മനിഷ്യർ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഭഗവാൻ സൃഷ്ടി എങ്ങനെ രചിച്ചു? ഒരു ശാസ്ത്രത്തിലും കാണിക്കുന്നുണ്ട്- പ്രളയമുണ്ടായി, പിന്നെ സാഗരത്തിൽ ആലിലയിൽ കുട്ടി ശ്രീകൃഷ്ണൻ വന്നു. ബാബ പറയുന്നു ഇങ്ങനെയൊരു കാര്യവുമില്ല. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. പകലാണ്- സത്യയുഗം, ത്രേതാ, രാത്രിയാണ്-ദ്വാപര കലിയുഗങ്ങൾ.

കുട്ടികൾ ബാബയ്ക്ക് ആശംസയേകുകയാണ്. ബാബ പറയുന്നു-തതത്വം. നിങ്ങളും 100 ശതമാനം ദുർഭാഗ്യശാലിയിൽ നിന്ന് 100 ശതമാനം സൗഭാഗ്യശാലിയാകുന്നു. നിങ്ങൾ ഭാരതവാസികൾ അവരായിരുന്നു. എന്നാൽ നിങ്ങൾക്കറിയില്ല. ബാബ വന്ന് പറഞ്ഞുതരുന്നു. നിങ്ങൾ സ്വന്തം ജന്മങ്ങളെ അറിയുന്നില്ല. ഞാൻ വന്ന് പറഞ്ഞുതരുന്നു. -നിങ്ങൾ 84 ജന്മങ്ങളെടുത്തു. ബാബ നിങ്ങൾക്ക് സംഗമത്തിൽ മുഴുവൻ സൃഷ്ടിയുടെയും വാർത്ത മനസിലാക്കിത്തരുന്നു. സത്യയുഗത്തിൽ കേൾക്കുകയില്ല. എപ്പോഴാണോ സൃഷ്ടിയുടെ ആദി മധ്യ അന്ത്യമുണ്ടാകാത്തത് അപ്പോൾ സൃഷ്ടിയുടെ വാർത്ത എങ്ങനെ മനസിലാക്കിക്കൊടുക്കും? ഞാൻ വരുന്നത് അന്തിമത്തിലാണ്, കൽപത്തിന്റെ സംഗമയുഗേ. ശാസ്ത്രങ്ങളിൽ എഴുതിയിരിക്കുന്നു- യുഗേ യുഗേ. ശ്രീകൃഷ്ണഭഗവാനുവാച- ഗീതയിലെഴുതിയിരിക്കുന്നു. എല്ലാ ധർമത്തിലുള്ളവരും ശ്രീകൃഷ്ണനെ ഭഗവാനെന്ന് അംഗീകരിക്കുകയില്ല. ഭഗവാൻ നിരാകാരനല്ലേ. അത് എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. അച്ഛനിൽ നിന്നും സമ്പത്ത് ലഭിക്കുന്നു. നിങ്ങൾ എല്ലാ ആത്മാക്കളും സഹോദരങ്ങളാണ്. പരമാത്മാവിനെ സർവവ്യാപി എന്നു പറയുന്നതിലൂടെ പിതാക്കളാകുന്നു. പിതാവിന് സമ്പത്ത് ലഭിക്കുമോ? സമ്പത്ത് മക്കൾക്കാണ് ലഭിക്കുന്നത്. നിങ്ങൾ ആത്മാക്കളെല്ലാവരും മക്കളാണ്. അച്ഛന്റെ സമ്പത്ത് തീർച്ചയായും വേണം. പരിധിയുള്ളസമ്പത്തിൽ നിങ്ങൾ തൃപ്തരല്ല അതാണ് വിളിക്കുന്നത്. -നിന്റെ കൃപയിലൂടെ സുഖം അളവറ്റ് നേടുന്നു.. ഇപ്പോൾ രാവണനിലൂടെ ദു:ഖം ലഭിക്കുന്നതിനാൽ വിളിക്കുവാൻ ആരംഭിക്കുന്നു. എല്ലാ ആത്മാക്കളും വിളിക്കുന്നു എന്തെന്നാൽ ഇവർക്ക് ദു:ഖമാണ് അതിനാൽ ഓർമിക്കുന്നു, ബാബ വന്ന് സുഖം നൽകൂ. ഇപ്പോൾ ഈ ജ്ഞാനത്തിലൂടെ സ്വർഗത്തിന് അധികാരികളാകുന്നു. നിങ്ങളുടെ സദ്ഗതി ഉണ്ടാകുന്നു അതിനാൽ പാടുന്നു- സർവരുടെയും സദ്ഗതി ദാതാവ് ഒരു പിതാവ്. ഇപ്പോൾ എല്ലാവരും ദുർഗതിയിലാണ്, പിന്നെ എല്ലാവരുടെയും സദ്ഗതിയുണ്ടാകുന്നു. ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോൾ നിങ്ങൾ സ്വർഗത്തിലായിരുന്നു. ബാക്കി എല്ലാവരും മുക്തിധാമത്തിലായിരുന്നു. ഇപ്പോൾ നാം ബാബയിലൂടെ രാജയോഗം പഠിക്കുന്നു. ബാബ പറയുന്നു- കൽപത്തിന്റെ സംഗമത്തിൽ ഞാൻ നിങ്ങളെ പഠിപ്പിക്കുന്നു. മനുഷ്യനിൽ നിന്നു ദേവതയാക്കുന്നു.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മുഴുവൻ രഹസ്യവും മനസിലാക്കിത്തരുന്നു- ശിവരാത്രി എപ്പോഴാണ് ഉണ്ടായത്. ഇത് അറിയേണ്ടതുണ്ട്. എന്താണ് സംഭവിച്ചത് ശിവബാബഎപ്പോൾ വന്നു? ഒന്നും അറിയുന്നില്ല. അതിനാൽ കല്ലുബുദ്ധി ആയില്ലേ. ഇപ്പോൾ നിങ്ങൾ പവിഴ ബുദ്ധി ആവുകയാണ്. ഭാരതം പവിഴപുരി സ്വർണിമ യുഗമായിരുന്നു. ലക്ഷ്മിനാരായണനെയും ഭഗവാൻ ഭഗവതി എന്നാണ് പറഞ്ഞിരുന്നത്. അവർക്ക് സമ്പത്ത് ഭഗവാൻ നൽകിയതാണ്. ഇനിയും നൽകിക്കൊണ്ടിരിക്കുന്നു. നിങ്ങളെ വീണ്ടും ഭഗവാൻ ഭഗവതി ആക്കുകയാണ്. എപ്പോഴും ഇത് നിങ്ങളുടെ വളരെ ജന്മങ്ങളുടെ അന്തിമത്തിലെ ജന്മമാണ്. ബാബ പറയുന്നു വിനാശം മുന്നിൽ നിൽക്കുകയാണ്. ഇതിനെ പറയുന്നു രുദ്ര ജ്ഞാന യജ്ഞം.അതെല്ലാം ഭൗതിക യജ്ഞമാണ്. ഇതാണ് ജ്ഞാനത്തിന്റെ കാര്യം. ഇതിൽ ബാബ വന്ന് മനുഷ്യനെ ദേവതയാക്കുന്നു. നിങ്ങൾ ആശംസകൾ നൽകുകയാണ് ശിവബാബയുടെ വരവിന്. ബാബ വീണ്ടും പറയുന്നു ഞാൻ ഒറ്റയ്ക്കല്ല വരുന്നത്. എനിക്കും ശരീരം ആവശ്യമാണ്. ബ്രഹ്മാ ശരീരത്തിൽ വരേണ്ടി വരുന്നു. ആദ്യമാദ്യം സൂക്ഷ്മ വതനം രചിക്കേണ്ടതുണ്ട് അതിനാൽ ഇദ്ദേഹത്തിൽ പ്രവേശിച്ചിരിക്കുന്നു. ഇദ്ദേഹം പതീതമായിരുന്നു. 84 ജന്മങ്ങൾ എടുത്ത് പതീതമായിരിക്കുന്നു. എല്ലാവരും വിളിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ബാബ പറയുന്നു ഞാൻ വീണ്ടും നിങ്ങൾ കുട്ടികൾക്ക് സമ്പത്ത് നൽകുവാൻ വന്നിരിക്കുകയാണ്. ബാബ തന്നെ ഭാരതത്തിന് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നു. സ്വർഗ്ഗത്തിന്റെ രചയിതാവ് ബാബയാണ്. തീർച്ചയായും സ്വർഗ്ഗത്തിന്റെ സമ്മാനം തന്നെയാണ് നൽകുക. ഇപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികൾ ആവുകയാണ്. ഇത് പാഠശാലയാണ് ഭാവിയിൽ മനുഷ്യനിൽനിന്ന് 21 ജന്മങ്ങളിലേക്ക് ദേവതയാകുവാൻ വേണ്ടി . നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികൾ ആവുകയാണ്. 21 പടവുകൾ നിങ്ങൾ സുഖം അനുഭവിക്കുന്നു. അവിടെ അകാല മൃത്യു ഉണ്ടാകുന്നില്ല. ശരീരത്തിന്റെ ആയുസ്സ് പൂർത്തിയാകുന്നതോടെ സാക്ഷാത്കാരം ഉണ്ടാകുന്നു. ഒരു ശരീരം വിട്ട് രണ്ടാമത്തേത് എടുക്കുന്നു. സർപ്പത്തിന്റെ ഉദാഹരണം ഉണ്ടല്ലോ! നിങ്ങൾ കുട്ടികൾ ഇപ്പോൾ ബാബയ്ക്ക് ആശംസകൾ നൽകുകയാണ്. ബാബ വീണ്ടും നിങ്ങൾക്ക് ആശംസകൾ നൽകുന്നു:നിങ്ങൾ ഇപ്പോൾ ദുർ ഭാഗ്യശാലിയിൽ നിന്ന് സൗഭാഗ്യ ശാലി ആവുകയാണ്. പതീത മനുഷ്യനിൽ നിന്നും പാവന ദേവതയാവുകയാണ്. ചക്രം വീണ്ടും കറങ്ങുകയാണ്. ഇത് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. പിന്നെ ഇത് പ്രായലോപം ആയി പോകുന്നു. സത്യത്തിൽ ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ഇപ്പോൾ നിങ്ങൾ ദുർഗതിയിലാണ് അതിനാൽ ഈ ജ്ഞാനത്തിലൂടെ ലഭിക്കുന്നു. ബാബ തന്നെ വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. സർവരുടെയും സദ്ഗുരു ഒന്നാണ് .ബാക്കി ഭക്തി മാർഗത്തിന്റെ കർമ്മകാണ്ഡത്തിലൂടെ ആർക്കും തന്നെ സദ്ഗതി ഉണ്ടാകുന്നില്ല. എല്ലാവർക്കും പടി ഇറങ്ങുക തന്നെ വേണം. ഭാരതം സതോപ്രധാനമായിരുന്നു പിന്നീട് 84 ജന്മം എടുക്കുന്നു പിന്നീട് ഇനി നിങ്ങൾക്ക് കയറണം. മുക്തി ധാമം ആകുന്ന സ്വന്തം വീട്ടിലേക്ക് പോകണം. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. ഈ പഴയ ലോകം അവസാനിക്കുകയാണ്. ഭാരതത്തെ അവിനാശിഖണ്ഡം എന്ന് പറയപ്പെടുന്നു. ബാബയുടെ ജന്മ സ്ഥാനം ഒരിക്കലും നശിക്കുന്നില്ല. നിങ്ങൾ ശാന്തിധാമത്തിൽ പോയി പിന്നീട് വരും , വന്ന് രാജ്യം ഭരിക്കും. പാവനവും പതീതവും ഭാരതത്തിൽ തന്നെയാണ് ആകുന്നത്. 84 ജന്മം എടുത്തെടുത്ത് പരീതമായി മാറുന്നു. യോഗിയിൽ നിന്ന് ഭോഗിയാകുന്നു. ഇതാണ് ഘോര നരകം. മഹാ ദു?ഖത്തിന്റെ സമയമാണ്. ഇപ്പോൾ ഒരുപാട് ദു?ഖം വരാനുണ്ട്. രക്തച്ചൊരിച്ചിലിന്റെ കളിയാണ്. ഇരിക്കെയിരിക്കെ ബോംബുകൾ വീഴും. നിങ്ങൾ എന്ത് ദോഷം ചെയ്തു? നദികളെല്ലാം നശിച്ചുപോകും. വിനാശത്തിന്റെ സാക്ഷാത്കാരം നിങ്ങൾ കുട്ടികൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ സൃഷ്ടിചക്രത്തിന്റെ ജ്ഞാനം അറിഞ്ഞിരിക്കുന്നു. നിങ്ങളുടെ അടുക്കൽ ജ്ഞാനത്തിന്റെ വാൾ ജ്ഞാന ഖഡ്ഗം ഉണ്ട്. നിങ്ങൾ ബ്രഹ്മാവിന്റെ മുഖ വംശാവലി ബ്രാഹ്മണരാണ്. പ്രജാ പിതാവും ബാബയാണ്. കല്പം മുമ്പും ഇദ്ദേഹം മുഖവംശാവലി ജനിപ്പിച്ചിരുന്നു. ബാബ പറയുന്നു ഞാൻ കൽപ്പകൽപം വരുന്നു. ഇദ്ദേഹത്തിൽ പ്രവേശിച്ച് നിങ്ങളെ മുഖവംശാവലിയാക്കുന്നു. ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യിക്കുന്നു.സ്വർഗ്ഗത്തിൽ ആണെങ്കിൽ ഭാവിയിലാണ് പോകുക. മോശമായ ലോകം അവസാനിക്കാൻ പോവുകയാണ്. പരിധിയില്ലാത്ത ബാബ വരുന്നത് തന്നെ പുതിയ ലോകം രചിക്കുവാൻ ആണ്. ബാബ പറയുന്നു ഞാൻ നിങ്ങൾ കുട്ടികൾക്ക് വേണ്ടി ഉള്ളം കയ്യിൽ സ്വർഗം കൊണ്ടുവന്നിരിക്കുന്നു. നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും നൽകുന്നില്ല. നിങ്ങളെല്ലാവരും ദ്രൗപതിമാരാണ്. ശരി

മധുര മധുരമായ തിരികെ കിട്ടിയ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേവതമാരേക്കാളും ഉയർന്ന നാം സർവോത്തമ ബ്രാഹ്മണരാണ്. ഈ ആത്മീയ ലഹരിയിൽ കഴിയണം. ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയും ആത്മാവിനെ സ്വച്ഛമാക്കണം.

2. എല്ലാവർക്കും അവതരണത്തിന്റെ ആശംസകൾ നൽകണം. ബാബയുടെ പരിചയം നൽകി പരീതത്തിൽ നിന്നും പാവനമാക്കണം. രാവണശത്രുവിൽ നിന്ന് മുക്തമാകണംണം.

വരദാനം :-
വിസ്താരത്തിന്റെ നിറപ്പകിട്ടുള്ള കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പ്രയാസത്തെ സഹജമാക്കുന്ന സഹജയോഗിയായി ഭവിക്കട്ടെ.

ഇപ്പോൾ ബാബയെ നോക്കുന്നതിനു പകരം കാര്യങ്ങളെ നോക്കുന്നതിലേക്ക് മുഴുകുന്നു. അപ്പോൾ പല ചോദ്യങ്ങളും ഉൽപന്നമാകുന്നു. സഹജ കാര്യവും പ്രയാസമായി അനുഭവപ്പെടുന്നു. എന്തുകൊണ്ട് എന്നാൽ സംഭവങ്ങൾ വൃക്ഷമാണ്, ബാബയാണ് ബീജം. വിസ്താരം ആകുന്ന വൃക്ഷത്തിനെ കൈകൊണ്ട് ഉയർത്തുന്നവർ ബാബയെ മാറ്റിനിർത്തുകയാണ്. പിന്നെ വിസ്താരം ഒരു വലയായി മാറുന്നു അതിൽ കുടുങ്ങിപ്പോകുന്നു. സംഭവങ്ങളുടെ വിസ്താരത്തിൽ നിറപ്പകിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നു. അവ അതിന് നേർക്ക് ആകർഷിക്കുന്നു. അതിനാൽ ബീജ രൂപമായ ബാബയുടെ ഓർമ്മയിൽ ബിന്ദുവിട്ട് അതിൽ നിന്നും ഒഴിഞ്ഞു മാറിക്കോളു , എങ്കിൽ സഹജയോഗിയായി മാറും.

സ്ലോഗന് :-
ഞാൻ എന്റെത് എന്ന കലർപ്പിനെ സമാപ്തമാക്കുക തന്നെയാണ് യഥാർത്ഥ സ്വർണമായി മാറുക

അവ്യക്തസൂചനകൾ- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ

ഇപ്പോൾ ഇപ്പോൾ കൂടിച്ചേർന്ന് ഏക മതത്തോടെ സേവനങ്ങളുടെ ഏതൊരു കാര്യത്തെയും ആഘോഷമായി മുന്നോട്ട് കൊുപോകൂ. ഓരോ ബ്രാഹ്മണ ആത്മാവിന്റെയും സഹയോഗത്തിലൂടെ ശുഭ കാമന കളിലൂടെ ശുഭഭാവനകളിലൂടെ സേവനങ്ങളുടെ ധ്വനി മുഴക്കൂ. അഥവാ വായിലൂടെ പറയാൻ സാധിക്കുന്നില്ലെങ്കിലും മനസ്സ് അന്തരീക്ഷത്തിലൂടെ സുഖത്തിന്റെ വൃത്തി സുഖമയ സ്ഥിതിയിലൂടെ സുഖമയ ലോകം ഉണ്ടാക്കാം. എവിടെയും പോകാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യം ശരിയല്ലെങ്കിൽ വീട്ടിലിരുന്നായാലും ഈ സേവനം ചെയ്യൂ, സേവനത്തിൽ സഹയോഗി തീർച്ചയായും ആകൂ അപ്പോൾ സർവരുടെ സഹയോഗത്താൽ സുഖമയ ലോകം ഉണ്ടാകും.